വൈദ്യുതിനയം
2406.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
വൈദ്യുതിനയം നിലവില്‍
വന്നിട്ടുണ്ടോ ;
(ബി)
ആഭ്യന്തര
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും,
വികസനത്തിനാവശ്യമായ
ഗുണമേന്മയുള്ള വൈദ്യുതി
ഉറപ്പുവരുത്തുന്നതിനും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പ്രസ്തുത നയത്തില്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്;
(സി)
ഈ
നടപടികള്‍
വൈദ്യുതരംഗത്ത്
സ്വയംപര്യാപ്തത നേടാന്‍
സഹായകരമാകുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ?
കെ.എസ്.ഇ.ബി.
സുരക്ഷാ നയം
2407.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്തെല്ലാം
മാനദണ്ഡങ്ങളാണ് കെ എസ്
ഇ ബി യുടെ സുരക്ഷാ
നയത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
പൊതുജനങ്ങളെയും
ബോധവല്‍ക്കരിക്കുന്നതിന്
കെ.എസ്.ഇ.ബി.
പദ്ധതികള്‍
ആവഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.
ദ്രുതപ്രതികരണ സംഘം
2408.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷകെടുതിയുടെ
ഭാഗമായി ഉണ്ടാകുന്ന
വൈദ്യുതി തടസ്സം
പരിഹരിക്കുന്നതിന്
കെ.എസ്.ഇ.ബി.
ദ്രുതപ്രതികരണ സംഘം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
വൈദ്യുതി
വിതരണ രംഗത്ത്
ഉണ്ടാകുന്ന എല്ലാത്തരം
പ്രശ്നങ്ങളും
യുദ്ധകാലാടിസ്ഥാനത്തില്‍
പരിഹരിക്കുന്നതിന് ഈ
സംവിധാനം ഫലപ്രദമാണോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ ഇലക്ട്രിക്കല്‍
സര്‍ക്കിളിന് കീഴിലും
ഇത്തരത്തിലുള്ള
ദ്രുതപ്രതികരണ സംഘം
രൂപീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
കേന്ദ്ര
വൈദ്യുതി നിയമ ഭേദഗതി
2409.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
വൈദ്യുതി നിയമം 2003
ഭേദഗതി ചെയ്യുന്നതിന്
ഉദ്ദേശിച്ചുകൊണ്ട്
കേന്ദ്ര സര്‍ക്കാര്‍
പ്രസിദ്ധീകരിച്ച
വൈദ്യുതി ഭേദഗതി ബില്‍
2018 സംസ്ഥാനത്തെ
ഉപഭോക്താക്കളുടെ
താല്പര്യങ്ങള്ക്ക്
എതിരാണെന്ന കാര്യം
വസ്തുതാപരമാണോ ;
(ബി)
എങ്കില്‍
ഏതൊക്കെ നിബന്ധനകളാണ്
ഉപഭോക്താക്കളുടെ
താല്പര്യത്തിന്
വിരുദ്ധമായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
കേന്ദ്ര
താരിഫ് നയം അനുസരിച്ച്
വൈദ്യുതി നിരക്ക്
പരിഷ്ക്കരണം
നടത്തണമെന്ന
നിര്‍ദ്ദേശം വൈദ്യുതി
റഗുലേറ്ററി കമ്മീഷന്റെ
അധികാരപരിധിയിലേക്കുള്ള
കടന്നുകയറ്റവും
ഉപഭോക്താക്കള്‍ക്ക്
അമിതഭാരം വരുത്തി
വയ്ക്കുന്നതുമായ
നിബന്ധനയാണോ എന്ന്
വ്യക്തമാക്കുമോ ;
(ഡി)
എങ്കില്‍
ഈ ഭേദഗതി നിയമത്തെ
കുറിച്ചുള്ള
ഉപഭോേക്താക്കളുടെ
ആശങ്കകള്‍ കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
അതിന്മേലുള്ള പ്രതികരണം
എന്താണ് എന്നറിയിക്കാമോ
?
ലാേവര്‍
മീന്മുട്ടി ഹെെഡല്‍ ടൂറിസം
2410.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയാേജക മണ്ഡലത്തിലെ
നന്ദിയാേട്
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
ലാേവര്‍ മീന്മുട്ടി
ചെറുകിട ജല വെെദ്യുത
പദ്ധതി പ്രദേശത്ത്
നടപ്പാക്കി വരുന്ന
ഹെെഡല്‍ ടൂറിസം
പദ്ധതിയില്‍ എന്തൊക്കെ
സൗകര്യങ്ങളും ,
വിനാേദാേപാധികളുമാണ്
പാെതുജനങ്ങള്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കാമാേ;
(ബി)
പതിനാറ്
ഏക്കര്‍ വിസ്തൃതിയുള്ള
ടി പ്രദേശത്ത് വാട്ടര്‍
തീം പാര്‍ക്ക്
സഥാപിക്കുന്നതിന്
കെ.എസ്.ഇ.ബി പദ്ധതി
തയ്യാറാക്കിയിട്ടുണ്ടാേ;
വിശദമാക്കുമാേ;
(സി)
വാട്ടര്‍
തീം പാര്‍ക്ക്
സ്ഥാപിക്കുന്നതിനും
നടത്തിപ്പിനും സഹകരണ
മേഖലയിലെ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന് പദ്ധതി
നടപ്പിലാക്കാന്‍
ആലാേചിക്കുമാേ; വിശദ
വിവരങ്ങള്‍ നല്‍കാമാേ?
വൈദ്യുതി
കണക്ഷന് ലഭിക്കുന്നതിനുവേണ്ട
നടപടിക്രമങ്ങള്‍
2411.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹിക
ആവശ്യത്തിനായി വൈദ്യുതി
കണക്ഷന്
ലഭിക്കുന്നതിനുവേണ്ട
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ചെറുകിട/വന്‍കിട
വ്യവസായ
ആവശ്യങ്ങള്‍ക്കായി
വൈദ്യുതി കണക്ഷന്
ലഭ്യമാക്കുന്നതിനുവേണ്ട
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
മൂന്നാറിലെ
ഹോട്ടലുകളുടേയും
റിസോര്‍ട്ടുകളുടേയും വൈദ്യുതി
കണക്ഷന്
2412.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
എട്ട് വില്ലേജുകളില്‍
ഹോട്ടലുകള്‍ക്കും
റിസോര്‍ട്ടുകള്‍ക്കും
വൈദ്യതി കണക്ഷന്
നല്‍കുന്നതിന് റവന്യു
വകുപ്പിന്റെ നിരാക്ഷേപ
പത്രം വേണമെന്ന വ്യവസ്ഥ
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
നിരാക്ഷേപ പത്രമില്ലാതെ
വൈദ്യുതി കണക്ഷന്
നല്കുവാന് ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(സി)
ഈ
തീരുമാനം മൂന്നാറിലെ
കയ്യേറ്റക്കാരെ
സഹായിക്കുന്നതും
കയ്യേറ്റം സംബന്ധിച്ച
കേസുകളില്‍
സര്‍ക്കാരിന് തോല്‍വി
ഉണ്ടാകുവാന്‍
കാരണമാകുന്നതുമാണെന്നു
ചൂണ്ടിക്കാണിച്ച്
ഭരണപരിഷ്കാര കമ്മീഷന്
ചെയര്മാന്
മന്ത്രിക്ക് കത്ത്
നല്‍കിയിട്ടുണ്ടോ;
(ഡി)
വൈദ്യുതി
കണക്ഷന് നല്കുവാനുള്ള
തീരുമാനം
പുന:പരിശോധിക്കുമോ?
പളളുരുത്തിയിലെ
വോള്‍ട്ടേജ് ക്ഷാമം
2413.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
പളളുരുത്തിയിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
അറിയിക്കുമോ;
(ബി)
ഇതിലേക്കായി
പുതുതായി എത്ര
ട്രാന്സ്ഫോര്മര്കൂടി
സ്ഥാപിക്കണം എന്ന്
അറിയിക്കുമോ;ഇവ
എന്നത്തേക്ക്
സ്ഥാപിക്കുമെന്ന്
വ്യക്തമാക്കുമോ?
മഹാപ്രളയത്തില്‍
കെ.എസ്.ഇ.ബി.ക്ക് ഉണ്ടായ
നാശനഷ്ടം
2414.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഗസ്റ്റ്
15ന് ഉണ്ടായ മഹാപ്രളയം
മൂലം വൈദ്യുതി
വകുപ്പിന് എത്ര കോടി
രൂപയുടെ നാശനഷ്ടമാണ്
ഉണ്ടായിരിക്കുന്നത്
എന്ന് കണക്ക് സഹിതം ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
മഹാപ്രളയത്തില്‍ റാന്നി
നിയോജകമണ്ഡലത്തില്‍
കെ.എസ്.ഇ.ബി.ക്ക്
ഉണ്ടായ നാശനഷ്ടങ്ങളുടെ
കണക്കുകള്‍
വിശദമാക്കാമോ ;
(ബി)
നാശനഷ്ടം
സംഭവിച്ച എത്ര
പോസ്റ്റുകളും
ട്രാന്‍സ്ഫോര്‍മറുകളും
വൈദ്യുതി ലൈനുകളും
മാറ്റി സ്ഥാപിച്ചു
എന്ന് പറയാമോ; ഇതിനായി
എത്ര രൂപ ചെലവായി എന്ന്
ഇനം തിരിച്ച്
വിശദമാക്കാമോ ?
എൻ.ടി
.പി.സി.യുമായുള്ള കരാർ
2415.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എൻ.ടി
.പി.സി. യുടെ കായംകുളം
താപനിലയത്തില്‍ നിലവിൽ
വൈദ്യുതി
ഉത്പാദിപ്പിക്കുന്നുണ്ടോ;
(ബി)
എൻ.ടി
.പി.സി. യുമായി
സംസ്ഥാനം
ഏർപ്പെട്ടിരിക്കുന്ന
കരാറിലെ പ്രധാന
വ്യവസ്ഥകളും, കരാറിന്റെ
പ്രാബല്യ തീയതിയും
വ്യക്തമാക്കുമോ;
(സി)
നാഫ്ത
ഇന്ധനമാക്കി
നിർമ്മിക്കുന്ന
വൈദ്യുതിയുടെ ഉയര്‍ന്ന
യൂണിറ്റ് ചാർജ് മൂലമാണോ
പ്രസ്തുത പദ്ധതി
മന്ദഗതിയിലാകുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
എൻ.ടി
.പി.സി. യുമായി കേരളം
മാത്രമാണോ കരാറിൽ
ഏർപ്പെട്ടിരിക്കുന്നതെന്നും,
മറ്റ് സംസ്ഥാനങ്ങള്‍
കരാറിൽ
ഏർപ്പെട്ടിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(ഇ)
വൈദ്യുതി
വാങ്ങാതെ എൻ.ടി .പി.സി.
യ്ക്ക് കരാര്‍
പ്രകാരമുള്ള തുക
നല്‍കിയതിന്റെ
വിവരങ്ങളും ആയത്
സംസ്ഥാനത്തിന്
ബാദ്ധ്യതയാണോയെന്നും
അറിയിക്കുമോ?
കെ.എസ്.ഇ.ബി
ഓഫീസുകളുടെ അധികാരപരിധി
പുനര്‍നിര്‍ണയം
2416.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ കെ.എസ്.ഇ.ബി
ഓഫീസുകളുടെ അധികാരപരിധി
പുനര്‍നിര്‍ണയിക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
ഇതിന്റെ മാനദണ്ഡം
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പുനര്‍നിര്‍ണയത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
കമ്പനിവത്കരണം
2417.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യെ
കമ്പനിവത്കരിക്കുന്നതിലുള്ള
കേന്ദ്രസര്‍ക്കാര്‍ നയം
എന്താണെന്ന് അറിയാമോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
നിലപാട് മറികടന്ന്
കമ്പനിവത്കരണം
ഉപേക്ഷിക്കുവാന്‍
സംസ്ഥാനസര്‍ക്കാരിന്
നിയമപരമായി
എന്തെങ്കിലും
തടസങ്ങളുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ ?
കെ.എസ്.ഇ.ബി.യുടെ
പുനസംഘടന
2418.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
പുനസംഘടിപ്പിക്കുന്നതിന്റെ
ഭാഗമായി കോഴിക്കോട്
ഐ.ഐ.എം സമര്‍പ്പിച്ച
പഠനറിപ്പോര്‍ട്ട്
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കേന്ദ്ര
വൈദ്യുതി അതോറിറ്റിയുടെ
2010 ലെ സുരക്ഷാ
മാനദണ്ഡങ്ങള്‍
കെ.എസ്.ഇ.ബി.യില്‍
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ഏറനാട്
മണ്ഡലത്തിലെ തടത്തില്‍
പ്രദേശത്തെ വാേള്‍ട്ടേജ് ക്ഷാമം
2419.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ കാവന്നൂര്‍
ചെങ്ങര-തടത്തില്‍
പ്രദേശത്ത് രൂക്ഷമായി
അനുഭവപ്പെടുന്ന
വാേള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
തടത്തില്‍ പ്രദേശത്ത്
ട്രാന്സ്ഫാേര്മര്
സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
അപേക്ഷ ലഭിച്ചിരുന്നാേ;
വിശദമാക്കുമാേ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്
വ്യക്തമാക്കുമാേ;
(സി)
പ്രസ്തുത
പ്രദേശത്തെ
വാേള്‍ട്ടേജ് ക്ഷാമം
പരിഹരിക്കാന്‍
നടപടിക്രമങ്ങള്‍
വേഗത്തിലാക്കി പുതിയ
ട്രാന്സ്ഫാേര്മര്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ?
വൈദ്യുത
ബോര്‍ഡിന് ലഭിക്കേണ്ട ഭീമമായ
കുടിശ്ശിക
2420.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
ഉപഭോക്താക്കളില്‍
നിന്ന് മാത്രം വൈദ്യുത
ബോര്‍ഡിന് ലഭിക്കേണ്ട
ഭീമമായ കുടിശ്ശിക തുക
ഈടാക്കുന്നതിന്
ഫലപ്രദമായ നടപടികള്‍
ബോധപൂര്‍വ്വം
സ്വീകരിക്കുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൂടിശ്ശിക
പൂര്‍ണ്ണമായി
വസൂലാക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ഇടുക്കി
ജില്ലയില്‍ വന്‍കിട
കെട്ടിടങ്ങള്‍ക്ക് വൈദ്യുതി
കണക്ഷന്
2421.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ വന്‍കിട
കെട്ടിടങ്ങള്‍ക്ക്
വൈദ്യുതി കണക്ഷന്
എടുക്കുന്നതിന്
നിര്‍ബന്ധമായിരുന്ന
റവന്യൂ വകുപ്പിന്റെ
എന്‍.ഒ.സി.
ആവശ്യമില്ലെന്ന്
ഊര്‍ജ്ജവകുപ്പ് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇങ്ങനെ ഒരു ഉത്തരവ്
പുറപ്പെടുവിക്കാനുള്ള
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാകുമോ;
(സി)
ഇടുക്കി
ജില്ലയിലെ കയ്യേറ്റ
ഭൂമിയില്‍
നിര്‍മ്മിക്കുന്ന
കെട്ടിടങ്ങള്‍ക്ക്
വൈദ്യുതി കണക്ഷന്
ലഭ്യമാകുന്നതിന്
വേണ്ടിയാണ് ടി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ളത്
എന്ന ആക്ഷേപം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇങ്ങനെയുള്ള
കെട്ടിടങ്ങള്‍ക്ക്
വൈദ്യുതി കണക്ഷന്
നല്‍കരുതെന്ന് കോടതി
ഉത്തരവ് നിലവിലുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
വൈദ്യുതി
ബോര്‍ഡ് നേരിടുന്ന സാമ്പത്തിക
പ്രതിസന്ധി
2422.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡ് നിലവില്‍ കനത്ത
സാമ്പത്തിക
പ്രതിസന്ധിയിലാണ്
എന്നത്
വസ്തുതയാണോ;എങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രതിസന്ധി
മറികടക്കുന്നതിന്
ബോര്‍ഡ് ഇതിനകം
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
അത് വിജയപ്രദമാണോ;
(സി)
സംസ്ഥാനത്ത്
അനുഭവപ്പെടുന്ന കനത്ത
ചൂട് മൂലം ഊര്‍ജ്ജ
ഉപഭോഗത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
പുറത്ത് നിന്നും കൂടിയ
വിലയ്ക്ക് വൈദ്യുതി
വാങ്ങേണ്ട സാഹചര്യം
വന്നിട്ടുണ്ടോ;
(ഡി)
ഇത്
നിലവിലുള്ള സാമ്പത്തിക
പ്രതിസന്ധി കൂടുതല്‍
രൂക്ഷമാക്കിയിട്ടുണ്ടോ;
(ഇ)
സാമ്പത്തിക
പ്രതിസന്ധി
മറികടക്കുവാന്‍
ബോര്‍ഡിലെ,
പി.എസ്.സി.വഴിയുള്ള
നിയമനങ്ങള്‍
നിര്‍ത്തിവയ്ക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
തസ്തികകളിലേക്കുള്ള
നിയമനമാണ്
നിര്‍ത്തിവച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഇലക്ട്രിക്
പോസ്റ്റുകളുടെ ഗുണനിലവാരം
2423.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇലക്ട്രിക്
പോസ്റ്റുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിനുള്ള
സംവിധാനത്തെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഇലക്ട്രിക് പോസ്റ്റ്
നിര്‍മ്മാണ
യൂണിറ്റുകള്‍ സ്ഥിതി
ചെയ്യുന്നുണ്ടാേ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
സംസ്ഥാനത്തെ
വൈദ്യുതി ഉപയോഗം
2424.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ
നിയന്ത്രണത്തിലുള്ള
അണക്കെട്ടുകളില്‍
നിലവില്‍ എത്ര ശതമാനം
വെള്ളമാണ് ഉള്ളത്;
(ബി)
അത്
ഉപയോഗിച്ച് എത്ര
ദശലക്ഷം യൂണിറ്റ്
വൈദ്യുതി
ഉല്പാദിപ്പിക്കുവാൻ
സാധിക്കും;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
റെക്കോര്‍ഡ് വൈദ്യുതി
ഉപയോഗമെന്ന്
രേഖപ്പെടുത്തിയ ഈ
സീസണില്‍ എത്ര ദശലക്ഷം
വൈദ്യുതി ഉപയോഗിച്ചു ;
വിശദമാക്കുമോ;
(ഡി)
ബോര്‍ഡിന്റെ
ഡാം മാനേജ് മെന്റിലെ
പരാജയം കാരണമാണ്
ഡാമുകളിലെ ജലനിരപ്പ്
ഇത്തവണ ഗണ്യമായി
കുറഞ്ഞത് എന്നത്
വസ്തുതയാണോ
;വ്യക്തമാക്കുമോ;
(ഇ)
കാലവര്‍ഷം
വൈകിയാല്‍ സംസ്ഥാനം
കടുത്ത വൈദ്യുതി
പ്രതിസന്ധിയിലേക്ക്
നീങ്ങുമെന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത പ്രതിസന്ധി
മറികടക്കുവാന്‍
എന്തൊക്കെ നടപടികളാണ്
ബോര്‍ഡ്
സ്വീകരിച്ചിട്ടുള്ളത്?
ഇടുക്കിയില്‍
ഒരു പവര്‍ ഹൗസുകൂടി
നിര്‍മ്മിക്കുന്നതിനുളള സാധ്യതാ
പഠനം
2425.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
കടുത്ത വൈദ്യുതി
പ്രതിസന്ധി നേരിടുന്നു
എന്നത് വസ്തുതയാണോ
;എങ്കില്‍ അതിനുളള
കാരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്തെ
വൈദ്യുതി ഉല്പാദന മേഖല
കാര്യക്ഷമമാക്കുന്നതിന്
നടപ്പിലാക്കുന്ന
ജലവൈദ്യുത പദ്ധതികളുടെ
നിര്‍മ്മാണ പുരോഗതി
വെളിപ്പെടുത്തുമോ;
അവയുടെ നിര്‍മ്മാണ
പ്രവര്‍ത്തനം
വേഗത്തിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
പീക്ക്
ലോഡ് സമയത്തെ വൈദ്യുതി
ആവശ്യകത
നിറവേറ്റുന്നതിനായി
ഇടുക്കിയില്‍ ഒരു പവര്‍
ഹൗസുകൂടി
നിര്‍മ്മിക്കുന്നതിനുളള
സാധ്യതാ പഠനം
കെ.എസ്.ഇ.ബി
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
അലങ്കാരങ്ങൾക്കും
ആർഭാടങ്ങൾക്കും വൈദ്യുതി
നിയന്ത്രണം
2426.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അലങ്കാരങ്ങൾക്കും
ആർഭാടങ്ങൾക്കുമായി
വൻകിട വ്യാപാര
സ്ഥാപനങ്ങളും
മറ്റ്സ്ഥാപനങ്ങളും
ഉപയോഗിക്കുന്ന
വൈദ്യുതിക്ക് പ്രത്യേക
വൈദ്യുതി ചാർജ്
ഈടാക്കാൻ ബോർഡ്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്തരം
ആവശ്യങ്ങൾക്കുള്ള
വൈദ്യുതി സോളാർ പാനൽ
വഴി കണ്ടെത്തുവാൻ
സ്ഥാപന ഉടമയെ
പ്രേരിപ്പിക്കാൻ
കഴിയുന്ന ആകർഷണീയമായ
പദ്ധതികൾ ആവിഷ്കരിക്കാൻ
ബോർഡ് നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
ഊർജ്ജ സുരക്ഷയെ
മുന്‍നിര്‍ത്തി
ബോർഡിന്റെ
നിയന്ത്രണത്തിൽ കുറഞ്ഞ
ചെലവിൽ ഗുണമേന്മയുള്ള
സോളാർ പാനൽ
നിർമ്മിക്കുന്നതിനുള്ള
കമ്പനി ആരംഭിക്കുവാൻ
പദ്ധതി
ഉണ്ടോ;വ്യക്തമാക്കുമോ?
കല്‍പ്പറ്റയിലെ വൈദ്യുത
പദ്ധതികൾ
2427.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈദ്യുതി വകുപ്പ്
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികളും
പ്രവര്‍ത്തനങ്ങളും
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍ക്കും
പ്രവര്‍ത്തനങ്ങള്‍ക്കുമായി
എത്ര തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കാമോ?
ചെറുകിട
ജലസേചന പദ്ധതികള്‍
2428.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്ജ്ജോല്പാദന
രംഗത്ത് സംസ്ഥാനം
നേരിടുന്ന കമ്മി
പരിഹരിക്കുവാന്‍
സ്വകാര്യ മേഖലയുടെ
സഹകരണത്തോടെ 'ബൂട്ട്'
അടിസ്ഥാനത്തില്‍
ചെറുകിട ജലസേചന
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പാലക്കാട്
ജില്ല പഞ്ചായത്ത്,
തൃശ്ശൂര്‍
കോര്പ്പറേഷന്
എന്നിവയ്ക്ക് അനുവദിച്ച
ചെറുകിട ജലവൈദ്യുത
പദ്ധതികള്‍ പ്രവര്‍ത്തന
ക്ഷമമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സൗരോര്‍ജ്ജം,
കാറ്റ് എന്നിവയിലൂടെ
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുളള
ശ്രമം മറ്റ്
ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങള്‍ ഈ
രംഗത്ത് നേടിയ
നേട്ടവുമായി
താരതമ്യപ്പെടു
ത്തുമ്പോള്
വിജയകരമാണെന്ന്
വിലയിരുത്തുവാന്‍
സാധിക്കുമോ;
(ഡി)
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
വിജയപ്രദമാണോ;
ഇതിനായുളള
ജനപങ്കാളിത്തം
ആശാവഹമാണോ;
വെളിപ്പെടുത്താമോ;
(ഇ)
ഈ
രംഗത്തെ കുറിച്ച്
കൂടുതല്‍ അവബോധം
നല്‍കുന്നതിനും
കൂടുതല്‍ ജനങ്ങളെ ഈ
പദ്ധതിയിലേക്ക്
ആകര്‍ഷിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ?
വൈദ്യുതി
വകുപ്പ് പദ്ധതികള്‍
2429.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
വൈദ്യുതി വകുപ്പ്
2019-20 സാമ്പത്തിക
വര്‍ഷത്തില്‍
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാം;
വിശദീകരിക്കാമോ?
മാങ്കുളം
ജലവൈദ്യുത പദ്ധതിയ്ക്കായി
ഏറ്റെടുത്ത ഭൂമി
2430.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ മാങ്കുളം
ജലവൈദ്യുത
പദ്ധതിയ്ക്കായി മലയോര
കര്‍ഷകരില്‍ നിന്നും
കെ.എസ്.ഇ.ബി.വിവിധ
കാലയളവില്‍
കൈവശത്തിലെടുത്ത/ ഇനി
എടുക്കുവാനുള്ള
പുറമ്പോക്ക് ഭൂമി
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
2006-2011
കാലയളവില്‍ സ്വകാര്യ
വ്യക്തികളില്‍ നിന്നും
എക്സ്ഗ്രേഷ്യ നല്കി
കെ.എസ്.ഇ.ബി.
ലിമിറ്റഡ്
കൈവശത്തിലെടുത്ത
സര്‍ക്കാര്‍
പുറമ്പോക്ക്, നിക്ഷിപ്ത
വനമായി
പ്രഖ്യാപിക്കാനുദ്ദേശിക്കുന്ന
റവന്യൂ പുറമ്പോക്ക്
എന്നിവ സംബന്ധിച്ച്
കൈവശക്കാരുടെ എണ്ണവും
ഭൂമിയുടെ വിസ്തൃതിയും
വ്യക്തമാക്കുമോ;
(സി)
ഇത്
2011-2016 കാലയളവിലും
2016 മുതല്‍ ഇതുവരെയും
എത്രയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയ്ക്കായി
ആവശ്യമുള്ളതും ഇനി
ഏറ്റെടുക്കുവാനുള്ളതുമായ
മേല്‍
ഗണത്തില്‍പ്പെടുന്ന
ശേഷിക്കുന്ന സ്വകാര്യ
കൈവശക്കാരുടെ എണ്ണവും
ഭൂമിയുടെ വിസ്തൃതിയും
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
ഭൂമി
ഏറ്റെടുക്കുന്നതിനു
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ അവ
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍
വ്യക്തമാക്കുമോ?
കൂടംകുളം-
കൊച്ചി വൈദ്യുതി ലൈന്‍
നിര്‍മ്മാണം
2431.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം-
കൊച്ചി വൈദ്യുതി ലൈന്‍
നിര്‍മ്മാണപ്രവൃത്തിയുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി പൂര്‍ണ്ണമായും
നടപ്പില്‍
വരുന്നതോടുകൂടി
സംസ്ഥാനത്തിനുണ്ടാകുന്ന
നേട്ടങ്ങള്‍
വിശദമാക്കാമോ?
ചിന്നാര്‍
ജലവൈദ്യുതപദ്ധതി
2432.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിന്നാർ
ജലവൈദ്യുത
പദ്ധതിയ്ക്കുവേണ്ടി
ഭൂമി ഏറ്റെടുക്കല്‍
നടപടി ഏതുഘട്ടം വരെയായി
എന്നറിയിക്കുമോ;
(ബി)
ഏറ്റെടുത്ത
ഭൂമിക്ക് പൂര്‍ണ്ണമായി
നഷ്ടപരിഹാരം
കൊടുത്തുതീര്‍ക്കാന്‍
സാധിച്ചുവോ;
ഇല്ലെങ്കില്‍ ആയതിനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രോജക്ടിന്റെ
കരാറുകാര്‍ക്ക് കരാര്‍
തുക
കൊടുത്തുതീര്‍ക്കാനുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
ഈ തുക പൂര്‍ണ്ണമായി
എന്ന്
കൊടുത്തുതീര്‍ക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ഇടുക്കിയില്‍
പുതിയ വൈദ്യുത നിലയം
സ്ഥാപിക്കുന്നതിന് നടപടി
2433.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കിയില്‍
രണ്ടാമത്തെ വൈദ്യുത
നിലയം സ്ഥാപിക്കുന്ന
കാര്യം
കെ.എസ്.ഇ.ബി.യുടെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
എത്ര മെഗാവാട്ട്
നിലയമാണ്
സ്ഥാപിക്കുന്നതെന്നും
അതിനായി കേന്ദ്ര
സര്‍ക്കാരിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ എന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്
ആവശ്യമുള്ള
വൈദ്യുതിയുടെ എത്ര
ശതമാനമാണ് വിവിധ
പദ്ധതികളില്‍ നിന്നും
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നത്;
(ഡി)
വീടുകളുടെ
മേല്‍ക്കുരയിലും
അണക്കെട്ടുകളുടെ
സമീപത്തും
സൗരോര്ജ്ജപാനലുകള്
സ്ഥാപിച്ച് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഇ)
ഇതിലൂടെ
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഊര്‍ജ്ജമേഖലയില്‍
പുതിയ പദ്ധതികള്‍
2434.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡ് ഊര്‍ജ്ജ
മേഖലയില്‍
നടപ്പുസാമ്പത്തിക
വര്‍ഷം പുതിയ
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഊര്ജ്ജോത്പാദനരംഗത്ത്
പ്രസ്തുത പദ്ധതികളിലൂടെ
എത്ര മെഗാവാട്ട് അധിക
വൈദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിന് എത്ര തുക
ചെലവ്
പ്രതീക്ഷിക്കുന്നു; ഈ
തുക എപ്രകാരം
സമാഹരിക്കാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ?
ദ്യുതി
2021
2435.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2021-ഓടുകൂടി
എല്ലാ
ഉപഭോക്താക്കള്‍ക്കും
ഗുണമേന്മയുള്ള വൈദ്യുതി
അപകടസാധ്യതയില്ലാതാക്കി
വിതരണം ചെയ്യുക എന്ന
ലക്ഷ്യം
പ്രാവര്‍ത്തികമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ദ്യുതി
2021 എന്ന പദ്ധതിക്കായി
ബോര്‍ഡിന്റെ പ്രോജക്ട്
മാനേജ്മെന്റ്
യൂണിറ്റുകള്‍ വഴി
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്; ഇതിനായി
ആകെ എന്ത് ചെലവ്
പ്രതീക്ഷിക്കുന്നുവെന്ന്
വെളിപ്പെടുത്താമോ?
വൈദ്യുതി പ്രസരണ നഷ്ടം
2436.
ശ്രീ.എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
ഉണ്ടായിരുന്ന ശരാശരി
വൈദ്യുതി പ്രസരണ നഷ്ടം
എത്രയായിരുന്നു;
വിശദമാക്കാമോ;
(ബി)
പ്രസരണ
നഷ്ടം ഒഴിവാക്കാനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ; ഇതു
മൂലം എത്ര രൂപയുടെ
പ്രസരണ നഷ്ടം
കുറയ്ക്കാന്‍ കഴിഞ്ഞു
എന്നറിയിക്കാമോ;
(സി)
പ്രസരണ
നഷ്ടം
കുറച്ചുകൊണ്ടുവരുന്നതിനായി
പ്രതിവര്‍ഷം
വേണ്ടിവരുന്ന ആവര്‍ത്തന
ചെലവ് എത്രയാണ് ;
വിശദമാക്കാമോ?
പ്രസരണ
വിതരണ നഷ്ടം
2437.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈദ്യുതിരംഗത്ത് പ്രസരണ
വിതരണ നഷ്ടം എത്ര
ശതമാനം കുറയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസരണ
വിതരണ നഷ്ടം
കുറയ്ക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
പെരിങ്ങല്‍കുത്ത്,ഷോളയാര്‍
ഡാമുകള്‍
2438.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
വലിയതോതില്‍ നാശം
സംഭവിച്ച
പെരിങ്ങല്‍കുത്ത്,ഷോളയാര്‍
ഡാമുകളുടെ
അറ്റകുറ്റപ്പണികള്‍
നടത്തി
വൈദ്യുതോല്‍പ്പാദനം
പൂര്‍ണ്ണ
തോതിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടികള്‍
ഏത്
ഘട്ടത്തിലാണ്;വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
ഈ രണ്ട് ഡാമുകളില്‍
നിന്നും
ഉത്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ
അളവെത്രയാണ്;അറിയിക്കുമോ;
(സി)
ഉദ്പാദനം
പൂര്‍ണ്ണതോതിലാക്കാന്‍
എന്നേയ്ക്ക്
സാധിക്കുമെന്ന്
അറിയിക്കുമോ;
(ഡി)
ചാലക്കുടിപ്പുഴയിലെ
ചെറുകിട
വൈദ്യുതോല്‍പ്പാദന
പദ്ധതികള്‍
ആരംഭിയ്ക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റി പമ്പ്
ഹൗസുകളുടെ വൈദ്യുതി താരിഫ്
2439.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പമ്പ്ഹൗസുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
വൈദ്യുതി നിരക്ക്
ഈടാക്കുന്നത്
വ്യവസായങ്ങള്‍ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
താരിഫിന്റെ
അടിസ്ഥാനത്തിലാണോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
താരിഫ് എന്നാണ്
നിലവില്‍ വന്നത്;
(സി)
മറ്റ്
സംസ്ഥാനങ്ങളില്‍ പമ്പ്
ഹൗസുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
കൃഷി
ആവശ്യങ്ങള്‍ക്കുള്ള
താരിഫ് നിരക്കാണ്
ഈടാക്കുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പമ്പ് ഹൗസുകളുടെ
വൈദ്യുതി താരിഫ് കൃഷി
ആവശ്യങ്ങള്‍ക്കുള്ള
താരിഫിലേക്ക് മാറ്റുന്ന
കാര്യം പരിഗണിക്കുമോ?
രോഗിക്ക്
ഓക്സിജന്‍ മെഷീന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
സൗജന്യ വൈദ്യുതി
2440.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അത്യപൂര്‍വ്വ രോഗം
ബാധിച്ച്കിടക്കുന്ന
രോഗിക്ക് ഓക്സിജന്‍
മെഷീന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
സൗജന്യ വൈദ്യുതി
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് ലീന
സി.എന്‍.,
ചൗരംകുന്നത്തു വീട്,
വടക്കേനിരപ്പ് പി.ഒ,
ഞീഴൂര്‍, കോട്ടയം
നല്‍കിയിരുന്ന
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
നിവേദനത്തില്‍
തീരുമാനമെടുക്കുന്നതിനായി
ഫയല്‍
ആരംഭിച്ചിട്ടുണ്ടോ.
ഫയല്‍ നമ്പര്‍
അറിയിക്കാമോ. ഈ ഫയല്‍
ഇപ്പോള്‍ ആരുടെ
പക്കലാണെന്ന്
അറിയിക്കാമോ?
സോളാര്‍ ഊര്‍ജ്ജം
2441.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതുമുതല്‍
നാളിതുവരെ സംസ്ഥാനത്ത്
മുന്‍പ്
ഉല്പാദിപ്പിച്ചിരുന്നതിനേക്കാള്
എത്ര മെഗാവാട്ട്
വൈദ്യുതി കൂടുതലായി
ഉല്പാദിപ്പിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ;
(ബി)
സോളാര്‍
ഊര്‍ജ്ജ
സ്രോതസ്സുകളില്‍ നിന്ന്
എത്ര മെഗാവാട്ട്
വൈദ്യുതി നിലവില്‍
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(സി)
സോളാര്‍ ഊര്‍ജ്ജം
കൂടുതലായി
ഉല്പാദിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
സൗര
വെെദ്യുതി
2442.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗര വെെദ്യുതി ഉല്പാദനം
വർദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്നു
വിശദമാക്കാമാേ;
(ബി)
സൗര
വെെദ്യുതി പ്ലാന്റുകള്‍
സ്ഥാപിക്കുന്നവര്‍ക്ക്
സബ്സിഡി
നല്‍കുന്നുണ്ടാേ;
വിശദാംശം
ലഭ്യമാക്കാമാേ?
കെ.എസ്.ഇ.ബി.
നടപ്പിലാക്കുന്ന സൗരോര്‍ജ്ജ
പ്ലാന്റുകള്‍
2443.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി.പുതുതായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന
സൗരോര്‍ജ്ജ
പ്ലാന്റുകള്‍ വഴി എത്ര
യൂണിറ്റ് വൈദ്യുതി
പ്രതിമാസം
ഉത്പ്പാദിപ്പിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
കൂടുതല്‍
ഗുണഭോക്താക്കള്‍ക്ക്
സൗരോര്‍ജ്ജ
വൈദ്യുതോത്പ്പാദന
സൗകര്യം
ഏര്‍പ്പെടുത്തുന്നത്,
കെ.എസ്.ഇ.ബി.ക്ക്
സാമ്പത്തികലാഭം
ഉണ്ടാക്കുമെന്ന്
വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പാരമ്പര്യേതര
ഊർജ്ജം
2444.
ശ്രീ.എം.
സ്വരാജ്
,,
എം. രാജഗോപാലന്‍
,,
കെ.വി.വിജയദാസ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാരമ്പര്യേതര
ഊര്‍ജ്ജത്തിന്റെ ഉപഭോഗം
പ്രോത്സാഹിപ്പിക്കുന്നതിനും
പ്രചരിപ്പിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
രംഗത്ത് അനെര്‍ട്ട്
നടപ്പാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
വ്യക്തികള്‍ക്കും
വിവിധ
സ്ഥാപനങ്ങള്‍ക്കും
അവരുടെ ആശയങ്ങളും
താത്പര്യങ്ങളും
അനെര്‍ട്ടുമായി ചര്‍ച്ച
ചെയ്യുന്നതിനും അവ
പരസ്പരം കൈമാറുന്നതിനും
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(ഡി)
അനെര്‍ട്ട്
കെല്‍ട്രോണുമായി
സഹകരിച്ച് ഓണ്‍ലൈന്‍
മാര്‍ക്കറ്റ് പ്ലേസ്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വിശദമാക്കാമോ?
പാരമ്പര്യേതര
ഊര്‍ജ്ജം
2445.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജ
സ്രോതസ്സുകളില്‍
നിന്നും നിശ്ചിത ശതമാനം
വൈദ്യുതി വാങ്ങി
കെ.എസ്.ഇ.ബി. വിതരണം
ചെയ്യണമെന്ന് കേന്ദ്ര,
സംസ്ഥാന റഗുലേറ്ററി
കമ്മീഷനുകള്‍
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
ഇതില്‍ നിശ്ചിത ശതമാനം
സൗരോര്‍ജ്ജ പദ്ധതിയില്‍
നിന്നുമായിരിക്കണമെന്ന്
വ്യവസ്ഥയുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കേന്ദ്ര,
സംസ്ഥാന റെഗുലേറ്ററി
കമ്മീഷനുകള്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
ശതമാനം പാരമ്പര്യേതര
സ്രോതസ്സുകളില്‍
നിന്നുള്ള വൈദ്യുതി
വിതരണം
ചെയ്തില്ലെങ്കില്‍
ബോര്‍ഡില്‍നിന്നും പിഴ
ഈടാക്കുന്നതിനുള്ള
വ്യവസ്ഥയുണ്ടോ;
വിശദാംശം നല്‍കുമോ;
ഇത്തരം
വ്യവസ്ഥയുണ്ടെങ്കില്‍
കെ.എസ്.ഇ.ബി.ക്ക് പിഴ
ഒടുക്കേണ്ടി
വന്നിട്ടുണ്ടോ എന്ന്
വിശദമാക്കുമോ;
(സി)
കെ.എസ്.ഇ.ബി.
2018 ജൂണില്‍
പ്രഖ്യാപിച്ച സൗരപദ്ധതി
നടപ്പില്‍ വരുത്തിയോ
എന്ന് വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിവഴി വൈദ്യുതി
ഉല്‍പ്പാദിപ്പിച്ചു
തുടങ്ങിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; ഉല്‍പ്പാദനം
തുടങ്ങിയില്ലെങ്കില്‍
എന്ന് മുതല്‍
ഉല്‍പ്പാദനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
വൈദ്യുതി
മോഷണ കേസുകള്‍
2446.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ എത്ര
വന്‍കിട, ചെറുകിട
വൈദ്യുതി മോഷണ കേസുകള്‍
കണ്ടെത്തിയിട്ടുണ്ട്;
വെളിപ്പെടുത്തുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഫൈന്‍
ഇനത്തില്‍ നാളിതുവരെ
എത്ര തുക ഈടാക്കി;
വ്യക്തമാക്കുമോ;
(സി)
നിലവില്‍
എത്ര വൈദ്യുതി
മോഷണകേസുകള്‍
സംസ്ഥാനത്തെ വിവിധ
കോടതികളില്‍
നിലനില്‍ക്കുന്നുണ്ട്;
(ഡി)
ഇത്തരത്തിലുള്ള
വൈദ്യുതി മോഷണം തടയാനും
ബോര്‍ഡിന്റെ നഷ്ടം
കുറയ്ക്കാനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
മട്ടാഞ്ചേരി
ഇലക്ട്രിക് ഡിവിഷനില്‍പ്പെട്ട
സെക്ഷന്‍ ഓഫീസുകള്‍
2447.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടാഞ്ചേരി ഇലക്ട്രിക്
ഡിവിഷനില്‍പ്പെട്ട
സെക്ഷന്‍ ഓഫീസുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
സെക്ഷൻ ഓഫീസിന്റെയും
പരിധിയില്‍പ്പെട്ട
പ്രദേശങ്ങൾ
ഉപഭോക്താക്കളുടെ
എണ്ണം, 11 കെ.വി.
ലെെനുകൾ , എൽ.ടി.
ലെെനുകൾ ,
ട്രാന്‍സ്ഫോര്‍മറുകള്‍
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍ നൽകുമോ;
(സി)
ഓരോ
സെക്ഷൻ ഓഫീസിന്റെയും
സ്റ്റാഫ് പാറ്റേണും
നിലവിലുള്ള
ജീവനക്കാരുടെ എണ്ണവും
വിശദമാക്കാമോ?
KSEB
സെക്ഷന്‍ ആഫീസുകള്‍ തുടങ്ങാനും
നിലവിലുള്ളവ ശാക്തീകരിക്കാനും
നടപടി
2448.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണഭോക്താക്കളുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ KSEB
കൂടുതല്‍ സെക്ഷന്‍
ആഫീസുകള്‍ തുടങ്ങാനും
നിലവിലുള്ളവ
ശാക്തീകരിക്കാനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
നെന്മാറ
മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം
2449.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
അയിലൂര്‍
പഞ്ചായത്തില്‍
വോള്‍ട്ടേജ് ക്ഷാമം
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിനായി
അയിലൂര്‍ പഞ്ചായത്തില്‍
പുതിയ സബ് സ്റ്റേഷന്
അനുവദിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
ഇതുസംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
വാഴൂര്‍-110
കെ.വി.സബ് സ്റ്റേഷന്
2450.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഴൂരിൽ
കെ.എസ്.ഇ.ബി.യുടെ 110
കെ.വി.സബ് സ്റ്റേഷന്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ; ഇതിനായി
തുക
അനുവദിച്ചിട്ടുണ്ടോ;ഇതുമായി
ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;എത്ര
തുകയാണ് പ്രസ്തുത
പദ്ധതിക്കായി ചെലവ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
ഇതിനാവശ്യമായ
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;ഉണ്ടെങ്കിൽ
സ്ഥലമേറ്റെടുക്കല്‍
നടപടി പൂര്‍ത്തിയാക്കി
സബ് സ്റ്റേഷന്
സ്ഥാപിക്കുന്നതിനുവേണ്ട
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
കേളകത്ത്
66 കെ വി സബ് സ്റ്റേഷന്
2451.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേളകത്ത്
അനുവദിച്ചിട്ടുള്ള 66
കെ.വി. സബ് സ്റ്റേഷന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
പുരോഗതി വിശദമാക്കാമോ;
(ബി)
സബ്
സ്റ്റേഷന് പ്രവൃത്തി
പൂര്‍ത്തീകരിച്ച്
എപ്പോള്‍
പ്രവര്‍ത്തനക്ഷമമാക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
കെ.എസ്.ഇ.ബി.
അസിസ്റ്റന്റ് എഞ്ചിനീയര്‍
തസ്തിക
2452.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകളുണ്ട് പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ നിയമനം
നടത്താത്തത്
എന്തുകൊണ്ടാണ്;
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
വൈദ്യുത അതോറിറ്റിയുടെ
2010 ലെ സുരക്ഷ
മാനദണ്ഡങ്ങളുടെ ഭാഗമായി
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ 20 ശതമാനം
ഐ.റ്റി.ഐ. ക്വോട്ടയുടെ
കാര്യത്തില്‍
എന്തെങ്കിലും തീരുമാനം
എടുക്കേണ്ടതുണ്ടോ;
വെളിപ്പെടുത്തുമോ;
(ഡി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര തീരുമാനം
എടുത്ത് പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
അസിസ്റ്റന്റ് എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍) തസ്തിക
2453.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ പി.എസ്.സി.
ക്വാട്ടയില്‍ എത്ര
ഒഴിവുകള്‍ ആണ് നിലവില്‍
ഉള്ളത് എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.യ്ക്കു
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കെ.എസ്.ഇ.ബി.യില്‍
നിലവില്‍ ശൂന്യ വേതന
അവധിയില്‍ ഉള്ള എത്ര
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍) മാര്‍
ആണ് ഉള്ളത് എന്ന് 40 %
പി.എസ്.സി. ക്വാട്ട, 10
% ഇന്‍ സര്‍വ്വീസ്
ക്വാട്ട, 30% ഡിപ്ലോമ
ക്വാട്ട, 20 %
ഐ.റ്റി.ഐ. ക്വാട്ട
അനുസരിച്ച് തരം
തിരിച്ച് വിവരം
നല്‍കുമോ;
(ഡി)
കെ.എസ്.ഇ.ബി.യിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ സാങ്ഷന്‍ഡ്
സ്ട്രെങ്തില്‍
സ്പോര്‍ട്ട്സ് ക്വാട്ട,
ആശ്രിത നിയമനം
എന്നിവയ്ക്കായി മറ്റു
ക്വാട്ട ഇനത്തില്‍
മാറ്റി
വച്ചിരിയ്ക്കുന്ന 45
തസ്തികകളില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ആണ്
ഉള്ളത് എന്ന്
വെളിപ്പെടുത്തുമോ;
(ഇ)
പ്രസ്തുത
ഒഴിവുകളും 40 %
പി.എസ്.സി.
ക്വാട്ടയില്‍ ശൂന്യ
വേതന അവധിയില്‍ ഉള്ള
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ ഒഴിവുകളും
ഇപ്പോള്‍ നിലവില്‍ ഉള്ള
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ 40 % പി.എസ്.സി.
ഓപ്പണ്‍ ക്വാട്ട റാങ്ക്
ലിസ്റ്റില്‍ നിന്നും
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ; അതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ഇ.ബി.യിലെ
തസ്തികകള്‍
2454.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
ഇലക്ട്രിസിറ്റി
വര്‍ക്കര്‍, മീറ്റര്‍
റീഡര്‍, ലെെന്‍മാന്‍,
ഓഫീസ് അറ്റന്‍ഡന്റ്,
ജൂനിയര്‍
അസിസ്റ്റന്റ്,
കാഷ്യര്‍,
സിവില്‍/ഇലക്ട്രിക്കല്‍
സബ് എഞ്ചിനീയര്‍,
അസിസ്റ്റന്റ്
എഞ്ചിനീയര്‍,
ഫെയര്‍കോപ്പി
അസിസ്റ്റന്റ്, സീനിയര്‍
അസിസ്റ്റന്റ് എന്നീ
തസ്തികകളുടെ സാങ്ഷന്‍ഡ്
സ്ട്രങ്ത്
എെ.എെ.എം.സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്
മുമ്പ് എത്രയാണെന്ന
വിവരം തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
മേല്‍പ്പറഞ്ഞ
തസ്തികകളില്‍
ട്രയിനിയായോ
പ്രൊവിഷണലായോ,
കോണ്ട്രാക്റ്റിലോ
ജോലി നോക്കുന്ന
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(സി)
മേല്പറഞ്ഞിരിക്കുന്ന
തസ്തികകളില്‍ ജോലി
നോക്കുന്ന സ്ഥിരം
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
എെ.എെ.എം.
റിപ്പോര്‍ട്ട്
കെ.എസ്.ഇ.ബി.യില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വെെദ്യുതി
ബോര്‍ഡിലെ തസ്തിക
കുറയ്ക്കല്‍
2455.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബോര്‍ഡിലെ തസ്തികകള്‍
വെട്ടികുറച്ച്
ഭാവിയില്‍ ജീവനക്കാരുടെ
എണ്ണം കുറയ്ക്കാന്‍
ബോര്‍ഡ്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ജീവനക്കാരുടെ
തസ്തിക കുറയ്ക്കുന്നത്
സംബന്ധിച്ച് എെ.എെ.എം.
കോഴിക്കോട് നല്കിയ
ശിപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ട്രാന്സ്മിഷന്
ആന്റ് സിസ്റ്റം
ഓപ്പറേറ്റിംഗ്,
ജനറേഷന്,
കോര്‍പ്പറേറ്റ് ഓഫീസ്
എന്നിവിടങ്ങളില്‍ ഓരോ
വിഭാഗത്തിലും എത്ര
തസ്തികകള്‍
കുറയ്ക്കുവാന്‍
കഴിയുമെന്ന്
പഠിക്കുന്നതിനായി
പ്രത്യേക സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കെ.എസ്.ഇ.ബി.യില്‍
നിലവില്‍ ജീവനക്കാര്‍
വിരമിക്കുന്ന
ഒഴിവുകളില്‍ പി.എസ്.സി.
നിയമനം
നടത്തുന്നുണ്ടോ;
എങ്കില്‍ 2017ലും
2018ലും ഇപ്രകാരം എത്ര
പേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കുമോ?
കുറ്ററ
പമ്പ് ഹൗസിലെ വോള്‍ട്ടേജ്
പ്രശ്നം
2456.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മതിയായ
വോള്‍ട്ടേജ്
ലഭിക്കാത്തത് കാരണം
വാമനപുരം
നിയോജകമണ്ഡലത്തിലെ
കുറ്ററയിലുള്ള കേരളാ
വാട്ടര്‍ അതോറിറ്റിയുടെ
പമ്പ് ഹൗസില്‍ നിന്നും
വെള്ളം പമ്പ്
ചെയ്യുന്നതിന്
കഴിയുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രശ്നം
പരിഹരിക്കുന്നതിന്
കെ.എസ്.ഇ.ബി.
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
പ്രശ്നപരിഹാരത്തിനുള്ള
മാർഗ്ഗം
വിശദീകരിക്കുമോ?
ഡാമുകളുടെ
സുരക്ഷ
2457.
ശ്രീ.രാജു
എബ്രഹാം
,,
ആന്റണി ജോണ്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡാമുകളുടെ
സുരക്ഷിതത്വവും
ഘടനാപരമായ കാര്യങ്ങളും
സംബന്ധിച്ച് ഈ
സര്‍ക്കാര്‍ എന്തെല്ലാം
പഠനങ്ങളും
ഗവേഷണങ്ങളുമാണ്
നടത്തിയിട്ടുള്ളത്;
(ബി)
നിലവിലുള്ള
ഡാമുകളുടെ
സുരക്ഷിതത്വവും
സ്ഥായിയായ പ്രകടനവും
മെച്ചപ്പെടുത്തുന്നതിനായി
കേന്ദ്രസര്‍ക്കാര്‍
മുഖേന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
എങ്കില്‍
ഏതെല്ലാം ഡാമുകളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
എത്ര പ്രോജക്ടുകളാണ്
ഇതിനായി
തയ്യാറാക്കിയിരിക്കുന്നതെന്നും
വ്യക്തമാക്കാമോ?
ശാന്തിവനത്തിലൂടെയുള്ള
വൈദ്യുതി ലൈൻ
2458.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളത്തെ
ശാന്തിവനത്തിലൂടെ
കെ.എസ്.ഇ.ബി.യുടെ 110
കെ.വി. ലെെന്‍
വലിക്കുന്നത് മൂലമുള്ള
പാരിസ്ഥിതിക ആഘാതത്തെ
കുറിച്ച് അതിന് അനുമതി
നല്‍കുന്നതിന് മുമ്പ്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ശാന്തി
വനത്തിലെ ജെെവ ആവാസ
വ്യവസ്ഥയുടെ
കാര്യത്തില്‍ കോടതിയെ
തെറ്റിദ്ധരിപ്പിക്കുന്ന
വിധത്തിലുള്ള
റിപ്പോര്‍ട്ടാണ്
കെ.എസ്.ഇ.ബി. നല്‍കിയത്
എന്ന ആക്ഷേപം
വസ്തുതാപരമാണോ;
(സി)
ശാന്തിവനത്തിന്റെ
അരികിലൂടെ ജെെവ
സമ്പത്തിന് വലിയ
കോട്ടം വരാത്ത
രീതിയില്‍
വെെദ്യുതിലെെന്‍
വലിക്കാമെന്നിരിക്കെ,വനത്തിന്
നടുവിലൂടെ ലെെന്‍
നിര്‍മ്മിച്ച് ജെെവ
സമ്പത്തിന് വന്‍
നാശമുണ്ടാക്കുന്ന നടപടി
കെ.എസ്.ഇ.ബി.
സ്വീകരിച്ചത്
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ ?