You are here: Business >14th
KLA >14th Session>Unstarred
Questions and Answers
Answer Provided
Answer Not
Yet Provided
FOURTEENTH KLA
- 14th SESSION UNSTARRED
QUESTIONS AND ANSWERS (To
read Questions please
enable Unicode-Malayalam in
your system) (To
read answers Please CLICKon the Title of the
Questions)
ശ്രീ.ഒ.
രാജഗോപാല്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
നടപ്പാക്കിയിട്ടുളള
ആയുഷ്മാന്‍ ഭാരത്
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
നോഡല്‍ ഏജന്‍സി
ആരാണെന്ന് അറിയിക്കുമോ;
(ബി)
ഇതുവരെ
എത്രപേര്‍ക്ക് പ്രസ്തുത
പദ്ധതിയുടെ പ്രയോജനം
ലഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ?
ശ്രീ.ബി.സത്യന്:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കുടുംബശ്രീ
മിഷന്റെ
ആഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന
സാന്ത്വനം പദ്ധതി
പ്രകാരം വെെദ്യശാസ്ത്ര
പരിശാേധനകള്ക്കായി
സര്‍ക്കാര്‍ ഓഫീസുകള്‍
ഉപയാേഗിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നേരിടുന്നതായി ജില്ലാ
മിഷനുകളില്‍ നിന്ന്
ആരോഗ്യ വകുപ്പിന് പരാതി
ലഭ്യമായിട്ടുണ്ടാേ
എന്ന് വ്യക്തമാക്കാമോ?
ശ്രീ.ജോര്‍ജ്
എം. തോമസ് ,,
സി.കെ. ഹരീന്ദ്രന്‍ ,,
കെ.സുരേഷ് കുറുപ്പ് ,,
യു. ആര്. പ്രദീപ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മസ്തിഷ്ക
മരണം
സ്ഥിരീകരിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
കര്‍ശനമാക്കിയതിന് ശേഷം
അവയവ ദാനം ഗണ്യമായി
കുറഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
മസ്തിഷ്ക
മരണം സംഭവിച്ചവരുടെ
അവയവദാനം
പ്രോത്സാഹിപ്പിക്കാന്‍
രൂപീകരിച്ച കേരള നെറ്റ്
വര്‍ക്ക് ഫോര്‍
ഓര്‍ഗന്‍ ഷെയറിംഗ് ഈ
മേഖലയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
അറിയിക്കാമോ;
(സി)
മസ്തിഷ്ക്ക
മരണാനന്തര അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിനും
ജനങ്ങള്‍ക്കിടയില്‍ ഇത്
സംബന്ധിച്ച്
ഉണ്ടായിട്ടുള്ള
ആശങ്കകള്‍
ദൂരീകരിക്കുന്നതിനും
വ്യാജ പ്രചരണങ്ങള്‍
തടയുന്നതിനും
മൃതസഞ്ജീവനി പദ്ധതി
പ്രകാരം എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
മസ്തിഷ്ക്ക
മരണ സ്ഥിരീകരണ പ്രക്രിയ
ഏകോപിപ്പിക്കുന്നതിനും
സുഗമമാക്കുന്നതിനുമായി
ഡോക്ടര്‍മാര്‍ക്ക് ഈ
വിഷയത്തില്‍ വിദഗ്ദ്ധ
പരിശീലനം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ശ്രീമതി.പി.
അയിഷാ പോറ്റി ശ്രീ.മുരളി
പെരുനെല്ലി ,,
കെ.സുരേഷ് കുറുപ്പ് ,,
എസ്.രാജേന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
18
വയസ് വരെയുള്ള
കുട്ടികള്‍ക്ക് സൗജന്യ
ചികിത്സ
നല്‍കുന്നതിനുള്ള
രാഷ്ട്രീയ ബാല്‍
സ്വാസ്ഥ്യ കാര്യക്രമം
പദ്ധതി പ്രകാരം
സംസ്ഥാനത്ത് ഈ വര്‍ഷം
ഉണ്ടാക്കാനായ നേട്ടം
അറിയിക്കാമോ;
(ബി)
ജനന
വൈകല്യങ്ങളും
വളര്‍ച്ചയിലെ
വൈകല്യങ്ങളും
നേരത്തേതന്നെ കണ്ടെത്തി
ചികിത്സ
ലഭ്യമാക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
തിരുവനന്തപുരത്തുള്ള
ചൈല്‍ഡ് ഡവലപ്പ്മെന്റ്
സെന്റര്‍ ഈ
സര്‍ക്കാരിന്റെകാലത്ത്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ഡി)
ദേശീയ
ആരോഗ്യ ദൗത്യത്തിന്
കീഴില്‍ നടപ്പാക്കി
വരുന്ന കൗമാര ആരോഗ്യ
പദ്ധതി പ്രകാരം
ഉണ്ടാക്കിയ നേട്ടങ്ങള്‍
എന്തെല്ലാമാണ് എന്ന്
അറിയിക്കുമോ?
ശ്രീ.എം.
മുകേഷ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തില്‍ കൊല്ലം
ജില്ലയില്‍ ഏതെല്ലാം
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളെയാണ്
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കുടുംബാരോഗ്യകേന്ദ്രങ്ങളില്‍
പുതുതായി അനുവദിക്കാന്‍
ഉദ്ദേശിക്കുന്ന
തസ്തികകള്‍
ഏതൊക്കെയാണ്; അതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ?
ശ്രീ.അബ്ദുല്‍
ഹമീദ് പി.:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകളെ
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ആര്‍ദ്രം
മിഷന്റെ ഭാഗമായി
ഏതെങ്കിലും
സി.എച്ച്.സി. കളില്‍
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഏതെങ്കിലും
സി.എച്ച്.സി.കളില്‍
തസ്തികകള്‍
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(സി)
പെരുവള്ളൂര്‍
സാമൂഹ്യാരോഗ്യ
കേന്ദ്രത്തിലെ നിരവധി
തസ്തികകളില്‍
ജീവനക്കാരുടെ
ദൗര്‍ലഭ്യം ഉണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പെരുവള്ളൂര്‍
സാമൂഹികാരോഗ്യ
കേന്ദ്രത്തില്‍
ആര്‍ദ്രം മിഷന്റെ
ഭാഗമായി ആവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
ശിപാര്‍ശ
സമര്‍പ്പിക്കുവാന്‍
ആരോഗ്യ കുടുംബക്ഷേമ
വകുപ്പിന് ധനകാര്യ
വകുപ്പ് നിര്‍ദ്ദേശം
നല്കിയിരുന്നുവോ;
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ഇ)
പെരുവള്ളൂര്‍
സി.എച്ച്.സി. ആര്‍ദ്രം
മിഷനില്‍
ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍
ഉള്‍പ്പെടുത്തുന്നതിനും
ആവശ്യമായ തസ്തികകള്‍
പ്രസ്തുത പദ്ധതി വഴി
സൃഷ്ടിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
ശ്രീ.വി.
അബ്ദുറഹിമാന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി താനൂര്‍
നിയോജക മണ്ഡലത്തിലെ
ഏതൊക്കെ പി.എച്ച്.സി
കളെയാണ് കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തിയിട്ടുള്ളത്;
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്ത്തുന്നതിന്ഏതൊക്കെ
പി.എച്ച്.സികളെ ഇനിയും
പരിഗണിക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
താനൂര്‍ സി.എച്ച്.സി.
ഉള്‍പ്പെടെയുള്ള മറ്റ്
ആശുപത്രികളില്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
ഇനി എന്തൊക്കെ
മാറ്റങ്ങളാണ്
വരുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ആര്‍ദ്രം
പദ്ധതിയിലുള്‍പ്പെടുത്തി
മലപ്പുറം ജില്ലയില്‍
ആകെ എത്ര കുടുംബാരോഗ്യ
കേന്ദ്രങ്ങളാണ്
ആരംഭിച്ചിട്ടുള്ളത്;
നിയോജക മണ്ഡലം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
ശ്രീ.ജി.എസ്.ജയലാല്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
നെടുങ്ങോലം സര്‍ക്കാര്‍
രാമറാവു മെമ്മോറിയല്‍
താലൂക്ക് ആശുപത്രി
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തണമെന്ന്
ആവശ്യപ്പെട്ട് മണ്ഡലം
എം.എല്‍.എ. നല്കിയ
നിവേദനത്തിന്മേല്
ആരോഗ്യ വകുപ്പ്
ഡയറക്ടര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടെങ്കില്‍
ആയത് സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമെന്നും
അതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
ആശുപത്രിയെ ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
അടിയന്തര പരിഗണന
നല്‍കുമോ; ആയതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ?
ശ്രീ.എ.
പ്രദീപ്കുമാര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ കരള്‍
മാറ്റ ശസ്ത്രക്രീയ
ആരംഭിക്കുന്നതിനാവശ്യമായ
പ്രപ്പോസൽ കോഴിക്കോട്
മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ നിന്നും
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
ശ്രീ.പി.ടി.
തോമസ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരിയാരം
മെഡിക്കല്‍ കോളേജ്
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഇവിടെ
എത്ര ജീവനക്കാര്‍
ഉണ്ടെന്ന് തസ്തിക
തിരിച്ച്
വ്യക്തമാക്കുമോ;
കരാർ/ദിവസ
വേതനാടിസ്ഥാനത്തില്‍
എത്ര പേര് ഏതെല്ലാം
തസ്തികകളില്‍ ജോലി
ചെയ്യുന്നുണ്ടെന്നും
ആരെല്ലാമെന്നും
വിശദമാക്കുമോ;
(സി)
പെന്‍ഷന്‍പ്രായം
കഴിഞ്ഞ എത്ര പേര് ജോലി
നോക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനിടയില്‍
ഓപ്പറേഷനെത്തുടര്‍ന്ന്
ഇവിടെ രോഗികള്‍
മരണപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര പേര്;
വിശദാംശം നല്‍കുമോ;
ഇതിനെപ്പറ്റി അന്വേഷണം
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
സ്ഥാപനത്തിന്റെ ഏത്
വര്‍ഷം വരെയുള്ള
ഓഡിറ്റ്
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തെ വരവ് ചെലവ്
കണക്കും വിശദമാക്കുമോ?
ശ്രീ.ബി.സത്യന് ,,
പി.ടി.എ. റഹീം ,,
ആര്. രാജേഷ് ,,
പി. ഉണ്ണി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്റെ
ഭാഗമായി എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
വര്ദ്ധിപ്പിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
മെഡിക്കല്‍
കോളേജുകളുടെ
വികസനത്തിനായുള്ള
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
ക്യാന്‍സര്‍
ചികിത്സാ രംഗത്ത്
നൂതനമായ ചികിത്സ
ലഭ്യമാക്കുന്നതിനായി
മെഡിക്കല്‍
കോളേജുകളില്‍
എന്തെല്ലാം ആധുനിക
ചികിത്സാ സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉയരുന്ന
അപകട നിരക്ക്
കണക്കിലെടുത്ത്
മെഡിക്കല്‍
കോളേജുകളില്‍
എയിംസുമായി സഹകരിച്ച്
സമഗ്ര ട്രോമാ കെയര്‍
സംവിധാനം നടപ്പാക്കാന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ശ്രീ.എ.
പ്രദീപ്കുമാര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
2018 സെപ്റ്റംബര്‍
മാസത്തോടുകൂടി
സര്‍ജിക്കല്‍
ഉപകരണങ്ങളുടെയും
മരുന്നുകളുടെയും
സ്റ്റോക്ക്തീരുവാന്
ഇടയായത് സംബന്ധിച്ച്
മെഡിക്കല്‍ കോളേജിലെ
അഡീഷണല്‍ സൂപ്രണ്ട്,
ആര്.എം.ഒ.
എന്നിവരടങ്ങിയ
കമ്മിറ്റിയുടെ അന്വേഷണ
റിപ്പോര്‍ട്ടില്‍ ഈ
വിഷയം സംബന്ധിച്ച്
മറ്റുസ്ഥാപനങ്ങളിലെ
വിദഗ്ദ്ധരെ
ഉള്‍പ്പെടുത്തി
അന്വേഷണം
നടത്താവുന്നതാണെന്ന്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
എങ്കില്‍
ഈ ശിപാര്ശയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഒരു
നടപടിയും
സ്വീകരിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കുമോ?
ശ്രീമതി
സി.കെ. ആശ:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വൈക്കം
നിയോജക മണ്ഡലത്തില്‍
നടപ്പാക്കിയ
പ്രവൃത്തികളുടെ
വിശദാംശം നല്‍കാമോ;
(ബി)
വൈക്കം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ
വികസനത്തിനായി
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ആശുപത്രിയിലെ
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്കിന്റെ
നിര്‍മ്മാണത്തിനായി
അനുവദിക്കപ്പെട്ട
ഫണ്ടുകളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ആശുപത്രിയിൽ
സ്ത്രീകളുടെയും
കുട്ടികളുടെയും
ബ്ലോക്ക്
നിർമ്മിക്കുന്നതിനായി
അനുവദിക്കപ്പെട്ട
ഫണ്ടുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ബ്ലോക്ക്
പ്രൈമറി ഹെല്‍ത്ത്
സെന്ററുകളിലെ യോഗം
2110.
ഡോ.എം.
കെ. മുനീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന്റെ 23.06.2004
ലെ ജി.ഒ.(പി.)നമ്പര്‍
132/2004/ എച്ച്
&എഫ്.ഡബ്ള്യു.ഡി
പ്രകാരം മാസത്തിലെ
ആറാമത് പ്രവൃത്തി ദിവസം
ചേരേണ്ട യോഗം, ബ്ലോക്ക്
പ്രൈമറി ഹെല്‍ത്ത്
സെന്ററുകളില്‍
കാര്യക്ഷമമായി
നടക്കുന്നില്ലെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവിന് വിരുദ്ധമായി
യോഗങ്ങള്‍ നടത്താത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
2018
വര്‍ഷത്തില്‍ ബ്ലോക്ക്
പ്രൈമറി ഹെല്‍ത്ത്
സെന്ററുകളില്‍ നടത്തിയ
യോഗങ്ങളുടെ
നടപടിക്രമത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ശ്രീ.ബി.ഡി.
ദേവസ്സി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയിലെ
ചിതറിക്കിടക്കുന്നതും
പഴക്കംചെന്ന
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്നതുമായ
മുഴുവന്‍ വിഭാഗങ്ങളും
ഒരു
കുടക്കീഴിലാക്കുന്നതിന്
ഒരു പുതിയ കെട്ടിട
സമുച്ചയം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ;
(ബി)
110
ഏക്കറിലായി കിടക്കുന്ന
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രി വക
സ്ഥലത്ത് ആശുപത്രിയുടെ
ആവശ്യം കഴിഞ്ഞുളള
സ്ഥലത്ത്
ആരോഗ്യമേഖലയിലെ
ഏതെങ്കിലും ഒരു
പ്രോജക്ട്
നടപ്പാക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
വ്യക്തമാക്കാമോ?
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചികിത്സാ
ചെലവ്
പരസ്യപ്പെടുത്തുന്നതിനുള്പ്പെടെ
സംസ്ഥാനത്തെ എല്ലാ
ചികിത്സാ പരിശോധന
സ്ഥാപനങ്ങളെയും
നിയന്ത്രിക്കുന്നതിനുള്ള
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിയമത്തിന്റെ ഭാഗമായി
ആശുപത്രികളുടെ ഗ്രേഡ്
നിര്‍ണ്ണയിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ?
ശ്രീ.ആര്.
രാമചന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
പുതിയകാവില്‍
പ്രവര്‍ത്തിക്കുന്ന
നെഞ്ചു
രോഗാശുപത്രിയില്‍ എത്ര
കിടപ്പ്
രോഗികള്‍ക്കുള്ള
സൗകര്യമാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദീകരിക്കാമോ;
ഇവിടെ നിലവിലുള്ള
സ്റ്റാഫ് പാറ്റേണ്‍
ലഭ്യമാക്കുമോ;
(ബി)
ഇവിടെ
വെെകുന്നേരങ്ങളില്‍
ഒ.പി.
പ്രവര്‍ത്തിക്കുന്നുണ്ടോ;
ലാബ്, ഇ.സി.ജി.
തുടങ്ങിയ സൗകര്യങ്ങള്‍
ലഭ്യമാണോ;
വിശദീകരിക്കാമോ;
(സി)
കൂടുതല്‍
ഡോക്ടര്‍മാരെയും
ജീവനക്കാരെയും
നിയമിച്ച് ആശുപത്രി
പ്രവർത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കാമോ?
ശ്രീ.റോജി
എം. ജോണ്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാലില്‍
കൂടുതല്‍
ഡോക്ടര്‍മാരുള്ള
സാമൂഹികാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവർത്തനസമയം
ദീര്ഘിപ്പിക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
കേന്ദ്രങ്ങളിലാണ് ഈ
പരിഷ്കരണം
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആരോഗ്യ കേന്ദ്രങ്ങളില്‍
നിയമിച്ച
ഡോക്ടര്‍മാരില്‍
പലരെയും വര്‍ക്ക്
അറേഞ്ച്മെന്റിന്റെ
ഭാഗമായി
പുനര്വിന്യസിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രവർത്തന
സമയം
ദീര്‍ഘിപ്പിക്കുന്ന
തീരുമാനം എപ്രകാരമാണ്
ഫലപ്രദമായി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ശ്രീ.എന്‍.
വിജയന് പിള്ള:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചവറ
നിയോജകമണ്ഡലത്തിലെ
ശക്തികുളങ്ങര,
തേവലക്കര, തെക്കുംഭാഗം
എന്നീ
ആരോഗ്യകേന്ദ്രങ്ങള്‍
കുടുംബ
ആരോഗ്യകേന്ദ്രങ്ങള്‍
എന്ന നിലയില്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
ആരോഗ്യകേന്ദ്രങ്ങള്‍
കുടുംബ
ആരോഗ്യകേന്ദ്രങ്ങള്‍
എന്ന നിലയില്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിയ്ക്കുമോ?
ശ്രീ.പി.സി.
ജോര്‍ജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈരാറ്റുപേട്ട
ഫാമിലി ഹെല്‍ത്ത്
സെന്റര്‍, താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
എരുമേലി
കഴിഞ്ഞാല്‍ നിലക്കല്‍
വരെയുള്ള 45കി.മീ. ദൂരം
വരെ അയ്യപ്പഭക്തര്‍ക്ക്
ചികിത്സാ സഹായത്തിന്
ആശുപത്രികളില്ലാത്തതിനാല്‍
ശബരിമല പാതയില്‍,
കണമലയില്‍ കാഷ്വാലിറ്റി
സംവിധാനത്തോട് കൂടിയ
പി.എച്ച്.സി
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
എരുമേലി
സി.എച്ച്.സി യില്‍
സീസണ് കാലത്തുമാത്രം
ആധുനിക ചികിത്സാ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുപകരം
പ്രസ്തുത സംവിധാനങ്ങള്‍
സ്ഥിരമായി
നിലനിര്‍ത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ശ്രീ.ഡി.കെ.
മുരളി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
13.03.2017ലെ
ജി.ഓ.(ആർ ടി )നം
.643/2017
എച്ച്&എഫ്.ഡബ്ള്യു
.ഡി ഉത്തരവ് പ്രകാരം
ഭരണാനുമതി ലഭിച്ച
വാമനപുരം
സി.എച്ച്.സി.യുടെ
കെട്ടിട
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിട നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
ശ്രീ.അടൂര്‍
പ്രകാശ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജക മണ്ഡലത്തിലെ
കൂടലില്‍
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രി
നിര്‍മ്മിക്കുന്ന
വിഷയത്തില്‍ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
തീരുമാനം
കൈക്കൊണ്ടതെന്ന്
അറിയിക്കുമോ;
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്തുതന്നെ ഇതിനായി
തുക വകയിരുത്തുകയും
നിര്‍മ്മാണത്തിന്റെ
പ്രാഥമിക നടപടികള്‍
പൂര്‍ത്തീകരിക്കുകയും
ചെയ്തിട്ടും
എന്തുകൊണ്ടാണ് തുടര്‍
നടപടികള്‍
കൈക്കൊള്ളാത്തതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇക്കാര്യത്തില്‍
ഉടന്‍ തീരുമാനം
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
ശ്രീ.പി.സി.
ജോര്‍ജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിടനാട്
പി.എച്ച്.സി യ്ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സമർപ്പിച്ച
എസ്റ്റിമേറ്റ്
സംബന്ധിച്ച ഫയലിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ; കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
അനുമതി എന്നത്തേയ്ക്ക്
ലഭ്യമാക്കുവാന്‍
സാധിക്കും;
വ്യക്തമാക്കാമോ;
(ബി)
തീക്കോയി
ആയുര്‍വേദ
ആശുപത്രിയില്‍ എെ.പി
വിഭാഗം ഉണ്ടെങ്കിലും
തിരുമ്മ്
ഉള്‍പ്പെടെയുള്ള
ചികിത്സയ്ക്ക് ആവശ്യമായ
ജീവനക്കാര്‍ ഇല്ലാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
മുണ്ടക്കയം
ഗവണ്മെന്റ് ആശുപത്രി
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തിയെങ്കിലും
സ്റ്റാഫ് പാറ്റേണ്‍
പുതുക്കിയിട്ടില്ലാത്തിനാല്
ആയത് പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ശ്രീ.മുഹമ്മദ്
മുഹസിന് പി.:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
താലൂക്ക് ആശുപത്രിയുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനുവേണ്ടി
ആശുപത്രിയോടുചേര്‍ന്ന്
കിടക്കുന്ന സ്ഥലം
ഏറ്റെടുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ
നടപടിക്രമങ്ങള്‍
എവിടെവരെയായെന്ന്
വ്യക്തമാക്കാമോ?
ശ്രീ.ആര്.
രാജേഷ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മാവേലിക്കര
മണ്ഡലത്തില്‍
ആരോഗ്യമേഖലയില്‍
നടത്തിയ വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളെ
മാതൃകാ കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
ആരോഗ്യകേന്ദ്രങ്ങളില്‍
ആവശ്യമായ തസ്തികകള്‍
സൃഷ്ടിക്കുന്നതിനും
ഒഴിവുള്ള തസ്തികകളില്‍
നിയമനം
നടത്തുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ശ്രീ.പി.
ഉണ്ണി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്ക്ആശുപത്രിയെ 250
കിടക്കകളോടുകൂടിയ
ജില്ലാ ആശുപത്രി
പദവിയിലേക്കുയര്‍ത്തുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏന്നാണ്
ലഭിച്ചത്
വ്യക്തമാക്കാമോ;
(ബി)
അതിനായി
എന്തെല്ലാം ഭൗതിക
സാഹചര്യങ്ങള്‍
ഒരുക്കേണ്ടി
വരുമെന്നാണ്
കണക്കാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അതിന്
ആവശ്യമായി വരുന്ന തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
വിശദാംശം നല്‍കാമോ;
(ഡി)
ഒറ്റപ്പാലം
താലൂക്കാശുപത്രിയുടെ
സമ്പൂർണ്ണവികസനം
നടപ്പിലാക്കുന്നതിനായുള്ള
മാസ്റ്റര്‍പ്ലാന്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ലഭിച്ചത്; വിശദാംശം
ലഭ്യമാക്കാമോ?
ശ്രീമതി.പി.
അയിഷാ പോറ്റി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൊട്ടാരക്കര
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ
വികസനത്തിനായി എത്ര തുക
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക എന്തെല്ലാം വികസന
ആവശ്യങ്ങള്‍ക്കാണ്
അനുവദിച്ചത് എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
ശ്രീ.മഞ്ഞളാംകുഴി
അലി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
മേലാറ്റൂര്‍
പി.എച്ച്.സി.യില്‍
ഡോക്ടറുടെ സേവനം
മുഴുവന്‍ സമയവും
ലഭിയ്ക്കാത്തതുമൂലം
രോഗികള്‍ക്കുണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രോഗികള്‍ക്ക്
യഥാസമയം ചികിത്സ
ലഭിയ്ക്കാത്തതിനാല്‍
പ്രദേശത്തെ പട്ടികജാതി
കോളനി
നിവാസികളുള്പ്പെടെയുള്ളവര്ക്ക്
മറ്റ് സ്വകാര്യ
ആശുപത്രികളെയാണ്
പലപ്പോഴും
ആശ്രയിക്കേണ്ടി
വരുന്നതെന്ന കാര്യം
ഗൗരവമായി
കണക്കിലെടുക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഈ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
പ്രസ്തുത ആശുപത്രിയില്‍
ഡോക്ടറുടെ സേവനം
മുഴുവന്‍ സമയവും
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിയ്ക്കുമോ?
ശ്രീമതി.വീണാ
ജോര്‍ജ്ജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജനറല്‍ ആശുപത്രിയില്‍
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍
നിശ്ചയിക്കപ്പെട്ടത്
എന്നാണെന്ന്
അറിയിക്കുമോ;
(ബി)
രോഗികളുടെ
എണ്ണത്തിലുണ്ടായ
വര്‍ദ്ധനയും ജില്ലാ
ആസ്ഥാനത്തെ
ആശുപത്രിയെന്ന
പ്രാധാന്യവും
കണക്കിലെടുത്ത്
സ്റ്റാഫ് പാറ്റേണ്‍
പുതുക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
ആശുപത്രിയില്‍ നിലവില്‍
എത്ര തസ്തികകളില്‍
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ?
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്തിലെ
ഗവണ്മെന്റ്
ആയൂര്‍വ്വേദ
ആശുപത്രിക്കായി
കെട്ടിടം
നിർമ്മിക്കുന്നതിനുള്ള
എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
എസ്റ്റിമേറ്റ്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇരിമ്പിളിയം
ഗ്രാമ പഞ്ചായത്തിലെ
പ്രത്യേക സാഹചര്യം
പരിഗണിച്ച്
ആശുപത്രിയ്ക്കായി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നത്
നടപ്പ് വര്‍ഷത്തെ
പ്ലാന്‍ ഫണ്ടില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ശ്രീ.മുരളി
പെരുനെല്ലി:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
തൃശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
അനുവദിക്കപ്പെട്ട
തസ്തികകളും നിലവിലുള്ള
ഒഴിവുകളും സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
ശ്രീ.മുരളി
പെരുനെല്ലി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'കായകല്പം'
അവാർഡ് ലഭിച്ച
തൃശ്ശൂര്‍ ജില്ലയിലെ
വാടാനപ്പള്ളി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിന്
എന്തെല്ലാം
സൗകര്യങ്ങളും
സഹായങ്ങളും പുതിയതായി
നല്‍കാനാണ്
തീരുമാനിച്ചിട്ടുളളതെതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ നിലവില്‍
അംഗീകൃത തസ്തികകള്‍
ഏതെല്ലാമാണ്;
(സി)
പ്രസ്തുത
ആശുപത്രിയിലെ ഒഴിവുകള്‍
സംബന്ധിച്ച വിവരം
അറിയിക്കാമോ;
ഒഴിവുകളുണ്ടെങ്കില്‍ അവ
നികത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇവ
അടിയന്തരമായി
നികത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
ശ്രീ.പി.ഉബൈദുള്ള:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
നിയോജകമണ്ഡലത്തിലെ
പൂക്കോട്ടൂര്‍ ബ്ലോക്ക്
പി.എച്ച്.സി., താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി,
ആയുര്‍വേദ,ഹോമിയോ
ഡിസ്പെന്‍സറികള്‍
എന്നിവിടങ്ങളിലെ വിവിധ
തസ്തികകളിലെ ഒഴിവുകളുടെ
വിശദാംശം നല്‍കുമോ;
(ബി)
ടി
ആശുപത്രികളിൽ
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതിനാൽ
രോഗികള്‍
പ്രയാസപ്പെടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ശ്രീ.പി.ഉബൈദുള്ള:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ഫോറന്‍സിക്
സര്‍ജനില്ലാത്തതിനാല്‍
പോസ്റ്റ്മോര്‍ട്ടം
ചെയ്യാന്‍ സാധിക്കാതെ
മെഡിക്കല്‍ കോളേജ്
ആശുപത്രിയിലേക്ക് റഫര്‍
ചെയ്യുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മോര്‍ച്ചറിയും
രണ്ടു ഫ്രീസറുകളുമുള്ള
ആശുപത്രിയില്‍
ഫോറന്‍സിക് സര്‍ജന്റെ
തസ്തിക
സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ. നല്കിയ
നിവേദനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
മേല്‍ വിഷയത്തില്‍
സ്വീകരിച്ച തുടര്‍
നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഇത് സംബന്ധിച്ച ഫയല്‍
ധനകാര്യ വകുപ്പിന്റെ
പരിഗണനയ്ക്ക്
അയച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലാ ടി.ബി.
സെന്ററിലെ
റേഡിയോഗ്രാഫറുടെ ഒരു
തസ്തിക പള്ളുരുത്തി
താലൂക്ക്
ആശുപത്രിയിലേക്ക്
മാറ്റുന്നതിന്
29-02-2016 ല്‍ ആരോഗ്യ
കുടുംബക്ഷേമ വകുപ്പ്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിനുളള കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവ് എന്നത്തേക്ക്
നടപ്പിലാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ശ്രീ.കെ.എസ്.ശബരീനാഥന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
2 (ബെെട്രാന്സ്ഫര്)
തസ്തികയില്‍ നിലവില്‍
എത്ര പേരാണ് അധികമായി
ജാേലി ചെയ്യുന്നതെന്ന്
വ്യക്തമാക്കുമാേ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ ജെ.എച്ച്.എെ.
തസ്തികയില്‍ അധികമായി
ജാേലിചെയ്യുന്ന
ബെെട്രാന്സ്ഫര്കാരെ
മാറ്റി പകരം റാങ്ക്
ഹാേള്ഡേഴ്സിന് നിയമനം
നല്‍കണമെന്ന
ഉദ്യാേഗാര്ത്ഥികളുടെ
പരാതി പരിഗണിച്ച്
ജില്ലാ മെഡിക്കല്‍
ഓഫീസര്‍ 17.05.2018ന്
എ-4/11148/2018/ജി.മെ.ആ.
എന്ന കത്തിലൂടെയും
ആരാേഗ്യ കുടംബ ക്ഷേമ
വകുപ്പ് 18.08.2018ന്
2753628/2018/HEALTH(OS)
എന്ന ഫയലിന്മേലുള്ള
നടപടിക്രമത്തിന്റെ
ഭാഗമായും ആവശ്യപ്പെട്ട
രണ്ട്
റിപ്പാേര്ട്ടുകളും
ആരാേഗ്യ വകുപ്പ്
ഡയറക്ടര്‍
സമര്‍പ്പിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമാേ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വിശദമാക്കുമാേ;
(സി)
10.08.2018
ലെ
ഉപ.സി3/149/2018/ഉഭപവ
നമ്പര്‍ പരിപത്രം
പ്രകാരവും 18.01.2019
ലെ ഉപ.സി.1/200/2018
ഉഭപവ നമ്പര്‍ പരിപത്രം
പ്രകാരവും 2019
കലണ്ടര്‍ വര്‍ഷത്തില്‍
തിരുവനന്തപുരം
ജില്ലയില്‍
ജെ.എച്ച്.എെ. ഗ്രേഡ്-2
തസ്തികയില്‍ എത്ര
പ്രതീക്ഷിത ഒഴിവുകളാണ്
പി.എസ്.സി.യ്ക്ക്
റിപ്പാേര്‍ട്ട്
ചെയ്തതെന്നുള്ള കണക്ക്
വേര്‍തിരിച്ച്
നല്കുമാേ;
(ഡി)
നിലവില്‍
തിരുവനന്തപുരം
ജില്ലയില്‍
ജെ.എച്ച്.എെ. ഗ്രേഡ്-1,
ജെ.എച്ച്.എെ. ഗ്രേഡ്-2
തസ്തികകളില്‍ ജാേലി
ചെയ്യുന്നവരുടെ എണ്ണം
വെവ്വേറെ
വ്യക്തമാക്കാമാേ?
ശ്രീമതി.പി.
അയിഷാ പോറ്റി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പ്
ഡയറക്ടറുടെ
ഇജി2/40/2016 നമ്പര്‍
15.12.2018 തീയതി
പ്രകാരമുള്ള ഉത്തരവില്‍
തിരുവനന്തപുരം
ജില്ലയില്‍ നിലവിലുള്ള
പതിനൊന്ന്
ജെ.എച്ച്.എെ. ഗ്രേഡ്-2
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിരുന്നോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്തുമോ;
(ബി)
നിലവില്‍
ജൂനിയല്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-2
ബെെട്രാന്സ്ഫര്
തസ്തികയില്‍
തിരുവനന്തപുരം
ജില്ലയില്‍ എത്രപേര്‍
അധികമായി ജോലി
ചെയ്യുന്നുവെന്ന്
വ്യക്തമാക്കാമോ?
ശ്രീ.സി.മമ്മൂട്ടി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ നിലവിലുള്ള
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II ( കാറ്റഗറി
നം.665/2012) റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ആരോഗ്യവകുപ്പില്‍
നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
കാറ്റഗറിയില്‍
നോട്ടിഫിക്കേഷന്‍
നടത്തുന്നതിനായി എത്ര
ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിരുന്നത്; ഈ
ഒഴിവുകളില്‍ നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ:
(സി)
എത്ര
ഒഴിവുകള്‍ ഇതിനകം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
പ്രസ്തുത ഒഴിവുകളില്‍
ഏത് തീയതിയ്ക്കകം
നിയമനം
നടത്താനാകുമെന്നാണ്
ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ?
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരാധനാലയങ്ങള്‍
ഉള്‍പ്പെടെ
രാജ്യത്തിന്റെ പല
ഭാഗങ്ങളിലും ഭക്ഷ്യ
വിഷബാധ ഉണ്ടാകുന്ന
സാഹചര്യത്തില്‍ ഭക്ഷ്യ
സുരക്ഷാ നിയമം
ഫലപ്രദമായി
നടപ്പിലാക്കണമെന്ന്
കേന്ദ്ര സര്‍ക്കാര്‍
നിര്ദ്ദേശിച്ചിട്ടുണ്ടാേ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമാേ;
(ബി)
ആരാധാനാലയങ്ങളില്‍
വിതരണം ചെയ്യുന്ന
പ്രസാദം
ഉള്‍പ്പെടെയുള്ള
ഭക്ഷ്യാേല്പന്നങ്ങളുടെ
പരിശാേധന നിലവില്‍
കാര്യക്ഷമമായി
നടത്തുന്നുണ്ടാേ;
(സി)
ആരാധനാലയങ്ങളില്‍
അന്നദാനം നടത്തുന്നതിന്
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ ലെെസന്‍സ്
നിര്‍ബന്ധമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ;
വിശദാംശം നൽകാമോ?
ശ്രീ.പി.സി.
ജോര്‍ജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശീതളപാനീയങ്ങള്‍
പകല്‍ സമയത്ത്
ട്രാന്സ്പോര്ട്ടേഷന്
നടത്തുമ്പോള്‍
സൂര്യാതപം ഏറ്റ് അവ
ഹാനികരമാകുമെന്നതിനാല്‍
പ്രസ്തുത പാനീയങ്ങള്‍
മനുഷ്യരില്‍
ക്യാന്‍സര്‍
ഉണ്ടാക്കുവാന്‍
സാധ്യതയുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
തടയുവാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
സൂര്യാതപമേല്ക്കുന്ന
വിധം പകല്‍ സമയത്ത്
ശീതള പാനീയങ്ങള്‍
കൊണ്ടുപോകുമ്പോള്‍
പാലിക്കേണ്ട
നിബന്ധനകള്‍
സംബന്ധിച്ച് ഏതെങ്കിലും
സര്‍ക്കാര്‍ ഉത്തരവുകളോ
നിര്‍ദ്ദേശങ്ങളോ
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഒരു
നിയോജകമണ്ഡലത്തില്‍
ഒന്ന് എന്ന നിലയില്‍
ഫുഡ് സേഫ്റ്റി ഓഫീസ്
അനുവദിച്ചെങ്കിലും
നാളിതുവരെ ആയതിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
സാധിച്ചിട്ടില്ലെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
ശ്രീ.പി.
ഉണ്ണി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും എത്തുന്ന പഴം,
പച്ചക്കറി, അരി മുതലായ
ഭക്ഷ്യവസ്തുക്കളില്‍
ചേര്‍ത്തിരിക്കുന്ന
മായം കണ്ടുപിടിച്ച്
നടപടികള്‍
സ്വീകരിക്കുന്നതിനായി
ഭക്ഷ്യ സുരക്ഷാ വകുപ്പ്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവരുന്നുവെന്ന്
വിശദീകരിക്കാമോ;
(ബി)
ഭക്ഷണ
സാധനങ്ങളിലെ മായം
മാരകരോഗങ്ങള്‍ക്ക്
കാരണമാവുന്നു എന്നത്
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(സി)
ഭക്ഷ്യസുരക്ഷ
വകുപ്പിലെ ഉദ്യോഗസ്ഥരും
പോലീസ് ഉദ്യോഗസ്ഥരും
സംയുക്തമായി
പരിശോധനകള്‍ നടത്തി
മായം കലര്‍ന്ന
ഭക്ഷ്യസാധനങ്ങള്‍
കണ്ടെത്തി
നശിപ്പിക്കുന്നതിന്
അടിയന്തരമായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ?
ശ്രീ.അന്‍വര്‍
സാദത്ത്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല ഹോട്ടലുകളിലും
ബേക്കറികളിലും
വൃത്തിഹീനമായ
സാഹചര്യത്തിലാണ് പാചകം
ചെയ്യുന്നതെന്നും
ഇതുമൂലം ഭക്ഷ്യവിഷബാധ
ഉണ്ടാകുന്നതായും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സ്ഥാപനങ്ങള്‍
നിരന്തരമായി
പരിശോധിച്ച് നടപടി
സ്വീകരിക്കുന്നതിന്
എന്ത് സംവിധാനമാണ്
നിലവിലുള്ളത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
സംവിധാനങ്ങള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
ഏതെങ്കിലും സ്ഥലത്ത്
ഭക്ഷ്യവിഷബാധയുണ്ടാകുന്ന
സാഹചര്യത്തില്‍
മാത്രമാണ് ആരോഗ്യവിഭാഗം
റെയിഡ് നടത്തുന്നതെന്ന
ആക്ഷേപം ഒഴിവാക്കുവാന്‍
ശക്തമായ ഇടപെടല്‍
ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
ശ്രീ.ആര്.
രാമചന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുരക്ഷിതാഹാരം
ആരോഗ്യത്തിനാധാരം എന്ന
പേരിലുള്ള
ഭക്ഷ്യസുരക്ഷാ
പദ്ധതിപ്രകാരം
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
നടപ്പിലാക്കുന്നത്
എന്ന് വിശദീകരിക്കാമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ; ഇൗ
പദ്ധതിയുടെ
നടത്തിപ്പിന് ഏതെല്ലാം
വകുപ്പുകളുടെ
സഹകരണമാണുളളത് എന്ന്
വിശദീകരിക്കാമോ;
(സി)
ഇതിന്റെ
നടത്തിപ്പിനായി
ഗ്രാമപഞ്ചായത്ത്
തലത്തില്‍ പ്രത്യേക
സമിതി
രൂപീകരിക്കുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
പ്രസ്തുത സമിതിയുടെ
ചുമതലകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
ശ്രീ.റോഷി
അഗസ്റ്റിന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴക്കൂട്ടം
പ്രദേശത്ത് അടുത്ത
കാലത്ത് ജനങ്ങള്‍ക്ക്
ഭക്ഷ്യവിഷബാധയേറ്റത്
സംബന്ധിച്ച
മാധ്യമവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലത്ത്
ലൈസന്‍സില്ലാതെ
പ്രവര്‍ത്തിക്കുന്ന
ഭക്ഷണശാലകള്‍
അടച്ചുപൂട്ടാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
കഴക്കൂട്ടം-കുളത്തൂര്‍
റോഡില്‍ സെന്റ് ജോസഫ്
പള്ളിക്ക് സമീപം ടി.സി.
നമ്പര്‍ 2/1099
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
റമ്മൂസ് ദേ കോഴിക്കോട്
എന്ന ഭക്ഷണശാല
ഭക്ഷ്യസുരക്ഷാ ലൈസന്‍സോ
കോര്പ്പറേഷന്
ലൈസന്‍സോ ബില്‍ഡിംഗ്
ഉടമയുടെ അനുമതിയോ
ഇല്ലാതെ
പ്രവര്‍ത്തിക്കുന്നത്
സംബന്ധിച്ച് ഭക്ഷ്യ
സുരക്ഷാ കമ്മീഷണര്‍ക്ക്
07/01/2019-ന് സിറില്‍
ഫെര്‍ണാണ്ടസ് നല്കിയ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതുസംബന്ധിച്ച്
ഭക്ഷ്യസുരക്ഷ വകുപ്പ്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
പരാതി
ലഭിച്ചതിനുശേഷം
പ്രസ്തുത
ഭക്ഷണശാലയ്ക്ക് കെട്ടിട
ഉടമയുടെ
അംഗീകാരമില്ലാതെ
ഭക്ഷ്യസുരക്ഷ
വകുപ്പില്‍ നിന്നും
ഏതെങ്കിലും തരത്തിലുള്ള
അനുമതിയോ ലൈസന്‍സോ
നല്‍കിയിട്ടുണ്ടോ;
(ഇ)
പ്രസ്തുത
ഭക്ഷണശാല
ലൈസന്‍സില്ലാതെ
പ്രവർത്തിക്കുന്നതിന്
സഹായകമായ സാഹചര്യം
എന്താണെന്ന്
വ്യക്തമാക്കുമോ?
ശ്രീ.കെ.
ദാസന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
സംസ്ഥാനങ്ങളില്‍ നിന്ന്
വരുന്ന മത്സ്യം,
പഴങ്ങള്‍,
പച്ചക്കറികള്‍
എന്നിവയിലെ മായം,
വിഷാംശങ്ങള്‍ എന്നിവ
പരിശോധിക്കാനുള്ള
സംവിധാനം സംസ്ഥാനത്ത്
ഇപ്പോള്‍ നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
പരിശോധനകള്‍ നടത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നത്;
വ്യക്തമാക്കാമോ;
(സി)
ഫിഷ്
മാര്‍ക്കറ്റുകളില്‍
ഇത്തരം പരിശോധന
കര്‍ശനമായി നടത്താനുള്ള
സ്ഥിരം സംവിധാനം
ഏര്‍പ്പെടുത്തുവാൻ
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോയെന്നറിയിക്കുമോ?
ശ്രീ.ചിറ്റയം
ഗോപകുമാര്‍ ശ്രീമതി
ഇ.എസ്.ബിജിമോള്‍ ,,
ഗീതാ ഗോപി ശ്രീ.കെ.
രാജന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാപകമായി
വ്യാജവെളിച്ചെണ്ണ
വില്‍ക്കുന്നതായുള്ള
വിവരം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
മനുഷ്യശരീരത്തിന്
ഹാനികരമായ
വ്യാജവെളിച്ചെണ്ണയുടെ
വില്‍പ്പന ഇത്രയും
വ്യാപകമായതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
വ്യാജവെളിച്ചെണ്ണയുടെ
വില്പന
നിയന്ത്രിക്കുന്നതിനും
നിരോധിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
മായം
കലര്‍ന്നതാണെന്ന്
കണ്ടെത്തി നിരോധിച്ച
വെളിച്ചെണ്ണ
ബ്രാന്റുകള്‍ പുതിയ
പേരുകളില്‍ കടകളില്‍
എത്തുന്നില്ലെന്ന്
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
വെളിച്ചെണ്ണ
ഉല്പന്നങ്ങളുടെ
കാര്യത്തില്‍
കര്‍ക്കശമായ ഗുണമേന്മാ
വ്യവസ്ഥകള്‍
ഏര്‍പ്പെടുത്തുന്നതിന്
തയ്യാറാകുമോ;
വ്യക്തമാക്കുമോ?
ശ്രീ.എന്‍.
ഷംസുദ്ദീന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എച്ച്.ആര്.ഡബ്ല്യൂ.എസ്.ലെ
മാനേജിംഗ് ഡയറക്ടറുടെ
നിയമനം സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത തസ്തികയിലെ
നിയമനം ചട്ടം ലംഘിച്ച്
നടത്തിയിട്ടുള്ളതാണെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ചുള്ള
വിശദാംശം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കെ.എച്ച്.ആര്.ഡബ്ല്യൂ.എസ്.ല്‍
നടത്തിയ
താല്‍ക്കാലിക/കരാര്‍
നിയമനങ്ങള്‍
സര്‍ക്കാര്‍
അനുമതിയോടുകൂടിയാണോ
നടത്തിയിട്ടുളളത്;
വിശദവിവരം നല്‍കുമോ?
ആശാ
വര്‍ക്കര്‍മാര്‍ക്കുള്ള
ഓണറേറിയം
2155.
ശ്രീ.റ്റി.വി.രാജേഷ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആശാ
വര്‍ക്കര്‍മാരുടെ
ഓണറേറിയം എത്ര
രൂപയാണെന്ന്
അറിയിക്കുമോ;
ശ്രീ.മോന്‍സ്
ജോസഫ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
തെറാപ്പി സെന്ററുകൾ
റെഗുലേറ്റ് ചെയ്യുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായുള്ള കരട് രൂപരേഖ
തയ്യാറായിട്ടുണ്ടോ;
പ്രൈവറ്റ് മേഖലയിൽ
മികച്ച സേവനം നൽകുന്ന
ഒട്ടേറെ തെറാപ്പി
സെന്ററുകൾ കേരളത്തില്‍
പ്രവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍, ഈ
മേഖലയിൽ വർഷങ്ങളായി
പ്രവര്‍ത്തിക്കുന്ന
പ്രൊഫഷണലുകളെ കരട്
രൂപരേഖ
തയ്യാറാക്കുന്നതിന്റെ
ഭാഗമായി ചർച്ചക്ക്
വിളിച്ചിട്ടുണ്ടോ; അവരെ
കൂടി ചർച്ചയിൽ
ഉൾപ്പെടുത്തേണ്ടത്
അത്യാവശ്യമാണെന്നിരിക്കെ,
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭിന്നശേഷിക്കാരായ
കുട്ടികള്‍ക്കും
മുതിർന്നവര്‍ക്കും
നിലവിലെ സാഹചര്യത്തിൽ
സർക്കാർ തലത്തിൽ
സൗജന്യമായി തെറാപ്പി
ചികിത്സ നല്കാന്
കഴിയുമോയെന്ന കാര്യം
പരിശോധിക്കുമോ;
അതിനുള്ള സൗകര്യങ്ങളും
യോഗ്യതയുള്ള
ജീവനക്കാരും സർക്കാർ
തലത്തിൽ ലഭ്യമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഒക്കുപേഷണൽ
തെറാപ്പിസ്റ്റ്,
സ്പീച്ച്
തെറാപ്പിസ്റ്റ്, ഫിസിയോ
തെറാപ്പിസ്റ്റ്,
ക്ലിനിക്കൽ
സൈക്കോളജിസ്റ്റ്,
സ്പെഷ്യൽ എഡ്യൂക്കേറ്റർ
എന്നിവരുടെ സേവനങ്ങള്‍
ആവശ്യാനുസരണം തെറാപ്പി
സെന്ററുകളിൽ
ലഭ്യമാകുന്നുണ്ടെന്ന്
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
അലൈഡ്
ഹെൽത്ത് കോഴ്സുകളായ
ഒക്കുപേഷണൽ തെറാപ്പി,
സ്പീച് തെറാപ്പി,
ഫിസിയോതെറാപ്പി
തുടങ്ങിയവ
പഠിക്കാനാഗ്രഹിക്കുന്ന
കുട്ടികൾ, അമിത ഫീസ്
നല്കി അയൽ
സംസ്ഥാനങ്ങളെ
ആശ്രയിച്ചാണ് പഠനം
പൂർത്തിയാക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കേരളത്തിലെ
സർക്കാർ മെഡിക്കൽ
കോളേജുകളിൽ ഈ കോഴ്സുകൾ
തുടങ്ങുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കാമോ;
(ഇ)
അയൽ
സംസ്ഥാനങ്ങളിൽ നിന്ന്
പഠനം പൂർത്തിയാക്കി
റീഹാബിലിറ്റേഷൻ മേഖലയിൽ
സേവനമനുഷ്ഠിക്കുന്ന
ഒട്ടേറെ ഒക്കുപേഷണൽ
തെറാപ്പിസ്റ്റുകൾ
സംസ്ഥാനത്തുണ്ടെങ്കിലും
ഇവർക്ക് രജിസ്റ്റർ
ചെയ്ത് പ്രാക്ടീസ്
നടത്തുന്നതിന് ഒര്
കൗൺസിൽ
രൂപീകൃതമായിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; കൗൺസിൽ
രൂപീകരിച്ചിട്ടില്ലാത്തതിനാല്‍
ഒക്കുപേഷണൽ തെറാപ്പി
മേഖലയിൽ വ്യാജ
പ്രാക്ടീസ് നടക്കുന്ന
സാഹചര്യത്തില്‍,
യോഗ്യതാ മാനദണ്ഡങ്ങൾ
സൂക്ഷ്മ പരിശോധന
നടത്തുന്നതിനും വ്യാജ
പ്രാക്ടീസ്
തടയുന്നതിനും
എന്തെല്ലാം നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(എഫ്)
1992-ലെ
റീഹാബിലിറ്റേഷൻ കൗൺസിൽ
ഓഫ് ഇന്ത്യ ആക്ടിന്റെ
കീഴിൽ ലൈസൻസ്
കിട്ടിയിട്ടുള്ള
ക്ലിനിക്കൽ
സൈക്കോളജിസ്റ്റ്,
സ്പീച്ച് തെറാപിസ്റ്റ്,
ഓഡിയോളജിസ്റ്റ്
എന്നിവർക്ക്
സ്വതന്ത്രമായി തെറാപ്പി
ചികിത്സ നല്‍കുന്നതിന്
അധികാരമുണ്ടെന്നിരിക്കെ,
മറ്റ് മെഡിക്കല്‍
പ്രൊഫഷണലുകളുടെ
മേൽനോട്ടത്തിൽ
പ്രവർത്തിക്കേണ്ടി
വരുന്നത്
റീഹാബിലിറ്റേഷൻ കൗൺസിൽ
ഓഫ് ഇന്ത്യ ആക്ടിന്റെ
ലംഘനമായതിനാല്‍,
നിലവിലെ സാഹചര്യത്തില്‍
ഇവരുടെ പ്രവർത്തനത്തിന്
എന്ത് മാറ്റമാണ്
കൊണ്ടുവരാൻ
സാധിക്കുകയെന്ന്
വ്യക്തമാക്കാമോ;
(ജി)
ഓട്ടിസം
പോലുള്ള അവസ്ഥകള്‍ക്ക്
രോഗനിര്‍ണ്ണയം
നടന്നുകഴിഞ്ഞാൽ
നേരിട്ട് തെറാപ്പി
സ്വീകരിക്കാനുള്ള
സാഹചര്യമാണ്
സംജാതമാകേണ്ടതെങ്കിലും
ഒരിക്കൽ രോഗനിര്‍ണയം
ചെയ്തതിന് ശേഷവും
നിരന്തരമായി ഫിസിക്കൽ
മെഡിസിൻ ആൻഡ്
റീഹാബിലിറ്റേഷൻ
(പി.എം.ആര്.)
വിഭാഗത്തിലെ
പ്രൊഫഷണലുകളെ
സന്ദർശിക്കേണ്ടി
വരുന്നത് രോഗികള്‍ക്ക്
ഏറെ
ബുദ്ധിമുട്ടുളവാക്കുന്നതിനാല്,
ഈ അവസ്ഥക്ക് മാറ്റം
വരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനാവുകയെന്ന്
അറിയിക്കുമോ;
പി.എം.ആര്.
വിഭാഗത്തിന് കീഴിൽ
പ്രവർത്തിക്കുന്നതിനാൽ,
ശരിയായ രീതിയിൽ ലക്ഷണം
നോക്കി രോഗനിര്‍ണ്ണയം
നടത്തുന്നതിനും ചികിത്സ
നൽകുന്നതിനും ഹെൽത്ത്
കെയർ പ്രൊഫഷണലുകൾക്ക്
സാധിക്കാതെ വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരക്കാർക്ക്
പ്രാക്ടീസ്
ചെയ്യുന്നതിനുള്ള
ലൈസൻസ് നൽകുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കാനാവുകയെന്ന്
വ്യക്തമാക്കുമോ?
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍ ,,
ഐ.സി.ബാലകൃഷ്ണന് ,,
കെ.എസ്.ശബരീനാഥന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
ആരോഗ്യനയം
അംഗീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിലൂടെ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ആരോഗ്യവകുപ്പിലെ
മോഡേണ്‍ മെഡിസിന്
കീഴില്‍ മൂന്ന്
ഡയറക്ടറേറ്റുകള്‍
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളിലെ
ഡോക്ടര്‍മാര്‍ക്കും
ജീവനക്കാര്‍ക്കും
നേരെയുണ്ടാകുന്ന
കയ്യേറ്റങ്ങള്‍
സംബന്ധിച്ച പരാതി
പരിഹരിക്കുവാന്‍ സ്ഥിരം
സംവിധാനം
ഉണ്ടാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
സംസ്ഥാനത്ത്
മെഡിക്കല്‍ ഉപകരണങ്ങള്‍
നിര്‍മ്മിക്കുന്നതിനുളള
ഫാക്ടറി
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടി
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ശ്രീ.കെ.എം.ഷാജി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ അഞ്ചുവര്‍ഷം
നടന്ന പ്രസവങ്ങളില്‍
പകുതിയും സിസേറിയന്
ആയിരുന്നു എന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നടക്കുന്ന
പ്രസവങ്ങളില്‍ കൂടുതലും
സിസേറിയനാകാനുള്ള കാരണം
ഇത് കുറയ്ക്കുന്നതിനായി
ഗവണ്മെന്റ് നടത്തിയ
സംയോജിത ശ്രമങ്ങള്‍
പരാജയപ്പെട്ടതാണ് എന്ന
(സി.എ.ജി)
റിപ്പോര്‍ട്ട് ഗൗരവമായി
കണ്ടിട്ടുണ്ടോ;
(സി)
സിസേറിയന്റെ
ദേശീയ ശരാശരി 17.20
ശതമാനം ആണെന്നിരിക്കെ
സംസ്ഥാനത്ത് ഇത് 45
ശതമാനം ആകാന്‍ ഇടയായ
സാഹചര്യത്തെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
സംസ്ഥാനത്ത്
മാത്രമുണ്ടായ ഈ ഭീമമായ
വര്‍ദ്ധനവിന് കാരണം
ഗവണ്മെന്റ്
ആശുപത്രികളാണോ; അതോ
സ്വകാര്യ
ആശുപത്രികളാണോ;
വ്യക്തമാക്കുമോ;
(ഇ)
സ്വകാര്യ
ആശുപത്രികളാണ്
ഇക്കാര്യത്തില്‍
മുന്പന്തിയിലെങ്കില്
പ്രസ്തുത ആശുപത്രികളുടെ
പട്ടിക ലഭ്യമാക്കുമോ;
അവര്‍ക്കെതിരെ
എന്തെങ്കിലും നിയമ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
കീടനാശിനി
വില്‍ക്കുന്ന കടകളില്‍
കൃഷിവകുപ്പുമായി
യോജിച്ച് ഏതെങ്കിലും
പരിശോധന നടത്തുകയോ
കുറ്റകൃത്യം
കണ്ടെത്തിയാല്‍ ശിക്ഷ
നല്‍കുകയോ
ചെയ്യാറുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
പ്രത്യേക ഉത്തരവ്
പുറപ്പെടുവിച്ച്
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ശ്രീ.എ.പി.
അനില്‍ കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാശ്രയമെഡിക്കല്‍
കോളേജുകളില്‍ പ്രവേശനം
നേടിയ എം.ബി.ബി.എസ്.
വിദ്യാര്‍ത്ഥികളിലെ
ബി.പി.എല്‍.
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സ്കോളര്‍ഷിപ്പ്
നല്കുന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കോളര്‍ഷിപ്പ്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം എന്താണെന്ന്
അറിയിക്കുമോ;
(സി)
സര്‍ക്കാര്‍
നിശ്ചയിച്ച
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തില്‍
വിദ്യാര്‍ത്ഥികളെ
തെരഞ്ഞെടുക്കുമ്പോള്‍
സ്കോളര്‍ഷിപ്പ്
ഫണ്ടിലേക്ക് സ്വരൂപിച്ച
തുകയില്‍ നിന്നും
നാമമാത്രമായ വിഹിതം
മാത്രമേ
ചെലവഴിക്കപ്പെടുന്നുള്ളുവെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
2017-18
ല്‍ പ്രസ്തുത
ഫണ്ടിലേക്ക് എത്ര തുക
സ്വരൂപിച്ചുവെന്നും
അതില്‍ എത്ര തുക
സ്കോളര്‍ഷിപ്പായി
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഇ)
മാനദണ്ഡങ്ങളില്‍
ഇളവ് വരുത്തി
ഇക്കാര്യത്തിനായി
സ്വരൂപിച്ച നിധിയിലെ
മുഴുവന്‍ തുകയും
ബി.പി.എല്‍.
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ശ്രീ.പി.ടി.എ.
റഹീം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍
കോളേജുകളില്‍
എം.ബി.ബി.എസ്. പ്രവേശനം
ലഭിച്ച ബി.പി.എല്‍.
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ്
ലഭിക്കുന്നതിന് നിശ്ചിത
സൂചകങ്ങളുടെ
അടിസ്ഥാനത്തില്‍ 30
മാര്‍ക്ക്
ലഭിച്ചിരിക്കണമെന്ന്
നിഷ്കര്‍ഷിച്ചുകൊണ്ടുള്ള
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
സംഭരിച്ച
സഞ്ചിതനിധിയുടെ
നാമമാത്ര വിഹിതം
മാത്രമേ ഇതുമൂലം
സ്കോളര്‍ഷിപ്പിനായി
ചെലവഴിക്കപ്പെടുന്നുള്ളൂ
എന്നത് പരിഗണിച്ച്
നിശ്ചയിച്ച
മാനദണ്ഡങ്ങളില്‍
ആവശ്യമായ
ഇളവുവരുത്താന്‍ നടപടി
സ്വീകരിക്കുമോ?
ശ്രീ.അനില്‍
അക്കര:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫാം
ഡി കോഴ്സ് ഏതൊക്കെ
കോളേജുകളിലാണ്
നടത്തുന്നതെന്നും ഒരു
വര്‍ഷം എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
അവിടെ പ്രവേശനം
നല്‍കുന്നുവെന്നും
അറിയിക്കുമോ;
(ബി)
ഇതില്‍
സര്‍ക്കാര്‍
മേഖലയിലുള്ള എത്ര
സ്ഥാപനങ്ങള്‍ ഉണ്ട്;
(സി)
ഫാം
ഡി കോഴ്സുകള്‍
സര്‍ക്കാര്‍ മേഖലയില്‍
അനുവദിക്കാത്തതിനുളള
കാരണം സര്‍ക്കാരിന്റെ
അധീനതയിലുള്ള ഫാര്‍മസി
കോളേജുകളില്‍ യോഗ്യരായ
അദ്ധ്യാപകരും
സൗകര്യങ്ങളും
ഇല്ലാത്തതാണോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
എല്ലാ
സൗകര്യങ്ങളുമുള്ള
തിരുവനന്തപുരം കോളേജ്
ഓഫ്
ഫാര്‍മസ്യൂട്ടിക്കല്‍
സയന്‍സില്‍ ഫാം ഡി
കോഴ്സ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ശ്രീ.റ്റി.വി.രാജേഷ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍
എവിടെയൊക്കെയാണ്
ഡോക്ടര്‍ ഓഫ് ഫാര്‍മസി
കോഴ്സ് നടത്തിവരുന്നത്;
(ബി)
ഏതെങ്കിലും
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജില്‍ പ്രസ്തുത
കോഴ്സ് പുതുതായി
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഫാം
ഡി കോഴ്സ് കഴിഞ്ഞ
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍ വകുപ്പില്‍
ജോലിക്ക്
അപേക്ഷിക്കാന്‍
കഴിയാത്ത
സാഹചര്യത്തില്‍ ഇത്
പരിഹരിക്കുന്നതിന്
പി.എസ്.സി. യുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ശ്രീ.ജി.എസ്.ജയലാല്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാരാമെഡിക്കല്‍
കോഴ്സുകള്‍
ആരംഭിച്ചിട്ടില്ലാത്ത
എത്ര സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളുണ്ടെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
പാരാമെഡിക്കല്‍
കോഴ്സുകള്‍
ആരംഭിച്ചിട്ടില്ലാത്ത
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍ ടി
കോഴ്സുകള്‍ പുതുതായി
ആരംഭിക്കുന്നത്
സംബന്ധിച്ച നിലപാട്
എന്താണെന്ന്
വിശദമാക്കാമോ;
(സി)
താെഴിലാളികളുടെ
മക്കള്‍ക്കുകൂടി
പ്രയോജനപ്പെടുന്ന,
കൊല്ലം പാരിപ്പളളി
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജില്‍
പാരാമെഡിക്കല്‍
കോഴ്സുകള്‍
ആരംഭിക്കുന്നതിന്
മുന്തിയ പരിഗണന
നല്‍കുമോ;
ഇല്ലെങ്കില്‍ ആയതിനുളള
തടസ്സങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ?
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ മാങ്ങോട്
ചെറുപ്പുളശ്ശേരിയില്‍
പ്രവര്‍ത്തിക്കുന്ന
കേരള മെഡിക്കല്‍
കോളേജില്‍ അടിസ്ഥാന
സൗകര്യങ്ങളും ആവശ്യമായ
അധ്യാപകരും
ഇല്ലാത്തതിനാല്‍
2016ല്‍ പ്രവേശനം
ലഭിച്ച
വിദ്യാര്‍ത്ഥികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
സമര്‍പ്പിച്ച
നിവേദനത്തിമ്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച ഹൈക്കോടതി
ഉത്തരവ്
നടപ്പിലാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഡി)
വിദ്യാര്‍ത്ഥികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്,
ഇടുക്കി മെഡിക്കല്‍
കോളേജിന്റെ അഫിലിയേഷന്
നഷ്ടമായതിനെത്തുടര്‍ന്ന്
മറ്റു കോളേജുകളില്‍
സീറ്റ്
വര്‍ദ്ധിപ്പിച്ച്
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം നല്കിയതുപോലെ
കേരള മെഡിക്കല്‍
കോളേജില്‍ സര്‍ക്കാര്‍
ക്വാട്ടയില്‍ പ്രവേശനം
ലഭിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിലും സ്വാശ്രയ
ക്വാട്ടയില്‍ പ്രവേശനം
കിട്ടിയ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്വാശ്രയ കോളേജിലും
സീറ്റ്
വര്‍ദ്ധിപ്പിച്ച്
ബാച്ച് തിരിച്ച്
പ്രവേശനം നല്കുന്ന
കാര്യം പരിഗണിക്കുമോ?
ശ്രീ.അടൂര്‍
പ്രകാശ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നി
ഡ്രഗ്സ് ടെസ്റ്റിംഗ്
ലാബ് പണിയുന്നതിന്
ഡ്രഗ്സ് കണ്ട്രോള്
വകുപ്പ് പൊതുമരാമത്ത്
വകുപ്പിനോട് എന്നാണ്
ആവശ്യപ്പെട്ടതെന്ന്
വെളിപ്പെടുത്തുമോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ആയതിനുശേഷം
നാളിതുവരെ എന്തെങ്കിലും
തുടര്‍ നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പണി
തുടങ്ങുന്നതിനുളള
കാലാവധി
ദീര്‍ഘിപ്പിക്കുന്നതിന്
പകരം നിര്‍മ്മാണ
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
കൈക്കൊള്ളുമോ; എങ്കില്‍
വിശദമാക്കുമോ?
ശ്രീ.എം.ഉമ്മര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍
ലഭ്യമാക്കുന്ന
മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനായി
ഇതര സംസ്ഥാനത്തുള്ള
മരുന്ന് കമ്പനി
ഫാക്ടറികളില്‍ പരിശോധന
നടത്താറുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഹിമാചല്‍പ്രദേശിലെ
സെലിബ്രിറ്റി ബയോ
ഫാര്‍മയില്‍ നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര തവണ
പരിശോധന
നടത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഫാക്ടറികളില്പ്പോയി
ഇത്തരത്തില്‍ പരിശോധന
നടത്തിയിട്ടും
ഗുണനിലവാരമുള്ള
മരുന്നുകള്‍
സംസ്ഥാനത്ത് വിതരണം
ചെയ്യാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ?
ശ്രീ.കെ.എന്‍.എ
ഖാദര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹോമിയോപ്പതി
വകുപ്പിന്റെ 2018-19
വാര്‍ഷിക
പദ്ധതിയിലുള്‍പ്പെടുത്തി
സംസ്ഥാനത്ത് പുതിയ
ഹോമിയോ
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
എവിടെയൊക്കെയണ്
ഇപ്രകാരം പുതിയ
ഹോമിയോ
ഡിസ്പെന്‍സറികള്‍
തുടങ്ങാന്‍
തീരുമാനിച്ചിട്ടുളളതെന്നും
ഓരോന്നിന്റെയും ഫയല്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ
എന്നും അറിയിക്കുമോ;
ഇല്ലെങ്കില്‍
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കുമോ;
(സി)
പുതിയ
ഹോമിയോ
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ശ്രീ.പി.വി.
അന്‍വര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നിലമ്പൂര്‍
മണ്ഡലത്തില്‍ സാമൂഹിക
നീതി വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്നും
അവയ്ക്ക് ചെലവഴിച്ച തുക
എത്രയെന്നും
വിശദമാക്കാമോ;
(ബി)
സാമൂഹിക
നീതി വകുപ്പിന് കീഴില്‍
ഈ സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം നല്കിയ
വ്യക്തിഗത
ആനുകൂല്യങ്ങളും
അവയ്ക്ക് ചെലവഴിച്ച
തുകയും എത്രയെന്ന്
വിശദമാക്കാമോ?
ഡോ.എം.
കെ. മുനീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കേന്ദ്ര
സര്‍ക്കാരിന്റെ
15.09.2015-ലെ
1-2/2014-സിഡി1 നമ്പര്‍
പരിപത്രം പ്രകാരം
അമ്പതു് ശതമാനം
എെ.സി.ഡി.എസ്
സൂപ്പര്‍വെെസര്‍
തസ്തികകള്‍ 10
വര്‍ഷത്തെ പ്രവൃത്തി
പരിചയവും വിദ്യാഭ്യാസ
യാേഗ്യതയുമുള്ള
അംഗന്‍വാടി
വര്‍ക്കര്‍മാര്‍ക്ക്
നല്‍കണമെന്ന
നിര്‍ദ്ദേശം
സംസ്ഥാനത്ത്
നടപ്പിലാക്കുമാേ;
ഇല്ലെങ്കില്‍
എന്തുകാെണ്ടാണ്
നടപ്പിലാക്കാത്തത്
എന്ന് വിശദമാക്കാമാേ?
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമായി
വനിത-ശിശു വികസന
വകുപ്പ്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വകുപ്പിലൂടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
ഇൗ
പദ്ധതികള്‍ മൂലം
സ്ത്രീകളുടെ സുരക്ഷയും
ശാക്തീകരണവും
സാധ്യമായതായി
വിലയിരുത്തുന്നുണ്ടോ;
(ഡി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമായി
ആരംഭിച്ച ഏതെങ്കിലും
പദ്ധതികള്‍ പേരുമാറ്റി
പുതിയ പദ്ധതിയായി
നിലവിലെ സര്‍ക്കാരിന്റെ
കാലത്ത്
അവതരിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ശ്രീ.റോജി
എം. ജോണ്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ് വിഭജിച്ച് വനിത
ശിശുവികസന വകുപ്പ്
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ന് മുതലാണ്
വനിതാ ശിശുവികസനവകുപ്പ്
നിലവില്‍ വന്നത്;
(ബി)
വിഭജനത്തിനുശേഷം
സാമൂഹ്യനീതി വകുപ്പില്‍
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചു; അതില്‍
എത്ര തസ്തികകളില്‍
നിയമനം നടത്തി എന്ന്
വ്യക്തമാക്കാമോ;
(സി)
സാമൂഹ്യനീതി
വകുപ്പിന്റെ കീഴില്‍
എത്ര സ്വയം ഭരണ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ഡി)
സാമൂഹ്യനീതി
വകുപ്പില്‍ എത്ര സ്ഥിരം
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
സാമൂഹ്യനീതി വകുപ്പിലും
വനിതാ ശിശുവികസന
വകുപ്പിലുംനിയമനങ്ങള്
സംബന്ധിച്ച സ്പെഷ്യല്‍
റൂള്‍സ് എന്ന് നിലവില്‍
വരുമെന്ന് അറിയിക്കാമോ;
(ഇ)
വകുപ്പ്
വിഭജനത്തിനുശേഷം
സാമൂഹ്യനീതി വകുപ്പ്
ഡയറക്ടറേറ്റിന് കീഴില്‍
എത്ര കാര്യാലയങ്ങള്‍
എതൊക്കെ
അധികാരപരിധികളില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(എഫ്)
സാമൂഹ്യനീതി
വകുപ്പിന്റെ സാമൂഹ്യ
ഇടപെടലുകള്‍ വേണ്ടുന്ന
പദ്ധതികള്‍
താഴെത്തട്ടിലുള്ള
ജനങ്ങളില്‍
എത്തിക്കുവാനും
അന്വേഷണങ്ങൾ
നടത്തുവാനും
താഴെത്തട്ടില്‍ എത്ര
ഓഫീസുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ?
ശ്രീ.മഞ്ഞളാംകുഴി
അലി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനിതാശിശുക്ഷേമവകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സാമ്പത്തിക
വര്‍ഷത്തില്‍ നീക്കി
വച്ച തുക, ചെലവഴിച്ച
തുക, ബാക്കിയുള്ള തുക
എന്നിവയുടെ വിശദാശം
ലഭ്യമാക്കുമോ;
(ബി)
നവോത്ഥാനമൂല്യങ്ങള്‍
സംരക്ഷിക്കുവാനും
സ്ത്രീ സമത്വം
ഉറപ്പിയ്ക്കുവാനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇതിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
നടപ്പു
വര്‍ഷം അട്ടപ്പാടിയിലെ
ശിശുമരണം തടയുന്നതിനും
ആദിവാസിമേഖലയിലെ
വനിതാശിശുക്ഷേമത്തിനുമായി
വകുപ്പ് എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
ഇതിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
ശ്രീ.കെ.കുഞ്ഞിരാമന്:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
അതിക്രമങ്ങള്‍ക്ക്
ഇരയായ സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
അടിയന്തര സഹായം
എത്തിക്കാന്‍ പ്രത്യേക
സഹായനിധി
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച വിശദാംശം
അറിയിക്കാമോ?
ശ്രീ.വി.എസ്.ശിവകുമാര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാതൃകാ
അങ്കണവാടി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ ഭാഗമായി
തിരുവനന്തപുരം നിയോജക
മണ്ഡലത്തിലെ വലിയതുറ,
ശംഖുമുഖം
എന്നിവിടങ്ങളില്‍
അങ്കണവാടികള്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിന്റെ
നിലവിലെ സ്ഥിതി
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
അങ്കണവാടികള്‍ എത്രയും
വേഗം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ശ്രീ.സി.
കെ. ശശീന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.
യോഗ്യതയുള്ള അംഗന്‍വാടി
വര്‍ക്കര്‍മാര്‍ക്ക്
സൂപ്പര്‍വൈസര്‍മാരായി
സ്ഥാനക്കയറ്റം
നല്‍കുന്നതിന് പരീക്ഷ
നടത്തുന്നതിനായി
2008-നുശേഷം പി.എസ്.സി.
യോട് സാമൂഹ്യ നീതി
വകുപ്പ്
ആവശ്യപ്പെട്ടിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
2008-ല്‍
നിലവില്‍ വന്ന റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(സി)
വനിത-ശിശു
വികസന വകുപ്പില്‍
അംഗന്‍വാടി
സൂപ്പര്‍വൈസര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ഡി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ശ്രീ.പി.
ഉണ്ണി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
സ്വന്തമായി
കെട്ടിടമില്ലാത്ത എത്ര
അംഗന്‍വാടികള്‍
ഉണ്ടെന്ന്
ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഒറ്റപ്പാലം
മണ്ഡലത്തില്‍ പ്ലാന്‍
ഫണ്ടില്‍
ഉള്‍പ്പെടുത്തി എത്ര
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
നിർമ്മിക്കുന്നതിന്
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കുമോ;
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിയുള്ളവര്‍ക്ക്
മൂന്ന് വീല്‍
സ്ക്കൂട്ടര്‍,
ഇലക്ട്രോണിക്
വീല്‍ചെയര്‍
എന്നിവയ്ക്കുവേണ്ടി
കോട്ടയ്ക്കല്‍ നിയോജക
മണ്ഡലത്തിലെ
കോട്ടയ്ക്കല്‍ നഗരസഭ,
വളാഞ്ചേരി നഗരസഭ,
പൊന്മുള പഞ്ചായത്ത്,
ഇരിമ്പിളിയം
പഞ്ചായത്ത്, എടയൂര്‍
പഞ്ചായത്ത്,
കുറ്റിപ്പുറം
പഞ്ചായത്ത്
എന്നിവിടങ്ങളില്‍
നിന്നും ലഭിച്ച
അപേക്ഷകള്‍ എത്ര;
അപേക്ഷകരുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്ക് മൂന്ന്
വീല്‍ സ്ക്കൂട്ടര്‍
അനുവദിച്ചു; എത്ര
പേര്‍ക്ക് ഇലക്ട്രോണിക്
വീല്‍ചെയര്‍
അനുവദിച്ചു;
വ്യക്തമാക്കുമോ?
ശ്രീ.റ്റി.വി.രാജേഷ്:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഭിന്നശേഷി
സംവരണ നിയമം പ്രകാരം
നിയമനം നല്‍കുന്നതിനായി
സര്‍ക്കാര്‍
സര്‍വ്വീസില്‍ പുതിയ
തസ്തികകള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
ശ്രീ.എം.
രാജഗോപാലന്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വിശിഷ്യ കാസര്‍ഗോഡ്
ജില്ലയിലെ കാസര്‍ഗോഡ്
താലൂക്കില്‍ ഉള്‍പ്പെടെ
കേരളത്തിലെയും
അന്യസംസ്ഥാനങ്ങളിലെയും
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളെ
ജോലിക്ക് നിര്‍ത്തി
ചൂഷണം ചെയ്യുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ബാലവേല ചെയ്യിക്കുന്ന
നടപടി ഇല്ലാതാക്കാനും
ഇൗ ജോലിയില്‍
ഏര്‍പ്പെടുന്ന
കുട്ടികളെ
കണ്ടെത്തുന്നതിനും
വീടുകള്‍
കേന്ദ്രീകരിച്ച്
പോലീസിനെയും
വളണ്ടിയര്‍മാരെയും
ഉപയോഗിച്ച് പരിശോധന
നടത്താനും
ഇത്തരക്കാര്‍ക്കെതിരെ
മാതൃകാപരമായ ശിക്ഷ
ലഭിക്കാവുന്ന തരത്തില്‍
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ?
ശ്രീ.കെ.ജെ.
മാക്സി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വളര്‍ത്താനാകാത്ത
സാഹചര്യം മൂലം
സംസ്ഥാനത്ത് 2015
മുതല്‍ 2018 വരെ
അമ്മമാര്‍ ഉപേക്ഷിച്ച
കുഞ്ഞുങ്ങളുടെ എണ്ണം
എത്ര; ഇതില്‍
ആണ്/പെണ് എന്നിങ്ങനെ
തരം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ശിശുക്ഷേമ
സമിതികളില്‍
സ്ഥാപിച്ചിട്ടുള്ള
അമ്മത്തൊട്ടിലില്‍
നിന്നും എത്ര
കുഞ്ഞുങ്ങളെ ലഭിച്ചു;
(സി)
പേരും
വിലാസവും
വെളിപ്പെടുത്താത്ത
അമ്മമാര്‍,
വിവാഹിതരല്ലാത്ത
അമ്മമാര്‍,
വളര്‍ത്താനാകാത്ത
സാഹചര്യം
ചൂണ്ടിക്കാട്ടി
ദമ്പതിമാര്‍ ഒരുമിച്ചും
ഒറ്റയ്ക്കും
എന്നിങ്ങനെ, എത്ര
കുഞ്ഞുങ്ങളെ വീതം
കൈമാറി എന്നത് ഓരോ
വിഭാഗം തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഇതില്‍
എത്ര കുട്ടികളെ
ദമ്പതികള്‍
ദത്തെടുത്തു; എത്ര
കുഞ്ഞുങ്ങളെ ഒറ്റയ്ക്ക്
കഴിയുന്ന സ്ത്രീകള്‍
ദത്തെടുത്തു;
(ഇ)
നിലവില്‍
സംസ്ഥാനത്ത് എത്ര
ദമ്പതികളാണ്
ദത്തെടുക്കാന്‍ അപേക്ഷ
നല്കി
കാത്തിരിക്കുന്നത്;
അറിയിക്കാമോ?
മലപ്പുറം
തവനൂരിലെ സര്‍ക്കാര്‍
റെസ്ക്യൂ ഹോമില്‍
പുറംലോകവുമായിട്ടുള്ള
സകല ബന്ധവും
നിഷേധിക്കപ്പെട്ടുള്ള
ഏകാന്ത വാസത്തില്‍
ജീവിതതാളം നഷ്ടപ്പെട്ട
എത്ര വനിതകള്‍
അധിവസിക്കുന്നു
എന്നറിയിക്കാമോ;
(ഇ)
ആരും
ഏറ്റെടുക്കാനില്ലാത്ത
ഇത്തരം
അന്തേവാസികള്‍ക്ക്
മെച്ചപ്പെട്ട ജീവിത
സാഹചര്യമൊരുക്കാനും
അവരുടെ
പുനരധിവാസത്തിനായി
കൂടുതല്‍
സൗകര്യങ്ങളൊരുക്കാനും
സാമൂഹ്യനീതി വകുപ്പ്
മറ്റ് വകുപ്പുകളുമായി
ബന്ധപ്പെട്ട് എന്തൊക്കെ
അടിയന്തര നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ശ്രീ.ആന്റണി
ജോണ്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സംഘടനകളും ചാരിറ്റബിള്‍
സൊസൈറ്റികളും നടത്തി
വരുന്ന സ്പെഷ്യല്‍
സ്കൂളുകളുടെ
പ്രവര്‍ത്തനങ്ങളില്‍
നിലവില്‍ സര്‍ക്കാര്‍
നല്കി വരുന്ന
സഹായങ്ങള്‍
വിശദീകരിക്കാമോ;
(ബി)
18
വയസ് കഴിഞ്ഞാലും മാനസിക
വളര്‍ച്ച ഉണ്ടാകാത്ത
കുട്ടികള്‍ക്ക്
കുട്ടികളെന്ന നിലയില്‍
തന്നെ നിരന്തര പോഷണം
ആവശ്യമായിരിക്കേ, 18
വയസ് ആയതിന്റെ പേരില്‍
സ്പെഷ്യല്‍
സ്കൂളുകളില്‍ തുടരാന്‍
പാടില്ല എന്ന വ്യവസ്ഥ,
മാനസിക വെല്ലുവിളികള്‍
നേരിടുന്ന ഇത്തരം
കുട്ടികളുടെ ഭാവി
ഇരുളടഞ്ഞതാക്കുമെന്ന
അവസ്ഥ സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
18 വയസ് കഴിഞ്ഞ ഇത്തരം
കുട്ടികളെയും
സ്പെഷ്യല്‍
സ്കൂളുകളില്‍
നിലനിര്‍ത്തുന്ന കാര്യം
പുന:പരിശോധിക്കുമോ;
(ഡി)
കോതമംഗലം
മണ്ഡലത്തില്‍
സര്‍ക്കാര്‍ ഗ്രാന്റ്
നല്കുന്ന സ്പെഷ്യല്‍
സ്കൂളുകളുടെ വിവരം
ലഭ്യമാക്കാമോ?
ശ്രീ.എസ്.ശർമ്മ:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
നീതി വകുപ്പ് മുഖേന
ഗവണ്മെന്റ് ഗ്രാന്റ്
ലഭിക്കുന്ന എത്ര
അണ്‍എയിഡഡ് സ്പെഷ്യല്‍
സ്കൂളുകള്‍ സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
എത്ര അദ്ധ്യാപകരും
അനദ്ധ്യാപകരും ജോലി
ചെയ്യുന്നുണ്ടെന്നും
ഇവര്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
മിനിമം വേതനം
എത്രയാണെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
സാമൂഹ്യനീതി വകുപ്പ്
സമഗ്ര പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ പാക്കേജ്
എന്നത്തേയ്ക്ക്
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സമഗ്ര
പാക്കേജ്
നടപ്പിലാക്കുന്നതിനായി
ഏതെങ്കിലും കമ്മിറ്റിയെ
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പ്
Website
maintained by Information System Section, Kerala Legislative
Assembly, Thiruvananthapuram.