ജലസ്രോതസ്സുകള്‍
നശിപ്പിക്കുന്നവര്‍ക്കെതിരെ
നടപടി
5731.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലസ്രോതസ്സുകള്‍
യഥാസമയം
പരിപാലിക്കാതെയും,
ജനങ്ങളുടെ
അതിക്രമത്താലും മറ്റു
ഇടപെടലുകളുടെയും ഫലമായി
മലിനമായി കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
അമ്പത് ശതമാനത്തിലേറെ
മലിനമായികിടക്കുന്ന
പ്രധാന ജലസ്രോതസ്സുകള്‍
ഉള്‍പ്പെടെയുള്ളവയുടെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
ഇവയെ
സംരക്ഷിക്കാനും,
നിലനിര്‍ത്താനും
സംരക്ഷണം-വിനിയോഗം-പരിപാലനം
എന്നിവ ഉറപ്പു
വരുത്താനുമായി
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നു
വ്യക്തമാക്കുമോ;
(ഡി)
ജലസ്രോതസ്സുകളെ
നശിപ്പിക്കുന്ന
പ്രവൃത്തികളിലേര്‍പ്പെടുന്നവരെ
കണ്ടെത്തി മാതൃകാപരമായ
ശിക്ഷ ഉറപ്പു
വരുത്താന്‍ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു;
(ഇ)
കഴിഞ്ഞ
പത്ത് വര്‍ഷകാലയളവില്‍
ജലസ്രോതസ്സുകളെ
നശിപ്പിക്കുന്ന
പ്രവൃത്തികളിലേര്‍പ്പെട്ട
എത്ര പേർക്കെതിരെ
നടപടികള്‍
സ്വീകരിച്ചുവെന്ന് വർഷം
തിരിച്ചു
വ്യക്തമാക്കുമോ?
വരള്‍ച്ചയും
ഭൂജല സംരക്ഷണവും
5732.
ശ്രീ.രാജു
എബ്രഹാം
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ഡി. പ്രസേനന്‍
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നദീതീരങ്ങളിലുള്ള
കിണറുകളില്‍ പാേലും
വേനല്‍
ആരംഭത്തില്‍ത്തന്നെ
ജലശാേഷണം
അനുഭവപ്പെടുന്ന
സാഹചര്യത്തില്‍
പുഴകളുടെ ഒഴുക്കു
നിലനിര്ത്തിക്കാെണ്ടുതന്നെ
ജലം സംഭരിക്കുന്ന
ഗാേവന് മാേഡല്‍
ഭണ്ഡാരകളും തടയണകളും
നിര്‍മ്മിച്ച്
ഉപരിതലത്തിലും
ഭൂഗര്‍ഭത്തിലും
ജലസംഭരണം
സാധ്യമാക്കുന്ന പദ്ധതി
നടപ്പിലാക്കിവരുന്നുണ്ടാേ;
(ബി)
ദീര്‍ഘകാലാടിസ്ഥാനത്തില്‍
വരള്‍ച്ചയെ
പ്രതിരാേധിക്കുന്നതിനും
ഭൂജല സംരക്ഷണവും
കൃത്രിമ ഭൂജല
സംപാേഷണവും
പദ്ധതിപ്രകാരം
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനം
അറിയിക്കാമാേ;
(സി)
നഗരങ്ങളിലുള്‍പ്പെടെ
കിണര്‍ നിര്‍മ്മാണം
പ്രാേത്സാഹിപ്പിക്കാന്‍
പരിപാടിയുണ്ടാേ;വ്യക്തമാക്കുമോ?
ചേലക്കര മണ്ഡലത്തിലെ മൈനര്‍
ഇറിഗേഷന്‍ പ്രവൃത്തികൾ
5733.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2018-19
സാമ്പത്തിക വര്‍ഷം
മൈനര്‍ ഇറിഗേഷന്‍
വകുപ്പ് ചേലക്കര നിയോജക
മണ്ഡലത്തില്‍ എത്ര
പ്രവൃത്തികൾക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
അവയുടെ പേരുവിവരവും
അനുവദിച്ച തുകയും
ഗ്രാമപഞ്ചായത്ത്
തലത്തില്‍
വ്യക്തമാക്കാമോ?
പമ്പ
ഇറിഗേഷന്‍
പ്രോജക്ട്അസിസ്റ്റന്റ്
എന്‍ജിനീയര്‍ ഓഫീസ്
പുന:സ്ഥാപിക്കുന്നതിനു നടപടി
5734.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കരയിലുണ്ടായിരുന്ന
പമ്പ ഇറിഗേഷന്‍
പ്രോജക്ടിന്റെ
ഭാഗമായുള്ള
അസിസ്റ്റന്റ്എന്‍ജിനീയര്‍
ഓഫീസുകള്‍
നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓഫീസുകളുമായി
ബന്ധപ്പെട്ട്
മാവേലിക്കര മണ്ഡലത്തിലെ
ജനങ്ങള്‍
കോഴഞ്ചേരിയിലുള്ള
ഓഫീസുമായി
ബന്ധപ്പെടുന്നതിന്റെ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജനങ്ങളുടെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
പി.ഐ.പി(പമ്പ ഇറിഗേഷന്‍
പ്രോജക്ട്)യുടെ
അസിസ്റ്റന്റ്
എന്‍ജിനീയര്‍ ഓഫീസ്
മാവേലിക്കരയില്‍
പുന:സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കുട്ടനാട്
പാക്കേജ്
5735.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജ് അവലോകനം
ചെയ്തിട്ടുണ്ടോ;
കുട്ടനാട് പാക്കേജിന്റെ
നിലവിലെ അവസ്ഥ
അറിയിക്കുമോ;
(ബി)
വെള്ളപ്പൊക്ക
നിവാരണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കിയ
കെ.ഇ.എല്‍-1,
കെ.ഇ.എല്‍-2,
കെ.ഇ.എല്‍-4 എന്നീ
സ്കീമുകളുടെ നിലവിലെ
അവസ്ഥ അറിയിക്കുമോ;
(സി)
വിവിധ
കെ.ഇ.എല്‍.
സ്കീമില്‍പ്പെട്ട
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
കുട്ടനാട്ടിലെ
ജലാശയങ്ങളിലെ മലിനീകരണം
കുറയ്ക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഇ)
കുട്ടനാട്ടില്‍
കുടിവെള്ളക്ഷാമം
ഉണ്ടാകില്ലെന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
ചാലക്കുടി
മണ്ഡലത്തിലെ പുതിയ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതികള്‍
5736.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലസേചന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
പുതിയ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതികള്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
ചാലക്കുടി
മണ്ഡലത്തില്‍
കുടിവെള്ളത്തിനും
ജലസേചനത്തിനും
സഹായകരമാകുന്ന വിവിധ
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതികള്‍
ആരംഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അനുമതി
നല്‍കുന്നതിനും
ആവശ്യമായ തുക
അനുവദിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
തൃക്കാക്കര
മണ്ഡലത്തില്‍ ജലസേചന വകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
5737.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃക്കാക്കര
നിയോജകമണ്ഡലത്തില്‍
2017-18, 2018-19
വര്‍ഷങ്ങളില്‍ ജലസേചന
വകുപ്പ് നടപ്പിലാക്കിയ
ബഡ്ജറ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളതും
അല്ലാത്തതുമായ
പദ്ധതികള്‍ (മേജര്‍
& മൈനര്‍)
എന്തെല്ലാമാണ്; ഇനം
തിരിച്ച് വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതിയും പുരോഗതിയും
എസ്റ്റിമേറ്റ് തുകയും
വിശദമാക്കുമോ?
കോതമംഗലത്തെ
മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍
5738.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
നിയോജകമണ്ഡലത്തില്‍
മൈനര്‍ ഇറിഗേഷന്‍
വിഭാഗത്തിന്റെ ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്നും,
ഓരോ പദ്ധതിയുടെയും
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ;
(ബി)
2019-20
ലെ മൈനര്‍ ഇറിഗേഷന്‍
പദ്ധതികളില്‍
ഉള്‍പ്പെടുത്തുന്നതിനുവേണ്ടി
കോതമംഗലം മണ്ഡലത്തില്‍
നിന്നും എത്ര
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടെന്നും,
അവ ഏതെല്ലാമാണെന്നും
ഓരോ
പ്രവൃത്തിയ്ക്കുമായി
നിര്‍ദ്ദേശിച്ചിട്ടുള്ള
തുക എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
2019-20
ലെ പ്രൊപ്പോസലുകൾക്ക്
വേഗത്തില്‍ അംഗീകാരം
ലഭ്യമാക്കി പ്രവൃത്തികൾ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പറമ്പിക്കുളം
ആളിയാര്‍ കരാർ
5739.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
ആളിയാര്‍ കരാര്‍
പ്രകാരം ഈ വര്‍ഷം എത്ര
ടി.എം.സി. ജലമാണ്
കേരളത്തിന്
ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
കരാര്‍ പ്രകാരം
കേരളത്തിന് ഓരോ
വര്‍ഷവും എത്ര
വെള്ളമാണ്
ലഭിക്കേണ്ടതെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
കരാര്‍ പുതുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
സംരക്ഷണ ഭിത്തികളുടെ
പുനർനിർമ്മാണം
5740.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
നിയോജകമണ്ഡലത്തില്‍
പ്രളയത്തില്‍ തകര്‍ന്ന
പുഴകളുടെ സൈഡ്
ഭിത്തികളുടെയും സംരക്ഷണ
ഭിത്തികളുടെയും
പുനർനിർമ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
ആവശ്യത്തിലേക്കായി
സര്‍ക്കാര്‍ അനുവദിച്ച
ഫണ്ടുകളുടെ
വിശദാംശങ്ങള്‍ ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
പ്രവൃത്തികളാണ്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടതെന്നും
ഇവയില്‍ ഏതെല്ലാം
പൂര്‍ത്തീകരിച്ചെന്നും
വ്യക്തമാക്കുമോ; ഇനി
പൂര്‍ത്തീകരിക്കാനുള്ളവ
ഏതൊക്കെയെന്നും
എന്നത്തേക്ക്
പൂർത്തിയാക്കാനാകുമെന്നും
അറിയിക്കുമോ ?
കായലുകളും നദികളും
സംരക്ഷിക്കാന്‍ പദ്ധതി
5741.
ശ്രീ.എന്‍.
വിജയന് പിള്ള
,,
എം. മുകേഷ്
,,
കെ.സുരേഷ് കുറുപ്പ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യം,ചെളി,മണല്‍
എന്നിവ
അടിയുന്നതുകൊണ്ടും
നീരൊഴുക്കിന്റെ
കുറവുകൊണ്ടും കയ്യേറ്റം
കൊണ്ടും നിലനില്‍പ്പ്
ഭീഷണി നേരിടുന്ന
ശാസ്താംകോട്ട,
അഷ്ടമുടി, വേമ്പനാട്
കായലുകളെ
സംരക്ഷിക്കാന്‍
ഇറിഗേഷന്‍ ഡിസൈന്‍
ആന്റ് റിസര്‍ച്ച്
ബോര്‍ഡിന്റെ
ആഭിമുഖ്യത്തില്‍
നടത്തിവരുന്ന
പദ്ധതികള്‍ സംബന്ധിച്ച
വിവരം ലഭ്യമാക്കാമോ;
(ബി)
നദികളിലെ
ജലവിതാനം, നീരൊഴുക്ക്,
മഴയുടെ അളവ് തുടങ്ങിയ
വിവരശേഖരണത്തിനും
അവയുടെ വിശകലനത്തിനും
അതിന്റെയടിസ്ഥാനത്തില്‍
നദീ സംരക്ഷണ പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
(സി)
രൂക്ഷമായി
മലിനീകരിക്കപ്പെട്ട
നദികളെ
പുനരുജ്ജീവിപ്പിക്കുന്നതിനായി
നടപ്പാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്; റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ച് നടത്തുന്ന
നദീതീര സംരക്ഷണ പദ്ധതി
എത്ര
പ്രയോജനകരമായിട്ടുണ്ടെന്ന്
പരിശോധിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ?
പെരിങ്ങാട്
പുഴയുടെ പുനരുജ്ജീവനം
5742.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാവറട്ടി
പഞ്ചായത്ത്
ഉള്‍പ്പെടുന്ന
പെരിങ്ങാട് പുഴയുടെ
പുനരുജ്ജീവന
പ്രവര്‍ത്തനങ്ങള്‍
എന്നാണ് ആരംഭിച്ചത്;
പുനരുജ്ജീവന
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി നടന്നുവരുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
പുനരുജ്ജീവന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കാമോ?
കോണോത്തുപുഴ
സംരക്ഷിക്കുന്നതിനു് നടപടി
5743.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
കോണോത്തുപുഴ
മാലിന്യമുക്തമാക്കുന്നതിനും
സംരക്ഷിക്കുന്നതിനുമുള്ള
ഏതെങ്കിലും
പ്രൊപ്പോസല്‍
നിലവിലുണ്ടോ;
(ബി)
വളരെയധികം
പരിഗണന
അര്‍ഹിക്കുന്നതും
പ്രാധാന്യമുള്ളതുമായ ഈ
പദ്ധതി
നടപ്പിലാക്കുന്നത്
അനുഭാവപൂര്‍വ്വം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
സമയബന്ധിതമായി
ഈ നടപടികള്‍
പൂര്‍ത്തീകരിക്കുമോയെന്ന്
അറിയിക്കാമോ?
കേച്ചേരിപ്പുഴയുടെ
പുനരുജ്ജീവനത്തിനായി
കൈക്കൊണ്ട നടപടികള്‍
5744.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പത്ത്
പഞ്ചായത്തുകളും ഒരു
നഗരസഭയും ചേര്‍ന്ന
പ്രദേശത്തുകൂടി
ഒഴുകുന്ന 72
കി.മീറ്റര്‍ നീളമുള്ള
കേച്ചേരിപ്പുഴയുടെ
പുനരുജ്ജീവനത്തിനായി
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കല്ലട
ജലസേചന പദ്ധതി
5745.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.ഡി.
ദേവസ്സി
,,
ആന്റണി ജോണ്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കല്ലട
ജലസേചന പദ്ധതിയുടെ
പ്രയോജനം വിശകലനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ജലസേചനത്തിനു
പുറമേ കൊല്ലം കോർപറേഷൻ
പരിധിയിലും സമീപ
പഞ്ചായത്തുകളിലെയും
കുടിവെള്ളക്ഷാമം
അതിജീവിക്കാന്‍ വേണ്ട
ജലം ലഭ്യമാക്കുന്നതിനു
കൂടി പദ്ധതിക്ക്
സാധ്യമായിട്ടുണ്ടോ;
(ബി)
തൃശ്ശൂര്‍,
എറണാകുളം ജില്ലകളിലെ
വിവിധ പ്രദേശങ്ങളിലെ
ജലസേചനത്തിനും
കുടിവെള്ള ക്ഷാമം
പരിഹരിക്കാനും
ഉപയുക്തമായ ഇടമലയാര്‍
ഇറിഗേഷന്‍
പ്രോജക്ടിന്റെ ഇടതുകര
ലിങ്ക് കനാല്‍
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തി എത്രയും
പെട്ടെന്ന്
പൂര്‍ത്തിയാക്കാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ;
(സി)
പാലക്കാട്
ജില്ലയിലെ മഴനിഴല്‍
പ്രദേശങ്ങളിലെ ജലക്ഷാമം
പരിഹരിക്കാന്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ഡി)
കാഡയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
വിജയം
കനാലില്‍ നീരൊഴുക്ക്
സുഗമമാക്കുന്നതിന് പദ്ധതി
5746.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഒാഖി
ചുഴലിക്കാറ്റുമൂലം
ചെല്ലാനം പഞ്ചായത്തിലെ
വിജയം കനാലില്‍ അടിഞ്ഞു
കൂടിയ ചെളിയും മണ്ണും
നീക്കം ചെയ്ത്
നീരൊഴുക്ക്
സുഗമമാക്കുന്നതിനായി
സമര്‍പ്പിച്ച 294.417
ലക്ഷം രൂപയുടെ
എസ്റ്റിമേറ്റിന്
ഭരണാനുമതി നൽകുന്നതിൽ
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
ചേലക്കര
മണ്ഡലത്തിലെ ദേവിച്ചിറ കുളം
നവീകരണം
5747.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019-20
ലെ ബഡ്ജറ്റില്‍ തുക
അനുവദിച്ച , ചേലക്കര
നിയാേജകമണ്ഡലത്തിലെ
വരവൂര്‍ പഞ്ചായത്തിലെ
ദേവിച്ചിറ കുളം നവീകരണ
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്ന നടപടികൾ
പൂര്ത്തീകരിച്ചുവാേ;
അതിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
വിശദാംശങ്ങൾ നൽകുമോ;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
നവീകരണ പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;വിശദാംശങ്ങൾ
നൽകുമോ?
കുളങ്ങളുടെ
നവീകരണം
5748.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുളങ്ങളുടെ
നവീകരണത്തിനായി ജലവിഭവ
വകുപ്പ് നിലവില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൊട്ടാരക്കര
നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന എത്ര
കുളങ്ങളുടെ
സംരക്ഷണത്തിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
നടത്തിയ നവീകരണ
പ്രവൃത്തികളുടെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ കുളങ്ങളുടെ
നവീകരണം
5749.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
കൊയിലാണ്ടി
നിയോജകമണ്ഡലം പരിധിയിലെ
എത്ര കുളങ്ങളുടെ
നവീകരണത്തിനാണ് മൈനര്‍
ഇറിഗേഷന്‍
എസ്റ്റിമേറ്റുകള്‍
തയ്യാറാക്കിയത്;വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര പദ്ധതികള്‍ക്കാണ്
ഇതുവരെ ഭരണാനുമതി
ലഭിച്ചതെന്ന്
അറിയിക്കുമോ;
(സി)
സംരക്ഷണഭിത്തി
കെട്ടി സംരക്ഷിക്കാനായി
എസ്റ്റിമേറ്റുകള്‍
തയ്യാറാക്കിയ
കുളങ്ങളുടെ പേരും
എസ്റ്റിമേറ്റ് തുകയും
ആയതിന്റെ ഇപ്പോഴത്തെ
സ്റ്റാറ്റസും
വ്യക്തമാക്കുന്ന പട്ടിക
ലഭ്യമാക്കാമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ കുളങ്ങളുടെ
സംരക്ഷണം
5750.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരള മിഷനുമായി
ബന്ധപ്പെട്ട് കുളങ്ങള്‍
സംരക്ഷിക്കാനും
വിപുലപ്പെടുത്താനുമായി
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോ;
വിശദീകരിക്കുമോ;
(ബി)
എങ്കില്‍
പയ്യന്നൂര്‍
മണ്ഡലത്തില്‍ ഇതിന്റെ
ഭാഗമായി ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
കരുനാഗപ്പള്ളിയിലെ
ജലസേചന പദ്ധതികള്‍
5751.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിൽ
ചെറുകിട ജലസേചന
വകുപ്പിന്റെ 2016
ഏപ്രില്‍ 1 മുതല്‍ 2019
മാര്‍ച്ച് 31 വരെ
ഭരണാനുമതി ലഭിച്ച
പദ്ധതികളുടെ വിവരങ്ങൾ
സംബന്ധിച്ച പട്ടിക
ലഭ്യമാക്കുമോ; ഓരോ
പദ്ധതിയുടെയും
പ്രവര്‍ത്തന പുരോഗതി
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുള്ള
ചെറുകിട ജലസേചന
പദ്ധതികളുടെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി)
ടി.എസ്.
കനാലില്‍ നിന്ന്
കൃഷിയിടങ്ങളിലേയ്ക്ക്
ഉപ്പുവെള്ളം കയറുന്നത്
തടയുന്നതിനായി
നിര്‍മ്മിച്ചിട്ടുള്ള
പ്രധാന ഷട്ടറുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;പ്രസ്തുത
വിഭാഗത്തിൽ എത്ര
പദ്ധതികള്‍ക്ക്
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കാമോ?
തൃപ്പൂണിത്തുറമണ്ഡലത്തിലെ
കുളങ്ങളും ജലാശയങ്ങളും
സംരക്ഷിക്കുന്നതിനു് നടപടി
5752.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
കുളങ്ങളും ജലാശയങ്ങളും
വൃത്തിയാക്കി
സംരക്ഷിക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
പ്രൊപ്പോസല്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
വളരെ
പ്രാധാന്യമര്‍ഹിക്കുന്ന
ഈ പദ്ധതി സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
ഡാമുകളിലെ
ചെളി നീക്കം ചെയ്യാന്‍ അനുമതി
5753.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം ഡാമുകളിലെ
ചെളി നീക്കം ചെയ്യാനാണ്
അനുമതി
നല്കിയിട്ടുള്ളതെന്
വിശദമാക്കാമോ;
(ബി)
നിലിവില്‍
ചെളി നീക്കം ചെയ്യുന്ന
പ്രവര്‍ത്തികള്‍ ഏത്
ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ?
ഭൂതത്താന്‍കെട്ട്
വിനോദ സഞ്ചാരകേന്ദ്രത്തില്‍
ഡാം റീഹാബിലിറ്റേഷന്‍
ഇംപ്രൂവ്മെന്െറ് പ്രോഗ്രാം
(ഡി.ആര്.എെ.പി.) പദ്ധതി
5754.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പ്രമുഖ
ടൂറിസ്റ്റ് കേന്ദ്രമായ
ഭൂതത്താന്‍കെട്ട് വിനോദ
സഞ്ചാരകേന്ദ്രത്തില്‍,
ഡാം റീഹാബിലിറ്റേഷന്‍
ഇംപ്രൂവ്മെന്െറ്
പ്രോഗ്രാം
(ഡി.ആര്.എെ.പി.)
പദ്ധതിയുടെ
രണ്ടാംഘട്ടത്തില്‍
ഉള്‍പ്പെടുത്തി
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലില്‍
ഏതെല്ലാം പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
തുകയുടെ പ്രൊപ്പോസലാണ്
സമര്‍പ്പിച്ചിട്ടുള്ളതെന്നും
ഓരോ പദ്ധതിക്കും വേണ്ടി
എത്ര തുക വീതമാണ്
നീക്കിവയ്ക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
രണ്ടാം
ഘട്ട പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിലേക്കായി
ഡാം സേഫ്റ്റി റിവ്യു
പാനല്‍
(ഡി.എസ്.ആര്.പി.)
രൂപീകരിക്കുന്നതിനുവേണ്ട
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഏറെ
ടൂറിസ്റ്റുകള്‍
എത്തിച്ചേരുന്ന
ജില്ലയിലെ തന്നെ പ്രധാന
ടൂറിസ്റ്റ് കേന്ദ്രമായ
ഭൂതത്താന്കെട്ടില്
ടൂറിസം വികസനത്തിന്
വലിയ സാധ്യതയുള്ള
പ്രസ്തുത പദ്ധതി
വേഗത്തില്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഒറ്റപ്പാലം
മുമ്പാേർജിക്കടവില് സ്ഥിരം
തടയണ
5755.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
മണ്ഡലത്തിലെ
കരിമ്പുഴയില്‍
ശ്രീകൃഷ്ണപുരം
പഞ്ചായത്തതിര്‍ത്തിയിലുള്ള
മുമ്പാേർജിക്കടവില്
സ്ഥിരം തടയണ
നിര്‍മ്മിക്കുന്നതിനായുള്ള
നിര്‍ദ്ദേശം
ഐ.ഡി.ആര്.ബി.ചീഫ്എഞ്ചിനീയര്ക്ക്
എന്നാണ് ലഭിച്ചത്;
ആരാണ് നല്‍കിയത്
വിശദാംശം നല്‍കാമാേ;
(ബി)
ടി
നിര്ദ്ദേശത്തിന്മേല്
ഐ.ഡി.ആര്.ബി.
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
നല്‍കാമാേ;
(സി)
ഐ.ഡി.ആര്.ബി.,വാട്ടര്‍
അതാേറിറ്റിക്ക് എന്നാണ്
റിപ്പാേര്‍ട്ട്
നല്‍കിയത്; വാട്ടര്‍
അതാേറിറ്റി പ്രസ്തുത
റിപ്പാേര്‍ട്ടിന്മേല്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കാമാേ?
തെക്കുമ്പാട്
ദ്വീപില്‍ മാര്‍ജിനല്‍
എര്‍ത്തന്‍ ബണ്ട്
5756.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
തെക്കുമ്പാട്
ദ്വീപിന്റെ പടിഞ്ഞാറ്
ഭാഗത്തായി മാര്‍ജിനല്‍
എര്‍ത്തന്‍ ബണ്ട്
നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള
പര്യവേഷണ പ്രവൃത്തിക്ക്
3.13 ലക്ഷം രൂപയുടെ
ഭരണാനുമതി
ലഭിച്ചെങ്കിലും
തുടര്‍നടപടികള്‍
ഉണ്ടായിട്ടില്ലാത്തതിനാല്‍
ഇക്കാര്യത്തില്‍
ആവശ്യമായ തുടര്‍നടപടി
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വിശദാംശം ലഭ്യമാക്കാമോ?
തോടുകള്‍
പാര്‍ശ്വഭിത്തി കെട്ടി
സംരക്ഷിക്കാന്‍ പദ്ധതി
5757.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജകമണ്ഡലം പരിധിയിലെ
ഏതെല്ലാം
തോടുകള്ക്കാണ്
പാര്‍ശ്വഭിത്തികള്‍
കെട്ടി
സംരക്ഷിക്കാനുള്ള
എസ്റ്റിമേറ്റുകള്‍
മൈനര്‍ ഇറിഗേഷന്‍
വിഭാഗം
തയ്യാറാക്കിയിട്ടുളളത്;
(ബി)
തോടുകളുടെ
പേര്, എസ്റ്റിമേറ്റ്
തുക, തല്‍സ്ഥിതി എന്നിവ
കാണിക്കുന്ന വിവരങ്ങള്‍
പട്ടിക രൂപത്തില്‍
ലഭ്യമാക്കാമോ;
(സി)
വെള്ളപ്പൊക്കം
ഉണ്ടാവുന്നതിനെ
ലഘൂകരിക്കുന്നതിനായി
തോടുകള്‍ സൈഡ് കെട്ടി
സംരക്ഷിക്കാനും ആഴം
വര്‍ദ്ധിപ്പിക്കാനും
ആവശ്യമായ പ്രത്യേക
പദ്ധതികള്‍ ജലവിഭവ
വകുപ്പ്
ആവിഷ്കരിച്ചിട്ടുണ്ടോ;
(ഡി)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍ ഇത്തരം
പ്രവൃത്തികള്‍ക്കായി
കൂടുതല്‍ തുക നീക്കി
വെച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പുല്ലാമലയില്‍
നെയ്യാര്‍ നദിയുടെ ബണ്ട്
പുന:നിര്‍മാണം
5758.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ അമരവിള
പുല്ലാമലയില്‍
നെയ്യാര്‍ നദിയുടെ
ബണ്ട് തകര്‍ന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ബണ്ട്
പുനസ്ഥാപിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; എത്ര
തുകയുടെ ഭരണാനുമതി ആണ്
നല്‍കിയത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ബണ്ട്
തകര്‍ന്നതു കാരണം ആ
പ്രദേശത്തെ
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
വെള്ളപ്പൊക്ക
ഭീഷണിയ്ക്ക് ഏതു
തരത്തിലുള്ള അടിയന്തര
പരിഹാരനടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
2019
ഡിസംബറിനു മുന്‍പ്
ബണ്ട്
പുനസ്ഥാപിയ്ക്കാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
നടപടികള്‍ സംബന്ധിച്ച
ജലസേചന വകുപ്പിലെ ഫയല്‍
നമ്പരും തീയതിയും
വ്യക്തമാക്കാമോ?
കടലാക്രമണം
5759.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉദുമ
നിയോജക മണ്ഡലത്തില്‍
ഏതൊക്കെ
പ്രദേശങ്ങളിലാണ്
കടലാക്രമണം ഉള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഉദുമ
മണ്ഡലത്തിലെ കാപ്പില്‍,
കൊപ്പല്‍, ചെമ്പരിക്ക
പ്രദേശങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കണമെന്ന
വര്‍ഷങ്ങളായുള്ള
ആവശ്യത്തിന്
നാളിതുവരെയായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ആധുനിക
സംവിധാനത്തില്‍
മത്സ്യത്തൊഴിലാളികളെ
ഉപയോഗിച്ച് കടല്‍ക്ഷോഭം
തടയുന്നതിന് നടപടി
സ്വീകരിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കടലാക്രമണം
ചെറുക്കുന്നതിനുവേണ്ടി
സ്വീകരിച്ചുവരുന്ന
മാര്‍ഗ്ഗങ്ങള്‍
5760.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
തീരമേഖലയിലുണ്ടാകുന്ന
കടലാക്രമണത്തെ
ചെറുക്കുന്നതിനുവേണ്ടി
നിലവില്‍ എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
കടല്‍ഭിത്തി
നിര്‍മ്മാണം,
പുലിമുട്ട്
നിര്‍മ്മാണം, ജിയോ
പ്രൊട്ടക്ഷന്‍ എന്നിവ
ദീര്‍ഘകാലാടിസ്ഥാനത്തില്‍
പ്രയോജനകരമല്ലാത്ത
സാഹചര്യത്തില്‍ ഡോ. വി.
പി. വേലുക്കുട്ടി
അരയന് വിഭാവനം ചെയ്ത
ലാന്റ്-റിക്ലമേഷന്‍
സംവിധാനത്തെ ഇതിനായി
പ്രയോജനപ്പെടുത്തുമോ;
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി കൊല്ലം
ജില്ലയില്‍ നീണ്ടകര
മുതല്‍ കായംകുളം
ഫിഷിംഗ് ഹാര്‍ബര്‍
(അഴീക്കല്‍) വരെയുള്ള
ഭാഗത്ത്
പരീക്ഷണാടിസ്ഥാനത്തില്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പനത്തുറയിലെ
കടലാക്രമണം
5761.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
കടല്തീരപ്രദേശമായ
പനത്തുറയിലെ
അതിരൂക്ഷമായ കടലാക്രമണം
നിമിത്തം
പ്രദേശവാസികള്‍
അനുഭവിയ്ക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
പത്ത്
പുലിമുട്ടുകള്‍
സ്ഥാപിയ്ക്കണം എന്ന
വിദഗ്ദ്ധ നിര്‍ദ്ദേശം
ഉണ്ടായിട്ടും രണ്ട്
പുലിമുട്ടുകള്‍
മാത്രമാണ്
സ്ഥാപിച്ചിട്ടുള്ളത്
എന്നതിനാല്‍ എട്ട്
പുലിമുട്ടുകള്‍ കൂടി
സ്ഥാപിയ്ക്കുവാന്‍
നടപടി സ്വീകരിയ്ക്കുമോ
;
(സി)
തകര്‍ന്ന
കടല്‍ ഭിത്തിയ്ക്ക്
കഴിഞ്ഞ ഒമ്പത്
വര്‍ഷമായി ആവശ്യമായ
അറ്റകുറ്റപ്പണികള്‍
ചെയ്യാത്തതു സംബന്ധിച്ച
പ്രദേശവാസികളുടെ
നിരന്തര പരാതിയ്ക്ക്
ഉടനടി പരിഹാരം
കണ്ടെത്തുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ ;
(ഡി)
കടല്‍
ഭിത്തിയുടെ ഉയരം കൂട്ടി
പ്രദേശവാസികളുടെ ജീവനും
സ്വത്തിനും
ഉണ്ടായിക്കൊണ്ടിരിക്കുന്ന
നാശനഷ്ടം
ഇല്ലാതാക്കുവാന്‍ സത്വര
നടപടി സ്വീകരിയ്ക്കുമോ?
കടല്‍ഭിത്തികളും
പുലിമുട്ടുകളും
നിര്‍മ്മിക്കുന്നതിന് നടപടി
5762.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം മൂലം
തീരദേശമേഖലകളില്‍
കടല്‍ക്ഷോഭം
രൂക്ഷമായിരിക്കുന്ന
സാഹചര്യത്തില്‍
കടല്‍ഭിത്തികളും
പുലിമുട്ടുകളും
നിര്‍മ്മിക്കുന്നതിനും
അതുവഴി തീരദേശവാസികളുടെ
ജീവനും സ്വത്തിനും
സംരക്ഷണം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ;
(ബി)
കടലാക്രണ
ഭീഷണികളെ
പ്രതിരോധിക്കാന്‍
സ്ഥിരമായ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(സി)
കടല്‍ഭിത്തികളും
പുലിമുട്ടുകളും
നിർമ്മിക്കുന്നതിൽ
നേരിടുന്ന
പ്രതിബന്ധങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കടല്‍ഭിത്തികള്‍
പുനര്‍നിര്‍മ്മിക്കുന്നതിനായി
വലിയ കരിങ്കല്ലുകള്‍
5763.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടല്‍ഭിത്തികള്‍
പുനര്‍നിര്‍മ്മിക്കുന്നതിനായി
വലിയ കരിങ്കല്ലുകള്‍
വേണ്ടി വരുന്നതിനാല്‍
ടെന്‍ണ്ടര്‍
എടുക്കുവാന്‍
കരാറുകാര്‍
മുന്നോട്ടുവരാത്ത
കാര്യം
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
(ബി)
വലിയ
കല്ലുകളുടെ ക്ഷാമവും,
എസ്റ്റിമേറ്റ് തുകയിലെ
കുറവും കാരണമാണ്
കരാറുകാര്‍
പ്രവൃത്തികള്‍
ഏറ്റെടുക്കാത്തത്
എന്നത് പരിശോധനയില്‍
വ്യക്തമായിട്ടുണ്ടോ;
(സി)
ഇക്കാര്യങ്ങള്‍
പരിശോധിച്ച് ആവശ്യമായ
മാറ്റങ്ങള്‍ വരുത്തി
പ്രവൃത്തികള്‍
നടപ്പില്‍
വരുത്തുവാനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
കെെക്കൊണ്ടിട്ടുളളത്
എന്ന് വിശദമാക്കാമോ?
കടല്‍ഭിത്തികളുടെ
പുനര്‍നിര്‍മ്മാണം
5764.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല ഭാഗങ്ങളിലും കടലോര
മേഖലയില്‍
സ്ഥാപിച്ചിട്ടുള്ള
കടല്‍ഭിത്തികള്‍
രൂക്ഷമായ
കടലാക്രമണത്തില്‍
തകരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
അടിയന്തരമായി
പുനഃസ്ഥാപിക്കാന്‍
എന്തെല്ലാം നടപടകളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
കടല്‍
ഭിത്തികള്‍
ശക്തിപ്പെടുത്താന്‍
പ്രത്യേക പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
ഇതിലേക്കായി കൂടുതല്‍
തുക ഈ സാമ്പത്തികവര്‍ഷം
നീക്കിവെച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പൊഴിയൂര്‍
ഓഖി പാര്‍ക്കിന്റെ
ടെന്‍ണ്ടര്‍ നടപടി
5765.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
എം.എല്‍.എ.
-എ.ഡി.എസ്.-2018-19
പ്രകാരം ഭരണാനുമതി
ലഭിച്ച പൊഴിയൂര്‍ ഓഖി
പാര്‍ക്കിന്റെ
ടെന്‍ണ്ടര്‍ നടപടി
പൂര്‍ത്തീകരിക്കാന്‍
കാലതാമസം എടുത്തത്
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ടെണ്ടര്‍
നടപടി
പൂര്‍ത്തീകരിച്ചാല്‍
നിര്‍മ്മാണ പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ;
(സി)
എം.എല്‍.എ.ഫണ്ട്
വിനിയോഗിച്ച് നടപ്പില്‍
വരുത്തുന്ന
പദ്ധതികള്‍ക്ക് യഥാസമയം
സാങ്കേതിക അനുമതി
കൊടുക്കാതെ
വൈകിപ്പിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
മുട്ടില്‍
കാപ്പില്‍ റഗുലേറ്റര്‍ കം
ബ്രിഡ്ജ് നിര്‍മ്മാണം
5766.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ മുട്ടില്‍
കാപ്പില്‍ റഗുലേറ്റര്‍
കം ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
ചെറുകിട ജലസേചന വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച
ഇന്‍വെസ്റ്റിഗേഷന്‍
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(സി)
ടി
ഇന്‍വെസ്റ്റിഗേഷന്‍
പൂര്‍ത്തീകരിച്ച്
എത്രയും വേഗം
എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയിലെ
ഒഴിവുകള്‍
5767.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
നിലവില്‍ എല്‍.ഡി.
ക്ലാര്‍ക്ക് മുതല്‍
മുകളിലേക്ക് എത്ര
തസ്തികകളില്‍
ഒഴിവുണ്ടെന്ന്
അറിയിക്കുമോ; റവന്യൂ
വിഭാഗത്തില്‍ മാത്രം
എത്ര തസ്തികകളില്‍
ഒഴിവുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഒഴിവുകളുണ്ടായിട്ടും
സ്ഥാനക്കയറ്റം
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
സ്ഥാനക്കയറ്റം
നല്കാന് നടപടി
സ്വീകരിക്കുമോ;
സ്ഥാനക്കയറ്റം
നല്‍കരുതെന്ന് കോടതി
ഉത്തരവ് നിലവിലുണ്ടോ
എന്നറിയിക്കുമോ;
(സി)
റവന്യൂ
വിഭാഗത്തിലെ തസ്തികകള്‍
ഒഴിഞ്ഞു കിടക്കുന്നത്
വാട്ടര്‍ അതോറിറ്റിയുടെ
വരുമാനത്തെ
ബാധിച്ചിട്ടുണ്ടോ;
(ഡി)
മിനിസ്റ്റീരിയല്‍
വിഭാഗത്തിലെ
ഒഴിവുകളില്‍
സ്ഥാനക്കയറ്റം
നല്‍കുന്നതിനായി വര്‍ഷം
തോറും ഡി.പി.സി.
ചേര്‍ന്ന് സെലക്ട്
ലിസ്റ്റ്
തയ്യാറാക്കാറുണ്ടോ;
ഇല്ലെങ്കില്‍ സെലക്ട്
ലിസ്റ്റ് ഇല്ലാത്തത്
മൂലം സ്ഥാനക്കയറ്റം
നടക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ പരിഹാര
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മഞ്ചേരി
മണ്ഡലത്തിലെ
നെല്ലിക്കുത്ത്-വാഴന്കുട-കിഴക്കന്കുന്ന്
വി.സി.ബി.യുടെ നിര്‍മ്മാണം
5768.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
മണ്ഡലത്തിലെ
നെല്ലിക്കുത്ത്-വാഴന്കുട-കിഴക്കന്കുന്ന്
വി.സി.ബി.യുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട ഡി ബി
2/288/2019, ഡബ്ള്യു
6/6211/2019/എഫ്.സി.
എന്നീ ഫയലുകളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്നറിയിക്കാമോ?
അങ്കമാലി
മണ്ഡലത്തിലെ ഇറിഗേഷന്‍
പദ്ധതികള്‍
5769.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം അങ്കമാലി
മണ്ഡലത്തിലെ ഏതെല്ലാം
മേജര്‍/മെെനര്‍
ഇറിഗേഷന്‍
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
അങ്കമാലി
മണ്ഡലത്തിലെ ഏതെല്ലാം
മേജര്‍/മെെനര്‍
ഇറിഗേഷന്‍
പ്രവൃത്തികളാണ്
പ്രളയത്തില്‍
തകര്‍ന്നതെന്നും ഇതില്‍
ഏതെല്ലാം പ്രവൃത്തികള്‍
പുനര്‍നിര്‍മ്മിക്കാന്‍
ഫണ്ട്
അനുവദിച്ചുവെന്നും ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
2019-20
ല്‍ ഭരണാനുമതിക്കായി
ലഭിച്ച
പ്രൊപ്പോസലുകള്‍
ഏതെല്ലാമാണ്
പരിഗണനയിലുളളതെന്ന്
വ്യക്തമാക്കാമോ?
ചടയമംഗലം
മണ്ഡലത്തിലെ
ജലവിഭവവകുപ്പിന്റെ വിവിധ
പദ്ധതികള്‍
5770.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചടയമംഗലം
നിയോജകമണ്ഡലത്തില്‍
ജലവിഭവവകുപ്പുമായി
ബന്ധപ്പെട്ടു
നടപ്പിലാക്കി വരുന്ന
വിവിധ പദ്ധതികളുടെ
വിശദാംശം
വെളിപ്പെടുത്താമോ?
മലപ്പുറം
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
5771.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ ബജറ്റില്‍
ഉള്‍പ്പെട്ടതും
മൈനര്‍/മേജര്‍
ഇറിഗേഷന്‍, കേരള
വാട്ടര്‍ അതോറിറ്റി
എന്നീ വകുപ്പുകള്‍
മുഖേന
നടപ്പിലാക്കേണ്ടതുമായ
മലപ്പുറം
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
2018-19,
2019-20 വര്‍ഷങ്ങളിലെ
ബജറ്റില്‍ ഉള്‍പ്പെട്ട
ജലവിഭവവകുപ്പുമായി
ബന്ധപ്പെട്ട പ്രസ്തുത
മണ്ഡലത്തിലെ
പ്രവൃത്തികളുടെ
പുരോഗതികള്‍
വിശദീകരിക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ ജലവിഭവ
പദ്ധതികള്‍
5772.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ജലവിഭവ
വകുപ്പ് മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍ വാട്ടര്‍
അതോറിറ്റി, മേജര്‍
ഇറിഗേഷന്‍, മൈനര്‍
ഇറിഗേഷന്‍, പമ്പ
ഇറിഗേഷന്‍, കല്ലട
ഇറിഗേഷന്‍ എന്നീ ഇനങ്ങൾ
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഓരോ പദ്ധതിയ്ക്കും
അനുവദിച്ച തുക
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
പൂര്‍ത്തീകരിച്ചവ
ഏതെല്ലാമെന്നും
ആരംഭിക്കാനുള്ളവ
ഏതെല്ലാമെന്നും
പൂര്‍ത്തീകരിക്കാനുള്ളവ
ഏതെല്ലാമെന്നും
വിശദമാക്കുമോ;
(ഡി)
അനുവദിക്കപ്പെട്ട
ഏതെങ്കിലും
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
തടസ്സങ്ങള്‍
ഉണ്ടോയെന്നും,
ഉണ്ടെങ്കില്‍ പ്രസ്തുത
തടസ്സങ്ങള്‍ ഒഴിവാക്കി
പ്രവൃത്തി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികളും
വിശദമാക്കാമോ?
ചേലക്കരയിലെ
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികൾ
5773.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിൽ നിലവിലുള്ള
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതികളുടെ എണ്ണവും
അവയുടെ പേരുവിവരങ്ങളും
ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
മോട്ടോറുകള്‍
പ്രവര്‍ത്തനക്ഷമമല്ലാത്ത
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതികളുടെ എണ്ണവും
അവയുടെ പേരുവിവരങ്ങളും
വ്യക്തമാക്കാമോ;
(സി)
പ്രവര്‍ത്തനരഹിതമായ
മോട്ടോറുകള്‍ ഒന്നാംവിള
ഇറക്കുന്ന സമയത്തുതന്നെ
സമയബന്ധിതമായി
പ്രവർത്തനക്ഷമമാക്കുന്നതിന്
ബന്ധപ്പെട്ട
എന്‍ജിനീയര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുന്നതിനും,
ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങൾ നൽകുമോ?
കളമശ്ശേരിയിലെ
ജലവിഭവവകുപ്പിന്റെ പദ്ധതികൾ
5774.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കളമശ്ശേരി
നിയോജകമണ്ഡലത്തില്‍
2019-20 ല്‍ ജലവിഭവ
വകുപ്പ്
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
ഓരോന്നിന്റെയും നിലവിലെ
സ്ഥിതിയും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
വകുപ്പുമായി ബന്ധപെട്ട്
നിലവില്‍
നടന്നുവരുന്നതും ഇനി
പൂര്‍ത്തീകരിക്കുവാൻ
ശേഷിക്കുന്നതുമായ ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
അടക്കമുള്ള വിശദാംശങ്ങൾ
ലഭ്യമാക്കുമോ ?
ഒറ്റപ്പാലത്തെ
കുടിവെള്ള പദ്ധതികള്‍
5775.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ളി മണ്ഡലത്തിലെ
പ്രധാനപ്പെട്ട
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ; ഓരോ
പദ്ധതിയും എന്നാണ്
കമ്മീഷന് ചെയ്തത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ശ്രീകൃഷ്ണപുരം
ശുദ്ധജലവിതരണ
പദ്ധതിയുമായി
ബന്ധപ്പെട്ട്
നിലവിലുള്ള
പ്രശ്നങ്ങള്‍
എന്തെല്ലാമാണെന്ന്
സര്‍ക്കാര്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ വിവിധ
കുടിവെള്ള
പദ്ധതികളുമായി
ബന്ധപ്പെട്ട പ്രശ്നങ്ങൾ
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തിൽ ജലവിഭവ വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍
5776.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
2019-20ല്‍ ജലവിഭവ
വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
ഓരോന്നിന്റെയും
നിലവിലത്തെ സ്ഥിതി
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
നിലവില്‍
നടന്നുവരുന്നതും ഇനി
പൂര്‍ത്തീകരിക്കേണ്ടതുമായ
ഓരോ പ്രവൃത്തിയുടെയും
നിലവിലത്തെ സ്ഥിതിയും
മറ്റ് വിശദാംശവും
ലഭ്യമാക്കുമോ?
തൃപ്പൂണിത്തുറയിലെ
ജലവിഭവ പ്രവൃത്തികൾ
5777.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പ്
മുഖേനയുള്ള എത്ര
പ്രവൃത്തികൾക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
ഭൂഗര്‍ഭ
ജലം ചൂഷണം
5778.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
പ്രദേശങ്ങളില്‍നിന്നാണ്
വെളളം വന്‍തോതില്‍
എടുക്കുന്നത്
തടയണമെന്ന് കേന്ദ്ര
ഭൂജലവകുപ്പ്
നിർദേശിച്ചിരുന്നത്
;വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
ഭൂഗര്‍ഭ ജലവിഭവ വകുപ്പ്
വൻതോതിൽ
വെള്ളമെടുക്കുന്ന
ഏതെല്ലാം പ്രദേശങ്ങള്‍
കണ്ടെത്തിയിട്ടുണ്ട്;
ഭൂഗര്‍ഭജലം ചൂഷണം ചെയ്ത
സ്ഥാപനങ്ങള്‍ ഏതെല്ലാം;
ഇവര്‍ക്കെതിരെ
സ്വീകരിച്ച നടപടികളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(സി)
ഭൂഗര്‍ഭ
ജലം ചൂഷണം തടയുന്നതിന്
ജലവിഭവ വകുപ്പും
തദ്ദേശസ്വയംഭണ
സ്ഥാപനങ്ങളും
സംയുക്തമായി
പരിശോധനയുള്‍പ്പെടെയുളള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
ഭൂഗര്‍ഭ ജലവിഭവ വകുപ്പ്
റെഡ് അലെര്‍ട്ട്
പ്രഖ്യാപിച്ച
പ്രദേശങ്ങളില്‍
ഭൂഗര്‍ഭജലം
മീറ്ററുകളോളം താഴുന്ന
കാര്യം പരിശോധിക്കുമോ;
കേരളത്തില്‍ റെഡ്
അലര്‍ട്ട് പ്രഖ്യാപിച്ച
സ്ഥലങ്ങള്‍
ഏതെല്ലാമാണ്;
ഭൂഗര്‍ഭജലം താഴ്ന്ന
സ്ഥലങ്ങള്‍ ഏതെല്ലാം;
വ്യക്തമാക്കുമോ;
(ഇ)
റെഡ്
അലര്‍ട്ട് പ്രഖ്യാപിച്ച
സ്ഥലങ്ങളിലും
ഭൂഗര്‍ഭജലം താഴുന്ന
സ്ഥലങ്ങളിലും
ബ്രൂവെറികള്‍ക്കും
ഡിസ്റ്റിലറികള്‍ക്കും
അനുവാദം നല്കിയ കാര്യം
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
ഇത്തരത്തില്‍ റെഡ്
അലര്‍ട്ട് പ്രഖ്യാപിച്ച
സ്ഥലങ്ങളില്‍ അനുവാദം
നല്കിയ സ്ഥാപനങ്ങള്‍
ഏതെല്ലാം;
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
കുഴല്‍ക്കിണറുകളുടെ
വര്‍ദ്ധനവ്
5779.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുഴല്‍ക്കിണറുകള്‍
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുഴല്‍ക്കിണറുകളുടെ
എണ്ണത്തില്‍ ഉണ്ടാവുന്ന
വര്‍ദ്ധനവ് മറ്റു
കിണറുകളിൽ വെള്ളം
താഴുന്നതിന്
ഇടയാക്കുന്നുണ്ടോ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും
ആധികാരികമായ പഠനങ്ങള്‍
നടന്നിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഭൂഗര്‍ഭജലം
ശോഷിച്ചു പോകാതെ
സംരക്ഷിക്കുന്നതിന്
വകുപ്പിന്റെ കീഴില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
മഴവെള്ള
സംഭരണത്തിനായി പദ്ധതികള്‍
5780.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
രൂക്ഷമായ
ജലക്ഷാമം നേരിടുന്ന
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ മഴവെള്ള
സംഭരണത്തിനായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ജലദൗര്‍ലഭ്യം
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍
5781.
ശ്രീ.ഐ.ബി.
സതീഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ബാബു
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലസേചനത്തിനും
ഗാര്ഹികാവശ്യത്തിനുമായി,സംസ്ഥാനത്തെ
വിവിധ ജലസ്രോതസ്സുകള്‍
പ്രയോജനപ്പെടുത്തുന്നതിന്
എത്രമാത്രം
കഴിഞ്ഞിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ജല
ലഭ്യത, ഉപയോഗം,
ഭാവിയിലെ ആവശ്യകത
എന്നിവ ഉള്‍പ്പെടുത്തി
ദീര്‍ഘവീക്ഷണത്തോടുകൂടി
ജലഉപയോഗം
ക്രമപ്പെടുത്തുന്നതിനും
ജലദൗര്‍ലഭ്യം
പരിഹരിക്കുന്നതിനും
കഴിയത്തക്കവിധം ഒരു
ജനകീയ ജലബഡ്ജറ്റ്
തയ്യാറാക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
(സി)
ജലവിഭവ
വികസന-വിനിയോഗ
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ഡി)
ജലദൗര്‍ലഭ്യം
പരിഹരിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ?
കോട്ടയം
ജില്ലയിലെ കുടിവെള്ള ക്ഷാമം
5782.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കോട്ടയം
ജില്ലയിലെ കുടിവെള്ള
ക്ഷാമം പരിഹരിക്കുവാന്‍
എന്തൊക്കെ പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്നതെന്നും
എന്തൊക്കെ പദ്ധതികളാണ്
പരിഗണനയിലുള്ളതെന്നും
അറിയിക്കുമോ?
മഴവെള്ളം
സംഭരിച്ച് കുടിവെള്ളം
നല്കാന് പദ്ധതി
5783.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
ലഭിക്കുന്ന മഴവെള്ളം
സംഭരിച്ച്
കുടിവെള്ളമായി
നല്‍കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
(ബി)
മഴവെള്ളം
വ്യാവസായിക
അടിസ്ഥാനത്തില്‍
സംഭരിച്ച് വിപണനം
നടത്തുന്നതിന് ജല
അതോറിറ്റി മുഖേന നടപടി
സ്വീകരിക്കുമോ; ഇതിനായി
എന്തെങ്കിലും
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ശുദ്ധജലം
പാഴായിപ്പോകാതിരിക്കാന്‍
പുതിയ പദ്ധതികള്‍
5784.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഴയുടെ
അളവ് കുറഞ്ഞുവരുന്ന
സാഹചര്യത്തില്‍ ലഭ്യമായ
ശുദ്ധജലം
പാഴായിപ്പോകാതിരിക്കാന്‍
എന്തെങ്കിലും പുതിയ
പദ്ധതികള്‍ക്ക്
സര്‍ക്കാര്‍ രൂപം
നല്‍കുമോ;
(ബി)
ശുചിമുറിയിലെ
പഴയ ഫ്ലഷിങ്ങ്
സംവിധാനത്തില്‍ ഒറ്റ
ഫ്ലഷില്‍ 13 മുതല്‍ 26
ലിറ്റര്‍ വരെ വെള്ളം
പാഴായിപ്പോകുന്നതായി
ജലവകുപ്പ് നടത്തിയ
പഠനത്തില്‍
കണ്ടെത്തുകയുണ്ടായൊ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഫ്ലഷിങ്ങ്
സംവിധാനം നവീകരിച്ചു
സ്ഥാപിക്കുന്നതിലൂടെ
പ്രതിവര്‍ഷം 60
ശതമാനത്തോളം ജലം
പാഴാകുന്നത്
ഒഴിവാക്കാന്‍
സാധിക്കുമെന്ന്
കരുതുന്നുണ്ടോ;
(ഡി)
നിലവില്‍
കുടിവെള്ളത്തിനായി
ഉപയോഗിക്കുന്ന
വെള്ളത്തിന്റെ പല
മടങ്ങു് വെള്ളം
ഫ്ലെഷിങ്ങിലൂടെ
പ്രതിദിനം
ചെലവാകുന്നുണ്ടോ ;
എങ്കില്‍ ഇത്
നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും എന്ന്
വെളിപ്പെടുത്തുമോ?
കാലപ്പഴക്കം
ചെന്ന ജലവിതരണ പൈപ്പുകള്‍
5785.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിതരണം
നടത്തുന്നതിനായി
സ്ഥാപിച്ചിരുന്ന
കാലപ്പഴക്കം ചെന്ന
എല്ലാ പൈപ്പുകളും
മാറ്റി
സ്ഥാപിച്ചിട്ടുണ്ടോ
വിശദമാക്കുമോ;
(ബി)
ഇപ്പോള്‍
ജലവിതരണത്തിനായി
സ്ഥാപിക്കുന്നത് ഏതുതരം
പൈപ്പാണ്; പഴയ പ്രിമോ
പൈപ്പുകള്‍ ഇപ്പോള്‍
എവിടെയെല്ലാം
സ്ഥാപിച്ചിട്ടുണ്ട്; ഇവ
പൂര്‍ണ്ണമായി മാറ്റി
സ്ഥാപിക്കുന്നതിന് എത്ര
കാലം വേണ്ടി വരും;
വ്യക്തമാക്കുമോ;
(സി)
ഗാര്‍ഹിക
കണക്ഷനുകള്‍
കൂടുന്നതിനനുസരിച്ച്
ഉയര്‍ന്ന പ്രദേശങ്ങളിലെ
ജലവിതരണത്തിന്റെ തോത്
കുറയുന്നതായി പരാതികള്‍
ലഭിച്ചിട്ടുണ്ടോ; ഇതിന്
പരിഹാരമാര്‍ഗ്ഗങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ?
കുടിവെള്ള
വിതരണ പദ്ധതികള്‍
5786.
ശ്രീ.എം.
സ്വരാജ്
,,
പി. ഉണ്ണി
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എല്ലാവര്ക്കും
കുടിവെള്ള ലഭ്യത
ഉറപ്പാക്കുകയെന്ന
ലക്ഷ്യത്തോടെ
നടത്തിവരുന്ന കുടിവെള്ള
വിതരണ പ്രവര്‍ത്തനത്തെ
ശാക്തീകരിക്കുന്നതിനായി
കിഫ്ബി വഴി നടത്തുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്; പുരോഗതി
അറിയിക്കാമോ;
(ബി)
കൊച്ചി
കോര്‍പ്പറേഷനില്‍
സദാസമയവും കുടിവെള്ളം
ലഭ്യമാക്കുകയെന്ന
ഉദ്ദേശ്യത്തോടെ
പ്രഖ്യാപിച്ച
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
ജെെക്ക സഹായത്തോടെ
നടപ്പാക്കി വരുന്ന
പദ്ധതികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
2016-17
ലെ ബജറ്റില്‍
പ്രഖ്യാപിച്ച 10
മുനിസിപ്പാലിറ്റികള്‍ക്കും
സമീപ
പഞ്ചായത്തുകള്‍ക്കും
എല്ലായ്പ്പോഴും
കുടിവെള്ളം
ലഭ്യമാക്കാനുള്ള സമഗ്ര
പദ്ധതിയുടെ നിലവിലെ
പുരോഗതി അറിയിക്കാമോ;
(ഡി)
കുടിവെള്ള
വിതരണ പദ്ധതികള്‍ക്കായി
ലഭിച്ചുവന്ന കേന്ദ്ര
സഹായം
നിലച്ചിട്ടുണ്ടോ; ഇതു
കുടിവെള്ള വിതരണ
പദ്ധതികളുടെ നിര്‍മ്മാണ
പുരോഗതിയെ
ബാധിച്ചിട്ടുണ്ടോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
5787.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കിഫ്ബി പ്രോജക്ടുകളായ
കാരോട്, അതിയന്നൂര്‍
എന്നീ കുടിവെള്ള
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; എത്ര
കോടി രൂപയുടെ
ഡി.പി.ആര്. ആണ്
പൂര്‍ത്തീകരിച്ചത്
എന്ന് വിശദമാക്കാമോ;
(ബി)
കിഫ്ബി
പ്രോജക്ടുകള്‍ക്ക്
ഭരണാനുമതി
ലഭിക്കുന്നതിന്
കാലതാമസം
ഉണ്ടാക്കുന്നതിന്റെ
കാരണം വിശദമാക്കാമോ;
(സി)
കാരോട്
കുടിവെള്ള പദ്ധതിയുമായി
ബന്ധപ്പെട്ട് ഭൂമി
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തീകരിച്ചോ എന്ന്
വ്യക്തമാക്കാമോ;
ഭൂമിയുടെ മതിപ്പുവില
എത്രയാണെന്ന്
വിശദമാക്കാമോ?
പാരമ്പര്യ
ജലസ്രോതസ്സുകളുടെ സംരക്ഷണം
5788.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാരമ്പര്യ
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളത് എന്ന്
അറിയിക്കാമോ ;
(ബി)
ഒരു
മണ്ഡലത്തില്‍ ഒരു കുളം
നവീകരിക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
ഏത് കുളമാണ്
നവീകരിച്ചത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
കുന്നത്തുകാല്‍
ഗ്രാമപഞ്ചായത്തിലെ
കാരക്കോണം ജംഗ്ഷനില്‍
സ്ഥിതിചെയ്യുന്ന
രണ്ടേക്കറോളം
വിസ്തൃതിയുള്ള
ഇരട്ടക്കുളം
നാശത്തിന്റെ
വക്കിലാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
കുളം
നവീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റി പുനഃസംഘടന
5789.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
എ.ഡി.ബി.യില്‍ നിന്നും
വായ്പ എടുത്ത്
തിരുവനന്തപുരം കൊച്ചി
നഗരങ്ങളിലെ കുടിവെള്ള
വിതരണ പൈപ്പുകളും പമ്പ്
ഹൗസുകളും
മാറ്റുന്നതിനുള്ള
പദ്ധതി പരിഗണനയില്‍
ഉണ്ടോ എന്നും
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങളും
വ്യവസ്ഥകളും
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി വന്‍കിട
സ്വകാര്യ കമ്പനികള്‍
നിര്‍മ്മിച്ച്
ഓപ്പറേറ്റ് ചെയ്യുന്ന
വ്യവസ്ഥ (ബി.ഒ.ടി)
പ്രകാരമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
പ്രസ്തത വ്യവസ്ഥകള്‍
സര്‍ക്കാരിന്റെ
പ്രഖ്യാപിത നയത്തിന്
അനുസൃതമാണോ എന്നും
വ്യക്തമാക്കാമോ;
(സി)
കേരള
വാട്ടര്‍ അതോറിറ്റി
പുനഃസംഘടന സംബന്ധിച്ച്
ഐ.ഐ.എം.ബി (IIMB)
തയ്യാറാക്കിയ പ്രോസസ്
റീഎഞ്ചിനീയറിംഗ്,
ഫിനാന്‍ഷ്യല്‍
സസ്റ്റൈനബിലിറ്റി
റിപ്പോര്‍ട്ടുകളില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ട്
നിലവിലുള്ളപ്പോള്‍ കേരള
വാട്ടര്‍ അതോറിറ്റി
പുനഃസംഘടന സംബന്ധിച്ച്
റിപ്പോര്‍ട്ട്
തയ്യാറാക്കാന്‍ സുശീല്‍
ഖന്നയെ
നിയോഗിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയില്‍
പുതിയ ഓഫീസുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
5790.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍ പുതിയ
സര്‍ക്കിള്‍, സെക്ഷന്‍,
സബ്ഡിവിഷന് ഓഫീസുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ നിലവിലുള്ള
കേരള വാട്ടര്‍
അതോറിറ്റിയുടെ വിവിധ
ഓഫീസുകളുടെ വിശദാംശം
നല്‍കുമോ;
(സി)
ജോലിഭാരം
കണക്കിലെടുത്തും
പൊതുജനങ്ങള്‍ക്ക്
പെട്ടെന്ന് സേവനങ്ങള്‍
ലഭ്യമാക്കുന്നതിനും
വേണ്ടി പ്രസ്തുത
ജില്ലയില്‍ പൂതിയ
സെക്ഷന്‍, സബ്ഡിവിഷന്
ഓഫീസുകള്‍ ആരംഭിക്കുന്ന
കാര്യം പരിഗണിക്കുമോ?
വാമനപുരം മണ്ഡലത്തില്‍ കേരളാ
വാട്ടര്‍ അതോറിറ്റി
നടപ്പിലാക്കിയ പദ്ധതികള്‍
5791.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ വാമനപുരം
നിയോജകമണ്ഡലത്തില്‍
കേരളാ വാട്ടര്‍
അതോറിറ്റി വഴി
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിക്കും എത്ര
രൂപ വീതം ചെലവഴിച്ചു;
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
നിലവില്‍
ഭരണാനുമതി ലഭിച്ച്
പൂര്‍ത്തീകരിക്കേണ്ട
പദ്ധതികളുടെ
വിശദവിവരങ്ങള്‍
അറിയിക്കാമോ;
(ഡി)
വരും
വര്‍ഷങ്ങളില്‍
നടപ്പിലാക്കുന്നതിന്
പരിഗണനയിലുള്ള
പദ്ധതികളുടെ വിവരങ്ങള്‍
നല്‍കാമോ?
പിറവം
വാട്ടര്‍ അതോറിറ്റി
പ്രോജക്ട് ഡിവിഷന്
ഓഫീസിനുകീഴില്‍ നിലവിലുള്ള
പദ്ധതികള്‍
5792.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പിറവം
വാട്ടര്‍ അതോറിറ്റി
പ്രോജക്ട് ഡിവിഷന്
ഓഫീസിനുകീഴില്‍
നിലവില്‍ എത്ര
പദ്ധതികള്‍
നടന്നുവരുന്നുവെന്ന
വിവരം ലഭ്യമാക്കുമോ;
(ബി)
ഓരോ
പദ്ധതിയുടെയും
ഇപ്പോഴത്തെ ഘട്ടവും
പദ്ധതിയുടെ ഗുണഫലങ്ങള്‍
ലഭ്യമാകുന്ന
പ്രദേശങ്ങളും
സംബന്ധിച്ച വിവരം
അറിയിക്കുമോ?
വാട്ടര്‍
അതോറിറ്റിയുടെ ഡിവിഷന് ഓഫീസ്
5793.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
കേന്ദ്രമാക്കി വാട്ടര്‍
അതോറിറ്റിയുടെ ഒരു
ഡിവിഷന് ഓഫീസ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
നിലവിലുള്ള പുരോഗതി
വിശദമാക്കാമോ?
കുടിവെള്ള
വിതരണ പദ്ധതികള്‍
5794.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴയിലെ
യു.ഐ.ഡി.എസ്.എസ്.എം.ടി.കുടിവെള്ള
വിതരണപദ്ധതി
നഗരസഭയ്ക്ക്
കൈമാറുന്നതിന്
ആലോചിക്കുന്നുണ്ടോ
എന്നും ഉണ്ടെങ്കില്‍
ആയതിന്റെ വ്യവസ്ഥകള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലെ പൈപ്പുകള്‍
അസാധാരണമായി നിരന്തരം
പൊട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
ഇത് സംബന്ധിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
മുക്കം,
കൊടുവള്ളി
പ്രദേശങ്ങളിലെ
കുടിവെള്ള വിതരണം
പ്രസ്തുത നഗരസഭകള്‍ക്ക്
കൈമാറാന്‍
നടപടികളായിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
ആയതിന്റെ വ്യവസ്ഥകള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(ഡി)
കേരള
വാട്ടര്‍ അതോറിറ്റിക്ക്
നഗരസഭകള്‍ അടക്കം
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
നല്‍കാനുള്ള കുടിശ്ശിക
എത്രയെന്ന്
വിശദമാക്കാമോ;
(ഇ)
കേരള
വാട്ടര്‍
അതോറിറ്റിക്കുള്ള
സര്‍ക്കാരിന്റെ നോണ്‍
പ്ലാന്‍ ഗ്രാന്റ്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
പമ്പ്
ഓപ്പറേറ്റര്‍മാരെ
അസിസ്റ്റന്റ് എഞ്ചിനീയര്‍
തസ്തികയിലേയ്ക്ക്
പരിഗണിക്കുന്നതിനുള്ള
സ്പെഷ്യല്‍ റൂള്‍സ്
5795.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയിലെ
പമ്പ് ഓപ്പറേറ്റര്‍മാരെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയിലേയ്ക്ക്
പരിഗണിക്കുന്നതിനായുള്ള
നിർദ്ദേശങ്ങളടങ്ങിയ
2012 ലെ കരട്
സ്പെഷ്യല്‍ റൂള്‍സ്
നടപ്പിലാക്കുന്നത്
സംബന്ധിച്ച 2017-ലെ
ഡബ്ള്യു പി(സി) .10988
നമ്പർ കേസിലെ
29-10-2018 ലെ
ബഹു.ഹൈക്കോടതിവിധിയുടെ
പശ്ചാത്തലത്തിൽ
സ്പെഷ്യല്‍ റൂള്‍സ്
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ആരംഭിച്ചെങ്കില്‍
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(സി)
ഇത്
എത്ര നാളിനകം
നടപ്പിലാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ജലവിതരണ
പദ്ധതിയുടെ പ്രവര്‍ത്തനം
5796.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തിലെ
കരവാരം - നഗരൂര്‍ -
പുളിമാത്ത് ജലവിതരണ
പദ്ധതിയുടെ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണ്
വിശദമാക്കുമോ?
ചേലക്കര
നിയോജകമണ്ഡലത്തിലെ കുളങ്ങള്‍
നവീകരിക്കാന്‍ നടപടി
5797.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ചേലക്കര
നിയോജകമണ്ഡലത്തിലെ
കളങ്ങള്‍
നവീകരിക്കുന്നതിന്
ഇതിനകം ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
പേരുവിവരവും ഭരണാനുമതി
തുകയും വ്യക്തമാക്കാമോ;
(ബി)
കാര്‍ഷിക
പ്രാധാന്യമുള്ളതും,
ജലലഭ്യതയുള്ളതുമായ
നിരവധി കുളങ്ങള്‍
മതിയായ തോതില്‍ നവീകരണം
നടത്താത്തതുകൊണ്ട്
നാശോന്മുഖമാകുന്നു എന്ന
വസ്തുത കണക്കിലെടുത്ത്
ചേലക്കര
നിയോജകമണ്ഡലത്തിലെ
കുളങ്ങള്‍ ഹരിതകേരളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിയ്ക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
സ്വീകരിയ്ക്കുമെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
മാവൂര്‍
താത്തൂര്പാേയില്
പമ്പിംഗ്സ്റ്റേഷന്
കാർഷികാവശ്യങ്ങൾക്ക്
ഉപയോഗിക്കുന്നതിനു നടപടി
5798.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
താത്തൂര്പാേയിലിൽ
കെ.ഡബ്ല്യു.എ. യുടെ
പമ്പിംഗ് സ്റ്റേഷന്
ഉപയാേഗശൂന്യമായി
കിടക്കുകയാണെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടാേ;
(ബി)
കുളിമാട്
ട്രീറ്റ്മെന്റ്
പ്ലാന്റില്‍ നിന്ന്
ശുദ്ധീകരിച്ച വെള്ളം
മാവൂര്‍
ഗ്രാമപഞ്ചായത്തിലേക്ക്
നേരിട്ട് വിതരണം
ചെയ്യാന്‍
തുടങ്ങിയതിനാല്‍ ഇൗ
പദ്ധതി കുടിവെള്ള
വിതരണത്തിന്
ആവശ്യമില്ലെന്നത്
പരിഗണിച്ച്
വരള്‍ച്ചകാരണം കൃഷി
നശിച്ചുകാെണ്ടിരിക്കുന്ന
പ്രദേശങ്ങളിലേക്ക്
വെള്ളമെത്തിക്കുന്നതിന്
ഇൗ പദ്ധതി മെെനര്‍
ഇറിഗേഷന്‍ വകുപ്പിനെ
ഏല്പ്പിച്ചുകാെടുക്കാന്
സര്‍ക്കാര്‍
തയ്യാറാകുമാേ;വ്യക്തമാക്കാമോ?
രാമന്‍കുളം
വാട്ടര്‍ സപ്ലൈ സ്കീം
5799.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കയ്പമംഗലം
എം.എല്‍.എ.യുടെ
2017-18ലെ ആസ്തിവകസന
ഫണ്ടില്‍ വകയിരുത്തിയ
എടത്തിരുത്തി
ഗ്രാമപഞ്ചായത്തിലെ
രാമന്‍കുളം വാട്ടര്‍
സപ്ലൈ സ്കീം പദ്ധതിക്ക്
ഭരണാനുമതി ലഭിച്ച്
ഒന്നരവര്‍ഷമായിട്ടും
സാങ്കേതികാനുമതിയോ
ടെണ്ടര്‍ നടപടികളോ
പൂര്‍ത്തീകരിക്കാതെ
പദ്ധതി നീളുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
കാരണങ്ങള്‍
എന്തെല്ലാമാണ്;
അനന്തമായി
നീട്ടികൊണ്ടുപോകുന്നത്
ഉദ്യോഗസ്ഥരാണെങ്കില്‍
അവര്‍ക്കെതിരെ
നടപടിയെടുക്കുമോ;
വിശദമാക്കുമോ?
പത്തനംതിട്ട
മുനിസിപ്പാലിറ്റിക്ക്
അനുവദിച്ച തുക
5800.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
മുനിസിപ്പാലിറ്റിക്ക് ഈ
സര്‍ക്കാര്‍ പൈപ്പ്
മാറ്റി സ്ഥാപിക്കലിനും
ജലലഭ്യത
ഉറപ്പുവരുത്തുന്നതിനുമായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
മേല്‍
പറഞ്ഞ പ്രവൃത്തികളുടെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
വിശദമാക്കാമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ കുടിവെള്ള
വിതരണപ്രവൃത്തികള്
5801.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം തൃപ്പൂണിത്തുറ
മണ്ഡലത്തില്‍ കുടിവെള്ള
വിതരണം
മെച്ചപ്പെടുത്തുന്നതിലേക്കായി
എന്തെല്ലാം
പ്രവൃത്തികള്‍ നടത്തി
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ചതും എന്നാല്‍
ആരംഭിക്കാത്തതുമായ
പ്രവൃത്തികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
എന്നത്തേക്ക്
ഈ പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
കാസര്‍ഗോഡ്
നഗരത്തിലെ ശുദ്ധജലവിതരണ
പൈപ്പുകള്‍
മാറ്റിസ്ഥാപിക്കുന്നതിന്
നടപടി
5802.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നഗരത്തില്‍
ജലവിഭവവകുപ്പിന്റെ
കീഴില്‍ ശുദ്ധജലവിതരണം
തുടങ്ങിയത് ഏത്
വര്‍ഷത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത്
പദ്ധതി പ്രകാരമാണ്
ഇതിന് തുടക്കം
കുറിച്ചതെന്നും
നാളിതുവരെ ചെലവഴിച്ച
തുക എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
കാസര്‍ഗോഡ്
നഗരത്തില്‍ ശുദ്ധജല
വിതരണത്തിനു
സ്ഥാപിച്ചിട്ടുള്ള
പൈപ്പുകള്‍ക്ക് എത്ര
വര്‍ഷത്തെ
പഴക്കമുണ്ടെന്നും എത്ര
രൂപ ചെലവഴിച്ചാണ് ഇത്
സ്ഥാപിച്ചതെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
പൈപ്പുകളുടെ ബ്രാന്‍ഡും
ക്വാളിറ്റിയും
എന്താണെന്ന്
വിശദമാക്കാമോ ; ഇത്
മാറ്റി കാലോചിതമായി
പുതിയ പൈപ്പുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്
കണക്കാക്കുന്ന ചെലവ്
എത്രയാണെന്ന്
വിശദമാക്കാമോ?