കേരള
വാട്ടര്‍ അതോറിറ്റി
പദ്ധതികള്‍
2661.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ലോക
ബാങ്ക്, എ.ഡി.ബി.
ലോണുകള്‍ ഉപയോഗിച്ച്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
കേരള വാട്ടര്‍
അതോറിറ്റി നടപ്പാക്കി
വരുന്നത്;വിശദമാക്കാമോ?
പണിപൂര്‍ത്തിയാകാത്ത
ജലസേചന പദ്ധതികള്‍
2662.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൂര്‍ത്തീകരിക്കേണ്ട
സമയപരിധിയും
ചെലവഴിക്കേണ്ട തുകയും
അതിക്രമിച്ചിട്ടും പണി
പൂര്‍ത്തിയാകാതെ
കിടക്കുന്ന വന്‍കിട
ജലസേചന പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തുന്നതിനും
സമയപരിധി
നിശ്ചയിക്കുന്നതിനും
ഏതെങ്കിലും സമിതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത സമിതിയുടെ
നിഗമനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
സമയബന്ധിതമായി
ഈ പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
ജലവിഭവ
വകുപ്പ് നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
2663.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജലവിഭവ വകുപ്പ്
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ ഇപ്പോള്‍ എത്ര
വാട്ട൪ ട്രീറ്റ്മെൻറ്
പ്ലാന്റുകള്‍ ഉണ്ട്
;ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
നിലവില്‍
എത്ര സ്വീവേജ്
ട്രീറ്റ്മെൻറ്
പ്ലാന്റുകള്‍ ഉണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ?
ഹരിതകേരള
മിഷന്
2664.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഹരിതകേരള
മിഷന്റെ ഭാഗമായി
ആലത്തൂര്‍ നിയോജക
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൂളിമാട്
ശുദ്ധജല വിതരണ പദ്ധതി
2665.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൂളിമാട്
പ്ലാന്റിന്റെ മൊത്തം
ശേഷി എത്രയാണ്;
(ബി)
ജിക്ക
പദ്ധതി വന്നശേഷം എത്ര
ശേഷിയാണ്
ഉപയോഗപ്പെടുത്തുന്നത്;
(സി)
അവശേഷിക്കുന്ന
ശേഷി
ഉപയോഗപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
വിഭാവനം
ചെയ്തിട്ടുള്ളത്;
(ഡി)
ചാത്തമംഗലം
പഞ്ചായത്തിലെ കിണര്‍
ചെരിഞ്ഞത് മൂലം
ഉപയോഗശൂന്യമായ
എന്‍.സി.പി.സി.
കുടിവെള്ള പദ്ധതിക്ക്
മോട്ടോര്‍ വെച്ച്
ടാങ്കിലേക്ക് നേരിട്ട്
വെള്ളം
ലഭ്യമാക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ഇ)
പുതുതായി
വിഭാവനം ചെയ്യുന്ന
പദ്ധതിയിലെ ഒന്നാം
ഘട്ടത്തില്‍ ചാത്തമംഗലം
ഗ്രാമപഞ്ചായത്തിനെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
മലപ്പുറം
മണ്ഡലത്തിലെ ജലസേചന
പദ്ധതികള്‍
2666.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍ 2018-19,
2019-20 വര്‍ഷങ്ങളില്‍
ജലസേചന വകുപ്പ് (മേജര്‍
and മൈനര്‍, കേരള
വാട്ടര്‍ അതോറിറ്റി
എന്നീ വകുപ്പുകളുടെ
കീഴില്‍ ബജറ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളതും
അല്ലാത്തതുമായ വിവിധ
പദ്ധതികള്‍
വിശദീകരിക്കാമോ;
(ബി)
ഓരോ
പദ്ധതികളുടെയും
നിലവിലുള്ള സ്ഥിതിയും
പുരോഗതിയും
വെളിപ്പെടുത്താമോ;
(സി)
നിര്‍മ്മാണ
പുരോഗതികള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
നദികള്‍ക്ക്
കുറുകെ ബണ്ടാരകള്
നിര്‍മ്മിക്കുന്നതിന് പദ്ധതി
2667.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലസംരക്ഷണത്തിന്റെ
ഭാഗമായി നദികള്‍ക്ക്
കുറുകെ ഫൈബര്‍
റീഇന്‍ഫോഴ്സ്ഡ്
പോളിമര്‍ ഷട്ടറോടുകൂടിയ
ബണ്ടാരകള്
നിര്‍മ്മിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ജില്ലകളിലാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
കിഫ്ബിയില്‍ നിന്നും
എന്ത് ധനസഹായമാണ്
ലഭ്യമാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ ?
കുട്ടനാട്ടില്‍
നടപ്പിലാക്കിയ പദ്ധതികള്‍
2668.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
വെള്ളപ്പൊക്കം ,
ജലത്തിലെ ഉപ്പുരസം
എന്നിവ
നിയന്ത്രിക്കുന്നതിനും,
ജലനിര്‍ഗ്ഗമന സംവിധാനം
മെച്ചപ്പെടുത്തുന്നതിനുമായി
ജലസേചന വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
ഉപ്പു
ജലം
നിയന്ത്രിക്കുന്നതിനും,
പാരിസ്ഥിതിക ആഘാതം
കുറയ്ക്കുന്നതിനുമുള്ള
തണ്ണീര്‍മുക്കം
ബണ്ടിന്റെ പുനരുദ്ധാരണ
പ്രവൃത്തികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(സി)
കെ.
ഇ. എല്‍. പദ്ധതികളുടെ
പുരോഗതിയും പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തീകരിച്ചത് വഴി
ഉണ്ടായ നേട്ടങ്ങളും
വിശദമാക്കാമോ;
(ഡി)
തോട്ടപ്പള്ളി
സ്പില്‍വേയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ഇ)
കുട്ടനാട്ടിന്റെ
പാരിസ്ഥിതിക സുരക്ഷ
ഉറപ്പു
വരുത്തുന്നതിനായി
രണ്ടാം കുട്ടനാട്
പാക്കേജ് നടപ്പാക്കുമോ;
വിശദമാക്കാമോ?
വെള്ളപ്പാെക്കം
നിയന്ത്രിക്കാന്‍ ആധുനിക
സംവിധാനങ്ങള്‍
2669.
ശ്രീ.എ.എം.
ആരിഫ്
,,
എം. നൗഷാദ്
,,
ബി.ഡി. ദേവസ്സി
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
കനത്ത പ്രളയം
കണക്കിലെടുത്ത്
പെരിയാര്‍, ചാലക്കുടി
നദീതീരങ്ങളിലും
കുട്ടനാട്ടിലേയ്ക്ക്
ഒഴുകുന്ന നദികളിലും
റിയല്‍ ടെെം ഫ്ളഡ്
വാണിംഗ് സംവിധാനം
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദമാക്കാമാേ;
(ബി)
നദികളുടെ
പരിപാലനത്തിനായും
വെള്ളപ്പാെക്കമുണ്ടാകുന്ന
സ്ഥലങ്ങളില്‍
ജലനിയന്ത്രണത്തിനായും
റിവര്‍ ബേസിന്
മാനേജ്മെന്റ്
അതാേറിറ്റി
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടാേ;
വിശദാംശം നല്‍കാമാേ;
(സി)
ഡാമുകള്‍ക്ക്
നിരീക്ഷണ സംവിധാനവും
ഇന്‍സ്ട്രമെന്റേഷനും
ഏര്‍പ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ?
കായല്‍ കയ്യേറ്റം
ഒഴിപ്പിക്കുന്നതിനുള്ള
നടപടികള്‍
2670.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ചിലവന്നൂർ
കായല്‍ കയ്യേറ്റം
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കയ്യേറ്റം തടയുന്നതിനും
കയ്യേറിയ പ്രദേശം
അളന്ന്
തിട്ടപ്പെടുത്തുന്നതിനും
സര്‍വ്വേ വകുപ്പില്‍
നിന്നും ഒരു സ്പെഷ്യല്‍
ഓഫീസറെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ;
(സി)
കയ്യേറിയ
സ്ഥലങ്ങള്‍
ഒഴിപ്പിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടി അറിയിക്കാമോ?
നദീ
ജലത്തിന്റെ ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനുളള
നടപടികള്‍
2671.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുതും വലുതുമായ
നദികളിലെ ജലത്തിന്റെ
ഗുണനിലവാരം പരിതാപകരമായ
സ്ഥിതിയിലാണെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
അവ മെച്ചപ്പെടുത്തി
ഗുണനിലവാരമുള്ള
ജലസ്രോതസ്സുകളാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(സി)
നീരൊഴുക്ക്
നിലച്ച ആറുകള്‍
പുനരുജ്ജീവിപ്പിക്കുവാന്‍
നടത്തിയ ശ്രമങ്ങള്‍
എത്ര മാത്രം വിജയിച്ചു;
വിശദാംശം നല്‍കാമോ;
(ഡി)
പുനരുജ്ജീവിപ്പിച്ചവ
വീണ്ടും പഴയ
സ്ഥിതിയിലേക്ക്
മടങ്ങുന്നുവെന്ന
വാര്‍ത്തകള്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
കരമനയാര്‍,
കിള്ളിയാര്‍ എന്നിവയുടെ
സംരക്ഷണം
2672.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരമനയാര്‍,
കിള്ളിയാര്‍ എന്നിവയുടെ
സംരക്ഷണവുമായി
ബന്ധപ്പെട്ട്
റ്റെെറ്റസ് എന്ന
സ്ഥാപനം നടത്തിയ
പഠനത്തില്‍ വെളിവായ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത ആറുകളുടെ
സംരക്ഷണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ജനകീയ
പങ്കാളിത്വത്തോടുകൂടി
കിള്ളിയാര്‍
സംരക്ഷണത്തിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച വിശദാംശം
നല്‍കാമോ?
അശാസ്ത്രീയമായ
മണല്‍ വാരല്‍
2673.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നദികളിലും
മറ്റ്
ജലസ്രോതസ്സുകളിലും
അശാസ്ത്രീയമായ
ഡ്രഡ്ജിംഗ്, മണല്‍
വാരല്‍ മുതലായവ
നടക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്
നിയന്ത്രിക്കുന്നതിന്
വേണ്ട കര്‍ശന നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ;
വ്യക്തമാക്കാമോ?
പാടിയപ്പുഴക്ക്
കുറുകെ ട്രാക്റ്റര്വെ കം
ബ്രിഡ്ജ്
2674.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളെ
തമ്മില്‍
വേര്‍തിരിക്കുന്ന
പാടിയപ്പുഴക്ക് കുറുകെ
ട്രാക്റ്റര്വെ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിനായി
നേരത്തെ തയ്യാറാക്കിയ
ഇന്‍വെസ്റ്റിഗേഷന്‍
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഡി.പി.ആര്
തയ്യാറാക്കാന്‍
കാലതാമസം
വരുന്നതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
ജലാശയങ്ങള്‍ക്ക്
സമീപമുളള കീടനാശിനി, രാസവള
പ്രയോഗം
2675.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കൃഷിയിടങ്ങളില്‍
പ്രയോഗിക്കുന്ന വീര്യം
കൂടിയ കീടനാശിനികളും
രാസവളങ്ങളും
സമീപത്തുള്ള
ജലാശയങ്ങളില്‍
കലര്‍ന്ന് അവയെ
വിഷമയമാക്കുകയും
പൊതുജനാരോഗ്യത്തിന്
ഭീഷണി ഉണ്ടാക്കുകയും
ചെയ്യുന്ന വിവരം ജലവിഭവ
വകുപ്പിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
നിയന്ത്രിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പ്രളയത്തെ
തുടര്‍ന്ന് ആറന്മുള
മണ്ഡലത്തില്‍ ഉണ്ടായ
നാശനഷ്ടങ്ങള്‍
2676.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
മണ്ഡലത്തില്‍ പ്രളയത്തെ
തുടര്‍ന്ന്
ആറ്റുതീരങ്ങള്‍ ഇടിഞ്ഞ്
ഉണ്ടായ നാശനഷ്ടങ്ങള്‍
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ആറ്റുതീരങ്ങള്‍
ഇടിഞ്ഞ് വീടുകള്‍,
കൃഷിഭൂമി എന്നിവക്ക്
സംഭവിച്ച നഷ്ടങ്ങള്‍
പ്രത്യേകമായി
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വിവരങ്ങള്‍ നല്‍കാമോ;
(സി)
നാശനഷ്ടത്തിനിരയായവര്ക്ക്
എന്ത് ആശ്വാസനടപടികള്‍
ലഭ്യമാക്കിയിട്ടുണ്ട്;
(ഡി)
തീരങ്ങളുടെ
സംരക്ഷണ പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഇ)
ഏതു
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണ്
സംരക്ഷണ
പ്രവൃത്തികള്‍ക്ക് തുക
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കനാലുകളുടെ
പണി
2677.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇരമല്ലൂര്‍,
മേതല ലിഫ്റ്റ്
ഇറിഗേഷന്‍ കനാലുകള്‍
കമ്മീഷന്
ചെയ്തെങ്കിലും പുതിയ
സ്ലൂയിസ് കനാലുകളുടെ
പണി
പൂര്‍ത്തീകരിക്കാത്തതിനാലും,
കൂടുതല്‍ ശക്തിയുള്ള
മോട്ടോറുകള്‍
സ്ഥാപിക്കാത്തത് മൂലവും
ആയക്കെട്ട്
പ്രദേശങ്ങളില്‍
ആവശ്യമായ ജലസേചനം
നടത്തുവാന്‍ ഇപ്പോള്‍
സാധിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(സി)
പ്രദേശവാസികള്‍ക്ക്
ഉപയോഗപ്രദമാകും വിധം
ജലസേചനസൗകര്യം
ലഭ്യമാക്കുന്നതിനുവേണ്ടി
സ്ലൂയിസ് കനാലുകളുടെ
പണി വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനും
കൂടുതല്‍ ശക്തിയുള്ള
മോട്ടോറുകള്‍
സ്ഥാപിക്കുന്നതിനും
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ തോടുകള്‍,
ആറുകള്‍, ഏലാകള്‍ എന്നിവയുടെ
സംരക്ഷണം
2678.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാരിന്റെ
കാലയളവില്‍ തോടുകള്‍,
ആറുകള്‍, ഏലാകള്‍
എന്നിവയുടെ
സംരക്ഷണത്തിനായി ജലവിഭവ
വകുപ്പില്‍ നിന്നും
കൊട്ടാരക്കര നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
അനുമതി നല്‍കിയെന്നും
അനുവദിച്ച തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലുള്ള സ്ഥിതി
വെളിപ്പെടുത്താമോ?
കോട്ടത്തോട്
നവീകരണം
2679.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
കോട്ടത്തോട്
നവീകരണത്തിന്
എം.എല്‍.എയുടെ മണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്
മൈനര്‍ ഇറിഗേഷന്‍
കാണിക്കുന്ന അലംഭാവവും
സൂപ്രണ്ടീംഗ്
എഞ്ചിനീയര്‍ ഓഫീസില്‍
നിന്നും പ്രവൃത്തി
തടസ്സപ്പെടുത്തുന്നതിനുള്ള
ഇടപെടലുകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
തടസ്സങ്ങളും
കാലതാമസവും ഒഴിവാക്കി
പ്രസ്തുത പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പ്രളയം രൂക്ഷമാകുന്നതിന്
കാരണമായ സാഹചര്യം
2680.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയകാലത്ത്
സംയുക്തജലനിയന്ത്രണ
ബോര്‍ഡിന്റെ
അംഗീകാരമില്ലാതെ
കേരളത്തിലേക്ക് വെള്ളം
തുറന്നുവിട്ടത്
കേരളത്തിലെ പ്രളയം
രൂക്ഷമാകുന്നതിന്
കാരണമായ സാഹചര്യത്തില്‍
ഇത് ഇനിയും
ആവര്‍ത്തിക്കാതിരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് ജലവിഭവ
വകുപ്പ് എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
പ്രളയകാലത്ത്
മുല്ലപെരിയാര്‍ ഡാമിലെ
ജലനിരപ്പ് 141 അടിയായി
ഉയര്‍ത്തി
നിര്‍ത്തുന്നതിന്
തമിഴ്നാട് ശ്രമിച്ചത്
പ്രളയം കൂടുതല്‍
വഷളാക്കിയ സാഹചര്യം
കേന്ദ്രസര്‍ക്കാരിനെയും
കോടതിയേയും
അറിയിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഡാം
റിഹാബിലിറ്റേഷന്‍ ആന്‍ഡ്
ഇംപ്രൂവ്മെന്റ് പ്രോജക്ട്
2681.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ കീഴിലുള്ള
ഏതൊക്കെ ഡാമുകളിലാണ്
ഡാം റിഹാബിലിറ്റേഷന്‍
ആന്‍ഡ് ഇംപ്രൂവ്മെന്റ്
പ്രോജക്ട് എന്ന ലോക
ബാങ്ക് പദ്ധതി
നടപ്പിലാക്കിയതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി
ലോകബാങ്ക് അനുവദിച്ച
തുകയുടെ എത്ര ശതമാനം
ചെലവഴിച്ചു;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കിയ
ഡാമുകളില്‍ പ്രളയം മൂലം
എന്തെങ്കിലും നാശനഷ്ടം
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ഡാമുകളുടെ
പരിസരങ്ങളില്‍
താമസിക്കുന്നവര്‍ നേരിടേണ്ടി
വന്ന പ്രശ്നങ്ങള്‍
2682.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തില്‍ ഡാമുകളുടെ
പരിസരങ്ങളില്‍
താമസിക്കുന്നവര്‍
നേരിടേണ്ടി വന്ന
പ്രശ്നങ്ങള്‍
പഠിക്കുവാന്‍ ഡാം
സേഫ്റ്റി
അതോറിറ്റിയ്ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
ഫ്ളഡ്
മാപ്പിങ്ങ് പോലുള്ള
നടപടിക്രമങ്ങള്‍
നേരത്തെ
പരിശോധിച്ചിരുന്നുവെങ്കില്‍
ഇത്രയും വലിയ ദുരന്തം
ഉണ്ടാകുമായിരുന്നില്ലെന്ന
കാര്യം വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഡാമുകളുടെ
പരിസരവാസികളുടെ
പ്രശ്നങ്ങള്‍ കാലാവസ്ഥ
വകുപ്പും
കേന്ദ്രസര്‍ക്കാരിന്റെ
ഏജന്‍സികളും ഡാമുകളുടെ
ചുമതലയുള്ള
അതോറിറ്റിയെയും
സ്ഥാപനത്തെയും നേരത്തെ
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
ഭൂതത്താന്‍കെട്ട്
പദ്ധതി
2683.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പ്രമുഖ
ടൂറിസ്റ്റ് കേന്ദ്രമായ
ഭൂതത്താന്കെട്ടില്
ബാരേജിന് താഴെയുള്ള
നദീതീരം കെട്ടി
സംരക്ഷിക്കുകയും,
നടപ്പാതകള്‍
നിര്‍മ്മിച്ച്
ഇവിടെയെത്തുന്നവര്‍ക്ക്
പുഴയുടെ തീരഭംഗി
ആസ്വദിക്കുന്നതിനും,
പുഴയിലിറങ്ങി
കുളിക്കുന്നതിനും വേണ്ട
സൗകര്യമൊരുക്കുന്നതിന്റെ
ഭാഗമായി ഡ്രിപ്പ്(Dam
Rehabilitation
Improvement Programme)
പദ്ധതിയുടെ രണ്ടാം
ഘട്ടത്തില്‍പെടുത്തി
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
തുകയുടെ പ്രൊപ്പോസലാണ്
സമര്‍പ്പിച്ചിട്ടുള്ളതെന്നും,
പ്രസ്തുത
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ടൂറിസ്റ്റുകള്‍
ഏറെയെത്തുന്നതും,
പ്രദേശത്തിന്റെ
വികസനത്തിന് വലിയ
സാധ്യതകളുള്ളതുമായ
പ്രസ്തുത പദ്ധതി
വേഗത്തില്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കടലുണ്ടിപ്പുഴയിലെ
മണ്ണാന്കടവില് പുതിയ തടയണ
2684.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന
കടലുണ്ടിപ്പുഴയില്‍
നാമ്പ്രാണി
ചെക്ക്ഡാമിനു പകരം
പുതിയ തടയണ
നിര്‍മ്മിക്കുന്നതിനുവേണ്ടി
പുഴയുടെ ഘടന
പഠിക്കുന്നതിനുള്ള
സര്‍വ്വേ നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കാമോ;
(ബി)
സര്‍വ്വേ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
പുതിയ ചെക്ക്ഡാം
നിര്‍മ്മിക്കുന്നതിനുള്ള
സാധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
നാമ്പ്രാണി
ചെക്ക്ഡാം
പുനര്നിര്മ്മിക്കുവാന്
സാധിക്കാത്ത
സാഹചര്യത്തില്‍
മലപ്പുറം നഗരസഭ,
കോഡൂര്‍ പഞ്ചായത്ത്
എന്നിവിടങ്ങളിലെ
ജനങ്ങളുടെ കുടിവെള്ള
പ്രശ്നത്തിന് പരിഹാരം
കാണുന്ന തരത്തില്‍
കടലുണ്ടിപ്പുഴയിലെ
മണ്ണാന്കടവില് പുതിയ
തടയണ നിര്‍മ്മിക്കുമോ;
വ്യക്തമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ കടല്‍ ഭിത്തി
നിര്‍മ്മാണം
2685.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
കടലാക്രമണം രൂക്ഷമായ
മാടായി, മാട്ടൂല്‍
ഗ്രാമപഞ്ചായത്തുകളിലെ
തകര്‍ന്ന കടല്‍
ഭിത്തികള്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
പുതിയ കടല്‍ ഭിത്തികള്‍
നിര്‍മ്മിക്കുന്നതിനും
എത്ര കോടി രൂപയുടെ
എസ്റ്റിമേറ്റാണ്
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ളത്;
ഭരണാനുമതി
ലഭ്യമാക്കാന്‍ സത്വര
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ ഇറിഗേഷന്‍
പ്രവര്‍ത്തനങ്ങള്‍
2686.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കൊയിലാണ്ടി
നിയോജകമണ്ഡല പരിധിയില്‍
മേജര്‍ ഇറിഗേഷന്‍
വകുപ്പ് മുഖാന്തരം
നടത്തിയ
വികസനപ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഇരുമ്പോത്തിങ്ങല്‍
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
2687.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി 36 കോടി
രൂപ അനുവദിച്ച
ഇരുമ്പോത്തിങ്ങല്‍
റെഗുലേറ്റര്‍ കം
ബ്രിഡ്ജ് പദ്ധതിയുടെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുമായി
ബന്ധപ്പെട്ട് 2018
ഡിസംബറില്‍ വകുപ്പ്
മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തിലെ
തീരുമാനങ്ങളില്‍
എന്തെല്ലാം തുടര്‍
നടപടികള്‍
എടുത്തുവെന്ന്
വിശദമാക്കാമോ;
(സി)
വള്ളിക്കുന്ന്
മണ്ഡലത്തിലെ
മണ്ണട്ടാംപാറ
അണക്കെട്ടിന്റെ ബലക്ഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പിറവം
നിയോജകമണ്ഡലത്തിലെ മൈനര്‍
ഇറിഗേഷന്‍ പദ്ധതികള്‍
2688.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തില്‍
മൈനര്‍ ഇറിഗേഷന്‍
വിഭാഗത്തില്‍ കുളം,
കിണര്‍
പുനരുദ്ധാരണത്തിനായി
എത്ര പദ്ധതി
നിര്‍ദ്ദേശങ്ങള്‍
നിലവില്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
അറിയിക്കാമോ;
(ബി)
ഓരോ
പദ്ധതി നിര്‍ദ്ദേശവും
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയില്‍ ഇറിഗേഷന്‍
മേഖലയിലെ നാശനഷ്ടങ്ങള്‍
2689.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പ്രളയക്കെടുതികള്‍
മൂലം പാലക്കാട്
ജില്ലയില്‍ ഇറിഗേഷന്‍
മേഖലയില്‍ ഉണ്ടായ
നാശനഷ്ടങ്ങളുടെ
കണക്കുകള്‍
ജലവിഭവവകുപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
മൂവാറ്റുപുഴയില്‍
നിര്‍മ്മിക്കുന്ന ചെക്ക്ഡാം
2690.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചൂണ്ടി
ജല
ശുദ്ധീകരണശാലയ്ക്കായി
മൂവാറ്റുപുഴയില്‍
നിര്‍മ്മിക്കുന്ന
ചെക്ക്ഡാമിന്റെ
നിര്‍മാണ പുരോഗതി
വിശദമാക്കാമോ;
(ബി)
നിര്‍മാണം
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
ഇറിഗേഷന്‍ വകുപ്പിന്റെ
കൈവശമുള്ള ഭൂമി
2691.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
സിവില്‍ സ്റ്റേഷന്
കിഴക്ക് വശത്തായി
ഇറിഗേഷന്‍ വകുപ്പിന്റെ
കൈവശം നിലവില്‍ എത്ര
സെന്റ് ഭൂമി ഉണ്ട്;
സര്‍വ്വെ നമ്പര്‍, റീ
സര്‍വ്വെ നമ്പര്‍
എന്നിവയും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍ നിലവില്‍
എത്ര കെട്ടിടങ്ങളുണ്ട്;
വ്യക്തമാക്കാമോ?
സെന്റര്‍
ഫോര്‍ വാട്ടര്‍ റിസോഴ്സസ്
ഡെവപ്മെന്റ് ആന്‍ഡ്
മാനേജുമെന്റ് റിപ്പോര്‍ട്ട്
2692.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിനുശേഷം
സംസ്ഥാനത്തുടനീളം
വെള്ളത്തിന്റെയും
മണ്ണിന്റെയും ഘടന
മാറിയത് പരിസ്ഥിതി
സന്തുലനാവസ്ഥയെ
ബാധിക്കുമെന്ന് പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
സെന്റര്‍
ഫോര്‍ വാട്ടര്‍
റിസോഴ്സസ്
ഡെവപ്മെന്റ് ആന്‍ഡ്
മാനേജുമെന്റും സംസ്ഥാന
ഭൂവിനിയോഗ ബോര്‍ഡും
നടത്തിയ പഠന
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
കണ്ടെത്തലുകള്‍
എന്തെല്ലാം;
(സി)
വെള്ളത്തിന്റെയും
മണ്ണിന്റെയും
ഘടനമാറിയത്
പരിഹരിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
നദികളിലും
പുഴകളിലും കിണറുകളിലും
ജലം വറ്റുന്നകാര്യം
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തില്‍ ഇറിഗേഷന്‍
വകുപ്പിന്റെ കൈവശമുള്ള ഭൂമി
2693.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
സിവില്‍ സ്റ്റേഷന്
സമീപം തെക്ക് ഭാഗത്തായി
ഇറിഗേഷന്‍ വകുപ്പിന്റെ
കൈവശം എത്ര സെന്റ് ഭൂമി
ഉണ്ട്; ആയതിന്റെ
സര്‍വ്വെ നമ്പര്‍,
റീസര്‍വ്വെ നമ്പര്‍;
എന്നിവ വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലത്ത് ഏതെങ്കിലും
തരത്തിലുള്ള
വികസനപ്രവര്‍ത്തനങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുഴല്‍
കിണറുകളിലെ വെള്ളം
2694.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഭൂഗര്‍ഭ
ജലസ്രാേതസ്സുകളില്
സാധാരണയായി
കണ്ടുവരാറുള്ള
ലവണങ്ങളായ ഫ്ലൂറെെഡ്,
ക്ലാേറെെഡ്, അയണ്‍
എന്നിവ കൂടുതലുള്ള
കുഴല്‍ക്കിണറുകളിലെ
വെള്ളം റിവേഴ്സ്
ഓസ്മോസിസ് പ്ലാന്റ്
മുഖേന ശുദ്ധീകരിച്ച്
വീണ്ടും ഉപയാേഗിക്കുന്ന
സംവിധാനം കേരളത്തില്‍
നടപ്പിലാക്കിയിട്ടുണ്ടാേ;
വ്യക്തമാക്കാമാേ;
(ബി)
ഇത്തരത്തില്‍
ആര്.ഒ. പ്ലാന്റ്
ഉപയാേഗിച്ച്
ശുദ്ധീകരിക്കുന്നതിന്
കേരള ജല അതോറിറ്റി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
വ്യക്തമാക്കാമാേ;
(സി)
2016-19
വര്‍ഷക്കാലത്തെ നിയമസഭ
എസ്റ്റിമേറ്റ്
കമ്മിറ്റി സര്‍ക്കാരിന്
ഇത് സംബന്ധിച്ച്
നല്കിയ റിപ്പാേര്‍ട്ട്
പരിശാേധിച്ചിട്ടുണ്ടാേ;
വ്യക്തമാക്കാമാേ ?
ജലസ്രോതസുകളെ
സംരക്ഷിക്കാന്‍ നടപടി
2695.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജലം കുറയുന്നതിനാല്‍
കുഴല്‍കിണര്‍
കുഴിക്കുന്നതിന്
വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും
ഇതുമായി ബന്ധപ്പെട്ട
നിര്‍ദ്ദേശങ്ങള്‍
പാലിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
പാലിക്കാത്തവര്‍ക്കെതിരെ
എന്ത് നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
പാറക്കുളങ്ങളിലെ
വെള്ളം ഉപയോഗ യോഗ്യമാണോ
എന്ന് പരിശോധിച്ച്
ഏറ്റെടുക്കാന്‍ ജില്ലാ
കളക്ടര്‍മാര്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
റവന്യു വകുപ്പ്
നല്കിയിട്ടുള്ളതില്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പ്രതിവര്‍ഷം
ശരാശരി മൂന്ന്
മീറ്ററോളം ജലനിരപ്പ്
താഴുന്നതിനാല്‍ ഭൂഗര്‍ഭ
ജലം
വര്‍ദ്ധിപ്പിക്കാന്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാം;
വിശദമാക്കാമോ;
(ഇ)
നൈസര്‍ഗികമായ
ജലസ്രോതസുകളെ
സംരക്ഷിക്കാന്‍
മുന്നോട്ട്
വച്ചിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാം;
അറിയിക്കാമോ?
ഇരവിപേരുര്‍
- തോട്ടപ്പുഴശേരി -
കോയിപ്രം പഞ്ചായത്തുകളിലെ
ശുദ്ധജല വിതരണ പദ്ധതി
2696.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇരവിപേരുര്‍
- തോട്ടപ്പുഴശേരി -
കോയിപ്രം
പഞ്ചായത്തുകള്‍ക്കായി
കിഫ്ബി ധനസഹായ പ്രകാരം
പ്രഖ്യാപിച്ച ശുദ്ധജല
വിതരണ പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്താണ്;
(ബി)
പ്രസ്തുത
പദ്ധതിയുടെ സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തീകരിച്ചോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പദ്ധതി
വഴി എത്ര പേര്‍ക്ക് ജലം
ലഭ്യമാക്കാന്‍
സാധിക്കും എന്ന്
പ്രതീക്ഷിക്കുന്നു;വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിടുന്നത്?
വരള്‍ച്ച
നേരിടുന്നതിനുള്ള പദ്ധതികള്‍
2697.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
ഉണ്ടാകുന്ന വരള്‍ച്ച
നേരിടുന്നതിനായി
വാട്ടര്‍ അതോറിറ്റി
എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
വറ്റാത്ത
ജലസ്രോതസ്സുകള്‍
കണ്ടെത്തി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ?
എ.ഡി.ബി.യുടെ
ധനസഹായത്തോടെയുള്ള ശുദ്ധജല
വിതരണ പദ്ധതികള്‍
2698.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കൊച്ചി, കോഴിക്കോട്
എന്നീ നഗരങ്ങളില്‍
എ.ഡി.ബി.യുടെ
ധനസഹായത്തോടെ
നടപ്പിലാക്കുന്ന
ശുദ്ധജല വിതരണ
പദ്ധതികളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ;
(ബി)
പഴക്കം
ചെന്ന പൈപ്പുകള്‍
മാറ്റി പുതിയവ
സ്ഥാപിക്കുന്നതില്‍
എന്തെങ്കിലും കാലതാമസം
നേരിടുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ശുദ്ധജല
വിതരണം
മെച്ചപ്പെടുത്തുന്നതിന്
കര്‍മ്മപരിപാടി
2699.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ശുദ്ധജല വിതരണം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
ഇതിനായി
പഴയ പൈപ്പുകള്‍ മാറ്റി
പുതിയവ
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനുള്ള
ധനസമാഹരണം എങ്ങനെയാണ്
കണ്ടെത്തുന്നത്;
വിശദീകരിക്കാമോ?
ശുദ്ധജല
വിതരണപദ്ധതികള്‍
2700.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017-18ലെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയ 37
ശുദ്ധജല
വിതരണപദ്ധതികള്ക്കായി
കിഫ്ബിയില്‍ നിന്നും
ഇതിനകം എത്ര തുക
അനുവദിച്ചു;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ഓരോന്നിന്റേയും നിലവിലെ
സ്ഥിതിയും എത്ര തുക ഓരോ
പദ്ധതിക്കും
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
പ്രളയത്തിൽ
തകര്‍ന്ന കുടിവെള്ള
പദ്ധതികള്‍
2701.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിൽ
തകര്‍ന്ന കുടിവെള്ള
പദ്ധതികള്‍
ഉള്‍പ്പെടെയുള്ള
ജലവിതരണ പദ്ധതികള്‍
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്
ജലവിഭവ വകുപ്പ് നിശ്ചിത
സമയക്രമം
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
വിവിധ
വകുപ്പുകളുമായി
ഏകോപിച്ച് പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കുടിവെള്ളപദ്ധതി
2702.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍പ്പെടുത്തി
കാസര്‍ഗോഡ് ജില്ലയിലെ
കാസര്‍ഗോഡ്
മുനിസിപ്പാലിറ്റിയിലും
ചെമ്മനാട്
പഞ്ചായത്തിലും
കുടിവെള്ളം
എത്തിക്കുന്ന
പദ്ധതിക്ക് എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിലവിലുള്ള
സ്ഥിതി എന്തെന്ന്
വിശദമാക്കാമോ;
(സി)
ചെമ്മനാട്
പഞ്ചായത്തില്‍ സ്വകാര്യ
വ്യക്തിയുടെ സ്ഥലം
ഏറ്റെടുക്കുന്നതിന്
തടസ്സം ഉണ്ടായ
സാഹചര്യത്തില്‍ ജില്ലാ
പഞ്ചായത്തിന്റെ
അധീനതയിലുള്ള
ചട്ടഞ്ചാല്‍ വ്യവസായ
പാര്‍ക്കിലെ ഉയര്‍ന്ന
ഒഴിഞ്ഞ സ്ഥലം ഇതിനായി
ആവശ്യപ്പെടുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കിഫ്ബിയുടെ
ധനസഹായത്തോടെ
നടപ്പിലാക്കുന്ന പദ്ധതികള്‍
2703.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016-17ലെ
പുതുക്കിയ ബഡ്ജറ്റില്‍
ശുദ്ധജലം
ലഭ്യമാക്കുവാനായി
കിഫ്ബിയുടെ
ധനസഹായത്തോടെ
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതൊക്കെയാണ്;
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ഓരോന്നിനും
കിഫ്ബിയില്‍ നിന്നും
ഇതിനകം അനുവദിച്ച തുക
എത്രയെന്നും ചെലവാക്കിയ
തുകയെത്രയെന്നും
വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന് നടപടി
2704.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
പതിമൂന്നാം ധനകാര്യ
കമ്മീഷന്റെ സഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ;
(ബി)
ഇവിടത്തെ
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന്
2017-18 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച കിഫ്ബി
പദ്ധതികളില്‍ ഏതൊക്കെ
പദ്ധതികള്‍ ഇതിനകം
ആരംഭിച്ചിട്ടുണ്ട്;
(സി)
കിഫ്ബിയില്‍
നിന്നും ഇതിലേക്കായി
എന്ത് തുക ഇതിനകം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
ബള്‍ക്ക് വാട്ടര്‍ സപ്ലെെ
2705.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയുടെ
ബള്‍ക്ക് വാട്ടര്‍
സപ്ലെെയുമായി
ബന്ധപ്പെട്ട്
ജലവിഭവവകുപ്പ്എന്തെങ്കിലും
നിര്‍ദ്ദേശം വാട്ടര്‍
അതോറിറ്റിക്ക്
നല്‍കിയിട്ടുണ്ടോ;
(ബി)
2017-2018-ല്‍
സ്ഥാപനത്തിനുണ്ടായ
ലാഭ-നഷ്ട കണക്ക്
വിലയിരുത്താമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ജലവിതരണ
പദ്ധതികള്‍ക്ക് സൗരോര്‍ജ്ജം
2706.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിതരണ
പദ്ധതികള്‍ക്കായി
വൈദ്യുതി
ചാര്ജ്ജിനത്തില്
വന്‍തുക
ചെലവഴിക്കേണ്ടിവരുന്ന
സാഹചര്യം
ഒഴിവാക്കുന്നതിനായി
സൗരോര്‍ജ്ജ പദ്ധതികള്‍
ആരംഭിക്കുന്നതിന്
വാട്ടര്‍ അതോറിറ്റി
ആലോചിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനകം എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്താമോ;
(സി)
വാട്ടര്‍
അതോറിറ്റിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
അതോറിറ്റി
പുന:സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
വാട്ടര്‍
ടാങ്കുകള്‍
വൃത്തിയാക്കുവാനുളള
സംവിധാനങ്ങള്‍
2707.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയുടെ
കീഴിലുള്ള വാട്ടര്‍
ടാങ്കുകള്‍
കാലാകാലങ്ങളില്‍
വൃത്തിയാക്കുവാന്‍
വേണ്ടി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉദ്യോഗസ്ഥര്‍
യഥാസമയം ഇത്
പാലിക്കുന്നുണ്ടോ എന്ന്
അതോറിറ്റി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കാമോ;
(സി)
വാട്ടര്‍
ടാങ്കുകള്‍ പലതും
യഥാസമയം
വൃത്തിയാക്കാത്തത് മൂലം
മാലിന്യം കലര്‍ന്ന
കുടിവെള്ളം വിതരണം
ചെയ്യപ്പെടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിന്റെ വ്യക്തമായ വിശദ
വിവരം നല്‍കാമോ?
കോങ്കയം
കുടിവെളള പദ്ധതിയുടെ നവീകരണ
പ്രവൃത്തികള്‍
2708.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ കോങ്കയം
കുടിവെളള പദ്ധതിയുടെ
നവീകരണ പ്രവൃത്തികള്‍
നടത്തുന്നതിന് പകരം
കോഡൂര്‍ പഞ്ചായത്തിലെ
മുഴുവന്‍
പ്രദേശങ്ങളിലും ശുദ്ധജല
വിതരണമെത്തിക്കുന്നതിന്
തുടര്‍ നടപടികള്‍
സ്വീകരിക്കുവാന്‍ കേരള
വാട്ടര്‍ അതോറിറ്റി
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
കേരള വാട്ടര്‍
അതോറിറ്റി മാനേജിംഗ്
ഡയറക്ടര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
മുപ്പത്
വര്‍ഷത്തോളം പഴക്കമുളള
കോങ്കയം കുടിവെളള
പദ്ധതിയുടെ നവീകരണ
ജോലികള്‍
ത്വരിതപ്പെടുത്തുമോ;
വ്യക്തമാക്കാമോ?
ഹരിപ്പാട്
കേന്ദ്രമാക്കി വാട്ടര്‍
അതോറിറ്റിയുടെ പുതിയ ഡിവിഷന്
2709.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
കേന്ദ്രമാക്കി വാട്ടര്‍
അതോറിറ്റിയുടെ ഒരു
പുതിയ ഡിവിഷന്
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
അതിന്മേല് എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്നും
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
നിലവിലെ അവസ്ഥ
എന്തെന്നും ഫയല്‍
നമ്പര്‍ സഹിതം
വ്യക്തമാക്കാമോ?
തിരുവനന്തപുരം
നഗരത്തിലെ കുടിവെളള ക്ഷാമം
2710.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മണ്ഡലത്തിലെ
തമ്പാനൂര്‍,
വഴുതക്കാട്, ജഗതി,
ഫോര്‍ട്ട് തുടങ്ങി
നഗരത്തിന്റെ വിവിധ
ഭാഗങ്ങളില്‍
അനുഭവപ്പെടുന്ന
രൂക്ഷമായ കുടിവെളള
ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
നഗരത്തിന്റെ വിവിധ
ഭാഗങ്ങളില്‍ ഇന്ന്
അനുഭവപ്പെടുന്ന
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പൂക്കോട്ടൂര്‍-മൊറയൂര്‍-മുല്പ്പക
സമഗ്ര കുടിവെളള പദ്ധതി
2711.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ
പൂക്കോട്ടൂര്‍-മൊറയൂര്‍-മുല്പ്പക
സമഗ്ര കുടിവെളള
പദ്ധതിയുടെ സര്‍വ്വേ
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കാമോ;
(ബി)
വിശദമായ
എന്‍ഞ്ചിനിയറിംഗ്
റിപ്പോര്‍ട്ട്
(ഡി.ഇ.ആര്.)
തയ്യാറാക്കുന്ന
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
സാങ്കേതിക
നടപടികള്‍
പൂര്‍ത്തീകരിച്ച്
പദ്ധതിക്ക് എത്രയും
വേഗം ഭരണാനുമതി
നല്‍കുമോ;
വ്യക്തമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയിലെ
ഡിപ്പാര്‍ട്ട്മെന്റല്‍
പ്രൊമോഷന് കമ്മിറ്റി
2712.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-ല്‍
കേരള വാട്ടര്‍
അതോറിറ്റിയില്‍
ഡിപ്പാര്‍ട്ട്മെന്റല്‍
പ്രൊമോഷന് കമ്മിറ്റി
കൂടി യഥാസമയം
പ്രൊമോഷന്
നല്‍കാത്തതിന്റെ കാരണം
എന്താണ്;
(ബി)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
2019-ല്‍ ഡി.പി.സി.
കൂടാത്തതിന് എന്താണ്
കാരണം; ഇതില്‍ വീഴ്ച
വരുത്തിയ ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്;
വിജിലന്‍സ് ക്ലിയറന്‍സ്
'ഹയര്‍' ഡി.പി.സി. ക്ക്
2019 ലേക്ക് ലഭിക്കാത്ത
എ.ഇ., എ.ഇ.ഇ.,
ഇ.ഇ.-എസ്.ഇ/ഡി.എെ.ഇ.,
എസ്.എസ്,ഡി.എ. എന്നീ
വിഭാഗത്തിലെ
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
(സി)
കേരള
വാട്ടര്‍
അതോറിറ്റിയില്‍ എത്ര
ഒഴിവുകള്‍ ഡി.പി.സി.
കൂടാത്തതിനാല്‍
നിലവിലുണ്ട്; കാറ്റഗറി
തിരിച്ച് എണ്ണം
വ്യക്തമാക്കാമോ;
(ഡി)
2019-ലെ
ഹയറും- ലോവറും
ഡി.പി.സി.കള്‍ എന്ന്
ചേരും;അറിയിക്കാമോ;
(ഇ)
സ്ഥലം
മാറ്റത്തിനുള്ള
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനുവേണ്ട നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയില്‍
പുതിയ സെക്ഷന്‍
2713.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍ പുതിയ
സെക്ഷനുകള്‍, സബ്
ഡിവിഷന് ഓഫീസുകള്‍
എന്നിവ
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡം നിലവിലുണ്ടോ;
വിശദമാക്കാമോ;
(ബി)
ജോലിഭാരം
കൂടുതലുള്ള മേഖലകളില്‍
പൊതുജനങ്ങള്‍ക്ക്
പെട്ടെന്ന് സേവനം
ലഭ്യമാക്കാന്‍ പുതിയ
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയില്‍
കൂടുതല്‍ തസ്തികകള്‍
2714.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയെ
സംബന്ധിച്ച് ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജുമെന്റ്
തയ്യാറാക്കിയിട്ടുള്ള
റിപ്പോര്‍ട്ടുകള്‍
ലഭ്യമാക്കാമോ; ഇത്
നടപ്പാക്കുവാന്‍
എന്താണ് തടസ്സമെന്നത്
അറിയിക്കാമോ;
(ബി)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
ടെക്നിക്കല്‍
സ്പെഷ്യല്‍ റൂള്‍
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഡാറ്റാ
ബേസ്
അഡ്മിനിസ്ട്രേറ്റര്‍
തസ്തികയുടെ അടിസ്ഥാന
യോഗ്യത എന്താണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
കൂടുതല്‍ തസ്തികകള്‍
ആവശ്യമുണ്ടോ; അത്
സൃഷ്ടിക്കാന്‍
ശ്രമമുണ്ടോ;
വിശദമാക്കാമോ?
അസോസിയേഷന്
ഓഫ് കേരള വാട്ടര്‍ അതോറിറ്റി
ഓഫീസേഴ്സ്
2715.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അസോസിയേഷന് ഓഫ് കേരള
വാട്ടര്‍ അതോറിറ്റി
ഓഫീസേഴ്സ് എന്ന
സംഘടനയുടെ
അംഗീകാരത്തിനായി
സര്‍ക്കാരില്‍ അപേക്ഷ
സമര്‍പ്പിച്ചത്
എന്നാണെന്ന്
അറിയിക്കാമോ;
(ബി)
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
സംഘടനകളുടെ
അംഗീകാരത്തിനായി
പാലിക്കേണ്ടത്; കേരള
വാട്ടര്‍ അതോറിറ്റി
ആക്ട് പ്രകാരം
എ.കെ.ഡബ്ലിയു.എ.ഒ.യുടെ
അംഗീകാരത്തിന് എന്ത്
തടസ്സങ്ങളാണ് ഉള്ളത്;
വാട്ടര്‍ അതോറിറ്റി
ബോര്‍ഡ് തീരുമാനം
എന്താണ്;
വ്യക്തമാക്കാമോ;
(സി)
2018
ഫെബ്രുവരി മാസത്തിന്
ശേഷം എന്തൊക്കെ
കാര്യങ്ങളാണ് ഇത്
സംബന്ധിച്ച് ജലവിഭവ
വകുപ്പ് വാട്ടര്‍
അതോറിറ്റിയോട്
ആവശ്യപ്പെട്ടിട്ടുളളത്;
ഇത് സംബന്ധിച്ച
കത്തിന്റെയും
ഉത്തരവിന്റെയും
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
വാട്ടര്‍
അതോറിറ്റിയില്‍ ഏത്
ഉദ്യോഗസ്ഥന്റെ
മേശപ്പുറത്താണ്
പ്രസ്തുത വിഷയം
തീരുമാനം എടുക്കാതെ
പെന്റിംഗ്
ആയിരിക്കുന്നത്; കാരണം
വ്യക്തമാക്കാമോ?
കോന്നി
മണ്ഡലത്തിലെ ശുദ്ധജല വിതരണ
പദ്ധതികള്‍
2716.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
മെഡിക്കല്‍ കോളേജിന്
വേണ്ടിയുള്ള കുടിവെള്ള
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
നടക്കുന്ന
പ്രവൃത്തികളുടെ ഇനം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി നാളിതുവരെ
എത്ര രൂപ
ചെലവഴിച്ചുവെന്നും ഇനി
എത്ര രൂപ
വേണ്ടിവരുമെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കാന്‍
ആവശ്യമായ തുക നിലവില്‍
നീക്കിയിരിപ്പുണ്ടോ;
ഇല്ലെങ്കില്‍ ആയത്
കണ്ടെത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
സീതത്തോട്,
നിലക്കല്‍, പ്ലാപ്പള്ളി
ഒന്നാംഘട്ട പദ്ധതിയുടെ
നിലവിലെ അവസ്ഥ ഇനം
തിരിച്ച്
വിശദീകരിക്കാമോ;
(എഫ്)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ തുക നിലവില്‍
വകയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
കണ്ടെത്താന്‍
എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ?
പീരുമേട്
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
2717.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പീരുമേട്
നിയാേജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പ്
ഭരണാനുമതി
ലഭ്യമാക്കിയതും
നടപ്പിലാക്കിവരുന്നതും
പൂര്‍ത്തീകരിച്ചതുമായ
കുടിവെള്ള പദ്ധതികളുടെ
പേര് വിവരം, അടങ്കല്‍
തുക എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ബി)
പ്രസ്തുത
കുടിവെള്ള
പദ്ധതികള്‍ക്കായി
ആശ്രയിക്കുന്ന
ജലസ്രാേതസ്സുകളിലെ ജല
ലഭ്യതയും ഗുണനിലവാരവും
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
എന്താെക്കെയെന്ന്
വിശദമാക്കാമാേ?
കോതമംഗലം
മണ്ഡലത്തിലെ ജലക്ഷാമത്തിന്
പരിഹാരം
2718.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ വായനശാല
പടിയില്‍ കൂടി ഒഴുകി
കോതമംഗലം പുഴയില്‍
പതിക്കുന്ന പെരിയാര്‍
വാലി കനാലിലെ ജലം
വായനശാല പടിക്ക്
സമീപത്തുനിന്ന്
കിഴക്കോട്ട് സബ്
കനാലുണ്ടാക്കി
കുത്തുകുഴി
തോട്ടിലേയ്ക്ക്
ഒഴുക്കിയാല്‍ കോതമംഗലം
മുന്‍സിപ്പാലിറ്റിയുടെ
കിഴക്കന്‍
പ്രദേശങ്ങളിലും,
കവളങ്ങാട്
പഞ്ചായത്തിന്റെ
പടിഞ്ഞാറ്
പ്രദേശങ്ങളിലും
നേരിടുന്ന
ജലക്ഷാമത്തിന് പരിഹാരം
കാണുവാന്‍ കഴിയും എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
പ്രദേശവാസികള്‍
സമര്‍പ്പിച്ചിട്ടുള്ള
നിവേദനം പരിഗണനയിലാണോ;
പ്രസ്തുത നിവേദനത്തില്‍
കൈക്കൊണ്ടിട്ടുള്ള
നടപടിയും നിലവിലെ
സ്ഥിതിയും
വ്യക്തമാക്കാമോ;
(സി)
പ്രദേശവാസികള്‍
സമര്‍പ്പിച്ചിട്ടുള്ള
പ്രസ്തുത നിവേദനത്തില്‍
അനുകൂല
തീരുമാനമെടുക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കണ്ണമംഗലം
സമഗ്ര കുടിവെള്ള പദ്ധതി
2719.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണമംഗലം
സമഗ്ര കുടിവെള്ള
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമാേ;
(ബി)
പ്രസ്തുത
പദ്ധതിക്ക് വെെദ്യുതി
കണക്ഷന്
ലഭ്യമായിട്ടുണ്ടാേ;
ഇല്ലെങ്കില്‍
ആയതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്താെക്കെയെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് നിലവില്‍
വരുന്ന വേങ്ങര മിനി
ശുദ്ധീകരണശാല
പ്രവര്ത്തനയാേഗ്യമായിട്ടുണ്ടാേ;
വിശദമാക്കാമാേ?
കണ്ണോത്ത്
കുടിവെള്ളപദ്ധതി
2720.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ കണ്ണോത്ത്
കുടിവെള്ളപദ്ധതിയുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം എത്ര
വീടുകളിലാണ് ഗാര്‍ഹിക
കണക്ഷന്
നല്‍കിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
അപേക്ഷിച്ച
മുഴുവന്‍പേര്‍ക്കും
കണക്ഷന്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
വെങ്കിടങ്ങ്
പഞ്ചായത്തിലെ
കുടിവെള്ളപ്രശ്നത്തിന്
പ്രസ്തുത പദ്ധതി വഴി
പരിഹാരമുണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കോഴിക്കോട്
ജില്ലയിലെ ജപ്പാന് കുടിവെള്ള
പദ്ധതി
2721.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ജപ്പാന്
കുടിവെള്ള പദ്ധതി
പരിധിയില്‍ വരുന്ന
വിവിധ പഞ്ചായത്തുകളില്‍
നിലവില്‍ ഗുണഭോക്തൃ
സമിതികളുടെയും
ഗ്രാമപഞ്ചായത്തുകളുടെയും
നിയന്ത്രണത്തിലുള്ള
ചെറുകിട ഗ്രാമീണ
പദ്ധതികള്‍ ശുദ്ധജലം
ലഭ്യമല്ലാത്തതിനാല്‍
മുടങ്ങിക്കിടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ചെറുകിട
പദ്ധതികളിലേക്ക്
മീറ്റര്‍ സ്ഥാപിച്ച്
കുടിവെള്ളം വിതരണം
ചെയ്യുന്നതിന്
നിയമതടസ്സമുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്ക്
മീറ്റര്‍ സ്ഥാപിച്ച്
കുടിവെള്ളം വിതരണം
ചെയ്യുന്നതിനുള്ള
നിരക്ക്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ക്ക്
മീറ്റര്‍ സ്ഥാപിച്ച്
കുടിവെള്ള വിതരണം
തുടങ്ങുന്നതിന്
ആരുമായാണ് ഉടമ്പടി
വെക്കേണ്ടതെന്ന്
വ്യക്തമാക്കാമോ?
മൂത്തേത്ത്
കോളനിയിലെ കുടിവെള്ളക്ഷാമം
2722.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നഗരസഭയിലെ മൂത്തേത്ത്
കോളനിയിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
2017-18 ലെ ആസ്തിവികസന
ഫണ്ട് ഉപയോഗിച്ച്
കുഴല്‍ കിണര്‍
നിര്‍മ്മിക്കുന്നതിന്
നിര്‍ദ്ദേശിച്ചിരുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
പ്രായോഗിക
തടസങ്ങളുണ്ടോ;
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ചാലിശ്ശേരി-പാവറട്ടി
കുടിവെള്ള പദ്ധതി
2723.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലിശ്ശേരി-പാവറട്ടി
കുടിവെള്ള പദ്ധതിയുടെ
ഭാഗമായി പാവറട്ടി,
മുല്ലശ്ശേരി
പഞ്ചായത്തുകളില്‍
നടപ്പാക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ അടങ്കല്‍
തുക എത്രയാണ്;
(സി)
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
രൂക്ഷമായ
കുടിവെള്ളക്ഷാമം
നേരിടുന്ന മുല്ലശ്ശേരി,
പാവറട്ടി
പഞ്ചായത്തുകളിലെ
ജനങ്ങള്‍ക്ക്
പ്രയോജനകരമായ പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ കുടിവെളള
പദ്ധതികള്‍
2724.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാരിന്റെ
കാലയളവില്‍ സ്റ്റേറ്റ്
പ്ലാനില്‍
ഉള്‍പ്പെടുത്തി
കൊട്ടാരക്കര നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
എത്ര കുടിവെളള
പദ്ധതികള്‍ക്ക് തുക
അനുവദിച്ചിരുന്നു;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
അനുവദിച്ച തുക
എത്രയാണെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലുളള സ്ഥിതി
വെളിപ്പെടുത്തുമോ?
തൃക്കരിപ്പൂര്‍
ആന്റ് അഡ്ജോയിനിംഗ് വില്ലേജ്
പ്രോജക്ട്
2725.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂരിലെയും
സമീപ മണ്ഡലങ്ങളിലെയും
കുടിവെള്ളപ്രശ്നം
ശാശ്വതമായി
പരിഹരിക്കാന്‍ ഉതകുന്ന
തരത്തില്‍ വിഭാവനം
ചെയ്ത തൃക്കരിപ്പൂര്‍
ആന്റ് അഡ്ജോയിനിംഗ്
വില്ലേജ് പ്രോജക്ടിന്
ഈ വര്‍ഷം തന്നെ
അംഗീകാരം നല്കാന്
കഴിയുമോ;
വ്യക്തമാക്കാമോ;
(ബി)
കടലോര
ഗ്രാമങ്ങളും
തീരദേശദ്വീപ്
പഞ്ചായത്തും
ഉള്‍പ്പെട്ട ഇവിടെ
ഉപ്പ് വെള്ളത്തെ
ആശ്രയിക്കുന്ന
ജനങ്ങള്‍ക്ക് ഈ
പദ്ധതിയിലൂടെ
കുടിവെള്ളം
എത്തിക്കാന്‍ അടിയന്തര
നടപടികള്‍ ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
കുടിവെള്ള
വിതരണം പുനസ്ഥാപിക്കുന്നതിന്
നടപടി
2726.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തെത്തുടര്‍ന്ന്
കാേങ്ങാട് മണ്ഡലത്തിലെ
പറളി പ്രദേശത്ത്
ഭാരതപ്പുഴയിലുണ്ടായിരുന്ന
തടയണ
തകര്ന്നുപാേയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ വിശദവിവരം
നല്‍കാമാേ;
(ബി)
ഇതുമൂലം
ഈ പ്രദേശത്തെ കുടിവെള്ള
വിതരണം തകരാറിലായത്
പുനസ്ഥാപിക്കുന്നതിനും
പുതിയ തടയണ
നിര്‍മ്മിക്കുന്നതിനും
നടപടി സ്വീകരിക്കുമാേ
എന്ന് വ്യക്തമാക്കാമോ?
കിണറുകള്‍
ഉപയോഗശൂന്യമായ സാഹചര്യം
2727.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
നിയോജക മണ്ഡലത്തിലെ
പ്രളയബാധിത മേഖലയില്‍
ഇടിഞ്ഞുതാഴ്ന്നതിന്റെയും
ചെളി
അടിഞ്ഞുകൂടിയതിന്റെയും
ഫലമായി ഉറവ നശിച്ച്
കിണറുകള്‍
ഉപയോഗശൂന്യമായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
നശിച്ച കിണറുകളുടെ
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
(സി)
ഈ
നിയോജകമണ്ഡലത്തിലെ ഏതു
പ്രദേശത്താണ് ഈ
പ്രതിഭാസം കൂടുതലായി
കണ്ടത്;
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരം
ഉപയോഗശൂന്യമായ
കിണറുകള്‍ പൂര്‍വ്വ
സ്ഥിതിയിലാക്കാന്‍
ജലവിഭവ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ കുളങ്ങളുടെ
നവീകരണം
2728.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം കുളങ്ങളാണ്
നവീകരിക്കുന്നതിന്
അനുമതി നല്‍കിയിരുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര തുക
അനുവദിച്ചുവെന്നും
നവീകരണ പ്രവ്യത്തികളുടെ
നിലവിലെ സ്ഥിതി
എന്തെന്നും
വെളിപ്പെടുത്താമോ?
കേരള
വാട്ടര്‍ അതോറിറ്റിയെ
കെ.എ.എസ്.കേഡറില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
2729.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരള
വാട്ടര്‍ അതോറിറ്റിയെ
കെ.എ.എസ്.കേഡറില്‍
ഉള്‍പ്പെടുത്താന്‍
വാട്ടര്‍ അതോറിറ്റി
ജീവനക്കാരുടെ സംഘടനകള്‍
ജലവിഭവ വകുപ്പ്
അധികൃതരോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എതൊക്കെ സംഘടനകളാണ് ഇത്
സംബന്ധിച്ച് കത്ത്
നല്‍കിയിട്ടുള്ളത്;
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ?