കെ.എല്‍.
യു അനുമതി ലഭിക്കുന്നതിനുള്ള
കാലതാമസം
1503.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കെ എല്‍.യു.
അനുമതി ലഭിക്കുന്നതിനു
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;ഉണ്ടെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
കെ.എല്‍.യു
അനുമതി
ലഭിക്കുന്നതിനായി
പട്ടാമ്പി മണ്ഡലത്തില്‍
നിന്നും 2017
മാര്‍ച്ച് മുതല്‍ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
അപേക്ഷകളുടെ
വിശദവിവരങ്ങളും
സ്വീകരിച്ചിട്ടുള്ള
നടപടികളും പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
കൃഷി
വകുപ്പില്‍ സ്പെഷ്യല്‍
റൂള്‍സ്
1504.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ സ്പെഷ്യല്‍
റൂള്‍സ്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തുകൊണ്ടാണ്
നടപ്പിലാക്കാതിരിക്കുന്നത്;
അറിയിക്കുമോ;
(സി)
സ്പെഷ്യല്‍
റൂള്‍സ്
നടപ്പിലാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
വായ്പകള്‍ക്ക് മൊറൊട്ടോറിയം
1505.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വായ്പകള്‍ക്ക്
മൊറൊട്ടോറിയം
പ്രഖ്യാപിക്കുവാന്‍
മന്ത്രിസഭായോഗം
തീരുമാനമെടുത്തിരുന്നോ;എങ്കില്‍
എത്രാം തീയതി കൂടിയ
മന്ത്രിസഭായോഗമാണ്
പ്രസ്തുത
തീരുമാനമെടുത്തത്;
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
മന്ത്രിസഭായോഗ
തീരുമാനങ്ങള്‍ 48
മണിക്കൂറിനുള്ളില്‍
ഉത്തരവായി ഇറങ്ങണമെന്ന
ചട്ടമുണ്ടായിട്ടും
മൊറൊട്ടോറിയം
സംബന്ധിച്ച ഉത്തരവ്
ഇറക്കുവാന്‍
വൈകിയതിന്റെ കാരണം
എന്താണെന്ന്
വിശദമാക്കുമോ?
പരമ്പരാഗത
വിത്തിനങ്ങള്‍
സൂക്ഷിക്കുന്നതിന് നടപടി
1506.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വിത്തിനങ്ങള്‍
സൂക്ഷിക്കുന്നതിനായി
ജീന്‍ ബാങ്ക്,വിത്ത്
ബാങ്ക് പദ്ധതികള്‍ കൃഷി
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ഏതെല്ലാം
വിത്തിനങ്ങളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്
എന്ന് അറിയിക്കാമോ?
കാര്‍ഷികമേഖലയിലെ
വികസനപ്രവര്‍ത്തനങ്ങള്‍
1507.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികമേഖലയിലെ
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി
നബാര്‍ഡ് വഴി
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ചു വരുന്ന
വായ്പാതുകയിൽ കുറവ്
വരുത്തുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ആർ
.ഐ .ഡി .എഫ് ,
ആർ.കെ.വി.വൈ എന്നീ
സ്കീമുകള്‍ വഴി
കാര്‍ഷികമേഖലയില്‍
കഴിഞ്ഞ 3
വര്‍ഷങ്ങളിലായി ലഭിച്ച
തുക പട്ടിക രൂപത്തില്‍
വിശദമാക്കാമോ?
പാലക്കാട് ജില്ലയില്‍
ഹരിതകേരളം പദ്ധതി
1508.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
പാലക്കാട് ജില്ലയില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
ജില്ലയില്‍ ഇനി ഏതൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
റൈസ്
ബയോപാര്‍ക്ക് പദ്ധതി
1509.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴയില്‍
പ്രഖ്യാപിച്ച റൈസ്
ബയോപാര്‍ക്ക്
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
ഓണാട്ടുകരയില്‍
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
കേരള
ഇന്നൊവേഷന് എക് സ്റ്റന്‍ഷന്‍
പ്രോജക്ട്
1510.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂതന
സാങ്കേതിക വിദ്യകളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
കേരള ഇന്നൊവേഷന് എക്
സ്റ്റന്‍ഷന്‍ പ്രോജക്ട്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രോജക്ടിന്റെ
ആവശ്യത്തിലേക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി ആത്മ, ആത്മ
പ്ലസ് എന്നീ
പദ്ധതികളുമായി
ലയിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ജീന്‍
ബാങ്ക്, വിത്ത് ബാങ്ക്
പദ്ധതികള്‍
1511.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വിത്തിനങ്ങള്‍
സൂക്ഷിക്കുന്നതിനായി
ജീന്‍ ബാങ്ക്, വിത്ത്
ബാങ്ക് പദ്ധതികള്‍ കൃഷി
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ ;
(ബി)
ഏതെല്ലാം
വിത്തിനങ്ങളെയാണ്
പ്രസ്തുത പദ്ധതികളിൽ
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് അറിയിക്കാമോ?
കാര്‍ഷിക
മേഖലയെ പുനരുദ്ധരിക്കുന്നതിന്
നടപടികള്‍
1512.
ശ്രീ.ആന്റണി
ജോണ്‍
,,
കെ. ബാബു
,,
ബി.ഡി. ദേവസ്സി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന കാര്‍ഷിക
മേഖലയെ
പുനരുദ്ധരിക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി
സംസ്ഥാനത്തുടനീളം
പുനര്‍ജനി എന്ന പേരില്‍
മാതൃകാ കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നുണ്ടോ;
(സി)
എങ്കില്‍
ഏതെല്ലാം വിളകളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
പുനഃകൃഷിക്കുള്ള
വിത്ത്, നടീല്‍
വസ്തുക്കള്‍ എന്നിവ
വിതരണം
നടത്തിയിട്ടുണ്ടോ
എന്നും വിശദമാക്കാമോ;
(ഡി)
പ്രളയാനന്തര
കൃഷി പുനരുജ്ജീവനത്തിന്
ഹോള്‍ട്ടികള്‍ച്ചര്‍
മിഷന്റെ സഹായത്തോടെ
വി.എഫ്.പി.സി.കെ.
നടപ്പിലാക്കുന്ന കൃഷി
വികസന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
പ്രധാനമന്ത്രി
കിസാന്‍ സമ്മാൻ നിധി
1513.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച
പ്രധാനമന്ത്രി കിസാന്‍
സമ്മാൻ നിധി
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക്
പൂര്‍ണ്ണതോതില്‍
പ്രയോജനപ്പെടുത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി പ്രകാരം എത്ര
കര്‍ഷകര്‍ക്ക് ഇതിനകം
ആനുകൂല്യം ലഭിച്ചു;
(സി)
ഇതിലേക്ക്
കര്‍ഷകരെ എപ്രകാരമാണ്
തെരഞ്ഞെടുക്കുന്നത്;
അതിനുള്ള മാനദണ്ഡം
എന്തായിരുന്നു;
വ്യക്തമാക്കുമോ?
പ്രധാനമന്ത്രി
കിസാന്‍ സമ്മാന്‍ നിധി പദ്ധതി
1514.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാനമന്ത്രി
കിസാന്‍ സമ്മാന്‍ നിധി
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കിട്ടുണ്ടോ;
ഈ പദ്ധതിയില്‍
സംസ്ഥാനത്തെ എത്ര
കര്‍ഷകര്‍ക്ക്
ആനുകൂല്യം
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
ചെറുകിട
നാമമാത്രകര്ഷകര്ക്ക്
മാത്രമായി ഈ പദ്ധതി
പരിമിതപ്പെടുത്തിയിട്ടുണ്ടോ
;
(സി)
അര്‍ഹരായ
എല്ലാ കര്‍ഷകരെയും
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനും
അവര്‍ക്ക് ആനുകൂല്യം
ലഭിക്കുന്നുവെന്ന്
ഉറപ്പ് വരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ ?
കാർഷികോല്പാദനം
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച്
1515.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
പ്രളയാനന്തരം
പ്രത്യേകിച്ച്കുട്ടനാട്ടില്
കാർഷികോല്പാദനം
വര്ദ്ധിപ്പിക്കുന്നതിനു്
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
കടക്കെടണിയിലായ
കര്‍ഷകര്‍ക്ക് കാര്‍ഷിക
കടാശ്വാസത്തിന്റെ ആനുകൂല്യം
1516.
ശ്രീ.മുരളി
പെരുനെല്ലി
,,
ജോര്‍ജ് എം. തോമസ്
,,
എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാവ്യതിയാനം
കൊണ്ടും
പ്രകൃതിദുരന്തങ്ങള്‍
കൊണ്ടും ഉണ്ടായ വിളനാശം
മൂലം കടക്കെണിയിലായ
കര്‍ഷകര്‍ക്ക്
ആശ്വാസമേകാനായി
എല്ലാത്തരം
വായ്പകള്‍ക്കും
സര്‍ക്കാര്‍
പ്രഖ്യാപിച്ച
മൊറട്ടോറിയം
വകവയ്ക്കാതെ ചില
ബാങ്കുകള്‍ കര്‍ഷകരെ
സമ്മര്‍ദ്ദത്തിലാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
കാര്ഷികകടാശ്വാസത്തിന്റെ
ആനുകൂല്യം കൂടുതല്‍
പേര്‍ക്ക്
ലഭ്യമാക്കാനായി
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
വാണിജ്യബാങ്കുകളില്‍
നിന്ന് എടുത്ത
വായ്പകളും
കാര്‍ഷികകടാശ്വാസ
കമ്മീഷന്റെ
പരിഗണനാപരിധിയില്‍
ഉള്‍പ്പെടുത്താന്‍
സാധിക്കുമോ എന്ന്
പരിശോധിക്കുന്നുണ്ടോ ;
(സി)
പ്രകൃതിക്ഷോഭം
മൂലമുണ്ടാകുന്ന
വിളനഷ്ടത്തിന്
നഷ്ടപരിഹാരം
നല്‍കാനുള്ള തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോയെന്നറിയ്ക്കുമോ?
കാര്‍ഷികമേഖലയുടെ
പുനരുജ്ജീവനത്തിനായി
നടപടികള്‍
1517.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
മഹാപ്രളയം
കാര്‍ഷികമേഖലയില്‍
ഉണ്ടാക്കിയ
നാശനഷ്ടങ്ങളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രളയാനന്തരം
കാര്‍ഷികമേഖലയുടെ
പുനരുജ്ജീവനത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രളയാനന്തരം
പുനർകൃഷിക്കായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
കൃഷിക്കാവശ്യമായ
വിത്ത്, നടീല്‍
വസ്തുക്കള്‍ എന്നിവ
വിതരണം
ചെയ്തിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഡി)
പമ്പിംഗ്
സബ്സിഡി
നല്‍കുന്നതിനുള്ള
വ്യവസ്ഥകള്‍
ഉദാരമാക്കിയിട്ടുണ്ടോ;
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ഇ)
സംസ്ഥാനത്തെ
മുഴുവന്‍
കാര്‍ഷികവായ്പകള്‍ക്കും
മൊറട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
കാലയളവുവരെ എന്ന്
വ്യക്തമാക്കുമോ?
ചാത്തന്
ചാൽ നവീകരണം
1518.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാടുകുറ്റി
പഞ്ചായത്തിലെ പ്രധാന
ജലസ്രോതസ്സായ ചാത്തന്
ചാലിന്റെ
നവീകരണത്തിനായി
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിരുന്നുവെങ്കിലും
കഴിഞ്ഞ വര്‍ഷം അനുമതി
ലഭ്യമാകാത്ത
സാഹചര്യത്തില്‍ ഈ
വര്‍ഷം പ്രസ്തുത
പ്രവൃത്തിയ്ക്ക് അനുമതി
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
നബാര്‍ഡ്
സാഹായത്തോടെ ചാത്തന്
ചാല് നവീകരണത്തിന്
അനുമതി ലഭ്യമാക്കാന്‍
അടിയന്തിരനടപടി
സ്വീകരിക്കുമോ ?
പച്ചക്കറി
ഉല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
1519.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പച്ചക്കറി
ഉല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ആയതിൻപ്രകാരം
പച്ചക്കറി കൃഷിയുടെ
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഇതിനായി എത്ര തുകയാണ്
ഓരോ വര്‍ഷവും
വകയിരുത്തിയിട്ടുള്ളതെന്നും
ചെലവഴിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ജെെവപച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികളും
അതിനായി
കൃഷിക്കാര്‍ക്കു
നല്കുന്ന സഹായങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പച്ചക്കറി
ഉല്‍പ്പാദിപ്പിക്കുന്ന
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളും
പ്രോത്സാഹനങ്ങളുമാണ്
നല്‍കിവരുന്നത് എന്ന്
വിശദമാക്കാമോ?
നേര്യമംഗലം
ജില്ലാ കൃഷിത്തോട്ടത്തിലെ
ക്യാഷ്വല്‍ തൊഴിലാളികള്‍
1520.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരുന്നൂറിലധികം
ഏക്കറില്‍ വ്യാപിച്ചു
കിടക്കുന്ന നേര്യമംഗലം
ജില്ലാ
കൃഷിത്തോട്ടത്തില്‍ 12
സ്ഥിരം തൊഴിലാളികളും
296 ക്യാഷ്വല്‍
തൊഴിലാളികളുമാണ്
പണിയെടുക്കുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
300-ല്‍ അധികം പേര്
പണിയെടുക്കുന്ന
പ്രസ്തുത ഫാമിന്റെ
നിലവിലെ സ്റ്റാഫ്
സ്ട്രെങ്ത് 111
മാത്രമാണെന്നുള്ളതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവിടെ
ജോലി നോക്കുന്ന 296
ക്യാഷ്വല്‍ തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
300-ല്‍
അധികം തൊഴിലാളികള്‍
പണിയെടുക്കുന്ന
പ്രസ്തുത ഫാമിന്റെ
സ്റ്റാഫ് സ്ട്രെങ്ത്
111-ല്‍ നിന്നും
വര്‍ദ്ധിപ്പിച്ച്
കാഷ്വല്‍ തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കാര്‍ഷിക
ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം
1521.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഏതെങ്കിലും കാര്‍ഷിക
ഉല്‍പ്പന്നങ്ങളുടെ
ഉത്പാദനം
വര്‍ദ്ധിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അന്യസംസ്ഥാനത്ത്
നിന്നും എത്തുന്ന
പച്ചക്കറികളില്‍
അപകടകരമായ അളവില്‍ രാസ
വസ്തുക്കള്‍
ഉപയോഗിക്കുന്നതായുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
സംസ്ഥാനത്ത് ഉള്ളതെന്ന്
വിശദമാക്കുമോ?
ഹരിതകേരളം
മിഷന്
1522.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
മിഷന് വഴി എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നത്
എന്ന് അറിയിക്കുമോ;
(ബി)
2016 ന് ശേഷം എത്ര
ഹെക്ടര്‍ സ്ഥലത്ത് കൃഷി
അധികമായി നടത്തി
എന്നറിയിക്കുമോ?
പച്ചക്കറി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
1523.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
ഉല്പാദനത്തില്
സംസ്ഥാനം
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനും
സുരക്ഷിത പച്ചക്കറി
ഉല്പാദനം
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
കൃഷി വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;വ്യക്തമാക്കുമോ:
(ബി)
ഇതിനായി
എത്ര കോടി രൂപയാണ്
2019-20 വര്‍ഷത്തെ
ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
പഴവര്‍ഗ്ഗ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
1524.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക സംസ്ഥാനമായ
കേരളത്തില്‍ മാമ്പഴം
ഉള്‍പ്പെടെ സമൃദ്ധമായി
ലഭിച്ചിരുന്ന പഴവര്‍ഗ്ഗ
കൃഷിയുടെ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാമ്പഴം
ഉള്‍പ്പെടെയുള്ള
ഔഷധമൂല്യമേറിയ
പഴവര്‍ഗ്ഗങ്ങളുടെ
ഉല്പാദനം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
പഴവര്‍ഗ്ഗങ്ങളുടെ ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
നൂതനപദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ?
പച്ചക്കറികളുടെയും
പഴങ്ങളുടെയും ഗുണനിലവാരം
1525.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറികളുടെയും
പഴങ്ങളുടെയും
ഗുണനിലവാരം അളക്കുവാൻ
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
സംവിധാനങ്ങൾ
മെച്ചപ്പെടുത്തുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
ഇടക്കൊച്ചി വില്ലേജിലെ
ചെട്ടിപാടം പാടശേഖരം
1526.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വില്ലേജില്‍
വര്‍ഷങ്ങളോളം കൃഷി
ചെയ്തിരുന്ന മൂന്ന്
ഏക്കറോളം വരുന്ന
ചെട്ടിപാടം
പാടശേഖരത്തില്‍
കണ്ടല്‍ക്കാടുകളും
കളച്ചെടികളും
പടര്‍ന്നുപിടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
കൃഷി ഇറക്കുന്ന കാര്യം
നിരവധി തവണ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടും
യാതൊരു നടപടിയും
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ?
വെളളായണിക്കായല്‍ പുഞ്ച
സ്പെഷ്യല്‍ ഓഫീസര്‍
1527.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
വെളളായണിക്കായല്‍
പാടശേഖരം പുഞ്ച
സ്പെഷ്യല്‍ ഓഫീസര്‍ ആയി
ആരെയാണ്
നിയമിച്ചിരിയ്ക്കുന്നത്.
(ബി)
ഇൗ
പാടശേഖരങ്ങളില്‍ കൃഷി
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിവരുന്നത്;
പുതിയ പദ്ധതികള്‍
ഏതെങ്കിലും
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ
എന്നറിയിക്കാമോ?
കോങ്ങാട് മണ്ഡലത്തിലെ കതിര്
പദ്ധതി
1528.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ കതിര്
പദ്ധതിയുടെ നിലവിലെ
പുരോഗതി സംബന്ധിച്ച
വിവരം നല്‍കുമോ;
(ബി)
ഇതിലേയ്ക്കായി
എത്ര തുക ഈ വര്‍ഷം
വിവിധ പദ്ധതികളിലായി
നീക്കി
വെച്ചിട്ടുണ്ടെന്നുള്ള
വിവരം നല്‍കുമോ;
(സി)
19/6/2018
-ന് നിയമസഭ
മന്ദിരത്തിലെ ബഹു. കൃഷി
വകുപ്പ് മന്ത്രിയുടെ
ചേമ്പറില്‍ വെച്ച്
നടന്ന യോഗത്തിന്റെ
തീരുമാനപ്രകാരം
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ആര്.
കെ.വി.വൈ.-റാഫ്താര്
(RAFTAAR)-2018-19-ലെ
മാനദണ്ഡങ്ങള്‍
സംബന്ധിച്ച്
ഡയറക്ടറേറ്റില്‍
നിന്നും നിര്‍ദ്ദേശിച്ച
പ്രകാരം പാലക്കാട്
പി.എ.ഒ., ഡി.പി.ആര്.
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
കതിര്
പ്രോജക്ടിന് അനുവദിച്ച തുക
1529.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
പ്ലാനിന്റെ ക്രോപ്
പ്രൊഡക്ഷന്‍
പദ്ധതിയില്‍ നിന്ന്
കതിര് പ്രോജക്ടിന് തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ;
(ബി)
കതിര്
പ്രോജക്ടിന്റെ കോമണ്‍
ഫെസിലിറ്റി സെന്ററിന്
ബജറ്റില്‍ തുക
വകയിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കോങ്ങാട്
മണ്ഡലത്തില്‍ നിന്നും
ഡി.ഐ.പി. (ജില്ലാ
ഇറിഗേഷന്‍ പ്ലാന്‍)
പ്രകാരമുള്ള എത്ര
പദ്ധതികള്‍
പി.എം.കെ.എസ്.വൈ-യില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
പാലക്കാട്
ജില്ലയിലെ നെല്‍കൃഷി
1530.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഈ വര്‍ഷം
എത്ര ഹെക്ടറിലാണ്
നെല്‍കൃഷി ചെയ്തതെന്ന്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വെളിപ്പെടുത്തുമോ;
(ബി)
നാളിതുവരെ
കര്‍ഷകരില്‍ നിന്ന്
സംഭരിച്ച നെല്ലിന്റെ
അളവ് വ്യക്തമാക്കുമോ ?
നെല്‍കൃഷി
വികസനത്തിന് സ്വീകരിച്ച
നടപടികള്‍
1531.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി ചെയ്യുന്ന
എത്ര ലക്ഷം ഹെക്ടര്‍
ഭൂമിയാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
നെല്‍കൃഷിഭൂമിയുടെ
വിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനും
കൂടുതല്‍
നെല്ലുല്പ്പാദിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കാമോ ;
(സി)
2019-20
സാമ്പത്തിക വര്‍ഷം
നെല്‍കൃഷി
വികസനത്തിനായി എത്ര
കോടി
വകയിരുത്തിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
നെല്‍കൃഷി
വ്യാപിപ്പിക്കല്‍
1532.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര ഹെക്ടര്‍ സ്ഥലത്ത്
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നെല്‍കര്‍ഷകരെ
സംരക്ഷിക്കുന്നതിനുള്ള
പദ്ധതികള്‍
1533.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷിയേയും
കര്‍ഷകരെയും
സംരക്ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ
നെല്‍പ്പാടങ്ങളില്‍
വ്യത്യസ്ത ഇനം വിളകള്‍
കൃഷിചെയ്യുന്നതിനായി
നിലം പരിവര്‍ത്തനം
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്തരം
നടപടികള്‍
അവസാനിപ്പിക്കുവാനും
നെല്‍കൃഷി ചെയ്യുന്നത്
പ്രോത്സാഹിപ്പിക്കുന്നതിനുമായി
കൃഷിവകുപ്പ്
ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
വിശദീകരിക്കാമോ?
നെല്ലുൽപ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1534.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018-19 വര്‍ഷം
നെല്ലുൽപ്പാദനത്തിൽ
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇതിനായി
സംസ്ഥാനസര്‍ക്കാര്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
നാളികേര
വികസന കോര്‍പ്പറേഷന്റെ
പദ്ധതികള്‍
1535.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
എം. മുകേഷ്
,,
യു. ആര്. പ്രദീപ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേര കൃഷി പരമാവധി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ഉല്പാദനശേഷി
കുറഞ്ഞ
തെങ്ങിന്‍തോട്ടങ്ങളുടെ
പുനരുജ്ജീവനത്തിനും
ആവര്‍ത്തന
കൃഷിയ്ക്കുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
നാളികേരവികസന
കോര്പ്പറേഷന്
നടപ്പാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
ഓരോ ഗ്രാമപഞ്ചായത്ത്
വാര്‍ഡിലും
തെങ്ങിന്‍തൈകള്‍ വിതരണം
ചെയ്ത് ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ഡി)
പുതിയ
സങ്കരയിനം
തെങ്ങിന്‍തൈകള്‍
ഉല്പാദിപ്പിക്കുന്നതിനായി
ഈ രംഗത്ത്
പ്രവര്‍ത്തിക്കുന്ന
ഗവേഷണ വികസന
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നാളികേര
കൃഷിയുടെ ഉത്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1536.
ശ്രീ.ഡി.കെ.
മുരളി
,,
എന്‍. വിജയന് പിള്ള
,,
പുരുഷന് കടലുണ്ടി
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേര കൃഷിയുടെ
പ്രതാപം
വീണ്ടെടുക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
ബൃഹദ്പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
തെങ്ങുകൃഷിയുടെ
വിസ്തൃതിയിലും
ഉത്പാദനത്തിലും
ഇന്ത്യയില്‍ കേരളം
ഒന്നാമതാണെങ്കിലും
ഉത്പാദനക്ഷമതയില്‍
നാലാമതാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഉത്പാദനക്ഷമത
കുറയുവാനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഉത്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
രോഗം ബാധിച്ചതും പ്രായം
ചെന്നതുമായ തെങ്ങുകള്‍
വെട്ടിമാറ്റി നല്ലയിനം
തെങ്ങിന് തൈകള്‍
നടുന്നതിനും
നഴ്സറികളില്‍
ഗുണനിലവാരമുള്ള തൈകള്‍
ഉത്പാദിപ്പിച്ച് വിതരണം
നടത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കേരഗ്രാമ
പദ്ധതി
1537.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പഞ്ചായത്തുകളെ
കേരഗ്രാമ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഓരോ
കേരഗ്രാമത്തിനും
എന്തെല്ലാം സഹായങ്ങളാണ്
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
അറിയിക്കുമോ?
കേരഗ്രാമം
പദ്ധതി
1538.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍ ഏതെല്ലാം
പഞ്ചായത്തുകളിലാണ്
കേരഗ്രാമം പദ്ധതി
നടപ്പാക്കിയിട്ടുള്ളത്;
(ബി)
കേരഗ്രാമങ്ങള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഈ
വര്‍ഷം കൂടുതല്‍
പ്രദേശങ്ങളില്‍
കേരഗ്രാമം പദ്ധതി
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
നാളീകേരകൃഷി
1539.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളീകേരകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
കേരള നാളീകേര വികസന
കൗണ്‍സില്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
നാളീകേരകൃഷി
വികസനത്തിനായി
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
നാളികേരത്തിന്റെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1540.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നാളികേര ഉല്‍പ്പാദനം
വര്‍ഷത്തില്‍ ശരാശരി
എത്ര എണ്ണമാണ് ;
(ബി)
നാളികേരത്തിന്റെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
കേരകര്‍ഷകരുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ ;
(സി)
നാളികേരത്തിന്റെ
ഉല്പാദനവര്ദ്ധനയ്ക്കും
തെങ്ങ് കൃഷി
വ്യാപനത്തിനും ആയി
2019-20
സാമ്പത്തികവര്‍ഷത്തെ
ബഡ്ജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
വിശദാംശം നൽകുമോ?
റബ്ബര്‍
കൃഷി ലാഭകരമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
1541.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബറിനെ
കാര്‍ഷികവിളയായി
പ്രഖ്യാപിക്കുമെന്ന
ദേശീയ റബ്ബര്‍ നയത്തിലെ
പ്രഖ്യാപനം വിലയിടിവ്
മൂലം ബുദ്ധിമുട്ടുന്ന
റബ്ബര്‍ കര്‍ഷകര്‍ക്ക്
എത്രമാത്രം
ആശ്വാസമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇറക്കുമതി
ചെയ്യുന്ന റബ്ബറുമായി
മത്സരിക്കുവാന്‍
പ്രാപ്തി നേടുന്നതിന്
സംസ്ഥാനത്തെ റബ്ബര്‍
ഉല്പാദനരീതിയില്
മാറ്റം
വരുത്തേണ്ടതുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കുമോ;
(സി)
കുടുംബശ്രീ
സംവിധാനം വഴി ടാപ്പിംഗ്
തൊഴിലാളികളെ
പരിശീലിപ്പിച്ച് വിദഗ്ധ
തൊഴിലാളികളെ
വാര്‍ത്തെടുക്കണമെന്ന
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
പുതിയ
കരട് റബ്ബര്‍ നയം
നടപ്പിലാക്കുമ്പോള്‍
കമ്പോളത്തിലെ
ആവശ്യങ്ങള്‍ക്ക്
അനുയോജ്യമായ വിധത്തില്‍
റബ്ബര്‍ കൃഷി
സമ്പ്രദായത്തില്‍
മാറ്റങ്ങള്‍
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കാര്‍ഷിക മേഖല സംരക്ഷിക്കാന്‍
സഹായം
1542.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിയിറക്കുന്നതിനുണ്ടായ
അമിത ചെലവും, വളത്തിനും
കീടനാശിനിക്കും
പ്രതിദിനം വില
കൂടുന്നതും കര്‍ഷകരെ
പ്രതിസന്ധിയിലാക്കിയെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉപജീവനത്തിനുളള
ഒരു മാര്‍ഗ്ഗമെന്ന
നിലയില്‍ കൃഷി
തുടര്‍ന്നുകൊണ്ടുപോകാന്‍
സാധിക്കാതെ വന്ന
സാഹചര്യത്തില്‍
കര്‍ഷകരെ ഈ മേഖലയില്‍
പിടിച്ച്
നിര്‍ത്തുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
നല്കുന്ന സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കുരുമുളക് കര്‍ഷകരുടെ
പ്രശ്നങ്ങൾ
പരിഹരിക്കുന്നതിനുള്ള നടപടികൾ
1543.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിയറ്റ്നാമില്‍
നിന്നുള്ള കുരുമുളക്
ഇറക്കുമതിയിലെ വർദ്ധനവ്
സംസ്ഥാനത്തെ കുരുമുളക്
കര്‍ഷകരെ ദോഷകരമായി
ബാധിച്ചു എന്നത്
വസ്തുതയല്ലേ;
(ബി)
മൂല്യവര്‍ദ്ധിത
ഉല്പന്നമായി മറ്റ്
രാജ്യങ്ങളിലേയ്ക്ക്
കയറ്റി അയയ്ക്കാമെന്ന
വ്യവസ്ഥയില്‍ ഇറക്കുമതി
ചെയ്യപ്പെടുന്ന
വിലകുറഞ്ഞ
കുരുമുളകിന്റെ സത്ത്
എടുത്തശേഷമുള്ള ചണ്ടി
മസാല കമ്പനികള്‍ക്കും
മറ്റും നല്‍കുന്നത്
സംസ്ഥാനത്തെ
കുരുമുളകിന്റെ ഡിമാന്റ്
കുറയ്ക്കുന്നതിന്
കാരണമായിട്ടില്ലേ;
(സി)
എങ്കില്‍
കുരുമുളക് കര്‍ഷകരെ
വിലയിടിവില്‍ നിന്നും
സംരക്ഷിക്കുന്നതിന് ഏത്
തരത്തിലുള്ള ഇടപെടലാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കർഷക
ആത്മഹത്യ
1544.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ സംസ്ഥാനത്ത്
ആകെ എത്ര കര്‍ഷകര്‍
ആത്മഹത്യചെയ്തു
എന്നറിയിക്കുമോ ;
(ബി)
2019
ജനുവരി 1 മുതല്‍
നാളിതുവരെ സംസ്ഥാനത്ത്
എത്ര കര്‍ഷകര്‍
ആത്മഹത്യ ചെയ്തുവെന്നും
ഇടുക്കി ജില്ലയില്‍
എത്ര കര്‍ഷകര്‍
ആത്മഹത്യ ചെയ്തുവെന്നും
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്ത്
അടിക്കടി ഉണ്ടാകുന്ന
കര്‍ഷക
ആത്മഹത്യകള്‍ക്ക്
കാരണമെന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇത്തരം ആത്മഹത്യകള്‍
തടയാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ?
സംസ്ഥാനത്ത്
ഹണിപാര്‍ക്ക്
1545.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തേനീച്ച കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഹണിപാര്‍ക്ക്
സ്ഥാപിച്ചിട്ടുണ്ടോ;
എങ്കില്‍ അത് തേനീച്ച
കൃഷിയെയും തേന്‍
നിര്‍മ്മാണത്തെയും
ഏതൊക്കെ തരത്തില്‍
സഹായിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
തേനീച്ച
കൃഷിയില്‍
കര്‍ഷകര്‍ക്ക് പരിശീലനം
നല്‍കുന്നതിനായുളള
സൗകര്യം
ഹണിപാര്ക്കില്
ലഭ്യമാണോ;വിശദമാക്കുമോ;
(ഡി)
ഹണിപാര്ക്കിലെ
തേന്‍ സംഭരണ-സംസ്ക്കരണ
യൂണിറ്റിന്റെ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
ആയതിന്റെ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
ഗുണമേന്മ
ഉറപ്പുവരുത്തുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന കാര്‍ഷികസംരംഭങ്ങള്‍
1546.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാപ്രളയത്തില്‍
റബ്ബര്‍ നഴ്സറി
ഉള്‍പ്പെടെ ഉളള
കാര്‍ഷികസംരംഭങ്ങള്‍
നശിച്ചുപോയതിന്റെ
കണക്ക്
എടുത്തിട്ടുണ്ടോ;
(ബി)
പത്തനംതിട്ടയില്‍
എത്ര സ്ഥാപനങ്ങളാണ്
ഇത്തരത്തില്‍
വെള്ളപ്പൊക്കത്തിൽ
തകര്‍ന്നുപോയത്;എത്ര
രൂപയുടെ നഷ്ടം
ഇത്തരത്തില്‍ ആകെ
ഉണ്ടായതായി
കണക്കാക്കുന്നു;വിശദമാക്കുമോ;
(സി)
റീ-ബില്‍ഡ്
കേരള പദ്ധതിയില്‍
ഇത്തരം കാര്‍ഷികസംരംഭം
നടത്തുന്ന ആളുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇത്തരക്കാരെ കൂടെ
ഉള്‍പ്പെടുത്തി
നഷ്ടപരിഹാരം
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാട്ടകൃഷിയുടെ
പ്രാേത്സാഹനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
1547.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാട്ടകൃഷിയുടെ
പ്രാേത്സാഹനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമാേ;
(ബി)
പാട്ടകൃഷി ചെയ്യുന്ന
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമാേ?
കടബാദ്ധ്യതയില്പ്പെട്ട
കര്‍ഷകരെ സഹായിക്കുന്നതിന്
നടപടി
1548.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടബാദ്ധ്യതയില്പ്പെട്ട
സംസ്ഥാനത്തെ കര്‍ഷകരെ
സഹായിക്കുന്നതിനായി
ബാങ്കുകള്‍ക്ക്
കര്‍ശനനിര്‍ദ്ദേശം
നല്‍കാത്തതാണ് അടിക്കടി
ഉണ്ടാകുന്ന കര്‍ഷക
ആത്മഹത്യകള്‍ക്ക് കാരണം
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മൊറട്ടോറിയം
കാലയളവില്‍ പോലും
സഹകരണബാങ്കുകള്‍
ഉള്‍പ്പെടെയുള്ള
ബാങ്കുകള്‍
കര്‍ഷകര്‍ക്ക് ജപ്തി
നോട്ടീസുകള്‍ നല്കി
കര്‍ഷകരെ
പ്രയാസത്തിലാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് തടയാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(സി)
കാര്ഷികകടങ്ങളെ
ടേം ലോണുകളായി
മാറ്റുന്നതിലൂടെ
കര്‍ഷകര്‍ കൂടുതല്‍
ദുരിതത്തിലാകുന്നുവെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
പുന:ക്രമീകരിച്ച
ലോണുകള്‍ മൂലം
കടക്കെണിയിലായ
കര്‍ഷകര്‍ ഏകദേശം 40%
അധിക തിരിച്ചടവിന്
നിര്‍ബന്ധിക്കപ്പെടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിയ്ക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
വയനാട്ടിലെ തേനീച്ച
കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടം
1549.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
കാലവര്‍ഷക്കെടുതിയില്‍
വയനാട് ജില്ലയിലെ
തേനീച്ച കര്‍ഷകര്‍ക്ക്
നാശനഷ്ടം ഉണ്ടായതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ആയതിന് നഷ്ടപരിഹാരം
നൽകുവാൻ വേണ്ട
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും ,എത്ര
രൂപ നഷ്ടപരിഹാരം
നല്‍കിയെന്നും
അറിയിക്കാമോ ?
വയനാട്ടിലെ കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
1550.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
കൃഷി നശിച്ച വയനാട്ടിലെ
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാര തുക വിതരണം
ചെയ്യുന്നതിനുളള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര തുകയാണ് വയനാട്
ജില്ലയില്‍
പ്രളയസംബന്ധമായി
കര്‍ഷകര്‍ക്കുളള
നഷ്ടപരിഹാര ഇനത്തില്‍
വിതരണം ചെയ്തിട്ടുളളത്;
വ്യക്തമാക്കുമോ?
പ്രളയം
മൂലം കൃഷി നശിച്ച കര്‍ഷകര്‍
1551.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയം മൂലം കൃഷി
നശിച്ച കര്‍ഷകര്‍ക്ക്
വീണ്ടും കൃഷി
ഇറക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രളയത്തിന്
ശേഷം നെല്ല്
ഉത്പാദനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
കര്‍ഷക
ആത്മഹത്യാനിരക്കിലെ വർദ്ധന
1552.
ശ്രീ.പി.ടി.
തോമസ്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടക്കെണിയില്‍പ്പെട്ട്
ആത്മഹത്യ ചെയ്യുന്ന
കര്‍ഷകരുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്നത്
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
എത്ര കര്‍ഷകര്‍ ഇതുവരെ
ആത്മഹത്യ ചെയ്തു ;
ഏറ്റവും കൂടുതല്‍
കര്‍ഷക ആത്മഹത്യ
റിപ്പോര്‍ട്ട് ചെയ്തത്
ഏത് ജില്ലയില്‍
നിന്നാണ്
;വ്യക്തമാക്കുമോ;
(സി)
അടിമാലിയിലെ
200 ഏക്കറിന് സമീപം
മുക്കാലേക്കല്
കുന്നത്ത്
സുരേന്ദ്രനെന്ന
കര്ഷകന് ആത്മഹത്യ
ചെയ്തത് ഏത്
സാഹചര്യത്തിലാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
പ്രസ്തുത കര്‍ഷകന്റെ
ആശ്രിതര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് ഇതിനകം
നല്‍കിയതെന്ന്
വ്യക്തമാക്കുമോ?
പ്രളയത്തില്‍
കൃഷി നശിച്ച കര്‍ഷകര്‍ക്ക്
ധനസഹായം
1553.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ
അതിയന്നൂര്‍,
പെരുമ്പഴുതൂര്‍,
നെയ്യാറ്റിന്‍കര നഗരസഭ,
തിരുപുറം, ചെങ്കല്‍,
കുളത്തൂര്‍, കാരോട്
എന്നീ കൃഷിഭവന്
മേഖലകളിലായി 2018-ലെ
പ്രളയത്തില്‍
കാര്‍ഷികവിള നശിച്ച
എത്ര കര്‍ഷകര്‍ക്ക്
ധനസഹായം നൽകാനുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഓരോ പ്രദേശത്തും എത്ര
തുകയാണ് വിതരണം
നടത്താനുള്ളതെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രളയത്തില്‍
കൃഷി നശിച്ച
കര്‍ഷകര്‍ക്ക് ധനസഹായം
വിതരണം എപ്പോള്‍
നടത്താന്‍ കഴിയും എന്ന്
വ്യക്തമാക്കാമോ?
പ്രളയത്തില്‍
കൃഷിയിടങ്ങള്‍ നഷ്ടപ്പെട്ട
കര്‍ഷകര്‍
1554.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞവര്‍ഷം ഉണ്ടായ
പ്രളയം മൂലം പൂഞ്ഞാര്‍
മണ്ഡലത്തില്‍
കൃഷിയിടങ്ങള്‍
നഷ്ടപ്പെട്ട എത്ര
കര്‍ഷകര്‍ ഉണ്ടെന്ന്
വിശദമാക്കാമോ;
നാശനഷ്ടങ്ങളുടെ
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
പ്രളയത്തില്‍
നാശനഷ്ടങ്ങള്‍ സംഭവിച്ച
പൂഞ്ഞാറിലെ കര്‍ഷകരില്‍
എത്ര പേര്‍ക്ക് ഇതുവരെ
നഷ്ടപരിഹാരത്തുക
നല്കി; വിശദമാക്കാമോ;
ഈ തുക ലഭിച്ച
കര്‍ഷകരുടെ ലിസ്റ്റ്
ലഭ്യമാക്കാമോ;
(സി)
പൂഞ്ഞാറിലെ
കര്‍ഷകരില്‍ ഇനി
എത്രപേര്‍ക്ക്
നഷ്ടപരിഹാരത്തുക
ലഭിക്കാനുണ്ട്;
ലിസ്റ്റ് ലഭ്യമാക്കാമോ?
കര്‍ഷകര്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
നല്കാന് സ്വീകരിച്ച
നടപടികള്‍
1555.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിട്ട മഹാപ്രളയത്തിനു
ശേഷം കര്‍ഷകര്‍ക്ക്
ആശ്വാസം നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
വിളനാശത്തിന്
സഹായധനം
നല്‍കുന്നതിനുള്ള
അപേക്ഷകള്‍
സ്വീകരിക്കുന്നതിന്
ആവശ്യമായ കാലാവധി
കര്‍ഷകര്‍ക്ക്
ലഭ്യമാക്കിയോ;വ്യക്തമാക്കുമോ;
(സി)
വിളനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
പ്രകൃതിക്ഷോഭ
ദുരിതാശ്വാസമായി തുക
വിതരണം ചെയ്തിരുന്നോ;
വ്യക്തമാക്കുമോ;
(ഡി)
പ്രളയാനന്തരം
സംസ്ഥാനത്തെ വിള
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ അംഗങ്ങള്‍
ആയവര്‍ക്ക് അര്‍ഹമായ
നഷ്ടപരിഹാരം വിതരണം
ചെയ്തിരുന്നോ;വിശദമാക്കുമോ?
വേനല്‍ക്കാലത്തെ
കൃഷിനാശം
1556.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
കനത്ത ചൂടിലും
വരള്‍ച്ചയിലും
സംസ്ഥാനത്ത് എത്ര കോടി
രൂപയുടെ കൃഷിനാശം
സംഭവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
മൂലം എത്ര ഹെക്ടര്‍
കൃഷിയാണ് നശിച്ചത്;
ഏതൊക്കെ കൃഷിയാണ്
ഇപ്രകാരം
നശിച്ചതെന്നറിയിക്കാമോ;
(സി)
ഇപ്രകാരം
കൃഷി നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക് എത്ര തുക
ധനസഹായം
നല്‍കിയിട്ടുണ്ട്;
(ഡി)
ഇത്തരത്തിലുള്ള
വ്യാപക കൃഷിനാശം മൂലം
വരുംനാളുകളില്‍
വിപണികളില്‍
പച്ചക്കറികള്‍
ഉള്‍പ്പെടെയുള്ളവയുടെ
വിലവര്‍ദ്ധനവിന്
സാധ്യതയുണ്ടോ; എങ്കില്‍
ഇത് പരിഹരിക്കാന്‍
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
തെങ്ങിന്
തൈ ഉള്‍പ്പെടെയുള്ള
വിത്തിനങ്ങള്‍
1557.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെങ്ങിന്
തൈ ഉള്‍പ്പെടെയുള്ള
വിത്തിനങ്ങള്‍ ഹൈബ്രിഡ്
ഉള്‍പ്പെടെ
കര്‍ഷകര്‍ക്ക് കുറഞ്ഞ
വിലയില്‍
ലഭിക്കുന്നതിന്
സര്‍ക്കാര്‍ ഫാമുകളെ
പ്രാപ്തമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നിലവില്‍
ഏതെല്ലാം സര്‍ക്കാര്‍
ഫാമുകളിലാണ്
വിത്തിനങ്ങള്‍
ഉല്പാദിപ്പിക്കുന്നത്;
വിത്തിനങ്ങള്‍
ഏതെല്ലാം; വാര്‍ഷിക
ഉല്പാദനം എത്രയാണ്;
(സി)
ഫാമുകളുടെ
നിലവിലുള്ള ഉല്പാദനം
മുഴുവനും
വിനിയോഗിക്കുവാന്‍
കഴിയുന്നുണ്ടോ;
(ഡി)
ഫാമുകള്‍
ജനസൗഹൃദവും
കര്‍ഷകര്‍ക്കു
പ്രയോജനകരവുമാക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
1558.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
പ്രകാരം ഏതെല്ലാം
വിളകള്‍ക്കാണ്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമാേ;
(ബി)
വിള
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ എത്ര
കര്‍ഷകര്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
ആയതിന്റെ ജില്ല
തിരിച്ചുള്ള
വിശദാംശങ്ങളും
അറിയിക്കുമാേ?
വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
1559.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന വിള
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ എത്ര
കര്‍ഷകര്‍
അംഗങ്ങളായിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
2018
-ലെ പ്രളയം മൂലം കൃഷി
നശിച്ച കര്‍ഷകര്‍ക്ക്
വിള ഇന്‍ഷ്വറന്‍സ്
പദ്ധതിയിലൂടെ നല്കിയ
സഹായങ്ങളുടെ വിശദാംശം
നല്‍കുമോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
1560.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിള
ഇന്‍ഷുറന്‍സ്
പദ്ധതിപ്രകാരമുള്ള തുക
വിതരണം ചെയ്യുന്നതിന്
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അതത്
വര്‍ഷം തന്നെ
ഇന്‍ഷുറന്‍സ് തുക
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
വാഴ
കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്
1561.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ഷ്വര്‍
ചെയ്ത വാഴയ്ക്ക് എത്ര
രൂപ ഇന്‍ഷുറന്‍സ്
നല്‍കുന്നുവെന്ന് ഇനം
തിരിച്ച് വിവരിക്കാമോ;
(ബി)
ഇത്തരത്തില്‍
2017-18, 2018-19
വര്‍ഷത്തില്‍ എത്ര
വാഴകള്‍ക്ക് കര്‍ഷകര്‍
ഇന്‍ഷുറന്‍സ് ക്ലെയിം
ചെയ്തിരുന്നു എന്ന്
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(സി)
ഇന്‍ഷുറന്‍സ്
ക്ലെയിം ചെയ്തതില്‍
എത്ര തുക വിതരണം
ചെയ്തെന്ന് ജില്ല
തിരിച്ച് വിവരിക്കാമോ?
കാര്‍ഷിക
കടങ്ങള്‍ക്കുള്ള മോറട്ടോറിയം
കാലാവധി
1562.
ശ്രീ.പി.ടി.
തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
കടങ്ങള്‍ക്ക്
മോറട്ടോറിയം
പ്രഖ്യാപിച്ചിരുന്നോ;
ഉണ്ടെങ്കിൽ ആയത്
ഏതെല്ലാം
തീയതികളിലായിരുന്നു;
(ബി)
തിരഞ്ഞെടുപ്പ്
വിജ്ഞാപനത്തിന്
തൊട്ടുമുൻപ്
മോറട്ടോറിയത്തിന്റെ
കാലാവധി നീട്ടുന്നതിന്
ക്യാബിനറ്റ് തീരുമാനം
എടുക്കുവാനുണ്ടായ
അടിയന്തര സാഹചര്യം
വ്യക്തമാക്കുമോ; എങ്കിൽ
എന്ന് ചേര്‍ന്ന
ക്യാബിനറ്റിലാണ്
പ്രസ്തുത തീരുമാനം
എടുത്തതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ഉത്തരവ് പ്രകാരം
ഏതെല്ലാം വിഭാഗം
വായ്പകള്‍ക്കാണ്
ആനുകൂല്യം
ലഭ്യമാകുന്നതെന്ന്
അറിയിക്കുമോ;
(ഡി)
മുന്‍കാലങ്ങളില്‍
ഇപ്രകാരം
മോറട്ടോറിയത്തിന്റെ
കാലാവധി നീട്ടുന്നതിന്
തീരുമാനം എടുത്തിരുന്ന
കാലഘട്ടവും സാഹചര്യവും
വ്യക്തമാക്കുമോ ?
കര്‍ഷകരെ
സഹായിക്കുന്നതിനുള്ള
മോറട്ടോറിയം
1563.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടക്കെണി
കാരണം
ആത്മഹത്യാമുനമ്പിലെത്തിയ
കര്‍ഷകരെ
സഹായിക്കുന്നതിനുള്ള
മോറട്ടോറിയം നടപടികള്‍
സംസ്ഥാന സര്‍ക്കാര്‍
കഴിഞ്ഞ മാര്‍ച്ച് മാസം
അഞ്ചിന്
പ്രഖ്യാപിക്കുകയുണ്ടായോയെന്ന്
വ്യക്തമാക്കുമോ;
(ബി)
മന്ത്രിസഭാ
തീരുമാനമെന്ന നിലയില്‍
പ്രസ്തുത ഉത്തരവ് 48
മണിക്കൂറിനുള്ളില്‍
ഇറക്കണമെന്ന് ചട്ടം
അനുശാസിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
എന്നാല്‍
ഇക്കാര്യത്തില്‍ അതു
പാലിക്കാത്തതിനാല്‍
തെരഞ്ഞെടുപ്പ്
പ്രഖ്യാപനത്തോടെ
മോറട്ടോറിയം നടപടികള്‍
പ്രാവര്‍ത്തികമാക്കാനാവാത്ത
സാഹചര്യം വന്നു
ചേര്‍ന്നിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കര്‍ഷകരെ
സഹായിക്കുന്നതിനായി
കൈക്കൊണ്ട ഈ നടപടിയില്‍
വന്ന ഗുരുതരമായ വീഴ്ചയെ
സര്‍ക്കാര്‍ എങ്ങനെയാണ്
നോക്കികാണുന്നതെന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
കര്‍ഷകര്‍ക്ക്
പുതിയ വായ്പാസൗകര്യങ്ങള്‍
1564.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കര്‍ഷകര്‍ക്കായി പുതിയ
വായ്പാസൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
നല്‍കിവരുന്ന മൂന്ന്
ശതമാനം പലിശ ഇളവ്
കൂടാതെ
സംസ്ഥാനസര്‍ക്കാര്‍
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിവരുന്നത്;
(സി)
പുതിയ
വായ്പാപദ്ധതികള്‍
നടപ്പിലാക്കുന്നതോടൊപ്പം
കടക്കെണിയിലായ
കര്‍ഷകര്‍ക്ക്
എന്തെല്ലാം പുതിയ
പാക്കേജുകളാണ്
നല്കാന്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
കാര്‍ഷികകടങ്ങള്‍
എഴുതിത്തള്ളുന്നതിനുള്ള നടപടി
1565.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
കാര്‍ഷികേതര
വായ്പകള്‍ക്ക്
സര്‍ക്കാര്‍
മോറട്ടോറിയം
ഏര്‍പ്പെടുത്തിയിട്ടും
ജപ്തി നടപടികളുമായി
ബാങ്കുകള്‍ മുന്നോട്ട്
പോകുന്നത് പാവപ്പെട്ട
കര്‍ഷകരെ
ദുരിതത്തിലാക്കിയെന്നത്
വസ്തുതയല്ലേ;
(ബി)
മോറട്ടോറിയം
നിലനില്‍ക്കുന്ന
കാലയളവില്‍ ജപ്തി
നടപടികള്‍ പാടില്ല എന്ന
വ്യവസ്ഥ ലംഘിക്കുന്ന
ബാങ്കുകള്‍ക്കെതിരെ
നടപടി സ്വീകരിക്കുവാന്‍
ബാങ്കേഴ്സ് യൂണിയന്
യോഗത്തില്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരം
ജപ്തി നോട്ടീസ് ലഭിച്ച
എത്ര കര്‍ഷകര്‍ കഴിഞ്ഞ
ആറ് മാസത്തിനുള്ളില്‍
ആത്മഹത്യ ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
വായ്പാകുടിശ്ശിക
വരുത്തുന്നവര്‍ക്കെതിരെ
സര്‍ഫാസി നിയമപ്രകാരം
നടപടി സ്വീകരിക്കുവാൻ
ബാങ്കുകള്‍
തുടങ്ങിയതോടെ കര്‍ഷക
ആത്മഹത്യകള്‍
വര്‍ദ്ധിക്കുകയും അവര്‍
ദുരിതത്തിലാകുകയും
ചെയ്ത സാഹചര്യത്തില്‍
കാര്‍ഷിക കടങ്ങള്‍
എഴുതിത്തള്ളുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
കാര്‍ഷികകടങ്ങള്‍ക്ക്
മോറട്ടോറിയം
1566.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികകടങ്ങള്‍ക്ക്
മോറട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
അതിന്റെ കാലാവധി
എന്നുവരെയാണ്;
(ബി)
ലോകസഭാ
തിരഞ്ഞെടുപ്പ്
പ്രഖ്യാപനത്തിന്
തൊട്ടുമുമ്പ്
മോറട്ടോറിയത്തിന്റെ
കാലാവധി 2019 ഡിസംബര്‍
31 വരെ നീട്ടുന്നതിന്
ക്യാബിനറ്റ് തീരുമാനം
എടുത്തിരുന്നോ;എന്ന്
ചേര്‍ന്ന
ക്യാബിനറ്റിലാണ്
പ്രസ്തുത തീരുമാനം
എടുത്തത്;
(സി)
ഇതു
സംബന്ധിച്ച ഉത്തരവ്
എന്നാണ്
പുറപ്പെടുവിച്ചത്;ഉത്തരവ്
പുറപ്പെടുവിക്കുന്നതില്‍
എന്തെങ്കിലും കാലതാമസം
വന്നിട്ടുണ്ടോ;ഉണ്ടെങ്കില്‍
അതില്‍ ഉദ്യോഗസ്ഥരുടെ
ഭാഗത്ത് വീഴ്ച
ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചത്;വ്യക്തമാക്കുമോ?
കാര്ഷികോല്പന്നങ്ങള്ക്കു്
വിപണി കണ്ടെത്തുന്നതിന് പുതിയ
പദ്ധതി
1567.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാര്ഷികോല്പന്നങ്ങള്ക്കു്
വിപണി കണ്ടെത്തുന്നതിന്
പുതിയ പദ്ധതികള്‍
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
കൃഷി
വകുപ്പിന് കീഴിലുള്ള
കമ്പനി/ബോര്‍ഡ്/കോര്‍പറേഷനുകളിലെ
ലാസ്റ്റ്ഗ്രേഡ് ഒഴിവുകൾ
1568.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന് കീഴിലുള്ള
ഓരോ
കമ്പനി/ബോര്‍ഡ്/കോര്‍പറേഷനിലെയും
ലാസ്റ്റ്ഗ്രേഡ്
തസ്തികയില്‍
നാളിതുവരെയുളള
ഒഴിവുകളുടെ എണ്ണം എത്ര;
അതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇനി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍
അവശേഷിക്കുന്നുണ്ട്;
സ്ഥാപനങ്ങള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഓരോ
സ്ഥാപനത്തിലും
31.12.2019 വരെ
ലാസ്റ്റ്ഗ്രേഡ്
തസ്തികയില്‍
പ്രതീക്ഷിക്കുന്ന
ഒഴിവുകള്‍ എത്രയാണ്;
പ്രതീക്ഷിത ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
സ്ഥാപനങ്ങള്‍
തിരിച്ചുളള വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഓരോ
സ്ഥാപനത്തിലും ലാസ്റ്റ്
ഗ്രേഡ് തസ്തികയില്‍
എത്രപേര്‍ കരാര്‍/ദിവസ
വേതന വ്യവസ്ഥയില്‍ ജോലി
നോക്കുന്നുണ്ട്;
സ്ഥാപനങ്ങള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ഡി)
കൃഷി
വകുപ്പിന് കീഴിലുള്ള
എല്ലാ
കമ്പനി/ബോര്‍ഡ്/കോര്‍പറേഷനുകളിലെയും
ലാസ്റ്റ്ഗ്രേഡ്
തസ്തികയിലെ ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
ഇതിന് തയ്യാറാകാത്ത
സ്ഥാപനമേധാവികൾക്കെതിരെ
കര്‍ശനനടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
മാവേലിക്കരയില്‍ തരിശുരഹിത
കാര്‍ഷിക പദ്ധതി
1569.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണാട്ടുകരയിലെ
നെല്‍കൃഷി അടക്കമുള്ള
വിവിധ കാര്‍ഷിക
മേഖലകള്‍ക്കായി 2016-17
മുതല്‍ കൃഷി വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കരയില്‍
തരിശുരഹിത കാര്‍ഷിക
പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര
ഹെക്ടര്‍ സ്ഥലത്ത് കൃഷി
ചെയ്യുവാന്‍
കഴിഞ്ഞുവെന്നും
ഇതിനായി എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
പയ്യന്നൂരില്‍ മോഡല്‍ അഗ്രോ
സര്‍വ്വീസ് സെന്റര്‍
1570.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂരില്‍
പ്രവര്‍ത്തിക്കുന്ന
അഗ്രോ സര്‍വ്വീസ്
സെന്ററിനെ മോഡല്‍ അഗ്രോ
സര്‍വ്വീസ് സെന്ററായി
ഉയര്‍ത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ജൈവ
വൈപ്പിന്‍ പദ്ധതി
1571.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവ
വൈപ്പിന്‍ പദ്ധതി
നടപ്പാക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് പരിസ്ഥിതി
വകുപ്പിന്റെ അനുമതി
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
എന്നത്തേക്ക്
പുനരാരംഭിക്കാനാകുമെന്ന്
വിശദമാക്കാമോ?
കൃഷി
വകുപ്പ് മുഖാന്തിരം
നടത്തിയിട്ടുള്ള പദ്ധതികള്‍
1572.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ ഒല്ലൂര്‍
നിയാേജകമണ്ഡലത്തിലെ
നാല് ഗ്രാമ
പഞ്ചായത്തുകളുടേയും
തൃശൂര്‍
കാേര്പ്പറേഷന്റേയും
പരിധിയ്ക്കുള്ളില്‍
കൃഷി വകുപ്പ്
മുഖാന്തിരം
നടത്തിയിട്ടുള്ള
പദ്ധതികള്‍
ഏതാെക്കെയാണെന്ന്
വ്യക്തമാക്കാമാേ;
(ബി)
ഓരാേന്നിന്റേയും
വിശദാംശങ്ങള്‍
നല്‍കാമാേ?
മാനുഹാജിയുടെ
അപേക്ഷയിന്മേല് സ്വീകരിച്ച
നടപടികള്‍
1573.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ
ഇരിമ്പിളിയം
പഞ്ചായത്തിലെ
നെല്കര്ഷകസംഘം
കണ്‍വീനര്‍
മാനുഹാജിയുടെ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
കൊടുമുടി
കുണ്ടുപാടത്തിന്റെ
നടുവില്‍ക്കൂടി പോകുന്ന
കുണ്ടുപാടം തോടിന്റെ
സംരക്ഷണഭിത്തി
തകര്‍ന്നതിനാല്‍ കുറെ
ഭാഗങ്ങളില്‍
കൃഷിയിറക്കുവാന്‍
കഴിയുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
(സി)
പ്രസ്തുത
വിഷയത്തിൽ കൃഷി വകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
വട്ടവട
പ്രദേശത്തെ കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് നടപടി
1574.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
മണ്ഡലത്തിലെ വട്ടവട
പ്രദേശത്തെ കര്‍ഷകര്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
ബന്ധപ്പെട്ട
ജനപ്രതിനിധികള്‍
ഉള്‍പ്പെടെയുള്ളവരുടെ
ഒരു യോഗം
വിളിച്ചുകൂട്ടുന്നതിന്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇത്തരത്തിലൊരു
പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കിൽ
ദേവികുളം മണ്ഡലത്തിലെ
വട്ടവട പ്രദേശത്തെ
കര്‍ഷകര്‍ക്കിടയില്‍
ഉദ്യോഗസ്ഥര്‍ മുഖേന
ഇടപെട്ടുകൊണ്ട് ഈ
മേഖലയിലെ പ്രശ്നങ്ങള്‍
മനസ്സിലാക്കുവാന്‍
തയ്യാറാകുമോ ?
നബാര്‍ഡ്
കര്‍ഷകര്‍ക്ക് നല്കുന്ന
സബ്സിഡി
1575.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഗ്രാമീണ്‍ ബാങ്കിലെ
ജീവനക്കാരുടെ
സമരത്തെത്തുടര്‍ന്ന്
നബാര്‍ഡ് കര്‍ഷകര്‍ക്ക്
നല്കുന്ന സബ്സിഡി
നഷ്ടപ്പെട്ടുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
സബ്സിഡി
നഷ്ടപ്പെട്ടവരുടെ
കാര്യത്തില്‍
സര്‍ക്കാര്‍
എന്തെങ്കിലും
തരത്തിലുളള ഇടപെടലുകള്‍
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
ആലത്തൂരിനെ
സമ്പൂര്‍ണ്ണ തരിശുഭൂമിവിമുക്ത
മണ്ഡലമായി
പ്രഖ്യാപിക്കുന്നതിനുള്ള
നടപടി
1576.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ ഏഴ്
ഗ്രാമപഞ്ചായത്തുകളിലായി
എത്ര വീതം തരിശുഭൂമി
ഉണ്ടെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(ബി)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
സമഗ്ര
കാര്‍ഷികപദ്ധതിയായ
നിറ-യുടെ ഭാഗമായി എത്ര
ഹെക്ടർ ഭൂമി
തരിശുവിമുക്തമാക്കുവാൻ
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിയോജകമണ്ഡലത്തെ
സമ്പൂര്‍ണ്ണ
തരിശുഭൂമിവിമുക്ത
മണ്ഡലമായി
പ്രഖ്യാപിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടികളാണ്
പൂര്ത്തിയാക്കുവാനുള്ളതെന്ന്
വിശദമാക്കാമോ?
ഇലഞ്ഞിയിലെ
പഴം, പച്ചക്കറി സംസ്കരണ
യൂണിറ്റ്
1577.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തിലെ
ഇലഞ്ഞിയില്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്ന
പഴം,പച്ചക്കറി സംസ്കരണ
യൂണിറ്റിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രദേശത്തെയും
സമീപപ്രദേശങ്ങളിലെയും
കര്‍ഷകരുടെ
താല്പര്യങ്ങള്ക്ക്
വിരുദ്ധമായി പദ്ധതി
പ്രവര്‍ത്തനം ഇഴഞ്ഞു
നീങ്ങുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രദേശത്തെയും
സമീപപ്രദേശങ്ങളിലെയും
കര്‍ഷകരുടെ
താല്പര്യങ്ങള്
മുന്‍നിര്‍ത്തി
യൂണിറ്റിന്റെ
പ്രവര്‍ത്തനം
അടിയന്തരമായി
ആരംഭിക്കുവാൻ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
മോട്ടോറുകളും
മിനിമില്ലുകളും അനുവദിക്കാന്‍
നടപടി
1578.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പാടശേഖരങ്ങളില്‍
മോട്ടോറുകള്‍,
മിനിമില്ലുകള് എന്നിവ
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
ഏതെല്ലാം
പാടശേഖരങ്ങള്‍ക്കാണ്
അനുവദിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ?
കരുനാഗപ്പള്ളി
കേരഫെഡ് ഓയില്‍ കോംപ്ലക്സ്
1579.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കേരഫെഡ് ഓയില്‍
കോംപ്ലക്സിനുവേണ്ടി
ഏറ്റെടുത്ത ഭൂമിയില്‍
തരിശായി കിടക്കുന്ന
പ്രദേശത്ത് കൃഷി
ചെയ്യുന്നതിനുള്ള
അനുമതി
ആവശ്യപ്പെട്ടുകൊണ്ട്
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
സ്ഥലത്ത് കൃഷി
ചെയ്യുന്നതിന് പാട്ടം
നിശ്ചയിച്ചിട്ടുണ്ടോ;
എത്ര രൂപയാണ് പാട്ടമായി
നിശ്ചയിച്ചിട്ടുള്ളത്;
(സി)
പാട്ടത്തുക
ഒഴിവാക്കി കൃഷി
ചെയ്യുന്നതിന് അനുമതി
നല്‍കുമോ;
വിശദീകരിക്കുമോ?
ഇരുപ്പൂകൃഷിക്ക്
അനുവദിച്ച തുക
1580.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
വികസനം എന്ന
സംസ്ഥാനാവിഷ്കൃത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഒരുപ്പൂകൃഷി
ഇരുപ്പൂകൃഷിയാക്കി
മാറ്റുന്നതിനായി
2018-19 വര്‍ഷം ആകെ
എത്ര രൂപ
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(ബി)
2018-19ല്‍
സംസ്ഥാനത്ത് ആകെ എത്ര
ഹെക്ടറില്‍ ഇരുപ്പൂകൃഷി
ഇറക്കുകയുണ്ടായെന്ന്
അറിയിക്കാമോ;
(സി)
മണലൂര്‍
മണ്ഡലത്തില്‍
2018-19ല്‍ എത്ര
ഹെക്ടര്‍ ഭൂമിയില്‍
ഇരുപ്പൂകൃഷി
ഇറക്കിയെന്നും അതിനായി
എത്ര രൂപയുടെ ധനസഹായം
അനുവദിച്ചെന്നും
അറിയിക്കാമോ?
പെരിന്തല്‍മണ്ണയിൽ
വാട്ടര്‍ഷെഡ്
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
1581.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
മുതലപ്പാടം,
പുല്ലരിക്കോട്,
കാഞ്ഞിരത്തടം,
തയ്യോട്ട്ചിറ
പ്രദേശത്തെ
കര്‍ഷകര്‍ക്ക് കൃഷി
നാശം ഉണ്ടാകുന്നത്
തടയുന്നതിനായി
വാട്ടര്‍ഷെഡ്
നിര്‍മ്മിക്കുന്നതിനുള്ള
നടപടിയുടെ നിലവിലെ
സ്ഥിതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മണ്ണ്
പര്യവേഷണ-മണ്ണ് സംരക്ഷണ
വകുപ്പിന്റെ
നേതൃത്വത്തില്‍ ഫീല്‍ഡ്
തല പരിശോധന
നടത്തിയതെന്നാണെന്നും
പരിശോധനാറിപ്പോര്‍ട്ട്
സമര്‍പ്പിച്ചതെന്നാണെന്നും
പദ്ധതി
നടപ്പിലാക്കുന്നതിലെ
കാലതാമസത്തിന്
കാരണമെന്താണെന്നും
അറിയിക്കുമോ;
(സി)
പദ്ധതി
അടിയന്തരമായി
പൂര്ത്തികരിയ്ക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിയ്ക്കുന്നതിന്
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
ഭൂവിനിയോഗക്രമത്തിലും
വിളക്രമത്തിലുമുള്ള മാറ്റം
1582.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂവിനിയോഗക്രമത്തിലും
വിളക്രമത്തിലുമുള്ള
മാറ്റം
ഭക്ഷ്യസുരക്ഷയ്ക്കും
പാരിസ്ഥിതിക
സുസ്ഥിരതയ്ക്കും
ഗുരുതരഭീഷണിയാണ്
എന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
2016-19 കാലയളവില്‍
മൊത്തം വിസ്തൃതിയുടെ
എത്ര ശതമാനമാണ്
കൃഷിയ്ക്കായി
ഉപയോഗിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
2016
മുതല്‍ നാളിതുവരെയായി
ഓരോ വിളയ്ക്കും
ഉപയോഗിച്ച ഭൂവിസ്തൃതി
എത്ര ശതമാനമാണ്; വിളകൾ
തിരിച്ച് വിശദാംശം
നല്‍കുമോ;
(ഡി)
ഓരോ
വര്‍ഷം കഴിയും തോറും
കൃഷി വിസ്തൃതി
കുറയുകയോണോ അതല്ല
വര്‍ധിക്കുകയാണോ
ചെയ്തിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ?
കോഴി
വളര്‍ത്തല്‍
1583.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴി
വളര്‍ത്തല്‍, കൃഷിയില്‍
ഉള്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സര്‍ക്കാര്‍ ഉത്തരവ്
നമ്പര്‍ എത്രയാണെന്നും
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
കോഴി വളര്‍ത്തി
ജീവിക്കുന്നവരെ ഏത്
വിഭാഗത്തില്‍ ആണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് അറിയിക്കുമോ?
അഗ്രോ
സര്‍വ്വീസ് സെന്ററുകളുടെ
പ്രവർത്തനം
1584.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് മുഖേന
നടപ്പാക്കുന്ന അഗ്രോ
സര്‍വ്വീസ്
സെന്ററുകളുടെ
ഉദ്ദേശ്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തൃശ്ശൂര്‍
ജില്ലയില്‍ എത്ര അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
അറിയിക്കുമോ?
തരിശുരഹിത
സംസ്ഥാനമാക്കാന്‍ നടപടി
1585.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിക്ക് അനുയോജ്യമായ
എത്ര ലക്ഷം ഹെക്ടര്‍
ഭൂമിയുണ്ടെന്നും ഇതില്‍
കൃഷിയിറക്കിയിട്ടുള്ള
ഭൂമി എത്ര ലക്ഷം
ഹെക്ടറുണ്ടെന്നും
അറിയിക്കാമോ;
(ബി)
കൃഷിക്കനുയോജ്യമായ
തരിശുഭൂമി
എത്രയാണെന്നും ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ലക്ഷം ഹെക്ടര്‍
തരിശുഭൂമിയില്‍
കൃഷിയിറക്കിയിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
മുഴുവന്‍
തരിശുഭൂമിയിലും
കൃഷിയിറക്കി കേരളത്തെ
സമ്പൂര്‍ണ്ണ തരിശുരഹിത
സംസ്ഥാനമാക്കി
മാറ്റിയെടുക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
കേരള കാര്‍ഷിക
സര്‍വ്വകലാശാലയുടെ
അക്രഡിറ്റേഷൻ
1586.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ഡ്യന്‍
കാര്‍ഷിക ഗവേഷണ
കൗണ്‍സിലിന്റെ
അക്രഡിറ്റേഷനില്‍
നിന്ന് കേരള കാര്‍ഷിക
സര്‍വ്വകലാശാല
പുറത്തായെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുകാരണം ഐ.സി.എ.ആര്-
ന്റെ നാഷണല്‍
അഗ്രിക്കള്‍ച്ചര്‍
എജ്യൂക്കേഷന്‍
അക്രഡിറ്റേഷന്
കൗണ്‍സിലിന്റെ അംഗീകാരം
സര്‍വ്വകലാശാലക്ക്
നഷ്ടമാവുമോ;
(സി)
അക്രഡിറ്റേഷന്
പുതുക്കാനുള്ള അപേക്ഷ
യഥാസമയം
സമര്‍പ്പിക്കാത്തത്
അക്രഡിറ്റേഷന്
പുതുക്കി
ലഭിക്കാതിരിക്കാന്‍
കാരണമായോ;
വ്യക്തമാക്കുമോ;
(ഡി)
വിദ്യാര്‍ത്ഥികളുടെ
തുടര്‍പഠനം,
സര്‍വ്വകലാശാലയ്ക്ക്
ലഭിക്കുന്ന
ഐ.സി.ആര്-ന്റെ
സാമ്പത്തികസഹായം എന്നിവ
അടക്കം ഒട്ടേറെ
കാര്യങ്ങളെ
അക്രഡിറ്റേഷന്
പുതുക്കാത്ത നടപടി
പ്രതികൂലമായി
ബാധിക്കില്ലേ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
കേരള
കാര്‍ഷികസര്‍വ്വകലാശാലയുടെ
അക്രഡിറ്റേഷന് സംബന്ധിച്ച്
1587.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കാര്ഷികസര്വ്വകലാശാലക്ക്
ഇന്ത്യന്‍
കാര്‍ഷികഗവേഷണ
കൗൺസിലിന്റെ കീഴിലുള്ള
നാഷണല്‍
അഗ്രികള്‍ച്ചറല്‍
എഡ്യൂക്കേഷന്‍
ബോര്‍ഡിന്റെ
അക്രഡിറ്റേഷന്
നഷ്ടമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണമെന്താണെന്ന്
അറിയിക്കാമോ;
(ബി)
മാര്‍ച്ച
10 നകം അക്രഡിറ്റേഷന്
പുതുക്കുവാന്‍ വേണ്ട
രേഖകള്‍
സമര്‍പ്പിക്കണമെന്ന
നിര്‍ദ്ദേശം
പാലിക്കുവാന്‍
ബന്ധപ്പെട്ടവര്‍ക്ക്
സാധിക്കാതെ വന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)
കാര്‍ഷികസര്‍വ്വകലാശാലയുടെ
നിലവാരം ഉയര്‍ത്തുവാന്‍
മുമ്പ് കൗണ്‍സില്‍
നല്കിയ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
അക്രഡിറ്റേഷന്
നഷ്ടമായത് പ്രസ്തുത
സര്‍വ്വകലാശാലയില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളെ
ദോഷകരമായി
ബാധിക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍
അടിയന്തിര ഇടപെടല്‍
നടത്തി അക്രഡിറ്റേഷന്
വീണ്ടെടുക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?