വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
386.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
പദ്ധതി ഉദ്ഘാടനവേളയില്‍
പ്രഖ്യാപിച്ച തീയതിക്ക്
തന്നെ തുറമുഖം
പ്രവര്‍ത്തന
ക്ഷമമാക്കുന്നതിന്
നിലവിലത്തെ
സാഹചര്യത്തില്‍
സാധിക്കുമോ;
(ബി)
തുറമുഖ
നിര്‍മ്മാണത്തിന്റെ
ഭാഗമായിട്ടുള്ള
പുലിമുട്ട്
നിര്‍മ്മാണത്തിന്
ആവശ്യമായ പാറ
ലഭ്യമാക്കിയിട്ടുണ്ടോ;
അതിനുള്ള നടപടികള്‍ ഏത്
ഘട്ടത്തിലാണ് ;
(സി)
പ്രസ്തുത
പുലിമുട്ട്
നിര്‍മ്മിക്കുന്നതിന്
തുറമുഖ കമ്പനി ഏത്
ഏജന്‍സിയെ ആണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്
;
(ഡി)
ഓഖി
ദുരന്തവും
പ്രളയദുരന്തവും ഈ
പദ്ധതിയെ എപ്രകാരമാണ്
ബാധിച്ചത് ;
(ഇ)
നിയമതടസ്സങ്ങളും
പാരിസ്ഥിതിക
പ്രശ്നങ്ങളും
അടിയന്തരമായി
പരിഹരിച്ച് പുലിമുട്ട്
നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള
അനിശ്ചിതാവസ്ഥ
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വിഴിഞ്ഞം
പദ്ധതി നടപ്പിലാക്കുന്നതിലെ
കാലതാമസം
387.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതി
നടപ്പിലാക്കുന്നതില്‍
കാലതാമസം വരുന്നതിന്റെ
കാരണമെന്തെന്ന്
വിശദമാക്കുമോ;
(ബി)
ഒന്നാംഘട്ട
പദ്ധതിയില്‍
നിര്ദ്ദേശിയ്ക്കപ്പെട്ടിരുന്ന
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാതെ
താമസം വരുത്തിയതിന്
സര്‍ക്കാര്‍
നഷ്ടപരിഹാരം
ഈടാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര തുക
നഷ്ടപരിഹാരമായി
ലഭിച്ചു;
വിശദമാക്കുമോ;
(സി)
ഒന്നാംഘട്ട
പദ്ധതിയില്‍ ഇനി
ഏതൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിയ്ക്കുവാന്‍
ഉള്ളത്; വിശദമാക്കുമോ;
(ഡി)
തദ്ദേശീയര്‍ക്ക്
ജോലി നല്‍കണമെന്ന
വ്യവസ്ഥ
പാലിയ്ക്കപ്പെട്ടിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നോണ്‍
മേജര്‍ തുറമുഖങ്ങളുടെ വികസനം
388.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എം. മുകേഷ്
,,
എ.എം. ആരിഫ്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാഹനപ്പെരുപ്പം
മൂലമുണ്ടാകുന്ന വിവിധ
പ്രശ്നങ്ങള്‍
കണക്കിലെടുത്തും ചെലവു
കുറവു പരിഗണിച്ചും
സംസ്ഥാനത്തെ വിവിധ
തുറമുഖങ്ങള്‍ വഴിയുളള
ചരക്കു കടത്ത്
പ്രോത്സാഹിപ്പിക്കുന്നതിനുളള
പദ്ധതിയും അതിനു നല്കി
വരുന്ന ഇളവുകളും
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
ലക്ഷ്യത്തോടെ
സംസ്ഥാനത്തെ നോണ്‍
മേജര്‍ തുറമുഖങ്ങള്‍
വികസിപ്പിക്കാനായി
നടത്തിവരുന്ന
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
കൊളംബോയില്‍
നിന്ന് കൊല്ലത്തേക്ക്
കാര്‍ഗോ സര്‍വ്വീസ്
തുടങ്ങാന്‍ സര്‍ക്കാര്‍
തലത്തില്‍ നല്‍കിവരുന്ന
പ്രോത്സാഹനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ആഫ്രിക്കന്‍
രാജ്യങ്ങളില്‍ നിന്നുളള
തോട്ടണ്ടി ഇറക്കുമതി
കൊല്ലം തുറമുഖം
വഴിയാക്കുന്നതിനുളള
തടസ്സം
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
ചരിത്ര
സ്മാരകം ഏറ്റെടുക്കല്‍
389.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരിത്ര
സ്മാരകമായ
മട്ടാഞ്ചേരിയിലെ കറുത്ത
ജൂതപ്പള്ളിയും സ്ഥലവും
ഏറ്റെടുക്കുന്നതിനായി
പുരാവസ്തു വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ
;
(ബി)
ഇതിനായി
സാംസ്കാരിക വകുപ്പ് തുക
അനുവദിച്ചിട്ടുണ്ടോ ;
(സി)
അനുവദിച്ച
തുക എത്രയെന്നും
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ?
കാട്ടാക്കട
മണ്ഡലത്തിലെ പുരാവസ്തു
വകുപ്പിന്റെ സംരക്ഷണ
പ്രവര്‍ത്തനങ്ങൾ
390.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിൽ ഉൾപ്പെടുന്ന
മാറനല്ലൂര്‍
പഞ്ചായത്തിലെ അരുവിക്കര
ക്ഷേത്രത്തിന്റെ
സംരക്ഷണത്തിനായി
പുരാവസ്തു വകുപ്പ്
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ
കുണ്ടമണ്‍കടവ് പാലം
ചരിത്രസ്മാരകമായി
സംരക്ഷിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ; എങ്കിൽ
ആയതിന്റെ നടപടികള്‍
എന്തായെന്ന്
വിശദമാക്കാമോ?
ആറ്റിങ്ങല്‍
കൊട്ടാരം
391.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ചരിത്ര
പ്രസിദ്ധമായ
ആറ്റിങ്ങല്‍ കൊട്ടാരം
സംരക്ഷിക്കാന്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
ടിപ്പുവിന്റെ
കോട്ട
392.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഫറോക്കിലുള്ള
ടിപ്പുവിന്റെ കോട്ടയുടെ
അവശേഷിക്കുന്ന ഭാഗം
ചരിത്ര സ്മാരകമായി
സംരക്ഷിക്കുന്നതിനുള്ള
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(ബി)
ഈ
സ്മാരകം സ്ഥിതി
ചെയ്യുന്ന ഭൂമിയുടെ
ഉടമസ്ഥാവകാശം സ്വകാര്യ
വ്യക്തികളിലാണോ;
എങ്കില്‍ ഇത്
ഏറ്റെടുക്കാന്‍ നടപടി
സ്വീകരിക്കുമോ?
നിലമ്പൂര്‍
ഡി.എഫ്.ഒ ബംഗ്ലാവിന്റെ
സംരക്ഷണം
393.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ കീഴിലുള്ള
നിലമ്പൂര്‍ ഡി.എഫ്.ഒ
ബംഗ്ലാവ് പുരാവസ്തു
സംരക്ഷണ വകുപ്പ്
ഏറ്റെടുക്കുമോ;
(ബി)
ജീര്‍ണ്ണാവസ്ഥയിലായ
പ്രസ്തുത കെട്ടിടം
നവീകരിച്ച്
സഞ്ചാരികള്‍ക്ക്
സന്ദര്‍ശനം
അനുവദിക്കുമോ;
(സി)
ഇത്
ചരിത്ര സ്മാരകമായി
നിലനിര്‍ത്തുന്നതിന്
സ്വീകരിക്കേണ്ട
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?