കെട്ടിടങ്ങള്‍ക്ക്
ചുമത്തുന്ന ലേബര്‍ സെസ്
1004.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെട്ടിടങ്ങള്‍ക്ക്
ചുമത്തിവരുന്ന ലേബര്‍
സെസിന്റെ മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(ബി)
ഒരിക്കല്‍
സെസ് ചുമത്തിയ
കെട്ടിടങ്ങള്‍ക്ക്
ചെറിയ മാറ്റങ്ങള്‍
വരുത്തിയതിന്റെ പേരില്‍
വീണ്ടും ഭാരിച്ച തുക
സെസ് ചുമത്തുന്ന രീതി
മൂലമുള്ള പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ലേബര്‍
സെസ് ചുമത്തുന്നതിന്
നിലവിലുളള അശാസ്ത്രീയ
സ്ലാബ് സംവിധാനം
പുനഃപരിശോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
ഇ
പേയ്മെന്റ് സംവിധാനം
1005.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അസംഘടിത
മേഖലയില്‍
പണിയെടുക്കുന്ന വിവിധ
തൊഴിലാളികള്‍ക്ക്
വേതനം ഉറപ്പ്
വരുത്തുന്നതിന് ഇ
പേയ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
അസംഘടിത
താെഴിലാളികള്ക്കുള്ള
പെന്ഷന് പദ്ധതി
1006.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
അസംഘടിത മേഖലകളിലെ
താെഴിലാളികള്‍ക്ക്
പെന്ഷന്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമാേ;
(ബി)
ഇൗ
സര്‍ക്കാര്‍ അസംഘടിത
മേഖലകളില്‍ നിന്നും
വിരമിച്ച
താെഴിലാളികള്‍ക്ക് എത്ര
രൂപയാണ് പെന്ഷന് ആയി
വിതരണം
ചെയ്തിട്ടുള്ളത്;ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമാേ;
(സി)
അര്‍ഹതപ്പെട്ട
പലര്‍ക്കും ഇൗ
പെന്ഷന് ആനുകൂല്യം
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;വിശദമാക്കുമോ?
താെഴിലാളി
ക്ഷേമത്തിനായി പുതിയ
പദ്ധതികള്‍
1007.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താെഴിലാളികളുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച പുതിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഏതെല്ലാം തൊഴില്‍
മേഖലകളിലാണ് അടിസ്ഥാന
ശമ്പളം പുതുക്കി
നല്‍കിയത്; ആയത്
അവര്‍ക്ക് കൃത്യമായി
ലഭിക്കുന്നുണ്ട് എന്ന്
ഉറപ്പ്
വരുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഏതെല്ലാം തൊഴില്‍
മേഖലകളാണ് മിനിമം വേതന
നിയമത്തിന്റെ
പരിധിയില്‍
വരുന്നതെന്ന്
അറിയിക്കാമോ;
(ഡി)
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
നിഷേധിക്കുന്ന
താെഴിലുടമകള്ക്കെതിരെ
എന്തെല്ലാം ശിക്ഷാ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
പുതിയ
തൊഴില്‍ നയം
1008.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പുതിയ തൊഴില്‍ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത നയത്തിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ; അവ
നടപ്പിലാക്കുന്നതിന്
കെെക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
നയത്തിന്റെ
അടിസ്ഥാനത്തില്‍
തൊഴിലാളികളുടെ അവകാശ
സംരക്ഷണത്തിനും, മിനിമം
വേതനം ഉറപ്പ്
വരുത്തുന്നതിനും
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ക്ഷേമനിധി
ബോര്‍ഡുകളിലെ നിയമനം
1009.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിൽ
വകുപ്പിന്റെ കീഴില്‍
എത്ര ക്ഷേമനിധി
ബോര്‍ഡുകളാണ്
ഉള്ളതെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബോര്‍ഡുകളിലെ ചീഫ്
എക്സിക്യൂട്ടീവ് ആയി
ആരെയെല്ലാമാണ്
നിയമിച്ചിരിക്കുന്നതെന്നും
നിയമന രീതിയും
മാനദണ്ഡവും ഇനം
തിരിച്ച് ലഭ്യമാക്കാമോ;
(സി)
ഈ
ബോര്‍ഡുകളില്‍ ലേബര്‍
വകുപ്പില്‍ നിന്നും
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
നിന്നും ചീഫ്
എക്സിക്യൂട്ടീവ്
തസ്തികയില്‍ ഉള്‍പ്പെടെ
എത്ര പേരെയാണ്
നിയമിച്ചിരിക്കുന്നതെന്നും
അവരുടെ പേര്, തസ്തിക,
മാതൃവകുപ്പിലെ തസ്തിക
എന്നിവയും
ഡപ്യൂട്ടേഷന് നിയമനം
ചട്ടപ്രകാരമുള്ള സമാന
തസ്തികയാണോ എന്നും
പരിശോധിച്ച് വിവരം
ലഭ്യമാക്കാമോ;
(ഡി)
സെക്രട്ടേറിയറ്റിലെ
ഉയര്‍ന്ന തസ്തികയില്‍
നിന്നും ബോര്‍ഡിലേക്ക്
ഡപ്യൂട്ടേഷന് നിയമനം
നല്കുന്നതു വഴി
മാതൃവകുപ്പില്‍
ഉണ്ടാകുന്ന ഒഴിവില്‍
ജീവനക്കാര്‍ക്ക്
ഉദ്യോഗക്കയറ്റം
നല്‍കുന്നതിനുള്ള
കുറുക്കുവഴിയായി ഇത്
മാറുകയും ബോര്‍ഡിനും
സര്‍ക്കാരിനും അധിക
സാമ്പത്തിക ബാധ്യത
ഉണ്ടാകുന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഇ)
ബോര്‍ഡുകളില്‍
നിയമനങ്ങൾക്ക്
നിശ്ചയിച്ചിട്ടുള്ള
വിദ്യാഭ്യാസ
യോഗ്യതയില്‍ ഇളവ്
നല്കി ഏതെങ്കിലും
തസ്തികകളില്‍
ആര്‍ക്കെങ്കിലും നിയമനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പേരും,തസ്തികയും
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനങ്ങള്‍
1010.
ശ്രീ.കെ.
ദാസന്
,,
പി.കെ. ശശി
,,
എം. നൗഷാദ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വിവിധ
ക്ഷേമനിധി ബോര്‍ഡുകളെ
അംഗത്വത്തിന്റെയും
സാമ്പത്തിക
സ്ഥിതിയുടെയും
അടിസ്ഥാനത്തില്‍
സംയോജിപ്പിച്ച്
ശാക്തീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
ആരോഗ്യം,
ഭവനനിര്‍മ്മാണം
തുടങ്ങിയ പുതിയ
മേഖലകളില്‍
മെച്ചപ്പെട്ട
ആനുകൂല്യങ്ങള്‍ ഉറപ്പു
വരുത്തുന്ന വിധത്തില്‍
ക്ഷേമനിധി ബോര്‍ഡുകള്‍
മുഖേനയുള്ള പദ്ധതികള്‍
പരിഷ്ക്കരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ക്ഷേമനിധി
ബോര്‍ഡുകളിലെ
വിവരശേഖരം
സമ്പൂര്‍ണ്ണമായി
ഡിജിറ്റെെസ്
ചെയ്യുന്നതിനും വിവിധ
ക്ഷേമനിധികളിലേയ്ക്കുള്ള
അംശദായം
അടയ്ക്കുന്നതിനും
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യുന്നതിനും ഏകജാലക
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ
ജീവനക്കാര്‍ക്ക് മിനിമം വേതനം
1011.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാരുടെയും, മറ്റ്
ജീവനക്കാരുടെയും മിനിമം
വേതനം പുതുക്കി
നിശ്ചയിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
മിനിമം
വേതന വിജ്ഞാപനത്തെ
ചോദ്യം ചെയ്ത് ആശുപത്രി
ഉടമകള്‍ നല്കിയ കേസ്
കോടതി തള്ളിയ
സാഹചര്യത്തില്‍
ജീവനക്കാര്‍ക്ക് മിനിമം
വേതനം
ലഭിക്കുന്നുവെന്ന്
ഉറപ്പ് വരുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
വിജ്ഞാപന
പ്രകാരം നിശ്ചയിച്ച
മിനിമം വേതനം നല്‍കാത്ത
ഏതെങ്കിലും
ആശുപത്രികള്‍ക്കെതിരെ
നിയമ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
എട്ടുമണിക്കൂറില്‍
കൂടുതല്‍ ജോലിചെയ്യുന്ന
ജീവനക്കാര്‍ക്ക്
ഓവര്‍ടൈം അലവന്‍സ്
ലഭിക്കുന്നുവെന്ന്
ഉറപ്പ്
വരുത്തുന്നതിനുള്ള
സംവിധാനം എന്താണ്
എന്നറിയിക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാരുടെ
ശമ്പള വര്‍ദ്ധന
1012.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.കെ.ബഷീര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രിയിലെ
നഴ്സുമാരുടെ ശമ്പള
വര്‍ദ്ധന ഉത്തരവ് എല്ലാ
സ്വകാര്യ
ആശുപത്രികളിലും
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇനിയും ഉത്തരവ്
നടപ്പിലാക്കാത്ത
സ്വകാര്യ
ആശുപത്രികള്‍ക്കെതിരെ
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഉത്തരവ്
പ്രകാരം ശമ്പള
വര്‍ദ്ധനവ് നടപ്പാക്കിയ
ആശുപത്രികളില്‍ പലതും
ശമ്പള കുടിശ്ശിക
നല്‍കുന്നതിന്
തയ്യാറാകുന്നില്ലെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ വിഷയത്തില്‍
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്താമോ;
(സി)
സുപ്രീം
കോടതി നിയോഗിച്ച സമിതി
ശുപാര്‍ശ ചെയ്ത
പ്രകാരമുള്ള ശമ്പളവും
ആനുകൂല്യങ്ങളും എല്ലാ
സ്വകാര്യ
ആശുപത്രികളിലും
നടപ്പിലാക്കിയിട്ടുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കേരള
ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍
ആക്ടിലെ ഭേദഗതി
1013.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഷോപ്സ് ആന്‍ഡ്
കൊമേഴ്സ്യല്‍ ആക്ടില്‍
വരുത്തിയിട്ടുള്ള പുതിയ
ഭേദഗതി എന്താണ്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഭേദഗതി പ്രകാരം
ജീവനക്കാര്‍ക്ക് ലഭിച്ച
ഇരിക്കാനുള്ള സൗകര്യവും
അവകാശവും ഷോപ്പുകളിൽ
അവർക്കു
നല്‍കിയിട്ടുണ്ടോ എന്ന്
ഉറപ്പു വരുത്തുന്നതിന്
പരിശോധന
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
സ്ത്രീ
തൊഴിലാളികളുടെ സുരക്ഷ
1014.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീ
തൊഴിലാളികളെ രാത്രി 9
മണിവരെ ജോലിക്ക്
നിയോഗിക്കാനും, രാത്രി
9 മണിക്കും രാവിലെ 6
മണിക്കും ഇടയില്‍
അവരുടെ സമ്മതത്തോടുകൂടി
ജോലിക്കു നിയോഗിക്കാനും
സാധ്യമാകുന്ന
വിധത്തില്‍ ഷോപ്പ്
ആന്റ് കൊമേഴ്സ്യല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമത്തില്‍ ഭേദഗതി
കൊണ്ടുവന്നിട്ടുണ്ടോ ;
(ബി)
ഇപ്രകാരം
രാത്രി 9 മണിവരെ
ജോലിചെയ്യുവാന്‍
നിര്‍ബന്ധിതരാകുന്ന
സ്ത്രീ തൊഴിലാളികളുടെ
സുരക്ഷയ്ക്കായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
ജോലിയിടങ്ങളില്‍
ഇരിക്കുവാനുള്ള അവകാശം
സ്ത്രീ
തൊഴിലാളികള്‍ക്ക്
ഉറപ്പാക്കിയിട്ടുള്ളത്
തൊഴിലുടമകള്‍
പാലിക്കുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഇത്
നടപ്പിലാക്കാത്ത
ഉടമകള്‍ക്കെതിരെ എന്ത്
നിയമനടപടിയാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
കടകളില്‍
ജോലി ചെയ്യുന്ന
പെണ്‍കുട്ടികളുടെ ജോലി സമയം
1015.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടകളില്‍ ജോലി
ചെയ്യുന്ന പതിനേഴ്
വയസ്സില്‍ താഴെയുള്ള
പെണ്‍കുട്ടികളുടെ ജോലി
സമയം രാത്രി 7 മണിവരെ
എന്നതില്‍ നിന്നും
രാത്രി 9 മണി വരെ
എന്നാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തടിസ്ഥാനത്തിലാണ്
പ്രസ്തുത സമയമാറ്റം
കൊണ്ടുവന്നതെന്ന്
വിശദമാക്കാമോ?
സ്വകാര്യ
ഇന്‍ഷുറന്‍സ് മേഖലയില്‍
നടക്കുന്ന തൊഴില്‍ ചൂഷണം
1016.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ഇന്‍ഷുറന്‍സ് മേഖലയില്‍
നടക്കുന്ന തൊഴില്‍
ചൂഷണം സംബന്ധിച്ചുള്ള
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ചുള്ള
വിശദാംശം നല്‍കുമോ;
(ബി)
അടിസ്ഥാന
ശമ്പളം, ഇ.എസ്.ഐ.,
പിഎഫ്.ആനുകൂല്യങ്ങള്‍
എന്നിവ നല്‍കാതെ
തുച്ഛമായ കമ്മീഷന്
വ്യവസ്ഥയില്‍
അഭ്യസ്തവിദ്യരായ
യുവാക്കളെ ജോലി
ചെയ്യുവാന്‍
പ്രേരിപ്പിക്കുന്ന
ഇത്തരം ഇന്‍ഷുറന്‍സ്
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ?
സ്വകാര്യ
ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ
ആനുകൂല്യങ്ങള്‍
1017.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഭ്യസ്തവിദ്യരായ
ആയിരക്കണക്കിന്
യുവാക്കള്‍
തൊഴിലെടുക്കുന്ന
സ്വകാര്യ ഇന്‍ഷുറന്‍സ്
മേഖലയില്‍ ഇ.എസ്.ഐ,
പി.എഫ്. ആനുകൂല്യങ്ങള്‍
നല്‍കാതെ കമ്മീഷന്
വ്യവസ്ഥയിലാണ് വേതനം
നല്‍കുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
ഇന്‍ഷുറന്‍സ് മേഖലയില്‍
ജോലിചെയ്യുന്ന
ഏജന്റുമാരുടെ
സംരക്ഷണത്തിനായി
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
സ്ഥാപനങ്ങളിലെ തൊഴില്‍ ചൂഷണം
1018.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
സ്ഥാപനങ്ങളിലെ തൊഴില്‍
ചൂഷണത്തിനെതിരെ ഈ
സര്‍ക്കാര്‍ ധാരാളം
ഉത്തരവുകള്‍
പുറപ്പെടുവിച്ചെങ്കിലും
സ്വകാര്യ
കച്ചവടസ്ഥാപനങ്ങളിലും
ചില ചെറുകിട
ഫാക്ടറികളിലും മറ്റു
ചെറിയ സ്ഥാപനങ്ങളിലും
സ്ത്രീ
ജീവനക്കാരെകൊണ്ട് വളരെ
വെെകിയും
ജോലിയെടുപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
എന്ത് നടപടികളാണ്
വകുപ്പുതലത്തില്‍
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
വകുപ്പ് തലത്തില്‍
നടന്ന പരിശോധനകള്‍
വിശദമാക്കാമോ;
(ഡി)
ചെങ്ങന്നൂരിലെ
ചില
വസ്ത്രവില്പനശാലകളില്
സ്ത്രീകള്‍
ഉള്‍പ്പെടെയുളള
ജീവനക്കാര്‍ക്ക്
ഇരിപ്പിടം
ലഭ്യമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കിൽ
ഇക്കാര്യത്തിൽ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പ്ലാന്റേഷന്
മേഖലയുടെ സമഗ്ര വികസനം
1019.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എസ്.രാജേന്ദ്രന്
,,
എം. സ്വരാജ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്ലാന്റേഷന്
മേഖലയുടെ സമഗ്ര
വികസനത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തോട്ടം
തൊഴിലാളികളുടെ കൂലിയും
മറ്റ് ആനുകൂല്യങ്ങളും
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ഭവനരഹിതരും
ഭൂരഹിതരുമായ
പ്ലാന്റേഷന്
തൊഴിലാളികള്‍ക്ക്
സ്വന്തമായി വീടും
സ്ഥലവും
ലഭ്യമാക്കുന്നതിനായി
നിലവില്‍ പദ്ധതികള്‍
ഉണ്ടോ എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്ലാന്റേഷന്
മേഖലയുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
പ്രത്യേക നയം
രൂപീകരിക്കാനും ഇതിനായി
പ്രത്യേക പ്ലാന്റേഷന്
ഡയറക്ടറേറ്റ്
രൂപീകരിക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
തൊഴിലിടങ്ങളില്‍
സ്ത്രീ സൗഹൃദ അന്തരീക്ഷം
1020.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലിടങ്ങളില്‍
ലിംഗസമത്വം
നടപ്പിലാക്കുന്നതിനും
സ്ത്രീ സൗഹൃദ
അന്തരീക്ഷം
സൃഷ്ടിക്കുന്നതിനും
ഉതകുന്ന നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
നടപ്പിലാക്കിയ
കാര്യങ്ങള്‍
വിശദമാക്കുമോ;
(സി)
വിവിധ
തൊഴില്‍ നിയമങ്ങള്‍
അനുസരിച്ച് സ്ത്രീ
തൊഴിലാളികള്‍ക്ക്
ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍ ഉറപ്പ്
വരുത്തുന്നതിന് തൊഴിൽ
വകുപ്പിന്
സാധിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച് സ്ത്രീ
തൊഴിലാളികളെ
ബോധവല്ക്കരിക്കുവാന്
തൊഴില്‍ വകുപ്പ് എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഇ)
മെറ്റേണിറ്റി
ബെനഫിറ്റ് ആക്ട്
ബാധകമല്ലാത്ത അസംഘടിത
മേഖലയിലെ
താെഴിലാളികള്‍ക്ക്
നല്കി വരുന്ന
പ്രസവാനുകൂല്യം
കാലോചിതമായി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
സൂപ്പര്‍മാര്‍ക്കറ്റുകളിലെയും
ഷോപ്പിംഗ് മാളുകളിലെയും
തൊഴിലാളികള്‍
1021.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സൂപ്പര്‍മാര്‍ക്കറ്റുകളിലും
ഷോപ്പിംഗ് മാളുകളിലും
ജോലിചെയ്യുന്ന
തൊഴിലാളികളുടെ സേവന
വേതന വ്യവസ്ഥകളും
തൊഴില്‍ സാഹചര്യങ്ങളും
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അത്
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ ഇടപെടലുകളാണ്
ഇതിനകം
നടത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
മിനിമം കൂലി
പ്രഖ്യാപിക്കാത്ത
മേഖലകള്‍, അവയില്‍
മിനിമം കൂലി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
തുടങ്ങിയവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
സ്ഥിതിവിവര കണക്കുകള്‍
1022.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ജോലിചെയ്യുന്ന ഇതര
സംസ്ഥാന
തൊഴിലാളികളെക്കുറിച്ചുളള
സ്ഥിതിവിവര കണക്കുകള്‍
സര്‍ക്കാരിന്റെ കൈവശം
ഉണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുളള ഐഡന്റിറ്റി
കാര്‍ഡുകള്‍
നല്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍ ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
വേണ്ടി ഏതെങ്കിലും
തരത്തിലുളള
പരിശീലനപരിപാടികള്‍/ശില്പശാലകള്/പഠനക്ലാസ്സുകള്‍
സംഘടിപ്പിക്കുന്നുണ്ടോ;
എന്നറിയിക്കാമോ;
(ഇ)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഇതര
സംസ്ഥാന താെഴിലാളികളുടെ
രജിസ്ട്രേഷന്
1023.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ ഇതര
സംസ്ഥാനങ്ങളില്‍
നിന്നും എത്ര
താെഴിലാളികള്‍
ജാേലിചെയ്യുന്നുണ്ട്;
വിശദവിവരം നല്കുമാേ;
(ബി)
ഇതര
സംസ്ഥാന
താെഴിലാളികള്‍ക്ക്
രജിസ്ട്രേഷന്
നടപടികള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ;
എല്ലാ താെഴിലാളികളെയും
ക്ഷേമ നിധിയില്‍
അംഗങ്ങളാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടാേ;
(സി)
ഇവരുടെ
ആരാേഗ്യ പരിശാേധനയ്ക്ക്
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്കുമാേ ;
(ഡി)
ഇവരുടെ
താമസത്തിനായി
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കിവരുന്നത്
എന്നറിയിക്കാമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക്
സാമൂഹ്യസുരക്ഷാ പദ്ധതികള്‍
1024.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള ഇതര സംസ്ഥാന
തൊഴിലാളികളുടെ
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ട എത്ര
തൊഴിലാളികള്‍ ജോലി
ചെയ്തുവരുന്നുണ്ട്
എന്നറിയിക്കാമോ;
(ബി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായി
ഏര്‍പ്പെടുത്തിയ
സാമൂഹ്യസുരക്ഷാ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ദിവസക്കൂലിയുടെ
കാര്യത്തില്‍
നടന്നുവരുന്ന ചൂഷണം
അവസാനിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ?
ആവാസ്
ഇന്‍ഷുറന്‍സ് പദ്ധതി
1025.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആവാസ്
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ നാളിതുവരെ
എത്ര ഇതരസംസ്ഥാന
താെഴിലാളികളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം നടത്തിയ
വിവരശേഖരണത്തിന്റെ
അടിസ്ഥാനത്തില്‍ എത്ര
ഇതരസംസ്ഥാന
താെഴിലാളികള്‍
സംസ്ഥാനത്ത്
താെഴിലെടുക്കുന്നുണ്ടെന്നുള്ള
വിവരം ലഭ്യമാക്കാമാേ;
(സി)
ആവാസ്
ഇന്‍ഷുറന്‍സ് പദ്ധതി
പ്രകാരം ഇതരസംസ്ഥാന
താെഴിലാളികള്‍ക്ക്
നാളിതുവരെയായി എത്ര
രൂപയാണ് ഇന്‍ഷുറന്‍സ്
തുകയായി അനുവദിച്ച്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ രജിസ്ട്രേഷന്
1026.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇതരസംസ്ഥാന
തൊഴിലാളികളുടെ
രജിസ്ട്രേഷന്
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇതനുസരിച്ച് വിവിധ
സംസ്ഥാനങ്ങളിൽ നിന്നും
എത്തിയിട്ടുള്ള
തൊഴിലാളികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ആകെ
എത്ര ഇതര സംസ്ഥാന
തൊഴിലാളികള്‍
സംസ്ഥാനത്ത് ഇപ്പോള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ?
താെഴില്‍
നിയമങ്ങള്‍
1027.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താെഴില്‍
നിയമങ്ങള്‍ കര്‍ശനമായി
പാലിക്കപ്പെടുന്നുവെന്ന്
ഉറപ്പ് വരുത്തുവാന്‍
താെഴില്‍ വകുപ്പിന്റെ
എന്‍ഫാേഴ്സ്മെന്റ്
വിഭാഗത്തിന്റെ ഇടപെടല്‍
കാെണ്ട്
സാധിക്കുന്നുണ്ടാേ;വിശദമാക്കാമോ;
(ബി)
എന്‍ഫാേഴ്സ്മെന്റ്
വിഭാഗത്തെ
ശാക്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
താെഴില്‍
നിയമങ്ങള്‍ കൂടുതല്‍
ലംഘിക്കപ്പെടുന്ന
പ്ലാന്റേഷന് മേഖലയില്‍
താെഴിലാളികളുടെ സേവന
വേതന വ്യവസ്ഥകള്‍
ഉറപ്പ് വരുത്തുന്നതിന്
ശക്തമായ നടപടികള്‍
സ്വീകരിക്കുന്നുണ്ടാേ
എന്നറിയിക്കാമോ;
(ഡി)
താെഴില്‍
സ്ഥാപനങ്ങളുടെ
ഗുണനിലവാരം
മെച്ചപ്പെടുത്തി
മെച്ചപ്പെട്ട താെഴില്‍
അന്തരീക്ഷം
സൃഷ്ടിക്കുന്നതിനായി
കേരള ഷാേപ്പ്സ് ആന്റ്
കാേമേഴ്സ്യല്
എസ്റ്റാബ്ലിഷ് മെന്റ്
നിയമത്തിന് കീഴില്‍
വരുന്ന സ്ഥാപനങ്ങളില്‍
ഗ്രേഡിംഗ് സിസ്റ്റം
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്ത്തികമാക്കിയിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(ഇ)
ഗാര്‍ഹിക
താെഴില്‍, സെക്യൂരിറ്റി
മേഖല എന്നിവയില്‍
നിശ്ചയിച്ച മിനിമം
വേതനം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ് എന്ന്
അറിയിക്കുമോ?
റാന്നി
മണ്ഡലത്തില്‍ ഇ.എസ്.എെ.
ഡിസ്പെന്‍സറി
1028.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ ഇ.എസ്.എെ.
ഡിസ്പെന്‍സറികളും
ഇ.എസ്.എെ. ആശുപത്രികളും
ഉള്ളത്
എവിടെയാെക്കെയാണ്
എന്നറിയിക്കാമോ;
(ബി)
താേട്ടം
താെഴിലാളികള്‍ ഏറെയുള്ള
റാന്നി
നിയാേജകമണ്ഡലത്തിന്
അനുവദിച്ച ഇ.എസ്.എെ.
ഡിസ്പെന്‍സറി ഇതുവരെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമാേ?
ചങ്കുവെട്ടി
ഇ.എസ്.ഐ ആശുപത്രിയുടെ വിവിധ
ആവശ്യങ്ങള്‍
1029.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
ചങ്കുവെട്ടി ഇ.എസ്.ഐ
ആശുപത്രിയുടെ വിവിധ
ആവശ്യങ്ങള്‍ സംബന്ധിച്ച
പ്രൊപ്പോസലുമായി
ബന്ധപ്പെട്ട,
ഇന്‍ഷ്വറന്‍സ്
വകുപ്പിലെ
ഇ/2682669/2018/എം(എല്‍ബി
ആന്റ് ആര്‍ഡി)
എന്നഫയലിലെ മുഴുവന്‍
വിവരങ്ങളും
ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ഇ.എസ്.ഐ
വകുപ്പ് ഡയറക്ടര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
ഇന്‍ഷ്വറന്‍സ്
മെഡിക്കല്‍ സര്‍വ്വീസസ്
വകുപ്പ്
ഡയറക്ടറേറ്റില്‍
ചങ്കുവെട്ടി ഇ.എസ്.ഐ
ആശുപത്രിയുമായി
ബന്ധപ്പെട്ട എല്ലാ
ഫയല്‍ വിവരങ്ങളും
ലഭ്യമാക്കുമോ?
അണ്
എയിഡഡ് സ്കൂളുകളിലെ
അധ്യാപകരുടെ മിനിമം ശമ്പളം
1030.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മാനേജ്മെന്റിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
അണ് എയിഡഡ്
സ്കൂളുകളില്‍ ജോലി
ചെയ്യുന്ന
അധ്യാപകര്‍ക്ക് മിനിമം
ശമ്പളം
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രീ
പ്രൈമറി/എല്‍.പി./യു.പി./ഹൈസ്കൂള്‍/ഹയര്‍സെക്കണ്ടറി
എന്നീ വിഭാഗത്തിലെ
അധ്യാപകര്‍ക്ക്
നിശ്ചയിച്ച മിനിമം
ശമ്പളം എത്ര
രൂപയാണെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
അധ്യാപകര്‍ക്ക് ഒരു
ദിവസത്തെ ജോലി സമയം
എത്ര മണിക്കൂറാണെന്ന്
നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
അണ്
എയ്ഡഡ് വിദ്യാഭ്യാസ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
മുഴുവന്‍ പേര്‍ക്കും
ബാധകമാകും വിധം മിനിമം
കൂലി നിശ്ചയിക്കാനും
ഇവരുടെ സേവനവേതന
വ്യവസ്ഥകള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താനുമുള്ള
സംവിധാനം നിലവിലുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇതിനായി പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
സ്വകാര്യ
സ്ഥാപനങ്ങളിലെ മിനിമം വേതനം
1031.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
സര്‍ക്കാര്‍ നിശ്ചയിച്ച
മിനിമം വേതനം ചില
സ്ഥാപനങ്ങള്‍
നല്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ ഈ
സർക്കാർ സ്വീകരിച്ച
നടപടികളുടെ
വിശദവിവരങ്ങള്‍
നല്‍കാമോ?
ഇ.എസ്.ഐ
ആനുകൂല്യം
ലഭിക്കുന്നത്തിനുള്ള അപേക്ഷ
1032.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ
ആനുകൂല്യം
ലഭിക്കുന്നതിനു വേണ്ടി.
ശ്രീമതി റീജാ
വര്‍ഗ്ഗീസ് ,
മുണ്ടംകുഴിയില്,
ശാന്തിപുരം, പെരുവ ,
കോട്ടയം, 4708038156
നമ്പരായി എപ്ലോയീസ്
സ്റ്റേറ്റ്
ഇന്‍ഷ്വറന്‍സ്
കോര്‍പ്പറേഷനില്‍
നല്കിയ അപേക്ഷയില്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ശ്രീമതി.
റീജയ്ക്ക് ആനുകൂല്യം
നല്കുവാന്
വൈകുന്നതിന്റെ കാരണവും
ഒക്ടോബര്‍ മാസം 10ാം
തീയതി നല്കിയ
അപേക്ഷയില്‍ നാളിതുവരെ
സ്വീകരിച്ച നടപടികളും
വ്യക്തമാക്കാമോ;
(സി)
ഈ
അപേക്ഷ ഇപ്പോള്‍ ആരുടെ
പക്കലാണെന്നും ആയതിന്റെ
ഫയല്‍ നമ്പരും
വ്യക്തമാക്കാമോ?
ഐ.ടി.ഐ
കളുടെ ഭൗതിക സാഹചര്യം
1033.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.ടി.ഐ കളുടെ ഭൗതിക
സാഹചര്യം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ധനുവച്ചപുരം
ഗവ. ഐ.ടി.ഐ യെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലില്‍
എന്തൊക്കെ
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രൊപ്പോസലില്‍
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയാക്കി
അടിയന്തരമായി തുടര്‍
നടപടികള്‍
കൈക്കൊള്ളാമോ?
ഐ.ടി.ഐ.കളില്‍
പുതിയ കോഴ്സുകള്‍
1034.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയ
ഐ.ടി.ഐ.കള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
ഐ.ടി.ഐ.കളില്‍ ഏതൊക്കെ
പുതിയ കോഴ്സുകളാണ്
ആരംഭിച്ചത്; വിശദവിവരം
അറിയിക്കുമോ?
സി.ടി.ഐ.ട്രെയിനിംഗ്
കാലയളവിലെ ദിനബത്ത
1035.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആർ.പാർട്ട്
II റൂൾ 59 റൂളിംഗ്
നമ്പർ 2 പ്രകാരം
ട്രെയിനിംഗിന്
നിയോഗിക്കപ്പെടുന്ന
ഉദ്യോഗസ്ഥർക്ക്
യാത്രപടിയും ദിനബത്തയും
അനുവദിക്കാമെന്നിരിക്കെ
2015-2016, 2016-2017
വർഷങ്ങളിൽ സി.ടി.ഐ.
ട്രെയിനിംഗിന്
നിയോഗിക്കപ്പെട്ട
വ്യവസായിക പരിശീലന
വകുപ്പിലെ
ഇൻസ്ട്രക്ടർമാരിൽ
ബഹുഭൂരിപക്ഷം പേർക്കും
ദിനബത്ത അനുവദിച്ച്
കിട്ടിയിട്ടില്ല എന്ന
കാര്യം ശ്രദ്ധയിൽ
വന്നിട്ടുണ്ടോ;
(ബി)
സമാനമായ
സാഹചര്യത്തിൽ ഇതേ
ട്രെയിനിംഗിന് ഇതേ
കാലയളവിൽ
നിയോഗിക്കപ്പെട്ട
പട്ടികജാതി വികസന
വകുപ്പു നടത്തി വരുന്ന
ഐ ടി ഐ കളിലെ
ഇൻസ്ട്രക്ടർമാർക്ക് ദിന
ബത്ത പ്രസ്തുത കെ എസ്
ആർ റൂൾ പ്രകാരം
ലഭിക്കുന്നുണ്ട് എന്ന്
ചൂണ്ടിക്കാട്ടി ടി
ദിനബത്ത ആവശ്യപ്പെട്ട്
ഇൻസ്ട്രക്ടർമാർ
വ്യവസായിക പരിശീലന
വകുപ്പ് ഡയറക്ടർക്ക്
നിവേദനം നൽകിയപ്പോൾ എഫ്
3/37066/15 നമ്പരായ് ടി
ഇൻസ്ട്രക്ടർമാർക്ക്
ദിനബത്തയ്ക്ക്
അർഹതയില്ല എന്നു
വ്യക്തമാക്കി വകുപ്പ്
ഡയറക്ടറുടെ തെറ്റായ
ഉത്തരവ് ഇറങ്ങിയത്
സംബന്ധിച്ച് സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കിൽ
ദിനബത്ത അനുവദിച്ച്
നൽകുന്നത് സംബന്ധിച്ചും
ദിനബത്ത അനുവദിച്ച്
നൽകുന്നതിൽ വീഴ്ച
വരുത്തിയ
ഉദ്യോഗസ്ഥർക്കെതിരെ
സ്വീകരിച്ച നടപടിയെ
സംബന്ധിച്ചും
വിശദമാക്കുമോ;
(ഡി)
2015-2016,2016-2017
കാലയളവിൽ
സി.ടി.ഐ.ട്രെയ്നിംഗിന്
നിയോഗിക്കപ്പെട്ട
ഇൻസ്ട്രക്ടർമാർക്ക്
അർഹതപ്പെട്ട ദിനബത്ത
അനുവദിച്ച് നൽകുന്നതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സം നിലവിലുണ്ടോ;
(ഇ)
ഉണ്ടെങ്കിൽ
ഈ തടസ്സം പരിഹരിച്ച്
ദിനബത്ത അനുവദിച്ച്
നൽകുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എെ.ടി.എെ.കളുടെ
വികസനം
1036.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര എെ.ടി.എെ.കള്‍
ഉണ്ടെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
വികസനത്തിന് മുന്‍
സര്‍ക്കാരിന്റെയും ഇൗ
സര്‍ക്കാരിന്റെയും
കാലത്ത് വകയിരുത്തിയ
തുക എത്രയാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
തുക ഉപയോഗിച്ച് ചെയ്ത
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
വനിതകള്‍ക്കായുളള
എെ.ടി.എെ.
ഏതൊക്കെയാണെന്നും മുന്‍
സര്‍ക്കാരിന്റെയും ഇൗ
സര്‍ക്കാരിന്റെയും
കാലത്ത് ഇതിനുവേണ്ടി
വകയിരുത്തിയ തുക
എത്രയാണെന്നും
അറിയിക്കുമോ;
(ഇ)
പ്രസ്തുത
തുകയില്‍ നിന്ന്
ഏതെല്ലാം
കാര്യങ്ങള്‍ക്ക് എത്ര
രൂപ ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
പുതിയ
ഐ.ടി.ഐ കളും കോഴ്സുകളും
1037.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി
ആരംഭിച്ചിട്ടുള്ള
ഐ.ടി.ഐ-കളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ആധുനികവല്‍ക്കരണത്തിന്റെ
ഭാഗമായി പുതിയതായി
ആരംഭിച്ചിട്ടുള്ള
കോഴ്സുകള്‍
ഏതൊക്കെയാണ്; ഇതിലൂടെ
പുതിയ തൊഴില്‍ മേഖലകള്‍
സംസ്ഥാനത്ത് വളര്‍ന്നു
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദ
വിവരം നല്‍കുമോ?
മാടായി
ഐ.ടി.ഐ യില്‍ പുതിയ
കോഴ്സുകള്‍
1038.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി
ഐ.ടി.ഐ യില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
സമര്‍പ്പിച്ച
അപേക്ഷയില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
ഐ.ടി.ഐയില്‍
അപേക്ഷിക്കുന്ന
കുട്ടികളുടെ എണ്ണം
കണക്കിലെടുത്ത്
കൂടുതല്‍ കോഴ്സുകള്‍
ഉടന്‍തന്നെ
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഏലപ്പാറ
പഞ്ചായത്തിൽ ഐ.ടി.ഐ
1039.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജക മണ്ഡലത്തിലെ
ഏലപ്പാറ പഞ്ചായത്തിൽ
ഐ.ടി.ഐ
ആരംഭിക്കുന്നതിന്
വ്യാവസായിക
പരിശീലനവകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കാമോ;
(ബി)
ഐ.ടി.ഐ
ആരംഭിക്കുന്നതിനുളള
കാലവിളംബം സംബന്ധിച്ച
കാരണങ്ങൾ
വ്യക്തമാക്കാമോ?
കരിമ്പുഴ
ഐ.ടി.ഐ. യുടെ വികസനം
1040.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരിമ്പുഴ
കേണല്‍ നിരഞ്ജന്
സ്മാരക സര്‍ക്കാര്‍
ഐ.ടി.ഐ. യുടെ
വികസനത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദീകരിക്കാമോ;
(ബി)
ഐ.ടി.ഐ.യുടെ
സുഗമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ ഭൗതിക
സാഹചര്യങ്ങളുടെ
അപര്യാപ്തത സംബന്ധിച്ചു
നിലവിലുള്ള പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(സി)
ഏങ്കില്‍
അത്
പരിഹരിക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ചാലക്കുടി
ഗവണ്മെന്റ് ഐ.ടി.ഐ.യുടെ
നവീകരണം
1041.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
ഐ.ടി.ഐ.കളെ
അന്താരാഷ്ട്ര
നിലവാരത്തില്‍
നവീകരിക്കുന്നതിനായുള്ള
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
ചാലക്കുടി ഗവണ്മെന്റ്
ഐ.ടി.ഐ.യുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
ഇനിയും ആരംഭിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ചാലക്കുടി
ഗവണ്മെന്റ്
ഐ.ടി.ഐ.യുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനാവശ്യമായ
സത്വരനടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
തിരുവമ്പാടി
സര്‍ക്കാര്‍ ഐ.ടി.ഐ കെട്ടിടം
1042.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
സര്‍ക്കാര്‍ ഐ.ടി.ഐ
കെട്ടിട
നിര്‍മ്മാണത്തിന്
ഭരണാനുമതി ലഭിക്കുന്ന
കാര്യം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന് ഇനി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
എപ്പോള്‍
പ്രവൃത്തി ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
നവജീവന്‍
പദ്ധതി
1043.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടും ജോലി
ലഭിക്കാതെ പ്രായപരിധി
കഴിഞ്ഞവര്‍ക്ക് വേണ്ടി
നവജീവന്‍ എന്ന പേരില്‍
ഒരു പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങളും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന രീതിയും
വിശദമാക്കാമോ?
മലപ്പുറം
ജില്ലയില്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നടത്തിയ
നിയമനങ്ങള്‍
1044.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മലപ്പുറം
ജില്ലയില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നടത്തിയ നിയമനങ്ങളുടെ
വിശദാംശങ്ങള്‍ തസ്തിക
തിരിച്ച് നല്‍കുമോ;
(ബി)
പി.എസ്.സി.
റാങ്ക് ലിസ്റ്റുകള്‍
നിലവിലുള്ള
തസ്തികകളില്‍
താല്‍ക്കാലിക
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(സി)
പുതുതായി
ഏതെല്ലാം തസ്തികകളിലാണ്
താല്‍ക്കാലിക നിയമനം
നടത്തുവാന്‍
തീരുമാനിച്ചിട്ടുളളത്
എന്ന് അറിയിക്കുമോ?
സ്വയം
താെഴില്‍ സംരഭങ്ങള്‍
ആരംഭിക്കുന്നതിനായുളള
പദ്ധതികള്‍
1045.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വയം
താെഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനായി
ശരണ്യ പദ്ധതി
പ്രകാരമുള്ള പലിശ രഹിത
വായ്പ തുക
വര്‍ദ്ധിപ്പിച്ചു
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടാേ;
വ്യക്തമാക്കാമോ;
(ബി)
കെസ്റു
പദ്ധതി പ്രകാരമുള്ള
വായ്പ തുക
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
ഇപ്പാേള്‍ എത്ര രൂപയാണ്
വായ്പയായി
നല്‍കുന്നതെന്ന്
വ്യക്തമാക്കാമാേ; ഇൗ
പദ്ധതി പ്രകാരം 2017-18
കാലയളവില്‍ എത്ര
പേര്‍ക്ക് വായ്പ
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമാേ?
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുളള
നടപടികള്‍
1046.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സ്വകാര്യ
മേഖലയിലെ
തൊഴില്‍ദാതാക്കളെ
ഉദ്യോഗാര്‍ത്ഥികളുമായി
ബന്ധപ്പെടുത്തി
അവര്‍ക്ക് തൊഴില്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍
ചെയ്തവര്‍ക്ക്
സ്വയംതൊഴില്‍
ചെയ്യുന്നതിന് വായ്പ
അനുവദിക്കുന്ന പദ്ധതി
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വിധവകള്‍ക്കും
അശരണരായ വനിതകള്‍ക്കും
സ്വയംതൊഴില്‍
കണ്ടെത്തുന്നതിന്
സഹായിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
മെഗാ
ജോബ് ഫെസ്റ്റുകള്‍
1047.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര മെഗാ ജോബ്
ഫെസ്റ്റുകള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ജോബ് ഫെസ്റ്റുകളില്‍
എത്ര പേര്
പങ്കെടുത്തിരുന്നുവെന്ന
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
മെഗാ
ജോബ് ഫെസ്റ്റ് മുഖേന
എത്ര പേര്‍ക്ക്
നാളിതുവരെ ജോലി
ലഭിച്ചിട്ടുണ്ടെന്നുളള
വിവരം ലഭ്യമാക്കുമോ?
ഷാെര്ണ്ണൂര്
എെ.പി.ടി വികസനം
1048.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഷാെര്ണ്ണൂര്
എെ.പി.ടി-യില്‍ ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കാമാേ;
(ബി)
ഷാെര്ണ്ണൂര്
എെ.പി.ടി യില്‍
പ്രിന്റിംഗ് മ്യൂസിയം
ഉള്‍പ്പെടെ എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമാേ ?
ജോലി
നഷ്ടപ്പെട്ട ബാര്‍
തൊഴിലാളികളുടെ പുനരധിവസം
1049.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാറുകള്‍
പൂട്ടിയപ്പോള്‍ ജോലി
നഷ്ടപ്പെട്ട
തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിനായി
മദ്യ വിലയില്‍ സെസ്സ്
ഏര്‍പ്പെടുത്തിയിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത സെസ്സ്
പ്രകാരം സമാഹരിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തുക ബാര്‍
തൊഴിലാളികളുടെ
പുനരധിവാസത്തിനായി
ഉപയോഗിച്ചോ; എങ്കില്‍
എന്ത് തുകയാണ് ഇതിനായി
വിനിയോഗിച്ചത്;
(ഡി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൂടുതല്‍
ബാറുകള്‍ തുറന്നിട്ടും
ജോലി ലഭിക്കാത്ത ബാര്‍
തൊഴിലാളികളുണ്ടോ;
ഉണ്ടെങ്കില്‍
അവര്‍ക്കായി
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വിദേശ
നിര്‍മ്മിത മദ്യം
1050.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശ
നിര്‍മ്മിത മദ്യം
സംസ്ഥാനത്ത്
വില്‍ക്കുന്നതിനായി
പുതിയ ബ്രാന്റുകള്‍ക്ക്
ലേബല്‍, ബ്രാന്റ്
രജിസ്ട്രേഷന് എന്നീ
ഇനങ്ങളില്‍ എക്സൈസ്
വകുപ്പിന് വരുമാനം
ലഭിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സര്‍ക്കാരിന്റെ
പുതിയ മദ്യനയത്തിന്റെ
ഭാഗമായി വിദേശ
നിര്‍മ്മിത മദ്യം
സംസ്ഥാനത്ത്
വില്ക്കുവാന് അനുമതി
നല്‍കിയതിലൂടെ
മേല്‍പ്പറഞ്ഞ
ഇനങ്ങളില്‍
സര്‍ക്കാരിന് ഇതിനകം
എത്ര വരുമാനം
ലഭിച്ചെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെങ്കിലും
ഒരു ലേബലില്‍ ചെറിയ
മാറ്റം വരുത്തുന്ന
സാഹചര്യത്തില്‍
അവയ്ക്ക് പുതുതായി
രജിസ്ട്രേഷന്
എടുക്കേണ്ടതുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഇപ്രകാരം
പുതുതായി രജിസ്ട്രേഷന്
എടുത്ത വകയില്‍ എക്സൈസ്
വകുപ്പിന് 2018ല്‍
ലഭിച്ച വരുമാനം
എത്രയാണെന്നറയിക്കാമോ?
മദ്യം
മൂലമുണ്ടാകുന്ന
വിപത്തിനെക്കുറിച്ച്
ബോധവല്‍ക്കരണം
1051.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തിന്റെ
വിപത്തിനെ കുറിച്ച്
സര്‍ക്കാര്‍ നടത്തുന്ന
ബോധവല്‍ക്കരണ
പരിപാടികളിലൂടെ
മദ്യത്തോടുള്ള
ജനങ്ങളുുടെ
മനോഭാവത്തില്‍ മാറ്റം
സൃഷ്ടിക്കുവാന്‍
സാധിക്കുമെന്ന്
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍ ഇത്തരം
ബോധവല്‍ക്കരണ
പ്രവര്‍ത്തനത്തിലൂടെ
നടത്തിയ ഇടപെടലുകള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബോധവല്‍ക്കരണത്തിലൂടെ
മദ്യത്തോടുള്ള
ജനങ്ങളുടെ
മനോഭാവത്തില്‍ മാറ്റം
ഉണ്ടായതായും മദ്യ
ഉപഭോഗത്തില്‍ കുറവ്
വന്നതായും
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
കഴിഞ്ഞ
മുപ്പത് മാസത്തിനകം
സംസ്ഥാനത്ത്
മദ്യവില്പനയില് ഉണ്ടായ
കുറവ് എത്രയെന്ന്
വിശദമാക്കുമോ?
കൊയിലാണ്ടി
എക്സെെസ് ഓഫീസിന് സ്വന്തമായി
കെട്ടിടം
1052.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടിയില്‍
എക്സെെസ് ഓഫീസിന്
സ്വന്തമായി കെട്ടിടം
ഇല്ലാതെ
അസൗകര്യങ്ങളാല്‍
വീര്‍പ്പുമുട്ടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പുതിയ
ഒാഫീസിനായി ഏതെങ്കിലും
തരത്തിലുള്ള
പ്രൊപ്പോസലുകള്‍
വകുപ്പ് തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സ്ഥലം
ലഭ്യമായ ഇടങ്ങളിൽ പുതിയ
ഓഫീസ് കെട്ടിടം
നിര്‍മ്മിക്കാനാവശ്യമായ
ഫണ്ട് സര്‍ക്കാര്‍
നല്‍കിവരുന്നുണ്ടോ;
എങ്കില്‍ ആയത്
ലഭ്യമാക്കാന്‍
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
വിദേശനിര്‍മ്മിത
വിദേശ മദ്യത്തില്‍ നിന്നുള്ള
നികുതി വരുമാനം
1053.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശനിര്‍മ്മിത
വിദേശ മദ്യത്തിന് കേരള
വിപണിയില്‍ പ്രിയം
ഏറുന്നുവെന്നത്
വസ്തുതയാണോ;
(ബി)
സംസ്ഥാനത്ത്
ഇത്തരം മദ്യം വിതരണം
ചെയ്യുന്നതിനായി എത്ര
ബ്രാന്റുകള്‍ക്കാണ്
ബിവറേജസ്
കോര്പ്പറേഷന് അനുമതി
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
അതില്‍
എത്ര ബ്രാന്റുകള്‍
നിലവില്‍ സംസ്ഥാന
വിപണിയില്‍
വില്‍ക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
2018
ല്‍ എത്ര കോടി രൂപയുടെ
വിദേശ നിര്‍മ്മിത
വിദേശമദ്യമാണ്
സംസ്ഥാനത്ത് വില്പന
നടത്തിയതെന്ന്
അറിയിക്കുമോ;
(ഇ)
സംസ്ഥാനത്തിന്
ഈ ഇനത്തില്‍
നികുതിയിനത്തിലും
മറ്റുമായി എന്ത്
വരുമാനം ലഭിച്ചുവെന്ന്
അറിയിക്കുമോ?
വ്യാജമദ്യത്തിന്റെ
വ്യാപനം തടയുന്നതിന് നടപടി
1054.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്രിസ്തുമസ്
നവവത്സര
ആഘോഷങ്ങളോടനുബന്ധിച്ച്
വ്യാജമദ്യത്തിന്റെ
വ്യാപനം തടയുന്നതിന്
എക്സൈസ് വകുപ്പ് നടപടി
സ്വീകരിച്ചിരുന്നുവോ;
(ബി)
ഇതിനോടനുബന്ധിച്ച്
എത്ര റെയ്ഡുകളാണ്
നടത്തിയതെന്നും എത്ര
ലിറ്റര്‍ വ്യാജമദ്യവും
കോടയും
പിടിച്ചെടുത്തുവെന്നും
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍ എത്ര
പേര്‍ക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നറിയിക്കാമോ?
മദ്യത്തിന്റെ
ഗുണനിലവാരവും സുരക്ഷയും
1055.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തെ
ഭക്ഷ്യസുരക്ഷാ
ഗുണനിലവാര നിയമ
പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച
നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത്
എന്നുമുതല്‍ നിലവില്‍
വരുമെന്ന് പറയാമോ;
(ബി)
നിയമം
നടപ്പാകുന്നതോടെ
മദ്യത്തിന്റെ
ഗുണനിലവാരവും സുരക്ഷയും
സംബന്ധിച്ച പരിശോധനകള്‍
ഭക്ഷ്യസുരക്ഷാ വിഭാഗം
ഏറ്റെടുത്ത് നടത്തുമോ;
അതോടൊപ്പം മദ്യം
ആരോഗ്യത്തിന് ഹാനികരം,
മദ്യപിച്ച്
വാഹനമോടിക്കരുത് എന്നീ
സന്ദേശങ്ങള്‍
കുപ്പികളില്‍
രേഖപ്പെടുത്തുമോ;
(സി)
നിയമം
നടപ്പാക്കുന്നതോടെ
മറ്റെന്തൊക്കെ
നിബന്ധനകള്‍
പ്രാബല്യത്തില്‍
വരുമെന്ന്
വ്യക്തമാക്കുമോ?
ലഹരി
വസ്തുക്കളുടെ വിതരണം
തടയുന്നതിനുള്ള നടപടി
1056.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍,
കോളേജ്
വിദ്യാര്‍ത്ഥികളെ
ലക്ഷ്യമിട്ട് ലഹരി
മരുന്ന് മാഫിയ
നടത്തുന്ന ലഹരി
വസ്തുക്കളുടെ വിതരണം
തടയുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കഴിഞ്ഞ വര്‍ഷം എത്ര
രൂപയുടെ നിരോധിത ലഹരി
വസ്തുക്കള്‍
പിടികൂടിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ലഹരി
മരുന്ന് കേസുകളില്‍
പിടികൂടുന്നവര്‍ക്ക്
കടുത്ത ശിക്ഷ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ലഹരി
മരുന്ന് മാഫിയയെ
നേരിടുന്നതിനായി
എക്സൈസ് വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
എക്സൈസ്
വകുപ്പിൽ കേസുകളുടെ എണ്ണം
പെരുപ്പിച്ചു കാണിക്കാൻ
സമ്മര്‍ദ്ദം
1057.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊണ്ടി
മുതല്‍ നശിപ്പിച്ചതായി
കോടതിയില്‍ വ്യാജ
റിപ്പോര്‍ട്ട്
നല്‍കിയശേഷം
അതുപയോഗിച്ച് എക്സൈസ്
വകുപ്പ് വീണ്ടും വ്യാജ
കേസ് എടുക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കേസുകളുടെ എണ്ണം
പെരുപ്പിച്ചു
കാണിക്കാനായി
മേലുദ്യോഗസ്ഥരുടെ
സമ്മര്‍ദ്ദം മൂലംമാണോ
ഇത്തരം നടപടികളെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇതുകാരണം
ചെറിയ അളവില്‍ ലഹരി
മരുന്നുമായി
പിടിയിലാകുന്നവരെ വലിയ
അളവില്‍ ലഹരി
മരുന്നുമായി
പിടികൂടിയെന്ന്
കാണിച്ച്
കേസെടുക്കേണ്ടി
വരുന്നതായി ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിന് പരിഹാരമായി ഓരോ
കേസിലെയും തൊണ്ടി
മുതല്‍
മജിസ്ട്രേറ്റിന്റെയോ
തഹസീല്ദാരുടെയോ
സാന്നിദ്ധ്യത്തില്‍
നശിപ്പിക്കുന്നത്
വീഡിയോയില്‍
ചിത്രീകരിച്ച് അത്
എക്സൈസ്
കമ്മീഷണര്‍ക്കും
കോടതിക്കും കൈമാറാന്‍
നടപടി സ്വീകരിക്കുമോ?
ലഹരിമരുന്ന്
കേസ്
1058.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ വര്‍ഷം എത്ര
ലഹരിമരുന്ന് കേസ്
രജിസ്റ്റര്‍
ചെയ്തെന്നും എത്ര പേര്
അറസ്റ്റിലായെന്നും
ഏറ്റവും കൂടുതല്‍
അറസ്റ്റുണ്ടായത് ഏത്
ജില്ലയില്‍/സ്ഥലത്ത്
ആണെന്നും അറിയിക്കാമോ;
(ബി)
കുറിപ്പില്ലാതെ
നല്‍കരുതെന്ന്
നിര്‍ദ്ദേശമുളള
മരുന്നുകള്‍
കുട്ടികള്‍ക്ക് വിറ്റ
എത്ര കേസ് കഴിഞ്ഞ
വര്‍ഷം സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തെന്നും എത്രപേരെ
അറസ്റ്റ് ചെയ്തുവെന്നും
വ്യക്തമാക്കാമോ;
ഇപ്രകാരമുളള കേസ്
ഏറ്റവും കൂടുതല്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ജില്ല/പ്രദേശം
ഏതാണെന്ന് അറിയിക്കാമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് സമീപം ലഹരി
വസ്തുക്കളുടെ വിൽപ്പന
1059.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
സമീപത്തുളള വ്യാപാര
സ്ഥാപനങ്ങളില്‍ നിന്നും
ലഹരി വസ്തുക്കള്‍
കണ്ടെത്തുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
അത്തരത്തില്‍
ലഹരിവസ്തുക്കള്‍
കണ്ടെത്തിയ എത്ര
വ്യാപാരികള്‍ക്ക് എതിരെ
ഈ സര്‍ക്കാര്‍ കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ സമീപ
പ്രദേശങ്ങളില്‍ ലഹരി
വില്പന നടത്തുന്നവരെ
കണ്ടെത്തുന്നതിന്
പ്രത്യേക പരിശോധന
നടത്താറുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കൗമാരക്കാരിലും
യുവജനങ്ങളിലും വർദ്ധിച്ചു
വരുന്ന മയക്കുമരുന്ന് ഉപയോഗം
1060.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൗമാരക്കാരിലും
യുവജനങ്ങളിലും
വർദ്ധിച്ചു വരുന്ന
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ഉപയോഗം
കുറച്ചുകൊണ്ടുവരുന്നതിന്
നടപ്പാക്കി വരുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
മയക്കുമരുന്ന്
കടത്തുകാരായും
വിൽപനക്കാരായും
പിടിക്കപ്പെടുന്ന
കുറ്റവാളികളിൽ
കൗമാരക്കാരുടെ
എണ്ണത്തിലുള്ള വർദ്ധനവ്
ശ്രദ്ധയിൽ
വന്നിട്ടുണ്ടോ;
(സി)
അതീവ
ഗുരുതരമായ ഈ
പ്രശ്നത്തിൽ
സ്വീകരിച്ചു വരുന്ന
നടപടികൾ
വ്യക്തമാക്കുമോ?
കാട്ടാക്കട
കേന്ദ്രമായി എക്സൈസ്
സര്‍ക്കിള്‍ ഓഫീസ്
1061.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
കേന്ദ്രമായി എക്സൈസ്
സര്‍ക്കിള്‍ ഓഫീസ്
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച
നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ എക്സൈസ്
കോംപ്ലക്സ്
1062.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
തഴക്കരയില്‍ എക്സൈസ്
കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
സ്ഥലം ലഭ്യമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്ത് എക്സൈസ്
കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
എക്സൈസ്
കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിനാവശ്യമായ
തുക അനുവദിക്കുമോ;
വിശദമാക്കുമോ;
(ഡി)
എക്സൈസ്
കോംപ്ലക്സ്
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട ഫയലിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
പ്രസ്തുത ഫയല്‍ നമ്പര്‍
ലഭ്യമാക്കുമോ?
കിളിമാനൂര്‍
എക്സൈസ് റേഞ്ച് ഓഫീസ്
1063.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിളിമാനൂര്‍
എക്സൈസ് റേഞ്ച് ഓഫീസ്
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ?
ചങ്ങനാശ്ശേരി
എക്സെെസ് ഓഫീസ് കെട്ടിടം
1064.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലപഴക്കം
കാെണ്ട് തകര്‍ച്ചയെ
നേരിടുന്ന ചങ്ങനാശ്ശേരി
എക്സെെസ് ഓഫീസ്
കെട്ടിടത്തിന്റെ
നിര്‍മ്മാണത്തിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
സുരക്ഷിതമല്ലാത്ത ഇൗ
കെട്ടിടത്തിന്റെ
നിര്‍മ്മാണം എത്രയും
വേഗം ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
ചാലക്കുടിയില്‍
എക്സൈസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടറുടെ ഓഫീസ്
1065.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
താലൂക്ക് അനുവദിച്ച്
പ്രവര്‍ത്തനം ആരംഭിച്ച്
വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
എക്സൈസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടറുടെ ഓഫീസ്
അനുവദിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതിനായി നടപടി
സ്വീകരിക്കുമോ;
(ബി)
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറയില്‍
ജനമൈത്രി എക്സൈസ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കല്‍പ്പറ്റയില്‍
എക്സൈസ് ടവര്‍
1066.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വയനാട്
ജില്ലാ ആസ്ഥാനമായ
കല്‍പ്പറ്റയില്‍
എക്സൈസ് ടവര്‍
സ്ഥാപിക്കുന്ന
കാര്യത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഡീ-അഡിക്ഷന്
സെന്ററുകള്‍
1067.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിയുപയോഗം
തടയാന്‍ എക്സൈസ്
വകുപ്പിന്റെ കീഴില്‍
ഡീ-അഡിക്ഷന്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
മലപ്പുറം ജില്ലയില്‍
ഇത്തരത്തില്‍ എത്ര
ഡി-അഡിക്ഷന്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
എവിടെയെല്ലാം;
(സി)
ഡി-അഡിക്ഷന്
സെന്ററുകള്‍
സ്ഥാപിക്കുന്നതിനായി
പ്രത്യേക തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
(ഡി)
ലഹരിക്ക്
അടിമപ്പെട്ടവര്‍ക്ക്
ഇത്തരം
കേന്ദ്രങ്ങളിലൂടെ
കൗണ്‍സലിംഗും
ചികിത്സയും
നല്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ലഹരിയുല്‍പന്നങ്ങളുടെ
വിപണനവും ഉപയോഗവും തടയല്‍
1068.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരിയുല്‍പന്നങ്ങളുടെ
വിപണനവും ഉപയോഗവും
തടയുവാനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
3 വര്‍ഷങ്ങളില്‍ എത്ര
തുകയുടെ
ലഹരിയുല്‍പന്നങ്ങള്‍
പിടികൂടിയെന്നും എത്ര
കേസ്സുകള്‍ വീതം
രജിസ്റ്റര്‍
ചെയ്തുവെന്നും വര്‍ഷം
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും സ്കൂളുകള്‍,
കോളേജുകള്‍ ഉള്‍പ്പെടെ
കുട്ടികള്‍ക്ക് ലഹരി
ഉല്പന്നങ്ങള് വിപണനം
നടത്തിയ എത്ര
കടക്കാരെയും
മറ്റുള്ളവരേയും
പിടികൂടി; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ലഹരിക്കടിമപ്പെട്ടവരെ
മോചിപ്പിക്കാനായി
എക്സൈസ് വകുപ്പ് ആരോഗ്യ
വകുപ്പും മറ്റു
വകുപ്പുകളുമായി
ചേര്‍ന്ന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വരുന്നു; വിശദാംശം
ലഭ്യമാക്കുമോ?
എക്സെെസ്
വകുപ്പിന്റെ അധീനതയിലുള്ള
അരൂകുറ്റിയിലെ സ്ഥലം
1069.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
സര്‍ക്യൂട്ട് ടൂറിസം
പദ്ധതിയുടെ ഭാഗമായി
അരൂകുറ്റിയില്‍
നിര്‍മ്മിച്ചിക്കുന്ന
ഹൗസ് ബാേട്ട്
ടെര്‍മിനല്‍
പ്രയാേജനപ്പെടുത്താനാവാത്ത
സാഹചര്യം പരിഗണിച്ച്
ബഹു. എക്സെെസ്, ടൂറിസം
മന്ത്രിമാരും വകുപ്പ്
മേധാവികളും
എം.എല്‍.എ.യും
പങ്കെടുത്ത
യാേഗതീരുമാനപ്രകാരം
എക്സെെസ് വകുപ്പിന്റെ
അധീനതയിലുള്ള
അരൂകുറ്റിയിലെ സ്ഥലം,
ടൂറിസം വകുപ്പിന്റെ
പദ്ധതിയ്ക്ക്
പെര്‍മിസ്സീവ് സാങ്ഷന്
നല്‍കുന്നതിന്
തീരുമാനിച്ചിരുന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
എക്സെെസ്
വകുപ്പിന് പകരം സ്ഥലം
കണ്ടെത്തി നല്‍കുന്നതിന്
ആലപ്പുഴ ജില്ലാ കളക്ടറെ
ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും
പകരം
നിര്‍ദ്ദേശിക്കപ്പെട്ട
സ്ഥലങ്ങള്‍ പലതും
എക്സെെസ് വകുപ്പിന്
തൃപ്തികരമാകാത്തതിനാല്‍
ഒന്നര കാേടി രൂപ
മുടക്കി നിര്‍മ്മിച്ച
അരൂകുറ്റിയിലെ ഹൗസ്
ബാേട്ട് ടെര്‍മിനല്‍
നശിച്ചുപാേകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
പകരം
സ്ഥലം കണ്ടെത്തിയതിന്
ശേഷമേ എക്സെെസ് വകുപ്പ്
ഈ വസ്തു ടൂറിസത്തിന്
നല്‍കാവൂ എന്ന് വ്യവസ്ഥ
ചെയ്തിട്ടില്ലാത്തതിനാല്‍
യോഗതീരുമാനപ്രകാരമുളള
പെര്‍മിസ്സീവ് സാങ്ഷന്
നല്‍കുന്നതിന് സത്വര
നടപടി സ്വീകരിക്കുമാേ;
(ഡി)
കോസ്റ്റല്‍
റെഗുലേഷന് സോണ്‍
മേഖലയിലുള്ള
അതിമനാേഹരമായ ഇൗ സ്ഥലം
മറ്റാവശ്യങ്ങള്‍ക്ക്
വിനിയാേഗിക്കാനാകാത്തത്
പരിഗണിച്ച്,
സാമൂഹ്യവിരുദ്ധരുടെ
കയ്യേറ്റങ്ങളില്‍നിന്ന്
രക്ഷിച്ച് പ്രസ്തുത
സ്ഥലം നാടിന്റെ
വികസനാവശ്യങ്ങള്‍ക്ക്
വിനിയാേഗിക്കാന് നടപടി
സ്വീകരിക്കുമോ?
മയക്കുമരുന്നും
റേവ് പാര്‍ട്ടികളും
1070.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
ലഹരി മാഫിയകളുടെ വെബ്
സൈറ്റുകളില്‍ നിന്ന്
ബിറ്റ് കോയിന്
പോലുള്ളവ ഉപയോഗിച്ച്
സംസ്ഥാനത്ത് ഗോവ വഴി
മയക്കുമരുന്ന്
എത്തിക്കുന്നതായ വിവരം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
റേവ്
പാര്‍ട്ടികള്‍
ധാരാളമായി നടക്കുന്നത്
കൊച്ചിയിലാണ് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ചില
ജ്യൂസ്, സര്‍ബത്ത്,
ഐസ്ക്രീം പൗഡര്‍
നിര്‍മ്മാതാക്കള്‍
അവരുടെ ലേബലില്‍
ടിന്നുകളിലും
കവറുകളിലുമാക്കി
മയക്കുമരുന്ന്
കടത്തുന്നുണ്ടെന്ന
റിപ്പോർട്ടുകള്‍
ഗൗരവമായി കണ്ട്
നിരീക്ഷണം നടത്തുമോ?