മ്യൂസിയങ്ങള്‍
ഏറ്റെടുത്ത് നവീകരിക്കുന്നതിന്
നടപടി
2240.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മ്യൂസിയങ്ങള്‍
ആകര്‍ഷകമാക്കുന്നതിനും
നവീകരിക്കുന്നതിനുമായി
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
പുതിയതായി
ഏതെങ്കിലും
മ്യൂസിയങ്ങള്‍
ഏറ്റെടുത്ത്
നവീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദാംശം
ലഭ്യമാക്കുമാേ;
(സി)
വിനാേദ
സഞ്ചാരികളെ കൂടുതല്‍
ആകര്‍ഷിക്കുന്ന
തരത്തിലും ഗവേഷകര്‍ക്ക്
പഠനത്തിന് ഉതകുന്ന
വിധത്തിലും മതിയായ
സൗകര്യങ്ങള്‍
മ്യൂസിയങ്ങളാേടനുബന്ധിച്ച്
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
എ.കെ.ജി.
സ്മൃതി മ്യൂസിയം
2241.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂരില്‍
10 കോടി രൂപ ചെലവില്‍
എ.കെ.ജി. സ്മൃതി
മ്യൂസിയം
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
പ്രളയ
ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ
എ.കെ.ജി.യുടെ പേരിലുള്ള
സ്മൃതി മ്യൂസിയത്തിനായി
പത്ത് കോടി രൂപ
മുടക്കുന്നത്
അദ്ദേഹത്തോടുള്ള
അവഹേളനമാകുമെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
തല്ക്കാലം ഈ പദ്ധതി
നിര്‍ത്തിവച്ച്
പ്രസ്തുത തുക ലൈഫ്
പദ്ധതിയ്ക്കായി
വിനിയോഗിക്കുമോ
എന്നറിയിക്കാമോ?
വണ്ടൂര്‍
കച്ചേരി പൈതൃക മ്യൂസിയം
2242.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തില്‍
വണ്ടൂര്‍ കച്ചേരി പൈതൃക
മ്യൂസിയം
നിര്‍മ്മാണത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
അറിയിക്കാമോ;
(ബി)
വര്‍ഷങ്ങളായിട്ടും
താലൂക്ക് ഓഫീസ് വണ്ടൂർ
കച്ചേരിയിൽ നിന്നും
പുതുതായി നിർമ്മിച്ച
കെട്ടിടത്തിലേക്ക്
മാറ്റി നല്‍കാത്തത്
മൂലം പൈതൃക മ്യൂസിയം
നിർമാണത്തിന് നേരിടുന്ന
തടസ്സവും അതിന്
അനുവദിച്ച തുക
നഷ്ടപ്പെടുന്ന
സാഹചര്യവും
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നു എന്ന്
അറിയിക്കുമോ?
കണ്ണൂര്‍
ചന്തപ്പുരയിലെ തെയ്യം മ്യൂസിയം
2243.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി-പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
ചന്തപ്പുരയില്‍ തെയ്യം
മ്യൂസിയം
സ്ഥാപിക്കുന്നതിന് കേരള
ചരിത്ര പൈതൃക
മ്യൂസിയത്തെ നോഡല്‍
ഏജന്‍സിയാക്കി
ഡി.പി.ആർ.
സമര്‍പ്പിക്കാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
സാംസ്കാരിക
പൈതൃക മ്യൂസിയങ്ങള്‍
സ്ഥാപിക്കാന്‍ പദ്ധതി
2244.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും സാംസ്കാരിക
പൈതൃകം പേറുന്ന
മ്യൂസിയങ്ങള്‍
സ്ഥാപിക്കുവാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
തുടക്കത്തില്‍ ഏതെല്ലാം
ജില്ലകളിലാണ് മ്യൂസിയം
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ;
(സി)
മ്യൂസിയങ്ങളിലേക്ക്
ആവശ്യമായ
പുരാവസ്തുക്കള്‍
എപ്രകാരം ശേഖരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കാമോ?
കോന്നിയില്‍
ജില്ലാ പൈതൃക മ്യൂസിയം
2245.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നിയില്‍
ജില്ലാ പൈതൃക
മ്യൂസിയത്തിന്റെ
സജ്ജീകരണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മ്യൂസിയത്തില്‍
പ്രദര്‍ശിപ്പിക്കുന്നതിന്
വേണ്ട പ്രദര്‍ശന
വസ്തുക്കള്‍
ശേഖരിക്കുന്ന നടപടി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
മ്യൂസിയം
പൊതുജനങ്ങള്‍ക്ക്
തുറന്നു
കൊടുക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
എന്താണെന്ന്
അറിയിക്കാമോ;
(ഡി)
മ്യൂസിയം
എന്നത്തേയ്ക്ക് തുറന്ന്
പ്രവര്‍ത്തിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മാളയിലെ
യഹൂദ സ്മാരകങ്ങള്‍
2246.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാളയിലെ
യഹൂദ സ്മാരകങ്ങള്‍
പുരാവസ്തു വകുപ്പിന്റെ
സംരക്ഷിത സ്മാരകമായി
പ്രഖ്യാപിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
കായംകുളം
കൃഷ്ണപുരം കൊട്ടാരം പുനരുദ്ധാരണ
പദ്ധതികള്‍
2247.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
കൃഷ്ണപുരം
കൊട്ടാരത്തില്‍
നിലവില്‍ നടത്തുന്ന
പുനരുദ്ധാരണ പദ്ധതികള്‍
ഏതൊക്കെയെന്നും
ഇതിനുവേണ്ടി എത്ര രൂപ
ചെലവഴിച്ചുവരുന്നു
എന്നും വിശദമാക്കാമോ?
പുരാവസ്തു
വകുപ്പ് ഏറ്റെടുത്തിട്ടുള്ള
കെട്ടിടം
2248.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചവറ
നിയോജകമണ്ഡലത്തില്‍
പുരാവസ്തു വകുപ്പ്
ഏതെങ്കിലും കെട്ടിടം
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ചവറ
നിയോജകമണ്ഡലത്തിലെ
ശങ്കരമംഗലത്ത് സ്ഥിതി
ചെയ്യുന്ന
പി.ഡബ്ല്യൂ.ഡി.
ഇറിഗേഷന്‍ ഓഫീസ്
പ്രവര്‍ത്തിച്ച്
കൊണ്ടിരുന്ന കെട്ടിടം
പൊളിച്ച് പുതിയത്
നിര്‍മ്മിക്കുന്നതിന്
പുരാവസ്തു വകുപ്പ്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
കണ്ണൂരിലെ
എ.കെ.ജി.സ്മൃതി മ്യൂസിയം
2249.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂരില്‍
എ.കെ.ജി. സ്മൃതി
മ്യൂസിയം
സ്ഥാപിക്കുന്നതിന് എത്ര
ഏക്കര്‍ സ്ഥലമാണ്
സ്വകാര്യ വ്യക്തികളില്‍
നിന്നും വിലയ്ക്ക്
വാങ്ങുന്നത്;
(ബി)
ഇതിനായി
സെന്റിന് എന്ത് വിലയാണ്
നിശ്ചയിച്ചിട്ടുള്ളത്;
ഏറ്റെടുക്കുന്ന
സ്ഥലത്തിന്റെ വില്ലേജും
സര്‍വ്വേ നമ്പരും
വ്യക്തമാക്കുമോ;
(സി)
ഏറ്റെടുക്കുന്ന
ഭൂമിയില്‍ നിലമോ നിലം
നികത്തിയ ഭൂമിയോ
ഉള്‍പ്പെടുന്നുണ്ടോ
എന്നറിയിക്കാമോ?
ആറ്റിങ്ങല്‍
കാെട്ടാരം സംരക്ഷിക്കാന്‍
പദ്ധതി
2250.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരിത്ര
സ്മാരകമായ ആറ്റിങ്ങല്‍
കാെല്ലമ്പുഴയിലെ
ആറ്റിങ്ങല്‍ കാെട്ടാരം
സംരക്ഷിക്കാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടാേ
എന്നറിയിക്കാമോ;
(ബി)
ആറ്റിങ്ങല്‍
കലാപത്തിന്റെ ചരിത്ര
പാരമ്പര്യം
സംരക്ഷിക്കുന്ന
മ്യൂസിയവും സ്മാരകവും
നിര്‍മ്മിക്കുന്നത്
വകുപ്പിന്റെ
പരിഗണനയിലാണാേ എന്ന്
വ്യക്തമാക്കാമോ?
പ്രളയത്തില്‍
നാശനഷ്ടമുണ്ടായ സ്മാരകങ്ങള്‍
2251.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയത്തെത്തുടര്‍ന്ന്
പുരാവസ്തു വകുപ്പിന്
കീഴിലുള്ള സംരക്ഷിത
സ്മാരകങ്ങള്ക്കുണ്ടായ
നാശനഷ്ടങ്ങളുടെ
വിശദാംശം
ശേഖരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തിലുള്ള
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
സ്മാരകങ്ങളുടെ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കുമോ?