തോട്ടം
മേഖലയിൽ സീനിയറേജ് ഒഴിവാക്കുന്ന
നടപടി
1063.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട
തോട്ടം മേഖലയിലെ
പ്രതിസന്ധികള്‍
ലഘൂകരിക്കുന്നതിനായി
തോട്ടങ്ങളിലെ റബ്ബര്‍
മരങ്ങള്‍
മുറിച്ചുമാറ്റുമ്പോള്‍
നല്‍കേണ്ടിയിരുന്ന
സീനിയറേജ്
ഒഴിവാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
വന്‍കിട
തോട്ടം ഉടമകള്‍ക്കും ഈ
ആനുകൂല്യം ലഭിക്കുമോ;
(സി)
എങ്കില്‍
വന്‍കിട തോട്ടം
മേഖലയില്‍ പ്രസ്തുത
ആനുകൂല്യം നല്‍കിയത്
എന്തടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ; ഹാരിസണ്‍
മലയാളം പ്ലാന്റേഷന്
പ്രസ്തുത ആനുകൂല്യം
ആവശ്യപ്പെട്ടിരുന്നോ;
വിശദാംശം നല്‍കുമോ?
കയറ്റിറക്ക്
കൂലി നിരക്ക്
1064.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചുമട്ടുതൊഴിലാളികള്‍ക്കുള്ള
കയറ്റിറക്ക് കൂലി
നിരക്ക് അവസാനമായി
പുതുക്കി നിശ്ചയിച്ചത്
എന്നാണ്;
(ബി)
കയറ്റിറക്ക്
കൂലി നിരക്ക്
സംബന്ധിച്ച് നിലവിലുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
തോട്ടം
തൊഴിലാളികള്‍ക്കായുള്ള ഭവന
നിര്‍മ്മാണ പദ്ധതികള്‍
1065.
ശ്രീ.രാജു
എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
ആന്റണി ജോണ്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രതിസന്ധി
നേരിടുന്ന തോട്ടം
മേഖലയിലെ
തൊഴിലാളികള്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
ഭവന നിര്‍മ്മാണ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അറ്റകുറ്റപണി
നടത്തി
വാസയോഗ്യമാക്കുന്നത്
പ്രായോഗികമല്ലാത്ത
ലയങ്ങളെ കെട്ടിട
നികുതിയില്‍ നിന്ന്
ഒഴിവാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(സി)
പഴക്കമുള്ളതും
ജീര്‍ണ്ണാവസ്ഥയിലുള്ളതുമായ
കെട്ടിടങ്ങളെ
അറ്റകുറ്റപ്പണി നടത്തി
താമസയോഗ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
തോട്ടം
തൊഴിലാളികള്‍ക്കുള്ള
ചികിത്സ സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
തൊഴിലാളി
കുടുംബങ്ങള്‍ക്കായി
സമഗ്ര ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഭിന്നശേഷിക്കാര്‍ക്കുള്ള
സ്വയം തൊഴില്‍ പദ്ധതി
1066.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖാന്തിരം
ഭിന്നശേഷിക്കാര്‍ക്കുള്ള
സ്വയം തൊഴില്‍
പദ്ധതിയായ കൈവല്യയില്‍
ട്രെയിനിംഗ്
പൂര്‍ത്തീകരിച്ചിട്ടുള്ള
ബുദ്ധിപരിമിതരായ
ഭിന്നശേഷിക്കാരായവര്‍ക്കുള്ള
ലോണ്‍ തുകയായ 50000 രൂപ
2018 ജനുവരി മുതല്‍
പാലക്കാട് ജില്ലയില്‍
വിതരണം ചെയ്തിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
തുക വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍ എന്ന്
ആരംഭിക്കുമെന്ന്
അറിയിക്കാമോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?
ചീഫ് പ്ലാന്റേഷന്
ഇന്‍സ്പെക്ടര്‍മാര്‍ സ്വീകരിച്ച
നടപടികള്‍
1067.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
പ്ലാന്റേഷന് ലേബര്‍
ആക്ട് 1951 പ്രകാരം
തോട്ടം
തൊഴിലാളികള്‍ക്ക്
താമസസ്ഥലങ്ങളും,
കെട്ടിടങ്ങളുടെ
അറ്റകുറ്റപണികളും,
ചികിത്സാ സൗകര്യങ്ങളും
മറ്റും തോട്ടം ഉടമകള്‍
ഒരുക്കാതിരുന്നാല്‍
ആയത് ചെയ്തു
കൊടുക്കുന്നതിന്
ചുമതലപ്പെട്ട ചീഫ്
പ്ലാന്റേഷന്
ഇന്‍സ്പെക്ടര്‍മാര്‍
2005 മുതല്‍ എത്ര
തോട്ടങ്ങളില്‍ ഇത്തരം
പ്രവൃത്തികള്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഇനത്തില്‍ എത്ര തുക
2005 മുതല്‍
ചെലവാക്കിയിട്ടുണ്ടെന്ന്
വര്‍ഷം തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
എത്ര
തോട്ടം ഉടമകളില്‍
നിന്നും പ്രസ്തുത
ഇനത്തില്‍ ചെലവാക്കിയ
തുക തിരിച്ചു
പിടിച്ചിട്ടുണ്ടെന്നും
തിരിച്ചു
പിടിക്കാത്തവര്ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
ആ വിവരവും
വിശദീകരിക്കുമോ?
ഇരുന്ന്
ജോലി ചെയ്യുന്നതിനുള്ള അവകാശം
1068.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
കടകളിലെയും കച്ചവട
സ്ഥാപനങ്ങളിലെയും
തൊഴിലാളികള്‍ക്ക്
ഇരുന്ന് ജോലി
ചെയ്യുന്നത്
ഉള്‍പ്പടെയുള്ള
അവകാശങ്ങള്‍ അനുവദിച്ച്
ഉത്തരവായിട്ടുള്ള
സര്‍ക്കാരിന്റെ
04.10.2018-ലെ 50/2018
എന്ന ഓര്‍ഡിനന്‍സിലെ
വ്യവസ്ഥകള്‍
സ്ഥാപനങ്ങളില്‍
കൃത്യമായി
പാലിക്കപ്പെടുന്നുണ്ടോ
എന്ന് പരിശോധിക്കുവാന്‍
ഒരു നിരീക്ഷണ സംവിധാനം
ഏര്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ?
നോക്കുകൂലി
സമ്പ്രദായത്തിനെതിരെ നടപടി
1069.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
മേഖലയില്‍
നിലനിന്നിരുന്ന
നോക്കുകൂലി സമ്പ്രദായം
ഒൗദ്യോഗികമായി
നിര്‍ത്തലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പക്രപ്പ്
ലഭ്യമാക്കാമോ;
(ബി)
നോക്കുകൂലി
നിരോധിച്ച കാര്യത്തില്‍
തൊഴിലാളി യൂണിയനുകളുടെ
സഹകരണം
ഉറപ്പാക്കിയിട്ടുണ്ടോ;
(സി)
നോക്കുകൂലി
നിരോധിച്ചതിന് ശേഷവും
പ്രസ്തുത പ്രവണത
നിലനില്ക്കുന്നു എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാരിന്റെ
പ്രവൃത്തികള്‍ പോലും
നോക്കുകൂലി
ലഭ്യമാക്കാത്തതിന്റെ
പേരില്‍ തടഞ്ഞ സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
നോക്കുകൂലിയുടെ പേരില്‍
തടയപ്പെട്ടത്;എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
പൂര്‍ണമായ വിശദാംശം
ലഭ്യമാക്കുമോ?
നോണ്‍
ബാങ്കിംഗ് ഫിനാന്‍സ്
സ്ഥാപനങ്ങളിൽ മിനിമം വേതനം
1070.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോണ്‍
ബാങ്കിംഗ് ഫിനാന്‍സ്
സ്ഥാപനങ്ങളില്‍ എത്ര
പേര് ജോലി
ചെയ്യുന്നുവെന്ന്
കണക്കാക്കിയിട്ടുണ്ടോ;
പ്രസ്തുത മേഖലയിലെ
മിനിമം വേതനം
എത്രയെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് മിനിമം
വേജസ് കമ്മിറ്റി
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
മിനിമം വേതനം നല്‍കാതെ
ജീവനക്കാരെ
ദ്രോഹിക്കുന്ന സ്ഥാപന
ഉടമകള്‍ക്കെതിരെ എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
മേഖലയില്‍
നിലനില്‍ക്കുന്ന
തൊഴില്‍ തര്‍ക്കങ്ങള്‍
പരിഹരിക്കുവാന്‍
തൊഴില്‍ വകുപ്പ്
പ്രത്യേകമായി
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
തോട്ടം
തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ്
1071.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തോട്ടം
തൊഴിലാളികളുടെ കൂലി
വര്‍ദ്ധനവിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം;
തൊഴിലാളികള്‍ക്ക് എന്ന്
മുതല്‍ കൂലി വര്‍ദ്ധനവ്
കിട്ടിത്തുടങ്ങും;
വ്യക്തമാക്കാമോ?
കടകളിലും
മറ്റ് വ്യാപാരസ്ഥാപനങ്ങളിലും
ജോലിചെയ്യുന്ന സ്ത്രീ
ജീവനക്കാര്‍
1072.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടകളിലും
മറ്റ്
വ്യാപാരസ്ഥാപനങ്ങളിലും
ജോലിചെയ്യുന്ന സ്ത്രീ
ജീവനക്കാര്‍
തിരക്കില്ലാത്ത
സമയത്തും ഇരിക്കാന്‍
അനുമതിയില്ലാത്തത്
ഉള്‍പ്പെടെ അവരുടെ
ദുരവസ്ഥ ഒഴിവാക്കാനായി
സര്‍ക്കാര്‍ സ്വീകരിച്ച
ക്ഷേമ നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ ;
(ബി)
തൊഴിലാളിക്ഷേമം
ഉന്നമിട്ട്
സംസ്ഥാനത്താകമാനം
സര്‍ക്കാര്‍
നടത്തിവരുന്ന മറ്റു
ക്ഷേമപ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ ;
(സി)
സ്ത്രീകള്‍
ജോലിയെടുക്കുന്ന
സ്ഥാപനങ്ങളില്‍
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
പ്രസ്തുത
ക്ഷേമപ്രവര്ത്തികളോടാെപ്പം
നിര്‍ദ്ദേശിച്ച സുരക്ഷ
മാനദണ്ഡങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ ;
(ഡി)
വസ്ത്രശാലകള്‍,
ജുവലറികള്‍,
ഹോട്ടലുകള്‍,
മാളുകള്‍,
ഡിപ്പാര്‍ട്ട്മെന്റ്
സ്റ്റോറുകള്‍
തുടങ്ങിയവകളിലായി
ഉദ്ദേശം എത്ര
തൊഴിലാളികള്‍
പ്രവര്‍ത്തിക്കുന്നു;
വ്യക്തമാക്കുമോ;
(ഇ)
ഇവർക്കിടയിൽ
സര്‍ക്കാര്‍
കൊണ്ടുവന്ന തൊഴില്‍
നിയമ ഭേദഗതികള്‍
കര്‍ശനമായി
നടപ്പാക്കുവാനും അത്
പരിശോധിച്ച്
കുറ്റക്കാരെ കണ്ടെത്തി
മാതൃകാപരമായ ശിക്ഷ
ഉറപ്പാക്കാനും എന്ത്
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ
?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്കുളള
ആനുകൂല്യങ്ങള്‍
1073.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇതര
സംസ്ഥാന തൊഴിലാളികളുടെ
താമസസൗകര്യത്തിനും
ആരോഗ്യപരിരക്ഷയ്ക്കുമായി
എന്തെല്ലാം പരിഗണനയും
ആനുകൂല്യങ്ങളുമാണ്
നല്കാന്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ആവാസ്
പദ്ധതി
1074.
ശ്രീ.ജെയിംസ്
മാത്യു
,,
എന്‍. വിജയന് പിള്ള
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
കണക്കെടുക്കുന്നതിനും
ക്ഷേമ പദ്ധതികള്‍
ഏര്‍പ്പെടുത്തുന്നതിനും
ഉദ്ദേശിച്ച്
നടപ്പാക്കുന്ന ആവാസ്
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഇതര
സംസ്ഥാന തൊഴിലാളികള്‍
ഉള്‍പ്പെടുന്ന
ലഹരിപദാര്‍ത്ഥ-മയക്കുമരുന്നു
കടത്ത്
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍ ഇവരുടെ
വിവരശേഖരണത്തിനായി
ആവാസ് പദ്ധതിയില്‍
അംഗത്വം
നിര്‍ബന്ധമാക്കുന്നതിന്റെ
സാധ്യത പരിശോധിക്കുമോ;
(സി)
സംസ്ഥാനത്തേക്കുള്ള
തൊഴിലാളികളുടെ
കുടിയേറ്റം സംബന്ധിച്ച്
പഠിക്കാന്‍ നിയോഗിച്ച
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
സമിതിയുടെ പരിഗണനാ
വിഷയങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
നിശ്ചിത വേതനം,
മാന്യമായ താമസ സൗകര്യം,
ചികിത്സാ സഹായം
തുടങ്ങിയവ
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്താന്‍
വകുപ്പ് നടത്തുന്ന
ഇടപെടലുകള്‍
വിശദമാക്കാമോ?
ആവാസ്
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
1075.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായി
നടപ്പിലാക്കിയ ആവാസ്
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായുള്ള
രജിസ്ട്രേഷന്
എന്നത്തേക്ക്
പൂർത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
ആവാസ്
പദ്ധതിയിലെ രജിസ്ട്രേഷന്
1076.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കായി
ആവിഷ്കരിച്ച സൗജന്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയോട് പ്രസ്തുത
തൊഴിലാളികള്‍ താല്പര്യം
കാണിക്കുന്നില്ലായെന്നത്
വസ്തുതയാണോ;
(ബി)
ഇതിനകം
എത്ര പേര് ആവാസ്
പദ്ധതിയില്‍
രജിസ്റ്റര്‍ ചെയ്തു
എന്ന്
വെളിപ്പെടുത്താമോ;
(സി)
പദ്ധതിയില്‍
ചേരുവാന്‍
തിരിച്ചറിയല്‍ രേഖ
നിര്‍ബന്ധമാക്കിയത്
ഇവരെ പദ്ധതിയില്‍
നിന്നും
അകറ്റിയിട്ടുണ്ടോ;
(ഡി)
റയില്‍വേ
സ്റ്റേഷനുകളില്‍
പദ്ധതിയുടെ
രജിസ്ട്രേഷന്
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
മുക്കം
ഇ.എസ്.ഐ ഡിസ്പെന്‍സറി
1077.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുക്കം
ഇ.എസ്.ഐ
ഡിസ്പെന്‍സറിയുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
കാലതാമസം
നേരിടുന്നത്തിനുള്ള
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഡിസ്പെന്‍സറിയുടെ
പ്രവര്‍ത്തനം
അടിയന്തരമായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തില്‍ ഇ.എസ്.ഐ.
ഡിസ്പെന്‍സറി
1078.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തില്‍ പുതുതായി
അനുവദിക്കപ്പെട്ട
ഇ.എസ്.ഐ. ഡിസ്പെന്‍സറി
ആരംഭിക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഡിസ്പെന്‍സറി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പുതുതായി
ഇ.എസ്.ഐ.
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും
നിബന്ധനകളോ
നിര്‍ദ്ദേശങ്ങളോ
നിലവില്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
അറിയിക്കാമോ;
(സി)
കോഴിക്കോട്
ജില്ലയില്‍ ഇപ്പോള്‍
ഏതൊക്കെ സ്ഥലങ്ങളിലാണ്
ഇ.എസ്.ഐ. ഡിസ്പെന്‍സറി
പ്രവര്‍ത്തിച്ചുവരുന്നതെന്നും
എവിടെയാണ് പുതുതായി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ?
കോട്ടക്കല്‍
-എടരിക്കോട് ഇ.എസ്.ഐ
ആശുപത്രിയുടെ ശോചനീയാവസ്ഥ
1079.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കോട്ടക്കല്‍
-എടരിക്കോട് ഇ.എസ്.ഐ
ആശുപത്രിയുടെ
ശോചനീയാവസ്ഥ
പരിഹരിക്കണമെന്ന്
ആവശ്യപ്പെട്ട്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
തസ്തികകള്‍
പുതുതായി
അനുവദിക്കണമെന്ന
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; ഇത്
സംബന്ധിച്ച പ്രൊപോസല്‍
ഇ.എസ്.ഐ ആസ്ഥാനത്ത്
തയ്യറാക്കിയിട്ടുണ്ടോ;
സർക്കാർ അനുമതിക്ക്
നിവേദനം
നൽകിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
തസ്തിക
സൃഷ്ടിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
പ്രസ്തുത ഇ.എസ്.ഐ
ആശുപത്രി
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇ
/2682669/2018 /എം
(എല്‍.ബി.ആര്.ഡി )
എന്ന പ്രൊപോസലിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
വിശദമാക്കാമോ?
വെഞ്ഞാറമൂട്
കേന്ദ്രമാക്കി ഇ.എസ്.എെ
ഡിസ്പെന്‍സറി
1080.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തിലെ
വെഞ്ഞാറമൂട്
കേന്ദ്രമാക്കി ഇ.എസ്.എെ
ഡിസ്പെന്‍സറി
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ?
മിനിമം
വേജസ്
1081.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുനസംഘടിപ്പിച്ച
മിനിമം വേജസ് അഡ്വൈസറി
ബോര്‍ഡിന്റെ
നേതൃത്വത്തില്‍ വിവിധ
മേഖലകളിലെ മിനിമം വേതനം
പുതുക്കി
നിശ്ചയിക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തീകരിച്ചോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തൊഴില്‍
വകുപ്പിന് കീഴില്‍ ഇനിയും
പി.എസ്.സി ക്ക് വിടാത്ത
നിയമനങ്ങള്‍
1082.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ കീഴില്‍
എത്ര സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍ ഇനിയും
പി.എസ്.സി ക്ക്
വിടുവാന്‍ ഉണ്ട്;
വ്യക്തമാക്കുമോ;
(ബി)
പി.എസ്.സി
ക്ക് വിടാത്ത
സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍ പി.എസ്.സി
ക്ക് വിടുവാന്‍
വേണ്ടിയുള്ള വിശേഷാല്‍
ചട്ടം
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
സ്പെഷ്യല്‍
റൂള്‍സ് തയ്യാറാക്കി
നിയമനങ്ങള്‍ പി.എസ്.സി
ക്ക് വിടുവാന്‍
സ്വീകരിച്ച നടപടികളുടെ
വിശദമായ വിവരം
അറിയിക്കുമോ;
(ഡി)
നിലവില്‍
ആകെ ഇത്തരത്തിലുള്ള
ഒഴിവുകളുടെ എണ്ണം
ലഭ്യമാക്കുമോ; ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നികത്തിയ
ഇത്തരത്തിലുള്ള
ഒഴിവുകളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ ?
പ്രൊഫഷനല്‍
ഫോട്ടോഗ്രാഫര്‍മാർക്ക് തൊഴിൽ
സുരക്ഷിതത്വം
1083.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രൊഫഷനല്‍
ഫോട്ടോഗ്രാഫര്‍മാര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
ഏര്‍പ്പെടുത്തുന്നതിനും
അവർക്കായി ക്ഷേമനിധി
ആരംഭിക്കുന്നതിനുമുള്ള
നടപടികൾ സ്വീകരിക്കുമോ;
(ബി)
അവർക്ക്
ഇ.എസ്.ഐ. ആനുകൂല്യം
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
പ്രൊഫഷനല്‍
ഫോട്ടോഗ്രാഫര്‍മാർക്ക്
തൊഴിൽ സുരക്ഷിതത്വം
ഉറപ്പാക്കുന്നതിന്
ഉചിതമായ നടപടി
സ്വീകരിക്കുമോ; ഇത്
സംബന്ധിച്ച് സംസ്ഥാന
തലത്തില്‍ സംഘടനാ
നേതാക്കളുമായി ചര്‍ച്ച
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
കൈവല്യ
വായ്പ പദ്ധതി
T 1084.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്ക്
സ്വയംതൊഴില്‍
കണ്ടെത്തുന്നതിനായി
പ്രഖ്യാപിച്ച 'കൈവല്യ '
വായ്പ പദ്ധതി
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര
അപേക്ഷകളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
എത്ര പേര്‍ക്ക് വായ്പ
അനുവദിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ?
1085.
ചിറ്റൂരിലെ
കരിയർ ഡെവലപ്മെന്റ്
കേന്ദ്രത്തിലെ
മെച്ചപ്പെട്ട അടിസ്ഥാന
സൗകര്യങ്ങളുടെ അഭാവം,
പ്രസ്തുത കേന്ദ്രത്തിന്
ഉന്നത നിലവാരം
കൈവരിക്കുന്നതിന്
തടസ്സം സൃഷ്ടിക്കുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ മെച്ചപ്പെട്ട
അടിസ്ഥാന സൗകര്യങ്ങൾ
ഉറപ്പ്
വരുത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
ഒഡെപെക്
ഏകജാലക സംവിധാനം
1086.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നൈപുണ്യം
നേടുന്നവര്‍ക്ക്
വിദേശരാജ്യങ്ങളില്‍
തൊഴില്‍
കണ്ടെത്തുന്നതിന്
ഒഡെപെക് ഏകജാലക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഒഡെപെക്
വഴി വിദേശ തൊഴില്‍
അന്വേഷകര്‍ക്ക്
പുതുതായി എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഒഡെപെക്
വഴി നിലവില്‍
ലഭ്യമാകുന്ന
സേവനങ്ങളുടെ വിശദാംശം
നല്‍കുമോ?
മലബാര്‍
ടൈല്‍സ്, ഹിന്ദുസ്ഥാന്‍ ടൈല്‍സ്
എന്നിവ ലോക്കൗട്ട് ചെയ്ത നടപടി
1087.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ഫറോക്കിലെ മലബാര്‍
ടൈല്‍സ്, ഹിന്ദുസ്ഥാന്‍
ടൈല്‍സ് എന്നീ ഓട്ടു
കമ്പനികള്‍ നിയമ
വിരുദ്ധമായി ലോക്കൗട്ട്
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്പനികളുടെ
അഡ്ജ്യൂഡിക്കേഷന്‍
നടപടികള്‍ തൊഴില്‍
വകുപ്പില്‍ നടന്നു
വരുന്നുണ്ടോ ; ഇതിലെ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
പരിഹരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
വകുപ്പിലെ പുനര്‍നിയമനം
1088.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം തൊഴില്‍
വകുപ്പില്‍ നിന്നും
വിരമിച്ച ഏതെങ്കിലും
ഉദ്യോഗസ്ഥന്
വകുപ്പിന്റെ ഏതെങ്കിലും
സ്ഥാപനത്തില്‍ പുനര്‍
നിയമനം
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പേരും,നിയമിച്ച
തസ്തികയും, ലഭിക്കുന്ന
ആനുകൂല്യങ്ങളും
വെളിപ്പെടുത്തുമോ?
കിളിമാനൂര്‍
ലേബര്‍ ഓഫീസിന്റെ നിര്‍മ്മാണം
1089.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തിലെ
കിളിമാനൂര്‍ ആസ്ഥാനമായി
ലേബര്‍ ഓഫീസ്
ആരംഭിക്കണമെന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
കിളിമാനൂര്‍,
കല്ലറ, വെഞ്ഞാറമൂട്
പ്രദേശത്തെ
വ്യാപാരികളും
തൊഴിലാളികളും ഇത്
സംബന്ധിച്ച് നിവേദനം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ചാത്തന്നൂര്‍
കണ്‍സ്ട്രക്ഷന്‍ അക്കാദമി
1090.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
ചാത്തന്നൂര്‍
കണ്‍സ്ട്രക്ഷന്‍
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനായി
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ്മെന്റ് ഇന്‍
കേരള ഡയറക്ടര്‍ നല്കിയ
പ്രോജക്ട്
റിപ്പോര്‍ട്ട്,
നിര്‍മ്മാണത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്റെ
സബ് കമ്മിറ്റി ഇതിനകം
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത കരട്
റിപ്പോര്ട്ടിന്മേല്
സബ്കമ്മിറ്റി എടുത്ത
തീരുമാനങ്ങളും
നടപടികളും
വിശദമാക്കാമോ;
(സി)
കണ്‍സ്ട്രക്ഷന്‍
അക്കാദമിയുമായി
ബന്ധപ്പെട്ട തുടര്‍
പ്രവര്‍ത്തനങ്ങള്‍
കാലതാമസം കൂടാതെ
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
കണ്‍സ്ട്രക്ഷന്‍
അക്കാദമി
ചാത്തന്നൂരില്‍
അടിയന്തരമായി
ആരംഭിക്കുന്നതിന്
തടസ്സങ്ങള്‍
എന്തെങ്കിലും
നിലവിലുണ്ടെങ്കില്‍
ആയത് വിശദമാക്കാമോ?
1091.
ഒഴിവാക്കിയിരിക്കുന്നു.
ഐ.ടി.ഐ
വിദ്യാര്‍ത്ഥികള്‍ക്ക്
അന്താരാഷ്ട്ര നിലവാരത്തിലുള്ള
പരിശീലനകേന്ദ്രങ്ങളും
പാഠ്യരീതിയും
1092.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി.ഐ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശരാജ്യങ്ങളിലെ
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
പരിശീലനകേന്ദ്രങ്ങളും
പാഠ്യരീതിയും നേരില്‍
കണ്ട് മനസ്സിലാക്കാന്‍
അവസരം
ഒരുക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
വിദ്യാര്‍ത്ഥികളെ
പരിശീലനത്തിനായി
വിദേശരാജ്യങ്ങളിലേക്ക്
അയച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഏതെല്ലാം
രാജ്യത്തിലേക്ക് എത്ര
വിദ്യാര്‍ത്ഥികളെയാണ്
അയച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
വിദ്യാര്‍ത്ഥികള്‍
ഏതെല്ലാം ഐ.ടി.ഐ കളില്‍
നിന്നുള്ളവരാണെന്നും
ഇവരെ തെരഞ്ഞെടുത്ത
മാനദണ്ഡങ്ങള്‍
എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഇ)
ഈ
പരിശീലനത്തിനു ചെലവായ
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ?
മരട്
ഐ.ടി.ഐ യ്ക്ക് പുതിയ കെട്ടിടം
1093.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തറ
നിയമസഭാ മണ്ഡലത്തിലെ
മരട് ഐ.ടി.ഐ യ്ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി എന്തെന്ന്
അറിയിക്കാമോ;
(ബി)
എത്ര
ഘട്ടമായാണ് ഇതിന്റെ
നിര്‍മ്മാണം
നടത്തുകയെന്ന്
അറിയിക്കുമോ;
(സി)
ഒട്ടേറെ
തൊഴില്‍ സാധ്യതകള്‍
ഉള്ള പ്രദേശമാണെന്ന
പ്രത്യേക പരിഗണന നല്കി
കാലാനുസൃതവും
ആവശ്യാനുസൃതവുമായ പുതിയ
ട്രേഡുകള്‍ കൂടി
ഭാവിയില്‍
അനുവദിക്കപ്പെടുന്നതിന്
ഉതകും വിധം പ്രസ്തുത
കെട്ടിടത്തിന്റെ
നിര്‍മ്മാണം നടത്തുമോ;
(ഡി)
സമയബന്ധിതമായി
ഇതിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുമോ;
(ഇ)
ഇതിനുള്ള
ഭരണാനുമതി എന്നത്തേക്ക്
ലഭ്യമാക്കുമെന്ന്
അറിയിക്കുമോ?
വളയം
ഐ.ടി.എെ
1094.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വളയം
ഐ.ടി.എെ
കേന്ദ്രത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഐ.ടി.എെ. യുടെ കെട്ടിട
നിർമാണത്തിനുള്ള
ഭരണാനുമതി എന്ന്
ലഭ്യമാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
നടപ്പ്
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര രൂപ
പ്രസ്തുത
നിര്‍മ്മാണത്തിന്
വകയിരുത്തിയിട്ടുണ്ട്
എന്ന്
വെളിപ്പെടുത്താമോ?
മാടായി
ഗവ. എെ.ടി.എെ.
1095.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി ഗവ.
എെ.ടി.എെ. യില്‍
പുതുതായി ഏതൊക്കെ
കോഴ്സുകള്‍
തുടങ്ങുന്നതിനാണ്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുളളത്;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍
അംഗീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചാത്തമംഗലം
ഐ.ടി.ഐ യിൽ പുതിയ കോഴ്സുകള്‍
1096.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗവ.
ഐ.ടി.ഐ
പ്രവര്‍ത്തിച്ചുവരുന്ന
ചാത്തമംഗലം
ഗവ.വെല്‍ഫെയര്‍
സ്കൂളില്‍ ആവശ്യമായ
എല്ലാവിധ അടിസ്ഥാന
സൗകര്യങ്ങളും
നിലവിലുള്ളതിനാല്‍
പുതിയ കോഴ്സുകള്‍
അനുവദിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പുതിയ കോഴ്സുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കൊയിലാണ്ടി
സര്‍ക്കാര്‍ ഐ.ടി.ഐ
1097.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
സര്‍ക്കാര്‍ ഐ.ടി.ഐ യെ
ഒന്നാം ഗ്രേഡ് ഐ.ടി.ഐ
ആയി ഉയര്‍ത്തുന്നത്
സംബന്ധിച്ച്
ക്യൂ1/148/2016 തീയതി
21/06/2018 ന് നല്കിയ
പ്രൊപ്പോസലിന്മേല്
എന്തെല്ലാം തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
ഐ.ടി.ഐ യിലെ ഭൗതിക
സൗകര്യങ്ങള്‍
ഉപയോഗപ്പെടുത്തി
ഇലക്ട്രോണിക്സ്
മെക്കാനിക്കല്‍
ട്രേഡില്‍ രണ്ട്
യൂണിറ്റുകള്‍ കൂടി
ആരംഭിക്കാന്‍
കഴിയുമെന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
ഇലക്ട്രോണിക്സ്,
മെക്കാനിക്കല്‍
ട്രേഡിന്റെ രണ്ട്
യൂണിറ്റുകള്‍ കൂടി
ആരംഭിക്കാനുള്ള അനുമതി
ലഭ്യമാക്കാനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ചാത്തമംഗലം
ഗവണ്മെന്റ് എെ.ടി.എെ.യ്ക്ക്
കെട്ടിടനിര്‍മ്മാണം
1098.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തമംഗലം
ഗവണ്മെന്റ്
എെ.ടി.എെ.യ്ക്ക് വേണ്ടി
ഗ്രാമപഞ്ചായത്ത് വിട്ട്
നല്കിയ സ്ഥലം
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ചെറിയമുണ്ടം
ഐ.ടി.ഐ.ല്‍ പുതിയ കോഴ്സുകള്‍
1099.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിപുലമായ
സൗകര്യങ്ങളോടു കൂടി
പുതിക്കി പണിത
ചെറിയമുണ്ടം
ഗവ.ഐ.ടി.ഐയില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിനുള്ള
എന്തെങ്കിലുംം നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കാലഘട്ടത്തിന്റെ
പ്രാധാന്യം
കണക്കിലെടുത്ത്
ഇലക്ട്രോണിക്സ്
ഉള്‍പ്പെടെയുള്ള പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
തിരുവമ്പാടി
സര്‍ക്കാര്‍ ഐ.ടി.ഐ.യുടെ
കെട്ടിട നിര്‍മ്മാണം
1100.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
കെട്ടിടമില്ലാതെ
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
തിരുവമ്പാടി
സര്‍ക്കാര്‍ ഐ.ടി.ഐ.
കെട്ടിട
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
സര്‍ക്കാര്‍
അക്രഡിറ്റഡ് ഏജന്‍സിയായ
യു.എല്‍.സി.സി.എസ്.-ന്റെ
ഡി.പി.ആര്. ഭരണാനുമതി
നൽകുന്നതിനായി
സമര്‍പ്പിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ
എന്നറിയിക്കാമോ;
(സി)
ഐ.ടി.ഐ.
കെട്ടിടം പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ചാത്തന്നൂര്‍
ഗവണ്മെന്റ് ഐ.ടി.ഐ
1101.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ഗവണ്മെന്റ് ഐ.ടി.ഐയിലെ
ട്രേഡുകള്‍ക്ക്
എന്‍.സി.വി.ടി യുടെ
അംഗീകാരം
ലഭിക്കുന്നതിനായി
പെയിന്റര്‍ ജനറല്‍,
ഡ്രസ് മേക്കിംഗ്,
ഡ്രാഫ്റ്റ്സ്മാന്‍
സിവില്‍ എന്നീ
ട്രേഡുകള്‍ക്ക് ഓരോ
യൂണിറ്റ് കൂടി
അനുവദിക്കുന്നതിനുള്ള
നടപടികളിലെ പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഐ. ടി.ഐ. ക്കായി കൊല്ലം
മീനാട് വില്ലേജില്‍
റീസര്‍വ്വേ 158/2,
ബ്ലോക്ക് നമ്പര്‍
30-ല്‍പ്പെട്ട സ്ഥലം
അനുവദിച്ച് നല്കാന്
കഴിയില്ലെന്ന വ്യവസായ
വാണിജ്യ വകുപ്പ്
ഡയറക്ടറുടെ
അറിയിപ്പിന്റെ
പൂര്‍ണ്ണരൂപം
ലഭ്യമാക്കാമോ?
കറുകച്ചാലില്‍
വനിതാ ഐ.റ്റി.ഐ
1102.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കറുകച്ചാലില്‍
പുതിയ വനിതാ ഐ.റ്റി.ഐ
സ്ഥാപിക്കുന്നതിനുള്ള
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഐ.റ്റി.ഐ.യ്ക്കുള്ള
സ്ഥലം
ഏറ്റെടുക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഐ.റ്റി.ഐ.യ്ക്കുള്ള
ഭരണാനുമതി
ലഭ്യമായിട്ടില്ലെങ്കിൽ
ആയതു ലഭ്യമാക്കാന്‍
നടപടികള്‍
ത്വരിതപ്പെടുത്തുമോ
എന്ന് അറിയിക്കുമോ?
എംപ്ലോയ്മെന്റ്
ആഫീസുകളുടെ നവീകരണം
1103.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
ആഫീസുകളുടെ
നവീകരണത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
നിലവില്‍ പേരു
രജിസ്റ്റര്‍
ചെയ്തിരിക്കുന്ന
തൊഴില്‍ രഹിതര്‍
എത്രയാണ്;
(സി)
പ്രസ്തുത
വിഭാഗത്തില്‍
ഉള്‍പ്പെട്ടവര്‍ക്ക്
തൊഴില്‍
ലഭ്യമാക്കുന്നതിനായി
പ്രത്യേകം പദ്ധതികള്‍
വിഭാവനം
ചെയ്തിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
1104.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
31.10.18 വരെ എത്ര
പേര് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
തൊഴില്‍
ഇല്ലായ്മ വേതനം എത്ര
രൂപ ആണ് ;
വിശദമാക്കുമോ;
(സി)
തൊഴിലില്ലാത്തവര്‍ക്കായി
എന്തെല്ലാം പദ്ധതികളാണ്
സംസ്ഥാന
ഗവണ്മെന്റിന്റെ
കീഴിലും കേന്ദ്ര
ഗവണ്മെന്റിന്റെ
സഹായത്തോടെയും
നടപ്പിലാക്കി വരുന്നത്;
വിശദമാക്കുമോ?
തൃപ്പൂണിത്തുറയില്‍
കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍
1105.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറയില്‍
കരിയര്‍ ഡെവലപ്മെന്റ്
സെന്റര്‍
ആരംഭിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
സമയബന്ധിതമായി
ഈ നടപടികള്‍
പൂര്‍ത്തീകരിക്കുമോ;
(സി)
ഈ
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
നിലമ്പൂരില്കരിയര്
ഡവലപ്പ്മെന്റ് സെന്ററും
ട്രൈബല്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചും
1106.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂരില്‍
കരിയര്‍ ഡവലപ്പ്മെന്റ്
സെന്റര്‍
അനുവദിക്കുന്നതിനായി
നല്കിയ അപേക്ഷ
പരിഗണിക്കുമോ;
നിലമ്പൂര്‍
കേന്ദ്രീകരിച്ച്
കരിയര്‍ ഡവലപ്പ്മെന്റ്
സെന്റര്‍ അനുവദിക്കുമോ;
വിശദമാക്കാമോ;
(ബി)
കേരളത്തില്‍
ഏറ്റവും കൂടുതല്‍
ആദിവാസികള്‍
താമസിക്കുന്ന
മേഖലകളില്‍ ഒന്നായ
നിലമ്പൂരില്‍ ട്രൈബല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
വിശദമാക്കാമോ ?
ഇ.എസ്.എെ
ആനുകൂല്യം
1107.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.എെ.
ആനുകൂല്യം ലഭിക്കുന്ന
തൊഴിലാളികള്‍ക്ക്
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രികളില്‍ നിന്നും
ചികിത്സ ലഭിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇ.എസ്.എെ.
ആശുപത്രികളില്‍ നിന്നും
റഫര്‍ ചെയ്ത് സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രികളില്‍ ചികിത്സ
തേടുന്ന രോഗികള്‍ക്ക്
ചെലവാകുന്ന തുക
രോഗികള്‍ക്ക് ഇ.എസ്.എെ
കോര്പ്പറേഷന്
തിരിച്ച് നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോ;
(സി)
ചികിത്സാ
ആനുകൂല്യങ്ങള്‍ക്കായി
സമര്‍പ്പിച്ച
അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കി തുക
രോഗികളുടെ
അക്കൗണ്ടില്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചീമേനിയിൽ
ഇ.എസ്.എെ ഡിസ്പെന്‍സറി
1108.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഇ.എസ്.എെ
ഡിസ്പെന്‍സറികള്‍
നിലവിലുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനി
കേന്ദ്രീകരിച്ച്
ഇ.എസ്.എെ ഡിസ്പെന്‍സറി
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികളെ
ലഹരി വസ്തുക്കളില്‍ നിന്ന്
മോചിപ്പിക്കാന്‍ നടപടി
1109.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതുതലമുറ
മദ്യത്തിനും കഞ്ചാവിനും
പുറമെ ലഹരിക്കായി
വേദനസംഹാരികളും
സോഫ്റ്റ് ഡ്രിംഗ്സും
ഉപയോഗിക്കുന്ന പ്രവണത
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടിട്ടുണ്ടോ;
(ബി)
സ്ക്കൂള്,
കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
പുതുലഹരി
വ്യാപിപ്പിക്കുന്നതിന്
റാക്കറ്റുകള്‍
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കോളേജ്/സ്ക്കൂളുകള്‍ക്ക്
സമീപം കഞ്ചാവിന്റെ
വില്പന വ്യാപകമായിട്ടും
അവയുടെ ഉറവിടം
കണ്ടെത്തുന്നതിന്
എക്സെെസ് വിഭാഗത്തിന്
കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച ക്ലീന്‍
കാമ്പസ് സേഫ് കാമ്പസ്
പദ്ധതി ശക്തിപ്പെടുത്തി
സ്ക്കൂള്, കോളേജ്
വിദ്യാര്‍ത്ഥികളെ
മയക്കുമരുന്നിന്റെ
പിടിയില്‍നിന്ന്
മോചിപ്പിക്കുന്നതിന്
ശക്തമായ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
ഡിസ്റ്റിലറികള്‍ക്കും
ബ്രൂവറികള്‍ക്കും ലൈസന്‍സ്
1110.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
ഡിസ്റ്റിലറികള്‍ക്കും
ബ്രൂവറികള്‍ക്കും ഈ
സര്‍ക്കാര്‍ ലൈസന്‍സ്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
ഉയര്‍ന്നുവന്നിട്ടുള്ള
അഴിമതി ആരോപണങ്ങളുടെ
പശ്ചാത്തലത്തില്‍ നയം
പുനഃപരിശോധിക്കുവാന്‍
തയ്യാറാകുമോ;
(സി)
നിയമ
വിധേയമായിട്ടല്ലാതെ
പുതുതായി അനുവദിച്ച
യൂണിറ്റുകളുടെ ലൈസന്‍സ്
റദ്ദാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
ബ്രൂവറികളും കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്, ബോട്ടിലിംഗ്
യൂണിറ്റുകളും അനുവദിക്കല്‍
1111.
ശ്രീ.കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യഷാപ്പുകളില്‍
വിതരണത്തിന് ആവശ്യമായ
ഇന്ത്യന്‍ നിര്‍മ്മിത
വിദേശ മദ്യവും, ബീയറും
സംസ്ഥാനത്ത് തന്നെ
ഉല്പാദിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
തീരുമാനപ്രകാരം മൂന്ന്
ബ്രൂവറികള്‍ക്കും രണ്ട്
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്,
ബോട്ടിലിംഗ്
യൂണിറ്റുകള്‍ക്കും
അനുമതി നല്‍കുന്നതിന്
തീരുമാനം
എടുത്തിരുന്നോ;
എങ്കില്‍ ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണ്
അനുമതി നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
29.09.99-ലെ
GO(Rt)/689/99/TD
ഉത്തരവനുസരിച്ച്
സംസ്ഥാനത്ത് പുതിയ
ഡിസ്റ്റിലറി/കോമ്പൗണ്ടിംഗ്
യുണിറ്റുകള്‍
ആരംഭിക്കുന്നതിന്
അനുമതി
നല്‍കേണ്ടതില്ലെന്ന്
ക്യാബിനറ്റ് നയപരമായ
തീരുമാനം എടുത്തിരുന്നോ
;
(ഡി)
നയപരമായ
തീരുമാനം
മാറ്റിയശേഷമാണോ മൂന്ന്
ബ്രൂവറികള്‍ക്കും രണ്ട്
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്,
ബോട്ടിലിംഗ്
യൂണിറ്റുകള്‍ക്കും
അനുമതി നല്‍കിയതെന്നും
പ്രസ്തുത തീരുമാനത്തിന്
ക്യാബിനറ്റിന്റെ
അംഗീകാരം ഉണ്ടായിരുന്നോ
എന്നും
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
ക്യാബിനറ്റിന്റെ
അംഗീകാരം തേടാതെ
നയപരമായ തീരുമാനത്തില്‍
വ്യതിയാനം വരുത്തിയത്
ഏത്
സാഹചര്യത്തിലാണെന്നും
വ്യക്തമാക്കുമോ ;
(ഇ)
പുതിയ
ബ്രൂവറികളും,
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്,
ബോട്ടിലിംഗ്
യൂണിറ്റുകളും
അനുവദിക്കന്ന കാര്യം
മദ്യനയത്തില്‍
പ്രഖ്യാപിച്ചിരുന്നോ;
വിശദമാക്കുമോ ?
ശ്രീ
ചക്ര ഡിസ്റ്റിലറി പ്രെെവറ്റ്
ലിമിറ്റഡ്
1112.
ശ്രീ.വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
M/s
ശ്രീ ചക്ര ഡിസ്റ്റിലറി
പ്രെെവറ്റ് ലിമിറ്റഡ്
എന്ന സ്ഥാപനം തൃശ്ശൂര്‍
ജില്ലയില്‍ വിദേശ
മദ്യത്തിന്റെ
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ് &
ബോട്ടിലിംഗ് യൂണിറ്റ്
സ്ഥാപിക്കുവാന്‍ അപേക്ഷ
നല്‍കിയിരുന്നോ;
എങ്കില്‍ എന്നാണ്
പ്രസ്തുത അപേക്ഷ
നല്‍കിയത്; ആര്‍ക്കാണ്
അപേക്ഷ നല്‍കിയത്;
(ബി)
തൃശ്ശൂര്‍
ജില്ലയിലെ ഏത്
വില്ലേജില്‍
ആരംഭിക്കുവാനാണ്
പ്രസ്തുത സ്ഥാപനം
അപേക്ഷ സമര്‍പ്പിച്ചത്;
(സി)
29.09.1999ലെ
GO(Rt)689/99/TD
നമ്പര്‍ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത സ്ഥാപനത്തിന്
അനുമതി നല്‍കുന്നതിന്
എന്തൊക്കെ കാര്യങ്ങള്‍
പരിഗണിക്കണമെന്നാണ്
എക്സെെസ് വകുപ്പിന്റെ
ചുമതലയുളള അഡീഷണല്‍
ചീഫ് സെക്രട്ടറി
ഫയലില്‍
രേഖപ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
പരിഗണിച്ചാണോ ശ്രീ
ചക്ര ഡിസ്റ്റലറിക്ക്
അനുമതി നല്കുവാന്
ഉത്തരവായത്;
അല്ലെങ്കില്‍
എന്തുകൊണ്ടാണ് മേല്‍
നിര്‍ദ്ദേശം
അവഗണിച്ചതെന്ന്
വ്യക്തമാക്കാമോ?
മദ്യ
ഉപഭോഗം കുറയ്ക്കുന്നതിന് പദ്ധതി
1113.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യ ഉപഭോഗം
കുറയ്ക്കുന്നതിനും
മദ്യത്തിനെതിരെയുള്ള
പ്രചരണം
ശക്തമാക്കുന്നതിനും
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്ത് ബിയര്‍
ഉല്പാദിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
ഏതെങ്കിലും കമ്പനിക്ക്
അനുമതി നല്‍കിയിരുന്നോ;
എങ്കില്‍ ഏതൊക്കെ
കമ്പനികള്‍ക്കെന്ന്
വെളിപ്പെടുത്തുമോ;
(സി)
ബിയര്‍
ഉല്പാദിപ്പിക്കുന്നതിന്
പുതിയ കമ്പനികളുടെ
അപേക്ഷ സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സംസ്ഥാനത്തുതന്നെ
ബിയര്‍ ഉല്പാദന
കമ്പനികള്‍ക്ക്
ലൈസന്‍സ് നല്‍കുന്നത്
മദ്യത്തിന്റെ ഉപഭോഗം
കുറയ്ക്കുന്നതിന്
എപ്രകാരം സഹായകമാകും
എന്ന് വ്യക്തമാക്കുമോ?
പുതിയ
ബ്രൂവറികളും ഡിസ്റ്റിലറികളും
1114.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുതിയ
ബ്രൂവറികളും
ഡിസ്റ്റിലറികളും
അനുവദിക്കുവാനായി
അപേക്ഷ ക്ഷണിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
ഇതിന്റെ വിശദാംശം
നല്‍കുമോ?
മദ്യനയം
1115.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങളുടെയും
ആരാധനാലയങ്ങളുടെയും
ഇരുന്നൂറ് മീറ്റര്‍
ചുറ്റളവിനുള്ളില്‍
മദ്യശാലകള്‍
പാടില്ലെന്ന
നിബന്ധനയില്‍ ഈ
സര്‍ക്കാര്‍ എന്ത്
ഇളവാണ് അനുവദിച്ചത്;
അതിനുള്ള പ്രത്യേക
കാരണമെന്താണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ത്രീ
സ്റ്റാറും അതിന്
മുകളിലുമുള്ള എല്ലാ
ഹോട്ടലുകള്‍ക്കും ബാര്‍
ലൈസന്‍സ് നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
അതിന്റെ
അടിസ്ഥാനത്തില്‍ എത്ര
പുതിയ ബാറുകള്‍ക്കാണ്
ലൈസന്‍സ് നല്‍കിയതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തൂത
നടപടികള്‍ മദ്യത്തിന്റെ
ലഭ്യത കുറയ്ക്കുവാന്‍
എപ്രകാരം
സഹായകമാകുമെന്ന്
വ്യക്തമാക്കുമോ?
ബ്രൂവറി
യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള
അനുമതി
1116.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
28-07-2016-ലെ
സര്‍ക്കാര്‍
ഉത്തരവിന്റെ (G.O (Rt)
587/2016/TD)
അടിസ്ഥാനത്തില്‍
അപ്പോളോ ഡിസ്റ്റിലറീസ്
പ്രൈവറ്റ് ലിമിറ്റഡ്
എന്ന കമ്പനിക്ക്
പാലക്കാട്
എലപ്പുള്ളിയില്‍
ബ്രൂവറി യൂണിറ്റ്
സ്ഥാപിക്കുന്നതിന്
നല്‍കിയിരുന്ന അനുമതി ഈ
സര്‍ക്കാരിന്റെ കാലത്ത്
നിഷേധിച്ചിരുന്നോ;
(ബി)
എങ്കില്‍
എന്ത് അടിസ്ഥാനത്തിലാണ്
പ്രസ്തുത കമ്പനിയുടെ
അപേക്ഷ നിരസിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(സി)
28-06-2018-ലെ
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം (G.O.(Rt)
No.461/2018/TD) ഇതേ
കമ്പനിക്ക്
എലപ്പുള്ളിയില്‍ തന്നെ
ബ്രൂവറി
സ്ഥാപിക്കുന്നതിന്
അനുമതി നല്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)
2016-ല്‍
അനുമതി നിഷേധിച്ച
കമ്പനിക്ക് രണ്ട്
വര്‍ഷം കഴിഞ്ഞ് അനുമതി
നല്‍കിയത് ഏത് പ്രത്യേക
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
സര്‍ക്കാരിന്റെ
മദ്യനയത്തില്‍ വന്ന
മാറ്റമാണോ പ്രസ്തുത
തീരുമാനത്തിലേക്ക്
നയിച്ചതെന്ന്
വ്യക്തമാക്കുമോ?
ശ്രീചക്ര
ഡിസ്റ്റലറി പ്രൈവറ്റ് ലിമിറ്റഡ്
മുഖേന ഇന്ത്യന്‍ നിര്‍മ്മിത
വിദേശമദ്യം നിര്‍മ്മാണം
1117.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശ്രീചക്ര
ഡിസ്റ്റലറി പ്രൈവറ്റ്
ലിമിറ്റഡ് എന്ന
സ്ഥാപനത്തിന് ഇന്ത്യന്‍
നിര്‍മ്മിത വിദേശമദ്യം
നിര്‍മ്മിക്കുന്നതിനുള്ള
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്,
ബോട്ടിലിംഗ് യൂണിറ്റ്
ആരംഭിക്കുവാന്‍ അനുമതി
നല്‍കിയിരുന്നോ;
എങ്കില്‍ എവിടെ
സ്ഥാപിക്കുന്നതിനാണ്
അനുമതി നല്കിരുന്നത്;
(ബി)
പ്രസ്തുത
സ്ഥാപനം വഴി
എത്രപേര്‍ക്ക് തൊഴില്‍
ലഭിക്കുമെന്നാണ്
കണക്കാക്കിയിരുന്നത്;
(സി)
കയറ്റുമതി
ചെയ്യുക എന്ന
ഉദ്ദേശ്യത്തോടെയാണോ
പ്രസ്തുത സ്ഥാപനം
വിദേശമദ്യം
നിര്‍മ്മിക്കുന്നതിനുള്ള
അപേക്ഷ
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിദേശമദ്യം
ഉൽപ്പാദിപ്പിച്ച്
കയറ്റുമതി
ചെയ്യുന്നതിലൂടെ
ഡ്യൂട്ടിയിനത്തില്‍
പ്രതീക്ഷിക്കുന്ന
പ്രതിവര്‍ഷം വരുമാനം
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
നിലവില്‍ ഇന്ത്യന്‍
നിര്‍മ്മിത
വിദേശമദ്യത്തിന്റെ
ഉപഭോഗത്തിലും
നിര്‍മ്മാണത്തിലുമുള്ള
വ്യത്യാസം എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
വിദേശമദ്യ
കയറ്റുമതിക്ക് ഒരു
കമ്പനിക്ക് അനുമതി
നല്‍കുന്നതിലൂടെ ടി
കുറവ് എപ്രകാരം
പരിഹരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ശ്രീധര്‍
ബ്രൂവറീസിന്റെ അപേക്ഷ
1118.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂരിലെ
വാരത്ത് ബ്രൂവറി
സ്ഥാപിക്കുന്നതിനുളള
ശ്രീധര്‍ ബ്രൂവറീസിന്റെ
അപേക്ഷ എന്നാണ്
എക്സെെസ്
കമ്മീഷണര്‍ക്ക്
ലഭിച്ചതെന്ന്
അറിയിക്കുമോ;
(ബി)
അതിന്മേലുളള
പരിശോധന
പൂര്‍ത്തിയാക്കി
എക്സെെസ് കമ്മീഷണര്‍
എന്നാണ്
സര്‍ക്കാരിലേക്ക്
പ്രസ്തുത അപേക്ഷ
അയച്ചതെന്ന്
വ്യക്തമാക്കുമോ?
ബീവറേജസ്
കോര്‍പ്പറേഷന്റെ ചില്ലറ വില്പന
ഔട്ട്ലെറ്റുകളുടെ
അടച്ചുപൂട്ടല്‍
1119.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബീവറേജസ്
കോര്‍പ്പറേഷന്റെ പത്ത്
ശതമാനം ചില്ലറ വില്പന
ഔട്ട്ലെറ്റുകള്
വര്‍ഷംതോറും
അടച്ചുപൂട്ടുമെന്ന
മുന്‍ സര്‍ക്കാരിന്റെ
തീരുമാനം
നടപ്പാക്കേണ്ടതില്ലെന്ന്
ഈ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കുമോ;
(ബി)
മദ്യശാലകള്‍
ആരംഭിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അനുമതി
വേണമെന്ന് വ്യവസ്ഥ
ചെയ്യുന്ന പഞ്ചായത്ത്
രാജ്/നഗര പാലിക
നിയമത്തിലെ 232, 437
വകുപ്പുകള്‍ ഈ
സര്‍ക്കാര്‍
നിയമഭേദഗതിയിലൂടെ
മാറ്റം
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
ബ്രൂവറികളും
കോമ്പൗണ്ടിംഗ്-ബ്ലന്റിംഗ്-ബോട്ടിലിംഗ്
യൂണിറ്റുകളും അനുവദിച്ച നടപടി
1120.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൂന്ന്
ബ്രൂവറികള്‍ക്കും രണ്ട്
കോമ്പൗണ്ടിംഗ് -
ബ്ലന്റിംഗ് -
ബോട്ടിലിംഗ്
യൂണിറ്റുകള്‍ക്കും ഈ
സര്‍ക്കാര്‍ അനുമതി
നല്‍കിയിരുന്നോ; അനുമതി
പിന്നീട് റദ്ദ്
ചെയ്തിരുന്നോ; എങ്കില്‍
അതിനുള്ള
കാരണമെന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ബ്രൂവറികള്‍ക്കും
കോമ്പൗണ്ടിംഗ്-ബ്ലന്റിംഗ്-
ബോട്ടിലിംഗ്
യൂണിറ്റുകള്‍ക്കും
അനുമതി
നല്‍കുന്നതിനുള്ള
മാനദണ്ഡം
തയ്യാറാക്കുവാന്‍
സര്‍ക്കാര്‍ സമിതി
രൂപീകരിച്ചിട്ടുണ്ടോ;
ആരൊക്കെയാണ് ഈ
സമിതിയിലെ അംഗങ്ങളെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
സമിതി മാനദണ്ഡങ്ങള്‍
നിശ്ചയിച്ച്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ഡി)
മാനദണ്ഡങ്ങള്‍
നിലവിലില്ലാത്ത
സാഹചര്യത്തില്‍ എന്ത്
അടിസ്ഥാനത്തിലാണ് ഈ
വര്‍ഷം മൂന്ന്
ബ്രൂവറികള്‍ക്കും രണ്ട്
കോമ്പൗണ്ടിംഗ്-ബ്ലന്റിംഗ്-
ബോട്ടിലിംഗ്
യൂണിറ്റുകള്‍ക്കും
അനുമതി നല്കി
ഉത്തരവായതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
പ്രസ്തുത
തീരുമാനത്തില്‍
അഴിമതിയുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് അന്വേഷണം
നടത്തുമോയെന്ന്
വ്യക്തമാക്കുമോ?
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്, ബോട്ടിലിംഗ്
യൂണിറ്റുകള്‍
1121.
ശ്രീ.അനൂപ്
ജേക്കബ്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1975
ലെ കേരള ഫോറിന്
ലിക്വര്‍ റൂള്‍സില്‍
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്,
ബോട്ടിലിംഗ്
യൂണിറ്റുകള്‍ക്ക്
അനുമതി
നല്‍കുന്നതിനുള്ള
അപേക്ഷ
സമര്‍പ്പിക്കുമ്പോള്‍
പ്രസ്തുത
അപേക്ഷയോടാെപ്പം
എന്തൊക്കെ രേഖകള്‍
സമര്‍പ്പിക്കണമെന്നാണ്
നിബന്ധനയുള്ളത്;വിശദമാക്കുമോ;
(ബി)
ശ്രീചക്ര
ഡിസ്റ്റിലറീസ്
പ്രെെവറ്റ് ലിമിറ്റഡ്
എന്ന കമ്പനി
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്,
ബോട്ടിലിംഗ്
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
സമര്‍പ്പിച്ച
അപേക്ഷയോടൊപ്പം
മേല്പറഞ്ഞ ചട്ടം
അനുശാസിക്കുന്ന രേഖകള്‍
സമര്‍പ്പിച്ചിരുന്നോ;
(സി)
എങ്കില്‍
പ്രസ്തുത സ്ഥാപനത്തിന്
അനുമതി നല്‍കികാെണ്ട്
12-7-2018 ല്‍
പുറത്തിറക്കിയ
ഉത്തരവില്‍ തൃശ്ശൂര്‍
ജില്ലയിലെ ഏത്
സ്ഥലത്താണ് പ്രസ്തുത
യൂണിറ്റ്
സ്ഥാപിക്കുന്നതിന്
അനുമതി നല്‍കിയതെന്ന
കാര്യം
പരാമര്‍ശിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
ബ്രൂവറികള്‍ക്ക്
അനുമതി
1122.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
ബ്രൂവറികള്‍/ഡിസ്റ്റിലറികള്‍ക്ക്
അനുമതി നല്‍കിയശേഷം
പ്രസ്തുത അനുമതി
റദ്ദാക്കിയിട്ടുണ്ട്;
അവ ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
സര്‍ക്കാരിന്റെ
പ്രഖ്യാപിതനയം മദ്യ
വര്ജ്ജനമായിരിക്കെ,
കൂടുതല്‍
ബ്രൂവറികള്‍/ഡിസ്റ്റിലറികള്‍
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
എലപ്പുള്ളിയില്‍
ബ്രൂവറി
1123.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
എലപ്പുള്ളിയില്‍
ബ്രൂവറി
തുടങ്ങുന്നതിനുള്ള
അപ്പോളോ ഡിസ്റ്റിലറീസ്
ആന്റ് ബ്രുവറീസ് എന്ന
സ്ഥാപനത്തിന്റെ അപേക്ഷ
എന്നാണ് ലഭിച്ചതെന്ന
വിവരം അറിയിക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷ ശിപാര്‍ശ
ചെയ്തുകൊണ്ട് എക്സൈസ്
കമ്മീഷണര്‍
സര്‍ക്കാരിലേക്ക്
എന്നാണ് കത്ത്
നല്‍കിയതെന്ന വിവരം
ലഭ്യമാക്കാമോ?
ബ്രൂവറികള്‍ക്കും
ഡിസ്റ്റിലറികള്‍ക്കും അനുമതി
1124.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബ്രൂവറികളും
ഡിസ്റ്റിലറികളും
പുതുതായി ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
പ്രസ്തുത വിഷയം
നിലവില്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഏതാനും
ബ്രൂവറികള്‍ക്കും
ഡിസ്റ്റിലറികള്‍ക്കും
അനുമതി നല്‍കുകയും
പിന്നീട് റദ്ദാക്കുകയും
ചെയ്തതിന്റെ സാഹചര്യം
വ്യക്തമാക്കാമോ;
(സി)
എക്സൈസ്
ആസ്ഥാനത്ത് സേവനങ്ങള്‍
ഒാണ്ലൈനാക്കാനുള്ള
പട്ടികയില്‍ നിന്ന്
ബ്രൂവറി ഡിസ്റ്റിലറി
അപേക്ഷകള്‍
ഒഴിവാക്കപ്പെടാനുള്ള
കാരണം വ്യക്തമാക്കാമോ;
(ഡി)
പരിഗണനയിലുള്ള
പുതിയ അപേക്ഷകളുടെ
രഹസ്യ സ്വഭാവം
സൂക്ഷിക്കാനാണ്
ഒാണ്‍ലൈന്‍ പട്ടികയില്‍
നിന്നും അവ
ഒഴിവാക്കപ്പെട്ടതെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
വിദേശ
നിര്‍മ്മിത വിദേശ മദ്യത്തിന്റെ
വില്പന
1125.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബീവറേജസ്
കോര്‍പ്പറേഷന്റെ
ഒൗട്ട് ലെറ്റ് വഴി
വിദേശ നിര്‍മ്മിത വിദേശ
മദ്യം, വെെന്‍ എന്നിവ
വില്‍ക്കുന്നതിനായി
എത്ര
സ്ഥാപനങ്ങള്‍ക്കാണ്
ഇറക്കുമതി ലെെസന്‍സ്
നല്കിയിട്ടുളളതെന്ന്
അറിയിക്കുമോ;
(ബി)
വിദേശ
നിര്‍മ്മിത വിദേശ
മദ്യം, വെെന്‍ എന്നിവ
ഇറക്കുമതി
ചെയ്യുന്നതിന് ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണ്
ലെെസന്‍സ്
അനുവദിച്ചിട്ടുളളത്;
(സി)
ഇക്കാര്യത്തിനായി
അബ്കാരി നിയമത്തില്‍
ഭേദഗതികള്‍
കൊണ്ടുവന്നിട്ടുണ്ടോ;
(ഡി)
ലെെസന്‍സിന്
അപേക്ഷിക്കുന്നതിന്
ആദ്യം നിശ്ചയിച്ച
സമയപരിധി ഏത് തീയതി
വരെയായിരുന്നു; ആയത്
പിന്നീട്
ദീര്ഘിപ്പിക്കുകയുണ്ടായോ;
ഉണ്ടെങ്കില്‍ അതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഇ)
എത്രയിനം
വിദേശ നിര്‍മ്മിത
വിദേശമദ്യം ഇറക്കുമതി
ചെയ്യുന്നതിനാണ്
ലെെസന്‍സ്
നല്‍കിയിട്ടുളളത്;
(എഫ്)
ഒരു
വര്‍ഷം എത്ര കോടി
രൂപയുടെ വിദേശ
നിര്‍മ്മിത വിദേശ
മദ്യത്തിന്റെ
വില്പനയാണ്
പ്രതീക്ഷിക്കുന്നത്;
(ജി)
ഇൗ
നടപടി ഇടതുപക്ഷ
മുന്നണിയുടെ പ്രകടന
പത്രികയില്‍
പറഞ്ഞിട്ടുളള
മദ്യത്തിന്റെ ലഭ്യത
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമെന്ന
പ്രഖ്യാപനത്തിന്
അനുസൃതമായിട്ടാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
വിദേശ
നിര്‍മ്മിത മദ്യം
വില്‍ക്കുന്നതിനുള്ള നടപടി
1126.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബീവറേജസ്
കോര്പ്പറേഷന് വഴി
വിദേശ നിര്‍മ്മിത മദ്യം
വില്‍ക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനായി
എത്ര കമ്പനികള്‍
സര്‍ക്കാരുമായി
കരാറില്‍ ഒപ്പുവച്ചു;
(സി)
ഓരോ
കമ്പനിയും ഓരോ ബ്രാന്റ്
മദ്യത്തിനും
രജിസ്ട്രേഷന് ഫീസ്
അടയ്ക്കേണ്ടതുണ്ടോ;
(ഡി)
ബ്രാന്റ്
രജിസ്ട്രേഷന് ഫീസിന്
പുറമെ ലേബര്‍ ഫീസും
കമ്പനികള്‍
അടയ്ക്കേണ്ടതുണ്ടോ;
(ഇ)
ആദ്യം
നിശ്ചയിച്ച ഫീസുകളില്‍
എന്തെങ്കിലും ഇളവ്
പിന്നീട്
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(എഫ്)
എങ്കില്‍
ഇത്തരം ഇളവ്
നല്കുവാനുണ്ടായ
പ്രത്യേക
സാഹചര്യമെന്താണെന്ന്
വ്യക്തമാക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ നിയമനം
1127.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ എല്ലാ
മദ്യവില്പനശാലകളും
ഒരേപോലെ ചായമടിച്ച്
നവീകരിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇതിനായി ആകെ എത്ര
തുകയാണ്
ചെലവഴിക്കുന്നത്;
(ബി)
മദ്യവില്പനശാലകളില്
യൂണിഫോമിലുള്ള
ജീവനക്കാരെ
നിയമിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എത്ര
ജീവനക്കാര്‍ക്കാണ്
15.11.2018 വരെ നിയമനം
നല്‍കിയത്; ഇവരുടെ
നിയമനം ഏത് ഏജന്‍സി
മുഖേന എപ്രകാരമാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ?
ഗൗരീശപട്ടത്ത്
ആരംഭിക്കുന്ന ബിവറേജസ് ഒൗട്ട്
ലെറ്റ്
1128.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഗൗരീശപട്ടം
അമ്പലത്തിനുസമീപം
ബിവറേജസ്
കോര്‍പ്പറേഷന്റെ
ഒൗട്ട് ലെറ്റ്
പുതിയതായി
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
പ്രതിമാസം
എത്ര രൂപ വാടകയാണ്
പ്രസ്തുത കെട്ടിടത്തിന്
നല്‍കുന്നത് ;
(സി)
പേട്ടയില്‍
പ്രവര്‍ത്തിച്ചിരുന്ന
ഇൗ ഒൗട്ട് ലെറ്റ്
ഗൗരീശപട്ടം അമ്പലത്തിന്
സമീപത്ത് ജനവാസ
കേന്ദ്രത്തില്‍ മാറ്റി
സ്ഥാപിച്ചത് ഏത്
സാഹചര്യത്തിലാണ് ;
(ഡി)
പൊതുജനങ്ങളുടെയും
സാമൂഹ്യപ്രവര്‍ത്തകരുടെയും
പ്രതിഷേധത്തെ മറികടന്ന്
ജനവാസകേന്ദ്രത്തില്‍ ഇൗ
ഒൗട്ട് ലെറ്റ്
ആരംഭിക്കുവാനുള്ള
കാരണമെന്താണ് ;
(ഇ)
പ്രതിദിനം
ഇൗ ഒൗട്ട് ലെറ്റില്‍
നിന്നും ലഭിക്കുന്ന
ശരാശരി വരുമാനം
എത്രയാണ്; ഈ ഔട്ട്
ലെറ്റ്
പേട്ടയിലായിരുന്ന
സമയത്ത് ലഭിച്ചിരുന്ന
വരുമാനം എത്രയാണ്;
(എഫ്)
പ്രസ്തുത
ഒൗട്ട് ലെറ്റിന്റെ
പ്രവര്‍ത്തനം
ഗൗരീശപട്ടത്ത് നിന്നും
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
എക്സൈസ് വകുപ്പുദ്യോഗസ്ഥരുടെ
പത്രക്കുറിപ്പ്
1129.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡിസ്റ്റിലറി, ബ്രൂവറി
ലൈസന്‍സുകള്‍ നല്കാന്
വീണ്ടും ഉത്തരവ്
പുറപ്പെടുവിച്ചത്
അഴിമതിയാണെന്ന്
ചൂണ്ടികാണിച്ച്
പ്രതിപക്ഷനേതാവ്
പത്രസമ്മേളനം
നടത്തിയതിനെ ചോദ്യം
ചെയ്തുകൊണ്ട് 30.9.2018
ല്‍ 'അടിതെറ്റി വീണ്
പ്രതിപക്ഷനേതാവ്' എന്ന
തലക്കെട്ടില്‍ എക്സൈസ്
വകുപ്പിന്റേതായി
പത്രക്കുറിപ്പ്
പുറപ്പെടുവിച്ചിരുന്നോ;
(ബി)
പ്രതിപക്ഷനേതാവ്
സര്‍ക്കാരിനെതിരെ
ഉന്നയിക്കുന്ന
ആരോപണങ്ങള്‍ക്ക്
ഉദ്യോഗസ്ഥ തലത്തില്‍
മറുപടി പറയുന്നതിനും
അദ്ദേഹത്തെ
വ്യക്തിപരമായി
വിമര്‍ശിക്കുന്നതിനും
ഉദ്യോഗസ്ഥര്‍ക്ക്
അധികാരമുണ്ടോ;
(സി)
പ്രസ്തുത
പത്രക്കുറിപ്പിനെതിരെ
പ്രതിപക്ഷനേതാവ്
നല്കിയ പരാതിയുടെ
അടിസ്ഥാനത്തില്‍ എന്ത്
നടപടി സ്വീകരിച്ചു; ഏത്
ഉദ്യോഗസ്ഥനാണ് ഈ
പത്രക്കുറിപ്പ്
പുറപ്പെടുവിച്ചതെന്ന്
വ്യക്തമാക്കുമോ?
മദ്യ
വില്പനക്ക് പുതുതായി നല്കിയ
ലൈസന്‍സുകള്‍
1130.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ബിയര്‍/വൈന്‍
പാര്‍ലറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍ ത്രീ
സ്റ്റാര്‍ പദവിയുള്ള
എത്ര ഹോട്ടലുകള്‍ക്ക്
പുതുതായി ഇന്ത്യന്‍
നിര്‍മ്മിത വിദേശമദ്യ
വില്പനക്കുള്ള ലൈസന്‍സ്
നല്കുകയുണ്ടായി;
(സി)
പ്രസ്തുത
ലൈസന്‍സുകളുടെ വിശദാംശം
നല്‍കുമോ?
ബാര്‍
ലൈസന്‍സ്
1131.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പഞ്ചനക്ഷത്ര
സൗകര്യങ്ങളോടു കൂടിയ
ഹോട്ടലുകള്‍ക്കും
ഹെറിറ്റേജ്
ഹോട്ടലുകള്‍ക്കും
മാത്രം ബാര്‍ ലൈസന്‍സ്
അനുവദിച്ചാല്‍ മതിയെന്ന
തീരുമാനം
എടുത്തിരുന്നോ;
എങ്കില്‍ പ്രസ്തുത
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
2015-16 ല്‍ എത്ര
ബാറുകള്‍ക്കാണ്
ലൈസന്‍സ് അനുവദിച്ചത്;
(ബി)
അടച്ച്
പൂട്ടിയ ബാറുകളില്‍
എത്രയെണ്ണത്തിന് ഈ
സര്‍ക്കാരിന്റെ പുതിയ
മദ്യ നയത്തിന്റെ
അടിസ്ഥാനത്തില്‍
പുതുതായി
ആരംഭിക്കുവാന്‍
ലൈസന്‍സ്
നല്കുകയുണ്ടായി ;
(സി)
ദേശീയ
സംസ്ഥാന പാതയോരത്ത്
നിന്നും 500 മീറ്റര്‍
അകലെ മാത്രമേ
മദ്യവില്പന
കേന്ദ്രങ്ങള്‍ക്ക്
അനുമതി നല്‍കാവൂ എന്ന
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍ എത്ര
ബാറുകളും,
ബിവറേജസ്/കണ്‍സ്യൂമര്‍
ഫെഡിന്റെ മദ്യവില്പന
കേന്ദ്രങ്ങളും അടച്ച്
പൂട്ടുകയുണ്ടായെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വിധിക്കെതിരെയുള്ള
അപ്പീല്‍ കേസില്‍
സര്‍ക്കാര്‍ കക്ഷി
ചേര്‍ന്നിരുന്നോ;
എങ്കില്‍ സര്‍ക്കാരിന്
വേണ്ടി
സുപ്രീംകോടതിയില്‍
ഹാജരായത് ആരാണ് ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി ഇന്ത്യന്‍
നിര്‍മ്മിത വിദേശമദ്യ
വില്പനക്കായുള്ള എത്ര
ബാറുകള്‍ക്ക് ലൈസന്‍സ്
നല്‍കിയെന്ന്
വ്യക്തമാക്കുമോ?
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്, ബോട്ടിലിംഗ്
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനുളള അപേക്ഷ
1132.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദേശമദ്യം
നിര്‍മ്മിക്കുന്നതിനുളള
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്,
ബോട്ടിലിംഗ്
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനുളള
അപേക്ഷ
സ്വീകരിക്കുന്നതിനുളള
അധികാരം നിയമപ്രകാരം
ആരിലാണ്
നിക്ഷിപ്തമായിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനായി
അപേക്ഷകള്‍
നല്കുമ്പോള്
അപേക്ഷകന്
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട
രേഖകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
എക്സെെസ്
വകുപ്പ് പരിശോധന
നടത്തിയ ശേഷമാണോ
പ്രസ്തുത അപേക്ഷ
സര്‍ക്കാരിലേക്ക്
ശിപാര്‍ശയ്ക്കായി
സമര്‍പ്പിക്കുന്നത്;
എങ്കില്‍ ഏതൊക്കെ
തരത്തിലുളള
പരിശോധനകളാണ്
നടത്തുന്നതെന്നറിയിക്കുമോ?
മെെക്രോബ്രൂവറി
ലെെസന്‍സ്
1133.
ശ്രീ.വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹോട്ടലുകള്‍ക്ക്
ബീയര്‍
ഉണ്ടാക്കുന്നതിനായി
മെെക്രോബ്രൂവറി
ലെെസന്‍സ്
അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
എത്ര അപേക്ഷകള്‍
ഇതിനായി ലഭിച്ചു;
ഇക്കാര്യത്തില്‍
എക്സൈസ് വകുപ്പിന്റെ
അഭിപ്രായം
തേടിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിനോദ
സഞ്ചാര മേഖലയിലെ
ഹോട്ടലുകളില്‍
മെെക്രോബ്രൂവറി
ആരംഭിക്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍ എന്ത്
നിലപാടാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
മദ്യത്തിന്റെ
ലഭ്യത
മെെക്രോബ്രൂവറികള്
അനുവദിക്കുന്നതിലൂടെ
എപ്രകാരമാണ്
കുറയ്ക്കുവാന്‍
സാധിക്കുകയെന്ന്
വ്യക്തമാക്കുമോ?
ഓച്ചിറ
വൃശ്ചികോത്സവവുമായി
ബന്ധപ്പെട്ട് ലഹരി വിനിമയ
നിയന്ത്രണം
1134.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓച്ചിറ
ക്ഷേത്രത്തിലെ
വൃശ്ചികോത്സവവുമായി
ബന്ധപ്പെട്ട് ലഹരി
വിനിമയം
നിയന്ത്രിക്കുന്നതിന്
നടപ്പിലാക്കിവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഇൗ
പ്രദേശം 12 ദിവസം
മദ്യനിരോധിത മേഖലയായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
പോലീസ്
വകുപ്പിലെ ഷാഡോ
പോലീസിന്റെ മാതൃകയില്‍
എക്സെെസ് ഉദ്യോഗസ്ഥരെ
വിന്യസിപ്പിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
മദ്യത്തിനും
മയക്കുമരുന്നിനും
എതിരെയുളള പ്രചാരണം
നടത്തുന്നതിനുളള മാസ്
മീഡിയ
പ്രവര്‍ത്തനങ്ങള്‍,
കൗണ്‍സിലിംഗ്
തുടങ്ങിയവയ്ക്ക്
പ്രാധാന്യം നല്കുന്ന
ഒരു പവലിയന് ഓച്ചിറ
പടനിലത്ത്
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഡിസ്റ്റിലറികള്‍/ബ്ലന്റിംഗ്
യൂണിറ്റുകള്‍
1135.
ശ്രീ.കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര
ഡിസ്റ്റിലറികള്‍/ബ്ലന്റിംഗ്
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
പ്രതിമാസം
എത്ര കെയിസ് മദ്യമാണ്
അവ
ഉല്പാദിപ്പിക്കുന്നത്;
(സി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
മദ്യം നിലവിലെ
ഉപഭോഗത്തിന്
മതിയാകുന്നുണ്ടോ;
ഇല്ലെങ്കില്‍ എത്ര
ശതമാനം കുറവാണ്
വരുന്നത്;
(ഡി)
പുതുതായി
ഡിസ്റ്റിലറികള്‍/ബ്ലന്റിംഗ്
യൂണിറ്റുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
കമ്പനികളുടെ അപേക്ഷയാണ്
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കുമോ?
ലഹരി മരുന്ന് ഉപയോഗത്തിലെ
വര്‍ദ്ധനവ്
1136.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി മരുന്ന് ഉപയോഗം
ഭീതിജനകമായി
വര്‍ദ്ധിച്ചുവെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂള്‍,
കോളേജ്
വിദ്യാര്‍ത്ഥികളെയും
യുവജനങ്ങളെയും ലഹരി
മരുന്ന് മാഫിയ
പിടിമുറുക്കുന്നതായും
പ്രതിമാസം 100 കോടി
രൂപയുടെ ലഹരി മരുന്ന്
വ്യാപാരം
നടക്കുന്നതായും ഉള്ള
റിപ്പോര്‍ട്ടുകള്‍
ഗൗരവമായി
എടുത്തിട്ടുണ്ടോ;
(സി)
ഈ
വര്‍ഷം നാളിതുവരെ എത്ര
കോടി രൂപയുടെ ലഹരി
മരുന്നുകള്‍
പിടികൂടിയിട്ടുണ്ട്;
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ഡി)
ലഹരി
മരുന്ന് കേസുകളില്‍
അറസ്റ്റ് ചെയ്യുന്നവരെ
മാതൃകാപരമായി
ശിക്ഷിക്കുന്നതിന്
ഉതകുന്ന തരത്തില്‍
കേസുകള്‍ കൈകാര്യം
ചെയ്യുന്നതിന് പ്രത്യേക
ശ്രദ്ധപതിപ്പിക്കുമോ?
ലഹരി
വസ്തുക്കള്‍ വില്പന
നടത്തുന്നവര്ക്ക്ശിക്ഷ
ഉറപ്പാക്കാനുളള നിയമം
1137.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറിയ
പൊതികളിലായി
വില്‍ക്കുന്ന കഞ്ചാവ്
തൊട്ട് വന്‍വിലയുള്ള
കൊക്കെയ്നും
എം.ഡി.എം.എ.യും
വരെയുള്ള ലഹരി
വസ്തുക്കളുടെ ഒരു
കമ്പോളമായി കേരളം
മാറുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പിടിക്കപ്പെടുന്ന
പ്രതികള്‍ക്ക് പരമാവധി
ശിക്ഷ
ഉറപ്പുവരുത്തുവാന്‍ ഒരു
സമഗ്ര നിയമ നിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണിക്കുമോ;
(സി)
സമഗ്ര
നിയമ
നിര്‍മ്മാണത്തിനായി
എക്സൈസ്, പോലീസ്,
വിദ്യാഭ്യാസം,
സാമൂഹ്യനീതി തുടങ്ങിയ
വകുപ്പുകളുടെ
ഏകോപിച്ചുള്ള
പ്രവര്‍ത്തനവും പൊതുജന
പങ്കാളിത്തവും
ഉറപ്പുവരുത്തുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ലഹരി
ഉല്പാദനവും വിപണനവും
സംബന്ധിച്ച് രജിസ്റ്റര്‍ചെയ്ത
കേസ്സുകള്‍
1138.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ലഹരി ഉല്പാദനവും ,
വിപണനവും സംബന്ധിച്ച്
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വ്യാജ
മദ്യത്തിന്റേയും, ലഹരി
പദാര്‍ത്ഥങ്ങളുടേയും
ഉപയോഗത്തിലുള്ള
വര്‍ദ്ധനവ്
തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ലഹരി
വസ്തുക്കളുടെ വില്പനയും
വിതരണവും തടയാന്‍ നടപടി
1139.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കോടി രൂപയുടെ
നിരോധിത ലഹരി
വസ്തുക്കളാണ് എക്സൈസ്
വകുപ്പ്
പിടിച്ചെടുത്തിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ലഹരി
വസ്തുക്കളുടെ വില്പനയും
വിതരണവും തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
എക്സൈസ് വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
ലഹരി
വസ്തുക്കളുടെ ഉപയോഗത്തിലെ
വര്‍ദ്ധനവ്
1140.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളം
മയക്ക് മരുന്ന് വിപണി
മാത്രമല്ല മറ്റ്
സ്ഥലങ്ങളിലേക്ക് മയക്ക്
മരുന്ന്
എത്തിക്കുന്നതിനുള്ള
പ്രധാന ഹബ്ബായും
മാറുന്നു എന്ന വാര്‍ത്ത
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
വിപണിയില്‍
വന്‍ വിലയുള്ള
എം.ഡി.എം.എ പോലുള്ള
മയക്കുമരുന്നുകള്‍ വന്‍
തോതില്‍
പിടിച്ചെടുക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
കഴിഞ്ഞ
ആറ് മാസത്തിനിടയില്‍
സംസ്ഥാനത്ത് എത്ര കോടി
രൂപയുടെ മയക്ക്
മരുന്നുകളാണ്
പിടികൂടിയത്;
(ഡി)
ലഹരി
മരുന്ന് വ്യാപാരം
ക്രമാതീതമായി
വര്‍ദ്ധിച്ചിട്ടും
അതിനെതിരെ ഫലപ്രദമായി
തടയാന്‍
സാധിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
ബാറുകള്‍
അടച്ചുപൂട്ടിയതാണ് ലഹരി
മരുന്നുകളുടെ ഉപയോഗം
വര്‍ദ്ധിച്ചതിന്
കാരണമെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്ത് അടച്ചുപൂട്ടിയ
ബാറുകള്‍ എല്ലാം
തുറക്കുന്നതിന് ഈ
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടും ലഹരി
മരുന്ന് ഉപയോഗം
സംസ്ഥാനത്ത്
വര്‍ദ്ധിച്ചതിന്റെ
കാരണം വ്യക്തമാക്കുമോ?
ലഹരി
വസ്തുക്കളുടെ വില്പനയും
ഉപയോഗവും തടയാന്‍ നടപടി
1141.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വസ്തുക്കളുടെ
വില്പനയും ഉപയോഗവും
തടയുവാന്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ
മയക്കുമരുന്ന്
വില്പനയും ഉപയോഗവും
തടയുന്നതിന്റെ ഭാഗമായി
എത്ര തുകയുടെ
മയക്കുമരുന്ന്
പിടികൂടിയിട്ടുണ്ട്;എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേരെ ഇതിന്റെ ഭാഗമായി
പിടികൂടിയിട്ടുണ്ട്;
എത്ര പേരെ ഇനിയും
പിടികൂടാനുണ്ട്; വര്‍ഷം
തിരിച്ച് വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഓണ്‍ലൈനായി
മയക്കുമരുന്നും മറ്റ്
ലഹരി വസ്തുക്കളും
ലഭ്യമാക്കുന്നത്
തടയുവാനും ലഹരി
വസ്തുക്കളുടെ വിപണനം,
ഉത്പാദനം ഇവ കര്‍ശനമായി
തടയുവാനും
കേന്ദ്ര-സംസ്ഥാന
ഏജന്‍സികളെ കൊണ്ട്
സംയുക്തമായി കടലിലും
ചെക്പോസ്റ്റുകളിലും
അന്തര്‍ സംസ്ഥാന
ബസ്സുകളിലും
രാത്രിയില്‍ ഓടുന്ന
സംസ്ഥാനത്തെ ദീര്‍ഘ ദൂര
പ്രൈവറ്റ് ബസ്സുകളിലും
പരിശോധന
നടത്തുന്നതിനുമായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ഓണ്‍ലൈന്‍
വഴി വാറ്റുപകരണങ്ങളുടെയും ലഹരി
മരുന്നുകളുടെയും വില്‍പ്പന
1142.
ശ്രീ.പി.കെ.ബഷീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാറ്റുപകരണങ്ങളും
ലഹരി മരുന്നുകളും
ഓണ്‍ലൈന്‍ വഴി
വില്‍ക്കുന്നതായ വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഓണ്‍ലൈന്‍
വഴി ഉപകരണങ്ങളും ലഹരി
മരുന്നുകളും
വാങ്ങിയവരുടെ
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
(സി)
ഇവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മയക്കുമരുന്ന്
കേസ്സുകളുടെ വര്‍ദ്ധനവ്
1143.
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മയക്കു
മരുന്നുകള്‍
വിദേശത്തേക്ക് കയറ്റി
അയയ്ക്കുന്നതിന്റെ
ഇടത്താവളമായി കേരളം
മാറുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍ വര്‍ഷത്തേ
അപേക്ഷിച്ച് ഈ വര്‍ഷം
രജിസ്റ്റര്‍ ചെയ്ത
മയക്കുമരുന്ന്
കേസ്സുകളില്‍
വര്‍ദ്ധനവ്
വന്നിട്ടുണ്ടോ ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
കേരളത്തില്‍
മയക്കു മരുന്നുകളുടെ
ഉപഭോഗം വര്‍ദ്ധിച്ചു
വരുന്നത് തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വിശദമാക്കാമോ?
പാലോട്
എക്സൈസ് റേഞ്ച് ഓഫീസ്
ആരംഭിക്കുന്നതിന്റെ നിലവിലെ
സ്ഥിതി
1144.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാമനപുരം
നിയോജക മണ്ഡലത്തിലെ
പെരിങ്ങമ്മല
പഞ്ചായത്തില്‍ പാലോട്
കേന്ദ്രമാക്കി എക്സൈസ്
റേഞ്ച് ഓഫീസ്
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടായിരുന്നോ;
എങ്കില്‍ ആയതിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ എക്സൈസ് ഒാഫീസ്
1145.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാമണ്ഡലത്തില്‍
തഴക്കര പഞ്ചായത്തില്‍
എക്സൈസ് ഒാഫീസ്
നിര്‍മ്മിക്കുന്നതിന്
സ്ഥലം ഏറ്റെടുത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്ത് ഒാഫീസ്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എസ്റ്റിമേറ്റ്
അനുസരിച്ചുള്ള തുക
അനുവദിക്കുമോയെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
സാമ്പത്തിക വര്‍ഷം തുക
അനുവദിച്ച് കെട്ടിട
നിര്‍മ്മാണം
ആരംഭിക്കുമോ എന്ന്
വിശദമാക്കുമോ?
കിളിമാനൂര്‍
എക്സൈസ് ഓഫീസിന്റെ നിര്‍മ്മാണം
1146.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിളിമാനൂര്‍
എക്സൈസ് ഓഫീസിന്റെ
നിര്‍മ്മാണത്തിനുള്ള
കാലതാമസം എന്താണ് ;
വിശദമാക്കുമോ ?
ചങ്ങനാശ്ശേരി
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ,
റേഞ്ച് ഓഫീസ് കെട്ടിട നിർമ്മാണം
1147.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി എക്സൈസ്
സര്‍ക്കിള്‍ ഓഫീസ് ,
റേഞ്ച് ഓഫീസ്
കെട്ടിടങ്ങൾ
ജീർണ്ണാവസ്ഥായിലായ
സാഹചര്യത്തിൽ അവ
പൊളിച്ച് നീക്കി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ഓഫീസുകൾ നിലവിൽ
പ്രവർത്തിക്കുന്ന
കെട്ടിടങ്ങളുടെ
അപകടാവസ്ഥ
പരിഗണിച്ചുകൊണ്ട് പുതിയ
കെട്ടിട നിര്‍മ്മാണം
സമയബന്ധിതമായി
തീര്‍ക്കുവാൻ നടപടി
സ്വീകരിക്കുമോ?
സ്കൂളുകളും
കോളേജുകളും കേന്ദ്രീകരിച്ചുള്ള
ലഹരി വില്പന
1148.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂളുകളും
കോളേജുകളും
കേന്ദ്രീകരിച്ച് മയക്കു
മരുന്നുകളും പുകയില
ഉത്പന്നങ്ങളും വിപണനം
നടത്തുന്നതുമായി
ബന്ധപ്പെട്ട പരാതികളോ
കേസുകളോ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സാമൂഹ്യ തിന്മകള്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
;
(സി)
ലഹരി
ഉപയോഗത്തിനെതിരെയുള്ള
ബോധവല്‍ക്കരണം സ്കൂള്‍
പാഠ്യ പദ്ധതിയുടെ
ഭാഗമാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ അതിനുള്ള
നടപടികൾ സ്വീകരിക്കുമോ
?
മദ്യവര്‍ജ്ജന
പദ്ധതികൾ
1149.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയ
മദ്യവര്‍ജ്ജന
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നടപ്പാക്കലിലൂടെ
മുന്‍കാലങ്ങളെ
അപേക്ഷിച്ച് മദ്യപാനം
എന്ന വിപത്ത് എത്ര
ശതമാനം കുറയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(സി)
മദ്യവര്ജ്ജനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
പുതിയതായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നത്?
വിമുക്തി
പദ്ധതിയുടെ ലക്ഷ്യങ്ങള്‍
1150.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എക്സൈസ്
വകുപ്പിന് കീഴില്‍
ആരംഭിച്ച 'വിമുക്തി'
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ ; ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം ;
ആയതിന്റെ സമീപനത്തെ
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
വിമുക്തിയുടെ
ഭാഗമായി ഡീ -അഡിക്ഷന്
സെന്ററുകള്‍
1151.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
മരുന്നുകളുടെയും,
മദ്യം, പുകയില എന്നീ
ഉത്പന്നങ്ങളുടെയും
ഉപയോഗം സമൂഹത്തില്‍
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മയക്കുമരുന്നിനും
ലഹരി വസ്തുക്കള്‍ക്കും
അടിമപ്പെടുന്നവരെ
തിരിച്ചു
കൊണ്ടുവരുന്നതിന്
വിമുക്തിയുടെ ഭാഗമായി
ഡീ -അഡിക്ഷന്
സെന്ററുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(സി)
ഇതിനകം
ഏതൊക്കെ സ്ഥലങ്ങളിലാണ്
ഡീ -അഡിക്ഷന്
സെന്ററുകള്‍
ആരംഭിച്ചിട്ടുള്ളത്;
പ്രസ്തുത
കേന്ദ്രങ്ങളില്‍
ആവശ്യമായ ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(ഡി)
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ഉപഭോഗം സൃഷ്ടിക്കുന്ന
പ്രത്യാഘാതങ്ങള്‍
സര്‍ക്കാര്‍ ഗൗരവമായി
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
മദ്യത്തിന്റെ ഉപഭോഗം
കുറച്ചുകൊണ്ടുവരുന്നതിനും,
മയക്കുമരുന്നിന്റെ
ഉപഭോഗം
ഇല്ലാതാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
പ്രസ്തുത
നടപടികള്‍
വിജയപ്രദമാണോ;
മദ്യത്തിന്റെ ലഭ്യത
കൂട്ടുന്ന നടപടികള്‍
സര്‍ക്കാര്‍ ഭാഗത്ത്
നിന്നുതന്നെ ഉണ്ടാകുന്ന
സാഹചര്യത്തില്‍
വിമുക്തി പദ്ധതി
എപ്രകാരം
വിജയപ്രദമാക്കുവാനാണ്
ആലോചിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
വനിതാ
എക്സൈസ് പ്രിവന്റീവ്
ഓഫീസര്‍മാരുടെ ചുമതലകള്‍
1152.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനിതാ
എക്സൈസ് പ്രിവന്റീവ്
ഓഫീസര്‍മാര്‍ക്ക്
എന്തൊക്കെ ചുമതലകളാണ്
നല്‍കിയിട്ടുള്ളത്;
(ബി)
വനിതാ
എക്സൈസ് പ്രിവന്റീവ്
ഓഫീസര്‍മാര്‍ വൈകിട്ട്
അഞ്ച് മണി മുതല്‍ എട്ട്
മണി വരെ മുന്‍ എക്സൈസ്
കുറ്റവാളികളെ
നിരീക്ഷിക്കണമെന്നും,
വാഹന ഡ്യൂട്ടിക്ക്
പോകണമെന്നും
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത നിര്‍ദ്ദേശം
നല്കുവാനുള്ള
സാഹചര്യമെന്താണെന്ന്
വ്യക്തമാക്കുമോ?
വനിതാ
എക്സെെസ് ഓഫീസര്‍ തസ്തിക
1153.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള വനിതാ
എക്സെെസ് ഓഫീസര്‍
തസ്തികകൾ എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
അത്
സംസ്ഥാനത്ത് ആകെയുളള
എക്സെെസ് ഓഫീസര്‍
തസ്തികകളുടെ എത്ര
ശതമാനമാണെന്നും
പ്രസ്തുത തസ്തികകള്‍
വര്‍ദ്ധിപ്പിച്ചു
നല്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്നും
വ്യക്തമാക്കാമോ?
അബ്കാരി
കേസ്സുകള്‍
1154.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018
ജനുവരി മുതല്‍
ഒക്ടോബര്‍ 31 വരെ
സംസ്ഥാനത്ത് എത്ര
അബ്കാരി കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;ജില്ലതിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ?
ഹോട്ടലുകളില്‍
മൈക്രോ ബ്രൂവറികള്‍
1155.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹോട്ടലുകളില്‍
ബിയര്‍
ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള
മൈക്രോ ബ്രൂവറി
സ്ഥാപിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
എക്സൈസ് വകുപ്പ്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
വിശദാംശം
വ്യക്തമാക്കുമോ;
എലപ്പുള്ളിയിലെ
അപ്പോളോ ബ്രൂവറി
1156.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
എലപ്പുള്ളിയില്‍
അപ്പോളോ ബ്രൂവറിക്ക്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
അനുമതി നല്‍കിയിരുന്നോ;
(ബി)
എത്ര
ലക്ഷം ബിയര്‍
ഉല്പാദിപ്പിക്കുന്നതിനാണ്
പ്രസ്തുത കമ്പനിക്ക്
അനുമതി നല്‍കിയത്;
(സി)
അനുമതി
നല്‍കുന്നതിന് മുമ്പ്
മഴനിഴല്‍ പ്രദേശമായ
എലപ്പുള്ളിയിലെ
ജലലഭ്യതയെയും ഭൂഗര്‍ഭ
ജലത്തിന്റെ അളവിനെയും
കുറിച്ച് പഠനം
നടത്തിയിരുന്നോ;
(ഡി)
ഇല്ലെങ്കില്‍
ലക്ഷക്കണക്കിന്
ലിറ്റര്‍ ജലം ആവശ്യമായി
വരുന്ന ബ്രൂവറിക്ക്
എലപ്പുള്ളിയില്‍ അനുമതി
നല്‍കിയത് ഏത്
സാഹചര്യത്തിലാണെന്ന്
വെളിപ്പെടുത്തുമോ?