വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
2204.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുടെ ഒന്നാംഘട്ട
നിര്‍മ്മാണ പ്രവൃത്തികൾ
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ബി)
കരാര്‍
വ്യവസ്ഥ പ്രകാരം
പ്രസ്തുത പദ്ധതിയുടെ
ഒന്നാംഘട്ട നിര്‍മ്മാണ
പ്രവൃത്തികൾ എന്നാണ്
പൂര്‍ത്തീകരിക്കേണ്ടത്;
(സി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
ഇപ്പോള്‍ എന്തൊക്കെ
ഇളവുകളാണ് സർക്കാർ
അദാനി ഗ്രൂപ്പിനു
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കാമോ?
തുറമുഖ
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
ടഗ് മാറ്റാൻ നടപടി
2205.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അറ്റകുറ്റ
പണികള്‍ക്കായി
കൊണ്ടുവന്ന തുറമുഖ
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള ടഗ്
ഇടക്കൊച്ചിയിലെ
പാമ്പായിമൂലയ്ക്ക്
കിഴക്കുവശം വേമ്പനാട്
കായലില്‍,
മത്സ്യബന്ധനത്തിനും
പരിസ്ഥിതിക്കും തടസ്സം
സൃഷ്ടിക്കുന്ന
രീതിയില്‍ വര്‍ഷങ്ങളായി
ഉപയോഗശൂന്യമായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
കോടികള്‍
വിലവരുന്ന ഈ ടഗ്
സംബന്ധിച്ച്
തര്‍ക്കങ്ങളോ അന്വേഷണമോ
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പരിസ്ഥിതിയ്ക്ക്
കോട്ടവും
മത്സ്യബന്ധനത്തിന്
തടസ്സവും സൃഷ്ടിക്കുന്ന
ഈ ടഗ് ഇവിടെ നിന്ന്
നീക്കം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
വലിയതുറ
കടല്‍പ്പാലം നവീകരണം
T 2206.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടലാക്രമണത്തില്‍
തകര്‍ന്ന വലിയതുറ
കടല്‍പ്പാലം
നവീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; നവീകരണ
പ്രവൃത്തികള്‍ എത്രയും
വേഗം ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ജൂണ്‍-ജൂലൈ
മാസങ്ങളിൽ കടല്‍ക്ഷോഭം
രൂക്ഷമാകുന്നത്
കണക്കിലെടുത്ത്
തീരദേശവാസികളുടെ
സുരക്ഷിതത്വത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ജലയാനങ്ങളിലെ
യാത്രികര്‍ക്ക് സുരക്ഷയും
ഇന്‍ഷുറന്‍സ് പരിരക്ഷയും
2207.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
30.04.2010
ല്‍ കേരള ഇന്‍ലാന്റ്
വെസ്സല്‍സ് റൂള്‍സ്
രൂപീകരിച്ച് ഇറക്കിയ
വിജ്ഞാപനത്തില്‍
ഇന്‍ഷുറന്‍സ് ക്ലെയിം
പരിഗണിക്കുന്നതിന്
മാര്‍ഗനിര്‍ദ്ദേശങ്ങള്‍
ഇല്ലാത്തതിനാല്‍
ജലയാനങ്ങളിലെ
യാത്രികര്‍ക്ക്
സുരക്ഷയും ഇന്‍ഷുറന്‍സ്
പരിരക്ഷയും
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കേസ്സുകള്‍
പരിഗണിക്കാന്‍
ആക്സിഡന്റ്സ് ക്ലെയിം
ട്രിബ്യൂണലിന് അധികാരം
നല്‍കുന്നതിനോ
അല്ലെങ്കില്‍ മോട്ടോര്‍
ആക്സിഡന്റ്സ് ക്ലെയിം
ട്രിബ്യൂണലിന്റെ
ചുവടുപിടിച്ച് ഒരു
പ്രൊപ്പല്‍ഡ്
വെഹിക്കിള്‍ ആക്സിഡന്റ്
ക്ലെയിം ട്രിബ്യൂണല്‍
രൂപീകരിക്കുന്നതിനോ
ഉള്ള നിര്‍ദ്ദേശത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ചുള്ള
A1/46/18/CSIND ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ?
കയ്യൂര്‍
കേന്ദ്രീകരിച്ച് മ്യൂസിയം
2208.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കയ്യൂര്‍
സമരസേനാനികളുടെ സ്മരണ
നിലനിര്‍ത്തി കയ്യൂര്‍
കേന്ദ്രീകരിച്ച്
മ്യൂസിയം ആരംഭിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
നീലേശ്വരം
രാജകൊട്ടാരം സംരക്ഷിക്കാനുള്ള
നടപടി
2209.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പുരാവസ്തു
വകുപ്പ് മുഖേന
സംരക്ഷിക്കാന്‍
തീരുമാനിച്ച
സ്ഥാപനങ്ങള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ;
(ബി)
നീലേശ്വരം
രാജകൊട്ടാരം
സംരക്ഷിക്കാനുള്ള നടപടി
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ക്ഷേത്രങ്ങള്‍
സംരക്ഷിക്കാന്‍ പുരാവസ്തു
വകുപ്പ് നടപടി
2210.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
അത്യപൂര്‍വ്വമായ
കൊത്തുപണികള്‍ കൊണ്ടും
ചുവര്ചിത്രമെഴുത്തു
കൊണ്ടും പ്രശസ്തമായ
മടിയന്‍കൂലോം ഉദിനൂര്‍
ക്ഷേത്രപാലക ക്ഷേത്രം,
ചെറുവത്തൂര്‍
വീരഭദ്രക്ഷേത്രം എന്നിവ
സംരക്ഷിക്കാന്‍
പുരാവസ്തു വകുപ്പിൽ
നിന്നും നടപടി
ഉണ്ടാകുമോ
എന്നറിയിക്കാമോ?
വെള്ളാരപ്പിള്ളി
തെക്കേ കോവിലകം സംരക്ഷിത
സ്മാരകം
2211.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലുവ
താലൂക്കില്‍
കിഴക്കുംഭാഗം
വില്ലേജിലെ
വെള്ളാരപ്പിള്ളി തെക്കേ
കോവിലകം സംരക്ഷിത
സ്മാരകമാക്കുവാനുള്ള
19/01/17ലെ 19/17/CAD
നമ്പര്‍ സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചശേഷം ഈ
വസ്തുവില്‍
എന്തെങ്കിലും
ക്രയവിക്രയങ്ങള്‍
നടന്നതായി പുരാവസ്തു
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂമി
കൈമാറ്റം
നടന്നിട്ടുണ്ടെങ്കില്‍
ആയത് നിയമാനുസൃതമാണോ
എന്ന് പരിശോധിക്കുമോ;
(സി)
സംരക്ഷിത
സ്മാരകം ആക്കുവാന്
സര്‍ക്കാര്‍
ഉത്തരവായശേഷം
വെള്ളാരപ്പള്ളി തെക്കേ
കോവിലകത്തെ
പുരാവസ്തുക്കളില്‍
പൊളിച്ചുനീക്കലുകളോ
റിപ്പയറിംഗുകളോ
നടന്നുവരുന്നതായി
പുരാവസ്തു
ഡയറക്ടര്‍ക്ക് പരാതി
ലഭിച്ചതില്‍ എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
കായംകുളം
കൃഷ്ണപുരം കൊട്ടാരത്തിന്റെ
പുനരുദ്ധാരണം
2212.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
കൃഷ്ണപുരം
കൊട്ടാരത്തിന്റെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര രൂപയാണ് ഈ
സര്‍ക്കാര്‍
അനുവദിച്ചിരുന്നതെന്നും
എന്തെല്ലാം
പ്രവൃത്തികളാണ് ഇവിടെ
നടപ്പാക്കിയെതെന്നും
വിശദമാക്കാമോ?