ജലവിതരണ
പദ്ധതികള്‍
പുന:സ്ഥാപിക്കാന്‍
നടപടി
*61.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018 ആഗസ്റ്റ്
മാസം ഉണ്ടായ
പ്രളയത്തെ
തുടര്‍ന്ന്
പ്രവര്‍ത്തനരഹിതമായ
ജലവിതരണ
പദ്ധതികള്‍
പുന:സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കോഴിക്കോട്,
പാലക്കാട്
ജില്ലകളിലും
കുട്ടനാട്
മേഖലയിലുമുള്ള
കുടിവെള്ള
വിതരണ
പ്രതിസന്ധി
പൂര്‍ണ്ണമായി
പരിഹരിക്കാന്‍
സാധിച്ചുവോ;
വ്യക്തമാക്കാമോ;
(സി)
പതിമൂന്നാം
ധനകാര്യ
കമ്മീഷനില്പ്പെടുത്തി
കുട്ടനാട്
പ്രദേശത്തെ
കുടിവെള്ള
വിതരണം
ഉറപ്പാക്കാന്‍
വിഭാവനം ചെയ്ത
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വനഭൂമി
കയ്യേറ്റം
*62.
ശ്രീ.സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.കെ.ബഷീര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും മൃഗസംരക്ഷണവും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1977
ജനുവരി
ഒന്നിനുശേഷം
കയ്യേറിയ
11917ഹെക്ടറിലധികം
വനഭൂമിയില്‍
4628 ഹെക്ടര്‍
മാത്രമേ
ഒഴിപ്പിച്ചെടുക്കാന്‍
സാധിച്ചിട്ടുള്ളൂ
എന്നും വനം
കയ്യേറ്റം
ഒഴിപ്പിക്കുന്നതില്‍
വനം വകുപ്പ്
പരാജയപ്പെട്ടതായും
സി.ആന്റ് എ.ജി
യുടെ ഓഡിറ്റ്
റിപ്പോര്‍ട്ടില്‍
പരാമര്‍ശമുണ്ടോ;
(ബി)
ടൂറിസം
മേഖലയായ
മൂന്നാര്‍,
കോന്നി,
കോതമംഗലം
റേഞ്ചുകളിലാണ്
കൂടുതല്‍ വനം
കയ്യേറ്റം
നടന്നിട്ടുള്ളതെന്ന
സി.ആന്റ് എ.ജി
യുടെ നിഗമനം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ജണ്ട
കെട്ടി
തിരിക്കാത്തത്
വനം
കയ്യേറ്റത്തെ
സഹായിച്ചതായി
വിലയിരുത്തിയിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ;
(ഡി)
വനാതിര്‍ത്തി
തിരിക്കാന്‍
ഇനിയും
ജണ്ടകള്‍
നിര്മ്മിക്കേണ്ടതായിട്ടുണ്ടോ;
വിശദാംശം
അറിയിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റി
നേരിടുന്ന
സാമ്പത്തിക
പ്രതിസന്ധി
*63.
ശ്രീ.അന്‍വര്‍
സാദത്ത്
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
,,
വി.എസ്.ശിവകുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റി
നേരിടുന്ന
ഗുരുതരമായ
സാമ്പത്തിക
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
ലെറ്റര്‍ ഓഫ്
ക്രെഡിറ്റ്
സംവിധാനവും
ബില്‍
ഡിസ്കൗണ്ടിംഗ്
സംവിധാനവും
ആരംഭിച്ചിട്ടുണ്ടോ;
ഇതുമൂലം
വാട്ടര്‍
അതോറിറ്റിയ്ക്കുണ്ടായ
സാമ്പത്തിക
നേട്ടം
എന്താണ്;
വിശദമാക്കാമോ;
(സി)
കിഫ്ബിയുടെ
ധനസഹായത്തോടെ
വാട്ടര്‍
അതോറിറ്റി
നടത്തുന്ന
പദ്ധതികള്‍ക്ക്
മുന്‍ഗണന
നല്‍കണമെന്ന
നിര്‍ദ്ദേശം
നടപ്പിലായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
നിലവിലുള്ള
സാമ്പത്തിക
പ്രതിസന്ധിയില്‍
നിന്നും
കരകയറുന്നതിനായി
കേരള വാട്ടര്‍
അതോറിറ്റിയുടെ
നടത്തിപ്പില്‍
മാറ്റങ്ങള്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
നല്‍കാമോ?
മദ്യത്തിനെതിരെയുളള
ബോധവല്‍ക്കരണം
*64.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യം
ഗുരുതരമായ ഒരു
സാമൂഹ്യ
വിപത്തായി
മാറിയെന്നതും
കഞ്ചാവിന്റേയും
മയക്കുമരുന്നിന്റെയും
വര്‍ദ്ധിച്ചു
വരുന്ന വ്യാപനം
സമൂഹത്തിന്
ഭീഷണിയായതും
ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
വ്യാപകമായി
ബാറുകള്‍ക്ക്
ലൈസന്‍സ്
നല്‍കിയത്
സംസ്ഥാനത്ത്
മദ്യത്തിന്റെ
ലഭ്യത
കൂടുന്നതിനും
തത്ഫലമായി
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരായ
അതിക്രമങ്ങള്‍
വര്‍ദ്ധിക്കുന്നതിനും
കുടുംബങ്ങളില്‍
നിലനിന്നിരുന്ന
സമാധാനാന്തരീക്ഷം
തകരുന്നതിനും
ഇടയാക്കിയിട്ടുള്ളതായി
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
മദ്യത്തിനെതിരെയുളള
ബോധവല്‍ക്കരണത്തിന്റെ
ഭാഗമായി 8
മുതല്‍ 12
വരെയുളള
ക്ലാസ്സുകളിലെ
പാഠപുസ്തകത്തില്‍
ഈ വിഷയം
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായി നടപടി
സ്വീകരിക്കുമോ;
(ഇ)
മദ്യവര്‍ജ്ജന
സമിതികളും
സര്‍ക്കാരുമായുളള
സഹകരണം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി
എന്തൊക്കെ
കാര്യങ്ങളാണ്
ഇതിനകം
നടപ്പിലാക്കിയിട്ടുളളതെന്ന്
അറിയിക്കുമോ?
പട്ടികജാതി-പട്ടിക
ഗോത്രവര്‍ഗ്ഗക്കാരുടെ
ഉന്നമനത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
*65.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പി.വി. അന്‍വര്‍
,,
ഒ. ആര്. കേളു
,,
മുരളി പെരുനെല്ലി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും
സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹിക
സ്ഥിതിയില്‍
പൊതു
വിഭാഗവുമായി
താരതമ്യപ്പെടുത്തുമ്പോൾ
ഏറെ
പിന്നിലുള്ള
പട്ടികജാതിയിലുൾപ്പെട്ട
ദുര്‍ബല
വിഭാഗക്കാരുടെയും
പട്ടിക
ഗോത്രവര്‍ഗ്ഗക്കാരുടെയും
ഉന്നമനത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;വിശദമാക്കുമോ;
(ബി)
സ്വയംപര്യാപ്തത
നേടാന്‍
സഹായിക്കുകയെന്ന
ലക്ഷ്യത്തോടെ
പട്ടികജാതി-പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
നൈപുണ്യ വികസന
പരിപാടിയുടെ
വിശദാംശം
നല്‍കുമോ;
പരീക്ഷ
പാസ്സാകാത്ത
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
റെമെഡിയല്‍
കോഴ്സുകള്‍
നടത്തിവരുന്നുണ്ടോ;
(സി)
പ്രീമെട്രിക്,
പോസ്റ്റ്
മെട്രിക്
ഹോസ്റ്റലുകളുടെയും
മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകളുടെയും
നിലവാരം
ഉയര്‍ത്താനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
ജലവിഭവ
വകുപ്പ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
കിഫ്ബി പദ്ധതികള്‍
*66.
ശ്രീ.കെ.
ആന്‍സലന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാവര്ക്കും
കുടിവെള്ളം
എത്തിക്കുകയെന്ന
ലക്ഷ്യത്തോടെയും
ജലസേചനം
കാര്യക്ഷമമാക്കുന്നതിനും
ജലവിഭവ വകുപ്പ്
കിഫ്ബി ഫണ്ട്
ഉപയോഗിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രധാന
പദ്ധതികളും
അവയുടെ നിലവിലെ
സ്ഥിതിയും
അറിയിക്കാമോ;
(ബി)
റോഡ്-റെയില്‍
കട്ടിംഗിന്
അനുമതി
ലഭ്യമാകാത്തതുകൊണ്ട്
നഗരങ്ങളില്‍
ഉള്‍പ്പെടെ
കുടിവെള്ള
പദ്ധതികള്‍
മുടങ്ങിക്കിടക്കുന്നതിനാല്‍
അതിന് വേണ്ട
അനുമതി
നേടിയെടുക്കാന്‍
ആവശ്യമായ
ഇടപെടല്‍
നടത്തുമോ;
(സി)
വരള്‍ച്ചയുടെ
കാഠിന്യം
കുറയ്ക്കുന്നതിന്
കിഫ്ബി
ഫണ്ടില്‍
നിന്നും 600
കോടി രൂപ
ഉപയോഗിച്ച്
വിവിധ
നദികളില്‍
റെഗുലേറ്ററുകള്‍
നിര്‍മ്മിക്കാനുള്ള
പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഏറെക്കാലമായി
പൂര്‍ത്തീകരിക്കാനാകാതെ
നീണ്ടു
പോകുന്നതും
വലിയ തുക
നിശ്ചല
നിക്ഷേപമായി
മാറിയതുമായ
വന്‍കിട ജലസേചന
പദ്ധതികള്‍
സത്വരമായി
പൂര്‍ത്തീകരിക്കാന്‍
ചെയ്തു വരുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ?
ഐ.ടി.ഐ.കളുടെ
ആധുനീകരണം
*67.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
,,
സജി ചെറിയാന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിമൂന്നാം
പഞ്ചവത്സര
പദ്ധതിയുടെ
അവസാനത്തോടെ
അഞ്ച് ലക്ഷം
പേര്‍ക്ക്
വിവിധ
മേഖലകളില്‍
തൊഴില്‍
നൈപുണ്യ
പരിശീലനം
നല്‍കുകയെന്ന
പ്രഖ്യാപിത
ലക്ഷ്യം
നേടുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതിയുടെ
വിശദാംശം
നല്‍കുമോ;
(ബി)
നിലവിലുള്ള
ഐ.ടി.ഐ.കളുടെ
ആധുനീകരണത്തിനായി
ഈ വര്‍ഷവും
മുന്‍വര്‍ഷവുമായി
പ്രഖ്യാപിച്ച
100 കോടി
രൂപയുടെ
പദ്ധതികളുടെ
പുരോഗതി
അറിയിക്കാമോ;
(സി)
ദേശീയ,
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
സംസ്ഥാനത്തെ
ഐ.ടി.ഐ.കളെ
ഉയര്‍ത്താനുള്ള
പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ഡി)
ക്വാളിറ്റി
കൗണ്‍സില്‍ ഓഫ്
ഇന്ത്യ
മാനദണ്ഡം
പാലിച്ചുകൊണ്ട്
സംസ്ഥാനത്തെ
ഐ.ടി.ഐ.കള്‍
റീഅഫിലിയേഷന്
നേടിയിട്ടുണ്ടോ;
വിശദമാക്കാമോ?
ഉന്നത
വിദ്യാഭ്യാസ
മേഖലയിലെ
പട്ടികവിഭാഗ
വിദ്യാര്‍ത്ഥികള്‍
*68.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും
സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ
മേഖലയിൽ
പട്ടികവിഭാഗങ്ങളുടെ
പ്രവേശനം
ജനസംഖ്യാനുപാതികമായി
ഉയർത്തിക്കൊണ്ടുവരുന്നതിന്
സാധിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
എഞ്ചിനിയറിംഗ്
കാേളേജുകളില്
പ്രവേശനം നേടിയ
പട്ടികവിഭാഗത്തില്‍പെട്ട
വിദ്യാര്‍ത്ഥികളില്‍
പലര്‍ക്കും
പരീക്ഷ
പാസ്സാകാന്‍
സാധിക്കാത്ത
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിദ്യാർത്ഥികളെ
പരീക്ഷയ്ക്ക്
തയ്യാറാക്കുന്നതിന്
പ്രത്യേക
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ഡി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുള്ള
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
കാലാനുസൃതമായി
പരിഷ്കരിക്കുന്നതിന്
നടപടി
സ്വീകരിക്കുമാേ;
വ്യക്തമാക്കാമോ?
തൊഴിലിടങ്ങളിലെ
സ്ത്രീ സുരക്ഷ
*69.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലിടങ്ങളില്‍
സ്ത്രീ സുരക്ഷ
ഉറപ്പ്
വരുത്തുന്നതിന്
യു.പി.എ.
സര്‍ക്കാര്‍
പാസ്സാക്കിയ
2013-ലെ നിയമം
സംസ്ഥാനത്ത്
പൂര്‍ണ്ണ
തോതില്‍
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
പത്തില്‍
കൂടുതല്‍
വനിതകള്‍
തൊഴിലെടുക്കുന്ന
സ്ഥാപനങ്ങളില്‍
സ്ത്രീ സുരക്ഷ
ഉറപ്പാക്കുന്നതിന്
ഇന്റേണല്‍
കംപ്ലയിന്റ്സ്
കമ്മിറ്റി
രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം
തൊഴിലുടമകള്‍
നടപ്പിലാക്കിയിട്ടുണ്ട്
എന്ന്
ഉറപ്പാക്കുന്നതിന്
എന്ത്
സംവിധാനമാണ്
നിലവിലുള്ളത്;
(സി)
ഇത്
നടപ്പിലാക്കാത്ത
സ്ഥാപനങ്ങള്‍ക്കെതിരെ
എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത്;
(ഡി)
അസംഘടിത
മേഖലയില്‍ ഈ
നിയമം
ബാധകമാണോ;
എങ്കില്‍
പ്രസ്തുത
മേഖലയില്‍ ഇത്
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്
എന്ന്
വ്യക്തമാക്കുമോ?
ക്ഷീരോല്പാദനത്തില്
സ്വയംപര്യാപ്തത
*70.
ശ്രീ.അനൂപ്
ജേക്കബ്
,,
റോജി എം. ജോണ്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും മൃഗസംരക്ഷണവും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷീരമേഖലയില്‍
സ്വയംപര്യാപ്തത
കെെവരിക്കുന്നതിനായി
നടത്തിയ
ശ്രമങ്ങള്‍
എത്രത്തോളം
ഫലപ്രദമാണെന്ന്
വിശദമാക്കുമോ;
(ബി)
2018
ഓടെ സംസ്ഥാനം
പാലുല്പാദനത്തില്
സ്വയംപര്യാപ്തമാകുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിക്കാതെ
വന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ക്ഷീര
മേഖലയിലെ
യന്ത്രവല്‍ക്കരണവുമായി
ബന്ധപ്പെട്ട്
അഞ്ചില്‍
കൂടുതല്‍
കറവപ്പശുക്കളുള്ള
ക്ഷീരകര്‍ഷകര്‍ക്ക്
കറവയന്ത്രങ്ങള്‍
നല്കുന്ന
പദ്ധതി
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
തീറ്റപ്പുല്ലിന്റെ
ലഭ്യതക്കുറവും
കാലിത്തീറ്റക്ക്
അടിയ്ക്കടിയുണ്ടാകുന്ന
വിലവര്‍ദ്ധനവും
ക്ഷീര മേഖലയെ
കടുത്ത
പ്രതിസന്ധിയിലാക്കുന്നുവെന്ന
വസ്തുത
പരിഗണിച്ച്
കര്‍ഷകര്‍ക്ക്
ആശ്വാസം
നല്‍കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
വാണിജ്യാടിസ്ഥാനത്തില്‍
തീറ്റപ്പുല്‍
കൃഷി
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി
സര്‍ക്കാര്‍,
അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളുടെ
കെെവശമുള്ള
തരിശ് ഭൂമി
കണ്ടെത്തി
തീറ്റപ്പുല്‍
കൃഷി
വ്യാപകമാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(എഫ്)
പ്രളയത്തില്‍
നഷ്ടം സംഭവിച്ച
ക്ഷീരകര്‍ഷകര്‍ക്ക്
സമയബന്ധിതമായി
ആശ്വാസ
നടപടികള്‍
എത്തിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
മുട്ടക്കോഴി
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുവാന്‍
പദ്ധതി
*71.
ശ്രീ.ഡി.കെ.
മുരളി
,,
ജെയിംസ് മാത്യു
,,
കെ.കുഞ്ഞിരാമന്
,,
പി. ഉണ്ണി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും മൃഗസംരക്ഷണവും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാംസം, മുട്ട
എന്നിവയുടെ
വര്‍ദ്ധിച്ചുവരുന്ന
ആവശ്യം
നിറവേറ്റുകയെന്ന
ലക്ഷ്യത്തോടെ
കോഴി, താറാവ്,
ആട് എന്നിവ
വളര്‍ത്തുന്നത്
പ്രോത്സാഹിപ്പിക്കുന്നതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
കേരള
ചിക്കന്‍
പദ്ധതിയുടെ
വിശദാംശം
നല്‍കാമോ;
(സി)
മുട്ടക്കോഴി
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുവാന്‍
ഉദ്ദേശിച്ചുകൊണ്ടുളള
നഗരപ്രിയ,
കോഴിഗ്രാമം
തുടങ്ങിയ
പദ്ധതികള്‍
പ്രാവര്‍ത്തികമായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
മീറ്റ്
പ്രൊഡക്ട്സ്
ഓഫ് ഇന്ത്യയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
നല്‍കാമോ?
താെഴിലാളികളുടെ
അവകാശ സംരക്ഷണം
*72.
ശ്രീ.കെ.
ദാസന്
,,
എ.എം. ആരിഫ്
,,
വി. ജോയി
,,
എം. നൗഷാദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയമനിര്‍മ്മാണത്തിലൂടെയും
സര്‍ക്കാര്‍
മേഖലയിലുള്‍പ്പെടെ
കരാര്വല്ക്കരണം
വ്യാപകമാക്കുന്ന
നയം
സ്വീകരിച്ചതിലൂടെയും
കേന്ദ്ര
സര്‍ക്കാര്‍
രാജ്യത്തെ
താെഴിലാളികളെ
അരക്ഷിതാവസ്ഥയിലാക്കിയ
സാഹചര്യത്തില്‍
സംസ്ഥാനത്ത്
താെഴിലാളികളുടെ
അവകാശങ്ങള്‍
പരിരക്ഷിക്കപ്പെടുന്നുവെന്ന്
ഉറപ്പാക്കാന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമാേ;
(ബി)
യഥാര്‍ത്ഥ
സാമ്പത്തിക
ചൂഷകരെ
സംരക്ഷിക്കുകയെന്ന
ലക്ഷ്യത്താേടെ
നാേക്കുകൂലിയാണ്
സംസ്ഥാനത്തെ
വ്യവസായ
മേഖലയിലെ
മുഖ്യപ്രശ്നമെന്ന്
ചില
കേന്ദ്രങ്ങള്‍
ബാേധപൂര്വം
വരുത്തിതീര്ത്തിട്ടുളളത്
പരിഹരിക്കാന്‍
നാേക്കുകൂലി
അവസാനിപ്പിച്ചതാേടാെപ്പം,
വിവിധ
മേഖലകളിലെ
താെഴില്‍
സാഹചര്യം
മെച്ചപ്പെടുത്തുന്നതിനും
പ്രതിദിനം 600
രൂപയെങ്കിലും
ഏറ്റവും കുറഞ്ഞ
വേതനമായി
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പു
വരുത്തുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമാേ;
(സി)
തുച്ഛ
വേതനക്കാരായ
താെഴിലാളികള്‍ക്ക്
കുറഞ്ഞ
ചെലവില്‍
പാര്‍പ്പിടം
ഒരുക്കാന്‍
പദ്ധതിയുണ്ടാേ;
വിശദമാക്കാമോ;
(ഡി)
പ്രത്യേക
സാമ്പത്തിക
മേഖലയിലും
എെ.ടി.
രംഗത്തും
താെഴിലാളികള്‍ക്ക്
സംഘടിക്കാനുള്ള
മൗലികാവകാശം
എത്രമാത്രം
ഫലപ്രദമായി
വിനിയാേഗിക്കാന്
സാധ്യമാകുന്നുണ്ടെന്ന്
പരിശാേധിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമോ?
വനം
കയ്യേറ്റം തടയുവാൻ
നടപടി
*73.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
പി.ടി. തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും മൃഗസംരക്ഷണവും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാഭാവിക
വനങ്ങള്‍
വെട്ടിത്തെളിച്ച്
തോട്ടങ്ങളായും
കൃഷിഭൂമിയായും
പരിവര്‍ത്തനം
ചെയ്തത്
പരിസ്ഥിതിയെ
ദോഷകരമായി
ബാധിച്ചുവെന്ന
ആക്ഷേപം
വസ്തുതാപരമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇപ്രകാരം
തോട്ടങ്ങളാക്കി
മാറ്റിയ
പ്രദേശങ്ങളില്‍,
സംസ്ഥാനത്തെ
വനങ്ങളില്‍
സ്വാഭാവികമായി
കാണുന്ന
വൃക്ഷങ്ങള്‍
വളര്‍ത്തിയെടുക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(സി)
വനം
കയ്യേറ്റം
കര്‍ശനമായി
തടയുന്നതിനും
വനാതിര്‍ത്തിയില്‍
സ്ഥിരമായ വഴി
അടയാളങ്ങള്‍
സ്ഥാപിച്ച്
വേര്‍തിരിക്കുന്നതിനും
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
വനദീപ്തി
പദ്ധതി
*74.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും മൃഗസംരക്ഷണവും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വന
പ്രദേശത്തിന്
പുറമേ
സ്വാഭാവിക വനം
നിര്‍മ്മിക്കുവാനുള്ള
പദ്ധതികള്‍ക്ക്
രൂപം
നല്‍കിയിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ബി)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
ആരംഭിച്ച
വനദീപ്തി
പദ്ധതിയുടെ
നിലവിലെ
പുരാേഗതി
വിശദമാക്കാമാേ;
(സി)
സ്വാഭാവിക
വനത്തെക്കുറിച്ച്
പാെതുജനങ്ങളിലും
വിദ്യാര്‍ത്ഥികളിലും
അവബാേധം
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പട്ടികവിഭാഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ഉന്നത
വിദ്യാഭ്യാസത്തിന്
പ്രോത്സാഹനം
*75.
ശ്രീ.
എന്‍
.എ.നെല്ലിക്കുന്ന്
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും
സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രൊഫഷണല്‍
കോഴ്സുകള്‍
ഉള്‍പ്പെടെയുള്ള
ഉന്നത
വിദ്യാഭ്യാസത്തിന്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കാമോ;
(ബി)
ഉന്നത
വിദ്യാഭ്യാസത്തിന്
പ്രവേശനം നേടിയ
ശേഷം പഠനം
നിർത്തിപ്പോകുന്ന
വിദ്യാര്‍ത്ഥികളുടെ
വിവരം
ശേഖരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
വിദ്യാര്‍ത്ഥികളുടെ
തുടര്‍വിദ്യാഭ്യാസത്തിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ
ഉന്നമനം
*76.
ശ്രീ.കെ.വി.വിജയദാസ്
,,
ജോര്‍ജ് എം. തോമസ്
,,
സി.കെ. ഹരീന്ദ്രന്‍
,,
എന്‍. വിജയന്
പിള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും
സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
പട്ടികജാതി-പട്ടികഗോത്രവര്ഗ്ഗക്കാരും
സമ്പന്നരും
തമ്മിലുള്ള
സാമ്പത്തിക
അന്തരം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
സംസ്ഥാന
സര്‍ക്കാര്‍
പട്ടികജാതി-പട്ടിക
ഗോത്രവര്‍ഗ്ഗക്കാരുടെ
സാമ്പത്തിക
ഉന്നമനത്തിനായി
നടപ്പിലാക്കി
വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
പൊതുമേഖലാ
സ്ഥാപനങ്ങളെ
സ്വകാര്യവല്‍ക്കരിക്കുകയും
കേന്ദ്ര
സര്‍വ്വീസില്‍
കരാര്വല്ക്കരണം
നടപ്പിലാക്കുകയും
ചെയ്യുന്നത്
മൂലം
പട്ടികജാതി -
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭരണഘടനാനുസൃതം
ലഭിക്കേണ്ട
അവസരങ്ങള്‍
ഇല്ലാതാക്കുന്നതിനാല്‍
എയ്ഡഡ്,
സ്വകാര്യ
മേഖലകളില്‍
കൂടി ജോലി
സംവരണം
ഏര്‍പ്പടുത്തുന്ന
കാര്യം കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
സംരംഭക
രംഗത്തും
തൊഴില്‍
മേഖലയിലും
പട്ടിക ജാതി -
പട്ടികവര്‍ഗ്ഗ
യുവാക്കള്‍ക്ക്
തൊഴിലവസരങ്ങൾ
ലഭ്യമാക്കുന്നതിനായുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
വാണിജ്യാടിസ്ഥാനത്തില്‍
പാലുല്പാദനത്തിനുളള
പദ്ധതികള്‍
*77.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും മൃഗസംരക്ഷണവും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാണിജ്യാടിസ്ഥാനത്തിലുള്ള
പാലുല്പാദനം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഡയറിഫാം
യന്ത്രവല്‍ക്കരണം
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
2018
ജൂണ്‍ 1 മുതല്‍
ആഗസ്റ്റ് 31
വരെ ക്ഷീരവികസന
വകുപ്പ്
നടത്തിയ പാല്
ഗുണനിയന്ത്രണ
ജാഗരണ
യജ്ഞത്തിന്റെ
കണ്ടെത്തലുകള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
ഇതിലൂടെ
ഏതെല്ലാം
ജില്ലകളില്‍
പാലിന്റെ
ഗുണമേന്മയില്
വ്യത്യാസം
ഉണ്ടായിട്ടുണ്ട്
എന്നറിയിക്കുമോ;
(ഡി)
ക്ഷീരവികസന
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
പാല്,
പാലുല്പന്നങ്ങള്
എന്നിവയുടെ
പരിശോധനയ്ക്കായി
ദേശീയതലത്തില്‍
അംഗീകാരമുള്ള
ലബോറട്ടറികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
നദികളെ
സംരക്ഷിക്കുന്നതിനുള്ള
ആക്ഷന്‍ പ്ലാന്‍
*78.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദികളിലും
പുഴകളിലും
നടക്കുന്ന
വ്യാപകമായ
കയ്യേറ്റവും
മലിനീകരണവും
സംസ്ഥാനത്ത്
ഗുരുതരമായ
സ്ഥിതിവിശേഷം
ഉണ്ടാക്കിയെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജലമലിനീകരണം
ഇല്ലാതാക്കുന്നതിനും
നദികളെ
സംരക്ഷിക്കുന്നതിനും
ഹരിതകേരള
മിഷന്റെ
ആഭിമുഖ്യത്തില്‍
പ്രത്യേക
ആക്ഷന്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ആക്ഷന്‍
പ്ലാന്‍
വിജയകരമായി
നടപ്പിലാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ഡി)
പമ്പ
ആക്ഷന്‍
പ്ലാന്‍
യുദ്ധകാലാടിസ്ഥാനത്തില്‍
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്ത്തിമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായി ഇതിനകം
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
വന്യജീവികളുടെ
ആക്രമണം
നേരിട്ടവര്‍ക്കുള്ള
നഷ്ടപരിഹാരം
*79.
ശ്രീ.പി.സി.
ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും മൃഗസംരക്ഷണവും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനങ്ങളോട്
ചേര്‍ന്നുളള
ജനവാസ
കേന്ദ്രങ്ങളില്‍
വന്യമൃഗങ്ങളുടെ
ആക്രമണങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
വിഷയത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
വന്യജീവികളുടെ
ആക്രമണം
നേരിട്ടവര്‍ക്ക്
എന്തെല്ലാം
നഷ്ടപരിഹാരമാണ്
നല്‍കുന്നത്;
വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ
നിലവാരം
മെച്ചപ്പെടുത്താൻ
പദ്ധതി
*80.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
പി. ഉണ്ണി
,,
എം. രാജഗോപാലന്‍
,,
സി. കെ.
ശശീന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും
സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസനിലവാരം
മെച്ചപ്പെടുത്തുന്നതിനായി
നടപ്പാക്കിവരുന്ന
നൂതനപദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍
ഇടയ്ക്കുവച്ച്
പഠനം നിര്‍ത്തി
പോകുന്നതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
തടയുന്നതിന്
ഗോത്രബന്ധു
പദ്ധതി
എപ്രകാരം
സഹായകരമാകുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
വിദ്യാഭ്യാസാനുകൂല്യങ്ങൾ
ഈ സര്‍ക്കാര്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ഇ)
പ്രീമെട്രിക്
ഹോസ്റ്റലുകളിലും
എം.ആര്.എസ്സുകളിലും
കുട്ടികളുടെ
രാത്രികാല
പഠനത്തിന്
സഹായിക്കുന്നതിന്
റസിഡന്റ്
ട്യൂട്ടര്‍മാരെ
നിയമിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കാമോ?
സംസ്ഥാന
നൈപുണ്യ വികസന
മിഷന്
*81.
ശ്രീ.ആര്.
രാജേഷ്
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
അന്വേഷകരുടെ
നൈപുണ്യവും
തൊഴില്‍
സാധ്യതയും
വര്‍ദ്ധിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ
സംസ്ഥാനത്ത്
നടപ്പിലാക്കി
വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കേരള
അക്കാഡമി ഫോര്‍
സ്കില്‍സ്
എക്സലന്‍സിനെ
സംസ്ഥാന
നൈപുണ്യ വികസന
മിഷന് ആയി
ശക്തിപ്പെടുത്താനുള്ള
പ്രഖ്യാപനം
യാഥാര്‍ത്ഥ്യമാക്കാന്‍
സ്വീകരിച്ച
നടപടികള്‍
അറിയിക്കാമോ;
(സി)
നിലവില്‍
ഏതൊക്കെ
മേഖലകളിലാണ്
ഉല്‍കൃഷ്ട
കേന്ദ്രങ്ങള്‍
(സെന്റര്‍
ഫോര്‍
എക്സലന്‍സ്)
സ്ഥാപിച്ചിട്ടുള്ളതെന്നും
അവയുടെ
പ്രവര്‍ത്തനവും
വിശദമാക്കാമോ;
(ഡി)
തൊഴില്‍
സാധ്യതയുള്ള
പുതിയ
മേഖലകളില്‍
വ്യവസായ
സ്ഥാപനങ്ങളുടെ
പങ്കാളിത്തത്തോടെ
ഉല്‍കൃഷ്ട
കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വൈലോപ്പിള്ളി
സംസ്കൃതിഭവന്റെ
പ്രവര്‍ത്തനങ്ങള്‍
*82.
ശ്രീ.വി.
ജോയി
,,
എം. മുകേഷ്
,,
പുരുഷന് കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും
സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
ഒരു പ്രധാന
സാംസ്ക്കാരിക
കേന്ദ്രം എന്ന
നിലയില്‍
വൈലോപ്പിള്ളി
സംസ്കൃതിഭവന്റെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സാഹിത്യ
പ്രവര്‍ത്തകര്‍ക്ക്
സ്വസ്ഥമായ
അന്തരീക്ഷത്തില്‍
സൃഷ്ടികളിലേര്പ്പെടുന്നതിനും
താമസിക്കുന്നതിനും
നിലവിലുള്ള
സൗകര്യങ്ങള്‍
പര്യാപ്തമാണോ;
വിശദമാക്കുമോ;
(സി)
കൂടുതല്‍
പശ്ചാത്തല
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
വൈലോപ്പിള്ളി
സംസ്കൃതി
ഭവനില്‍
ആവശ്യമായ സ്ഥല
സൗകര്യങ്ങള്‍
ലഭ്യമാണോ;
ഇല്ലെങ്കില്‍
സ്ഥലം
കണ്ടെത്തുന്നതിന്
സാധിച്ചിട്ടുണ്ടോ;
പ്രസ്തുത സ്ഥലം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
വൈലോപ്പള്ളി
സംസ്കൃതിഭവന്‍
വിഭാവനം
ചെയ്യുന്ന
അതിഥി മന്ദിരം
സാക്ഷാത്ക്കരിക്കുന്നതോടെ
കുറഞ്ഞ
ചെലവില്‍
കൂടുതല്‍
കലാകാരന്മാര്ക്ക്
താമസിച്ച്
കലാപ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്നതിന്
സാധിക്കുമോ;
വിശദമാക്കുമോ?
ഭൂഗര്‍ഭ
ജലവിതാന പരിശോധന
*83.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
സി. ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ആര്. സുനില്‍
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തരം
പുഴകളും മറ്റ്
ജലാശയങ്ങളും
ജലസ്രോതസ്സുകളും
വറ്റുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഭൂഗര്‍ഭ
ജലവിതാനം
പരിശോധിക്കുന്നതിന്
നിലവില്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
ഭൂജലതോത്
കൃത്യമായും
വേഗത്തിലും
അറിയാന്‍
സഹായിക്കുന്ന
ഡിജിറ്റല്‍
വാട്ടര്‍
ലെവല്‍
റെക്കോര്‍ഡറുകള്‍
വ്യാപകമായി
സ്ഥാപിക്കുന്നതിന്
തയ്യാറാകുമോ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഉപകരണത്തിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
പിന്നാക്ക
വിഭാഗ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
*84.
ശ്രീ.കെ.ജെ.
മാക്സി
,,
കെ.വി.അബ്ദുള്‍
ഖാദര്‍
,,
പി.ടി.എ. റഹീം
,,
ജോര്‍ജ് എം. തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും
സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പിന്നാക്ക
വിഭാഗങ്ങളുടെ
ക്ഷേമത്തിനും
ഉന്നമനത്തിനുമായി
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
പിന്നാക്ക
വിഭാഗ വികസന
കോര്പ്പറേഷന്
ഈ രംഗത്ത്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പിന്നാക്ക
വിഭാഗത്തില്‍പ്പെട്ട
യുവതീ
യുവാക്കള്‍ക്ക്
സ്വയം തൊഴില്‍
കണ്ടെത്തുന്നതിനായി
കോര്പ്പറേഷന്
വായ്പാ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പിന്നാക്ക
വിഭാഗ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിന്റെ
ഭാഗമായി പുതിയ
ഉപജില്ലാ
ഓഫീസുകള്‍
ആരംഭിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
ലഹരി
വ്യാപാരം തടയാന്‍
നടപടി
*85.
ശ്രീ.ഐ.ബി.
സതീഷ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.പുരുഷന്
കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-ല്‍
സംസ്ഥാനത്താകെ
എണ്ണൂറ്
കാേടിയുടെ ലഹരി
പദാര്‍ത്ഥങ്ങള്‍
പിടിച്ചെടുത്തെന്നത്
എക്സെെസ്
വകുപ്പിന്റെ
കാര്യക്ഷമത
വെളിവാക്കുമ്പാേള്ത്തന്നെ
മയക്കുമരുന്ന്
വ്യാപാരത്തിന്റെ
വെെപുല്യവും
സൂചിപ്പിക്കുന്നതായതിനാല്‍
ലഹരി
വ്യാപാരത്തിന്റെ
വേരറുക്കാന്‍
വകുപ്പിന്റെ
പ്രവര്‍ത്തനം
കൂടുതല്‍
ശാക്തീകരിക്കാനും
വിപുലീകരിക്കാനുമായി
നടപ്പാക്കുന്ന
പദ്ധതികളുടെ
വിശദാംശം
നല്‍കാമാേ;
(ബി)
എന്‍ഫാേഴ്സ്മെന്റ്
കാര്യക്ഷമമാക്കുന്നതാേടാെപ്പം
യുവാക്കള്‍
ലഹരി
പദാര്‍ത്ഥങ്ങള്‍ക്കും
മയക്കുമരുന്നിനും
മദ്യത്തിനും
അടിമകളാകാതിരിക്കാനുള്ള
പ്രചാരണ
പരിപാടികള്‍
ജനകീയ
പ്രസ്ഥാനമാക്കിത്തീര്ക്കാന്
വേണ്ട
പ്രവര്‍ത്തനം
നടത്തുന്നുണ്ടാേയെന്ന്
വിശദമാക്കുമോ;
(സി)
ഓണ്‍ലെെന്‍
മയക്കുമരുന്ന്
വ്യാപാരം
വ്യാപകമാണെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്പ്പെട്ടിരുന്നാേ;
എങ്കില്‍ ഇത്
തടയുന്നതിനായി
ആധുനിക
സംവിധാനം
ഏര്‍പ്പെടുത്തി
ചെക്ക്പാേസ്റ്റുകള്
നവീകരിക്കുന്നതിനും
വാഹന പരിശാേധന
കര്‍ശനമാക്കുന്നതിനും
നടപടിയെടുത്തിട്ടുണ്ടാേയെന്ന്
വെളിപ്പെടുത്തുമോ?
പട്ടിക
ഗോത്രവര്‍ഗ്ഗക്കാരുടെ
ഭൂപ്രശ്നം
*86.
ശ്രീ.ആന്റണി
ജോണ്‍
,,
സി.കൃഷ്ണന്
,,
സി. കെ.
ശശീന്ദ്രന്
,,
കെ. ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും
സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
വര്‍ഷത്തിനകം
പട്ടിക
ഗോത്രവര്‍ഗ്ഗക്കാരുടെ
ഭൂപ്രശ്നം
പരിഹരിക്കുകയെന്ന
ലക്ഷ്യത്തോടെ
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ
വിശദാംശം
അറിയിക്കാമോ;
(ബി)
നിലവില്‍
ഭൂരഹിതരായ
പട്ടിക
ഗോത്രവര്‍ഗ്ഗ
കുടുംബങ്ങളുടെ
എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
വനാവകാശ
നിയമപ്രകാരം
ഭൂമി
ലഭ്യമാക്കാനും
ഭൂമി വില
കൊടുത്തുവാങ്ങി
നൽകുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
പട്ടിക
ഗോത്രവര്‍ഗ്ഗ
പുനരാവാസവും
വികസനവും
ദൗത്യം
(ട്രൈബല്‍
റീസെറ്റില്‍മെന്റ്
ആന്റ്
ഡെവലപ്മെന്റ്
മിഷന്)
ലക്ഷ്യമിടുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
അവയുടെ
പുരോഗതിയും
അറിയിക്കാമോ?
ജല
സുരക്ഷ
ഉറപ്പുവരുത്തുവാന്‍
പദ്ധതി
*87.
ശ്രീ.എം.
വിന്‍സെന്റ്
,,
അടൂര്‍ പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇൗ വര്‍ഷം
കൊടിയ
വരള്‍ച്ചയുണ്ടാകുമെന്ന
മുന്നറിയിപ്പിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
മുന്നൊരുക്കങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ജലത്തിന്റെ
ദുരുപയോഗം
ഒഴിവാക്കുന്നതിനും
ജലം കൂടുതല്‍
ഉപയോഗിക്കുന്ന
വാണിജ്യ-വ്യവസായ
കണക്ഷനുകളില്‍
നിയന്ത്രണം
ഏര്‍പ്പെടുത്തുന്നതിനും
ആലോചിക്കുന്നുണ്ടോ;
(സി)
ജല
സുരക്ഷ
ഉറപ്പുവരുത്തുവാന്‍
ഫലപ്രദമായ
എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(ഡി)
പഴയ
എ.സി.പെെപ്പുകള്‍
മാറ്റി ഇടുന്ന
പദ്ധതി
എവിടെയൊക്കെ
പൂര്‍ത്തിയായി;
ഇതിനായി
കിഫ്ബിയില്‍
നിന്നും എന്ത്
ധനസഹായമാണ്
ഇതുവരെ
അനുവദിച്ചിട്ടുളളത്;
വിശദമാക്കാമോ?
സാംസ്കാരിക
നവോത്ഥാനത്തിനായി
നടത്തുന്ന
ഇടപെടലുകള്‍
*88.
ശ്രീ.എസ്.ശർമ്മ
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും
സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭരണാധികാരികളെയും
സാംസ്കാരിക
രംഗത്ത്
സജീവമായിട്ടുള്ളവരെയും
ജാതിയുടെ
കള്ളികളിലാക്കി
കാണുന്നവിധം
കേരളീയരുടെ
പൊതുബോധത്തില്‍
അപചയം
സൃഷ്ടിക്കാന്‍
പിന്തിരിപ്പന്
ശക്തികള്‍
ഊര്‍ജ്ജിത
ശ്രമം
നടത്തുന്ന
പശ്ചാത്തലത്തില്‍
അതിനെ
പ്രതിരോധിക്കാന്‍
സാംസ്കാരിക
നവോത്ഥാനത്തിനായി
നടത്തുന്ന
ഇടപെടലുകള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
നവോത്ഥാനത്തിന്
സ്ത്രീപക്ഷ
മാനം
നല്‍കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;വിശദമാക്കാമോ;
(സി)
ഭരണഘടനാ
മൂല്യങ്ങളുടെ
നിരാസത്തിലൂടെ
ചാതുര്വര്ണ്യവ്യവസഥാ
ബോധം
ഉത്തേജിപ്പിക്കാനായി
പിന്തിരിപ്പന്മാരും
അവരെ
പിന്തുണയ്ക്കുന്നവരും
നടത്തുന്ന
കുത്സിത
പ്രവര്‍ത്തനങ്ങളെ
നിര്‍വീര്യമാക്കാന്‍
നടത്തുന്ന
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
മദ്യത്തിന്റെ
ലഭ്യതയും ഉപയോഗവും
കുറയ്ക്കുന്നതിന്
നടപടി
*89.
ശ്രീ.അനില്‍
അക്കര
,,
കെ.മുരളീധരന്
,,
വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തിന്റെ
ലഭ്യതയും
ഉപയോഗവും
പടിപടിയായി
കുറയ്ക്കുന്നതിന്
സഹായകമായ
നയമാണോ ഈ
സര്‍ക്കാര്‍
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇതിനകം
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്ത്
പൂട്ടിക്കിടന്ന
ബാറുകള്‍
തുറക്കുകയും
പുതിയതായി
ബ്രൂവറികളും
ഡിസ്റ്റിലറിയും
അനുവദിക്കുകയും
ചെയ്തത് ഈ
നയത്തിന്റെ
ഭാഗമായിട്ടാണോ
എന്ന്
അറിയിക്കാമോ;
(ഡി)
പൂട്ടിയ
ബാറുകള്‍
തുറക്കുന്നതിലൂടെയും
ബ്രൂവറിയും
ഡിസ്റ്റിലറിയും
അനുവദിക്കുക
വഴിയും
മദ്യത്തിന്റെ
ലഭ്യതയില്‍
എപ്രകാരമാണ്
കുറവുണ്ടാവുക
എന്ന്
വ്യക്തമാക്കാമോ?
വന്യജീവി
ആക്രമണത്തില്‍
നിന്നും സംരക്ഷണം
*90.
ശ്രീ.പി.വി.
അന്‍വര്‍
,,
ഒ. ആര്. കേളു
,,
കാരാട്ട് റസാഖ്
,,
കെ.വി.വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും മൃഗസംരക്ഷണവും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വന്യജീവികളുടെ
ആക്രമണത്തില്‍
നിന്നും
കാര്‍ഷിക
വിളകളെയും
കര്‍ഷകരെയും
രക്ഷിക്കുന്നതിന്
എന്തെല്ലാം
നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വന്യമൃഗശല്യമുള്ള
പ്രദേശങ്ങളിലെ
കൃഷിയിടങ്ങള്‍
സംരക്ഷിക്കുന്നതിന്
നിലവില്‍
എന്തെല്ലാം
ധനസഹായങ്ങളാണ്
കര്‍ഷകര്‍ക്ക്
നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വന്യജീവി
ആക്രമണത്താല്‍
വിളനഷ്ടം
സംഭവിക്കുന്ന
കര്‍ഷകര്‍ക്ക്
കാലതാമസം
കൂടാതെ
നഷ്ടപരിഹാരം
നല്‍കുന്നതിന്
എന്തെല്ലാം
നടപടികളാണ് വനം
വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?