സർക്കാർ
ആശുപത്രികളുടെ നവീകരണം
*1.
ശ്രീ.എം.
സ്വരാജ്
,,
വി. ജോയി
,,
ഒ. ആര്. കേളു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
ആരോഗ്യ രംഗത്ത്
കൈവരിച്ച നേട്ടങ്ങളെ
ശക്തിപ്പെടുത്തുന്നതിനായി,
പാവപ്പെട്ടവർ
ആശ്രയിക്കുന്ന
സര്‍ക്കാര്‍
ആശുപത്രികള്‍
മെച്ചപ്പെടുത്താന്‍
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
രാജ്യത്തിനുതന്നെ
മാതൃകയാകുന്ന രീതിയില്‍
വികസിപ്പിക്കാനുള്ള
യത്നത്തിന്റെ ഫലമായി
എത്ര
പി.എച്ച്.സി.കള്‍ക്ക്
നാഷണല്‍ ക്വാളിറ്റി
അഷ്വറന്‍സ്
സ്റ്റാന്‍ഡേര്‍ഡ്
അക്രെഡിറ്റേഷന്‍
ലഭിച്ചു; പ്രസ്തുത
അംഗീകാരം
കൈവരിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രാഥമിക
തലത്തിലുള്ള ആരോഗ്യ
സേവന സ്ഥാപനങ്ങളെ
ശാക്തീകരിക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
പോലീസ്
സേനയുടെ ശാക്തീകരണം
*2.
ശ്രീ.പി.കെ.
ശശി
,,
റ്റി.വി.രാജേഷ്
,,
പി.ടി.എ. റഹീം
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് സേനയെ
ആധുനീകരണത്തിലൂടെ
ശാക്തീകരിക്കാന്‍ ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിന്ന് ഐ.എസ്-ല്‍
ചേരാന്‍ പോയവര്‍
ഉണ്ടെന്നും ചാവേറുകളുടെ
ലക്ഷ്യസ്ഥാനങ്ങളില്‍
കേരളവും
ഉള്പ്പെടുന്നുമുണ്ടെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
കൂടുതല്‍ ജാഗ്രത
പാലിക്കുന്നതിനും
എക്സ്പ്ലോസീവ്
ഡിറ്റക്ടര്‍, ആളില്ലാ
ആകാശവാഹനം തുടങ്ങിയ
ആധുനികോപകരണങ്ങള്‍
ഉപയോഗപ്പെടുത്തുന്നതിനും
നടപടിയെടുത്തിട്ടുണ്ടോ;
(സി)
കോസ്റ്റ്
ഗാര്‍ഡിന്റെ സേവനത്തിന്
പുറമെ സംസ്ഥാനത്തിന്റെ
തീരങ്ങളിലും മറ്റ്
അതിര്‍ത്തികളിലും
ജാഗ്രത കൂടുതല്‍
ശക്തിപ്പെടുത്താന്‍
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
പൈതൃക
മന്ദിരങ്ങളുടെ സംരക്ഷണം
*3.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പൈതൃക മന്ദിരങ്ങളുടെ
സംരക്ഷണത്തിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(ബി)
സംരക്ഷണത്തിന്റെയും
അറ്റകുറ്റപ്പണികളുടെയും
മറവില്‍ പുരാതന
നിര്മ്മാണസാമഗ്രികളായ
ചുണ്ണാമ്പും
സുര്‍ക്കിയും
ഉള്‍പ്പെടെയുളള
വസ്തുക്കള്‍ ഉപയോഗിച്ചു
നിര്‍മ്മിച്ച പൈതൃക
മന്ദിരങ്ങള്‍ പൊളിച്ചു
പണിയാന്‍
ശ്രമിക്കുന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
തടയുന്നതിനായി ആവശ്യമായ
പരിശോധനകള്‍ നടത്താനും
തുടര്‍നടപടി
സ്വീകരിക്കുവാനും എന്ത്
സംവിധാനമാണ് വകുപ്പ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ?
പ്രളയാനന്തര
പുനർനിർമ്മാണം
*4.
ശ്രീ.സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിന്റെ
പുരോഗതി സര്‍ക്കാര്‍
അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണം,
അറ്റകുറ്റപ്പണി, ഭൂമി
നഷ്ടപ്പെട്ടവര്‍ക്ക്
പകരം ഭൂമി കണ്ടെത്താന്‍
നടപടി എന്നിവ
പൂര്‍ത്തിയായിട്ടില്ല
എന്നത് സംബന്ധിച്ച
പരാതികള്‍ സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രളയബാധിതരുടെ
പരാതികളില്‍
സമയബന്ധിതമായി
തീരുമാനമെടുക്കാന്‍
സ്വീകരിച്ച നടപടികള്‍
വെളിപ്പെടുത്തുമോ;
(ഡി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
ലോകബാങ്കില്‍ നിന്നും
എന്തു തുക
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ക്രമസമാധാന
തകര്‍ച്ച
*5.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയിരം
ദിവസം ഭരണം
പൂര്‍ത്തിയാക്കിയ
നിലവിലുള്ള സര്‍ക്കാര്‍
മികച്ച ക്രമസമാധാനം
ഉറപ്പാക്കുന്നതില്‍
എത്രമാത്രം
വിജയിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയിരം
ദിവസം
പൂര്‍ത്തിയാക്കുന്നതിന്
തൊട്ടുമുമ്പ് രണ്ട്
ചെറുപ്പക്കാര്‍
പെരിയയില്‍ രാഷ്ട്രീയ
കൊലക്കത്തിക്ക് ഇരയായ
സംഭവം സംസ്ഥാനത്തെ
ക്രമസമാധാന തകര്‍ച്ചയെ
സൂചിപ്പിക്കുന്നതല്ലേ
എന്ന് അറിയിക്കാമോ;
(സി)
ഈ
സാഹചര്യത്തില്‍
ക്രമസമാധാനം ഭദ്രം
എന്ന്
പ്രഖ്യാപിക്കുന്നത്
വസ്തുതാപരമാണോ എന്ന്
പരിശോധിക്കുമോ?
കുട്ടികളുടെ
നേരെയുളള അതിക്രമം
*6.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.വി.വിജയദാസ്
,,
പുരുഷന് കടലുണ്ടി
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വഗൃഹത്തില്‍
നിന്ന് പോലും
കുട്ടികള്‍ക്കെതിരെ
അതിക്രമം വര്‍ദ്ധിച്ചു
വരുന്ന സാഹചര്യത്തില്‍
ഇത് തടയാന്‍ ഫലപ്രദമായ
നിയമനിര്‍മ്മാണത്തിന്റെ
സാധ്യത
പരിശോധിച്ചിരുന്നോ;
(ബി)
ജില്ലാതല
ബാലാവകാശ സംരക്ഷണ
സമിതികളുടെയും ബാലാവകാശ
കമ്മീഷന്റെയും
പ്രവര്‍ത്തനം കൂടുതല്‍
ശാക്തീകരിച്ച്
കുട്ടികളുടെ നേരെയുളള
അതിക്രമം സമൂഹത്തിന്റെ
കൂടി പങ്കാളിത്തത്തോടെ
നിയന്ത്രിക്കാന്‍
ജാഗ്രത
പുലര്‍ത്തുന്നുണ്ടോ;
ഇത്തരം സ്ഥാപനങ്ങള്‍
നടത്തുന്ന പ്രവര്‍ത്തനം
വിശദീകരിക്കാമോ;
(സി)
അങ്കണവാടികള്‍
ഉള്‍പ്പെടെയുളള ശിശു
പരിപാലന സ്ഥാപനങ്ങളുടെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിനും
ഫലത്തില്‍ സ്കൂളുകളായി
മാറിയ
കിന്റര്‍ഗാര്‍ട്ടനുകളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കാന്‍
സാധിക്കുമോയെന്ന്
അറിയിക്കുമോ?
കര്‍ഷക
ആത്മഹത്യ
*7.
ശ്രീ.അനില്‍
അക്കര
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
നേരിട്ട പ്രളയം
കര്‍ഷകരുടെ ജീവിതത്തെ
താളം തെറ്റിച്ചുവെന്ന
വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രളയാനന്തര
പ്രവര്‍ത്തനങ്ങള്‍ക്ക്
മാനുഷികമുഖം
നല്കുന്നതില് വന്ന
വീഴ്ചയാണ്
മുമ്പെങ്ങുമില്ലാത്തവിധം
കര്‍ഷക ആത്മഹത്യകള്‍
സംസ്ഥാനത്ത്
ഉണ്ടാകുവാന്‍ കാരണമെന്ന
വിമര്‍ശനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
കാര്‍ഷികകടങ്ങള്‍ക്ക്
ഏര്‍പ്പെടുത്തിയ
മോറോട്ടോറിയം ഡിസംബര്‍
31വരെ നീട്ടിയ തീരുമാനം
ഉത്തരവായി
പുറത്തിറക്കുവാൻ
സമയബന്ധിതമായ നടപടി
സ്വീകരിക്കുന്നതില്‍
സര്‍ക്കാരിനുണ്ടായ
വീഴ്ച ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തുണ്ടായ
കര്‍ഷക ആത്മഹത്യകളെ
ലഘൂകരിച്ച് കാണുന്നതും
പ്രളയമുണ്ടായി
മാസങ്ങള്‍
കഴിഞ്ഞിട്ടും
കര്‍ഷകര്‍ക്ക്
സമാശ്വാസം
എത്തിക്കുന്നതില്‍
ഉണ്ടായ അലംഭാവവും ഈ
വര്‍ഷം തന്നെ
പത്തിലധികം കര്‍ഷകര്‍
ആത്മഹത്യ ചെയ്യേണ്ട
സ്ഥിതിവിശേഷം
ഉണ്ടാക്കിയതായി
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
കോണ്‍ഗ്രസ്സ്
സര്‍ക്കാരുകളുള്ള
സംസ്ഥാനങ്ങളില്‍
കാര്‍ഷികകടങ്ങള്‍
എഴുതിത്തള്ളിയ വസ്തുത
പരിഗണിച്ച് സംസ്ഥാനത്തെ
മുഴുവന്‍
കാര്‍ഷികകടങ്ങളും
എഴുതിത്തള്ളുന്ന കാര്യം
പരിഗണിക്കുമോ?
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
*8.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ഭക്ഷ്യ ഭദ്രതാ
നിയമം പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടോ;
ആയതിന്റെ പ്രവര്‍ത്തന
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
റേഷന്‍
വിതരണത്തിന്റെ
പരമ്പരാഗത ശൈലിയില്‍
എന്തൊക്കെ മാറ്റങ്ങളാണ്
വരുത്തിയതെന്നും
പ്രസ്തുത മാറ്റങ്ങള്‍
ജനസൗഹൃദപരവും പൊതുജന
സ്വീകാര്യത
ഉള്ളവയാണോയെന്നും ആയവ
ഫലപ്രദമായി
നടപ്പിലാക്കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി)
നടപ്പില്‍
വരുത്തിയ
പരിഷ്ക്കാരങ്ങളിലൂടെ
സമൂഹത്തിലെ ദുര്‍ബല
വിഭാഗങ്ങള്‍ക്ക് സൗജന്യ
നിരക്കില്‍ ഭക്ഷ്യ
ധാന്യങ്ങള്‍ വിതരണം
ചെയ്യുന്നതില്‍
വിജയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
മുന്‍ഗണനാ
വിഭാഗത്തില്‍പ്പെട്ട
അനര്‍ഹരെ ഒഴിവാക്കുന്ന
നടപടിയുടെ പുരോഗതി
വ്യക്തമാക്കുമോ?
രാഷ്ട്രിയ
കൊലപാതകങ്ങള്‍
അവസാനിപ്പിക്കാന്‍ നടപടി
*9.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിസ്സാര പ്രശ്നങ്ങളില്‍
പോലും പ്രതിയോഗികളെ
അതിക്രൂരമായി
കൊലചെയ്യുന്ന പ്രവണത
വര്‍ദ്ധിച്ചുവരുന്നതും
ഇപ്രകാരം
കൊല്ലപ്പെടുന്നത്
കൂടുതലും
യുവാക്കളാണെന്നതും
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
പെരിയ
ഇരട്ടക്കൊലപാതക
കേസില്‍ പ്രതിയായ
ഒരാളുടെ ഭാര്യ, ടിയാന്
കൊലപാതകം
നടത്തിയിട്ടുണ്ടെങ്കില്‍
പാര്‍ട്ടിയുടെ അറിവോടെ
ആയിരിക്കുമെന്ന്
ആരോപിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത ആരോപണം
സംബന്ധിച്ച്
ക്രൈംബ്രാഞ്ച് അന്വേഷണം
നടത്തിയോ; എങ്കില്‍
അന്വേഷണത്തില്‍ വെളിവായ
വസ്തുതകള്‍
എന്തൊക്കെയാണ്;
(ഡി)
പ്രതിയുടെ
ഭാര്യയുടെ
വെളിപ്പെടുത്തലിന്
പിന്നാലെ പാര്‍ട്ടി
നേതാക്കള്‍
വീട്ടിലെത്തി സഹായ
വാഗ്ദാനം നല്‍കിയെന്ന
ആരോപണം അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കാമോ;
(ഇ)
പെരിയ
ഇരട്ടക്കൊലപാതകം
പോലുള്ള
കുറ്റകൃത്യങ്ങള്‍
ചെയ്യുന്ന
വ്യക്തികളെയും അതിന്
ഒത്താശ ചെയ്യുന്ന
പാര്‍ട്ടികളെയും
ഒറ്റപ്പെടുത്തുന്നതിനും
നിയമത്തിന് മുന്നില്‍
കൊണ്ടുവന്ന് പരമാവധി
ശിക്ഷ
ഉറപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കാലാവസ്ഥാ
വ്യതിയാനം
*10.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍കാലങ്ങളെ
അപേക്ഷിച്ച്
ഉണ്ടായിട്ടുള്ള
കാലാവസ്ഥാ
വ്യതിയാനങ്ങളെ
സംബന്ധിച്ച് ഗൗരവമായ
പഠനങ്ങള്‍ എന്തെങ്കിലും
സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രളയം,
സൂര്യാതപം എന്നീ
പ്രതിഭാസങ്ങളില്‍
ജീവഹാനി സംഭവിയ്ക്കുന്ന
തരത്തില്‍
സംസ്ഥാനത്തിന്റെ
കാലാവസ്ഥ
മാറിമറിയാനിടയായ
സ്ഥിതിവിശേഷത്തിന്
കാരണമെന്തെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(സി)
കാലാവസ്ഥയിലുണ്ടായ
ഈ മാറ്റങ്ങളുടെ
അടിസ്ഥാനത്തില്‍
ഭൂവിനിയോഗത്തിലും
പരിസ്ഥിതി
സംരക്ഷണത്തിലും
എന്തെല്ലാം തരത്തിലുള്ള
മാറ്റങ്ങള്‍
അത്യാവശ്യമാണെന്നാണ്
സര്‍ക്കാര്‍
കണ്ടെത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
പ്രവാസി
പുനരധിവാസ പദ്ധതി
*11.
ശ്രീ.എ.
എന്‍. ഷംസീര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
അബ്ദുറഹിമാന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളില്‍
സ്വദേശിവല്‍ക്കരണം
തീവ്രമാക്കിയതിനാല്
പ്രവാസികള്‍ കൂടുതലായി
മടങ്ങിവരാന്‍
നിര്‍ബന്ധിതമാകുന്ന
സാഹചര്യത്തില്‍ ഇങ്ങനെ
മടങ്ങിവരുന്നവര്‍ക്കായുള്ള
പദ്ധതിയുടെ കാര്യക്ഷമത
വിലയിരുത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
പ്രവാസി
പുനരധിവാസപദ്ധതി
വിപുലീകരിക്കുന്നതിനായി
കേരള ഫിനാന്‍ഷ്യല്‍
കാേര്പ്പറേഷനുമായും
ഫെഡറല്‍ ബാങ്കുമായും
നാേര്‍ക്ക ധാരണാപത്രം
ഒപ്പുവച്ചത് എത്രമാത്രം
പ്രയാേജനപ്രദമാകുമെന്ന്
അറിയിക്കാമാേ;
(സി)
പ്രവാസികള്‍ക്ക്
സ്ഥിരവരുമാനം
ഉറപ്പാക്കുന്നതിന്
പെന്ഷന് പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടാേ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കാമാേ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ പ്രവർത്തനം
*12.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയദുരന്തത്തിന്
ഇരയായവര്ക്ക്സമയബന്ധിതമായി
ആശ്വാസ നടപടികള്‍
എത്തിക്കുന്നതില്‍
സര്‍ക്കാര്‍
പരാജയപ്പെട്ടു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
പ്രളയം
കഴിഞ്ഞ് ഒമ്പത്
മാസമായിട്ടും
ദുരിതബാധിതര്‍ക്ക്
പ്രഖ്യാപിച്ച 10,000
രൂപയുടെ ധനസഹായം പോലും
അര്‍ഹതപ്പെട്ട
പലര്‍ക്കും
ലഭിച്ചിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ ലഭിച്ച
പരാതികള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പുനരധിവാസത്തിനും
പുനര്‍നിര്‍മ്മാണത്തിനുമായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ഇതിനകം ലഭിച്ച
സഹായങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
പുനര്‍നിര്‍മ്മാണത്തിനായി
ലോകബാങ്ക്,
വിദേശരാജ്യങ്ങള്‍
എന്നിവിടങ്ങളില്‍
നിന്നും ലഭിച്ച
ധനസഹായത്തിന്റെ
വിശദാംശം നല്‍കുമോ;
(ഇ)
റീ-ബില്‍ഡ്
കേരളയുടെ
ആഭിമുഖ്യത്തില്‍
നടപ്പാക്കുന്ന
പുനര്‍നിര്‍മ്മാണ
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
പ്രളയ
രക്ഷാദൗത്യവും
പുനര്‍നിര്‍മ്മാണവും
*13.
ശ്രീ.എസ്.ശർമ്മ
,,
രാജു എബ്രഹാം
,,
എം. രാജഗോപാലന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐക്യരാഷ്ട്രസഭയും
യൂറോപ്യന്‍ കമ്മീഷനും
ലോകബാങ്കും ജനീവയില്‍
വച്ചു നടത്തിയ ലോക
പുനര്‍നിര്‍മ്മാണ
കോണ്‍ഗ്രസില്‍ സംസ്ഥാന
മുഖ്യമന്ത്രിക്ക് മുഖ്യ
പ്രഭാഷകനാകാന്‍
കഴിഞ്ഞത്
പ്രളയരക്ഷാദൗത്യത്തിന്
നേതൃത്വം നല്കിയ
സര്‍ക്കാരിന്റെ
പ്രവര്‍ത്തനമികവിനും
സമഗ്ര
പുനര്നിര്മ്മാണലക്ഷ്യം
മുന്നോട്ടു വച്ചതിനും
ഉള്ള അംഗീകാരമായി
കണക്കാക്കുന്നുണ്ടോ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ
പ്രവര്‍ത്തനമികവിനെ
ഇടിച്ചുകാട്ടാനായി
സാലറി
ചലഞ്ചുള്പ്പെടെയുളള
പുനര്നിര്മ്മാണഫണ്ട്
പരാജയപ്പെടുത്താന്‍
ശ്രമിച്ച ചിലര്‍
മാധ്യമങ്ങളെ ഉപയോഗിച്ച്
പ്രളയകാരണം സംബന്ധിച്ച്
അസത്യപ്രചാരണം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(സി)
ദേശീയ
ജലകമ്മീഷന്
പ്രളയത്തിന്റെ കാരണം
പരിശോധനാവിധേയമാക്കിയിരുന്നോ;
എന്തൊക്കെയായിരുന്നു
കണ്ടെത്തലുകള്‍ എന്ന്
അറിയിക്കുമോ;
(ഡി)
പ്രളയദിനങ്ങളില്‍
പെയ്ത മഴയുടെ അളവും
സംസ്ഥാനത്തെ നദികളുടെ
വാഹകശേഷിയും എത്രയെന്ന്
അറിയിക്കാമോ;
പ്രളയഘട്ടത്തില്‍
ഡാമുകള്‍
പ്രവര്‍ത്തിക്കേണ്ടതിന്റെ
രൂപരേഖ നേരത്തെ തന്നെ
തയ്യാറാക്കിയിരുന്നോ;
വ്യക്തമാക്കുമോ?
കുട്ടികള്‍ക്ക്
സൗജന്യ ഹൃദ്രോഗ ചികിത്സ
*14.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സങ്കീര്‍ണ്ണമായ
ഹൃദ്രോഗങ്ങളുമായി
ജനിക്കുന്ന
കുട്ടികള്‍ക്ക് സൗജന്യ
ഹൃദ്രോഗ ചികിത്സ
ലഭ്യമാകുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ കീഴില്‍
സൗജന്യ ഹൃദയ
ശസ്ത്രക്രിയ
നടത്തുന്നുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പദ്ധതിയുടെ
ആനുകൂല്യം
ലഭ്യമാകുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
മാവേലി
സ്റ്റോറുകള്‍
*15.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യയോഗ്യമല്ലാത്ത
സാധനങ്ങള്‍ മാവേലി
സ്റ്റോറുകൾ വഴി വില്പന
നടത്തുന്നില്ലെന്ന്
ഉറപ്പുവരുത്താന്‍
നിലവില്‍ എന്ത്
സംവിധാനമാണുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
സബ്സിഡി
പ്രകാരം എത്ര തരം
ഭക്ഷ്യധാന്യങ്ങളാണ്
ഇപ്പോള്‍ മാവേലി
സ്റ്റോറുകള്‍ വഴി
വിതരണം നടത്തുന്നത്;
ഇവയുടെ എണ്ണം
വര്‍ദ്ധിപ്പിക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഈ വിഷയത്തില്‍
കൈക്കൊണ്ട തീരുമാനം
അറിയിക്കുമോ;
(സി)
ഇപ്പോള്‍
മാവേലി സ്റ്റോറുകള്‍
വഴി വില്പന നടത്തുന്ന
മിക്കയിനം
സാധനങ്ങളുടെയും വില
പൊതുവിപണിയിലേതിന്
സമാനമായതിനാല്‍
ഉപഭോക്താക്കള്‍
മാവേലിസ്റ്റോറുകളെ
ആശ്രയിക്കുന്നത്
കുറഞ്ഞുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ ഈ പ്രവണത
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
റേഷന്‍കാര്‍ഡ്
വിതരണം
*16.
ശ്രീ.കെ.
രാജന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡ്
വിതരണവുമായി
ബന്ധപ്പെട്ട ജോലികളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
റേഷന്‍കാര്‍ഡ്
വിതരണവുമായി
ബന്ധപ്പെട്ട ജോലികള്‍
എളുപ്പത്തില്‍
നിര്‍വ്വഹിക്കുന്നതിന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
വേണ്ടത്ര സൗകര്യങ്ങള്‍
ഒരുക്കി
നല്‍കിയിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
റേഷന്‍കാര്‍ഡ്
ഉടമകള്‍ക്ക്
അനുവദിച്ചിട്ടുള്ള
പ്രതിമാസ
ഭക്ഷ്യധാന്യത്തിന്റെ
ലഭ്യത, അളവ്, വില
എന്നിവ
അറിയിക്കുന്നതിനുള്ള
സംവിധാനം
പൂര്‍ണ്ണതയില്‍
എത്തിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
റേഷന്‍കടകള്‍
നവീകരിക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ഇ)
റേഷന്‍കാര്‍ഡ്
ഉടമകളുടെ ആധാര്‍
സീഡിംഗ്
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
പുരോഗതി
വ്യക്തമാക്കുമോ?
സി-ഡിറ്റില്‍
നിന്നും മാറ്റിയ പദ്ധതികള്‍
*17.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ സി-ഡിറ്റ്
മുഖേന
നടപ്പിലാക്കിയിരുന്ന
ഏതെങ്കിലും പദ്ധതികള്‍
സ്വകാര്യകമ്പനികള്‍ക്ക്
വിട്ടുനല്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
ഉള്‍പ്പെടെയുള്ളവയുടെ
പോര്‍ട്ടലുകള്‍
നിലവില്‍
താറുമാറായിക്കിടക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
പരിഹാരമാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
കേരളാ
ഗസറ്റിന്റെ ഓണ്‍ലൈന്‍
പോര്‍ട്ടല്‍
നിര്‍ജ്ജീവമായിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സി-ഡിറ്റിന്റെ
പദ്ധതികള്‍ സ്വകാര്യ
കമ്പനികള്‍ക്ക്
നല്‍കുന്നതുമായി ഈ
കാര്യത്തിന്
ബന്ധമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരളാ
ഗസറ്റിന്റെ ഓണ്‍ലൈന്‍
പോര്‍ട്ടല്‍
സി-ഡിറ്റില്‍ നിന്നും
മാറ്റിയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ; പകരം
എന്ത് സംവിധാനമാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
കേരള
സര്‍ക്കാരിന്റെ
ഏതെല്ലാം പദ്ധതികളാണ്
സി-ഡിറ്റില്‍ നിന്നും
മാറ്റിയതെന്ന്
വ്യക്തമാക്കാമോ;
ഇപ്പോള്‍ ഏത്
ഏജന്‍സിക്കാണ് ഈ
പദ്ധതികള്‍
നല്‍കിയിരിക്കുന്നതെന്ന്
അറിയിക്കാമോ?
പോലീസ്
സേനയുടെ കാര്യക്ഷമത
*18.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
,,
മുരളി പെരുനെല്ലി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനങ്ങളുടെ ജീവനും
സ്വത്തിനും സംരക്ഷണം
ഉറപ്പുവരുത്തുന്നതിനായി
പോലീസ് സേനയുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്രമസമാധാനപാലന
രംഗത്ത് രാജ്യത്തിന്
മാതൃകയാകും വിധം
സംസ്ഥാന പോലീസ് സേനയെ
ആധുനികവത്ക്കരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
പോലീസ്
സേനയുടെ
ആധുനികവത്ക്കരണത്തിനായി
2018-19 സാമ്പത്തിക
വര്‍ഷത്തില്‍ കൂടുതല്‍
തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
പോലീസിന്റെ
സേവനങ്ങള്‍ വേഗത്തില്‍
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
പുതുതായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
സിവില്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കുന്നതിന് നടപടി
*19.
ശ്രീ.ഡി.കെ.
മുരളി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.ഡി. പ്രസേനന്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എെക്യരാഷ്ട്രസഭയും
നീതി ആയോഗും ചേര്‍ന്ന്
തയ്യാറാക്കിയ സുസ്ഥിര
വികസനസൂചികയില്‍
രാജ്യത്ത് പ്രഥമസ്ഥാനം
നേടിയ ഭരണമികവ്
നിലനിര്‍ത്തുന്നതിനും
മുന്നോട്ടുകൊണ്ടുപോകുന്നതിനും
സിവില്‍ സര്‍വ്വീസ്
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
അഴിമതി ഉന്മൂലനം
ചെയ്യുന്നതിനും
പരിപാടിയുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
സിവില്‍
സര്‍വ്വീസ് കൂടുതല്‍
ജനസേവനപരമാക്കിത്തീര്ക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
അറിയിക്കാമോ;
(സി)
സേവനാവകാശനിയമം
കൂടുതല്‍
ഫലപ്രദമാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സുസ്ഥിര
വികസന ലക്ഷ്യം
*20.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കാരാട്ട്
റസാഖ്
,,
ആന്റണി ജോണ്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
സുസ്ഥിര വികസന
ലക്ഷ്യത്തില്‍
രാജ്യത്ത് ഒന്നാമതായി
വളരെ ഉയര്‍ന്ന
നേട്ടങ്ങള്‍
കെെവരിച്ചത് കൂടുതല്‍
മുന്നോട്ടു
കൊണ്ടുപോകാനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
(ബി)
സുസ്ഥിര
വികസനം
കെെവരിക്കുന്നതിനായി
ആവിഷ്കരിച്ച്
നടപ്പാക്കിവരുന്ന വികസന
മിഷനുകള്‍ എത്രമാത്രം
പ്രയോജനപ്രദമായിട്ടുണ്ടെന്നും
അവയുടെ പുരോഗതിയും
അറിയിക്കാമോ;
(സി)
സാമ്പത്തികവളര്‍ച്ച
സാധ്യമാക്കി മികച്ച
തൊഴില്‍
ലഭ്യമാക്കുന്നതിന്
നടത്തി വരുന്ന പ്രധാന
അടിസ്ഥാന സൗകര്യ വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
സപ്ലൈകോ
മാര്‍ക്കറ്റുകളിലെ വില
*21.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
ഔട്ട് ലെറ്റുകളില്‍
നിത്യോപയോഗസാധനങ്ങള്‍
ലഭ്യമല്ലാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ വേണ്ട
നടപടി സ്വീകരിക്കുമോ;
(ബി)
നിത്യോപയോഗസാധനങ്ങള്‍
നാമമാത്രം സ്റ്റോക്ക്
ചെയ്യുകയും ബ്രാന്‍ഡഡ്
ഉല്പന്നങ്ങള് മാത്രം
വിൽക്കുകയും
ചെയ്യുന്നത് മൂലം
സാധാരണക്കാര്‍ക്ക്
സപ്ലൈകോ ഔട്ട്
ലെറ്റുകള്‍
പ്രയോജനപ്പെടാത്ത
അവസ്ഥയ്ക്ക് പരിഹാരം
കണ്ടെത്തുമോ;
(സി)
പ്രധാനപ്പെട്ട
ഔട്ട് ലെറ്റുകളില്‍
സാധനങ്ങള്‍
വില്‍ക്കുന്നത് ഓപ്പണ്‍
മാര്‍ക്കറ്റിനേക്കാള്‍
കൂടിയ വിലയിലാണെന്ന
പരാതിക്ക് പരിഹാരം
കണ്ടെത്തുമോ;
ഡീലര്‍ഷിപ്പ്
പ്രൈസിനേക്കാള്‍ എത്ര
ശതമാനം കമ്മീഷന്
ഈടാക്കിയാണ് ഔട്ട്
ലെറ്റുകളിലൂടെ
സാധനങ്ങള്‍
വില്‍ക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
മുന്‍സര്‍ക്കാരുകളുടെ
കാലഘട്ടത്തില്‍,
ഓപ്പണ്‍ മാര്‍ക്കറ്റിലെ
വിലയും സപ്ലൈകോ വിലയും
തമ്മില്‍ താരതമ്യം
ചെയ്ത് പരസ്യം
നല്‍കിയിരുന്ന രീതി
പുനഃസ്ഥാപിക്കുമോ;
(ഇ)
ശബരി
ഉല്‍പ്പന്നങ്ങളുടെ
ഗുണനിലവാരപരിശോധന
ഉറപ്പാക്കിയിട്ടുണ്ടോ;
അവയ്ക്ക് ഡീലര്‍ഷിപ്പ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
പാെതുവിതരണ
രംഗത്തെ സാേഷ്യല്‍ ഓഡിറ്റിംഗ്
*22.
ശ്രീമതി
യു. പ്രതിഭ
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എം. നൗഷാദ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ പാെതുവിതരണ
രംഗത്ത് കൂടുതല്‍
സുതാര്യതയും
വിശ്വാസ്യതയും
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
(ബി)
പാെതുവിതരണം
സംബന്ധിച്ച്
ഉപഭാേക്താക്കള്‍ക്ക്
ഉണ്ടാകുന്ന പരാതികള്‍
രേഖപ്പെടുത്തുന്നതിനും
അവ
പരിഹരിക്കുന്നതിനുമായി
ഹെല്‍പ്പ് ഡെസ്ക്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടാേ;
(സി)
ക്രമക്കേടുകളും
അഴിമതിയും
ഒഴിവാക്കുന്നതിന്
പാെതുവിതരണ
സമ്പ്രദായത്തെ
സാേഷ്യല്‍ ഓഡിറ്റിംഗിന്
വിധേയമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടാേ;
(ഡി)
ഇതിന്റെ
ഭാഗമായി ടാറ്റാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സാേഷ്യല്‍
സയന്‍സസുമായി
ധാരണാപത്രം
ഒപ്പുവെച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
റേഷന്‍
കാര്‍ഡിനായി ലഭിച്ച
അപേക്ഷകള്‍
*23.
ശ്രീ.ബി.ഡി.
ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡിനായി ലഭിച്ച
പതിനഞ്ച് ലക്ഷത്തിലധികം
അപേക്ഷകള്‍
തീര്‍പ്പാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഭക്ഷ്യ
ഭദ്രതാ നിയമപ്രകാരം
മുന്‍ഗണനാ കാര്‍ഡുകളുടെ
എണ്ണം
നിജപ്പെടുത്തിയിട്ടുള്ളതിനാല്‍
പുതിയ അപേക്ഷകരില്‍
അര്‍ഹരായവര്‍ക്ക്
മുന്‍ഗണനാ കാര്‍ഡ്
ലഭിക്കാന്‍
സാധ്യമാകാത്ത സാഹചര്യം
നിലനില്‍ക്കുന്നുണ്ടോ;
(സി)
നിലവില്‍
മുന്‍ഗണനാ
കാര്‍ഡുള്ളവരിലെ
അനര്‍ഹരെ കണ്ടെത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ഗോഡൗണുകളില്‍
നിന്നും ഭക്ഷ്യധാന്യം
കരിഞ്ചന്തയിലേക്ക്
കടത്തുന്നുണ്ടെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
പരിശോധന
നടത്തിയിരുന്നോ;
(ഇ)
ഗോഡൗണില്‍
നിന്ന് ഭക്ഷ്യധാന്യ
ചോര്‍ച്ചയുണ്ടാകാതിരിക്കാനും
വാതില്‍പ്പടി
വിതരണത്തില്‍ കൃത്യമായ
തൂക്കം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താനും
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
വോട്ടര്‍പ്പട്ടികയില്‍
നിന്നും പേര് നീക്കിയ നടപടി
*24.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ലോകസഭ തിരഞ്ഞെടുപ്പില്‍
കരട്
വോട്ടര്‍പ്പട്ടികയില്‍
പേരുണ്ടായിരുന്ന
പലരുടെയും പേരുകള്‍
അന്തിമ
വോട്ടര്‍പ്പട്ടികയില്‍
നിന്നും നീക്കം
ചെയ്തുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യു.ഡി.എഫ്.
ആഭിമുഖ്യമുള്ള
വോട്ടര്‍മാരെ
അനധികൃതമായി അന്തിമ
വോട്ടര്‍പ്പട്ടികയില്‍
നിന്നും ഒഴിവാക്കിയെന്ന
ആക്ഷേപത്തില്‍
ഉദ്യോഗസ്ഥരുടെ നടപടിയെ
സംബന്ധിച്ച്
അന്വേഷിക്കണമെന്ന
ആവശ്യത്തിന്മേല് എന്ത്
നടപടി സ്വീകരിച്ചു
എന്ന് അറിയിക്കാമോ;
(സി)
വോട്ടര്‍പ്പട്ടികയില്‍
നിന്നും പേര് നീക്കം
ചെയ്യുമ്പോള്‍
ബന്ധപ്പെട്ട വോട്ടറെ
രേഖാമൂലം
അറിയിക്കണമെന്ന നിബന്ധന
പാലിക്കപ്പെടാതെ പോയത്
ഏത്
സാഹചര്യത്തിലാണ്എന്ന്
വ്യക്തമാക്കാമോ;
(ഡി)
തിരഞ്ഞെടുപ്പ്
അട്ടിമറിക്കുവാന്‍
ഗൂഢനീക്കം നടന്നതായുള്ള
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍
ഇക്കാര്യത്തെക്കുറിച്ച്
സമഗ്രമായ അന്വേഷണം
നടത്തി കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശനനടപടി
സ്വീകരിക്കുമോ?
പൊതു
ആരോഗ്യ സംവിധാനം
ശാക്തീകരിക്കുന്നതിന് നടപടി
*25.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
സജി ചെറിയാന്
,,
എസ്.രാജേന്ദ്രന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരം
ആരോഗ്യ വകുപ്പിന്റെ
നേതൃത്വത്തില്‍ നടത്തിയ
ഏകോപിത പ്രവര്‍ത്തനം
പകര്‍ച്ചവ്യാധികള്‍
പൊട്ടിപ്പുറപ്പെടുന്നത്
തടയുന്നതില്‍
സമ്പൂര്‍ണ്ണവിജയം
കൈവരിച്ചതായി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനം മാതൃകയായി
സ്വീകരിച്ച് മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിന്
പ്രാമുഖ്യം
നല്‍കിക്കൊണ്ട്
പകര്‍ച്ചവ്യാധി
പ്രതിരോധ പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍
സാധിക്കുമോ;
(സി)
കാലാവസ്ഥ
പ്രതികൂലമായിരുന്നിട്ടും
കഴിഞ്ഞ വര്‍ഷം തൊട്ട്
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച്
ജലജന്യ-കൊതുകുജന്യ
പകര്‍ച്ചവ്യാധികള്‍
കുറയ്ക്കാന്‍
സാധിച്ചിരുന്നോ;
(ഡി)
ആരോഗ്യ
ജാഗ്രത പദ്ധതി
കാര്യക്ഷമമായി തുടരാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
പൊതു
ആരോഗ്യ സംവിധാനം
ശാക്തീകരിക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ?
ഓപ്പറേഷന്
തണ്ടര്‍ - വിജിലന്‍സ്
പരിശോധന
*26.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ്
സ്റ്റേഷനുകളില്‍
ഓപ്പറേഷന് തണ്ടര്‍
എന്ന പേരില്‍
വിജിലന്‍സ് പരിശോധന
നടത്തിയിരുന്നോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സ്റ്റേഷനുകളില്‍
ലഭിക്കുന്ന പരാതികള്‍
സുരക്ഷിതമായും
കൃത്യമായും കെെകാര്യം
ചെയ്യുന്നില്ലെന്ന
ആരോപണങ്ങള്‍
ശരിവയ്ക്കുന്ന
തരത്തിലാണോ
പരിശോധനയിലെ
കണ്ടെത്തലുകള്‍ എന്ന്
അറിയിക്കാമോ;
(സി)
ഓപ്പറേഷന്
തണ്ടര്‍ റെയ്ഡില്‍
കണ്ടെത്തിയ
നിയമലംഘനങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
ക്രിമിനല്‍
ഗുണ്ടാമാഫിയാ
സംഘങ്ങളുമായി പോലീസ്
ഒത്തുകളിക്കുന്നത്
തടയുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ഡി)
പോലീസ്
സ്റ്റേഷനുകളില്‍
കഞ്ചാവും പണവും
പൊന്നും അനധികൃതമായി
സൂക്ഷിച്ചിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
കേസോ
രേഖയോ ഇല്ലാതെ
സ്റ്റേഷനുകളില്‍
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
നശിക്കാതിരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
അറിയിക്കുമോ;
(എഫ്)
കേസന്വേഷണങ്ങളിൽ
ധന,ജാതി,മത,സാമുദായിക
പരിഗണനകള്‍
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ജി)
സ്റ്റേഷനുകളില്‍
പരാതി രജിസ്റ്റര്‍
ചെയ്യുന്നുണ്ടോയെന്നും
കെെപ്പറ്റ് രസീത്
നല്കുന്നുണ്ടോയെന്നും
പരാതികള്‍ കൃത്യമായും
സുരക്ഷിതമായും
സൂക്ഷിക്കുന്നുണ്ടോയെന്നും
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
അറിയിക്കുമോ?
എല്ലാ
ജില്ലകളിലും പെെതൃക
മ്യൂസിയങ്ങള്‍
*27.
ശ്രീ.കെ.വി.വിജയദാസ്
,,
ബി.ഡി. ദേവസ്സി
,,
എം. മുകേഷ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മ്യൂസിയങ്ങളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് ഈ
സർക്കാർ ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്താെക്കെയാണെന്ന്
അറിയിക്കാമാേ;
(ബി)
മ്യൂസിയങ്ങളെ
തീമാറ്റിക് മ്യൂസിയം
എന്ന നൂതന
സങ്കല്പത്തിലേയ്ക്ക്
പരിവര്‍ത്തനപ്പെടുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമാേ;
(സി)
എല്ലാ
ജില്ലകളിലും പെെതൃക
മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതിയുടെ പുരാേഗതി
അറിയിക്കാമാേ?
അന്ത്യാേദയ
അന്നയാേജന പദ്ധതി
*28.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
അന്ത്യാേദയ അന്നയാേജന
പദ്ധതി പ്രകാരം
ഉപഭാേക്താക്കള്‍ക്ക്
സൗജന്യമായി ലഭിക്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
എന്താെക്കെയാണ്;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായുള്ള
കേന്ദ്ര വിഹിതം
എത്രയാണെന്നും ഇൗ
പദ്ധതിയുടെ ഫലപ്രദമായ
നടത്തിപ്പിന് സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തൊക്കെയാണെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഗുണഭാേക്താക്കള്
ആരാെക്കെയാണെന്നും
ഗുണഭാേക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്താെക്കെയാണെന്നും
വിശദമാക്കാമാേ?
ആയുഷ്
കോണ്‍ക്ലേവ്
*29.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
ഫെബ്രുവരിയിൽ നടത്തിയ
ആയുഷ് കോണ്‍ക്ലേവിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ആയുഷ്
കോണ്‍ക്ലേവില്‍
എന്തൊക്കെ പരിപാടികളാണ്
നടന്നതെന്നും അവ ആയുഷ്
ചികിത്സാ വിഭാഗങ്ങളുടെ
പുരോഗതിക്ക് ഏതൊക്കെ
തരത്തില്‍
ഗുണകരമാകുമെന്നും
വ്യക്തമാക്കുമോ;
(സി)
ആയുഷ്
ഹെല്‍ത്ത് ബസാറിന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ; ഔഷധ
നിര്‍മ്മാതാക്കള്‍ക്ക്
അവരുടെ മാര്‍ക്കറ്റ്
വിപുലപ്പെടുത്തുന്നതിന്
ഇത് ഏതൊക്കെ തരത്തില്‍
സഹായകരമാകും എന്ന്
അറിയിക്കുമോ;
(ഡി)
ആയുഷ്
കോണ്‍ക്ലേവില്‍
മെച്ചപ്പെട്ട
പൊതുജനാരോഗ്യ
പ്രോജക്ടുകള്‍
പരിശോധിക്കുന്നതിനും
ചര്‍ച്ച ചെയ്യുന്നതിനും
അവസരം ഒരുക്കിയിരുന്നോ
എന്ന്
വെളിപ്പെടുത്താമോ?
ആരോഗ്യരംഗത്തെ
ജാഗ്രത
*30.
ശ്രീ.എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാപകമായിക്കൊണ്ടിരിക്കുന്ന
പനി ഉള്‍പ്പെടെയുള്ള
പകര്‍ച്ചവ്യാധികള്‍
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ആരോഗ്യ
ജാഗ്രത എന്ന പദ്ധതിയുടെ
പ്രവര്‍ത്തനപുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ആരോഗ്യരംഗത്ത്
കൂടുതല്‍ ജാഗ്രത
പുലര്‍ത്തുന്നതിനായി
മുഖ്യമന്ത്രിയുടെ
അധ്യക്ഷതയില്‍ കൂടിയ
യോഗത്തില്‍
ഉയര്‍ന്നുവന്ന
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?