ഹര്‍ത്താലിലെ
വ്യാപക അക്രമങ്ങൾ
*1.
ശ്രീ.പി.കെ.ബഷീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
മാസം നടന്ന
ഹര്‍ത്താലില്‍ ഉണ്ടായ
വ്യാപകമായ ആക്രമണങ്ങള്‍
നേരിടുന്നതില്‍
പോലീസിന് ഗുരുതരമായ
വീഴ്ച ഉണ്ടായതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതോടനുബന്ധിച്ച
നാശനഷ്ടങ്ങളുടെ കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
ആക്രമണം
നടത്തിയവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
ഇതിനകം
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
ആക്രമണങ്ങളില്‍
സ്വകാര്യ, പൊതു മുതല്‍
നശിപ്പിക്കുന്നവര്‍ക്കെതിരെ
കടുത്ത ശിക്ഷ
നല്‍കുന്നതിനുള്ള
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണ പ്രവര്‍ത്തനം
*2.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
നിര്‍മ്മാണ
പ്രവര്‍ത്തനം ആരംഭിച്ച
വിഴിഞ്ഞം അന്താരാഷ്ട്ര
തുറമുഖം എന്നത്തേയ്ക്ക്
പ്രവര്‍ത്തനക്ഷമമാകുമെന്നാണ്
കരുതുന്നത്;
(ബി)
പാറക്ഷാമം
തുറമുഖ നിര്‍മ്മാണത്തെ
ബാധിച്ചിട്ടുണ്ടോ;ഇത്
എങ്ങനെ പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി)
വിഴിഞ്ഞം
പദ്ധതിയുമായി
ബന്ധപ്പെട്ട് ഉണ്ടായ
ആക്ഷേപങ്ങളെ
സംബന്ധിച്ച്
അന്വേഷിക്കുന്നതിന്
നിയോഗിച്ച ജസ്റ്റിസ്
സി.എന്‍.
രാമചന്ദ്രന്‍നായര്‍
കമ്മീഷന് സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
ഈ
പദ്ധതിയില്‍ അഴിമതിയോ
രാഷ്ട്രീയ ദുരുപയോഗമോ
നടന്നതായി കമ്മീഷന്
കണ്ടെത്തിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ഇ)
തുറമുഖ
പദ്ധതി കരാര്‍ പ്രകാരം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
റീ ബില്‍ഡ് കേരളയുടെ
പ്രവര്‍ത്തനം
ഊര്‍ജ്ജിതപ്പെടുത്താൻ നടപടി
*3.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരളം
പുന:സൃഷ്ടിക്കുന്നതിനുള്ള
റീബില്‍ഡ് കേരളയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നടപടിക്രമങ്ങളിലെ
കാലതാമസം മൂലം പല
പദ്ധതികളും
വെെകുന്നതായുള്ള
ആക്ഷേപം വസ്തുതാപരമാണോ
എന്ന് വ്യക്തമാക്കാമോ;
(സി)
നിലവിലുള്ള
ലോകബാങ്ക് പദ്ധതികളില്‍
ഇതുവരെ ചെലവഴിക്കാത്ത
തുക പുനര്‍നിര്‍മ്മാണ
പദ്ധതികളില്‍
ഉപയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
റീ
ബില്‍ഡ് കേരളയുടെ
പ്രവര്‍ത്തനം
ഊര്‍ജ്ജിതപ്പെടുത്തി
പ്രളയത്തില്‍
ദുരിതമനുഭവിച്ചവര്‍ക്ക്
ആവശ്യമായ അടിയന്തര സഹായ
നടപടി കൈക്കൊള്ളുമോ;
(ഇ)
പ്രളയത്തില്‍
കൃഷി, തൊഴില്‍, കടകള്‍,
കന്നുകാലികള്‍ എന്നിവ
നഷ്ടപ്പെട്ട
കുടുംബങ്ങളെ
സര്‍ക്കാര്‍
പൂര്‍ണ്ണമായും
അവഗണിക്കുന്നു എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കുമോ?
റേഷന്‍
വിതരണത്തിന് ലഭിക്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
*4.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണത്തിന് ലഭിക്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
പഴകിയതും
ഉപയോഗശൂന്യമായതുമാണെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവ പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കുമോ;
(സി)
റേഷന്‍
വിതരണത്തിനുള്ള
ഭക്ഷ്യധാന്യങ്ങളുടെ
സംഭരണം നിലവില്‍
എപ്രകാരമാണ്
ക്രമീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ജനങ്ങളുടെ
സ്വൈരജീവിതം ഉറപ്പാക്കുവാൻ
നടപടി
*5.
ശ്രീ.ആര്.
രാജേഷ്
,,
പി. ഉണ്ണി
,,
കെ. ദാസന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതി
വിധി
സ്വീകാര്യമല്ലെങ്കില്‍
അതു പുനഃപരിശോധിക്കാന്‍
വേണ്ട നിയമനടപടി
സ്വീകരിക്കുന്നതിനു
പകരം പോലീസ്
സ്റ്റേഷനുകള്‍ക്കുനേരെയും
ഇടതുപക്ഷ
പ്രസ്ഥാനങ്ങളുടെ
ഓഫീസുകള്‍ക്ക് നേരെയും
നേതാക്കളുടെ
വീടുകള്‍ക്കുനേരെയും
ബോംബാക്രമണം നടത്തി
സ്വൈരജീവിതം
തകര്‍ക്കാന്‍
ശ്രമിക്കുന്ന വര്‍ഗീയ
തീവ്രവാദികളെ അമര്‍ച്ച
ചെയ്യാന്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(ബി)
മുന്നറിയിപ്പില്ലാതെയും
അനാവശ്യമായും
അടിയ്ക്കടി ഹര്‍ത്താല്‍
നടത്തുന്ന
സാഹചര്യത്തില്‍
ജനങ്ങളുടെ സ്വൈരജീവിതം
ഉറപ്പാക്കാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
(സി)
സംസ്ഥാനം
ആര്‍ജ്ജിച്ച മതനിരപേക്ഷ
സംസ്കാരം തകര്‍ക്കാനും
ജാതിസങ്കുചിതവാദം
പ്രോത്സാഹിപ്പിക്കാനും
പിന്തിരിപ്പന്
ശക്തികള്‍ നടത്തുന്ന
തീവ്രയജ്ഞം
നിഷ്ഫലമാക്കാന്‍
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ?
ശബരിമല
യുവതീപ്രവേശവുമായി
ബന്ധപ്പെട്ട സുപ്രീംകോടതി
വിധി
*6.
ശ്രീ.റ്റി.വി.രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ബാബു
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതി
ഭരണഘടന ബെഞ്ചിന്റെ വിധി
സംസ്ഥാനത്ത് കലാപം
സൃഷ്ടിച്ച് വര്‍ഗ്ഗീയ
ധ്രുവീകരണം
നടത്തുന്നതിനുള്ള
സുവര്‍ണ്ണാവസരമാണെന്ന്
ഒരു രാഷ്ട്രീയ നേതാവ്
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
മുന്‍കരുതല്‍ നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
കലാപകാരികള്‍ക്ക്
പിന്തുണയേകാനായി
കരിദിനാചരണം നടത്തുകയും
കൊടിപിടിക്കാതെ
കലാപത്തില്‍
പങ്കെടുക്കുകയും
ചെയ്തവര്‍,
സുപ്രീംകോടതി വിധി
പുന:പരിശോധിക്കാന്‍
ആവശ്യപ്പെടാതെ കേന്ദ്ര
സര്‍ക്കാരിനോട്
ഓര്‍ഡിനന്‍സ് ഇറക്കാന്‍
ആവശ്യപ്പെടുകയും
പാര്‍ലമെന്റില്‍ ഈ
പ്രശ്നം ഉന്നയിക്കുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാര്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
(സി)
സംസ്ഥാനത്ത്
മാധ്യമ പ്രവര്‍ത്തകര്‍
ഉള്‍പ്പെടെയുള്ള
വനിതകളെയും വനിതകളായ
അയ്യപ്പ വിശ്വാസികളെയും
വര്‍ഗീയവാദികൾ
ക്രൂരമായി മര്‍ദ്ദിച്ച്
സ്ത്രീകളുടെ അവകാശം
ധ്വംസിച്ചതിനെതിരെ
കേന്ദ്ര വനിതാകമ്മീഷന്
എന്തെങ്കിലും നടപടി
സ്വീകരിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലെ സംവരണം
*7.
ശ്രീ.എന്‍.
ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂപീകരിക്കുന്ന കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലെ രണ്ടും
മൂന്നും സ്ട്രീമുകളിലെ
നിയമനങ്ങളില്‍ സംവരണം
അട്ടിമറിക്കുന്നതിനെതിരെ
പിന്നോക്ക ദളിത്
സംഘടനകളുടെ പ്രതിഷേധം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിയമവകുപ്പും
എസ്.സി.-എസ്.ടി.
കമ്മീഷനും ന്യൂനപക്ഷ
കമ്മീഷനും മൂന്ന്
സ്ട്രീമുകളിലും സംവരണം
ഏര്‍പ്പെടുത്തണമെന്ന്
ശിപാര്‍ശ ചെയ്തിരുന്നോ;
ഇക്കാര്യം സര്‍ക്കാര്‍
പരിശോധിച്ചിരുന്നോ;
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
കെ.എ.എസ്.
നിയമന രീതി സംബന്ധിച്ച്
അന്തിമ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(ഡി)
അന്തിമ
ഉത്തരവില്‍ എല്ലാ
സ്ട്രീമുകളിലും സംവരണം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ശബരിമല
യുവതി പ്രവേശം
*8.
ശ്രീ.എം.
മുകേഷ്
,,
എം. സ്വരാജ്
,,
കെ. ആന്‍സലന്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണഘടനാപരമായ
അത്യുന്നത സ്ഥാനം
വഹിക്കുന്നവര്‍
സുപ്രീംകോടതി ഭരണഘടനാ
ബെഞ്ച് വിധിയിലെ
വിയാേജനാഭിപ്രായത്തെ
സ്വാഗതം ചെയ്യുകയും
വിധി നടപ്പാക്കിയ
സംസ്ഥാന സര്‍ക്കാരിനെ
ഭീഷണിപ്പെടുത്തുകയും
ചെയ്തത് ഭരണഘടനയുടെ
അടിസ്ഥാന
തത്വങ്ങളെത്തന്നെ
ദുര്ബലപ്പെടുത്തുന്നതായതിനാല്
ഇക്കാര്യത്തില്‍
ജനങ്ങളെ
ബാേധവല്ക്കരിക്കാന്
പരിപാടി
ആവിഷ്കരിക്കുമാേ;
(ബി)
സുപ്രീംകാേടതിയുടെ
വിധിയുടെ
അടിസ്ഥാനത്തില്‍
ശബരിമലയില്‍ യുവതികള്‍
പ്രവേശിച്ചതിനെത്തുടര്‍ന്ന്
പ്രഖ്യാപിക്കപ്പെട്ട
ഹര്‍ത്താലിന്റെ മറവില്‍
വ്യാപകമായി അക്രമം
നടത്തിയവരെ
നിയമത്തിന്റെ മുമ്പില്‍
കാെണ്ടുവരാനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമാേ;
(സി)
ജനങ്ങളുടെ
സ്വെെര്യജീവിതം
അട്ടിമറിക്കുകയും
പാെതുമുതലും സ്വകാര്യ
സ്വത്തുക്കളും
നശിപ്പിക്കുകയും
ചെയ്തവര്‍ക്കെതിരെ
കേസുകള്‍
എടുത്തിട്ടുണ്ടോ; വിവിധ
കേസുകളിലെ പ്രതികളെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
വിശദാംശം അറിയിക്കാമാേ;
(ഡി)
സുപ്രീംകാേടതി
വിധി അംഗീകരിക്കാന്‍
സാധിക്കാതെ അക്രമസമരം
നടത്തുന്ന സംഘപരിവാര്‍
സംഘടനകളാേ കരിദിനാചരണം
നടത്തിയ സംഘടനകളാേ
സുപ്രീംകാേടതി വിധി
പുനപരിശാേധിക്കാന്
ഹര്‍ജി നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
എന്ന് വ്യക്തമാക്കുമോ?
സംഘപരിവാര്‍
അതിക്രമങ്ങളില്‍ നടപടി
*9.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജോര്‍ജ് എം. തോമസ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആത്മഹത്യയും
അപകടമരണവും
ഹര്‍ത്താലിന്
കാരണമാക്കി മാറ്റുന്ന
സംഘപരിവാര്‍
തീവ്രവാദികളുടെ നിലപാട്
തള്ളിക്കൊണ്ട് വ്യാപാര
സ്ഥാപനങ്ങള്‍
തുറക്കാന്‍
ശ്രമിച്ചവര്‍ക്കുനേരെ
ആക്രമണം നടത്തുകയും
വ്യാപാര
സ്ഥാപനങ്ങള്‍ക്ക്
കേടുപാടു വരുത്തുകയും
ചെയ്തവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
ശബരിമലയില്‍
ദര്‍ശനം നടത്തിയ
വിശ്വാസികളായ
യുവതികളുടെ ജീവനുനേരെ
ഉയര്‍ത്തിയ ഭീഷണി
നേരിടുന്നതിനും
അവരുടെയും നവോത്ഥാന
വനിതാമതിലില്‍
പങ്കെടുത്തവരുടെയും
വസതികള്‍ ആക്രമിച്ചവരെ
മാതൃകാപരമായി
ശിക്ഷിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എം.എല്‍.എ.മാര്‍
ഉള്‍പ്പെടെയുള്ള
പൊതുപ്രവര്‍ത്തകരുടെ
വീട് ആക്രമിക്കുകയും
കാസര്‍ഗോഡ് ജില്ലയിലെ
ചേറ്റുകുണ്ടില്‍
നവോത്ഥാന മതിലില്‍
പങ്കെടുക്കാനെത്തിയ
വനിതകള്‍ക്കുനേരെ
ഭീകരമായ ആക്രമണം
നടത്തുകയും
ചെയ്തവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ആലപ്പാട്
പഞ്ചായത്തിലെ കരിമണല്‍ ഖനനം
*10.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മത്സ്യ
സമ്പന്നവും കാര്‍ഷിക
സമൃദ്ധവുമായിരുന്ന
കരുനാഗപ്പളളി
താലൂക്കിലെ ആലപ്പാട്
പഞ്ചായത്ത്
അശാസ്ത്രീയമായ കരിമണല്‍
ഖനനം മൂലം നാശത്തിന്റെ
വക്കിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എെ.ആര്.ഇ.
നടത്തിവരുന്ന കരിമണല്‍
ഖനനം ഇൗ മേഖലയില്‍
ഉണ്ടാക്കിയിട്ടുളള
നാശനഷ്ടങ്ങള്‍
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(സി)
ഖനനത്തിന്
മുമ്പ് 89.5 ചതുരശ്ര
കിലോമീറ്ററുണ്ടായിരുന്ന
ആലപ്പാട് വില്ലേജിന്റെ
ഭൂവിസ്തൃതി 7.6 ചതുരശ്ര
കിലോമീറ്ററായി
ചുരുങ്ങിയ വസ്തുത
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
കരിമണല്‍
ഖനനം തീരത്തേയും
തീരക്കടലിലെയും ജെെവ
വ്യവസ്ഥയെ ബാധിച്ചതായും
മത്സ്യത്തൊഴിലാളി
സമൂഹത്തിന് വന്‍
ആഘാതമുണ്ടാക്കുന്നുവെന്നും
സര്‍ക്കാര്‍ നിയോഗിച്ച
റ്റി.എം.മഹാദേവന്
കമ്മിറ്റി
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
ആലപ്പാട്ടെ
കരിമണല്‍ ഖനനം
സംബന്ധിച്ച് കേരള
നിയമസഭ പരിസ്ഥിതി സമിതി
(2016-19)യുടെ എട്ടാമത്
റിപ്പോര്‍ട്ടിലെ
ഏതൊക്കെ ശിപാര്‍ശകള്‍
ഇതിനകം
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(എഫ്)
ആലപ്പാട്ടെ
ജനങ്ങള്‍ നടത്തുന്ന
അതിജീവന സമരം
ഒത്തുതീര്‍പ്പാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
*11.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എസ്.ശർമ്മ
,,
എന്‍. വിജയന് പിള്ള
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വാണിജ്യ വികസനത്തിന്
കുതിപ്പേകുമെന്ന്
പ്രതീക്ഷിക്കുന്ന
വിഴിഞ്ഞം തുറമുഖ പദ്ധതി
നിശ്ചിത സമയരേഖ പ്രകാരം
പുരാേഗമിക്കുന്നുണ്ടാേ;
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
വേഗത
വര്‍ദ്ധിപ്പിക്കാനായി
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടാേ;
(ബി)
പാറ
ലഭിക്കുന്നതിനുള്ള
പ്രശ്നങ്ങള്‍ മറയാക്കി,
അദാനി കമ്പനി
നിര്‍മ്മാണ
പ്രവൃത്തികള്‍
വെെകിപ്പിക്കാതിരിക്കാന്
സര്‍ക്കാര്‍
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
തുറമുഖത്തെ
പ്രധാന
റെയില്‍പാതയുമായി
ബന്ധിപ്പിക്കുന്നതിനുള്ള
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടാേ;
(ഡി)
വിഴിഞ്ഞം
തുറമുഖ പദ്ധതി മൂലം
ജീവനാേപാധി
നഷ്ടപ്പെടുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
നഷ്ടപരിഹാരത്തിനായുള്ള
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമാേ?
സാമൂഹ്യ
മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ
പ്രചരണം തടയുവാന്‍ നടപടി
*12.
ശ്രീ.എം.
നൗഷാദ്
,,
പുരുഷന് കടലുണ്ടി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സങ്കുചിതതാല്പര്യ
സംരക്ഷണത്തിനായി
വര്‍ഗ്ഗീയ വിഭജനം
സാധ്യമാക്കുകയെന്ന
ദ്രോഹബുദ്ധിയോടെ
സാമൂഹ്യ
മാധ്യമങ്ങളിലൂടെ
നടത്തുന്ന വിദ്വേഷ
പ്രചരണങ്ങള്‍
തടയുന്നതിനും
ഇത്തരക്കാരെ
മാതൃകാപരമായി
ശിക്ഷിക്കുന്നതിനും
പോലീസ് ജാഗ്രത
പാലിക്കുന്നുണ്ടോ;
(ബി)
നവോത്ഥാന
മൂല്യങ്ങളെ
പിന്തുണച്ചതിന്റെ
പേരില്‍ സാംസ്കാരിക
മേഖലയിലെ പ്രമുഖരെയും
പുരോഗമന
സാമൂഹ്യപ്രവര്‍ത്തകരെയും
സാമൂഹ്യ
മാധ്യമങ്ങളിലൂടെ
അധിക്ഷേപിക്കുന്നത്
അവസാനിപ്പിക്കാന്‍
എന്ത് സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള
ഭരണകര്‍ത്താക്കളെയും
മറ്റും
അധിക്ഷേപിക്കുകയെന്ന
ലക്ഷ്യത്തോടെ
ജാതിപരാമര്‍ശം
നടത്തുന്നവര്‍ക്കെതിരെ
കൈക്കൊണ്ടുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
വനിത
മതിലും നവോത്ഥാന മൂല്യങ്ങളും
*13.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം നവോത്ഥാന
മൂല്യങ്ങള്‍ക്ക്
കോട്ടങ്ങള്‍
സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ
മൂല്യങ്ങള്‍ക്കാണ്
ശോഷണം സംഭവിച്ചതെന്നും
അതിന് ഉത്തരവാദികള്‍
ആരെന്നും
വ്യക്തമാക്കുമോ;
(സി)
നവോത്ഥാന
മൂല്യങ്ങള്‍
സംരക്ഷിക്കുന്നതിനായി
ജാതി സംഘടനകളുടെ യോഗം
വിളിച്ചുകൂട്ടണമെന്ന്
തീരുമാനിച്ചത് ഏത്
സാഹചര്യത്തിലാണ്;
(ഡി)
ഹിന്ദുമത
സംഘടനകളെ മാത്രം
വിളിച്ചുകൂട്ടിവേണം
കേരളത്തില്‍ നവോത്ഥാനം
സൃഷ്ടിക്കേണ്ടത് എന്ന
നിഗമനത്തില്‍ എത്തിയത്
എന്തുകൊണ്ടാണ് എന്ന്
വെളിപ്പെടുത്താമോ;
(ഇ)
വനിത
മതില്
സംഘടിപ്പിക്കുന്നത്
സംബന്ധിച്ച തീരുമാനം
പ്രസ്തുത ജാതി
സംഘടനകളുടെ യോഗത്തിലാണോ
എടുത്തത്
എന്നറിയിക്കാമോ;
(എഫ്)
നവോത്ഥാന
മൂല്യങ്ങള്‍
സംരക്ഷിക്കുന്നതിന്
മറ്റ്
സമുദായത്തില്‍പ്പെട്ട
സംഘടനകള്‍ക്ക് യാതൊരു
പങ്കും ഇല്ലായെന്ന്
വിലയിരുത്തുന്നുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തിലാണോ
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവരെ
ഡിസംബറില്‍ ചേര്‍ന്ന
യോഗത്തില്‍ നിന്നും
ഒഴിവാക്കിയത് എന്ന്
വ്യക്തമാക്കാമോ?
മാവാേയിസ്റ്റ്
ഭീഷണി നേരിടുന്നതിന് നടപടി
*14.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാെട്ടിയൂര്
പഞ്ചായത്തിലെ
അമ്പായത്താേട് ടൗണില്‍
പത്താേളം വരുന്ന
മാവാേയിസ്റ്റ് സംഘം
ആയുധങ്ങളുമേന്തി
പ്രകടനം നടത്തിയ വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(ബി)
ഇവരുടെ
സാന്നിധ്യം
അറിയിക്കുന്നതിനായി
ഏതെല്ലാം സ്ഥലങ്ങളില്‍
പാേസ്റ്ററുകള്
പതിപ്പിച്ചതായാണ്
ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്;
(സി)
വനപ്രദേശത്താേടു
ചേര്‍ന്നു കിടക്കുന്ന
വീടുകളില്‍ നിന്നും
ഇവര്‍ ഭക്ഷ്യ
ധാന്യങ്ങള്‍
ശേഖരിക്കുന്നതായി
റിപ്പാേര്‍ട്ട്
ചെയ്തിട്ടുണ്ടാേ;
(ഡി)
ഇവരുടെ
സാന്നിധ്യം
മനസ്സിലാക്കുന്നതില്‍
പാേലീസ് ഇന്റലിജന്‍സിന്
വീഴ്ച
സംഭവിച്ചിട്ടുണ്ടാേ;
വ്യക്തമാക്കാമോ;
(ഇ)
മാവാേയിസ്റ്റ്
ഭീഷണി നേരിടുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദീകരിക്കുമാേ?
അനധികൃത
ആയുധ പരിശീലനം
*15.
ശ്രീ.ഡി.കെ.
മുരളി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ബി.സത്യന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
പോലീസ് സ്റ്റേഷനുനേരെ
ബോംബാക്രമണം നടത്തിയ
ആര്.എസ്.എസ് ജില്ല
നേതാവ് സംഘമന്ദിര്‍
എന്ന ആര്.എസ്.എസ്.
ഓഫീസില്‍ ഒളിച്ച്
താമസിച്ച് അക്രമ
പ്രവര്‍ത്തനം നടത്തി
വന്ന
ഇതരജില്ലക്കാരനെന്ന്
തെളിയുകയും ആ ഓഫീസില്‍
നിന്നും മാരകായുധങ്ങള്‍
കണ്ടെടുക്കുകയും ചെയ്ത
പശ്ചാത്തലത്തില്‍ ആ
സംഘടനയുടെ ഓഫീസുകള്‍
മറ്റുസ്ഥലങ്ങളില്‍
നിന്നുള്ള
ക്രിമിനലുകളുടെ
ഒളിത്താവളമാക്കുന്ന
പ്രവണത
അവസാനിപ്പിക്കാന്‍
പോലീസ് നിരീക്ഷണം
ശക്തിപ്പെടുത്താന്‍
നടപടിയെടുക്കുമോ;
(ബി)
ശാഖകള്‍
എന്ന പേരില്‍ പോലീസ്
നിയമത്തിന് വിരുദ്ധമായി
നടത്തുന്ന
കായികപരിശീലനവും ആയുധ
പരിശീലനവും തടയാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ;
(സി)
തിരുവനന്തപുരത്ത്
മലയിന്‍കീഴില്‍
ആര്‍എസ്.എസ്.
നിയന്ത്രണത്തിലുള്ള
സ്കൂള്‍ വളപ്പില്‍
നിന്ന് മാരകശക്തിയുള്ള
ബോംബുകള്‍ കണ്ടെത്തിയ
പശ്ചാത്തലത്തില്‍
നിയമവിരുദ്ധമായ
കായികപരിശീലനത്തിനായി
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെയും
ആരാധനാലയങ്ങളുടെയും
പരിസരം
ഉപയോഗിക്കുന്നത്
അവസാനിപ്പിക്കാന്‍
കര്‍ശന നടപടി
സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
സപ്ലൈകോയുടെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന് നടപടി
*16.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
പ്രവര്‍ത്തനം
വിപുലമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
സപ്ലൈകോ
ഗൃഹോപകരണങ്ങളുടെ വില്പന
തുടങ്ങുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വീട്ടിലേക്ക്
വേണ്ട എല്ലാ സാധനങ്ങളും
ലഭിക്കുന്ന ഷോപ്പിംഗ്
മാളുകള്‍
തുടങ്ങുന്നതിന് സപ്ലൈകോ
ആലോചിക്കുന്നുണ്ടോ;
(ഡി)
ഉത്സവകാലങ്ങളില്‍
പൊതുവിപണിയില്‍
ഉണ്ടാകുന്ന വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സപ്ലൈകോ ഏതൊക്കെ
തരത്തിലുളള
ഇടപെടലുകളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ?
പകര്‍ച്ച
വ്യാധികള്‍ തടയുന്നതിന്
നടപടികള്‍
*17.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരം
പടര്‍ന്നുപിടിച്ച
എലിപ്പനി മൂലം 200ഓളം
പേര് മരണപ്പെട്ട
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ബി)
എച്ച്.1.എന്‍.1
പനി ബാധിച്ച് കഴിഞ്ഞ
നവംബറില്‍ മാത്രം 24
പേര് മരിച്ചെന്ന്
ആരോഗ്യവകുപ്പ്
കണ്ടെത്തുകയുണ്ടായോ;
(സി)
വിവിധതരം
പനി ബാധിച്ച് എത്രപേര്‍
ഇപ്പോള്‍ സംസ്ഥാനത്ത്
വിവിധ
ആശുപത്രികളിലുണ്ടെന്ന
വിവരം ലഭ്യമാണോ;
(ഡി)
പനി
അടക്കമുള്ള പകര്‍ച്ച
വ്യാധികള്‍ തടയുന്നതിന്
ആരോഗ്യ വകുപ്പ്
കൈക്കൊണ്ടുവരുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കാമോ?
കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച
മണ്ണെണ്ണ
*18.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
പഞ്ചസാരക്ക് കേന്ദ്ര
സര്‍ക്കാര്‍ സബ്സിഡി
നല്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(ബി)
പ്രളയസമയത്ത്
കേന്ദ്ര സര്‍ക്കാര്‍
മണ്ണെണ്ണ
അനുവദിച്ചതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഈ
മണ്ണെണ്ണ ഏതൊക്കെ
വിഭാഗക്കാര്‍ക്കാണ്
നല്‍കേണ്ടതെന്ന
തീരുമാനം
കെെക്കൊണ്ടിട്ടുണ്ടോ;
(ഡി)
അനുവദിച്ച
മണ്ണെണ്ണ പൂര്‍ണ്ണമായും
വിതരണം
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആരോഗ്യ
മേഖലയുടെ ശാക്തീകരണം
*19.
ശ്രീ.കാരാട്ട്
റസാഖ്
,,
എ. എന്‍. ഷംസീര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
യു.ഡി.എഫ്
സര്‍ക്കാരുകളുടെ
സ്വകാര്യ മേഖലാ പ്രീണന
നയത്തിന്റെ ഫലമായി
സര്‍ക്കാര്‍
ആശുപത്രികളുടെ
പ്രവര്‍ത്തനം
ദുര്‍ബലപ്പെടുകയും ആതുര
മേഖലയില്‍
വാണിജ്യവല്‍ക്കരണം
നടക്കുകയും
ചെയ്തതിനാല്‍, അമിതമായ
ചികിത്സാ ചെലവുകള്‍
കാരണം രോഗികള്‍
കടക്കെണിയിലാകുന്നത്
അവസാനിപ്പിക്കുന്നതിനായി
പൊതു ആരോഗ്യമേഖലയെ
ശാക്തീകരിക്കാന്‍
ആരംഭിച്ചിട്ടുള്ള
കുടുംബാരോഗ്യ
കേന്ദ്രങ്ങളുടെ
വ്യാപനത്തിനായി നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
സാമൂഹികാരോഗ്യ
കേന്ദ്രങ്ങളിലും
കുടുംബാരോഗ്യ
കേന്ദ്രങ്ങളിലും
ഉച്ചയ്ക്കു ശേഷവും
ഒ.പി. ചികിത്സാ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടി
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
ഇതിനായി
എത്ര മെഡിക്കല്‍, പാരാ
മെഡിക്കല്‍ ജീവനക്കാരെ
പുതിയതായി
നിയമിച്ചെന്ന്
അറിയിക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലെ സംവരണതത്ത്വം
*20.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലേക്ക്
കെ.പി.എസ്.സി. വഴി
ഉദ്യോഗാര്‍ത്ഥികളെ
തെരഞ്ഞെടുക്കുന്ന നടപടി
ഏത് ഘട്ടത്തിലാണ്; ഇതു
സംബന്ധിച്ച
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിക്കുന്നതിന്
നിലവില്‍ എന്ത്
തടസ്സമാണുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിന്റെ
സ്പെഷ്യല്‍ റൂള്‍ വഴി
സംവരണതത്ത്വം
അട്ടിമറിച്ചുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കെ.എ.എസിന്റെ
രണ്ടും മൂന്നും
സ്ട്രീമുകളിലേക്കുള്ള
നിയമനങ്ങളില്‍ സംവരണം
നടപ്പിലാക്കാത്ത
സാഹചര്യത്തില്‍
കെ.എ.എസ്. വഴി നിയമനം
നല്കുന്ന മൊത്തം
തസ്തികകളില്‍ 50 ശതമാനം
സംവരണതത്ത്വം എപ്രകാരം
നടപ്പിലാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഉയര്‍ന്ന
ഉദ്യോഗ തലങ്ങളില്‍
സംവരണ സമുദായങ്ങളുടെ
പ്രാതിനിധ്യം
കുറയ്ക്കുന്ന നിലപാട്
തിരുത്തുന്നതിനും
കെ.എ.എസ്സിന്റെ രണ്ടും
മൂന്നും സ്ട്രീമുകളില്‍
കൂടി സംവരണതത്ത്വം
ബാധകമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
വിലക്കയറ്റം
തടയുന്നതിന് സപ്ലെെകോ
സ്വീകരിക്കുന്ന നടപടികള്‍
*21.
ശ്രീ.കെ.
ദാസന്
,,
കെ.സുരേഷ് കുറുപ്പ്
,,
എം. മുകേഷ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ വിപണി വില
പിടിച്ചുനിര്‍ത്തുന്നതിന്
സപ്ലെെകോ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സപ്ലെെകോയുടെ
ഫലപ്രദമായ ഇടപെടല്‍മൂലം
സംസ്ഥാനത്ത് അരിവില
എത്രത്തോളമാണ്
കുറഞ്ഞിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഏതെല്ലാം
സംസ്ഥാനങ്ങളില്‍
നിന്നാണ് അരി ഇറക്കുമതി
ചെയ്യുന്നത്;
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തുടനീളം
നിത്യോപയോഗ
സാധനങ്ങള്‍ മിതമായ
വിലയ്ക്ക്
ലഭ്യമാക്കുന്നതിന്
സപ്ലെെകോയുടെ കൂടുതല്‍
ഒൗട്ട് ലെറ്റുകള്‍
ആരംഭിക്കുവാനും
നിലവിലുള്ളവ
നവീകരിക്കുവാനും നടപടി
സ്വീകരിക്കുമോ?
അര്‍ഹതപ്പെട്ടവരെ
മുന്‍ഗണനാ ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍ നടപടി
*22.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണത്തില്‍ മുന്‍ഗണനാ
ലിസ്റ്റില്‍ നിന്നും
അര്‍ഹതപ്പെട്ട പലരും
ഒഴിവാക്കപ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അര്‍ഹതപ്പെട്ടവരെ
മുന്‍ഗണനാ ലിസ്റ്റില്‍
ഉള്‍പ്പെടുത്താനുള്ള
നടപടികള്‍
തുടരുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നവോത്ഥാന
മൂല്യങ്ങളുടെ സംരക്ഷണം
*23.
ശ്രീ.പി.
ഉണ്ണി
,,
ബി.സത്യന്
,,
യു. ആര്. പ്രദീപ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളെ
അന്ധവിശ്വാസങ്ങളിലേയ്ക്കും
അനാചാരങ്ങളിലേയ്ക്കും
തള്ളിവിട്ട്
സംസ്ഥാനത്തെ
നൂറ്റാണ്ടുകള്‍ക്ക്
പുറകിലേയ്ക്ക് തിരികെ
കൊണ്ടുപോകാന്‍
മന:പൂര്‍വ്വമായ
ശ്രമങ്ങള്‍ നടക്കുന്ന
സാഹചര്യത്തില്‍,
നവോത്ഥാന മൂല്യങ്ങളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സുപ്രീംകോടതി
വിധി അനുസരിച്ച് ഭരണഘടന
അനുശാസിക്കുന്ന മൗലിക
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിന്റെ
പേരില്‍ സംസ്ഥാന
സര്‍ക്കാരിനെ
പിരിച്ചുവിടുമെന്ന്
ഭീഷണി മുഴക്കുന്ന
കേന്ദ്ര മന്ത്രിമാര്‍
അടക്കമുള്ള സംഘപരിവാര്‍
- ബി.ജെ.പി.
നേതാക്കളുടെ രാഷ്ട്രീയ
മുതലെടുപ്പിനായുള്ള
ശ്രമങ്ങളെ
ചെറുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ശബരിമല
യുവതീപ്രവേശം
സംബന്ധിച്ച
സുപ്രീംകോടതി
വിധിയ്ക്ക് ശേഷം
ഭക്തിയുടെയും
വിശ്വാസത്തിന്റെയും
മറവില്‍ സംഘപരിവാര്‍
ശക്തികള്‍ നടത്തുന്ന
ഭരണഘടനാ വിരുദ്ധവും
മതസ്പര്‍ദ്ധ
വളര്‍ത്തുന്നതുമായ
സമരങ്ങളും
കലാപശ്രമങ്ങളും
നേരിടുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നവോത്ഥാന
മൂല്യങ്ങള്‍
സംരക്ഷിക്കുന്നതിന്
ജാതി, മത, ലിംഗ
ഭേദമന്യേ പൊതുജന
പങ്കാളിത്തത്തോടെയുള്ള
കൂട്ടായ പരിശ്രമങ്ങള്‍
തുടര്‍ന്നും
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ക്രമസമാധാനം
ഉറപ്പ് വരുത്തുന്നതിന് നടപടി
*24.
ശ്രീ.റോജി
എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആക്രമണം
നടത്തുന്നവര്‍ക്കെതിരെയും
വിധ്വംസക
പ്രവര്‍ത്തനങ്ങള്‍
അഴിച്ചു
വിടുന്നവര്‍ക്കെതിരെയും
ശക്തമായ നിയമ നടപടികള്‍
സ്വീകരിക്കുന്നതിനും
ജനങ്ങളുടെ
സ്വൈരജീവിതവും
ക്രമസമാധാനവും ഉറപ്പ്
വരുത്തുന്നതിനും
പോലീസിന് സാധിക്കാതെ
വന്നു എന്ന ആക്ഷേപം
ഉയർന്നത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ശബരിമലയിലെ
യുവതീപ്രവേശത്തെ
തുടര്‍ന്ന് സംസ്ഥാനത്ത്
വ്യാപകമായ തോതില്‍
ആര്.എസ്.എസ്.,
ബി.ജെ.പി.
പ്രവര്‍ത്തകരും
സി.പി.എം.
പ്രവര്‍ത്തകരും അക്രമം
അഴിച്ചു വിട്ടതും
ജനപ്രതിനിധികളുടെ
വീടുകള്‍ക്ക് നേരെയും
ആരാധനാലയങ്ങള്‍ക്ക്
നേരെയും അക്രമം ഉണ്ടായ
സാഹചര്യവും സര്‍ക്കാര്‍
ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
നടന്ന അക്രമങ്ങളുടെ
അടിസ്ഥാനത്തില്‍
ഗവര്‍ണര്‍ സംസ്ഥാന
സര്‍ക്കാരില്‍ നിന്നും
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിരുന്നോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഗവര്‍ണര്‍ ഇപ്രകാരം
റിപ്പോര്‍ട്ട്
ആവശ്യപ്പെടുകയോ സംസ്ഥാന
പോലീസ് മേധാവിയെ
വിളിച്ച് വിശദീകരണം
ആരായുകയോ ചെയ്ത
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര തവണ
എന്ന് അറിയിക്കാമോ;
(ഇ)
പോലീസ്
സ്റ്റേഷന് നേരെ നടന്ന
ബോംബ് ആക്രമണ കേസിലെ
പ്രതിയെ അറസ്റ്റ്
ചെയ്യുന്നതിന് കഴിയാത്ത
സാഹചര്യം സംസ്ഥാനത്തെ
ക്രമസമാധാന
തകര്‍ച്ചയുടെ സൂചനയാണോ
എന്ന് വ്യക്തമാക്കുമോ;
(എഫ്)
ജനങ്ങളുടെ
ജീവനും സ്വത്തിനും
സംരക്ഷണം നല്‍കുന്നതിന്
ഉതകുന്ന രീതിയില്‍
സംസ്ഥാനത്തെ പോലീസ്
സംവിധാനത്തെ ഉടച്ച്
വാര്‍ക്കുന്നതിനും
അക്രമികള്‍ക്കെതിരെ
മുഖം നോക്കാതെ കര്‍ശന
നടപടി
സ്വീകരിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പകര്‍ച്ചവ്യാധി
ഇതര രോഗങ്ങള്‍ കുറയ്ക്കാന്‍
നൂതന പദ്ധതികള്‍
*25.
ശ്രീ.എസ്.രാജേന്ദ്രന്
,,
എ.എം. ആരിഫ്
,,
പുരുഷന് കടലുണ്ടി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
പകര്‍ച്ചവ്യാധി
പ്രതിരോധത്തില്‍ മികച്ച
പുരോഗതി കൈവരിച്ച
സാഹചര്യത്തില്‍
പകര്‍ച്ചവ്യാധി ഇതര
രോഗങ്ങള്‍
കുറയ്ക്കുന്നതിനായി
നൂതന പദ്ധതികള്‍
ആസൂത്രണം ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്തരം
രോഗങ്ങളുടെ വ്യാപനവും
പ്രത്യാഘാതങ്ങളും
സംബന്ധിച്ച് പഠനം
നടത്തുന്നതിനായി
വിവരശേഖരണം നടത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വിവരശേഖരണം
നടത്തുന്നതിന്
ആരെയെല്ലാമാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതിയുടെ
ഭാഗമാകുന്ന
ആരോഗ്യപ്രവര്‍ത്തകര്‍ക്കും
മേല്‍നോട്ട ചുമതല
വഹിക്കുന്ന ജില്ലാ
മെഡിക്കല്‍
ഓഫീസര്‍മാര്‍ക്കും ഇതു
സംബന്ധിച്ച് എന്തെല്ലാം
പരിശീലനങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍ തടയാന്‍
നടപടി
*26.
ശ്രീ.ഐ.ബി.
സതീഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൈബര്‍
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുട്ടികള്‍ക്കെതിരെ
ഓണ്‍ലൈന്‍ വഴിയുളള
ലൈംഗികാതിക്രമങ്ങളും
ചൂഷണങ്ങളും
കണ്ടെത്തുന്നതിനും
തടയുന്നതിനും 'കേരള
പോലീസ് കൗണ്ടര്‍
ചൈല്‍ഡ് സെക്ഷ്വല്‍
എക്സ്പ്ലോയിറ്റേഷന്‍'
എന്ന പേരില്‍ പ്രത്യേക
സംഘത്തിന് രൂപം
നല്‍കിയിട്ടുണ്ടോ;
(സി)
ഇന്റര്‍നെറ്റിന്റെ
സുരക്ഷിതമായ ഉപയോഗം,
ചതിക്കുഴികള്‍ എന്നിവ
സംബന്ധിച്ചും സൈബര്‍
കുറ്റകൃത്യങ്ങളെക്കുറിച്ചും
യുവജനങ്ങള്‍ക്ക്
ബോധവത്കരണം
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
സൈബര്‍
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്നവര്‍ക്കെതിരെ
നിലവില്‍ എന്തെല്ലാം
നിയമ നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ?
പ്രളയാനന്തര
കേരള പുന:സൃഷ്ടി
*27.
ശ്രീ.സജി
ചെറിയാന്
,,
കെ.സുരേഷ് കുറുപ്പ്
,,
എ.എം. ആരിഫ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
പൂര്‍ണ്ണമായും തകര്‍ന്ന
വീടുകള്‍ക്കു പകരം
മഴക്കാലത്തിനു മുമ്പായി
പുതിയ വീടുകള്‍
നിര്‍മ്മിക്കുകയെന്ന
ലക്ഷ്യത്തോടെ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
പ്രളയാനന്തര
കേരള പുന:സൃഷ്ടിക്കായി
ആവിഷ്കരിച്ചിട്ടുള്ള റീ
ബില്‍ഡ് കേരള
പ്രവര്‍ത്തനം
ദ്രുതഗതിയിലാക്കുന്നതിന്
നടത്തുന്ന ഇടപെടലുകള്‍
വിശദമാക്കാമോ;
(സി)
പ്രശംസനീയമായ
വിധം ദുരിതാശ്വാസ,
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
നടത്തിയ പ്രളയകാലത്തെ
കൂട്ടായ്മ തകര്‍ക്കാനും
സാലറി ചലഞ്ച്
ഉള്‍പ്പെടെയുള്ള
ധനസമാഹരണ
മാര്‍ഗ്ഗങ്ങള്‍
അട്ടിമറിക്കാനും
നടത്തിയ ശ്രമങ്ങളെ
അതിജീവിച്ചുകൊണ്ട്
എല്ലാവരുടെയും
സഹകരണത്തോടെ
നടത്താനുദ്ദേശിക്കുന്ന
ഹ്രസ്വകാല, ദീര്‍ഘകാല
പുനര്‍നിര്‍മ്മാണ
പദ്ധതികള്‍
എന്തെല്ലാമാണ്; ഇതിന്റെ
രൂപരേഖ തയ്യാറാക്കി
പ്രവര്‍ത്തനം
സജ്ജമാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
പൊതു
ആരോഗ്യ സംവിധാനം
ശാക്തീകരിക്കുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍
*28.
ശ്രീ.രാജു
എബ്രഹാം
,,
പി.വി. അന്‍വര്‍
,,
മുരളി പെരുനെല്ലി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യപരിരക്ഷ
ജനങ്ങളുടെ അവകാശമെന്ന
സര്‍ക്കാര്‍
നിലപാടിനനുസൃതമായി പൊതു
ആരോഗ്യ സംവിധാനം
ശാക്തീകരിക്കുന്നതിന്
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളില്‍
ഗുണമേന്മയുള്ള
ചികിത്സയും അതോടൊപ്പം
മാന്യമായ പെരുമാറ്റവും
രോഗികള്‍ക്ക്
ലഭിക്കുന്നുവെന്ന്
ഉറപ്പാക്കാനായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
സര്‍ക്കാര്‍
ആശുപത്രികളിലെ
ലബോറട്ടറി
സൗകര്യങ്ങളുടെയും
സ്കാനിംഗ്
ഉള്‍പ്പെടെയുള്ള രോഗ
നിര്‍ണ്ണയ
സംവിധാനങ്ങളുടെയും
അപര്യാപ്തത
പരിഹരിക്കാനായി ചെയ്തു
വരുന്ന കാര്യങ്ങള്‍
അറിയിക്കാമോ;
(ഡി)
മറ്റിടങ്ങളെക്കാൾ
ശിശുമരണ നിരക്ക്
ഉയര്‍ന്നു നില്ക്കുന്ന
അട്ടപ്പാടിയുള്‍പ്പെടെയുള്ള
പട്ടിക ഗോത്രവര്‍ഗ്ഗ
മേഖലകളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
പ്രത്യേക സൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ജനറിക്
മരുന്നുകള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
*29.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.ഡി. പ്രസേനന്‍
,,
എം. രാജഗോപാലന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബ്രാന്‍ഡഡ്
മരുന്നുകള്‍ക്ക് വളരെ
ഉയര്‍ന്ന വില പരമാവധി
ചില്ലറ വില്പന വിലയായി
രേഖപ്പെടുത്തിക്കൊണ്ട്
നിര്‍മ്മാതാക്കളും
വിതരണക്കാരും
പാവപ്പെട്ട രോഗികളെ
ചൂഷണം
ചെയ്യുന്നതിനെതിരെ
ജനറിക് മരുന്നുകള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍ എത്രമാത്രം
ഫലവത്തായിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ബ്രാന്‍ഡഡ്
മരുന്നുകളുടെ വില
നിയന്ത്രണത്തിന്
സംസ്ഥാന സര്‍ക്കാരിന്
അധികാരമില്ലാത്തതിനാല്‍
മരുന്ന് വ്യാപാരികളുടെ
ചൂഷണം
പ്രതിരോധിക്കാനായി
കാരുണ്യ- കമ്മ്യൂണിറ്റി
ഫാര്‍മസികള്‍
വ്യാപിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
നിലവില്‍ ഇത്തരത്തില്‍
എത്ര ഫാര്‍മസികള്‍
ഉണ്ടെന്നും പുതിയതായി
കാരുണ്യ ഫാര്‍മസികള്‍
തുടങ്ങുന്നതിനുള്ള
നിബന്ധനകള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(സി)
ജനറിക്
മരുന്നുകള്‍ കുറഞ്ഞ
വിലയില്‍
ലഭ്യമാക്കുകയെന്ന
ഉദ്ദേശ്യത്തോടെ കേരള
മെഡിക്കല്‍ സര്‍വീസസ്
കോര്പ്പറേഷന്
ആരംഭിച്ചിട്ടുള്ള കേരള
ജനറിക്സ് ഫാര്‍മസി
വിപുലീകരിക്കാന്‍
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ് നിയമം
*30.
ശ്രീ.യു.
ആര്. പ്രദീപ്
,,
ജെയിംസ് മാത്യു
,,
കെ.കുഞ്ഞിരാമന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആരോഗ്യ സേവന
സ്ഥാപനങ്ങളില്‍
ചികിത്സയ്ക്കും
ലബോറട്ടറി
പരിശോധനകള്‍ക്കും
എത്തുന്നവരെ
സാമ്പത്തികമായി ചൂഷണം
ചെയ്യുന്നതും
നിലവാരമില്ലാത്ത
സേവനങ്ങള്‍
നല്‍കുന്നതും
അവസാനിപ്പിക്കുന്നതിനായി
കൊണ്ടുവന്ന
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമം
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(ബി)
സേവന
നിലവാരവും ചികിത്സാ
നിരക്കും
നിശ്ചയിക്കാനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം അറിയിക്കാമോ;
ഇത്തരം സ്ഥാപനങ്ങളിലെ
ടെക്നീഷ്യന്മാര്
ഉള്‍പ്പെടെയുള്ള
ജീവനക്കാര്‍ നിശ്ചിത
യോഗ്യത ഉള്ളവരാണെന്ന്
ഉറപ്പുവരുത്താനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(സി)
സ്ഥിരം
രജിസ്ട്രേഷന്
എടുക്കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്; ഇതു
പരിശോധിച്ച് ഉറപ്പു
വരുത്താന്‍ സംവിധാനം
നിലവിലുണ്ടോ;
രജിസ്റ്റര്‍ ചെയ്യാത്ത
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നില്ലെന്ന്
ഉറപ്പു വരുത്തുവാന്‍
വേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പാരമ്പര്യ
ആയുര്‍വേദ
ചികിത്സകര്‍ക്ക്
രജിസ്ട്രേഷന്
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?