കേന്ദ്ര
വനനയം സംബന്ധിച്ച് സംസ്ഥാന
നിലപാട്
878.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനങ്ങള്‍
സ്വകാര്യ കുത്തക
കമ്പനികള്‍ക്ക്
കൈമാറാന്‍ വ്യവസ്ഥ
ചെയ്യുന്ന പുതിയ
കേന്ദ്ര വനനയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
പങ്കാളിത്തത്തോടെയുള്ള
വനപരിപാലനം
പ്രോത്സാഹിപ്പിക്കുന്ന
കരട് കേന്ദ്രനയം
സംബന്ധിച്ച അഭിപ്രായം
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച സംസ്ഥാന
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
വന
ആവാസ വ്യവസ്ഥയെ
സംരക്ഷിക്കുന്നതിനും
വനാശ്രിത ആദിവാസി
സമൂഹങ്ങളുടെ
അവകാശങ്ങളും ഉപജീവന
സാധ്യതകളും
സംരക്ഷിക്കുന്നതിനുമുള്ള
വനനയമാണ് സംസ്ഥാനത്തിന്
ആവശ്യം എന്നതുകൊണ്ട്
ഇക്കാര്യത്തിലുള്ള
അഭിപ്രായം അടിയന്തരമായി
കേന്ദ്രത്തെ
അറിയിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കുമ്പിച്ചല്‍ക്കടവ്
പാലം
879.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
ആള്ക്കാര്
തിങ്ങിപ്പാര്‍ക്കുന്ന
അമ്പൂരി
ഗ്രാമപഞ്ചായത്തില്‍
കുമ്പിച്ചല്‍ക്കടവ്
പാലം
നിര്‍മ്മിക്കുന്നതിനായുള്ള
കിഫ്ബി പദ്ധതിക്ക്
സ്റ്റേറ്റ് വൈല്‍ഡ്
ലൈഫ് ബോര്‍ഡിന്റെ
അനുമതിക്കായി
സമര്‍പ്പിച്ചിരുന്ന
അപേക്ഷയില്‍ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വിവിധ
ആവശ്യങ്ങള്‍ക്കായി
വിട്ടുനല്‍കിയ വനഭൂമി
880.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016
മെയ് മാസത്തിന് ശേഷം
വിവിധ
ആവശ്യങ്ങള്‍ക്കായി
വനഭൂമി
വിട്ടുനല്കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും
ഏജന്‍സിക്കുമാണ്
വനംഭൂമി
വിട്ടുനല്കിയിട്ടുള്ളതെന്നും
വിട്ടുനല്‍കിയിട്ടുള്ള
വനഭൂമിയുടെ അളവ്
എത്രയെന്നും
വിശദമാക്കുമോ?
തിരുവമ്പാടി
മണ്ഡലത്തിലെ വനം
കയ്യേറ്റങ്ങള്‍
881.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ
ആനക്കാംപൊയില്‍-മുത്തപ്പന്‍പുഴ
പ്രദേശത്ത് വനം വകുപ്പ്
അതിര്‍ത്തി നിശ്ചയിച്ച്
ജണ്ടയിടുന്ന
പ്രവര്‍ത്തനം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
അനധികൃത
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
കര്‍ഷകരെയും
കൈവശക്കാരെയും കൂടി
വിശ്വാസത്തിലെടുത്തുകൊണ്ട്
വനം, റവന്യൂ
വകുപ്പുകളുടെ സംയുക്ത
നേതൃത്വത്തില്‍ പരിശോധന
നടത്തുന്നതിന് എന്താണ്
പ്രയാസം എന്ന്
വ്യക്തമാക്കുമോ;
(സി)
വിഷയം
പരിഹരിക്കുന്നതിന്
സംയുക്ത പരിശോധനക്ക്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
അമ്പൂരി-ചാക്കപ്പാറ-പുരവിമല
റോഡിന് വനം വകുപ്പ് അനുമതി
882.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പൂരി
ഗ്രാമപഞ്ചായത്തില്‍
ചാക്കപ്പാറ വാര്‍ഡില്‍
സാഗി പദ്ധതിയില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭിച്ച
അമ്പൂരി-ചാക്കപ്പാറ-പുരവിമല
റോഡ് നിര്‍മ്മാണത്തിന്
വനം വകുപ്പിന്റെ അനുമതി
ലഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രണ്ടായിരത്തോളം
വരുന്ന ആദിവാസി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പ്രയോജനകരമായ പ്രസ്തുത
റോഡ് നിര്‍മ്മാണത്തിന്
അനുമതി
ലഭ്യമാക്കുന്നതിനുള്ള
തുടര്‍നടപടികള്‍
സ്വീകരിക്കുമോ?
മണിയാര്‍-കട്ടച്ചിറ
റോഡിന്റെ നിര്‍മ്മാണം
883.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധാരാളം
ജനങ്ങള്‍
ഉപയോഗിക്കുന്നതും
വനത്തിലൂടെയുള്ളതുമായ
മണിയാര്‍- കട്ടച്ചിറ
റോഡിന്റെ
നിര്‍മ്മാണത്തിന് എത്ര
രൂപയാണ് വനം വകുപ്പ്
അനുവദിച്ചിട്ടുള്ളത്;വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
റോഡ് നിര്‍മ്മാണത്തിന്
എന്തെങ്കിലും
തടസ്സമുണ്ടോ;വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
നെല്ലിയാമ്പതിയിലും
പറമ്പിക്കുളത്തും
വീല്‍ട്രാക്ക് നിർമ്മാണം
884.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന
നെല്ലിയാമ്പതിയിലെ ആനമട
റോഡിലും,
പറമ്പിക്കുളത്തെ
പൂപ്പാറ കോളനി റോഡിലും
വീല്‍ട്രാക്ക്
പണിയുന്നതിന് വനം
വകുപ്പ് എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തുകയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ ;
(ബി)
പ്രസ്തുത
റോഡുകളില്‍
വീല്‍ട്രാക്ക്
പണിയുന്നതിന് നിലവില്‍
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
മറയൂരിൽ
റാപ്പിഡ് റെസ്പോണ്‍സ് ടീം
885.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറയൂരില്‍
ചന്ദനമോഷണം
വര്‍ദ്ധിച്ചുവരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മറയൂര്‍
ഡിവിഷന് എന്നാണ്
നിലവില്‍ വന്നതെന്നും
പ്രസ്തുത ഡിവിഷന്
രൂപീകൃതമായ സമയത്തുള്ള
സ്റ്റാഫ് സ്ട്രെങ്ത്
തന്നെയാണോ ഇപ്പോഴും
അവിടെയുള്ളതെന്നും
വ്യക്തമാക്കുമോ ;
(സി)
നിലവില്‍
മറയൂര്‍ ഡിവിഷനില്‍
എത്ര ബീറ്റ് ഫോറസ്റ്റ്
ഓഫീസർമാരാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
മറയൂരിലെ
വന്യമൃഗ ഭീഷണിയും
ചന്ദനമോഷണവും
നേരിടുന്നതിന് റാപ്പിഡ്
റെസ്പോണ്‍സ് ടീമിന്
രൂപം നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
വിഷയം പരിഗണിക്കുമോ
എന്നറിയിക്കാമോ?
പരിസ്ഥിതി
ലോല മേഖല മാനദണ്ഡങ്ങളില്‍
ഭേദഗതി
886.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമി
മാത്രം കണക്കാക്കിയും
ജനവാസകേന്ദ്രങ്ങളെ
ഒഴിവാക്കിയും പരിസ്ഥിതി
ലോല മേഖല (ഇ.എസ്.എ.)
യ്ക്കുളള
മാനദണ്ഡങ്ങളില്‍ ഭേദഗതി
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പാലക്കാട്
ജില്ലയിലെ
പുതുപ്പരിയാരം - I
വില്ലേജിനെ
ഇക്കോളജിക്കലി
സെന്‍സിറ്റീവ്
ഏരിയയില്‍ നിന്നും
ഒഴിവാക്കുന്നകാര്യം
പരിഗണനയിലുണ്ടോ; ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
വഴിയോര
തണല്‍ പദ്ധതി
887.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വഴിയോര
തണല്‍ പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം നട്ടു
പിടിപ്പിച്ച
വൃക്ഷത്തൈകള്‍
സംരക്ഷിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
നശിച്ചുപോയ
വൃക്ഷത്തൈകള്‍ക്ക് പകരം
പുതിയവ
നട്ടുപിടിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വഴിയോര തണല്‍
പദ്ധതിയ്ക്കായി ഓരോ
വര്‍ഷവും നീക്കിവച്ച
തുകയും ചെലവാക്കിയ
തുകയും എത്രയെന്ന്
വ്യക്തമാക്കുമോ?
നിലയ്ക്കലില്‍
ചെക്ക് പോസ്റ്റ്
888.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകരുടെ
വാഹനങ്ങള്‍ തടഞ്ഞ്
പരിശോധിക്കുന്നതിനായി
വനംവകുപ്പ്
നിലയ്ക്കലില്‍ ചെക്ക്
പോസ്റ്റ്
സ്ഥാപിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ ;
(ബി)
ഉണ്ടെങ്കില്‍
വനംവകുപ്പിന്റെ ഏത്
ഓഫീസിനു കീഴിലാണ്
പ്രസ്തുത ചെക്ക്
പോസ്റ്റ്
സ്ഥാപിച്ചിരിക്കുന്നതെന്നും
പ്രസ്തുത ചെക്ക്
പോസ്റ്റ്
സ്ഥാപിച്ചതുമുതല്‍
നാളിതുവരെ എത്ര
വാഹനങ്ങള്‍
പരിശോധിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ ;
(സി)
പ്രസ്തുത
വാഹന പരിശോധന ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ?
മുക്കത്ത്
സര്‍ക്കാര്‍
പോളിടെക്നിക്കിന് വനം
വകുപ്പിന്റെ അധീനതയിലുളള
സ്ഥലം
889.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുക്കത്ത്
അനുവദിച്ച സര്‍ക്കാര്‍
പോളിടെക്നിക്കിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
താഴക്കോട് വില്ലേജിലെ
വനം വകുപ്പിന്റെ
അധീനതയിലുളള മംഗലശ്ശേരി
തോട്ടത്തിലെ അഞ്ച്
ഏക്കര്‍ സ്ഥലം
കെെമാറ്റം
ചെയ്യുന്നതിനുളള
നടപടികളുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്താമാക്കുമോ;
(ബി)
സ്ഥലം
കെെമാറ്റം എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;അടിയന്തര
പ്രാധാന്യം നല്കി
ഇതിനുളള നടപടികള്‍
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
കോതമംഗലം
മുനിസിപ്പിലാറ്റി വനം
വകുപ്പിന് കെെമാറിയ സ്ഥലം
890.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മുന്‍സിപ്പിലാറ്റിയുടെ
കെെവശമിരുന്ന 75 സെന്റ്
സ്ഥലം വനം വകുപ്പിന്
കെെമാറിയത് തിരികെ
മുന്‍സിപ്പാലിറ്റിക്ക്
ലഭ്യമാക്കണമെന്ന്
കാണിച്ച് കോതമംഗലം
മുനിസിപ്പാലിറ്റി
സമര്‍പ്പിച്ച നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;വിശദമാക്കാമോ;
പ്രസ്തുത നിവേദനത്തില്‍
എന്ത്
തീരുമാനമെടുത്തെന്ന്
വ്യക്തമാക്കാമോ;
(ബി)
കോതമംഗലം
ടൗണിന്റെ
ഹൃദയഭാഗത്തുള്ള
പ്രസ്തുത 75 സെന്റ്
സ്ഥലം
മുനിസിപ്പിലാറ്റിയുടെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
വനം വകുപ്പില്‍ നിന്നും
വിട്ടുനല്‍കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ശബരിമലയിലെ
സൗകര്യങ്ങൾ സംബന്ധിച്ച
വനംവകുപ്പ് നിലപാട്
891.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പ്
ശബരിമലയോട്
ശത്രുതാപരമായ നിലപാടാണ്
സ്വീകരിക്കുന്നതെന്നും
അത്യാവശ്യ സൗകര്യങ്ങള്‍
ഒരുക്കുന്നതിന് പോലും
വകുപ്പ്
ഇടപെടുന്നതായുമുള്ള
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് പ്രസിഡന്റിന്റെ
പ്രസ്താവന
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ശബരിമലയില്‍
ഭക്തര്‍ക്ക് അത്യാവശ്യ
സൗകര്യം ഒരുക്കുന്ന
കാര്യത്തില്‍ വകുപ്പ്
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണം
കൊണ്ടുവന്നിട്ടുണ്ടോ;
വിശദമാക്കുമോ?
വനത്തിനുള്ളില്‍
ഉരുള്‍പൊട്ടല്‍
892.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മാസം ഉണ്ടായ
പ്രളയത്തില്‍ ഏതൊക്കെ
വനത്തിനുള്ളില്‍
ഉരുള്‍പൊട്ടല്‍
ഉണ്ടായിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
വനത്തിനുള്ളില്‍
ഉരുള്‍പൊട്ടിയതിനെ
തുടര്‍ന്ന്
ജനങ്ങള്‍ക്ക് ഉണ്ടായ
നാശനഷ്ടങ്ങള്‍ക്ക് വനം
വകുപ്പ് നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഭാവിയില്‍
ഉരുള്‍പൊട്ടല്‍
ഉണ്ടായാല്‍ നേരിടാന്‍
എന്തൊക്കെ
സംവിധാനങ്ങളാണ് വകുപ്പ്
തയ്യാറാക്കിയിരിക്കുന്നത്;
വിശദമാക്കാമോ?
കാട്ടാന
വേട്ട തടയുന്നതിനുള്ള നടപടി
893.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2017ലും, 2018
നാളിതുവരെയും എത്ര വീതം
കാട്ടാനകള്‍
ചരിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
10 വര്‍ഷത്തിനുള്ളില്‍
ചരിഞ്ഞ കാട്ടാനകളുടെ
എണ്ണം എടുത്താല്‍ മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
കേരളത്തില്‍ ആണ് അത്
കൂടുതല്‍ എന്ന മാധ്യമ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാട്ടാനകളുടെ
മരണം കൂടി വരുന്നതിന്റെ
മുഖ്യ കാരണം അവയെ
വേട്ടയാടുന്നതാണ് എന്ന
മാധ്യമ വാര്‍ത്തയിൽ
വാസ്തവം ഉണ്ടോ;
ഉണ്ടെങ്കില്‍ കാട്ടാന
വേട്ട
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വരയാടുകളുടെ
സംരക്ഷണം
894.
ശ്രീ.എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനത്തെ
തുടര്‍ന്ന് വരയാടുകളുടെ
ആവാസ വ്യവസ്ഥ
നഷ്ടപ്പെടുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വംശനാശ
ഭീഷണി നേരിടുന്ന
വരയാടുകളുടെ
സംരക്ഷണത്തിനു വേണ്ടി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
പേപ്പാറ,
നെയ്യാര്‍,
പീച്ചി-വാഴാനി,
പറമ്പിക്കുളം
സൈലന്റ്വാലി,
ചിന്നാര്‍
എന്നിവിടങ്ങളില്‍
കാണുന്ന വരയാടുകളുടെ
ചെറുസംഘങ്ങളെ
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
നാട്ടാനകളുടെ
സുരക്ഷ
895.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടാനകള്‍
നേരിടുന്ന പീഡനങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായ
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നാട്ടാനകളെ
ജില്ലക്ക് പുറത്ത്
കൊണ്ടുപോകുമ്പോള്‍
മണിക്കൂറുകളോളം
നടത്തിയും വാഹനങ്ങളില്‍
കയറ്റിയും കൊണ്ടുപോയി
പീഡിപ്പിക്കുന്നത്
തടയുന്നതിന് നിലവിലുള്ള
സംവിധാനം എന്താണ് എന്ന്
വെളിപ്പെടുത്താമോ?
വന്യജീവികളുടെ
ആക്രമണം
896.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
വന്യജീവികളുടെ
ആക്രമണത്തിന് ഇരയായി
സംസ്ഥാനത്ത്
മരണപ്പെട്ടവരുടെ എണ്ണം
എത്ര; ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരമായി എത്ര
തുക നാളിതുവരെ
ചെലവഴിച്ചു;നഷ്ടപരിഹാരത്തോത്
എപ്രകാരമാണ്
കണക്കാക്കപ്പെടുന്നത്;
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
വന്യജീവി
ആക്രമണങ്ങളില്‍
എത്രപേര്‍ക്ക്
പരിക്കേറ്റുവെന്നും
എത്ര ഹെക്ടര്‍
കൃഷിസ്ഥലം നാശം
സംഭവിച്ചുവെന്നും എത്ര
വീടുകള്‍
നഷ്ടപ്പെട്ടുവെന്നും
പരിക്കേറ്റവര്‍ക്കും
കൃഷിനാശം
സംഭവിച്ചവര്‍ക്കും വീട്
നഷ്ടപ്പെട്ടവര്‍ക്കും
നഷ്ടപരിഹാരമായി നല്കിയ
തുക എത്രയെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ എത്രപേര്‍
സംസ്ഥാനത്ത് പാമ്പ്
കടിയേറ്റ്
മരണപ്പെട്ടു;ഇവരുടെ
കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരമായി എത്ര
തുക നാളിതുവരെ
അനുവദിച്ചു;വിശദമാക്കുമോ;
(ഇ)
പാമ്പ്
കടിയേറ്റ്
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക്
നല്കുന്ന ധനസഹായം,
വന്യജീവി
ആക്രമണങ്ങളില്‍
കൃഷിനാശം
സംഭവിച്ചവര്‍ക്കും
പരിക്കേല്‍ക്കുന്നവര്‍ക്കും
നല്കി വരുന്ന ധനസഹായം
എന്നിവ എത്രയാണെന്ന്
വ്യക്തമാക്കുമോ?
വന്യജീവി
ആക്രമണം
897.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
ആക്രമണം
കുറച്ചുകൊണ്ടുവരുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഉണ്ടായിട്ടുള്ള
വന്യജീവി ആക്രമണങ്ങളുടെ
വിശദമായ കണക്ക്
ലഭ്യമാക്കുമോ?
മാങ്കുളം
ഭാഗത്തെ ആനശല്യം
898.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
മാങ്കുളം ഭാഗത്തെ
ആനശല്യം രൂക്ഷമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രദേശത്തെ ആനശല്യം
ഒഴിവാക്കുന്നതിന്
സജീവമായി ഇടപെട്ട്
പ്രവര്‍ത്തിക്കുന്ന
ഉദ്യോഗസ്ഥരെ
സ്ഥലംമാറ്റുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മാങ്കുളം
ഭാഗത്തെ ആനശല്യം
ഒഴിവാക്കുന്നതിന് വനം
വകുപ്പ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ?
കണ്ണൂര്‍
ജില്ലയിലെ വന്യജീവി ആക്രമണം
899.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ കഴിഞ്ഞ
മൂന്നു
വര്‍ഷത്തിനുള്ളില്‍
ഉണ്ടായ നാശനഷ്ടങ്ങള്‍
എത്ര; അവയ്ക്ക് നല്കിയ
നഷ്ടപരിഹാരം എത്ര;
(ബി)
വന്യജീവി
ആക്രമണം തടയുന്നതിനുള്ള
പരിഹാര നടപടികള്‍
എന്തെല്ലാം; ഇത്
സംബന്ധിച്ചു ശാശ്വത
പരിഹാരങ്ങള്‍
സ്വീകരിക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാം;
വിശദീകരിക്കുമോ?
നാദാപുരം
മണ്ഡലത്തിലെ ആനശല്യം
900.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ മലയോര
പ്രദേശങ്ങളില്‍ ആനകള്‍
ഇറങ്ങി കൃഷിനാശം
ഉണ്ടാക്കി
ഭീകരാന്തരീക്ഷം
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയാന്‍ എന്തൊക്കെ
നടപടികള്‍ നാളിതു വരെ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഇതുമൂലം
കര്‍ഷകര്‍ക്ക് എത്ര
രൂപയുടെ നാശനഷ്ടങ്ങള്‍
സംഭവിച്ചിട്ടുണ്ടെന്നുള്ള
കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
(ഡി)
കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
ഈ കാലയളവില്‍ എന്തൊക്കെ
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്;വിശദമാക്കുമോ?
വന്യജീവി
ആക്രമണത്തില്‍ നിന്ന്
സംരക്ഷണം
901.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
ആക്രമണത്തില്‍ നിന്ന്
കൃഷിയേയും കര്‍ഷകരേയും
സംരക്ഷിക്കുവാന്‍ ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
കാലയളവില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്താല്‍ ജീവന്
നഷ്ടപ്പെട്ട കര്‍ഷകരുടെ
കുടുംബത്തിനും കൃഷിനാശം
സംഭവിച്ച
കര്‍ഷകര്‍ക്കും മതിയായ
സമാശ്വാസ ധനസഹായവും
നഷ്ടപരിഹാരവും
നല്‍കുന്നതിന്
സാധിച്ചുവോ;
വ്യക്തമാക്കുമോ;
(സി)
മലയോര
മേഖലയില്‍
കര്‍ഷകര്‍ക്ക്
വന്യജീവികളില്‍ നിന്ന്
നേരിടുന്ന
ആക്രമണങ്ങളില്‍ നിന്ന്
ഫലപ്രദമായ സംരക്ഷണം
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കമോ;
(ഡി)
വന്യജീവികളുടെ
ജീവഹാനിയുമായി
ബന്ധപ്പെട്ട് കര്‍ഷകരെ
അന്യായമായി
കേസില്‍പ്പെടുത്തുന്നുവെന്ന
വിഷയത്തില്‍ അന്വേഷണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
വന്യജീവി
സംരക്ഷണനിയമത്തിന്റെ പേരില്‍
കൃഷിക്കാര്‍ക്ക് പീഡനം
902.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയോരമേഖലകളിലെ
വന്യമൃഗാക്രമണം കാരണം
വ്യാപക കൃഷിനാശവും
ജീവഹാനിയും
നാള്‍ക്കുനാള്‍
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍
അനിയന്ത്രിതമായി
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
വന്യമൃഗാക്രമണങ്ങളെ
തടയുന്നതിനും
പ്രാണരക്ഷേന മൃഗങ്ങളെ
കൊല്ലേണ്ടിവന്നാല്
വന്യജീവി
സംരക്ഷണനിയമത്തിന്റെ
പേരില്‍ കൃഷിക്കാര്‍
പീഡിപ്പിക്കപ്പെടുന്ന
അവസ്ഥ
ഒഴിവാക്കുന്നതിനും
സമഗ്രമായ ഒരു
നിയമനിര്‍മ്മാണം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
ഈ വിഷയം കൈകാര്യം
ചെയ്യുന്നതിന് നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ
?
പാലക്കാട്
വനമേഖലകളില്‍ വന്യമൃഗങ്ങളുടെ
ആക്രമണം
903.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാലക്കാട് വനമേഖലകളില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
പരിക്കേറ്റ് എത്ര പേര്
മരണപ്പെട്ടിട്ടുണ്ട്;
(ബി)
പ്രസ്തുത
മേഖലകളില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ നിന്നും
രക്ഷ നല്‍കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ഇപ്രകാരം
ആക്രമണത്തില്‍പ്പെട്ടവര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
നിലമ്പൂര്‍
കാട്ടില്‍ നിന്നുള്ള
വന്യമൃഗങ്ങളുടെ ആക്രമണം
904.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
കാട്ടില്‍ നിന്ന് ആനയും
മറ്റ് വന്യമൃഗങ്ങളും
നാട്ടിലേക്കിറങ്ങി
ജനങ്ങളെയും കൃഷിയെയും
ആക്രമിക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
വന്യമൃഗ/കാട്ടാന
ശല്യത്തില്‍ നിന്ന്
രക്ഷ ലഭിക്കുന്നതിനായി
സമഗ്ര പദ്ധതി
ആവിഷ്ക്കരിക്കുമോ;
വിശദമാക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തിന്
ഇരയാകുന്നവർക്കുള്ള
നഷ്ടപരിഹാരം
905.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെ
ആക്രമണങ്ങളിൽ നിന്ന്
കര്‍ഷകരുടെ ജീവനും
സ്വത്തിനും സംരക്ഷണം
ന്ലകുവാന്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
വന്യമൃഗങ്ങളുടെ
ആക്രമണം മൂലം കൃഷിനാശം
സംഭവിക്കുന്നവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് കാലതാമസം
ഉണ്ടാകാറുണ്ടോ;
പ്രസ്തുത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച്
വിശദമാക്കുമോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ കൃഷിനാശം
സംഭവിക്കുന്നവര്‍ക്ക്
കേന്ദ്ര സഹായം
ലഭിക്കാറുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ആനകളുടെ
കണക്കെടുപ്പ്
906.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആനകളുടെ കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
നാട്ടാനകളുടെയും
കാട്ടാനകളുടെയും എണ്ണം
ജില്ല തിരിച്ച്
അറിയിക്കാമോ?
നെയ്യാര്‍ഡാം
ലയണ്‍ സഫാരി പാര്‍ക്ക്
T 907.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാര്‍ഡാം
ലയണ്‍ സഫാരി
പാര്‍ക്കിലേയ്ക്ക്
പുതുതായി സിംഹങ്ങളെ
എത്തിക്കുന്നതിന്
സമര്‍പ്പിച്ചിരുന്ന
നിവേദനം
പരിഗണനയിലുണ്ടോ;
പ്രസ്തുത
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
നെയ്യാര്‍ഡാം
മാന്‍പാര്‍ക്കിന്റെ
നവീകരണത്തിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്
; വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പ്രളയ
ദുരിതത്തില്‍
വളർത്തുമൃഗങ്ങള്‍
നഷ്ടപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം
908.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ദുരിതത്തില്‍ താറാവ്,
കോഴി, കന്നുകാലികള്‍
തുടങ്ങിയവ
നഷ്ടപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
മൃഗസംരക്ഷണവകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വ്യക്തികള്‍ക്ക്
പുതിയവയെ വിതരണം
ചെയ്യുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
എത്ര കര്‍ഷകര്‍ക്ക്
ഇത്തരത്തില്‍ നഷ്ടം
സംഭവിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
ഇവരുടെ
അപേക്ഷകളില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പ്രളയം
മൂലം കാലി സമ്പത്തിലുണ്ടായ
നഷ്ടം
909.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയവുമായി
ബന്ധപ്പെട്ട് കാലി
സമ്പത്തിലുണ്ടായ
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
(ബി)
കര്‍ഷകര്‍ക്കുണ്ടായ
നഷ്ടം
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
പ്രളയം
മൃഗസംരക്ഷണ ക്ഷീരവികസന
മേഖലകള്‍ക്ക് ഉണ്ടാക്കിയ
നഷ്ടം
910.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാപ്രളയം
മൃഗസംരക്ഷണ ക്ഷീരവികസന
മേഖലകള്‍ക്ക്
ഉണ്ടാക്കിയ
നഷ്ടത്തിന്റെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രളയത്തില്‍
കന്നുകാലികള്‍ക്കും
പക്ഷി മൃഗാദികള്‍ക്കും
അവയുടെ പാര്‍പ്പിട
സൗകര്യങ്ങള്‍
ഉള്‍പ്പെടെയുള്ള മറ്റ്
അടിസ്ഥാന മേഖലകളിലും
ഉണ്ടായ നഷ്ടത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മൃഗസംരക്ഷണ
ക്ഷീരവികസന മേഖലകളുടെ
പുനരുജ്ജീവനത്തിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
പ്ലാന്‍
ഫണ്ടില്‍ നിന്നും വകയിരുത്തിയ
തുക
911.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തികവര്‍ഷം
മൃഗസംരക്ഷണ വകുപ്പ്
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
പ്ലാന്‍ ഫണ്ടില്‍
നിന്നും തുക
വകയിരുത്തിയതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഓരോ
പ്രവൃത്തികള്‍ക്കും
നീക്കിവച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
പ്രളയത്തെ
തുടര്‍ന്ന് മൃഗസംരക്ഷണ
മേഖലയിലുണ്ടായ നഷ്ടങ്ങള്‍
912.
ശ്രീ.സജി
ചെറിയാന്
,,
കെ.ജെ. മാക്സി
,,
എം. നൗഷാദ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയവും മഴക്കെടുതിയും
മൂലം മൃഗസംരക്ഷണ
മേഖലയിലുണ്ടായ
നഷ്ടങ്ങള്‍
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നിരവധി
കന്നുകാലികള്‍ക്ക്
ജീവഹാനി സംഭവിച്ചതു
മൂലം
ക്ഷീരോല്പാദനത്തില്
വലിയ കുറവ്
സംഭവിച്ചിട്ടുണ്ടോ;
(സി)
തീറ്റപ്പുല്‍
കൃഷി നശിച്ചതും
ഫാമുകള്‍ തകര്‍ന്നതും
മൂലം കനത്ത
നാശനഷ്ടങ്ങള്‍
സംഭവിച്ച
കര്‍ഷകര്‍ക്കുള്ള
നഷ്ടപരിഹാരം
അടിയന്തരമായി
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കുളമ്പുരോഗം
ബാധിച്ച കന്നുകാലികള്‍
913.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം സംസ്ഥാനത്ത്
കുളമ്പുരോഗം ബാധിച്ച
കന്നുകാലികളുടെ എണ്ണം
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതുമൂലം
മരണം സംഭവിച്ച
കന്നുകാലികളുടെ എണ്ണം
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
ക്ഷീരകര്‍ഷകര്‍ക്ക്
നല്കിയ സാമ്പത്തിക
സഹായം എത്രയെന്ന്
ജില്ലതിരിച്ച്
വിശദമാക്കാമോ;
(ഡി)
കുളമ്പുരോഗം
പടര്‍ന്നു
പിടിക്കാതിരിക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ചു
കൊണ്ടിരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
പ്രളയത്തില്‍
നഷ്ടപ്പെട്ട കന്നുകാലികളുടെ
കണക്ക്
914.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലുണ്ടായ
മഹാപ്രളയത്തില്‍
നഷ്ടപ്പെട്ട
കന്നുകാലികളുടെ കണക്ക്
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ജീവിതമാര്‍ഗ്ഗം
നഷ്ടപ്പെട്ടവര്‍ക്ക്
സഹായം നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
പ്രളയത്തില്‍
കന്നുകാലികള്‍
നഷ്ടപ്പെട്ടവര്‍ക്ക് സഹായം
915.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തില്‍ എത്ര
കന്നുകാലികളുടെ ജീവന്
നഷ്ടപ്പെട്ടിട്ടുണ്ട്;
(ബി)
കന്നുകാലികള്‍
നഷ്ടപ്പെട്ട
ഉടമസ്ഥര്‍ക്ക് സഹായം
ലഭ്യമാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;വിശദാംശം
ലഭ്യമാക്കാമോ?
കന്നുകാലികള്‍ക്കും
കര്‍ഷകര്‍ക്കുമുള്ള
ഇന്‍ഷ്വറന്‍സ് പദ്ധതികള്‍
916.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികള്‍ക്കും
കര്‍ഷകര്‍ക്കും സുരക്ഷ
ഉറപ്പാക്കുന്നതിനുള്ള
ഇന്‍ഷ്വറന്‍സ്
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
കര്‍ഷകരുടെ
ഇന്‍ഷ്വറന്‍സ് പ്രിമിയം
തുക സര്‍ക്കാര്‍
വഹിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
കോഴിക്കര്‍ഷകരുടെ
സംരക്ഷണം
917.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോഴിക്കര്‍ഷകരുടെ
സംരക്ഷണത്തിനായി എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്തെ
കോഴിക്കര്‍ഷകരെയും
ഉപഭോക്താക്കളെയും ഇതര
സംസ്ഥാന ലോബികള്‍ ചൂഷണം
ചെയ്യുന്നതും കോഴി
ഇറച്ചി വില
ക്രമാതീതമായി
വര്‍ദ്ധിപ്പിക്കേണ്ട
സാഹചര്യം
ഉണ്ടാക്കുന്നതും
ശ്രദ്ധയില്പ്പെട്ടുവോയെന്നും
ഇത് തടയുവാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്ത് എന്നും
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്ത്
ദൈനംദിനം ആവശ്യം
വേണ്ടുന്ന കോഴി ഇറച്ചി
എത്രയെന്നും ഇതില്‍
സംസ്ഥാന ഉത്പാദനം
എത്രയെന്നും മറ്റു
സംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ടിവരുന്ന
അളവ് എത്രയെന്നും
വ്യക്തമാക്കുമോ ;
(ഡി)
അന്യസംസ്ഥാന
ലോബികളുടെ ചൂഷണം
തടയുവാനും ഇറച്ചിവില
നിയന്ത്രണത്തിലാക്കാനുമായി
ആരംഭിച്ച കേരള ചിക്കന്‍
സംബന്ധിച്ച
പ്രവര്‍ത്തനം
എന്തെല്ലാം എന്നും
ഇതുവഴി
കോഴിക്കര്‍ഷകര്‍ക്കും
ഉപഭോക്താക്കള്‍ക്കും
ലഭ്യമാകുന്ന
നേട്ടങ്ങള്‍ എന്തെല്ലാം
എന്നും വ്യക്തമാക്കുമോ
?
കൂടല്ലൂരിൽ
മൃഗസംരക്ഷണ വകുപ്പിന്റെ സബ്
സെന്റർ
918.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
കിടങ്ങൂര്‍
പഞ്ചായത്തിലെ
കൂടല്ലൂരിൽ
മൃഗസംരക്ഷണ വകുപ്പിന്റെ
സബ് സെന്റർ
സ്ഥാപിക്കുന്നതിന്റെ
പുരോഗതി വ്യക്തമാക്കാമോ
;
(ബി)
ജില്ലാ
മൃഗസംരക്ഷണ വകുപ്പ്
മേധാവിയുടെ
ശുപാര്‍ശയില്‍
17/9/2018-ല്‍
മൃഗസംരക്ഷണ വകുപ്പ്
ഡയറക്ടര്‍ക്ക് അയച്ച
പ്രൊപ്പോസലിന്റെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ;
ഡയറക്ടറേറ്റിലെ ഫയല്‍
നമ്പര്‍ അറിയിക്കാമോ ;
(സി)
ഈ
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയ്ക്ക്
അയച്ചിട്ടുണ്ടോ;
ആയതിന്റെ
സെക്രട്ടേറിയറ്റ് ഫയല്‍
നമ്പര്‍ അറിയിക്കാമോ?
വാണിയംകുളം
കന്നുകാലി ചന്തയുടെ നവീകരണം
919.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
നിയോജക മണ്ഡലത്തിലെ
വാണിയംകുളം കന്നുകാലി
ചന്തയുടെ നവീകരണ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
(ബി)
പ്രസ്തുത
പ്രവൃത്തികൾ
ആരംഭിക്കുന്നതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നാട്ടാനകളെ
സംബന്ധിച്ച കേന്ദ്ര വനം
മന്ത്രാലയത്തിന്റെ
നിര്‍ദ്ദേശങ്ങള്‍
920.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടാനകളുടെ
ഉടമസ്ഥാവകാശം
സംബന്ധിച്ച
തര്‍ക്കത്തില്‍
സുപ്രീംകോടതി
അംഗീകരിച്ച കേന്ദ്ര വനം
മന്ത്രാലയത്തിന്റെ 12
ഇന നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത്
പ്രാവര്‍ത്തികമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതുപ്രകാരം
നാട്ടാനകളെ
പാര്‍പ്പിക്കുവാന്‍
നിലവിലുള്ളതിനെക്കാള്‍
എത്ര ഏക്കര്‍ സ്ഥലം
ആവശ്യമായി വരുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഗുരുവായൂര്‍,
കൊച്ചി, തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
പ്രസ്തുത നിര്‍ദ്ദേശം
നടപ്പിലാക്കുവാന്‍
കൂടുതല്‍ സ്ഥലം
കണ്ടെത്തുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കടുത്തുരുത്തി
വെറ്ററിനറി പോളീ ക്ലിനിക്
921.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
വെറ്ററിനറി
പോളീക്ലിനിക്കിന്റെ
സുഗമമായ
പ്രവര്‍ത്തനത്തിന്
2013ല്‍ മൃഗസംരക്ഷണ
വകുപ്പ് ഡയറക്ടര്‍
സമര്‍പ്പിച്ച
പ്രൊപ്പോസല്‍
നടപ്പാകാതെ പോയതിനാല്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയ
പ്രൊപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലയെങ്കില്‍
കാരണം വ്യക്തമാക്കാമോ;
പുതിയ പ്രൊപ്പോസലിന്
വേണ്ട നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
കരുനാഗപ്പള്ളിയിലെ
മൃഗാശുപത്രികളില്‍
തെരുവുനായ്ക്കളുടെ
വന്ധ്യംകരണം
922.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവ്
നായ്ക്കളുടെ വംശ
വര്‍ദ്ധനവ്
നിയന്ത്രിക്കുന്നതിന്
വേണ്ടി
നടപ്പിലാക്കിവരുന്ന
എ.ബി.സി. പദ്ധതി
പ്രകാരം നായ്ക്കളുടെ
വന്ധ്യംകരണം
നടത്തുന്നതിന്
കരുനാഗപ്പള്ളി
താലൂക്കിലെ ഏതെല്ലാം
മൃഗാശുപത്രികളില്‍
സൗകര്യമുണ്ടെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍ 2018
ജനവരി 1 മുതല്‍
ഒക്ടോബര്‍ 31 വരെയുള്ള
കാലയളവില്‍ എത്ര
നായ്ക്കളുടെ
വന്ധ്യംകരണം
നടത്തിയിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
ആശുപത്രികളില്‍ ഈ
പദ്ധതി
നടപ്പിലാക്കുന്നതിനായി
എത്ര രൂപ
അനുവദിച്ചുവെന്നും
എന്തു തുക
വിനിയോഗിച്ചുവെന്നും
വിശദീകരിക്കുമോ?
ലിഡ
ജേക്കബ് കമ്മീഷന്
റിപ്പോര്‍ട്ട്
923.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരമേഖലയിലെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നിയോഗിച്ച ലിഡ ജേക്കബ്
കമ്മീഷന്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍
മില്‍മ
ഉടച്ചുവാര്‍ക്കണമെന്ന്
നിര്‍ദ്ദേശമുണ്ടോ;
ക്ഷീരമേഖലയിലെ
പ്രശ്നങ്ങള്‍ക്ക്
എന്തെല്ലാം പരിഹാരമാണ്
കമ്മീഷന്
നിര്‍ദ്ദേശിച്ചിരിക്കുന്നത്;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍ മേഖല
യൂണിയനുകളും
തെരഞ്ഞെടുപ്പും ഭരണവും
ഏത്
രീതിയിലായിരിക്കണമെന്നാണ്
വിവക്ഷിക്കുന്നത്;വ്യക്തമാക്കുമോ?
പ്രളയ
നഷ്ടത്തില്‍ നിന്നും ക്ഷീര
മേഖലയുടെ പുനരുജ്ജീവനം
924.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍ ക്ഷീര
മേഖലയ്ക്ക് എത്ര കോടി
രൂപയുടെ നാശനഷ്ടം
ഉണ്ടായിട്ടുണ്ട്
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
പ്രളയത്തില്‍
എത്ര പശുക്കളും
എരുമകളും
മരണപ്പെട്ടിട്ടുണ്ട്;
(സി)
ഇത്
മൂലം
പാലുല്‍പ്പാദനത്തില്‍
എത്ര ലിറ്ററിന്റെ
കുറവുണ്ടാകുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ഡി)
പ്രളയ
നാശനഷ്ടത്തില്‍ നിന്നും
ക്ഷീര മേഖലയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
ക്ഷീരകര്‍ഷക
സാമ്പത്തിക സഹായം സംബന്ധിച്ച
കേന്ദ്ര തീരുമാനം
925.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തനത്
ഇനങ്ങളിലുള്ള
കന്നുകാലികളുടെ
സംരക്ഷണത്തിനും,
വികസനത്തിനും മാത്രമേ
കേന്ദ്ര സാമ്പത്തിക
സഹായം
ലഭിക്കുകയുള്ളുവെന്ന്
കേന്ദ്ര മൃഗസംരക്ഷണ
വകുപ്പ്
അറിയിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഏതൊക്കെ ഇനം
കന്നുകാലികളെയാണ് തനത്
വിഭാഗമായി
കണക്കാക്കുന്നത്;
(സി)
കേന്ദ്ര
മൃഗസംരക്ഷണ വകുപ്പിന്റെ
ഈ തീരുമാനം സംസ്ഥാനത്തെ
ക്ഷീരകര്‍ഷകര്‍ക്ക്
തിരിച്ചടിയായിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ് സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
പാല്
ഉല്‍പ്പാദനത്തില്‍ സ്വയം
പര്യാപ്തത
926.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
ഉല്‍പ്പാദനത്തില്‍
സ്വയം പര്യാപ്തത എന്ന
ലക്ഷ്യം വച്ചുകൊണ്ട്
ഏതെങ്കിലും പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ക്ഷീര
സംഘങ്ങളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
ക്ഷീരോല്പാദന
മേഖലയില്‍ സ്വയം പര്യാപ്തത
927.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
യു. ആര്. പ്രദീപ്
,,
ഐ.ബി. സതീഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോല്പാദന
മേഖലയില്‍ സ്വയം
പര്യാപ്തത
കെെവരിക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
മികച്ച
പാലുല്പാദക
സംസ്ഥാനമെന്ന ദേശീയ
ബഹുമതി കേരളത്തിന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ക്ഷീര
സഹകരണ സംഘങ്ങളുടെ
ശാക്തീകരണത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
അന്യസംസ്ഥാനങ്ങളില്‍
നിന്നും കൃത്രിമപാല്
എത്തുന്നുണ്ടെന്ന പരാതി
ഉയരുന്ന സാഹചര്യത്തില്‍
ഇത്
പരിശോധിക്കുന്നതിനുള്ള
ചെക്ക്പോസ്റ്റുകള്‍
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
സ്ഥാപിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
മായം
കലര്‍ന്ന ഇതര സംസ്ഥാന
പാലിന്റെ പരിശോധന
928.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മായം
കലര്‍ന്ന പാല്
സംസ്ഥാനാതിര്‍ത്തി
കടന്ന് ഇപ്പോഴും
എത്തുന്നു എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെക്ക്
പോസ്റ്റുകളില്‍ പാല്
പരിശോധിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണെന്നും
അതിനായി പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(സി)
മായം
കലര്‍ന്ന പാല്
പരിശോധിക്കുന്നതിനുള്ള
അവകാശം നിലവില്‍ ക്ഷീര
വികസന വകുപ്പിനുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
അധികാരം വകുപ്പിന്
നല്‍കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പാലിന്റെ
ഗുണനിലവാരവും
സ്വയംപര്യാപ്തതയും
929.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിന്ന് കൊണ്ടുവരുന്ന
പാലിന്റെ ഗുണനിലവാരം
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പാലുല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
നേടുന്നതിന്എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഇതരസംസ്ഥാന
പാലിന്റെ ഗുണനിലവാര പരിശോധന
930.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും കേരളത്തില്‍
എത്തുന്ന പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
ഏതെല്ലാം ചെക്ക്
പോസ്റ്റുകളിലാണ്
ലാബുകള്‍
സജ്ജീകരിച്ചിട്ടുള്ളത്;
(ബി)
എല്ലാ
ചെക്ക് പോസ്റ്റുകളിലും
അന്യസംസ്ഥാനത്തു
നിന്നും വരുന്ന പാല്
പരിശോധിക്കുന്നതിനായുളള
സംവിധാനം
നിലവിലുണ്ടോ;ഇല്ലെങ്കില്‍
എങ്ങനെയാണ് ഇവയുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇപ്രകാരം
ഗുണനിലവാരമില്ലെന്ന്
കണ്ടെത്തുന്ന പാല്
വിപണനം നടത്തുന്നത്
തടയുന്നതിനുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
കോഴിക്കോട്
മില്‍മ ഡയറി പ്ലാന്റ്
വിപുലീകരണം
931.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മില്‍മ ഡയറി
പ്ലാന്റിന്റെ
വിപുലീകരണത്തിന് ഭൂമി
ഏറ്റെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
D2/69/2016/DDD
നമ്പര്‍ ഫയലിന്മേല്
എടുത്ത നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ?
ക്ഷീര
കർഷക ആനുകൂല്യങ്ങൾ
932.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിത്തീറ്റ
വിലയിലുണ്ടായിട്ടുള്ള
വമ്പിച്ച വര്‍ദ്ധന
ക്ഷീര കര്‍ഷകരെ
പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ;
(ബി)
കാലിത്തീറ്റ
വിലവര്‍ദ്ധനവിന്
ആനുപാതികമായി മില്‍മ
ക്ഷീര കര്‍ഷകര്‍ക്ക്
പാല് വില
കൂട്ടിക്കൊടുക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
തമിഴ്നാട്ടില്‍
നിന്നും രണ്ട് ലക്ഷം
രൂപക്ക് അഞ്ച് ഗര്‍ഭിണി
പശുക്കളെ വാങ്ങിയാല്‍
അതിന് ക്ഷീര വികസന
വകുപ്പ് സബ്സിഡി
നല്കുന്ന
പദ്ധതിയുണ്ടോ;ഉണ്ടെങ്കില്‍
എന്ത് തുകയാണ്
സബ്സിഡിയായി
അനുവദിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി ദുരുപയോഗം
ചെയ്യുന്നുവെന്ന ആരോപണം
അന്വേഷിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
പ്രളയം
മൂലം ക്ഷീരമേഖലയ്ക്കുണ്ടായ
ആഘാതം
933.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷമുണ്ടായ പ്രളയം
ക്ഷീരമേഖലയെ എപ്രകാരം
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രളയത്തില്‍
കന്നുകാലികള്‍
നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക്
എന്തൊക്കെ ധനസഹായമാണ്
ഇതിനകം നല്‍കിയത്;
(സി)
പ്രളയമേഖലയില്‍
പൊതു കന്നുകാലി പരിപാലന
കേന്ദ്രം
സ്ഥാപിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ക്ഷീരമേഖലയില്‍
സ്വയം പര്യാപ്തത
നേടുന്നതിനുള്ള
സര്‍ക്കാര്‍
പരിശ്രമങ്ങളെ പ്രളയം
എത്രമാത്രം
പിന്നോട്ടടിച്ചുവെന്ന്
വ്യക്തമാക്കുമോ?
ക്ഷീരകര്‍ഷകര്‍ക്ക്
നല്‍കിവരുന്ന സഹായങ്ങള്‍ക്ക്
കേന്ദ്ര നിയന്ത്രണം
934.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
മഞ്ഞളാംകുഴി അലി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
ഉല്പാദനത്തില് പ്രധാന
പങ്കുവഹിക്കുന്ന
സങ്കരയിനം കന്നുകാലികളെ
വളര്‍ത്തുന്ന
ക്ഷീരകര്‍ഷകര്‍ക്ക്
നല്‍കിവരുന്ന
സഹായങ്ങള്‍ക്ക്
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
കേന്ദ്ര സർക്കാർ
തീരുമാനിച്ചതായി
സംസ്ഥാന സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
പാലില്‍ എത്രശതമാനമാണ്
സങ്കരയിനം പശുക്കളിലൂടെ
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
സഹായം തനതു
കന്നുകാലികള്‍ക്ക്
മാത്രമായി
നിജപ്പെടുത്തുന്നത്
തടയുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
പ്രളയത്തില്‍
അങ്കമാലിയിലെ
ക്ഷീരകര്ഷകര്ക്കുണ്ടായ
നഷ്ടം
935.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
ഇക്കഴിഞ്ഞ പ്രളയത്തില്‍
ക്ഷീരകര്‍ഷകര്‍ക്ക്
ഉണ്ടായ നാശനഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
മണ്ഡലത്തിലെ
ഗ്രാമപഞ്ചായത്തുകള്‍
തിരിച്ചുള്ള പേര് വിവരം
ലഭ്യമാക്കാമോ;
(ബി)
മണ്ഡലത്തിലെ
ക്ഷീരകര്ഷകര്ക്കുണ്ടായ
നഷ്ടം നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
നാളിതുവരെയായി
എത്രപേര്‍ക്ക്
നഷ്ടപരിഹാര തുക
നല്‍കിയെന്നും ഇനി
എത്രപേര്‍ക്ക്
നല്‍കാനുണ്ടെന്നും
വ്യക്തമാക്കാമോ?