വൈദ്യുതിയുടെ
ദുര്‍വ്യയം തടയാന്‍ നടപടി
*181.
ശ്രീ.കെ.
ദാസന്
,,
കാരാട്ട് റസാഖ്
,,
കെ.കുഞ്ഞിരാമന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിയുടെ
ദുര്‍വ്യയം
ഇല്ലാതാക്കുന്നതാണ്
വൈദ്യൂതി
ഉല്പാദിപ്പിക്കുന്നതിനേക്കാള്
കൂടുതൽ
ലാഭകരമെന്നതിനാല്‍ ഈ
കാര്യത്തില്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഫിലമെന്റ്
ബള്‍ബുകളും
സി.എഫ്.എല്ലുകളും
മാറ്റി എല്‍.ഇ.ഡി.
ബള്ബുകളാക്കിയാല്ത്തന്നെ
അന്‍പത് കോടി യൂണിറ്റ്
വൈദ്യുതി
ലാഭിക്കാമെന്ന്
കണക്കാക്കിയിട്ടുള്ളതിനാല്‍
അതിനായുള്ള
പ്രവര്‍ത്തനം
കാര്യക്ഷമമായി
പൂര്‍ത്തീകരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
2016-17,
2017-18 വര്‍ഷങ്ങളില്‍
ഊര്‍ജ്ജസംരക്ഷണത്തിനുള്ള
ദേശീയ അവാര്‍ഡ് നേടാന്‍
പ്രാപ്തമാകും വിധം ഈ
മേഖലയില്‍ നടത്തിയ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ഡി)
എനര്‍ജി
മാനേജ്മെന്റ് സെന്റര്‍,
എനര്‍ജി സേവിംഗ് ആന്‍ഡ്
കോ-ഓര്‍ഡിനേഷന്‍ ടീം
എന്നിവയുടെ പ്രവര്‍ത്തന
കാര്യക്ഷമത
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സഹകരണ
സ്ഥാപനങ്ങളിലെ അഴിമതി
തടയുവാന്‍ നടപടി
*182.
ശ്രീ.പി.ഉബൈദുള്ള
,,
എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സഹകരണ
സ്ഥാപനങ്ങളിലെ അഴിമതി
തടയുവാൻ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
അഴിമതിയുടെ
പേരില്‍ ഏതെല്ലാം സഹകരണ
സ്ഥാപനങ്ങളിലെ ഭരണ
സമിതി പിരിച്ചുവിട്ടു
എന്നറിയിക്കാമോ;
(സി)
ഏതെങ്കിലും
സഹകരണ സ്ഥാപനങ്ങളില്‍
വിജിലന്‍സ്
അന്വേഷണത്തിന് ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
വിജിലന്‍സ്
റിപ്പോര്‍ട്ട്
ലഭ്യമായിട്ടും നടപടി
സ്വീകരിക്കാന്‍
കഴിയാത്ത സ്ഥിതിവിശേഷം
നിലവിലുണ്ടോ;
(ഇ)
വിജിലന്‍സ്
അന്വേഷണം
നീണ്ടുപോകുന്നത്
പ്രസ്തുത സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനത്തിന്
വിഘാതമാകുമെന്നതിനാല്‍
സമയബന്ധിതമായി അന്വേഷണം
പൂര്‍ത്തീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
വിശദാംശം നല്‍കുമോ?
ജി.എസ്.ടി.യും
സംസ്ഥാനത്തിന്റെ വരുമാനവും
*183.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ജെയിംസ് മാത്യു
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പ്രധാന തനതുനികുതി
സ്രോതസ്സായ ജി.എസ്.ടി.,
കേന്ദ്രസര്‍ക്കാര്‍
വേണ്ടത്ര മുന്നൊരുക്കമോ
പഠനമോ കൂടാതെ
നടപ്പാക്കിയതുകൊണ്ട്
പ്രാബല്യത്തിലായി രണ്ട്
വര്‍ഷമായിട്ടും സ്ഥിരത
കൈവരിക്കാത്തത് സംസ്ഥാന
സര്‍ക്കാരിന്റെ
ധനദൃഢീകരണ
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
തടസ്സ
രഹിതമായ
ചരക്കുനീക്കമെന്ന
ജി.എസ്.ടി.യുടെ
അടിസ്ഥാന കാഴ്ചപ്പാട്
ചെക്പോസ്റ്റ് സംവിധാനം
അവസാനിപ്പിക്കാന്‍
ഇടയാക്കിയതിനാല്‍
ഉപഭോക്തൃ
പ്രധാനമായിട്ടും
സംസ്ഥാനത്തിന്റെ
എെ.ജി.എസ്.ടി. വിഹിതം
പ്രതീക്ഷിത
തലത്തിലേക്ക്
വര്‍ദ്ധിപ്പിക്കാനാകാതെ
പോയത്
പരിഹരിക്കുന്നതിന് ഇ-വേ
ബില്‍
ഏര്‍പ്പെടുത്തിയതുകൊണ്ട്
സാധ്യമായിട്ടുണ്ടോ;
(സി)
സംസ്ഥാനത്തിന്
പുറത്തുനിന്നും
പ്രാദേശികമായും
ചരക്കുനീക്കം
നടത്തുന്നതിന്റെ
രേഖകള്‍
പരിശോധിക്കുന്നതിനോടൊപ്പം
ഭൗതിക പരിശോധന
സുസാധ്യമാക്കുന്നതിനായി
സ്കാനര്‍
ഉള്‍പ്പെടെയുള്ള ആധുനിക
ഉപകരണങ്ങള്‍
ഉപയോഗപ്പെടുത്തി നികുതി
വെട്ടിപ്പ് തടയാന്‍
കര്‍ശന നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ?
ശബരിമല
തീര്‍ത്ഥാടകര്‍ക്കുളള
സൗകര്യങ്ങള്‍
*184.
ശ്രീ.ആര്.
രാജേഷ്
,,
രാജു എബ്രഹാം
,,
സജി ചെറിയാന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനുഭവത്തിന്റെ
അടിസ്ഥാനത്തില്‍
പരിസ്ഥിതി
സംരക്ഷണത്തിന്
പ്രാധാന്യം
നല്കിക്കാെണ്ട് ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
പര്യാപ്തമായ
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
അറിയിക്കാമാേ;
(ബി)
ശബരിമല
തീര്‍ത്ഥാടക സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
കിഫ്ബി വഴി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
(സി)
ശബരിമല
മാസ്റ്റര്‍പ്ലാന്‍
പ്രകാരമുള്ള
വികസനത്തിന് പ്രത്യേക
കമ്പനി രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ
എന്നറിയിക്കാമോ;
(ഡി)
നിലയ്ക്കലില്‍
സര്‍ക്കാര്‍
വിട്ടുനല്‍കിയ
ഭൂമിയില്‍ സൗകര്യം
ഒരുക്കുന്ന നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടാേ;
മാസ്റ്റര്‍പ്ലാന്‍
നടപ്പാക്കുന്നതിനാവശ്യമായ
വനഭൂമി വിട്ടുനല്‍കാന്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് അനുമതി
കിട്ടിയിട്ടുണ്ടാേ;
വ്യക്തമാക്കുമോ?
ദേശീയ
മീറ്റുകളില്‍ പങ്കെടുക്കുന്ന
കായിക താരങ്ങള്‍ നേരിടുന്ന
പ്രശ്നങ്ങൾ
*185.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍ വച്ച്
സംഘടിപ്പിക്കുന്ന ദേശീയ
മീറ്റുകളില്‍
പങ്കെടുക്കുന്നതിന്
യാേഗ്യതനേടിയ കായിക
താരങ്ങള്‍ പലപ്പാേഴും
മതിയായ യാത്രാസൗകര്യം
ലഭിയ്ക്കാതെ
ട്രെയിനുകളില്‍ യാത്ര
ചെയ്യേണ്ടി
വരാറുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഇത്തരം
കായിക താരങ്ങള്‍ക്ക്
യാത്രാ സൗകര്യവും താമസ
സൗകര്യവും
ഉറപ്പുവരുത്തുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(സി)
മതിയായ
യാത്രാ സൗകര്യമാേ താമസ
സൗകര്യമാേ
ലഭിയ്ക്കാത്തത്
കായികതാരങ്ങളുടെ
പ്രകടനത്തെ
പ്രതികൂലമായി
ബാധിയ്ക്കാറുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടാേ;
(ഡി)
ട്രെയിനുകളില്‍
ദുരിതപൂര്‍ണ്ണമായ യാത്ര
ചെയ്ത് ശരിയായ
വിശ്രമംപാേലും
ലഭിയ്ക്കാതെ
മത്സരങ്ങളില്‍
പങ്കെടുക്കേണ്ടിവരുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങൾ
അധികൃതര്‍ക്ക്
നല്‍കിയിട്ടുണ്ട്;
(ഇ)
കായികതാരങ്ങള്‍ക്ക്
ആവശ്യമായ സൗകര്യം
ഒരുക്കി നല്‍കാത്തതിന്
ഉത്തരവാദികൾ
ആകുന്നവർക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമാേ?
കെ.എസ്.ഇ.ബി.യുടെ
കാര്യക്ഷമത ഉയര്‍ത്തുന്നതിന്
നടപടി
*186.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
റ്റി.വി.രാജേഷ്
,,
പി.വി. അന്‍വര്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.എല്‍.
ഉല്പാദന പ്രസരണ വിതരണ
മേഖലകളില്‍ നിരവധി
വികസനപ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തുനടത്തുന്ന
സാഹചര്യത്തില്‍
സ്ഥാപനത്തിന്റെ
സാമ്പത്തിക കാര്യക്ഷമത
ഉയര്‍ത്തുന്നതിനും
സാമ്പത്തിക പ്രതിസന്ധി
തരണം ചെയ്യുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
നവീകരണ
പ്രവര്‍ത്തനങ്ങളെയും
കാര്യക്ഷമതയെയും
ബാധിക്കാത്ത തരത്തില്‍
ചെലവുകള്‍ യുക്തിസഹമായി
നിയന്ത്രിക്കുന്നതിനും
ആസൂത്രണത്തിലൂടെ
കെ.എസ്.ഇ.ബി.എല്‍-നെ
സാമ്പത്തികമായി
കെട്ടുറപ്പുള്ള
സ്ഥാപനമാക്കി
നിലനിര്‍ത്തുന്നതിനും
ആവശ്യമായ ഇടപെടല്‍
നടത്തുന്നുണ്ടോ;
(സി)
വായ്പ
പുനഃസംഘടിപ്പിച്ച്
കൂടിയ പലിശ
നിരക്കിലുള്ള കടങ്ങള്‍
ഒഴിവാക്കുന്നതിനും
ജീവനക്കാരുടെ
സഹകരണത്തോടെ
യുക്തിസഹമായ
പുനര്‍വിന്യാസത്തിനും
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
സാമൂഹ്യസുരക്ഷാ
പെന്ഷന്
*187.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
സി. ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യസുരക്ഷാ
പെന്ഷന്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
സാമൂഹ്യസുരക്ഷാ
പെന്ഷന്
കൈപ്പറ്റുന്നവരില്‍
ധാരാളം അനര്‍ഹര്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സാമൂഹ്യസുരക്ഷാ
പെന്ഷന് വിതരണം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
സമൂഹത്തിലെ ഏറ്റവും
ദുര്‍ബലവിഭാഗങ്ങള്‍ക്ക്
പെന്ഷന്
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
ദ്യുതി
പദ്ധതിയുടെ പ്രവര്‍ത്തനം
*188.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വൈദ്യുതി വിതരണ
സംവിധാനം അന്താരാഷ്ട്ര
നിലവാരം കൈവരിക്കുക
എന്ന ലക്ഷ്യത്തോടെ
കെ.എസ്.ഇ.ബി.എല്‍.പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ദ്യുതി
പദ്ധതി വൈദ്യുതി വിതരണ
സംവിധാനത്തില്‍
എന്തൊക്കെ മാറ്റങ്ങളാണ്
വിഭാവനം
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ദ്യുതി
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പദ്ധതിക്ക് വേണ്ടി
വകയിരുത്തിയ തുകയും
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
ഓരോ ഇലക്ട്രിക്കല്‍
സര്‍ക്കിളുകളിലും
പ്രോജക്ട് മാനേജ്മെന്റ്
ടീമുകള്‍ രൂപീകരിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ?
പുതിയ
അണക്കെട്ടുകളുടെ നിര്‍മ്മാണം
*189.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വീണ്ടുമൊരു
പ്രളയമുണ്ടാകുന്നത്
തടയാന്‍ കഴിയുമെന്ന
വാദമുന്നയിച്ച് നാല്
വന്‍കിട അണക്കെട്ടുകള്‍
കൂടി നിര്‍മ്മിക്കാന്‍
ആലോചനയുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
നടപടികള്‍
ഏതുഘട്ടത്തിലാണ്;
(ബി)
അണക്കെട്ടുകള്‍
ഇല്ലാത്തതല്ല മറിച്ച്
അണക്കെട്ടുകള്‍
നിയന്ത്രിക്കുന്നതിലെ
പാളിച്ചകളാണ്
സംസ്ഥാനത്തുണ്ടായ
പ്രളയത്തിന് പ്രധാന
കാരണമെന്ന് ഹൈക്കോടതി
നിയോഗിച്ച അമിക്കസ്
ക്യൂറി അടക്കം
റിപ്പോര്‍ട്ട് ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അണക്കെട്ടുകളുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുവാന്‍
പ്രളയത്തിന് ശേഷം
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
പരിസ്ഥിതിക്ക്
കടുത്ത ആഘാതം
സൃഷ്ടിക്കുന്ന
അണക്കെട്ടുകള്‍
നിര്‍മ്മിക്കുന്നതിന്
മുന്‍പ് വിശദമായ
പഠനങ്ങള്‍ക്ക്
സര്‍ക്കാര്‍
തയ്യാറാകുമോ എന്ന്
അറിയിക്കുമോ?
വ്യവസായ
വികസന പദ്ധതികള്‍
*190.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്‍കിട വ്യവസായ
സംരംഭങ്ങള്‍
പ്രാേത്സാഹിപ്പിക്കുന്നതിനായി
പദ്ധതിയുണ്ടാേ;
(ബി)
അസെന്‍ഡ്
2019 നിക്ഷേപക സംഗമം
വഴി കേരളത്തെ മികച്ച
വ്യവസായ സൗഹൃദ
സംസ്ഥാനമായി
അവതരിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടാേ;
നിക്ഷേപം
ആകര്‍ഷിക്കുന്നതിനുള്ള
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(സി)
കാെച്ചി-പാലക്കാട്
വ്യവസായ ഇടനാഴി
പ്രാവര്‍ത്തികമാക്കുന്നതിന്
ചെയ്തുവരുന്ന
കാര്യങ്ങള്‍
അറിയിക്കാമാേ;
(ഡി)
കാെച്ചിയില്‍
കിന്‍ഫ്ര മുഖേന
സ്ഥാപിക്കാനുദ്ദേശിക്കുന്ന
പെട്രാേ കെമിക്കല്‍
പാര്‍ക്കിന്റെ
ഇപ്പാേഴത്തെ അവസ്ഥ
അറിയിക്കാമാേ?
ലൈബ്രറി
കെട്ടിടങ്ങളുടെ നിർമ്മാണ തുക
*191.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
പ്രാദേശിക വികസന ഫണ്ടിൽ
നിന്നും കേരള
സ്റ്റേറ്റ് ലൈബ്രറി
കൗണ്‍സിലിന്റെ
അംഗീകാരമുള്ള
ലൈബ്രറികള്‍ക്ക്
കെട്ടിട
നിര്‍മ്മാണത്തിന് തുക
അനുവദിക്കാനാവില്ലെന്ന
ധനകാര്യവകുപ്പിന്റെ
105/NCB1/2018/Fin.നമ്പർ
നിര്‍ദ്ദേശത്തിലടങ്ങിയ
തീരുമാനം
എന്തടിസ്ഥാനത്തിലാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
ലൈബ്രറികള്‍
സംസ്ഥാനത്തെ
ഗ്രാമങ്ങളിൽ
മെച്ചപ്പെട്ട രീതിയില്‍
പ്രവർത്തിക്കുന്ന
സാഹചര്യത്തില്‍
ധനകാര്യവകുപ്പിന്റെ
പ്രസ്തുത നിര്‍ദ്ദേശം
ഇവയുടെ പ്രവർത്തനത്തെ
പ്രതികൂലമായി
ബാധിക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ലൈബ്രറി
കെട്ടിടനിര്‍മ്മാണത്തിന്
സര്‍ക്കാര്‍ സ്ഥലം
വേണമെന്ന
വ്യവസ്ഥയില്‍നിന്നും
ഇത്തരം ലൈബ്രറികളെ
ഒഴിവാക്കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ?
പൊതുമേഖലാസ്ഥാപനങ്ങളുടെ
പുനരുദ്ധാരണം
*192.
ശ്രീ.കെ.
ആന്‍സലന്‍
,,
എം. മുകേഷ്
,,
എം. നൗഷാദ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഓട്ടോമൊബൈല്‍സിനെ
നവീകരിച്ച്
പുനരുദ്ധരിക്കുന്നതിന്റെ
ഭാഗമായി ഇലക്ട്രിക്
ഓട്ടോറിക്ഷ
നിര്‍മ്മിച്ച്
വിപണിയിലെത്തിക്കാനുളള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
തകർച്ചയിലായിരുന്ന
മറ്റ്
പൊതുമേഖലാസ്ഥാപനങ്ങളെ
വൈവിധ്യവല്‍ക്കരിക്കാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
കൊല്ലത്തെ
യുണൈറ്റഡ്
ഇലക്ട്രിക്കല്‍
ഇന്‍ഡസ്ട്രീസ് കമ്പനി
കഴിഞ്ഞ മൂന്ന് വര്‍ഷം
കൊണ്ട് കൈവരിച്ച നേട്ടം
എന്തെല്ലാമാണ്;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
പൊതുമേഖലാസ്ഥാപനങ്ങളുടെ
പുനരുദ്ധാരണത്തിനായി
എത്ര തുക
ചെലവഴിച്ചെന്ന്
അറിയിക്കാമോ?
പ്രളയ
സെസ്സ്
*193.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നികുതി നിരക്കുകളുടെ
എത്ര ശതമാനമാണ് പ്രളയ
സെസ്സായി
ഏര്‍പ്പെടുത്തുന്നത്;
(ബി)
സെസ്സും
ഉല്പന്നവിലയും
ചേര്‍ന്നുള്ള തുകയ്ക്ക്
മേലാണോ ജി.എസ്.ടി
ചുമത്തുക; ഇത് കൂടുതല്‍
ബാധ്യത
ഉപഭോക്താക്കള്‍ക്ക്
ഉണ്ടാക്കുന്നത്
എപ്രകാരം
പരിഹരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
എത്ര
ശതമാനത്തിന് മേലുള്ള
നികുതി
നിരക്കുകള്‍ക്കാണ്
പ്രളയസെസ്സ്
ബാധകമാക്കിയിട്ടുള്ളത്;
സേവന നികുതിയുള്ള എല്ലാ
നിരക്കുകളിലും സെസ്സ്
ചുമത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സെസ്സ്
ഏര്‍പ്പെടുത്തുന്നതിലൂടെ
പ്രതിവര്‍ഷം ഏത്ര കോടി
രൂപ പ്രളയാനന്തര
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്ന് അറിയിക്കുമോ?
കിഫ്ബിയുടെ
ആഭ്യന്തര ബോണ്ടുകളുടെ
റേറ്റിംഗ്
*194.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ആഭ്യന്തര
ബോണ്ടുവഴിയുള്ള
ധനസമാഹരണത്തിന് ഏതൊക്കെ
റേറ്റിംഗ് ഏജന്‍സികളാണ്
റേറ്റിംഗ്
നടത്തിയതെന്നും ഓരോ
ഏജന്‍സിയും നല്കിയ
റേറ്റിംഗ് എത്രയെന്നും
വെളിപ്പെടുത്താമോ;
(ബി)
രാജ്യത്തെ
നിരവധി
മുനിസിപ്പാലിറ്റികള്‍
ഇറക്കിയ ബോണ്ടുകള്‍ക്ക്
പോലും ആഭ്യന്തര
മാര്‍ക്കറ്റില്‍ ഡബിള്‍
എ റേറ്റിംഗ്
ലഭിക്കുമ്പോള്‍
കിഫ്ബിക്ക് അതില്‍
താഴ്ന്ന റേറ്റിംഗ്
ലഭിക്കാനുണ്ടായ
സാഹചര്യം
വെളിപ്പെടുത്താമോ;
(സി)
കിഫ്ബി
വഴി സമാഹരിക്കുന്ന തുക
എഫ്.ആര്.ബി.എം.
നിയമത്തിന്റെ
പരിധിയില്‍ വരുമോ;
(ഡി)
ഇല്ലെങ്കില്‍
കുറഞ്ഞ പലിശ
നിരക്കുകളുള്ള
ബോണ്ടുകള്‍ വാങ്ങാന്‍
ആര്.ബി.ഐ. തന്നെ
തയ്യാറായിരിക്കുന്ന
സാഹചര്യത്തില്‍
ആഭ്യന്തര
മാര്‍ക്കറ്റില്‍
ബോണ്ടിറക്കാതെ വിദേശ
മാര്‍ക്കറ്റില്‍ കിഫ്ബി
ബോണ്ട് ഇറക്കിയതിന്റെ
കാരണം
വെളിപ്പെടുത്താമോ?
കിഫ്ബി
ബോണ്ട് വഴി സമാഹരിച്ച തുക
*195.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ബോണ്ട് വഴി ഇതുവരെ
സമാഹരിച്ച തുക ഏതൊക്കെ
പദ്ധതികളിലാണ്
ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
പ്രളയ
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ തുക വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രളയ
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
ജനങ്ങളില്‍ നിന്നും
ലഭിച്ച തുക പോലും
ചെലവഴിക്കാന്‍
സാധിക്കാത്തതായി
ആക്ഷേപമുളള
സാഹചര്യത്തില്‍ വീണ്ടും
കടമെടുക്കുന്നതിന്റെ
യുക്തി വിശദമാക്കാമോ?
സൗരോര്‍ജ്ജത്തില്‍
നിന്ന് വൈദ്യുതി
*196.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
എം. രാജഗോപാലന്‍
ശ്രീമതി
യു. പ്രതിഭ
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജത്തില്‍
നിന്ന് ആയിരം
മെഗാവാട്ട് ഉള്‍പ്പെടെ
പുനരുപയോഗ സ്രോതസ്സില്‍
നിന്നുള്ള വൈദ്യുതി
ഉല്പാദനം ഗണ്യമായ
തോതില്‍
വര്‍ദ്ധിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ
ആവിഷ്കരിച്ച്
നടപ്പാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കാസര്‍ഗോഡ്
സൗരോര്‍ജ്ജ
പാര്‍ക്കിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ; പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതിയുടെ
വിശദാംശം നല്‍കാമോ;
ഇതിനകം എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
അതിന്റെ
അടിസ്ഥാനത്തില്‍
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(സി)
കായംകുളം
എന്‍.റ്റി.പി.സി. യുടെ
കൈവശമുള്ള സ്ഥലത്ത്
സോളാര്‍ നിലയം
സ്ഥാപിക്കാനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
അന്‍പത് മെഗാവാട്ട്
സ്ഥാപിത ശേഷിയുള്ള
കല്ലട ഫ്ലോട്ടിംഗ്
സോളാര്‍ പ്ലാന്റ്
നിര്‍മ്മാണം പ്രാരംഭം
കുറിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ആഭ്യന്തര
ഉല്പാദനവും കടവും തമ്മിലുള്ള
അനുപാതം
*197.
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്‍െറ
കടവും ആഭ്യന്തര
ഉല്പാദനവും തമ്മിലുള്ള
അനുപാതം എത്രയാണെന്ന്
വ്യക്തമാക്കുമാേ; ഇൗ
സര്‍ക്കാര്‍
അധികാരത്തിലേറുമ്പാേള്
ഇത്
എത്രയായിരുന്നുവെന്നും
ഇൗ അനുപാതത്തിന്റെ
അഭികാമ്യമായ അളവ്
എത്രയെന്നും
അറിയിക്കാമാേ;
(ബി)
കിഫ്ബിയിലൂടെ
വന്താേതില് ബജറ്റിതര
വിഭവം കണ്ടെത്താന്‍
ശ്രമിക്കുന്നതിലൂടെ
സമ്പദ് വ്യവസ്ഥയുടെ
അടിസ്ഥാനമാകേണ്ട തനത്
വരുമാനം
ദുര്‍ബലപ്പെടുന്നത്
സംസ്ഥാനത്തിന്റെ പാെതു
സാമ്പത്തിക വ്യവസ്ഥയെ
ബാധിക്കുമെന്നതിനാല്‍
ഇത് പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമാേ?
സ്വകാര്യമേഖലയിലെ
വ്യവസായ പാര്‍ക്കുകള്‍
*198.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയിലുള്ള വ്യവസായ
പാര്‍ക്കുകള്‍ക്ക്
നല്കുന്ന അടിസ്ഥാന
സൗകര്യങ്ങള്‍ സ്വകാര്യ
വ്യവസായ
പാര്‍ക്കുകള്‍ക്ക്
അനുവദിക്കുമോ;
(ബി)
സ്വകാര്യ
വ്യവസായ
പാര്‍ക്കുകള്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
സര്‍ക്കാര്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതി
*199.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തര
മലബാറിലെ ടൂറിസം
സാധ്യതകള്‍
വിപുലപ്പെടുത്തുന്നതിന്
സര്‍ക്കാര്‍
നടപ്പാക്കിയതും
പുതുതായി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികള്‍ സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കുമോ;
(ബി)
മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതി
സംബന്ധിച്ച
വിശദവിവരങ്ങളും
പദ്ധതിയുടെ പുരോഗതിയും
വ്യക്തമാക്കുമോ;
(സി)
ഉത്തര
മലബാറിലേക്ക് കൂടുതല്‍
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
സ്മൈല്‍ എന്ന പേരില്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി ഏത് ഏജന്‍സി
മുഖേനയാണ്
നടപ്പാക്കുന്നതെന്നും
പദ്ധതി സംബന്ധിച്ച
വിശദാംശങ്ങളും
അറിയിക്കുമോ?
സ്വര്‍ണ്ണ
വ്യാപാര രംഗത്ത് ബില്ലുകള്‍
നല്കാതെയുള്ള വില്പന
*200.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വര്‍ണ്ണാഭരണ
കച്ചവടരംഗത്ത്
ബില്ലുകള്‍
നല്‍കാതെയുളള വില്പന
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമൂലം
സര്‍ക്കാരിനുണ്ടാകുന്ന
വരുമാന ചോര്‍ച്ച
സംബന്ധിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
ഇത് തടയുന്നതിന്
ഉദ്ദേശ്യമുണ്ടോ;
വിശദവിവരം നല്‍കുമോ;
(സി)
നിയമവിധേയമായ
വില്പന നടക്കുന്നു
എന്ന് ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കായികതാരങ്ങളെ
വളര്‍ത്തിയെടുക്കാൻ
അക്കാദമികൾ
*201.
ശ്രീ.എം.
സ്വരാജ്
,,
ആന്റണി ജോണ്‍
,,
ഐ.ബി. സതീഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യാന്തര
നിലവാരമുളള
കായികതാരങ്ങളെ
വളര്‍ത്തിയെടുക്കുക
എന്ന ലക്ഷ്യത്തോടെ
അക്കാദമികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
കായികയിനത്തിനെന്നും
എവിടെയെല്ലാമെന്നും
അറിയിക്കാമോ;
(ബി)
സ്പോര്‍ട്സ്
ഹോസ്റ്റലുകള്‍, റൂറല്‍
കോച്ചിംഗ് സെന്ററുകള്‍
തുടങ്ങിയവ വഴി
സ്പോര്‍ട്സ് കൗണ്‍സില്‍
കായിക വിനോദം
പ്രോത്സാഹിപ്പിക്കുന്നതിന്
ചെയ്തുവരുന്ന
പ്രവര്‍ത്തനങ്ങൾ
വിശദമാക്കാമോ;
(സി)
വിദഗ്ദ്ധരായ
കോച്ചുകളുടെ സേവനം
ലഭ്യമാക്കുന്നതിനും
യോഗ്യരായവര്‍ക്ക് വിദേശ
കോച്ചുകളുടെ കീഴില്‍
പരിശീലനം
ലഭ്യമാക്കുന്നതിനും
നടപടിയെടുത്തിട്ടുണ്ടോ;
(ഡി)
പുതിയ
സ്പോര്‍ട്സ്
ഡിവിഷനുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണ്;
(ഇ)
സ്പോര്‍ട്സ്
ഡിവിഷനുകളുടെ പ്രകടനം
ലക്ഷ്യമിട്ട രീതിയില്‍
മികവ്
നേടാനായിട്ടുണ്ടോ;
ഇവയുടെ പ്രവര്‍ത്തനം
കൂടുതല്‍
മെച്ചപ്പെടുത്താന്‍
നടപടിയെടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ?
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
*202.
ശ്രീ.റ്റി.വി.രാജേഷ്
,,
എ. എന്‍. ഷംസീര്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങളുടെ
ക്ഷേമത്തിനും
ഉന്നമനത്തിനുമായി രൂപം
നല്കിയ കേരള സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
പ്രകൃതി
ദുരന്തങ്ങളെ നേരിടാന്‍
സജ്ജമായ യുവജനങ്ങളെ
തെരഞ്ഞെടുത്ത് കേരള
യൂത്ത് വോളണ്ടിയര്‍
ഫോഴ്സ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇപ്രകാരം
തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്
ദുരന്ത നിവാരണ
പ്രവര്‍ത്തനങ്ങളിലും
രക്ഷാപ്രവര്‍ത്തനങ്ങളിലും
എന്തെല്ലാം
പരിശീലനങ്ങളാണ്
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ധനകമ്മി
കുറയ്ക്കാന്‍ സ്വീകരിച്ച
നടപടികൾ
*203.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.വി.വിജയദാസ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
ധനകമ്മി കുറയ്ക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ;
ഓഖി, പ്രളയം തുടങ്ങിയ
പ്രകൃതി ദുരന്തങ്ങള്‍
കൊണ്ടുണ്ടായ റവന്യൂ
നഷ്ടമെത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
എന്ത് മാര്‍ഗ്ഗമാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പ്രളയം
സൃഷ്ടിച്ച ആഘാതത്തിന്റെ
ഫലമായി സമഗ്ര
പുനര്‍നിര്‍മ്മാണത്തിന്
വേണ്ട അധിക വിഭവ
സമാഹരണത്തിന്
സ്വീകരിച്ചുവരുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
പുനര്‍നിര്‍മ്മാണത്തിനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും സഹായം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
വികസന
ചെലവുകളെ പ്രതികൂലമായി
ബാധിക്കാത്ത തരത്തില്‍
റവന്യൂ ചെലവിന്റെ
വര്ദ്ധനവിലുള്ള
നിരക്ക്
നിയന്ത്രിക്കുന്നതിനും
അതിനെക്കാള്‍ ഉയര്‍ന്ന
നിരക്കില്‍ റവന്യൂ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
മസാല
ബോണ്ടുകളുടെ വില്‍പ്പന
*204.
ശ്രീ.അനൂപ്
ജേക്കബ്
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മസാല
ബോണ്ടുകളുടെ
വില്‍പ്പനയുമായി
ബന്ധപ്പെട്ട് ഏതൊക്കെ
രാജ്യങ്ങളിലെ
പ്രതിനിധികളുമായാണ്
ധനമന്ത്രിയും കിഫ്ബി
ഉദ്യോഗസ്ഥരും ചര്‍ച്ച
നടത്തിയിരുന്നത്;വ്യക്തമാക്കുമോ;
(ബി)
മസാല
ബോണ്ടുകളുടെ
വില്‍പ്പനയുമായി
ബന്ധപ്പെട്ട റോഡ്ഷോകള്‍
ഏതൊക്കെ രാജ്യങ്ങളില്‍
ഏതൊക്കെ തീയതികളില്‍
നടത്തിയെന്നും ഈ
റോഡ്ഷോകളെത്തുടര്ന്ന്
ഏതൊക്കെ കമ്പനികളാണ്
കിഫ്ബി മസാല
ബോണ്ടുകളില്‍ താല്പര്യം
പ്രകടിപ്പിച്ച്
മുന്നോട്ടുവന്നത്
എന്നും
വെളിപ്പെടുത്താമോ;
(സി)
കിഫ്ബി
ബോണ്ടുകള്‍ വാങ്ങാന്‍
താല്പര്യം
പ്രകടിപ്പിച്ച
കമ്പനികളില്‍നിന്നും
ഏതൊക്കെ കമ്പനികളെയാണ്
കിഫ്ബി ബോണ്ട്
നല്കുവാന്
തെരഞ്ഞെടുത്തത്; ഈ
തെരഞ്ഞെടുപ്പിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയുടെ
പുതിയ ധനസമാഹരണ
മാര്‍ഗ്ഗങ്ങള്‍
*205.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഞ്ച്
വര്‍ഷം കൊണ്ട് അടിസ്ഥാന
സൗകര്യവികസന മേഖലയില്‍
അരലക്ഷം കോടി രൂപയുടെ
നിക്ഷേപം
നടപ്പിലാക്കുമെന്ന്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്നോ;
(ബി)
പ്രസ്തുത
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
കിഫ്ബി അക്കൗണ്ടില്‍
നിലവിലുള്ളത് എത്ര കോടി
രൂപയാണ്; ഏതൊക്കെ
അക്കൗണ്ടുകളില്‍
നിന്നാണ് കിഫ്ബി
അക്കൗണ്ടില്‍ പ്രസ്തുത
തുക ലഭ്യമാക്കിയത്;
(സി)
കിഫ്ബിയുടെ
ധനസമാഹരണത്തിനായി പുതിയ
മാര്‍ഗ്ഗങ്ങള്‍
തേടുവാന്‍ സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കിഫ്ബി
അക്കൗണ്ടില്‍
നിലവിലുള്ള തുക
ഉപയോഗിച്ച്
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികള്‍
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന്
വിലയിരുത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിന്
ആവശ്യമായ ധനം എപ്രകാരം
സമാഹരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്?
വൈദ്യുതി
മേഖലയിലെ സുരക്ഷാപദ്ധതികള്‍
*206.
ശ്രീ.കെ.ജെ.
മാക്സി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.
ഉണ്ണി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മേഖലയിലുണ്ടാകുന്ന
അപകടങ്ങള്‍
കുറയ്ക്കുന്നതിനും
വൈദ്യുതി ഉപയോക്താക്കളെ
അതിന്റെ സുരക്ഷിത
വശങ്ങളെക്കുറിച്ച്
ബോധവാന്മാരാക്കുന്നതിനും
ഇ-സെയ്ഫ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
വൈദ്യുതിയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും
അതിന് മേല്‍നോട്ടം
വഹിക്കുന്നവര്‍ക്കും
സുരക്ഷാകാര്യങ്ങളില്‍
എന്തെല്ലാം
പരിശീലനങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
സാമൂഹികമായും
സാമ്പത്തികമായും
പിന്നോക്കം
നില്ക്കുന്ന
ഉപഭോക്താക്കളുടെ
വീടുകളില്‍
ഇ.എല്‍.സി.ബി. സംരക്ഷണം
നല്‍കുന്നതിന് ജാഗ്രത
പദ്ധതി
അവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ സഹകരണസംഘങ്ങള്‍
*207.
ശ്രീ.ബി.സത്യന്
,,
സി. കെ. ശശീന്ദ്രന്
,,
ആര്. രാജേഷ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
സാമ്പത്തിക സാമൂഹ്യ
പിന്നാക്കാവസ്ഥ
മാറ്റുന്നതിനുവേണ്ടി
പട്ടികജാതി
പട്ടികവര്‍ഗ്ഗ
സഹകരണസംഘങ്ങള്‍
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ആകെ എത്ര പട്ടികജാതി
പട്ടികവര്‍ഗ്ഗ
സഹകരണസംഘങ്ങള്‍
ഉണ്ടെന്നും എത്രയെണ്ണം
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നെന്നും
അറിയിക്കാമോ;
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
ഇത്തരത്തിലുള്ള
മുന്നൂറ് സഹകരണസംഘങ്ങളെ
പുനരുദ്ധരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇത്തരം
സംഘങ്ങളുടെ അപ്പെക്സ്
ഫെഡറേഷനായ എസ്.സി -
എസ്.റ്റി ഫെഡറേഷന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
ഇതര
സംസ്ഥാന ലോട്ടറികളെ തടയാന്‍
നടപടി
*208.
ശ്രീ.ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏകീകൃത
ജി.എസ്.ടി. എന്ന
ആവശ്യമുയര്‍ത്തി
സംസ്ഥാന ഭാഗ്യക്കുറിയെ
പ്രതിസന്ധിയിലാക്കാന്‍
ഇതര സംസ്ഥാന ലോട്ടറി
മാഫിയ നടത്തുന്ന
നീക്കങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇതര
സംസ്ഥാന ലോട്ടറികളെ
പ്രോത്സാഹിപ്പിക്കുന്ന
എന്തൊക്കെ ആവശ്യങ്ങളാണ്
ജി.എസ്.ടി. കൗണ്‍സില്‍
മുമ്പാകെ
ഉയര്‍ന്നുവന്നതെന്ന്
അറിയിക്കുമോ;
(സി)
ഇക്കാര്യത്തില്‍
ജി.എസ്.ടി.
കൗണ്‍സിലില്‍ സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ച
നിലപാട് എന്താണെന്നും
ഏതൊക്കെ സംസ്ഥാനങ്ങള്‍
ഈ നിലപാടിനെ
അനുകൂലിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്തിന്റെ
നിര്‍ണ്ണായക വരുമാന
സ്രോതസ്സായി
വര്‍ത്തിക്കുന്ന കേരള
ലോട്ടറിയെ
സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പുതിയ
വ്യവസായ സംരംഭങ്ങള്‍
*209.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
കെ.എന്‍.എ ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമാക്കുന്നതിനുള്ള
നിയമം നിലവില്‍
വന്നശേഷം പുതിയ വ്യവസായ
സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
അപ്രകാരം
ആരംഭിച്ച
വ്യവസായങ്ങളുടെ
വിശദാംശം അറിയിക്കുമോ;
(സി)
സംസ്ഥാനത്തേക്ക്
കൂടുതല്‍ സംരംഭകരെ
ആകര്‍ഷിക്കുവാന്‍
പുതുതായി എന്തെങ്കിലും
പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.യുടെ
പാഴായിക്കിടക്കുന്ന ആസ്തികൾ
*210.
ശ്രീ.പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വഴിസൗകര്യമില്ലാത്ത
കാലത്ത് പുരയിടങ്ങളില്‍
കൂടി ചാര്‍ജ്
ചെയ്തിരുന്ന
ലോടെന്‍ഷന്‍,
ഹൈടെന്‍ഷന്‍ വൈദ്യുതി
ലൈനുകള്‍ നിലവിൽ
ഉപയോഗിക്കാതെ
കിടക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇങ്ങനെ
പാഴായിക്കിടക്കുന്ന
ആസ്തി സംബന്ധിച്ച്
ബോര്‍ഡ് കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടത്തുവാൻ
നടപടി സ്വീകരിക്കുമോ;
(സി)
ഉപയോഗശൂന്യമായ
പ്രസ്തുത ലൈനുകള്‍
മാറ്റുന്നതിനുള്ള ചെലവ്
വസ്തു ഉടമസ്ഥര്‍
വഹിക്കണമെന്നുള്ള
ബോര്‍ഡിന്റെ കര്‍ശന
നിലപാട് കൊണ്ട്
ബോര്‍ഡിനുണ്ടാകുന്ന
കോടിക്കണക്കിന് രൂപയുടെ
നഷ്ടം എങ്ങനെ
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ചാര്‍ജ്
ഇല്ലാത്ത ലൈനുകളും
പോസ്റ്റുകളും മറ്റ്
സ്ഥലങ്ങളില്‍
പുനരുപയോഗിക്കുന്നതിന്
ബോര്‍ഡ് എന്തുകൊണ്ടാണ്
വൈമുഖ്യം
കാണിക്കുന്നതെന്ന്
വിശദമാക്കാമോ; അതേ
സാധനങ്ങള്‍ വീണ്ടും
വാങ്ങുന്നതിലൂടെയുള്ള
ഇരട്ടിപ്പ്
ഒഴിവാക്കുവാൻ നടപടി
സ്വീകരിക്കുമോ?