നാട്ടാനകളുടെ
സംരക്ഷണം
*61.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടാനകളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനുമായി
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നാട്ടാനകളുടെ സെന്‍സസ്
എടുത്തിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
നാട്ടാനകളുടെ
സംരക്ഷണത്തിനായി
പാപ്പാന്മാര്ക്ക്
സര്‍ക്കാര്‍ എന്തൊക്കെ
പരിശീലനങ്ങളാണ്
നടപ്പിലാക്കിയിരിക്കുന്നത്
എന്ന് വിശദമാക്കാമോ?
ജലസ്രോതസ്സുകളുടെ
സംരക്ഷണവും വിനിയോഗവും
*62.
ശ്രീ.എ.
എന്‍. ഷംസീര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എസ്.രാജേന്ദ്രന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലാവസ്ഥാവ്യതിയാനം
സൃഷ്ടിച്ച കടുത്ത
വരള്‍ച്ച
കുടിവെള്ളക്ഷാമത്തിലേക്ക്
നയിക്കാതിരിക്കാനായി
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ആവര്‍ത്തിച്ചുണ്ടാകുന്ന
വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനും
ശാസ്ത്രീയമായ
വിനിയോഗത്തിനും
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഭൂഗര്‍ഭ
ജലനിരപ്പില്‍
ഉണ്ടാകുന്ന
ആശങ്കാജനകമായ കുറവും
പ്രധാന കുടിവെള്ള
സ്രോതസ്സായ കിണറുകളില്‍
പകുതിയോളം വറ്റി
വരണ്ടതും
കണക്കിലെടുത്ത്
ഭൂജല-ഭൂഗര്‍ഭ ജല
സംപോഷണത്തിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ?
പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്
ജീവനോപാധി
*63.
ശ്രീ.ആന്റണി
ജോണ്‍
,,
ബി.ഡി. ദേവസ്സി
,,
കെ. ബാബു
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികഗോത്രവര്ഗത്തില്പ്പെട്ടവര്ക്ക്
ഒരു കുടുംബത്തില്‍
ഒരാള്‍ക്കെങ്കിലും
സ്ഥിരജോലി
ലഭ്യമാക്കുകയും അതുവഴി
ആ കുടുംബങ്ങളെയെല്ലാം
വികസന
മുഖ്യധാരയിലെത്തിക്കുകയും
ചെയ്യുക എന്ന
ലക്ഷ്യത്തോടെ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
പട്ടികഗോത്രവര്ഗ്ഗത്തില്പ്പെട്ടവരുടെ
മാനവ വിഭവശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
പദ്ധതികൾ നടപ്പിലാക്കി
വരുന്നുണ്ടോ;
(സി)
ഇവര്‍ക്ക്
സംരംഭക
പ്രോത്സാഹനത്തിനും
ജീവനോപാധി സ്വയം
കണ്ടെത്തുന്നതിനും
ഉതകുന്ന
സാമ്പത്തിക-പരിശീലന
പദ്ധതികളുണ്ടോ;
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
കോര്പ്പറേഷന്
കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടം
എന്തൊക്കെയെന്ന്അറിയിക്കാമോ?
കുടിവെള്ള ലഭ്യത
ഉറപ്പാക്കാന്‍ സ്വീകരിച്ച
മുന്‍കരുതല്‍ നടപടി
*64.
ശ്രീമതി
സി.കെ. ആശ
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
രൂക്ഷമായ കുടിവെള്ള
ക്ഷാമം നേരിടുന്ന
കാലഘട്ടത്തില്‍ ജലലഭ്യത
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
വാട്ടര്‍
അതോറിറ്റിയുടെ
കുപ്പിവെള്ള പദ്ധതിയുടെ
പുരോഗതി
വ്യക്തമാക്കുമോ;
കുപ്പിവെള്ളം എന്നേക്ക്
വിപണിയില്‍
ഇറക്കുമെന്ന്
അറിയിക്കുമോ;
(സി)
ജപ്പാന്
കുടിവെള്ള പദ്ധതി
പൂര്‍ണ്ണമായും
എന്നേക്ക് കമ്മീഷന്
ചെയ്യാനാകുമെന്ന്
വ്യക്തമാക്കുമോ;
ആയതിനുള്ള തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ഡി)
ജല
അതോറിറ്റി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
കടുത്ത
വേനലിനെ
മുന്നില്‍ക്കണ്ടുകൊണ്ട്
പദ്ധതികള്‍
ആവിഷ്കരിക്കുന്നതില്‍
വകുപ്പ് സ്വീകരിച്ച
മുന്‍കരുതല്‍ നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
അന്ധവിശ്വാസ
ഉന്മൂലന നിയമം
*65.
ശ്രീ.എം.
മുകേഷ്
,,
പുരുഷന് കടലുണ്ടി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പിന്തിരിപ്പന്
ശക്തികള്‍
കരുത്താര്ജ്ജിക്കുന്നതിന്െറ
ഫലമായി മന്ത്രവാദ
ചികിത്സകള്‍
വ്യാപിക്കുകയും അത്
സ്ത്രീകളെയും
കുട്ടികളെയും
പട്ടിണിക്കിട്ട്
കൊലപ്പെടുത്തുന്നതിനും
ആത്മഹത്യയിലേക്ക്
നയിക്കുന്നതിനും
ഇടവരുത്തുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
അന്ധവിശ്വാസങ്ങളെയും
അനാചാരങ്ങളെയും
ഇല്ലാതാക്കാന്‍
സാംസ്കാരിക വകുപ്പ്
ഫലപ്രദമായ പരിപാടികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കേന്ദ്ര
ഭരണത്തിന് നേതൃത്വം
നല്കുന്നവര് പോലും
ശാസ്ത്ര സത്യങ്ങളെ
വക്രീകരിക്കുന്നത്
അന്ധവിശ്വാസ പ്രോത്സാഹ
ജനകമായിട്ടുള്ളതുകൊണ്ട്
യുക്തിചിന്തയെ
പരിപോഷിപ്പിക്കാനുതകുന്ന
പരിപാടികള്‍
സംഘടിപ്പിക്കാന്‍
കഴിയുമോ;
(സി)
രോഗബാധിതരെ
ശാസ്ത്രീയ മുറപ്രകാരം
ചികിത്സക്ക്
വിധേയരാക്കാതെ
മാന്ത്രിക ഏലസുകളും
ആഭിചാരക്രിയകളും
രോഗശാന്തി ശുശ്രൂഷകളും
ഉപയോഗിച്ച് രോഗം
ഭേദപ്പെടുത്താന്‍
ശ്രമിക്കുന്ന
തലത്തിലേക്ക് പൊതു
യുക്തിബോധം
അധഃപതിച്ചതിനാല്‍
മഹാരാഷ്ട്ര മാതൃകയില്‍
അന്ധവിശ്വാസ ഉന്മൂലന
നിയമം രൂപീകരിക്കാന്‍
നടപടിയെടുക്കുമോ?
അപ്നാ
ഘര്‍ പദ്ധതി
*66.
ശ്രീ.സി.കൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. നൗഷാദ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ക്ഷേമത്തിനായുള്ള
പദ്ധതികളുടെ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
തൊഴിലാളികള്‍ക്ക്
ചുരുങ്ങിയ ചെലവില്‍
താമസസൗകര്യം ഒരുക്കുന്ന
അപ്നാ ഘര്‍ പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(സി)
ഇതര
സംസ്ഥാന തൊഴിലാളികൾക്ക്
കരാറുകാര്‍
ഏര്‍പ്പെടുത്തുന്ന
താമസസൗകര്യം പലപ്പോഴും
അപര്യാപ്തവും
വൃത്തിഹീനവുമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
വേണ്ട ഇടപെടല്‍
സാധ്യമാണോ;
(ഡി)
കുടിയേറ്റ
താെഴിലാളി ക്ഷേമ പദ്ധതി
ആകര്ഷകമാക്കിയിട്ടുണ്ടോ;
(ഇ)
ആവാസ്
പദ്ധതിയില്‍ എത്രപേര്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇത്തരം
തൊഴിലാളികളുടെ
വിവരശേഖരണം കൂടി
ലക്ഷ്യമാക്കി ആവാസ്
രജിസ്ട്രേഷന്
നിര്‍ബന്ധമാക്കാന്‍
സാധിക്കുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോ?
ക്ഷീരോല്പാദന
മേഖലയില്‍ സ്വയം പര്യാപ്തത
*67.
ശ്രീ.രാജു
എബ്രഹാം
,,
സി. കെ. ശശീന്ദ്രന്
,,
കെ.കുഞ്ഞിരാമന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോല്പാദന
മേഖല ആദായകരവും സുസ്ഥിര
വരുമാനദായകവുമാക്കി
സ്വയം പര്യാപ്തത
നേടുകയെന്ന
ലക്ഷ്യത്തോടെ നടത്തി
വരുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍ പുതുതായി
നടപ്പാക്കി വരുന്ന
ഗോസമൃദ്ധി സമഗ്ര
കന്നുകാലി ഇന്‍ഷുറന്‍സ്
പദ്ധതിയുടെ വിശദാംശം
നല്‍കാമോ; എല്ലാ
ക്ഷീരകര്‍ഷകരേയും
ആകര്‍ഷിക്കുന്ന
വിധത്തിലാണോ പദ്ധതി
ആവിഷ്കരിച്ചിരിക്കുന്നത്
എന്നറിയിക്കാമോ;
(സി)
ക്ഷീരോല്പാദനമേഖലയില്
പ്രളയം ഏല്പിച്ച ആഘാതം
തരണം ചെയ്യുന്നതിനായി
സര്‍ക്കാര്‍ നടത്തിയ
ഇടപെടല്‍
വിശദമാക്കാമോ;
പ്രത്യേക
പുനരധിവാസപദ്ധതിയുടെ
പ്രയോജനം എത്ര
കര്‍ഷകര്‍ക്ക്
ലഭിച്ചെന്ന്
വെളിപ്പെടുത്താമോ?
തൊഴിലില്ലായ്മക്ക്
പരിഹാരമാര്‍ഗ്ഗങ്ങള്‍
*68.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എന്‍.എ ഖാദര്‍
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
പ്രധാന സംസ്ഥാനങ്ങളുടെ
കൂട്ടത്തില്‍
തൊഴിലില്ലായ്മ നിരക്ക്
ഏറ്റവും കൂടുതല്‍
രേഖപ്പെടുത്തപ്പെട്ട
സംസ്ഥാനങ്ങളിലൊന്നായ
കേരളത്തില്‍ കൂടുതല്‍
മികച്ച തൊഴിലവസരങ്ങള്‍
കണ്ടെത്തുവാന്‍
തൊഴില്‍ദായക പദ്ധതികളും
നൈപുണ്യ വികസന
പരിപാടികളും
പുനരാവിഷ്കരിക്കേണ്ടതിന്റെ
ആവശ്യകത
ബോധ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിലേക്കായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
മുന്‍കാല
പ്രവണതകളില്‍ നിന്നും
വ്യത്യസ്തമായി വര്‍ഷം
തോറും സ്വകാര്യമേഖലയിലെ
തൊഴിലവസരങ്ങള്‍
വര്‍ദ്ധിച്ചുവരികയും
പൊതുമേഖലയില്‍
അവസരങ്ങള്‍ കുറഞ്ഞു
വരികയും ചെയ്യുന്ന
സാഹചര്യത്തില്‍
തൊഴിലില്ലാത്ത
അഭ്യസ്തവിദ്യര്‍ക്ക്
കൂടുതല്‍
തൊഴിലവസരങ്ങള്‍
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
വകുപ്പ്
സ്വീകരിക്കുന്നുണ്ടെന്ന്
വിശദീകരിക്കുമോ?
താെഴിലിടങ്ങളിലെ
സ്ത്രീ സുരക്ഷ
*69.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെക്ഷ്വല്‍
ഹരാസ്സ്മെന്റ് ഓഫ്
വിമണ്‍ അറ്റ്
വര്‍ക്ക്പ്ലേസ്
(പ്രിവന്‍ഷന്‍ ആന്റ്
റിഡ്രസ്സല്‍) ആക്ട്,
2013 പ്രകാരം
താെഴിലിടങ്ങളില്‍
സ്ത്രീ സുരക്ഷ
ഉറപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
തൊഴിലിടങ്ങളില്‍
ഇന്റേണല്‍
കംപ്ലയിന്റ്സ്
കമ്മിറ്റി
രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം പത്ത്
തൊഴിലാളികളില്‍
കൂടുതല്‍
പ്രവര്‍ത്തിക്കുന്ന
എല്ലാ സ്ഥാപനങ്ങളിലും
നടപ്പിലാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
ഈ
നിര്‍ദ്ദേശം
നടപ്പിലാക്കാത്ത
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
തൊഴില്‍ വകുപ്പ്
സ്വീകരിക്കുന്നത്;
(ഡി)
അസംഘടിതമേഖലയില്‍
ഈ നിയമം എപ്രകാരമാണ്
ബാധകമാക്കിയിട്ടുള്ളത്
എന്നറിയിക്കുമോ;
(ഇ)
താെഴില്‍
മേഖലയിലെ സ്ത്രീ
തൊഴിലാളികളുടെ
അവകാശങ്ങളെക്കുറിച്ചും
ആനുകൂല്യങ്ങളെക്കുറിച്ചും
അവരെ
ബോധവല്‍ക്കരിക്കുന്നതിന്
മലയാളത്തില്‍ ലഘുലേഖ
തയ്യാറാക്കി
തൊഴിലിടങ്ങളില്‍
വിതരണം ചെയ്യുവാന്‍
നടപടി സ്വീകരിക്കുമോ?
തോട്ടങ്ങള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
നടപടി
*70.
ശ്രീ.വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തനം നിലച്ച
തോട്ടങ്ങള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നടപടികളുടെ ഫലമായി എത്ര
തോട്ടങ്ങള്‍
തുറക്കുവാന്‍ സാധിച്ചു;
ഇതിലൂടെ എത്ര
തൊഴിലാളികളുടെ തൊഴില്‍
സംരക്ഷിക്കുവാന്‍
സാധിച്ചു;
(സി)
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളിലെ
താെഴിലാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനായി
രൂപീകരിച്ചിട്ടുളള
പ്ലാന്റേഷന് റിലീഫ്
ഫണ്ട് കമ്മിറ്റികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
അത് തൃപ്തികരമാണോ;
(ഡി)
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളിലെ
താെഴിലാളികള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
പ്രസ്തുത കമ്മിറ്റികള്‍
വഴി നല്‍കുന്നത്;
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റിയുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ നടപടി
*71.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
റ്റി.വി.രാജേഷ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
വലിയ റവന്യൂ കമ്മിയില്‍
പ്രവര്‍ത്തിക്കേണ്ടിവരികയും
വിതരണം ചെയ്യുന്ന
ശുദ്ധജലത്തിന് കടുത്ത
ക്ഷാമം നേരിടുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
ശുദ്ധീകരിച്ച് വിതരണം
ചെയ്യുന്ന
കുടിവെള്ളത്തില്‍
നാല്പത്തഞ്ച്
ശതമാനത്തോളം
നഷ്ടപ്പെടുകയോ മീറ്റര്‍
ചെയ്യപ്പെടാതെ പോകുകയോ
ചെയ്യുന്നത്
പരിഹരിക്കാനായി
പദ്ധതിയുണ്ടോ;
(ബി)
പഴയ
പൈപ്പുകള്‍ മാറ്റി
പുതിയവ സ്ഥാപിക്കാനും
ചോര്‍ച്ചയുണ്ടാകുന്നത്
ഉടനടി
പരിഹരിക്കുന്നതിനും
ജലമോഷണം തടയുന്നതിനും
ചെയ്തുവരുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
സ്മാര്‍ട്ട്
മീറ്റര്‍ സംവിധാനം
ഏർപ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ;
തലസ്ഥാനനഗരിയില്‍
ഏര്‍പ്പെടുത്തിയ ബ്ലൂ
ബ്രിഗേഡ്
സംവിധാനത്തിന്റെ
കാര്യക്ഷമതയെക്കുറിച്ച്
പരിശോധിച്ചിരുന്നോ;
വിശദാംശം ലഭ്യമാക്കാമോ?
പെരിയാര്‍
ഡിക്ലറേഷന്‍ 2017
*72.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിയാര്‍
ഡിക്ലറേഷന്‍ 2017-ന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
സംരക്ഷിത
വനങ്ങളിലെ വനവാസികളുടെ
സ്വമേധയായുളള
പുനരധിവാസം
ത്വരിതപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ടൈഗര്‍
റിസര്വ്വുകള്ക്ക്
പുറത്തുളള കടുവകളുടെ
സംരക്ഷണം
ഉറപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
പെരിയാര്‍
ഡിക്ലറേഷന്റെ
തുടര്‍പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
മയക്കുമരുന്ന്
വ്യാപനം തടയുന്നതിന് നടപടി
*73.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സംസ്ഥാനത്ത്
മയക്കുമരുന്ന് വ്യാപനം
തടയുന്നതിന്
ചെയ്തിട്ടുള്ള
കാര്യങ്ങൾ
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
മയക്കുമരുന്നിന്‍െറ
വ്യാപനം തടയുന്നതിന്റെ
ഭാഗമായി കോളേജുകളിലും
ഹൈസ്കൂൾ/ഹയർ സെക്കൻഡറി
തലത്തിലുള്ള എല്ലാ
സ്കൂളുകളിലും
മാതാപിതാക്കളുടെ സഹകരണം
കൂടി
ഉറപ്പുവരുത്തിക്കൊണ്ട്
ലഹരി വിരുദ്ധ
ബോധവൽക്കരണ
ക്ലബ്ബുകൾക്ക് രൂപം
നൽകാൻ നടപടി
സ്വീകരിക്കുമോ?
മയക്കുമരുന്ന്
സംഘങ്ങള്‍ക്കെതിരായ നടപടി
*74.
ശ്രീ.കെ.
ആന്‍സലന്‍
,,
ആര്. രാജേഷ്
,,
വി. അബ്ദുറഹിമാന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ് മറ്റ്
എന്‍ഫോഴ്സ്മെന്റ്
വിംഗുകളുടെ സഹായത്തോടെ
നടത്തുന്ന ശക്തമായ
നടപടികളുടെ ഫലമായി
മയക്കുമരുന്ന്
സംഘങ്ങള്‍ക്കെതിരെ
എടുക്കുന്ന കേസുകള്‍
ഗണ്യമായി
വര്‍ദ്ധിച്ചെങ്കിലും
ഇത്തരം സംഘങ്ങള്‍
ഇപ്പോഴും വ്യാപകമായി
ഉണ്ടെന്നത്
കണക്കിലെടുത്ത്
അതുനേരിടാനായി
ജനപങ്കാളിത്തത്തോടെ
നടത്തി വരുന്ന
ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
അയല്‍
സംസ്ഥാനങ്ങളില്‍
നിന്നുള്ള മയക്കു
മരുന്നു കടത്ത് തടയാന്‍
ചെക്ക്പോസ്റ്റുകളിലും
ട്രെയിനുകളിലും ആധുനിക
ഉപകരണങ്ങളുടെ
സഹായത്തോടെ ശക്തമായ
പരിശോധന നടത്താന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
അലോപ്പതി,ആയൂര്‍വേദ
മരുന്നുകള്‍ ലഹരി
പദാര്‍ത്ഥങ്ങളായി
ദുരുപയോഗം ചെയ്യുന്നത്
തടയാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ?
മദ്യത്തിന്റെ
ഉപഭാേഗം കുറയ്ക്കുവാന്‍ നടപടി
*75.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തിന്റെ
ആവശ്യകത
ഇല്ലാതാക്കുന്നതിലൂടെ
അതിന്റെ ഉപഭാേഗം
കുറയ്ക്കുവാന്‍
സാധിക്കുമെന്ന്
സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടാേ;
(ബി)
എങ്കില്‍
മദ്യത്തിന്റെ ആവശ്യകത
ഇല്ലാതാക്കുവാന്‍
എന്താെക്കെ നടപടികളാണ്
ഈ സർക്കാർ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ;
(സി)
മദ്യത്തിനെതിരെ
ബാേധവല്ക്കരണം
നടത്തുവാന്‍ ആരംഭിച്ച
ലഹരിവര്‍ജ്ജന മിഷന്
വിമുക്തിയുടെ
പ്രവര്‍ത്തനം
വിശദമാക്കുമാേ; 2018
-ല്‍ ഇക്കാര്യത്തിനായി
എത്ര തുകയാണ്
ചെലവഴിച്ചത്;
(ഡി)
പ്രസ്തുത
മിഷന്റെ പ്രവര്‍ത്തനം
ഫലപ്രദമാണാേ; വിശദാംശം
നല്കുമാേ;
(ഇ)
ലഹരിക്ക്
അടിമയായവരെ അതില്‍
നിന്നും
മാേചിപ്പിക്കുവാന്
എല്ലാ ജില്ലകളിലും
ഡീ-അഡിക്ഷൻ സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടാേ;
അവയുടെ പ്രവര്‍ത്തനം
മൂലം ഉണ്ടായ മാറ്റം
എന്താണ്
എന്നറിയിക്കാമോ;
(എഫ്)
ഇൗ
സര്‍ക്കാരിന്റെ മദ്യനയം
മദ്യവര്‍ജ്ജനത്തിന്
സഹായകമായ ഒന്നാണെന്ന്
വിലയിരുത്തുന്നുണ്ടാേ;
ഉണ്ടെങ്കില്‍ അതിന്
ആധാരമായ വസ്തുതകള്‍
എന്താെക്കെയാണ് എന്ന്
വെളിപ്പെടുത്താമോ?
തൊഴിലാളികളുടെ
അവകാശ സംരക്ഷണത്തിന്
നടപടികള്‍
*76.
ശ്രീ.കെ.ജെ.
മാക്സി
,,
ജെയിംസ് മാത്യു
,,
കെ. ദാസന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
തീവ്ര നവ
ഉദാരവല്‍ക്കരണനയവും
നടപടികളും കാരണം അര
നൂറ്റാണ്ടിനിടയിലെ
ഏറ്റവും ഉയര്‍ന്ന
തോതില്‍ രാജ്യത്തെ
തൊഴിലില്ലായ്മ
എത്തിയിരിക്കുകയും
തൊഴിലാളി വിരുദ്ധ
നിയമനിര്‍മ്മാണങ്ങളിലൂടെ
അവകാശങ്ങള്‍
കവർന്നെടുക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
തൊഴിലാളികളുടെ അവകാശ
സംരക്ഷണത്തിനും
ക്ഷേമത്തിനുമായി
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
സംസ്ഥാനം
നിക്ഷേപസൗഹൃദമല്ലെന്ന
കുപ്രചരണം
തിരുത്തുന്നതിനും
ആരോഗ്യകരമായ തൊഴില്‍
സംസ്കാരം
വളര്‍ത്തിയെടുക്കുന്നതിനും
അതുവഴി കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(സി)
ആരോഗ്യകരമായ
തൊഴില്‍ ബന്ധം
വളര്‍ത്തിയെടുക്കുന്നതിന്
വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തുന്നതിന്റെ
പുരോഗതി അറിയിക്കാമോ;
വ്യവസായബന്ധ സമിതികള്‍
കാര്യക്ഷമമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ?
വെള്ളപ്പൊക്കം
ജലവിതരണമേഖലയിൽ സൃഷ്ടിച്ച
നാശനഷ്ടങ്ങള്‍
*77.
ശ്രീ.കെ.
ബാബു
ശ്രീമതി.വീണാ
ജോര്‍ജ്ജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
വെള്ളപ്പൊക്കവും
മണ്ണിടിച്ചിലും മൂലം
ജലവിതരണമേഖലയിൽ
എന്തെല്ലാം
നാശനഷ്ടങ്ങളാണ്
ഉണ്ടായിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
നാശനഷ്ടങ്ങള്‍
നേരിട്ട ജലവിതരണമേഖലയിൽ
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനും
പുനര്‍നിര്‍മ്മിക്കുന്നതിനും
സ്വീകരിച്ച സത്വര
നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രളയത്തില്‍
മലിനമായ കിണറുകള്‍
ശുചീകരിക്കുന്നതിനും
ജലത്തിന്റെ ഗുണമേന്മ
ഉറപ്പാക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയത്;
വിശദമാക്കുമോ?
ഓപ്പറേഷന്
ജന്മഭൂമി പദ്ധതി
*78.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എ. എന്‍. ഷംസീര്‍
,,
കെ.ഡി. പ്രസേനന്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതിയ്ക്ക്
ദോഷകരമായ അക്കേഷ്യ
മരങ്ങള്‍
മുറിച്ചുമാറ്റി പകരം
തദ്ദേശീയമായ
വൃക്ഷങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിനായി
ഓപ്പറേഷന് ജന്മഭൂമി
എന്ന പദ്ധതിയ്ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തദ്ദേശീയ വൃക്ഷങ്ങളാണ്
പദ്ധതി പ്രകാരം
വച്ചുപിടിപ്പിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
വിവിധ
സാമൂഹ്യ വനവല്‍ക്കരണ
പദ്ധതികള്‍ പ്രകാരം
വച്ചുപിടിപ്പിക്കുന്ന
വൃക്ഷത്തൈകള്‍
കൃത്യമായി പരിപാലിച്ച്
അവയുടെ അതിജീവന നിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ?
മയക്കുമരുന്ന്
മാഫിയക്കെതിരെ നടപടി
*79.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
തലസ്ഥാനം ഡ്രഗ്
മാഫിയകളുടെ കയ്യില്‍
അകപ്പെട്ടിരിക്കുന്നു
എന്ന ഭീതി ജനകമായ
സ്ഥിതിവിശേഷം ഉള്ളതായി
പറയപ്പെടുന്നത്
ഗൗരവമായി
കണക്കാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
കഞ്ചാവ്,ഹാഷിഷ്
ഓയില്‍, എല്‍.എസ്.ഡി.
തുടങ്ങിയവ യുവാക്കളുടെ
ഇടയിലും ഐ.റ്റി
മേഖലകളിലും വ്യാപകമായി
വിതരണം
ചെയ്യപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ചെറുപ്പക്കാരെയും
വിദ്യാര്‍ത്ഥികളെയും
ഡ്രഗ് മാഫിയ
മയക്കുമരുന്നിന്റെയും
കഞ്ചാവിന്റെയും
കടത്തുകാരായി
ഉപയോഗിക്കുന്നുവെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍,
ഇക്കാര്യത്തില്‍
ഊര്‍ജ്ജിത അന്വേഷണം
നടത്തുന്നതിനും ഇതിന്റെ
പിന്നിലുള്ള മാഫിയ
സംഘത്തെ നിയമത്തിന്റെ
മുന്നില്‍
കൊണ്ടുവരുന്നതിനും
നടപടി സ്വീകരിക്കുമോ?
ജലനയം
*80.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയദുരന്തം
ആവര്‍ത്തിക്കാതിരിക്കുന്നതിനായി
നെതര്‍ലാന്‍ഡ്സ്
സര്‍ക്കാരിന്റെ
മാതൃകയില്‍ ജലനയം
രൂപീകരിക്കണമെന്ന്,
പ്രളയത്തെ സംബന്ധിച്ച്
പഠിച്ച യു.എന്‍. സംഘം
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
റിപ്പോര്‍ട്ടുകള്‍
അവര്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍ ജലനയം
രൂപീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കുടിവെള്ളം
ലഭ്യമാക്കാന്‍ പദ്ധതി
*81.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എസ്.ശർമ്മ
,,
ഐ.ബി. സതീഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനം
ഉള്‍പ്പെടെയുള്ള പ്രധാന
നഗരങ്ങളില്‍
ഇരുപത്തിനാല്
മണിക്കൂറും കുടിവെള്ളം
ലഭ്യമാക്കാന്‍
പദ്ധതിയുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
തലസ്ഥാന
നഗരിയുടെ കുടിവെള്ള
സ്രോതസ്സായ അരുവിക്കര
ഡാമിന്റെ സംഭരണ ശേഷി
അപര്യാപ്തമായതിനാല്‍
പേപ്പാറ ഡാമില്‍
നിന്നുകൂടി
ജലമെത്തിക്കാന്‍ സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ
;
(സി)
സംസ്ഥാനത്തെ
ഡാമുകളില്‍
ദീര്‍ഘകാലമായി മണ്ണും
ചെളിയും അടിഞ്ഞ്
റിസര്‍വോയറുകളുടെ സംഭരണ
ശേഷി കുറഞ്ഞതിനാല്‍
ശേഷി പുന:സ്ഥാപിക്കാന്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ
എന്നറിയിക്കാമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ പ്രവര്‍ത്തനം
*82.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.കെ. ശശി
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുള്ള
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കി
ആനുകൂല്യങ്ങള്‍ യഥാസമയം
വിതരണം ചെയ്യുന്നതിന്
പ്രാപ്തമായ രീതിയില്‍
അവയെ ശാക്തീകരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ക്ഷേമനിധി പെന്ഷന്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആനുകൂല്യങ്ങള്‍
കുടിശ്ശികയാക്കിയ
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്
കുടിശ്ശിക ആനുകൂല്യ
വിതരണം
സാധ്യമാക്കുന്നതിന്
ഗ്രാന്റ്
നല്‍കിയിട്ടുണ്ടോ;
(ഡി)
സമാന
സ്വഭാവമുള്ള ക്ഷേമനിധി
ബോര്‍ഡുകളെ ഏകീകരിച്ച്
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
പരിപാടിയുണ്ടോ; ഇതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ?
തൊഴിലാളിസൗഹൃദ
സംസ്ഥാനമാക്കുന്നതിന് നടപടി
*83.
ശ്രീ.കെ.
ദാസന്
,,
കെ. ആന്‍സലന്‍
,,
ഡി.കെ. മുരളി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തെ
തൊഴിലാളി സൗഹൃദ സംരംഭക
സംസ്ഥാനമാക്കി മാറ്റുക
എന്ന ലക്ഷ്യത്തോടെ
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിനായി
പുതിയ തൊഴില്‍
നയത്തില്‍ എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഏതെല്ലാം മേഖലകളാണ്
മിനിമം
വേതനനിയമത്തിന്റെ
പട്ടികയില്‍
ഉള്‍പ്പെട്ടിരിക്കുന്നതെന്നും
അവയില്‍ ഏതെല്ലാം
മേഖലകളിലാണ് ഈ
സര്‍ക്കാര്‍ മിനിമം
വേതനം പുതുക്കി
നിശ്ചയിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഡി)
വിവിധ
മേഖലകളില്‍ മികവ്
പുലര്‍ത്തുന്ന
തൊഴിലാളികളെ തൊഴിലാളി
ശ്രേഷ്ഠ അവാര്‍ഡ്
നല്കി ആദരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വന്യജീവികളുടെ
ആക്രമണം
*84.
ശ്രീ.എം.
സ്വരാജ്
,,
ഒ. ആര്. കേളു
,,
കെ.ഡി. പ്രസേനന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പകല്‍
സമയത്തുപോലും
കടുവയുടെയും
കാട്ടാനയുടെയും
ആക്രമണങ്ങൾ ഉണ്ടാകുന്ന
സാഹചര്യത്തില്‍
വന്യമൃഗങ്ങള്‍
മനുഷ്യവാസമേഖലകളിൽ
പ്രവേശിക്കുന്നത്
തടയുന്നതിനായി
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വനത്തിനുള്ളില്‍
മൃഗങ്ങള്‍ക്ക്
അനുയോജ്യമായ
ആവാസവ്യവസ്ഥ
പരിപാലിക്കുന്നതിനും
പരിപോഷിപ്പിക്കുന്നതിനും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
ആനത്താര പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
വനത്തിനുള്ളില്‍
വസിക്കുന്ന പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍
സ്വമേധയാ മാറി
താമസിക്കാന്‍ ആഗ്രഹം
പ്രകടിപ്പിച്ചാല്‍ അവരെ
സുരക്ഷിതസ്ഥലങ്ങളിലേക്ക്
മാറ്റിപ്പാര്‍പ്പിക്കുന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കുമോ
എന്നറിയിക്കാമോ?
തോട്ടം
മേഖലയുടെ പുനരുജ്ജീവനത്തിന്
പദ്ധതി
*85.
ശ്രീ.കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയുടെ
പുനരുജ്ജീവനത്തിന് ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
വ്യക്തമാക്കുമോ;
(ബി)
റബ്ബര്‍
മരം
മുറിച്ചുമാറ്റുമ്പോൾ
ഈടാക്കിയിരുന്ന
സീനിയറേജ് വേണ്ടെന്ന്
വച്ചിട്ടുണ്ടോ;
പ്രസ്തുത ഇളവ്
നല്‍കിയത് ഹാരിസണ്‍
മുതലായ വന്‍കിട തോട്ടം
മുതലാളിമാരെ
സഹായിക്കുവാന്‍
വേണ്ടിയായിരുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ
;
(സി)
ഈ
ഇളവുമൂലം പ്രസ്തുത
കമ്പനിയ്ക്ക്
ലാഭമുണ്ടായതായി
അറിവുണ്ടോ; എങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
തോട്ടം
തൊഴിലാളികളെ ഇ.എസ്.ഐ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അവര്‍ക്ക് ആയുഷ്മാന്‍
ഭാരത് പദ്ധതി
പ്രകാരമുള്ള
ഇന്‍ഷുറന്‍സ്
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹതയുണ്ടോ എന്ന്
അറിയിക്കാമോ?
കള്ള്ചെത്ത്
വ്യവസായം
*86.
ശ്രീ.റോജി
എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കള്ള്ചെത്ത്
വ്യവസായത്തെ
പുന:സംഘടിപ്പിക്കുവാന്‍
ടോഡി ബോര്‍ഡ്
രൂപീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
കള്ള്ചെത്ത്
വ്യവസായത്തിന്റെ
അടിസ്ഥാന വികസനം
ലക്ഷ്യമാക്കി ഈ സർക്കാർ
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
വ്യാജക്കള്ളിന്റെ
ഉല്പാദനം കള്ള്ചെത്ത്
വ്യവസായത്തെ
പ്രതികൂലമായി
ബാധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
ചിറ്റൂര്‍ മേഖലയില്‍
വ്യാജക്കള്ള്
നിര്‍മ്മിക്കുന്നതിനായി
കൊണ്ടുവന്ന സ്പിരിറ്റ്
പിടിച്ചെടുത്ത സംഭവം ഈ
വാദം ശരിയെന്ന്
തെളിയിക്കുന്നതല്ലേയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി സ്റ്റാര്‍
ഹോട്ടലുകളില്‍ ശുദ്ധമായ
കള്ള്
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ലഹരിവിമുക്ത
കേരളം
*87.
ശ്രീ.വി.
അബ്ദുറഹിമാന്
,,
സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വര്‍ജ്ജനത്തിലൂടെ
ലഹരിവിമുക്ത കേരളം എന്ന
ലക്ഷ്യം
യാഥാര്‍ത്ഥ്യമാക്കാന്‍
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച് വരുന്ന
കര്‍മ്മ പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ലഹരിയുടെ
ഉപയോഗവും വില്പനയും
തടയുന്നതിനായി എക്സൈസ്
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വ്യാജമദ്യ
വില്പന
നടത്തുന്നവര്‍ക്കും
അനധികൃത ലഹരി
വിതരണക്കാര്‍ക്കുമെതിരെ
എന്തെല്ലാം കര്‍ശന
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ഡി)
ഏതെല്ലാം
ജില്ലകളിലാണ് പുതുതായി
എക്സൈസ് ടവറുകള്‍
നിര്‍മ്മിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
ബിവറേജസ്
കോര്പ്പറേഷന് വഴിയുള്ള
മദ്യവില്പന
*88.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യപാനത്തെത്തുടര്‍ന്നുണ്ടാകുന്ന
കൊലപാതകങ്ങളും മറ്റ്
ക്രിമിനല്‍ കുറ്റങ്ങളും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
മദ്യത്തിന്റെ ലഭ്യതയും
ഉപയോഗവും
കുറയ്ക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ബിവറേജസ്
കോര്പ്പറേഷന്
വഴിയുള്ള മദ്യവില്പന
എത്രത്തോളം
കുറയ്ക്കുന്നതിന്
സാധിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
ഈ
ഔട്ട്ലെറ്റുകളിലെ
വില്പനയില്
വ്യാപകമായി അഴിമതി
നടക്കുന്നതായി
വിജിലന്‍സ്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
മദ്യവില്പനയിലെ
അഴിമതി
പരിശോധിക്കുന്നതിനും
തടയുന്നതിനും
നിലവിലുള്ള സംവിധാനം
പര്യാപ്തമല്ല എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
പട്ടികവർഗ്ഗ
വിഭാഗങ്ങൾക്കായുള്ള
കുടുംബസഹായപദ്ധതി
*89.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവർഗ്ഗ
വിഭാഗങ്ങൾക്കായി
ആവിഷ്കരിച്ച പി.കെ.കാളൻ
കുടുംബസഹായ പദ്ധതി
പ്രകാരം കഴിഞ്ഞ
സാമ്പത്തികവർഷം
എന്തെല്ലാം കാര്യങ്ങൾ
ചെയ്യുവാൻ
സാധിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി കഴിഞ്ഞ
സാമ്പത്തികവർഷം
നീക്കിവെച്ച തുക
ഫലപ്രദമായി
വിനിയോഗിക്കാൻ
സാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
പട്ടിക
ഗോത്രവർഗ്ഗക്കാർക്ക് ഭൂമി
*90.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ഗോത്രവര്‍ഗ്ഗക്കാരുടെ
ഭൂരാഹിത്യം
പരിഹരിക്കാനായി
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനം
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
വനാവകാശനിയമപ്രകാരം
എത്ര പേര്‍ക്ക് ഭൂമി
നൽകിയെന്നും അര്‍ഹരായ
എല്ലാ അപേക്ഷകര്‍ക്കും
ഭൂമി ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവരുന്നു
എന്നും അറിയിക്കാമോ;
(സി)
2005നു
ശേഷം വനത്തില്‍ കുടില്‍
കെട്ടി താമസിക്കുന്ന
പട്ടിക
ഗോത്രവര്‍ഗ്ഗക്കാരെ
ഒഴിപ്പിക്കണമെന്ന
സുപ്രീംകോടതി
ഉത്തരവിനെതിരെ
സര്‍ക്കാര്‍ കോടതിയെ
സമീപിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ഉചിതമായ നിയമഭേദഗതിക്ക്
കേന്ദ്രസര്‍ക്കാര്‍
തയ്യാറായിട്ടുണ്ടോ;
ഇതിനായി കേന്ദ്ര
സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ?