കശുവണ്ടി
വ്യവസായം നേരിടുന്ന
പ്രശ്നങ്ങള്‍
*91.
ശ്രീ.എം.
നൗഷാദ്
,,
എം. മുകേഷ്
,,
എം. രാജഗോപാലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായം നേരിടുന്ന
പ്രധാന പ്രശ്നങ്ങള്‍
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
കശുമാവ് കൃഷി
വ്യാപിപ്പിച്ച്
തോട്ടണ്ടിയുടെ ആഭ്യന്തര
ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
കശുവണ്ടി വികസന
കോര്പ്പറേഷന് നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
നിലവില്‍
ഇറക്കുമതി ചെയ്യുന്ന
തോട്ടണ്ടി എത്രയെന്നും
അതിന്റെ വിലയും
അറിയിക്കാമോ;
(ഡി)
കാസര്‍ഗോഡ്,
കണ്ണൂര്‍ ജില്ലകളിലെ
ഗുണനിലവാരം കൂടിയ
തോട്ടണ്ടിക്ക് കഴിഞ്ഞ
വര്‍ഷത്തെ അപേക്ഷിച്ച്
ഗണ്യമായ വിലക്കുറവ്
ഉണ്ടായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ഇ)
കര്‍ഷകര്‍ക്ക്
തോട്ടണ്ടിക്ക് 120
രൂപയില്‍ താഴെമാത്രം
ലഭ്യമാകുന്ന സ്ഥിതി
കശുമാവ് കൃഷി
നിരുത്സാഹപ്പെടുത്തുമെന്നതിനാല്
ന്യായവില ഉറപ്പാക്കാന്‍
നടപടിയെടുക്കുമോ;
വ്യക്തമാക്കാമോ?
ദുരന്തങ്ങള്‍
ഒഴിവാക്കാൻ ഭൂവിനിയോഗത്തിന്
നിയമനിര്‍മ്മാണം
*92.
ശ്രീ.അനൂപ്
ജേക്കബ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്തങ്ങള്‍
ഒഴിവാക്കുന്നതിനായി
കാര്യക്ഷമമായ
ഭൂവിനിയോഗത്തിനും
ജലസമ്പത്ത് ഫലപ്രദമായി
ഉപയോഗിക്കുന്നതിനും
പുതിയ നിയമനിര്‍മ്മാണം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കേരളത്തിലെ
പ്രളയാനന്തര
പുനര്‍നിര്‍മ്മാണം
നടത്തുന്ന വേളയില്‍
ദുരന്തത്തില്‍ നിന്നും
കരകയറിയ രാജ്യങ്ങളുടെ
അനുഭവപാഠങ്ങള്‍
കണക്കിലെടുക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഏതൊക്കെ
തലത്തിലാണ് പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതെന്നും
അതിനായി ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രളയ
ഭൂപടം
നിര്‍മ്മിക്കുന്നതിന്
പ്രത്യേക മൊബൈല്‍
ആപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
*93.
ശ്രീ.കെ.
ദാസന്
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
തീരത്ത് മത്സ്യബന്ധനം
വ്യാപകമായി നടത്തുന്ന
മേഖലയിലാണ് കേന്ദ്ര
സര്‍ക്കാര്‍
നിര്‍ണ്ണയിച്ചിട്ടുള്ള
കപ്പല്‍
പാതയെന്നതിനാല്‍,
വര്‍ദ്ധിച്ചുവരുന്ന
അപകടങ്ങള്‍
കണക്കിലെടുത്ത്
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷയ്ക്കായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണം
അറിയിക്കാമോ;
(ബി)
കപ്പല്‍പാത
സുരക്ഷിത ദൂരത്തേയ്ക്ക്
മാറ്റണമെന്ന
സംസ്ഥാനത്തിന്റെ
ആവശ്യത്തോടുളള
കേന്ദ്രസര്‍ക്കാരിന്റെ
പ്രതികരണം
വെളിപ്പെടുത്താമോ;
(സി)
കടലില്‍
പോകുന്ന
മത്സ്യത്തൊഴിലാളികളുടെ
വിവരശേഖരണത്തിനും
യാനങ്ങളുടെ സഞ്ചാരപഥം
മനസ്സിലാക്കുന്നതിനുമുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
പ്രകൃതി
ദുരന്തങ്ങളും
അപകടങ്ങളും
ആവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍ മറെെന്‍
ആംബുലന്‍സ് സംവിധാനവും
കടല്‍ പട്രോളിംഗും
ശക്തിപ്പെടുത്തുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
പ്രകൃതി
ക്ഷോഭത്തിലോ
അപകടത്തിലോ നാശനഷ്ടം
സംഭവിക്കുന്ന
മത്സ്യബന്ധനോപകരണങ്ങള്‍ക്ക്
നഷ്ടപരിഹാരം നല്കാന്
പദ്ധതിയുണ്ടോ
എന്നറിയിക്കാമോ?
പ്രളയ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
നീതിയുക്തമാക്കാന്‍ നടപടി
*94.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളില്‍
രാഷ്ട്രീയ
അടിസ്ഥാനത്തില്‍
വിവേചനം നടന്നത് കാരണം
അര്‍ഹരായ നിരവധി
ദുരിതബാധിതര്‍
തഴയപ്പെട്ടതായി
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പരാതികള്‍
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(സി)
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
നീതിയുക്തമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
റെയില്‍വേ
പാതയിരട്ടിപ്പും സിഗ്നലിംഗ്
സംവിധാനവും
*95.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി.വി. അന്‍വര്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേ സിഗ്നലിംഗ്
സംവിധാനം
നവീകരിക്കുന്നതിനും
പാതയിരട്ടിപ്പ്
പൂര്‍ത്തിയാക്കി
യാത്രാവേഗത ഗണ്യമായി
വര്‍ദ്ധിപ്പിക്കുന്നതിനും
കേന്ദ്ര സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
(ബി)
സുരക്ഷിത
യാത്ര
ഉറപ്പാക്കുന്നതിലും
ആവശ്യത്തിന്
ട്രെയിനുകള്‍
അനുവദിക്കുന്നതിലും
റെയില്‍വേ കാണിക്കുന്ന
താല്പര്യമില്ലായ്മ
അവസാനിപ്പിക്കുവാന്‍
എപ്രകാരം ഇടപെടാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(സി)
മനുഷ്യാവകാശ
കമ്മീഷന്റെ പോലും
ഇടപെടലിനിടയാക്കുന്ന
തരത്തിലുള്ള
കൃത്യനിഷ്ഠയില്ലായ്മ
പരിഹരിക്കുവാന്‍
റെയില്‍വേയോട്
ആവശ്യപ്പെടുമോ;
(ഡി)
സംസ്ഥാനത്തെ
ഏതെങ്കിലും റെയില്‍വേ
സ്റ്റേഷന് ലോക
നിലവാരത്തിലേക്കുയര്‍ത്താന്‍
റെയില്‍വേ
ഉദ്ദേശിക്കുന്നതായി
അറിയാമോ; നിലവില്‍
സംസ്ഥാനത്തെ ഏതെങ്കിലും
സ്റ്റേഷന് ലോക
നിലവാരത്തിലേക്ക്
ഉയര്‍ത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
അറ്റകുറ്റപ്പണികള്‍
*96.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തില്‍ തകര്‍ന്ന
പല റോഡുകളുടെയും
അറ്റകുറ്റപ്പണികള്‍
ഇതുവരെ
ആരംഭിച്ചിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഹൈവേകളുടേയും
റോഡുകളുടെയും
സംരക്ഷണത്തിനും
അറ്റകുറ്റപ്പണികള്‍ക്കുമായി
മെയിന്റനന്‍സ്
വിഭാഗത്തിന് ഒരു ചീഫ്
എഞ്ചിനീയറെ
നിയമിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥനെ
നിയമിച്ചിട്ടും
അറ്റകുറ്റപ്പണികള്‍ക്ക്
വേഗതയില്ലാത്തത്
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ?
ലിംഗനീതിയും
നവോത്ഥാന ആശയങ്ങളും
ഉള്‍പ്പെട്ട പാഠ്യപദ്ധതി
*97.
ശ്രീ.കെ.വി.വിജയദാസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരീക്ഷാഫല
പ്രധാനമായ നിലവിലെ
വിദ്യാഭ്യാസ
സമ്പ്രദായത്തിന്റെ
ഭാഗമായി ജനുവരി
അവസാനവാരം മുതല്‍
പ്രവേശനോത്സവം വരെ
നീളുന്ന കാലയളവില്‍
സംസ്ഥാനത്തെ പൊതു
വിദ്യാലയങ്ങളില്‍
നടത്താന്‍
നിശ്ചയിച്ചിട്ടുള്ള
ജനകീയ പഠനോത്സവങ്ങള്‍
വഴി ഉദ്ദേശിക്കുന്നത്
എന്തെല്ലാമാണ്;
(ബി)
കേരളത്തിലെ
വിദ്യാഭ്യാസ രംഗത്ത്
പെണ്‍കുട്ടികള്‍
മേല്‍ക്കോയ്മ
നേടിയിട്ടുള്ള
സാഹചര്യത്തില്‍ പോലും
ലിംഗനീതി പൊതു
സംസ്കാരത്തില്‍
ഉള്ച്ചേര്ന്നിട്ടില്ലെന്ന
യാഥാര്‍ത്ഥ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ലിംഗനീതിയും
നവോത്ഥാനവുമായി
ബന്ധപ്പെട്ട ആശയങ്ങള്‍
പാഠ്യപദ്ധതിയില്‍
കൂടുതലായി
ഉള്‍പ്പെടുത്തുന്നതിനും
ഇത്തരം മൂല്യങ്ങള്‍
വിദ്യാര്‍ത്ഥികളില്‍
സംസ്കാരമെന്ന നിലയില്‍
വികസിപ്പിച്ചെടുക്കാനുതകുന്ന
അദ്ധ്യാപനരീതി
വളര്‍ത്തിയെടുക്കുന്നതിനും
പദ്ധതിയുണ്ടോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍, ദേശീയ
നൈപുണ്യ വികസന പരിപാടി
(നാഷണല്‍ സ്കില്‍സ്
ക്വാളിഫിക്കേഷന്‍
ഫ്രെയിംവര്‍ക്ക്)
നിര്‍ബന്ധമാക്കിയതിന്റെ
അടിസ്ഥാനത്തില്‍
ഇതുമായി ബന്ധപ്പെട്ട്
സംസ്ഥാനത്ത് പദ്ധതി
നടപ്പിലാക്കുന്നതിനും
അദ്ധ്യാപകര്‍ക്ക്
പരിശീലനം
നല്‍കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുവാന്‍ നടപടി
*98.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
സംഭവിച്ച് അഞ്ചു മാസം
കഴിഞ്ഞിട്ടും
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച് വ്യാപകമായ
പരാതികള്‍ ഉയരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
പ്രളയബാധിത
പ്രദേശങ്ങളില്‍
അടിയന്തര സഹായമായി
അനുവദിച്ച പതിനായിരം
രൂപ പോലും അര്‍ഹരായ പല
വ്യക്തികള്‍ക്കും
ലഭ്യമായിട്ടില്ലെന്ന
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
ദ്രുതഗതിയിലാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
സമഗ്ര
വ്യക്തിത്വ വികസനം
സാധ്യമാക്കുന്ന വിദ്യാഭ്യാസം
*99.
ശ്രീ.കെ.
ബാബു
,,
എ. എന്‍. ഷംസീര്‍
,,
ഒ. ആര്. കേളു
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്താംക്ലാസില്‍
വരെ പഠന മികവ്
പുലര്‍ത്തിയിരുന്ന
കുട്ടികള്‍ പാേലും
ഹയര്‍സെക്കന്ററി
തലത്തില്‍ പിന്നാക്കം
പാേകുന്ന പ്രശ്നം
പരിഹരിക്കാന്‍
ആവിഷ്കരിച്ചിട്ടുള്ള
പരിപാടി അറിയിക്കാമാേ ;
(ബി)
ഹയര്‍
സെക്കന്ററിയിലേക്ക്
പ്രവേശിക്കുമ്പാേള്
മലയാളം മാധ്യമത്തില്‍
നിന്ന് ഇംഗ്ലീഷ്
മാധ്യമത്തിലേക്ക്
നിര്‍ബന്ധിതമായി
മാറേണ്ടി വരുന്നതാണ്
പ്രശ്നമെന്ന്
ലഘൂകരിക്കാതെ
പത്താംക്ലാസ്
വരെയുള്ളതും
ഹയര്‍സെക്കന്ററി
തലത്തിലെയും
പാഠ്യപദ്ധതികള്‍
തമ്മിലുള്ള വിടവ്
ക്രമാനുഗതമായതാക്കിത്തീര്ക്കാന്
പദ്ധതിയുണ്ടാേ;
വിശദമാക്കാമോ;
(സി)
ഇംഗ്ലീഷ്
ഭാഷയില്‍ പ്രാവീണ്യം
നേടാന്‍
വിദ്യാര്‍ത്ഥികളെ
സഹായിക്കുന്നതാേടാെപ്പം
മാതൃഭാഷയില്‍ ശാസ്ത്ര,
മാനവിക വിഷയങ്ങള്‍
സരളമായി കെെകാര്യം
ചെയ്യാനുള്ള ശേഷി
കെെവരിക്കാന്‍
അദ്ധ്യാപകരെ
പ്രാപ്തരാക്കുന്നതിന്
പദ്ധതി ആവിഷ്കരിക്കുമാേ
;
(ഡി)
പഠനം
പീഢനമായി
മാറിക്കാെണ്ടിരിക്കുന്നതിനാല്
വിദ്യാഭ്യാസം
കമ്പാേളതാല്പര്യാധിഷ്ഠിതമെന്ന
നിലയില്‍ നിന്ന് സമഗ്ര
വ്യക്തിത്വ വികസനം
സാധ്യമാക്കുന്ന
നിലയിലേക്ക്
പരിണമിപ്പിക്കാന്‍
ലക്ഷ്യമിടുന്നുണ്ടാേ;
വിശദമാക്കാമോ?
ലെെറ്റ്
മെട്രോ പദ്ധതി
നടപ്പിലാക്കുന്നതിലെ കാലതാമസം
*100.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് ലെെറ്റ്
മെട്രോ പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
സര്‍ക്കാര്‍ വേണ്ടത്ര
താല്പര്യം
കാണിക്കുന്നില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2017
ഡിസംബറില്‍
ഡി.എം.ആര്.സി. കേരള
സര്‍ക്കാരിന്റെ
പരിഗണനയ്ക്ക്
സമര്‍പ്പിച്ച പുതുക്കിയ
പദ്ധതി രേഖ
പരിശോധിക്കുന്നതിന്
രൂപീകരിച്ച
സെക്രട്ടറിതല സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(സി)
ഡി.എം.ആര്.സി.
തയ്യാറാക്കിയ പദ്ധതി
രേഖ സെക്രട്ടറിതല സമിതി
തളളിക്കളഞ്ഞിട്ടുണ്ടോ;
എങ്കില്‍ അതിനുളള കാരണം
വ്യക്തമാക്കാമോ;
(ഡി)
പുതുക്കിയ
പദ്ധതിരേഖ
കേന്ദ്രസര്‍ക്കാരിന്റെ
അനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ഇ)
ലെെറ്റ്
മെട്രോ പദ്ധതി
നടപ്പിലാക്കുന്നതിലെ
കാലതാമസം മൂലം പദ്ധതി
ചെലവ് ഭീമമായി
വര്‍ദ്ധിക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍
അടിയന്തരമായി തീരുമാനം
എടുത്ത് പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ദേശീയപാത വികസനം
*101.
ശ്രീ.ബി.സത്യന്
,,
കെ.കുഞ്ഞിരാമന്
,,
ജെയിംസ് മാത്യു
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്-തിരുവനന്തപുരം
ദേശീയപാത
നാലുവരിയാക്കുന്ന
പ്രവര്‍ത്തനം എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
നിലവിലെ പുരോഗതി
അറിയിക്കാമോ;
(ബി)
ദേശീയ
പാത വികസനത്തിന് വേണ്ട
ഭൂമി ഏറ്റെടുക്കല്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
കീഴാറ്റൂര്‍
തുടങ്ങിയ സ്ഥലങ്ങളില്‍
നടത്തിയ സമരങ്ങള്‍
ദേശീയപാത വികസന
പ്രവര്‍ത്തനങ്ങളെ
എപ്രകാരം ബാധിച്ചു
എന്ന് വ്യക്തമാക്കാമോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍
കീഴാറ്റൂര്‍ ബൈപാസിന്റെ
അലൈന്മെന്റ്
അംഗീകരിച്ചോ എന്നും
നേരത്തെ
നിശ്ചയിച്ചതില്‍
നിന്നും മാറ്റം
വരുത്തിയിട്ടുണ്ടോ
എന്നും അറിയിക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
കൊല്ലം ബൈപാസ്
റോഡിന്റെ പണി
എത്രശതമാനം
പൂര്‍ത്തിയായിരുന്നു;
(എഫ്)
ജനാഭിലാഷം
പൂര്‍ത്തീകരിക്കാനായി
ഇച്ഛാശക്തിയോടെ ഇടപെട്ട
സര്‍ക്കാരിന്റെ
നേട്ടത്തില്‍ കളങ്കം
ചാര്‍ത്തുകയെന്ന
ലക്ഷ്യത്തോടെ
ഉദ്ഘാടനത്തോടനുബന്ധിച്ച്
ചിലര്‍ ഇടപെടുകയുണ്ടായോ
എന്ന്
വെളിപ്പെടുത്താമോ;
(ജി)
ആലപ്പുഴ
ബൈപാസ് നിര്‍മ്മാണം
ത്വരിതപ്പെടുത്തുവാൻ
നടപടിയെടുത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
മത്സ്യ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിനുള്ള നടപടികള്‍
*102.
ശ്രീ.ഹൈബി
ഈഡന്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
ഹാര്‍ബറുകളുടെ
നടത്തിപ്പിന്
മാനേജ്മെന്റ്
സൊസെെറ്റി
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മത്സ്യ
ലേലവും വിപണനവും
നിയന്ത്രിക്കുന്നതിനും
മത്സ്യ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
നിയമനിര്‍മ്മാണം
നടത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
വിവിധയിടങ്ങളിൽ
ആരോഗ്യത്തിന് ഹാനികരമായ
രാസവസ്തുക്കള്‍
കലര്‍ന്ന മത്സ്യം
വിൽക്കുന്ന സാഹചര്യവും
സര്‍ക്കാരിന്
ക്രിയാത്മകമായി അതില്‍
ഇടപെടുവാന്‍ സാധിക്കാതെ
വന്നതും മൂലമാണോ ഇത്തരം
ഒരു
നിയമനിര്‍മ്മാണത്തെക്കുറിച്ച്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ നവീകരണം
*103.
ശ്രീ.കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
നവീകരണത്തിനായി റോഡ്
ഫണ്ടില്‍ നിന്നും തുക
അനുവദിക്കണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ;
(ബി)
സംസ്ഥാനം
ആവശ്യപ്പെട്ട പ്രകാരം
തുക അനുവദിച്ച്
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
തുക ഉപയോഗിച്ചുള്ള
പണികള്‍ എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മത്സ്യോത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
കര്‍മ്മപരിപാടി
*104.
ശ്രീ.പി.കെ.
ശശി
,,
ജെയിംസ് മാത്യു
,,
കാരാട്ട് റസാഖ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
സംസ്ഥാനത്ത്എത്തുന്ന
മത്സ്യങ്ങളില്‍
അമിതമായി
രാസവസ്തുക്കള്‍
ചേര്‍ക്കുന്നതായി
കണ്ടെത്തിയിട്ടുള്ള
സാഹചര്യത്തില്‍
ആഭ്യന്തരമായി
മത്സ്യോത്പാദനം
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം
കര്‍മ്മപരിപാടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
തദ്ദേശീയ
മത്സ്യങ്ങളുടെ വംശനാശം
തടയുന്നതിലേയ്ക്കായി
ഇത്തരം മത്സ്യങ്ങള്‍
കൃഷി ചെയ്യുന്നതിന്
ചെറുകിട മത്സ്യ
കര്‍ഷകര്‍ക്ക്
എന്തെല്ലാം
പ്രോത്സാഹനങ്ങളാണ്
നല്കി വരുന്നതെന്ന്
അറിയിക്കുമോ;
(സി)
ജലാശയങ്ങളില്‍
നശിച്ചുപോയ ആവാസ
വ്യവസ്ഥ പുന:സ്ഥാപിച്ച്
മത്സ്യങ്ങള്‍ കൃഷി
ചെയ്യുന്നതിനുളള
കര്‍മ്മ പരിപാടികള്‍
തയ്യാറാക്കി
നടപ്പാക്കാന്‍
വിദഗ്ദ്ധരെ
ഉള്‍പ്പെടുത്തി
പ്രത്യേക സമിതിയെ
നിയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഉപയോഗശൂന്യമായി
കിടക്കുന്ന കുളങ്ങള്‍
സംരക്ഷിച്ച് അവയില്‍
മത്സ്യകൃഷി
നടത്തുന്നതിനുള്ള
പദ്ധതിയുണ്ടോ;
വിശദമാക്കുമോ?
മത്സ്യനയം
*105.
ശ്രീ.എന്‍.
ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടനിലക്കാരുടെ
ചൂഷണത്തില്‍ നിന്നും
മത്സ്യത്തൊഴിലാളികളെ
രക്ഷിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
ഗുണമേന്മയുള്ള മത്സ്യം
വൃത്തിയോടെ വിതരണം
ചെയ്യുന്നതിനും
എന്തെല്ലാം നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ മത്സ്യനയം
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ധനസഹായ
വിതരണത്തിനുള്ള മാനദണ്ഡത്തിലെ
അപാകത
*106.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയബാധിതര്‍ക്കുള്ള
പതിനായിരം രൂപയുടെ
ധനസഹായം ലഭിക്കുന്നതിന്
നിശ്ചിത ദിവസത്തില്‍
കൂടുതല്‍ വീടുകളില്‍
വെള്ളം
കെട്ടിനിന്നതായിരിക്കണമെന്ന
മാനദണ്ഡം ഉള്ളത് കാരണം
നിരവധി അര്‍ഹരായ
വ്യക്തികള്‍ക്ക് തുക
ലഭിച്ചിട്ടില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പതിനായിരം
രൂപയുടെ ധനസഹായം
ലഭിക്കുന്നതിന്
അര്‍ഹതയുണ്ടായിട്ടും
ഇടുക്കി,വയനാട് പോലുള്ള
ജില്ലകളില്‍
മാനദണ്ഡത്തിലെ അപാകത
കാരണം നിരവധി പേര്‍ക്ക്
തുക ലഭിച്ചിട്ടില്ലെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പരാതികള്‍
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ടി.പി
രണ്ടാം ഘട്ട പദ്ധതി
*107.
ശ്രീ.ഡി.കെ.
മുരളി
,,
സി.കൃഷ്ണന്
,,
രാജു എബ്രഹാം
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
രണ്ടാം ഘട്ട പദ്ധതിയുടെ
നിലവിലെ പുരോഗതി
അറിയിക്കാമോ;
പദ്ധതിയുടെ ലോണ്‍
കാലാവധി
എന്നുവരെയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍,
ഏറ്റുമാനൂര്‍-മൂവാറ്റുപുഴ,
കാസര്‍ഗോഡ്-കാഞ്ഞങ്ങാട്,
പൊന്‍കുന്നം-തൊടുപുഴ
റോഡുകളുടെ പണി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ ഈ
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
വിശദമാക്കാമോ;
(സി)
അപകടരഹിത
റോഡിന്റെ മാതൃകാ
പദ്ധതിയായ
കഴക്കൂട്ടം-അടൂര്‍ റോഡ്
നിര്‍മ്മാണത്തിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ഡി)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
ഏറ്റവും പ്രയോജനപ്രദമായ
പുനലൂര്‍-പൊന്‍കുന്നം
റോഡ്
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ?
പ്രളയം
മൂലമുണ്ടായ നാശനഷ്ടങ്ങളുടെ
കണക്ക്
*108.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തില്‍
ജീവനോപാധിയും തൊഴിലും
നഷ്ടപ്പെട്ടവരുടെയും
നാശനഷ്ടങ്ങളുടെയും
കണക്ക് റവന്യൂ വകുപ്പ്
ഇതുവരെ
ശേഖരിച്ചിട്ടുണ്ടോ;
(ബി)
ഇവരുടെ
പുനരധിവാസത്തിനായി
നാളിതുവരെ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
പ്രളയത്തില്‍
നാശനഷ്ടങ്ങള്‍ സംഭവിച്ച
കടകളുടെയും വ്യാപാര
സ്ഥാപനങ്ങളുടെയും
ചെറുകിട
സംരംഭങ്ങളുടെയും കണക്ക്
റവന്യൂ വകുപ്പ് ഇതുവരെ
ശേഖരിച്ചിട്ടുണ്ടോ;
(ഡി)
ഇവര്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
നല്കുവാന്
സര്‍ക്കാരിന് നാളിതുവരെ
സാധിച്ചിട്ടില്ല എന്ന
ആക്ഷേപം വസ്തുതാപരമാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ?
പാട്ടക്കുടിശ്ശിക
വരുത്തിയവര്‍ക്കെതിരെ നടപടി
*109.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമിയില്‍ സ്ഥിതി
ചെയ്യുന്ന
ആരാധനാലയങ്ങള്‍,
സാംസ്കാരിക
സ്ഥാപനങ്ങള്‍
എന്നിവയ്ക്ക് ഭൂമി
പതിച്ചുനല്കുവാന്
തീരുമാനിച്ചിട്ടുണ്ടാേ
എന്നറിയിക്കാമോ;
(ബി)
എങ്കില്‍
ഇതിന്റെ വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(സി)
പാട്ട
വ്യവസ്ഥയില്‍
സര്‍ക്കാര്‍ ഭൂമി
ഉപയാേഗിക്കുന്നവര്
പാട്ടക്കുടിശ്ശിക
വരുത്തിയതായി
കണ്ടെത്തിയിട്ടുണ്ടാേ;
എങ്കില്‍ ഇവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമാേ;
(ഡി)
പാട്ട
വ്യവസ്ഥകള്‍
കാലാനുസൃതമായി
പരിഷ്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ഇ)
പാട്ടക്കാലാവധി
കഴിഞ്ഞും ഭൂമി
വിട്ടുനല്‍കാതെ
ഉപയാേഗിച്ചുവരുന്ന
സര്‍ക്കാരിതര
സ്ഥാപനങ്ങള്‍
ഒഴിപ്പിച്ചെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
ഹെെടെക്
സ്കൂള്‍ പദ്ധതി
*110.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകള്‍ ഹെെടെക്
ആക്കുന്ന പദ്ധതിയുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പഠന
പ്രവര്‍ത്തനങ്ങള്‍ക്കായുള്ള
'സമഗ്ര'
പോര്‍ട്ടലിന്റെ
സവിശേഷതകളും
ഉദ്ദേശ്യലക്ഷ്യങ്ങളും
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ സ്കൂള്‍
ക്ലാസ്സുകളിലും
പ്രൊജക്റ്ററും ലാപ്
ടോപ്പും
ഉപയോഗിച്ചുള്ള പഠനം
നടക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തിലുള്ള
ആധുനിക സങ്കേതങ്ങള്‍
ഉപയോഗിച്ച് ഫലപ്രദമായി
ക്ലാസ്സുകള്‍
നടത്തുന്നതിന്
അദ്ധ്യാപകര്‍
പ്രാപ്തരാണോ എന്ന്
അറിയിക്കുമോ;
(ഇ)
ഗ്രാമീണ
മേഖലകളിലെ സ്കൂളുകളില്‍
ഡിജിറ്റല്‍
റിസോഴ്സുകളുടെ
അവതരണം,ചര്‍ച്ച,ക്രോഡീകരണം
എന്നിവ ഫലപ്രദമായി
നടക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കേരളത്തിലെ
റെയില്‍വേ വികസന പദ്ധതികൾ
*111.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എസ്.ശർമ്മ
,,
കെ.സുരേഷ് കുറുപ്പ്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റെയില്‍വേ
വികസനരംഗത്ത്
കാലങ്ങളായി കേരളം
അനുഭവിക്കുന്ന
മുരടിപ്പ്
മാറ്റുന്നതിനും
റെയില്‍വേ വികസനം
കാര്യക്ഷമമാക്കുന്നതിനും
ഈ സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
ലിമിറ്റഡ് കേരളത്തിന്റെ
റെയില്‍വേ സൗകര്യ
വികസനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
കേരളത്തിലെ
റെയില്‍വേ മേഖലയിലെ
നിര്‍മ്മാണ
പ്രവൃത്തികള്‍
കാര്യക്ഷമമാക്കുന്നതിനും
റെയില്‍വേ
സ്റ്റേഷനുകളുടെ നിലവാരം
ഉയര്‍ത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
രജിസ്ട്രേഷന്
വകുപ്പിലെ പരിഷ്കരണ നടപടികള്‍
*112.
ശ്രീ.എസ്.രാജേന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
,,
മുരളി പെരുനെല്ലി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമാനുസൃതമായി
ഭൂമി രജിസ്ട്രേഷന്
എത്തുന്നവരില്‍
നിന്നുപോലും
രജിസ്ട്രേഷന്
വകുപ്പിലെ ജീവനക്കാര്‍
കൈക്കൂലി വാങ്ങുന്നതായി
പറയപ്പെടുന്ന സ്ഥിതി
അവസാനിപ്പിക്കാന്‍ ഈ
സർക്കാർ ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ആധാരം
ഓണ്‍ലൈനായി രജിസ്റ്റര്‍
ചെയ്യുന്ന രീതി
വ്യാപകമായിട്ടുണ്ടോ; ഈ
സംവിധാനത്തിന്റെ
പോരായ്മ നികത്താനായി
നടപടിയെടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രമാണങ്ങള്‍
ഡിജിറ്റല്‍
രൂപത്തിലാക്കി
ദീര്‍ഘകാലം
സുരക്ഷിതമായി
സൂക്ഷിക്കുവാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
ഭൂരിഭാഗം
സബ് രജ്സ്ട്രാര്‍
ഓഫീസുകളും വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചുവരുന്നത്
അവസാനിപ്പിച്ച് സ്വന്തം
കെട്ടിടങ്ങൾ
നിര്‍മ്മിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ?
പട്ടയ
വിതരണത്തിലെ പുരോഗതി
*113.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടയ വിതരണത്തിന്റെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
വനഭൂമി
കൈവശം വച്ചിരിക്കുന്ന
പട്ടിക
വര്‍ഗ്ഗക്കാര്‍ക്ക്
കൈവശ രേഖയ്ക്ക് പകരം
പട്ടയം നല്‍കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പട്ടയ
വിതരണക്കാര്യത്തില്‍
മുന്‍ സര്‍ക്കാരിനെ
അപേക്ഷിച്ച് ഈ
സര്‍ക്കാര്‍ വളരെയധികം
മുന്നേറിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ലാന്റ്
ട്രൈബ്യൂണലിലെ കേസുകള്‍
തീര്‍പ്പാക്കുന്നതില്‍
ഉണ്ടായ പുരോഗതിയും
അതിനായി സ്വീകരിച്ച
നടപടികളും
വിശദമാക്കുമോ;
(ഇ)
തൃശൂര്‍
ജില്ലയിലെ പട്ടയ
വിതരണത്തിന്റെ പുരോഗതി
വ്യക്തമാക്കുമോ;
മുന്‍സര്‍ക്കാര്‍
വിതരണം
ചെയ്തതിനേക്കാള്‍
കൂടുതല്‍ പട്ടയം ഈ
സര്‍ക്കാര്‍ ഇതുവരെ
വിതരണം ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഭൂമിയിലെ കയ്യേറ്റങ്ങള്‍
*114.
ശ്രീ.പി.ടി.എ.
റഹീം
,,
ബി.ഡി. ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുറമ്പോക്ക്
ഭൂമിയിലും കുടിയേറ്റ
ഭൂമിയിലും
വസിക്കുന്നവര്‍ക്ക്
പട്ടയം നല്‍കാനായി ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ; എത്ര
ഭൂരഹിത
കുടുംബങ്ങള്‍ക്ക്
പട്ടയം നല്കാന്
സാധിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സര്‍ക്കാര്‍
ഭൂമിയിലെ
കയ്യേറ്റങ്ങള്‍ തടയാന്‍
കര്‍ശന നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വന്‍കിടക്കാര്‍
ഉള്‍പ്പെടെ കയ്യേറിയ
ഭൂമി ഒഴിപ്പിക്കുവാന്‍
നടത്തുന്ന പ്രവര്‍ത്തനം
വിശദീകരിക്കാമോ;
(സി)
ഹാരിസണ്‍
മലയാളം
ഉള്‍പ്പെടെയുള്ളവര്‍
പാട്ടത്തിനെന്ന പേരില്‍
കയ്യേറുകയും
അന്യാധീനപ്പെടുത്തുകയും
ചെയ്ത ഭൂമി തിരികെ
പിടിക്കാന്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ഡി)
വന്‍കിട
കമ്പനികള്‍
ഉള്‍പ്പെടെയുള്ളവര്‍
കുടിശ്ശികയാക്കിയ
പാട്ടത്തുകയെത്രയെന്നും
അത് പിരിച്ചെടുക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്നും
വ്യക്തമാക്കാമോ?
പട്ടയവിതരണത്തിന്റെ
പുരോഗതി
*115.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്തെ
പട്ടയവിതരണത്തിന്റെ
പുരോഗതി അറിയിക്കുമോ;
(ബി)
ഉപാധി
രഹിത പട്ടയമെന്ന
ദീര്‍ഘകാലമായുളള ആവശ്യം
അംഗീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കൈവശത്തിലുളള
ഭൂമിക്ക് പട്ടയം
ലഭിക്കുന്നതിന്
ഉണ്ടായിരുന്ന
വരുമാനപരിധി
ഒഴിവാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കൈവശഭൂമിയും
കൈവശമില്ലാത്ത ഭൂമിയും
പതിച്ചുനല്‍കുന്നതിനുള്ള
നടപടിക്രമങ്ങളില്‍
എന്തൊക്കെ തരത്തിലുളള
മാറ്റങ്ങളാണ്
വരുത്തിയതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
പട്ടയഭൂമിയില്‍
കൃഷിക്കാര്‍ വച്ച്
പിടിപ്പിക്കുന്ന
മരങ്ങളുടെ അവകാശം
അവര്‍ക്ക് തന്നെ
ലഭിക്കുമോ;
വ്യക്തമാക്കുമോ;
(എഫ്)
ഇടുക്കി
പദ്ധതി പ്രദേശത്ത്
മൂന്ന് ചങ്ങല വിട്ടുളള
പ്രദേശത്ത് പട്ടയം
വിതരണം ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ജി)
പെരിഞ്ചാംകുട്ടിയിലെ
ആദിവാസികളുടെ ദീര്‍ഘകാല
ഭൂപ്രശ്നം
പരിഹരിച്ചുവോ;
വ്യക്തമാക്കുമോ?
ലെെറ്റ്
മെട്രോ പദ്ധതി
*116.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
പത്ത് നഗരങ്ങളിലുള്ള
മെട്രോ പദ്ധതി അൻപത്
ഇടങ്ങളിലേക്ക്
വ്യാപിപ്പിക്കുവാനുള്ള
കേന്ദ്ര നയം
തിരുവനന്തപുരം,
കോഴിക്കോട് ലെെറ്റ്
മെട്രോ പദ്ധതികള്‍ക്ക്
എത്രമാത്രം സഹായകരമാണ്;
വിശദമാക്കാമോ;
(ബി)
ലെെറ്റ്
മെട്രോയുടെ
സാധ്യതകളെക്കുറിച്ച്
പഠിച്ച സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേൽ
മന്ത്രിസഭ തീരുമാനം
എടുക്കുന്നതിന്
വന്നിട്ടുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
തിരുവനന്തപുരം
ലെെറ്റ് മെട്രോ
പദ്ധതിക്ക് സ്ഥലം
ഏറ്റെടുക്കുന്ന ജോലി
ഏത് ഘട്ടത്തിലാണ്;
ഇതിനോടനുബന്ധിച്ചുള്ള
മേല്‍പ്പാല
നിര്‍മ്മാണങ്ങളുടെ
സാമൂഹിക ആഘാത പഠനം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ലെെറ്റ്
മെട്രോപാതക്ക്
ഇരുവശവും 500 മീറ്റര്‍
മെട്രോ ഇടനാഴിയായി
പ്രഖ്യാപിച്ച്
അവിടങ്ങളിലെ കെട്ടിട
നികുതി
വര്‍ദ്ധിപ്പിക്കണമെന്ന
നിർദ്ദേശമുണ്ടോ;
(ഇ)
പുതിയ
കേന്ദ്ര നയത്തിന്റെ
അടിസ്ഥാനത്തില്‍
തിരുവനന്തപുരത്തും
കോഴിക്കോടും ലെെറ്റ്
മെട്രോ
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ഉൗര്ജ്ജിതപ്പെടുത്തുവാന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മത്സ്യ
സമ്പത്തിലെ കുറവ്
*117.
ശ്രീ.പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുല്‍ ഹമീദ് പി.
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂര്‍ണ്ണ
വളര്‍ച്ചയെത്താത്ത
ചെറുമീനുകളും
മീന്‍മുട്ടകളും
ഉള്‍പ്പെടെ പിടികൂടി
വില്പന
നടത്തുന്നതിനാല്‍ കടൽ
മത്സ്യ സമ്പത്ത്
കുറയുന്നതായി
കണ്ടെത്തിയിട്ടുണ്ടോ ;
(ബി)
ഇക്കാര്യത്തില്‍
മത്സ്യത്തൊഴിലാളികളെ
ബോധവല്‍ക്കരിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഇത്തരം
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്നവര്‍ക്കെതിരെ
എന്തെല്ലാം നിയമ നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ?
മത്സ്യനയം
*118.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യനയം നിലവിലുണ്ടോ;
ഉണ്ടെങ്കിൽ മത്സ്യബന്ധന
മേഖലയുടെ വികസനത്തിന്
എന്തൊക്കെ
കര്‍മ്മപരിപാടികളാണ്
പ്രസ്തുത നയം
മുന്നോട്ട്
വയ്ക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
മത്സ്യത്തിന്റെ
വില
നിശ്ചയിക്കുന്നതിനും
സ്വതന്ത്രമായി അവ
വില്പന
നടത്തുന്നതിനുമുള്ള
മത്സ്യത്തൊഴിലാളികളുടെ
അവകാശം ഉറപ്പാക്കുമോ;
വ്യക്തമാക്കുമോ;
(സി)
മത്സ്യോൽപ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
മത്സ്യകര്‍ഷകരുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
സഹായകരമാകുന്ന
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
മത്സ്യബന്ധന
യാനങ്ങളുടെ
ലൈസന്‍സിന്റെയും
രജിസ്ട്രേഷന്റെയും
കാര്യത്തില്‍ എന്തൊക്കെ
മാറ്റങ്ങളാണ് പ്രസ്തുത
നയം വ്യവസ്ഥ
ചെയ്യുന്നത്
എന്നറിയിക്കുമോ;
(ഇ)
മൽസ്യക്കുഞ്ഞുങ്ങളെ
പിടിക്കുന്നതും വിപണനം
നടത്തുന്നതും
നിരോധിക്കുന്നതിന്
വ്യവസ്ഥ ചെയ്യുമോ;
വ്യക്തമാക്കുമോ?
വില്ലേജ്
ഓഫീസുകളുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍ നടപടി
*119.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ബി.ഡി. ദേവസ്സി
,,
പി.ടി.എ. റഹീം
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വില്ലേജ്
ഓഫീസുകളില്‍ നിന്നും
നിലവില്‍ ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
ഓണ്‍ലൈനായി നല്കി
വരുന്നത്;
(സി)
ഇപ്രകാരം
നല്കുന്ന
സര്‍ട്ടിഫിക്കറ്റുകളില്‍
ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകളുടെ
കാലാവധിയാണ്
ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
വില്ലേജ്
ഓഫീസുകള്‍
ജനസൗഹൃദമാക്കുന്നതിനും
പൊതുജനങ്ങള്‍ക്ക് വിവിധ
സേവനങ്ങള്‍ കാലതാമസം
കൂടാതെ
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പ്രളയ
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍
*120.
ശ്രീ.പി.ടി.
തോമസ്
,,
വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തെ
തുടര്‍ന്നുള്ള
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
മന്ദഗതിയിലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രളയത്തെത്തുടര്‍ന്ന്
ദുരിതാശ്വാസ
ക്യാമ്പുകളില്‍ എത്തിയ
നിരവധി കുടുംബങ്ങള്‍
ഇപ്പോഴും
ക്യാമ്പുകളില്‍
കഴിയുന്നു എന്നത്
വസ്തുതയാണോ;
(സി)
എങ്കില്‍
ഇത്തരം കുടുംബങ്ങളെ
എന്നത്തേക്ക്
പുനരധിവസിപ്പിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?