ഇരവിപുരം
മണ്ഡലത്തിലെ പദ്ധതികള്‍
1460.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇരവിപുരം
മണ്ഡലത്തിലെ സി.
കേശവന് മെമ്മോറിയല്‍
ആശുപത്രിയുടെയും
മയ്യനാട് പഞ്ചായത്തിലെ
കാക്കോട്ടുമൂല
ജി.എം.യു.പി.എസ്സിന്റെയും
വികസനത്തിനായി
തീരദേശവികസന
കോര്പ്പറേഷന്
സമര്‍പ്പിച്ച
പദ്ധതികള്‍ സര്‍ക്കാര്‍
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മീന്‍പിടുത്ത
യാനങ്ങള്‍ക്ക് വിലക്ക്
1461.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാമാറ്റത്തിന്റെ
പേരില്‍
മീന്പിടുത്തയാനങ്ങള്ക്ക്
കടലില്‍ തുടര്‍ച്ചയായി
വിലക്ക്
ഏര്‍പ്പെടുത്തുന്നത്
മത്സ്യത്തൊഴിലാളികളുടെ
സാമ്പത്തികനില തകിടം
മറിക്കുന്ന സാഹചര്യം
സംജാതമാക്കിയിട്ടുണ്ടോ;
(ബി)
വിലക്ക്
ഏര്‍പ്പെടുത്തുന്ന
സമയത്ത്
മത്സ്യബന്ധനത്തിന്
ഇറങ്ങുന്ന
യാനങ്ങള്‍ക്ക് രണ്ട്
ലക്ഷം രൂപവരെ പിഴ
ഈടാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(സി)
ഓഖി
കൊടുങ്കാറ്റിന് ശേഷം
2019 ഏപ്രില്‍ 30 വരെ
എത്ര ദിവസമാണ്
സംസ്ഥാനത്ത്
മത്സ്യബന്ധന
ബോട്ടുകള്‍ക്ക്
കാലാവസ്ഥാ
മാറ്റത്തിന്റെ
അടിസ്ഥാനത്തില്‍
വിലക്ക്
ഏര്‍പ്പെടുത്തിയിരുന്നത്
എന്ന് അറിയിക്കാമോ;
(ഡി)
ഇപ്രകാരം
വിലക്ക്
ഏര്‍പ്പെടുത്തുന്ന സമയം
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
സര്‍ക്കാര്‍തലത്തില്‍
നല്‍കുന്നത് എന്ന്
വ്യക്തമാക്കാമോ?
മത്സ്യമേഖലയുടെ
ഉന്നമനം
1462.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മത്സ്യമേഖലയുടെ
ഉന്നമനത്തിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
രാജ്യത്തിന്
വിദേശനാണ്യം
നേടിക്കൊടുക്കുന്നതില്‍
സുപ്രധാന
പങ്കുവഹിക്കുന്ന
കേരളത്തിലെ ചെറുകിട
മത്സ്യവ്യാപാരസമൂഹം
വന്‍കിട/കോര്‍പ്പറേറ്റ്
മത്സ്യവ്യാപാരികളുടെ
ബിസിനസ്സ്
പ്രഭാവത്തില്‍
അവസരങ്ങള്‍
നഷ്ടപ്പെട്ട് ഉഴലുന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരളത്തിലെ
ചെറുകിട
മത്സ്യവ്യാപാരികളുടെ
ബിസിനസ്സ്
സംരക്ഷണത്തിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
മത്സ്യോത്പാദനത്തിൽ
ഗണ്യമായ കുറവ്
1463.
ശ്രീ.എം.
വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ട് വര്‍ഷമായി
കേരളത്തിലെ
മത്സ്യോത്പാദനത്തിൽ
ഗണ്യമായ കുറവ് വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
അതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്
ആവശ്യമായ
മത്സ്യത്തിന്റെ
നാല്‍പ്പത് ശതമാനത്തിന്
അന്യസംസ്ഥാനത്തെ
ആശ്രയിക്കേണ്ട
സാഹചര്യമുണ്ടോ;
ഇപ്രകാരം കൊണ്ടുവരുന്ന
മത്സ്യം
ഗുണനിലവാരമുള്ളതാണെന്ന്
ഉറപ്പ് വരുത്തുവാന്‍
സാധിക്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
സംസ്ഥാനത്തെ ജനങ്ങളുടെ
ആരോഗ്യത്തെ ദോഷകരമായി
ബാധിക്കുന്ന ഈ പ്രശ്നം
ഗൗരവമായി
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സമഗ്ര
ജലപരിഷ്കരണനയം
1464.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യലഭ്യതയില്‍ വന്‍
ഇടിവ് വന്നതായ
റിപ്പാേര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
2016-17, 2017-18,
2018-19 എന്നീ
വര്‍ഷങ്ങളില്‍
സംസ്ഥാനത്ത് നിന്നും
ആകെ എത്ര ടണ്‍
മത്സ്യമാണ് ലഭിച്ചത്;
(സി)
ഇത്തരത്തില്‍
വന്നിട്ടുള്ള കുറവിന്റെ
പശ്ചാത്തലത്തില്‍
പരമ്പരാഗത
മത്സ്യത്താെഴിലാളികളുടെ
ഉപജീവനാവകാശം
സംരക്ഷിക്കാനായി സമഗ്ര
ജലപരിഷ്കരണ നയം
രൂപീകരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടാേ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമാേ;
(ഡി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നുള്ള
മത്സ്യബന്ധനബാേട്ടുകള്
കേരള തീരത്തെ
ചെറുമീനുകളെയടക്കം
പിടിച്ച്
മത്സ്യസമ്പത്തിന്
ശാേഷണം വരുത്തുന്നത്
തടയാന്‍ എന്താെക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പൊഴിയൂര്‍
മത്സ്യബന്ധന തുറമുഖം
1465.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊഴിയൂരില്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
മത്സ്യബന്ധന
തുറമുഖത്തിന്റെ നിലവിലെ
അവസ്ഥ എന്ത് എന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യബന്ധന
തുറമുഖം
സ്ഥാപിക്കുന്നതിന്
ഏതൊക്കെ
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിച്ചതെന്ന്
വിശദീകരിക്കാമോ;
(സി)
തുറമുഖനിര്‍മ്മാണത്തിന്
പ്രാഥമികമായി ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
എത്ര തുകയാണ്
അനുവദിച്ചത്; ഏതു
വര്‍ഷം എന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോർഡ് ഓഫീസറുടെ
സേവനം
1466.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ പരിമിതമായ
യാത്രാസൗകര്യങ്ങളുള്ള
ആദിവാസി മേഖലകളിൽ
അധിവസിക്കുന്ന ഉൾനാടൻ
മത്സ്യത്തൊഴിലാളികൾക്ക്
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോർഡിന്റെ
സേവനങ്ങൾ സമയബന്ധിതമായി
ലഭിക്കുന്നില്ലായെന്നത്
വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇടുക്കി
ജില്ല ഉൾപ്പെടെ മൂന്ന്
ജില്ലകളുടെ ചുമതലയുള്ള
മത്സ്യത്തൊഴിലാളി
ക്ഷേമനിധിബോർഡ്
ഓഫീസറുടെ കാര്യാലയം
സ്ഥിതി ചെയ്യുന്ന
കോട്ടയം ജില്ലയിലെ
വൈക്കത്ത്
എത്തിച്ചേരുവാനുള്ള
അസൗകര്യം മൂലം
ജില്ലയിലെ നിരവധി
മത്സ്യത്തൊഴിലാളികൾ
മത്സ്യത്തൊഴിലാളി
ക്ഷേമനിധി
ആനുകൂല്യങ്ങൾക്ക്
അപേക്ഷ സമർപ്പിക്കുവാൻ
കഴിയാതെ വരുന്ന
സാഹചര്യം വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ജില്ലയിലെ
എല്ലാ ഉൾനാടൻ
മത്സ്യത്തൊഴിലാളികൾക്കും
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോർഡിന്റെ
സേവനങ്ങളും
ആനുകൂല്യങ്ങളും
സമയബന്ധിതമായി
ലഭിക്കുന്നതിന്
ജില്ലയ്ക്ക് തനതായി ഒരു
മത്സ്യത്തൊഴിലാളി
ക്ഷേമനിധിബോർഡ്
ഓഫീസറുടെ സേവനം
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
പട്ടിണിരഹിതമാക്കുന്നതിന്
പദ്ധതികള്‍
1467.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍
കാലാവസ്ഥാവ്യതിയാനത്തിന്റെയും
മത്സ്യലഭ്യതയിലെ
കുറവിന്റെയും ഫലമായി
പട്ടിണിയിലേക്ക്
നീങ്ങുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
പട്ടിണിരഹിതമാക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
പട്ടിണിയില്‍ നിന്ന്
കരകയറ്റാനും സഹായം
ഉറപ്പുവരുത്തി
സംരക്ഷിക്കാനുമായി
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ
1468.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
സീസണോടനുബന്ധിച്ച്
ബോട്ടുകള്‍
കെട്ടുന്നതിനും മറ്റും
വിഴിഞ്ഞം ഹാര്‍ബര്‍
ബെയ്സില്‍ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍ ഏതുഘട്ടം
വരെയായി;
(ബി)
ഇതുമായി
ബന്ധപ്പെട്ട് കലക്ടറുടെ
നേതൃത്വത്തിലുള്ള
ഉന്നതതലയോഗം എന്നാണ്
വിളിച്ചു ചേര്‍ത്തത്;
(സി)
മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന
തൊഴിലാളികളുടെ സുരക്ഷ
മുന്‍നിറുത്തിയുള്ള
സുരക്ഷാകിറ്റിന്റെ
വിതരണം
പൂര്‍ത്തിയാക്കാന്‍
സാധിച്ചുവോ;
വ്യക്തമാക്കുമോ;
(ഡി)
മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരുടെ
സുരക്ഷയ്ക്കു
മുന്‍തൂക്കം നല്കി
തീരത്ത്
സുരക്ഷയൊരുക്കാന്‍
അടിയന്തരനടപടി
സ്വീകരിക്കുമോ?
തീരദേശവാസികളുടെ
സുരക്ഷ
1469.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
തീരദേശമേഖലകളില്‍ ഓഖി
ദുരന്തത്തില്‍ തകര്‍ന്ന
കടല്‍ഭിത്തിക്ക്
പകരമായി
നിര്‍ദ്ദേശിക്കപ്പെട്ടതും
ജലസേചനവകുപ്പ് 8 കോടി
രൂപയ്ക്ക് ഭരണാനുമതി
നല്കിയതുമായ ജിയോ
ട്യൂബിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
നാളിതുവരെ ആരംഭിക്കാന്‍
സാധിക്കാത്തത്
കണക്കിലെടുത്ത്
അടുത്തുവരുന്ന
കാലവര്‍ഷത്തിൽ
ഉണ്ടായേക്കാവുന്ന
കടലാക്രമണം
നേരിടുന്നതിനും
തീരദേശവാസികളുടെ ജീവന്
സുരക്ഷ ഒരുക്കുന്നതിനും
ബദല്‍ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ബദല്‍ സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
കണക്ക്
രേഖപ്പെടുത്തുന്നതിനുളള
സംവിധാനം
1470.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
കടലില്‍ പോകുന്ന
മത്സ്യത്തൊഴിലാളികളുടെ
കണക്ക്
രേഖപ്പെടുത്തുന്നതിനുളള
സംവിധാനം ഫിഷ്
ലാന്റിംഗ്
സെന്ററുകളില്‍
ഏര്‍പ്പെടുത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(സി)
ഈ
വര്‍ഷത്തെ
കാലവര്‍ഷത്തിന് മുമ്പ്
ഈ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുവാൻ
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷാസംവിധാനം
1471.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
മൽസ്യബന്ധനത്തൊഴിലാളികൾക്ക്
സുരക്ഷാ ഉപകരണങ്ങളും
ജി.പി.എസ്. സംവിധാനവും
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത സംവിധാനങ്ങള്‍
എവിടെയെല്ലാം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ; ഇത്
സംബന്ധിച്ച പൂര്‍ണ്ണ
വിവരങ്ങള്‍ നല്‍കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ലൈഫ് ജാക്കറ്റുകള്‍
1472.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
ലൈഫ് ജാക്കറ്റുകളും
നാവിക്, ജി.പി.എസ്.
ഉപകരണങ്ങളും
ലഭ്യമാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത ഉപകരണങ്ങള്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
വിതരണം ചെയ്തിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
വിതരണം ചെയ്തത്;
(സി)
ലൈഫ്
ജാക്കറ്റിന്റെ
ഗുണഭോക്തൃവിഹിതമായി
മത്സ്യത്തൊഴിലാളികളില്‍
നിന്നും എന്തെങ്കിലും
തുക ഈടാക്കിയിരുന്നോ;
എങ്കില്‍ എന്ത് തുക
എന്ന് വ്യക്തമാക്കുമോ?
മത്സ്യബന്ധനത്തൊഴിലാളികളുടെ
സുരക്ഷ
1473.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തൊഴിലാളികളുടെ
സുരക്ഷയ്ക്കായി
അവര്‍ക്ക്
സാങ്കേതികപരിശീലനം
നല്‍കുന്നതിന് സംവിധാനം
ഒരുക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
അപകടത്തില്‍പ്പെടുന്ന
മത്സ്യത്തൊഴിലാളികളെ
രക്ഷിക്കുന്നതിനായി
മറൈന്‍ ആംബുലന്‍സ്
സര്‍വ്വീസ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
പുതിയ
മത്സ്യബന്ധനയാനങ്ങള്‍
വാങ്ങുന്നതിനായി
സബ്സിഡി
നല്കുന്നുണ്ടോ;
വിശദവിവരങ്ങൾ
അറിയിക്കുമോ;
(ഡി)
മൽസ്യത്തൊഴിലാളികള്‍ക്ക്
കാലാവസ്ഥാവിവരങ്ങളും
സമുദ്രത്തിലെ
അപകടങ്ങളും മുന്‍കൂട്ടി
അറിയിക്കുന്നതിനും
അപകടസമയത്ത്
രക്ഷാപ്രവര്‍ത്തനം
നടത്തുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ ?
തീരദേശ
സ്ക്കൂളുകളുടെ
അടിസ്ഥാനസൗകര്യം
1474.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ തീരദേശ
സ്ക്കൂളുകളുടെ
അടിസ്ഥാനസൗകര്യം
മെച്ചപ്പെടുത്തുന്നതിന്
തീരദേശ വികസന
കോര്പ്പറേഷന് വഴി
എത്ര സ്ക്കൂളുകള്‍ക്ക്
ഫണ്ടുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
ആയതിന്റെ തുകയും
സ്ക്കൂളുകളുടെ പേരും
ജില്ലകള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
തീരദേശ സ്ക്കൂളുകളുടെ
അടിസ്ഥാനസൗകര്യവികസനം
കിഫ്ബി മുഖാന്തരം
നടപ്പിലാക്കുന്നതിനുവേണ്ടി
നിലവില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കവ്വായി
സര്‍ക്കാര്‍ യു.പി സ്കൂള്‍
1475.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തീരദേശവികസനപദ്ധതിയില്
ഉള്‍പ്പെടുത്തി
അടിസ്ഥാനസൗകര്യവികസനത്തിന്
ഫണ്ട് അനുവദിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
പയ്യന്നൂര്‍
മണ്ഡലത്തിലെ കവ്വായി
സര്‍ക്കാര്‍ യു.പി
സ്കൂളിന്റെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതുവരെ
ആയെന്ന് വിശദമാക്കുമോ?
ഫിഷറീസ്
റെസിഡന്‍ഷ്യല്‍ സ്കൂളുകളിലെ
പ്രവേശനം
1476.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഫിഷറീസ് റെസിഡന്‍ഷ്യല്‍
സ്കൂളുകളില്‍
മത്സ്യതാെഴിലാളികളുടെ
മക്കള്‍ക്ക് പ്രവേശനം
നല്കിയതിനുശേഷം
ബാക്കിവരുന്ന
സീറ്റുകളില്‍ മത്സ്യ
അനുബന്ധ താെഴിലാളികളുടെ
മക്കള്‍ക്ക് പ്രവേശനം
നല്കുവാന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമാേ;
(ബി)
ഇത്തരം
സ്കൂളുകളില്‍ ഡേ
സ്കോളര്‍ ആയി
പെണ്‍കുട്ടികള്‍ക്കും
പ്രവേശനം
നല്‍കുന്നുണ്ടാേ എന്ന്
വ്യക്തമാക്കുമോ ?
ഓഖി
ദുരന്തബാധിതര്‍
1477.
ശ്രീ.ബി.സത്യന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. ജോയി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍
മരണപ്പെടുകയാേ
കാണാതാവുകയാേ
ചെയ്തവരുടെ
കുടുംബങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(ബി)
ദുരന്തത്തില്‍
പൂര്‍ണ്ണമായും
ഭാഗികമായും നാശനഷ്ടം
സംഭവിച്ച മത്സ്യബന്ധന
യൂണിറ്റുകള്‍ക്ക്
നഷ്ടത്തിന് ആനുപാതികമായ
ധനസഹായം
നല്‍കിയിട്ടുണ്ടാേ;
(സി)
ഓഖി
ദുരന്തത്തില്‍ വീട്
നഷ്ടപ്പെട്ടവര്‍ക്ക്
പ്രത്യേക ഭവനപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടാേ;
എങ്കില്‍
വിശദമാക്കുമാേ;
(ഡി)
ദുരന്തബാധിതരുടെ
മക്കളുടെ പഠനച്ചെലവ്
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
ഓഖി
ദുരന്തബാധിതര്‍ക്ക്
നഷ്ടപരിഹാരം
1478.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍
ജീവനോപാധികള്‍
നഷ്ടപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം വിതരണം
ചെയ്തിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഏതു
മാനദണ്ഡപ്രകാരമാണ്
നഷ്ടപരിഹാരത്തിന്
അര്‍ഹരായവരെ
നിശ്ചയിച്ചത് എന്ന്
വിശദീകരിക്കുമോ;
(സി)
ആലപ്പാട്
ഗ്രാമപഞ്ചായത്തില്‍
അനര്‍ഹര്‍ക്ക്
നഷ്ടപരിഹാരം
അനുവദിക്കുകയും
അര്‍ഹതയുള്ളവര്‍
ലിസ്റ്റില്‍ നിന്ന്
പുറത്തുപോവുകയും
ചെയ്തിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
നഷ്ടപരിഹാരം
വിതരണം ചെയ്തതിലെ
അപാകതകള്‍ പരിഹരിച്ച്
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ ഓഖി
ദുരന്തത്തില്‍ ദുരിതം
അനുഭവിച്ച മുഴുവന്‍
പേര്‍ക്കും നഷ്ടപരിഹാരം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണം
1479.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിന് കിഫ്ബി
ധനസഹായത്തോടെ ഫിഷറീസ്
വകുപ്പ് തയ്യാറാക്കിയ
പദ്ധതിയുടെ നിലവിലെ
സ്ഥിതി
വെളിപ്പെടുത്തുമോ;
(ബി)
കൊല്ലം
ജില്ലയിലെ ഏതെല്ലാം
മാര്‍ക്കറ്റുകളെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉൾപ്പെടുത്തിയിരിക്കുന്നതെന്നും
അതിനായി എത്ര തുകയുടെ
പദ്ധതികളാണ് നിലവില്‍
തയ്യാറാക്കിയിട്ടുള്ളതെന്നും
വിശദമാക്കുമോ?
ഉള്‍നാടന്‍
മത്സ്യസമ്പത്ത്
കുറയുവാനുണ്ടായ കാരണങ്ങള്‍
1480.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉള്‍നാടന്‍
മത്സ്യസമ്പത്ത്
ഗണ്യമായി കുറഞ്ഞ
സാഹചര്യം സര്‍ക്കാര്‍
ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടാേ;
(ബി)
ഇപ്രകാരം
മത്സ്യസമ്പത്ത്
കുറയുവാനുണ്ടായ
കാരണങ്ങള്‍
എന്താക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടാേ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് ഉള്‍നാടന്‍
മത്സ്യബന്ധനത്തിന്
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
ആലാേചിക്കുന്നുണ്ടാേ;
ഏതാെക്കെ കായലുകളിലാണ്
നിയന്ത്രണം
കാെണ്ടുവരുവാന്
ആലാേചിക്കുന്നത്
(ഡി)
നിയന്ത്രണം
/നിരാേധനം ഫലപ്രദമായി
നടപ്പിലാക്കുവാന്‍
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്?
മത്സ്യലഭ്യതയിലെ
കുറവ്
1481.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളതീരത്ത്
മത്സ്യലഭ്യതയില്‍
വന്‍കുറവ് വന്നതുമൂലം
മത്സ്യത്തൊഴിലാളികള്‍
ബുദ്ധിമുട്ടിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മത്സ്യലഭ്യതയിലെ
കുറവുമൂലം ഇതര
സംസ്ഥാനങ്ങളില്‍
നിന്നുള്ള ഇറക്കുമതി
മത്സ്യങ്ങളെ കൂടുതലായി
ആശ്രയിക്കേണ്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും എത്തുന്ന
മത്സ്യത്തില്‍
വ്യാപകമായ രീതിയില്‍
രാസവസ്തുക്കള്‍
ചേര്‍ക്കുന്നതായുള്ള
പരാതി വസ്തുതാപരമാണോ;
(ഡി)
ഇക്കാര്യത്തില്‍
എന്തെങ്കിലും പരിശോധന
നിലവില്‍
നടത്തുന്നുണ്ടോ;
പ്രസ്തുത പരിശോധനയിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
വയനാട്
ജില്ലയില്‍ മത്സ്യകൃഷി
1482.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര ഹെക്ടര്‍
സ്ഥലത്താണ് ജില്ലയില്‍
ഫിഷറീസ് വകുപ്പിന്റെ
നേതൃത്വത്തില്‍ മത്സ്യ
കൃഷി നടത്തുന്നതെന്ന്
പഞ്ചായത്ത് തലത്തില്‍
തരം തിരിച്ച് നല്‍കാമോ?
തീരദേശ
റോഡ് നവീകരണപദ്ധതി
1483.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തില്‍
തീരദേശ റോഡ്
നവീകരണപദ്ധതിയിന്കീഴിൽ
പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന
റോഡുകളുടെ അനുമതി,
ഇപ്പോഴത്തെ
നിര്‍മ്മാണഘട്ടങ്ങള്‍
എന്നിവ അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡുകള്‍ ഏതൊക്കെ
പ്രദേശങ്ങള്‍/പഞ്ചായത്തുകള്‍/
മുനിസിപ്പാലിറ്റികളില്‍
കൂടിയാണ്
കടന്നുപോകുന്നതെന്നും
ഓരോ റോഡിന്റെയും
ഭരണാനുമതി തുക
എത്രയാണെന്നും
അറിയിക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ റോഡ്
നിര്‍മ്മാണപുരോഗതി
1484.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
മണ്ഡലത്തില്‍ എളവള്ളി
പഞ്ചായത്തിലെ
മണിച്ചാല്‍ ബണ്ട് റോഡ്,
മുല്ലശ്ശേരി
പഞ്ചായത്തിലെ
കണ്ണേങ്ങാത്ത്
കൂമ്പുള്ളി
കെ.എല്‍.ഡി.സി ബണ്ട്
റോഡ്, മണലൂര്‍
പഞ്ചായത്തിലെ കരിക്കൊടി
തീരദേശ റോഡ് എന്നിവയുടെ
നിര്‍മ്മാണ പുരോഗതി
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
ഇരവിപുരം
അസംബ്ലി മണ്ഡലത്തില്‍ ഫിഷറീസ്
വകുപ്പിന്റെ പ്രവൃത്തികള്‍
1485.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
വകുപ്പ് ഇരവിപുരം
അസംബ്ലി മണ്ഡലത്തില്‍
നടപ്പ്
സാമ്പത്തികവര്‍ഷം
നടപ്പാക്കാനുദ്ദേശിക്കുന്ന
വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(ബി)
മുന്‍
സാമ്പത്തികവര്‍ഷങ്ങളില്‍
ഫിഷറീസ് വകുപ്പ് ഈ
നിയോജകമണ്ഡലത്തില്‍
ഏറ്റെടുത്ത്
നടപ്പാക്കിയതും
പൂര്‍ത്തിയാക്കിയതും
ഇപ്പോള്‍
നിര്‍മ്മാണത്തിന്റെ
വിവിധ
ഘട്ടങ്ങളിലുള്ളതുമായ
വിവിധ
വികസനക്ഷേമപ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാണോ; ആണെങ്കില്‍
പ്രസ്തുത വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഫിഷറീസ്
വകുപ്പിനുകീഴിലുള്ള
ഹാര്‍ബര്‍
എന്‍ജിനീയറിംഗ്
വകുപ്പും തീരദേശവികസന
കോര്‍പ്പറേഷനും
ഇരവിപുരം അസംബ്ലി
മണ്ഡലത്തില്‍
നടപ്പാക്കുന്ന
വികസനപ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വിശദീകരിക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ
വികസനപ്രവര്‍ത്തനങ്ങള്‍
1486.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
നിയോജകമണ്ഡലത്തില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന
നിര്‍വ്വഹിച്ചുവരുന്ന
വികസനപ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത മണ്ഡലത്തില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(സി)
ആയതില്‍
പ്രവൃത്തി
പൂര്‍ത്തിയാക്കിയവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഭരണാനുമതി
ലഭിച്ചതില്‍ പ്രവൃത്തി
പൂര്‍ത്തിയാക്കാത്തവയുടെ
ഇപ്പോഴത്തെ നടപടികള്‍
വ്യക്തമാക്കാമോ?
വൈക്കം
മണ്ഡലത്തിലെ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് പദ്ധതികള്‍
1487.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈക്കം
നിയോജകമണ്ഡലത്തില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
നടപ്പിലാക്കുന്ന
പ്രോജക്ടുകള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കശുവണ്ടി
വ്യവസായത്തിലെ പ്രതിസന്ധി
1488.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമൂഹത്തിലെ
ലക്ഷക്കണക്കിന്
പാവപ്പെട്ടവരുടെ
ആശ്രയമായ കശുവണ്ടി
വ്യവസായം അതീവഗുരുതരമായ
പ്രതിസന്ധിയിലാണെന്നത്
വസ്തുതയല്ലേ; എങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
തോട്ടണ്ടി
ഇറക്കുമതി
ചെയ്യുന്നതിന്
പൂര്‍ണ്ണചുമതലയുള്ള
കാഷ്യു ബോര്‍ഡ്
കശുവണ്ടി
ഇറക്കുമതിയിലൂടെ
കോടികളുടെ നഷ്ടം
വരുത്തി എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
കാഷ്യു
ബോര്‍ഡ് ഏത്
രാജ്യത്തുനിന്നുമാണ്
2018-ന് ശേഷം കശുവണ്ടി
ഇറക്കുമതി ചെയ്തത്;
പ്രസ്തുത ഇറക്കുമതിക്ക്
ഇ-ടെന്‍ഡര്‍ ഒഴിവാക്കി
സാധാരണ ടെന്‍ഡര്‍
നടപടിയാണോ
സ്വീകരിച്ചത്; എങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇറക്കുമതിക്ക്
മുമ്പ് തോട്ടണ്ടിയുടെ
ഗുണനിലവാരം കര്‍ശനമായി
ഉറപ്പാക്കുന്നതിന്
കാഷ്യു ബോര്‍ഡിന്
കഴിഞ്ഞിട്ടുണ്ടോ;
(ഇ)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
അന്വേഷണത്തിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഇറക്കുമതി
ചെയ്ത തോട്ടണ്ടിയുടെ കൗണ്ട്
1489.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഷ്യു
കോര്പ്പറേഷന് 2019
ജനുവരിയില്‍ തോട്ടണ്ടി
ഇറക്കുമതി
ചെയ്തിരുന്നോ; എങ്കില്‍
എത്ര മെട്രിക് ടണ്‍
തോട്ടണ്ടിയാണ്
ഇറക്കുമതി ചെയ്തത്
എന്ന്
വെളിപ്പെടുത്താമോ;
(ബി)
എത്
രാജ്യത്ത് നിന്നാണ്
പ്രസ്തുത തോട്ടണ്ടി
ഇറക്കുമതി ചെയ്തത്;
കിലോക്ക് എന്ത് വില
വച്ചാണ് ഈ ഇറക്കുമതി
നടത്തിയത്;
(സി)
ഇപ്രകാരം
ഇറക്കുമതി ചെയ്ത
തോട്ടണ്ടി
ആര്‍ക്കൊക്കെയാണ്
വില്പന നടത്തിയത്
എന്നറിയിക്കാമോ;
(ഡി)
എത്ര
മെട്രിക് ടണ്‍ വീതമാണ്
ഓരോരുത്തര്‍ക്കും
വിറ്റത് ; ഒരു കിലോക്ക്
എത്ര രൂപ നിരക്കിലാണ്
വില്പന നടത്തിയത്;
(ഇ)
ഇറക്കുമതി
ചെയ്ത തോട്ടണ്ടിയുടെ
ഔട്ട് ടേണും കൗണ്ടും
എത്രയായിരുന്നുവെന്ന്
വെളിപ്പെടുത്താമോ?
ഇറക്കുമതി
ചെയ്ത തോട്ടണ്ടിക്ക് കട്ടിംഗ്
ടെസ്റ്റ്
1490.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഷ്യു
ബോര്‍ഡ് വിദേശത്ത്
നിന്നും തോട്ടണ്ടി
വാങ്ങിയത്
എപ്രകാരമാണെന്നും
ഇക്കാര്യത്തില്‍
ഇടനിലക്കാര്‍
ഉണ്ടായിരുന്നോയെന്നും
ഉണ്ടെങ്കില്‍ അവര്‍
ആരൊക്കെയാണെന്നും
അറിയിക്കുമോ;
(ബി)
എത്ര
മെട്രിക് ടണ്‍
തോട്ടണ്ടിയാണ് കാഷ്യു
ബോര്‍ഡ് ഇറക്കുമതി
ചെയ്തത്; ഇത് എന്ത്
വിലയ്ക്കാണ് വാങ്ങിയത്;
ഇറക്കുമതി ചെയ്ത
തോട്ടണ്ടി കാഷ്യു വികസന
കോര്‍പ്പറേഷനും
കാപ്പക്സിനും
നല്കിയപ്പോള് എന്ത്
മാര്‍ജിന്‍ ലഭിച്ചു;
വ്യക്തമാക്കുമോ;
(സി)
വിദേശത്ത്
നിന്നും ഇറക്കുമതി
ചെയ്ത തോട്ടണ്ടിക്ക്
കട്ടിംഗ് ടെസ്റ്റ്
നടത്തിയിരുന്നോ;
എങ്കില്‍ ഏത്
സ്ഥാപനമാണ് കട്ടിംഗ്
ടെസ്റ്റ് നടത്തിയത്;
വിശദാംശം നല്‍കുമോ;
(ഡി)
ഇറക്കുമതി
ചെയ്ത തോട്ടണ്ടിക്ക്
കട്ടിംഗ് ടെസ്റ്റ്
നടത്തിയപ്പോള്‍ ലഭിച്ച
ഔട്ട് ടേണ്‍
കുറവാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍ ഫൈനല്‍
ബില്‍ നല്കിയപ്പോള്
എന്ത് വില കുറച്ചാണ്
ഇറക്കുമതി ചെയ്ത
തോട്ടണ്ടിക്ക്
നല്‍കിയതെന്ന്
അറിയിക്കുമോ?
തോട്ടണ്ടി
സംഭരണം.
1491.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാപ്പക്സ്
കാസര്‍കോട്ടെ സ്വകാര്യ
വ്യക്തികളില്‍ നിന്നും
2018-ന് ശേഷം തോട്ടണ്ടി
സംഭരിച്ചിരുന്നോ;
എങ്കില്‍ എത്ര ടണ്‍
തോട്ടണ്ടിയാണ് ഇപ്രകാരം
സംഭരിച്ചത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
തോട്ടണ്ടി
സംഭരിച്ചപ്പോള് കാഷ്യൂ
ബോര്‍ഡിന്റെ പക്കല്‍
ഘാനയില്‍ നിന്നും
ഇറക്കുമതി ചെയ്ത 11000
മെട്രിക് ടണ്‍
തോട്ടണ്ടി സ്റ്റോക്ക്
ഉണ്ടായിരുന്നോ;
(സി)
പ്ലാന്റേഷന്
കോര്പ്പറേഷന്,ആറളം
ഫാം തുടങ്ങിയ പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നും
തോട്ടണ്ടി
സംഭരിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
വ്യവസ്ഥകള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വ്യവസ്ഥകള്‍
നിലവിലിരിക്കെ
ഇടനിലക്കാര്‍ മുഖേന
സ്വകാര്യ ഏജന്‍സികളില്‍
നിന്നും തോട്ടണ്ടി
സംഭരിച്ചത്
എന്തുകൊണ്ടാണ്;
പ്രസ്തുത തോട്ടണ്ടി
കിലോക്ക് എത്ര രൂപ
നിരക്കിലാണ് വാങ്ങിയത്;
(ഇ)
തോട്ടണ്ടി
സംഭരിക്കുവാന്‍
സര്‍ക്കാര്‍ നിശ്ചയിച്ച
പരമാവധി വിലയെത്രയാണ്;
ഇതിലും കൂടിയ
നിരക്കില്‍ സ്വകാര്യ
ഏജന്‍സിയില്‍ നിന്നും
വാങ്ങിയത് ഏത്
സാഹചര്യത്തിലാണ്;
പ്രസ്തുത കച്ചവടത്തില്‍
കാപ്പക്സിനുണ്ടായ നഷ്ടം
എത്രയാണ്
എന്നറിയിക്കാമോ?
മൊസാംബിക്
ഒറിജിന്‍ തോട്ടണ്ടി വില
1492.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഷ്യു
ബോര്‍ഡ് എന്ത്
വിലയ്ക്കാണ്
കാപ്പക്സിനും
കെ.എസ്.സി.ഡി.സിക്കും
മൊസാംബിക് ഒറിജിന്‍
തോട്ടണ്ടി സപ്ലൈ
ചെയ്യുന്നത്;
(ബി)
ഈ
കമ്പനികള്‍ എത്ര ടണ്‍
പ്രസ്തുത തോട്ടണ്ടി
വാങ്ങി; ഓരോ കമ്പനിയും
വാങ്ങിയ വില
എത്രയായിരുന്നു;
(സി)
പ്രൊസസിംഗ്
ചാര്‍ജ്ജ് ഉള്‍പ്പെടെ
കണക്ക് കൂട്ടുമ്പോള്‍
ഇതില്‍ നിന്നും ലഭിച്ച
പരിപ്പ് എന്തു
വിലയ്ക്ക് വിറ്റാല്‍
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
ലാഭകരമാകും
എന്നറിയിക്കാമോ?
തോട്ടണ്ടി
വാങ്ങുവാന്‍ എഗ്രിമെന്റ്
1493.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടണ്ടി
വാങ്ങുവാന്‍ കാഷ്യു
ബോര്‍ഡ് 2018-19ല്‍
പത്രപ്പരസ്യം
നല്‍കിയിരുന്നോ;
എങ്കില്‍ ഏത്
പത്രത്തിലെന്ന്
അറിയിക്കാമോ;
(ബി)
എത്രപേര്‍
ഇതുപ്രകാരം ഓഫര്‍
നല്‍കിയെന്നും
ആരൊക്കെയെന്നും
ക്വാളിറ്റി, വില
തുടങ്ങിയ വിവരങ്ങളും
ലഭ്യമാക്കുമോ;
(സി)
മൊസാംബിക്
ഒറിജിന്‍ തോട്ടണ്ടി
വാങ്ങുവാന്‍ ഏത്
കമ്പനിയുമായാണ്
എഗ്രിമെന്റ്
ഒപ്പിട്ടതെന്നും ആരാണ്
എഗ്രിമെന്റ്
ഒപ്പിട്ടതെന്നും
വ്യക്തമാക്കാമോ;
(ഡി)
സപ്ലൈ
ചെയ്യുന്നതിന്എഗ്രിമെന്റില്
കാലാവധി വച്ചിരുന്നുവോ;
(ഇ)
കട്ടിംഗ്
ടെസ്റ്റ് ഏത്
ഏജന്‍സിയാണ് നടത്തിയത്;
അവരെ എങ്ങനെയാണ്
തെരഞ്ഞെടുത്തത്;
(എഫ്)
കട്ടിംഗ്
ടെസ്റ്റ് റിസല്‍ട്ട്
അനുസരിച്ച് വിലയില്‍
എന്ത് കുറവ്
വരുത്തിയെന്ന്
വ്യക്തമാക്കാമോ?
മൊസാംബിക്
തോട്ടണ്ടിയുടെ
സ്പെസിഫിക്കേഷന്‍
1494.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഷ്യു
ബോര്‍ഡുവഴി എത്ര ടണ്‍
മൊസാംബിക് ഒറിജിനല്‍
തോട്ടണ്ടിയാണ് 2018-19
കാലഘട്ടത്തില്‍
വാങ്ങിയത്
എന്നറിയിക്കാമോ;
(ബി)
കാഷ്യു
ബോര്‍ഡ് പ്രസ്തുത
തോട്ടണ്ടി വാങ്ങിയത്
എപ്രകാരമാണ്;അതിന്
ഇ-ടെന്‍ഡര്‍
ക്ഷണിച്ചിരുന്നോ;
(സി)
തോട്ടണ്ടിയുടെ
സ്പെസിഫിക്കേഷന്‍
എന്തൊക്കെയായിരുന്നു;
എന്തുവിലയ്ക്കാണ്
പ്രസ്തുത തോട്ടണ്ടി
വാങ്ങിയത്;
(ഡി)
2018-ലെ
ക്രോപ്പ് ആണെന്നുള്ള
സര്‍ട്ടിഫിക്കറ്റ്
ഉണ്ടായിരുന്നോ;
വിശദാംശം നല്‍കുമോ?
തോട്ടണ്ടി
ഇറക്കുമതി
1495.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടനിലക്കാരെ
ഒഴിവാക്കി നേരിട്ട്
തോട്ടണ്ടി ഇറക്കുമതി
ചെയ്യുവാന്‍ രൂപം
നല്കിയ കാഷ്യു
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കാഷ്യു
ബോര്‍ഡ് പ്രവര്‍ത്തനം
ആരംഭിച്ചശേഷം എത്ര
മെട്രിക് ടണ്‍
താേട്ടണ്ടി ഇറക്കുമതി
ചെയ്തുവെന്നും ഏതൊക്കെ
രാജ്യങ്ങളില്‍
നിന്നാണെന്നും
വ്യക്തമാക്കുമോ;
(സി)
2018
സെപ്റ്റംബറില്‍ നടത്തിയ
ഇടപാട് വഴി എത്ര
മെട്രിക് ടണ്‍
തോട്ടണ്ടി
വാങ്ങിയെന്നും എന്ത്
വിലയ്ക്കെന്നും
പ്രസ്തുത തോട്ടണ്ടി
വിറ്റ വകയില്‍ കാഷ്യു
ബോര്‍ഡിന് എന്ത് ലാഭം
ലഭിച്ചുവെന്നും
വിശദീകരിക്കാമോ;
(ഡി)
2019
ജനുവരിയില്‍
മൊസാംബിക്കിൽ നിന്നും
എത്ര മെട്രിക് ടണ്‍
തോട്ടണ്ടി വാങ്ങി; ഇത്
വിറ്റ വകയില്‍ എന്ത്
ലാഭം ലഭിച്ചു;
(ഇ)
ജനുവരിയില്‍
വാങ്ങിയ തോട്ടണ്ടിയുടെ
ഒൗട്ട്ടേണ്
എത്രയായിരുന്നു;
ഗുണമേന്മ കുറഞ്ഞ
തോട്ടണ്ടി
വാങ്ങിയതുകാരണം ഒൗട്ട്
ടേണ്‍
കുറഞ്ഞിട്ടുണ്ടോ;
എങ്കില്‍ ഗുണമേന്മ
ഇല്ലാത്ത തോട്ടണ്ടി
വാങ്ങിയതിന്
ഉത്തരവാദികള്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കശുവണ്ടിയുടെ
ഇറക്കുമതിയും ആഭ്യന്തര
വിപണിയും
1496.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃത
മാര്‍ഗ്ഗത്തിലൂടെ
വിദേശത്ത് നിന്നും
നിലവാരം കുറഞ്ഞ
കശുവണ്ടിപ്പരിപ്പ്
വന്‍തോതില്‍ ഇറക്കുമതി
ചെയ്യുന്നത് ഇവിടെ
ഉല്പാദിപ്പിക്കുന്ന
കശുവണ്ടിപ്പരിപ്പിന്റെ
ആഭ്യന്തര വിപണിയെ
ദോഷകരമായി ബാധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇറക്കുമതി
ചെയ്യുന്ന കശുവണ്ടി
പരിപ്പിന്മേല്‍
നിലവിലുള്ള മിനിമം
ഇന്പുട്ട്പ്രൈസ്
വര്‍ദ്ധിപ്പിക്കുന്നതിന്
കേന്ദ്ര കൃഷി
മന്ത്രാലയത്തോട്
സംസ്ഥാന സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
പ്രതികരണം എന്താണെന്ന്
അറിയിക്കാമോ?
വിദേശരാജ്യങ്ങളില്‍
നിന്നുള്ള കശുവണ്ടി ഇറക്കുമതി
1497.
ശ്രീ.മഞ്ഞളാംകുഴി
അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തേക്ക്
കാലിത്തീറ്റയെന്നും
മറ്റ്
ഉല്പ്പന്നങ്ങളെന്നുമുള്ള
വ്യാജേന ആഫ്രിക്ക
തുടങ്ങിയ
വിദേശരാജ്യങ്ങളില്‍
നിന്നും കശുവണ്ടി
ഇറക്കുമതി
ചെയ്യുന്നുണ്ടെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
കശുവണ്ടി ഇറക്കുമതി
ചെയ്യുന്നത് കശുവണ്ടി
വ്യവസായ മേഖലയില്‍ വന്‍
പ്രതിസന്ധിയുണ്ടാക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
സ്വകാര്യ
കശുവണ്ടി ഫാക്ടറികള്‍
1498.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടഞ്ഞുകിടക്കുന്ന
സ്വകാര്യ കശുവണ്ടി
ഫാക്ടറികള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അടഞ്ഞുകിടന്ന എത്ര
സ്വകാര്യ ഫാക്ടറികള്‍ ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം തുറക്കുവാന്‍
സാധിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
സ്വകാര്യ
മാനേജുമെന്റുകള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
സര്‍ക്കാര്‍ തലത്തില്‍
അനുവദിച്ച്
നല്‍കിയതെന്ന്
അറിയിക്കാമോ?
കശുവണ്ടി
മേഖലയിലെ തൊഴില്‍ദിനങ്ങള്‍
1499.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലയിലും
സ്വകാര്യമേഖലയിലുമുളള
കശുവണ്ടി ഫാക്ടറികളില്‍
ഒരു വര്‍ഷം
പൂര്‍ണ്ണതോതില്‍
തൊഴില്‍ നല്കുവാന്
എത്ര മെട്രിക് ടണ്‍
തോട്ടണ്ടിയാണ്
ആവശ്യമുളളതെന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് എത്ര
മെട്രിക് ടണ്‍
തോട്ടണ്ടിയാണ്
ഉൽപ്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
2018
ല്‍ കാഷ്യു ബോര്‍ഡ് വഴി
എത്ര മെട്രിക് ടണ്‍
കശുവണ്ടി ഇറക്കുമതി
ചെയ്തു; അതിന് എന്ത്
വില നല്‍കിയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
കശുവണ്ടി
വ്യവസായ വികസന
കോര്‍പ്പറേഷന്റേയും
കാപ്പക്സിന്റെയും
കീഴിലുളള ഫാക്ടറികളിലെ
തൊഴിലാളികള്‍ക്ക്
2018-ല്‍ എത്ര ദിവസം
വീതം തൊഴില്‍
നല്‍കിയെന്ന്
അറിയിക്കുമോ;
(ഇ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
2011 മുതല്‍ 2015 വരെ
ഓരോ വര്‍ഷവും പ്രസ്തുത
ഫാക്ടറികളില്‍ എത്ര
ദിവസം വീതം തൊഴില്‍
നല്‍കിയെന്ന്
വ്യക്തമാക്കുമോ?
കാഷ്യു
ബോര്‍ഡ്
1500.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാഷ്യു ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
കാഷ്യു
ബോര്‍ഡിന്റെ ഭരണ
സമിതിയില്‍
ആരെയെല്ലാമാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
അവരുടെ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കാഷ്യു
ബോര്‍ഡ് ആഫ്രിക്കന്‍
രാജ്യങ്ങളില്‍ നിന്നും
തോട്ടണ്ടി ഇറക്കുമതി
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
രാജ്യങ്ങളില്‍
നിന്നുമാണ് ഇറക്കുമതി
ചെയ്തിട്ടുള്ളത്; എത്ര
ടണ്‍ ഇറക്കുമതി ചെയ്തു;
ഇതിന് എത്ര കോടി രൂപ
ചെലവായി; ഇതുമൂലം
ഉണ്ടായ നഷ്ടം എത്രയാണ്;
വിശദാംശം നല്‍കുമോ ;
(ഡി)
കാഷ്യു
ബോര്‍ഡ് നാളിതുവരെ
സംഭരിച്ച തോട്ടണ്ടി
കാപ്പക്സിനും കശുവണ്ടി
വികസന
കോര്പ്പറേഷനുമല്ലാതെ
മറ്റാര്‍ക്കെങ്കിലും
വിതരണം ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(ഇ)
കാഷ്യു
ബോര്‍ഡില്‍ ഇ-ടെന്‍ഡര്‍
ഒഴിവാക്കുവാന്‍
മന്ത്രിസഭായോഗം
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഇ-ടെന്‍ഡര്‍
നിബന്ധന
ഒഴിവാക്കുവാനുളള
തീരുമാനം
എടുക്കുവാനുള്ള കാരണം
എന്താണെന്ന്
വിശദമാക്കുമോ;
(എഫ്)
ഇ-ടെന്‍ഡര്‍
ഒഴിവാക്കി സീല്‍ഡ്
ടെന്‍ഡര്‍ സംവിധാനം
ഏര്‍പ്പെടുത്തിയതുമൂലം
ഇന്‍ഡ്യയിലുള്ളവര്‍
അല്ലാതെ വിദേശത്തുള്ള
വ്യക്തികളും
സ്ഥാപനങ്ങളും
ടെന്‍ഡറില്‍
പങ്കെടുത്തിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
കശുവണ്ടിത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്
അനുവദിച്ച തുക
1501.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടഞ്ഞു കിടക്കുന്ന
കശുവണ്ടി ഫാക്ടറികളിലെ
തൊഴിലാളികള്‍ക്ക്
വിതരണം ചെയ്യാനായി
കശുവണ്ടിത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്
അനുവദിച്ച തുക വ്യാജരേഖ
ചമച്ച് തട്ടിപ്പ്
നടത്തിയതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
തട്ടിപ്പു
നടത്തിയവര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു; വിശദാംശം
അറിയിക്കുമോ?
ഫിഷറീസ്
സര്‍വ്വകലാശാല
1502.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
സര്‍വ്വകലാശാല
പയ്യന്നൂര്‍ റീജണല്‍
സെന്ററില്‍ ഡിഗ്രി
ക്ലാസ്സുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏതുവരെ
ആയെന്ന് വിശദമാക്കാമോ;
(ബി)
ഈ
അക്കാദമിക് വര്‍ഷം
ഡിഗ്രി ക്ലാസ്സുകള്‍
ആരംഭിക്കാന്‍
സാധിക്കുമോ
എന്നറിയിക്കാമോ?