ഭക്ഷ്യ
വകുപ്പ് പഴകിയ ഭക്ഷണം
പിടിച്ചെടുക്കാന്‍ നടത്തിയ
റെയ്ഡ്
4070.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ആരോഗ്യ
വിഭാഗത്തിനൊപ്പം ഭക്ഷ്യ
വകുപ്പും ഹോട്ടലുകളില്‍
പഴകിയ ഭക്ഷണം
പിടിച്ചെടുക്കാന്‍
റെയ്ഡ്
നടത്തിയിട്ടുണ്ടോ;
(ബി)
പഴകിയ
ഭക്ഷ്യ വസ്തുക്കള്‍
വില്ക്കുന്നവരെ
സംബന്ധിച്ച് വിവരങ്ങള്‍
നല്‍കാനുള്ള ഭക്ഷ്യ
വകുപ്പിന്റെ ടോള്‍ ഫ്രീ
നമ്പര്‍ സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
വേണ്ടത്ര അവബോധം
സൃഷ്ടിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
ഹോട്ടലുകളിലും
റെസ്റ്റോറന്റുകളിലും ഏകീകൃത വില
4071.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകള്‍,
റെസ്റ്റോറന്റുകള്‍
എന്നിവയുടെ തരം
തിരിവിനാനുപാതികമായി
ഏകീകൃത വിലനിര്‍ണ്ണയം
നിലവിലുണ്ടോ;
(ബി)
വില
നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍
വകുപ്പിന്റെ ഏതെങ്കിലും
സൈറ്റുകളില്‍
പൊതുജനങ്ങളുടെ
അറിവിലേയ്ക്കായി ഇത്
പ്രസിദ്ധീകരിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പാചകം
ചെയ്ത ഭക്ഷണം
വില്‍ക്കുന്ന എത്ര
സ്ഥാപനങ്ങളാണ്
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നത്;
(ഡി)
അമിത
വില ഈടാക്കുന്നതുമായി
ബന്ധപ്പെട്ട എത്ര
പരാതികളാണ് ശരാശരി ഓരോ
വര്‍ഷവും വകുപ്പിന്
ലഭിക്കുന്നതെന്ന്
അറിയിക്കുമോ?
പൊതുവിതരണരംഗം
കാര്യക്ഷമവും
അഴിമതിരഹിതവുമാക്കാന്‍ നടപടി
4072.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ആന്റണി ജോണ്‍
,,
എം. നൗഷാദ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണരംഗം
കാര്യക്ഷമവും
കുറ്റമറ്റതുമാക്കാന്‍
നിലവിലെ സര്‍ക്കാര്‍
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പൊതുവിതരണ
രംഗത്ത്
ആധുനികവത്ക്കരണം
സാധ്യമാക്കിയതുമൂലം ഈ
രംഗത്തുണ്ടായ
പ്രധാനപ്പെട്ട
മാറ്റങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പൊതുവിതരണ
സംവിധാനം
അഴിമതിരഹിതമാക്കുന്നതിന്റെ
ഭാഗമായി
സംസ്ഥാന-ജില്ല-താലൂക്ക്
തലങ്ങളില്‍ വിജിലന്‍സ്
കമ്മിറ്റികള്‍
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
എന്തെല്ലാം ചുമതലകളാണ്
പ്രസ്തുത വിജിലന്‍സ്
കമ്മിറ്റികളില്‍
നിക്ഷിപ്തമാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വിശപ്പ്
രഹിത കേരളം പദ്ധതി
4073.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പ്
രഹിത കേരളം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി ഏതൊക്കെ
ജില്ലകളില്‍
നടപ്പിലാക്കി; എല്ലാ
ജില്ലകളിലും
നടപ്പിലാക്കുന്ന വിഷയം
പരിഗണനയിലുണ്ടോ ;
വിശദാംശം ലഭ്യമാക്കാമോ
?
റേഷന്‍
കാര്‍ഡ് വിതരണ മാനദണ്ഡങ്ങള്‍
4074.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ.എ.വൈ., മുന്‍ഗണന,
മുന്‍ഗണനേതരം
(സബ്സിഡി),
മുന്‍ഗണനേതരം (നോണ്‍
സബ്സിഡി) റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്യുവാനായി
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
സ്വന്തമായി
വീടില്ലാത്തവര്‍ക്ക്
റേഷന്‍ കാര്‍ഡ്
ലഭിക്കാനുള്ള മാനദണ്ഡം
വിശദമാക്കാമോ;
(സി)
പ്രസ്തുത
റേഷന്‍ കാര്‍ഡ് വിതരണം
കുറ്റമറ്റതാക്കാനും
അനര്‍ഹരെ കണ്ടെത്തി
ഒഴിവാക്കാനും
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ?
തെറ്റായ വിവരങ്ങള്‍
നല്കി അനര്‍ഹമായ
ആനുകൂല്യം
പറ്റുന്നവര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു
വ്യക്തമാക്കാമോ?
ആലത്തൂരിലെ
റേഷന്‍ കാര്‍ഡുകളുടെ എണ്ണം
4075.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്ക് സപ്ലൈ
ഓഫീസിന്റെ പരിധിയില്‍
എത്ര റേഷന്‍
കാര്‍ഡുകളുണ്ടെന്നും
അവയില്‍ എ.എ.വെെ.
കാര്‍ഡുകള്‍,
മുന്‍ഗണനാവിഭാഗത്തിലുള്ള
കാര്‍ഡുകള്‍,
സ്റ്റേറ്റ് സബ്സിഡി
വിഭാഗത്തിലുള്ള
കാര്‍ഡുകള്‍ എന്നിവ
എത്ര വീതമാണെന്നും
അറിയിക്കാമോ;
(ബി)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പിലാക്കിയ ശേഷം
ആലത്തൂര്‍ സപ്ലൈ
ഓഫീസില്‍ പുതിയ റേഷന്‍
കാര്‍ഡ്
ലഭിക്കുന്നതിനായി
നാളിതുവരെ ഓണ്‍ലൈനായും
അല്ലാതെയും എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ ബി.പി.എല്‍ കാർഡ്
അപേക്ഷകൾ
4076.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
എ. പി .എല്‍
കാര്‍ഡുകളില്‍
ഉള്‍പ്പെട്ട
ശാരീരിക-മാനസിക
ബുദ്ധിമുട്ട്
അനുഭവിക്കുന്നവര്‍ക്കും
മാരകരോഗബാധിതർക്കും
വിധവകള്‍ക്കും
മുന്‍ഗണനാ
ക്രമത്തിലുള്ള
കാര്‍ഡുകള്‍
ലഭിക്കുന്നതിന്
നേരിടുന്ന കാലതാമസം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
ഇവരെ
ബി.പി.എല്‍.
ആക്കുന്നതിനുള്ള
അപേക്ഷയിന്മേൽ
വേഗത്തില്‍ നടപടി
സ്വീകരിക്കുന്നതിനുള്ള
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ബി.പി.എല്‍. കാർഡ്
ലഭിക്കുന്നതിനായി
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ എത്ര
അപേക്ഷകൾ
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
റേഷന്‍
വ്യാപാരികളുടെ വേതന പാക്കേജ്
4077.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വ്യാപാരികളുടെ വേതന
പാക്കേജ്
നടപ്പിലാക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഇതുപ്രകാരം
ഒരു വ്യാപാരിയുടെ
മിനിമം വേതനം എത്ര
രൂപയാണ്;
(സി)
വേതന
പാക്കേജ് സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
റേഷന്‍
കടകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍
4078.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
മണ്ഡലത്തില്‍ എത്ര
റേഷന്‍കടകള്‍
പ്രളയബാധിത
മേഖലകളിലുണ്ടായിരുന്നു;
(ബി)
റേഷന്‍
കടകള്‍ക്കുണ്ടായ
നാശനഷ്ടങ്ങള്‍
പരിഹരിച്ചുവോ; എത്ര
രൂപയുടെ നാശനഷ്ടം
ഉണ്ടായി;
(സി)
പ്രസ്തുത
റേഷന്‍കടകളുടെ
പ്രവര്‍ത്തനം സാധാരണ
നിലയിലെത്താന്‍ എത്ര
നാളെടുത്തു;
വിശദമാക്കുമോ?
പുതുതായി
വിതരണം ചെയ്ത റേഷന്‍
കാര്‍ഡുകള്‍
4079.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
ഇഷ്യൂ ചെയ്ത റേഷന്‍
കാര്‍ഡുകളിലെ അപാകതകള്‍
പരിഹരിക്കുന്ന
നടപടികള്‍
ഏതുഘട്ടത്തിലാണ് ;
(ബി)
അനര്‍ഹരെ
ബി.പി.എല്‍. കാര്‍ഡില്‍
നിന്നൊഴിവാക്കുന്നതിനും
അര്‍ഹതയുള്ള മുഴുവന്‍
കുടുംബങ്ങളെയും
ബി.പി.എല്‍. പരിഗണനാ
വിഭാഗത്തിലേയ്ക്ക്
മാറ്റുന്നതിനും
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ ?
മാനന്തവാടി
മണ്ഡലത്തില്‍ പുതിയ റേഷന്‍കട
4080.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍ പുതിയ
റേഷന്‍കട അനുവദിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലായി എന്ന്
വ്യക്തമാക്കാമോ;
(സി)
മാനന്തവാടി
മണ്ഡലത്തില്‍
എവിടെയെല്ലാമാണ് പുതിയ
റേഷന്‍കട
അനുവദിക്കാനാവുകയെന്ന്
അറിയിക്കുമോ?
റേഷൻ
സംവിധാനം
കുറ്റമറ്റതാക്കുന്നതിനുള്ള
നടപടികൾ
4081.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മായം
കലരാത്ത റേഷന്‍
സാധനങ്ങള്‍ കൃത്യമായ
അളവില്‍
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കാര്‍ഡുടമകള്‍ക്ക്
അര്‍ഹതപ്പെട്ട റേഷന്‍
വിഹിതം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്തുന്നതിനും
റേഷന്‍ സാധനങ്ങള്‍
കരിഞ്ചന്തയില്‍
വില്‍ക്കുന്നത്
തടയുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
റേഷന്‍
കാര്‍ഡുടമകള്‍ക്ക് ഏത്
റേഷന്‍ കടയില്‍ നിന്നും
സാധനങ്ങള്‍ വാങ്ങാവുന്ന
തരത്തിലുള്ള സംവിധാനം
നടപ്പിൽ വരുത്തുന്നത്
സംബന്ധിച്ച വിശദാംശങ്ങൾ
നൽകുമോ ; ഇതുസംബന്ധിച്ച
അവബോധം ജനങ്ങളില്‍
സൃഷ്ടിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ഡി)
റേഷന്‍കടകള്‍ക്ക്
റേഷന്‍ കാര്‍ഡിന്റെ
എണ്ണത്തേക്കാള്‍
അധികമുള്ള
ഉപഭോക്താക്കള്‍ക്ക്
വിതരണം ചെയ്യുന്നതിനായി
കൂടുതല്‍ റേഷന്‍ വിഹിതം
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ഭക്ഷ്യധാന്യങ്ങള്‍
കൂടാതെ മറ്റെന്തെല്ലാം
സാധനങ്ങളാണ് റേഷന്‍
കടകള്‍ വഴി
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഇ-പോസ്
യന്ത്രങ്ങളും അവയെ
നിയന്ത്രിക്കുന്ന
സെര്‍വറും
തകരാറിലാകുന്നത് മൂലം
റേഷന്‍ വിതരണം
മുടങ്ങുന്നത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
മാവേലി
സ്റ്റോറുകളും
സൂപ്പര്‍മാര്‍ക്കറ്റുകളും
ആരംഭിക്കുന്നതിന് നടപടി
4082.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
മാര്‍ക്കറ്റിലെ
വിലനിലവാരം പിടിച്ചു
നിര്‍ത്തുന്നതില്‍
നിര്‍ണ്ണായക പങ്ക്
വഹിക്കുന്ന സപ്ലെെകോ
കൂടുതല്‍ മാവേലി
സ്റ്റോറുകളും
സൂപ്പര്‍മാര്‍ക്കറ്റുകളും
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
സൂപ്പര്‍മാര്‍ക്കറ്റുകളും
മാവേലി സ്റ്റോറുകളും
പുതുതായി
ആരംഭിക്കുന്നതിന്
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
സ്വീകരിക്കുന്നത്;
വിശദാംശം
ലഭ്യമാക്കുമോ?
പ്രെെസ്
മോണിറ്ററിംഗ് സെല്‍
4083.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.ഡി. പ്രസേനന്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിപണിയിലെ വിലക്കയറ്റം
നിയന്ത്രിക്കുന്നതിനും
വിലനിലവാരം
നിരീക്ഷിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വിപണി
പിടിച്ചുനിര്‍ത്തുന്നതിനായി
സിവില്‍ സപ്ലെെസ്
വകുപ്പിനുകീഴില്‍
പ്രെെസ് മോണിറ്ററിംഗ്
സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ മേഖലയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രെെസ് മോണിറ്ററിംഗ്
സെല്‍ നടത്തി
വരുന്നതെന്ന്
വിശദമാക്കുമോ?
സപ്ലൈകോ/മാവേലി
സ്റ്റോര്‍ വാങ്ങുന്ന
സാധനങ്ങളുടെ ഗുണനിലവാരം
4084.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ/മാവേലി
സ്റ്റോര്‍ തുടങ്ങിയ
സ്ഥാപനങ്ങളില്‍
സാധനങ്ങള്‍
വാങ്ങുമ്പോള്‍
ഗുണനിലവാര
പരിശോധനയ്ക്ക് എന്ത്
സംവിധാനമാണ്
നിലവിലുള്ളത്;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സപ്ലൈകോ/മാവേലി
സ്റ്റോര്‍ തുടങ്ങിയ
സ്ഥാപനങ്ങളില്‍
വില്‍ക്കുന്ന
സാധനങ്ങളുടെ ഗുണനിലവാരം
പരിശോധിക്കുന്നതിനായി
നടത്തിയ പരിശോധനകളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
മാവേലി
സ്റ്റോര്‍/ സപ്ലൈകോ
തുടങ്ങിയ
സ്ഥാപനങ്ങളില്‍ നിന്ന്
ഗുണനിലവാരമില്ലാത്ത
സാധനങ്ങള്‍
വില്‍ക്കുന്നത്
ഇല്ലാതാക്കുന്നതിന്
ശാശ്വതമായ പരിഹാരം
കാണുവാന്‍ നടപടി
സ്വീകരിക്കുമോ?
തൃശ്ശൂര്‍
ജില്ലയിലെ നെല്ല് സംഭരണം
4085.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സീസണിലെ നെല്ല്
സംഭരണത്തിനായി
തൃശ്ശൂര്‍ ജില്ലയില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
നെല്ലിന്റെ
സംഭരണ വിലയില്‍
കാലാനുസൃതമായ
വര്‍ദ്ധനവ് വരുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
നെല്ല്
സംഭരണം
സുഗമമാക്കുന്നതിന്
കര്‍ഷക സംഘടന
പ്രതിനിധികളുടെയും
മില്ലുടമകളുടെയും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെയും
ജില്ലാതല യോഗം
ചേരുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
സപ്ലൈകോ
സൂപ്പര്‍മാര്‍ക്കറ്റിലെ
സ്റ്റോക്കില്‍ കുറവുണ്ടായ
സാഹചര്യം
4086.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഴക്കേക്കോട്ടയിലുള്ള
സപ്ലൈകോ
സൂപ്പര്‍മാര്‍ക്കറ്റില്‍
സ്റ്റോക്ക് റീ
കണ്‍സിലിയേഷന്‍
നടത്തിയപ്പോള്‍
സ്റ്റോക്കില്‍
കുറവുണ്ടായ കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ബി)
എത്ര
കോടി രൂപയുടെ
സാധനങ്ങളാണ്
കുറവുണ്ടായത്;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(സി)
സ്റ്റോക്കില്‍
കുറവുണ്ടാകാന്‍
കാരണമായവര്‍ക്കെതിരെ
ക്രിമിനല്‍ കേസ്
ചാര്‍ജ്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കേസ്
ചാര്‍ജ്ജ്
ചെയ്യാത്തതിനുള്ള കാരണം
വിശദമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ ചെറുവട്ടൂരില്‍
മാവേലി സ്റ്റോര്‍
4087.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
ചെറുവട്ടൂരില്‍ മാവേലി
സ്റ്റോര്‍ ആരംഭിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
(ബി)
മാവേലി
സ്റ്റോര്‍
ആരംഭിക്കുന്നതിന് വാടക
രഹിത കെട്ടിടവും
കമ്പ്യൂട്ടര്‍
ഉൾപ്പെടെയുള്ള
സാമഗ്രികള്‍ക്കായി 1
ലക്ഷം രൂപയും
നല്‍കാമെന്ന
പഞ്ചായത്തിന്റെ സമ്മത
പത്രം
ലഭ്യമായിട്ടുണ്ടോ;
ആയതിന്മേൽ സ്വീകരിച്ച
തുടർ നടപടി
വ്യക്തമാക്കാമോ;
(സി)
സമ്മത
പത്രത്തിന്റെ
അടിസ്ഥാനത്തില്‍
50,000-ല്‍ അധികം
ജനസംഖ്യ ഉള്ള
നെല്ലിക്കുഴി
പഞ്ചായത്തില്‍
ചെറുവട്ടൂര്‍
കേന്ദ്രീകരിച്ച് പുതിയ
മാവേലി സ്റ്റോര്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
ഫോര്‍ട്ട്
സപ്ലൈകോ പീപ്പിള്‍ ബസാറിലെ
തിരിമറി
4088.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാനഗരിയിലെ
ഫോര്‍ട്ട് സപ്ലൈകോ
പീപ്പിള്‍ ബസാറില്‍ 20
ലക്ഷം രൂപയുടെ തിരിമറി
നടന്നതായ വാര്‍ത്ത
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ആയതു
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
കുറ്റക്കാരെ
കണ്ടെത്തിയിട്ടുണ്ടോ;
(സി)
കുറ്റക്കാർക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കരുനാഗപ്പളളി
നിയോജകമണ്ഡലത്തിലെ സപ്ലൈകോ
സ്ഥാപനങ്ങള്‍
4089.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
നിയോജകമണ്ഡലത്തിലെ
സപ്ലൈകോ സ്ഥാപനങ്ങളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
ഇവയുടെ ശരാശരി വാര്‍ഷിക
വിറ്റുവരവിന്റെ കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഇവിടത്തെ
മാവേലി സ്റ്റോറുകളില്‍
സബ്സിഡി നിരക്കിലുളള
ഭക്ഷ്യധാന്യങ്ങള്‍
എല്ലായ്പ്പോഴും
ലഭിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
അവശ്യസാധനങ്ങള്‍
എല്ലാ ദിവസവും
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ;
(ഡി)
കുലശേഖരപുരം,
തഴവാ
ഗ്രാമപഞ്ചായത്തുകളില്‍
ഓരോ സൂപ്പര്‍
മാവേലിസ്റ്റോര്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
സപ്പ്ലൈകോയുടെ
പിറവം സബര്‍ബന്‍ മാള്‍
നിര്‍മ്മാണം
4090.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്പ്ലൈകോയുടെ
പിറവത്തെ സബര്‍ബന്‍
മാള്‍ നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തിയാക്കുവാൻ
നടപടി
സ്വീകരിയ്ക്കുമോ?
തൃശ്ശൂര്‍
ജില്ലയിലെ നെല്ല് സംഭരണം
4091.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണവുമായി
ബന്ധപ്പെട്ട് തൃശ്ശൂര്‍
ജില്ലയില്‍
നിലനിന്നിരുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
ബഹു.ഭക്ഷ്യ സിവില്‍
സപ്ലൈസ് വകുപ്പ്
മന്ത്രി, ബഹു.കൃഷി
വകുപ്പ് മന്ത്രി
എന്നിവരുടെ
സാന്നിദ്ധ്യത്തില്‍
2018 ജൂലൈ മാസത്തില്‍
നടന്ന യോഗ
തീരുമാനങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
യോഗ തീരുമാന പ്രകാരം
കര്‍ഷകര്‍ക്ക്
ലഭിക്കേണ്ടിയിരുന്ന തുക
ലഭ്യമായിട്ടില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
മില്ലുകാര്‍
നിര്‍വ്വഹിക്കേണ്ട
ജോലികള്‍ പാടശേഖര
സമിതികളെ കൊണ്ടു
ചെയ്യിക്കുകയും
സര്‍ക്കാരില്‍ നിന്നും
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
കര്‍ഷകര്‍ക്ക്
നല്‍കാതിരിക്കുകയും
ചെയ്യുന്ന
മില്ലുടമകളില്‍ നിന്ന്
കര്‍ഷകര്‍ക്ക് തുക
ലഭ്യമാക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
മായം
കലര്‍ന്ന ഭക്ഷ്യ
പദാര്‍ത്ഥങ്ങളുടെ വില്പന തടയല്‍
4092.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മായം
കലര്‍ന്ന ഭക്ഷ്യ
പദാര്‍ത്ഥങ്ങള്‍
സ്വകാര്യ സ്ഥാപനങ്ങള്‍
വില്പന
നടത്തുന്നതിനെതിരെ
നടപടി
സ്വീകരിക്കുന്നതിന്
ഭക്ഷ്യ സിവില്‍ സപ്ലൈസ്
വകുപ്പിന് എന്തെങ്കിലും
സംവിധാനം നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ഭക്ഷ്യ സിവില്‍ സപ്ലൈസ്
വകുപ്പ് തിരുവനന്തപുരം
ജില്ലയില്‍ നടത്തിയ
പരിശോധനകളുടെ വിശദവിവരം
ലഭ്യമാക്കുമോ?
ഭക്ഷ്യ
സിവില്‍ സപ്ലൈസ് വകുപ്പുമായി
ബന്ധപ്പെട്ട അഴിമതി കേസുകള്‍
4093.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16
കാലയളവില്‍ ഭക്ഷ്യ
സിവില്‍ സപ്ലൈസ്
വകുപ്പുമായി
ബന്ധപ്പെട്ട എത്ര
അഴിമതി കേസുകള്‍
അന്വേഷണത്തിലുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഏതെങ്കിലും
കേസ്സുകളുടെ അന്വേഷണം
പൂര്‍ത്തീകരിച്ച്
തുടര്‍നടപടികള്‍ക്കായി
വകുപ്പില്‍
ലഭിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
സപ്ലൈകോയുടെ
പീപ്പിള്‍സ് ബസാറില്‍ നടന്ന
തട്ടിപ്പ്
4094.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ഫോര്‍ട്ടിലെ
സപ്ലൈകോയുടെ
പീപ്പിള്‍സ് ബസാറില്‍
33 ലക്ഷം രൂപയുടെ
തട്ടിപ്പ്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
തട്ടിപ്പിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
രാഷ്ട്രീയ
പരിഗണന വച്ച് പ്രസ്തുത
തട്ടിപ്പിന്
കാരണക്കാരായ ജീവനക്കാരെ
സംരക്ഷിക്കുന്ന
നിലപാടാണ്
സ്വീകരിച്ചതെന്ന പരാതി
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
തട്ടിപ്പ് കണ്ടുപിടിച്ച
ജീവനക്കാരില്‍
ആരെയെങ്കിലും സ്ഥലം
മാറ്റിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
പ്രളയകാലത്ത്
അനുവദിച്ച ഭക്ഷ്യസാധനങ്ങള്‍ക്ക്
വില ഈടാക്കിയ കേന്ദ്ര നടപടി
4095.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയകാലത്ത്
അനുവദിച്ച
ഭക്ഷ്യസാധനങ്ങള്‍ക്കും
മണ്ണെണ്ണക്കും
കേന്ദ്രത്തിന്
താങ്ങുവില
നല്കേണ്ടിവരുന്ന
സ്ഥിതിയുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളില്‍
പ്രകൃതിദുരന്തം
ഉണ്ടാകുമ്പോള്‍
സൗജന്യമായി
ഭക്ഷ്യധാന്യങ്ങള്‍
നല്കുന്ന കേന്ദ്രം
കേരളത്തിന്റെ
കാര്യത്തില്‍ വിരുദ്ധ
നിലപാട്
സ്വീകരിക്കുന്നുണ്ടോ;എങ്കില്‍
കാരണങ്ങള്‍
അറിയിച്ചിട്ടുണ്ടോ;
(സി)
പ്രളയസമയത്ത്
സംസ്ഥാനം ആവശ്യപ്പെട്ട
അളവില്‍
ഭക്ഷ്യധാന്യങ്ങളും
മണ്ണെണ്ണയും കേന്ദ്രം
നല്‍കിയിരുന്നോ;
വ്യക്തമാക്കുമോ;
(ഡി)
ഭക്ഷ്യധാന്യങ്ങള്‍ക്ക്
വില ഈടാക്കുന്നത്
ഒഴിവാക്കണമെന്ന്
കാണിച്ച് സംസ്ഥാനം
കേന്ദ്രത്തിന് കത്ത്
നല്‍കിയിരുന്നോ;
വ്യക്തമാക്കുമോ;
(ഇ)
പ്രളയത്തില്‍പ്പെട്ട
സംസ്ഥാനത്തിന്
കേന്ദ്രത്തില്‍ നിന്ന്
ലഭിച്ച ഭക്ഷ്യധാന്യം
മുഴുവന്‍ സംസ്ഥാന
സര്‍ക്കാര്‍
സൗജന്യമായാണോ വിതരണം
ചെയ്തതെന്ന്
വ്യക്തമാക്കുമോ;
(എഫ്)
പ്രതിസന്ധിഘട്ടത്തില്‍
ഭക്ഷ്യധാന്യങ്ങള്‍ക്ക്
പണം ഈടാക്കിയ കേന്ദ്ര
നിലപാടിനെതിരെ
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ഉപഭോക്തൃ
തര്‍ക്ക പരിഹാര ഫോറം
മെമ്പര്‍മാരുടെ നിയമനം
4096.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃകാര്യ
വകുപ്പിന്റെ കീഴില്‍
ഉള്ള ജില്ലാ ഉപഭോക്തൃ
തര്‍ക്ക പരിഹാര
ഫോറങ്ങളിലേക്കുള്ള
മെമ്പര്‍മാരെ
നിയമിക്കുന്നത് ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ ഉള്ള പ്രസ്തുത
മെമ്പര്‍മാരുടെ ജില്ല
തിരിച്ചുള്ള പേരുവിവരം
ലഭ്യമാക്കുമോ?
ലീഗല്‍
മെട്രോളജി ഇന്‍സ്പെക്ടര്‍
തസ്തികയിലെ ഒഴിവുകള്‍
4097.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പില്‍
ഇന്‍സ്പെക്ടര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഇതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
റിപ്പോര്‍ട്ട് ചെയ്ത
തീയതിയുള്‍പ്പെടെയുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ലീഗല്‍
മെട്രോളജി വകുപ്പില്‍
താല്കാലിക പ്രൊമോഷന്
വഴി എത്ര ജീവനക്കാര്‍
ഇന്‍സ്പെക്ടര്‍
തസ്തികയില്‍ ജോലി
ചെയ്യുന്നുണ്ട്;
(സി)
ഈ
ജീവനക്കാരില്‍
ഡിപ്ലോമയുള്ള എത്ര
പേര്‍ക്ക് 3 വര്‍ഷത്തെ
പ്രൊഫഷണല്‍
എക്സ്പീരിയന്‍സ് ഇല്ല
എന്നുള്ളതിന്റെ
വിശദവിവരം നല്‍കുമോ;
ഇവര്‍ ഇപ്പോഴും
പ്രസ്തുത തസ്തികയില്‍
ജോലി ചെയ്യുന്നതിന്റെ
കാരണം വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ഒഴിവുകുള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ കാരണം
വിശദമാക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
മൊബെെല്‍ ആപ്ലിക്കേഷന്‍
4098.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങളില്‍
നിന്നും ലഭിക്കുന്ന
പരാതികള്‍
പരിഹരിക്കുന്നതിന്
ലീഗല്‍ മെട്രോളജി
വകുപ്പ് എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സുതാര്യം
എന്ന പദ്ധതി പ്രകാരം
പരാതികൾ സ്വീകരിക്കാൻ
ലീഗല്‍ മെട്രോളജി
വകുപ്പിന്റെ മൊബെെല്‍
ആപ്ലിക്കേഷന്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
അപ്രകാരം
ലഭിച്ച പരാതികൾ
പരിഹരിക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികളുടെ
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
ലീഗല്‍
മെട്രോളജി
എന്‍ഫാേഴ്സ്മെന്റ്
വിഭാഗം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
ഒഴിവുള്ള
എന്‍ഫാേഴ്സ്മെന്റ്
തസ്തികകളില്‍ നിയമനം
നടത്തുന്നതിന്
തയ്യാറാകുമോ;
(ഇ)
ജനങ്ങളില്‍
ലീഗല്‍ മെട്രോളജി
വകുപ്പിനെക്കുറിച്ച്
അവബോധം
സൃഷ്ടിക്കുന്നതിനും
ജനസൗഹൃദമാക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
ഇന്‍സ്പെക്ടിംഗ്
അസിസ്റ്റന്റുമാര്‍
4099.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിലെ
ഇന്‍സ്പെക്ടിംഗ്
അസിസ്റ്റന്റുമാരില്‍
നിന്ന് എത്ര പേര്
താത്കാലിക പ്രമോഷന്
വഴി ഇന്‍സ്പെക്ടര്‍
തസ്തികയില്‍ ജോലി
ചെയ്യുന്നുണ്ട്;
(ബി)
2018-ലെ
സ്പെഷ്യല്‍ റൂളിന്റെ
നോട്ടിഫിക്കേഷന്‍
തീയതിയായ 26.09.2018-ന്
മുമ്പുണ്ടായ
ഇന്‍സ്പെക്ടര്‍
തസ്തികയിലെ ഒഴിവുകളില്‍
പ്രസ്തുത
ഇന്‍സ്പെക്ടിംഗ്
അസിസ്റ്റന്റുമാര്‍
തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന്റെ കാരണം
വ്യക്തമാക്കുമോ;
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ?