ജലവിഭവ
വകുപ്പിന് കീഴില്‍ പുതിയ
സബ്ഡിവിഷന് - സെക്ഷന്‍
ഓഫീസുകള്‍
932.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന് കീഴില്‍
പുതിയ സബ്ഡിവിഷന് /
സെക്ഷന്‍ ഓഫീസുകള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
നിലവിലുള്ള
സെക്ഷന്‍ ഓഫീസുകളുടെ
/സബ്ഡിവിഷന്
ഓഫീസുകളുടെ
നവീകരണത്തിന് വേണ്ടി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(സി)
കൊണ്ടോട്ടിയില്‍
നേരത്തെയുണ്ടായിരുന്ന
സബ് ഡിവിഷന് ഓഫീസ്
അവിടെ
പുന:സ്ഥാപിക്കാന്‍
വേണ്ടി ലഭിച്ച
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍ ചെയ്ത
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ഡി)
ചീക്കോട്
കുടിവെള്ള പദ്ധതിപോലെ
ബൃഹത്തായ ഒരു
കുടിവെള്ള പദ്ധതി
ആരംഭിച്ചിട്ടും
കൊണ്ടോട്ടിയില്‍ സബ്
ഡിവിഷന് ഓഫീസ് ഇനിയും
പുന:സ്ഥാപിക്കാത്തതിന്റെ
കാരണങ്ങള്‍ അറിയിക്കാമോ
?
ഇറിഗേഷന്‍
വകുപ്പിലെ ഉദ്യോഗസ്ഥർക്ക്
സാങ്കേതികാനുമതി നല്കാവുന്ന
തുക
933.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇറിഗേഷന്‍
വകുപ്പ് അനുവദിക്കുന്ന
പ്രവൃത്തികള്‍ക്ക്
എ.എക്സ്.ഇ. മുതല്‍
മുകളിലോട്ടുള്ള
ഉദ്യോഗസ്ഥർക്ക് (ഇ.ഇ.,
എസ്.ഇ, സി.ഇ.)
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള
തുകയുടെ പരിധി
എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
കാലോചിതമായി
പരിഷ്കരിച്ച് തുകയുടെ
പരിധി ഉയര്‍ത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ജലസേചന പദ്ധതികള്‍
934.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ 2018-19,
2019-20 വര്‍ഷങ്ങളില്‍
ജലസേചന വകുപ്പ്
നടപ്പിലാക്കിയ
ബഡ്ജറ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളതും
അല്ലാത്തതുമായ വിവിധ
പദ്ധതികള്‍ (മേജര്‍
&മൈനര്‍)
എന്തെല്ലാമെന്ന് ഇനം
തിരിച്ച്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലുള്ള
സ്ഥിതിയും പുരോഗതിയും
വിശദമാക്കാമോ?
ജലാശായങ്ങളും
കുടിവെള്ള സ്രോതസ്സുകളും
935.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലാശായങ്ങളും
കുടിവെള്ള
സ്രോതസ്സുകളും
മലിനപ്പെടുത്തുന്നവര്‍ക്കെതിരെ
നടപടിയെടുക്കുന്നതിന്
കേരളത്തില്‍
നിയമമുണ്ടോ;
ഉണ്ടെങ്കില്‍ ഈ
നിയമപ്രകാരം എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
കഴിയുകയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതു
പ്രകാരം കേരളത്തില്‍
ആവശ്യമായ പരിശോധനയും
ശിക്ഷാനടപടികളും
ഉണ്ടാകുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
നദീതീരങ്ങള്‍
സംരക്ഷിക്കുന്നതിനായി
ലോകബാങ്കില്‍ നിന്നും
ധനസഹായം
936.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തിനുശേഷം
വിഭാവനം ചെയ്യപ്പെട്ട
പുനര്‍നിര്‍മ്മാണത്തിന്റെ
ഭാഗമായി, തകര്‍ന്ന
നദീതീരങ്ങള്‍, പുഴകളുടെ
തീരങ്ങള്‍, തോടുകളുടെ
തീരങ്ങള്‍ എന്നിവ
സംരക്ഷണഭിത്തി കെട്ടി
സംരക്ഷിക്കുന്നതിനായി
ലോകബാങ്കില്‍ നിന്നും
ധനസഹായം
ലഭ്യമായിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര
തുകയാണ് ലഭിച്ചത് എന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
തുക
വിനിയോഗിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഏതെല്ലാം
പ്രദേശങ്ങളില്‍
എപ്രകാരമാണ് പ്രസ്തുത
തുക വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ജലസ്രോതസ്സുകളുടെ
സംരക്ഷണം
937.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലസ്രാേതസ്സുകളെ
മാലിന്യമുക്തമാക്കുന്നതിനും
സംരക്ഷിക്കുന്നതിനുമായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമാേ;
(ബി)
നാളിതുവരെ
എത്ര ജലസ്രാേതസ്സുകളെ
പൂര്‍ണ്ണമായി
മാലിന്യമുക്തമാക്കി
എന്ന് വ്യക്തമാക്കുമാേ;
വിശദാംശം നല്കുമാേ;
(സി)
നദീതടങ്ങള്‍
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ?
സ്വകാര്യജലചൂഷണവും
ജലവില്പ്പനയും തടയാന്‍ നടപടി
938.
ശ്രീ.എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യജലചൂഷണവും
ജലവില്പ്പനയും തടയാന്‍
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ
ലൈസന്‍സ് ഇല്ലാതെയും
ഗുണനിലവാരം
പരിശോധിക്കാതെയുമുള്ള
ജലവിതരണംമൂലം
ഉണ്ടാകുന്ന ഗുരുതരമായ
സാമൂഹ്യപ്രശ്നങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
കുടിവെള്ളവിതരണം
പൂര്‍ണമായും
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
കൊണ്ടുവരുന്നതിന്
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പിറവത്തെ
റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവ്
പദ്ധതികൾ
939.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തെ തുടര്‍ന്ന്
വിഭാവനം ചെയ്ത
റീ-ബില്‍ഡ് കേരള
ഇനിഷ്യേറ്റീവില്‍
ജലവിഭവ വകുപ്പിന്റെ
പദ്ധതികള്‍
ഉള്‍ക്കൊളളിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കോടി രൂപയുടെ
പദ്ധതികളാണ്
ഉള്പ്പെടുത്തിയിട്ടുളളതെന്ന
വിവരം മേജര്‍
ഇറിഗേഷന്‍, മെെനര്‍
ഇറിഗേഷന്‍ വിഭാഗങ്ങള്‍
തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
2018-ലെ
പ്രളയത്തെതുടര്‍ന്ന്
പിറവം നിയോജക
മണ്ഡലത്തിലെ നദീതീരം,
പുഴതീരം, തോടുകളുടെ
തീരം എന്നിവ എത്ര
കിലോമീറ്റര്‍ വീതം
തകര്‍ന്നതായാണ്
കണക്കാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം തകര്‍ന്ന
തീരങ്ങള്‍ റീ-ബില്‍ഡ്
കേരള ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തി
സംരക്ഷണഭിത്തി കെട്ടി
സംരക്ഷിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ ഇതിനായുളള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
ജലസംരക്ഷണ
നടപടികള്‍
940.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളും പുഴകളും
വന്‍തോതില്‍
മലിനീകരിക്കപ്പെട്ടിരിക്കുന്നു
എന്ന വസ്തുത ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
(ബി)
ജലസ്രോതസ്സുകള്‍
മാലിന്യ
മുക്തമാക്കുവാന്‍
ജലവിഭവ വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ഭാരതപ്പുഴ,
തിരുവനന്തപുരം
ജില്ലയിലെ കരമന നദി,
കാസര്‍കോഡ് ജില്ലയിലെ
നീലേശ്വരം നദി
എന്നിവയുടെ മലിനീകരണം
തടയുന്നതിന് കേരള
സംസ്ഥാന മലിനീകരണ
നിയന്ത്രണ ബോര്‍ഡിന്റെ
സഹകരണത്തോടെ നടത്തുന്ന
കര്‍മ്മപദ്ധതികള്‍
എന്തൊക്കെയാണ്; ഇത്
പ്രസ്തുത നദികളിലെ
മാലിന്യത്തിന്റെ തോത്
എത്ര മാത്രം
കുറയ്ക്കാന്‍
സഹായകമായെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജലസംരക്ഷണ
സംസ്ക്കാരം ജനങ്ങളില്‍
വളര്‍ത്തിയെടുക്കുന്നതിനും
ഭാവി തലമുറയ്ക്കായി ജലം
കരുതി വയ്ക്കുന്നതിനും
വകുപ്പിന്റെ
നേതൃത്വത്തില്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
നദികളുടെയും
മറ്റ് ജലസ്രോതസ്സുകളുടെയും
സംരക്ഷണം
941.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
നദികളെയും മറ്റ്
ജലസ്രോതസ്സുകളെയും
വീണ്ടെടുക്കുന്നതിന്
വിവിധ സംഘടനകളും
ഏജന്‍സികളും
സര്‍ക്കാര്‍
സഹായത്തോടെയും
അല്ലാതെയും നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തലിന്
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
ഇത്തരം
പ്രവര്‍ത്തനങ്ങളുടെ
ഫലമായി ഉണ്ടായ നേട്ടം
നിലനിര്‍ത്തുന്നതിനും
കൂടുതല്‍
ജലസ്രോതസ്സുകള്‍
ശുചീകരിക്കുന്നതിനും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
തിരുവമ്പാടി
മണ്ഡലത്തിലെ നദികളുടെ സംരക്ഷണം
942.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഹാപ്രളയത്തിന്റെ
ഭാഗമായി നാശനഷ്ടം
സംഭവിച്ച നദികളുടെയും
പുഴകളുടെയും
സംരക്ഷണത്തിന്
തിരുവമ്പാടി
മണ്ഡലത്തില്‍
ജലസേചന-ചെറുകിട ജലസേചന
വകുപ്പില്‍ നിന്നും
അനുവദിക്കപ്പെട്ട
പ്രവൃത്തികളുടെ
വിശദാംശം ഇനം തിരിച്ച്
ലഭ്യമാക്കുമോ ;
(ബി)
അനുവദിക്കപ്പെട്ട
പദ്ധതികളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ?
നദികളുടേയും
തോടുകളുടേയും തീരസംരക്ഷണം
943.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റ് 16ന് ഉണ്ടായ
മഹാപ്രളയത്തില്‍
ഇടിഞ്ഞു പോയ
നദികളുടേയും
തോടുകളുടേയും തീരം
കെട്ടി
സംരക്ഷിക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
നിവേദനങ്ങളാണ്
ലഭിച്ചിട്ടുള്ളതെന്നും
തീര സംരക്ഷണ
പദ്ധതിക്കായി ഇതിനകം
എത്ര രൂപയുടെ
എസ്റ്റിമേറ്റ്
നല്‍കിയിട്ടുണ്ടെന്നും
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഇപ്രകാരം
വെളളപ്പൊക്കത്തില്‍
നാശനഷ്ടം സംഭവിച്ച തീരം
കെട്ടി
സംരക്ഷിക്കുന്നതിന്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പത്തനംതിട്ട ജില്ലയില്‍
എത്ര രൂപയാണ്
ഇത്തരത്തില്‍
അനുവദിച്ചിരിക്കുന്നത്;
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
ഇതനുസരിച്ചുളള
നിര്‍മ്മാണ
പ്രവൃത്തികള്‍ എന്ന്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
വെള്ളപ്പൊക്കം
നേരിടുന്നതിനുള്ള നടപടികള്‍
944.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
സാധ്യതയുള്ള
നദീതടങ്ങളുടെ ആഴം
വര്‍ദ്ധിപ്പിക്കുന്നതിനും
അധിക ജലത്തെ
ഉള്‍ക്കൊള്ളുന്നതിനായി
വന്‍ നദികളുടെ
വശങ്ങളില് തോടുകളും
ബണ്ടുകളും
നിര്‍മ്മിക്കുന്നതിനും
ഉള്ള പദ്ധതി
ആലോചിക്കുന്നുണ്ടോ;
(ബി)
ബഹു.
മുഖ്യമന്ത്രി
നെതര്‍ലന്‍ഡ്സ്
സന്ദര്‍ശിച്ച വേളയില്‍
അവിടെ വെള്ളപ്പൊക്കം
നേരിടുന്നതിന്
ഒരുക്കിയിട്ടുള്ള
സംവിധാനം സംബന്ധിച്ച് ആ
രാജ്യത്തെ വിദഗ്ധരുമായി
ചര്‍ച്ച നടത്തിയതായി
അറിവുണ്ടോ;വ്യക്തമാക്കുമോ
;
(സി)
എങ്കില്‍
ഈ ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ
വെള്ളപ്പൊക്ക
ഭീഷണിയില്‍ നിന്നും
രക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
ആലോചിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
945.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മലപ്പുറം നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
കുളങ്ങളാണ്
നവീകരിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
ഇതിനായി
എത്ര തുക
അനുവദിച്ചുവെന്നും
നവീകരണ പ്രവൃത്തികളുടെ
നിലവിലുള്ള സ്ഥിതി
എന്തെന്നും
വിശദീകരിക്കാമോ?
ഹരിതകേരളം
മിഷന്
946.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
മിഷന് സംസ്ഥാനത്ത്
നടത്തിയ പുഴ
പുനരുജ്ജീവന - ജല
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഇതുവരെ എത്ര രൂപ
ചെലവഴിച്ചു എന്നത്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ഹരിതകേരളം
മിഷന്റെ ഭാഗമായി എത്ര
പുഴകളും കുളങ്ങളും
നന്നാക്കിയിട്ടുണ്ടെന്നും
ഏതെല്ലാം പുഴകളും
കുളങ്ങളുമാണവയെന്നും
ഓരോ പുഴയ്ക്കും
കുളത്തിനും ചെലവാക്കിയ
തുക എത്രയാണെന്നും
ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(സി)
ഹരിത
കേരളം മിഷനില്‍ ഇനി
എത്ര കുളങ്ങളും പുഴകളും
പുനരുജ്ജീവിപ്പിക്കാന്‍
തെരഞ്ഞെടുത്തിട്ടുണ്ടെന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(ഡി)
ഹരിതകേരളം
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കു
സര്‍ക്കാരിന്റെ ഫണ്ടിനു
പുറമെ മറ്റേതെല്ലാം
ഫണ്ട്
ലഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ?
അരുവിക്കര
റിസര്‍വ്വോയര്‍ ശുദ്ധീകരണത്തിന്
നടപടി
947.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ കുടിവെള്ള
വിതരണത്തിന്റെ പ്രധാന
ആശ്രയമായ അരുവിക്കര
റിസര്‍വ്വോയറില്‍ മണലും
മറ്റ് മാലിന്യങ്ങളും
അടിഞ്ഞ് കൂടി സംഭരണ
ശേഷി കുറഞ്ഞത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
മണ്ണും, എക്കലും
മാലിന്യങ്ങളും
അടിയന്തിരമായി
നീക്കുന്നതിന് ഡാം
അധികൃതരില്‍ നിന്നും
സര്‍ക്കാരിന്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കിൽ
ഇക്കാര്യത്തില്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
തോട്ടപ്പള്ളി
സ്പില്‍ വേ
948.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തോട്ടപ്പള്ളി
സ്പില്‍വേ കനാലില്‍
വെള്ളമൊഴുക്കിന് തടസ്സം
സൃഷ്ടിക്കുന്നത്
തണ്ണീര്‍മുക്കം ബണ്ടിലെ
മണ്ലചിറയാണെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്പില്‍വേയുടെ
അഴിമുഖത്തെ ധാതുമണല്‍
ഖനനത്തിന്
തീരുമാനമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഖനനം ഏത് കമ്പനിക്ക്
നല്‍കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)
മണല്‍
ഖനനം അടിയന്തരമായി
നടത്തി സ്പില്‍വേ
കനാലിലെ
വെള്ളമൊഴുക്കിന്റെ
തടസ്സം നീക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഉപയോഗശൂന്യമായ
കുളങ്ങളുടെ പുനരുജ്ജീവനം
949.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉപയോഗശൂന്യമായ
കുളങ്ങളുടെ
വിശദവിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ മലപ്പുറം
ജില്ലയില്‍ എത്ര
കുളങ്ങള്‍
ഉപയോഗശൂന്യമായുണ്ട്
എന്ന് അറിയിക്കാമോ;
(ബി)
ജലസമൃദ്ധി
പദ്ധതി പ്രകാരം ഇത്തരം
കുളങ്ങളുടെയും
ജലസ്രോതസ്സുകളുടെയും
വിവരശേഖരണം നടത്തി അവ
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
ക്വാറികള്‍
പോലെ
മനുഷ്യപ്രവര്‍ത്തനം
മൂലമുണ്ടാവുന്ന
ജലസംഭരണികളിലെ ജലം
ശുദ്ധീകരിച്ച്
ഉപയോഗിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഡാമുകളുടെ
സംഭരണശേഷി
950.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലസംഭരണികളില്‍
വന്‍തോതില്‍
ചെളിയടിഞ്ഞു
കിടക്കുന്നതുമൂലം
അവയുടെ സംഭരണശേഷിയില്‍
കുറവു വന്നിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
അടിഞ്ഞുകൂടുന്ന ചെളിയും
മണലും യഥാസമയം നീക്കം
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കാറുണ്ടോ;
എങ്കില്‍ വിശദാംശം
നൽകുമോ;
(സി)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിന്റെ ഒരു
കാരണം ഡാമുകളുടെ
സംഭരണശേഷിയില്‍ വന്ന
കുറവാണെന്ന
വിലയിരുത്തല്‍
ഉണ്ടായിട്ടുണ്ടോ;
വിശദീകരിക്കുമോ?
നാദാപുരത്തെ
വിഷ്ണുമംഗലം അണക്കെട്ട്
നവീകരണം
951.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ ചെക്ക്യാട്
ഗ്രാമപ്പഞ്ചായത്തിലെ
വിഷ്ണുമംഗലം
അണക്കെട്ടിന്റെ നിലവിലെ
അവസ്ഥ വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
അണക്കെട്ടിന്റെ നവീകരണ
പ്രവൃത്തി പരിഗണനയില്‍
ഉണ്ടോ ;
വ്യക്തമാക്കുമോ?
നദീതടങ്ങളുടെയും
അണക്കെട്ടുകളുടേയും
നിയന്ത്രണം
952.
ശ്രീ.പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദീതടങ്ങളുടെയും
അണക്കെട്ടുകളുടേയും
നിയന്ത്രണം ഒരു
അതോറിറ്റിയുടെ കീഴില്‍
കൊണ്ടുവരുവാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അതുമായി ബന്ധപ്പെട്ടു
എന്തെല്ലാം നടപടികളാണ്
ഇതിനകം
സ്വീകരിച്ചിട്ടുള്ളത്;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അതോറിറ്റിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
മുല്ലപ്പെരിയാറിൽ
പുതിയ ഡാം
നിർമ്മാണത്തിനായുള്ള
സാധ്യതാപഠനം
953.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുല്ലപ്പെരിയാറിൽ
പുതിയ ഡാം
നിർമ്മാണത്തിനായുള്ള
സാധ്യതാപഠനത്തിനുള്ള
അനുമതി ബന്ധപ്പെട്ട
കേന്ദ്രങ്ങളിൽ നിന്നും
ലഭിച്ചിട്ടുള്ള
സാഹചര്യത്തിൽ
സാധ്യതാപഠനം
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(ബി)
ഇക്കഴിഞ്ഞ
കാലവർഷത്തിൽ
മുല്ലപ്പെരിയാർ ഡാമിലെ
ജലനിരപ്പ്
അനിയന്ത്രിതമായി 145
അടിവരെ ഉയർന്ന
സാഹചര്യത്തിൽ , ഈ വർഷം
ആയത്
ഒഴിവാക്കുന്നതിനായി
മുൻകൂർ നടപടികൾ
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
കുട്ടിലങ്ങാടി
ചെക്ക് ഡാംനിര്മ്മാണം
954.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
കുട്ടിലങ്ങാടി ഗ്രാമ
പഞ്ചായത്തിലെ ആനപ്പാറ
-പൊറ്റനല് ചെക്ക് ഡാം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പ്രവൃത്തി
ത്വരിതപ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്നറിയിക്കാമോ?
അകവണ്ടതോട്ടില്
ചെക്ക്ഡാം നിർമ്മാണം
955.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അമ്പലപ്പാറയിലെ
അകവണ്ടതോട്ടില്
ചെക്ക്ഡാം
നിര്‍മ്മിക്കുന്നതിനായുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ചെക്ക് ഡാം
നിർമ്മിക്കുന്നതിനുള്ള
ഭരണാനുമതി എന്ന്
നല്കുവാന്
കഴിയുമെന്ന്
വിശദമാക്കാമോ?
ചാലക്കുടിപ്പുഴയിലെ
സ്റ്റോറേജ് ഡാം നിര്‍മ്മാണം
956.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിപ്പുഴയില്‍
തുമ്പൂര്മുഴിയ്ക്കു
മുകളിലായി സ്റ്റോറേജ്
ഡാം
(തടയണകള്‍)നിര്‍മ്മിക്കുന്നതിനായുള്ള
പ്രാെപ്പാേസലിന്മേല്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിനായി
ഐ.ആര്.ഡി.ബി.
യിലേയ്ക്ക് പ്രസ്തുത
പ്രവൃത്തിയുടെ ഡിസെെന്‍
തയ്യാറാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
പുതുക്കിയ
റിപ്പാേര്‍ട്ടിന്മേല്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുന്നതിനും
സ്റ്റാേറേജ് ഡാം
യാഥാര്‍ത്ഥ്യമാക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമാേയെന്ന്
അറിയിക്കാമോ?
തോടിന്റെ
പാര്‍ശ്വഭിത്തികളുടെ
നവീകരണം
957.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുന്നംകുളം
മുനിസിപ്പാലിറ്റിയിലെ
മധുരക്കുളത്തുനിന്നും
കണ്ടാണശ്ശേരി,
ഗുരുവായൂര്‍
മുനിസിപ്പാലിറ്റി,
എളവള്ളി, മുല്ലശ്ശേരി
പഞ്ചായത്തുകളിലൂടെ
പോകുന്ന കൊച്ചിന്
ഫ്രോണ്ടിയര്‍ തോടിന്റെ
പാര്‍ശ്വഭിത്തികളുടെ
നവീകരണത്തിനും,
ജലനിര്‍ഗ്ഗമനം
സുഗമമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഹരിതകേരളം
പദ്ധതിയില്‍ ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
പ്രവൃത്തികള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
കിളളിയാറില്‍
പാര്‍ശ്വഭിത്തി നിര്‍മ്മാണം
958.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തരപുരം
നിയോജകമണ്ഡലത്തില്‍
ജഗതി പാലത്തിനും
മെെലാടിക്കടവ്
പാലത്തിനും ഇടയില്‍
കിളളിയാറിന്റെ വലത്
ഭാഗത്ത് പാര്‍ശ്വഭിത്തി
നിര്‍മ്മിക്കുന്നതിന്
2016-17 സാമ്പത്തിക
വര്‍ഷം ആസ്തി വികസന
സ്കീമില്‍ നിന്നും 98
ലക്ഷം രൂപ
അനുവദിക്കുകയും
ഭരണാനുമതി
പുറപ്പെടുവിച്ച്
രണ്ടുവര്‍ഷം
പിന്നിട്ടിട്ടും
സാങ്കേതികാനുമതി
നല്‍കുന്നതിനോ
ഇതുസംബന്ധിച്ച്
തുടര്‍നടപടി
സ്വീകരിക്കുന്നതിനോ
മേജര്‍ ഇറിഗേഷന്‍ ചീഫ്
എഞ്ചിനീയറുടെ ഭാഗത്തു
നിന്നും
നടപടിയുണ്ടാകുന്നില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;എങ്കിൽ
ഇക്കാര്യത്തിലാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
കിളളിയാറില്‍
നിന്നും ജലം സമീപ
പ്രദേശങ്ങളിലേയ്ക്ക്
കയറുമെന്ന ജനങ്ങളുടെ
ആശങ്ക കണക്കിലെടുത്ത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എത്രയും വേഗം
ആരംഭിക്കുന്നതിനുളള
നിര്‍ദ്ദേശം നല്‍കുമോ?
തിരുവനന്തപുരം
മണ്ഡലത്തിലെ
കടല്‍ഭിത്തികളുടെ നവീകരണം
959.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന വലിയതുറ
കടല്‍പ്പാലത്തിന്
ഇരുവശങ്ങള്‍, പൂന്തുറ
മടുവം മുതല്‍ ചര്‍ച്ച്
വരെയുള്ള ഭാഗങ്ങള്‍,
ചെറിയതുറ സുനാമി
കുരിശ്ശടി, വേളാങ്കണ്ണി
കടല്‍പ്പുറം,
ബീമാപ്പള്ളി
,മാമൂട്ടുവിളാകം,
തൈയ്ക്കാപ്പള്ളി,
കൈതവിളാകം എന്നീ
പ്രദേശങ്ങളിലെ
കാലപ്പഴക്കം മൂലം
നശിച്ചിരിക്കുന്ന
കടല്‍ഭിത്തികളുടെ
നവീകരണ പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
ഇതിലേയ്ക്കായി
എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
നവീകരണ പ്രവൃത്തികള്‍
എത്രയും വേഗം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(സി)
ജൂണ്‍-ജൂലൈ
മാസങ്ങളില്‍
കടല്‍ക്ഷോഭം
രൂക്ഷമാകുന്ന
കാലയളവാണെന്നത്
കണക്കിലെടുത്ത്
തീരദേശവാസികളുടെ
സുരക്ഷിതത്വത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മൂവാറ്റുപുഴയാറിന്റെ
സംരക്ഷണം
960.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിൽ
തീരമിടിഞ്ഞ
മൂവാറ്റുപുഴയാറിന്റെ
ഇരുകരകളും
സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടിയാണ്
ഇതുവരെ
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
മൂവാറ്റുപുഴയാറിന്റെ
തീരമിടിഞ്ഞ്
അപകടാവസ്ഥയിലായ
തലയോലപ്പറമ്പ് അടിയം
ഭാഗത്ത്
തീരസംരക്ഷണത്തിന്
റവന്യൂവകുപ്പ്
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
അടിയം
ഭാഗത്തെ തീരം
സംരക്ഷിക്കുന്ന
നടപടികളിലുണ്ടാകുന്ന
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
കടല്‍ഭിത്തി
നിര്‍മ്മാണം
961.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടലാക്രമണ
ഭീഷണിയില്‍ നിന്നും
തീരപ്രദേശങ്ങളെ
സംരക്ഷിക്കാന്‍
സംരക്ഷണഭിത്തി
കെട്ടുന്നതിന്
കരിങ്കല്ലുകള്‍
ലഭ്യമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരിങ്കല്ലുകള്‍ക്ക്
പകരം മറ്റെന്തെങ്കിലും
മാര്‍ഗ്ഗം
അവലംബിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അത്തരത്തിലുളള
അന്വേഷണങ്ങള്‍
നടക്കുന്നുണ്ടോ;
വിശദമാക്കാമോ?
കടല്‍ഭിത്തികളുടെ
പുനര്‍നിര്‍മ്മാണം
962.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തെത്തുടര്‍ന്ന്
ആലപ്പാട്
ഗ്രാമപഞ്ചായത്തിന്റെ
വിവിധ ഭാഗങ്ങളില്‍
ശക്തമായ തിരമാലകളാൽ
കടല്‍ഭിത്തി തകര്‍ന്ന്
കരഭാഗം നഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തകര്‍ന്ന
സംരക്ഷണഭിത്തികള്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനും
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
തകര്‍ന്ന
കടല്‍ഭിത്തി
പുനര്‍നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍ എത്രയും വേഗം
നടപ്പിലാക്കുമോ;
വിശദീകരിക്കുമോ?
ഉളിയത്ത്
കടവില്‍ റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
963.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഉളിയത്ത്
കടവില്‍, ഉപ്പുവെള്ളം
കൊണ്ട് പൊറുതി
മുട്ടുന്ന
നെല്‍കര്‍ഷകര്‍
ഉള്‍പ്പെടെയുള്ളവര്‍
വര്‍ഷങ്ങളായി
ആവശ്യപ്പെടുന്ന
റെഗുലേറ്റര്‍ കം
ബ്രിഡ്ജ് പദ്ധതിക്ക്
എപ്പോള്‍ അനുമതി
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
കുറ്റിപ്പുറം-കാങ്കക്കടവ്
റെഗുലേറ്റര്‍-കം-ബ്രിഡ്ജ്
964.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
കുറ്റിപ്പുറം-കാങ്കക്കടവ്
റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്
എന്നാണ് ഭരണാനുമതി
നല്‍കിയത്; ഭരണാനുമതി
നല്കിയിരുന്നപ്പോള്
ജലവിഭവവകുപ്പ്
എന്തെല്ലാം കാര്യങ്ങള്‍
പരിശോധിച്ചിരുന്നു;
ഭരണാനുമതിയുമായി
ബന്ധപ്പെട്ട് ഓരോ
ഓഫീസിലും ഫയല്‍ എത്ര
ദിവസം വീതം
പരിശോധിച്ചിരുന്നു;
ഫയല്‍ പരിശോധിച്ച
ഓഫീസുകളുടെ വിവരം
ലഭ്യമാക്കുമോ;
ഭരണാനുമതി ഉത്തരവ്
എന്നാണ് ചീഫ്
എഞ്ചിനീയര്‍(ഭരണം)ക്ക്
ലഭിച്ചത്; ചീഫ്
എഞ്ചിനീയര്‍ (ഭരണം)
പ്രസ്തുത ഉത്തരവില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
ചീഫ്
എഞ്ചിനീയര്‍ ഓഫീസും
ഇതോടനുബന്ധിച്ചുള്ള
എസ്.പി.വി. ആയ
കെ.ഐ.ഡി.സി. യും
വിശദമായ പഠനം നടത്തിയ
ശേഷമാണോ കിഫ്ബിക്ക്
നല്‍കിയത്; കിഫ്ബിക്ക്
നല്കിയ പ്രൊപ്പോസലിൽ
പുഴയുമായി ബന്ധപ്പെട്ട്
വിശദമായ പഠനം
നടത്തിയിട്ടുണ്ടോ;
ഭരണാനുമതിയ്ക്ക്
സര്‍ക്കാരില്‍ നല്കിയ
സമയത്ത് നടത്തിയ
പഠനത്തില്‍ നിന്നും
വ്യത്യസ്തമായി എന്ത്
പഠനമാണ് കിഫ്ബിക്ക്
നല്കിയ സമയത്ത്
നടത്തിയത്;
(സി)
സാങ്കേതികമായി
വിശദമായ പഠനം
നടത്തിയിട്ട്
തയ്യാറാക്കിയ
റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ
പ്രൊപ്പോസലിന്മേല്
കിഫ്ബി ചോദിച്ച
വിവരങ്ങല്‍ നല്‍കാതെ
പ്രോജക്ട്
അട്ടിമറിക്കുവാന്‍
നീക്കം നടത്തിയ ഏജന്‍സി
ആരെന്ന്
വ്യക്തമാക്കുമോ;
പ്രോജക്ട്
അട്ടിമറിക്കുവാന്‍
നീക്കം നടത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രൊജക്ടിന്റെ
തുടക്കത്തില്‍ നടത്തിയ
പഠനറിപ്പോര്‍ട്ട്
പരിഗണിക്കാതെ പ്രൊജക്ട്
മാറ്റണമെന്ന
നിര്‍ദ്ദേശം
ഉന്നയിച്ചത് ആരാണ്;
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച പല
പദ്ധതികളും
ജലവിഭവവകുപ്പില്
കാര്യക്ഷമമായി
നടക്കുന്നില്ലെന്ന
കാര്യം സര്‍ക്കാര്‍
പരിശോധിക്കുമോ; 2016
ജനുവരി മുതല്‍ ചീഫ്
എഞ്ചിനീയറുടെ ഓഫീസില്‍
നിന്നും സര്‍ക്കാരില്‍
നിന്നും നല്കിയ
ഭരണാനുമതികള്
എത്രയെന്ന്
വ്യക്തമാക്കുമോ; ഇതില്‍
എത്ര പദ്ധതികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
പൂര്‍ത്തിയായ
പദ്ധതികള്‍ ഏതെല്ലാം;
(എഫ്)
ജലവിഭവ
വകുപ്പ് ബഡ്ജറ്റ്
ചെലവഴിക്കുന്നതില്‍
സ്ഥിരമായി
പിന്നിലാണെന്ന കാര്യം
പരിശോധിക്കുമോ;
ഫെബ്രുവരി, മാര്‍ച്ച്
മാസങ്ങളില്‍
ധൃതഗതിയില്‍ ഫണ്ട്
ചെലവഴിക്കുന്നത്
പരിശോധിക്കുമോ; ഈ
വിഷയത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ?
ചെമ്മങ്കടവില്‍
റഗുലേറ്റര്‍
965.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മുനിസിപ്പാലിറ്റിയില്‍
കടലുണ്ടിപ്പുഴക്ക്
കുറുകെ ചെമ്മങ്കടവില്‍
റഗുലേറ്റര്‍ നിര്‍മ്മാണ
നടപടികള്‍ ഇപ്പാേള്‍
ഏതുഘട്ടത്തിലാണ്;
വിശദാംശം നല്കുമാേ;
(ബി)
മലപ്പുറം
നിയാേജക മണ്ഡലത്തില്‍
2018-19 വര്‍ഷത്തെ
ബജറ്റില്‍ ഉള്‍പ്പെട്ട
പ്രവൃത്തികളുടെ
ഇന്‍വെസ്റ്റിഗേഷനും
ഡിസെെനും
പൂര്‍ത്തീകരിച്ചിട്ടുണ്ടാേ;
ഓരാേ പ്രവൃത്തികളുടേയും
ഡി.പി.ആര്.
തയ്യാറാക്കുന്ന
നടപടികളുടെ പുരാേഗതി
വിശദീകരിക്കാമാേ?
നട്ടിക്കടവില്‍
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
966.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
നട്ടിക്കടവില്‍
പെരുമ്പപുഴയ്ക്ക്
കുറുകെ റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
പുതിയ ഡിസൈന്‍
തയ്യാറാക്കുന്നതിനും
വിശദമായ എസ്റ്റിമേറ്റ്
സമര്‍പ്പിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഡിസൈന്‍
എത്രയും വേഗം
തയ്യാറാക്കി ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
ഒരു പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
967.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജല
വിഭവ വകുപ്പ് വഴി ഒരു
പഞ്ചായത്തില്‍ ഒരു കുളം
എന്ന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഷൊര്‍ണൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം കുളങ്ങളാണ്
നവീകരിക്കുന്നത് എന്ന്
അറിയിക്കുമോ;
(ബി)
ഇതിനായി
എത്ര തുക
നീക്കിവച്ചിട്ടുണ്ടെന്നും
നവീകരണം എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
സീതാര്‍ക്കുണ്ട് മിനി
ഡൈവേര്ഷന് സ്കീം
968.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
സീതാര്‍ക്കുണ്ട് മിനി
ഡൈവേര്ഷന് സ്കീമിന്റെ
സര്‍വ്വെ നടപടി ഏത്
ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിക്കാവശ്യമായ
എസ്റ്റിമേറ്റ്
തയ്യാറായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര കോടി
രൂപയുടെ
എസ്റ്റിമേറ്റാണെന്ന്
വിശദമാക്കുമോ;
(സി)
സീതാര്‍ക്കുണ്ട്
പദ്ധതിയുടെ ആവശ്യകത
മനസ്സിലാക്കി
അടിയന്തരമായി പദ്ധതി
തുടങ്ങാന്‍ നടപടി
സ്വീകരിക്കുമോ?
മണലായ
ലിഫ്റ്റ് ഇറിഗേഷന്‍പദ്ധതി
969.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
ആലിപ്പറമ്പ്
പഞ്ചായത്തില്‍ മണലായ
ലിഫ്റ്റ്
ഇറിഗേഷന്‍പദ്ധതി
(ഇന്‍വെസ്റ്റിഗേഷന്‍
പ്രവൃത്തി) -യ്ക്ക്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ നാളിതുവരെ
ഭരണാനുമതി
ലഭിച്ചില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
ഐ.ഡി.ആര്.ബി.യില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ നാളിതുവരെ
ഭരണാനുമതി
നല്കുന്നതില്
ഉണ്ടായിട്ടുള്ള
കാലതാമസത്തിന്
കാരണമെന്തെന്ന്
അറിയിയ്ക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
നല്കുന്നതില്
വകുപ്പിനുണ്ടായിട്ടുള്ള
കാലതാമസം ഒഴിവാക്കി
ഭരണാനുമതിയും ഫണ്ടും
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുവാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
പിറവം
നിയോജകമണ്ഡലത്തിലെ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതികള്‍
970.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയം പിറവം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പ്രദേശങ്ങളിലെ
ഏതെല്ലാം ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതികളുടെ
പ്രവർത്തനത്തെ ബാധിച്ചു
എന്ന് അറിയിക്കുമോ;
(ബി)
ഇവയുടെ
അറ്റകുറ്റപ്പണികള്‍
പൂര്‍ണ്ണമായും
നിര്വ്വഹിച്ചിട്ടുണ്ടോയെന്നും
അടുത്തുവരുന്ന
മണ്‍സൂണ്‍ സീസണില്‍
പ്രസ്തുത ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതികള്‍
സാധാരണ രീതിയില്‍
തടസ്സമില്ലാതെ
പ്രവര്‍ത്തിക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതല്‍
സ്വീകരിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ?
നാദാപുരം
മണ്ഡലത്തിലെ ജലസേചന
പദ്ധതികള്‍
971.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന ജലസേചന
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ നിലവിലുള്ള
ഏതൊക്കെ പദ്ധതികള്‍
പുനരുദ്ധരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ?
നാട്ടിക
നിയോജക മണ്ഡലത്തിലെ ജലസേചന
വകുപ്പ് പ്രവൃത്തികള്‍
972.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാട്ടിക
നിയോജക മണ്ഡലം
ഉള്‍പ്പെടുന്ന അഞ്ച്
തീരദേശ
പഞ്ചായത്തുകളില്‍
ചേറ്റുവ മുതല്‍
സ്നേഹതീരം ബീച്ച് വരെ
പുലിമുട്ട്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ; ഇത്
നടപ്പിലാക്കുന്നതിനുള്ള
കാലതാമസം എന്താണെന്നു
വിശദമാക്കാമോ;
(ബി)
നാട്ടിക
മണ്ഡലത്തില്‍ ചാഴൂര്‍
ഗ്രാമപഞ്ചായത്തിലെ
ഒമ്പതാം വാർഡിൽ പുഴയുടെ
കരഭാഗം ഉദ്ദേശം 25
മീറ്റര്‍ നീളം വരുന്ന
ഭാഗം തകര്‍ന്ന്
കിടക്കുന്നത്
കെട്ടുന്നതിന് 67 ലക്ഷം
രൂപയുടെ എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടും
പ്രവൃത്തി
ആരംഭിക്കാത്തതിനുള്ള
തടസം എന്താണ്; ഈ
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാക്കും എന്ന്
വിശദമാക്കാമോ;
(സി)
ഈ
മണ്ഡലത്തിലെ താന്ന്യം
ഗ്രാമപഞ്ചായത്തിലെ
മുനയത്ത് റഗുലേറ്റര്‍
സ്ഥാപിക്കുന്നതിന് 24
കോടി രൂപയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
നൽകിയിട്ടും പ്രവൃത്തി
ആരംഭിക്കാത്തതിനുള്ള
തടസം എന്താണ്; എപ്പോള്‍
പ്രവൃത്തി
ആരംഭിക്കുന്നതിന്
സാധിക്കും എന്ന്
വ്യക്തമാക്കാമോ;
(ഡി)
നാട്ടിക
മണ്ഡലത്തിലെ
കീഴ്പുള്ളിക്കര മുനയം
തല്ക്കാലിക ബണ്ട്
നിര്‍മ്മാണത്തിലെ
അഴിമതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
കുടമുണ്ട
പാലത്തിന്റെ അപ്രോച്ച് റോഡ്
നിര്‍മ്മാണം
973.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
വാരപ്പെട്ടി കവളങ്ങാട്
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
കുടമുണ്ട പാലത്തിന്റെ
അപ്രോച്ച് റോഡ്
നിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച
സെക്രട്ടേറിയറ്റിലെ
IR2/313/18/WRD എന്ന
ഫയലിന്റെ നിലവിലെ അവസ്ഥ
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഫയലില്‍ ചീഫ്
എഞ്ചിനീയറില്‍ നിന്നും
ആവശ്യപ്പെട്ടിട്ടുള്ള
അധിക വിവരം
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് ചീഫ്
എഞ്ചിനീയറില്‍ നിന്നും
അധിക വിവരം
ലഭ്യമാകുന്നതിന്
കാലതാമസം നേരിടുന്നത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
സാങ്കേതിക
പ്രശ്നങ്ങളും,
കാലതാമസവും ഒഴിവാക്കി
അപ്രോച്ച് റോഡ്
നിര്‍മ്മാണം വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ ജിയോട്യൂബ്
നിര്‍മ്മാണം
974.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
തീരദേശങ്ങളിലെ
കടലാക്രമണം
തടയുന്നതിനായി
16.01.2018-ന്
ഭരണാനുമതി നല്കിയ
എട്ടു് കോടി രൂപയുടെ
ജിയോട്യൂബിന്റെ
നിര്‍മ്മാണപ്രവൃത്തികളുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഇൗ
പ്രവൃത്തിയുടെ കരാര്‍
റദ്ദാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റദ്ദാക്കാനുളള കാരണം
വ്യക്തമാക്കാമോ;
(സി)
ഇത്തരം
നിര്‍മ്മാണപ്രവൃത്തികള്‍
ഏറ്റെടുക്കുമ്പോള്‍
കരാറുകാരന്
ഉണ്ടായിരിക്കേണ്ട
നിലവിലുളള യോഗ്യതകള്‍
എന്തെല്ലാമാണ്;പ്രസ്തുത
പ്രവൃത്തി ഏറ്റെടുത്ത
കരാറുകാരന് നിലവിലുളള
മാനദണ്ഡപ്രകാരമുളള
യോഗ്യതകള്‍
ഉണ്ടായിരുന്നോ;വെളിപ്പെടുത്തുമോ;
(ഡി)
കരാറുകാരന്
പണി ആരംഭിക്കുന്നതില്‍
കാലതാമസം
വരുത്താനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
കാലവര്‍ഷവും
കടലാക്രമണ സാധ്യതയും
കണക്കിലെടുത്ത് തുക
അനുവദിച്ചിട്ടുളള
പ്രവൃത്തി എത്രയും
പെട്ടെന്ന്
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;പ്രസ്തത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നറിയിക്കാമോ?
തിരുവല്ല,
ചങ്ങനാശ്ശേരി ശുദ്ധജലപദ്ധതി
975.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
തിരുവല്ല, ചങ്ങനാശ്ശേരി
നഗരങ്ങള്‍ക്കായുള്ള
ശുദ്ധജല പദ്ധതിയില്‍
എന്തല്ലാം ഘടകങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വിശദമാക്കാമാേ;
(ബി)
ഇൗ
പദ്ധതി എന്നത്തേക്ക്
ഉദ്ഘാടനം ചെയ്യുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമാേ?
കാട്ടുപാറ
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
976.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
പുലാമന്തോള്‍
പഞ്ചായത്തില്‍
കാട്ടുപാറ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതിയുടെ
പ്രധാന കനാലിന്റെ
ചെയിനേജ് 2/250 മുതല്‍
2/350 വരെയുള്ള
അടിയന്തര
അറ്റകുറ്റപ്പണിക്ക്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ഭരണാനുമതി
നല്‍കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
അടിയന്തരമായി
ഭരണാനുമതിയും ഫണ്ടും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മാനന്തവാടി
കുടിവെള്ള പദ്ധതി
977.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ മാനന്തവാടി
കുടിവെള്ള പദ്ധതിയില്‍
നിന്നും എത്ര
കുടുംബങ്ങള്‍ക്കാണ്
കുടിവെള്ളം വിതരണം
ചെയ്യുന്നത്;
വിശദമാക്കാമോ;
(ബി)
കിഫ്ബിയില്‍
നിന്നും എത്ര കോടി
രൂപയാണ് ഈ പദ്ധതിയ്ക്ക്
ധനസഹായമായി ലഭിച്ചത്;
(സി)
കിഫ്ബിയില്‍
നിന്നും ലഭിച്ച തുക
കൊണ്ട് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ
ജലസേചനപദ്ധതികള്‍
978.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലം
പരിധിയില്‍ എം.എല്‍.എ.
ഫണ്ട് അനുവദിച്ചതും
കുറ്റ്യാടി ഇറിഗേഷന്‍
കനാല്‍ പ്രോജക്ട്
വിഭാഗത്തിന്
നിര്മ്മാണച്ചുമതലയുളളതുമായ
എത്ര പദ്ധതികള്‍
നടപ്പിലാക്കിവരുന്നുണ്ട്
;വ്യക്തമാക്കുമോ ;
(ബി)
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിക്കാന്‍
ബാക്കിയുളള ഏതെങ്കിലും
പ്രവൃത്തികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
പള്ളിക്കല്‍
പഞ്ചായത്തില്‍ ഇറിഗേഷന്‍
വകുപ്പ് ഏറ്റെടുത്തിട്ടുള്ള
പദ്ധതികള്‍
979.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇറിഗേഷന്‍
വകുപ്പ് വര്‍ക്കല
മണ്ഡലത്തിലെ
പള്ളിക്കല്‍
പഞ്ചായത്തില്‍
ഏറ്റെടുത്തിട്ടുള്ള
പദ്ധതികള്‍
വ്യക്തമാക്കാമോ;
(ബി)
ടി
പഞ്ചായത്തില്‍ വികസന
പ്രവര്‍ത്തനം
നടത്തുന്നതിന്
ഇറിഗേഷന്‍ വകുപ്പ്
എന്തെല്ലാം
പദ്ധതികള്‍ക്കുള്ള
രൂപരേഖയാണ്
തയ്യാറാക്കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ
ജലാശയങ്ങളുടെ പരിപാലനം
980.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കുട്ടനാട്ടിലെ
ജലാശയങ്ങളില്‍
പ്രളയാനന്തരം പോളയും
കടകലും (ജല സസ്യങ്ങള്‍)
മണ്ണും നിറഞ്ഞ് ആഴം
കുറഞ്ഞ് ഒഴുക്കില്ലാത്ത
അവസ്ഥയുണ്ടാകുന്നതിനാല്‍
ഇവ മാറ്റി
വെള്ളത്തിന്റെ ഒഴുക്കു്
സുഗമമാക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
മുണ്ടോര്ശ്ശിക്കടവ്
തടയണ നിര്‍മ്മാണം
981.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശ്രീകൃഷ്ണപുരം,
വെള്ളിനേഴി,
പൂക്കോട്ടുകാവ്,
കടമ്പഴിപ്പുറം എന്നീ
പഞ്ചായത്ത് കുടിവെള്ള
വിതരണ പദ്ധതികള്‍ക്ക്
ജലം
സംഭരിക്കുന്നതിനായുള്ള
മുണ്ടോര്ശ്ശിക്കടവ്
തടയണ
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
കരിമ്പുഴയില്‍
ശ്രീകൃഷ്ണപുരം
പഞ്ചായത്തതിര്‍ത്തിയിലുള്ള
മുണ്ടോര്ശ്ശിക്കടവില്
ഒരു സ്ഥിരം തടയണ
നിര്‍മ്മിക്കുന്നതിനായി
ജലവിഭവവകുപ്പിന്റെ
സ്ഥാപനമായ
കെ.എെ.എെ.ഡി.സി നടത്തിയ
ഇന്‍വെസ്റ്റിഗേഷന്‍
പ്രകാരം പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കോപ്പി
ലഭ്യമാക്കാമോ; വിശദാംശം
നല്‍കാമോ?
ഇറിഗേഷന്‍
ഭൂമിയില്‍ പകല്‍വീട്
നിര്‍മ്മാണം
982.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം ബ്ലോക്ക്
പഞ്ചായത്ത് ഇറിഗേഷന്‍
ഭൂമിയില്‍ നടത്തിവന്ന
പകല്‍വീട് നിര്‍മ്മാണം
തുടരുന്നതിനായി സ്ഥലം
എം. എൽ. എ. നല്കിയ
നിവേദനം 20.12.2018-ന്
1302/M(WR)VIP/2018
എന്ന നമ്പര്‍ പ്രകാരം
ചീഫ് എഞ്ചിനീയര്‍
(I&A)
ക്ക്അയച്ച്
കൊടുത്തതിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഫയലിന്റെ നാള്‍വഴി
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
ഈരാറ്റിന്‍പുറം
ടൂറിസം പദ്ധതി
983.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
ഈരാറ്റിന്‍പുറം ടൂറിസം
പദ്ധതിയുമായി
ബന്ധപ്പെട്ട് ഇറിഗേഷന്‍
വിഭാഗം ടെണ്ടര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര കോടി
രൂപയുടെ ടെണ്ടര്‍ ആണ്
ആദ്യഘട്ടത്തില്‍
ക്ഷണിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
ടൂറിസം വകുപ്പ് എത്ര
കോടി രൂപയാണ് ഇറിഗേഷന്‍
വിഭാഗത്തിന് അഡ്വാന്‍സ്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(സി)
ആദ്യഘട്ടത്തിലെ
ടെണ്ടര്‍ നടപടിയില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ടെണ്ടര്‍ ക്ഷണിച്ചത്
എന്ന് വിശദീകരിക്കാമോ;
പദ്ധതി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ടൂറിസം
വകുപ്പ് ഏത്
വര്‍ഷത്തിലാണ്
ഈരാറ്റിന്‍പുറം ടൂറിസം
പദ്ധതി നടപ്പിലാക്കാന്‍
ഇറിഗേഷന്‍ വിഭാഗത്തെ
ചുമതലപ്പെടുത്തിയത്
എന്ന് വ്യക്തമാക്കാമോ;
പദ്ധതി നടപ്പിലാക്കാന്‍
കാലതാമസം
വരുത്തിയതിന്റെ കാരണം
വിശദീകരിക്കാമോ?
പെരുമ്പുഴകടവ്
പാലം നിര്‍മ്മാണം
984.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍
ചങ്ങനാശ്ശേരി
മുന്‍സിപ്പല്‍ ഠൗണും,
പൂവംകരയും തമ്മില്‍
ബന്ധിപ്പിക്കാന്‍
നിര്‍മ്മിച്ച
പെരുമ്പുഴകടവ്
പാലത്തിന്റെ
നിര്‍മ്മാണം
പൂർത്തിയാക്കുംമുമ്പ്
തകര്‍ന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ബി)
ഈ
പാലത്തിന്റെ
പുനര്‍നിര്‍മ്മാണത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
യാത്രാക്ലേശം
ഗുരുതരമായി
തുടരുന്നതിനാല്‍ ഈ
പാലത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ടെൻഡർ
നടപടികള്‍
ത്വരിതപ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
ഭൂഗര്‍ഭ
ജലചൂഷണം
985.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജലത്തിന്റെ അമിതമായ
ഉപയോഗം
നിയന്ത്രിക്കുന്നതിന്
കെെക്കൊണ്ട നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഭൂഗര്‍ഭ
ജലചൂഷണമുള്ള സ്ഥലങ്ങള്‍
ഏതൊക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
ഇത്തരം
ജലചൂഷണം
നിയന്ത്രിക്കുന്നതിന്
ഭൂഗര്‍ഭ ജലവകുപ്പ്
എന്തെല്ലാം നടപടികളാണ്
കെെക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ഭൂഗര്‍ഭ
ജലത്തിന്റെ അമിത ചൂഷണം
തടയാന്‍ നടപടി
986.
ശ്രീ.പി.കെ.
ശശി
,,
ആന്റണി ജോണ്‍
,,
പി.ടി.എ. റഹീം
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭജലം അമിതമായി
ചൂഷണം ചെയ്യുന്നത്
തടയുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രദേശത്തെയും ഭൂഗര്‍ഭ
ജലനിരപ്പിന്റെ അളവ്
നിര്‍ണ്ണയം
നടത്താറുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
വന്‍കിട
ഫ്ലാറ്റുകളിലും
ഹോട്ടലുകളിലും
ഭൂഗര്‍ഭജലം അമിതമായി
ഉപയോഗിക്കുന്നത്
കണ്ടെത്തിയാല്‍
അവര്‍ക്കെതിരെ
എന്തെല്ലാം
നിയമനടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഭൂഗര്‍ഭ
ജലവിതാനം
ഉയര്‍ത്തുന്നതിനായി
കൃത്രിമ ഭൂജല സംപോഷണ
പദ്ധതികള്‍ നടപ്പാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
ഭൂഗര്‍ഭ
ജലത്തിന്റെ അളവ്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
987.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജലത്തിന്റെ
അളവ് അപകടകരമാം വിധം
താഴുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഭൂഗര്‍ഭ ജലത്തിന്റെ
അളവ്
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നത്;വ്യക്തമാക്കുമോ;
(സി)
അനിയന്ത്രിതമായി
കുഴല്‍ കിണറുകള്‍
കുഴിക്കുന്നതും,
അക്കേഷ്യ പോലുള്ള
മരങ്ങള്‍
വെച്ചുപിടിപ്പിക്കുന്നതും
ഭൂഗര്‍ഭ ജലത്തിന്റെ
അളവ് കുറക്കുന്നതിന്
കാരണമാകുന്നുണ്ടോ;
(ഡി)
എങ്കില്‍
ജലനിരപ്പ് കുറഞ്ഞ
സ്ഥലങ്ങളില്‍ കുഴല്‍
കിണറുകള്‍
കുഴിക്കുന്നതിന്
നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭൂജലശോഷണം
988.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ചില ഭാഗങ്ങളില്‍ ഭൂജലം
രണ്ടു മുതല്‍ ആറു
മീറ്റര്‍ വരെ
താഴ്ന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
എണ്പതു ശതമാനത്തോളം
ഗ്രാമവാസികളും അന്‍പതു
ശതമാനത്തോളം
നഗരവാസികളും
കുടിവെള്ളത്തിനായി
ആശ്രയിക്കുന്നത്
ഭൂജലമായതിനാൽ ഇത്
കുടിവെള്ള ക്ഷാമം
ഉണ്ടാക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ?
ഗ്രൗണ്ട്
വാട്ടര്‍
ഡിപ്പാര്‍ട്ട്മെന്റ്
നടപ്പിലാക്കുന്ന സേവന
പദ്ധതികള്‍
989.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭൂഗർഭ
ജല വകുപ്പ് ഗാര്‍ഹിക
തലത്തില്‍
നടപ്പിലാക്കുന്ന സേവന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
2018-19
വര്‍ഷം ഉണ്ടായ
മഹാപ്രളയത്തിന് ശേഷം
വകുപ്പ് ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
നടത്തിയ സേവനങ്ങള്‍
വിവരിക്കാമോ;
(സി)
ഗാര്‍ഹിക
തല സേവനങ്ങള്‍ക്ക്
വകുപ്പ് ഈടാക്കുന്ന
സേവന നിരക്കുകള്‍
വിശദമാക്കാമോ?
ഭൂഗര്‍ഭജലനിരപ്പിലെ
കുറവ്
990.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഭൂഗര്‍ഭജലനിരപ്പ്
കുറഞ്ഞു വരുന്നതുമായി
ബന്ധപ്പെട്ട്
വകുപ്പുതലപഠനങ്ങള്
നടത്തിയിട്ടുണ്ടോ;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ജല
സ്രോതസ്സുകളുടെയും നദികളുടെയും
സംരക്ഷണം
991.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജല സ്രോതസ്സുകള്‍,
നദികള്‍ എന്നിവയുടെ
സംരക്ഷണത്തിനായി നവ
കേരള മിഷന് പദ്ധതിയിൽ
ഉള്‍പ്പെടുത്തിയിട്ടുള്ള
മലപ്പുറം ജില്ലയിലെ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുകയും നിര്‍മ്മാണ
പുരോഗതികളും
വിശദീകരിക്കാമോ;
(സി)
ഈ
വര്‍ഷം പുതിയ
പദ്ധതികള്‍
ഏറ്റെടുത്തിട്ടുണ്ടോ;
ഭരണാനുമതി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ?
കുടിവെള്ള
പദ്ധതികള്‍
992.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാട്ടര്‍ അതോറിട്ടിയുടെ
മേല്‍നോട്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര കുടിവെള്ള
പദ്ധതികള്‍ ഉണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതികളില്‍
നിന്നുമുള്ള ജല
ലഭ്യതയില്‍ എത്ര
ശതമാനത്തിന്റെ
കുറവുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സ്രോതസ്സ്
ഇല്ലാതെ
മുടങ്ങികിടക്കുന്ന എത്ര
പദ്ധതികള്‍ സംസ്ഥാനത്ത്
ഉണ്ടെന്നും
ഇത്തരത്തില്‍ എത്രകോടി
രൂപയുടെ
നഷ്ടമുണ്ടായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
വരള്‍ച്ച നേരിടാന്‍ പദ്ധതി
993.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കടുത്ത വരള്‍ച്ചയും
ജലക്ഷാമവും നേരിടാന്‍
എന്തെല്ലാം പദ്ധതികളാണ്
ഭൂജല വകുപ്പ്
നടപ്പാക്കിയത്;വിശദമാക്കുമോ;
(ബി)
ദുരന്ത
നിവാരണ പരിപാടിയുടെ
സ്വഭാവത്തില്‍
എന്തെല്ലാം അടിയന്തിര
നടപടികളാണ്
കൈക്കൊണ്ടതെന്നു
വിവരിക്കുമോ;
(സി)
കുടിവെള്ള
പദ്ധതി നിലവിലില്ലാത്ത
സ്ഥലങ്ങളില്‍
എന്തെല്ലാം
തയ്യാറെടുപ്പുകളാണ്
വരള്‍ച്ച നേരിടാന്‍
കൈക്കൊണ്ടതെന്നു
വിശദീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ കുടിവെള്ളക്ഷാമം
994.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ രൂക്ഷമായ
വരള്‍ച്ചയെ
തുടര്‍ന്നുണ്ടാകുന്ന
കുടിവെള്ള ക്ഷാമം
പരിഹരിക്കുവാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
ദീര്‍ഘകാലാടിസ്ഥാനത്തില്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
സമഗ്ര
കുടിവെള്ള പദ്ധതി
995.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017-18
ലെ ബഡ്ജറ്റിൽ
പ്രഖ്യാപിച്ച 241 കോടി
രൂപയുടെ സമഗ്ര
കുടിവെള്ള പദ്ധതി
നിലവിൽ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
പ്രസ്തുത പദ്ധതിയ്ക്ക്
കിഫ്ബിയുടെ അനുമതി
ലഭിച്ചിരുന്നോ;
വിശദാംശങ്ങൾ നൽകുമോ;
(ബി)
പ്രസ്തുത
പദ്ധതി എപ്രകാരമാണ്
വിഭാവനം
ചെയ്തിട്ടുള്ളത്;
നടപ്പു സാമ്പത്തിക വർഷം
പദ്ധതിലക്ഷ്യം
കൈവരിക്കുവാൻ
സാധിക്കുമോ ;
വ്യക്തമാക്കുമോ ?
പുതിയ
ജലസ്രാേതസ്സുകള്
കണ്ടെത്തുന്നതിന് കര്‍മ്മ
പദ്ധതി
996.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ഐ.ബി. സതീഷ്
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആഗാേള
താപനം മൂലമുള്ള
കാലാവസ്ഥാവ്യതിയാനത്തിന്റെ
ഫലമായി
കുടിവെള്ളത്തിന്റെ
ആവശ്യം വിതരണത്തിന്
ലഭ്യമാകുന്നതിനേക്കാൾ
ഉയരുന്ന സാഹചര്യം
സംജാതമായിട്ടുണ്ടാേ;
(ബി)
എങ്കില്‍
ഈ സാഹചര്യത്തില്‍
ജലത്തിന്റെ ഉപയാേഗം
കാര്യക്ഷമവും
നിയന്ത്രിതവുമാക്കുന്നതിന്
എന്തെല്ലാം
ഇടപെടലുകളാണ്
നടത്തുന്നത്;
വ്യക്തമാക്കാമാേ;
(സി)
പുതിയ
ജലസ്രാേതസ്സുകള്
കണ്ടെത്തുന്നതിനും
നിലവിലുള്ളവയെ
ഉപയാേഗയാേഗ്യമാക്കുന്നതിനും
ജലാശയങ്ങളെ
നവീകരിക്കുന്നതിനും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമാേ?
പുതിയ
ജലസ്രാേതസ്സുകള്
കണ്ടെത്തുന്നതിന് കര്‍മ്മ
പദ്ധതിപ്രത്യേക ജല നയം
997.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുടിവെള്ള
വിതരണത്തിന്റെയും
ശുചീകരണത്തിന്റെയും
ഗുണനിലവാരവും
കാര്യക്ഷമതയും
ഉറപ്പാക്കുന്നതിനായി
പ്രത്യേക നയത്തിന് രൂപം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കാലാവസ്ഥ
വ്യതിയാനം കുടിവെള്ള
ലഭ്യതയിലും
വിതരണത്തിലും
സൃഷ്ടിച്ചിട്ടുള്ള
വെല്ലുവിളി നേരിടുവാന്‍
പ്രസ്തുത നയത്തില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിച്ചിട്ടുള്ള
കാര്യങ്ങൾ
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
വര്‍ഷമുണ്ടായ പ്രളയം
കുടിവെള്ളത്തിന്റെ
ഗുണനിലവാരത്തിലും വിതരണ
സംവിധാനത്തിലും
എന്തെല്ലാം
പ്രശ്നങ്ങളാണ്
സൃഷ്ടിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പ്രതിസന്ധി
മറികടക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ?
കുടിവെള്ള
പെെപ്പ് ലെെന്‍ പുതുക്കി
പണിയുന്ന നടപടി
998.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കണ്ണിച്ചിറ
- മലബാര്‍ ക്യാന്‍സര്‍
സെന്റര്‍ വഴി പോകുന്ന
കുടിവെള്ള പെെപ്പ്
ലെെന്‍ നിലവില്‍
പൊട്ടിപൊളിഞ്ഞ
അവസ്ഥയിലായത് പുതുക്കി
പണിയുന്നതുമായി
ബന്ധപ്പെട്ട്
സമർപ്പിച്ച ഡി.പി.ആര്.
സംബന്ധിച്ചു് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
എന്താണെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ള
ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്
പദ്ധതി
999.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടർ
അതോറിറ്റിയുടെയോ
ജലനിധിയുടെയോ കുടിവെള്ള
പദ്ധതികള്‍
ഇല്ലാത്തിനാല്‍
വേനല്‍ക്കാലങ്ങളില്‍
പഞ്ചായത്തിന്റെ
ഫണ്ടുപയോഗിച്ച്
ടാങ്കര്‍ ലോറികളില്‍
കുടിവെള്ളമെത്തിക്കുന്നതുമായ
പഞ്ചായത്തുകളില്‍
കുടിവെള്ള ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ വകുപ്പ്
വിഭാവനം ചെയ്തിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
കൂടുതലും
ബി.പി.എല്‍
വിഭാഗങ്ങളില്‍പ്പെട്ടവര്‍
ഉള്ള മേഖലകളിലും ,
ഭീമമായ ഗുണഭോക്തൃ
വിഹിതം നല്കാന്
കഴിവില്ലാത്ത
പഞ്ചായത്തുകളിലും
ജലനിധി പദ്ധതി
നടപ്പിലാക്കുവാന്‍
നേരിടുന്ന പ്രയാസം
ഒഴിവാക്കാന്‍
എന്തെങ്കിലും
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുമോ;വിശദീകരിക്കാമോ?
ശുദ്ധജലവിതരണം
നടത്തുന്നതിന് വേണ്ടി
സ്വീകരിച്ച നടപടികള്‍
1000.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ള ക്ഷാമം
നേരിടുന്ന പ്രദേശത്ത്
ശുദ്ധജലവിതരണം
നടത്തുന്നതിന് വേണ്ടി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍ ശുദ്ധജല
വിതരണം കൃത്യമായി
നടപ്പിലാക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
സര്‍ക്കാര്‍
എന്തെങ്കിലും
മുന്‍കരുതല്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ അത്
എന്താണെന്നും
വ്യക്തമാക്കാമോ?
കുടിവെള്ളത്തിലെ
ക്ലോറിന്റെ അളവ്
കുറയ്ക്കാന്‍ നടപടി
1001.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
കുടിവെള്ളത്തില്‍
ക്രമാതീതമായ തോതില്‍
ക്ലോറിന്‍
അടങ്ങിയിരിക്കുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇതുമൂലമുണ്ടാകുന്ന
ഗുരുതരമായ ആരോഗ്യ
പ്രശ്നങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
ഇത്തരം
പ്രവണതകള്‍
അവസാനിപ്പിക്കുന്നതിന്
കാര്യക്ഷമമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
കുപ്പിവെള്ളവിപണിയുടെ
നിയന്ത്രണം
1002.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുപ്പിവെള്ളത്തിന്റെ
വിപണി
ശക്തിപ്രാപിക്കുന്ന
സാഹചര്യത്തില്‍
അനയന്ത്രിതമായ ജലചൂഷണം
തടയുന്നതിന്
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇതിന്‍പ്രകാരം
എന്തെല്ലാം നടപടികൾ
സ്വീകരിച്ചു
എന്നറിയിക്കാമോ?
കായംകുളം
മണ്ഡലത്തില്‍ R.O പ്ലാന്റ്
1003.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ട മുതുകുളം
ബ്ലോക്ക് പഞ്ചായത്ത് ,
2017-ല്‍ ദേവികുളങ്ങര,
പത്തിയൂര്‍,
കണ്ടല്ലൂര്‍
ഗ്രാമപഞ്ചായത്തുകളിലേക്ക്
R.O. പ്ലാന്റ്
നിര്‍മ്മിക്കുന്നതിനു
വേണ്ടി എത്ര രൂപ കേരള
വാട്ടര്‍
അതോറിറ്റിയില്‍
അടച്ചിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(ബി)
പണം
അടച്ച് 2 വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
പ്ലാന്റ്
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വൈകുന്നതിനുള്ള കാരണം
വിശദമാക്കാമോ;
(സി)
നടപടിക്രമങ്ങള്‍
എത്രയും വേഗം
പൂര്‍ത്തീകരിച്ച് R.O.
പ്ലാന്റ്
സ്ഥാപിക്കുന്നതിനാവശ്യമായ
സത്വരനടപടികള്‍
സ്വീകരിക്കുമോ?
കിഫ്ബി
- ശുദ്ധജല കുടിവെള്ള
പദ്ധതികള്‍
1004.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കോഴിക്കോട് ജില്ലയില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
വിവിധ ശുദ്ധജല
കുടിവെള്ള പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ബാലുശ്ശേരി,
കൊയിലാണ്ടി, പേരാമ്പ്ര
മണ്ഡലങ്ങളില്‍ പ്രയോജനം
ലഭിക്കുന്ന കിഫ്ബി
കുടിവെള്ള പദ്ധതി
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ;
ഇതെപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(സി)
ഈ
പദ്ധതി
പൂര്‍ത്തീകരിച്ചാല്‍
മൂന്ന്
മണ്ഡലങ്ങളിലുമായി എത്ര
പേര്‍ക്കാണ് പ്രയോജനം
ലഭിക്കുക;
വ്യക്തമാക്കുമോ?
ജല
അതോറിറ്റിയുടെ പുന:സംഘടന
1005.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലഅതോറിറ്റിയുടെ
പുന:സംഘടന സംബന്ധിച്ച്
ബംഗളുരു ഐ.ഐ.ടി.യുടെ
നേതൃത്വത്തില്‍ ഒരു
വര്‍ഷം നീണ്ട
പഠനത്തിനൊടുവില്‍
സമര്‍പ്പിച്ച രണ്ടു
റിപ്പോര്‍ട്ടുകളിൽ
വര്‍ഷങ്ങളായി നടപടി
സ്വീകരിക്കാത്ത
സാഹചര്യമുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
സാഹചര്യത്തിൽ
കൊല്‍ക്കത്ത
ഐ.ഐ.എമ്മിലെ പ്രൊഫ:
സുശീല്‍ ഖന്നയെ
അതോറിറ്റിയുടെ
പുന:സംഘടന സംബന്ധിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാൻ
നിയോഗിക്കുന്നുണ്ടോ;എങ്കില്‍
ഇത് സംബന്ധിച്ച നടപടികൾ
നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
വരവ്-ചെലവ് കണക്കുകള്‍
1006.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍ കേരള
വാട്ടര്‍ അതോറിറ്റിയുടെ
റവന്യൂ വരുമാനം എത്ര ;
റവന്യൂ ചെലവ് എത്ര
;വ്യക്തമാക്കുമോ ;
(ബി)
കേരള
വാട്ടര്‍ അതോറിറ്റിക്ക്
കുടിശ്ശികയിനത്തില്‍
പിരിഞ്ഞു കിട്ടാനുള്ള
തുക എത്ര ; ആയത്
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
കേരള
വാട്ടര്‍ അതോറിറ്റിക്ക്
എത്ര ലക്ഷം ഗാര്‍ഹിക
പൈപ്പ് കണക്ഷനാണുള്ളത്
; അതില്‍
പ്രവര്‍ത്തിക്കാത്ത
മീറ്ററുകളുടെ എണ്ണം
എത്ര ; വ്യക്തമാക്കുമോ
;
(ഡി)
പൈപ്പ്
കണക്ഷനുകളുടെ
ചോര്‍ച്ചമൂലം (അണ്ടര്‍
വാട്ടര്‍ ലീക്ക്,
ഗാര്‍ഹിക കണക്ഷനുകളിലെ
ചോര്‍ച്ച) കേരള
വാട്ടര്‍ അതോറിറ്റി
പ്രതിദിനം
വിതരണത്തിനായി
തയ്യാറാക്കുന്ന
വെള്ളത്തിന്റെ എത്ര
ശതമാനം കണക്കില്‍പെടാതെ
നഷ്ടപ്പെടുന്നു ;
വ്യക്തമാക്കുമോ ;
(ഇ)
ഇതുമൂലം
എത്ര തുകയുടെ
വരുമാനനഷ്ടം വരുമെന്ന്
കണക്കാക്കുന്നു ;
വ്യക്തമാക്കുമോ ?
പൈപ്പ്
വഴി കുടിവെള്ളം
1007.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അമ്പത് ശതമാനം
ജനങ്ങള്‍ക്കെങ്കിലും
പൈപ്പ് വഴി കുടിവെള്ളം
ലഭ്യമാക്കുവാന്‍ ജല
അതോറിറ്റിക്ക്
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ പൈപ്പുവഴി
കുടിവെള്ളം എല്ലാ
ഭവനങ്ങളിലും എത്തിക്കുക
എന്ന ലക്ഷ്യം
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
എ.ഡി.ബി.യുടെ
ധനസഹായത്തോടെ
തിരുവനന്തപുരം, കൊച്ചി,
കോഴിക്കോട് എന്നീ
നഗരങ്ങളില്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതിയുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
ഈ പദ്ധതിയുടെ സര്‍വ്വേ
ജോലികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സിയെയാണ്
ഇത്ഏല്പിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
എത്രകോടി രൂപയുടെ
ധനസഹായമാണ്
എ.ഡി.ബി.യില്‍ നിന്നും
ലഭിക്കുന്നത്; അതിന്റെ
തിരിച്ചടവ്
എപ്രകാരമാണ്; വിശദാംശം
നല്‍കുമോ?
ശുദ്ധജല
ലഭ്യത ഉറപ്പാക്കാന്‍ നടപടി
1008.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുദ്ധമായ കുടിവെള്ളം
ലഭ്യമാക്കുന്നതിന്
ഉതകുന്ന തരത്തില്‍
എന്തെല്ലാം നടപടികളാണ്
കേരള വാട്ടര്‍
അതോറിറ്റി
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം അറിയിക്കുമോ;
(ബി)
നിലവില്‍
ശുദ്ധജല ലഭ്യതയിലും
വിതരണത്തിലും ഗുരുതരമായ
അപാകതകള്‍
സംഭവിച്ചുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കാൻ എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ശുദ്ധജല
സംഭരണത്തിലും
വിതരണത്തിലും വികസിത
രാജ്യങ്ങളിലേതിന്
സമാനമായ നൂതന
മാര്‍ഗ്ഗങ്ങള്‍
കണ്ടെത്തി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കുപ്പിവെളള
വിതരണ പദ്ധതി
1009.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയുടെ
കുപ്പിവെളള വിതരണ
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ഇതിനാവശ്യമായ
ലെെസന്‍സുകള്‍
ലഭ്യമായിട്ടുണ്ടോ;വ്യക്തമാക്കുമോ
;
(സി)
കുപ്പിവെളളം
എന്നുമുതല്‍ വിപണിയില്‍
എത്തിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കുടിവെള്ളം
ലഭ്യമാക്കുവാന്‍ ജല അതോറിറ്റി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
1010.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശുദ്ധമായ
കുടിവെള്ളം
ലഭ്യമാക്കുവാന്‍ ജല
അതോറിറ്റി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
കാലപ്പഴക്കം
ചെന്ന പൈപ്പുകളും
മോട്ടോറുകളും
മാറ്റിസ്ഥാപിക്കാത്തതുകാരണം
ജലവിതരണത്തിലുണ്ടാകുന്ന
തകരാറുമൂലം
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന് ഈ
മേഖലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
നല്‍കുമോ; ഇതില്‍
ഏതൊക്കെ പദ്ധതികള്‍
ഇതിനകം കമ്മീഷന്
ചെയ്തു;
(ഡി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
സംയുക്ത പദ്ധതിയായ
അമൃതില്‍ ഉള്‍പ്പെട്ട
ജലവിതരണ പദ്ധതികളുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ; ഈ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
വേണ്ടത്ര
വേഗതയില്ലായെന്ന
ആക്ഷേപം
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
തലസ്ഥാനത്തെ
ജലവിതരണം
1011.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
ആയിരം എം.എല്‍.ഡി.
പ്ലാന്റുകളും ജലസംഭരണ
ടാങ്കുകളും
പൂര്‍ത്തിയായി
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും അതില്‍
നിന്നും ജലവിതരണം
നടത്തുവാന്‍
സാധിയ്ക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പൈപ്പ്
ലൈന്‍
പൂര്‍ത്തീകരിക്കാത്തതാണ്
ജലവിതരണ തടസ്സത്തിന്
കാരണമെന്നതിനാല്‍ ഇത്
പൂര്‍ത്തിയാക്കുവാനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
പൈപ്പ്
ലൈന്‍
സ്ഥാപിക്കുവാനുള്ള തുക
കിഫ്ബിയില്‍ നിന്നും
അനുവദിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ?
ജലഅതോറിറ്റിയുടെ
വൈദ്യുതി ചാര്‍ജ്ജ്
1012.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ചാര്‍ജ്ജ്
ജലഅതോറിറ്റിക്ക് വന്‍
ബാധ്യത
ഉണ്ടാക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ജലഅതോറിറ്റിയുടെ
പ്രതിമാസ വൈദ്യുതി
ചാര്‍ജ്ജ് ശരാശരി
എത്രയാണ്;
(സി)
വൈദ്യുതി
ചാര്‍ജ്ജ്
കുറച്ചുകൊണ്ടുവരുന്നതിനായി
ജലഅതോറിറ്റി പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇക്കാര്യത്തിനായി
സോളാര്‍ പ്ലാന്റ്
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിനു
എത്ര രൂപ
ചെലവഴിക്കേണ്ടിവരും
;വിശദമാക്കുമോ?
കുടിവെള്ളത്തില്‍
ക്രമാതീതമായ തോതില്‍
ക്ലോറിന്‍
1013.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
കുടിവെള്ളത്തില്‍
ക്രമാതീതമായ തോതില്‍
ക്ലോറിന്‍
അടങ്ങിയിരിക്കുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
മൂലമുണ്ടാകുന്ന
ഗുരുതരമായ ആരോഗ്യ
പ്രശ്നങ്ങളെ
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
പ്രവണതകള്‍
അവസാനിപ്പിക്കുന്നതിന്
കാര്യക്ഷമമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
വളാഞ്ചേരി
നഗരസഭയിലെ ഉയര്‍ന്ന
പ്രദേശങ്ങളില്‍ കുടിവെള്ളം
ലഭ്യമാക്കുന്നതിന് നടപടി
1014.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വളാഞ്ചേരി
നഗരസഭയിലെ ഉയര്‍ന്ന
പ്രദേശങ്ങളില്‍
കുടിവെള്ളം
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട്
എം.എല്‍.എ. നല്കിയ
കത്തിന്മേല് വാട്ടര്‍
അതോറിറ്റി മാനേജിംഗ്
ഡയറക്ടര്‍ സ്വീകരിച്ച
നടപടി അറിയിക്കുമോ;
(ബി)
17.7.2017ലെ
2715/എം (ഡബ്യു ആർ )
/വി ഐ പി /2017 നമ്പര്‍
ഫയലില്‍ കേരള വാട്ടര്‍
അതോറിറ്റിയുടെ മലപ്പുറം
ഓഫീസില്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(സി)
ഇവ
സംബന്ധിച്ച ഫയലുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ; വാട്ടര്‍
അതോറിറ്റി മാനേജിംഗ്
ഡയറക്ടര്‍ ഓഫിസില്‍
നിന്നും അയച്ച
നിര്ദ്ദേശത്തിന്മേല്
മലപ്പുറം ഓഫീസില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
വാട്ടര്‍
അതോറിറ്റി പയ്യന്നൂര്‍
സെക്ഷന്‍ ഓഫീസ്
1015.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി പയ്യന്നൂര്‍
സെക്ഷന്‍ ഓഫീസും
പയ്യന്നൂര്‍
സബ്ഡിവിഷന് ഓഫീസും
UDISMAT പയ്യന്നൂര്‍
പ്രൊജക്ട് സെക്ഷന്‍
ഓഫീസും പ്രൊജക്ട്
സബ്ഡിവിഷന് ഓഫീസും
പയ്യന്നൂരില്‍ ഒരു വാടക
കെട്ടിടത്തില്‍ ആണോ
പ്രവര്‍ത്തിക്കുന്നത്;
വ്യക്തമാക്കുമോ ;
(ബി)
വാട്ടര്‍
അതോറിറ്റിക്ക്
പയ്യന്നൂര്‍ ഠൗണില്‍
സ്വന്തമായി പതിനഞ്ച്
സെന്റ് സ്ഥലം നിലവില്‍
ഉണ്ടോ; എങ്കില്‍ ഇൗ
സ്ഥലം ഉപയോഗപ്പെടുത്തി
സ്വന്തമായി ഒരു ഓഫീസ്
കെട്ടിടം പണിയാന്‍
ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കായംകുളം
മണ്ഡലത്തില്‍ കേരള വാട്ടര്‍
അതോറിറ്റി നടപ്പിലാക്കിയ
പദ്ധതികള്‍
1016.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2016
മുതല്‍ 2019 നാളിതുവരെ
കായംകുളം മണ്ഡലത്തില്‍
കേരള വാട്ടര്‍
അതോറിറ്റി വഴി
നടപ്പിലാക്കിയ
പദ്ധതികള്‍
എതൊക്കെയെന്നും ഓരോ
പ്രവൃത്തികള്‍ക്കും
എത്രരൂപ വീതം
ചെലവഴിച്ചുവെന്നും
നിലവില്‍ ഭരണാനുമതി
ലഭിച്ച്
പൂര്‍ത്തീകരിക്കേണ്ടതായ
പദ്ധതികള്‍
ഏതൊക്കെയെന്നും
വിശദമാക്കാമോ?
പീരുമേട്
നിയോജകമണ്ഡലത്തിലെ കുടിവെള്ള
പദ്ധതികൾ
1017.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജകമണ്ഡലത്തിൽ കേരള
വാട്ടർ അതോറിറ്റിക്ക്
ഭരണാനുമതി ലഭിച്ച പുതിയ
കുടിവെള്ള
പദ്ധതികളുടെയും,
ശാക്തീകരിക്കുന്നതിനോ
വിപുലപ്പെടുത്തുന്നതിനോ
അനുമതി ലഭിച്ചിട്ടുള്ള
നിലവിലുള്ള
പദ്ധതികളുടെയും
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികൾ
നടപ്പാക്കുന്നതിലേക്ക്
സ്വീകരിച്ചിട്ടുള്ള
നടപടികൾ
വ്യക്തമാക്കാമോ?
കണ്ണമംഗലം
സമഗ്ര കുടിവെള്ള പദ്ധതി
1018.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണമംഗലം
സമഗ്ര കുടിവെള്ള പദ്ധതി
കമ്മീഷന്
ചെയ്യുന്നതിലേക്കായി
ഇനി
പൂര്‍ത്തീകരിക്കേണ്ട
പ്രവൃത്തികള്‍
ഏതാെക്കെയാണ്;
വിശദമാക്കുമാേ;
(ബി)
ഇതിലേക്കായി
സജ്ജീകരിച്ച പമ്പ്
സെറ്റുകള്‍ക്ക്
വെെദ്യുതി കണക്ഷന്
ലഭ്യമായിട്ടുണ്ടാേ;
ഇല്ലെങ്കില്‍ വെെദ്യുതി
കണക്ഷന്
ലഭിക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമാേ;
(സി)
കണ്ണമംഗലം
ഗ്രാമപഞ്ചായത്തിലെ
ഒമ്പതു വാര്‍ഡുകളിലെ
ജനങ്ങള്‍ക്ക്
കുടിവെള്ളമെത്തിക്കുന്ന
ഇൗ പദ്ധതി അടിയന്തരമായി
കമ്മീഷന് ചെയ്യാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമാേ?
കാളിപ്പാറ
പദ്ധതി
1019.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാളിപ്പാറ
പദ്ധതിയുടെ പൈപ്പ്
ലൈന്‍ കടന്നുപോകുന്ന
നെയ്യാറ്റിന്‍കര നഗരസഭ
പ്രദേശത്തും മറ്റ്
സ്ഥലങ്ങളിലും സ്ഥിരമായി
പൈപ്പ് ലൈന്‍
പൊട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പൈപ്പ് ലൈന്‍
പൊട്ടുന്നത്
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ആണ് സ്വീകരിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
വാട്ടര്‍
അതോറിട്ടറി എം.ഡി യുടെ
ചേംബറില്‍ ചേര്‍ന്ന
യോഗത്തിന്റെ
അടിസ്ഥാനത്തില്‍
കാളിപ്പാറ പൈപ്പ്
ലൈനില്‍ എയര്‍
വാല്‍വുകള്‍
സ്ഥാപിക്കാന്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
എയര്‍
വാല്‍വ്
സ്ഥാപിക്കുന്നതിനുള്ള
നടപടി
2019-സെപ്റ്റംബര്‍
മാസത്തില്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കാമോ?
അരുവിക്കര
കുപ്പിവെള്ള ഫാക്ടറി
1020.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുപ്പിവെള്ളത്തിന്റെ
വില കുറയ്ക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
അരുവിക്കര
കുപ്പിവെള്ള ഫാക്ടറി
പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
തടസ്സം എന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി എത്ര തുക
ചെലവാക്കി ; പ്രസ്തുത
ഫാക്ടറി പൂര്‍ണ്ണ
സജ്ജമാകുമ്പോള്‍
പ്രതിദിന വിതരണശേഷി
എത്രയായിരിക്കും;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
അരുവിക്കരയില്‍
ഉല്പാദിപ്പിക്കുന്ന
കുപ്പി വെള്ളം എത്ര
തുകയ്ക്ക്
വില്ക്കുവാന്
ഉദ്ദേശിക്കുന്നു;
ഇത്എപ്പോള്
ജനങ്ങള്‍ക്ക്
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നു.
വിശദാംശം ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
ഫാക്ടറി
തുറക്കുന്നതില്‍
മനപ്പൂര്‍വ്വമായ
കാലതാമസം
ഉദ്യോഗസ്ഥതലത്തില്‍
ഉണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍
ജനങ്ങള്‍ക്ക്
കുപ്പിവെള്ളം കുറഞ്ഞ
നിരക്കില്‍ ഉടന്‍
ലഭ്യമാക്കാന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കാട്ടാക്കട
താലൂക്ക് വാട്ടര്‍
അതോറിറ്റി ഡിവിഷണല്‍ ഓഫീസ്
1021.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
താലൂക്ക് കേന്ദ്രമായ
വാട്ടര്‍
അതോറിറ്റിയുടെ
ഡിവിഷണല്‍ ഓഫീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിനുളള
തുടര്‍നടപടികള്‍
എന്താണെന്ന്
വിശദമാക്കാമോ?
ഇടക്കൊച്ചി
കുടിവെള്ള പദ്ധതി
1022.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇടക്കൊച്ചി
കുടിവെള്ള പദ്ധതിയുടെ
ഭാഗമായുള്ള പതിനഞ്ച്
ലക്ഷം ലിറ്റര്‍
ശേഷിയുള്ള ഭൂതല
ജലസംഭരണിയുടെയും
പതിമൂന്ന് ലക്ഷം
ലിറ്റര്‍ ശേഷിയുള്ള
ഉന്നതതല ജല
സംഭരണിയുടെയും
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെെന്ന്
വ്യക്തമാക്കാമോ?
തൃക്കാക്കര
മണ്ഡലത്തിലെ വാട്ടര്‍ അതോറിറ്റി
പൈപ്പ് ലൈന്‍ റോഡ്
1023.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലുവയില്‍
നിന്നും
എറണാകുളത്തേക്ക്
ജലമെത്തിക്കുന്ന
വാട്ടര്‍ അതോറിറ്റിയുടെ
കീഴിലുള്ള പൈപ്പ് ലൈന്‍
റോഡിന്റെ എത്ര
കിലോമീറ്ററാണ്
തൃക്കാക്കര
നിയോജകമണ്ഡലത്തിലുള്പ്പെടുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര കീലോമീറ്ററാണ്
തൃക്കാക്കര
മുനിസിപ്പാലിറ്റിയിലും
എത്ര കിലോമീറ്ററാണ്
കൊച്ചിന്
കോര്‍പ്പറേഷനിലും
ഉള്‍പ്പെടുന്നതെന്ന്
വിശദമാക്കുമോ;
(സി)
തൃക്കാക്കര
മണ്ഡലത്തില്‍പ്പെടുന്ന
ഈ റോഡിന്റെ ഭാഗങ്ങള്‍
പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്
അടിയന്തരമായി റിപ്പയര്‍
ചെയ്യുന്നതിന് വാട്ടര്‍
അതോറിറ്റി സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
ഇരുമ്പിളിയം-എടയൂര്‍-വളാഞ്ചേരി
കുടിവെള്ള പദ്ധതി
1024.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
അംഗീകാരം നല്കിയ
ഇരുമ്പിളിയം-എടയൂര്‍-വളാഞ്ചേരി
കുടിവെള്ള പദ്ധതിയുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ജല
അതോറിറ്റി മാനേജിംഗ്
ഡയറക്ടര്‍ ഓഫീസില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ഡി)
പദ്ധതി
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ജലഅതോറിറ്റിക്ക്
അടയ്ക്കേണ്ട മിനിമം വാട്ടർ
ചാർജ്
1025.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നഗരസഭയിലും
സമീപപഞ്ചായത്തുകളിലും ഈ
അടുത്തകാലത്തായി
ജലഅതോറിറ്റി
എത്രദിവസത്തേക്കു
ജലവിതരണം നിര്‍ത്തി
വെച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇതിനുള്ള
കാരണമെന്താണെന്നും
ഇപ്പോള്‍ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
ഉപഭോക്താക്കള്‍
ജലഅതോറിറ്റിക്കു
അടയ്ക്കേണ്ട മിനിമം
നിരക്ക് എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജലവിതരണം
ഇല്ലെങ്കിലും മിനിമം
നിരക്ക് അടയ്ക്കണമെന്ന്
വ്യവസ്ഥയുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
ഉപയോഗിക്കാത്ത
വെള്ളത്തിനു ചാര്‍ജ്ജ്
ഈടാക്കുന്നത്
അവസാനിപ്പിക്കാന്‍
നിയമവ്യവസ്ഥിതിയില്‍
ആവശ്യമായ മാറ്റം
കൊണ്ടുവരുമോ?
തഴക്കര കുടിവെള്ള പദ്ധതി
1026.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
തഴക്കര കുടിവെള്ള
പദ്ധതിയ്ക്ക്
ബഡ്ജറ്റില്‍ തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;പദ്ധതി
നിര്‍ദ്ദേശം മുതലുള്ള
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ സര്‍വ്വേ
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് സ്ഥലം
ഏറ്റെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഇ)
പദ്ധതി
അടിയന്തിരമായി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കുടിവെള്ളപദ്ധതിയ്ക്ക്
കിഫ്ബിയുടെ അംഗീകാരം
1027.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മുനിസിപ്പാലിറ്റിയിലും
സമീപ പഞ്ചായത്തുകളിലും
അനുഭവിക്കുന്ന രൂക്ഷമായ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
വകുപ്പ്
തയ്യാറാക്കിയിട്ടുള്ള
സമ്പൂര്‍ണ്ണ കുടിവെള്ള
പദ്ധതിയ്ക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചിട്ടും പദ്ധതി
ആരംഭിക്കുന്നതിന്
നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
മുക്കം
മേജര്‍ കുടിവെള്ള പദ്ധതി
1028.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി,
കുന്ദമംഗലം, കൊടുവള്ളി
മണ്ഡലങ്ങളിലെ
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന്
വിഭാവനം ചെയ്ത മുക്കം
മേജര്‍ കുടിവെള്ള
പദ്ധതിയ്ക്ക് ഭരണാനുമതി
ലഭിക്കുന്ന വിഷയം
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രവൃത്തി
എന്ന് ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മീനാട്
കുടിവെള്ള പദ്ധതി
1029.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മീനാട്
കുടിവെള്ള പദ്ധതിയുടെ
ഭാഗമായി കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
വെളിയം
ഗ്രാമപഞ്ചായത്തില്‍
ജലവിതരണ പൈപ്പുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
നടപടിക്രമങ്ങള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പൂര്‍ണമായും
പ്രവര്‍ത്തനക്ഷമമാക്കാന്‍
എന്നത്തേയ്ക്കു
സാധിക്കുമെന്ന്
അറിയിക്കാമോ?
പട്ടുവം
കുടിവെള്ള പദ്ധതി
1030.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂർ
ജില്ലയിലെ പട്ടുവം
ഉള്‍പ്പെടെയുള്ള
പഞ്ചായത്തുകളില്‍
നടപ്പിലാക്കുന്ന ജപ്പാൻ
കുടിവെള്ള പദ്ധതിയുടെ
ഭാഗമായി , എത്ര ശതമാനം
വെള്ളം ഇപ്പോള്‍
ഉപയോഗിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പൈപ്പ്
ലൈന്‍ കടന്നുപോകുന്ന
ശ്രീകണ്ഠപുരം നഗരസഭ,
ചെങ്ങളായി പഞ്ചായത്ത്
എന്നീ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രദേശത്തു കൂടി
കുടിവെള്ളം
ലഭ്യമാക്കുവാൻവേണ്ട
നടപടി സ്വീകരിക്കുമോ?
ജപ്പാന്
കുടിവെള്ള പദ്ധതി
1031.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
എന്‍.എച്ച് 66
ബൈപ്പാസില്‍
തൊണ്ടയാടിനും
രാമനാട്ടുകരക്കും
ഇടയില്‍ റോഡ് കട്ടിംഗ്
ഒഴിവാക്കി എച്ച്.ഡി.ഡി
മെത്തേഡില്‍ ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
പൈപ്പ് ലൈന്‍ ദേശീയപാത
മുറിച്ച്
കൊണ്ടുപോവുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നേരത്തേ
കരാര്‍ എടുത്തവര്‍ക്ക്
ഇങ്ങനെ ഒരിനം പ്രവൃത്തി
നല്‍കാത്ത
സാഹചര്യത്തില്‍ ഇതിന്
പ്രത്യേകാനുമതി
നല്കാന്
സാധിക്കുമോയെന്ന്
വിശദമാക്കുമോ;
(സി)
ദേശീയപാത
ആറ് വരിയാക്കുന്നതിന്
മുമ്പ് പൈപ്പ്
ക്രോസിംഗ് പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പെരുനാട്
അത്തിക്കയം കുടിവെളള പദ്ധതി
1032.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരുനാട്
അത്തിക്കയം കുടിവെളള
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി അറിയിക്കുമോ ;
ഇനി ഏതൊക്കെ
പ്രവൃത്തികളാണ്
പൂർത്തിയാക്കാനുള്ളതെന്നും
ഈ പ്രവൃത്തികള്‍
എന്നത്തേക്ക്
പൂർത്തിയാക്കാനാകുമെന്നും
വിശദമാക്കുമോ;
(ബി)
ടി
പദ്ധതിയുടെ
നിര്‍മ്മാണത്തിനായി
എത്ര രൂപയാണ്
ചെലവഴിക്കുന്നതെന്നും ;
ഏതൊക്കെ
പ്രദേശങ്ങളിലാണ് ഇതുവഴി
കുടിവെളളമെത്തിക്കുന്നതെന്നും
പദ്ധതിയുടെ രണ്ടാം
ഘട്ടത്തില്‍ എന്തൊക്കെ
പ്രവൃത്തികളാണ് വിഭാവനം
ചെയ്തിരിക്കുന്നതെന്നും
അറിയിക്കുമോ?
തലശ്ശേരി
കൂത്തുപറമ്പ് സമഗ്ര കുടിവെളള
പദ്ധതി
1033.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
തലശ്ശേരി കൂത്തുപറമ്പ്
സമഗ്ര കുടിവെളള
പദ്ധതിയുടെ പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനു
ഇതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(ബി)
ഇനി
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിക്കാന്‍
ആവശ്യമായിട്ടുളളതെന്നും
ഇൗ പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
അറിയിക്കുമോ?
അങ്കമാലി
നിയോജകമണ്ഡലത്തിനായി
പ്രഖ്യാപിച്ച കുടിവെള്ള
പദ്ധതി
1034.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷം അങ്കമാലി
നിയോജകമണ്ഡലത്തിനായി
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച 262.20
കോടി രൂപയുടെ കുടിവെള്ള
പദ്ധതിയുടെ ടെണ്ടര്‍
നടപടി ഏത് ഘട്ടം
വരെയായി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി നാളിതുവരെയായി
തുടങ്ങാന്‍
കഴിയാത്തതിന്റെ
തടസ്സകാരണങ്ങള്
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പ്രഖ്യാപനം വന്നിട്ട്
ഇരുപത്തി ഏഴ് മാസം
പിന്നിട്ടിട്ടും പദ്ധതി
യാഥാര്‍ത്ഥ്യമാകാത്തതിന്റെ
കാരണം വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഈ
പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് നാളിതുവരെ
വിളിച്ച യോഗത്തിന്റെ
മിനിറ്റ്സിന്റെ
പകര്‍പ്പും യോഗതീരുമാന
പ്രകാരം കൈക്കൊണ്ട
നടപടിയും
വ്യക്തമാക്കാമോ;
(ഇ)
ജി
ഓ(ആർ ടി ) നം
.615/2018/ ഡബ്ള്യു ആർ
ഡി തീയതി 20.08.2018
ഉത്തരവില്‍ പറയുന്ന
മൂന്ന് പ്രവൃത്തികളുടെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
എന്നേയ്ക്ക് ഈ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
നെയ്യാര്‍
ജലസംഭരണിയില്‍ നിന്ന്
അരുവിക്കരയിലേക്ക് വെള്ളം
1035.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017-
ല്‍ തലസ്ഥാനത്ത്
ഗുരുതരമായ
ശുദ്ധജലക്ഷാമം
നേരിട്ടപ്പോള്‍
അടിയന്തര സാഹചര്യം
കണക്കിലെടുത്ത്
നെയ്യാര്‍
ജലസംഭരണിയില്‍ നിന്നും
അരുവിക്കരയിലേക്ക്
വെള്ളം എത്തിക്കുന്ന
പദ്ധതി
നടപ്പിലാക്കിയിരുന്നോ ;
(ബി)
പ്രസ്തുത
പദ്ധതി ടെന്‍ഡര്‍ നടപടി
ഒഴിവാക്കിയാണോ
നടപ്പിലാക്കിയത്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് എത്ര കോടി
രൂപ ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ഡി)
നെയ്യാര്‍
ജലസംഭരണിയില്‍ നിന്നും
അരുവിക്കരയിലേക്ക്
വെള്ളമെത്തിക്കുന്ന
പദ്ധതി സ്ഥിരം
സംവിധാനമാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
എലവഞ്ചേരി-പല്ലശ്ശേന
കുടിവെളള പദ്ധതി
1036.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ ആദ്യ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
എലവഞ്ചേരി-പല്ലശ്ശേന
കുടിവെളള പദ്ധതിയുടെ
പ്രവൃത്തി
തുടങ്ങുന്നതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടം വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
മല്ലപ്പള്ളി
-ആനിക്കാട് കുടിവെള്ള
പദ്ധതി
1037.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മല്ലപ്പള്ളി
-ആനിക്കാട്
കുടിവെള്ളപദ്ധതിയുടെ
ഏതെല്ലാം ഘടകങ്ങള്‍
പൂര്‍ത്തികരിച്ചുവെന്നും
ഇനിയും
പൂര്‍ത്തീകരിക്കുവാനുള്ള
പ്രവൃത്തികള്‍
ഏതാക്കെയെന്നും
വിശദമാക്കാമാേ;
(ബി)
ഇൗ
കുടിവെള്ള പദ്ധതിയുടെ
പ്രവര്‍ത്തനം
എന്നത്തേക്ക്
തുടങ്ങുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമാേ?
കീഴാറ്റൂര്‍
കേന്ദ്രമാക്കി കുടിവെള്ള
പദ്ധതി
1038.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
മണ്ഡലത്തിലെ
കീഴാറ്റൂര്‍
ഗ്രാമപഞ്ചായത്ത്
കേന്ദ്രമാക്കി
കുടിവെള്ള പദ്ധതി
ആരംഭിക്കുന്നതിന്
നിവേദനം
ലഭിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമാേ;
(ബി)
പ്രസ്തുത
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമാേ;
(സി)
ഫയല്‍
നമ്പര്‍
WSC3/77/2019/WRD
പ്രകാരം ആവശ്യപ്പെട്ട
റിപ്പാേര്‍ട്ട്
വാട്ടര്‍
അതാേറിറ്റിയില്‍
നിന്നും
ലഭ്യമാക്കിയിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ഡി)
ഇതു
സംബന്ധിച്ച് വാട്ടര്‍
അതാേറിറ്റി മഞ്ചേരി
ഡിവിഷനില്‍ നിന്നും
റിപ്പാേര്‍ട്ട്
ലഭ്യമാക്കിയിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(ഇ)
റിപ്പാേര്‍ട്ട്
ലഭ്യമാക്കിയിട്ടില്ലെങ്കില്‍
ആയത് അടിയന്തരമായി
സമര്‍പ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമാേ;
വിശദമാക്കാമാേ?
കുന്നത്താനം,കല്ലൂപ്പാറ,പുറമറ്റം
പഞ്ചായത്തുകള്‍ക്കുള്ള
ശുദ്ധജലപദ്ധതി
1039.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
പ്ലാനില്‍
ഉള്‍പ്പെടുത്തി
കുന്നത്താനം,
കല്ലൂപ്പാറ, പുറമറ്റം
എന്നീ
പഞ്ചായത്തുകള്‍ക്കായുള്ള
ശുദ്ധജലപദ്ധതി
ആരംഭിക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമാേ;
(ബി)
സ്ഥലമേറ്റെടുപ്പ്
സംബന്ധിച്ച് കാേടതി
പുറപ്പെടുവിച്ച
നിരാേധനങ്ങള്
നിലവിലുണ്ടാേയെന്ന്
വ്യക്തമാക്കാമാേ;
(സി)
ഇക്കാര്യത്തില്‍
എന്താെക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമാേ?
മൂര്‍ക്കനാട്
കുടിവെളള പദ്ധതി
1040.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂര്‍ക്കനാട്
കുടിവെളള പദ്ധതിയുടെ
വിതരണശൃംഖല മങ്കട
നിയോജക മണ്ഡലത്തിലെ
മുഴുവന്‍
ഗ്രാമപഞ്ചായത്തുകളിലേക്കും
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
ശിപാര്‍ശകള്‍
സര്‍ക്കാരില്‍
ലഭ്യമായിട്ടുണ്ടോ;
(സി)
സമീപകാലത്തുണ്ടായ
പ്രളയത്തിന്റെയും
നിലവിലെ
വരള്‍ച്ചയുടെയും
പശ്ചാത്തലത്തില്‍
പ്രസ്തുത പ്രവൃത്തിക്ക്
അടിയന്തര ഫണ്ട്
ലഭ്യമാക്കുമോ?
ചാത്തന്നൂര്‍
നിയാേജകമണ്ഡലത്തില്‍ ജപ്പാന്
കുടിവെള്ള പദ്ധതി
1041.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയാേജകമണ്ഡലത്തില്‍
പുനരാംരംഭിച്ചിട്ടുള്ള
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ ജലവിതരണ
പെെപ്പുകള്‍
സ്ഥാപിക്കുന്നതിലെ
പുരാേഗതി
വിശദമാക്കാമാേ;
(ബി)
പ്രസ്തുത
നിയാേജകമണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളില്‍ ടി
പദ്ധതി
പൂര്‍ത്തികരിച്ച്
ജലവിതരണം
നടത്തുന്നുണ്ട് എന്ന്
വ്യക്തമാക്കാമാേ;
(സി)
പരവൂര്‍
നഗരസഭയില്‍ ജപ്പാന്
കുടിവെള്ള പദ്ധതിയുമായി
ബന്ധപ്പെട്ട്
അവശേഷിക്കുന്ന
ജാേലികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമാേ;
(ഡി)
ചാത്തന്നൂര്‍
നിയാേജകമണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളില്‍ ടി
പദ്ധതിയുടെ പണി
പൂര്‍ത്തീകരിക്കാനുണ്ടെന്നും
ആയത് എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വിശദമാക്കാമാേ?
കാഞ്ഞിരപ്പുഴ,
തച്ചമ്പാറ, കാരാകുര്‍ശ്ശി
പഞ്ചായത്തുകളിലെ കുടിവെളള
പദ്ധതികള്‍
1042.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞിരപ്പുഴ,
തച്ചമ്പാറ,
കാരാകുര്‍ശ്ശി
പഞ്ചായത്തുകളിലെ
കുടിവെളള
പദ്ധതിയ്ക്കാവശ്യമായ
വെളളം
എത്തിക്കുന്നതിനുളള
കാഞ്ഞിരപ്പുഴ
ഡാമിനകത്തെ കിണര്‍
അടച്ചതുമൂലം
പൊതുജനങ്ങള്ക്കുണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദീര്‍ഘവീക്ഷണമോ
ആവശ്യമായ പഠനമോ
നടത്താതെയാണ്
ഇത്തരത്തില്‍ ഒരു
തീരുമാനമെടുത്തതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കിണര്‍
അടയ്ക്കുന്നതിന് ഡാം
സുരക്ഷ അതോറിറ്റിയോ
ജലവിഭവ വകുപ്പോ
എന്തെങ്കിലും
തരത്തിലുളള അനുമതി
നല്‍കിയിട്ടുണ്ടോ;എങ്കിൽ
ഏതു തലത്തിലുളള
തീരുമാനത്തിന്റെ
അടിസ്ഥാനത്തിലാണ്
കിണര്‍ അടച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കിണര്‍
അടച്ചതുമൂലം ഈ
പഞ്ചായത്തുകളിലെ
പൊതുജനങ്ങള്ക്കുണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
പരിഹരിയ്ക്കുന്നതിനും
തീരുമാനം
പുന:പരിശോധിക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിയ്ക്കുമോ?
ഒതുക്കുങ്ങല്‍-പൊന്മള
കുടിവെള്ള പദ്ധതി
1043.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒതുക്കുങ്ങല്‍-പൊന്മള
കുടിവെള്ള പദ്ധതിയുടെ
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കുടിവെള്ള പദ്ധതിയുടെ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിച്ച്
കമ്മീഷന്
ചെയ്യാനാകുമെന്ന്
അറിയിക്കുമോ?
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍ പദ്ധതി
1044.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ കൊട്ടാരക്കര,
നെടുവത്തൂര്‍ തദ്ദേശ
സ്ഥാപനങ്ങളില്‍
അനുഭവപ്പെടുന്ന
കുടിവെള്ളക്ഷാമം
പരിഹരിക്കുന്ന
പദ്ധതിക്കായി വാട്ടര്‍
അതോറിറ്റി സാധ്യതാപഠനം
നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
നല്‍കുമോ?
തിരുവനന്തപുരം
നഗരത്തിലെ ജലക്ഷാമം
1045.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ പല ഉയര്‍ന്ന
പ്രദേശങ്ങളിലും
രൂക്ഷമായ കുടിവെള്ള
ക്ഷാമം നേരിടുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
വേനല്‍ക്കാലം
നീണ്ടുപാേകുന്ന
സാഹചര്യത്തില്‍
തലസ്ഥാനം
അഭിമുഖീകരിക്കുന്ന
ജലക്ഷാമം
പരിഹരിക്കുന്നതിന്
എന്തെങ്കിലും
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ?
അരുവിക്കരയില്‍
ജലശുചീകരണ പ്ലാന്റ്
നിര്‍മ്മാണം
1046.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അരുവിക്കരയിലെ
പുതിയ ജലശുചീകരണ
പ്ലാന്റിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്; ഇത്
എന്നത്തേക്ക് കമ്മീഷന്
ചെയ്യുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(ബി)
തിരുവനന്തപുരത്ത്
ഉയര്‍ന്ന പ്രദേശങ്ങളായ
നന്തന്കാേട്,
കനകനഗര്‍, ജവഹര്‍നഗര്‍,
ചാരാച്ചിറ,
കുറവന്കാേണം,
നാലാഞ്ചിറ തുടങ്ങിയ
സ്ഥലങ്ങളിലെ രൂക്ഷമായ
കുടിവെള്ള ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
പ്രസ്തുത
പ്രദേശങ്ങളിലെ
കുടിവെള്ള ക്ഷാമം
ശാശ്വതമായി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ?
പള്ളിക്കലാറ്റില്‍
തടയണ നിര്‍മ്മാണം
1047.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൊടിയൂര്‍
ഗ്രാമപഞ്ചായത്തിലൂടെ
കടന്നു പോകുന്ന
പള്ളിക്കലാറ്റിലെ തടയണ
നിര്‍മ്മാണപുരോഗതി
വിശദീകരിക്കുമോ;
മഴക്കാലമെത്തുന്നതിനു
മുമ്പായി നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
കഴിയുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടുത്തെ
ജലത്തിലെ ഉപ്പിന്റെ
അളവ് പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
സംബന്ധിച്ച പരിശോധന
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
പള്ളിക്കലാറ്റിലെ
ജലസമൃദ്ധി
ഉപയോഗപ്പെടുത്തി ഒരു
സമഗ്ര കുടിവെള്ള പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
പ്രോജക്ട്
തയ്യാറാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വിശദീകരിക്കുമോ?
കുപ്പിവെളള
ഫാക്ടറി
1048.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
/പൊതുമേഖലയില്‍
നിലവില്‍ എത്ര
കുപ്പിവെളള ഫാക്ടറി
/ബോട്ട് ലിംഗ്
പ്ലാന്റുകള്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ട്;
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
കൂടുതല്‍
ജില്ലകളിലേക്ക് ഇത്തരം
പ്ലാന്റുകള്‍
വ്യാപിപ്പിച്ച് ഈ
മേഖലയിലെ ചൂഷണത്തിന്
കടിഞ്ഞാണിട്ടുകൊണ്ട്
കുറഞ്ഞവിലയ്ക്ക്
കുപ്പിവെളളം
ലഭ്യമാക്കാനുളള
നടപടികള്‍
സ്വീകരിക്കുമോ;വ്യകതമാക്കുമോ;
(സി)
മലബാര്‍
മേഖലയില്‍ ജലലഭ്യത
കൂടുതലുളള ഭാഗത്ത്
ഇത്തരം പദ്ധതി
ആരംഭിക്കുന്നതിനു
ആലോചിക്കുന്നുണ്ടോ ;
വ്യക്തമാക്കാമോ?