പൊതു
വിദ്യാഭ്യാസ യജ്ഞം
1273.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
യജ്ഞം നടപ്പിലാക്കിയ
ശേഷം സര്‍ക്കാര്‍
സ്കൂളുകളില്‍ ഓരോ
അധ്യയന വര്‍ഷത്തിലും
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിൽ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ; ഓരോ
ക്ലാസ്സിലും എത്ര
വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സ്കൂള്‍
ബസ്സുകള്‍ വാങ്ങുന്നതില്‍
വരുത്തിയ വീഴ്ച
1274.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
നിയോജക മണ്ഡലത്തില്‍
2015-16ലെ എം.എല്‍.എ
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് സ്കൂള്‍
ബസ്സുകള്‍
വാങ്ങുന്നതില്‍ വീഴ്ച
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള
അന്വേഷണത്തിന്റെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി വൈക്കം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളില്‍
ഏത്ര തുക വീതം
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ?
നാഷണല്‍
അച്ചീവ്മെന്റ് സര്‍വ്വേ
റിപ്പാേര്‍ട്ട് പ്രകാരം
കുട്ടികളുടെ പഠനനിലവാരം
1275.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
അച്ചീവ്മെന്റ് സര്‍വ്വേ
റിപ്പാേര്‍ട്ട്
പ്രകാരമുള്ള
സംസ്ഥാനത്തെ
കുട്ടികളുടെ പഠനനിലവാരം
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമാേ;
(ബി)
പാെതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം പദ്ധതി
പ്രകാരം കുട്ടികളുടെ
പഠന നിലവാരം
ഉയരുന്നതുകൊണ്ടാണ്
കേരളത്തിലെ കുട്ടികള്‍
ദേശീയ ശരാശരിയേക്കാള്‍
മുന്നിലെത്താന്‍ കാരണം
എന്ന വിലയിരുത്തല്‍
നടത്തിയിട്ടുണ്ടാേ;വ്യക്തമാക്കുമോ;
(സി)
കുട്ടികളുടെ
പഠനനിലവാരം സ്ഥായിയായി
നിലനിര്‍ത്തുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്താെക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമാേ?
നാട്ടിക
മണ്ഡലത്തിലെ സര്‍ക്കാര്‍
സ്കൂളുകളിലെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
1276.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി നാട്ടിക
മണ്ഡലത്തിലെ ചേര്‍പ്പ്
ഗവണ്മെന്റ്
സ്കൂളിനായും നാട്ടിക
ഫിഷറീസ് സ്കൂളിനായും
കഴിഞ്ഞ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച യഥാക്രമം
അഞ്ചുകോടി രൂപയുടെയും
മൂന്നു കോടി രൂപയുടെയും
നിര്‍മ്മാണപ്രവൃത്തികള്‍
എന്ന്
പൂര്‍ത്തിയാവുമെന്ന്
അറിയിക്കാമോ;
(ബി)
അടുത്ത
അദ്ധ്യയന വര്‍ഷം
ആരംഭിക്കുന്നതിനുമുമ്പ്
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
നിര്‍മ്മാണ ചുമതല ഏത്
ഏജന്സിയ്ക്കാണെന്ന്
അറിയിക്കാമോ;
(സി)
2019-20ലെ
ബഡ്ജറ്റില്‍ നാട്ടിക
മണ്ഡലത്തിലെ എത്ര
സ്കൂളുകളുടെ
പ്രവൃത്തികള്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
പ്രസ്തുത സ്കൂളുകളുടെ
പേരും തുകയും
അറിയിക്കാമോ;
(ഡി)
ഇവയുടെ
നിര്‍മ്മാണപ്രവൃത്തി
എന്നത്തേക്ക്
ആരംഭിക്കുവാൻ
സാധിയ്ക്കുമെന്നും ഏത്
ഏജന്‍സിയ്ക്കാണ്
നിര്‍മ്മാണ ചുമതല
നല്‍കിയിട്ടുള്ളത്
എന്നും അറിയിക്കാമോ?
സര്‍ക്കാര്‍
സ്കൂളുകളിലെ പശ്ചാത്തല സൗകര്യം
1277.
ശ്രീ.പി.കെ.
ശശി
,,
റ്റി.വി.രാജേഷ്
,,
പി.വി. അന്‍വര്‍
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളിലെ പശ്ചാത്തല
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളില്‍ കുടിവെള്ള
സൗകര്യങ്ങളും ശുചിത്വ
സൗകര്യങ്ങളും
മെച്ചപ്പെടുത്തുന്നതിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നല്കുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
(സി)
സ്കൂളുകളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി എത്ര
തുക
വകയിരുത്തിയിട്ടുണ്ട്;
(ഡി)
സംസ്ഥാനത്തെ
വിദ്യാലയങ്ങളുടെ
അടിസ്ഥാന വിവരങ്ങള്‍
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
"സമേതം" ഓണ്‍ലൈന്‍
പോര്‍ട്ടല്‍
സജ്ജമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
1278.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി കല്‍പ്പറ്റ
മണ്ഡലത്തില്‍
അഞ്ചുകോടി, മൂന്നുകോടി,
ഒരു കോടി രൂപ വീതം
അനുവദിച്ച സ്കൂളുകള്‍
ഏതെല്ലാമാണ്, പട്ടിക
ലഭ്യമാക്കാമോ;
(ബി)
അപ്രകാരം
തുക അനുവദിച്ച
സ്കൂളുകളില്‍
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
ഘട്ടത്തില്‍ എത്തി
നില്ക്കുന്നു;
വിശദമാക്കാമോ;
(സി)
ടി
സ്കൂളുകളില്‍
ഏതെങ്കിലും
സ്കൂളുകളില്‍
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടില്ലാത്തതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ അത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
നടപ്പാക്കിയ പദ്ധതികള്‍
1279.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഒ.
ആര്. കേളു
,,
സി.കെ. ഹരീന്ദ്രന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി നടപ്പാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഫലമായി
പൊതുവിദ്യാലയങ്ങളില്‍
പ്രവേശനം നേടുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ
;വിശദമാക്കാമോ;
(സി)
ഈ
അദ്ധ്യയന വര്‍ഷം
കൂടുതല്‍ കുട്ടികളെ
പൊതുവിദ്യാലയങ്ങളില്‍
എത്തിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
പ്രത്യേക നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
ഇതിന്റെ
ഭാഗമായി
വിദ്യാലയങ്ങളുടെ
ഭൗതികവും
അക്കാദമികവുമായ നിലവാരം
ഉയര്‍ത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണം
1280.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി മൂന്നു കോടി
രൂപ വീതം
അനുവദിക്കുന്നതിന്
റാന്നി
നിയോജകമണ്ഡലത്തിലെ എത്ര
സ്കൂളുകളാണ്
തിരഞ്ഞെടുത്തിരിക്കുന്നത്;
അവ ഏതൊക്കെ; എത്ര കോടി
രൂപയുടെ എസ്റ്റിമേറ്റ്
ആണ് എടുത്തിട്ടുള്ളത്;
ഓരോ സ്കൂളുകളിലെയും
നിര്‍വ്വഹണ ചുമതല ഏത്
ഏജന്‍സിക്കാണ്
നല്‍കിയിട്ടുള്ളത്;
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍ തരം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണ
നടപടികള്‍
ആരംഭിച്ചില്ലെങ്കില്‍
ഇതിന് തടസ്സം
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
നിര്‍മ്മാണം
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണം
1281.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി മലപ്പുറം
മണ്ഡലത്തിലെ ഏതെല്ലാം
വിദ്യാലയങ്ങള്‍ക്കാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
കെട്ടിടനിര്‍മ്മാണത്തിനായി
ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അവ
ഓരോന്നും ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ;
(സി)
അന്തര്‍ദേശീയ
നിലവാരത്തിലേക്കുയര്‍ത്തുന്ന
മലപ്പുറം ഗവ.ഗേള്‍സ്
ഹയര്‍സെക്കണ്ടറി
സ്കൂള്‍, മലപ്പുറം
ഗവ.ബോയ്സ്
ഹയര്‍സെക്കണ്ടറി
സ്കൂള്‍ എന്നിവയുടെ
കെട്ടിടനിര്‍മ്മാണ
നടപടികൾ പാതിവഴിയില്‍
നിര്‍ത്തിവെക്കാനുണ്ടായ
കാരണം വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണനടപടികള്‍
എത്രയും വേഗം
ആരംഭിക്കുവാന്‍
സത്വരനടപടി
സ്വീകരിക്കുമോ?
പൊതുവിദ്യാലയങ്ങളെ
മികവിന്റെ കേന്ദ്രങ്ങളാക്കി
മാറ്റുന്ന നടപടി
1282.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
പുരുഷന് കടലുണ്ടി
,,
എസ്.രാജേന്ദ്രന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി
പൊതുവിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പൊതുവിദ്യാലയങ്ങളില്‍
കുട്ടികളുടെ എണ്ണം
വര്‍ദ്ധിച്ചതോടൊപ്പം
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരവും
വര്‍ദ്ധിച്ചതിനെ
തുടര്‍ന്ന് സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം ദേശീയ
ശരാശരിയേക്കാള്‍ വളരെ
മുന്നിലാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
അന്തര്‍
ദേശീയ നിലവാരമുള്ള
ലാബുകള്‍ സ്കൂളുകളില്‍
സജ്ജീകരിക്കുന്നതിനായി
ഐഡിയല്‍ ലാബ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
പൊതുവിദ്യാലയങ്ങളിലെ
കുട്ടികളുടെ എണ്ണം
1283.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍ ഈ
അദ്ധ്യയന വര്‍ഷം എത്ര
കുട്ടികള്‍ പുതിയതായി
അഡ്മിഷന്
എടുത്തിട്ടുണ്ട്;ഓരോ
റവന്യൂ ജില്ലകളിലെയും
കുട്ടികളുടെ എണ്ണം
പ്രത്യേകം
വ്യക്തമാക്കുമോ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം പദ്ധതി
മുഖേന സ്കൂളുകളില്‍
അടിസ്ഥാന
പഠനസൗകര്യങ്ങള്‍
വര്‍ദ്ധിച്ചതും
അക്കാദമിക് നിലവാരം
ഉയര്‍ന്നതുമാണ്
കുട്ടികളെയും
രക്ഷിതാക്കളെയും
വലിയതോതില്‍ പൊതു
വിദ്യാലയങ്ങളിലേക്ക്
ആകര്‍ഷിക്കുവാന്‍ കാരണം
എന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പൊതുവിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യ വികസനം
1284.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.
ദാസന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
പഠനനിലവാരം
ഉയര്‍ത്തുന്നതിനും ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
അദ്ധ്യയന വര്‍ഷത്തെ
പാഠപുസ്തകങ്ങള്‍
സമയബന്ധിതമായി വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
വിവിധ
ക്ലാസ്സുകളിലേയ്ക്കുളള
എല്ലാ പാഠപുസ്തകങ്ങളും
സ്കൂളുകളില്‍
വിതരണത്തിനായി
എത്തിച്ചിട്ടുണ്ടോ;വിശദമാക്കുമോ
;
(ഡി)
എ.പി.എല്‍/ബി.പി.എല്‍.
ഭേദമന്യേ ഒന്നുമുതല്‍
എട്ടുവരെ ക്ലാസ്സുകളിലെ
കുട്ടികൾക്ക് യൂണിഫോം
സൗജന്യമായി നല്കാന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ഡോ.എം.എ.ഖാദർ
കമ്മീഷന് റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
1285.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമത്തിന്റെ
പശ്ചാത്തലത്തില്‍ എല്ലാ
കുട്ടികള്‍ക്കും
ഗുണമേന്മയുള്ളതും
ജനാധിപത്യ
മതനിരപേക്ഷമൂല്യം
ഉളവാക്കുന്നതുമായ ജനകീയ
വിദ്യാഭ്യാസക്രമം
നടപ്പിലാക്കുന്നതിന്
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുന്നതിന്
രൂപീകൃതമായ
ഡോ.എം.എ.ഖാദർ കമ്മീഷന്
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിരുന്നോ;
(ബി)
ഈ
റിപ്പോർട്ടിലെ
നിർദ്ദേശങ്ങൾ
നടപ്പിലാക്കുന്നതിന്
നാളിതുവരെ എന്തെല്ലാം
നടപടികളാണ് വിദ്യാഭ്യാസ
വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നൽകുമോ?
കെ.ജി.റ്റി.ഇ.പരീക്ഷ
1286.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ലെ
കെ.ജി.റ്റി.ഇ.ടൈപ്പ്റൈറ്റിംഗ്
പരീക്ഷ ജൂണ്‍ മാസം 17 -
ാം തിയതി മുതല്‍
നടത്തുവാന്‍ പരീക്ഷ
ഭവന് വിജ്ഞാപനം
പുറപ്പെടുവിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ജൂണ്‍ മാസത്തില്‍
എസ്.എസ്.സി., എസ്.ബി.ഐ.
-
പി.ഒ.,റെയില്‍വേസ്,കേരള
യൂണിവേഴ്സിറ്റി
അസിസ്റ്റന്റ്,ദേവസ്വം
ബോര്‍ഡ്
എന്നിവിടങ്ങളില്‍
പരീക്ഷ നടത്തുവാന്‍
അതാത് ഏജന്‍സികള്‍
തീരുമാനിക്കുകയും ഹാള്‍
ടിക്കറ്റ് ഉള്‍പ്പെടെ
വിതരണം
ചെയ്തിട്ടുള്ളതിനാലും
കെ.ജി.റ്റി.ഇ.ടൈപ്പ്റൈറ്റിംഗ്
പരീക്ഷ എഴുതുന്ന
വിദ്യാർത്ഥികൾക്ക്
ബുദ്ധിമുട്ട് ഉണ്ടാകും
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍
കെ.ജി.റ്റി.ഇ.ടൈപ്പ്റൈറ്റിംഗ്
പരീക്ഷ 2019 ജൂലൈ
മാസത്തിലേക്ക്
മാറ്റുവാന്‍
തയ്യാറാകുമോ?
ഭാഷ
ന്യൂനപക്ഷങ്ങള്ക്കായുളള
സ്കൂളുകള്‍
1287.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ ഭാഷ
ന്യൂനപക്ഷങ്ങള്ക്കായുളള
സ്കൂളുകളില്‍ ഹയര്‍
സെക്കണ്ടറി ബാച്ചുകള്‍
തുടങ്ങുന്നതിന്/ അധിക
ബാച്ചുകള്‍
അനുവദിക്കുന്നതിന് ഉളള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭാഷ
ന്യൂനപക്ഷ
പ്രദേശങ്ങളിലെ മറ്റു
സ്കൂളുകളില്‍
അധികബാച്ചുകള്‍
അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ;
ഇതുമായി ബന്ധപ്പെട്ട
വിവരങ്ങള്‍
ലഭ്യമാക്കാമോ?
തമിഴ്/കന്നഡ
മീഡിയം സ്കൂളുകളിലെ
അദ്ധ്യാപകനിയമനം
T 1288.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തമിഴ്/കന്നഡ
ഭാഷാന്യൂനപക്ഷങ്ങള്ക്കായുള്ള
തമിഴ്/കന്നഡ മീഡിയം
സ്കൂളുകളിലെ
അദ്ധ്യാപകതസ്തികയിലെ
നിയമനം പി.എസ്.സി.
മുഖേന നടത്തുമ്പോള്‍
പ്രസ്തുത ഭാഷ കൈകാര്യം
ചെയ്യാൻ
അറിയാത്തവർക്ക് നിയമനം
ലഭിക്കുന്നുവെന്ന വിഷയം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തമിഴ്/കന്നഡ
ഭാഷ അറിയാത്ത
അദ്ധ്യാപകർ ഇത്തരം
സ്കൂളുകളിൽ
ശാസ്ത്രസാമൂഹികവിഷയങ്ങള്
പഠിപ്പിക്കുന്നത്
ഒഴിവാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ആയതിന്
പി.എസ്.സി. നിയമനവുമായി
ബന്ധപ്പെട്ട ചട്ടങ്ങള്‍
ഭേദഗതി
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ഖാദര്‍
കമ്മീഷന് റിപ്പോര്‍ട്ട്
1289.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഇതിനകം അംഗീകരിച്ചതും
സ്കൂള്‍ തലത്തില്‍
വ്യക്തമായ ഘടനാമാറ്റം
ശിപാര്‍ശ
ചെയ്യുന്നതുമായ ഖാദര്‍
കമ്മീഷന്
റിപ്പോര്‍ട്ട് ഇൗ
അദ്ധ്യയന വര്‍ഷം
നടപ്പാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഹയര്‍സെക്കന്‍ഡറി,
സെക്കന്‍ഡറി
തലങ്ങളിലുളള
അദ്ധ്യാപകര്‍
,വിദ്യാര്‍ത്ഥികള്‍,
രക്ഷിതാക്കള്‍
എന്നിവര്‍ക്കിടയില്‍ ഇൗ
റിപ്പോര്‍ട്ടിനെക്കുറിച്ച്
കടുത്ത ആശങ്ക
നിലനില്‍ക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത്
പരിശോധിക്കുകയുണ്ടായോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
വിഷയം
കണക്കിലെടുക്കാതെയും
പരിഹരിക്കാതെയും
ഏകപക്ഷീയമായി
റിപ്പോര്‍ട്ട്
നടപ്പാക്കുന്നത്
ഉദ്ദേശിക്കുന്ന ഫലം
നല്‍കില്ലായെന്നും
മറിച്ച് വിപരീത
ഫലങ്ങള്‍
ഉളവാക്കുമെന്നും
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
എയിഡഡ്
സ്കൂളുകള്‍
1290.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര എയിഡഡ് സ്കൂളുകള്‍
നിലവിലുണ്ടെന്ന്
അറിയിക്കുമോ ;
(ബി)
എയിഡഡ്
മേഖലയിലെ
പ്രൈമറി,ഹൈസ്കൂള്‍,ഹയര്‍
സെക്കന്ററി സ്കൂളുകളുടെ
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ?
സ്കൂള്‍
അപ്ഗ്രഡേഷന്
1291.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര സ്കൂളുകളാണ്
അപ്ഗ്രേഡ് ചെയ്തതത്
എന്നറിയിക്കാമോ;
മണ്ഡലം തിരിച്ചുളള
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
സ്കൂള്‍
അപ്ഗ്രഡേഷനുമായി
ബന്ധപ്പെട്ട്
ബഹു.ഹെെക്കോടതിയുടെ
എത്ര ഉത്തരവുകളാണ്
ഇനിയും
നടപ്പിലാക്കാനുളളത്;
വിശദമാക്കാമോ;
(സി)
സ്കൂള്‍
അപ്ഗ്രഡേഷനുമായി
ബന്ധപ്പെട്ട എത്ര
കോടതി
അലക്ഷ്യകേസുകളാണ്
നിലനില്‍ക്കുന്നത്;
ഇതില്‍ എത്ര കേസുകള്‍
തീര്‍പ്പാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
സ്കൂള്‍
അപ്ഗ്രഡേഷനുമായി
ബന്ധപ്പെട്ട്
ബഹു.ഹെെക്കോടതിയുടെ
ഡിവിഷന് ബെഞ്ച്
പുറപ്പെടുവിച്ച
വിധിയുടെ
അടിസ്ഥാനത്തില്‍
അപ്ഗ്രഡേഷന്
തടഞ്ഞുവച്ച സ്കൂളുകള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;വിശദാംശം
നല്‍കുമോ?
പുതുതായി
അംഗീകാരം നല്കിയ സ്കൂളുകളുടെ
വിവരം
1292.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
അംഗീകാരമില്ലാത്ത
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ എത്ര
സ്കൂളുകളാണ് ഇങ്ങനെ
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇവയില്‍
എത്ര സ്കൂളുകള്‍
അംഗീകാരത്തിനായി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
(സി)
ഇവയ്ക്ക്
അംഗീകാരം നല്കാന്
സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
കഴിഞ്ഞ
അധ്യയനവര്‍ഷം പുതുതായി
അംഗീകാരം നല്കിയ
സ്കൂളുകളുടെ വിശദവിവരം
ലഭ്യമാക്കാമോ?
കണ്ണൂര്‍,
പത്തനംതിട്ട, ഇടുക്കി
ജില്ലകളില്‍
വിദ്യാര്‍ത്ഥികൾക്കായി
ഹോസ്റ്റല്‍
1293.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍വ്വ
ശിക്ഷാ അഭിയാന് മുഖേന
സംസ്ഥാനത്ത് കണ്ണൂര്‍,
പത്തനംതിട്ട, ഇടുക്കി
എന്നീ ജില്ലകളില്‍
വിദ്യാര്‍ത്ഥികൾക്കായി
ഹോസ്റ്റല്‍ പണിയുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
സെക്കന്ററി,
ഹയര്‍ സെക്കന്ററി ലയനം
1294.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്കന്ററി,
ഹയര്‍ സെക്കന്ററി
വിഭാഗങ്ങള്‍ ഒരു
ഡയറക്ടറേറ്റിന്
കീഴിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിനായി
നാളിതുവരെയായി ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
ഏതെങ്കിലും
പഠനത്തിന്റേയോ
റിപ്പോര്‍ട്ടിന്റെയോ
അടിസ്ഥാനത്തിലാണോ ഈ
രീതി
കൊണ്ടുവരുന്നതെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ പഠന
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമാണ്;
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഈ
സംവിധാനം നിലവില്‍
വന്നാല്‍ സെക്കന്ററി,
ഹയര്‍ സെക്കന്ററി
മേഖലയില്‍ ജോലി
ചെയ്തുവരുന്ന
അദ്ധ്യാപകരുടെ ജോലി
ഘടനയില്‍ ഉണ്ടാകാന്‍
പോകുന്ന മാറ്റങ്ങള്‍
വിശദമാക്കാമോ;
(ഡി)
ലയനം
എപ്പോൾ ഏത് രീതിയില്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
തന്മൂലം ഹൈസ്കൂള്‍,
ഹയര്‍ സെക്കന്ററി
അദ്ധ്യാപക തസ്തികകള്‍
നഷ്ടപ്പെടുന്നതിനോ
കാലക്രമേണ കുറവ്
വരുന്നതിനോ
സാധ്യതയുണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ;
(ഇ)
ലയനം
നടപ്പിലാക്കുമ്പോള്‍
ഹൈസ്കൂള്‍, ഹയര്‍
സെക്കന്ററി
സീനിയര്‍-ജൂനിയര്‍
അധ്യാപക തസ്തികകള്‍,
പൊതുവിദ്യാഭ്യാസ -
ഹയര്‍ സെക്കന്ററി
വകുപ്പുകളിലെ
സ്റ്റാഫുകള്‍
എന്നിവരുടെ
സീനിയോറിറ്റി,
പുനര്‍വിന്യാസം ഇവ
എങ്ങനെയാണ്
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ളത്
വ്യക്തമാക്കുമോ;
(എഫ്)
ലയനം
നടപ്പിലാക്കുമ്പോള്‍
നിലവില്‍ ജോലി
ചെയ്തുവരുന്ന ഹയര്‍
സെക്കന്ററി യോഗ്യതയുള്ള
എച്ച്.എസ്.ടി.,
യു.പി.എസ്.ടി.മാരെ
പുനര്‍വിന്യസിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
സ്കൂളുകളിലെ
പാല് വിതരണം
1295.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ ആഴ്ചയില്‍
രണ്ടു ദിവസം വിതരണം
ചെയ്യുന്നതിനായുള്ള
പാല് വാങ്ങുന്നത്
ഏതെങ്കിലും
നിര്‍ദ്ദിഷ്ട
സ്ഥാപനത്തില്‍
നിന്നായിരിക്കണമെന്ന്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏത് സ്ഥാപനത്തില്‍
നിന്നും വാങ്ങണമെന്നാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
(സി)
ടി
സ്ഥാപനത്തില്‍
നിന്നല്ലാതെ
മറ്റേതെങ്കിലും
സ്ഥാപനങ്ങളില്‍ നിന്നും
പാല് വാങ്ങുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടികളെക്കുറിച്ച്
വിശദമാക്കുമോ;
(ഇ)
ഇക്കാര്യം
പരിശോധിക്കുന്നതിന്
എന്തെല്ലാം സംവിധാനമാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ?
സ്കൂളുകളുടെ
അപ്ഗ്രേഡേഷന്
1296.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്വകാര്യ മേഖലയില്‍
ഏതെങ്കിലും സ്കൂളുകള്‍
അപ്ഗ്രേഡ്
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അതിന് സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
സ്കൂളുകള്‍ അപ്ഗ്രേഡ്
ചെയ്യുന്നതുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ നയപരമായ
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കാമോ?
സ്ക്കൂളുകളുടെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിനായുള്ള
ഫണ്ട്
1297.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
എയ്ഡഡ് മേഖലയിലെ
സ്ക്കൂളുകളുടെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിനായി
ലഭ്യമാക്കിയ ഫണ്ട് പല
സ്ക്കൂളുകളിലും
വിനിയോഗിക്കാത്ത
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;വ്യക്തമാക്കുമോ ;
(ബി)
സ്പെഷ്യല്‍
ഫീസ് അക്കൗണ്ടിലെ തുക
സ്ക്കൂളിന്റെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുവാന്‍
ഉപയോഗിക്കാന്‍
വിദ്യാഭ്യാസവകുപ്പിൽനിന്നും
അനുമതി
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
ഇത്തരം
ഫണ്ട് വിനിയോഗിക്കാത്ത
പ്രഥമ
അദ്ധ്യാപകര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സൗജന്യയൂണിഫോം
നല്കുന്ന പദ്ധതി
1298.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്‍.പി.,യു.പി സ്കൂള്‍
കുട്ടികള്‍ക്ക്
സൗജന്യമായി യൂണിഫോം
നല്കുന്ന പദ്ധതി
ഹൈസ്കൂളുകളിലേക്ക് കൂടി
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകളിലെ ഹൈസ്കൂള്‍
തലത്തില്‍ പഠിക്കുന്ന
കുട്ടികള്‍ക്ക് കൂടി ഈ
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
പ്രതിവര്‍ഷം എന്ത്
ചെലവ് വരുമെന്ന്
വ്യക്തമാക്കുമോ;
ഇതിനായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എന്തെങ്കിലും ധനസഹായം
ലഭിക്കുമോ; വിശദാംശം
നല്‍കുമോ;
(സി)
വരുന്ന
അദ്ധ്യയനവര്‍ഷത്തില്‍
തന്നെ ഈ പദ്ധതി
ഹൈസ്കൂള്‍ തലത്തില്‍
നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
പൊതുവിദ്യാഭ്യാസം
ഒരു കുടക്കീഴില്
1299.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസം
ഒരു കുടക്കീഴില്
കൊണ്ടുവരുന്നതിനു
വേണ്ടി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
വ്യക്തമാക്കാമോ;
(ബി)
അതുകൊണ്ടു
പൊതുവിദ്യാഭ്യാസ
രംഗത്ത് ഉണ്ടാകുന്ന
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ?
വിദ്യാഭ്യാസമേഖലയിലെ
പരിഷ്കാരങ്ങള്‍
1300.
ശ്രീ.ആര്.
രാമചന്ദ്രന്
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാഭ്യാസമേഖലയില്‍
കാലോചിതമായ എന്തെല്ലാം
പരിഷ്കാരങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാഭ്യാസപരിഷ്കരണത്തിനായി
നിയോഗിച്ച ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
അറിയിക്കുമോ; സ്കൂള്‍
വിദ്യാഭ്യാസത്തിന്റെ
മികവ്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
ശിപാര്‍ശകള്‍
മുന്നോട്ടു
വയ്ക്കുന്നുവെന്ന്
അറിയിക്കുമോ;
(സി)
ഡയറക്ടര്‍
ഓഫ് ജനറല്‍
എഡ്യൂക്കേഷനുകീഴില്
ഏതൊക്കെ വിഭാഗങ്ങളാണ്
നിലവില്‍ വരുന്നതെന്ന്
വിശദമാക്കുമോ; പ്രസ്തുത
സംവിധാനം എന്നത്തേക്ക്
നിലവില്‍ വരുമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വിവിധ
പരീക്ഷാഏജന്സികളെ
ലയിപ്പിച്ച് ബോര്‍ഡ്
ഓഫ് സ്കൂള്‍
എക്സാമിനേഷന്‍സ് എന്ന
സംവിധാനം നടപ്പാക്കുമോ
എന്ന് വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസമേഖലയില്‍
നടപ്പാക്കുന്ന പരിഷ്കരണങ്ങള്‍
1301.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസമേഖലയില്‍
അടുത്ത അധ്യയനവര്‍ഷം
മുതല്‍ നടപ്പാക്കുന്ന
പരിഷ്കരണങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(ബി)
എല്‍.പി,യു.പി,ഹൈസ്കൂള്‍,ഹയര്‍സെക്കണ്ടറി
എന്നിവയുടെ ഘടനയിലും
അധ്യാപക തസ്തികയിലും
മാറ്റങ്ങള്‍
വരുത്തുന്നുണ്ടോ;
(സി)
പുതുതായി
രൂപീകരിക്കുന്ന
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റിന്റെ
ഘടനയും ഓഫീസ്
സംവിധാനങ്ങളും
അധികാരങ്ങളും
വിശദീകരിക്കാമോ;
(ഡി)
ഖാദര്‍
കമ്മിറ്റി ശിപാര്‍ശകള്‍
ധൃതിയില്‍
നടപ്പാക്കുന്നത്
രാഷ്ട്രീയപ്രേരിതമാണെന്നും
അത്
പൊതുവിദ്യാഭ്യാസമേഖലയെ
തകര്‍ക്കുമെന്നുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സര്‍ക്കാര്‍
തീരുമാനം
പുന:പരിശോധിക്കുവാന്‍
തയ്യാറാകുമോ
എന്നറിയിക്കാമോ?
എയ്ഡഡ് പൊതുവിദ്യാലയങ്ങൾ
1302.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
പൊതുവിദ്യാലയങ്ങൾ
ഹൈടെക്ക് ആക്കുന്ന
പദ്ധതി ഈ അദ്ധ്യയന
വര്‍ഷവും തുടരുമോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ടി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഇരവിപുരം മണ്ഡലത്തിലെ
ഏതൊക്കെ
വിദ്യാലയങ്ങളിലാണ്
രണ്ടാംഘട്ടത്തില്‍
പദ്ധതി
നടപ്പാക്കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
പദ്ധതി
യു.പി., എല്‍.പി
വിഭാഗത്തിലേക്ക്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ; ഇരവിപുരം
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ എല്‍.പി.,യു.പി
സ്കൂളുകളിലാണ് പദ്ധതി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ; ഓരോ
സ്കൂളിലും എത്ര ക്ലാസ്
മുറികൾ വീതം ഹൈടെക്ക്
ആക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ ?
സ്കൂളുകളെ ഹൈടെക് ആക്കുന്ന
പ്രവൃത്തി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍ നടപടി
1303.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സ്കൂളുകള്‍ ഹൈടെക്
തലത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി ഏത്ര
സ്കൂളുകളില്‍ ക്ലാസ്
മുറികള്‍ അടക്കമുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കുന്ന
പ്രവൃത്തികള്‍
നടന്നുവരുന്നുണ്ട്;
എത്ര പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു;
ജില്ലതിരിച്ച് ഈ
സ്കൂളുകളുടെ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
നല്കിയ സ്കൂളുകളുടെ
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
പ്രെെമറി,
അപ്പര്‍ പ്രെെമറി
സ്കൂളുകളില്‍ ഹെെടെക്
ക്ലാസ്സ് മുറികള്‍
1304.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രെെമറി,
അപ്പര്‍ പ്രെെമറി
സ്കൂളുകളിലെ ക്ലാസ്സ്
മുറികള്‍ ഹെെടെക്
ആക്കുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടാേ;
(ബി)
ക്ലാസ്സ് മുറികള്‍
ഹെെടെക് ആക്കുന്ന
പ്രവൃത്തി എന്നുമുതല്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമാേ;
(സി)
എത്ര
ലക്ഷം
വിദ്യാര്‍ത്ഥികള്‍ക്കാണ്
ഇതിന്റെ പ്രയാേജനം
ലഭിക്കുക എന്ന്
വിശദമാക്കുമാേ?
ഒറ്റപ്പാലം
മണ്ഡലത്തിലെ ഹെെടെക് സ്കൂളുകള്‍
1305.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളെയാണ്
ഹെെടെക് ആക്കുന്നതിനായി
തെരഞ്ഞെടുത്തിട്ടുള്ളത്;
പ്രസ്തുത പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
പല്ലാരിമംഗലം
ഗവണ്മെന്റ് വി.എച്ച്.എസ്. എസ്
1306.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി മൂന്നു കോടി
രൂപ അനുവദിച്ചിട്ടുള്ള
പല്ലാരിമംഗലം
ഗവണ്മെന്റ്
വി.എച്ച്.എസ്.
സ്കൂളില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായുള്ള
ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ടെണ്ടര്‍
നടപടികള്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
സാങ്കേതിക
തടസ്സങ്ങള്‍ ഒഴിവാക്കി
ടെണ്ടര്‍ നടപടികള്‍
വേഗത്തില്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വേഗത്തില്‍
ആരംഭിക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
കോംപൗണ്ടില്‍ അംഗന്‍വാടികള്‍
1307.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കോംപൗണ്ടില്‍
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അനുമതി നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
കോഴിക്കോട്
ജില്ലയിലെ ചെറൂപ്പ ഗവ.
എല്‍.പി. സ്കൂള്‍
കോമ്പൗണ്ടിൽ അംഗന്‍വാടി
കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി തേടിയുള്ള
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അനുമതി
നല്കുന്നതില്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
വിശദമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ സ്ക്കൂളുകളുടെ
അടിസ്ഥാന സൗകര്യവികസനം
1308.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സ്ക്കൂളുകളുടെ
അടിസ്ഥാന
സൗകര്യവികസനത്തിന്
കിഫ്ബി മുഖാന്തരം
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ
സ്ക്കൂളുകള്‍ക്ക്
ഫണ്ടുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ കിഫ്ബി
മുഖാന്തരം ഫണ്ടുകള്‍
അനുവദിച്ച സ്കൂളുകളിൽ
പ്രവൃത്തി
പൂർത്തിയാക്കുന്നതിനു
ഇതുവരെ എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
അമ്പലമുകൾ
സര്‍ക്കാര്‍ ഹയര്‍സെക്കന്ററി
സ്കൂള്‍
1309.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
റിഫൈനറിയുടെ
വികസനവുമായി
ബന്ധപ്പെട്ട് അമ്പലമുകൾ
സര്‍ക്കാര്‍
ഹയര്‍സെക്കന്ററി
സ്കൂള്‍ കെട്ടിടവും
നാലര ഏക്കര്‍ സ്ഥലവും
റിഫൈനറി
ഏറ്റെടുക്കുകയുണ്ടായോ;
(ബി)
ഉണ്ടെങ്കില്‍
സ്കൂള്‍
പ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ കെട്ടിടവും
സ്ഥലവും പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ;
(സി)
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായിട്ടുള്ള ഫണ്ട്
കൊച്ചി റിഫൈനറിയില്‍
നിന്നും നല്‍കാമെന്ന്
അറിയിച്ചിട്ടുണ്ടോ;എങ്കില്‍
ആയത്
കിട്ടിയിട്ടുണ്ടോ;വെളിപ്പെടുത്തുമോ;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത ഫണ്ട്
ലഭ്യമാക്കി സ്കൂള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍
വിതരണം
1310.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വർഷത്തില്‍
കരുനാഗപ്പള്ളി
എം.എല്‍.എയുടെ പ്രത്യേക
വികസന ഫണ്ട്
വിനിയോഗിച്ച്
കമ്പ്യൂട്ടര്‍, ലാപ്
ടോപ്, പ്രൊജക്ടര്‍
തുടങ്ങിയവ
വാങ്ങുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ട
സ്കൂളുകള്‍ക്ക് അവ
വിതരണം ചെയ്തിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇത്
വിതരണം ചെയ്യുന്നതിന്
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയതെന്നും
വിതരണത്തില്‍
കാലതാമസമുണ്ടായതിന്
കാരണമെന്താണെന്നും
വ്യക്തമാക്കുമോ;
(സി)
എത്രയും
വേഗം പ്രസ്തുത
ഉപകരണങ്ങൾ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
എയ്ഡഡ്
സ്കൂളുകള്‍ക്ക് ചലഞ്ച് ഫണ്ട്
1311.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകള്‍ക്ക് ചലഞ്ച്
ഫണ്ട്
അനുവദിക്കുന്നതിനുള്ള
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം എയ്ഡഡ്
സ്കൂളുകള്‍ക്ക് ചലഞ്ച്
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
സ്കൂളിനും എത്ര തുക
അനുവദിച്ചുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ?
സര്‍വ്വശിക്ഷാ
അഭിയാന്റെ കീഴില്‍ അനുവദിച്ച തുക
1312.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വശിക്ഷാ
അഭിയാന്റെ കീഴില്‍
2018-19ല്‍
കേന്ദ്രസര്‍ക്കാര്‍
എത്ര തുകയാണ്
സംസ്ഥാനത്തിന്
അനുവദിച്ചത് എന്ന്
അറിയിക്കാമോ;
(ബി)
ഏതൊക്കെ
പദ്ധതികള്‍ക്കാണ് തുക
അനുവദിച്ചതെന്നും
ഇതില്‍ എത്ര ശതമാനം തുക
ഇതിനകം
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്താമോ?
കുട്ടനാട്ടിലെ
സ്കൂളുകളിലെ അടിസ്ഥാന സൗകര്യം
1313.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തെത്തുടർന്ന്
രണ്ട് മാസത്തോളം
അദ്ധ്യയനദിനങ്ങള്‍
നഷ്ടപ്പെട്ടിട്ടും
മികച്ച വിജയം
കരസ്ഥമാക്കിയ
കുട്ടനാട്ടിലെ
സ്കൂളുകളിലെ
അടിസ്ഥാനസൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നത്തിനു
പുതിയ പദ്ധതികള്‍
എന്തെങ്കിലും
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ഹയര്‍
സെക്കന്ററി വിദ്യാഭ്യാസം
പൂര്‍ത്തിയാക്കുന്ന
കുട്ടികള്‍ക്ക് ഗെെഡന്‍സ്
1314.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹയര്‍
സെക്കന്ററി
വിദ്യാഭ്യാസം
പൂര്‍ത്തിയാക്കുന്ന
കുട്ടികള്‍ക്ക്
തുടര്‍പഠനത്തിന്
ആവശ്യമായ ശരിയായ
ഗെെഡന്‍സ്
ലഭ്യമാക്കുന്നതിന്
കരിയര്‍ ഗെെഡന്‍സ്,
കരിയര്‍ ഡെവലപ്മെന്റ്
എന്നിവ സംബന്ധിച്ച
കാര്യങ്ങള്‍
വിദ്യാര്‍ത്ഥികളുടെ
സിലബസ്സില്‍
ഉള്‍പ്പെടുത്തി
വിദ്യാര്‍ത്ഥികളിലും
രക്ഷിതാക്കളിലുും
ആവശ്യമായ അവബാേധം
സൃഷ്ടിക്കാന്‍ നടപടി
സ്വീകരിക്കുന്ന കാര്യം
പരിശാേധിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍
പരിശാേധിക്കുമാേയെന്നറിയിക്കുമോ?
എല്‍. പി സ്കൂളുകളില്‍
ഹിന്ദിഭാഷ പഠനം
1315.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒന്നുമുതല്‍ അഞ്ചാം
ക്ലാസ്സുവരെ പഠനം
നടക്കുന്ന എല്‍. പി
സ്കൂളുകളില്‍ ഹിന്ദിഭാഷ
പഠിപ്പിക്കുന്നതിന്
അധ്യാപകരില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
വിദ്യാലയങ്ങളില്‍
ഹിന്ദി ഭാഷാ പഠനത്തിനും
അധ്യാപകരെ
നിയമിക്കുന്നതിനുമായി
എന്തെങ്കിലും നടപടികള്‍
സ്ഥിരീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അഞ്ചാം ക്ലാസ്സുവരെ
പഠനം നടക്കുന്ന എല്‍.
പി സ്കൂളുകളില്‍ ഹിന്ദി
ഭാഷാപഠനത്തിന് സംവിധാനം
ഒരുക്കുമോ; തുടര്‍
നടപടികള്‍
അറിയിക്കുമോ?
എല്‍.പി.
സ്കൂളുകളില്‍ സ്മാര്‍ട്ട്
ക്ലാസ്
1316.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസവകുപ്പിനുകീഴില്‍
എല്‍.പി. സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്
അനുവദിക്കുന്ന പദ്ധതി
പ്രകാരം നാളിതുവരെ എത്ര
സ്കൂളുകള്‍ക്ക്
സ്മാര്‍ട്ട് ക്ലാസ്
അനുവദിച്ചു ഉത്തരവ്
നല്‍കിയിട്ടുണ്ട്;
(ബി)
മലപ്പുറം
ജില്ലയില്‍ ഓരോ
നിയോജകമണ്ഡലത്തിലും
ഏതെല്ലാം
സ്കൂളുകള്‍ക്ക്
സ്മാര്‍ട്ട് ക്ലാസ്
അനുവദിച്ചു
നല്‍കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
എല്‍.പി.എസ്.എ.
(മലയാളം) ഒഴിവുകള്‍
1317.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍
എല്‍.പി.എസ്.എ.
(മലയാളം) തസ്തികയുടെ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതുമായി
ബന്ധപ്പെട്ട് കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്റെ വിധി
വകുപ്പിന്
ബാധകമാകാത്തതിന്റെ
കാരണം വിശദമാക്കാമോ ;
(ബി)
പ്രസ്തുത
വിധി (10.08.2018-ലെ
ഒ.എ. 1924/16)
ബാധകമാണെങ്കില്‍
തിരുവനന്തപുരം
ജില്ലയിലെ
എല്‍.പി.എസ്.എ.
(മലയാളം) തസ്തികയിലെ
169 ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍
വൈകുന്നതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്ന കാര്യത്തില്‍
ഏത് ഉദ്യോഗസ്ഥനാണ്
വീഴ്ച വരുത്തിയത്
എന്നറിയിക്കാമോ ;
ടിയാനെതിരെ വകുപ്പുതല
നടപടി സ്വീകരിക്കുമോ ;
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
കോടതി ഉത്തരവ്
നടപ്പാക്കുന്നതിനായി
17.10.2018, 05.01.2018
തീയതികളില്‍
എ5/56097/18 നം.
ഉത്തരവിലൂടെ ഡി.പി.എെ.
ആവശ്യപ്പെട്ടെങ്കിലും
ഡി.ഡി.ഇ. നടപടി
സ്വീകരിക്കാത്തതിന്റെ
വിശദീകരണം ലഭ്യമാക്കാമോ
; ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ ;
(ഇ)
കോടതി
ഉത്തരവുകളിലൂടെയും
ദൃശ്യമാധ്യമങ്ങളിലൂടെയും
നിരവധി തവണ
ആവശ്യപ്പെട്ടിട്ടും
നടപടി
സ്വീകരിക്കാത്തതിനാല്‍
തിരുവനന്തപുരം
ജില്ലയില്‍
പൊതുവിദ്യാഭ്യാസ
വകുപ്പിലുള്ള
എല്‍.പി.എസ്.എ.
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യിക്കാനും
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നീതി ലഭ്യമാക്കാനും
ആരെയാണ്
സമീപിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ ;
വിശദാംശം നല്‍കുമോ ;
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത വേക്കന്‍സി
എന്നത്തേക്ക്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ കഴിയും
എന്നറിയിക്കാമോ ;
വിശദാംശം നല്‍കുമോ ?
എച്ച്.എസ്.ടി
(ഫിസിക്കല്‍ സയന്‍സ്)
യോഗ്യത
1318.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫിസിക്സ്,
കെമിസ്ട്രി എന്നീ
വിഷയങ്ങള്‍
ബിരുദതലത്തില്‍
മുഖ്യവിഷയമായോ
സബ്സിഡിയറി വിഷയമായോ
പഠനം
പൂര്ത്തിയാക്കിയവരോടാെപ്പം
മറ്റ് ഏതെല്ലാം
യോഗ്യതകള്‍ കൂടി
എച്ച്.എസ്.ടി
(ഫിസിക്കല്‍ സയന്‍സ്)
തസ്തികയ്ക്ക്
പരിഗണിക്കാമെന്ന
വിഷയത്തിന്മേല്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് ഫയല്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഫയലിന്റെ പുരോഗതി
വ്യക്തമാക്കാമോ?
ഖാദര്‍
കമ്മിറ്റി
1319.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡോ.എം.എ.ഖാദര്‍
കമ്മിറ്റിയുടെ
ശിപാര്കളിന്മേല്
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശിപാര്‍ശ പ്രകാരം
ഹെെസ്കൂള്-ഹയര്‍സെക്കണ്ടറി
ലയനം എപ്രകാരം
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്
;വിശദമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് അധ്യാപക
സംഘടനകളുമായി
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;വ്യക്തമാക്കാമോ?
സംസ്ഥാനത്ത്
എസ്.എസ്.എല്‍.സി.യ്ക്ക്
നൂറ് ശതമാനം വിജയം കൈവരിച്ച
സ്കൂളുകളുടെ എണ്ണം
1320.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
എസ്.എസ്.എല്‍.സി.യ്ക്ക്
നൂറ് ശതമാനം വിജയം
കൈവരിച്ച എത്ര
സ്കൂളുകളുണ്ട് ;
(ബി)
ഇതില്‍
സര്‍ക്കാര്‍ സ്കൂളുകള്‍
എത്ര; എയ്ഡഡ്
സ്കൂളുകള്‍ എത്ര എന്ന്
പ്രത്യേകം
വ്യക്തമാക്കാമോ;
(സി)
വിജയ
ശതമാനം കുറഞ്ഞ
സര്‍ക്കാര്‍-എയ്ഡഡ്
ഹൈസ്കൂളുകളില്‍
വിജയശതമാനം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ഹയർ
സെക്കണ്ടറിയിൽ അധിക ബാച്ചുകൾ
1321.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എസ്.എസ്.എൽ.സി
പരീക്ഷയില്‍ മികച്ച
വിജയശതമാനം ഉണ്ടായ
സാഹചര്യത്തില്‍ എല്ലാ
വിജയികള്‍ക്കും
ഉപരിപഠനത്തിനായി ഹയർ
സെക്കണ്ടറി
സ്കൂളുകളില്‍ അധിക
ബാച്ചുകളും , പുതിയ
ഹൈസ്കൂളുകളില്‍ പ്ലസ്
ടു കോഴ്സും
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ
എന്നറിയിക്കുമോ ?
പ്ലസ്
ടൂ പ്രവേശനം
1322.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലസ് ടൂ
ക്ലാസ്സുകളിലേയ്ക്കുള്ള
അഡ്മിഷന് മേയ് മാസം
തന്നെ
പൂര്‍ത്തീകരിക്കുവാനും
ജൂണ്‍ ആറിന്
ക്ലാസ്സുകള്‍
ആരംഭിക്കുവാനും
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്ലസ്
ടൂ അഡ്മിഷന് നേരത്തെ
പൂര്‍ത്തീകരിച്ച്
ക്ലാസ്സുകള്‍ ജൂണില്‍
തന്നെ ആരംഭിക്കുന്നത്
മൂലം വരുന്ന
അദ്ധ്യയനവര്‍ഷം
കൂടുതല്‍ അധ്യായ
ദിവസങ്ങള്‍
ഉറപ്പാക്കുവാന്‍
കഴിയുമെന്ന്
കരുതുന്നുണ്ടോ;
(സി)
ഈ
വര്‍ഷം
സര്‍ക്കാര്‍-എയ്ഡഡ്
മേഖലയില്‍ എത്ര പ്ലസ്
ടൂ സീറ്റുകളാണ്
നിലവിലുള്ളത്;
(ഡി)
എസ്.എസ്.എല്‍.സി,
സി.ബി.എസ്.ഇ,
ഐ.സി.എസ്.ഇ പരീക്ഷകള്‍
പാസ്സായി പ്ലസ് ടൂ
അഡ്മിഷന് അര്‍ഹതപ്പെട്ട
വിദ്യാര്‍ത്ഥികളുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ?
പ്ലസ്
വണ്‍ സീറ്റുകളുടെ എണ്ണം
1323.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഷംതോറും
സംസ്ഥാനത്തെ
എസ്.എസ്.എല്‍.സി,
സി.ബി.എസ്.ഇ.
പരീക്ഷകളിലെ വിജയശതമാനം
വര്‍ദ്ധിച്ചുവരുന്നതിനാലും
ഇതിന്റെ
പശ്ചാത്തലത്തില്‍
സി.ബി.എസ്.ഇ. യില്‍
നിന്ന് സംസ്ഥാന
സിലബസിലേക്ക് പ്ലസ്
വണ്‍ പ്രവേശനം നേടുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണം കൂടി
വരുമെന്നതിനാലും
അഭിമുഖീകരിക്കേണ്ടി
വരുന്ന പ്ലസ് വണ്‍
സീറ്റ് ക്ഷാമം
നേരിടാന്‍ ഈ
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
വര്‍ഷം ഇതേ വിഷയത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ; ഏതൊക്കെ
സ്ക്കൂളുകളിലാണ് അധിക
ബാച്ചും സീറ്റും
അനുവദിച്ചതെന്ന്
അറിയിക്കാമോ;
(സി)
ഈ
വര്‍ഷം സംസ്ഥാനത്ത്
പ്ലസ് വണ്‍
പ്രവേശനത്തിന് യോഗ്യത
നേടിയ
വിദ്യാര്‍ത്ഥികളുടെ
എണ്ണവും പ്ലസ് വണ്‍
സീറ്റുകളുടെ എണ്ണവും
ജില്ലാടിസ്ഥാനത്തില്‍
തരം തിരിച്ച്
അറിയിക്കാമോ?
പ്ലസ്
വണ്‍ സീറ്റുകളുടെ എണ്ണം
1324.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലസ്
വണ്‍ ക്ലാസ്സിലേക്ക്
സംസ്ഥാനത്ത് ഏറ്റവും
കൂടുതല്‍ അപേക്ഷകരുളള
മലപ്പുറം ജില്ലയില്‍
അപേക്ഷിക്കുന്ന എല്ലാ
കുട്ടികള്‍ക്കും
പ്രവേശനം
ഉറപ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;വ്യക്തമാക്കുമോ
;
(ബി)
പ്ലസ്
വണ്ണിലേക്കു ആവശ്യമായ
സീറ്റിന്റെ
കാര്യത്തില്‍
രക്ഷിതാക്കളിലും
കുട്ടികളിലും ഒപ്പം
അധ്യാപകരിലും
നിലനില്‍ക്കുന്ന
ആശങ്കയകറ്റുന്നതിനായി
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം അറിയിക്കാമോ;
(സി)
മലപ്പുറം
ജില്ലയിലെ നിലവിലെ
പ്ലസ് വണ്‍ സീറ്റുകള്‍
എത്രയെന്നും പുതുതായി
എത്ര സീറ്റുകള്‍
അനുവദിക്കേണ്ടി
വരുമെന്നും
കണക്കാക്കിയിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
പ്ലസ്
വണ്‍ സീറ്റുകളുടെ കുറവ്
1325.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം,
കോഴിക്കോട്, പാലക്കാട്,
കണ്ണൂര്‍ ജില്ലകളില്‍
എസ്.എസ്.എല്‍.സി.
പരീക്ഷ വിജയിച്ച
കുട്ടികളുടെ എണ്ണത്തിന്
ആനുപാതികമായി പ്ലസ്
വണ്‍ സീറ്റുകള്‍ ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മലപ്പുറം
ജില്ലയിലാണ് പ്രസ്തുത
പ്രശ്നം ഏറ്റവും
കൂടുതല്‍
ബാധിക്കുകയെന്നത്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇതു
പരിഹരിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ഹയര്‍
സെക്കന്ററി പരീക്ഷയില്‍
ക്രമക്കേട്
1326.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നീലേശ്വരം സര്‍ക്കാര്‍
ഹയര്‍ സെക്കന്ററി
സ്കൂളില്‍ മാര്‍ച്ചില്‍
നടന്ന ഹയര്‍ സെക്കന്ററി
പരീക്ഷയില്‍ ഗുരുതരമായ
ക്രമക്കേട് നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
അന്വേഷണത്തില്‍ വെളിവായ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
ആര്‍ക്കൊക്കെ എതിരെ
നടപടി സ്വീകരിച്ചു;
ഇക്കാര്യത്തില്‍
സ്ക്കൂള്
പ്രിന്‍സിപ്പല്‍ ഒത്താശ
ചെയ്തതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പരീക്ഷയുടെ
വിശ്വാസ്യതയെ തന്നെ
തകര്‍ക്കുന്ന രീതിയില്‍
ക്രമക്കേട് നടത്തിയ
അദ്ധ്യാപകര്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
എതിരെ കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
ഇത്തരം കാര്യങ്ങള്‍
ഭാവിയില്‍
ഉണ്ടാകില്ലെന്ന് ഉറപ്പ്
വരുത്തുന്നതിനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്ററി സ്കൂളുകളില്‍ ലാബും
ലൈബ്രറിയും
1327.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍ ലാബും
ലൈബ്രറിയും
ആരംഭിക്കുന്നതിനുള്ള
സര്‍ക്കാര്‍ ഉത്തരവ്
നടപ്പിലാക്കാനാകാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
കാട്ടാക്കട
മണ്ഡലത്തിലെ
വിളവൂര്‍ക്കല്‍
എച്ച്.എസ്.എസ്. ,
കുളത്തുമ്മല്‍
എച്ച്.എസ്.എസ്.
എന്നിവിടങ്ങളിലെ
ലാബിന്‍െറയും
ലൈബ്രറിയുടെയും
നിര്‍മ്മാണത്തെ
സംബന്ധിച്ച നിലവിലെ
സ്ഥിതിയും തുടര്‍
നടപടികളും
വിശദമാക്കാമോ?
തൊഴില്‍
നൈപുണ്യ വിദ്യാഭ്യാസം
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
1328.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
തലത്തില്‍ അക്കാദമിക്
വിഷയങ്ങള്‍ക്കൊപ്പം
തൊഴില്‍ നൈപുണ്യ
വിദ്യാഭ്യാസവും
ശക്തിപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനു
വേണ്ടി സംസ്ഥാനത്ത്
എത്ര സ്കൂളുകളില്‍
പുതിയ കോഴ്സുകള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
വേങ്ങരയിലെ
സ്കൂളുകള്‍ക്ക് പുതിയ
ബാച്ചുകള്‍
1329.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
നിയോജകമണ്ഡലത്തിലെ
സര്‍ക്കാര്‍/എയ്ഡഡ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ പുതിയ
ബാച്ചുകള്‍
അടിയന്തരമായി
അനുവദിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
അക്കാദമികവര്‍ഷം തന്നെ
അധിക ബാച്ചുകള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍ നിലവില്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ?
അദ്ധ്യാപകര്‍
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി
പരീക്ഷ എഴുതിയ സംഭവം
1330.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുക്കം,നീലേശ്വരം
സര്‍ക്കാര്‍
ഹയര്‍സെക്കന്ററി
സ്ക്കൂളിലെ പ്ലസ് ടു
പരീക്ഷയ്ക്ക്
അദ്ധ്യാപകര്‍
വിദ്യാര്‍ത്ഥികള്‍ക്ക്
വേണ്ടി പരീക്ഷ
എഴുതിയിട്ടുണ്ടോ;എങ്കില്‍
ഇത് പൊതുവിദ്യാഭ്യാസ
മേഖലയ്ക്ക് ആകെ കളങ്കം
വരുത്തിയിട്ടില്ലേ;
(ബി)
സംഭവത്തില്‍
വ്യാപക ക്രമക്കേട്
നടന്നുവെന്ന്
വിദ്യാഭ്യാസ ജോയിന്റ്
ഡയറക്ടര്‍
റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
വിദ്യാലയങ്ങള്‍
വിജയശതമാനത്തില്‍
മാത്രം ശ്രദ്ധിച്ചാല്‍
മതിയെന്നും
വിദ്യാര്‍ത്ഥികള്‍ക്ക്
ധാര്‍മികമൂല്യവും
പൗരധര്‍മ്മവും
അച്ചടക്കവും പകര്‍ന്ന്
നല്‍കേണ്ട
ഇടമല്ലായെന്നുമുള്ള
തെറ്റായ സന്ദേശം ഈ
സംഭവത്തിലൂടെ നല്കി
എന്നത് ഗൗരവമായി
കണക്കിലെടുക്കുമോ;
(ഡി)
മുക്കം,
നീലേശ്വരം ഹയര്‍
സെക്കന്ററി സ്ക്കൂള്
വിദ്യാഭ്യാസ മേഖലയില്‍
ഏല്പിച്ച കളങ്കം
ആവര്‍ത്തിക്കാതിരിക്കുവാന്‍
എന്ത് തിരുത്തല്‍
നടപടിയാണ്
വിദ്യാഭ്യാസവകുപ്പ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ സ്കൂളുകളിലെ
ലാബിന്റെയും ലൈബ്രറിയുടെയും
നിര്‍മ്മാണം
1331.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ കൊട്ടില,
മാട്ടൂല്‍, കുഞ്ഞിമംഗലം
എന്നിവിടങ്ങളിലെ ഗവ.
ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍ അനുവദിച്ച
ലാബിന്റെയും
ലൈബ്രറിയുടെയും
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
എസ്.എസ്.എല്‍.സി
വിജയവും പ്ലസ് വണ്‍ പ്രവേശനവും
1332.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ സര്‍ക്കാര്‍,
എയ്ഡഡ്, അണ് എയ്ഡഡ്
വിദ്യാലയങ്ങളില്‍
നിന്ന് ഇത്തവണ എത്ര
കുട്ടികള്‍ പത്താം
ക്ലാസ്സില്‍
വിജയികളായെന്ന്
അറിയിക്കാമോ;
(ബി)
പ്ലസ്
വണ്ണിന് കാസര്‍കോട്
ജില്ലയില്‍ എത്ര
സീറ്റുകളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്ലസ്
വണ്‍ പ്രവേശനത്തിനു
എത്ര കുട്ടികളാണ്
ജില്ലയില്‍
അപേക്ഷിച്ചിട്ടുള്ളതെന്നും
അപേക്ഷിച്ചവര്‍ക്കെല്ലാം
സീറ്റുകള്‍ നല്കാന്
കഴിയുമോയെന്നും
അറിയിക്കാമോ;
(ഡി)
ഇല്ലെങ്കില്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്ന
പരിഹാരമാര്‍ഗ്ഗങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ?
വടക്കന്‍
കേരളത്തില്‍ പ്ലസ് വണ്‍
പ്രവേശനം
1333.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടക്കന്‍
കേരളത്തില്‍ പ്ലസ് വണ്‍
പ്രവേശനത്തിന്
ആവശ്യത്തിന്
സീറ്റില്ലാത്ത സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതേ
സമയം തെക്കന്‍
കേരളത്തിലെ അഞ്ച്
ജില്ലകളിലായി 54 ഹയര്‍
സെക്കന്ററി ബാച്ചുകള്‍
മതിയായ കുട്ടികളില്ലാതെ
ഒഴിഞ്ഞു കിടക്കുന്ന
സാഹചര്യമുണ്ടോ;
(സി)
എങ്കില്‍
ഒഴിഞ്ഞു കിടക്കുന്ന ഈ
ബാച്ചുകള്‍ അഡ്മിഷനായി
സീറ്റില്ലാതെ
ബുദ്ധിമുട്ടുന്ന
കുട്ടികളുള്ള
ജില്ലകളിലേക്ക്
മാറ്റുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
വടക്കന്‍ കേരളത്തിലെ
പ്ലസ് വണ്‍ സീറ്റുകളുടെ
കുറവ്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളാനാണുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ?
മലയിന്‍കീഴിലെ
കലാകായിക പാര്‍ക്ക് നിർമ്മാണം
T 1334.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
മലയിന്‍കീഴില്‍
കലാകായിക പാര്‍ക്ക്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
സംസ്ഥാനതല ഉദ്ഘാടനത്തിൽ
ബഹു. മുഖ്യമന്ത്രി
പ്രഖ്യാപിച്ച പാര്‍ക്ക്
നിർമ്മാണം സംബന്ധിച്ച
നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സമ്പൂര്‍ണ്ണ
ഡിജിറ്റല്‍ സംസ്ഥാനം
1335.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസരംഗത്തെ
ആദ്യ സമ്പൂര്‍ണ്ണ
ഡിജിറ്റല്‍
സംസ്ഥാനമാക്കി കേരളത്തെ
മാറ്റുന്നതിനായി
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ അതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ ;
(ബി)
ഒന്നു
മുതല്‍ ഏഴ് വരെയുള്ള
പ്രൈമറി, അപ്പര്‍
പ്രൈമറി സ്കൂളുകളിൽ
ഹൈടെക് ലാബ്
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;ഉണ്ടെങ്കിൽ
ഇതിനായുള്ള ടെന്‍ഡര്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയ്കായി
കിഫ്ബിയില്‍ നിന്നും
തുക
അനുവദിച്ചിട്ടുണ്ടോ;ഉണ്ടെങ്കിൽ
ഇതിനായി എത്ര തുക
ഇതിനകം
ചെലവഴിച്ചുവെന്നറിയിക്കാമോ?
സര്‍വ്വ
ശിക്ഷാ അഭിയാന്
1336.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വ
ശിക്ഷാ അഭിയാന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
2019-20
സാമ്പത്തികവർഷത്തിലേക്ക്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ സര്‍വ്വ
ശിക്ഷാ അഭിയാന്
പദ്ധതിക്കായി എത്ര കോടി
രൂപയുടെ ബഡ്ജറ്റ്
പ്രൊപ്പോസലാണ് കേന്ദ്ര
സർക്കാരിന് നല്‍കിയത്;
(സി)
2019-ല്‍
ഏതൊക്കെ
പ്രോജക്ടുകള്‍ക്കാണ് ഈ
വര്‍ഷം
അനുവദിച്ചിട്ടുള്ള
ഫണ്ട്
വിനിയോഗിക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളത്;
(ഡി)
സര്‍ക്കാര്‍
സ്ക്കൂളുകളില്‍ സോളാര്‍
എനർജി
സ്ഥാപിക്കുന്നതിന് ഈ
പദ്ധതിയിന്‍ കീഴില്‍
തുക
അനുവദിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സാമ്പത്തിക സഹായം
അനുവദിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
1337.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട പരവൂര്‍
ജി.എച്ച്.എസ്.എസ് ,
ചിറക്കര ജി.എച്ച്.എസ്
എന്നീ സ്കൂളുകള്‍
യഥാക്രമം നം.
5411/2018/പൊ.വി.(എം)
വകുപ്പ് തീയതി
24.12.2018, Go(Rt)
No.1077/2019 G.Edn
തീയതി 19.3.2019 എന്നീ
ഉത്തരവുകള്‍ പ്രകാരം
ഭൗതിക സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള
രണ്ടാമത്തെ പൊതു
വിദ്യാഭ്യാസ സ്കീമില്‍
ആദ്യഘട്ടത്തില്‍
ഉള്‍പ്പെടുത്തി
അംഗീകാരം നല്കി കിഫ്ബി
മുഖേന സാമ്പത്തിക സഹായം
ലഭ്യമാക്കുന്നതിനായി
സമര്പ്പിച്ചതിന്മേലുള്ള
തുടര്‍ നടപടികളിലെ
നാളിതുവരെയുള്ള പുരോഗതി
അറിയിക്കാമോ?
മാതമംഗലം
ഗവ. എല്‍. പി. സ്കൂള്‍
കെട്ടിടനിര്‍മ്മാണ ഫണ്ട്
അനുവദിക്കുന്നതിന് നടപടി
1338.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ
മാതമംഗലം ഗവ. എല്‍. പി.
സ്കൂളിന് കെട്ടിടം
പണിയാന്‍ 2017-18 ലെ
പ്ലാന്‍ ഫണ്ടില്‍
നിന്നും 1.84 കോടി രൂപ
അനുവദിച്ചെങ്കിലും 20 %
തുക മുൻകൂറായി
നൽകാത്തതിനാൽ
നിര്‍മ്മിതി കേന്ദ്രം
നിർമ്മാണം ആരംഭിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അഡ്വാന്‍സ്
അനുവദിച്ചാല്‍ മാത്രമേ
നിര്‍മ്മാണം
ആരംഭിക്കാന്‍
കഴിയൂവെന്ന്
നിര്‍മ്മിതി കേന്ദ്രം
വ്യക്തമാക്കിയിട്ടുള്ളതെന്നതിനാൽ
സാങ്കേതിക കാരണങ്ങള്‍
ഉന്നയിച്ചു
തടസ്സപെടുത്താതെ
പ്രസ്തുത ഫണ്ട്
അനുവദിക്കാന്‍ അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പുല്ലൂര്‍
സ്കൂള്‍
1339.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
മണ്ഡലത്തിലെ പുല്ലൂര്‍
സ്കൂള്‍
അപ്ഗ്രഡേഷനുമായി
ബന്ധപ്പെട്ട്
ഡി.പി.ഐ.ക്ക് ഏതെല്ലാം
ജനപ്രതിനിധികളും
സംഘടനകളും കത്ത്
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ; എങ്കില്‍
കത്തിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട
NS3/ 60850/ 2018/ DPI
-യുടെ ഫയലിന്റെ
മുഴുവന്‍ പകര്‍പ്പും
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ സ്കൂളുകള്‍ക്ക്
കിഫ്ബി ധനസഹായം
1340.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ
കാട്ടിക്കുളം,
വെള്ളമുണ്ട, പനമരം
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി
സ്കൂളുകള്‍ക്ക് കിഫ്ബി
മുഖേന അനുവദിച്ച മൂന്ന്
കോടി രൂപയുടെ
പ്രവൃത്തിയുടെ സ്ഥിതി
എന്താണെന്ന്
അറിയിക്കുമോ;
(ബി)
ടി
പ്രവൃത്തികള്‍
ടെന്‍ഡര്‍
ചെയ്തിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രവൃത്തി ഏറ്റെടുത്ത
കമ്പനിയുടെ പേര്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി ടെന്‍ഡര്‍
ചെയ്തിട്ടില്ലെങ്കില്‍
എപ്പോള്‍ ടെന്‍ഡര്‍
ചെയ്യാന്‍ കഴിയും എന്ന്
വ്യക്തമാക്കുമോ?
കുളത്തൂര്‍
കോളേജിനുവേണ്ടി ഭൂമി കൈമാറ്റം
നടത്തുന്നത് സംബന്ധിച്ച നടപടി
1341.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കുളത്തൂര്‍ ഗവണ്മെന്റ്
ഹൈസ്കൂളിന്റെ
കൈവശമുള്ളതും
കുളത്തൂര്‍ ഗവണ്മെന്റ്
കോളേജിനുവേണ്ടി
നല്കാന്
ഉദ്ദേശിക്കുന്നതുമായ
അഞ്ചേക്കർ ഭൂമിയുടെ
കൈമാറ്റം സംബന്ധിച്ച
നിലവിലെ അവസ്ഥ
എന്താണെന്നു
വിശദമാക്കുമോ;
(ബി)
കുളത്തൂര്‍
ഗവണ്മെന്റ് കോളേജിന്
ഭൂമി കൈമാറ്റം
നടത്തുന്നതിന് ഇനി
പൂര്‍ത്തീകരിക്കേണ്ട
നടപടിക്രമങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ ;
(സി)
കുളത്തൂര്‍
കോളേജിനു ഭൂമി കൈമാറ്റം
ചെയ്യുന്നതിന്ഏതെങ്കിലും
തരത്തിലുള്ള തടസ്സം
നിലവിലുണ്ടോ;
വ്യക്തമാക്കാമോ?
സ്കൂളുകളുടെ
അടിസ്ഥാനസൗകര്യ വികസനം
1342.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അങ്കമാലി
നിയോജകമണ്ഡലത്തില്‍
സ്കൂളുകളുടെ
അടിസ്ഥാനസൗകര്യവികസനത്തിനായി
2006-07 മുതല്‍ 2015-16
വരെ പ്ലാന്‍/നോണ്‍
പ്ലാന്‍ ഇനത്തില്‍ എത്ര
തുകയാണനുവദിച്ചതെന്നു
സാമ്പത്തികവർഷം
തിരിച്ചു
വ്യക്തമാക്കാമോ?
കിഴക്കഞ്ചേരി
ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി
സ്കൂൾ
1343.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ആലത്തൂര്‍ മണ്ഡലത്തിലെ
കിഴക്കഞ്ചേരി
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നാണ് ആരംഭിച്ചതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്കൂളിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
നിര്‍മ്മാണപ്രവൃത്തി
എന്നത്തേയ്ക്കു
പൂര്‍ത്തീകരിക്കാനാകുമെന്നും
അറിയിക്കാമോ?
വെറ്റിലപ്പാറ
സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി
സ്കൂള്‍
1344.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തിലെ ഏക ഹയര്‍
സെക്കന്ററി സ്കൂളായ
വെറ്റിലപ്പാറ
സര്‍ക്കാര്‍ ഹയര്‍
സെക്കന്ററി സ്കൂളില്‍
ഹ്യൂമാനിറ്റീസ്,
കോമേഴ്സ് ബാച്ചുകള്‍
പുതുതായി
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
സ്കൂളിന്റെ
നവീകരണത്തിനായി പുതിയ
കെട്ടിടം
നിർമ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ ഹൈടെക്
നിലവാരത്തില്‍ ആക്കുന്ന
സര്‍ക്കാര്‍- എയ്ഡഡ്
സ്കൂളുകള്‍
1345.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
2019-20 സാമ്പത്തിക
വര്‍ഷത്തില്‍ ഒന്നാം
ക്ലാസുമുതല്‍ ഏഴാം
ക്ലാസുവരെ ഹൈടെക്
നിലവാരത്തില്‍ ആക്കുന്ന
സര്‍ക്കാര്‍- എയ്ഡഡ്
സ്കൂളുകളില്‍
ഓരോന്നിലും എത്ര ക്ലാസ്
മുറികളാണ് ഹൈടെക്
നിലവാരത്തിലാക്കുന്നതെന്ന്
വിശദമാക്കുമോ ;
അടങ്കല്‍ തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
എസ്.എസ്.എ
യിലെ ഡെപ്യൂട്ടേഷന് നിയമന
നിബന്ധന
1346.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
ശിക്ഷ കേരളം സ്റ്റേറ്റ്
പ്രോജക്ട് ഡയറക്ടറുടെ
16-05-2019ലെ
സര്‍ക്കുലര്‍ പ്രകാരം
എസ്.എസ്.എ.യിലെ
ഡെപ്യൂട്ടേഷന്
നിയമനത്തിനായി അപേക്ഷ
നല്കുവാന് ,
സേവനത്തില്‍ നിന്നും
വിരമിക്കുവാന്‍
കുറഞ്ഞത് 2
വര്‍ഷമെങ്കിലും
വേണമെന്നുള്ള നിബന്ധന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
എസ്.എസ്.എ.യില്‍
ഡെപ്യൂട്ടേഷനില്‍
തുടര്‍ന്നുവരുന്നതും
വിരമിക്കാന്‍ ഒരു
വര്‍ഷം മാത്രമുള്ളതുമായ
അധ്യാപകര്‍ക്ക് ഇതുമൂലം
എസ്.എസ്.എ.യില്‍
തുടരുവാന്‍
ബുദ്ധിമുട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ള
അധ്യാപകര്‍ക്ക്
മുന്‍കൂട്ടി അറിയിപ്പ്
ലഭിക്കാതിരുന്നതിനാല്‍
പൊതു സ്ഥലംമാറ്റത്തിന്
ഓണ്‍ലൈന്‍ അപേക്ഷ
സമര്‍പ്പിക്കുവാന്‍
കഴിയാത്ത
സാഹചര്യത്തില്‍
ഇവര്‍ക്ക് പ്രത്യേക
ഇളവ് നല്കി
ഡെപ്യൂട്ടേഷനില്‍
തുടരുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
എല്‍.പി,
യു.പി. സ്കൂള്‍
അസിസ്റ്റന്റ് നിയമനം
1347.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016-ന് ശേഷം എല്‍.പി,
യു.പി. സ്കൂള്‍
ടീച്ചർമാരായി എത്ര
പേര്‍ക്ക് നിയമനം
നല്കി; പുതിയതായി എത്ര
പേരെ നിയമിക്കാന്‍
ഉദ്ദേശിക്കുന്നു; ജില്ല
തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(ബി)
കൊല്ലം
ജില്ലയില്‍ എല്‍.പി,
യു.പി. സ്കൂള്‍ ടീച്ചർ
നിയമനവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും കേസുകള്‍
നിലവിലുണ്ടോ;
വ്യകതമാക്കുമോ?
എല്‍.പി.,യു.പി.
അദ്ധ്യാപക നിയമനം
1348.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ നാദാപുരം
,കുന്നുമ്മല്‍ എന്നീ
വിദ്യാഭ്യാസ
ഉപജില്ലകളിൽ എത്ര
എല്‍.പി.,യു.പി .
അദ്ധ്യാപക ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
ഈ
തസ്തികയിലേക്കുള്ള
നിയമന ശിപാര്‍ശകള്‍
അയച്ചിട്ടുണ്ടോ;
(സി)
അദ്ധ്യാപകതസ്തികകൾ
ഒഴിവുള്ള സ്കൂളുകളുടെ
പേരും ഒഴിവുകളുടെ
എണ്ണവും ലഭ്യമാക്കാമോ?
സംരക്ഷിത
എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ
അവധി
1349.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തസ്തികയില്ലാതെ
പുറത്ത് പോകേണ്ടിവന്ന
സംരക്ഷിത എയ്ഡഡ്
സ്കൂള്‍ അദ്ധ്യാപകരുടെ
അവധി ക്രമീകരണം
സംബന്ധിച്ച്
തിരുവനന്തപുരം
വിദ്യാഭ്യാസ
ഉപഡയറക്ടര്‍
21.1.2019ന്
ആറ്റിങ്ങല്‍
വിദ്യാഭ്യാസ ജില്ലാ
ഓഫീസര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശം എന്നാണ്
ആറ്റിങ്ങല്‍
ഡി.ഇ.ഒ.യ്ക്ക്
ലഭിച്ചത്; ആയത്
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
ആറ്റിങ്ങല്‍
ഡി.ഇ.ഒ.അതിനുള്ള കാരണം
രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
(ഡി)
വിദ്യാഭ്യാസ
ഉപ ഡയറക്ടറുടെ
നിര്‍ദ്ദേശം
നടപ്പിലാക്കാത്ത
ആറ്റിങ്ങല്‍
ഡി.ഇ.ഒ.ക്കെതിരെ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദമാക്കുമോ?
പെന്ഷന്
ആനുകൂല്യങ്ങള്‍
അനുവദിക്കാന്‍ നടപടി
1350.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010-ലെ
മികച്ച അദ്ധ്യാപകനുള്ള
രാഷ്ട്രപതിയുടെ
അവാര്‍ഡ് നേടിയ,
തൃശ്ശൂര്‍ അഞ്ചേരി ഗവ:
എച്ച്.എസ്.എസ്.ല്‍
നിന്നും വിരമിച്ച
പി.ജെ. കുര്യന്
പെന്ഷന്
ആനുകൂല്യങ്ങള്‍
പൂര്‍ണ്ണമായും
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(ബി)
ഇദ്ദേഹത്തിന്
പെന്ഷന്
നല്‍കുന്നതുമായി
ബന്ധപ്പെട്ട
ഉത്തരവുകള്‍
പാലിക്കപ്പെട്ടിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇദ്ദേഹത്തിന്റെ
സര്‍വ്വീസ് ബുക്കില്‍
രേഖപ്പെടുത്തിയിട്ടുള്ളതില്‍
നിന്നും വ്യത്യസ്തമായി
തെറ്റായ വിവരം
വിവരാവകാശനിയമപ്രകാരം
നല്കിയ
ഉദ്യോഗസ്ഥനെതിരെ
ഇദ്ദേഹം ഗവ:
സെക്രട്ടറിക്ക് നല്കിയ
പരാതിയിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഇദ്ദേഹത്തിന്
അര്‍ഹമായ
ആനുകൂല്യങ്ങള്‍
പൂര്‍ണ്ണമായും
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
അണ്‍എയിഡഡ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
അദ്ധ്യാപകരുടെ അവകാശസംരക്ഷണം
1351.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അംഗീകൃത
അണ്‍എയിഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
അദ്ധ്യാപകര്‍ക്ക്
മിനിമം വേതനവും,തൊഴില്‍
സംരക്ഷണവും,
നിശ്ചിതജോലിസമയവും,അവധിയും
ഉറപ്പാക്കുന്നതിന്
പുതിയതായി
നിയമനിര്‍മ്മാണം
നടത്തുവാൻ
ആലോചിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ഹെെസ്കൂള്-ഹയര്‍സെക്കണ്ടറി
സ്കൂളുകളുടെ ലയനം
1352.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദര്‍
കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഹെെസ്കൂള്-ഹയര്‍സെക്കണ്ടറി
സ്കൂളുകളുടെ ലയനം
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ലയനത്തോടെ
പി.ജി യും ബി.എഡും ഉള്ള
അധ്യാപകരുടെ നിയമനം
നടത്തുന്നത് നിലവിലുള്ള
എച്ച്.എസ്.എ. റാങ്ക്
ലിസ്റ്റുകള്‍ക്ക്
ബാധകമാണോ;
(സി)
എങ്കില്‍
റാങ്ക്
ലിസ്റ്റിലുള്ളവര്‍ക്ക്
പി.ജി.ടി. യോഗ്യത
നേടാന്‍ സാവകാശം
നല്‍കുമോ;
(ഡി)
ലയനത്തോടെ
നിലവിലുള്ള
എച്ച്.എസ്.എ. റാങ്ക്
ലിസ്റ്റുകളിലെ
നിയമനങ്ങള്‍
തടസ്സപ്പെടുമോ;
വിശദാംശം നല്‍കുമോ?
സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ അധ്യാപക
നിയമനം
1353.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍ 2018
ജൂണ്‍ മാസത്തിലെ കണക്കു
പ്രകാരം ഒഴിവുള്ള
അധ്യാപക
തസ്തികകളിലേക്ക് നിയമനം
നടത്തുമോയെന്നറിയിക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത
തസ്തികകളിലേക്ക് നിയമന
ശിപാര്‍ശകള്‍
നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
സംസ്ഥാനത്താകെ
എല്‍.പി. വിഭാഗത്തിലും
യു.പി. വിഭാഗത്തിലുമായി
അധ്യാപക
തസ്തികകളിലേക്ക് എത്ര
പേര്‍ക്ക് നിയമന
ശിപാര്‍ശ നല്കി എന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജില്ലയില്‍ എല്‍.പി.എസ്.എ.,
യു.പി.എസ്.എ. തസ്തികകളിലെ
ഒഴിവുകള്‍
1354.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
എല്‍.പി.എസ്.എ.,
യു.പി.എസ്.എ.
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതില്‍
പി.എസ്സ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
എല്‍.പി.എസ്.എ.,
യു.പി.എസ്.എ. എത്ര
വീതമെന്നും
വ്യക്തമാക്കാമോ ;
(സി)
ജില്ലയിലെ
എല്‍.പി.എസ്.എ.,
യു.പി.എസ്.എ.
തസ്തികകളുടെ ആകെ എണ്ണം
വ്യക്തമാക്കാമോ?
സ്പെഷ്യലിസ്റ്റ്
അധ്യാപകരുടെ ഒഴിവുകള്‍
1355.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
ചിത്രകലാധ്യാപകര്‍
അടക്കമുള്ള
സ്പെഷ്യലിസ്റ്റ്
അധ്യാപകരുടെ എത്ര
ഒഴിവുകള്‍ ഉണ്ട്;
(ബി)
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപക തസ്തികയുടെ
ഏതെങ്കിലും റാങ്ക്
ലിസ്റ്റ്
നിലനില്‍ക്കുന്നുണ്ടോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി ജോലി
ചെയ്തിരുന്ന
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരെ
സ്ഥിരപ്പെടുത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയതിന് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ഇ)
സമഗ്ര
ശിക്ഷ അഭിയാന്
പദ്ധതിയില്‍
അവശേഷിക്കുന്ന
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകര്‍ക്ക്
നിയനമം നല്‍കണമെന്ന
ആവശ്യത്തിന്മേല്
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍, സമഗ്രശിക്ഷ
അഭിയാന് പ്രൊജക്ട്
ഡയറക്ടര്‍ എന്നിവരില്‍
നിന്നും റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
ലഭ്യമാക്കി
തുടര്‍നടപടികള്‍
സ്വീകരിക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ എല്‍.പി.എസ്.എ
(മലയാളം)യുടെ ഒഴിവുകൾ
1356.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍
H1/210/2018,
2947025/2018/G.Edn .
എന്നീ ഫയലുകളുടെ
ആധികാരികത
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഫയലില്‍ തിരുവനന്തപുരം
ജില്ലയിലെ
എല്‍.പി.എസ്.എ
(മലയാളം)യുടെ 169
ഒഴിവുകൾ എന്നാണ്
ഉത്ഭവിച്ചതെന്ന വിവരം
അറിയിക്കാമോ; പ്രസ്തുത
ഫയലിന്റെ പൂര്‍ണമായ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ
എല്‍.പി.എസ്.എ (മലയാളം)
തസ്തികയുടെ 10
വര്‍ഷത്തെ ഒഴിവുകള്‍
സംബന്ധിച്ച വിശദമായ
വിവരം തീയതി ,വര്‍ഷം
സഹിതം നൽകുമോ;
(സി)
പഴയ
റാങ്ക് ലിസ്റ്റ്
നിലവിലിരുന്ന സമയത്ത്
പ്രസ്തുത തസ്തികയില്‍
169 ഒഴിവുകള്‍
ഉണ്ടായിരുന്നെന്ന്
വിവരാവകാശനിയമപ്രകാരമുള്ള
അപേക്ഷകള്‍ക്ക് മറുപടി
ലഭ്യമാക്കിയിരുന്നോ;
വിശദാംശം നല്‍കുമോ;
(ഡി)
169
വേക്കന്‍സിയില്‍ 47
എണ്ണം ഒഴികെയുള്ള
വേക്കന്‍സിയുടെ ഉത്ഭവം
കണ്ടെത്താന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ; പ്രസ്തുത
ഓഫീസില്‍ ഒഴിവുകള്‍
വരുന്ന തസ്തിക
രേഖപ്പെടുത്തുന്നതിനുള്ള
രജിസ്റ്ററിന്റെ 2010
വര്‍ഷം മുതലുള്ള
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെയോ
കെ.എസ്.ആര്.ലെയോ ഏത്
ചട്ട പ്രകാരമാണ് 122
വേക്കന്‍സികള്‍ പഴയ
റാങ്ക് ലിസ്റ്റില്‍
നിന്നും നികത്താതെ
മാറ്റിവെച്ചത് എന്നത്
അറിയിക്കാമോ; എങ്കില്‍
പ്രസ്തുത തീരുമാനം
കൈക്കൊണ്ട ഫയലിന്റെ
പൂര്‍ണ്ണമായ പകര്‍പ്പ്
ലഭ്യമാക്കാമോ;
നീക്കിവെച്ച 122
ഒഴിവുകള്‍ പഴയ റാങ്ക്
ലിസ്റ്റില്‍ നിന്നും
നികത്താന്‍ നിലവില്‍
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത 122 ഒഴിവുകള്‍
കാലഹരണപ്പെട്ട പഴയ
ലിസ്റ്റില്‍ നിന്നും
നികത്താന്‍ ബഹു.
കെ.എ.ടി.യുടെ ഉത്തരവ്
പ്രകാരം നടപടികള്‍
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
എയ്ഡഡ്
സ്കൂളുകളിലെ അദ്ധ്യാപകരുടെ
നിയമനാംഗീകാരം
1357.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എയ്ഡഡ് സ്കൂളുകളില്‍
നിയമനം നേടിയ
അദ്ധ്യാപകരുടെ
നിയമനാംഗീകാരത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
എത്ര അദ്ധ്യാപകര്‍ക്ക്
ഇതുവരെയായി അംഗീകാരം
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
പാലക്കാട്
ജില്ലയില്‍ എല്‍.പി സ്കൂള്‍
ടീച്ചേഴ്സ് റാങ്ക് ലിസ്റ്റ്
1358.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
എല്‍.പി,സ്കൂള്‍
ടീച്ചേഴ്സ് റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
എങ്കില്‍ എന്നാണ്
പ്രസ്തുത ലിസ്റ്റ്
നിലവില്‍ വന്നതെന്നും
ഇതില്‍ നിന്നും
എത്രപേര്‍ക്ക് നിയമനം
നല്കി എന്നതിന്റെയും
വിശദവിവരം നല്‍കുമോ;
(ബി)
പാലക്കാട്
ജില്ലയില്‍
എല്‍.പിസ്കൂള്‍
ടീച്ചേഴ്സിന്റെ എത്ര
ഒഴിവുകളാണ് ഇപ്പോള്‍
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ; പുതിയ
അധ്യയനവര്‍ഷത്തിനുമുമ്പ്
പ്രസ്തുത ഒഴിവുകള്‍
നികത്തുവാന്‍ പാലക്കാട്
ഡി.ഡി.ഇ.ക്ക്
സര്‍ക്കാര്‍ അടിയന്തര
നിര്‍ദ്ദേശം നല്‍കുമോ;
വിശദാംശം ലഭ്യമാക്കാമോ?
സി.ബി.എസ്.ഇ.സ്കൂളുകള്‍
1359.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സി.ബി.എസ്.ഇ.
സ്കൂളുകള്‍
ആരംഭിക്കുന്നതിന്
എന്‍.ഒ.സി.
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കോഴിക്കോട്,
മലപ്പുറം ജില്ലകളില്‍
നിന്നും സി.ബി.എസ്.ഇ.
അംഗീകാരത്തിനായി എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
അപേക്ഷകളില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പി.ടി.എ.യ്ക്കും
എസ്.എം.സി.യ്ക്കും
അവാര്‍ഡുകൾ
1360.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളിലെ പി.ടി.എ.
യ്ക്കും എസ്.എം.സി.
യ്ക്കും സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
അവാര്‍ഡുകൾ ഏതൊക്കെ
തലത്തിലാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
അവാര്‍ഡുകള്‍
നല്‍കുന്നതിന്
പ്രത്യേകം
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അവ എന്തൊക്കെയെന്ന്
വിശദീകരിക്കാമോ?
പരീക്ഷ
എഴുതുന്നതിനുളള സഹായിയെ
നിശ്ചയിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
1361.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരീക്ഷ
എഴുതുന്നതിനുളള സഹായിയെ
നിശ്ചയിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പത്താം
തരം പരീക്ഷ എഴുതുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
സഹായി ആയി
നിയോഗിക്കുന്നത് ഏത്
ക്ലാസ്സില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികളെയാണ്;
(സി)
സഹായിയെ
വച്ച് പരീക്ഷ എഴുതാന്‍
അര്‍ഹതയുള്ള
വിഭാഗത്തിലെ
വിദ്യാര്‍ത്ഥിയുടെ
പരീക്ഷയും സഹായിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
പരിക്ഷയും ഒരേ ദിവസം
വന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സഹായി ആയി പരീക്ഷ
എഴുതുന്ന
വിദ്യാര്‍ത്ഥിക്ക്
തന്റെ സ്വന്തം പരീക്ഷ
നന്നായി എഴുതുന്നതിന്
വിഘാതമാണെന്നതിനാല്‍
ഇത്തരം സാഹചര്യം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
സഹായിയെ
വച്ച് പരീക്ഷ
എഴുതുമ്പോള്‍ ഏതു
വിദ്യാര്‍ത്ഥിക്ക്
വേണ്ടിയാണോ സഹായി
പരീക്ഷ എഴുതുന്നത് ആ
വിദ്യാര്‍ത്ഥി പറയുന്ന
ഉത്തരങ്ങള്‍ തന്നെയാണ്
സഹായി എഴുതുന്നത് എന്ന്
ഉറപ്പ് വരുത്താന്‍
നിലവില്‍
സംവിധാനങ്ങളുണ്ടോ;
വിശദമാക്കാമോ;
(ഇ)
സഹായിയെ
വച്ച് പരീക്ഷ എഴുതുന്ന
സമ്പ്രദായം ദുരുപയോഗം
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഓട്ടിസം
പാര്‍ക്ക്
1362.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
ബജറ്റില്‍ കല്‍പ്പറ്റ
മണ്ഡലത്തില്‍
പ്രഖ്യാപിച്ച ഓട്ടിസം
പാര്‍ക്ക്
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?