സംസ്ഥാന
വൈദ്യുതി നയം
561.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി നയം
തയ്യാറായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
ജലാശയങ്ങളില്‍
ഫ്ലോട്ടിംഗ് സോളാര്‍
നിലയങ്ങള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
(സി)
സംസ്ഥാനത്തെ
വൈദ്യുതി ആവശ്യം
തടസ്സമില്ലാതെ
നിറവേറ്റുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ഡി)
ചെലവ്
കുറഞ്ഞ വൈദ്യുതിയുടെ
ലഭ്യത
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
കാര്‍ഷിക
മേഖലയിലെ വൈദ്യുതി നിരക്ക്
വര്‍ദ്ധനവ്
562.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിക്കണമെന്ന്
ആവശ്യപ്പെട്ട് വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്
മുമ്പാകെ കെ.എസ്.ഇ.ബി.
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
കാര്‍ഷിക
മേഖലയിലെ എല്‍.റ്റി.5എ,
എല്‍.റ്റി.5 ബി
വിഭാഗങ്ങളില്‍ നിന്നും
ലഭിക്കുന്ന വരുമാനം
എത്ര ശതമാനം
വര്‍ദ്ധിപ്പിക്കണമെന്നാണ്
ബോര്‍ഡ്
ആവശ്യപ്പെട്ടിട്ടുള്ളത്;
ഇതിനുള്ള പ്രത്യേക
സാഹചര്യമെന്താണെന്ന്
വിശദീകരിക്കുമോ;
(സി)
പല
ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളും കാര്‍ഷിക
മേഖലയ്ക്ക് കുറഞ്ഞ
നിരക്കില്‍ വൈദ്യുതി
നല്കുമ്പോള്
സംസ്ഥാനത്തെ നിരക്ക്
വര്‍ദ്ധനവ്
പ്രളയത്തില്‍ എല്ലാം
നഷ്ടപ്പെട്ട കര്‍ഷകരെ
കൂടുതല്‍
പ്രതിസന്ധിയിലാക്കുമെന്ന
വസ്തുത പരിഗണിച്ച്
പ്രസ്തുത നിര്‍ദ്ദേശം
പിന്‍വലിക്കുമോ;
(ഡി)
കഴിഞ്ഞ
വര്‍ഷത്തെ കനത്ത
മഴയില്‍ ഡാമുകള്‍
നിറഞ്ഞത് മൂലം എത്ര
കോടി രൂപയുടെ അധിക
വൈദ്യുതി ഉല്പാദനം
നടത്തുവാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ബോര്‍ഡിലെ തസ്തികകള്‍
വെട്ടിക്കുറയ്ക്കല്‍
563.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍ ജീവനക്കാരെ
പിരിച്ചുവിടാതെ തസ്തിക
കുറയ്ക്കുന്നതു
പഠിക്കാന്‍ ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ്മെന്റിനെ
ചുമതലപ്പെടുത്തിയിരുന്നോ;
ആയതിന്റെ
അടിസ്ഥാനത്തില്‍
റിപ്പോര്‍ട്ട്
ലഭിച്ചിരുന്നോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ബോര്‍ഡില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിരുന്നോ;
വിശദമാക്കാമോ;
(സി)
വൈദ്യുതി
ബോര്‍ഡില്‍
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ
തസ്തികകള്‍ അതുപോലെ
നിലനിര്‍ത്തി
എഞ്ചിനീയര്‍മാരുടെ
തസ്തികകള്‍ മാത്രം
വെട്ടിക്കുറയ്ക്കുന്നതിന്
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
ഇപ്രകാരമുള്ള
ആക്ഷേപങ്ങള്‍ വല്ലതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
ബോര്‍ഡിന്
കുടിശ്ശികയിനത്തില്‍
ലഭിക്കുവാനുളള തുക
564.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബോര്‍ഡിന് നിലവില്‍
കുടിശ്ശികയിനത്തില്‍
ഭീമമായ തുക സ്വകാര്യ
കമ്പനികളില്‍ നിന്നും
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നും
പിരിഞ്ഞ്
കിട്ടുവാനുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
വന്‍കിട
സ്വകാര്യ കമ്പനികളില്‍
നിന്നും ബോര്‍ഡിന്
ലഭിക്കുവാനുളള
കുടിശ്ശിക എത്രയാണ്;
പ്രസ്തുത കുടിശ്ശിക
പിരിക്കുന്നതിന്
ബോര്‍ഡ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ബോര്‍ഡ്
വെെദ്യുതി നല്കിയ
വകയില്‍ ഉളള കുടിശ്ശിക
പൂര്‍ണ്ണമായി
പിരിക്കുന്നത്
സംബന്ധിച്ച് 2008-ല്‍
വെെദ്യുതി റെഗുലേറ്ററി
കമ്മീഷന് ഉത്തരവ്
നല്കിയിരുന്നോയെന്ന്
പറയാമോ;
(ഡി)
എങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
ഓവര്‍ഹെഡ് ലൈനുകള്‍ ഭൂഗര്‍ഭ
കേബിളുകള്‍ ആക്കുന്ന
പ്രവൃത്തി
565.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
മേഖലയിലെ 11കെ.വി.
ഓവര്‍ഹെഡ് ലൈനുകള്‍
ഭൂഗര്‍ഭ കേബിളുകള്‍
ആക്കുന്ന
പ്രവൃത്തികള്‍ക്ക്
എവിടെയെല്ലാമാണ് അനുമതി
നല്‍കിയിരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇവയില്‍
ഏതെല്ലാം പ്രദേശത്തെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും,
ഇനി ഏതെല്ലാം
പ്രദേശത്തെ
പ്രവൃത്തികളാണ്
പൂര്ത്തീകരിക്കേണ്ടതായിട്ടുള്ളതെന്നും,
ഇത് എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നും
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.യുടെ
എല്‍.ഇ.ഡി.ബള്‍ബുകള്‍
566.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉപഭോഗം
കുറയ്ക്കുന്നതിനായി
എല്‍.ഇ.ഡി.ബള്‍ബുകള്‍
വിതരണം ചെയ്തു വരുന്ന
കെ.എസ്.ഇ.ബി.യുടെ
പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.
ഉപഭോക്താക്കളില്‍ എത്ര
ശതമാനം പേരാണ്
എല്‍.ഇ.ഡി. ലൈറ്റുകള്‍
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.യുടെ
സാമ്പത്തിക ബാദ്ധ്യത
567.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വെെദ്യുതി
ബാേര്‍ഡ് എന്നുമുതലാണ്
ലിമിറ്റഡ് കമ്പനിയായി
മാറ്റിയത്;
കമ്പനിയാക്കിയപ്പാേള്
വെെദ്യുതി ബാേര്ഡിന്
ഉണ്ടായിരുന്ന ബാദ്ധ്യത
എത്രയെന്ന്
വ്യക്തമാക്കാമാേ; ഇൗ
ബാദ്ധ്യതയുടെ ചുമതല
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടാേ
എന്ന് വിശദമാക്കാമാേ;
(ബി)
പുതുതായി
രൂപീകരിച്ച കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ബാേര്‍ഡ് ലിമിറ്റഡിന്റെ
തുടക്കത്തില്‍
കമ്പനിക്ക്
എന്തെങ്കിലും ബാദ്ധ്യത
ഉണ്ടായിരുന്നാേ എന്ന്
വിശദമാക്കാമാേ;
(സി)
ഇപ്പാേള്‍
ഇലക്ട്രിസിറ്റി
ബാേര്‍ഡ് ലിമിറ്റഡിന്
എത്രകാേടി രൂപയുടെ
ബാദ്ധ്യത ഉണ്ടെന്നും
ഇങ്ങനെ ബാദ്ധ്യത
ഉണ്ടാകാനുള്ള കാരണം, ഇൗ
ബാദ്ധ്യത കുറയ്ക്കാന്‍
സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്നിവയും
വിശദമാക്കാമാേ;
(ഡി)
ഒരു
യൂണിറ്റ് വെെദ്യുതി
ഉല്‍പ്പാദിപ്പിച്ച്
വിതരണം ചെയ്യുന്നതിന്
ശമ്പള ചെലവില്‍ കമ്പനി
എത്ര പെെസ
ചെലവഴിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമാേ?
പ്രളയം
മൂലം വൈദ്യുതി ബോര്‍ഡിനുണ്ടായ
നഷ്ടം
568.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
മൂലം വൈദ്യുതി
ബോര്‍ഡിനുണ്ടായ നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
നഷ്ടം എങ്ങനെ
പരിഹരിക്കാമെന്നാണ്
ഉദ്ദേശിക്കുന്നത്;
വിശദീകരിക്കാമോ?
വയറിംഗ്
തൊഴിലാളികളുടെ പ്രശ്നങ്ങള്‍
569.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വീസ്
കണക്ഷനുവേണ്ടി കെ.എസ്.ഇ
ബി യില്‍
സ്വീകരിച്ചുവരുന്ന
ഓണ്‍ലൈന്‍
സംവിധാനത്തില്‍
വയര്‍മാന്‍മാരുടെ
ഡിജിറ്റല്‍
സിഗ്നേച്ചര്‍
പതിക്കുന്നതിനും
ഓണ്‍ലൈന്‍
സംവിധാനത്തിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
സര്‍വ്വീസ്
കണക്ഷന് അപേക്ഷ
സമര്‍പ്പിച്ച്
ഡെപ്പോസിറ്റ്
സ്വീകരിക്കുന്നതിന്
മുമ്പായി ലൈസന്‍സി
സുരക്ഷാ പരിശോധന
കാര്യക്ഷമമായി
നടത്തണമെന്ന വ്യവസ്ഥ
കര്‍ശനമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
സപ്ലേകോഡില്
ഉപഭോക്താക്കള്‍ക്ക്
അനുവദിച്ച
ആനുകൂല്യങ്ങള്‍
നിഷേധിക്കുന്ന
ഉദ്യോഗസ്ഥന്മാരുടെ
നടപടി പരിശോധിക്കുമോ ;
(സി)
അനധികൃത വയറിംഗ്
ക്രിമിനല്‍
കുറ്റങ്ങളുടെ
ഗണത്തില്പ്പെടുത്തുന്നതും,
വയര്മാന്മാര്ക്കും
സൂപ്പര്‍വൈസര്‍മാര്‍ക്കും
അര്‍ഹിക്കുന്ന തോതില്‍
കെ.എസ്.ഇ.ബി യില്‍
തൊഴില്‍ സംവരണം
ഏര്‍പ്പെടുത്തുന്നതും
പരിഗണിക്കുമോ;
(ഡി)
വയര്‍മാന്‍മാര്‍ക്ക്
സി ക്ലാസ്സ്
ഇലക്ട്രിക്കല്‍
കോണ്ട്രാക്ടര്
ലൈസന്‍സ്
അനുവദിക്കുന്നതിനുള്ള
നടപടിക്രമം
വ്യക്തമാക്കാമോ;
അതിനുള്ള പ്രതിസന്ധി
പരിഹരിക്കുമോ?
വെെദ്യുതി
ബോര്‍ഡിലെ ഓണ്‍ലൈന്‍
ട്രാന്‍സ്ഫര്‍
570.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബോര്‍ഡ് നിലവില്‍
ലാഭത്തിലാണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
വെെദ്യുതി
ബോര്‍ഡിലെ
ഓഫീസര്‍മാര്‍, മറ്റ്
സ്റ്റാഫ് എന്നിവരുടെ
എണ്ണം തസ്തിക തിരിച്ച്
ലഭ്യമാക്കാമോ;
(സി)
വെെദ്യുതി
ബോര്‍ഡില്‍
നടപ്പാക്കിയ ഓണ്‍ലൈന്‍
ട്രാന്‍സ്ഫര്‍
വിജയകരമാണോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഓണ്‍ലൈന്‍
ട്രാന്‍സ്ഫര്‍ ലഭ്യമായ
ജീവനക്കാരില്‍ നിന്നും
ഇതുസംബന്ധിച്ച
അഭിപ്രായങ്ങള്‍
തേടിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ദുരിതാശ്വാസ
നിധിയിലേക്ക് വെെദ്യുതി
ബോര്‍ഡിന്റെ സംഭാവന
571.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് വെെദ്യുതി
ബോര്‍ഡ് സംഭാവന
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഇപ്രകാരം
നല്കിയ തുക വെെദ്യുതി
ബോര്‍ഡിന്റെ
ചെലവിനത്തിലാണോ
വകകൊള്ളിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
ഈ
തുക നല്‍കിയതിലൂടെ
വെെദ്യുതി ബോര്‍ഡിന്
ഉണ്ടായ നഷ്ടം
ഉപഭോക്താവിന്റെ
പക്കല്‍ നിന്നും
ഈടാക്കി
പരിഹരിക്കുവാനാണോ
ബോര്‍ഡ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
അതിരപ്പള്ളി
ഗ്രാമപഞ്ചായത്ത്
പ്രദേശങ്ങളിലെ വൈദ്യുതി വിതരണ
പ്രശ്നങ്ങള്‍
572.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നിയോജക
മണ്ഡലത്തില്‍പ്പെട്ട
ആതിരപ്പള്ളി
ഗ്രാമപഞ്ചായത്തിലെ
ആദിവാസി കോളനികള്‍
ഉള്‍പ്പെടെയുള്ള
പ്രദേശങ്ങളിലെ വൈദ്യുതി
വിതരണ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
അനുവദിച്ച ജീപ്പ്
(വാടക), രണ്ട് ആദിവാസി
താല്‍ക്കാലിക
ജീവനക്കാരുടെ സേവനം
എന്നിവ തുടര്‍ന്നും
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷ അടിയന്തരമായി
പരിഗണിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഗ്രീന്‍ചാനല്‍
സംവിധാനം
573.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹെെടെന്‍ഷന്‍,
എക്സ്ട്രാ ഹെെടെന്‍ഷന്‍
ഉപഭോക്താക്കള്‍ക്ക്
പുതിയ വെെദ്യുതി
കണക്ഷന് കാലതാമസം
കൂടാതെ
ലഭ്യമാക്കുന്നതിന്
ഗ്രീന്‍ചാനല്‍ സംവിധാനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
എല്ലാ
വിഭാഗം
ഉപഭോക്താക്കള്‍ക്കും
ഗ്രീന്‍ചാനല്‍ സംവിധാനം
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അത് എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുവാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
വൈദ്യുതി കമ്മി
574.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
വന്‍തോതിലുള്ള വൈദ്യുതി
കമ്മി നേരിടുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
കമ്മി നികത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണത്തിലിരിക്കുന്ന
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും,
പുതിയ പദ്ധതികള്‍
ആരംഭിക്കുന്നതിനും ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
വിതരണ
ശൃംഖലയുടെ നവീകരണവും,
കാര്യക്ഷമമായ
പ്രവര്‍ത്തനവും ഉറപ്പ്
വരുത്തുവാന്‍
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
പ്രസരണ
ശൃംഖല
കാര്യക്ഷമമാക്കുന്നതിനും,
പ്രസരണ ശേഷി
ഇരട്ടിയാക്കി
വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള
ട്രാന്‍സ് ഗ്രിഡ്
പദ്ധതി 2.0 യുടെ ഒന്നാം
ഘട്ട പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും
പ്രസ്തുത പദ്ധതിയുടെ
അടുത്ത ഘട്ടം
എന്നത്തേക്ക്
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ?
വയനാട്
ജില്ലയില്‍ ജലവൈദ്യുത പദ്ധതി
575.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ഏതെങ്കിലും
ജലവൈദ്യുത പദ്ധതി
സ്ഥാപിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഇത്തരത്തില്‍
ജലവൈദ്യുത പദ്ധതി
സ്ഥാപിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
576.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബിയുടെ
കീഴില്‍ ആരംഭിക്കുന്ന
പുരപ്പുറ സൗരോര്‍ജ്ജ
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഉപഭോക്താക്കള്‍ക്ക്
പ്രസ്തുത പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള അവസാന
തീയതി
ദീര്‍ഘിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഈ
പദ്ധതിയില്‍ രണ്ട്
സ്ട്രീമിലും
രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ഇതു
സംബന്ധിച്ച്
ഉപഭോക്താക്കള്‍ക്കിടയില്‍
അവബോധമുണ്ടാക്കുന്നതിനും
പദ്ധതിയുടെ ഗുണഫലങ്ങള്‍
സാധാരണക്കാര്‍ക്ക്
ലഭ്യമാക്കുന്നതിനും
ആവശ്യമായ പരസ്യ
പ്രചാരണങ്ങള്‍
വേണ്ടവിധത്തില്‍
നടത്തിയിരുന്നോ
എന്നറിയിക്കാമോ;
എങ്കില്‍ എന്തെല്ലാം
പരസ്യ പ്രചാരണങ്ങളാണ്
നടത്തിയത് എന്ന്
വെളിപ്പെടുത്താമോ;
(ഇ)
ഈ
പദ്ധതിയില്‍
കെട്ടിടത്തിന്റെ
മേല്‍ക്കൂരയില്‍ സൗര
നിലയം പണിയുന്നതിന്
വേണ്ടി വരുന്ന ചെലവ്
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
577.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടിന്റെ
പുരപ്പുറത്ത്
സൗരോര്‍ജ്ജ പാനല്‍
സ്ഥാപിച്ച് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതിയില്‍ എത്ര പേര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന
വിവരം ജില്ല തിരിച്ച്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഗുണഭോക്താക്കള്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
വിശദമാക്കാമോ;
(സി)
പദ്ധതി
പ്രാബല്യത്തില്‍
വരുത്തുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
ജലവൈദ്യുത
പദ്ധതികള്‍
578.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവൈദ്യുതപദ്ധതികളുടെ
ശേഷി
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം നല്‍കാമോ;
(ബി)
ആതിരപ്പിള്ളി
പദ്ധതി
നടപ്പിലാക്കുവാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നതിന്റെ വിശദാംശം
നല്‍കാമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പ്രവര്‍ത്തനക്ഷമമാകുമെന്ന്
അറിയിക്കാമോ?
തകരാറിലായ
ജലവെെദ്യുത പദ്ധതികള്‍
579.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
കേന്ദ്ര പൂളില്‍
നിന്നും വര്‍ഷം താേറും
അവകാശപ്പെട്ട വെെദ്യുതി
എത്രയാണ്;നിലവില്‍ എത്ര
യൂണിറ്റ് വെെദ്യുതി
ലഭിക്കുന്നുണ്ടെന്ന്
പറയാമോ;
(ബി)
സംസ്ഥാനത്ത്
പരമാവധി എത്ര യൂണിറ്റ്
വെെദ്യുതി ജലവെെദ്യുത
പദ്ധതികളില്‍ നിന്നും
ഉല്‍പ്പാദിപ്പിക്കുന്നുണ്ട്;
മഹാപ്രളയത്തിന് ശേഷം
തകരാറിലായ ജലവെെദ്യുത
പദ്ധതികള്‍
പ്രവര്ത്തനക്ഷമമാക്കിയാേ;
ഇനി ഏതാെക്കെ
പദ്ധതികളാണ്
അറ്റകുറ്റപ്പണി
നടത്താനുള്ളത്;
അറ്റകുറ്റപ്പണി
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമാേ;
(സി)
അറ്റകുറ്റപ്പണികള്‍
പൂര്‍ത്തിയാക്കി ഇവ
എന്നത്തേക്ക്
പ്രവര്‍ത്തിപ്പിക്കാനാവും
എന്ന് പറയാമാേ; വെള്ളം
കയറിയതുമൂലം തകരാറിലായ
പദ്ധതികള്‍ ഓരാേന്നും
പുനരുദ്ധരിക്കാന്‍ എത്ര
രൂപ വീതം ചെലവഴിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ഡി)
നിലവില്‍
ഡാമുകളിലെ
വെള്ളത്തിന്റെ
അളവനുസരിച്ച് ഇനി എത്ര
ദിവസംകൂടി വെെദ്യുതി
ഉത്പാദിപ്പിക്കാനാകും
എന്ന് പറയാമാേ; ഓരാേ
മാസവും സംസ്ഥാനത്ത്
ഉപയാേഗിക്കുന്ന
വെെദ്യുതിയുടെ അളവ്
വിശദമാക്കാമാേ;
അധികമായി വേണ്ട
വെെദ്യുതി കണ്ടെത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമാേ?
വെെദ്യുതി
ബോര്‍ഡിന്റെ നവീന പദ്ധതികള്‍
580.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തനങ്ങള്‍
കുറ്റമറ്റതാക്കുന്നതിനും
ഉപഭോക്താക്കള്‍ക്ക്
ഗുണമേന്മയുള്ള സേവനവും
മറ്റും
ലഭ്യമാക്കുന്നതിനും
വൈദ്യുതി ബോര്‍ഡ്
ആവിഷ്ക്കരിച്ചിട്ടുള്ള
പുതിയ പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ദീനദയാല്‍
ഉപാധ്യായ ഗ്രാമ ജ്യോതി
യോജനയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്നുള്ള
വിശദാംശം നല്‍കാമോ;
ഇതിനായി
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ച
തുകയെത്രയാണെന്ന്
അറിയിക്കാമോ; ഈ
പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ;
(സി)
ഏറനാട്
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികളാണ് ദീനദയാല്‍
ഉപാധ്യായ ഗ്രാമ ജ്യോതി
യോജനയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പുതിയ
പദ്ധതികളുടെ ഭാഗമായി
ഉപഭോക്താക്കളുടെ
വൈദ്യുതി ഉപഭോഗം
അളക്കുന്നതിന്
സ്മാര്‍ട്ട്
മീറ്ററുകള്‍
സ്ഥാപിക്കാന്‍ വൈദ്യുതി
ബോര്‍ഡ്
ഉദ്ദേശിക്കുന്നുണ്ടോ;
ആയതിന്
തെരഞ്ഞെടുത്തിരിക്കുന്ന
കമ്പനികളേതെന്നും
ഇതിലൂടെ
ബോര്‍ഡിനുണ്ടാകുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്നും
വിശദീകരിക്കാമോ?
പട്ടാമ്പി
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള പദ്ധതികള്‍
581.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016
മുതല്‍ പട്ടാമ്പി
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ളതും ഈ
കാലയളവില്‍
നടപ്പിലാക്കി
വരുന്നതുമായ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ?
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ പ്രവൃത്തികള്‍
582.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വൈപ്പിന്‍
നിയോജക മണ്ഡലത്തില്‍
വൈദ്യുതി ബോര്‍ഡ്
ഏറ്റെടുത്ത്
നടപ്പിലാക്കിയ
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
ഇതിലേക്കായി എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
അനെര്‍ട്ടും
ചക്ര കമ്മ്യൂണിക്കേഷനുമായുള്ള
ഇടപാടുകള്‍
583.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെര്‍ട്ടില്‍
ഊര്‍ജ്ജ സുരക്ഷാ മിഷന്
പദ്ധതിയുമായി
ബന്ധപ്പെട്ട് ലോക്കല്‍
ഫണ്ട് ഓഡിറ്റ്
റിപ്പോര്ട്ടിന്മേല്
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ; ഈ
റിപ്പോര്‍ട്ടില്‍ ചക്ര
കമ്മ്യൂണിക്കേഷനുമായി
ബന്ധപ്പെട്ട് എത്ര കോടി
രൂപയിയിന്മേലുള്ള
വിജിലന്‍സ് അന്വേഷണമാണ്
നടക്കുന്നത്;
(ബി)
ആര്.ഹരികുമാര്‍
ഡയറക്ടറായി ചാര്‍ജ്ജ്
എടുത്തതിന് ശേഷം ചക്ര
കമ്മ്യൂണിക്കേഷന്‍ എത്ര
കോടിയുടെ ഉത്തരവുകള്‍
നല്‍കിയിട്ടുണ്ട്;
ഇതുമായി ബന്ധപ്പെട്ട
എല്ലാ സാമ്പത്തിക
ഉത്തരവുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
അനെര്‍ട്ടിലെ
സമ്പൂര്‍ണ്ണ ഊര്‍ജ്ജ
സുരക്ഷാ മിഷന്
പദ്ധതിയുമായി
ബന്ധപ്പെട്ട് ചക്ര
കമ്മ്യൂണിക്കേഷനുമായുള്ള
ഇടപാടില്‍ വിജിലന്‍സ്
അന്വേഷണം നടക്കവേ
വീണ്ടും കോടികളുടെ
ഉത്തരവ് കൊടുത്തത്
എങ്ങിനെ എന്ന്
വിശദീകരിക്കാമോ;
(ഡി)
ഹരികുമാര്‍
അനെര്‍ട്ടില്‍
ഡയറക്ടറായി ചാര്‍ജ്ജ്
എടുത്തശേഷം ചക്ര
കമ്മ്യൂണിക്കേഷന്‍ എന്ന
സ്ഥാപനത്തിന് തുക
നല്‍കുന്നതുമായി
ബന്ധപ്പെട്ട ഫയലുകള്‍
കൈകാര്യം ചെയ്ത
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്; ഇവരുടെ
പേരും തസ്തികയും
ലഭ്യമാക്കാമോ;
(ഇ)
ലോക്കല്‍
ഫണ്ട് ഓഡിറ്റ്
റിപ്പോര്‍ട്ടില്‍ ഇനി
മുതല്‍ അനെര്‍ട്ട്
പരസ്യം നല്‍കുന്നതിന്
സ്വീകരിക്കേണ്ട
മാനദണ്ഡം
എന്താണ്;വിശദീകരിക്കാമോ?
ഭൂതത്താന്‍കെട്ട്
മിനിവൈദ്യുത പദ്ധതി
584.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ഹൈഡ്രോ ഇലക്ട്രിക്കല്‍
പ്രോജക്ടിന്റെ ഭാഗമായി
ഭൂതത്താന്കെട്ടില്
നിര്‍മ്മാണം
നടന്നുവരുന്ന
മിനിവൈദ്യുത പദ്ധതിയുടെ
സിവില്‍, ഇലക്ട്രോ
മെക്കാനിക്കല്‍
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
ഇവിടെ
നടക്കുന്ന സിവില്‍,
ഇലക്ട്രോ
മെക്കാനിക്കല്‍
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതിയും തരം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് ഇവിടെ
നിന്നും
ഉല്പാദിപ്പിക്കുവാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
മിനി
വൈദ്യുത പദ്ധതി
എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
മുടങ്ങിക്കിടക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
585.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലവൈദ്യുത പദ്ധതികളുടെ
നിര്‍മ്മാണം നീണ്ട്
പോകുന്നത് മൂലം
പ്രസ്തുത പദ്ധതികളുടെ
നിര്‍മ്മാണ ചെലവ്
കുത്തനെ ഉയരുന്ന
സാഹചര്യം സര്‍ക്കാര്‍
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
ഏതൊക്കെ പദ്ധതികളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനമാണ് വിവിധ
കാരണങ്ങളാല്‍
മുടങ്ങിക്കിടക്കുന്നത്;വിശദമാക്കാമോ;
(സി)
പദ്ധതികളുടെ
നിരീക്ഷണത്തിനായി
പ്രത്യേക സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സമിതി നിലവില്‍ വന്ന
ശേഷം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിലുണ്ടായിട്ടുള്ള
പുരോഗതി
വ്യക്തമാക്കാമോ;
(ഡി)
പദ്ധതികള്‍
വൈകുന്നത് മൂലം എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദനമാണ്
നഷ്ടമായതെന്ന്
വ്യക്തമാക്കാമോ?
ദ്യുതി
2021 പദ്ധതി
586.
ശ്രീ.സി.കൃഷ്ണന്
,,
ഡി.കെ. മുരളി
,,
യു. ആര്. പ്രദീപ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഗോള
നിലവാരത്തിലുള്ളതും
തടസ്സ രഹിതമായതും
ഗുണമേന്മയേറിയതുമായ
വൈദ്യുതി
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിനായി
'ദ്യുതി 2021' എന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി പ്രകാരം വിതരണ
മേഖലയില്‍ എത്ര കോടി
രൂപയുടെ പ്രവൃത്തികളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നത്;
(സി)
വൈദ്യുതി
മേഖലയില്‍ ഉണ്ടാകുന്ന
അപകടങ്ങള്‍ പരമാവധി
കുറയ്ക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
പദ്ധതിയുടെ ഭാഗമായുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിന് കര്‍ശന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ?
എനര്‍ജി
ഓഡിറ്റിംഗ് നടത്തുന്നതിന്
നടപടി
587.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കെ.വി.വിജയദാസ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജ സംരക്ഷണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി എനര്‍ജി
ഓഡിറ്റിംഗ്
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഈ
രംഗത്ത് എനര്‍ജി
മാനേജ്മെന്റ് സെന്റര്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
എല്ലാ സിവില്‍
സ്റ്റേഷനുകളിലും
മെഡിക്കല്‍
കോളേജുകളിലും മറ്റു
സര്‍ക്കാര്‍
സ്ഥാപനങ്ങളിലും ഊര്‍ജ്ജ
ഓഡിറ്റിംഗ്
നടത്തുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
ഊര്‍ജ്ജ
സംരക്ഷണ രംഗത്തെ നൂതന
ആശയങ്ങള്‍ക്കും
ഗവേഷണങ്ങള്‍ക്കുമായി
എന്തെല്ലാം സാമ്പത്തിക
സാങ്കേതിക സഹായങ്ങളാണ്
നല്കി വരുന്നതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
588.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വൈദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്നറിയിക്കാമോ;
(ബി)
വൈദ്യുതി
ഉപഭോഗം
കുറയ്ക്കുന്നതിനായി
സബ്സിഡി നിരക്കില്‍ എൽ
ഇ ഡി ബള്‍ബ് വിതരണം
ചെയ്യുന്ന പദ്ധതി
ഇപ്പോള്‍ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇത്
പുനരാരംഭിക്കാന്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
വൈദ്യുതി
വിതരണ രംഗത്തെ പരിഷ്കാരങ്ങള്‍
589.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈദ്യുതി
വിതരണ രംഗത്ത് ഈ
സര്‍ക്കാര്‍ എന്തെല്ലാം
പുതിയ
പരിഷ്കാരങ്ങള്‍/പദ്ധതികള്‍
നടപ്പിലാക്കി ; ഇവയുടെ
വിശദാംശം
വ്യക്തമാക്കാമോ?
വൈദ്യുതി
പ്രസരണ മേഖലയിലെ നഷ്ടം
കുറയ്ക്കുവാന്‍ നടപടി
590.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വൈദ്യുതി
പ്രസരണ മേഖലയിലെ നഷ്ടം
കുറയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിക്കാമോ;
(ബി)
ഇതിലേക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ആലോചിക്കുന്നു എന്ന്
അറിയിക്കാമോ?
വൈദ്യുതി
ഉത്പാദനത്തില്‍ ഉണ്ടായ കുറവ്
പരിഹരിക്കാന്‍ നടപടി
591.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
വേനല്‍ക്കാലത്ത്
സംസ്ഥാനത്ത് പവര്‍കട്ടോ
ലോഡ്ഷെഡ്ഡിംഗോ
ഏര്‍പ്പെടുത്തേണ്ട
സാഹചര്യം നിലവിലുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രളയം
മൂലം വൈദ്യുതി
ഉത്പാദനത്തില്‍ ഉണ്ടായ
കുറവ് പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വീടുകളില്‍
സൗരോര്‍ജ്ജ വെെദ്യുതി
ഉത്പാദനം
592.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
സൗരോര്‍ജ്ജ പാനല്‍
സ്ഥാപിച്ച് വെെദ്യുതി
ഉത്പാദിപ്പിച്ച്
കെ.എസ്.ഇ.ബി.ക്ക്
നല്കുന്ന പദ്ധതിയുടെ
പുരോഗതി
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
സൗരോര്‍ജ്ജ പാനല്‍
സ്ഥാപിച്ച് എത്ര
മെഗാവാട്ട് വെെദ്യുതി
ഉത്പാദിപ്പിക്കുവാനാണ്
പദ്ധതി വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഒറ്റശേഖരമംഗലത്ത്
ഇലക്ട്രിക്കല്‍ സബ് സ്റ്റേഷൻ
സ്ഥാപിക്കുന്നതിനുള്ള നടപടി
593.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍,
ഒറ്റശേഖരമംഗലത്ത് ഒരു
ഇലക്ട്രിക്കല്‍ സബ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
(ബി)
ഈ
സർക്കാരിന്റെ കാലത്ത്
ഇതുവരെ പുതുതായി എത്ര
സബ്സ്റ്റേഷനുകള്‍
ആരംഭിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വൈദ്യുതി
നിരക്ക് വര്‍ദ്ധന
594.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതു മുതല്‍
നാളിതുവരെ എത്ര തവണ
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
നിലവിലെ
നിരക്ക്
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍
വര്‍ദ്ധനവ് വിവിധ
ഉപഭോക്താക്കള്‍ക്ക്
എപ്രകാരമാണെന്ന്
അറിയിക്കാമോ?
വൈദ്യുതി
നിരക്ക് കൂട്ടണമെന്ന
നിര്‍ദ്ദേശം
595.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിക്കുവാന്‍
വൈദ്യുതി റഗുലേറ്ററി
കമ്മീഷന് മുമ്പാകെ
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(ബി)
ബോര്‍ഡിന്
എത്ര കോടി രൂപയുടെ അധിക
വരുമാനം ലഭിക്കുന്ന
വിധത്തില്‍ നിരക്ക്
കൂട്ടണമെന്ന
നിര്‍ദ്ദേശമാണ്
റഗുലേറ്ററി കമ്മീഷന്
മുമ്പാകെ
സമര്‍പ്പിച്ചിട്ടുള്ളത്;വിശദമാക്കുമോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശം
പൂര്‍ണ്ണതോതില്‍
കമ്മീഷന്
അംഗീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയ
നിരക്ക് വര്‍ദ്ധനവ്
ബോര്‍ഡിന്റെ നഷ്ടം
എത്രമാത്രം
കുറയ്ക്കുവാന്‍
സഹായകരമാണ്;വിശദമാക്കുമോ;
(ഇ)
പാഴ്
ചെലവ് കുറച്ച്
ബോര്‍ഡിന്റെ നഷ്ടം
കുറയ്ക്കുന്നതിന് പകരം
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിച്ച്
പാവപ്പെട്ടവരെയും
സാധാരണക്കാരെയും
ബുദ്ധിമുട്ടിക്കുന്നത്
സര്‍ക്കാരിന്റെ
നയത്തിന്
വിരുദ്ധമാണെന്നു
കരുതുന്നുണ്ടോ;
(എഫ്)
പ്രളയത്തില്‍
ദുരിതമനുഭവിച്ചവരില്‍
നിന്നും വൈദ്യുതി
ബോര്‍ഡ് അമിത നിരക്ക്
ഈടാക്കുന്നു എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സൗരോര്‍ജ്ജത്തില്‍ നിന്നും
വൈദ്യുതി ഉല്പാദിപ്പിക്കുന്ന
പദ്ധതി
596.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
കേരള മിഷന് മുഖേന
കെട്ടിടങ്ങളുടെ
മേല്‍ക്കൂരയില്‍
സോളാര്‍ പാനല്‍
സ്ഥാപിച്ച്
സൗരോര്‍ജ്ജത്തില്‍
നിന്നും പരമാവധി
വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതിയുടെ നിലവിലെ
പുരോഗതി, ഈ പദ്ധതിയില്‍
എത്ര ഗാര്‍ഹിക
ഉപഭോക്താക്കള്‍
താല്‍പ്പര്യം
പ്രകടിപ്പിച്ചിട്ടുണ്ട്
എന്നിവ വ്യക്തമാക്കാമോ;
(ബി)
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
സോളാര്‍ പാനല്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
നല്കി വരുന്നത്;
ഇതിനായി ബാങ്ക് വായ്പ
ലഭ്യമാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
സൗരോര്‍ജ്ജ
പദ്ധതിയിലേയ്ക്ക്
പൊതുജനങ്ങളെ
ആകര്‍ഷിക്കുന്നതിനായി
ജനങ്ങളില്‍ അവബോധം
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം നല്‍കാമോ?
വൈദ്യുതി
ബോര്‍ഡ് നടപ്പാക്കുന്ന
സൗരപദ്ധതി
597.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡ് നടപ്പാക്കുന്ന
സൗരപദ്ധതി
വിശദീകരിക്കാമോ;
(ബി)
ഇത്
വഴി ഉപഭോക്താക്കള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നത്;
വ്യക്തമാക്കുമോ;
(സി)
സൗര
പദ്ധതിയിലൂടെ ഓരോ
മാസവും ഒരു
ഉപഭോക്താവിന് ശരാശരി
എത്ര യൂണിറ്റ് വൈദ്യുതി
ലാഭിക്കുവാന്‍
സാധിക്കും;
വ്യക്തമാക്കുമോ;
(ഡി)
ബോര്‍ഡ്
വഴി സംസ്ഥാനത്ത്
കൂടുതല്‍ സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സോളാര്‍
വെെദ്യുതി
598.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോളാര്‍
വെെദ്യുതി കൂടുതലായി
ഉല്പാദിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്നത്;
ഇത്
ഫലപ്രാപ്തിയിലെത്തിയ്ക്കുവാന്
കഴിയുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അനര്‍ട്ടിന്റെ
പ്രവര്‍ത്തനം കൂടുതല്‍
വ്യാപകമാക്കുന്നതിന്
നടപടി സ്വീകരിക്കാമോ ;
(സി)
അനര്‍ട്ടിന്റെ
പ്രവര്‍ത്തനം സജീവമല്ല
എന്ന വിലയിരുത്തല്‍
വസ്തുതാപരമാണോ;
നിലവില്‍ അനര്‍ട്ട്
മുഖേന
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
സോളാര്‍
പ്രോജക്ട്
599.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
മെഗാവാട്ട് സോളാര്‍
വെെദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
പ്രോജക്ടിന് നിലവില്‍
എന്ത് ചെലവ് വരുമെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവിലുള്ള സോളാര്‍
പ്രോജക്ടുകളില്‍
നിന്നും എത്ര
മെഗാവാട്ട്
വെെദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നത്;
(സി)
സോളാര്‍
വെെദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
കുറഞ്ഞ ചെലവ് മാത്രമേ
ആവശ്യമുള്ളൂ
എന്നിരിക്കെ പ്രസ്തുത
പദ്ധതികളോട് ബോര്‍ഡ്
വിമുഖത
കാണിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ?
സൗരോര്‍ജ്ജ
പാനല്‍
600.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ പ്രതിദിന
വൈദ്യുത ഉപഭോഗം എത്ര
യൂണിറ്റാണ്; വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി വീടുകളില്‍
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിച്ച്, വൈദ്യുതി
ഉല്പാദിപ്പിക്കുമെന്ന
സര്‍ക്കാര്‍ പ്രഖ്യാപനം
നടപ്പാക്കാന്‍ വൈദ്യുതി
ബോര്‍ഡ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
എത്ര വീടുകളിലാണ്
ഇതുവരെ സൗരോര്‍ജ്ജ
പാനല്‍
സ്ഥാപിച്ചിട്ടുളളത്;
സൗരോര്‍ജ്ജ പാനല്‍
സ്ഥാപിക്കുന്നവര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നത്; വിശദാംശം
ലഭ്യമാക്കാമോ?
സൗജന്യമായി
സാേളാര്‍ പാനലുകള്‍
601.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സൗജന്യമായി
വീടുകള്‍ക്ക് മുകളില്‍
സാേളാര്‍ പാനലുകള്‍
ഫിറ്റ് ചെയ്യുന്ന
പദ്ധതി സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ?
മേല്‍പ്പുര
സൗരോര്‍ജ്ജ പാനല്‍ പദ്ധതി
602.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പ് നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
മേല്‍പ്പുര സൗരോര്‍ജ്ജ
പാനല്‍ പദ്ധതി
എന്തെന്ന്
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
സൗരോര്‍ജ്ജ പാനല്‍
സ്ഥാപിച്ച് എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദനത്തിനാണ്
ലക്ഷ്യമിടുന്നത്;വിശദമാക്കാമോ?
വീടുകളില്‍
സൗരോര്‍ജ്ജ പാനല്‍.
603.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
സൗരോര്‍ജ്ജ പാനല്‍
സ്ഥാപിക്കുന്നതിന്
നിലവില്‍ ധനസഹായം
നല്കി
വരുന്നുണ്ടോ;എങ്കില്‍
അതിനുള്ള മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതി
കമ്മി നേരിടുന്ന ഒരു
സംസ്ഥാനം എന്ന
നിലയ്ക്ക് വീടിന്റെ
വലുപ്പം മാനദണ്ഡമാക്കി
നിര്‍ബന്ധമായും
സൗരോര്‍ജ്ജ പാനല്‍
സ്ഥാപിക്കണം എന്നുള്ള
വ്യവസ്ഥ ഉണ്ടാക്കാന്‍
സാധിക്കുമോ?
സൗരോര്‍ജ്ജ
വെെദ്യുതി ഉല്പാദന ലക്ഷ്യം
604.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജത്തില്‍
നിന്നുള്ള വെെദ്യുതി
ഉല്പാദനം, 2022 -ഓടെ
1870 മെഗാവാട്ട്
ശേഷിയാക്കുക എന്ന
ലക്ഷ്യം
കെെവരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;വിശദമാക്കുമോ;
(ബി)
നിലവില്‍
ഈ ലക്ഷ്യം
സാക്ഷാത്കരിക്കുവാൻ
സാധിക്കുമെന്ന്
കരുതുന്നുണ്ടോ;
(സി)
ജലാശയങ്ങളുടെ
മുകള്‍പരപ്പില്‍
സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിക്കുന്ന പദ്ധതി
ഇതിനകം എവിടെയാെക്കെ
പ്രാവര്‍ത്തികമാക്കി;
അതിലൂടെ എത്ര
മെഗാവാട്ട്
വെെദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നത്;വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
രണ്ട് വര്‍ഷങ്ങളില്‍
പൂര്‍ത്തിയാക്കുവാന്‍
ലക്ഷ്യമിട്ടിരുന്ന
സോളാര്‍ പദ്ധതികളില്‍,
എത്ര പദ്ധതികള്‍ ഇതിനകം
പൂര്‍ത്തിയാക്കുവാന്‍
കഴിഞ്ഞുവെന്ന് പറയാമോ;
(ഇ)
ചീമേനിയില്‍
സോളാര്‍ പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
സ്ഥലം
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
വൈദ്യുതി
ഉല്‍പ്പാദന രംഗത്തെ
സ്വയംപര്യാപ്തത
605.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉല്‍പ്പാദന രംഗത്തെ
സ്വയംപര്യാപ്തതക്കായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പാരമ്പര്യേതര
പദ്ധതികള്‍
എന്തെല്ലാമാണ്;വ്യത്യസ്ത
മേഖല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
വീടുകളില്‍
സോളാര്‍ പാനല്‍
സ്ഥാപിക്കുന്നതിന്
വൈദ്യുതി വകുപ്പിന്
പദ്ധതിയുണ്ടോ;എങ്കില്‍
ഇതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ വൈദ്യുതി
പാഴാക്കല്‍
തടയുന്നതിനായി
എന്തെങ്കിലും പ്രത്യേക
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ ?
പാരമ്പര്യേതര
ഊര്ജ്ജോല്പാദനം
606.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്
ആവശ്യമായ വെെദ്യുതിയുടെ
അഞ്ച് ശതമാനം
പാരമ്പര്യേതര
മാര്‍ഗ്ഗങ്ങളില്‍
നിന്ന്
ഉല്പാദിപ്പിക്കുന്നതിനുളള
നടപടി
സ്വീകരിക്കണമെന്ന്
വെെദ്യുതി റെഗുലേറ്ററി
കമ്മീഷന്
നിര്‍ദ്ദേശിച്ചിരുന്നോ
എന്നറിയിക്കാമോ;
എങ്കില്‍ എന്നാണ്
പ്രസ്തുത നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്;
(ബി)
നിലവില്‍
ഇൗ മേഖലയില്‍ നിന്നുളള
ഉല്പാദനം എത്ര
ശതമാനമാണ്;
(സി)
ആയത്
വര്‍ദ്ധിപ്പിക്കുന്നതിന്
ഇൗ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദാംശം നല്‍കാമോ?
പാരമ്പര്യേതര
ഊര്‍ജ്ജ പ്രോത്സാഹന പദ്ധതി
607.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ദ്ധിച്ചു
വരുന്ന ഊര്‍ജ്ജാവശ്യം
പരിഗണിച്ച്
പാരമ്പര്യേതര ഊര്‍ജ്ജ
പ്രോത്സാഹന പദ്ധതികള്‍
നടപ്പിലാക്കി
വരുന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഗാര്‍ഹിക
സ്ഥാപനാവശ്യങ്ങള്ക്ക്
സൗരോര്‍ജ്ജം
ഉപയോഗപ്പെടുത്തുന്ന
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പാരമ്പര്യേതര
ഊര്‍ജ്ജ ഉത്പാദനരംഗത്തെ
പുരോഗതി
608.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജ ഉല്പാദനത്തിന്
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
പ്രസ്തുത നടപടിമൂലം
ഊര്‍ജ്ജ ഉല്പാദനരംഗത്ത്
ഉണ്ടായിട്ടുള്ള പുരോഗതി
വിശദമാക്കാമോ?
ആലംകോട് ആസ്ഥാനമായി വൈദ്യുതി
ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസ്
609.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
ആലംകോട് ആസ്ഥാനമായി
വൈദ്യുതി ബോര്‍ഡിന്റെ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കണമെന്ന നിവേദനം
ലഭ്യമായിട്ടുണ്ടോ ;
വിശദമാക്കാമോ ?
കെ.എസ്.ഇ.ബി.
സബ് എഞ്ചിനീയര്‍ ഓഫീസ്
പുന:സ്ഥാപിക്കാന്‍ നടപടി
610.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ
വിളവൂര്‍ക്കല്‍
പഞ്ചായത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
കെ.എസ്.ഇ.ബി. സബ്
എഞ്ചിനീയര്‍ ഓഫീസും
ക്യാഷ് കളക്ഷന്‍
സെന്ററും
നിറുത്തലാക്കിയതിന്റെ
കാരണം വിശദമാക്കാമോ;
ഓഫീസ്
പുന:സ്ഥാപിക്കുന്നതിനായുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ വൈദ്യുതി
പ്രതിസന്ധി
611.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഭാഗത്തുള്ള പ്രധാന
സബ്സ്റ്റേഷനുകളായ
വിദ്യാനഗര്‍,
മുള്ളേരിയ, കബനൂര്‍,
മഞ്ചേശ്വരം എന്നീ 110
കെ.വി.സബ്സ്റ്റേഷനുകളിലേക്കും
കാസര്‍ഗോഡ് ടൗണ്‍,
അനന്തപുരം, പെര്‍ള,
ബദിയഡുക്ക എന്നീ 33
കെ.വി.സബ്സ്റ്റേഷനുകളിലേക്കും
ഏത്
കെ.വി.സബ്സ്റ്റേഷനില്‍
നിന്നാണ് വൈദ്യുതി
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മൈലാട്ടി
സബ്സ്റ്റേഷനില്‍
നിന്നാണെങ്കില്‍ എത്ര
വര്‍ഷം മുമ്പ്
നിര്‍മ്മിച്ച
സര്‍ക്യൂട്ട് ലൈനില്‍
കൂടിയാണ് വൈദ്യുതി
എത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മൈലാട്ടി-വിദ്യാനഗര്‍
110 കെ.വി.സിംഗിള്‍
സര്‍ക്യൂട്ട് ലൈനിനെ
ശക്തിപ്പെടുത്തി ഒരു
ഡബിള്‍ സര്‍ക്യൂട്ട്
ലൈന്‍ പുതിയതായി
വലിച്ചാല്‍ കാസര്‍ഗോഡ്
ജില്ല ഇന്നനുഭവിക്കുന്ന
വൈദ്യുതി
പ്രതിസന്ധിക്ക്
പരിഹാരമാകുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ചെങ്ങന്നൂര്‍
സബ്സ്റ്റേഷന് കെട്ടിട
നിര്‍മ്മാണം
612.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നടപ്പുവര്‍ഷ
ബഡ്ജറ്റില്‍ തുക
വകയിരുത്തിയ
ചെങ്ങന്നൂര്‍
സബ്സ്റ്റേഷന് കെട്ടിട
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
അനങ്ങനടി
പഞ്ചായത്തില്‍ പുതിയ 33
കെ.വി. സബ് സ്റ്റേഷന്
613.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ അനങ്ങനടി
പഞ്ചായത്തില്‍ പുതിയ 33
കെ.വി.സബ് സ്റ്റേഷന്
സ്ഥാപിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
ട്രാന്സ്മിഷന് വിഭാഗത്തിലെ
ഒഴിവുകള്‍
614.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
ട്രാന്സ്മിഷന്
വിഭാഗത്തില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
പ്രസ്തുത തസ്തികയിലെ
നിലവിലുള്ള
പി.എസ്.സി.റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍
താല്‍ക്കാലിക
അടിസ്ഥാനത്തില്‍
നിലവില്‍ എത്രപേര്‍
ജോലി ചെയ്യുന്നുണ്ട്;
(സി)
ആശ്രിത നിയമനം വഴി
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍ നേരിട്ട്
നിയമനം നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ നിലവിലുളള
പി.എസ്.സി ലിസ്റ്റില്‍
നിന്നും പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വൈദ്യുതി
ബോര്‍ഡില്‍ ജീവനക്കാരുടെ
എണ്ണം കുറയ്ക്കല്‍
615.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍ ചെലവ്
ചുരുക്കലിന്റെ ഭാഗമായി
ജീവനക്കാരുടെ എണ്ണം
കുറയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ ;
(ബി)
ഇതിനായി
ഏതെങ്കിലും സമിതിയെ
ബോര്‍ഡ്
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സമിതി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
കെ.എസ്.ഇ.ബി.യില്‍
സബ് എഞ്ചിനീയര്‍ നിയമനം
616.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി.യില്‍
സബ് എഞ്ചിനീയര്‍
തസ്തികയിലേക്കുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എപ്പോള്‍ അവസാനിക്കും;
ഇതുവരെയായി എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളിലേക്ക്
കെ.എസ്.ഇ.ബി. നിയമന
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
കോതമംഗലം
ഹൈഡല്‍ ടൂറിസം പദ്ധതി.
617.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
ഇടമലയാറില്‍ ഹൈഡല്‍
ടൂറിസം ആരംഭിക്കുന്നത്
സംബന്ധിച്ച
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
ഹൈഡല്‍
ടൂറിസം പദ്ധതിയുടെ
ഭാഗമായി ബോട്ടിംഗ്,
ഗാര്‍ഡനിംഗ് തുടങ്ങിയവ
ആദ്യഘട്ടമായി ഇവിടെ
ആരംഭിക്കുമെന്ന്
അറിയിച്ചിരുന്നെങ്കിലും
പദ്ധതി ആരംഭിക്കുവാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പ്രവര്‍ത്തനങ്ങളില്‍
വനം വകുപ്പുുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
തടസ്സങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
എല്ലാത്തരം
തടസ്സങ്ങളും പരിഹരിച്ച്
ഇടമലയാറില്‍ ഹൈഡല്‍
ടൂറിസ്റ്റ് കേന്ദ്രം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
നഗരപ്രദേശത്ത് വൈദ്യുതി
വകുപ്പ് നടത്തുന്ന
പ്രവൃത്തികള്‍
618.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നഗരപ്രദേശത്ത് വൈദ്യുതി
വകുപ്പ് പുതുതായി
നടത്തുന്ന ലൈന്‍
ഷിഫ്റ്റിംഗ്, പുതിയ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കല്‍
എന്നിവയ്ക്ക് എത്ര കോടി
രൂപയാണ് അനുവദിച്ചത്
എന്ന് വ്യക്തമാക്കാമോ;
(ബി)
നഗരപ്രദേശത്ത്
ഇതുമായി ബന്ധപ്പെട്ട്
നടത്തുന്ന മറ്റ്
പ്രവൃത്തികള്‍
എന്തൊക്കെ എന്ന്
വിശദീകരിക്കാമോ;
(സി)
ഈ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എത്ര മാസം വേണ്ടിവരും
എന്ന് വ്യക്തമാക്കാമോ?
തൃപ്പുണിത്തുറയിലെ
കുടിവെള്ള വിതരണം
619.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ആറിലെ ജലനിരപ്പ്
കുറയുന്നതു കാരണം
തൃപ്പുണിത്തുറയിലെ
കുടിവെള്ള വിതരണം
തടസ്സപ്പെടുന്നുവെന്നും
ഇത്
പരിഹരിക്കുന്നതിലേക്കായി
മലങ്കര ഡാമില്‍ നിന്നും
കൂടുതല്‍ ജലം ഒഴുക്കി
വിടണമെന്നും,
മൂലമറ്റത്തെ
വൈദ്യുതോത്പാദനം
വര്‍ദ്ധിപ്പിക്കണമെന്നും
ആവശ്യപ്പെട്ട്
ഏതെങ്കിലും നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍ ഇതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ?