തോട്ടം
മേഖലയിലെ പ്രശ്നങ്ങള്‍
1049.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവര്‍ത്തനരഹിതമോ
ഉപേക്ഷിച്ചതോ ആയ
തോട്ടങ്ങള്‍
ഏറ്റെടുക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
ഈ പദ്ധതി പ്രകാരം
ഏതൊക്കെ തോട്ടങ്ങള്‍
ഏറ്റെടുത്തുവെന്നും
അതിനായി എന്ത് തുക
കോമ്പന്‍സേഷന്‍
ഇനത്തില്‍
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ബി)
തോട്ടം
തൊഴിലാളികളുടെ മിനിമം
കൂലി പരിഷ്ക്കരിക്കുന്ന
കാര്യം ഏത്
ഘട്ടത്തിലാണ്; ഏത്
വര്‍ഷം മുതലാണ് തോട്ടം
മേഖലയില്‍ മിനിമം കൂലി
പുതുക്കി
നിശ്ചയിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
തോട്ടം
മേഖലയ്ക്കായി പ്രത്യേക
ഡയറക്ടറേറ്റ്
രൂപീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്നു
വിശദമാക്കുമോ?
കായംകുളം
ഐ.ടി.ഐ. യ്ക്ക് സ്ഥലം
കണ്ടെത്തുന്നത്
1050.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലവില്‍
കായംകുളം നഗരസഭാ
ഷോപ്പിംഗ്
കോംപ്ലക്സില്‍
പ്രവര്‍ത്തിക്കുന്ന
കായംകുളം ഗവണ്മെന്റ്
ഐ.ടി.ഐ. യ്ക്ക്
പുതുതായി സ്ഥലം
കണ്ടെത്തുന്നതുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുള്ള
നടപടികളും അവയുടെ
പുരോഗതിയും
വിശദമാക്കാമോ?
പ്ലാന്റേഷന്
ടാക്സ്
1051.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖല നേരിടുന്ന
പ്രതിസന്ധി
കണക്കിലെടുത്ത്
പ്ലാന്റേഷന് ടാക്സ്
ഒഴിവാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
(ബി)
എത്ര
ഹെക്ടറിന് മുകളിലുള്ള
തോട്ടങ്ങള്‍ക്കാണ്
നിലവില്‍ പ്ലാന്റേഷന്
ടാക്സ് അടയ്ക്കേണ്ടത്;
ഹെക്ടറിന് എന്ത്
തുകയാണ് ഇത്തരത്തില്‍
അടയ്ക്കേണ്ടത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്ലാന്റേഷന്
ടാക്സ്
ഒഴിവാക്കുന്നതിലൂടെ
സര്‍ക്കാരിന്
പ്രതിവര്‍ഷം എന്ത് തുക
നഷ്ടം സംഭവിക്കും;
ഇതിനായി 1960-ലെ തോട്ടം
ഭൂമി നിയമത്തില്‍
ഭേദഗതി കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സൗജന്യ
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
1052.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സൗജന്യ
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി പ്രകാരം
മലപ്പുറം, കോഴിക്കോട്
ജില്ലകളില്‍ ചികിത്സ
ലഭിക്കുന്ന
സ്വകാര്യ/സര്‍ക്കാര്‍/സഹകരണ
ആശുപത്രികള്‍
ഏതെല്ലാമാണെന്നും;
ഏതൊക്കെ ചികിത്സകളാണ്
ലഭ്യമാക്കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
പ്രകാരം നല്കി വരുന്ന
ചികിത്സാ
ആനുകൂല്യങ്ങളുടെ പരിധി
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതു സംബന്ധിച്ച
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ?
കേരളാ
ലേബര്‍ വെല്‍ഫയര്‍
ഫണ്ട്ബോര്‍ഡ്
1053.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
ലേബര്‍ വെല്‍ഫയര്‍
ഫണ്ട്ബോര്ഡിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണ്;
പ്രസ്തുത ബോര്‍ഡില്‍
നിന്നും
തൊഴിലാളികള്‍ക്ക്
ലഭ്യമാകുന്ന സേവനങ്ങളും
ആനുകൂല്യങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
തൊഴിലാളി വിഭാഗങ്ങളാണ്
ഈ ക്ഷേമ ബോര്‍ഡിന്റെ
പരിധിയില്‍
വരുന്നതെന്നറിയിക്കാമോ;
(സി)
കഴിഞ്ഞ
സാമ്പത്തികവര്‍ഷത്തില്‍
പ്രസ്തുത സ്ഥാപനത്തില്‍
നിന്നും
തൊഴിലാളികള്‍ക്ക്
ലഭ്യമായ ആനുകൂല്യം ആകെ
എത്ര രൂപയാണ് ;
(ഡി)
ഈ
സ്ഥാപനത്തിന്റെ ഒരു
വര്‍ഷത്തെ
പ്രവര്‍ത്തനച്ചെലവ്
ജീവനക്കാരുടെ വേതനം
ഉള്‍പ്പെടെ എത്ര
രൂപയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഒരു
വര്‍ഷം
തൊഴിലാളികള്‍ക്ക്
നല്കുന്ന
ആനുകൂല്യങ്ങളേക്കാള്‍
കൂടിയ തുക
ജീവനക്കാര്‍ക്ക്
ശമ്പളം നല്‍കാനായി
വേണ്ടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിശോധിക്കുമോ
എന്നറിയിക്കാമോ?
ക്ഷേമ
ബോര്‍ഡുകള്‍
1054.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ തൊഴിലാളി ക്ഷേമ
ബോര്‍ഡുകള്‍
ഏതൊക്കെയാണ്;
(ബി)
ഏതുതരത്തിലാണ്
ഇവയുടെ പ്രവര്‍ത്തന
മൂലധനം
സ്വരൂപിക്കുന്നത്എന്ന്
വ്യക്തമാക്കാമോ;
(സി)
വിവിധ
ക്ഷേമ ബോര്‍ഡുകള്‍ ഒരു
വര്‍ഷത്തില്‍
ബന്ധപ്പെട്ട
തൊഴിലാളികള്‍ക്ക്
നല്കുന്ന
ആനുകൂല്യത്തേക്കാള്‍
കൂടുതല്‍ തുക
ബോര്‍ഡുകളിലെ
ജീവനക്കാരുടെ
വേതനത്തിനായി
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
പ്രസ്തുത പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ സംയോജനം
1055.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴില്‍
വരുന്ന ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
ഭരണ ചെലവ്
കുറയ്ക്കുന്നതിനും
വേണ്ടി ക്ഷേമനിധി
ബോര്‍ഡുകളെ
സംയോജിപ്പിക്കുന്നതിനുളള
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എത്ര
ക്ഷേമനിധി ബോര്‍ഡുകളെ
സംയോജിപ്പിക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(സി)
ഈ
സംയോജനം സംബന്ധിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
ചെയ്യുന്നതിന് ഇതിനകം
എത്ര കമ്മിറ്റികളെ
നിയോഗിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
സംയോജനത്തിലൂടെ
ബോര്‍ഡുകളുടെ
സാമ്പത്തിക ഭദ്രത
ഉറപ്പാക്കുന്നതിനും
അതിലെ അംഗങ്ങളുടെ
ക്ഷേമകാര്യങ്ങള്‍ക്ക്
താമസം കൂടാതെ നടപടി
സ്വീകരിക്കുന്നതിനും
സാധിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകള്‍
1056.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്ലാ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിലുമായി എത്ര
തൊഴിലാളികള്‍
അംഗങ്ങളായിട്ടുണ്ട്
എന്നറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
ഇ.എസ്.ഐ.യില്‍ എത്ര
അംഗങ്ങള്‍
ഉണ്ടായിരുന്നു;
ഇപ്പോള്‍ എത്ര
അംഗങ്ങള്‍ ഉണ്ട്
എന്നറിയിക്കുമോ?
തൊഴില്‍ വകുപ്പിലെ
എന്‍ഫോഴ്സ്മെന്റ് സംവിധാനം
1057.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള
സ്ഥാപനങ്ങളില്‍ പരിശോധന
നടത്തി തൊഴിലാളികളുടെ
ആവശ്യങ്ങളും
അവകാശങ്ങളും
ഉറപ്പാക്കുന്നതിന്
പര്യാപ്തമായ സംവിധാനം
നിലവിലുണ്ടോ;
(ബി)
തൊഴില്‍
വകുപ്പിലെ
എന്‍ഫോഴ്സ്മെന്റ്
സംവിധാനം
പുന:സംഘടിപ്പിക്കണമെന്ന
മനുഷ്യാവകാശ കമ്മീഷന്റെ
നിര്ദ്ദേശത്തിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
പുതിയ
സംരംഭങ്ങള്‍
1058.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയതായി
എത്ര പേര്‍ക്ക് തൊഴില്‍
നല്‍കിയെന്നും എത്ര
പുതിയ സംരംഭങ്ങള്‍
ആരംഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
കേരളത്തിലെ
അഭ്യസ്തവിദ്യരുടെ
ബാഹുല്യം പരിഗണിച്ച്
കൂടുതല്‍ തൊഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
ഐ.ടി.ഐ.കളില്‍ കാലിക
പ്രാധാന്യമേറിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
കിലെയുടെ
പ്രവര്‍ത്തനങ്ങള്‍
1059.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ലേബര്‍ ആന്റ്
എംപ്ലോയ്മെന്റ്
എന്നാണ്
സ്ഥാപിതമായതെന്നും
ഇത്തരമൊരാശയം ആദ്യമായി
ആരാണ്
മുന്നോട്ടുവച്ചതെന്നും
വ്യക്തമാക്കാമോ;
(ബി)
കിലെ
ഇതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും ഇൗ
പ്രവര്‍ത്തനങ്ങള്‍ക്കു
ചെലവഴിച്ച തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
കിലെയുടെ
പ്രവര്‍ത്തനങ്ങള്‍ക്കുളള
ഫണ്ട് എവിടെനിന്നാണ്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കിലെയുടെ
ആസ്ഥാനമെവിടെയാണെന്നും
ജില്ലകളില്‍ കിലെയുടെ
പ്രവര്‍ത്തനങ്ങളും
പരിപാടികളും
സംഘടിപ്പിക്കാറുണ്ടോ
എന്നും എങ്കില്‍
അത്തരത്തില്‍ ഇതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
ജില്ല തിരിച്ചു
വ്യക്തമാക്കാമോ?
ഭവനരഹിതരായ
തോട്ടം തൊഴിലാളികള്‍
1060.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ ലായങ്ങളുടെ
അവസ്ഥ
പരിതാപകരമാണെന്നത്
വസ്തുതയല്ലേ;
(ബി)
പ്രസ്തുത
ലായങ്ങളെ
കെട്ടിടനികുതിയില്‍
നിന്നും ഒഴിവാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഭവനരഹിതരായ
എത്ര തോട്ടം
തൊഴിലാളികള്‍ ഉണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
ഇവര്‍ക്ക്
വീട് പണിത്
നല്‍കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കടകളിലെയും
വാണിജ്യസ്ഥാപനങ്ങളിലെയും
ജീവനക്കാര്‍ക്ക് പെൻഷൻ
1061.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടകളിലും
വാണിജ്യസ്ഥാപനങ്ങളിലും
ജോലി ചെയ്യുന്ന
ജീവനക്കാര്‍ക്കും
തൊഴിലാളികള്‍ക്കും
പെന്ഷന്
നല്‍കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതെങ്ങനെയാണ്
നടപ്പിലാക്കുക
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഈ
പെന്ഷന് സ്കീമില്‍
എത്ര ഗുണഭോക്താക്കള്‍
ഉള്‍പ്പെടുമെന്ന്
അറിയിക്കാമോ;
(ഡി)
പദ്ധതിയുടെ
സാമ്പത്തിക വിശദീകരണം
നല്‍കാമോ?
ചുമട്ടുതൊഴിലാളി
ക്ഷേമനിധി അംഗങ്ങള്‍ക്ക്
കലാമിറ്റി റിലീഫ്
1062.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചുമട്ടുതൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
നിന്നും അംഗങ്ങള്‍ക്ക്
നല്കുന്ന കലാമിറ്റി
റിലീഫ് തുക
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിരുന്നോ;
(ബി)
എങ്കില്‍
എന്നാണ് ബോര്‍ഡ്
പ്രസ്തുത തീരുമാനം
എടുത്തത്; ഈ
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
എത്ര പേര്‍ക്ക്
കലാമിറ്റി റിലീഫ് ഫണ്ട്
അനുവദിച്ചു;
(സി)
ഇനി
എത്ര പേര്‍ക്ക് ഈ
ഫണ്ടില്‍ നിന്നും തുക
അനുവദിക്കാനുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ഡി)
കലാമിറ്റി
ഫണ്ടില്‍ നിന്നും തുക
ലഭിക്കുവാന്‍
അര്‍ഹതപ്പെട്ടവര്‍ക്ക്
അടിയന്തരമായി അത്
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന് നടപടി
1063.
ശ്രീ.എം.
സ്വരാജ്
,,
ആര്. രാജേഷ്
,,
വി. ജോയി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
താെഴിലാളികളുടെ
ക്ഷേമത്തിനും
വികസനത്തിനുമായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
തൊഴില്‍
മേഖലയില്‍ സംസ്ഥാനം
അഭിമുഖീകരിക്കുന്ന
പ്രധാന വെല്ലുവിളികള്‍
എന്തൊക്കെയാണെന്നും അവ
നേരിടുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്നും
വിശദമാക്കാമോ;
(സി)
നഗരഗ്രാമീണ
മേഖലകളില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
തൊഴില്‍
വെെദഗ്ദ്ധ്യത്തിലും
പരിശീലനത്തിലും നിലവാരം
ഉയര്‍ത്തുന്നതിനും ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം നല്‍കാമോ?
തൊഴിലിടങ്ങളില്‍
ജീവനക്കാര്‍ക്ക് ഇരിപ്പിടം
1064.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലിടങ്ങളിലെ
ഇരിപ്പിട അവകാശം
സംബന്ധിച്ച നിയമം
സര്‍ക്കാര്‍
പാസ്സാക്കിയ
സാഹചര്യത്തിൽ പ്രസ്തുത
നിയമപാലനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
തൊഴിലിടങ്ങളില്‍
ജീവനക്കാര്‍ക്ക്
ഇരിപ്പിടം നല്‍കേണ്ട
തൊഴിലുടമകള്‍
ഇക്കാര്യത്തിൽ തങ്ങളുടെ
ഉത്തരവാദിത്തം
നിറവേറ്റിയിട്ടുണ്ടോ
എന്നത് സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ ;
വ്യക്തമാക്കാമോ ;
(സി)
ആഴ്ചയില്‍
എല്ലാ ദിവസവും കടകള്‍
തുറക്കാമെന്ന്
വ്യവസ്ഥയുണ്ടെങ്കിലും
ജീവനക്കാര്‍ക്ക്
ആഴ്ചയില്‍ ഒരു ദിവസം
വേതനത്തോടുകൂടിയ അവധി
നിര്‍ബന്ധമായും
നല്‍കണമെന്ന വ്യവസ്ഥ
പാലിക്കപ്പെട്ടിട്ടുണ്ടോ
എന്നത് സംബന്ധിച്ച്
ഫലപ്രദമായ പരിശോധനകള്‍
നടത്തിയിട്ടുണ്ടോ ;
വിശദീകരിക്കാമോ ;
(ഡി)
തൊഴില്‍
വകുപ്പിന്റെ
വ്യവസ്ഥകള്‍
ലംഘിക്കുന്ന
തൊഴിലുടമകള്‍ക്ക്
ഏര്‍പ്പെടുത്തിയിരുന്ന
പിഴത്തുക
ഉയര്‍ത്തിയതിന്റെ
അടിസ്ഥാനത്തില്‍
നിയമനടപടികള്‍
സ്വീകരിച്ചു
തുടങ്ങിയിട്ടുണ്ടോ ;
എങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
നെല്ലിയാമ്പതിയിലെ
തോട്ടം തൊഴിലാളികളുടെ
പുനരധിവാസം
1065.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്ലിയാമ്പതിയില്‍
സര്‍ക്കാര്‍ ഏറ്റെടുത്ത
തോട്ടങ്ങളിലെ
തൊഴിലാളികളുടെ തൊഴില്‍
സുരക്ഷ സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
തൊഴിലാളികളുടെ
പുനരധിവാസത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
തൊഴിലാളികള്‍ക്ക്
പ്രാഥമികസൗകര്യങ്ങള്‍
1066.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യമേഖലാസ്ഥാപനങ്ങളിലെ
വനിതാജീവനക്കാര്‍
ഉള്‍പ്പെടെയുളള
തൊഴിലാളികള്‍ക്ക്
പ്രാഥമികസൗകര്യങ്ങള്ക്കുപുറമെ
ഇരിപ്പിടവും
കുടിവെളളവും
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുളളത്
നിരീക്ഷിക്കുന്നതിന്
വകുപ്പുതലനടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
(ബി)
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ?
സ്വകാര്യസ്ഥാപനങ്ങളിലെ
ജീവനക്കാരുടെ ജോലിസമയം
1067.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യസ്ഥാപനങ്ങളിലെ
ജീവനക്കാരുടെ ജോലിസമയം
എത്ര മണിക്കൂറായാണ്
നിജപ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
നിജപ്പെടുത്തിയിട്ടുള്ള
സമയത്തിലും കൂടുതല്‍
സമയം ജോലി ചെയ്യാന്‍
ജീവനക്കാരെ
നിര്‍ബ്ബന്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഈ വിഷയത്തില്‍
സ്വീകരിച്ച നടപടികളെ
സംബന്ധിച്ചുള്ള
വിവരങ്ങള്‍ നല്‍കാമോ?
ലേബര്‍
ക്യാമ്പുകളില്‍ ശുചിത്വം
ഉറപ്പുവരുത്തുന്നതിന് നടപടി
1068.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികളുടെ
താമസസ്ഥലങ്ങളുടെ സ്ഥിതി
ശോചനീയമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സ്ഥലങ്ങളില്‍ നിന്നും
പകര്‍ച്ചവ്യാധികള്‍
പടരുവാനുള്ള സാഹചര്യം
ഗൗരവമുള്ളതായി
കാണുന്നുണ്ടോ;
(സി)
ഇത്തരം
ലേബര്‍ ക്യാമ്പുകളില്‍
നിരന്തരപരിശോധന
നടത്തുന്നതിലും അവിടെ
ആവശ്യമായ സൗകര്യങ്ങളും
ശുചിത്വവും
ഉറപ്പുവരുത്തുന്നതിലും
തൊഴില്‍
വകുപ്പുദ്യോഗസ്ഥരുടെ
ഭാഗത്ത് നിന്നും ഉപേക്ഷ
ഉണ്ടാകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
ലേബര്‍ ക്യാമ്പുകളില്‍
നിരന്തരപരിശോധന നടത്തി
വൃത്തിഹീനമായ
സാഹചര്യങ്ങള്‍
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
സാമ്പത്തികസഹായം
1069.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മരണപ്പെടുന്ന
ഇതരസംസ്ഥാന
തൊഴിലാളികളുടെ മൃതദേഹം
അവരുടെ നാടുകളില്‍
എത്തിക്കുന്നതിന്
ഏജന്റുമാര്‍ വന്‍തുക
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
മരണമടയുന്നവരുടെ
മൃതശരീരം വിമാനത്തില്‍
കൊണ്ടുപോകുന്നതിന്
ആവശ്യമായ
സാമ്പത്തികസഹായം
നല്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിക്കേണ്ട
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
പുതുതായി
ആരംഭിച്ച ഇ.എസ്.എെ.
ഡിസ്പെന്‍സറികള്‍
1070.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം സംസ്ഥാനത്ത്
പുതുതായി എത്ര
ഇ.എസ്.എെ.
ഡിസ്പെന്‍സറികള്‍
ആരംഭിച്ചിട്ടുണ്ട്; അവ
എവിടെയൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ എത്ര
ഇ.എസ്.എെ
ഡിസ്പെന്‍സറികള്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ട്; അവ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
തോട്ടം
തൊഴിലാളികളുടെ വേതന പരിഷ്കരണം
1071.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോട്ടം തൊഴിലാളികളുടെ
വേതന പരിഷ്കരണം
സംബന്ധിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണെന്നും
ഇതിനായി പ്ലാന്റേഷന്
ലേബര്‍ കമ്മിറ്റി യോഗം
ചേര്‍ന്നിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തൊഴിലാളികള്‍ക്ക്
എന്തെങ്കിലും
ഇടക്കാലാശ്വാസം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നു മുതലാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
വകുപ്പിലെ ലാസ്റ്റ് ഗ്രേഡ്
തസ്തിക
1072.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുള്ള
ഓരോ
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലും
ലാസ്റ്റ് ഗ്രേഡ്
തസ്തികയില്‍
നാളിതുവരെയുള്ള
ഒഴിവുകളുടെ എണ്ണം എത്ര;
അതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇനി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യാതെ
അവശേഷിക്കുന്നുണ്ട്;
സ്ഥാപനങ്ങള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഓരോ
സ്ഥാപനത്തിലും
31.12.2019 വരെ
ലാസ്റ്റ് ഗ്രേഡ്
തസ്തികയില്‍
പ്രതീക്ഷിക്കുന്ന
ഒഴിവുകള്‍ എത്രയാണ്;
പ്രതീക്ഷിത ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
സ്ഥാപനങ്ങള്‍
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഓരോ
സ്ഥാപനത്തിലും ലാസ്റ്റ്
ഗ്രേഡ് തസ്തികയില്‍
എത്രപേര്‍
കരാര്‍/ദിവസവേതന
വ്യവസ്ഥയില്‍ ജോലി
നോക്കുന്നുണ്ട്;
സ്ഥാപനങ്ങള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ഡി)
തൊഴില്‍
വകുപ്പിന് കീഴിലുള്ള
എല്ലാ
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലെയും
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലെ ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
ഇതിന് തയ്യാറാകാത്ത
സ്ഥാപനമേധാവികളുടെ
മേല്‍ കര്‍ശന നടപടി
സ്വീകരിക്കുമോ?
തൊഴില്‍
വകുപ്പിനുകീഴിലുള്ള ലാസ്റ്റ്
ഗ്രേഡ് നിയമനങ്ങള്‍
1073.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിനുകീഴിലുള്ള
ഏതെല്ലാം കമ്പനി /
ബോര്‍ഡ് /
കോര്‍പ്പറേഷനുകളിലെ
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലെ
നിയമനങ്ങളാണ്
പി.എസ്.സി. വഴി
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ലാസ്റ്റ്
ഗ്രേഡ് തസ്തികയിലെ
നിയമനം പി.എസ്.സി. വഴി
നടത്തുന്നതിന് നടപടി
സ്വീകരിയ്ക്കാത്ത
ഏതെല്ലാം
സ്ഥാപനങ്ങളുണ്ടെന്ന്
അറിയിക്കുമോ ; ഇത്തരം
തസ്തികയിലെ നിയമനം
പി.എസ്.സി.വഴി
നടത്തുന്നതിന് നടപടി
സ്വീകരിക്കാത്തതിന്
കാരണമെന്തെന്ന്
അറിയിക്കുമോ;
(സി)
തൊഴില്‍
വകുപ്പിനു കീഴിലുള്ള
എല്ലാ കമ്പനി /
ബോര്‍ഡ്/
കോര്‍പ്പറേഷനുകളിലെയും
നിയമനം പി.എസ്.സി. വഴി
നടത്തുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
ചാത്തന്നൂര്‍
കണ്‍സ്ട്രക്ഷന്‍ അക്കാദമി
1074.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
ചാത്തന്നൂര്‍
കണ്‍സ്ട്രക്ഷന്‍
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനായി
ഡോ.കെ.എസ്.ചന്ദ്രശേഖരന്
തയ്യാറാക്കി
സമര്‍പ്പിച്ച പ്രോജക്ട്
റിപ്പോര്‍ട്ട്
നിര്‍മ്മാണത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്റെ
യോഗം
പരിഗണിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അക്കാദമിയുടെ
തുടര്‍പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കി
അക്കാദമിയുടെ
നിര്‍മ്മാണോദ്ഘാടനം
നടത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കാട്ടാക്കടയില്‍
അസിസ്റ്റന്റ് ലേബര്‍ ഓഫീസ്
1075.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കടയില്‍
അസിസ്റ്റന്റ് ലേബര്‍
ഓഫീസ്
ആരംഭിക്കണമെന്നുള്ള
ആവശ്യം പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
കൈക്കൊണ്ട നടപടികൾ
വിശദമാക്കാമോ?
നൈപുണി
കേന്ദ്രങ്ങൾ
1076.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
ആരംഭിക്കുന്ന നൈപുണി
കേന്ദ്രങ്ങളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
എവിടെയെല്ലാമാണ്
പ്രസ്തുത കേന്ദ്രങ്ങള്‍
ആരംഭിക്കുവാൻ
ആലോചിക്കുന്നതെന്നു
വിശദമാക്കുമോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
നവീകരണത്തിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
എംപ്ലോയബിലിറ്റി
സെന്ററുകള്‍
1077.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസമുള്ള
തൊഴില്‍രഹിതരായ
യുവജനങ്ങള്‍ക്ക്
മെച്ചപ്പെട്ട തൊഴില്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആണ്
നടപ്പിലാക്കിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളോടൊപ്പം
എംപ്ലോയബിലിറ്റി
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
നിലവില്‍ ഏതെല്ലാം
ജില്ലകളിലാണ്
എംപ്ലോയബിലിറ്റി
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നത്;
വിശദാംശം നല്‍കുമോ;
(സി)
സ്വകാര്യ
മേഖലയിലെ
തൊഴിലവസരങ്ങള്‍
കണ്ടെത്തുന്നതിനും അത്
അര്‍ഹരായ
ഉദ്യോഗാര്‍ത്ഥികളില്‍
എത്തിക്കുന്നതിനും
എംപ്ലോയബിലിറ്റി
സെന്ററുകള്‍ മുഖേന
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
ഉദ്യോഗാര്‍ത്ഥികളുടെ
തൊഴില്‍ നൈപുണ്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
പരിശീലനം നല്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(ഇ)
എംപ്ലോയബിലിറ്റി
സെന്ററുകള്‍ മുഖേന
നാളിതുവരെയായി എത്ര
ആളുകള്‍ക്ക് വിവിധ
മേഖലകളില്‍ ജോലി
നല്കാന്
കഴിഞ്ഞിട്ടുണ്ട്;
വ്യക്തമാക്കാമോ?
മാടായി
എെ.ടി.എെ. യില്‍ പുതിയ
കോഴ്സുകള്‍
1078.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മാടായി
എെ.ടി.എെ.യില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിനുളള
ട്രെയിനിംഗ് ഡയറക്ടറുടെ
ശിപാര്ശയിന്മേല്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
പുതിയ
കോഴ്സുകള്‍ എത്രയും
വേഗം അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
കയ്യൂര്‍
ഐ.ടി.ഐ.
1079.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കയ്യൂര്‍
ഐ.ടി.ഐ-യെ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ
ഭാഗമായുള്ള വികസന
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്നും
ടെണ്ടർ നടപടി ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയില്‍ പുതുതായി ഐ.ടി.ഐ
സ്ഥാപിക്കുന്നതിന് നടപടി
1080.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
അധ്യയന വര്‍ഷത്തില്‍
സംസ്ഥാനത്ത് പുതിയ
ഐ.ടി.ഐകള്‍ തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയിലെ വാഴക്കാട്
ഒരു ഐ.ടി.ഐ
സ്ഥാപിക്കാന്‍
ഗ്രാമപഞ്ചായത്ത് സ്ഥലം
വിട്ടുനല്‍കിയിട്ടും
ഐ.ടി.ഐ ആരംഭിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
വാഴക്കാട്
ഐ.ടി. ഐ
സ്ഥാപിക്കുന്നതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ ഐ.റ്റി.ഐ.
1081.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാമനപുരം
നിയോജകണ്ഡലത്തിലെ
പാലോട് കേന്ദ്രമാക്കി
ആദിവാസികള്‍ക്കുവേണ്ടി
ഐ.റ്റി.ഐ.
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
നിലവിലുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
നരിപ്പറ്റ
ഐ.ടി.ഐ . കെട്ടിട നിര്‍മ്മാണം
1082.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ നരിപ്പറ്റ
ഐ.ടി.ഐ .കെട്ടിട
നിര്‍മ്മാണത്തിന് ഫണ്ട്
ഉടന്‍ ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിനുള്ള
ഭൂമി കൈമാറ്റം
വൈകുന്നതിന്റെ
സാങ്കേതിക തടസ്സം
എന്തെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇത്
സംബന്ധിച്ചുള്ള നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ചുള്ള ഫയല്‍
ഇപ്പോള്‍ എവിടെയാണ്
ഉള്ളത് ;
വ്യക്തമാക്കുമോ?
ചാലക്കുടി
സര്‍ക്കാര്‍ എെ.ടി.എെ.
1083.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
സര്‍ക്കാര്‍ എെ.ടി.എെ.
അന്താരാഷ്ട്ര
നിലവാരത്തിലാക്കുന്നതിനായി
കിഫ്ബി ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഫണ്ട്
അനുവദിപ്പിക്കുന്നതിനും
നിര്‍മ്മാണം ഉടന്‍
ആരംഭിക്കുന്നതിനും
ആവശ്യമായ
അടിയന്തരനടപടികള്‍
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കുമോ?
വൈക്കത്ത്
സർക്കാർ ഐ.ടി.ഐ.
1084.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ തൊഴില്‍
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഐ.ടി.ഐ.കളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
സാങ്കേതിക
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ഇല്ലാത്ത
വൈക്കം
നിയോജകമണ്ഡലത്തില്‍
സർക്കാർ ഐ.ടി.ഐ.
തുടങ്ങുന്ന കാര്യം
പരിഗണനയിലുണ്ടോ ?
തിരുവമ്പാടി
ഗവ. ഐ.ടി.ഐ.യുടെ
കെട്ടിടനിര്‍മ്മാണം
1085.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ചിട്ടും
സാങ്കേതികാനുമതി
ലഭിക്കാത്തതിനാല്‍
തിരുവമ്പാടി ഗവണ്മെന്റ്
ഐ.ടി.ഐ.യുടെ
കെട്ടിടനിര്‍മ്മാണം
ആരംഭിക്കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാങ്കേതികാനുമതി
ലഭ്യമാകാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
വിഷയം
പരിഹരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
അക്രഡിറ്റഡ്
ഏജന്‍സി തയ്യാറാക്കുന്ന
ഡി.പി.ആർ. ന്
സാങ്കേതികാനുമതി
നല്‍കുന്നതിനും
ടെന്‍ഡറില്ലാതെ
പ്രവൃത്തി
ഏല്‍പ്പിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
ചിത്തിരപുരം
എെ.ടി.എെ.യ്ക്ക് പുതിയ
കെട്ടിടം
1086.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
ചിത്തിരപുരത്ത്
പുതിയതായി
ആരംഭിച്ചിട്ടുള്ള
എെ.ടി.എെ.യ്ക്ക്
നിലവിലുള്ള താത്കാലിക
കെട്ടിടത്തിന് പകരമായി
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
എന്തെങ്കിലും
നിര്‍ദ്ദേശം
സര്‍ക്കാരിന്
മുന്പിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ആയതിനുള്ള നടപടി
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധമായ
നിര്‍ദ്ദേശങ്ങള്‍
നിലവിലില്ലെങ്കില്‍
പുതിയ കെട്ടിടം
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചാത്തന്നൂര്‍
ഐ.ടി.ഐ.യില്‍ പുതിയ
ട്രേഡുകള്‍
1087.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ചാത്തന്നൂര്‍
ഗവണ്മെന്റ്
ഐ.ടി.ഐ.യില്‍ പുതിയ
ട്രേഡുകളോ, നിലവിലുള്ള
ട്രേഡുകളില്‍ അധിക
ബാച്ചോ
അനുവദിച്ചിട്ടുണ്ടെങ്കില്‍
ആയത് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഐ.ടി.ഐ.യില്‍
ഡി-സിവില്‍, ഡ്രസ്
മേക്കിംഗ് എന്നീ
ട്രേഡുകള്‍ക്ക്
അധികമായി ഒരു യൂണിറ്റു
കൂടി അനുവദിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
സംബന്ധിച്ച്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഐ.ടി.ഐ.യുടെ
വികസനത്തിനായി പൊതുവായി
എന്തെല്ലാം നടപടികള്‍ ഈ
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ?
പാലോട്
ട്രൈബല്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് കെട്ടിടം
1088.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പാലോട് കേന്ദ്രമാക്കി
ആരംഭിച്ച ട്രൈബല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണ്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടത്തിന്റെ
നിര്‍മ്മാണച്ചുമതല
ഏറ്റെടുത്തിരിക്കുന്നത്
ആരാണ്; വിശദ വിവരങ്ങള്‍
നല്‍കാമോ;
(സി)
ഈ
കെട്ടിടം പണി എപ്പോൾ
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
പദ്ധതി
1089.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളിലെ അദ്ധ്യാപക
തസ്തിക ഉള്‍പ്പടെയുള്ള
തസ്തികകളിൽ ദിവസ
വേതനാടിസ്ഥാനത്തില്‍
താല്‍ക്കാലിക നിയമനം
വ്യാപകമായതിനാല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
വളരെ കുറച്ച്
നിയമനങ്ങള്‍ മാത്രമേ
നടക്കുന്നുള്ളൂ എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ട്
എന്നറിയിക്കാമോ ?
പ്ലാന്റേഷന് പോളിസി
1090.
ശ്രീ.പി.ടി.
തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാർ പ്ലാന്റേഷന്
പോളിസി
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിലെ
പ്രധാനനിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
തോട്ടം
മേഖല നേരിടുന്ന
ഗുരുതരമായ പ്രതിസന്ധി
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ് ;ആയത്
പ്രസ്തുത മേഖലയില്‍
ഉളവാക്കിയിട്ടുള്ള
മാറ്റങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
റബ്ബര്‍
മരങ്ങള്‍ മുറിച്ച്
മാറ്റുമ്പോള്‍ വനം
വകുപ്പ് ഈടാക്കിയിരുന്ന
സീനിയറേജ്
(Seigniorage) തുക
പൂര്‍ണ്ണമായും
ഒഴിവാക്കുന്നതു
സംബന്ധിച്ച് ജസ്റ്റിസ്
എന്‍. കൃഷ്ണന്‍നായര്‍
കമ്മീഷന് സമര്‍പ്പിച്ച
തോട്ടം മേഖലയിലെ
പ്രതിസന്ധിയെപ്പറ്റിയുള്ള
റിപ്പോർട്ടിൽ
എന്തെങ്കിലും ശുപാര്‍ശ
നല്‍കിയിരുന്നോ;
എങ്കില്‍ പ്രസ്തുത
കമ്മീഷന്റെ ശിപാർശ
എന്തായിരുന്നു
;വ്യക്തമാക്കാമോ ;
(ഡി)
കമ്മീഷൻ
നൽകിയ ശുപാർശയിൽ മാറ്റം
വരുത്തിയത് ഏതു
സാഹചര്യത്തിലാണ്; ഇത്
പ്ലാന്റേഷൻ മേഖലയിലെ
വൻകിടക്കാരെ
സഹായിക്കുവാൻ
വേണ്ടിയാണെന്ന ആക്ഷേപം
വസ്തുതാപരമല്ലേ?
ലഹരി
വസ്തുക്കളുടെ ഉപയോഗം
1091.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
പരിസരങ്ങള്‍
കേന്ദ്രീകരിച്ച് ലഹരി
വസ്തുക്കളുടെ ഉപയോഗം
വര്‍ദ്ധിച്ച്
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനെതിരെ സ്വീകരിച്ച
നടപടികളെന്തെല്ലാം;
വിശദമാക്കാമോ;
(സി)
വിമുക്തി
പദ്ധതിയില്‍ നിയോജക
മണ്ഡലം തലത്തില്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് കീഴില്‍
2018-ല്‍ നടത്തിയ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും ഇതിന്
വേണ്ടി എത്ര രൂപ
അനുവദിച്ചുവെന്നും
അതിലെത്ര രൂപ
ചെലവഴിച്ചുവെന്നും
വിശദമാക്കാമോ?
ലഹരി
വസ്തുക്കളുടെ ലഭ്യത
1092.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളുടെയും
കോളേജുകളുടെയും
പരിസരങ്ങളില്‍ മദ്യ
മയക്കുമരുന്ന്
മാഫിയകള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ലഹരി മരുന്ന് മാഫിയകളെ
കണ്ടെത്തുന്നതിനും
മാതൃകാപരമായി
ശിക്ഷിക്കുന്നതിനുമായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്ത്
കഞ്ചാവ് ഉള്‍പ്പെടെയുളള
ലഹരി വസ്തുക്കളുടെ
ലഭ്യത കൂടുന്നതിന്റെ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
ആയത്
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ലഹരി
വിമുക്ത ക്യാമ്പസുകള്‍
സൃഷ്ടിക്കുന്നതിന്
പൊതുജനവുമായി
സഹകരിച്ച് നവീന
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
ലഹരി
ഉല്പന്നങ്ങളുടെ വിപണനവും
ഉപയോഗവും
1093.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി ഉല്പന്നങ്ങളുടെ
വിപണനവും ഉപയോഗവും
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍
കാലയളവില്‍ നാളിതുവരെ
എത്ര തുകയുടെ ലഹരി
ഉല്പന്നങ്ങള്
പിടിച്ചെടുത്തുവെന്ന
വിവരം
കഞ്ചാവ്,ഹാഷിഷ്,ബ്രൗണ്‍ഷുഗര്‍,
മാരകമായ രാസലഹരി
വസ്തുക്കള്‍ എന്നിങ്ങനെ
തരംതിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഓരോ
ഇനത്തിലും എത്ര
കേസ്സുകള്‍ വീതം
രജിസ്റ്റര്‍ ചെയ്തു ;
എത്ര പേരെ പിടികൂടി;
എത്ര പേരെ
പിടികൂടാനുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ സ്കൂള്‍
കോളേജ് കുട്ടികള്‍ക്ക്
ലഹരി ഉല്പന്നങ്ങള്
വിപണനം നടത്തിയ എത്ര
കച്ചവടക്കാരെയും
മറ്റുള്ളവരെയും
പിടികൂടി; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; വിശദമാക്കാമോ?
എക്സൈസ്
വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍
1094.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍ നിലവിലുള്ള
സ്റ്റാഫ് പാറ്റേണ്‍
എന്നാണ് നിലവില്‍
വന്നത് എന്ന്
അറിയിക്കാമോ;
(ബി)
എണ്ണായിരം
ജനങ്ങള്‍ക്ക് ഒരു
എക്സൈസ് ഓഫീസര്‍ എന്ന
നിലയിലുള്ള സ്റ്റാഫ്
പാറ്റേണ്‍
വര്‍ദ്ധിച്ചുവരുന്ന
ലഹരി ഉപയോഗം തടയുവാനും
ലഹരിവിമുക്ത നവകേരളം
സൃഷ്ടിക്കുവാനും
ഉതകുന്നതാണോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത വകുപ്പിനെ
ആധുനികവല്‍ക്കരിക്കുന്നതിനും
പുതിയ സര്‍ക്കിളുകള്‍
ആരംഭിക്കുന്നതിനും
എക്സൈസ് ക്രൈംബ്രാഞ്ച്
യാഥാര്‍ത്ഥ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
എക്സെെസ്
വിഭാഗത്തിലെ ക്രെെംബ്രാഞ്ച്
1095.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എക്സെെസ്
വിഭാഗത്തില്‍
ക്രെെംബ്രാഞ്ച്
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ബാറുകള്‍
അനുവദിക്കുന്ന നടപടി
1096.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍
അടച്ചുപൂട്ടിയ എത്ര
ബാറുകള്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
തുറന്നിട്ടുണ്ട്;അവ
ഏതെല്ലാമാണ്;
(ബി)
സംസ്ഥാനത്ത്
കൂടുതല്‍ ബാറുകള്‍
അനുവദിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ?
മയക്കുമരുന്ന്-
കഞ്ചാവ് വില്‍പ്പന
തടയുന്നതിന് നടപടി
1097.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച്
മയക്കുമരുന്നും
കഞ്ചാവും വില്‍പ്പന
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് തടയുന്നതിന്
വകുപ്പ് സ്വീകരിച്ച
നടപടി എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാട്ടിക
മണ്ഡലത്തില്‍നിന്നും
ഇപ്രകാരം എത്ര കഞ്ചാവ്
പിടികൂടിയിട്ടുണ്ട്;
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
എക്സൈസ്
വകുപ്പിലെ ജീവനക്കാരുടെ
കുറവ്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
എക്സൈസ്
സ്റ്റേഷനുകളിലെ
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
ഈ
വിഭാഗം ജീവനക്കാരുടെ
സുരക്ഷയ്ക്ക് കൂടുതല്‍
പരിഗണന നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
വിദേശ
മദ്യ ഒൗട്ട് ലെറ്റുകളിലെ
മിന്നല്‍ പരിശോധന
1098.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദേശ മദ്യ ഒൗട്ട്
ലെറ്റുകളില്‍ മിന്നല്‍
പരിശോധന നടത്തിയ
വിജിലന്‍സ് വിഭാഗം
വ്യാപകമായ
ക്രമക്കേടുകള്‍
കണ്ടെത്തിയതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
കേന്ദ്രീകൃത
കമ്പ്യൂട്ടര്‍
സംവിധാനമോ ചിട്ടയോ
ഇല്ലാതെയാണ് ഒൗട്ട്
ലെറ്റുകളുടെ
പ്രവര്‍ത്തനമെന്ന്
വിജിലന്‍സ്
കണ്ടെത്തുകയുണ്ടായോ;
(സി)
വില്പന
കേന്ദ്രങ്ങളില്‍
ബില്ലടിക്കുന്ന
യന്ത്രത്തിന് വില
16,000 രൂപയും ഒരു
വര്‍ഷത്തെ അതിന്റെ
സര്‍വ്വീസ് ചാര്‍ജ്
60,000 രൂപയും ആണെന്ന്
കണ്ടെത്തുകയുണ്ടായോ;
(ഡി)
വിവിധ
ഒൗട്ട് ലെറ്റുകളില്‍
നിന്ന്
കണക്കില്‍പെടാത്ത
തുകയും ചിലയിടങ്ങളില്‍
ഒൗട്ട് ലെറ്റുകളോട്
ചേര്‍ന്ന
കെട്ടിടങ്ങളിലും മറ്റും
വന്‍ തുക ഒളിപ്പിച്ചു
വച്ചതായും
കണ്ടെത്തുകയുണ്ടായോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ബിവറേജസ്
കോര്‍പ്പറേഷന്റെ വില്പന
ശാലകളുടെ പെയിന്റിംഗ്
1099.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ ചില്ലറ
വില്പന ശാലകള്‍
പ്രവര്‍ത്തിക്കുന്ന
കെട്ടിടങ്ങള്‍ കടുത്ത
ചായം പൂശി
മനോഹരമാക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതിനായി
ഏതെങ്കിലും പ്രത്യേക
കമ്പനിയുടെ പെയിന്റ്
ഉപയോഗിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
കമ്പനിയുടെതെന്ന്
അറിയിക്കാമോ;
(സി)
ഇപ്രകാരം
കെട്ടിടങ്ങള്‍ ചായം
പൂശിയ വകയില്‍ ബിവറേജസ്
കോര്പ്പറേഷന് എന്ത്
തുക ചെലവായെന്ന്
അറിയിക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ ലേബലിംഗ്
ജീവനക്കാര്‍
1100.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനിലെ
ലേബലിംഗ് തൊഴിലാളികളെ
സ്ഥിരപ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര തൊഴിലാളികളെ
സ്ഥിരപ്പെടുത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
സ്ഥിരപ്പെടുത്തുന്ന
ഏറ്റവും ജൂനിയറായ
ഉദ്യോഗസ്ഥന് എത്ര
വര്‍ഷത്തെ താല്‍ക്കാലിക
സര്‍വ്വീസുണ്ട്;
വ്യക്തമാക്കാമോ;
(സി)
ഇവരുടെ
സ്ഥിരപ്പെടുത്തല്‍
സംബന്ധിച്ച്
എന്തെങ്കിലും കോടതി
കേസ് നിലവിലുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ജോലിയില്‍
സ്ഥിരപ്പെടുത്താത്തതില്‍
പ്രതിഷേധിച്ച് ലേബല്‍
ഒട്ടിക്കുന്ന
ജീവനക്കാര്‍ കഴിഞ്ഞ
ഈസ്റ്റര്‍ കാലത്ത്
ജോലിയില്‍
മെല്ലെപ്പോക്ക്
നടപ്പിലാക്കിയതിനാല്‍
കണ്‍സ്യൂമര്‍ ഫെഡ്
പോലുള്ള
സ്ഥാപനങ്ങള്‍ക്ക്
സമയത്ത് മദ്യം
നല്കുവാന് കഴിയാത്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ?
ബിവറേജസ്
കോര്‍പ്പറേഷന്റെ മദ്യവില്പന
1101.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ
മദ്യവില്പനയില്
വ്യാപകമായ അഴിമതി
നടക്കുന്നതായി
വിജിലന്‍സ് പരിശോധനയിൽ
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മദ്യവില്പനയിലെ
അഴിമതി പരിശോധിക്കാനും
അത് തടയാനും നിലവില്‍
എന്തു സംവിധാനമാണ്
വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
ഇത് കാര്യക്ഷമമല്ലെന്ന്
വിലയിരുത്തപ്പെട്ടിട്ടുണ്ടോ;
(സി)
അഴിമതി
കണ്ടെത്തിയതിന്റെ
അടിസ്ഥാനത്തില്‍
വ്യാപകമായ പരിശോധന
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനില്‍ കേന്ദ്രീകൃത
കംപ്യൂട്ടര്‍ സംവിധാനം
1102.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ
ഇടപാടുകള്‍
നിയന്ത്രിക്കാന്‍
കേന്ദ്രീകൃത
കംപ്യൂട്ടര്‍ സംവിധാനം
നിലവിലുണ്ടോ;
(ബി)
പി.എസ്.സി.
മുഖേനയല്ലാതെ ലേബല്‍
ഒട്ടിക്കുവാന്‍
ബിവറേജസ്
കോര്‍പ്പറേഷന്റെ
സംഭരണശാലകളില്‍
എത്തിയവരെ
ജീവനക്കാരാക്കി
സ്ഥിരപ്പെടുത്തുകയാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് തടയുന്നതിനും
ചട്ടപ്രകാരം പി.എസ്.സി.
മുഖേന ജീവനക്കാരെ
നിയമിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ബിവറേജസ്
ഒൗട്ട്ലെറ്റുകളിലെ
വിജിലന്‍സ് പരിശോധന
1103.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ
ഒൗട്ട്ലെറ്റുകളില്
വ്യാപകമായ ക്രമക്കേട്
നടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ തരം
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
പ്രത്യേക
ബ്രാന്റ് മദ്യം മാത്രം
വില്‍ക്കുന്നതിന്
ജീവനക്കാര്‍ താല്പര്യം
എടുക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ബിവറേജസ്
കോര്‍പ്പറേഷന്റെ
ഒൗട്ട്ലെറ്റുകളില്
അടുത്തകാലത്ത്
വിജിലന്‍സ് പരിശോധന
നടത്തിയതിന്റെ
സാഹചര്യത്തില്‍
ഏതെങ്കിലും
ജീവനക്കാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ബെവ്കോയില്‍
നിന്നും കണ്‍സ്യൂമര്‍ഫെഡിന്
മദ്യം നല്‍കാത്ത സാഹചര്യം
1104.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈസ്റ്റര്‍
കാലത്ത് ആലുവയില്‍
വില്പന നടത്തുവാന്‍
കണ്‍സ്യൂമര്‍ ഫെഡ്
മുന്‍കൂര്‍ തുക അടച്ച്
മദ്യം
ആവശ്യപ്പെട്ടിട്ടും
ബെവ്കോയില്‍ നിന്നും
ആയത് നല്‍കാത്ത
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണ്;
(ബി)
പ്രസ്തുത
കാലയളവില്‍
കണ്‍സ്യൂമര്‍ ഫെഡിന്
മദ്യം നല്‍കാതെ
ബാറുടമകള്‍ക്ക് മദ്യം
നല്‍കിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന് ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
കരുനാഗപ്പള്ളി
ബിവറേജസ് കോര്പ്പറേഷന്
പ്രവര്‍ത്തനം
1105.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
വെയര്‍ ഹൗസിംഗ്
കോര്‍പ്പറേഷന്റെ
ഗോഡൗണില്‍
പ്രവര്‍ത്തിക്കുന്ന
ബിവറേജസ്
കോര്‍പ്പറേഷന്റെ
ഔട്ട്ലെറ്റിലെ
പ്രതിമാസ വിറ്റുവരവ്
എത്രയാണെന്ന്
വിശദമാക്കുമോ;
(ബി)
ഇവിടെ
അനുഭവപ്പെടുന്ന തിരക്ക്
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
വെയര്‍
ഹൗസിംഗ് കോര്പ്പറേഷന്
കൂടുതല്‍ സ്ഥലം
അനുവദിച്ചാല്‍ ഇവിടെ
പ്രീമിയം ഔട്ട്ലെറ്റ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്തുമോ?
മദ്യ
ഉല്പാദക യൂണിറ്റുകള്‍
1106.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
ബ്രൂവറികളും
ബ്ലെന്റിംഗ് ആന്റ്
ബോട്ടിലിംഗ്
യൂണിറ്റുകളും
തുടങ്ങുന്നതിന്ഈ
സര്‍ക്കാര്‍ അനുമതി
നല്‍കിയിരുന്നോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
അനുമതി റദ്ദ്
ചെയ്യുവാനുണ്ടായ
കാരണമെന്താണെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാനത്ത്
പുതിയ മദ്യ ഉല്പാദക
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്റെ
ആവശ്യകത
നിലവിലുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനുളള
അപേക്ഷകള്‍
പരിശോധിക്കുവാനും
കാലാനുസൃതമായ
മാറ്റങ്ങള്‍ ശിപാര്‍ശ
ചെയ്യുന്നതിനും ഉന്നത
തല സമിതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആരൊക്കെയാണ് ഈ
സമിതിയിലെ അംഗങ്ങളെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
പ്രസ്തുത
സമിതി അതിന്റെ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ശിപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ലഹരിമരുന്ന്
മാഫിയ
1107.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളെ
ലക്ഷ്യമിട്ട് ലഹരി
മരുന്ന് മാഫിയ
നടത്തുന്ന ലഹരി
വസ്തുക്കളുടെ വിതരണം
വ്യാപകമായി നടക്കുന്നു
എന്നതും ആയതില്‍
എക്സൈസ് വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ല എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദിനംപ്രതി
പുതിയ ലഹരി വസ്തുക്കള്‍
പല രൂപത്തിലും
ഭാവത്തിലും
വിദ്യാര്‍ത്ഥികളെ
ലക്ഷ്യമിട്ട്
പുറത്തിറക്കുന്നു
എന്നതിനാല്‍ അവ
കണ്ടെത്തുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുന്നതിനും
എന്തെല്ലാം
പരിപാടികളാണ് എക്സൈസ്
വകുപ്പിന്റെ
നേതൃത്വത്തില്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സ്കൂള്‍
കോളേജ് പരിസരങ്ങളില്‍
നിന്നും
വിദ്യാര്‍ത്ഥികളില്‍
നിന്നും സംസ്ഥാനത്ത്
കഴിഞ്ഞ വര്‍ഷം എത്ര
രൂപയുടെ നിരോധിത ലഹരി
വസ്തുക്കള്‍
പിടികൂടിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ; ലഹരി
മരുന്ന് കേസുകളില്‍
പിടികൂടുന്നവര്‍ക്ക്
കടുത്ത ശിക്ഷ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ലഹരിമരുന്ന്
മാഫിയയെ
നേരിടുന്നതിനായി
ആഭ്യന്തര, വിദ്യാഭ്യാസ
വകുപ്പുകളെക്കൂടി
ഉള്‍പ്പെടുത്തി പദ്ധതി
ആവിഷ്ക്കരിച്ച്
പ്രവര്‍ത്തനം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഇ)
പുതു
തലമുറ
ലഹരിക്കടിമപ്പെട്ട്
പോകാതിരിക്കാന്‍
സ്കൂള്‍-കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പിന്റെ കൂടി
നേതൃത്വത്തില്‍
ബോധവല്‍ക്കരണ
ക്ലാസ്സുകളും മറ്റും
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മയക്ക്
മരുന്ന് വ്യാപനത്തിനെതിരെ
നടപടി
1108.
ശ്രീ.അനില്‍
അക്കര
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടച്ചു
പൂട്ടിയ ബാറുകള്‍
തുറന്ന് കൊടുക്കുകയും
പുതിയവ അനുവദിക്കുകയും
ചെയ്തിട്ടും മയക്ക്
മരുന്നിന്റെ ഉപഭോഗം
സംബന്ധിച്ച് ആശങ്കാ
ജനകമായ
റിപ്പോര്‍ട്ടുകളാണ് ഓരോ
ദിവസവും
വന്നുകൊണ്ടിരിക്കുന്നത്
എന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
(ബി)
സംസ്ഥാനം
മയക്ക് മരുന്ന്
കടത്തിന്റെ ഒരു ഹബ്ബായി
മാറിയതിനുള്ള കാരണം
എന്തെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ലഹരി
മാഫിയയെ ഉന്മൂലനം
ചെയ്യുന്നതിന്
നിലവിലുള്ള എക്സൈസ്
എന്‍ഫോഴ്സ്മെന്റ്
സംവിധാനം കൊണ്ട്
സാധിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ;
കാലത്തിന് അനുസൃതമായി
അതിനെ
ശക്തിപ്പെടുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
സംസ്ഥാനത്തെയാകെ
ഗ്രസിച്ചിരിക്കുന്ന
മയക്ക് മരുന്ന്
വിപത്തില്‍ നിന്നും
പുതുതലമുറയെ
രക്ഷിക്കുന്നതിന്
എന്തൊക്കെ ശക്തമായ
നടപടികളാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
കഞ്ചാവ്
ലഹരി മരുന്ന് മാഫിയകളുടെ
പ്രവര്‍ത്തനം
1109.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഞ്ചാവ് ലഹരി മരുന്ന്
മാഫിയകളുടെ
പ്രവര്‍ത്തനം
ആശങ്കയുണ്ടാക്കുന്നവിധം
വര്‍ദ്ധിച്ച് വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
സ്കൂള്‍,
കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
ലഹരിവസ്തുക്കള്‍
എത്തിച്ച് നല്കുന്ന
സംഘങ്ങളെ കണ്ടെത്താനും
അവര്‍ക്കെതിരെ
നിയമനടപടി
സ്വീകരിക്കുവാനും ഉള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
ഇതര
സംസ്ഥാന തൊഴിലാളികളെ
ലഹരി മാഫിയകള്‍
വാഹകരായി
ഉപയോഗിക്കുന്നത്
നിരീക്ഷിക്കുവാന്‍
നിലവില്‍ എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
അവലംബിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
കുട്ടികളെ
മയക്കുമരുന്നിന്
അടിമകളാക്കുന്നവർക്കെതിരെ
പോക്സോ നിയമം
1110.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികൾക്ക്
മയക്കുമരുന്ന് നൽകുകയോ
അവരെ മയക്കുമരുന്നിന്
അടിമകളാക്കുകയോ
ചെയ്യൂന്നവർക്കെതിരെ
പോക്സോ നിയമപ്രകാരം
നടപടികള്‍
സ്വീകരിക്കുന്നതിന്
സാധിക്കുമോ എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സ്പിരിറ്റ്
ചേര്‍ത്ത വ്യാജക്കള്ള്
1111.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പിരിറ്റ് ചേര്‍ത്ത്
വ്യാജക്കള്ള്
വ്യാപകമായി
ഉണ്ടാക്കുന്നു എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചിറ്റൂര്‍
താലൂക്കില്‍
ഉല്പാദിപ്പിക്കുന്ന
കള്ളില്‍ സ്പിരിറ്റ്
ചേര്‍ക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
വ്യാജ
കള്ള് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് 2018 ലും
2019 - ല്‍ ഇതുവരെയും
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്നും
ആര്‍ക്കൊക്കെ
എതിരെയാണെന്നും
വ്യക്തമാക്കുമോ?
ലഹരി
വസ്തുക്കളുടെ ഉപഭോഗം
1112.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി വസ്തുക്കളുടെ
ഉപഭോഗം വന്‍തോതില്‍
വര്‍ദ്ധിച്ചുവരുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ലഹരി വസ്തുക്കള്‍
സംസ്ഥാനത്ത് എത്തുന്നത്
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(സി)
ലഹരി
മരുന്നുകള്‍ക്ക്
അടിമപ്പെടുന്നവര്‍ക്കായി
എല്ലാ ജില്ലകളിലും
സര്‍ക്കാര്‍ തലത്തില്‍
ഡി അഡിക്ഷന്
സെന്ററുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വിമുക്തി
പദ്ധതി പ്രവര്‍ത്തനങ്ങള്‍
1113.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന് കീഴില്‍
ആരംഭിച്ച വിമുക്തി
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങളും
ഉദ്ദേശ്യലക്ഷ്യങ്ങളും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ കീഴില്‍
കോട്ടയം, പത്തനംതിട്ട,
ഇടുക്കി ജില്ലകളില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
ലഹരി ചികിത്സ കേന്ദ്രം
1114.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയിലെ
വിമുക്തി ലഹരി ചികിത്സ
കേന്ദ്രത്തിലെത്തുന്ന
എല്ലാവരെയും കിടത്തി
ചികില്സിക്കാവുന്ന
വിധത്തിൽ അധിക സൗകര്യം
ഒരുക്കാന്‍ നടപടി
സ്വീകരിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
വിമുക്തി
ലഹരി ചികിത്സ
കേന്ദ്രത്തിലെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
പുതിയതായി ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(സി)
ഏതൊക്കെ
തരത്തിലുള്ള
സൗകര്യങ്ങളാണ്
നെയ്യാറ്റിന്‍കര
വിമുക്തിയില്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
പ്രവര്‍ത്തനം
ആരംഭിച്ചതിനുശേഷം എത്ര
പേരാണ് ഈ
കേന്ദ്രത്തില്‍
ചികില്‍സയ്ക്ക്
എത്തിയതെന്ന്
വ്യക്തമാക്കാമോ?
സിവില്‍
എക്സൈസ് ഓഫീസര്‍മാര്‍
1115.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര സിവില്‍
എക്സൈസ് ഓഫീസര്‍മാര്‍
ഉണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
1964
ലെ സ്റ്റാഫ് പാറ്റേണ്‍
പുന:പരിശോധിച്ച്
നിലവിലെ ജനസംഖ്യയുടെ
അടിസ്ഥാനത്തില്‍
സിവില്‍ എക്സൈസ്
ഓഫീസര്‍മാരെ
നിയമിക്കുവാന്‍
എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
പത്തനംതിട്ട,
കോട്ടയം, ഇടുക്കി എന്നീ
ജില്ലകളില്‍ സിവില്‍
എക്സൈസ് ഓഫീസര്‍മാരുടെ
എത്ര ഒഴിവുകള്‍
ഉണ്ട്;കണക്കുകള്‍
ലഭ്യമാക്കാമോ?
കരുനാഗപ്പള്ളി
എക്സെെസ് റേഞ്ച് ഓഫീസ്
1116.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
എക്സെെസ് റേഞ്ച്
ഓഫീസിന്റെ പ്രവര്‍ത്തന
പരിധി എത്ര
വില്ലേജുകള്‍
ഉള്‍പ്പെട്ടതാണെന്ന്
അറിയിക്കുമാേ;
(ബി)
ഇൗ
പ്രദേശത്തെ അബ്കാരി
കേസുകളും മയക്കുമരുന്ന്
കഞ്ചാവ് കേസുകളും
കെെകാര്യം
ചെയ്യുന്നതിന്
പര്യാപ്തമായ
സ്റ്റാഫിനെയും ആവശ്യമായ
വാഹനങ്ങളും
അനുവദിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
(സി)
കൂടുതല്‍
സ്റ്റാഫിനെയും ആവശ്യമായ
വാഹനങ്ങളും അനുവദിച്ച്
ഇവിടെ എക്സൈസ്
വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമാക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
വിശദീകരിക്കുമാേ?
തഴക്കര
എക്സൈസ് ഓഫീസ് നിര്‍മ്മാണം
1117.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
തഴക്കരയില്‍ എക്സൈസ്
ഓഫീസ്
നിര്‍മ്മിക്കുന്നതിന്
സ്ഥലം ഏറ്റെടുത്ത്
കെട്ടിടത്തിന്റെ
എസ്റ്റിമേറ്റും പ്ലാനും
സമര്‍പ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓഫീസ് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പാലക്കാട്ടെ
സ്പിരിറ്റ് കടത്തല്‍
1118.
ശ്രീ.വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
തത്തമംഗലം കെ.എസ്.ഇ.ബി.
ഓഫീസിന് മുന്നില്‍
വച്ച് 02.05.19-ല്‍
കാറില്‍ സ്പീരിറ്റ്
കടത്തിയതിന് പിടിയിലായ
അത്തിമണി സ്വദേശി
അനില്‍കുമാര്‍
എന്നയാളുടെ പേരില്‍
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(ബി)
എത്ര
ലിറ്റിര്‍ സ്പിരിറ്റാണ്
പിടിച്ചെടുത്തത്;
പ്രസ്തുത സ്പിരിറ്റ്
ചിറ്റൂര്‍ താലൂക്കില്‍
ഉല്പാദിപ്പിക്കുന്ന
കള്ളില്‍
ചേര്‍ക്കുവാനായി
കൊണ്ടുവന്നതാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഈ
കേസിലെ പ്രസ്തുത പ്രതി
ഏതെങ്കിലും രാഷ്ട്രീയ
പാർട്ടിയുടെ
ഭാരവാഹിയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
പ്രതിയെ
അറസ്റ്റ്
ചെയ്യുന്നതില്‍
എന്തെങ്കിലും കാലതാമസം
ഉണ്ടായിട്ടുണ്ടോ;
(ഇ)
രാഷ്ട്രീയ
സ്വാധീനം മൂലമാണ്
പ്രതിയെ സംഭവ ദിവസം
തന്നെ അറസ്റ്റ്
ചെയ്യാതിരുന്നത് എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കാട്ടാക്കട
എക്സെെസ് സര്‍ക്കിള്‍ ഓഫീസ്
1119.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
കേന്ദ്രമായി എക്സെെസ്
സര്‍ക്കിള്‍ ഓഫീസ്
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ആയതിനുളള കാലതാമസം
ഒഴിവാക്കി അടിയന്തര
നടപടി
സ്വീകരിയ്ക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തലസ്ഥാനത്ത്
നിന്ന് ഹാഷിഷ് പിടികൂടിയ കേസ്
1120.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
നിന്ന് രണ്ട്
കെയ്സുകളിലായി
പന്ത്രണ്ട് കിലോ
ഹാഷിഷ് പിടികൂടിയ
കേസില്‍ അറസ്റ്റിലായ
അടിമാലി ചാറ്റപ്പാറ
പാറത്താഴത്ത് വീട്ടില്‍
ഷാജിമോന്‍ ഹെെക്കോടതി
ജാമ്യം അനുവദിച്ചത് ഏത്
സാഹചര്യത്തിലാണെന്ന്
അറിയുമോ;എങ്കിൽ
വ്യക്തമാക്കാമോ;
(ബി)
എന്‍.ഡി.പി.എസ്.
ആക്ട് പ്രകാരമുളള
കേസുകളില്‍ 180
ദിവസത്തിനകം കുറ്റപത്രം
സമര്‍പ്പിച്ചാല്‍
പ്രതികള്‍ വിചാരണ
നേരിടണം എന്നിരിക്കെ ഇൗ
കേസിലെ പ്രതിക്ക്
ജാമ്യം
ലഭിക്കുവാനിടയായത്
കുറ്റപത്രം
സമര്‍പ്പിക്കുന്നതില്‍
എന്തെങ്കിലും കാലതാമസം
ഉണ്ടായത് കൊണ്ടാണോ;
(സി)
എന്‍.ഡി.പി.എസ്.
കേസുകളിലെ പ്രതികളുടെ
സ്വത്ത്
കണ്ടുകെട്ടുവാന്‍
വ്യവസ്ഥയുളള
സാഹചര്യത്തില്‍ ഇൗ
പ്രതിയുടെ സ്വത്ത്
കണ്ടുകെട്ടുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വാടാനപ്പള്ളി
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്
1121.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ വാടാനപ്പള്ളി
എക്സൈസ് സര്‍ക്കിള്‍
ഓഫീസ് വാടക
കെട്ടിടത്തില്‍ നിന്നും
മാറ്റുന്നതിന്റെ
ഭാഗമായി സ്വന്തമായി
സ്ഥലം
കണ്ടെത്തുന്നതിനും
കെട്ടിടം
നിര്‍മ്മിക്കുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓഫീസിലേക്ക്
അനുവദിക്കപ്പെട്ട
അംഗീകൃത തസ്തികകള്‍
ഏതെല്ലാമാണ് എന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
ഓഫീസിലെ ഇപ്പോഴുള്ള
ജീവനക്കാരുടെെ
വിശദാംശങ്ങള്‍
നല്‍കാമോ; ഏതെങ്കിലും
തസ്തികയില്‍ ഒഴിവ്
നിലവിലുണ്ടോ എന്ന്
അറിയിക്കാമോ;
(ഡി)
ഈ
ഓഫീസിലെ പഴയ
വാഹനത്തിനുപകരം പുതിയ
വാഹനം ലഭ്യമാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
നാവായിക്കുളം
എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്
വാഹനം
1122.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാവായിക്കുളം
എക്സൈസ് സര്‍ക്കിള്‍
ഓഫീസില്‍ വാഹനം
ലഭ്യമല്ലെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസില്‍ വാഹനം
അനുവദിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
മാനന്തവാടിയിലെ
ജനമൈത്രി എക്സെെസ്
പ്രവര്‍ത്തനങ്ങള്‍
1123.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
മാനന്തവാടിയില്‍
പ്രവര്‍ത്തിക്കുന്ന
ജനമൈത്രി എക്സെെസ്
നാളിതുവരെ
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ജനമൈത്രി
എക്സൈസ് ആദിവാസി
മേഖലയില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?