ഹരിത
വിദ്യാലയം
1199.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പും സി.ഡിറ്റും
സംയുക്തമായി
നടപ്പിലാക്കിയ ഹരിത
വിദ്യാലയം റിയാലിറ്റി
ഷോയില്‍, കോട്ടയ്ക്കല്‍
രാജാസ് ഹയര്‍
സെക്കണ്ടറി സ്കൂളിന്
രണ്ടാം സമ്മാനമായി
ലഭിച്ച പത്തു ലക്ഷം രൂപ
ബാങ്കില്‍
നിക്ഷേപിച്ചതിന്
പലിശയായി ലഭിച്ച
തൊണ്ണൂറായിരം രൂപ
പിന്‍വലിക്കുന്നതിന്
സ്കൂള്‍ അധികൃതര്‍
11-09-2018 ന്
പൊതുവിദ്യാഭ്യാസ
വകുപ്പിന് നല്കിയ
നിവേദനം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍ പ്രസ്തുത തുക
പിന്‍വലിക്കുവാന്‍
സ്കൂളിന് അനുവാദം
നല്കി ഉത്തരവ്
പുറപ്പെടുവിക്കുമോ;
കോപ്പി ലഭ്യമാക്കുമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
1200.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
ഇതിനോടകം ഏറ്റെടുത്ത
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലായി എന്ന്
വിശദമാക്കാമോ;
(ബി)
അണ്
എയ്ഡഡ് മേഖലയില്‍
നിന്നും
പൊതുവിദ്യാഭ്യാസ
മേഖലയിലേക്ക്
കുട്ടികള്‍ കൂടുതലായി
എത്തിച്ചേര്‍ന്നതിന്റെ
കഴിഞ്ഞ രണ്ടു വര്‍ഷത്തെ
വിവരങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
2018-19 അദ്ധ്യയന
വര്‍ഷം ഏതു
സമയത്തിനുള്ളില്‍
പാഠപുസ്തക വിതരണം
പൂര്‍ത്തിയാക്കിയെന്നും,
പ്രളയത്തില്‍
പാഠപുസ്തകങ്ങള്‍
നഷ്ടപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
എപ്രകാരം പകരം പുസ്തകം
ലഭ്യമാക്കി എന്നും
വിശദമാക്കാമോ;
(ഡി)
2019-20
അദ്ധ്യയന വര്‍ഷത്തെ
പാഠപുസ്തകങ്ങള്‍ വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
അക്കാഡമിക്
മികവിനായി വിദ്യാലയങ്ങള്‍
തയ്യാറാക്കിയ മാസ്റ്റര്‍
പ്ലാന്‍
1201.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തി
വിദ്യാഭ്യാസ ഗുണനിലവാരം
ഉയര്‍ത്തുക എന്ന
ഉദ്ദേശ്യത്തോടെ
ആരംഭിച്ച പൊതു
വിദ്യാഭ്യാസ
സംരക്ഷണയജ്ഞം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അക്കാഡമിക്
മികവിനായി
വിദ്യാലയങ്ങള്‍
തയ്യാറാക്കിയ
മാസ്റ്റര്‍ പ്ലാന്‍
പ്രായോഗിക തലത്തില്‍
നടപ്പിലാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(സി)
കേന്ദ്രസര്‍ക്കാര്‍
ആരംഭിച്ച സമഗ്ര ശിക്ഷാ
അഭിയാന്റെ
അടിസ്ഥാനത്തില്‍
എസ്.സി.ഇ.ആര്.റ്റി,
ഡൈറ്റ് തുടങ്ങിയവ
ഉന്നതനിലവാരത്തിലെത്തിക്കുന്നതിന്
ആരംഭിച്ച പദ്ധതികള്‍
എന്തൊക്കെയാണ്;
ഇതിനായി കേന്ദ്രം
പ്രത്യേക ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
അദ്ധ്യാപക നിയമനം
എപ്രകാരമാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
യോഗ്യതയുള്ള
അദ്ധ്യാപകരെ രാഷ്ട്രീയ
പരിഗണന കൂടാതെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഹൈടെക്
പഠന സൗകര്യം
1202.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തില്‍
ഉള്‍പ്പെടുത്തി 8
മുതല്‍ 12 വരെയുള്ള
ക്ലാസ് മുറികളില്‍
ഹൈടെക് പഠന സൗകര്യം
ഏര്‍പ്പെടുത്തിയതു
പ്രകാരം സംസ്ഥാനത്താകെ
എത്ര ക്ലാസ് മുറികളില്‍
ഹൈടെക് പഠനസൗകര്യം
ലഭ്യമാക്കിയിട്ടുണ്ട്;
(ബി)
ഇതിനായി
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്‍.പി, യു.പി,
സ്കൂളുകളിലെ ക്ലാസ്
മുറികളിലും ഹൈടെക്
പഠനസൗകര്യം
ലഭ്യമാക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
ഡി പി ആർ
തയ്യാറാക്കിയിട്ടുണ്ടോ;
ഇതുപ്രകാരം എത്ര ക്ലാസ്
മുറികള്‍ ഹൈടെക് പഠന
സൗകര്യമുള്ളതായി
മാറും;വിശദമാക്കുമോ;
(ഡി)
ഇതിനായി
എത്ര കോടി രൂപ ചെലവ്
വരുമെന്നും, ഇത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നുമാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
ചലഞ്ച്
ഫണ്ട്
1203.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റ് പ്രസംഗത്തില്‍
പ്രഖ്യാപിച്ച
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
ഏര്‍പ്പെടുത്തിയ ചലഞ്ച്
ഫണ്ട്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍ ഓരോ
ജില്ലയിലും സഹായധനം
നല്കിയ സ്ക്കൂളുകള്‍
എത്രയെന്നും, അനുവദിച്ച
തുകയും
വ്യക്തമാക്കാമോ;
(സി)
തീരദേശ
മേഖലയിലെയും ആദിവാസി
മേഖലയിലെയും
സ്ക്കൂളുകള്‍ക്ക് ഇൗ
പദ്ധതി പ്രകാരം
മുന്‍ഗണന
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇൗ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ആനുകൂല്യം നല്കിയ
സ്ക്കൂളുകള്‍
മാസ്റ്റര്‍ പ്ലാന്‍
പ്രകാരം അവിടുത്തെ
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിനുളള
രൂപരേഖ
സമര്‍പ്പിച്ചിരുന്നോ;
അതിന്റെ
അടിസ്ഥാനത്തിലാണോ
ധനസഹായം
അനുവദിച്ചതെന്ന്
അറിയിക്കുമോ?
മതിയായ
എണ്ണം കുട്ടികളില്ലാത്ത
സ്കൂളുകള്‍
1204.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയില്‍ മതിയായ എണ്ണം
കുട്ടികളില്ലാത്ത
എല്‍.പി., യു.പി,
ഹെെസ്കൂളുകള് എത്ര
വീതമുണ്ട്;വെളിപ്പെടുത്താമോ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
നടപ്പിലാക്കിയ ശേഷം
2017-18 ല്‍ എത്ര
എല്‍.പി, യു.പി,
ഹെെസ്കൂളുകള് മതിയായ
കുട്ടികള്‍ ഉളളതായി
മാറിയെന്ന്
വെളിപ്പെടുത്താമോ;
(സി)
ലാഭകരമല്ലാത്ത
സ്കൂളിലെ കുട്ടികളുടെ
എണ്ണം 25 ല്‍ നിന്നും
15 ആയി
കുറച്ചില്ലായെങ്കില്‍
ഉളള വിശദാംശം കൂടി
ലഭ്യമാക്കുമോ?
ലിന്റാ
തോമസ്, ലിനീറ്റാ തോമസ്
എന്നിവരുടെ നിയമന അംഗീകാരം
1205.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006 മുതല്‍ യഥാക്രമം
ലിറ്റില്‍ ഫ്ളവര്‍
എല്‍.പി.എസ്.
അയ്യമ്പാറ, സെന്റ്
തോമസ് എല്‍.പി.എസ്
മംഗളഗിരി
എന്നിവിടങ്ങളില്‍
എല്‍.പി.എസ്.എ ആയി
നിയമനം ലഭിച്ച് ശമ്പളം
വാങ്ങി വന്നിരുന്ന
ലിന്റാ തോമസ്, ലിനീറ്റാ
തോമസ് എന്നിവരുടെ
ശമ്പളം തടഞ്ഞുകൊണ്ടുള്ള
ഉത്തരവിനെതിരെയുള്ള
ബഹു. ഹൈക്കോടതി
വിധിയുടെ
പശ്ചാത്തലത്തില്‍
31.10.2018 ല്‍ ഡി.പി.ഐ
ഹീയറിംഗ് നടത്തിയതിനു
ശേഷവും ഇതുവരെ ഉത്തരവ്
പുറപ്പെടുവിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
ഈ വിഷയവുമായി
ബന്ധപ്പെട്ട ഫയല്‍
ആരുടെയൊക്കെ പക്കല്‍,
എത്ര ദിവസം
തീരുമാനമെടുക്കാനായി
കൈവശം വച്ചിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
കോടതി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടും
മനപ്പൂര്‍വ്വം കാലതാമസം
വരുത്തുകയും
പൊതുജനങ്ങളോടും
പൊതുപ്രവര്‍ത്തകരോടും
അവജ്ഞയോടും
നിരുത്തരവാദപരമായും
പെരുമാറുന്ന ഡി.പി.ഐ.
എഫ് സെക്ഷനിലെയും ഓഫീസ്
സെക്ഷനിലെയും
ഉദ്യോഗസ്ഥരുടെ
നിലപാടിനെതിരെ
വകുപ്പുതല അന്വേഷണം
നടത്തുമോ;
(സി)
പ്രസ്തുത
എഫ് സെക്ഷനിലെ
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്നും
ഡി.പി.ഐ യുടെ സി.എ
ആരെന്നും അറിയിക്കാമോ;
ഇവര്‍ എത്ര വര്‍ഷമായി
എഫ് സെക്ഷനിലും ഡി.പി.ഐ
ഓഫീസിലും ജോലി
ചെയ്യുന്നുവെന്നും
ഇവര്‍ വിദ്യാഭ്യാസ
വകുപ്പില്‍ ജോലിയില്‍
പ്രവേശിച്ച ശേഷം
ട്രാന്‍സ്ഫര്‍
ഉണ്ടായിട്ടുണ്ടോ എന്നും
അറിയിക്കാമോ;
(ഡി)
കേരളത്തിൽ
പുതുതായി ആരംഭിച്ച
സ്കൂളുകളിലെ
നിയമനങ്ങൾക്ക് 51എ
അവകാശികൾക്കുള്ള മുൻഗണന
കെ. ഇ. ആർ. ചട്ടങ്ങൾ
പ്രകാരമുള്ളതാകയാൽ,
ഗവണ്മെന്റ്
പുറെപ്പടുവിക്കുന്ന
എക്സിക്യൂട്ടീവ്
ഉത്തരവുകളോ
സർക്കുലറുകളോ
മുഖാന്തിരം നിയമനം
നിഷേധിക്കപ്പെടുവാന്‍
സാധിക്കുകയില്ല എന്നും
കെ. ഇ. ആർ.
പരിഷ്കരിക്കാതെ
ചട്ടങ്ങൾക്ക്
വിരുദ്ധമായി 51എ
അവകാശികളെക്കാൾ മുൻഗണന,
സംരക്ഷിത
അദ്ധ്യാപകര്‍ക്ക്
നൽകുന്ന സർക്കാർ
ഉത്തരവുകളെ കെ. ഇ. ആർ.
ചട്ടങ്ങൾ
മറികടക്കുന്നതാണ്
എന്നും ഉള്ള വസ്തുതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍, പുതുതായി
ആരംഭിച്ച സ്കൂളുകളിലെ
നിയമനത്തിന് 2006
മുതല്‍ സർക്കാർ
ഉത്തരവുകളിലൂടെ
ഏർപ്പെടുത്തിയിരുന്ന
നിയന്ത്രണങ്ങൾ 51എ
അവകാശികൾക്ക്
ബാധകമല്ലാതാക്കിക്കൊണ്ടുള്ള
സര്‍ക്കാര്‍ ഉത്തരവ്
2006 മുതലുള്ള മുന്‍കാല
പ്രാബല്യത്തോടെ
പുറപ്പെടുവിക്കാന്‍
സാധിക്കുമോ;
(എഫ്)
കേരള വിദ്യാഭ്യാസ
ചട്ടങ്ങള്‍ പ്രകാരം
പുതുതായി ആരംഭിച്ച
സ്കൂളുകളിലെ
നിയമനത്തിന്
ഏർപ്പെടുത്തിയിട്ടുള്ള
നിയന്ത്രണങ്ങൾ 51എ
അവകാശികൾക്ക് ബാധകമല്ല
എന്ന കാരണത്താല്‍,
അംഗീകരിക്കപ്പെട്ട 51എ
അവകാശികളുടെ 2006
മുതലുള്ള നിയമനങ്ങൾ
പൊതുവായ സർക്കാർ
ഉത്തരവിന്റെ അഭാവത്തിൽ
ഓഡിറ്റ് ഒബ്ജക്ഷൻ
നേരിടുന്നതു
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കാമോ;
(ജി)
ലിന്റാ തോമസ്,
ലിനീറ്റാ തോമസ് എന്നീ
അദ്ധ്യാപികമാര്‍ 2004
മുതല്‍ 51എ അവകാശികളാണ്
എന്ന കാര്യം പരിഗണിച്ച്
05/06/2006 മുതലുള്ള
ഇവരുടെ നിയമനാംഗീകാരം
ഉപാധികളില്ലാതെ
സാധൂകരിച്ച്,തടഞ്ഞുവച്ചിരിക്കുന്ന
ശമ്പളം നല്കാന്
ആവശ്യമായ നടപടി
സ്വീകരിക്കാമോ?
ബെസ്റ്റ്
പി.ടി.എ. അവാര്‍ഡുകള്‍
1206.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
ശാക്തീകരണ യജ്ഞം
താഴെതട്ടില്‍ സജീവമായി
നടക്കുമ്പോള്‍ സ്കൂള്‍
പി.ടി.എ.
കമ്മിറ്റികളുടെ
പ്രോല്സാഹനത്തിന്
വേണ്ടി സര്‍ക്കാര്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
നിലവിലുള്ള
ബെസ്റ്റ്
പി.ടി.എ.അവാര്‍ഡുകള്‍
കൂടുതല്‍
ആകര്‍ഷകമാക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ;
(സി)
ബെസ്റ്റ്
പി.ടി.എ. അവാര്‍ഡുകള്‍
നിര്‍ണ്ണയിക്കുമ്പോള്‍
എല്‍.പി., യു.പി.
വിഭാഗങ്ങളെ ഒരേ
വിഭാഗത്തില്‍ (പ്രൈമറി)
ഉള്‍പ്പെടുത്തുന്നതിനാല്‍
എല്‍.പി.
സ്കൂളുകള്‍ക്ക്
വേണ്ടത്ര പരിഗണന
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
എല്‍.പി.
സ്കൂള്‍
പി.ടി.എ.കള്‍ക്ക്
മാത്രമായി സര്‍ക്കാര്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
അറിയിക്കാമോ?
സ്കൂളുകളുടെ
സമഗ്ര വികസന പദ്ധതി
1207.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളുടെ
സമഗ്ര വികസനത്തിന് ഒരു
കോടി രൂപ വീതം
അനുവദിച്ചുകൊണ്ട്
27.03.2018-ല്‍
1249/2008 നമ്പരായി
പുറപ്പെടുവിച്ചിരുന്ന
സര്‍ക്കാര്‍ ഉത്തരവില്‍
ഉള്‍പ്പെട്ടിട്ടുളള
ചെങ്ങന്നൂര്‍ നിയോജക
മണ്ഡലത്തിലെ
ചെങ്ങന്നൂര്‍
ജെ.ബി.എസ്സ് എന്നതിന്
പകരം ചെങ്ങന്നൂര്‍
കിഴക്കേനട യു.പി.
സ്കൂള്‍ എന്ന് മാറ്റം
വരുത്തണമെന്ന
അപേക്ഷയിലെ നടപടികളില്‍
ഉണ്ടാകുന്ന കാലതാമസം
എന്ത് കൊണ്ടാണെന്നു
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
പുന്തല
ജെ.ബി.എസ്സ്-ന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട ഹെഡ് ഓഫ്
അക്കൗണ്ടില്‍
വന്നിട്ടുള്ള തെറ്റ്
തിരുത്തുന്നതിന്
നല്കിയ അപേക്ഷയില്‍
തീരുമാനമെടുത്ത്
ഉത്തരവ് ഉടന്‍
ലഭ്യമാക്കുമോ?
മുല്ലശ്ശേരി
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1208.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
മണലൂര്‍ മണ്ഡലത്തിലെ
മുല്ലശ്ശേരി
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നാണ് ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സ്കൂളിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഈ
സ്കൂളിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കാമോ ?
കൊട്ടാരക്കര
വിദ്യാഭ്യാസ ജില്ലയിലെ
സ്കൂളുകളില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
1209.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എ,
ആര്.എം.എസ്.എ എന്നീ
പദ്ധതികളുടെ ഭാഗമായി
2017-18, 2018-19
വര്‍ഷങ്ങളില്‍
കൊട്ടാരക്കര
വിദ്യാഭ്യാസ ജില്ലയിലെ
സ്കൂളുകളില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
കൊട്ടാരക്കര
വിദ്യാഭ്യാസ
ജില്ലയില്‍പ്പെടുന്ന
സ്കൂളുകളില്‍ മതിയായ
ശൗചാലയങ്ങള്‍ ഇല്ലാത്ത
സ്കൂളുകള്‍
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
സര്‍ക്കാര്‍
സ്കൂളുകളില്‍ പ്രീ പ്രൈമറി
വിഭാഗം ആരംഭിക്കുവാന്‍
നടപടി
1210.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍ പ്രീ
പ്രൈമറി വിഭാഗം
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
പ്രീ
പ്രൈമറി വിഭാഗത്തെ
ഉച്ചഭക്ഷണ പദ്ധതിയില്‍
ഉള്‍പ്പെടുത്തണമെന്ന
ആവശ്യം പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
സ്കൂളുകളില്‍
ജൈവവൈവിധ്യ ഉദ്യാനം
1211.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളില്‍
ജൈവവൈവിധ്യ ഉദ്യാനം
നിര്‍മ്മിക്കുന്നതിനായുള്ള
സ്കീം
അനുവദിച്ചിട്ടുണ്ടെന്നും
ഏതെല്ലാം സ്കൂളുകളില്‍
പ്രസ്തുത സ്കീം
നടപ്പിലാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ലാബ് നവീകരണ
പദ്ധതിയില്‍
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
അതില്‍ ഏതെല്ലാം
സ്കൂളുകളില്‍ പദ്ധതി
നടപ്പിലാക്കിയെന്നും
വിശദമാക്കാമോ?
അണ് എയ്ഡഡ് സ്കൂളുകളുടെ
ജില്ല തിരിച്ചുളള ലിസ്റ്റ്
തയ്യാറാക്കാന്‍ നടപടി
1212.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി
പൊതുവിദ്യാലയങ്ങള്‍
ഹൈടെക് ആക്കിയതിലൂടെ
കൂടുതല്‍ കുട്ടികളെ
പൊതുവിദ്യാലയങ്ങളിലേക്ക്
ആകര്‍ഷിക്കുവാന്‍
സാധിച്ചതായി
വിലയിരുത്തുന്നുണ്ടോ;
(ബി)
അത്
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അംഗീകാരമില്ലാത്ത അണ്
എയ്ഡഡ് സ്ക്കൂളുകളുടെ
എണ്ണത്തില്‍ കുറവ്
ഉണ്ടാക്കുന്നതിന്
സഹായകമായിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
നിലവില്‍
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
അണ് എയ്ഡഡ്
സ്കൂളുകളുടെ ജില്ല
തിരിച്ചുളള ലിസ്റ്റ്
തയ്യാറാക്കി
സര്‍ക്കാര്‍ വെബ്
സൈറ്റില്‍
പ്രസിദ്ധീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുളള അടിയന്തിര
നടപടി സ്വീകരിക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
1213.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകളുടെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
നാളിതുവരെയായി
കാസര്‍ഗോഡ് ജില്ലയില്‍
എത്ര സ്കൂളുകള്‍ക്ക്
തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
തുക
അനുവദിച്ച സ്കൂളിന്റെ
പേര് തുക സഹിതം
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായുള്ള പ്രവൃത്തികൾ
1214.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
നിയോജകമണ്ഡലത്തിൽ
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി അനുവദിച്ചതും
നടപ്പിലാക്കിയതുമായ
പ്രവൃത്തികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിയോജക മണ്ഡലത്തിലെ
സ്കൂളുകളില്‍ ക്ലാസ്സ്
മുറികള്‍ ഹൈടെക്
ആക്കുന്ന പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്
1215.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
ആരംഭിച്ചശേഷം
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
ചേര്‍ന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ;
2017-18, 2018-19
അദ്ധ്യയന വര്‍ഷങ്ങളില്‍
ഉണ്ടായ വര്‍ദ്ധന
വ്യക്തമാക്കുമോ;
(ബി)
എയ്ഡഡ്
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ മേല്പറഞ്ഞ
കാലയളവില്‍ എത്ര
വര്‍ദ്ധനയാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി ആരംഭിച്ചശേഷം
പൊതുവിദ്യാലയങ്ങളില്‍
നിന്നുള്ള
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
നിരക്കില്‍ കുറവ്
വന്നിട്ടുണ്ടോ;
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളിലെ കഴിഞ്ഞ
രണ്ട് വര്‍ഷത്തെ
വിശദാംശം നല്‍കുമോ?
വിദ്യാലയങ്ങളുടെ
അടിസ്ഥാനസൗകര്യ വികസനം
1216.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞവുമായി
ബന്ധപ്പെട്ട്
പൊതുവിദ്യാഭ്യാസ
വകുപ്പ് ബജറ്റ് ഫണ്ട്,
കിഫ്ബി. എന്നിവയില്‍
ഉള്‍പ്പെടുത്തി
വിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി മലപ്പുറം
നിയോജകമണ്ഡലത്തില്‍
അനുവദിച്ച ഫണ്ടുകളുടെ
വിശദാംശം നല്‍കുമോ;
(ബി)
അവ
ഓരോന്നും ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
സാങ്കേതിക
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി
ഓരോന്നും എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
ശക്തിപ്പെടുത്തല്‍
1217.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ അദ്ധ്യയനവര്‍ഷം
പ്രവേശനം നേടിയ
കുട്ടികളുടെ
എണ്ണത്തില്‍
വര്‍ദ്ധനയുണ്ടായ
സാഹചര്യത്തില്‍ അടുത്ത
അദ്ധ്യയന വര്‍ഷവും
കൂടുതല്‍ കുട്ടികളെ
പാെതുവിദ്യാലയങ്ങളിലേയ്ക്ക്
എത്തിക്കുവാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പൊതുവിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രമാക്കി
മാറ്റുന്നതിനുളള
പ്രവര്‍ത്തനങ്ങളില്‍
പൊതുജനപങ്കാളിത്തം
ഉറപ്പു വരുത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
പൊതുവിദ്യാലയങ്ങളിലെ
അക്കാദമിക മികവ്
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി
അദ്ധ്യാപകര്‍ക്ക്
മികച്ച പരിശീലനം
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പാെതുവിദ്യാഭ്യാസ
നിലവാരം മെച്ചപ്പെടുത്താന്‍
ഇ-ഗവേണന്‍സ്
1218.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുവിദ്യാഭ്യാസത്തിന്റെ
നിലവാരം
മെച്ചപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമാേ ;
(ബി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിനായി
സമഗ്ര ഇ-ഗവേണന്‍സ്
സംവിധാനം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദമാക്കാമാേ ;
(സി)
പ്രസ്തുത
ഇ-ഗവേണന്‍സ്
നടപ്പിലാക്കാന്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമാേ?
പൊതുവിദ്യാലയങ്ങളെ
മികവിന്റെ കേന്ദ്രമാക്കി
മാറ്റുന്നതിനുള്ള പദ്ധതികള്‍
1219.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രമാക്കി
മാറ്റുന്നതിനായി
ആരംഭിച്ച
മലയാളത്തിളക്കം, ഹലോ
ഇംഗ്ലീഷ് , ശ്രദ്ധ,
നവപ്രഭ തുടങ്ങിയ
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഓരോ
സ്കൂളിലും തയ്യാറാക്കിയ
അക്കാദമിക മാസ്റ്റര്‍
പ്ലാന്‍ പ്രകാരമുള്ള
പ്രവര്‍ത്തനങ്ങള്‍
പൂര്‍ണ്ണമായും
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കുട്ടികളിലെ
പഠന മികവിനുള്ള
പ്രോത്സാഹനമായി
ആരംഭിച്ച സര്‍ഗ്ഗോത്സവം
എന്ന പദ്ധതി എത്രത്തോളം
ഫലപ്രദമായിട്ടുണ്ട്
എന്ന്
വിലയിരുത്തിയിട്ടുണ്ടോ
?
പൊതുവിദ്യാലയങ്ങളുടെ
സംരക്ഷണം
1220.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
തുറക്കുമ്പോള്‍ തന്നെ
വിദ്യാര്‍ത്ഥികള്‍ക്ക്
പുസ്തകം, യൂണിഫോം
എന്നിവ
ലഭ്യമാക്കുന്നതുള്‍പ്പെടെ
ഇൗ സര്‍ക്കാര്‍
കാലയളവില്‍ നടത്തിയ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
സര്‍ക്കാര്‍
സ്കൂളുകളില്‍
ഉണ്ടായിരുന്ന
വിദ്യാര്‍ത്ഥികള്‍
എത്ര; തുടര്‍ന്നുളള
വര്‍ഷങ്ങളിലെ കണക്ക്
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
സ്കൂളുകളിലെയും ഓരോ
ക്ലാസ്സ് മുറിയിലും
ലെെബ്രറിയും എല്ലാ
സ്കൂളുകളിലും
ഡിജിറ്റല്‍ മാഗസിന്
തയ്യാറാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍ ഹെെടെക്
സ്കൂള്‍ പദ്ധതി വിഭാവനം
ചെയ്തതിനു ശേഷം
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഇ)
മുന്‍
സര്‍ക്കാര്‍ കാലയളവില്‍
പൂട്ടിയ സര്‍ക്കാര്‍
സ്കൂളുകള്‍ എത്ര; ഇൗ
സര്‍ക്കാര്‍ കാലയളവില്‍
സ്കൂളുകള്‍
പൂട്ടുകയുണ്ടായോ;
എങ്കില്‍ എത്ര;
വിശദാംശം
ലഭ്യമാക്കുമോ;
(എഫ്)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങള്‍
നിലവില്‍ എന്തെല്ലാം
പ്രശ്നങ്ങള്‍
നേരിടുന്നുവെന്നും അവ
പരിശോധിച്ച്
പരിഹരിക്കാന്‍
നടത്തുന്ന തുടര്‍
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(ജി)
സംസ്ഥാനത്ത്
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയിലെ
വിദ്യാലയങ്ങളില്‍ ജോലി
ചെയ്യുന്ന
അദ്ധ്യാപക-അനദ്ധ്യാപകരുടെ
എണ്ണം എത്ര; ഇവരില്‍
എത്ര ശതമാനം പേര്
സാലറി ചലഞ്ചില്‍
പങ്കെടുത്തുവെന്ന്
സര്‍ക്കാര്‍/എയ്ഡഡ്
മേഖലകള്‍ തരംതിരിച്ച്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ മേഖലയുടെ
വളര്‍ച്ച
1221.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തികവര്‍ഷം
പൊതുവിദ്യാഭ്യാസ
മേഖലയുടെ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം
കാര്യങ്ങളാണ് വിഭാവനം
ചെയ്തിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ലക്ഷ്യം മുന്‍നിര്‍ത്തി
നടപ്പുസാമ്പത്തിക
വര്‍ഷം ഇതുവരെ ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഹൈടെക്
ക്ലാസ് മുറികളും ഐ. ടി.
ലാബുകളും ഇതിനോടകം എത്ര
സ്കൂളുകളില്‍
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കുമോ?
എം
എൽ എ യുടെ ആസ്തിവികസന ഫണ്ട്
ഉപയാേഗിച്ച് സ്കൂള്‍
ബസ്സുകള്‍
1222.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം
എൽ എ യുടെ ആസ്തിവികസന
ഫണ്ട്
ഉപയാേഗിച്ച്,സ്കൂള്‍
ബസ്സുകള്‍
ലഭ്യമാക്കുന്ന
പദ്ധതിയില്‍
ബന്ധപ്പെട്ട ഡി ഡി ഇ -
മാര്‍ ബസ്സ്
കമ്പനികളുമായി
എഗ്രിമെന്റ് ഒപ്പ്
വെയ്ക്കേണ്ടതായിട്ടുണ്ടാേ
;
(ബി)
എങ്കില്‍
എഗ്രിമെന്റ് എത്ര
തുകയ്ക്കുള്ള
മുദ്രപ്പത്രത്തിലാണ്
വേണ്ടത്; വിശദമാക്കാമാേ
?
കെ
ടെറ്റ് പരീക്ഷ ചോദ്യപേപ്പർ
തമിഴ് ഭാഷയിലും
ലഭ്യമാക്കുന്നതിനുള്ള നടപടി
1223.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ
ടെറ്റ് പരീക്ഷയുടെ
ചോദ്യപേപ്പർ
മലയാളത്തിലും
ഇംഗ്ലീഷിലും
മാത്രമായതിനാല്‍
നാമമാത്രമായ തമിഴ് ഭാഷാ
ന്യുനപക്ഷ
ഉദ്യോഗാർത്ഥികള്‍ക്കു
മാത്രമേ പ്രസ്തുത
പരീക്ഷയുടെ യോഗ്യത
നേടുവാൻ കഴിയുന്നുള്ളു
എന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടൊ?
(ബി)
ഏങ്കില്‍,
കെ ടെറ്റ് പരീക്ഷാ
ചോദ്യപേപ്പർ തമിഴിൽ
കൂടി
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
പി.എസ്.സി
വിജ്ഞാപനം
ചെയ്തിട്ടുള്ള കാറ്റഗറി
നമ്പർ 271/2018,
272/2018 - 29/12/18
പ്രകാരമുള്ള എൽ .പി,
യുപി തമിഴ്
അദ്ധ്യാപകരുടെ
തസ്തികയിലേക്ക്
അപേക്ഷിക്കുന്നതിന്
കെ.ടെറ്റ് യോഗ്യത,
നിബന്ധനകളോടെ ഇളവ്
ചെയ്ത് ടി.ടി.സി
(ഡി.എഡ്) യോഗ്യതയുള്ള
എല്ലാ
ഉദ്യോഗാർത്ഥികൾക്കും ടി
തസ്തികയിലേക്ക് അപേക്ഷ
സമർപ്പിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
പ്രീ
പ്രെെമറി ക്ലാസുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് കൂടി
ഉച്ചഭക്ഷണം
1224.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളുടെ
ഭാഗമായി ആരംഭിച്ച പ്രീ
പ്രെെമറി ക്ലാസുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടി ഉച്ചഭക്ഷണം
നല്‍കുന്നതിനായി
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(ബി)
അംഗീകാരമില്ലാത്ത
പ്രീ പ്രെെമറി
ക്ലാസുകളിലെ
കുട്ടികളുടെ ഭക്ഷണ
ചെലവ് മാത്രം
വഹിക്കുന്ന
കാര്യത്തില്‍ പരിശോധന
നടത്താനായി ഏതെങ്കിലും
തരത്തിലുളള നടപടികള്‍
സര്‍ക്കാര്‍ തലത്തില്‍
നടന്നുവരുന്നുണ്ടോ?
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തിലെ ചലഞ്ച്
ഫണ്ട്
1225.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയിഡഡ് മേഖലയിലെ
എല്‍.പി, യു.പി,
എച്ച്.എസ്,
എച്ച്.എസ്.എസ്
വിഭാഗത്തില്‍പ്പെട്ട
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
സര്‍ക്കാര്‍ അനുവദിച്ച
ചലഞ്ച് ഫണ്ട് എത്ര
സ്ഥാപനങ്ങള്‍ക്ക്
അനുവദിച്ചു എന്നതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തിലെ
ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
ചലഞ്ച് ഫണ്ട്
അനുവദിച്ചത് എന്നതിന്റെ
വിശദാംശം ലഭ്യമാക്കാമോ?
മലയാളം
പാരലല്‍ ഡിവിഷന്
1226.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കന്നഡ
മീഡിയം സ്ക്കൂളുകളില്‍
പി.റ്റി.എ.യുടെ ആവശ്യ
പ്രകാരം മലയാളം പാരലല്‍
ഡിവിഷനുകള്‍
അനുവദിച്ചിട്ടുള്ള
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
മലയാളം പാരലല്‍
ഡിവിഷനുകള്‍ അനുവദിച്ച
സ്ക്കൂളുകളില്‍ അതിന്
ആനുപാതികമായി അദ്ധ്യാപക
തസ്തികകള്‍ അനുവദിച്ച്
നല്കാത്തതിനാല് ജോലി
ചെയ്യുന്ന
അദ്ധ്യാപകര്‍ക്ക്
ശമ്പളം നല്കാന്
കഴിയാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിന്റെ
പരിഗണനയിലുള്ള
എ.എല്‍.പി. സ്കൂള്‍
ബഡൂര് പടവ് , എ.യു.പി.
സ്കൂള്‍ കുന്താര്
എന്നിവയുമായി
ബന്ധപ്പെട്ട
F2/204/18/GEdn
,F2/20/19/GEdn എന്നീ
ഫയലുകളില്‍ എന്ത്
തീരുമാനങ്ങളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഗ്രേസ്
മാര്‍ക്ക്
1227.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ഹൈസ്കൂള്‍,
ഹയര്‍സെക്കന്ററി
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാക്കുന്ന ഗ്രേസ്
മാര്‍ക്കുകളുടെ
മാനദണ്ഡം നിലവില്‍
പുതുക്കി
ഉത്തരവായിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
വയനാട്
ജില്ലയിലെ സ്കൂളുകളുടെ
അടിസ്ഥാന സൗകര്യ വികസനം
1228.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നാളിതുവരെ വയനാട്
ജില്ലയിലെ വിവിധ
സ്കൂളുകള്‍ക്ക്
അടിസ്ഥാന സൗകര്യ
വികസനത്തിനായി എത്ര
രൂപയുടെ സാമ്പത്തിക
സഹായം
അനുവദിച്ചിട്ടുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വയനാട് ജില്ലയില്‍
അടിസ്ഥാന സൗകര്യ
വികസനത്തിനായി ഓരോ
സ്കൂളിനും അനുവദിച്ച
തുകയുടെ വിശദാംശം
സ്കൂളുകളുടെ പേരു സഹിതം
ലഭ്യമാക്കാമോ;
(സി)
അടിസ്ഥാന
സൗകര്യ വികസനത്തിനായി
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച വയനാട്
ജില്ലയിലെ സ്കൂളുകളുടെ
പട്ടിക ലഭ്യമാക്കാമോ?
എയ്ഡഡ്
സ്കൂളുകളിലെ പി.റ്റി.എ.
1229.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളിലെ പി.റ്റി.എ.
എക്സിക്യൂട്ടീവ്
കമ്മിറ്റികളില്‍
സ്ക്കൂള് മാനേജര്‍മാരെ
ഉള്‍പ്പെടുത്തുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
എയ്ഡഡ്
സ്കൂളുകള്‍ക്ക് നല്കുന്ന ആസ്തി
വികസന ഫണ്ട്
1230.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകള്‍ക്ക്
എം.എല്‍.എ ആസ്തി വികസന
ഫണ്ടില്‍ നിന്നും
പരമാവധി എത്ര രൂപ വരെ
അനുവദിക്കാം എന്ന്
വിശദമാക്കാമോ;
(ബി)
ഹൈടെക്
ക്ലാസ് റൂമുകള്‍ ആസ്തി
വികസന ഫണ്ട് മുഖേന
അനുവദിക്കുന്നതിനുള്ള
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ
(സി)
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക്
നല്കുന്ന എല്ലാ വികസന
പദ്ധതികളും എയ്ഡഡ്
മേഖലക്കും
ലഭ്യമാക്കുമോ;
(ഡി)
പഴയ
രീതിയില്‍
നിര്‍മ്മിച്ചിട്ടുള്ള
സ്കൂള്‍
കെട്ടിടങ്ങളില്‍ ഹൈടെക്
ക്ലാസ്സ് മുറികള്‍
നിര്‍മ്മിക്കാന്‍
മുന്‍കൂര്‍ അനുമതി
ആവശ്യമാണോ എന്ന്
അറിയിക്കാമോ?
നഷ്ടമായ
അദ്ധ്യയന ദിനങ്ങള്‍
1231.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷം
വിദ്യാര്‍ത്ഥികള്‍ക്ക്
ഇരുനൂറ് അദ്ധ്യയന
ദിനങ്ങള്‍
ഉറപ്പാക്കുമെന്ന്
സര്‍ക്കാര്‍
പ്രഖ്യാപിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
ജൂണ്‍ മുതല്‍ ഡിസംബര്‍
വരെയുള്ള മാസങ്ങളില്‍
സര്‍ക്കാര്‍
പ്രതീക്ഷിച്ച പ്രവൃത്തി
ദിനങ്ങള്‍ എത്രയെന്നും
ലഭിച്ച അദ്ധ്യയന
ദിനങ്ങള്‍ എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
കാലയളവില്‍ അഞ്ചു
ജില്ലകളില്‍ നടന്ന
ഹര്‍ത്താലുകളും ഒട്ടേറെ
പ്രാദേശിക
ഹര്‍ത്താലുകളും
സ്കൂളുകളെ
നിശ്ചലമാക്കിയ സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
നഷ്ടപ്പെട്ട അദ്ധ്യയന
ദിനങ്ങള്‍ നികത്താന്‍
വരും മാസങ്ങളില്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
സ്കൂള്‍
പ്രവൃത്തി ദിവസങ്ങള്‍
1232.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളുടെ
അക്കാഡമിക് കലണ്ടര്‍
പ്രകാരം 2018-19-ല്‍
സ്കൂളുകള്‍ക്ക് എത്ര
പ്രവൃത്തി ദിവസമാണ്
നിശ്ചയിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്തുണ്ടായ
പ്രളയവും
ഇടക്കിടെയുണ്ടാകുന്ന
ഹര്‍ത്താലുകളും
പണിമുടക്കുകളും മൂലം
അദ്ധ്യയന
ദിവസങ്ങളിലുണ്ടാകുന്ന
കുറവ്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
ഹര്‍ത്താലില്‍
നിന്നും സ്കൂളുകളെ
ഒഴിവാക്കണമെന്ന
നിര്‍ദ്ദേശം രാഷ്ട്രീയ
കക്ഷികളുമായി ചര്‍ച്ച
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
നീന്തല്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
1233.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
തലമുറയിലെ കുട്ടികളില്‍
തൊണ്ണൂറ് ശതമാനത്തിനും
നീന്തല്‍ വശമില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
കാരണം കഴിഞ്ഞ ആഗസ്റ്റ്
മാസം
മുതല്ക്കിങ്ങോട്ടുളള
അഞ്ച്
മാസങ്ങള്‍ക്കിടയില്‍
മുങ്ങിമരിച്ചത്
അന്‍പത്താറ്
കുട്ടികളാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിനോദസഞ്ചാരത്തിനിടെ
വെളളച്ചാട്ടങ്ങള്‍
സന്ദര്‍ശിക്കുന്നതിനിടയില്‍
മുങ്ങിമരിക്കുന്നവരിലും
ക്വാറിയിലും പുഴയിലും
കുളിക്കടവിലും
കുളിക്കാനിറങ്ങി
മുങ്ങിമരിക്കുന്നവരിലും
ഭൂരിഭാഗവും
വിദ്യാര്‍ത്ഥികളാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
തട്ടേക്കാട്
ബോട്ടപകടത്തില്‍
പതിനെട്ട് പേര്
മരിച്ചപ്പോള്‍ അതില്‍
പതിനഞ്ച് പേരും
വിദ്യാര്ത്ഥികളായിരുന്നുവെന്ന
കാര്യം
പരിശോധിക്കുകയുണ്ടായോ;
(ഇ)
എങ്കില്‍
നീന്തല്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനും
സ്കൂളുകളോടനുബന്ധിച്ച്
ഇതിനുളള ഭൗതിക
സൗകര്യങ്ങള്‍
ഒരുക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
അണ്‍എയ്ഡഡ്
സ്കൂളുകളുടെ പ്രവര്‍ത്തനം
നിയന്ത്രിക്കാൻ സംവിധാനം
1234.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അണ്‍എയ്ഡഡ്
സ്കൂളുകളുടെ
പ്രവര്‍ത്തനം
പരിശോധിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
നിലവിലുള്ള സര്‍ക്കാര്‍
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദാമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി അടിയന്തര
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
അണ്‍എയ്ഡഡ്
സ്കൂളുകള്ക്കെതിരെയുള്ള
പരാതികള്‍
പരിഹരിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണുള്ളതെന്ന്
വിശദമാക്കുമോ?
സ്കൂളുകളുടെ
വിശദവിവരങ്ങള്‍
ക്രോഡീകരിച്ച് വൈബ്സൈറ്റ്
1235.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്‍.പി., യു.പി.,
ഹയര്‍ സെക്കണ്ടറി
വിഭാഗങ്ങളിലുള്ള എല്ലാ
വിദ്യാലയങ്ങളുടെയും
വിശദവിവരങ്ങള്‍
ക്രോഡീകരിച്ച്
ഓണ്‍ലൈനായി
ലഭ്യമാക്കുന്ന
തരത്തില്‍ ഒരു
വെബ്സൈറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഈ
സംവിധാനം
തയ്യാറാക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയത്;
ഇതിലേക്കായി
സര്‍ക്കാരിന് ചെലവായ
തുകയെത്രയെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏത്
ശീര്‍ഷകത്തിലാണ് ഈ
ചെലവ് വകയിരുത്തിയത്
എന്ന് വ്യക്തമാക്കുമോ?
സ്ക്കൂളുകളില്‍
കൗണ്‍സിലിംഗ്
1236.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍
സ്ക്കൂളിലും പുറത്തും
നേരിടുന്ന ശാരീരികവും
മാനസികവുമായ
പ്രശ്നങ്ങള്‍ എഴുതി
നിക്ഷേപിക്കുന്നതിനായി
സ്ക്കൂളുകളില്‍
സുരക്ഷാപെട്ടി
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
ഏത്
പദ്ധതിയുടെ
ഭാഗമായിട്ടാണ് ഇത്
നടപ്പിലാക്കുന്നത്;
നിലവില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സ്ക്കൂളുകളില്‍
കൗണ്‍സിലിംഗ്
നല്‍കുന്നതിന്
സംവിധാനമുണ്ടോ;
(സി)
സ്കൂള്‍കുട്ടികള്‍ക്കുള്ള
കൗണ്‍സിലിംഗിനായി
മന:ശാസ്ത്ര വിദഗ്ദരുടെ
പാനല്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
അംഗീകാരമില്ലാത്ത
സ്കൂളുകളുടെ അടച്ചുപൂട്ടൽ
1237.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ 2018-19
അദ്ധ്യയന വര്‍ഷം
അടച്ചുപൂട്ടുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരം തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിന്
മുന്‍പ് പ്രസ്തുത
മേഖലയില്‍ ഉണ്ടാകാന്‍
സാധ്യതയുള്ള
വിദ്യാഭ്യാസപരവും
തൊഴില്‍പരവുമായ
പ്രതിസന്ധികൾ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇത്തരം
സ്ഥാപനങ്ങള്‍ അടച്ച്
പൂട്ടുമ്പോൾ,ബദല്‍
ക്രമീകരണം ഈ
അദ്ധ്യയനവര്‍ഷം തന്നെ
പൂർണ്ണമായി
നടപ്പിലാക്കാന്‍
കഴിയുമോ; വിശദമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത സ്കൂളുകള്‍
അടച്ചുപൂട്ടുന്നതിന്
സാവകാശം നല്‍കുകയോ,ചട്ട
പ്രകാരമുള്ള നിലവാരം
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുകയോ ചെയ്ത്
പൊതുവിദ്യാഭ്യാസ
രംഗത്തെ പ്രതിസന്ധി
കുറയ്ക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
വിദ്യാര്‍ത്ഥികളുടെ
സോഷ്യല്‍ മീഡിയ ദുരുപയോഗം
1238.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
സോഷ്യല്‍ മീഡിയയുടെ
ദുരുപയോഗം വര്‍ദ്ധിച്ചു
വരുന്നത് തടയുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
സ്കൂളുകളില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഹയര്‍സെക്കന്ററി
വകുപ്പില്‍ 2017-18
അക്കാദമിക വര്‍ഷം
നിംഹാന്‍സ്, ബംഗളൂരു
എന്ന സ്ഥാപനവുമായി
ചേര്‍ന്ന് പരിശീലനം
നല്കിയ
നൂറ്റിപ്പത്തോളം സൗഹൃദ
കോ-ഓര്ഡിനേറ്ററുമാരുടെ
പ്രവര്‍ത്തനം ഈ രംഗത്ത്
എത്ര കണ്ട് ഫലപ്രദമായി
വിനിയോഗിച്ചുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇത്തരം
പരിശീലനം സിദ്ധിച്ച
അദ്ധ്യാപകര്‍ പ്രസ്തുത
വിഷയവുമായി
ബന്ധപ്പെടുത്തി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടുവെന്നത്
സംബന്ധിച്ച
റിപ്പോര്‍ട്ട്
ബന്ധപ്പെട്ട
അധികാരികള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ട്രെയിനിംഗിനായി
സര്‍ക്കാര്‍ തലത്തില്‍
ചെലവാക്കിയ തുക
എത്രയാണ്;
വിശദമാക്കാമോ;
(ഇ)
ഹാപ്പിലേണിംഗ്സ്,
ഫെയ്സ് ടു ഫെയ്സ് എന്നീ
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സ്വകാര്യ
വിദ്യാലയങ്ങള്‍ക്ക് അംഗീകാരം
1239.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
നിയമത്തിലെ വ്യവസ്ഥകള്‍
പാലിക്കുന്ന സ്വകാര്യ
വിദ്യാലയങ്ങള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതുവരെ
എത്ര അപേക്ഷകളാണ്
ഇതിനായി ലഭിച്ചതെന്നും
അതില്‍ എത്ര
സ്ക്കൂളുകള്‍ക്ക്
അഗീകാരം നല്‍കിയെന്നും
വ്യക്തമാക്കുമോ;
(സി)
അംഗീകാരത്തിന്
അപേക്ഷിക്കാത്തതോ,
അംഗീകാരം ലഭിക്കാത്തതോ
ആയ സ്ക്കൂളുകള്‍ അടച്ച്
പൂട്ടുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;വ്യക്തമാക്കുമോ;
(ഡി)
അംഗീകാരമില്ലാത്ത
സ്കൂളുകള്‍ക്ക്
സി.ബി.എസ്.ഇ.,
എെ.സി.എസ്.ഇ.
അഫിലിയേഷന്
ലഭിക്കുന്നതിനുള്ള
എന്‍.ഒ.സി.
നല്‍കണമെന്ന്
ഹെെക്കോടതി
വിധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍ എത്ര
സ്കൂളുകള്‍ക്ക്
എന്‍.ഒ.സി. നല്കി
എന്നറിയിക്കാമോ ?
സ്കൂളുകളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുള്ള പദ്ധതി
1240.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയിരം സ്കൂളുകളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുള്ള
പദ്ധതിയുടെ ഭാഗമായി
ഹെെസ്ക്കൂള്‍,
ഹയര്‍സെക്കന്ററി
തലത്തിലുള്ള ക്ലാസ്സ്
മുറികള്‍ ഹെെടെക്
ആക്കുമെന്ന പ്രഖ്യാപനം
പൂര്‍ണ്ണ താേതില്‍
പ്രാവര്ത്തികമാക്കിയിട്ടുണ്ടാേ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമാേ;
(ബി)
കുട്ടികളുടെ
അഭിരുചിയും മികവും
മനസ്സിലാക്കുന്നതിനും
അവരുടെ കഴിവുകള്‍
പരിപാേഷിപ്പിക്കുന്നതിനും
പൊതുവിദ്യാലയങ്ങളിലെ
കുട്ടികള്‍
മിക്കപ്പാേഴും
പിന്തള്ളപ്പെടുന്ന
ഇംഗ്ലീഷ് ഭാഷ,
കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷ് എന്നിവയിൽ
പരിശീലനം
നല്‍കുന്നതിനും
പദ്ധതിയുണ്ടാേ;
വിശദമാക്കുമാേ;
(സി)
ഉന്നത
നിലവാരത്തിലുള്ള മത്സര
പരീക്ഷകളിലും
ഇന്റര്‍വ്യുകളിലും
പങ്കെടുക്കുന്നതിന്
നമ്മുടെ കുട്ടികളെ
പ്രാപ്തരാക്കുന്നതിന്
ഹെെസ്കൂള്
തലത്തില്‍ത്തന്നെ
സ്ഥിരം
പാഠ്യവിഷയങ്ങള്ക്ക്
പുറമെയുള്ള
ക്ലാസ്സുകള്‍
ആരംഭിക്കുന്നതിന്
പദ്ധതി
നടപ്പിലാക്കുമാേ;
(ഡി)
പാെതു
വിദ്യാലയങ്ങളുടെ
പ്രസക്തിയും ആവശ്യകതയും
വീണ്ടെടുക്കുന്നതിന്
പുതുതായി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമാേ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
സ്കൂളുകളില്‍ സ്മാര്‍ട്ട്
ക്ലാസ് റൂമുകള്‍
1241.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി നാളിതുവരെ
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര ക്ലാസ് മുറികള്‍
സ്മാര്‍ട്ട് ക്ലാസ്
റൂമുകള്‍ ആയി
ഉയര്‍ത്തിയിട്ടുണ്ട്;
(ബി)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
വിദ്യാഭ്യാസ വകുപ്പ്
നേരിട്ട് എത്ര ക്ലാസ്
മുറികള്‍ ഹൈടെക് ആക്കി
മാറ്റിയിട്ടുണ്ട്;
(സി)
ഇനിയും
എത്ര ക്ലാസ് മുറികള്‍
ഹൈടെക് ആക്കി
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ സര്‍ക്കാര്‍
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനം
1242.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സര്‍ക്കാര്‍
സ്കൂളുകളെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
വിവിധ പദ്ധതികളില്‍
ഉള്‍പ്പെടുത്തിയെന്നും
എത്ര തുക
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളിലാണ്
ഹൈടെക് ക്ലാസ് മുറികള്‍
സജ്ജമാക്കിയതെന്ന്
വ്യക്തമാക്കുമോ; ഓരോ
സ്കുളിലും എത്ര ഹൈടെക്
ക്ലാസ് മുറികളാണ്
സജ്ജമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളിലാണ്
ഇനിയും ഹൈടെക് ക്ലാസ്
മുറികള്‍
സജ്ജമാക്കിയിട്ടില്ലാത്തതെന്ന്
വ്യക്തമാക്കുമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ സ്കൂളുകള്‍
ഹെെടെക് ആക്കുന്ന പദ്ധതി
1243.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകള്‍
ഹെെടെക് ആക്കുന്ന
പദ്ധതിയുടെ ഭാഗമായി
കൊട്ടാരക്കര നിയോജക
മണ്ഡലത്തിലെ
സ്കൂളുകളില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
നിയോജക
മണ്ഡലത്തിലെ സ്കൂളുകളെ
ഹെെടെക് ആക്കുന്ന
പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇനിയും അവശേഷിക്കുന്ന
പ്രവൃത്തികള്‍
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന സ്കൂളുകള്‍
1244.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
നിയോജകമണ്ഡലത്തില്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍
ഉദ്ദേശിക്കുന്ന
സ്കൂളുകള്‍
എതൊക്കെയാണെന്നും
അതിനുള്ള
പ്രവര്‍ത്തനങ്ങള്‍ ഏത്
വരെയായെന്നും
വിശദമാക്കാമോ; നിലവില്‍
ഏതെല്ലാം സ്കൂളുകളില്‍
പ്രവൃത്തി
ആരംഭിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
എല്ലാ
സ്കൂളുകളിലെയും
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടും
പ്രവൃത്തികള്‍
ആരംഭിക്കാത്ത
സ്കൂളുകള്‍
ഉണ്ടെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ?
സ്ക്കൂളുകളില്‍
നടപ്പിലാക്കുന്ന ഹൈടെക്
പദ്ധതി
1245.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പ് സ്ക്കൂളുകളില്‍
നടപ്പിലാക്കുന്ന ഹൈടെക്
പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്
വിജയപ്രദമാണെന്ന്
കരുതുന്നുണ്ടോ;
(സി)
സംസ്ഥാനത്ത്
എത്ര ശതമാനം
സ്ക്കൂളുകളാണ് ഹൈടെക്
ആക്കിയിട്ടുള്ളത്;
(ഡി)
ഇതിനായി
ഉപയോഗിക്കുന്ന സമഗ്ര
പോര്‍ട്ടല്‍
പ്രയോജനപ്രദമാണോ;
വിശദമാക്കുമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
സ്കൂളുകള്‍
1246.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി വിദ്യാഭ്യാസ
വകുപ്പ് ഏതൊക്കെ
സ്കൂളുകള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടെന്നും
അതിന് അനുവദിച്ച തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
കിഫ്ബി
മുഖാന്തരം അനുമതി
നല്കിയ സ്കൂളുകളുടെ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നത്
ദ്രുതഗതിയിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മാങ്കാേട്
എച്ച്.എസ്.എസ് കെട്ടിട
നിര്‍മ്മാണം
1247.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാേന്നി
നിയാേജക മണ്ഡലത്തിലുള്ള
മാങ്കാേട്
എച്ച്.എസ്.എസ് കെട്ടിട
നിര്‍മ്മാണത്തിന് 365
ലക്ഷം രൂപയുടെ
എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടാേ;
എങ്കില്‍ എന്നാണ്;
വ്യക്തമാക്കുമോ;
(ബി)
നാളിതുവരെ
നിര്‍മ്മാണത്തിനായി
പുറത്തിറക്കിയ
ലിസ്റ്റില്‍ ഇൗ സ്കൂള്‍
ഉള്‍പ്പെട്ടിട്ടില്ല
എന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍ നടപടി
കെെക്കാെള്ളുമാേ;
(സി)
കഴിഞ്ഞ
വര്‍ഷത്തെ ബഡ്ജറ്റ്
വിഹിതത്തില്‍
ഉള്‍പ്പെടാതിരുന്ന
പ്രസ്തുത പ്രവൃത്തി
അടുത്ത വർഷത്തെ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്താന്‍
നടപടി കെെക്കാെള്ളുമാേ;
ഇല്ലെങ്കില്‍
എന്തുകാെണ്ടെന്ന്
വിശദീകരിക്കുമാേ ?
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞം
1248.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി
പൊതുവിദ്യാഭ്യാസ
വകുപ്പ് മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതിവിവരങ്ങള്‍
അറിയിക്കുമോ;
(സി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ സ്കൂളുകള്‍
1249.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ ബഡ്ജറ്റില്‍
ബാലുശ്ശേരി മണ്ഡലത്തിലെ
ഏതൊക്കെ
സ്കൂളുകള്‍ക്കാണ്
കിഫ്ബിയില്‍ നിന്നും
ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
3 കോടി രൂപ അനുവദിച്ച
സ്കൂളുകളുടെ പ്രവൃത്തി
ആരംഭിക്കുന്നതില്‍
കാലതാമസം നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ പ്രവൃത്തികള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
വേഗത്തിലാക്കുമോ;
(സി)
സര്‍ക്കാര്‍
എല്‍.പി. സ്കൂളുകളുടെ
ഭൗതിക സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ വിദ്യാഭ്യാസ
വകുപ്പിന് കീഴിലെ
പദ്ധതികള്‍
1250.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം നിലമ്പൂര്‍
മണ്ഡലത്തില്‍
വിദ്യാഭ്യാസ വകുപ്പിന്
കീഴില്‍ ഭരണാനുമതി
ലഭിച്ച പദ്ധതികള്‍
ഏതൊക്കെയാണെന്നും
അനുവദിച്ച തുക
എത്രയെന്നും സാമ്പത്തിക
വര്‍ഷാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
വിദ്യാഭ്യാസ വകുപ്പിന്
കീഴില്‍ ഇനി
ചെയ്യാനുദ്ദേശിക്കുന്ന
പദ്ധതികളും അവയ്ക്കായി
നീക്കി വെയ്ക്കാന്‍
ഉദ്ദേശിക്കുന്ന തുകയും
എത്രയെന്ന്
വിശദമാക്കാമോ?
വെറ്റിലപ്പാറ
ഗവണ്മെന്റ്
എച്ച്.എസ്.എസ്.ന്റെ വികസനം
1251.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറ
ഗവണ്മെന്റ്
എച്ച്.എസ്.എസ്.ല്‍
അടിസ്ഥാന സൗകര്യ
വികസനത്തിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
80
ശതമാനത്തില്‍ അധികം
ആദിവാസി, പട്ടികജാതി
ദുര്‍ബല
വിഭാഗത്തില്‍പ്പെട്ടവര്‍
പഠിക്കുന്ന
വെറ്റിലപ്പാറ
ഗവണ്മെന്റ്
എച്ച്.എസ്.എസ്.ന്റെ
വികസനത്തിന് ഫണ്ട്
അനുവദിക്കുന്നതിനും
ഹ്യുമാനിറ്റീസ് ബാച്ച്
അനുവദിയ്ക്കുന്നതിനും
ആവശ്യമാ മാങ്കാേട്
എച്ച്.എസ്.എസ്
കെട്ടിട
നിര്‍മ്മാണം യ
നടപടികള്‍
സ്വീകരിക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍
1252.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊതുവിദ്യാഭ്യാസ
വകുപ്പ് മുഖേന
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
ഇതില്‍
ഓരോ പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതിയും അവ
എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയും എന്ന വിവരവും
ലഭ്യമാക്കാമോ?
കോങ്ങാട്
മണ്ഡലത്തില്‍
പൊതുവിദ്യാഭ്യസ സംരക്ഷണ
യജ്ഞം
1253.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി കോങ്ങാട്
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
ഇവയുടെ
തുക ഉള്‍പ്പെടെയുള്ള
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
എന്നത്തേയ്ക്ക്
പൂര്ത്തീകരിയ്ക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ബി.പി.എല്‍.
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായ
പദ്ധതി
1254.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് സ്ക്കൂളുകളില്‍
പഠിക്കുന്ന ബി.പി.എല്‍.
വിഭാഗത്തില്‍പ്പെട്ട
കുട്ടികളുടെ
രക്ഷിതാക്കള്‍ക്ക്
അപകടമരണം സംഭവിച്ചാല്‍
കുട്ടികളുടെ
തുടര്‍പഠനത്തിന് 50,000
രൂപ ട്രഷറിയില്‍
നിക്ഷേപിക്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഇതിനകം
എത്രപേര്‍ക്ക്
ആനുകൂല്യം നല്‍കിയെന്ന്
അറിയിക്കാമോ?
ജൈവ
വൈവിധ്യ ഉദ്യാനം
1255.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
2017-18, 2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളിലായി ജൈവ
വൈവിധ്യ ഉദ്യാനം
നിര്‍മ്മിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കരുത്ത്
പദ്ധതി
1256.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
വകുപ്പ്
ആവിഷ്കരിച്ചിട്ടുള്ള
കരുത്ത് എന്ന പദ്ധതിയെ
കുറിച്ച് വിശദമാക്കാമോ;
സംസ്ഥാനത്ത് ഏതെല്ലാം
സ്കൂളുകളിലാണ് ഈ പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ജൈവവൈവിധ്യ
ഉദ്യാനം
1257.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
ജൈവവൈവിധ്യ ഉദ്യാനം
നിര്‍മ്മിക്കുന്നതിനുവേണ്ടി
അനുമതി നല്കിയ
വിദ്യാലയങ്ങള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഉദ്യാന
നിര്‍മ്മാണത്തിന്റെ
നിലവിലെ അവസ്ഥ
വിശദീകരിക്കാമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്കായി പാക്കേജ്
1258.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനസിക
വെല്ലുവിളി നേരിടുന്ന
കുട്ടികള്‍ പഠിക്കുന്ന
സ്പെഷ്യല്‍
സ്ക്കൂളുകള്ക്കായി
സര്‍ക്കാര്‍ പാക്കേജ്
പ്രഖ്യാപിച്ചിരുന്നോ;
(ബി)
എത്ര
കോടിരൂപയുടെ പാക്കേജാണ്
പ്രഖ്യാപിച്ചതെന്നും
എന്തൊക്കെ കാര്യങ്ങളാണ്
അതില്‍
ഉള്‍ക്കൊള്ളിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പാക്കേജ്
നടപ്പിലാക്കുന്നതിനുള്ള
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഡി)
മുന്നൂറോളം
സ്പെഷ്യല്‍
സ്ക്കൂളുകളില്‍
പഠിക്കുന്ന
കുട്ടികള്‍ക്കും,
അവിടത്തെ
അദ്ധ്യാപകര്‍ക്കും
പ്രയോജനപ്രദമായ
പാക്കേജ് അടിയന്തിരമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രീസ്ക്കൂള്‍
മുതല്‍ പ്ലസ് ടു വരെയുള്ള
പഠനപദ്ധതി ഏകീകരണം
1259.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീസ്ക്കൂള്‍
മുതല്‍ പ്ലസ് ടു
വരെയുള്ള പഠനപദ്ധതി
ഏകീകരിക്കുന്നതിന്
സമഗ്രശിക്ഷാ അഭിയാന്
പദ്ധതി പ്രകാരം
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഒന്നുമുതല്‍
എട്ടുവരെയുള്ള
ക്ലാസ്സുകളില്‍
പഠിക്കുന്ന
കുട്ടികള്‍ക്ക് സൗജന്യ
പാഠപുസ്തകവും രണ്ട്
ജോഡി സൗജന്യ
യൂണിഫോമും നല്കുന്ന
പദ്ധതിക്ക് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ധനസഹായം
ലഭിക്കുന്നുണ്ടോ;
(സി)
എങ്കില്‍
2018-19 വര്‍ഷം
ഈയിനത്തില്‍ എന്ത്
സഹായമാണ്
ലഭിച്ചത്;വിശദമാക്കുമോ;
(ഡി)
സമഗ്ര
ശിക്ഷാ അഭിയാന്
പ്രകാരം കേന്ദ്ര
മാനവശേഷി വികസന
മന്ത്രാലയം
പുറത്തിറക്കിയ മറ്റ്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
പ്രസ്തുത മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കല്‍പ്പറ്റയിലെ
കുറിച്ച്യാര്‍മല സ്കൂളിന്റെ
സ്ഥലമെടുപ്പ്
1260.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തില്‍
തകര്‍ന്ന കല്‍പ്പറ്റ
മണ്ഡലത്തിലെ പൊഴുതന
പഞ്ചായത്തിലെ
കുറിച്ച്യാര്‍മല
സ്കൂളിന്റെ
സ്ഥലമെടുപ്പ് നടപടികള്‍
എന്ന്
പൂര്‍ത്തീകരിക്കാനാവുമെന്നും
ഇത് സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
എന്തെന്നും
വിശദമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
1261.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
പൊതുവിദ്യാഭ്യാസ
വകുപ്പ് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍
വകുപ്പിന് ലഭിച്ച
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമെന്നും ഇതില്‍
നടപ്പിലാക്കാത്ത
പദ്ധതികള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികളില്‍ സംസ്ഥാന
വിഹിതം കൃത്യമായി
ഉപയോഗിച്ച പദ്ധതികള്‍
ഏതെല്ലാമെന്നു
വ്യക്തമാക്കുമോ;
(ഡി)
ഇവയില്‍
സംസ്ഥാന വിഹിതം
ലഭ്യമാക്കിയിട്ടില്ലെന്ന
കാരണത്താല്‍
നഷ്ടപ്പെട്ട പദ്ധതികള്‍
ഏതെല്ലാം;
വ്യക്തമാക്കുമോ?
പൊതുവിദ്യാലയങ്ങളിലെ
ഉച്ചഭക്ഷണ പദ്ധതി
1262.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളില്‍
ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്കാണ്
ഉച്ചഭക്ഷണം
നല്‍കുന്നതെന്നും
ഇതില്‍ ഒരു
വിദ്യാര്‍ത്ഥിക്ക്
ഏതെല്ലാം ഭക്ഷണങ്ങളാണ്
നല്‍കുന്നതെന്നും
വിശദമാക്കാമോ;
(ബി)
അതിനായി ഒരു കുട്ടിക്ക്
ലഭിക്കുന്ന അരിയുടെയും
അനുബന്ധ
വസ്തുക്കള്‍ക്കായി
അനുവദിച്ചിട്ടുളള
തുകയുടെയും കണക്ക്
ലഭ്യമാക്കാമോ;
(സി)
സര്‍ക്കാര്‍
ചെലവില്‍ പ്രഭാത ഭക്ഷണം
നല്കുന്നുണ്ടോ എന്ന്
വിശദീകരിക്കുമോ;
(ഡി)
ഉച്ചഭക്ഷണ
പദ്ധതി
പൊതുവിദ്യാലയങ്ങളില്‍
പഠിക്കുന്ന എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
എസ്.സി.ഇ.ആര്.ടി.
തയ്യാറാക്കിയ മലയാള
പാഠപുസ്തകം
1263.
ശ്രീ.കെ.എം.ഷാജി
:
താഴെ പൊതുവിദ്യാലയങ്ങളിലെ
ഉച്ചഭക്ഷണ പദ്ധതി കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍
വിദ്യാലയങ്ങളിലും ഒന്ന്
മുതല്‍ പത്ത് വരെ
ക്ലാസുകളില്‍
എസ്.സി.ഇ.ആര്.ടി.
തയ്യാറാക്കി നല്കുന്ന
മലയാള പാഠപുസ്തകം
നിര്‍ബന്ധമായി
പഠിപ്പിക്കണമെന്ന്
കാണിച്ച് ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
പാഠപുസ്തകം
പഠിപ്പിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
ചുമതലപ്പെട്ട ഉന്നത
ഉദ്യോഗസ്ഥന് ആരാണ്;
ഇത് പഠിപ്പിക്കാന്‍
വിമുഖത കാട്ടുന്ന
കേന്ദ്രീയ
വിദ്യാലയങ്ങള്‍ക്കും
എയ്ഡഡ് /അണ്‍എയ്ഡഡ്
മേഖലകളിലെ
സി.ബി.എസ്.സി.,
ഐ.സി.എസ്.സി.
ഉള്‍പ്പെടെയുള്ള
സ്കൂളുകള്‍ക്കുമെതിരെ
എന്തെല്ലാം നടപടികള്‍
ഏതെല്ലാം രീതിയില്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നത്;
(സി)
ഡി.പി.ഐ.
ചെയര്‍മാനായ പട്ടം
കേന്ദ്രീയ
വിദ്യാലയത്തിലും ഇത്
കൃത്യമായി
പഠിപ്പിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
മുന്‍ വര്‍ഷങ്ങളില്‍
ഇക്കാര്യത്തിനായി
താല്‍ക്കാലിക
അദ്ധ്യാപകരെ
നിയമിച്ചുവെങ്കിലും
അതിനായി അനുവദിച്ച
ക്ലാസ് പീരിയഡുകള്‍
പിന്നീട്
ഇല്ലാതാകുകയാണുണ്ടായതെന്ന
കാര്യം ഗൗരവമായി
കാണുമോ;
(ഡി)
കേന്ദ്രീയ
വിദ്യാലയങ്ങള്‍
ഇക്കാര്യത്തിലുള്ള
ഉത്തരവ്
ലംഘിക്കുന്നതായി
ബോദ്ധ്യപ്പെട്ടിട്ടും
സ്കൂള്‍ അധികൃതര്‍ക്ക്
എതിരെ നടപടി
സ്വീകരിക്കാതെ
പോകുന്നത്
തുടരാതിരിക്കാന്‍
ആവശ്യമായ നടപടി
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
പാഠ്യപദ്ധതി
പരിഷ്ക്കരണം
1264.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ പാഠ്യപദ്ധതിയും
പാഠപുസ്തകങ്ങളും
സമഗ്രമായി
പരിഷ്കരിക്കുന്നത്
ആലോചിക്കുന്നുണ്ടോ;
(ബി)
പാഠ്യപദ്ധതിയില്‍
തൊഴില്‍ പഠനം
ഉള്‍പ്പെടുത്തുന്നതിനും
ദുരന്ത നിവാരണം
സംബന്ധിച്ച അവബോധം
വളര്‍ത്തുന്നതിനും
ഉതകുന്ന തരത്തിലുള്ള
പാഠഭാഗങ്ങള്‍
ഉള്‍പ്പെടുത്തുമോ:
(സി)
വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
പ്രയോജനപ്പെടുത്തി
പാഠപുസ്തകങ്ങളുടെ
ഉള്ളടക്കത്തിലും പഠന
പ്രവര്‍ത്തനങ്ങളിലും
എന്തൊക്കെ മാറ്റങ്ങളാണ്
വരുത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജനാധിപത്യ
മതേതര മൂല്യങ്ങള്‍
പാഠപുസ്തകങ്ങളിലൂടെ
പകര്‍ന്നു
നല്‍കുന്നതിനുള്ള
ശ്രമങ്ങള്‍ നടത്തുമോ;
വ്യക്തമാക്കുമോ?
എല്‍.പി.സ്കൂള്‍ അദ്ധ്യാപകരുടെ
ഒഴിവുകള്‍
1265.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ എത്ര
എല്‍.പി.സ്കൂള്‍
(മലയാളം മീഡിയം)
അദ്ധ്യാപകരുടെ
ഒഴിവുകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ടി
ഒഴിവുകള്‍ നിലവില്‍
വന്നത് എന്നു
മുതലാണെന്ന്
വ്യക്തമാക്കാമോ;
(സി)
2016-17
അദ്ധ്യയന വര്‍ഷം
തിരുവനന്തപുരം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ എത്ര
എല്‍.പി. സ്കൂള്‍
(മലയാളം മീഡിയം) സ്ഥിരം
അദ്ധ്യാപകര്‍ സേവനം
അനുഷ്ഠിച്ചിരുന്നുവെന്ന്
വ്യക്തമാക്കാമോ?
നീതി
ആയോഗിന്റെ
നിര്‍ദ്ദേശങ്ങള്‍
1266.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അദ്ധ്യാപകരുടെ
നിലവാരം അളക്കുവാന്‍
സംസ്ഥാന വിദ്യാഭ്യാസ
വകുപ്പ് വര്‍ഷത്തില്‍
മൂന്ന് തവണ പരീക്ഷ
നടത്തണമെന്ന ശിപാര്‍ശ
നീതി ആയോഗ്
നല്‍കിയിട്ടുണ്ടോ;
(ബി)
2022
ഓടെ വിദ്യാഭ്യാസ
മേഖലയ്ക്കുളള ഫണ്ട്
ജി.ഡി.പിയുടെ 6 ശതമാനം
ആക്കണമെന്ന നീതി
ആയോഗിന്റെ നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കുട്ടികള്‍
കുറവുളള സ്ക്കൂളുകള്‍
ലയിപ്പിക്കണമെന്ന
നിര്‍ദ്ദേശം
സംസ്ഥാനത്ത് എപ്രകാരം
പ്രാവര്‍ത്തികമാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
വൊക്കേഷണല്‍
കോഴ്സുകള്‍ സ്കൂള്‍
തലത്തില്‍
ആരംഭിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
മാര്‍ഗ്ഗ നിര്‍ദ്ദേശം
പുറത്തിറക്കണമെന്ന
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഇ)
നീതി
ആയോഗിന്റെ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിലൂടെ
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
മേഖലയില്‍ ഉണ്ടാകുന്ന
മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
പ്രീ-പ്രൈമറി
സ്കൂളുകള്‍ക്ക് അംഗീകാരം
1267.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലവില്‍
ഗവണ്മെന്റ്, എയ്ഡഡ്
സ്കൂളുകളില്‍
പ്രവര്‍ത്തിക്കുന്ന
മുഴുവന്‍ പ്രീ-പ്രൈമറി
സ്കൂളുകള്‍ക്കും
അംഗീകാരം നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഇംഗ്ലീഷ്
മീഡിയം ഡിവിഷനുകള്‍
1268.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗവണ്മെന്റ് പ്രൈമറി
സ്കൂളുകളില്‍ ഇംഗ്ലീഷ്
മീഡിയം ഡിവിഷനുകള്‍
വ്യാപകമായി വരുന്ന
പ്രവണതയുണ്ടോ ;
(ബി)
ഇംഗ്ലീഷ്
മീഡിയം ഡിവിഷനുകള്‍
ഉള്ള ഗവണ്മെന്റ്
സ്കൂളുകളില്‍ മലയാളം
മീഡിയം ഡിവിഷനുകളില്‍
പഠിച്ചാല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ശരിയായ വിധത്തില്‍
അദ്ധ്യയനം ലഭിക്കില്ല
എന്ന്
രക്ഷിതാക്കള്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍
ആശങ്ക വളരുന്ന
സാഹചര്യമുണ്ടോ;
(സി)
മലയാളം
മീഡിയം ഡിവിഷനുകളിലും
ഇംഗ്ലീഷ് ഭാഷാപഠനം
ഉള്‍പ്പെടെയുള്ള പഠന
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പ്രീപ്രൈമറി
വിഭാഗം അദ്ധ്യാപകര്‍
1269.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളോട് ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന
പ്രീപ്രൈമറി
വിഭാഗത്തില്‍ എത്ര
അദ്ധ്യാപകര്‍ക്കാണ്
സര്‍ക്കാര്‍ ശമ്പളം
നല്കി വരുന്നത്; എത്ര
അദ്ധ്യാപകര്‍ക്കാണ്
സ്കൂള്‍
പി.ടി.എ./എസ്.എം.സി.
കളുടെ നേതൃത്വത്തില്‍
ശമ്പളം നല്കി
വരുന്നത്;
(ബി)
മിക്ക
സ്കൂളുകളിലും
പ്രീപ്രൈമറിയില്‍
കൂടുതല്‍ ഡിവിഷനുകള്‍
ഉണ്ടായിട്ടും കേവലം
ഒന്നോ രണ്ടോ പേര്‍ക്ക്
മാത്രം സര്‍ക്കാര്‍
ശമ്പളം നല്കുമ്പോള്
ബാക്കിയുള്ളവര്‍ക്ക്
ശമ്പളം നല്കാന്
പി.ടി.എ.കള്‍
പ്രയാസപ്പെടുന്നത്
സ്കൂളിന്റെ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
നിലവില്‍
സര്‍ക്കാര്‍
പ്രീപ്രൈമറി
വിഭാഗത്തില്‍ ജോലി
ചെയ്യുന്ന
എല്ലാവര്ക്കും
നിയമനാംഗീകാരവും
ശമ്പളവും നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പ്രീപ്രെെമറി
അദ്ധ്യാപകര്‍ക്കും
ആയമാര്‍ക്കും നല്കുന്ന
ഓണറേറിയം
1270.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
പി.റ്റി.എ. യുടെ
കീഴില്‍ ആരംഭിച്ച
പ്രീപ്രെെമറി
ക്ലാസ്സുകളില്‍
പഠിപ്പിക്കുന്ന
അദ്ധ്യാപകര്‍ക്കും,
ആയമാര്‍ക്കും നിലവില്‍
എത്ര രൂപ വീതമാണ്
ഓണറേറിയം നല്‍കുന്നത്;
(ബി)
ഈ
സര്‍ക്കാരിന്റെ പ്രകടന
പത്രികയില്‍
താെഴിലാളികളുടെ മിനിമം
ദിവസവേതനം 500
രൂപയാക്കും എന്ന്
പ്രഖ്യാപിച്ചിട്ടുണ്ടാേ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍ പ്രീ
പ്രെെമറി
അദ്ധ്യാപകര്‍ക്കും,
ആയമാര്‍ക്കും നിലവില്‍
നല്കുന്ന ഓണറേറിയം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ?
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ സ്കൂളുകളുടെ
അടിസ്ഥാന സൗകര്യ വികസനം
1271.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ ഗവ.
എല്‍.പി.സ്കൂള്‍
ചൂനൂര്‍, ഗവ.
എല്‍.പി.സ്കൂള്‍
കരേക്കാട് എന്നീ
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കണമെന്ന
അപേക്ഷ വിദ്യാഭ്യാസ
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
കെട്ടിടങ്ങളുടെ
അപര്യാപ്തത മൂലം
ബുദ്ധിമുട്ടുന്ന
പ്രസ്തുത സ്കൂളുകളുടെ
പ്രൊപ്പോസലുകള്‍
വിദ്യാഭ്യാസ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദ
വിവരം ലഭ്യമാക്കുമോ;
(സി)
പൊതു
വിദ്യാഭ്യാസ ഡയറക്ടര്‍
പ്രസ്തുത സ്കൂളുകളുടെ
പ്രൊപ്പോസലുകള്‍
പരിശോധിച്ചിട്ടുണ്ടോ;
പരിശോധന
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ഡി)
ഈ
വര്‍ഷം തയ്യാറാക്കുന്ന
അടിസ്ഥാന സൗകര്യ വികസന
പ്രൊപ്പോസലില്‍
പ്രസ്തുത രണ്ട്
സ്കൂളുകളെ
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
കുറ്റിപ്പുറം
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിന്റെ
പേര് GO(Rt)
5501/2018/പൊ.വി. (എം)
വകുപ്പ് 31/12/2018
എന്ന ഉത്തരവില്‍
ഉള്‍പ്പെട്ടിട്ടില്ലെന്ന
കാര്യം കാണിച്ച്
നല്കിയ
അപേക്ഷയിന്മേല് എടുത്ത
നടപടികള്‍
അറിയിക്കുമോ; പ്രസ്തുത
സ്കൂളിന്റെ പേര്
ജി.എച്ച്.എസ്.എസ്.
പേരശ്ശന്നൂര്‍ എന്നത്
ജി.എച്ച്.എസ്.എസ്.
കുറ്റിപ്പുറം എന്ന്
തിരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാര്‍ക്കുളള
പരീക്ഷാ ആനുകൂല്യങ്ങള്‍
1272.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്കുളള
പരീക്ഷാ
ആനുകൂല്യങ്ങളുടെ
മറവില്‍ ചില സ്കൂളുകള്‍
എസ്.എസ്.എല്‍.സിക്ക്
നൂറ് ശതമാനം വിജയം
ലഭിക്കുന്നതിനായി
കുട്ടികള്‍ക്ക്
പഠനവെെകല്യമുണ്ടെന്ന്
സര്‍ട്ടിഫിക്കറ്റ്
കരസ്ഥമാക്കി അവരെ
പരീക്ഷ
എഴുതിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
വെെകല്യമുളള
കുട്ടികളുടെ
ബുദ്ധിപരിശോധന എട്ടാം
ക്ലാസ്സില്‍ നടത്തി
ആവശ്യക്കാര്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കണമെന്നും
അതിനുശേഷവും പഠന
വെെകല്യം ഉണ്ടെന്ന്
കണ്ടെത്തുന്ന
കുട്ടികള്‍ക്ക് മാത്രമേ
പരീക്ഷാ ആനുകൂല്യം
നല്കാവു എന്നും
ബാലാവകാശ കമ്മീഷന്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ?
ഹയര്‍
സെക്കണ്ടറി സ്കൂള്‍
പ്രിന്‍സിപ്പല്‍മാരുടെ
ഒഴിവുകള്‍
1273.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ ഹയര്‍
സെക്കണ്ടറി സ്കൂള്‍
പ്രിന്‍സിപ്പല്‍മാരുടെ
എത്ര ഒഴിവുകളാണ്
നിലവിലുള്ളത്
എന്നറിയിക്കുമോ;
(ബി)
2019-ല്‍
സര്‍ക്കാര്‍ ഹയര്‍
സെക്കണ്ടറി സ്കൂള്‍
പ്രിന്‍സിപ്പല്‍മാരുടെ
എത്ര ഒഴിവുകള്‍
ഉണ്ടാവും എന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
പ്രിന്‍സിപ്പല്‍
നിയമനത്തിനായി
വകുപ്പുതല പ്രമോഷന്
കമ്മിറ്റി കൂടുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഒഴിവുകള്‍ അടുത്ത
അദ്ധ്യയന വര്‍ഷം
തുടങ്ങുന്നതിന് മുമ്പ്
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
നാഷണല്‍
സര്‍വ്വീസ്
യൂണിറ്റുകള്‍ക്കുള്ള
പ്രവര്‍ത്തന ഫണ്ട്
1274.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ
നാഷണല്‍ സര്‍വ്വീസ്
യൂണിറ്റുകള്‍ക്ക്
സര്‍ക്കാര്‍
പ്രവര്‍ത്തന ഫണ്ട്
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ നിലവില്‍
എത്ര
യൂണിറ്റുകള്‍ക്കാണ്
ധനസഹായം
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഇക്കാര്യത്തിനായി
കേന്ദ്രസര്‍ക്കാരില്‍
നിന്നും ഫണ്ട്
ലഭിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ 2016-17,
2017-18 വര്‍ഷങ്ങളില്‍
എത്ര തുകയാണ് കേന്ദ്രം
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
നാഷണല്‍
സര്‍വ്വീസ്
യൂണിറ്റുകള്‍ക്ക്
സര്‍ക്കാര്‍ നല്‍കേണ്ട
തുക
കുടിശ്ശികയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
വര്ഷത്തെയെന്ന്
അറിയിക്കുമോ;
(ഡി)
കുടിശ്ശിക
തുക അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഹയര്‍ സെക്കണ്ടറി സ്കൂളിലെ
ലാബ് അസിസ്റ്റന്റുമാര്‍
1275.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ നിയമനം
ലഭിച്ചിട്ടുള്ള എത്ര
ലാബ്
അസിസ്റ്റന്റുമാര്‍,
ലാബ് അറ്റന്‍ഡര്‍
ടെസ്റ്റ്
പാസ്സായിട്ടുണ്ട്;വിശദാംശം
നല്‍കുമോ;
(ബി)
അന്‍പത്
വയസ്സിന് മുകളില്‍
പ്രായമുള്ളവരെ
ടെസ്റ്റില്‍ നിന്നും
ഒഴിവാക്കിയിട്ടുള്ള
ഉത്തരവുകള്‍
എന്തെങ്കിലും
നിലവിലുണ്ടോ;
(സി)
എസ്.
എസ്. എല്‍. സി യോഗ്യത
മാത്രമുള്ള പരീക്ഷ
പാസ്സായി വരുന്ന
ജീവനക്കാര്‍ക്ക് ഡിഗ്രി
ലെവല്‍ പരീക്ഷ
പ്രയാസകരമാണ്
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
15 വര്‍ഷം സര്‍വീസ്
പൂര്‍ത്തിയാക്കിയവരും
40 വയസ്സിന് മുകളില്‍
പ്രായമുള്ളവരുമായ ലാബ്
അസിസ്റ്റന്റുമാരെ
ടെസ്റ്റില്‍ നിന്നും
ഒഴിവാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കാമോ?
സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ പ്രവേശനം
1276.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സര്‍ക്കാര്‍
സ്കൂളുകളുടെ പഠന
നിലവാരവും ഭൗതിക
സാഹചര്യങ്ങളും
വളരെയധികം
മെച്ചപ്പെട്ടിട്ടുള്ള
സാഹചര്യത്തില്‍ ചില
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
എല്‍.പി., യു.പി.
ക്ലാസ്സുകളിലെ
പ്രവേശനത്തിന്
രക്ഷിതാക്കള്‍ പല
തരത്തിലുള്ള
ശുപാര്‍ശകളും മറ്റും
നടത്തേണ്ടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനും
ക്രമപ്പെടുത്തുന്നതിനും
വേണ്ടി കേരളത്തിലെ
സ്കൂളുകളിലെ
പ്രവേശനത്തിന് പൊതുവായ
മുന്‍ഗണനാ
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
മാനദണ്ഡങ്ങള്‍
കൊണ്ടുവരുമോ എന്ന്
വിശദമാക്കാമോ?
ലാബ്
ആന്റ് ലൈബ്രറികള്‍
ആരംഭിക്കുന്നതിനുള്ള പദ്ധതി
1277.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ
വിളവൂര്‍ക്കല്‍ എച്ച്.
എസ്.എസി ലും
കുളത്തുമ്മല്‍ എച്ച്.
എസ്.എസി ലും ലാബ് ആന്റ്
ലൈബ്രറികള്‍
ആരംഭിക്കുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ ?
ഹിന്ദു-
വിശ്വകര്‍മ്മ
വിദ്യാര്‍ത്ഥികളുടെ
സ്കോളര്‍ഷിപ്പ്
1278.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ
ഹിന്ദു- വിശ്വകര്‍മ്മ
വിഭാഗത്തില്‍പ്പെട്ട
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
2015 -2016 വര്‍ഷത്തിനു
ശേഷം അര്‍ഹതപ്പെട്ട
സ്കോളര്‍ഷിപ്പ്
ലഭിക്കുന്നില്ലെന്ന്
കാണിച്ച് വിശ്വകര്‍മ്മ
സഭ മേഖലാ കമ്മിറ്റി
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പരാതിയ്ക്ക്
ഇടയാക്കിയ
സാഹചര്യമെന്താണെന്ന്
വ്യക്തമാക്കുമോ; പരാതി
പരിഹരിക്കുന്നതിനും
അര്‍ഹതപ്പെട്ട എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
സ്കോളര്‍ഷിപ്പ്
ലഭിക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ?
ചെറുവാടി
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിലെ
കെട്ടിട നിര്‍മ്മാണം
1279.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലുള്‍പ്പെടുത്തി
3.4 കോടി രൂപയുടെ
ഭരണാനുമതി ലഭിച്ച
ചെറുവാടി ഗവണ്മെന്റ്
ഹയര്‍ സെക്കന്ററി
സ്കൂളിലെ കെട്ടിട
നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ബി)
നിര്‍മ്മാണം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
വെങ്ങാനൂര്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍
1280.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ വെങ്ങാനൂര്‍
ഹയര്‍ സെക്കന്ററി
സ്കൂള്‍
പ്രിന്‍സിപ്പലിന്റെ
ചുമതല ഇപ്പോള്‍
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ; ചുമതല
മാറ്റി നല്‍കാനുള്ള
കാരണവും എന്നു മുതലാണ്
ഇപ്രകാരം ചുമതല മാറ്റി
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ചുമതലപ്പെടുത്തിയ
ഉദ്യോഗസ്ഥന് എത്ര
പ്രാവശ്യം ടി സ്കൂളില്‍
നേരിട്ട് എത്തിയെന്ന്
വ്യക്തമാക്കുമോ;
(സി)
ടി
സ്കൂളില്‍ എത്ര
ജീവനക്കാരാണ്
ഉള്ളതെന്നും,
ജീവനക്കാരുടെ
സര്‍വ്വീസ് കാര്യങ്ങളും
വാര്‍ഷിക ശമ്പള
വര്‍ദ്ധനവ്, ലീവ്
സറണ്ടര്‍ എന്നീ
ആനുകൂല്യങ്ങളും
പാസ്സാക്കി നല്‍കേണ്ട
ചുമതല ആര്‍ക്കാണെന്നും
വ്യക്തമാക്കാമോ; ഇത്തരം
ചുമതലകള്‍ നിലവിലെ
ഓഫീസര്‍
നിര്‍വ്വഹിക്കുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ടി
സ്കൂളിലെ എത്ര
ജീവനക്കാര്‍ക്ക്
അര്‍ഹമായ വാര്‍ഷിക
ശമ്പള വര്‍ദ്ധനവ്
നിശ്ചയിച്ച്
നല്‍കാനുണ്ടെന്നും
ഇതിലൂടെ ഓരോ
ജീവനക്കാരനും
കുടിശ്ശികയായി
ലഭിക്കേണ്ടത് എത്ര
രൂപയാണെന്നുമുള്ള
കണക്കും ലഭ്യമാക്കുമോ;
(ഇ)
ടി
സ്കൂളിന്റെ
പ്രിന്‍സിപ്പലിന്റെ
ചുമതല വഹിക്കുന്ന
ജീവനക്കാരന് വാര്‍ഷിക
ശമ്പള വര്‍ദ്ധനവോ
മറ്റേതെങ്കിലും
അര്‍ഹമായ ആനുകൂല്യങ്ങളോ
തടയപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(എഫ്)
സ്വന്തമായി
ലഭിക്കേണ്ട അര്‍ഹമായ
ആനുകൂല്യങ്ങള്‍
കൈപ്പറ്റുകയും കീഴ്
ജീവനക്കാരുടെ അര്‍ഹമായ
മിനിമം ആനുകൂല്യങ്ങള്‍
മാസങ്ങളായി
നിഷേധിക്കുന്നതും ഏത്
ചട്ടപ്രകാരമാണെന്ന്
വ്യക്തമാക്കാമോ;
(ജി)
ടി
സ്കൂളിലെ ജീവനക്കാരുടെ
വാര്‍ഷിക ശമ്പള
വര്‍ദ്ധനവ് യഥാസമയം
നല്‍കാതെ മതിയായ
കാരണമില്ലാതെ
തടഞ്ഞുവച്ചതിലൂടെ
ജീവനക്കാര്‍ക്ക്
ഉണ്ടായിട്ടുള്ള
സാമ്പത്തിക
നഷ്ടത്തിന്റെ ഉത്തരവാദി
ആരെന്ന്
വ്യക്തമാക്കാമോ; ഈ
സ്കൂളിലെ മുഴുവന്‍
ജീവനക്കാര്‍ക്കും
ലഭിക്കേണ്ട ഇത്തരം
ആനുകൂല്യങ്ങള്‍ എന്ന്
അനുവദിച്ചു നല്കാന്
കഴിയുമെന്ന്
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന ചെങ്ങന്നൂര്‍
മണ്ഡലത്തിലെ സ്കൂളുകള്‍
1281.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെങ്ങന്നൂര്‍
നിയാേജക മണ്ഡലത്തിലെ
പ്രളയത്തില്‍ തകര്‍ന്ന
സ്കൂളുകളുടെ സമഗ്ര
വികസനം ലക്ഷ്യമിട്ട്
സമര്‍പ്പിക്കപ്പെട്ട
എസ്റ്റിമേറ്റ്
സഹിതമുള്ള സ്കൂളുകളുടെ
ലിസ്റ്റിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശവും
ഉത്തരവുകളുടെ
പകര്‍പ്പും
ലഭ്യമാക്കുമാേ?
പൊതുവിദ്യാഭ്യാസ
ശാക്തീകരണ യജ്ഞത്തിന്റെ
ഭാഗമായ പദ്ധതികള്‍
T 1282.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
ശാക്തീകരണ യജ്ഞത്തിന്റെ
ഭാഗമായി ഒന്നാം
ഘട്ടത്തില്‍ 5 കോടി / 3
കോടി രൂപയുടെ പദ്ധതി
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച എത്ര
സ്കൂളുകളില്‍ പ്രവൃത്തി
ആരംഭിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
ഒന്നാം
ഘട്ടത്തില്‍ മലപ്പുറം
ജില്ലയില്‍ 3 കോടി രൂപ
വീതം അനുവദിച്ച 26
സ്കൂളുകളുടെ പ്രവൃത്തി
ഇതുവരെയും ടെന്‍ഡര്‍
ചെയ്തിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പദ്ധതി ടെന്‍ഡര്‍
ചെയ്യാതെ
നീണ്ടുപോകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
മലപ്പുറം
ജില്ലയിലെ പ്രസ്തുത 26
സ്കൂളുകളിലെ 3 കോടി
രൂപയുടെ പദ്ധതി
ടെന്‍ഡര്‍ നടപടി
പൂര്‍ത്തീകരിച്ച് എന്ന്
പ്രവൃത്തി ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
കലാ-കായിക
അദ്ധ്യാപകരുടെ നിയമനം
1283.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളുടെ
എണ്ണം നോക്കാതെ എല്ലാ
സ്കൂളുകളിലും കലാ -
കായിക അദ്ധ്യാപകരുടെ
നിയമനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
വയനാട്
ജില്ലയില്‍ ഏതെല്ലാം
സ്കൂളുകളില്‍ കലാ-കായിക
അദ്ധ്യാപകരുടെ
തസ്തികകള്‍
സൃഷ്ടിക്കാനുണ്ടെന്ന്
അറിയിക്കുമോ;
(സി)
വയനാട്
ജില്ലയില്‍ ഏതെല്ലാം
സ്തൂളുകളില്‍ കലാ-കായിക
അദ്ധ്യാപകരുടെ
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
എല്‍.പി.എസ്
തസ്തികയിലെ സ്ഥിരം
ഒഴിവുകള്‍
1284.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടറുടെ
നിയന്ത്രണത്തിലുളള 14
എ.ഇ.ഒ, 4 ഡി.ഇ.ഒ
ഓഫീസുകളുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
സ്കൂളുകളിലെ
എല്‍.പി.എസ്
തസ്തികയില്‍ എത്ര
സ്ഥിരം ഒഴിവുകളുണ്ടെന്ന
വിവരം എ.ഇ.ഒ/ഡി.ഇ.ഒ
തിരിച്ചും സ്കൂള്‍
തിരിച്ചും
അറിയിക്കുമോ;
(ബി)
2019-2020
അദ്ധ്യയന വര്‍ഷത്തില്‍
പ്രസ്തുത തസ്തികകളില്‍
നിന്നും വിരമിക്കുന്ന
അദ്ധ്യാപകരുടെ എണ്ണം
സ്കൂള്‍
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
എയ്ഡഡ്
സ്കൂള്‍ അദ്ധ്യാപകരുടെ
നിയമനാംഗീകാരം
1285.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016 ജൂണ്‍ മാസം മുതല്‍
എയ്ഡഡ് സ്കൂളുകളില്‍
അദ്ധ്യാപകരായി
ജാേലിയില്‍
പ്രവേശിച്ചവര്‍ക്ക്
മൂന്ന് വര്‍ഷമായിട്ടും
നിയമനത്തിന് അംഗീകാരവും
ശമ്പളവും
ലഭിച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ പ്രസ്തുത
ജീവനക്കാര്‍ക്ക് ശമ്പളം
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമാേ;
(ബി)
തസ്തിക
നിര്‍ണ്ണയത്തില്‍
ഒഴിവുളളതായി കണ്ടെത്തിയ
തസ്തികകളില്‍ നിയമിതരായ
അദ്ധ്യാപകരുടെ
നിയമനത്തിന് അംഗീകാരം
നല്കുന്ന കാര്യം
പരിഗണനയിലുണ്ടാേ;
വിശദാംശം നല്കുമാേ?
എയ്ഡഡ്
സ്കൂളുകളിലെ അധ്യാപക-അനധ്യാപക
ജീവനക്കാര്‍ക്ക് നിയമനാംഗീകാരം
1286.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ജനുവരി 30 മുതല്‍
എയ്ഡഡ് സ്കൂളുകളില്‍
നിയമനം നേടിയ
അധ്യാപക-അനധ്യാപക
ജീവനക്കാര്‍ക്ക് മൂന്ന്
വര്‍ഷമായിട്ടും
നിയമനാംഗീകാരം
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
നിയമനാംഗീകാരം
ലഭിക്കാത്തതുമൂലം
ശമ്പളം കിട്ടാതെ
കഷ്ടപ്പെടുന്ന ഇവരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മലപ്പുറം
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പിലെ ഒഴിവുകള്‍
1287.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പില്‍ ജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍,
പി.എ. തസ്തികകള്‍
ഉള്‍പ്പെടെ നിരവധി
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഒഴിവുകളുടെ
വിശദാംശം നല്‍കുമോ;
(ബി)
ഇതുമൂലമുള്ള
ഭരണപരമായ പ്രതിസന്ധി
മറികടക്കാന്‍
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
എസ്.എസ്.എല്‍.സി.
പരീക്ഷ അടുത്ത
സാഹചര്യത്തില്‍,
സംസ്ഥാനത്ത് ഏറ്റവും
കൂടുതല്‍
വിദ്യാര്‍ത്ഥികള്‍
പരീക്ഷ എഴുതുന്ന
മലപ്പുറം ജില്ലയിലെ
ഒഴിവുകള്‍ എത്രയും വേഗം
നികത്തുവാന്‍ നടപടി
സ്വീകരിക്കുമോ ?
മെഡിക്കല്‍
റീ ഇംബേഴ്സ്മെന്റ്
അനുവദിക്കുന്നതിലെ കാലതാമസം
1288.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ വൈക്കം
സെന്റ് ലിറ്റില്‍
തെരേസാസ് ഗേള്‍സ്
ഹയര്‍സെക്കന്ററി
സ്കൂള്‍ അധ്യാപികയായ
ലിസിയ്യമ്മ സി. ജെ.
യുടെ മെഡിക്കള്‍ റീം
ഇംബേഴ്സ്മെന്റ്
സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ നിലവിലുള്ള
T1/261/2018 GED നംപര്‍
ഫയലില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍
ഉണ്ടായിരിക്കുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
റിട്ടയര്‍
ചെയ്യാന്‍ മാസങ്ങള്‍
മാത്രം ബാക്കിയുള്ള ഈ
അദ്ധ്യാപികയുടെ
മെഡിക്കല്‍ റീ
ഇമ്പേഴ്സ്മെന്റ്
സംബന്ധിച്ച് ഹയര്‍
സെക്കന്ററി
ഡയറക്ട്രേറ്റ്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ; ഇത്
സംബന്ധിച്ചുണ്ടായിട്ടുള്ള
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ; ഹയര്‍
സെക്കന്ററി
ഡയറക്ട്രേറ്റ് ഇത്
സംബന്ധിച്ച്
റിപ്പോര്‍ട്ട്
എന്നത്തേക്ക്
സമര്‍പ്പിക്കും
എന്നറിയിക്കാമോ;
(സി)
മെഡിക്കല്‍
അഡ്വാന്‍സ് എടുത്ത
തുകയുടെ
സെറ്റില്‍മെന്റും റീ
ഇംബേഴ്സ്മെന്റും
പാസ്സാക്കി
നല്‍കണമെന്ന് കാണിച്ച്
ക്യാന്‍സര്‍
രോഗബാധിതയായ അദ്ധ്യാപിക
വിദ്യാഭ്യാസ വകുപ്പിന്
നല്കിയ പരാതിയില്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
അണ്‍എയ്ഡഡ്
സ്കൂള്‍ അദ്ധ്യാപക്രക്കും
ജീവനക്കാര്‍ക്കും മിനിമം വേതനം
1289.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അണ്‍എയ്ഡഡ് സ്കൂള്‍
അദ്ധ്യാപക്രക്കും
ജീവനക്കാര്‍ക്കും
മിനിമം വേതനം
നല്‍കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;വിശദമാക്കുമോ;
(സി)
മിനിമം
വേതനത്തിന് പുറമെ
തൊഴില്‍ സുരക്ഷ, ജോലി
സമയം, അവധി തുടങ്ങിയ
കാര്യങ്ങളില്‍ ഈ
മേഖലയില്‍
നിലനില്‍ക്കുന്ന കടുത്ത
വിവേചനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത് പരിഹരിക്കുവാന്‍
വിദ്യാഭ്യാസ വകുപ്പ്
എന്ത് നടപടിയാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നിയമനാംഗീകാരം
ലഭിക്കാത്ത അദ്ധ്യാപകര്‍
1290.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ്
വിദ്യാലയങ്ങളില്‍
നിയമനം ലഭിച്ച് മൂന്ന്
വര്‍ഷത്തിലധികമായിട്ടും
അംഗീകാരം ലഭിക്കാതെ
ജോലി ചെയ്യുന്ന
അദ്ധ്യാപകരുടെ
സെക്രട്ടേറിയറ്റിനു
മുന്നിലെ ഭിക്ഷാടന സമരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിയമനാംഗീകാരം
ലഭിക്കാതെ ജോലി
ചെയ്യുന്ന
അദ്ധ്യാപകരുടെ എണ്ണം
ജില്ല തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
കെ.ഇ.ആര്.
ഭേദഗതി കേസുകള്‍
അനന്തമായി
നീണ്ടുപോകുന്ന
സാഹചര്യത്തില്‍ ഇവരുടെ
നിയമനം
അംഗീകരിക്കുവാന്‍
സര്‍ക്കാര്‍ തലത്തില്‍
മറ്റ് എന്തെങ്കിലും
ശ്രമങ്ങള്‍
നടത്തുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
എയ്ഡഡ്
വിദ്യാലയങ്ങളില്‍
ശമ്പളമില്ലാതെ ജോലി
ചെയ്യുന്ന എല്ലാ
അദ്ധ്യാപക
അനദ്ധ്യാപകര്‍ക്കും
മാനുഷിക പരിഗണന നല്കി
നിയമന അംഗീകാരം
നല്കുവാന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ബൈട്രാന്‍സ്ഫര്‍
നിയമനം
1291.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹയര്‍
സെക്കന്ററി വിദ്യാഭ്യാസ
വകുപ്പിലെ അധ്യാപക
യോഗ്യതയുള്ള അനധ്യാപക
ജീവനക്കാര്‍ക്ക്
ബൈട്രാന്‍സ്ഫര്‍ നിയമനം
നല്‍കാനുള്ള നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
ഹയര്‍സെക്കന്ററി
ഗണിതശാസ്ത്രം ജൂനിയര്‍,
സീനിയര്‍ അദ്ധ്യാപക
തസ്തികകള്‍
1292.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് ഹയര്‍സെക്കന്ററി
സ്കൂളുകളില്‍
ഗണിതശാസ്ത്രം ജൂനിയര്‍,
സീനിയര്‍ അദ്ധ്യാപക
തസ്തികകള്‍
എത്രയാണെന്ന് ഇനം
തിരിച്ച് അറിയിക്കുമോ;
പ്രസ്തുത തസ്തികകളില്‍
ജോലി ചെയ്യുന്നവരുടെ
എണ്ണം ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഗണിതശാസ്ത്രം
ജൂനിയര്‍ അദ്ധ്യാപക
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
അതില്‍ എത്ര ഒഴിവുകള്‍
നേരിട്ടുള്ള
നിയമനത്തിനായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
അറിയിക്കുമോ;
(സി)
ഗണിതശാസ്ത്രം
ജൂനിയര്‍ അദ്ധ്യാപക
തസ്തികയില്‍ നിലവില്‍
ജോലിയില്‍
തുടരുന്നവരുടെ പേര്,
സമുദായം, ജോലിചെയ്യുന്ന
സ്കൂളിന്റെ പേര്, കോഡ്,
ജോലിയില്‍ പ്രവേശിച്ച
തീയതി, നിയമനരീതി എന്നീ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഹയര്‍
സെക്കന്ററി സീനിയര്‍
ഗണിതശാസ്ത്ര അദ്ധ്യാപക
തസ്തികയിലെ ഒഴിവുകള്‍
എപ്രകാരമാണ്
നികത്തപ്പെടുന്നതെന്ന്
വ്യക്തമാക്കുമോ?
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരുടെ വേതനം
1293.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരാണ്
ജോലിചെയ്യുന്നത്;
(ബി)
ഇവര്‍ക്ക്
നിലവില്‍ ശമ്പളമായി
എന്ത് തുകയാണ്
പ്രതിമാസം നല്‍കുന്നത്;
അതില്‍ കേന്ദ്ര
-സംസ്ഥാന
വിഹിതമെത്രയാണ്;
(സി)
കഴിഞ്ഞ
അദ്ധ്യായന വര്‍ഷം
നല്‍കിയിരുന്ന ശമ്പളം ഈ
അദ്ധ്യായന വര്‍ഷവും
പ്രസ്തുത
അദ്ധ്യാപകര്‍ക്ക്
നല്‍കന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഡി)
സംസ്ഥാനത്തെ
സ്ക്കൂളുകളിലെ
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരുടെ തസ്തിക
സ്ഥിരം ഒഴിവായി
കണക്കാക്കാന്‍
സാധിക്കാത്ത
സാഹചര്യമുണ്ടോ;
(ഇ)
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരുടെ ശമ്പളം
വര്‍ദ്ധിപ്പിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പൊതുവിദ്യാഭ്യാസ
വകുപ്പിലെ പട്ടിക ജാതി/ പട്ടിക
വര്‍ഗ്ഗ പ്രാതിനിധ്യം
1294.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ 1/1/2013 ന്
ശേഷം പട്ടിക ജാതി/
പട്ടികവര്‍ഗ്ഗ
പ്രാതിനിധ്യം
അടിസ്ഥാനമാക്കിയുളള
വാര്‍ഷിക അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
1/1/14, 1/1/15,
1/1/16, 1/1/17, 1/1/18
വര്‍ഷങ്ങളിലെ വാര്‍ഷിക
അവലോകനം നടത്തിയതിന്റെ
റിപ്പോര്‍ട്ട്
നല്‍കാമോ;
(സി)
മേല്‍പ്പറഞ്ഞ
വര്‍ഷങ്ങളില്‍ ഗസറ്റഡ്,
നോണ്‍ ഗസറ്റഡ്,
ലാസ്റ്റ് ഗ്രേഡ്
തസ്തികകളില്‍ എത്ര
തസ്തികകളുടെ കുറവാണ്
കണ്ടെത്തിയത്; അവയില്‍
നിയമനം
നടത്തിയിട്ടുണ്ടോ;വിശദാംശം
വെളിപ്പെടുത്തുമോ ?
കെ.ഇ.ആര്
ഭേദഗതി
1295.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ഡിസംബര്‍ മാസത്തില്‍
കൊണ്ടുവന്ന കെ.ഇ.ആര്
ഭേദഗതി കാരണം
സംസ്ഥാനത്ത്
നിയമനാംഗീകാരം
ലഭിക്കുന്നത്
തടയപ്പെട്ട എത്ര എയ്ഡഡ്
അദ്ധ്യാപക, അനദ്ധ്യാപക
തസ്തികകള്‍ ഉണ്ടെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഇനം തിരിച്ചുള്ള
കണക്കുകള്‍ നല്‍കാമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
നിയമനാംഗീകാരം
നല്‍കുന്നതിന് തടസ്സമായ
വ്യവസ്ഥയെന്താണെന്ന്
വിശദമാക്കുമോ;
(സി)
കഴിഞ്ഞ
മൂന്നു വര്‍ഷക്കാലമായി
വേതനം
ലഭിക്കാത്തതിനാല്‍
ഇവരും കുടുംബങ്ങളും
അനുഭവിക്കുന്ന
ദുരിതാവസ്ഥ
പരിഹരിക്കാന്‍
നിയമനാംഗീകാരം
നല്‍കുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോ?
എയ്ഡഡ്
സ്കൂളുകളിലെ നിയമനങ്ങള്‍
1296.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂളുകളിലെ
അദ്ധ്യാപകരുടെയും
അനദ്ധ്യാപകരുടെയും
നിയമനം
അംഗീകരിക്കുന്നത്
സംബന്ധിച്ചുള്ള
തടസ്സങ്ങള്‍
മാറ്റുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു വരുന്നു;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എയ്ഡഡ്
സ്കൂളുകളിലെ
അദ്ധ്യാപകരുടെയും
അനദ്ധ്യാപകരുടെയും
നിയമനം
അംഗീകരിക്കുന്നത് ഏത്
സര്‍വ്വീസ് റൂള്‍
പ്രകാരമാണ്;
വ്യക്തമാക്കാമോ?
കരാര്‍
അടിസ്ഥാനത്തിലുള്ള അദ്ധ്യാപകര്‍
1297.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ വകുപ്പില്‍
നിലവില്‍ കരാര്‍
അടിസ്ഥാനത്തില്‍ എത്ര
അദ്ധ്യാപകരാണ്
സേവനമനുഷ്ഠിച്ചു
വരുന്നത്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അദ്ധ്യാപക തസ്തികകളില്‍
പി.എസ്.സി റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(സി)
എങ്കില്‍,
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലനില്‍ക്കെ
സേവനമനുഷ്ഠിച്ചുവരുന്ന
ഇത്തരം അദ്ധ്യാപകരുടെ
സേവനം സംബന്ധിച്ച
ആശങ്കകള്‍ സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
എറണാകുളം
ജില്ലയില്‍ അദ്ധ്യാപക
ബാങ്കില്‍ നിന്നുള്ള
അദ്ധ്യാപകരുടെ വിന്യാസം
1298.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍,
ഹൈസ്ക്കൂള്വിഭാഗത്തില്
സാമൂഹ്യശാസ്ത്രവിഭാഗത്തിലെ
എത്ര അദ്ധ്യാപകര്‍
അദ്ധ്യാപക ബാങ്കില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
ഏതെല്ലം സ്കൂളുകളില്‍
ഇവരെ
വിന്യസിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
സംരക്ഷിത
അദ്ധ്യാപകരും അദ്ധ്യാപക
ബാങ്കില്‍ നിന്നുളള
അദ്ധ്യാപകരും
ജോലിചെയ്യുന്നത്
സര്‍ക്കാര്‍
സ്കൂളുകളിലെ സ്ഥിരം
തസ്തികകളിലാണോ എന്നും
പ്രസ്തുത തസ്തികകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടവയാണോ
എന്നും വിശദീകരിക്കുമോ;
(സി)
പ്രസ്തുത
ജില്ലയിലെ സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
ഒഴിവുളള എല്ലാ
തസ്തികകളും
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
എച്ച്. എസ്. എ മലയാളം അദ്ധ്യാപക
തസ്തികകള്‍
1299.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
പാെതുവിദ്യാഭ്യാസ
വകുപ്പിനു കീഴിലുള്ള
സര്‍ക്കാര്‍
സ്കൂളുകളില്‍ എച്ച്.
എസ്. എ. മലയാളം
അദ്ധ്യാപകരുടെ എത്ര
തസ്തികകളാണ് നില
വിലുള്ളത് ;
വിശദമാക്കുമാേ ;
(ബി)
ഇതില്‍
എത്ര അദ്ധ്യാപകര്‍
ഇപ്പാേള്‍ ഏതെല്ലാം
സ്കൂളുകളില്‍ സൂപ്പര്‍
ആന്വേഷനില്‍ തുടരുന്നു;
വ്യക്തമാക്കാമാേ ;
(സി)
2019
ജൂണ്‍ 1, 2020 ജൂണ്‍ 1,
2021 ജൂണ്‍ 1 എന്നീ
കാലയളവുകളില്‍ ഏതെല്ലാം
അദ്ധ്യാപകര്‍ ടി
തസ്തികയില്‍ നിന്ന്
വിരമിക്കും ; വിശദ
വിവരങ്ങള്‍
ലഭ്യമാക്കുമാേ ?
പോസ്റ്റ്
ഗ്രാജ്വേറ്റ് ടീച്ചര്‍മാരെ
നിയമിക്കാന്‍ നടപടി
1300.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
8-ാം ക്ലാസ്സു മുതല്‍
ഹയര്‍ സെക്കന്ററിതലം
വരെയുള്ള വിദ്യാഭ്യാസം
ഒറ്റ യൂണിറ്റായി കണ്ട്
അദ്ധ്യാപക നിയമനത്തില്‍
പോസ്റ്റ് ഗ്രാജേറ്റ്
യോഗ്യതയുള്ളവരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ?
എല്‍.പി.എസ്.എ.(മലയാളം)
തസ്തികയിലെ ഒഴിവുകള്‍
1301.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍
തിരുവനന്തപുരം ജില്ല
എല്‍.പി.എസ്.എ.
(മലയാളം) തസ്തികയിലെ
169 വേക്കന്‍സികള്‍
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബൂണലിന്റെ
10.08.2018-ലെ ഒ.എ.
1924/16 പ്രകാരം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ ഉത്തരവായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടി
കോടതി ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
പൊതുവിദ്യാഭ്യാസ
ഡയറ്കടര്‍ 17.10.2018,
05.01.2018 തീയതികളില്‍
എ 5/56097/18 ഡി.പി.ഐ
നമ്പര്‍ ഉത്തരവിലൂടെ
അടിയന്തരമായി
പി.എസ്.സിക്ക്
വേക്കന്‍സി
റിപ്പോര്‍ട്ട്
ചെയ്യാന്‍
തിരുവനന്തപുരം
ഡി.ഡി.ഇ.യോട്ആവശ്യപ്പെട്ടിട്ടും
നാളിതുവരെ വേക്കന്‍സി
റിപ്പോര്‍ട്ട്
ചെയ്യാത്തത്
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
ബഹു.കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബൂണലിന്റെയും ബഹു.
ഹെെക്കോടതിയുടെയും
ഉത്തരവ് ഉണ്ടായിട്ടും
വേക്കന്‍സി
റിപ്പോര്‍ട്ട്
ചെയ്യാത്ത നടപടി
സംബന്ധിച്ച്
ദൃശ്യമാധ്യമങ്ങളില്‍
സര്‍ക്കാരിനെതിരായ
രീതിയില്‍ വാര്‍ത്തകള്‍
വന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ;
(ഡി)
കോടതി
ഉത്തരവ് ഉണ്ടായിട്ടും
അന്യായമായ കാരണങ്ങള്‍
നിരത്തി വേക്കന്‍സി
റിപ്പോര്‍ട്ട്
ചെയ്യാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നിയമപരമായ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
എച്ച്.എസ്.എ
നിയമന യോഗ്യത
1302.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹൈസ്ക്കൂളുകളില്‍
ഫിസിക്സ്, കെമിസ്ട്രി
എന്നീ വിഷയങ്ങള്‍
പഠിപ്പിക്കുന്നതിനുള്ള
അദ്ധ്യാപകരുടെ മിനിമം
യോഗ്യത എന്താണ്;
(ബി)
ഡിഗ്രിക്ക്
ഫിസിക്സ് മെയിന്‍
സബ്ജക്റ്റിനോടൊപ്പം
കെമിസ്ട്രിയും,
കെമിസ്ട്രിയോടൊപ്പം
ഫിസിക്സും
സബ്സിഡിയറിയായി
പഠിച്ചിരിക്കണം എന്ന
വ്യവസ്ഥ
നിലവിലുള്ളതുകൊണ്ട്
ബന്ധപ്പെട്ട
വിഷയങ്ങളില്‍ പി.ജി.
ഉണ്ടായിട്ടും
ഡിഗ്രിക്ക്
സബ്സിഡിയറിയായി
കമ്പ്യൂട്ടര്‍ സയന്‍സ്
പോലുള്ള വിഷയങ്ങള്‍
പഠിച്ചു എന്ന
കാരണത്താല്‍ പി.എസ്.സി.
വഴിയുള്ള എച്ച്.എസ്.എ.
നിയമനങ്ങളില്‍ നിന്നും
ഒഴിവാക്കപ്പെടുന്നുവെന്ന
ഉദ്യോഗാര്‍ത്ഥികളുടെ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഹൈസ്കൂള്‍
വിദ്യാഭ്യാസം
പരിപൂര്‍ണ്ണമായി ഹൈടെക്
തലത്തിലേക്ക്
മാറിയതുകൊണ്ട്
എച്ച.എസ്.എ
നിയമനങ്ങളില്‍,
സബ്സിഡിയറിയായി
കമ്പ്യൂട്ടര്‍ സയന്‍സ്
പഠിച്ചവരെയും
പരിഗണിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കാമോ?
അദ്ധ്യാപക
നിയമനങ്ങള്‍
1303.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്രപേരെ അദ്ധ്യാപകരായി
സ്ഥിര നിയമനം നല്കി
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ദിവസ
വേതന പ്രകാരവും
താല്‍ക്കാലികമായും എത്ര
അദ്ധ്യാപകര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട് എന്ന്
വെളിപ്പെടുത്തുമോ?
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപക തസ്തികകള്‍
1304.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരുടെ എത്ര
തസ്തികകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
പ്രസ്തുത അദ്ധ്യാപകരെ
എപ്രകാരമാണ്
നിയമിക്കുന്നത്;
(സി)
സര്‍ക്കാര്‍
സ്കൂളുകളില്‍
കുട്ടികളുടെ എണ്ണം
കൂടിയിട്ടും,
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപക തസ്തികകള്‍
പുനര്‍
നിര്‍ണ്ണയിക്കുവാന്‍
വിദ്യാഭ്യാസ വകുപ്പ്
തയ്യാറാകാത്തത്
എന്തുകൊണ്ടാണ്;
(ഡി)
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരുടെ റാങ്ക്
ലിസ്റ്റ് നിലവിലുള്ള
ജില്ലകളില്‍ പോലും
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യാതെ
കരാര്‍ വ്യവസ്ഥയില്‍
അദ്ധ്യാപകരെ
നിയമിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട് ചെയ്ത്
നിയമനം നല്‍കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ?
എയ്ഡഡ്
സ്കൂളിന്റെ ഉടമസ്ഥാവകാശം
1305.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളിന്റെ
ഉടമസ്ഥാവകാശം അതേ
സ്കൂളിലല്ലാത്ത എയ്ഡഡ്
സ്കൂൾ അദ്ധ്യാപകന്
സ്വീകരിക്കാന്‍
സാധിക്കുമോ ;
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സര്‍ക്കാരില്‍ നിന്നും
പ്രത്യേക അനുമതി
വാങ്ങിക്കേണ്ടതുണ്ടോ;
(സി)
ഒസ്യത്തായി
ലഭിച്ച സ്കൂളിന്റെ
ഉടമസ്ഥാവകാശം
ലഭിക്കാനായി
പ്രത്യേകാനുമതി
വാങ്ങേണ്ടതുണ്ടെങ്കില്‍
ആര്‍ക്കാണ് അപേക്ഷ
നല്‍കേണ്ടതെന്നും
അപേക്ഷയുടെ കൂടെ
എന്തെല്ലാം രേഖകള്‍
ഹാജരാക്കേണ്ടതുണ്ടെന്നും
വിശദമാക്കാമോ?
സ്ക്കൂള്
വാഹനങ്ങള്‍ക്ക് ജി.പി.എസ്
1306.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സ്ക്കൂള്
വാഹനങ്ങള്‍ക്കും,
ജി.പി.എസ് വേണമെന്ന
കേന്ദ്ര നിബന്ധന
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കയാണ്;
(ബി)
ജി.പി.എസ്.
ഘടിപ്പിക്കാത്ത
വാഹനങ്ങളുടെ സ്ക്കൂള്
മാനേജ്മെന്റിനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സ്പെഷ്യല്‍
സ്ക്കൂളുകള്‍ക്ക് എയ്ഡഡ്
പദവി
1307.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനസിക
വെല്ലുവിളികള്‍
നേരിടുന്ന 100
വിദ്യാര്‍ത്ഥികളില്‍
കൂടുതല്‍ പഠിക്കുന്ന
സ്പെഷ്യല്‍
സ്ക്കൂളുകള്‍ക്ക്
എയ്ഡഡ് പദവി നല്കി
മുന്‍ സര്‍ക്കാര്‍
പുറത്തിറക്കിയ ഉത്തരവ്
ഈ സര്‍ക്കാര്‍ റദ്ദ്
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തീരുമാനത്തിന് ശേഷം
എല്ലാ സ്പെഷ്യല്‍
സ്കൂളുകളെയും
ഉള്‍പ്പെടുത്തി ഒരു
സമഗ്ര പാക്കേജിന് രൂപം
നല്‍കുമെന്ന് ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്നോ ;
(സി)
എങ്കില്‍
പ്രസ്തുത പാക്കേജിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സ്കൂളുകളില്‍
കലാകായിക സാംസ്കാരിക
പാര്‍ക്കുകള്‍
1308.
ശ്രീ.എം.ഉമ്മര്‍
,,
കെ.എന്‍.എ ഖാദര്‍
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ കലാകായിക
സാംസ്കാരിക
പ്രവര്‍ത്തനങ്ങള്‍ക്ക്
കൂടുതല്‍ പ്രാധാന്യം
നല്കുന്നതിലേക്കായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലെയും
ഓരോ സ്കൂളില്‍ വീതം
കലാ-കായിക സാംസ്കാരിക
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
നിലവില്‍ ഏതു
ഘട്ടത്തിലാണ്; ഇതിനായി
കഴിഞ്ഞ ബജറ്റില്‍
വകയിരുത്തിയ
തുകയെത്രയെന്നും
ചെലവഴിച്ച
തുകയെത്രയെന്നും
അറിയിക്കുമോ?
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റിലെ സീക്രട്ട്
സെക്ഷന്‍
1309.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റിലെ
സീക്രട്ട് സെക്ഷനില്‍
അതീവ പ്രാധാന്യമുള്ള
ഫയലുകളും മറ്റു
തപാലുകളും ഒപ്പിട്ടു
വാങ്ങുവാനുള്ള അധികാരം
ആര്‍ക്കെല്ലാമാണ്;
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
ഇക്കഴിഞ്ഞ
ഡിസംബര്‍ 31-ന്
ഒപ്പിട്ടുവാങ്ങുവാന്‍
അധികാരമുള്ളവര്‍
ഓഫീസില്‍ ഉണ്ടായിരിക്കെ
സെക്യൂരിറ്റി
ചുമതലയുള്ളയാള്‍
തപാലുകളും മറ്റും
ഒപ്പിട്ടു വാങ്ങിയെന്ന
മാധ്യമ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇതിന്റെ വിശദവിവരം
നല്‍കുമോ?
ഭിന്നശേഷിക്കാര്‍ക്ക്
വേണ്ടി സ്പെഷ്യല്‍ ടീച്ചര്‍മാരെ
നിയമിക്കാന്‍ കേന്ദ്ര ഫണ്ട്
1310.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്രശിക്ഷാ
അഭിയാന് വഴി
ഭിന്നശേഷിക്കാര്‍ക്ക്
വേണ്ടി സ്പെഷ്യല്‍
ടീച്ചര്‍മാരെ
നിയമിക്കാന്‍ കേന്ദ്ര
ഫണ്ട് ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
കേന്ദ്ര
ഫണ്ട് ലഭിച്ചിട്ടും
സ്പെഷ്യല്‍
ടീച്ചര്‍മാരെ
നിയമിക്കാത്ത സാഹചര്യം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
കേന്ദ്രഫണ്ട്
ലഭിച്ചിട്ടും
വിനിയോഗിക്കാതെ
നഷ്ടപ്പെട്ടു പോകുന്നത്
തടയാന്‍
പൊതുവിദ്യാഭ്യാസ
വകുപ്പ് കൈക്കൊണ്ട
നടപടികള്‍
വിശദമാക്കാമോ?
സ്റ്റേറ്റ്
ഓപ്പണ്‍ യൂണിവേഴ്സിറ്റി
1311.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാക്ഷരതാ
മിഷന്റെ
ഹയര്‍സെക്കണ്ടറി
തുല്യതാ പരീക്ഷ
പാസ്സായവര്‍ക്കും
നിലവില്‍ പഠനം
നടത്തുന്നവര്‍ക്കും
തുടര്‍ന്നു
പഠിക്കുന്നതിനുള്ള
സംവിധാനമില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
കേരളത്തില്‍
ലക്ഷക്കണക്കിനാളുകള്‍
പഠിക്കുവാനുള്ള
അവസരത്തിനു
കാത്തുനില്ക്കുന്ന
സാഹചര്യത്തില്‍
ഇന്ദിരാഗാന്ധി ഓപ്പണ്‍
യൂണിവേഴ്സിറ്റിയുടെ
മാതൃകയില്‍ സ്റ്റേറ്റ്
ഓപ്പണ്‍ യൂണിവേഴ്സിറ്റി
സ്ഥാപിക്കുന്നതിനു
നടപടി സ്വീകരിക്കുമോ
എന്നും സാക്ഷരതാ മിഷനെ
സ്റ്റേറ്റ് ഓപ്പണ്‍
യൂണിവേഴ്സിറ്റിയാക്കി
മാറ്റുമോ എന്നും
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഏതെല്ലാം ഗള്‍ഫ്
രാജ്യങ്ങളിലാണ്
സാക്ഷരതാ മിഷന്റെ
തുല്യതാ പഠനത്തിന്
സംവിധാനമുള്ളതെന്നും
ഇല്ലാത്ത രാജ്യങ്ങളില്‍
കൂടി ഇത്
വ്യാപിപ്പിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ?