ആരോഗ്യമേഖലയില്‍
നടപ്പിലാക്കിയ
പരിഷ്ക്കാരങ്ങള്‍
*151.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
ആരോഗ്യമേഖലയില്‍
നടപ്പിലാക്കിയ
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
പരിഷ്ക്കാരങ്ങള്‍ മൂലം
പൊതുജനങ്ങള്‍ക്ക്
പുതുതായി ലഭ്യമാക്കിയ
സേവനങ്ങള്‍
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികള്‍ നല്ല
നിലവാരത്തിലേക്ക്
ഉയര്‍ത്തിയെന്ന്
അവകാശപ്പെടുമ്പോഴും
പൊതുജനങ്ങള്‍ക്ക്
സ്വകാര്യ ആശുപത്രികളെ
പല സേവനങ്ങള്‍ക്കും
ആശ്രയിക്കേണ്ടിവരുന്നു
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
ആശുപത്രികളെ കൂടുതല്‍
രോഗീ
സൗഹൃദമാക്കുന്നതിനും
എല്ലാത്തരം ചികിത്സാ
സൗകര്യങ്ങളും താലൂക്ക്
തലം വരെയുളള
സര്‍ക്കാര്‍
ആശുപത്രികളില്‍
ലഭ്യമാക്കി ജനങ്ങളുടെ
ആരോഗ്യ സുരക്ഷ
ഉറപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
അഗ്നിസുരക്ഷാ
സംവിധാനത്തെക്കുറിച്ച്
പരിശോധന
*152.
ശ്രീ.ഐ.ബി.
സതീഷ്
,,
ജെയിംസ് മാത്യു
,,
പുരുഷന് കടലുണ്ടി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാപാരശാലകളില്‍
ഇടയ്ക്കിടെ ഉണ്ടാകുന്ന
വന്‍ തീപിടിത്തത്തിന്റെ
പശ്ചാത്തലത്തില്‍
വ്യാപാര
സ്ഥാപനങ്ങളിലെയും മറ്റ്
ബഹുനില
കെട്ടിടങ്ങളിലെയും
അഗ്നിസുരക്ഷാ
സംവിധാനത്തെക്കുറിച്ച്
പരിശോധന നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഫയര്‍
ഓഡിറ്റിംഗിന്റെ ഭാഗമായി
സംസ്ഥാനത്ത് വിവിധ
ഭാഗങ്ങളില്‍ നടത്തിയ
പരിശോധനയില്‍ ഭൂരിഭാഗം
കെട്ടിടങ്ങളിലും മതിയായ
അഗ്നിസുരക്ഷാ
സംവിധാനമില്ലെന്ന്
കണ്ടെത്തിയിരുന്നോ;
എങ്കില്‍
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(സി)
അഗ്നിശമന
രക്ഷാസേനയുടെ
പ്രവര്‍ത്തനം
ശാക്തീകരിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ഡി)
അഗ്നിസുരക്ഷയുമായി
ബന്ധപ്പെട്ട് നാഷണല്‍
ബില്‍ഡിംഗ് കോഡ്
അനുശാസിക്കുന്ന
വ്യവസ്ഥകളുടെ
അടിസ്ഥാനത്തില്‍
ഫയര്‍ഫോഴ്സ് ആക്ട്
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
തീരദേശ
കപ്പല്‍ ഗതാഗതം
*153.
ശ്രീ.കെ.
ആന്‍സലന്‍
,,
എം. മുകേഷ്
,,
കെ.ജെ. മാക്സി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതി
സൗഹാര്‍ദ്ദവും
ചെലവുകുറഞ്ഞതുമായ ഗതാഗത
മാർഗ്ഗമെന്ന നിലയില്‍
തീരദേശ കപ്പല്‍ ഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികൾ അറിയിക്കാമോ;
(ബി)
ജലഗതാഗതം
അനാകര്‍ഷകമാക്കുന്ന
വേഗതയില്ലായ്മ
പരിഹരിച്ച് യാത്രക്കാരെ
ആകര്‍ഷിക്കുവാൻ
ഹൈഡ്രോഫോയില്‍ ബോട്ട്
സര്‍വീസ്
ആരംഭിക്കുവാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
വിവിധ തുറമുഖങ്ങളുടെ
വികസനത്തിന് കിഫ്ബി
ഫണ്ടുപയോഗിച്ചും
പി.പി.പി.
അടിസ്ഥാനത്തിലും
ഉള്‍പ്പെടെ നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ?
ലോക
കേരളസഭയെ ഫലപ്രദമാക്കാന്‍
നടപടി
*154.
ശ്രീ.പി.ടി.എ.
റഹീം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
രാജു എബ്രഹാം
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാടിന്റെ
വികസനത്തിനു
ലോകത്തെമ്പാടുമുള്ള
പ്രവാസി മലയാളികളുടെ
സമ്പാദ്യത്തോടൊപ്പം
അവരുടെ വിവിധ
മേഖലകളിലുള്ള
വൈദഗ്ദ്ധ്യം കൂടി
പ്രയോജനപ്പെടുത്തുന്നതിനായി
ലോക കേരളസഭയെ
ഫലപ്രദമാക്കാന്‍
ചെയ്തുവരുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
ലോക
കേരളസഭയുടെ
സെക്രട്ടേറിയറ്റിന്റെയും
വിഷയാടിസ്ഥാനത്തിലുള്ള
മേഖലാ സ്റ്റാന്‍ഡിംഗ്
കമ്മിറ്റികളുടെയും
പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
അവിദഗ്ദ്ധ
തൊഴിലാളികള്‍
ഉള്‍പ്പെടെ
മടങ്ങിവരുന്ന
പ്രവാസികളുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്നതും
ഇവരുടെ തൊഴില്‍ പരിചയം
ഉപയോഗപ്പെടുത്താന്‍
കഴിയുന്ന സാഹചര്യം
സംസ്ഥാനത്ത്
നിലനില്ക്കുന്നില്ല
എന്നതും കണക്കിലെടുത്ത്
പ്രവാസികളുടെ പ്രശ്നം
പരിഹരിക്കാന്‍ എല്ലാ
ജില്ലകളിലും
പ്രവാസിക്ഷേമ സമിതി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
ഭക്ഷ്യ
വസ്തുക്കളുടെ വില നിയന്ത്രണം
*155.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ. ബാബു
,,
ഡി.കെ. മുരളി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരുടെ
ഉല്പന്നങ്ങള്ക്ക്
ന്യായമായ വില
ലഭിക്കാതിരിക്കുകയും
തത്സമയം തന്നെ
ഉപഭോക്താക്കള്‍ അമിത
വില നല്കാന്
നിര്‍ബന്ധിതരാകുകയും
ചെയ്യുന്ന സ്ഥിതി
രാജ്യത്താകെ
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത് ഭക്ഷ്യ
വസ്തുക്കളുടെ വില
നിയന്ത്രണത്തിനായി
നടത്തി വരുന്ന
ഇടപെടലുകള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
അരിയുള്‍പ്പെടെയുള്ള
ഭക്ഷ്യ ധാന്യങ്ങള്‍ക്ക്
ഇതര സംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ടിവരുന്നതും
അനിയന്ത്രിതമായ ഇന്ധന
വില വര്‍ദ്ധനവും
സംസ്ഥാനത്ത്
ഭക്ഷ്യധാന്യങ്ങളുടെ വില
വർദ്ധനവിന്
വഴിയൊരുക്കാതിരിക്കാനായി
ഭക്ഷ്യ വകുപ്പ് നടത്തി
വരുന്ന ഭക്ഷ്യധാന്യ
സംഭരണ വിതരണ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
പൊതുവിതരണ
ശൃംഖലയെ
ശാക്തീകരിച്ചുകൊണ്ടും
വിലസ്ഥിരതാഫണ്ട്
ഉപയോഗിച്ചുകൊണ്ടും
നടത്തി വരുന്ന വില
നിയന്ത്രണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ജന
സൗഹൃദ പോലീസ്
*156.
ശ്രീ.ജോര്‍ജ്
എം. തോമസ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.വിജയദാസ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രൈം
റിക്കോര്‍ഡ്സ്
ബ്യൂറോയുടെ കണക്ക്
പ്രകാരം സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യപ്പെടുന്ന
കേസുകളുടെ എണ്ണത്തില്‍
ഗണ്യമായ കുറവ്
വന്നിട്ടുണ്ടോ; ഈ മികവ്
നിലനിര്‍ത്തുന്നതിനായി
ജനങ്ങളുടെ കൂടി
പങ്കാളിത്തത്തോടെ
പോലീസ് സംവിധാനം
ശാക്തീകരിക്കാന്‍
നടത്തി വരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
(ബി)
പോലീസിന്റെ
ഭാഗത്തുനിന്നും
ഒറ്റപ്പെട്ടുണ്ടാകുന്ന
ദുഷ്ചെയ്തികള്‍
കര്‍ശനമായി
തടഞ്ഞുകൊണ്ട്
സ്ത്രീകളും കുട്ടികളും
ഉള്‍പ്പെടെയുള്ളവര്‍ക്ക്
അഭിമാനക്ഷതമുണ്ടാകാതെ
പോലീസിന്റെ സേവനം
തേടാവുന്ന തരത്തില്‍
പോലീസിന്റെ ഇടപെടല്‍
ജനസൗഹൃദമാക്കിത്തീര്ക്കാന്
പരിശീലനഘടനയില് വേണ്ട
രീതിയില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
(സി)
സ്മാര്‍ട്ട്
പോലീസ് സ്റ്റേഷനുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇവയുടെ മെച്ചമെന്തെന്ന്
അറിയിക്കാമോ?
ആശുപത്രികളുടെ
നവീകരണം
*157.
ശ്രീ.രാജു
എബ്രഹാം
,,
എസ്.ശർമ്മ
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളുടെ
നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ജില്ലാ
ആശുപത്രികള്‍
നവീകരിക്കുന്നതിന്റെ
ഭാഗമായി മാസ്റ്റര്‍
പ്ലാനുകള്‍
തയ്യാറാക്കുന്ന
പ്രവൃത്തി
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(സി)
എല്ലാ
ജില്ലാ ആശുപത്രികളിലും
കാര്‍ഡിയോളജി,
ന്യൂറോളജി, നെഫ്രോളജി
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഭക്ഷണപദാര്‍ത്ഥങ്ങളിലെ
മായം തടയാന്‍ കര്‍ശന നടപടി
*158.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.ഡി. പ്രസേനന്‍
,,
ആര്. രാജേഷ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷണപദാര്‍ത്ഥങ്ങളുടെ
വിപണനത്തില്‍
ഏര്‍പ്പെട്ടിരിക്കുന്ന
സ്ഥാപനങ്ങളെല്ലാം
രജിസ്ട്രേഷനോ
ലെെസന്‍സോ
എടുത്തിരിക്കണമെന്ന
നിബന്ധന സംസ്ഥാനത്ത്
സമ്പൂര്‍ണ്ണമായി
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
അറിയിക്കാമോ;
(ബി)
സര്‍ക്കാരിന്റെ
കര്‍ശനമായ ഇടപെടലിന്റെ
ഭാഗമായി മത്സ്യം,
മാമ്പഴം ഉള്‍പ്പെടെയുളള
പഴങ്ങള്‍
തുടങ്ങിയവയില്‍
രാസവസ്തുക്കള്‍
ചേര്‍ക്കുന്നത്
നിയന്ത്രിക്കാനായിരുന്നെങ്കിലും
ഇപ്പോള്‍ വീണ്ടും
ഇത്തരത്തില്‍
രാസവസ്തുക്കള്‍
ചേര്‍ത്ത
ആഹാരപദാര്‍ത്ഥങ്ങള്‍
വില്‍ക്കുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
അടിസ്ഥാനത്തില്‍
ഇതിനെതിരെ കൂടുതല്‍
കര്‍ശന നടപടി
സ്വീകരിക്കുമോ;
(സി)
വെളിച്ചെണ്ണ,
പാല് തുടങ്ങിയവയില്‍
ആരോഗ്യത്തിന്
ഹാനികരമായ
രാസവസ്തുക്കള്‍
ചേര്‍ത്തതായി
കണ്ടെത്തിയ നിരവധി
ബ്രാന്റുകള്‍
നിരോധിച്ചിരുന്നുവെങ്കിലും
അതേ വ്യാപാരികള്‍ തന്നെ
വേറെ ബ്രാന്റില്‍ മായം
കലര്‍ന്ന
വെളിച്ചെണ്ണയും പാലും
മറ്റുല്പന്നങ്ങളും
വിപണനം നടത്തുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(ഡി)
സമീപകാലത്ത്
ഭക്ഷ്യസുരക്ഷ
വകുപ്പില്‍ വിജിലന്‍സ്
നടത്തിയ പരിശോധനയുടെ
കൂടി വെളിച്ചത്തില്‍
വകുപ്പിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
വേണ്ട ഇടപെടലുകള്‍
നടത്തുമോ?
പകര്‍ച്ചവ്യാധി
പ്രതിരോധത്തിന് സ്ഥിരം
സംവിധാനം
*159.
ശ്രീ.ഒ.
ആര്. കേളു
,,
എ. പ്രദീപ്കുമാര്‍
,,
വി. അബ്ദുറഹിമാന്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
ഏറ്റവും മികച്ച
പൊതുജനാരോഗ്യ
സംവിധാനമുള്ള
സംസ്ഥാനത്ത്
ഇടക്കിടെയുണ്ടാകുന്ന
എച്ച്1 എന്‍ 1,
ഡെങ്കിപ്പനി,
ചിക്കുന്‍ഗുനിയ,
അപൂര്‍വ സാംക്രമിക
രോഗങ്ങളായ നിപ,
വെസ്റ്റ്നെെല്,
ചെള്ളുപനി എന്നിവ
ഭീഷണിയുയര്‍ത്തുന്ന
സാഹചര്യത്തില്‍
സര്‍ക്കാര്‍-സ്വകാര്യ
ആശുപത്രികളെ
ഏകോപിപ്പിച്ചുകൊണ്ട്
പകര്‍ച്ചവ്യാധി
പ്രതിരോധത്തിന് സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
വെെറസ്
രോഗ വ്യാപനം
ധൃതഗതിയില്‍
തടയുന്നതിനായി
രോഗത്തിനു കാരണമായ
വൈറസുകളെ എളുപ്പത്തില്‍
തിരിച്ചറിയുന്നതിന്
സംസ്ഥാനത്തിനുണ്ടായിരുന്ന
അപര്യാപ്തത
മറികടക്കാന്‍ പുതുതായി
സ്ഥാപിച്ച
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് വെെറോളജി ഏറെ
പ്രയോജനപ്രദമാകുമെന്ന്
കരുതുന്നുണ്ടോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളിലെ
ലബോറട്ടറി സൗകര്യം
വര്‍ദ്ധിപ്പിക്കാന്‍
ചെയ്തിട്ടുള്ള
കാര്യങ്ങള്‍
അറിയിക്കാമോ; ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
ലാബ്
ടെക്നീഷ്യന്മാരുടെ
എത്ര തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അന്നപൂര്‍ണ്ണ
പദ്ധതി പ്രകാരം ലഭിക്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
*160.
ശ്രീ.യു.
ആര്. പ്രദീപ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ അന്നപൂര്‍ണ്ണ
സംസ്ഥാനത്ത്
നടപ്പിലാക്കി
വരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
പ്രതിമാസം ലഭിക്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
പദ്ധതിയുടെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണെന്നും ഇൗ
പദ്ധതിക്കായി
കേന്ദ്രസര്‍ക്കാര്‍
അംഗീകരിച്ചിട്ടുളള
ഗുണഭോക്താക്കളുടെ
എണ്ണം എത്രയെന്നും
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതിയില്‍ കൂടുതല്‍
ഉപഭോക്താക്കളെ
ഉള്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യരംഗത്തെ
നൂതനപദ്ധതികള്‍
*161.
ശ്രീ.ആര്.
രാജേഷ്
,,
ജെയിംസ് മാത്യു
,,
കാരാട്ട് റസാഖ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുഷ്ഠരോഗ
നിര്‍മ്മാര്‍ജ്ജനത്തിനായി
അശ്വമേധം എന്ന പേരില്‍
ക്യാമ്പയിനുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായുള്ള
സര്‍വ്വേ നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്തെ
ക്ഷയരോഗ
വിമുക്തമാക്കുന്നതിനായി
നടപ്പാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ഡി)
ജീവിതശൈലീരോഗങ്ങളുടെ
പ്രതിരോധം ലക്ഷ്യമാക്കി
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചു വരുന്ന
നൂതന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
റേഷന്‍
വാങ്ങാന്‍ പോര്‍ട്ടബിലിറ്റി
സംവിധാനം
*162.
ശ്രീ.പി.വി.
അന്‍വര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
പി. ഉണ്ണി
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡിനായി
അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
അപേക്ഷകള്‍
ഓണ്‍ലെെനായി
സമര്‍പ്പിക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
പുതിയ
റേഷന്‍ കാര്‍ഡുകളുടെ
വിതരണം
പുനരാരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ഉപഭോക്താക്കള്‍ക്ക്
ഇഷ്ടമുള്ള കടയില്‍
നിന്നും റേഷന്‍
വാങ്ങാന്‍ സാധിക്കുന്ന
പോര്‍ട്ടബിലിറ്റി
സംവിധാനം
സംസ്ഥാനത്തൊട്ടാകെ
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മാതൃ-ശിശു
മരണനിരക്ക് കുറയ്ക്കാന്‍
നടപടി
*163.
ശ്രീ.സി.
കെ. ശശീന്ദ്രന്
ശ്രീമതി
യു. പ്രതിഭ
,,
വീണാ ജോര്‍ജ്ജ്
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
തലത്തില്‍ മാതൃ-ശിശു
മരണനിരക്ക് എത്രയാണ്;
സംസ്ഥാനത്തെ
മാതൃമരണനിരക്ക് അടുത്ത
വര്‍ഷത്തോടെ മുപ്പതായി
കുറയ്ക്കുന്നതിനും
ശിശുമരണനിരക്ക്
ആറിലേക്ക്
താഴ്ത്തുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ഹൈ
ഡിപ്പന്‍ഡന്റ്
യൂണിറ്റുകള്‍
തുടങ്ങിയിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
ഇവ
കൊണ്ട് ലക്ഷ്യമാക്കുന്ന
നേട്ടം എന്തെല്ലാമാണ്;
ഡോക്ടര്‍മാര്‍ക്കും
മറ്റു ജീവനക്കാര്‍ക്കും
പ്രത്യേക പരിശീലനം
നല്കുന്നുണ്ടോ;
(ഡി)
സംസ്ഥാനത്ത്
ഇന്‍ഫന്റ് ഡെത്ത്
ഓഡിറ്റ്
നടത്തുന്നുണ്ടോ;
എങ്കില്‍
ഇതിന്‍പ്രകാരമുള്ള
കണ്ടെത്തലുകള്‍
അറിയിക്കുമോ; ന്യൂ
ബോണ്‍ സ്ക്രീനിംഗ്
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
വയോജനങ്ങളുടെ
ക്ഷേമവും സംരക്ഷണവും
*164.
ശ്രീ.എം.
മുകേഷ്
,,
പുരുഷന് കടലുണ്ടി
,,
എന്‍. വിജയന് പിള്ള
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജനങ്ങളുടെ
ക്ഷേമത്തിനും
സംരക്ഷണത്തിനുമായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്ന
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഇവരുടെ
സംരക്ഷണത്തിനായി എല്ലാ
ജില്ലകളിലും പകല്‍
വീടുകള്‍
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വയോജനങ്ങളുടെ
ക്ഷേമത്തിനായി ഹെല്പ്
ലൈന്‍, കോള്‍
സെന്ററുകള്‍, അലര്‍ട്ട്
സിസ്റ്റം എന്നിവ
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
വയോജനങ്ങള്‍ക്കായി
നടപ്പാക്കിയ വയോമിത്രം
പദ്ധതിയ്ക്ക് ദേശീയ
പുരസ്കാരം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പേവിഷബാധയ്ക്കെതിരെ
ബോധവല്‍ക്കരണം
*165.
ശ്രീ.കെ.എം.ഷാജി
,,
പി.ഉബൈദുള്ള
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പേവിഷ പ്രതിരോധ
കുത്തിവയ്പ്
സൗജന്യമായിട്ടും
പേവിഷബാധയേറ്റ് മരണം
സംഭവിക്കുന്നതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
ചികിത്സ
തേടുന്നതിലുള്ള
അജ്ഞതയും അനാസ്ഥയും
പേവിഷബാധയേറ്റുള്ള
മരണങ്ങള് തടയുന്നതിന്
വിഘാതം
സൃഷ്ടിക്കുന്നുണ്ടോ;
(സി)
പേവിഷബാധയ്ക്കെതിരെ
ബോധവല്‍ക്കരണം
നടത്തുവാൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
പ്രവര്‍ത്തനങ്ങള്‍
*166.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
അളവിലും
തൂക്കത്തിലുമുള്ള
നിയമലംഘനങ്ങള്‍
ചിത്രങ്ങളായോ വീഡിയോ
ആയോ സന്ദേശങ്ങളായോ
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരില്‍
എത്തിക്കുന്നതിനുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
സേവനങ്ങളും പരാതികള്‍
നല്‍കുന്നതിനും അവയ്ക്ക്
പരിഹാരമുണ്ടാക്കുന്നതുള്പ്പെടെയുള്ള
സംവിധാനങ്ങളും
വേഗത്തിലാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
അറിയിക്കുമോ;
(ഡി)
വകുപ്പിനെ
സംബന്ധിച്ച്
പൊതുജനങ്ങളില്‍
അവബോധം
സൃഷ്ടിക്കുന്നതിനും
സംശയ നിവാരണത്തിനും
പരാതി
നല്കുന്നതിനുമായി
കോള്‍സെന്റര്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
പത്ര-ദൃശ്യ
നവമാധ്യമങ്ങളിലൂടെ
വകുപ്പിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച വിവരങ്ങള്‍
ജനങ്ങളില്‍
എത്തിക്കുന്നതിന്
തയ്യാറാകുമോയെന്ന്
അറിയിക്കുമോ?
റേഷന്‍
വാങ്ങാത്ത കാര്‍ഡ് ഉടമകള്‍
*167.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ഹതപ്പെട്ട
ആളുകള്‍
അനുവദിക്കപ്പെട്ട
റേഷന്‍ വിഹിതം
വാങ്ങാന്‍
തയ്യാറാകാത്തതിനാല്‍
മുന്‍ഗണനാ ലിസ്റ്റിന്
പുറത്തുനില്‍ക്കുന്ന
അര്‍ഹതപ്പെട്ടവര്‍ക്ക്
ധാന്യം
നിഷേധിക്കപ്പെടുന്ന
അവസ്ഥ സംജാതമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ആധാര്‍
അധിഷ്ഠിതമായി
പ്രവര്‍ത്തിക്കുന്ന
ഇ-പാേസ് സംവിധാനം
ഭക്ഷ്യവിതരണത്തില്‍
വരുത്തിയ മാറ്റങ്ങള്‍ ഈ
മേഖലയിലെ
ക്രമക്കേടുകള്‍
പരിഹരിക്കുന്നതിന്
ഏതളവുവരെ സഹായകമായെന്ന്
അറിയിക്കുമാേ;
(സി)
ഏത്
റേഷന്‍ കടയില്‍ നിന്നും
റേഷന്‍ വാങ്ങാമെന്ന
പരിഷ്കാരം, റേഷന്‍
വാങ്ങുന്ന ആളുകളുടെ
എണ്ണത്തിലും അളവിലും
വര്‍ദ്ധനവ്
ഉണ്ടാക്കിയിട്ടുണ്ടാേ;
വ്യക്തമാക്കാമാേ;
(ഡി)
സംസ്ഥാനത്ത്
പതിനഞ്ച് ശതമാനം റേഷന്‍
കാര്‍ഡ് ഉടമകള്‍ റേഷന്‍
വാങ്ങുന്നില്ലെന്ന
റിപ്പാേര്‍ട്ട്
പരിശാേധിച്ചിട്ടുണ്ടാേ;
ആയത്
എന്തുകാെണ്ടാണെന്നും
അത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികളും
വ്യക്തമാക്കുമാേ?
വന്‍കിട
അടിസ്ഥാന വികസന പദ്ധതികള്‍
*168.
ശ്രീ.എം.
രാജഗോപാലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കാരാട്ട് റസാഖ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
ഏറ്റെടുത്തു നടത്തിയ
വന്‍കിട അടിസ്ഥാന വികസന
പദ്ധതികള്‍
ഏതെല്ലാമാണ്; അവയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
വ്യവസായ വികസനത്തിന്
ഏറെ പ്രയോജനകരമായതും
മുന്‍ സര്‍ക്കാര്‍
നിര്ത്തിവെച്ചിരുന്നതുമായ
കൊച്ചി-മംഗളുരു ഗെയില്‍
പ്രകൃതി വാതക പൈപ്പ്
ലൈന്‍ പദ്ധതിയുടെ
നിലവിലെ പുരോഗതി
അറിയിക്കാമോ;
(സി)
പരിസ്ഥിതി
മലിനീകരണം വളരെ കുറഞ്ഞ
പ്രകൃതിവാതകം, പൈപ്പ്
ലൈന്‍ കടന്നു പോകുന്ന
ജില്ലകളില്‍
വീടുകള്‍ക്കും
വാഹനങ്ങള്‍ക്കും
ലഭ്യമാക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
ചില്‍ഡ്രന്‍സ്
ഹോമുകളിലെ കുട്ടികളുടെ
തുടര്‍പഠനം
*169.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ചില്‍ഡ്രന്‍സ്
ഹോമുകളില്‍ താമസിച്ച്
പഠിക്കുന്ന കുട്ടികളുടെ
തുടര്‍പഠനം
ഉറപ്പുവരുത്തുന്നതിന്
നിലവില്‍ എന്ത്
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ചില്‍ഡ്രന്‍സ്
ഹോമുകളില്‍ താമസിച്ച്
പഠിക്കുന്നവരിൽ
ഉപരിപഠനത്തിന് യോഗ്യത
നേടിയ കുട്ടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാണോ;
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ഉപരിപഠനത്തിന് യോഗ്യരായ
കുട്ടികൾക്ക് പ്രസ്തുത
സ്ഥാപനത്തിനടുത്തുള്ള
സ്കൂള്‍, കോളേജുകളില്‍
അഡ്മിഷന്
ഉറപ്പുവരുത്തി തുടര്‍
വിദ്യാഭ്യാസത്തിന്
നടപടി സ്വീകരിക്കുമോ?
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗക്കാര്‍ക്കായി ക്ഷേമ
പദ്ധതികള്‍
*170.
ശ്രീ.കെ.
ബാബു
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.സത്യന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്ത്യയിലാദ്യമായി
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗക്കാര്‍ക്കായി
പ്രത്യേക നയം
നടപ്പിലാക്കിയ
സംസ്ഥാനമെന്ന നിലയില്‍
ഇവര്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
ക്ഷേമപദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഭാഗക്കാര്‍ക്കുള്ള
ക്ഷേമപ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനായി
വിപുലമായ ആക്ഷന്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
വിഭാഗക്കാര്‍ക്ക്
സ്വയംതൊഴില്‍
സംരംഭത്തിന് ധനസഹായം
നല്കി വരുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇവര്‍ക്കായുള്ള
പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനായി
ട്രാന്‍സ്ജെന്‍ഡര്‍
സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി
*171.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യഗവേഷണരംഗത്തെ
നൂതന പരിഷ്ക്കാരങ്ങളും
വിവരങ്ങളും ഗവേഷണ
ഫലങ്ങളും ലഭ്യമാക്കുന്ന
ഗ്ലോബല്‍ വൈറസ് നെറ്റ്
വര്‍ക്കിന്റെ ഭാഗമായി
പ്രവര്‍ത്തിക്കുന്ന
ഇന്‍സ്റ്റിറ്റ്യൂട്ട്
കേരളത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
നിപ
വൈറസ് പോലുള്ള
രോഗഹേതുക്കളും
അപകടകാരികളുമായ
വൈറസിനെയും
ബാക്ടീരിയയെയും
തിരിച്ചറിയുന്നതിനും
പ്രതിരോധിക്കുന്നതിനും
എന്തെല്ലാം
സൗകര്യങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ആരോഗ്യരംഗത്തെ
പുരോഗതിക്കും
പകര്‍ച്ചവ്യാധികള്‍
പോലെയുള്ള
പ്രതിസന്ധികള്‍
പരിഹരിക്കുന്നതിനും
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് അഡ്വാന്‍സ്ഡ്
വൈറോളജി ഏതൊക്കെ
തരത്തില്‍
സഹായകരമാകുമെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യസുരക്ഷാനിയമം
*172.
ശ്രീ.വി.
അബ്ദുറഹിമാന്
,,
വി. ജോയി
,,
എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാനിയമം
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഭക്ഷ്യസുരക്ഷാനിയമം
നടപ്പാക്കുന്നതിനുള്ള
പരിഗണനാവിഷയങ്ങള്‍
നിശ്ചയിക്കുന്നതിന്
സംസ്ഥാന തലത്തിലും
ജില്ലാ തലത്തിലും
ഉപദേശക സമിതികള്‍
പുനഃസംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഭക്ഷ്യവസ്തു
നിര്‍മ്മാണ, വിതരണ,
വില്പന മേഖലകളില്‍
പ്രവര്‍ത്തിക്കുന്നവര്‍
രജിസ്ട്രേഷനോ ലൈസന്‍സോ
ഉള്ളവരാണെന്ന് ഉറപ്പ്
വരുത്തുന്നതിന്
എന്തെല്ലാം
പരിശോധനകളാണ് നടത്തി
വരുന്നതെന്ന്
വിശദമാക്കാമോ?
സൈബര്‍
പോലീസ് സ്റ്റേഷനുകള്‍
*173.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി സൈബര്‍ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഓണ്‍ലൈന്‍
തട്ടിപ്പുകള്‍ക്ക്
ഉപയോഗിക്കുന്ന
ഡാര്‍ക്ക് നെറ്റ്
സൈറ്റുകള്‍
നിരീക്ഷിക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവില്‍ ഉള്ളതെന്ന്
അറിയിക്കുമോ;
(സി)
പോലീസ്
സാങ്കേതിക വിഭാഗങ്ങളെ
എല്ലാം ഒരു
കുടക്കീഴില്
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്ത്
ഡിജിറ്റല്‍ മൊബൈല്‍
റേഡിയോ സിസ്റ്റം
ആരംഭിക്കുമോ; ആയതിന്റെ
ഗുണഫലങ്ങള്‍
വ്യക്തമാക്കുമോ?
ടി.ബി.
രോഗ നിയന്ത്രണം
*174.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടി.ബി. രോഗികളെ
കണ്ടെത്തുന്നതിന്
പ്രത്യേക യജ്ഞം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ചുരുങ്ങിയ
സമയത്തിനുള്ളില്‍
കഫത്തിലെ ടി.ബി.
ബാക്ടീരിയയെ
കണ്ടെത്തുന്നതിനുള്ള
നൂതന ഉപകരണം ശ്രീ
ചിത്രാ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സസ്
വികസിപ്പിച്ചെടുത്തിട്ടുണ്ടോ;
(സി)
പ്രസ്തുത
ടി.ബി. സ്ക്രീനിംഗ്
ഡിവൈസ് സംബന്ധിച്ച്
കൂടുതല്‍ വിവരങ്ങള്‍
അറിയിക്കുമോ; ഏത്
സാങ്കേതിക വിദ്യയാണ്
ഇതിനായി
ഉപയോഗപ്പെടുത്തുന്നത്
എന്നറിയിക്കുമോ?
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
*175.
ശ്രീ.മുരളി
പെരുനെല്ലി
,,
കെ.സുരേഷ് കുറുപ്പ്
,,
എ. എന്‍. ഷംസീര്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
കര്‍ശനമായി
നടപ്പിലാക്കിയതുമൂലം
സംസ്ഥാനത്തെ പൊതുവിതരണ
സമ്പ്രദായത്തില്‍ വന്ന
മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ പൊതുവിതരണ
സമ്പ്രദായം വഴിയുള്ള
പഞ്ചസാര വിതരണം
നിര്‍ത്തലാക്കിയതും
മണ്ണെണ്ണ വിഹിതം
വെട്ടിക്കുറച്ചതും
സംസ്ഥാനത്തെ
ഉപഭോക്താക്കളെ
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
ഭക്ഷ്യധാന്യങ്ങള്‍
സംഭരിക്കുന്നതിനായി
ആധുനികരീതിയിലുള്ള
ഗോഡൗണുകളുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
പോലീസുകാരുടെ
പോസ്റ്റല്‍ ബാലറ്റുകളിലെ
തിരിമറി
*176.
ശ്രീ.ഷാഫി
പറമ്പില്‍
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസുകാരുടെ
പോസ്റ്റല്‍
ബാലറ്റുകളില്‍ വ്യാപക
തിരിമറി നടന്നുവെന്ന
ആരോപണത്തിന്റെ
പശ്ചാത്തലത്തില്‍
ഇക്കാര്യത്തെക്കുറിച്ച്
ഇന്റലിജന്‍സ് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
അന്വേഷണത്തില്‍ വെളിവായ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പോലീസ്
അസോസിയേഷന് നേതാക്കള്‍
ഭീഷണിപ്പെടുത്തി
പോസ്റ്റല്‍ ബാലറ്റ്
പേപ്പറുകള്‍
കൈക്കലാക്കിയെന്ന
ആക്ഷേപം വസ്തുതാപരമാണോ;
എങ്കില്‍ ഈ
കാര്യത്തിലുള്ള
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
കുറ്റക്കാരായി
കണ്ടെത്തിയവര്‍ക്ക്
എതിരെ എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
ഐ.ടി.
മേഖലയിലെ വികസനം
*177.
ശ്രീ.ബി.സത്യന്
,,
എം. സ്വരാജ്
,,
വി. ജോയി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ഐ.ടി നയത്തിനനുസൃതമായി
ഐ.ടി. പാര്‍ക്കുകള്‍
കൂടുതല്‍
ആകര്‍ഷകമാക്കുന്നതിനും
വികസിപ്പിക്കുന്നതിനും
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
ഫലമായി സൃഷ്ടിക്കാന്‍
കഴിഞ്ഞ തൊഴിലവസരങ്ങള്‍
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
തിരുവനന്തപുരവും
എറണാകുളവും ബംഗളുരു
മാതൃകയിലുള്ള ഐ.ടി.
ഹബ്ബാക്കിത്തീര്ക്കാന്
സഹായകരമായ രീതിയില്‍
വന്‍കിട വിദേശ
കമ്പനികളെ
ആകര്‍ഷിക്കാന്‍
സാധ്യമായിട്ടുണ്ടോ;
(സി)
കൊച്ചി
സ്മാര്‍ട്ട് സിറ്റിയുടെ
നിര്‍മ്മാണ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
*178.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
നിര്‍മ്മാണങ്ങള്‍ക്ക്
നാശനഷ്ടമുണ്ടായതിനാല്‍
അന്താരാഷ്ട്ര തുറമുഖ
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
സമയം നീട്ടിത്തരണമെന്ന്
അദാനി പോര്‍ട്സ്
പ്രൈവറ്റ് ലിമിറ്റഡ്
ആവശ്യപ്പെട്ടതിന്മേല്
കൈക്കൊണ്ട തീരുമാനം
അറിയിക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണം
*179.
ശ്രീ.സജി
ചെറിയാന്
,,
എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന
സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായുള്ള
സമഗ്രപദ്ധതിയുടെ കരട്
തയ്യാറായിട്ടുണ്ടോ;
മുഖ്യ പുനര്‍നിര്‍മ്മാണ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ആവര്‍ത്തിച്ചേക്കാവുന്ന
പ്രകൃതി ദുരന്തങ്ങള്‍
ജനങ്ങളുടെ ജീവനും
സ്വത്തിനും
ഏല്പിക്കുന്ന ആഘാതം
കഴിയുന്നത്ര
കുറയ്ക്കുന്നതിനും
പശ്ചാത്തലസൗകര്യങ്ങള്‍
പ്രകൃതി ദുരന്തങ്ങളെ
അതിജീവിക്കാന്‍
പര്യാപ്തമായ വിധത്തില്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
വിദേശമലയാളികളില്‍
നിന്നും അന്താരാഷ്ട്ര
ഏജന്‍സികള്‍
ഉള്‍പ്പെടെയുള്ളവരില്‍
നിന്നും ധനസമാഹരണം
സാധ്യമാക്കുന്നതിനുമുള്ള
മാര്‍ഗം
പരിശോധിച്ചിട്ടുണ്ടോ;
(സി)
കേരളത്തിന്റെ
കാലാവസ്ഥയും
പ്രകൃതിഘടനയും
കണക്കിലെടുത്ത്
നദീതീരവാസികളുടെ സുരക്ഷ
ഉറപ്പാക്കാന്‍
പ്രയോജനപ്രദമെന്ന്
വിലയിരുത്തിയിട്ടുള്ള
പുഴയ്ക്ക്
വഴിയൊരുക്കുന്ന പദ്ധതി
(റൂം ഫോര്‍ റിവര്‍)
ഉള്‍പ്പെടെയുള്ള
അതിജീവനത്തിന്റെ വിദേശ
പരിസ്ഥിതി സൗഹൃദ
മാതൃകകള്‍
അനുവര്‍ത്തിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
നഗര
പ്രദേശങ്ങളിലെ മാഫിയാ
സംഘങ്ങള്‍
*180.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേകിച്ച് നഗര
പ്രദേശങ്ങളില്‍
ഗുണ്ടാ-മയക്കുമരുന്നു
മാഫിയാ സംഘങ്ങളുടെ
പ്രവര്‍ത്തനം
വര്‍ദ്ധിച്ചുവരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
സംഘങ്ങള്‍ തമ്മിലുള്ള
കുടിപ്പകയുടെ ഫലമായി
ക്രൂരമായ കൊലപാതക
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
ഇത്തരം
സംഘങ്ങളെ അമര്‍ച്ച
ചെയ്യുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദീകരിക്കുമോ?