തീരപരിപാലന
നിയമത്തില്‍ ഇളവുകള്‍
*151.
ശ്രീ.എസ്.ശർമ്മ
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.
ആന്‍സലന്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരപരിപാലനവുമായി
ബന്ധപ്പെട്ടുണ്ടായിരുന്ന
(CRZ) നിയന്ത്രണത്തെ
തുടര്‍ന്ന്
സാധാരണക്കാരായ
തീരദേശവാസികള്ക്കുണ്ടായിരുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പരമ്പരാഗതമായി
തീരദേശത്ത്
താമസിച്ചുവരുന്നവരുടെ,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
കെട്ടിടനമ്പര്‍
നല്കിയിട്ടുള്ളതും കരം
ഒടുക്കിവരുന്നതുമായ,
പഴയ വീടുകള്‍
പൊളിച്ചുമാറ്റി അതേ
സ്ഥാനത്ത് പുതിയ
വീടുകള്‍
വെയ്ക്കുന്നതിനുണ്ടായിരുന്ന
തടസ്സം മാറ്റുന്നതിന്
തീരദേശ പരിപാലന
നിയമത്തില്‍
വരുത്തിയിട്ടുള്ള
ഇളവുകളിലൂടെ
കഴിഞ്ഞിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
തീരപരിപാലനവുമായി
ബന്ധപ്പെട്ട്
നിലവിലുണ്ടായിരുന്ന
നിയന്ത്രണങ്ങളില്‍
വരുത്തിയിട്ടുള്ള
ഇളവുകള്‍ സംബന്ധിച്ച്
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
വ്യക്തമായ നിര്‍ദ്ദേശം
നല്‍കുന്നതിനും
തുടര്‍നടപടികള്‍
വേഗത്തിലാക്കുന്നതിനും
തീര്‍പ്പുകല്‍പ്പിക്കുന്നതിനായി
മാറ്റിവെച്ചിരുന്ന
അപേക്ഷകള്‍
മുന്‍ഗണനാക്രമത്തില്‍
പരിഗണിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
മാതൃ-ശിശു
മരണനിരക്ക് കുറയ്ക്കാന്‍
നടപടി
*152.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എന്‍. ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
കഴിഞ്ഞ വര്‍ഷം
പതിമൂന്നിലധികം
ശിശുമരണങ്ങള്‍
സംഭവിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അട്ടപ്പാടിയിലെ
ശിശുമരണങ്ങള്‍
സംബന്ധിച്ച്
യൂണിസെഫിന്റെ
നേതൃത്വത്തില്‍
വിദഗ്ദ്ധ സംഘം പഠനം
നടത്തി സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
മാതൃ-ശിശു
മരണനിരക്കുകള്‍
കുറയ്ക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദീകരിക്കുമോ?
സമ്പൂര്‍ണ്ണ
ഡിജിറ്റല്‍ സംസ്ഥാനം
*153.
ശ്രീ.യു.
ആര്. പ്രദീപ്
,,
എം. സ്വരാജ്
,,
വി. ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
ആദ്യ സമ്പൂര്‍ണ്ണ
ഡിജിറ്റല്‍
സംസ്ഥാനമാക്കുകയെന്ന
ലക്ഷ്യത്തോടെ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
സാമ്പത്തികമായി
പിന്നാക്കം
നില്ക്കുന്നവര്
വിജ്ഞാന വിപ്ലവത്തില്‍
നിന്ന്
പാര്‍ശ്വവല്‍ക്കരിക്കപ്പെടാതിരിക്കാന്‍
കെ-ഫോണ്‍ പദ്ധതി എത്ര
പ്രയോജനപ്രദമാകുമെന്നാണ്
കണക്കാക്കുന്നത്;
പ്രസ്തുത പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
എെ.ടി. വികസനത്തിന്
പശ്ചാത്തല
സൗകര്യമൊരുക്കുന്നതിനായി
സര്‍ക്കാര്‍ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ലോകത്തെ
പ്രമുഖ എെ.ടി.
സ്ഥാപനങ്ങളെ
സംസ്ഥാനത്തേയ്ക്ക്
ആകര്‍ഷിക്കുന്നതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
സാമ്പത്തിക
സംവരണ മാനദണ്ഡങ്ങള്‍
*154.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നോക്ക
വിഭാഗങ്ങളിലെ
സാമ്പത്തികമായി
പിന്നാക്കം
നില്‍ക്കുന്നവര്‍ക്കായി
ഏര്‍പ്പെടുത്തിയ പത്ത്
ശതമാനം സംവരണം
സംസ്ഥാനത്ത്
നടപ്പാക്കുമ്പോള്‍
സംസ്ഥാനത്തിന്റെ
പ്രത്യേക
സാഹചര്യത്തില്‍ കേന്ദ്ര
മാനദണ്ഡങ്ങള്‍ അതേപടി
ബാധകമാക്കുമോ
എന്നറിയിക്കുമോ;
(ബി)
വരുമാന
പരിധിയിലും ഭൂമിയുടെ
വിസ്തൃതിയിലും മറ്റും
യുക്തമായ മാറ്റങ്ങള്‍
കൊണ്ടുവരുമോ
എന്നറിയിക്കാമോ;
(സി)
സാമ്പത്തിക
സംവരണത്തിന്
അര്‍ഹരായവരെ
കണ്ടെത്തുന്നതിനുള്ള
വ്യവസ്ഥകളില്‍
സംസ്ഥാനത്തിന്
അനുയോജ്യമായ മാറ്റം
വരുത്താനാകുമോ;
വിശദമാക്കുമോ;
(ഡി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
നിയമനത്തില്‍
സാമ്പത്തിക സംവരണം
ബാധകമാക്കുമോ;
വ്യക്തമാക്കുമോ?
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ പ്രവര്‍ത്തനം
ശാക്തീകരിക്കാന്‍ നടപടി
*155.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
പദാര്‍ത്ഥങ്ങളുടെ
വിപണനത്തില്‍
ഏര്പ്പെട്ടിരിക്കുന്നവരെയെല്ലാം
ഫുഡ് സേഫ്റ്റി
നിയമപ്രകാരമുള്ള
ലൈസന്‍സ് അല്ലെങ്കില്‍
രജിസ്ട്രേഷന്റെ
പരിധിയില്‍
കൊണ്ടുവരാനും അവര്‍
നിയമം അനുശാസിക്കുന്ന
തരത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ബി)
ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍
170 ബ്രാന്‍ഡിലുള്ള
വെളിച്ചെണ്ണ ഈ വര്‍ഷം
മാത്രം
നിരോധിക്കേണ്ടിവന്നതും
തമിഴ്നാട്ടില്‍ നിന്ന്
വന്‍തോതില്‍ മായം
കലര്‍ന്ന ശര്‍ക്കര
സംസ്ഥാനത്തേക്ക്
എത്തുന്നതുമെല്ലാം
ഭക്ഷണപദാര്‍ത്ഥങ്ങളില്‍
മായം
കലര്‍ത്തുന്നതിന്റെ
വ്യാപ്തി
വളരെയധികമാണെന്ന്
വെളിപ്പെടുത്തുന്നതിനാല്‍
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ
പ്രവര്‍ത്തനം
ശാക്തീകരിക്കാന്‍
നടപടിയെടുക്കുമോ;
(സി)
മത്സ്യത്തില്‍
ആരോഗ്യത്തിന് ഹാനികരമായ
രാസവസ്തുക്കള്‍
ചേര്‍ക്കുന്നത് തടയാൻ
നടത്തിയ ഓപ്പറേഷന്
സാഗരറാണി
തുടരുന്നുണ്ടോ;
(ഡി)
സമ്പൂര്‍ണ്ണ
ഭക്ഷ്യസുരക്ഷ
ഗ്രാമപഞ്ചായത്ത്
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(ഇ)
'സുരക്ഷിതവും
പോഷക സമൃദ്ധവുമായ ആഹാരം
കുട്ടികള്‍ക്ക്' എന്ന
ലക്ഷ്യത്തോടെ ആസൂത്രണം
ചെയ്തിട്ടുള്ള 'സേഫ്
ആന്‍ഡ് നൂട്രീഷ്യസ്
ഫുഡ് അറ്റ് സ്കൂള്‍'
പരിപാടിയുടെ പുരോഗതി
അറിയിക്കാമോ?
കേരളത്തിലെ
വിമാനത്താവളങ്ങള്‍
*156.
ശ്രീ.വി.
അബ്ദുറഹിമാന്
,,
റ്റി.വി.രാജേഷ്
,,
കെ.കുഞ്ഞിരാമന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉത്തര
കേരളത്തിന്റെ വികസന
സ്വപ്ന
സാക്ഷാല്‍ക്കാരമായ
കണ്ണൂര്‍
വിമാനത്താവളത്തില്‍നിന്നും
രാജ്യത്തെ പ്രധാന
നഗരങ്ങളിലേക്കും
പ്രവാസികള്‍ക്ക്
പ്രയാേജനപ്രദമായി
ആവശ്യാനുസരണം വിവിധ
രാജ്യങ്ങളിലേക്കും
വിമാന സര്‍വീസ്
ആരംഭിക്കുന്നതിന് വേണ്ട
സമ്മര്‍ദ്ദം
ചെലുത്തുമാേ;
(ബി)
സംസ്ഥാനം
വന്‍തുക
മുടക്കിയിട്ടുള്ള
തിരുവനന്തപുരം
വിമാനത്താവളം
സ്വകാര്യവല്‍ക്കരിക്കാനുള്ള
പ്രവര്‍ത്തനം
ദ്രുതഗതിയില്‍
നടത്തിക്കൊണ്ടിരിക്കുകയും
വിമാനത്താവളം സംസ്ഥാനം
തന്നെ ഏറ്റെടുക്കാമെന്ന
ആവശ്യത്താേടും
ലേലത്തില്‍ ആദ്യ പരിഗണന
നല്‍കണമെന്ന
ആവശ്യത്താേടും കേന്ദ്ര
സര്‍ക്കാര്‍ നിഷേധാത്മക
നിലപാട്
സ്വീകരിക്കുകയും ചെയ്ത
സാഹചര്യത്തില്‍ സംസ്ഥാന
സര്‍ക്കാര്‍
കൈക്കൊള്ളാനുദ്ദേശിക്കുന്ന
തുടര്‍ നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
കാേഴിക്കാേട്
വിമാനത്താവളത്താേടുള്ള
കേന്ദ്ര അവഗണന
തിരുത്തിക്കാനായി
സമ്മര്‍ദ്ദം
ചെലുത്തുമാേ;
വ്യക്തമാക്കാമോ?
ലക്ഷ്യ
പദ്ധതി
*157.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയതലത്തില്‍
മാതൃ മരണ നിരക്ക്
കുറയ്ക്കുന്നതിനായി
നടപ്പിലാക്കി വരുന്ന
ലക്ഷ്യ പദ്ധതി
സംസ്ഥാനത്ത്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി സംസ്ഥാനത്തെ
ആശുപത്രികളിലെ പ്രസവ
മുറികളും ഓപ്പറേഷന്
തീയേറ്ററുകളും
നവീകരിക്കുന്ന പദ്ധതി
ഏതൊക്കെ ആശുപത്രികളില്‍
ആരംഭിച്ചുവെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
ഏതൊക്കെ
ആശുപത്രികളിലാണ് ഹൈ
ഡിപ്പന്‍ഡന്റ്
യൂണിറ്റുകള്‍
ആരംഭിച്ചിട്ടുള്ളത്;
ഇതിന്റെ ഭാഗമായി
ഡോക്ടര്‍മാര്‍,
നേഴ്സുമാര്‍
എന്നിവര്‍ക്ക് പരിശീലന
പരിപാടി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജലാശയ
അപകടങ്ങള്‍
*158.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വാഹനാപകടം കഴിഞ്ഞാല്‍
ഏറ്റവും കൂടുതല്‍
ജീവന് നഷ്ടപ്പെടുന്നത്
ജലാശയ അപകടങ്ങളില്‍
നിന്നാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
44 നദികള്‍ കൂടാതെ
ചെറുതും വലുതുമായ
കായലുകള്‍, ഡാമുകള്‍,
തോടുകള്‍, കുളങ്ങള്‍
എന്നീ ജലാശയങ്ങളിലെയും
ക്വാറികളോടനുബന്ധിച്ചുളള
വെളളക്കെട്ടുകളിലെയും
രക്ഷാപ്രവര്‍ത്തനത്തിനായി
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
തയ്യാറാകുമോ;
വിശദമാക്കുമോ;
(സി)
ജലാശയ
രക്ഷാപ്രവര്‍ത്തനത്തിന്
ഫയര്‍ഫോഴ്സ് സ്കൂബാ
ടീമുകളുടെ പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
ജലാശയ
അപകടങ്ങള്‍
ഒഴിവാക്കുന്നതിനും
രക്ഷാപ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
ജലസുരക്ഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്
നീക്കമുണ്ടോ;
വ്യക്തമാക്കുമോ?
പോലീസ്
സേനയുടെ നവീകരണം
*159.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. എന്‍. ഷംസീര്‍
,,
ജോര്‍ജ് എം. തോമസ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റാന്വേഷണം
കൂടുതല്‍
മികവുറ്റതാക്കുന്നതിനായി
ക്രൈം ബ്രാഞ്ചിന്റെ
പ്രവര്‍ത്തനം
പുനഃസംഘടിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
അതിനായി ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
രവി
പുജാരയെപോലെ
അന്താരാഷ്ട്ര
ബന്ധങ്ങളുള്ള മുംബൈ
അധോലോക നായകര്‍
സംസ്ഥാനത്ത് ക്രിമിനല്‍
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടാന്‍
നടത്തുന്ന ശ്രമം
വിഫലമാക്കാന്‍ പോലീസ്
സേനയുടെ നവീകരണം
പ്രയോജനപ്രദമാകുമെന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
കടല്‍ത്തീരം
വഴി മനുഷ്യക്കടത്ത്
നടന്നുവെന്ന്
സംശയിക്കുന്ന
സാഹചര്യത്തിലും ഐ.എസ്.
എന്ന ഭീകര സംഘടനയില്‍
ചേരാന്‍ ആളുകള്‍
നാടുവിടുന്ന
സാഹചര്യത്തിലും പോലീസ്
നടത്തുന്ന ജാഗ്രത്തായ
ഇടപെടലുകള്‍ കൂടുതല്‍
ശാക്തീകരിക്കാന്‍
സേനയുടെ പുനഃസംഘടനയും
നവീകരണവും
കാര്യക്ഷമമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ഡി)
ക്രമസമാധാനപാലനത്തിലും
കുറ്റാന്വേഷണത്തിലും
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
ഇന്‍സ്പെക്ടര്‍മാരെ
സ്റ്റേഷന് ഹൗസ്
ഓഫീസര്‍മാരായി
നിയമിക്കുന്ന നടപടി
പൂര്‍ത്തിയായോ എന്ന്
വ്യക്തമാക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക് സഹായം
*160.
ശ്രീ.സി.കൃഷ്ണന്
,,
എം. രാജഗോപാലന്‍
,,
പുരുഷന് കടലുണ്ടി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
മനുഷ്യാവകാശ കമ്മീഷന്
ശിപാര്‍ശ ചെയ്ത ധനസഹായം
നല്‍കിക്കഴിഞ്ഞോ;
ദുരിതബാധിതരുടെ സമഗ്ര
പുനരധിവാസത്തിനായി
പ്രഖ്യാപിച്ച പുനരധിവാസ
ഗ്രാമം
(റീഹാബിലിറ്റേഷന്‍
വില്ലേജ്)
സ്ഥാപിക്കാനുള്ള
നടപടിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ദുരിതബാധിതര്‍ക്ക്
സൗജന്യ ചികിത്സ
ഏര്‍പ്പെടുത്തുന്നതിനും
യാത്രാ സൗകര്യം
ഒരുക്കുന്നതിനും
കടബാധ്യതകള്‍
എഴുതിത്തള്ളുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
മനുഷ്യാവകാശ
കമ്മീഷന്റെയും
സുപ്രീംകോടതിയുടെയും
നിര്‍ദ്ദേശാനുസരണം
കീടനാശിനി
നിര്‍മ്മാതാക്കളും
കേന്ദ്ര സര്‍ക്കാരും
നഷ്ടപരിഹാരം
നല്‍കുന്നതിനും
പുനരധിവാസത്തിനുമായി
സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
ഇതു നേടിയെടുക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
കീടനാശിനി
നിര്‍മ്മാതാക്കള്‍ക്കെതിരെ
നിയമ നടപടി
കൈക്കൊള്ളാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പ്രവാസികള്‍
നേരിടുന്ന ചൂഷണം
*161.
ശ്രീ.സജി
ചെറിയാന്
,,
വി. കെ. സി. മമ്മത് കോയ
,,
പി.വി. അന്‍വര്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
പുരോഗതിയില്‍ നിര്‍ണായക
പങ്ക് വഹിക്കുന്ന
പ്രവാസികള്‍ നേരിടുന്ന
തൊഴില്‍ ചൂഷണം, വിസ
തട്ടിപ്പ്, മൃതദേഹം
പോലും തൂക്കി നോക്കി
അന്യായ നിരക്ക്
ഈടാക്കുന്നതുള്‍പ്പെടെയുള്ള
വിമാനക്കമ്പനികളുടെ
ചൂഷണം തുടങ്ങിയ
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
സര്‍ക്കാര്‍
ഇടപെടുന്നത്
എങ്ങനെയെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിന് പ്രവാസി
നിക്ഷേപം
മുതല്ക്കൂട്ടാക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കാമോ?
റേഷന്‍
കടകളില്‍ മൈക്രോ എ.റ്റി.എം.
സംവിധാനം
*162.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍ വഴി
ഭക്ഷ്യധാന്യങ്ങള്‍ക്ക്
പുറമേ അരിപ്പൊടി,
അപ്പപ്പൊടി, റവ എന്നിവ
വിതരണം ചെയ്യുന്നതിന്
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
റേഷന്‍
കടകള്‍ വഴി വിതരണം
ചെയ്യുന്ന ആട്ട
എല്ലാവിഭാഗം
കാര്‍ഡുടമകള്‍ക്കും
ലഭിക്കുന്നുണ്ടോ
എന്നറിയിക്കുമോ;
ഇല്ലെങ്കില്‍ ഇത്
എല്ലാവര്ക്കും
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(സി)
സംസ്ഥാനത്തെ
എല്ലാ റേഷന്‍കടകളിലും
ആധാര്‍ അധിഷ്ഠിത
ഓണ്‍ലൈന്‍
സംവിധാനത്തിലുള്ള
റേഷന്‍ വിതരണം
പ്രാവര്‍ത്തികമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ഡി)
റേഷന്‍
കടകളില്‍ മൈക്രോ
എ.റ്റി.എം. സംവിധാനം
ഉപയോഗിച്ച് ബാങ്കിംഗ്
ഇടപാടുകള്‍ നടത്തുന്ന
പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ;
അതിനായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
സാമ്പത്തിക
സംവരണം
*163.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ.എം. ആരിഫ്
,,
കെ.വി.വിജയദാസ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കി വികസന
ക്ഷേമ
പ്രവര്‍ത്തനങ്ങളുടെ
നിര്‍വഹണം
സമയബന്ധിതമായി
നടപ്പാക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
മുഖ്യമന്ത്രിയുടെ
ഓണ്‍ലൈന്‍ പരാതി പരിഹാര
സംവിധാനത്തെക്കുറിച്ച്
അറിയിക്കാമോ;
(ബി)
മധ്യതല
മാനേജ്മെന്റ്
ശക്തിപ്പെടുത്താനുദ്ദേശിച്ചുകൊണ്ടുള്ള
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
രൂപീകരിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
കെ.എ.എസ്.ലേക്ക്
മൂന്നുതരത്തിലുള്ള
നിയമനത്തിനും
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കും
പിന്നാക്ക
വിഭാഗത്തില്‍പ്പെട്ടവര്‍ക്കും
സംവരണം ബാധകമാക്കാന്‍
തീരുമാനമായിട്ടുണ്ടോ;
(സി)
പൊതുതെരഞ്ഞെടുപ്പ്
മാത്രം ലാക്കാക്കി
കേന്ദ്ര സര്‍ക്കാര്‍
അനവധാനതയോടെ കൊണ്ടുവന്ന
സാമ്പത്തിക സംവരണം
സംസ്ഥാനത്ത്
നടപ്പിലായിട്ടുണ്ടോ;
(ഡി)
സാമ്പത്തിക
പരാധീനത കൊണ്ട് അവസര
സമത്വം
ലഭിക്കാത്തവര്‍ക്ക്
ആശ്വാസം നല്‍കാനെന്ന
പേരില്‍ കൊണ്ടുവന്ന
പ്രസ്തുത നിയമത്തില്‍
പ്രതിവര്‍ഷം 8 ലക്ഷം
രൂപ വരെ വരുമാനമുള്ളവരെ
ഉള്‍പ്പെടുത്തിയിരിക്കുന്നത്
ഫലത്തില്‍
സമ്പന്നര്‍ക്ക് സംവരണം
ഏര്പ്പെടുത്തുന്നതായതിനാല്,
സംസ്ഥാനത്ത് ഏതൊക്കെ
തരത്തിലുള്ള
മാറ്റങ്ങളാണ്
ഇക്കാര്യത്തില്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
കേരള
മാരിടൈം ബോര്‍ഡ്
പ്രവര്‍ത്തനങ്ങള്‍
*164.
ശ്രീ.ബി.സത്യന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എ. പ്രദീപ്കുമാര്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വന്‍കിടേതര
തുറമുഖങ്ങളുടെ വികസനവും
പ്രവര്‍ത്തനവും
കാര്യക്ഷമമാക്കുന്നതിന്
വേണ്ടി
രൂപീകരിച്ചിട്ടുള്ള
കേരള മാരിടൈം ബോര്‍ഡ്
പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ;
ബോര്‍ഡ് നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
അഴീക്കല്‍,
കൊല്ലം, ബേപ്പൂര്‍
തുറമുഖങ്ങളുടെ
വികസനത്തിനായി ഈ
സർക്കാർ നടത്തിയ
പ്രവര്‍ത്തനം
അറിയിക്കാമോ; ബേപ്പൂര്‍
തുറമുഖ
വികസനത്തിനായുള്ള ഭൂമി
ഏറ്റെടുക്കല്‍
പൂര്‍ത്തിയായോ;
(സി)
തുറമുഖങ്ങളെ
ഹൈവേയുമായി
ബന്ധിപ്പിക്കുന്നതിനും
തുറമുഖ
അടിത്തട്ടിന്റെയും
ചാനലിന്റെയും ആഴം
വര്‍ദ്ധിപ്പിക്കുന്നതിനും
ചെയ്തുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
മ്യൂസിയങ്ങള്‍
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് നടപടി
*165.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ബാബു
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മ്യൂസിയങ്ങള്‍
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി മ്യൂസിയങ്ങള്‍
ഭിന്നശേഷി
സൗഹൃദമാക്കുന്നതിനുള്ള
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടാേ;
(സി)
എല്ലാ
ജില്ലകളിലും അതാത്
ജില്ലകളുടെ ചരിത്ര
പെെതൃകം
വെളിപ്പെടുത്തുന്നതിന്
ജില്ലാ പെെതൃക
മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമാേ;
(ഡി)
മഹാന്മാരുടെ
കെെയാെപ്പുകള്
സൂക്ഷിക്കുന്ന
കെെയാെപ്പ് രേഖാ
മ്യൂസിയം സംസ്ഥാനത്ത്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
(ഇ)
ആലപ്പുഴയില്‍
ഹെറിറ്റേജ് തുറമുഖ
മ്യൂസിയം
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമാേ?
വികേന്ദ്രീകൃത
നെല്ല് സംസ്ക്കരണ വിതരണ
പദ്ധതി
*166.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികേന്ദ്രീകൃത
നെല്ല് സംസ്ക്കരണ വിതരണ
പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഈ
പദ്ധതിയുടെ ചെലവ്
എപ്രകാരമാണെന്നും
ഇതിന്റെ കൈകാര്യ ചെലവ്
കേന്ദ്ര സര്‍ക്കാര്‍
കുറച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ ഈ പദ്ധതി
പ്രകാരം
കൃഷിക്കാര്‍ക്ക്
നല്‍കുന്നതിനായി
വിനിയോഗിക്കുന്ന
തുകയുടെ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം സംഭരണ
വിലയില്‍ വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നിപ
വൈറസ്-പ്രതിരോധ നടപടികള്‍
*167.
ശ്രീ.എം.ഉമ്മര്‍
,,
കെ.എന്‍.എ ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിപ
വൈറസ് ബാധയുടെ രണ്ടാം
വരവിന് സാധ്യതയുണ്ടെന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഡിസംബര്‍
മുതല്‍ ജൂണ്‍ വരെയാണ്
നിപ വൈറസിന്റെ
വ്യാപനകാലം എന്നതിനാല്‍
ഈ കാലയളവില്‍ കര്‍ശന
സുരക്ഷാ പ്രതിരോധ
നടപടികള്‍
കൈക്കൊള്ളുമോ;
(സി)
കഴിഞ്ഞ
മെയ് മാസത്തെ നിപ
വൈറസ് ബാധക്ക് ശേഷം
സംസ്ഥാനത്തെവിടെയെങ്കിലും
നിപ വൈറസ് ബാധ
സ്ഥിരീകരിച്ചതായി
റിപ്പോര്‍ട്ടുണ്ടോ;
വിശദമാക്കുമോ?
ഭക്ഷ്യഭദ്രതാ
നിയമം മൂലം റേഷന്‍
സമ്പ്രദായത്തിലുണ്ടായ
മാറ്റങ്ങള്‍
*168.
ശ്രീ.രാജു
എബ്രഹാം
,,
ഒ. ആര്. കേളു
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
1966 മുതല്‍ നിലനിന്ന
സാര്‍വത്രിക റേഷന്‍
സമ്പ്രദായത്തെ
ഭക്ഷ്യഭദ്രതാ നിയമം
ദുര്‍ബലപ്പെടുത്തിയത്
പരിഹരിക്കാനായി
നടത്തിവരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
ആവശ്യാനുസരണം
ഭക്ഷ്യധാന്യ വിഹിതം
ലഭ്യമാക്കുന്നതിന്
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തിവരുന്നുണ്ടോ;
(സി)
ഭക്ഷ്യഭദ്രതാ
നിയമം
നടപ്പിലാക്കിയതിന്റെ
ഭാഗമായി സുതാര്യത
ഉറപ്പാക്കുന്നതിനും
ഭക്ഷ്യധാന്യ
വിതരണത്തില്‍
ഉണ്ടായിരുന്ന വലിയ
തോതിലുള്ള അഴിമതി
തടയുന്നതിനും
സ്വീകരിച്ച നടപടികളുടെ
കാര്യക്ഷമത
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
വിതരണത്തിനായുള്ള
അരി കടയില്‍ എത്തിച്ച്
തൂക്കി നല്കുന്ന
പ്രവര്‍ത്തനത്തില്‍
ചിലപ്പോഴെങ്കിലും
വേണ്ടത്ര
കാര്യക്ഷമതയില്ലെന്ന
പ്രശ്നം പരിഹരിക്കാന്‍
ശ്രദ്ധിക്കുമോ;
(ഇ)
ഭക്ഷ്യവിതരണ
രംഗത്തെ ക്രമക്കേട്
തടയുന്നതിനായി
സോഷ്യല്‍ ഓഡിറ്റിംഗ്
സമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
കേരള
മാരിടെെം ബാേര്‍ഡ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
*169.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എ.എം. ആരിഫ്
,,
എം. മുകേഷ്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട
തുറമുഖങ്ങളുടെ
സമഗ്രവികസനത്തിനും
പരിപാലനത്തിനുമായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
(ബി)
സംസ്ഥാനത്തെ
തീരദേശ കപ്പല്‍ ഗതാഗതം,
നാവിഗേഷന്‍, ചെറുകിട
തുറമുഖങ്ങള്‍
എന്നിവയുടെ വികസനം
ലക്ഷ്യമാക്കി
രൂപീകരിച്ചിട്ടുള്ള
കേരള മാരിടെെം ബാേര്‍ഡ്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കാമാേ;
(സി)
വിവിധ
വകുപ്പുകള്‍ നടത്തുന്ന
തീരദേശ വികസനവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ഏകാേപിപ്പിക്കുന്നതിനും
നാവിക
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നതിനും
മാരിടെെം ബാേര്‍ഡ്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമാേ?
റേഡിയേഷന്
സുരക്ഷാ മാനദണ്ഡങ്ങള്‍
*170.
ശ്രീ.ടി.
വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആണവോര്‍ജ്ജ
നിയന്ത്രണ ബോര്‍ഡിന്റെ
റേഡിയേഷന് സുരക്ഷാ
പരിശോധനയില്‍
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളിലോ
മെഡിക്കല്‍ കോളേജുകളിലോ
പ്രവര്‍ത്തിക്കുന്ന
എക്സ്റേ യൂണിറ്റുകളില്‍
ഏതെങ്കിലും റേഡിയേഷന്
സുരക്ഷാമാനദണ്ഡങ്ങള്‍
ലംഘിച്ചുവെന്ന്
കണ്ടെത്തി പ്രവര്‍ത്തനം
നിര്‍ത്തിവയ്ക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍/സ്വകാര്യ
മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
റേഡിയേഷന്
രോഗനിര്‍ണ്ണയ
സംവിധാനങ്ങള്‍,
റേഡിയേഷന് സുരക്ഷാ
മാനദണ്ഡങ്ങള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍ എന്ത്
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കാമോ?
കാലാവധി
കഴിഞ്ഞ മരുന്നുകളുടെ
വില്‍പ്പന
*171.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലാവധി
കഴിഞ്ഞ മരുന്നുകളും
ഗുളികകളും
അവയ്ക്കുമേല്‍
പതിച്ചിട്ടുള്ള കാലാവധി
തീയതി തിരുത്തി വീണ്ടും
വില്പനയ്ക്ക്
എത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
കാലഹരണപ്പെടുന്ന
മരുന്നുകളുടെ
കാര്യത്തില്‍
ബന്ധപ്പെട്ട നിയമം
അനുശാസിക്കുന്ന
കാര്യങ്ങള്‍
വ്യക്തമാക്കാമാേ;
(സി)
കാലഹരണപ്പെട്ട
മരുന്നുകള്‍
സംസ്കരിക്കുന്നതിനുള്ള
ഉത്തരവാദിത്തം
ആര്‍ക്കാണെന്ന്
വ്യക്തമാക്കുമാേ;
ഇതിനായി യൂണിറ്റുകള്‍
സംസ്ഥാനത്ത്
നിലവിലുണ്ടാേ;
(ഡി)
ഗുണനിലവാരമില്ലാത്തതും
കാലഹരണപ്പെട്ടതുമായ
മരുന്നുകള്‍
ഉപയാേഗിക്കുന്നില്ല
എന്നുറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമാേ?
പ്രളയത്തില്‍
കേടായ അരിയും നെല്ലും
നീക്കുവാനുള്ള ടെന്‍ഡര്‍
*172.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുമായി
കരാറില്‍ ഏര്‍പ്പെടുന്ന
മില്ലുടമകളും അവരുടെ
ബന്ധുക്കളും
ഏജന്റുമാരും,
പ്രളയത്തില്‍ കേടായ
അരിയും നെല്ലും
നീക്കുവാന്‍ ക്ഷണിച്ച
ടെന്‍ഡറില്‍
പങ്കെടുക്കുവാന്‍
പാടില്ലായെന്ന വ്യവസ്ഥ
ഉണ്ടായിരുന്നോ;
(ബി)
എങ്കില്‍
ഈ വ്യവസ്ഥയ്ക്ക്
വിരുദ്ധമായി
ഇപ്രകാരമുള്ള അരിയും
നെല്ലും നീക്കം
ചെയ്യുവാനുള്ള
ടെന്‍ഡര്‍ നേടിയ പലരും
സപ്ലൈകോയ്ക്ക് അരി
നല്കുവാന് കരാര്‍
എടുത്ത കമ്പനികളും
അവരുടെ
ബന്ധുക്കളുമായിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
27 മില്ലുകളില്‍
നിന്നും അരി നീക്കം
ചെയ്യുവാന്‍ കരാര്‍
നേടിയ സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
(ഡി)
കരാറില്‍
യോഗ്യത നേടിയ മൂന്ന്
കമ്പനികള്‍ കാലിത്തീറ്റ
നിര്‍മ്മാതാക്കളായിരുന്നു
എന്ന് കമ്പനിയുടെ
പേരില്‍ നിന്നുതന്നെ
വ്യക്തമായിരിക്കേ,
അവര്‍ക്ക് ടെന്‍ഡറില്‍
പങ്കെടുക്കുവാന്‍
അനുമതി ലഭിച്ചത് ഏത്
സാഹചര്യത്തിലാണ്;
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
അരിയും നെല്ലും
കാലിത്തീറ്റക്ക് പോലും
ഉപയോഗിക്കരുതെന്ന
ഹൈക്കോടതി ഉത്തരവ്
നിലനില്ക്കുമ്പോള്
അതിന് വിരുദ്ധമായി
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
കരാര്‍ നല്കിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
അറിയിക്കാമോ?
എെ.റ്റി.
നയത്തിലുളള മാറ്റം
*173.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
നയരൂപീകരണത്തിലും
പ്രവര്‍ത്തനങ്ങളിലും
സ്വതന്ത്ര ഓപ്പണ്‍
സോഴ്സ് സോഫ്റ്റ്
വെയറുകളുടെ പങ്ക്
നിര്‍ണ്ണായകമാണെന്ന്
എെ.റ്റി നയത്തില്‍
വ്യക്തമാക്കിയിട്ടുണ്ടോ;
(ബി)
സ്വതന്ത്ര
സോഫ്റ്റ് വെയറുകള്‍
നിര്‍ബന്ധമാക്കുന്നതിനുള്ള
എെ.റ്റി. നയത്തിലെ
പ്രഖ്യാപനങ്ങള്‍ക്ക്
കടകവിരുദ്ധമായി
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ കുത്തക
കമ്പനികളുടെ സോഫ്റ്റ്
വെയറുകള്‍
വാങ്ങുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
പ്രത്യേക
സാഹചര്യമെന്തായിരുന്നു;വിശദമാക്കുമോ;
(സി)
മൈക്രോസോഫ്റ്റിന്റെ
വിന്‍ഡോസ് 10
വാങ്ങുന്നതിന്
സര്‍ക്കാര്‍ വില
നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)
ഈ
നയം മാറ്റം സ്വതന്ത്ര
സോഫ്റ്റ് വെയറുകളുടെ
ഉപയോഗത്തില്‍ സംസ്ഥാനം
കൈവരിച്ച
മുന്നേറ്റങ്ങളെ
പുറകോട്ടടിക്കുന്ന
സാഹചര്യമുണ്ടാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പ്രളയത്തില്‍
ഉപയോഗശൂന്യമായ അരിയുടെ വിതരണം
*174.
ശ്രീ.അനില്‍
അക്കര
,,
അനൂപ് ജേക്കബ്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍
ഉപയോഗശൂന്യമായതിനെ
തുടര്‍ന്ന് നീക്കം
ചെയ്ത അരി പോളിഷ്
ചെയ്ത് സപ്ലൈകോ
ലേബലില്‍ വീണ്ടും
സംസ്ഥാനത്ത് വിതരണം
ചെയ്യുവാനായി തമിഴ്
നാട്ടിലെ മില്ലുകളില്‍
തയ്യാറാക്കുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേടായ
അരിയും നെല്ലും സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
ടെന്‍ഡര്‍ വഴി നീക്കം
ചെയ്തിരുന്നോ; എങ്കില്‍
ആരൊക്കെയാണ്
ടെന്‍ഡറില്‍
പങ്കെടുത്തത്; എത്ര
ടണ്‍ ഉപയോഗശൂന്യമായ
അരിയാണ് ടെന്‍ഡര്‍ വഴി
നല്‍കിയത്;
വ്യക്തമാക്കുമോ;
(സി)
കാലിത്തീറ്റക്ക്
പോലും
ഉപയോഗിക്കരുതെന്ന്
ഹൈക്കോടതി
നിര്‍ദ്ദേശിച്ച അരി
സപ്ലൈകോ വഴി
സംസ്ഥാനത്ത് എത്തിയാല്‍
ഉണ്ടാകാവുന്ന ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍
കണക്കിലെടുത്തിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
വനിതാ
വികസന കോര്പ്പറേഷന്
*175.
ശ്രീ.കെ.വി.വിജയദാസ്
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വനിതാ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
വിശദമാക്കാമോ;
(ബി)
വനിതകള്‍ക്ക്
സ്വയം തൊഴില്‍
ലഭ്യമാക്കുന്നതിന്
വനിതാ വികസന
കോര്പ്പറേഷന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നത്;
(സി)
ഇതിനായി
നടപ്പുസാമ്പത്തിക
വര്‍ഷം നാളിതുവരെ എത്ര
തുക വനിതാ വികസന
കോര്പ്പറേഷന്
വായ്പയായി
നല്‍കിയിട്ടുണ്ട്;
(ഡി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
വനിതകള്‍ക്ക് കൂടുതല്‍
ധനസഹായം
നല്‍കുന്നതിനായി ദേശീയ
പട്ടികവര്‍ഗ്ഗ ധനവികസന
കോര്‍പ്പറേഷനുമായി
വനിതാ വികസന
കോര്പ്പറേഷന്
ധാരണാപത്രത്തില്‍ ഒപ്പ്
വെച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ജീവിതശൈലീ
രോഗങ്ങള്‍
നിയന്ത്രിക്കുന്നതിന് നടപടി
*176.
ശ്രീ.എം.
സ്വരാജ്
,,
സജി ചെറിയാന്
,,
എസ്.രാജേന്ദ്രന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജീവിതശൈലീ
രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനും
അവ പ്രാരംഭ ഘട്ടത്തില്‍
തന്നെ
കണ്ടുപിടിക്കുന്നതിനും
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍ മുഖേന
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നത്;
(ബി)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
ജീവിതശൈലീ
രോഗങ്ങളെക്കുറിച്ച്
എന്തെല്ലാം ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ജീവിതശൈലീ
രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനുള്ള
മരുന്നുകള്‍ കുറഞ്ഞ
നിരക്കില്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഡി)
എല്ലാ
താലൂക്ക്, ജില്ല,
ജനറല്‍ ആശുപത്രികളിലും
ജീവിതശൈലീ രോഗ
നിര്‍ണ്ണയ
ക്ലിനിക്കുകള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പക്ഷാഘാത
ചികിത്സാ കേന്ദ്രങ്ങള്‍
*177.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലാ ആശുപത്രികളിലും
ജനറല്‍ ആശുപത്രികളിലും
പക്ഷാഘാത ചികിത്സാ
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതുവഴി എത്ര
ശതമാനം മരണനിരക്ക്
കുറയ്ക്കാമെന്നാണ്
കരുതുന്നത്;
(സി)
പക്ഷാഘാത
ചികിത്സയിലെ നൂതന
മാര്‍ഗ്ഗങ്ങള്‍
പ്രസ്തുത ചികിത്സാ
കേന്ദ്രങ്ങളിലെ ആരോഗ്യ
പ്രവര്‍ത്തകര്‍ക്ക്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ദേശീയ
ഭക്ഷ്യഭദ്രതാ നിയമം
*178.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രതാ നിയമം
നടപ്പിലാക്കുന്നതിന്
കേന്ദ്രസര്‍ക്കാരിന്റെ
ധനസഹായം
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രളയ
ദുരിതകാലത്ത്
ഭക്ഷ്യവകുപ്പിന്
അനുവദിച്ച കേന്ദ്ര
സഹായങ്ങള്‍
എന്തൊക്കെയാണെന്നും
പ്രളയ
ദുരിതാശ്വാസത്തിനായി
അനുവദിച്ച
ഭക്ഷ്യധാന്യങ്ങള്‍ക്ക്
ഈടാക്കിയ തുക
എത്രയെന്നും
വിശദമാക്കാമോ;
(സി)
ഭക്ഷ്യഭദ്രതാ
നിയമം അനുശാസിക്കുന്ന
രീതിയില്‍ റേഷന്‍
വിതരണം സുഗമമായി
നടക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
എല്ലാ
മാസവും 30-ാം തീയതിക്ക്
മുമ്പായി റേഷന്‍ വിതരണം
പൂര്‍ത്തീകരിക്കാന്‍
കഴിയുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണങ്ങള്‍
അറിയിക്കുമോ;
(ഇ)
ഓരോ
മാസത്തേയും റേഷന്‍
വിതരണത്തീയതി അടുത്ത
മാസങ്ങളിലേക്ക്
ദീര്‍ഘിപ്പിക്കാന്‍
ഇടയാക്കുന്ന സാഹചര്യവും
അത് ഒഴിവാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികളും
വ്യക്തമാക്കുമോ?
ജനമൈത്രി
പോലീസ് പദ്ധതി
*179.
ശ്രീ.പി.കെ.
ശശി
,,
മുരളി പെരുനെല്ലി
,,
കെ.ഡി. പ്രസേനന്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനമൈത്രി
പോലീസ് പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിന്റെ
ഭാഗമായി എന്തെല്ലാം
പരിശീലനങ്ങളാണ് പോലീസ്
സേനയ്ക്ക് നല്കി
വരുന്നത്;
(സി)
പോലീസ്
സ്റ്റേഷനുകള്‍ കൂടുതല്‍
ജനസൗഹൃദമാക്കുന്നതിന്റെ
ഭാഗമായി എല്ലാ പോലീസ്
സ്റ്റേഷനുകളിലും
പബ്ലിക് റിലേഷന്‍സ്
ഓഫീസര്‍മാരെ
നിയോഗിച്ചിട്ടുണ്ടോ;
(ഡി)
ക്രമസമാധാന
പാലനം, കുറ്റാന്വേഷണം,
ഗതാഗത നിയന്ത്രണം
തുടങ്ങിയ വിവിധ പോലീസ്
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാന തലത്തില്‍
കൂടുതല്‍ ഫലപ്രദമായി
ഏകോപിപ്പിക്കുന്നതിന്
പോലീസ് ചീഫ്
കണ്ട്രോള് റൂം
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നവോത്ഥാന
മൂല്യങ്ങള്‍
സംരക്ഷിക്കുന്നതിന് സമിതി
*180.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവോത്ഥാന
മൂല്യങ്ങള്‍
സംരക്ഷിക്കുന്നതിനായി
ഏതെങ്കിലും സമിതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ സമിതിയുടെ ഘടന
എന്താണ്;
(ബി)
ഹിന്ദു
വിഭാഗത്തില്‍പ്പെട്ട
സംഘടനകളെ മാത്രം
ഉള്‍പ്പെടുത്തിയാണോ
പ്രസ്തുത സമിതി
രൂപീകരിച്ചത്; ഇതില്‍
നിന്നും മുസ്ലീം,
ക്രിസ്ത്യന്‍
വിഭാഗങ്ങളെ മാറ്റി
നിര്‍ത്തിയത് ഏത്
സാഹചര്യത്തിലായിരുന്നു;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സമിതി
വിപുലീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
വിഭാഗങ്ങളെയാണ്
പുതുതായി ഇതില്‍
ഉള്‍ക്കൊള്ളിക്കുന്നത്;
(ഡി)
നവോത്ഥാന
സമിതിയില്‍
നിക്ഷിപ്തമായിരിക്കുന്ന
ചുമതലകള്‍
എന്തൊക്കെയാണ്; ഇതിന്റെ
ആഭിമുഖ്യത്തില്‍
ജില്ലകളില്‍ ബഹുജന
കൂട്ടായ്മ
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
കൂട്ടായ്മക്ക്
സര്‍ക്കാര്‍ തലത്തില്‍
സാമ്പത്തികം ഉള്‍പ്പെടെ
എന്തൊക്കെ സഹായം
നല്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിവരിക്കുമോ?