പ്രളയത്തിന്
ശേഷം ജലനിരപ്പ് ക്രമാതീതമായി
താഴുന്ന അവസ്ഥ
*211.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിന്
ശേഷം സംസ്ഥാനത്തെ
കിണറുകളിലും പുഴകളിലും
ജലനിരപ്പ് ക്രമാതീതമായി
താഴുന്ന അവസ്ഥ
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് നടത്തിയ
പഠനത്തില്‍
കണ്ടെത്തിയിട്ടുള്ള
വസ്തുതകളെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
വരുന്ന
വേനല്‍ക്കാലത്ത് ഇത്
കടുത്ത
ശുദ്ധജലക്ഷാമത്തിന്
ഇടയാക്കുമെന്ന
റിപ്പോര്‍ട്ടുകള്‍
ഗൗരവമായി
എടുത്തിട്ടുണ്ടോ;
(സി)
എങ്കില്‍
കിണറുകളുടെയും
പുഴകളുടെയും
സംരക്ഷണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
മയക്ക്
മരുന്ന് വ്യാപനത്തിനെതിരെ
നടപടി
*212.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
യു.ഡി.എഫ്.സര്‍ക്കാരിന്റെ
കാലത്ത് മദ്യലഭ്യത
കുറച്ചതാണ് മയക്ക്
മരുന്നിന്റെ
വ്യാപനത്തിന് കാരണമായത്
എന്ന ആക്ഷേപം
വസ്തുതാപരമായിരുന്നോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍
കാലയളവില്‍ ബാറുകള്‍
തുറന്ന് മദ്യലഭ്യത
വര്‍ദ്ധിപ്പിച്ച
സാഹചര്യത്തില്‍ മയക്ക്
മരുന്ന് ഉപയോഗത്തിലും
വ്യാപനത്തിലും കുറവ്
വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
നിരോധിത
ലഹരി വസ്തുക്കള്‍ വിദേശ
രാജ്യങ്ങളില്‍ നിന്നും
സംസ്ഥാനത്തേക്ക്
കടത്തിക്കൊണ്ട് വന്ന്
വ്യാപകമായി വിതരണം
ചെയ്യുന്ന
റാക്കറ്റുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന്
എന്‍ഫോഴ്സ്മെന്റിന്റെ
പ്രവര്‍ത്തനം
എത്രമാത്രം
സഹായകമായിട്ടുണ്ട്;
(ഡി)
സര്‍ക്കാര്‍
ശക്തമായ നടപടി
സ്വീകരിച്ചു എന്ന്
പ്രഖ്യാപിക്കുമ്പോഴും
മയക്ക് മരുന്ന്
റാക്കറ്റ്
ശക്തിപ്പെടുന്നതിന്റെ
കാരണം ശക്തമായ
നടപടികള്‍ ഇല്ലാത്തതും
കേരളം അവരുടെ ഒരു
സുരക്ഷിത ഹബ്ബ്
ആണെന്നതും
കൊണ്ടല്ലേയെന്ന്
വ്യക്തമാക്കുമോ;
(ഇ)
എങ്കില്‍
മയക്ക് മരുന്ന്
കടത്തിനെതിരെ നിരന്തരം
നിരീക്ഷണം
നടത്തുന്നതിനും ശക്തമായ
നടപടികള്‍
സ്വീകരിക്കുന്നതിനും
ഉത്തരവാദിത്തപ്പെട്ട
സ്ഥലങ്ങളില്‍
സമര്‍ത്ഥരായ
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിനും
അവര്‍ക്ക് ആവശ്യമായ
സംരക്ഷണം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്കുള്ള
ക്ഷേമ പ്രവര്‍ത്തനങ്ങള്‍
*213.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതര സംസ്ഥാന
തൊഴിലാളികള്‍ക്കായി
നടത്തിയ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമാേ;
(ബി)
ഇവര്‍ക്കായി
ആവാസ് എന്ന പേരില്‍
ആരാേഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
എന്ന് വിശദമാക്കാമോ?
പട്ടിക
ഗോത്രവര്‍ഗ്ഗക്കാരുടെ
സാമ്പത്തിക-സാമൂഹിക ഉന്നമനം
*214.
ശ്രീ.ഡി.കെ.
മുരളി
,,
കെ.കുഞ്ഞിരാമന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍
അധിവസിക്കുന്ന 101
ഊരുകള്‍
വികസിപ്പിക്കുന്ന
പദ്ധതിയുടെ നിര്‍വഹണം
ത്വരിതപ്പെടുത്തുന്നതിനും
ഊരിനു പുറത്ത്
പലയിടങ്ങളിലായി
താമസിക്കുന്നവരുടെ
സാമ്പത്തിക, സാമൂഹിക
ഉന്നമനത്തിനായുള്ള
പി.കെ.കാളന് പദ്ധതി
കാര്യക്ഷമമാക്കുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
പട്ടിക
ഗോത്ര വര്‍ഗ്ഗ മേഖലയിലെ
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക് അധിക
തൊഴില്‍ ദിനം
ഉറപ്പാക്കാന്‍ സംസ്ഥാന
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
ട്രൈബല്‍ പ്ലസ് പ്രകാരം
കൃഷി, മൃഗസംരക്ഷണം
തുടങ്ങിയ പരമ്പരാഗത
ഉപജീവനമാര്‍ഗ്ഗങ്ങള്‍
ആധുനികവല്‍ക്കരിച്ച്
സ്ഥിര വരുമാനം
ഉറപ്പാക്കാന്‍
പദ്ധതിയുണ്ടോ;
(സി)
പട്ടിക
ഗോത്രവര്‍ഗ്ഗക്കാരായ
ഭൂരഹിതര്‍ക്ക്
വേണ്ടിയും തൊഴില്‍
നൈപുണ്യം നേടിയിട്ടുള്ള
യുവാക്കളെ
സംരംഭകരാക്കുന്നതിനു
വേണ്ടിയും പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
കോര്പ്പറേഷന്
ആവിഷ്കരിച്ച്
നടപ്പാക്കുന്ന
പദ്ധതികളുടെ ഫലപ്രാപ്തി
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കുട്ടനാടിനെ
പ്രളയത്തില്‍ നിന്ന്
സംരക്ഷിക്കാന്‍ നടപടി
*215.
ശ്രീമതി
യു. പ്രതിഭ
ശ്രീ.എസ്.ശർമ്മ
,,
കെ.സുരേഷ് കുറുപ്പ്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാടിനെ
വര്‍ഷകാല പ്രളയത്തില്‍
നിന്ന് സംരക്ഷിക്കാനുളള
തോട്ടപ്പളളി
സ്പില്‍വേയുടെ നവീകരണം
ശാസ്ത്രീയമായി
നിര്‍വ്വഹിക്കുന്നതിനും
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(ബി)
കുട്ടനാട്
പാക്കേജിന്റെ ഭാഗമായി
ജലവിഭവ വകുപ്പ്
നടപ്പാക്കുന്ന
പദ്ധതികളുടെ നിര്‍വഹണ
പുരോഗതി അറിയിക്കാമോ;
(സി)
പ്രളയത്തിന്റെ
പശ്ചാത്തലത്തിലും
വേമ്പനാട് കായല്‍
സംരക്ഷണം
കണക്കിലെടുത്തും
പമ്പാനദിയിലെ മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനും
തീര സംരക്ഷണത്തിനും
അനിവാര്യമായ പമ്പാനദീ
സംരക്ഷണ പദ്ധതിയുടെ
വിശദാംശം അറിയിക്കാമോ?
ക്ഷീരമേഖലയെ
പുനരുജ്ജീവിപ്പിക്കുവാന്‍
നടപടി
*216.
ശ്രീ.ഷാഫി
പറമ്പില്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
ഭീമമായ നഷ്ടം സംഭവിച്ച
ക്ഷീരമേഖലയെ
പുനരുജ്ജീവിപ്പിക്കുവാന്‍
ഇതിനകം എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്എന്നറിയിക്കാമോ;
(ബി)
നഷ്ടം
സംഭവിച്ച
ക്ഷീരകര്‍ഷകര്‍ക്ക്
ഉരുക്കളെ വാങ്ങുന്നതിന്
പദ്ധതി വിഹിതത്തില്‍
നിന്നും ധനസഹായം
നല്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
പശു
നഷ്ടപ്പെട്ട കര്ഷകന്
ഉരു ഒന്നിന്
മുപ്പതിനായിരം രൂപയും
പരമാവധി തൊണ്ണൂറായിരം
രൂപയും എന്ന്
നിജപ്പെടുത്തിയിട്ടുള്ളത്
മൂന്നില്‍ കൂടുതല്‍
ഉരുക്കള്‍ നഷ്ടപ്പെട്ട്
ജീവനോപാധി ഇല്ലാതായ
ക്ഷീരകര്‍ഷകർക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കിയ
സാഹചര്യത്തില്‍ ഈ
നിബന്ധനയില്‍ ഇളവ്
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
സാമൂഹ്യക്ഷേമ
പദ്ധതികളില്‍ പട്ടിക
വിഭാഗങ്ങളുടെ പ്രാതിനിധ്യം
*217.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയില്‍ പട്ടിക
വിഭാഗങ്ങളില്‍പ്പെട്ട
ജനങ്ങളുടെ പ്രാതിനിധ്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
തൊഴിലുറപ്പ്
പദ്ധതിയില്‍ ഇവരുടെ
പങ്കാളിത്തം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പട്ടിക
വിഭാഗത്തില്‍പ്പെട്ട
ജനങ്ങള്‍ക്കിടയില്‍
സാമൂഹ്യക്ഷേമ
പെന്‍ഷനുകളുടെ വിതരണം
സംബന്ധിച്ച വിവരങ്ങള്‍
വിശകലനം
ചെയ്തിട്ടുണ്ടോ;
(സി)
പട്ടിക
വിഭാഗങ്ങളുടെ ഇടയില്‍
വിധവാ പെന്ഷന്, വയോജന
പെന്ഷന് എന്നിവ
ലഭിക്കാനാർഹരായ
എല്ലാവർക്കും പെന്ഷന്
നൽകുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
പട്ടിക
വിഭാഗത്തില്‍പ്പെട്ട
സ്ത്രീകളുടെ
വിദ്യാഭ്യാസ നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
നിന്നുളള പട്ടിക വിഭാഗം
പെണ്‍കുട്ടികളുടെ
കൊഴിഞ്ഞ് പോക്ക്
തടയുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(എഫ്)
പ്രൊഫഷണല്‍
കോഴ്സുകളില്‍
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍
ജീവനക്കാരുടെ
മക്കളല്ലാത്ത പട്ടിക
വിഭാഗക്കാരുടെ
പ്രാതിനിധ്യം
കൂട്ടുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ന്യൂജെന്‍
മയക്കുമരുന്നുകളുടെ ഉപഭോഗം
തടയാന്‍ നടപടി
*218.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതുതലമുറയില്‍പ്പെട്ട
മയക്കുമരുന്നുകളുടെ
വ്യാപനം വര്‍ദ്ധിച്ച്
വരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പല
രൂപത്തിലും പല
ഭാവത്തിലുമുളള
ന്യൂജെന്‍
മയക്കുമരുന്നുകള്‍
തിരിച്ചറിയാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവില്‍ ഉള്ളത്;
വിശദമാക്കുമോ;
(സി)
മയക്കുമരുന്നുകളുടെ
ഉപഭോഗം
വര്‍ദ്ധിച്ചുവരുന്നത്
തടയാന്‍ സ്വീകരിച്ച്
വരുന്ന നടപടികള്‍
വ്യക്തമാക്കുമോ?
പട്ടികഗോത്രവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുളള
വിദ്യാഭ്യാസ പ്രോത്സാഹന
പദ്ധതി
*219.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
കെ. ബാബു
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്രവര്ഗ്ഗക്കാരെ
വികസനത്തിന്റെ
മുഖ്യധാരയിലേക്കെത്തിക്കുകയെന്ന
ലക്ഷ്യത്തോടെ
നടപ്പാക്കി വരുന്ന
വിദ്യാഭ്യാസ
പ്രോത്സാഹന
പദ്ധതികളുടെ പുരോഗതി
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സാമ്പത്തിക
ബാധ്യതകൊണ്ടും വിവിധ
കോഴ്സുകള്‍
തിരഞ്ഞെടുക്കേണ്ടത്
സംബന്ധിച്ച് വേണ്ടത്ര
അറിവില്ലാത്തതിനാലും
പട്ടികഗോത്രവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളില്‍
ഗണ്യമായ വിഭാഗം ഉന്നത
വിദ്യാഭ്യാസത്തിന്
താല്പര്യം കാണിക്കാത്ത
പ്രശ്നം പരിഹരിക്കാന്‍
പരിപാടിയുണ്ടോ;
(സി)
വിദ്യാഭ്യാസം
നേടിയ പലര്‍ക്കും
അവരുടെ യോഗ്യതയ്ക്ക്
അനുസരിച്ചുള്ള ജോലി
ലഭിക്കുന്നില്ലെന്ന
പ്രശ്നം
പരിഹരിക്കുന്നതിനും
ആധുനിക സ്വയംതാെഴില്
സംരംഭങ്ങള്‍
നടപ്പാക്കുന്നതിനും
പദ്ധതിയുണ്ടോ;
വ്യക്തമാക്കാമോ?
നാട്ടാനകളുടെ
വിവരങ്ങള്‍ക്ക് മൊബൈല്‍ ആപ്പ്
*220.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നാട്ടാനകളുടെ
സമ്പൂര്‍ണ്ണ വിവരങ്ങള്‍
അടങ്ങിയ ഡി.എന്‍.എ.
പ്രൊഫൈലിംഗ്
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ആനകളെക്കുറിച്ചുള്ള
എന്തെല്ലാം വിവരങ്ങളാണ്
ശേഖരിക്കുന്നതെന്നും അവ
പ്രായോഗിക തലത്തില്‍
ഏതൊക്കെ രീതിയില്‍
ഉപയോഗപ്പെടുമെന്നും
അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ ആനകളുടെയും
ഉടമസ്ഥരുടെയും
പാപ്പാന്മാരുടെയും പേര്
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ശേഖരിച്ച
വിവരങ്ങള്‍
ഉപയോഗപ്രദമാക്കുന്നതിന്
മൊബൈല്‍ ആപ്പ്
വികസിപ്പിക്കുമോ;
വ്യക്തമാക്കുമോ?
നവോത്ഥാന
മൂല്യസംരക്ഷണം
*221.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സമൂഹത്തെ നവോത്ഥാന
മൂല്യങ്ങളില്‍ നിന്നും
പുരോഗമന ആശയങ്ങളില്‍
നിന്നും
വ്യതിചലിപ്പിക്കുന്നതിനുള്ള
ശ്രമങ്ങള്‍
നടക്കുന്നതായി
കുരുതുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിന് ആധാരമായി
എന്തൊക്കെ കാര്യങ്ങളാണ്
ഈ സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
ഉണ്ടായിട്ടുള്ളത്;
വിവരിക്കുമോ;
(സി)
ഇതില്‍
നിന്നും കേരള സമൂഹത്തെ
മാറ്റി
ചിന്തിപ്പിക്കുന്നതിനും
നവോത്ഥാന മൂല്യ
സംരക്ഷണത്തിനുമായി
സാംസ്ക്കാരിക വകുപ്പ്
പരിശ്രമങ്ങള്‍
നടത്തുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
കുടിവെള്ള-ജലസേചന
പദ്ധതികള്‍
*222.
ശ്രീ.എം.
സ്വരാജ്
,,
പി.ടി.എ. റഹീം
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴവാലി,
ഇടമലയാര്‍, കാരാപ്പുഴ,
ബാണാസുരസാഗര്‍ തുടങ്ങിയ
ബൃഹദ് ജലസേചന
പദ്ധതികള്‍
പൂര്‍ത്തീകരിക്കാനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
മൂവാറ്റുപുഴവാലി ജലസേചന
പദ്ധതി,
കുടിവെള്ളത്തിനായി
മൂവാറ്റുപുഴയെ
ആശ്രയിക്കുന്ന
തൃപ്പൂണിത്തുറ നഗരസഭ
ഉള്‍പ്പെടെയുള്ള
പ്രദേശങ്ങളില്‍
കുടിവെള്ളത്തിന് ക്ഷാമം
സൃഷ്ടിക്കാനിടയുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
തിരുവനന്തപുരം
നഗരത്തിലെ കുടിവെള്ള
പ്രശ്നം
പരിഹരിക്കുന്നതിനായി
പേപ്പാറ, നെയ്യാര്‍
ഡാമുകളെ അധിക
സ്രോതസ്സായി
ഉപയോഗിക്കാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
അതിനായി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
കേരള
റൂറല്‍ വാട്ടര്‍ സപ്ലൈ
ആന്റ് സാനിറ്റേഷന്‍
ഏജന്‍സി നടപ്പാക്കുന്ന
ഗ്രാമീണ കുടിവെള്ള
പദ്ധതികളുടെ നിര്‍വ്വഹണ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ പുന:സംഘടന
*223.
ശ്രീ.കെ.
ദാസന്
,,
സി.കൃഷ്ണന്
,,
പി. ഉണ്ണി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുള്ള
വിവിധ ക്ഷേമനിധി
ബോര്‍ഡുകളെ
പുന:സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഏതൊക്കെ
ക്ഷേമനിധി ബോര്‍ഡുകളെ
സംയോജിപ്പിക്കാന്‍
ഉദ്ദേശിക്കുന്നു;
അതുവഴി ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(സി)
മുന്‍
യു.ഡി.എഫ്. സര്‍ക്കാര്‍
ഗ്രാന്റ്
നല്‍കാതിരുന്നതിനെ
തുടര്‍ന്ന് കടുത്ത
പ്രതിസന്ധിയിലായിരുന്ന
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്
കുടിശ്ശിക ആനുകൂല്യ
വിതരണത്തിനായി ഗ്രാന്റ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
അറിയിക്കാമോ;
(ഡി)
മുന്‍
സര്‍ക്കാരിന്റെ വികല
മദ്യനയം കാരണം തൊഴില്‍
നഷ്ടപ്പെട്ട
ബാര്‍ഹോട്ടല്‍
തൊഴിലാളികള്‍ക്കായി
പ്രഖ്യാപിച്ചിട്ടുളള
അബ്കാരി ക്ഷേമനിധി
ബോര്‍ഡുവഴി
നടപ്പാക്കാനുദ്ദേശിക്കുന്ന
പുരനധിവാസ പദ്ധതിയുടെ
വിശദാംശം നല്‍കാമോ?
ഡാമുകളിലെ
മണല്‍ നീക്കം ചെയ്യുന്നതിന്
നടപടി
*224.
ശ്രീ.പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ഡാമുകളിലായി
അടിഞ്ഞുകൂടിയ മണല്‍
നീക്കം ചെയ്യുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഈ
മണല്‍ ആവശ്യക്കാര്‍ക്ക്
എപ്രകാരം വിതരണം
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഡാമുകളുടേയും
റിസര്‍വോയറുകളുടേയും
സംഭരണശേഷി
*225.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡാമുകളിലും
റിസര്‍വോയറുകളിലും
പ്രളയത്തെ തുടര്‍ന്ന്
അടിഞ്ഞുകൂടിയ ചെളിയും
മണലും നീക്കി സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച
നടപടികള്‍ക്ക്
ഉന്നതാധികാര സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
ഏതൊക്കെ
ഡാമുകളില്‍ നിന്നാണ്
ചെളിയും മണലും
നീക്കുന്നത്;
(ഡി)
ഇപ്രകാരം
ലഭിക്കുന്ന മണല്‍
ടെന്‍ഡര്‍ ചെയ്ത്
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
പട്ടിക
വര്‍ഗ്ഗ വിഭാഗത്തെ
മുഖ്യധാരയിലെത്തിക്കാന്‍
പദ്ധതികള്‍
*226.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ വിഭാഗത്തെ
സമൂഹത്തിന്റെ
മുഖ്യധാരയിലെത്തിക്കുന്നതിന്
വിവിധ പദ്ധതികള്‍
നടപ്പിലാക്കിയിട്ടും
അത് പൂര്‍ണ്ണമായും
പ്രയോജനപ്രദമാകാത്തത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
ഇക്കാര്യത്തിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്; അത്
പ്രസ്തുത വിഭാഗത്തില്‍
എന്തൊക്കെ മാറ്റങ്ങള്‍
ഉണ്ടാക്കി;
വിശദമാക്കുമോ;
(സി)
മോഡല്‍
റസിഡന്‍ഷ്യല്‍
സ്ക്കൂളുകളെ
അന്താരാഷ്ട്ര
നിലവാരത്തില്‍
ഉയര്‍ത്തുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ഡി)
ആധുനിക
തൊഴില്‍
മേഖലയിലുണ്ടാകുന്ന
തൊഴിലവസരങ്ങള്‍
പട്ടികവിഭാഗക്കാര്‍ക്ക്
സ്വായത്തമാക്കുവാന്‍
അവരെ
പ്രാപ്തരാക്കുന്നതിനായി
എന്തെങ്കിലും പ്രത്യേക
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പ്രളയബാധിതരായ
പട്ടിക വിഭാഗക്കാരുടെ ക്ഷേമം
*227.
ശ്രീ.ആര്.
രാജേഷ്
,,
കെ. ബാബു
,,
പി. ഉണ്ണി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയബാധിത
പ്രദേശങ്ങളിലെ
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
പ്രത്യേക ശ്രദ്ധ
നല്കാന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ ;
(ബി)
പ്രളയത്തില്‍
കേടുപാടുകള്‍
സംഭവിക്കുകയും
പൂര്‍ണ്ണമായി
നശിക്കുകയും ചെയ്ത ഈ
വിഭാഗത്തില്‍പ്പെട്ടവരുടെ
വീടുകള്‍
അറ്റകുറ്റപ്പണി
നടത്തുന്നതിനും
പുനര്‍നിര്‍മ്മിക്കുന്നതിനും
പ്രത്യേക പദ്ധതി
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
പ്രളയത്തില്‍
നഷ്ടപ്പെട്ട
ജീവനോപാധികള്‍
വീണ്ടെടുക്കുന്നതിന്
വിവിധ കാര്‍ഷിക
പദ്ധതികളും അനുബന്ധ
പദ്ധതികളും മറ്റ്
പുനരധിവാസ പദ്ധതികളും
ആവിഷ്കരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ ക്ഷേമഫണ്ട്
*228.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നുവെന്ന്
ചൂണ്ടിക്കാട്ടി
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ക്ഷേമത്തിനായി
നീക്കിവെച്ച തുകയുടെ
അന്‍പത് ശതമാനം
വെട്ടിക്കുറച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(സി)
മുന്‍കാലങ്ങളില്‍
പ്രകൃതിദുരന്തം
ഉണ്ടായപ്പോള്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ക്ഷേമഫണ്ട് വകമാറ്റി
ചെലവഴിച്ചിട്ടില്ലാത്തതിനാല്‍,
തുക വെട്ടിക്കുറച്ച
നടപടി
പുന:പരിശോധിക്കാന്‍
തയ്യാറാകുമോ എന്ന്
വ്യക്തമാക്കുമോ?
സാംസ്കാരിക
പൈതൃകവും പാരമ്പര്യവും
സംരക്ഷിക്കുന്നതിന് നടപടി
*229.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പുരുഷന് കടലുണ്ടി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
തനതായ സാംസ്കാരിക
പൈതൃകവും പാരമ്പര്യവും
സംരക്ഷിക്കുന്നതിനും
പ്രചരിപ്പിക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
അതുല്യമായ സംസ്കാരം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ഗ്രാമങ്ങളിലും
ചെറുനഗരങ്ങളിലും
സാംസ്കാരിക
സമുച്ചയങ്ങളും ഗ്രാമീണ
കലാകേന്ദ്രങ്ങളും
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിദ്യാര്‍ത്ഥികളുടെ
കലാഭിരുചികള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
രംഗമുദ്ര എന്ന പേരില്‍
കുട്ടികളുടെ കലാസംഘം
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
*230.
ശ്രീ.എം.
രാജഗോപാലന്‍
,,
എ. എന്‍. ഷംസീര്‍
,,
എ.എം. ആരിഫ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രാമപ്രദേശങ്ങളിലെ
കുട്ടികള്‍ക്ക്
വിദ്യാഭ്യാസ
മേഖലയിലെയും തൊഴില്‍
മേഖലയിലെയും പുതിയ
പ്രവണതകളെക്കുറിച്ച്
അറിവും ഉചിതമായ
പരിശീലനവും നല്കി
തൊഴിലിന്
പ്രാപ്തരാക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
കരിയര്‍ ഡവലപ്മെന്റ്
സെന്ററുകള്‍ സൃഷ്ടിച്ച
നേട്ടം അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
ഇത്തരം
സെന്ററുകള്‍ കൂടുതല്‍
സ്ഥലങ്ങളില്‍
തുടങ്ങാന്‍
പദ്ധതിയുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ ജില്ലാ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളിലും
എംപ്ലോയബിലിറ്റി
സെന്ററുകള്‍ ആരംഭിച്ച്
ഉദ്യോഗാര്‍ത്ഥികളെ
തൊഴിലിന്
പ്രാപ്തരാക്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ഡി)
നിലവിലെ
സ്ഥിതിയില്‍ നിന്നും
മാറി, സ്വകാര്യ
മേഖലയിലും ഗ്രാമീണ
മേഖലയിലും ആവശ്യമുള്ള
തൊഴിലാളികളെ
ലഭ്യമാക്കുന്ന
തരത്തില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
പുനഃക്രമീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സംയോജിത
നദീതട പദ്ധതി
*231.
ശ്രീ.സജി
ചെറിയാന്
,,
ജോര്‍ജ് എം. തോമസ്
,,
എം. സ്വരാജ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
നാശനഷ്ടം സംഭവിച്ച
വിവിധ ജലസേചന
പദ്ധതികളുടേയും
കനാലുകളുടേയും
കേടുപാടുകള്‍
തീര്‍ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഷട്ടറുകള്‍,
തടയണകള്‍, കനാലുകള്‍,
പമ്പുകള്‍ എന്നിവ
പോലെയുള്ള ജലസേചന
നിര്‍മ്മിതികള്‍
നവീകരിക്കുന്നതിന് ഒരു
സംയോജിത നദീതട പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
നദികളും
ജലാശയങ്ങളും
ശുചീകരിക്കുവാനും
നദികളുടെ സമീപമുള്ള നഗര
പ്രദേശങ്ങളില്‍
സ്വീവറേജ്
ട്രീറ്റ്മെന്റ്
പ്ലാന്റുകള്‍
സ്ഥാപിക്കുവാനും
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
മയക്കുമരുന്ന് റാക്കറ്റുകള്‍
*232.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍,
കാേളേജ്
വിദ്യാര്‍ത്ഥികളില്‍
മയക്കുമരുന്ന് ഉപയാേഗം
വ്യാപകമാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
മയക്കുമരുന്ന്
കലര്‍ത്തിയ
ഉല്‍പ്പന്നങ്ങള്‍
ആകര്‍ഷകമായ വിവിധ
വര്‍ണ്ണങ്ങളിലും
നാമത്തിലും പായ്ക്ക്
ചെയ്തും
ശീതളപാനീയങ്ങളില്‍
കലര്‍ത്തിയും
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
വ്യാപകമായി
വിറ്റഴിക്കുന്ന
റാക്കറ്റുകള്‍
സജീവമാണെന്ന്
അറിവുണ്ടോ;
(സി)
എങ്കില്‍
ഇത്തരത്തിലുള്ള
മയക്കുമരുന്ന് വ്യാപനം
തടയുന്നതിന് എക്സെെസ്
വകുപ്പ് വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടാേ;
വിശദവിവരം നല്‍കുമോ;
(ഡി)
ഇല്ലെങ്കില്‍
അതിനാവശ്യമായ
മുന്‍കരുതലുകള്‍
സമയബന്ധിതമായി
നടപ്പാക്കുമാേ?
മന്ദഗതിയിലായ
കുടിവെള്ള പദ്ധതികള്‍
*233.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എല്ലാവര്ക്കും
ശുദ്ധമായ കുടിവെള്ളം
ലക്ഷ്യമിട്ട്
പ്രഖ്യാപിച്ച
പദ്ധതികള്‍
മന്ദഗതിയിലാണെന്ന
ആക്ഷേപം വസ്തുതാപരമാണോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
2016-17ലെ
പുതുക്കിയ ബഡ്ജറ്റിലും
2017-18ലെ ബഡ്ജറ്റിലും
പ്രഖ്യാപിച്ച
കിഫ്ബിയുടെ
ധനസഹായത്തോടെ നടത്തുന്ന
പദ്ധതികളുടെ നിലവിലെ
അവസ്ഥ എന്താണ്;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കായി
ഇതിനകം എന്ത് തുകയാണ്
അനുവദിച്ചത്;
പ്രവൃത്തികളുടെ എത്ര
ശതമാനം പൂര്‍ത്തിയായി;
വ്യക്തമാക്കാമോ;
(ഡി)
ഒമ്പത്
നഗരങ്ങളില്‍
നടപ്പിലാക്കുന്ന അമൃത്
പദ്ധതിയില്‍ ഇതിനകം
എന്ത് കേന്ദ്ര സഹായം
ലഭ്യമായിട്ടുണ്ട്;
(ഇ)
പ്രസ്തുത
പദ്ധതികള്‍ സംസ്ഥാന
സര്‍ക്കാരിന്റെ
അനാസ്ഥമൂലം പിന്നോക്കം
പോയി എന്നത്
വസ്തുതാപരമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ?
ഇതര
സംസ്ഥാന തൊഴിലാളി
ക്ഷേമപദ്ധതികൾ
*234.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എ. പ്രദീപ്കുമാര്‍
,,
വി. അബ്ദുറഹിമാന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചിസ്
പദ്ധതിയുടെ പ്രയോജനം
എത്ര തൊഴിലാളി
കുടുംബങ്ങള്‍ക്ക്
ലഭിക്കുന്നുണ്ടെന്ന്
അറിയിക്കാമോ; ഏതെല്ലാം
വിഭാഗങ്ങളെ പുതുതായി
ചിസ് പദ്ധതിയില്‍
അംഗങ്ങളാക്കിയിട്ടുണ്ട്;
(ബി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക് ആവാസ്
ഇന്‍ഷ്വറന്‍സ് പദ്ധതി
പ്രകാരം എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നത്; എത്ര
തൊഴിലാളികള്‍
പദ്ധതിയില്‍
അംഗങ്ങളായിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
ന്യായവേതനവും
സാമൂഹ്യസുരക്ഷയും
ആരോഗ്യ പരിരക്ഷയും
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടി
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
അപ്നാ
ഘര്‍ പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ?
ലഹരി
വര്‍ജ്ജന ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
*235.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിമുക്ത
കേരളം സൃഷ്ടിക്കുകയെന്ന
ലക്ഷ്യം
പ്രാവര്‍ത്തികമാക്കുന്നതിന്
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ മൂലം
എന്തൊക്കെ
മാറ്റങ്ങളാണ്
സമൂഹത്തില്‍
സൃഷ്ടിക്കുവാന്‍
സാധിച്ചത്;
(സി)
ലഹരിക്കെതിരെ
കായിക ലഹരി എന്ന
സന്ദേശം
ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്
കുട്ടികളെയും
യുവാക്കളെയും
കായികരംഗത്തേക്ക്
കൊണ്ടുവരുന്നതിന്
നടത്തുന്ന പദ്ധതികള്‍
എന്തൊക്കെയാണ്; അതിലെ
പങ്കാളിത്തം ആശാവഹമാണോ;
(ഡി)
കോഴിക്കോട്
ജില്ലയില്‍ നിംഹാന്‍സ്
മാതൃകയില്‍ അന്താരാഷ്ട
നിലവാരമുള്ള
ഡി-അഡിക്ഷന് സെന്റര്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
വിമുക്തി
മിഷന് നടത്തി വരുന്ന
ലഹരി വര്‍ജ്ജന
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങളിലൂടെ
സമൂഹത്തില്‍ എന്തൊക്കെ
മാറ്റങ്ങളാണ്
ഉണ്ടാക്കുവാന്‍
സാധിച്ചതെന്ന്
അറിയിക്കുമോ?
ഗോത്രരശ്മി
പദ്ധതി വഴി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
*236.
ശ്രീ.ഒ.
ആര്. കേളു
,,
കെ.വി.വിജയദാസ്
,,
ആന്റണി ജോണ്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി
സര്‍ക്കാര്‍ പുതുതായി
ആവിഷ്കരിച്ചിട്ടുള്ള
നൈപുണ്യ വികസന പരിശീലന
പദ്ധതി പ്രകാരമുള്ള
പരിശീലനശേഷം തൊഴില്‍
ലഭ്യമാക്കുമെന്ന്
ഉറപ്പുവരുത്താനായി
പ്പ്ലേസ്മെന്റ് സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
പട്ടിക
ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ മതിയായ
പ്രാതിനിധ്യം
ഉറപ്പാക്കാനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്; വനം,
പോലീസ്, എക്സൈസ്
തുടങ്ങിയ വകുപ്പുകളില്‍
പട്ടിക
ഗോത്രവര്‍ഗ്ഗക്കാരെ
പ്രത്യേകമായി
നിയമിക്കാനുള്ള നടപടി
പൂര്‍ത്തിയായോ;
വിശദമാക്കുമോ;
(സി)
ഗോത്രരശ്മി
പദ്ധതി വഴി പട്ടിക
ഗോത്രവര്‍ഗ്ഗക്കാരുടെ
ഉന്നമനത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ നിന്ന് ജനവാസ
കേന്ദ്രങ്ങള്‍ക്ക് സംരക്ഷണം
*237.
ശ്രീ.ജെയിംസ്
മാത്യു
,,
പി.വി. അന്‍വര്‍
,,
രാജു എബ്രഹാം
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടുവ, ആന എന്നിവ
ഉള്‍പ്പെടെയുള്ള
വന്യമൃഗങ്ങളുടെ ആക്രമണം
വര്‍ദ്ധിച്ചുവരികയും
ജീവനാശം ഉണ്ടാകുകയും
ചെയ്യുന്ന
സാഹചര്യത്തില്‍ വന്യമൃഗ
ആവാസകേന്ദ്രങ്ങളായ
സാങ്ച്വറികളും
പാര്‍ക്കുകളും
സംരക്ഷിക്കുന്നതിനും
വന്യമൃഗങ്ങള്‍ ജനവാസ
മേഖലയിലേക്ക്
ഇറങ്ങാതിരിക്കുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വിളകള്‍ക്ക്
നാശം വരുത്തുന്ന
കാട്ടുപന്നികളെ
കൊല്ലുന്നതിന്
ഉണ്ടായിരുന്ന അനുമതി
പിന്‍വലിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണം
രൂക്ഷമായിട്ടുള്ള
പ്രദേശങ്ങളില്‍ നിന്നും
ജനങ്ങളെ മാറ്റി
പാര്‍പ്പിക്കാന്‍
പദ്ധതിയുണ്ടോ;
(ഡി)
സംസ്ഥാനത്ത്
നാട്ടാനകളുടെ
പരിപാലനത്തില്‍
ഉണ്ടാകുന്ന പോരായ്മകള്‍
കണക്കിലെടുത്ത് നാട്ടാന
പരിപാലനത്തിന്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പ്രളയശേഷം
ഭൂഗര്‍ഭ ജലനിരപ്പിലുണ്ടായ
കുറവ്
*238.
ശ്രീ.കെ.എം.ഷാജി
,,
പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിനുശേഷം
ഭൂഗര്‍ഭ ജലനിരപ്പ്
ക്രമാതീതമായി
കുറഞ്ഞുവരുന്നതായി
ഏതെങ്കിലും
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഭൂജല
വിതാനം കുറയാനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂജലത്തിന്റെ
തോത്
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പാക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
വനവിഭവങ്ങളില്‍
നിന്നും മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
*239.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എ. എന്‍. ഷംസീര്‍
,,
കെ. ദാസന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായി
വനമേഖലകളില്‍ നിന്നുള്ള
തടി ഉള്‍പ്പെടെയുള്ള
വിവിധ ജീവനോപാധി
മാര്‍ഗ്ഗങ്ങള്‍ പരമാവധി
പ്രയോജനപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വനത്തില്‍
നിന്നുള്ള ജീവനോപാധി
സാധ്യതകളെ തടിയില്‍
അധിഷ്ഠിതമായ
വ്യവസായങ്ങളില്‍
മാത്രമായി
പരിമിതപ്പെടുത്താതെ,
തടിയിതര ഉല്പന്നങ്ങളുടെ
ശേഖരണവും വിപണനവും
ഉറപ്പുവരുത്തി വലിയ
തോതിലുള്ള വരുമാന
വര്‍ദ്ധന
സാധ്യമാക്കുന്നതിനെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇതിന്റെ
ഭാഗമായി തടിയിതര
വിഭവങ്ങളുടെ ലഭ്യതയും
അതിന്റെ വിപണി
ആവശ്യകതയും സംബന്ധിച്ച്
പഠനം നടത്തുന്നതിനും
വനവിഭവങ്ങളില്‍
നിന്നുള്ള
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
നിര്‍മ്മാണം
പ്രോത്സാഹിപ്പിക്കുന്നതിനും
അതിന് ആവശ്യമായ
പരിശീലനം
നല്‍കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഗ്രേറ്റ്
വൈല്‍ഡ് ലൈഫ് കോറിഡോര്‍
നിര്‍മ്മിക്കുന്നതിന് നടപടി
*240.
ശ്രീ.കെ.വി.വിജയദാസ്
,,
രാജു എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനുഷ്യരും
വന്യജീവികളും
തമ്മിലുണ്ടാകുന്ന
സംഘര്‍ഷം
കുറയ്ക്കുന്നതിനുള്ള
നടപടികളുടെ ഭാഗമായി
വന്യജീവികളുടെ,
പ്രത്യേകിച്ചും ആനകളുടെ
സ്വതന്ത്രമായ
സഞ്ചാരത്തിനായി
വനഭാഗങ്ങളെയും
മനുഷ്യവാസ
പ്രദേശങ്ങളെയും
തമ്മില്‍
ബന്ധിപ്പിക്കുന്ന '
ഗ്രേറ്റ് വൈല്‍ഡ് ലൈഫ്
കോറിഡോര്‍ '
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വനാന്തരങ്ങളിലും
വനത്തിന്റെ
പ്രാന്തപ്രദേശങ്ങളിലും
താമസിക്കുന്ന അഞ്ഞൂറ്
കുടുംബങ്ങളെ മാറ്റി
പാര്‍പ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
വനങ്ങളില്‍
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നത്
തടയുന്നതിനും വനങ്ങള്‍
ശുചീകരിക്കുന്നതിനുമായി
പ്രോജക്ട് ഗ്രീന്‍
ഗ്രാസ്സ് എന്ന പേരില്‍
പദ്ധതി നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?