പഞ്ചായത്ത്
വിഭജനത്തിനെതിരെയുള്ള സ്റ്റേ
3531.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പഞ്ചായത്ത് വിഭജനം
നടത്തിയിരുന്നോയെന്നും
എങ്കില്‍ ഏതെല്ലാം
പഞ്ചായത്തുകളും
നഗരസഭകളുമാണ്
വിഭജിച്ചതെന്നും
വ്യക്തമാക്കുമോ ;
(ബി)
ഏതെങ്കിലും
വിഭജനം കോടതി സ്റ്റേ
ചെയ്തിരുന്നോ എന്നും
എങ്കില്‍ ഏതു
പഞ്ചായത്തുമായി
ബന്ധപ്പെട്ട വിഭജനമാണ്
സ്റ്റേ ചെയ്തതെന്നും
അതിനുള്ള
കാരണമെന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ ;
(സി)
സ്റ്റേ
ഉത്തരവ് പ്രാബല്യത്തിൽ
വന്നപ്പോൾ
പഞ്ചായത്തിന്റെ
വിഭജനവുമായി
ബന്ധപ്പെട്ട ഏതെല്ലാം
നടപടികൾ
പൂര്‍ത്തിയായിരുന്നുവെന്നും
അതിനു വേണ്ടിവന്ന
സാമ്പത്തിക ചെലവും
തൊഴില്‍ ദിനങ്ങളും
എത്രയായിരുന്നുവെന്നും
വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ട്
3532.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ
എം.എല്‍.എ.ആസ്തി വികസന
ഫണ്ടില്‍ നിന്നും
ഭരണാനുമതി
ലഭ്യമായിട്ടുള്ള
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികളുടെ
പ്രെെസ്.എെ.ഡി.യും
ഭരണാനുമതി ലഭ്യമായ
തീയതിയും
വ്യക്തമാക്കാമോ;
(സി)
ഇതില്‍
എത്ര പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടെന്നും
എത്ര പ്രവൃത്തി
പൂര്‍ത്തീകരിച്ചെന്നും,
മുഴുവന്‍
പ്രവൃത്തികളുടേയും
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ;
(ഡി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികളുടെ
സാങ്കേതിക അനുമതി,
ടെന്‍ഡര്‍ അടക്കമുള്ള
തുടര്‍നടപടി
സ്വീകരിക്കുവാന്‍
വെെകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
തുടര്‍നടപടിയില്‍ താമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഇ)
ഭരണാനുമതി
ലഭിച്ചിട്ടുള്ള
മുഴുവന്‍
പ്രവൃത്തികളിലും
അടിയന്തര നടപടി
സ്വീകരിച്ച് പ്രവൃത്തി
പൂര്ത്തിയാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
വികസന
അതോറിറ്റികള്‍
3533.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര വികസന
അതോറിറ്റികളുണ്ട്; അവ
ഏതെല്ലാം;
നിറുത്തലാക്കിയ വികസന
അതോറിറ്റികള്‍
പുനഃസ്ഥാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വികസന
അതോറിറ്റികള്‍ 2016
ജനുവരി മുതല്‍
ഏറ്റെടുത്ത പദ്ധതികള്‍
ഏതെല്ലാമെന്നും ഇതില്‍
എത്രയെണ്ണം
പൂര്‍ത്തിയാക്കിയെന്നും
വെളിപ്പെടുത്തുമോ;
(സി)
വികസന
അതോറിറ്റികളുടെ അധികാര
പരിധിവിട്ട് ഏതെങ്കിലും
സ്ഥലത്ത് പ്രൊജക്ടുകളോ
പദ്ധതികളോ
ഏറ്റെടുത്തിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കുമോ;
(ഡി)
മുന്‍കാലങ്ങളില്‍
ഏറ്റെടുത്ത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കുവാനുളള
പദ്ധതികള്‍ ഏതെല്ലാം
എന്ന്
വെളിപ്പെടുത്തുമോ;
(ഇ)
2016
ലെ കേരള
നഗര-ഗ്രാമാസൂത്രണ ആക്ട്
നിലവില്‍ വന്നതിനുശേഷം
ഓരോ അതോറിറ്റികളും
ഏറ്റെടുത്ത പുതിയ
പ്രോജക്ടുകള്‍
ഏതെല്ലാം എന്ന്
വ്യക്തമാക്കുമോ;
(എഫ്)
നഗരഹൃദയങ്ങളില്‍
ഇടുങ്ങിയ റോഡും
സുരക്ഷിതമല്ലാത്ത പഴയ
കെട്ടിടങ്ങളുമുള്ള
സ്ഥലങ്ങളില്‍ ഭൂമി
പുനഃക്രമീകരിച്ച്
ലാന്‍ഡ് പൂളിംഗ് പദ്ധതി
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇതിന്റെ രൂപരേഖ
തയ്യാറാക്കുവാന്‍
അതോറിറ്റികള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ജി)
മറ്റു
സംസ്ഥാനങ്ങളിലെ
അതോറിറ്റികളുടെ
പ്രവര്‍ത്തനങ്ങള്‍
പഠിച്ച് സംസ്ഥാനത്തെ
അതോറിറ്റികളെ
പുനരുജ്ജീവിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ക്ഷേമ
വികസനപ്രവര്‍ത്തനങ്ങളില്‍
വേഗതയും ഫലപ്രാപ്തിയും
ഉറപ്പാക്കാന്‍ നടപടി
3534.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാദേശിക
തലത്തിലുളള
ക്ഷേമവികസനപ്രവര്‍ത്തനങ്ങളില്‍
വേഗതയും ഫലപ്രാപ്തിയും
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളത്;
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
എന്തെല്ലാം
സാങ്കേതിക വിദ്യകളുടെ
സാദ്ധ്യതകളാണ് ഇതിനായി
പ്രയോജനപ്പെടുത്തുന്നതെന്നറിയിക്കാമോ?
മഹാകവി
ജി.ശങ്കരക്കുറുപ്പിന്റെ
സ്മാരകം
3535.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണയന്നൂര്‍
താലൂക്കിലെ സര്‍വ്വെ
നമ്പര്‍ 2681-ല്‍
ഉള്‍പ്പെട്ട റവന്യു
പുറമ്പോക്കായ 25 സെന്റ്
സ്ഥലം മഹാകവി
ജി.ശങ്കരക്കുറുപ്പിന്
സ്മാരകം
നിര്‍മ്മിക്കുന്നതിനായി
റവന്യു വകുപ്പ് കൊച്ചി
നഗരസഭയക്ക്
കൈമാറിയതിന്റെ
അടിസ്ഥാനത്തില്‍
സ്മാരകം
നിര്‍മ്മിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
തദ്ദേശ
സ്വയംഭരണ പൊതു സര്‍വ്വീസ്
3536.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങളില്‍
പൊതു സര്‍വ്വീസ്
രൂപീകരിക്കുമ്പോള്‍
സംസ്ഥാനത്തെ
ലക്ഷക്കണക്കിന്
ബിരുദധാരികള്‍ക്ക്
അപേക്ഷിക്കാന്‍
കഴിയുന്ന ഗസറ്റഡ്
തസ്തികകള്‍
ഇല്ലാതാകുമെന്നുള്ള
ബിരുദധാരികളുടെ
ആശങ്കകള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
കേരളാ
ലോക്കല്‍ സെല്‍ഫ്
ഗവണ്മെന്റ്
ഡിപ്പാര്‍ട്ടുമെന്റ്
സ്റ്റേറ്റ്
സര്‍വ്വീസിന്റെ
സ്പെഷ്യല്‍ റൂള്‍ 2018
ന്റെ കരട് ഭേദഗതി
വരുത്തി കരട് രൂപ രേഖ
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ;ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ;
(സി)
കരട്
രൂപരേഖക്കുള്ള
ആക്ഷേപങ്ങള്‍
സ്വീകരിച്ചു
വരുന്നുണ്ടോ;ഇതുവരെ
എത്ര ആക്ഷേപങ്ങള്‍
ലഭിച്ചിട്ടുണ്ട്;
അന്തിമ ഉത്തരവ്
എന്നത്തേയ്ക്ക്
പുറപ്പെടുവിക്കാനാകും
എന്നറിയിക്കാമോ;
(ഡി)
മുന്‍സിപ്പല്‍
കോമണ്‍ സര്‍വ്വീസിനെ
സര്‍ക്കാര്‍
സര്‍വ്വീസായി
പരിഗണിക്കുന്നതു
സംബന്ധിച്ച് ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്നത്തേയ്ക്ക് ഉത്തരവ്
ഇറക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ;
(ഇ)
വകുപ്പുകളുടെ
സംയോജനം നിലവിലുള്ള
റാങ്കു് ലിസ്റ്റുകളെ
പ്രതികൂലമായി
ബാധിക്കുമോയെന്നുള്ള
ഉദ്യോഗാര്‍ത്ഥികളുടെ
ആശങ്ക പരിഹരിക്കുവാന്‍
എന്ത് നടപടി
സ്വീകരിച്ചുവരുന്നു
എന്നറിയിക്കാമോ?
ആധുനിക
ശ്മശാനങ്ങളുടെ നിർമ്മാണം
3537.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
ശാന്തികവാടം പോലെ
സംസ്കാര ചടങ്ങുകള്‍
നടത്തുന്നതിന്
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
സ്ഥാപനങ്ങള്‍ക്ക് പുറമെ
241 ആധുനിക ശ്മശാനങ്ങൾ
കൂടി
നിര്‍മ്മിക്കുന്നതിന്
തദ്ദേശശ്വയംഭരണ വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര ശ്മശാനങ്ങൾ
നിര്‍മ്മിക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
അവ എവിടെയെല്ലാമെന്ന്
വിവരിക്കാമോ?
അനധികൃത
പരസ്യ ബോര്‍ഡുകള്‍
3538.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുസ്ഥലത്തെ
അനധികൃത പരസ്യ
ബോര്‍ഡുകള്‍ നീക്കാന്‍
എന്താെക്കെ നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിരിക്കുന്നത്;
നീക്കം ചെയ്ത
ബോര്‍ഡുകളുടെ എണ്ണം
ജില്ല തിരിച്ച്
നല്‍കാമോ?
വാണിജ്യ
സ്ഥാപനങ്ങളിലെ പാര്‍ക്കിംഗ്
ഫീസ്
3539.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങള്‍
പാര്‍ക്ക്
ചെയ്യുന്നതിന് വാണിജ്യ
സ്ഥാപനങ്ങള്‍ അമിതമായ
ഫീസ് ഈടാക്കുന്ന കാര്യം
അറിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
നഗരസഭകളില്‍
ഇത്തരത്തില്‍
പാര്‍ക്കിംഗിന് ഫീസ്
വാങ്ങുന്നത്
സംബന്ധിച്ച് പരാതികള്‍
നിലവിലുണ്ട്;
(സി)
കസ്റ്റമേഴ്സിന്റെ
പക്കല്‍ നിന്നും
വാണിജ്യസ്ഥാപനങ്ങള്‍
പാര്‍ക്കിംഗ് ഫീസ്
വാങ്ങുന്നതിന്റെ
അടിസ്ഥാനത്തില്‍
കോര്‍പ്പറേഷനുകളില്‍
സ്വീകരിച്ച നടപടി
സംബന്ധിച്ച ഫയലിന്റെ
കോപ്പി ലഭ്യമാക്കുമോ;
വിശദവിവരം നല്‍കുമോ;
(ഡി)
കോര്പ്പറേഷന്
സെക്രട്ടറിമാര്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
പലിശരഹിത
വായ്പ
3540.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയദുരന്തത്തില്‍
ഗൃഹോപകരണങ്ങളും
ഉപജീവനോപാധികളും
നഷ്ടപ്പെട്ടവര്‍ക്ക്
ആശ്വാസമേകുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഗൃഹോപകരണങ്ങള്‍
വാങ്ങുന്നതിനും,
ഉപജീവനോപാധികള്‍
ഉറപ്പാക്കുന്നതിനും
പലിശരഹിത വായ്പ
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
ഏത്
ഏജന്‍സി വഴിയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
വായ്പ
വിതരണത്തിന്റെ നടപടി
ക്രമങ്ങള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പ്രളയബാധിത
മേഖലയില്‍ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
3541.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രസിച്ച
മഹാപ്രളയത്തിന് ശേഷം
ജനജീവിതം
സാധാരണഗതിയിലാക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പങ്ക്
വ്യക്തമാക്കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
സംവിധാനങ്ങള്‍ക്കും
സംഭവിച്ച നഷ്ടത്തിന്റെ
കണക്കെടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ദുരിതാശ്വാസ
ക്യാമ്പുകളുടെ ചുമതല
ഭംഗിയായി
നിര്‍വ്വഹിക്കുന്നതില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഹിച്ച
പങ്ക് വിശദമാക്കുമോ;
(ഡി)
പ്രളയശേഷം
പ്രസ്തുത പ്രദേശങ്ങള്‍
അണുവിമുക്തമാക്കുന്നതില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമായിരുന്നോ;
വ്യക്തമാക്കുമോ?
ബാലുശ്ശേരി
മണ്ഡലത്തില്‍ വിവിധ
പ്രദേശങ്ങളില്‍ ബസ്സ്
ഷല്‍ട്ടര്‍
3542.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളില്‍ ബസ്സ്
ഷല്‍ട്ടര്‍
നിര്‍മ്മിക്കുന്നതിനായി
GO(Rt)No: 2176/17/LSGD
നമ്പര്‍ ഉത്തരവ്
പ്രകാരം ഭരണാനുമതി
ലഭിച്ചിരുന്ന പ്രവൃത്തി
ആരംഭിക്കുന്നതിലെ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബസ്സ്
ഷല്‍ട്ടര്‍
നിര്‍മ്മിക്കുന്നതിനായി
സിഡ്കോയ്ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ബസ്സ്
ഷല്‍ട്ടര്‍ നിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(സി)
ബാലുശ്ശേരി
മണ്ഡലത്തിലെ ബസ്സ്
ഷല്‍ട്ടര്‍ നിര്‍മ്മാണ
പ്രവൃത്തി വേഗത്തില്‍
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കാമോ?
പഞ്ചായത്ത്,
നഗരസഭ, ഗ്രാമവികസനം എന്നീ
വകുപ്പുകളെ സംയോജിപ്പിച്ച്
ഏകീകൃത പൊതു സര്‍വ്വീസ്
രൂപീകരികരണം
3543.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്ത്,
നഗരസഭ, ഗ്രാമവികസനം
എന്നീ മൂന്ന്
വകുപ്പുകളെ
സംയോജിപ്പിച്ച് ഏകീകൃത
പൊതു സര്‍വ്വീസ്
രൂപീകരിക്കുന്നതിന്റെ
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇത്
സംബന്ധിച്ച്
ജീവനക്കാരുമായും,
സര്‍വ്വീസ്
സംഘടനകളുമായും നടത്തിയ
ചര്‍ച്ചയില്‍ എടുത്ത
തീരുമാനങ്ങള്‍
എന്തെല്ലാമാണ്
വ്യക്തമാക്കാമോ;
(സി)
സംയോജനം
സംബന്ധിച്ച് ലോക്കല്‍
ഗവണ്മെന്റ്കമ്മീഷനില്
നിന്നും കരട്
ചട്ടങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വ്യത്യസ്ത
തസ്തിതകളില്‍
നിന്നുമുള്ള
സ്ഥാനക്കയറ്റം,നിയമനം
അടക്കമുള്ള നടപടികള്‍
ഏത് രീതിയിലാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
തിരുവമ്പാടി
നിയോജക മണ്ഡലത്തിലെ ലൈഫ് മിഷന്
പദ്ധതി
3544.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയുമായി
ബന്ധപ്പെട്ട്
തിരുവമ്പാടി നിയോജക
മണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നാളിതുവരെ
നടത്തിയതെന്ന്
ഇനംതിരിച്ച്
വിശദമാക്കുമോ;
(ബി)
പദ്ധതിയുമായി
ബന്ധപ്പെട്ട് ഇനി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത നിയോജക
മണ്ഡലത്തിൽ
ആവിഷ്ക്കരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
തിരുവമ്പാടി
നിയോജക മണ്ഡലത്തിലെ
പ്രസ്തുത പദ്ധതിയുടെ
പൂര്‍ത്തീകരണ കാലയളവ്
വിശദമാക്കുമോ?
പ്രളയാനന്തരം
മാലിന്യ നിര്‍മ്മാര്‍ജ്ജനം
3545.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയദുരന്തത്തിനുമുമ്പ്
ഉപയോഗപ്രദമായിരുന്നതും
പിന്നീട്
ഉപയോഗശൂന്യമായതുമായ
വീട്ടുപകരണങ്ങള്‍ ,
പൊളിഞ്ഞുവീണ കെട്ടിട
അവശിഷ്ടങ്ങള്‍,
പ്രളയത്തില്‍ നശിച്ച
മരങ്ങളും അവശിഷ്ടങ്ങളും
വാഹനങ്ങള്‍ എന്നിവയുടെ
നിര്‍മ്മാര്‍ജനം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ദുരിതാശ്വാസ
ക്യാമ്പുകളുടെ
പ്രവര്‍ത്തനഫലമായി
ഉണ്ടായ പാക്കിംഗ്
വേസ്റ്റുള്‍പ്പെടെയുള്ള
മാലിന്യങ്ങളുടെ
സംസ്കരണം സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രളയസമയത്ത്
ഉപയോഗശൂന്യമായ
ഇലക്ട്രോണിക്
മാലിന്യങ്ങളുടെ
സംസ്കരണം സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
മാലിന്യ
നിര്‍മ്മാര്‍ജനത്തില്‍
ഏതൊക്കെ ഏജന്‍സികള്‍
സഹകരിച്ചുവെന്നും
പൊതുജന പങ്കാളിത്തം
എത്രമാത്രം
സഹായകരമായിരുന്നെന്നും
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ പദ്ധതി
രൂപീകരണവും നിര്‍വ്വഹണവും
3546.
ശ്രീ.കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
,,
സജി ചെറിയാന്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ പദ്ധതി
രൂപീകരണവും
നിര്‍വ്വഹണവും
സമയബന്ധിതവും
കാര്യക്ഷമവുമാക്കുന്നതിന്
ഈ സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
അറിയിക്കാമോ;മുന്‍
കാലത്തെ അപേക്ഷിച്ച്
കൈവരിച്ച പുരോഗതി
അറിയിക്കാമോ;
(ബി)
പ്രളയം
സൃഷ്ടിച്ച
പ്രതിസന്ധിക്കിടയിലും
തദ്ദേശ സ്ഥാപനങ്ങളിലെ ഈ
വര്‍ഷത്തെ പദ്ധതിയില്‍
പുരോഗതി കൈവരിക്കാനായോ;
ഇതിനായി ചെയ്ത
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
നാടിന്റെ
വികസനം
ജനാഭിലാഷത്തിനനുസരിച്ച്
എന്ന ലക്ഷ്യത്തോടെ
ആവിഷ്ക്കരിച്ച
ജനകീയാസൂത്രണം
രാജ്യവ്യാപകമായി
പകര്‍ത്താന്‍ കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍ പുതുക്കിയ
രൂപത്തില്‍ നടപ്പാക്കി
വരുന്ന രണ്ടാം ഘട്ട
ജനകീയാസൂത്രണ പരിപാടി
ലക്ഷ്യം കാണുന്നതിന്
നടത്തിവരുന്ന
ഇടപെടലുകള്‍
വിശദമാക്കാമോ?
'കില'
ആവിഷ്കരിച്ച കര്‍മ്മപദ്ധതികള്‍
3547.
ശ്രീ.രാജു
എബ്രഹാം
,,
കെ. ആന്‍സലന്‍
,,
കെ. ബാബു
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ മേഖലകളിൽ
കാലാവസ്ഥാവ്യതിയാനം
വരുത്തുന്ന മാറ്റങ്ങള്‍
നേരിടുന്നതിന് കില
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
മലയോരമേഖലയ്ക്കും
തീരദേശമേഖലയ്ക്കുമായി
പ്രത്യേകമായി പഠനവും
പദ്ധതി രൂപീകരണവും
നടത്തുമോ;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളാണ് പ്രസ്തുത
പഠനങ്ങള്‍ക്കാവശ്യമായ
സാങ്കേതിക സഹായം
നല്‍കുന്നത്;
(ഡി)
ഏതെല്ലാം
ജില്ലകളിലാണ്
ആദ്യഘട്ടത്തില്‍ പദ്ധതി
നടപ്പാക്കുന്നതെന്നും
ഇതിനായി
തദ്ദേശസ്ഥാപനങ്ങളിലെ
ജിവനക്കാര്‍ക്കും
ജനപ്രതിനിധികൾക്കും
പരിശീലനം
ആരംഭിച്ചിട്ടുണ്ടോ
എന്നും വിശദമാക്കുമോ?
ആസ്തി
വികസന ഫണ്ടിന്റെ സമയബന്ധിതമായ
ഉപയോഗം
3548.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
ഇതരവകുപ്പുകളുടെ
ചുമതലയില്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍
ഫണ്ട് ഡെപ്പോസിറ്റ്
ചെയ്യുന്നതിന്
തദ്ദേശസ്വയംഭരണ വകുപ്പ്
കാലതാമസം
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
എം.എല്‍.എ.നിര്‍ദ്ദേശിക്കപ്പെട്ട
തുകയുടെ
അടിസ്ഥാനത്തില്‍
ഭരണാനുമതി ലഭിച്ചശേഷം
ഫണ്ട് ഡെപ്പോസിറ്റ്
ചെയ്യുന്നതിനായി
കാലതാമസം
ഉണ്ടാകുമ്പോള്‍
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
നിര്‍ദ്ദേശിക്കപ്പെട്ട
തുക അപര്യാപ്തമാവുകയും
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
കഴിയാതെയും വരുന്ന
സാഹചര്യത്തില്‍
ഭരണാനുമതി ലഭിച്ച് ശേഷം
സമയബന്ധിതമായി തുക
ഡപ്പോസിറ്റ്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി
പ്രവര്‍ത്തനം
3549.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി പ്രവര്‍ത്തനം
മന്ദഗതിയിലായ
സാഹചര്യത്തില്‍
സര്‍ക്കാര്‍ ജില്ലാതല
യോഗങ്ങള്‍
വിളിച്ചിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത യോഗങ്ങളിലെ
തീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നു;
(സി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
2019-20 വാര്‍ഷിക
പദ്ധതികള്‍ക്കായി
സര്‍ക്കാര്‍
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ഹെക്സാ
പാര്‍ക്ക്
3550.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
മുനിസിപ്പാലിറ്റിയുടെ
അധീനതയിലുളള സ്ഥലത്ത്
ടൂറിസം വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പ്രധാന
പദ്ധതികളിലൊന്നായ
ഹെക്സാ പാര്‍ക്കിന്റെ
പദ്ധതി
നടപ്പിലാക്കുന്നതിനായി
തദ്ദേശ സ്വയംഭരണ
വകുപ്പിന്റെ
പെര്‍മിസീവ് സാംങ്ഷന്‍
ആവശ്യപ്പെട്ടുകൊണ്ടുളള
അപേക്ഷയിന്മേല് തദ്ദേശ
സ്വയംഭരണ വകുപ്പ്
(ഫയല്‍ നമ്പര്‍
ആര്.സി1/138/18)
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
സാംങ്ഷന്‍
ലഭ്യമാകുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
ഉള്ളതെന്നും ഇതിന്റെ
അനുമതി എന്ന്
ലഭ്യമാക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ പദ്ധതികള്‍
3551.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ
എം.എല്‍എ.യുടെ ആസ്തി
വികസന ഫണ്ട്, പ്രാദേശിക
വികസന ഫണ്ട് എന്നിവ
ഉപയോഗിച്ച് തദ്ദേശ
സ്വയംഭരണവകുപ്പ് മുഖേന
നടപ്പിലാക്കുന്ന
ഏതെല്ലാം
പദ്ധതികളാണുള്ളത് ;
(ബി)
ഓരോന്നിന്റെയും
നിലവിലെ അവസ്ഥ
അറിയിക്കാമോ ;ഇതുമായി
ബന്ധപ്പെട്ട ഫയലുകളില്‍
കാലതാമസം വന്നിട്ടുണ്ടോ
; ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ ; ഫയല്‍
നടപടി വേഗത്തലാക്കാന്
നടപടി സ്വീകരിക്കുമോ ;
വിശദമാക്കാമോ ?
ഇന്‍ഫര്‍മേഷന്‍
കേരള മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
3552.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഐ.കെ.എമ്മിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍ എത്ര
സ്ഥിരം ജീവനക്കാര്‍,
ഡെപ്യുട്ടേഷന്,
താത്കാലിക ജീവനക്കാര്‍
വീതം ഉണ്ട്;ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍
താത്കാലിക ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി
അടങ്കല്‍ തുക
3553.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതി അടങ്കല്‍ തുക
എത്രയായിരുന്നു; അതില്‍
നാളിതുവരെ എന്ത് തുക
ചെലവഴിച്ചു; ഇത് ആകെ
അടങ്കല്‍ തുകയുടെ എത്ര
ശതമാനമാണ്;
(ബി)
2017-18
സാമ്പത്തിക വര്‍ഷം
അനുവദിച്ച തുക മുഴുവന്‍
ചെലവഴിച്ച് പദ്ധതികള്‍
നടപ്പിലാക്കിയ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
(സി)
മാര്‍ച്ച്
മാസം തിരക്കിട്ട്
പദ്ധതി പണം
ചെലവഴിക്കുന്ന പ്രവണത
അവസാനിപ്പിക്കുവാന്‍
എന്തെങ്കിലും നടപടി
ആലോചിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ന്ലകുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി
3554.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതി ഇനത്തില്‍
അനുവദിച്ച തുകയില്‍
നാളിതുവരെയായി എത്ര
ശതമാനം ആണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
സ്ഥാപനം തിരിച്ച്
വ്യക്തമാക്കാമോ?
ലൈഫ്
ഭവന പദ്ധതി
3555.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന പദ്ധതി പ്രകാരം
തിരുവനന്തപുരം
ജില്ലയില്‍ എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
പൂര്‍ത്തീകരിച്ച
വീടുകള്‍
ഉപഭോക്താക്കള്‍ക്ക്
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ എത്രയെണ്ണം
ഏതെല്ലാം
പഞ്ചായത്തുകളില്‍ എന്ന്
വ്യക്തമാക്കുമോ;
(സി)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
ലൈഫ് പദ്ധതി പ്രകാരം
സാമ്പത്തിക സഹായം
ലഭിച്ചവരുടെ വിശദാംശം
നല്‍കുമോ?
ലൈഫ്
പദ്ധതി
3556.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതി പ്രകാരവും മറ്റു
ഭവന പദ്ധതികള്‍ വഴിയും
അനര്‍ഹമായി ഫണ്ട്
കൈപ്പറ്റിയ
പതിനൊന്നായിരത്തിലധികം
പേരെ കുറിച്ച്
സര്‍ക്കാരിന് കൃത്യമായ
വിവരങ്ങള്‍
ലഭ്യമല്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പരിശോധനയില്‍
ഇവരെ കണ്ടെത്താന്‍
കഴിയാത്ത
സാഹചര്യമുണ്ടോ; ചിലര്‍
മരണപ്പെടുകയും മറ്റു
ചിലര്‍
അന്യസംസ്ഥാനങ്ങളിലേക്ക്
താമസം മാറ്റുകയും ചെയ്ത
സാഹചര്യമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കോടിക്കണക്കിനു
രൂപയുടെ നഷ്ടം
സര്‍ക്കാരിന് ഇതു വഴി
സംഭവിച്ചതായുള്ള
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
റേഷന്‍
കാര്‍ഡില്ലാത്തതിനാല്‍
പദ്ധതിയില്‍ നിന്നും
പുറത്തായ ഭൂമിയുള്ള
ഭവനരഹിതരുടെ
കാര്യത്തില്‍
സര്‍ക്കാറിന്റെ
തീരുമാനമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഗുണഭോക്താവ്
ഉള്‍പ്പെട്ട റേഷന്‍
കാർഡിലെ മറ്റൊരാള്‍ക്ക്
സ്വന്തമായി
വീടുണ്ടെങ്കില്‍
അര്‍ഹതപ്പെട്ട
ഗുണഭോക്താവിനെ
പദ്ധതിയില്‍
പരിഗണിക്കാത്ത
സാഹചര്യമുണ്ടോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
ലൈഫ്
മിഷന് അന്തിമ ഗുണഭോക്തൃ പട്ടിക
3557.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട അനര്‍ഹരെ
ഒഴിവാക്കി അര്‍ഹരെ
ഉള്‍പ്പെടുത്തി അന്തിമ
ഗുണഭോക്തൃ പട്ടിക
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
അനര്‍ഹരെ
ഒഴിവാക്കി അര്‍ഹരെ
ഉള്‍പ്പെടുത്തുവാനായി
പുറപ്പെടുവിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടും കൂടുതല്‍
അര്‍ഹര്‍ പട്ടികയില്‍
ഉള്‍പ്പെടാതെ പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പിറവം
നിയോജക മണ്ഡലത്തില്‍ ലൈഫ്
മിഷന് പദ്ധതി
3558.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയിന്‍
കീഴില്‍ പിറവം നിയോജക
മണ്ഡലത്തില്‍ നിന്ന്
എത്ര അപേക്ഷകള്‍ ഇതുവരെ
ലഭിച്ചുവെന്ന വിവരം
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍ എത്ര
പേര്‍ക്ക് വീട്
നിര്‍മ്മിച്ച്
നല്‍കിയെന്നും എത്ര
പേര്‍ക്ക് വീട്
നിര്‍മ്മിച്ച്
നല്കാനുണ്ടെന്നുമുള്ള
വിവരം
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ ലെെഫ് പദ്ധതി
ഗുണഭോക്താക്കള്‍
3559.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ നിന്നും
എത്ര ഗുണഭോക്താക്കളെ
ലെെഫ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
ഇതില്‍ വീട് പണി
പൂര്‍ത്തീകരിക്കാത്തവര്‍,
ഭവന രഹിതര്‍, ഭൂരഹിത
ഭവന രഹിതര്‍
എന്നിങ്ങനെയുള്ളവര്‍
എത്രയെന്നും പഞ്ചായത്ത്
തിരിച്ച് കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ലെെഫ്
പദ്ധതിയുടെ ഭാഗമായി
ഇതില്‍ എത്രപേര്‍ക്ക്
ആദ്യഘട്ട സഹായം
ലഭ്യമാക്കി എന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഭൂരഹിതര്‍ക്കുവേണ്ടി
മണ്ഡലത്തില്‍ എത്ര
ഭൂമിയാണ്
കണ്ടെത്തേണ്ടതെന്നും
ഇതിനായി മണ്ഡലത്തില്‍
എവിടെയെങ്കിലും ഭൂമി
കണ്ടെത്തിയിട്ടുണ്ടോ
എന്നും വിശദമാക്കാമോ;
(ഡി)
ലെെഫ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
എത്ര വീടുകളുടെ
നിര്‍മ്മാണം ഇതുവരെ
പൂര്‍ത്തീകരിച്ചിട്ടുണ്ട്
എന്ന് പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
പദ്ധതി
വേഗത്തിലാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ ലൈഫ് ഭവന പദ്ധതി
3560.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കൊട്ടാരക്കര നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
ഗ്രാമപഞ്ചായത്തുകളിലും
മുനിസിപ്പാലിറ്റികളിലും
എത്ര പേര്‍ക്ക്
ഭവനനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നു;
(ബി)
നിയോജകമണ്ഡലത്തിലെ
തദ്ദേശസ്ഥാപനങ്ങളില്‍
പദ്ധതിയുടെ നിലവിലുള്ള
സ്ഥിതി വ്യക്തമാക്കുമോ;
ഗുണഭോക്താക്കളുടെ വിവരം
തദ്ദേശസ്ഥാപനങ്ങള്‍
തിരിച്ചു നല്‍കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ലൈഫ് പദ്ധതി
3561.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതി പ്രകാരം
എത്ര
ഗുണഭോക്താക്കളെയാണ്
ഷൊര്‍ണ്ണൂര്‍ നിയോജക
മണ്ഡലത്തില്‍
കണ്ടെത്തിയിട്ടുള്ളത് ;
ഇതിന്റെ പഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
സ്വന്തമായി ഭൂമിയുള്ള
ഭവനരഹിതര്‍ എത്ര ;
ഭൂമിയില്ലാത്ത
ഭവനരഹിതര്‍ എത്ര ; ഇത്
സംബന്ധിച്ച് പഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
ലൈഫ്
മിഷന് പദ്ധതി പ്രകാരം
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ ആകെ
വിനിയോഗിച്ച തുകയുടെ
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
സംയോജിത
പാര്‍പ്പിട ചേരി വികസന പദ്ധതി
T 3562.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംയോജിത
പാര്‍പ്പിട ചേരി വികസന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
വര്‍ഷം എന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
ആവിഷ്ക്കരിച്ചശേഷം ഓരോ
വര്‍ഷത്തെയും പുരോഗതി
ജില്ല/വര്‍ഷം തിരിച്ച്
വിശദമാക്കാമോ?
പൊതുസ്ഥലത്തെ
പാര്‍ക്കിംഗ് ഫീസ്
3563.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുസ്ഥലത്തെ
പാര്‍ക്കിംഗ് ഫീസ്
ഈടാക്കുന്നതിനായി
സംസ്ഥാനത്ത് വിവിധ
ജീവനക്കാരെ
നിയമിച്ചതിന് ശേഷം
ഈയിനത്തില്‍ ലഭിച്ച
വരവ് എത്രയെന്ന്
വിശദമാക്കാമോ;
(ബി)
പാര്‍ക്കിംഗ്
ഫീസ് ഈടാക്കുന്നതിനായി
നിയോഗിക്കപ്പെടുന്ന
ജിവനക്കാരുടെ സേവന,
വേതന, നിയമന
വ്യവസ്ഥകള്‍
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ നിയോഗിച്ച
ഇത്തരം ജീവനക്കാരുടെ
വേതനത്തിനായി 2018
ഒക്ടോബര്‍ വരെ
ചെലവഴിച്ച തുകയും
വാഹനങ്ങളുടെ
പാര്‍ക്കിംഗ് ഇനത്തില്‍
ശേഖരിച്ച തുകയും
എത്രയെന്ന്
അറിയിക്കുമോ;
ഈയിനത്തില്‍
അധികവരുമാനം
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഒഴിഞ്ഞ്
കിടക്കുന്ന തസ്തികകള്‍
3564.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പില്‍ നിലവില്‍
ഒഴിഞ്ഞ് കിടക്കുന്ന
തസ്തികകള്‍ ഇനം
തിരിച്ച്
വ്യക്തമാക്കാമോ?
(ബി)
2019
ഡിസംബര്‍ മാസം വരെയുളള
കാലയളവില്‍
പെന്ഷനാകുന്ന
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
ലഭ്യമാക്കാമോ?
(സി)
നിലവില്‍
പഞ്ചായത്ത് വകുപ്പില്‍
50 വയസ്സിന് മുകളില്‍
പ്രായമുളള
ടെസ്റ്റ്എക്സംപ്ഷന്
മുഖേന യു.ഡി
ക്ലാര്‍ക്കുമാരായി ജോലി
ചെയ്യുന്നവരുടെ എണ്ണവും
അവരുടെ വിരമിക്കല്‍
തീയതിയും സംബന്ധിച്ച
വിവരം ലഭ്യമാക്കാമോ ?
മലപ്പുറം
ജില്ലയില്‍ പുതിയ
പഞ്ചായത്തുകള്‍
3565.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ പുതിയ
പഞ്ചായത്തുകള്‍
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയിലെ ഏതെങ്കിലും
പഞ്ചായത്തുകളെ
യോജിപ്പിച്ചോ,
അല്ലാതെയോ
മുനിസിപ്പാലിറ്റികളാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നിലമ്പൂര്‍
ബ്ലോക്കിന് കീഴിലുള്ള
പഞ്ചായത്തുകള്‍ക്ക്
അനുവദിക്കുന്ന പദ്ധതി
വിഹിതത്തില്‍ നിന്ന്
ചുങ്കത്തറയിലെ
കമ്മ്യൂണിറ്റി
സെന്ററില്‍ സർക്കാർ
അനുമതിയോടെ
പ്രവര്‍ത്തിക്കുന്ന
സൗജന്യ ഡയാലിസിസ്
സെന്ററിന്
എല്ലാവര്‍ഷവും പണം
അനുവദിക്കുവാന്‍
സാധിക്കുമോ; എങ്കില്‍
വിശദമാക്കാമോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തിന്
പ്രത്യേക അനുമതി
നല്കുവാന് സാധിക്കുമോ
; വിശദമാക്കാമോ?
കുടുംബശ്രീ
വഴി വായ്പ
T 3566.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തില്‍
നാശനഷ്ടം സംഭവിച്ച എത്ര
വ്യക്തികള്‍ക്കാണ്
കുടുംബശ്രീ വഴി വായ്പ
ലഭ്യമായത്; ജില്ല
തിരിച്ച് കണക്കുകള്‍
വ്യക്തമാക്കാമോ?
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങൾ
3567.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
പുതിയ മേഖലകളിലേയ്ക്ക്
വ്യാപിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ലോകത്തിന്
തന്നെ മാതൃകയായ
കുടുംബശ്രീ പദ്ധതിയെ
സ്ത്രീ
ശാക്തീകരണത്തിനുള്ള
പ്രധാന ഉപാധിയാക്കി
മാറ്റുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കെട്ടിടങ്ങള്‍
പൂര്‍ണ്ണമായി
നിര്‍മ്മിച്ച് താക്കോൽ
കൈമാറ്റുന്ന
സമ്പൂര്‍ണ്ണ കെട്ടിട
നിര്‍മ്മാണ
പദ്ധതിയിലേയ്ക്ക്
കുടുംബശ്രീ
പ്രവേശിച്ചതിന് പുറമേ
കരിങ്കല്‍ ക്വാറികളുടെ
നടത്തിപ്പും കുടുംബശ്രീ
പ്രവര്‍ത്തകരെ
ഏല്‍പ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
ലൈഫ്
മിഷനുമായി സഹകരിച്ച്
മറ്റ് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
കുടുംബശ്രീ
ഏറ്റെടുത്തിരിക്കുന്നതെന്ന്
വിശദമാക്കാമോ?
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
3568.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
നടത്തുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
ഇവയുടെ
ശാക്തീകരണത്തിനായി
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ;
(ബി)
കുടുംബശ്രീ
വഴി നടപ്പാക്കിവരുന്ന
നാഷണല്‍ റൂറല്‍ ലൈവ്
ലിഹുഡ് മിഷന്
പ്രവര്‍ത്തനങ്ങളും
അവയുടെ പുരോഗതിയും
വ്യക്തമാക്കുമോ;
(സി)
കൃഷിയില്‍
സ്ത്രീ പ്രധാന്യം
ഉറപ്പുവരുത്താനായി
കുടുംബശ്രീ വഴി
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങളും
അവയുടെ പുരോഗതിയും
വ്യക്തമാക്കുമോ;
(ഡി)
കുടുംബശ്രീ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി സംസ്ഥാനത്ത്
എത്ര പേര്
പ്രവര്‍ത്തിച്ചുവരുന്നു
എന്നും അവര്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ;
(ഇ)
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാനും
അവര്‍ക്ക് നല്കുന്ന
ആനുകൂല്യങ്ങള്‍
കാലോചിതമായി
പരിഷ്കരിച്ച്
നല്കുവാനും നടപടികള്‍
സ്വീകരിക്കുമോ?
കുടുംബശ്രീയുടെ
നെല്ലുകുത്തുകേന്ദ്രത്തിന്റെ
കറണ്ട് ചാര്‍ജ്
3569.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ കരവാരം
ഗ്രാമപഞ്ചായത്തിലെ
ഞാറക്കാട്ടുവിളയില്‍
പ്രവര്‍ത്തിച്ചിരുന്ന
കുടുംബശ്രീയുടെ
നെല്ലുകുത്തുകേന്ദ്രമായ
മഹിമ ഇന്‍ഡസ്ട്രീസിന്റെ
കറണ്ട് ചാര്‍ജ് ബാധ്യത
അടയ്ക്കാന്‍ അനുവാദം
നല്‍കണമെന്നാവശ്യപ്പെട്ട്
കരവാരം ഗ്രാമപഞ്ചായത്ത്
അധികൃതര്‍ നല്കിയ
അപേക്ഷയിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി എന്തെന്ന്
വ്യക്തമാക്കുമോ ;
(ബി)
കരവാരം
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് 15-05-2018
തീയതിയായി നല്കിയ
അപേക്ഷയിന്മേല്
പഞ്ചായത്ത് ഡയറക്ടര്‍
നാളിതുവരെ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
അപേക്ഷ
കൈമാറി നല്കി 160
ദിവസം കഴിഞ്ഞിട്ടും
മറുപടി ലഭ്യമാകാത്ത
സാഹചര്യത്തില്‍
മറുപടിയാവശ്യപ്പെട്ട്
സര്‍ക്കാര്‍ ഡയറക്ടറിന്
റിമൈന്‍ഡര്‍ ലെറ്റർ
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ ?
അയല്‍ക്കൂട്ടങ്ങളുടെ
വിപുലീകരണം
3570.
ശ്രീമതി
യു. പ്രതിഭ
ശ്രീ.ഡി.കെ.
മുരളി
,,
സി.കൃഷ്ണന്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
അയല്‍ക്കൂട്ട
വര്‍ഷത്തിന്റെ ഭാഗമായി
അയല്‍ക്കൂട്ടങ്ങളുടെ
വിപുലീകരണത്തിനും
ശാക്തീകരണത്തിനുമായി
നടത്തിവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;കഴിഞ്ഞ
രണ്ട് വര്‍ഷമായി
കുടുംബശ്രീക്ക് ലഭിച്ച
അംഗീകാരങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കുടുംബശ്രീ മിഷന്
വിവിധ മേഖലകളിലായി
പുതിയതായി
ഏര്‍പ്പെടുത്തിയ
സാമ്പത്തിക പിന്തുണ
സ്കീമുകള്‍ ഏതെല്ലാം;
(സി)
കുടുംബശ്രീ
മുഖേന നടപ്പിലാക്കുന്ന
സംയോജിത പദ്ധതികള്‍
ഏതെല്ലാമാണ്; ജന്‍ഡര്‍
റിസോഴ്സ് സെന്ററുകളുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കാമോ;
(ഡി)
അഗതിരഹിത
കേരളം പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ?
ക്ഷേമപെന്‍ഷനുകള്‍
3571.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്
വഴി വിതരണം ചെയ്യുന്ന
വിവിധ
ക്ഷേമപെന്‍ഷനുകളുടെ
വിതരണത്തില്‍
ഏതെങ്കിലും തരത്തിലുളള
കുടിശ്ശിക
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ കുടിശ്ശിക
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;എന്നത്തേക്ക്
ഇത് പൂര്‍ണ്ണമായും
വിതരണം ചെയ്യുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയതായി
പെന്‍ഷനുകള്‍ക്ക്
അപേക്ഷ നല്‍കിയവര്‍ക്ക്
പെന്ഷന്
അനുവദിക്കുന്നതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങളുണ്ടോ;ഉണ്ടെങ്കില്‍
എന്തൊക്കെയെന്ന്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സിരിജഗന്
കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍
3572.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആനിമല്‍
ബെര്‍ത്ത് കണ്ട്രോള്
(എ.ബി.സി.)പദ്ധതിയുടെ
പ്രവര്‍ത്തനം
പൂര്‍ണ്ണമായും
നിലച്ചിട്ടുണ്ടോ;
(ബി)
സിരിജഗന്
കമ്മിറ്റിയുടെ
നിര്‍ദ്ദേശം
നടപ്പിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
തെരുവുനായകളുടെ
നിയന്ത്രണം
3573.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവുനായ ശല്യം
പരിഹരിക്കുന്നതിനായി
എ.ബി.സി റൂള്‍സ്
പ്രകാരം മോണിറ്ററിംഗ്
സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
വീടുകളില്‍
നായകളെ
വളര്‍ത്തുന്നതിനായി
ലൈസന്‍സ് എടുക്കണമെന്ന്
വ്യവസ്ഥയുണ്ടെങ്കിലും
അത് നടപ്പിലാക്കാന്‍
കഴിയാത്തതിന്റെ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
തെരുവുനായ്ക്കളുടെ
ആക്രമണത്തില്‍
പരിക്കേറ്റവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനായി
സുപ്രീം കോടതി
അംഗീകരിച്ച
റിപ്പോര്‍ട്ടുകളില്‍
ശിപാര്‍ശ ചെയ്തിട്ടുളള
അര്‍ഹരായവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;വിശദമാക്കാമോ?
പൊതുസ്ഥലം
മലിനപ്പെടുത്തുന്നവര്ക്കെതിരെയുള്ള
ശിക്ഷാ നടപടികൾ
T 3574.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈക്കോടതിയുടെ
വിധി ലംഘിച്ച് അനസ്യൂതം
മാലിന്യം വലിച്ചെറിഞ്ഞ്
പൊതുഇടങ്ങളും റോഡുകളും
വഴികളും
മലിനപ്പെടുത്തുന്ന
പ്രവണത
തുടർന്നുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതുസ്ഥലത്ത്
മാലിന്യം
വലിച്ചെറിയുന്നവര്‍ക്കെതിരെ
നിലവില്‍ എന്തൊക്കെ
ശിക്ഷ നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(സി)
മേല്‍
സൂചിപ്പിച്ച പ്രകാരം
പൊതുയിടങ്ങള്‍
മലിനപ്പെടുത്തന്നവര്ക്കതിരെ
കര്‍ക്കശ നടപടി
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വിശദമാക്കുമോ?
ഖരമാലിന്യ
നിര്‍മ്മാര്‍ജ്ജനം
3575.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സി.കൃഷ്ണന്
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖരമാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനായി
എന്തെല്ലാം ആധുനിക
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഖരമാലിന്യത്തില്‍
നിന്ന് വെെദ്യുതി
ഉത്പാദിപ്പിക്കാന്‍
സാധിക്കുന്ന ആധുനിക
മാലിന്യ സംസ്കരണ
പ്ലാന്റുകള്‍
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
സ്ഥാപിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഏതെല്ലാം ജില്ലകളിലാണ്
ഇപ്രകാരം പ്ലാന്റുകള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്നും
ഇതിനായി എന്തെല്ലാം
പ്രാഥമിക
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുളളതെന്നും
വിശദമാക്കാമോ?
മാലിന്യസംസ്ക്കരണ
സംവിധാനം ഇല്ലാത്ത വ്യാപാര
സ്ഥാപനങ്ങള്‍
3576.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
മാലിന്യസംസ്ക്കരണ
സംവിധാനം ഒരുക്കാത്ത
വ്യാപാര സ്ഥാപനങ്ങളുടെ
ലൈസന്‍സ് റദ്ദാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇതുമായി ബന്ധപ്പെട്ട്
പുറപ്പെടുവിച്ച
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ് ;
(സി)
സ്വന്തമായി
മാലിന്യ സംസ്ക്കരണ
സംവിധാനം ഒരുക്കാത്ത
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങള്ക്കെതിരെയാണെന്ന്
വ്യക്തമാക്കുമോ ?
ശുചീകരണ
തൊഴിലാളികള്‍ക്കുള്ള
ക്ഷേമപദ്ധതികള്‍
3577.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ശുചീകരണത്തൊഴിലാളികള്ക്കായി
ഏതൊക്കെ
ക്ഷേമപദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
മാലിന്യസംസ്ക്കരണത്തിനായി
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികള്‍
വിശദമാക്കുമോ?
ആഗോളതാപനവും
കാലാവസ്ഥാവ്യതിയാനവും
അതിജീവിക്കുന്നതിനായുളള
മുന്‍കരുതലുകള്‍
3578.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഗോളതാപനവും
കാലാവസ്ഥാവ്യതിയാനവും
മൂലം ഉണ്ടാകുന്ന
പ്രതികൂല സാഹചര്യങ്ങളെ
അതിജീവിക്കുന്നതിനായി
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലാവസ്ഥാവ്യതിയാനം
കൃഷിയിലും അനുബന്ധ
മേഖലകളിലും വരുത്തുന്ന
മാറ്റങ്ങള്‍
എന്തെല്ലാമെന്ന് തദ്ദേശ
സ്വയംഭരണ വകുപ്പ്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പ്രതിരോധിക്കുന്നതിനായി
എന്തെല്ലാം അടിയന്തര
നടപടികള്‍
കെെകൊളളുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ?
ബഡ്സ് സ്കൂൾ
സ്ഥാപിക്കുന്നതിനുള്ള
നിബന്ധനകൾ
T 3579.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഡ്സ്
സ്കൂൾ
സ്ഥാപിക്കുന്നതിനുള്ള
നിബന്ധനകൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ബഡ്സ്
സ്കൂൾ കെട്ടിടത്തിന്
ഏതെങ്കിലും തരത്തിലുള്ള
പ്രത്യേക സൗകര്യങ്ങൾ
ഉണ്ടാകണമെന്ന
നിബന്ധനയുണ്ടോ;
ഉണ്ടെങ്കിൽ ആയത്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്കൂളുകളിലെ
അധ്യാപകര്‍ക്ക്
എന്തെങ്കിലും പ്രത്യേക
യോഗ്യതകൾ
നിഷ്ക്കർഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദമാക്കാമോ?
പഴവങ്ങാടി
പഞ്ചായത്തിലെ പൊതുശ്മശാന
നിര്‍മ്മാണം
3580.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
താലൂക്ക് ആസ്ഥാനത്തെ
മൂന്ന്
പഞ്ചായത്തുകള്‍ക്കൊപ്പം
പഴവങ്ങാടി
പഞ്ചായത്തില്‍ ആരംഭിച്ച
പൊതുശ്മശാന നിര്‍മ്മാണം
ഏത് ഘട്ടം വരെയായി;
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതില്‍
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക എത്ര
; ആരാണ് ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത്; എന്തൊക്കെ
സൗകര്യങ്ങളാണ് ഇവിടെ
ഏര്‍പ്പെടുത്തുന്നത്;
തടസ്സങ്ങള്‍ നീക്കി
പദ്ധതി എന്ന്
പ്രവര്‍ത്തനം
ആരംഭിക്കാനാകും എന്ന്
വ്യക്തമാക്കാമോ?
പൊതുശ്മശാനങ്ങള്‍
3581.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങള്‍ക്ക്
പൊതുശ്മശാനങ്ങള്‍
നിര്‍മ്മിക്കുന്നതിന്
എത്ര തുകയാണ്
സര്‍ക്കാര്‍
അനുവദിക്കുന്നത് ;
(ബി)
പൊതുശ്മശാനങ്ങള്‍
നിര്‍മ്മിക്കുന്നതിന്
തദ്ദേശസ്ഥാപനങ്ങള്‍
പ്രത്യേക ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൊല്ലം
ജില്ലയില്‍പ്പെടുന്ന
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
ശ്മശാനങ്ങളുടെ
നിര്‍മ്മാണത്തിനായി തുക
അനുവദിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
റോഡ്
പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ
3582.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനായി
സംസ്ഥാനത്തുടനീളം ഒരേ
നിരക്കുകള്‍ തന്നെയാണോ
നിലവിലുള്ളത്;
(ബി)
ഒരേ
നിരക്കുകള്‍ ആണെങ്കില്‍
സോളിംഗ്, മെറ്റലിംഗ്,
ടാറിംഗ്, റീ ടാറിംഗ്,
കോണ്‍ക്രീറ്റിംഗ്
തുടങ്ങിയ
പ്രവൃത്തികളില്‍
നിലവിലുള്ള നിരക്കുകള്‍
വിശദമാക്കാമോ?
ലെക്കിടി
പേരൂര്‍ ഗ്രാമപഞ്ചായത്തിലെ
മിത്രാനന്ദപുരം - കുണ്ടുകാട്
റോഡ്
3583.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
മണ്ഡലത്തിലെ ലെക്കിടി
പേരൂര്‍
ഗ്രാമപഞ്ചായത്തില്‍
വാര്‍ഡ് 15 ലെ
മിത്രാനന്ദപുരം -
കുണ്ടുകാട് റോഡ്
തകര്‍ന്ന് കിടക്കുന്ന
കാര്യം ശ്രദ്ധയിലുണ്ടോ;
(ബി)
പ്രസ്തുത
റോഡ്
ഗതാഗതയോഗ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ബിറ്റുമിൻ
വിലയിലുണ്ടാകുന്ന വിലവര്‍ദ്ധനവ്
3584.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയം
ഭരണ സ്ഥാപനങ്ങളിലെ റോഡ്
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുമ്പോള്‍
ബിറ്റുമിൻ
വിലയിലുണ്ടാകുന്ന
വിലവര്‍ദ്ധനവ്
മുന്‍കൂട്ടി കാണാന്‍
കഴിയാത്ത
സാഹചര്യത്തില്‍
പലപ്പോഴും
എസ്റ്റിമേറ്റ് റിവൈസ്
ചെയ്യേണ്ടിവരുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാരണത്താല്‍
പ്രവൃത്തികൾ ഏറ്റെടുത്ത
കരാറുകാര്‍
പ്രവൃത്തിയില്‍ നിന്ന്
പിന്തിരിയുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
എങ്കില്‍ ഇതിന്
എന്തെല്ലാം
പരിഹാരമാര്‍ഗ്ഗങ്ങളാണ്
ആലോചിക്കുന്നത്?
ആലത്തൂര്‍
ഗ്രാമീണ റോഡുകളുടെ
പുനര്‍നിര്‍മ്മാണം
3585.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
പ്രളയത്തില്‍ തകര്‍ന്ന
ഗ്രാമീണ റോഡുകളുടെ
പുനര്‍നിര്‍മ്മിതിക്കായി
എത്ര തുക വേണ്ടി
വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
വിശദാംശം
ലഭ്യമാക്കാമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കെ.എസ്.ആര്.ആര്.ഡി.എ.
പ്രവൃത്തികള്‍
3586.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
ചെങ്കല്‍ പഞ്ചായത്തിലെ
ടെെല്‍ ഫാക്ടറി
കാര്യയോട് റോഡിന്റെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
കെ.എസ്.ആര്.ആര്.ഡി.എ.
സ്വീകരിച്ച നടപടി
ഏതെല്ലാം എന്ന്
വിശദീകരിക്കാമോ;
(ബി)
റോഡുപണി
പുനരാരംഭിക്കാന്‍
വേണ്ടി തദ്ദേശസ്വയംഭരണ
വകുപ്പ് DD1/522/17
പ്രകാരം എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
2019
മാര്‍ച്ചിന് മുമ്പ്
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിനു നടപടി
സ്വീകരിക്കുവാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ ?
എം.ജി.എന്‍.ആര്.ഇ.ജി.യിലെ
അധിക തൊഴില്‍ ദിനങ്ങള്‍
3587.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
സാഹചര്യം കൂടി
പരിഗണിച്ച്
എം.ജി.എന്‍.ആര്.ഇ.ജി.
പദ്ധതിയില്‍ അധിക
തൊഴില്‍ ദിനങ്ങള്‍
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
തൊഴില്‍
ദിനങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുളള
തടസ്സങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കുമോ?
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
3588.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശിയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍
എന്തെല്ലാം ആണെന്ന്
വിശദമാക്കാമോ;
(ബി)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഓരോ വര്‍ഷത്തിലും
എത്ര തൊഴില്‍ ദിനങ്ങള്‍
നല്കി എന്നതിന്റെ
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയില്‍ പ്രതിഫല
കുടിശ്ശിക
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
3589.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയുടെ ഭാഗമായുളള
തൊഴിലാളികളുടെ കൂലി
കുടിശ്ശികയിനത്തില്‍
കേന്ദ്രസര്‍ക്കാര്‍
എത്ര തുക നല്‍കാനുണ്ട്;
(ബി)
ജില്ല
അടിസ്ഥാനത്തിലുള്ള
കണക്ക് വിശദമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതി
3590.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ തൊഴിലുറപ്പ്
പദ്ധതി പ്രകാരം
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
തൊഴിലാളികള്‍ എത്ര;
പുരുഷ/സ്ത്രീ
തൊഴിലാളികള്‍ എന്നിവ
തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
നാളിതുവരെ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം വിദഗ്ദ്ധ
തൊഴിലാളികളുടെ
വേതനയിനത്തില്‍ വിതരണം
ചെയ്യുവാനുള്ള
കുടിശ്ശിക എത്ര ;
(സി)
പ്രസ്തുത
കുടിശ്ശികയിനത്തില്‍
എത്ര തുക
കേന്ദ്രസര്‍ക്കാര്‍
നല്‍കാനുണ്ട്;
(ഡി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ ഓരോ
തൊഴിലുറപ്പ്
തൊഴിലാളിക്കും ശരാശരി
എത്ര തൊഴില്‍ ദിനങ്ങള്‍
വീതം സൃഷ്ടിക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ഇ)
തൊഴിലുറപ്പ്
പദ്ധതിയില്‍ വിവിധ
പ്രായത്തില്‍പെട്ടവരും
ഭിന്നശേഷിയുള്ളവരും
സ്ത്രീകളും അടക്കമുള്ള
തൊഴിലാളികള്‍ ജോലി
ചെയ്യുന്നതിനാല്‍
അവരുടെ അധ്വാനഭാരം
ലഘൂകരിക്കുന്നതിനും
അനുവദനീയമായ പരമാവധി
തൊഴില്‍ ദിനങ്ങള്‍
ലഭ്യമാക്കാനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ ;
(എഫ്)
ഗ്രാമീണ
മേഖലയിലെ പ്രധാന വരുമാന
മാര്‍ഗ്ഗമായതിനാല്‍ ഈ
പദ്ധതി അഴിമതി
രഹിതമായും കൂടുതല്‍
കാര്യക്ഷമമായും
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു
പദ്ധതി
3591.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴില്‍
ഉറപ്പു പദ്ധതിയില്‍
കുടിശ്ശികയിനത്തില്‍
ഓരോ ജില്ലയിലും എത്ര
രൂപ
കുടിശ്ശികയുണ്ടെന്ന്
അറിയിക്കുമോ;
(ബി)
കുടിശ്ശിക
കൊടുത്തു
തീര്‍ക്കുന്നതിനും
താമസം കൂടാതെ വിതരണം
ചെയ്യുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ആറന്മുള
നിയോജകണ്ഡലത്തിലെ റോഡുകൾ
3592.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജകണ്ഡലത്തിലുള്പ്പെട്ട
ഇലന്തൂര്‍, കോയിപ്രം,
പന്തളം
ബ്ലോക്കുകള്‍ക്ക്
കീഴിലുള്ള റോഡുകളില്‍
2012 മുതല്‍ പി എം ജി
എസ് വൈ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിച്ചവ
ഏതെല്ലാമാണ് ; പേരും,
അടങ്കല്‍ തുകയും
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏതെല്ലാം
റോഡുകള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്
; ഇനി
പൂര്‍ത്തീകരിക്കാനുള്ളവ
ഏതൊക്കെ; അവ
പൂർത്തീകരിക്കാത്തത്
എന്തുകൊണ്ട്;
വ്യക്തമാക്കാമോ ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ.പദ്ധതി
3593.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
മുതല്‍ ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ.പദ്ധതി
പ്രകാരം
അനുവദിക്കപ്പെട്ട
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
കേരളാ നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം
വീടു നിര്‍മ്മാണം
3594.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമപ്രകാരം വീടു
നിര്‍മ്മിക്കുന്നതിന്
അനുമതി നല്‍കണമെന്ന്
സര്‍ക്കാര്‍ വിജ്ഞാപനം
ചെയ്തപ്രകാരം വീടു
നിര്‍മ്മിക്കാനുള്ള
അനുമതിക്കായി
സമര്‍പ്പിച്ച എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കാതെയുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത നിയമത്തിനു
ശേഷം എത്ര അപേക്ഷകളില്‍
തീര്‍പ്പ്
കല്പിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
നിയമം വന്നതിനു ശേഷവും
ചില
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
വീടു നിര്‍മ്മാണ
അനുമതിക്ക് അനാവശ്യ
കാലതാമസം വരുത്തി
ജനങ്ങളെ
ബുദ്ധിമുട്ടിക്കുന്നു
എന്ന ആക്ഷേപം
പരിഹരിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
കെട്ടിട
നിര്‍മ്മാണാനുമതി
നല്കുന്നതിനായുള്ള
സോഫ്റ്റ്വെയര്
3595.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ കെട്ടിട
നിര്‍മ്മാണാനുമതി
നല്‍കുന്നതിന്
ഉപയോഗിക്കുന്ന സങ്കേതം
സോഫ്റ്റ്വെയര്
മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഏതെങ്കിലും
പഠനത്തിന്റെയോ
കണ്ടെത്തലിന്റെയോ
അടിസ്ഥാനത്തിലാണോ
സോഫ്റ്റ്വെയര്
മാറ്റുന്നതെന്ന്
അറിയിക്കാമോ;
(സി)
സങ്കേതം
സോഫ്റ്റ് വെയറില്‍
നിന്ന് മാറുമ്പോള്‍
പൊതുജനങ്ങള്‍,
ഉദ്യോഗസ്ഥര്‍,
പ്ലാനുകള്‍
തയ്യാറാക്കുന്നവര്‍
എന്നിവര്ക്കുണ്ടാകാന്
സാധ്യതയുളള
ബുദ്ധിമുട്ടുകള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇവ
പരിഹരിക്കാന്‍
ചെയ്യുന്ന കാര്യങ്ങള്‍
അറിയിക്കാമോ;
(ഡി)
സങ്കേതത്തിന്
പകരം ഉപയോഗിക്കുന്ന
സോഫ്റ്റ്വെയറിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
വാസഗൃഹങ്ങളുടെ
പെര്‍മിറ്റ് നല്‍കുന്നതിനുള്ള
സോഫ്റ്റ്വെയര് സംവിധാനം
3596.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍
വാസഗൃഹങ്ങളുടെ
പെര്‍മിറ്റ്
നല്‍കുന്നതിനുള്ള
സോഫ്റ്റ്വെയര്
സംവിധാനം നിലവില്‍
പ്രവര്‍ത്തനക്ഷമമാണോ;
(ബി)
ഈ
സോഫ്റ്റ്വെയര്
നിര്‍മ്മിച്ചതാരാണ്;
എത്ര കാലമായി ഇത്
പ്രവര്‍ത്തിക്കുന്നില്ലെന്ന്
അറിയിക്കുമോ;
(സി)
ഈ
സോഫ്റ്റ്വെയര് മാറ്റി
പുതിയത്
കൊണ്ടുവരുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
ടെന്‍ഡര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
സുരക്ഷാപാളിച്ചകള്‍
3597.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവശ്യമായ
സുരക്ഷാസംവിധാനം
ഒരുക്കാതെ സംസ്ഥാനത്ത്
പലഭാഗത്തും
ഫ്ളാറ്റുകളുടെയും
ഉയര്‍ന്ന
കെട്ടിടങ്ങളുടെയും
നിര്‍മ്മാണപ്രവര്‍ത്തനം
നടത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
സുരക്ഷാപാളിച്ചകള്‍
ഒഴിവാക്കുവാനും ഇതര
സംസ്ഥാന തൊഴിലാളികള്‍
ഉള്‍പ്പെടെയുളളവരുടെ
സുരക്ഷിതത്വം
ഉറപ്പാക്കുവാനും നടപടി
സ്വീകരിക്കുമോ?
വി.ഇ.ഒ.തസ്തിക
3598.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
മുനിസിപ്പാലിറ്റിയെ
കണ്ണൂര്‍
കോര്പ്പറേഷനാക്കിയതിനെ
തുടര്‍ന്ന് കണ്ണൂര്‍
ജില്ലയില്‍ വി.ഇ.ഒ.
തസ്തിക
നഷ്ടപ്പെട്ടിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര ;
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
നഷ്ടപ്പെട്ട തസ്തികകള്‍
പുന:ക്രമീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പുന:ക്രമീകരണത്തിലൂടെ
കണ്ണൂര്‍ ജില്ലക്ക്
എത്ര വി.ഇ.ഒ. ഗ്രേഡ് II
(File No. ERB2/8/2018
LSGD) തസ്തികകളാണ്
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പുന:ക്രമീകരണ
നടപടികള്‍
പൂര്‍ത്തീകരിച്ച് ഉടന്‍
തന്നെ നിയമനം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
തദ്ദശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ശുചീകരണ തൊഴിലാളികള്‍
3599.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമപഞ്ചായത്തുകള്‍,
മുനിസിപ്പാലിറ്റികള്‍,
കോര്‍പ്പറേഷനുകള്‍,
ഠൗണ്ഷിപ്പുകള്
എന്നിവിടങ്ങളില്‍ ജോലി
ചെയ്യുന്ന ശുചീകരണ
തൊഴിലാളികളുടെ എണ്ണം
ജില്ലയും ഓഫീസും
തിരിച്ച് അറിയിക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരില്‍ സ്ഥിരം
ജീവനക്കാരുടെയും,
താത്കാലിക
ജീവനക്കാരുടെയും കരാര്‍
തൊഴിലാളികളുടെയും എണ്ണം
പ്രത്യേകം
ലഭ്യമാക്കാമോ;
(സി)
കോര്‍പ്പറേഷനുകളുടെ
വിസ്തൃതി
കൂടുന്നതിനനുസരിച്ച്
തൊഴിലാളികളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ലക്ചറര്‍
ഇന്‍ എക്സ്റ്റെന്ഷന്
എഡ്യൂക്കേഷന്‍
3600.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസനവകുപ്പിന്
കീഴിലെ വികസന
പരിശീലനകേന്ദ്രങ്ങളിലെ
ലക്ചറർ തസ്തികകള്‍
സംബന്ധിച്ച സ്പെഷ്യല്‍
റൂള്‍ പ്രകാരമുള്ള
തസ്തികകള്‍
ഏതെല്ലാമാണ്;
വിഷയം,യോഗ്യത തിരിച്ച്
വ്യക്തമാക്കുക;
(ബി)
ലക്ചറര്‍
ഇന്‍ എക്സ്റ്റെന്ഷന്
എഡ്യൂക്കേഷന്‍
തസ്തികയിലേക്ക് എത്ര
നിയമനം
നടത്തിയിട്ടുണ്ട്;
(സി)
യോഗ്യത
തുല്യമായ ലക്ചറര്‍ ഇന്‍
സോഷ്യല്‍ എജ്യൂക്കേഷന്‍
റാങ്ക് ലിസ്റ്റില്‍
നിന്നും ലക്ചറർ ഇന്‍
എക്സ്റ്റെന്ഷന്
എഡ്യൂക്കേഷന്‍
തസ്തികയിലേക്ക് നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കമോ?
തൃക്കാക്കര
മുനിസിപ്പല്‍ സെക്രട്ടറി
3601.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മുനിസിപ്പല്‍ ചട്ട
പ്രകാരം മുനിസിപ്പല്‍
സെക്രട്ടറി ആകസ്മിക
അവധി ഉള്‍പ്പെടെയുള്ള
അവധി എടുക്കുമ്പോള്‍ ആ
അവധികള്‍
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;അവധി
വിവരം മുനിസിപ്പല്‍
ചെയര്‍മാനെ
അറിയിക്കണമെന്ന
വ്യവസ്ഥയുണ്ടോ എന്ന്
വിശദമാക്കാമോ;
(ബി)
സെക്രട്ടറി
അവധിയില്‍
പ്രവേശിക്കുമ്പോള്‍
അദ്ദേഹത്തിന്റെ
ചുമതലകള്‍ മറ്റൊരു
ഉദ്യോഗസ്ഥനെ
ഏല്‍പ്പിച്ചുകൊണ്ട്
പ്രൊസീഡിംഗ്സ്
ഇറക്കണമെന്ന്
വ്യവസ്ഥയുണ്ടോ എന്ന്
വിശദമാക്കാമോ;
(സി)
തൃക്കാക്കര
മുനിസിപ്പല്‍
സെക്രട്ടറി പി.എസ്.ഷിബു
2018-ല്‍ ഇതുവരെ
ഏതെല്ലാം ദിവസങ്ങള്‍
ഏതെല്ലാം അവധിയില്‍
പ്രവേശിച്ചിരുന്നു
എന്ന് വ്യക്തമാക്കുമോ;
ഈ ദിവസങ്ങളിലെ അവധി
അപേക്ഷ, അവധി
അനുവദിച്ചുകൊണ്ടുള്ള
അനുമതി എന്നിവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഡി)
തൃക്കാക്കര
മുനിസിപ്പല്‍
സെക്രട്ടറി
അവധിയിലായിരുന്ന
ദിവസങ്ങളില്‍
സെക്രട്ടറിയുടെ ചുമതല
മറ്റൊരു ഉദ്യോഗസ്ഥനെ
ഏല്‍പ്പിച്ചുകൊണ്ടുള്ള
പ്രൊസീഡിംഗ്സിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഇ)
മുനിസിപ്പല്‍
സെക്രട്ടറി
അവധിയിലാണെന്ന വിവരം
അവധിയ്ക്ക്
അപേക്ഷിച്ചപ്പോഴെല്ലാം
മുനിസിപ്പല്‍
ചെയര്‍പേഴ്സനെ
അറിയിക്കണമെന്ന വ്യവസ്ഥ
തൃക്കാക്കര
മുനിസിപ്പല്‍
സെക്രട്ടറി
പാലിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
തൃക്കാക്കര
മുനിസിപ്പല്‍
സെക്രട്ടറിക്കെതിരെ
തദ്ദേശ സ്വയംഭരണ
വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറി,
മുനിസിപ്പല്‍ ഡയറക്ടര്‍
എന്നിവര്‍ക്ക്
മുനിസിപ്പാലിറ്റിയില്‍
നിന്നും പരാതി
ലഭിച്ചിട്ടുണ്ടോ;
ഇതിന്മേല് സ്വീകരിച്ച
നടപടി വിശദമാക്കാമോ?
തൃക്കാക്കര
മുനിസിപ്പാലിറ്റി
എഞ്ചിനീയറുടെ സര്‍വ്വീസ്
3602.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
മുനിസിപ്പാലിറ്റിയില്‍
എഞ്ചിനീയറായി ജോലി
നോക്കിവരുന്ന
ശ്രീ.രാജേന്ദ്രന്
മുനിസിപ്പല്‍
സര്‍വ്വീസില്‍
പ്രവേശിച്ചതെന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇദ്ദേഹം
ഇതുവരെ ഏതെല്ലാം
ഓഫീസുകളില്‍ ഏതെല്ലാം
കാലയളവില്‍ ഏതെല്ലാം
തസ്തികകളില്‍ സേവനം
അനുഷ്ഠിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ഗ്രാമ
വികസന വകുപ്പിലെ ലക്ചറര്‍
ഗ്രേഡ് I തസ്തികകള്‍
3603.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമ
വികസന വകുപ്പില്‍ എത്ര
ലക്ചറര്‍ ഗ്രേഡ് I
തസ്തികകള്‍ ഉണ്ട്; ടി
തസ്തികകള്‍
സൃഷ്ടിച്ചതിന്റേയും
ഇവയ്ക്ക് ശമ്പള
സ്കെയില്‍
നിശ്ചയിച്ചതിന്റേയും
ഉത്തരവുകളുടെ പകര്‍പ്പ്
നല്‍കുമോ;
(ബി)
ലക്ചറര്‍
ഗ്രേഡ് - II
അഗ്രികള്‍ച്ചര്‍
തസ്തികയുടെ
നിയമനത്തിനുള്ള
യോഗ്യതകള്‍
എന്തൊക്കെയാണ്; ടി
തസ്തികയുടെ ശമ്പള
സ്കെയില്‍ എത്രയാണ്; ടി
തസ്തികകള്‍
സൃഷ്ടിച്ചതിന്റേയും
ഇവയ്ക്ക് ശമ്പള
സ്കെയില്‍
നിശ്ചയിച്ചതിന്റേയും
ഉത്തരവുകളുടെ പകര്‍പ്പ്
നല്‍കുമോ; ഏതെല്ലാം
ശമ്പള സ്കെയിലിലുള്ള
ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്ക് ടി
തസ്തികയിലേക്ക്
അപേക്ഷിക്കാം;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ലൈറ്റ്
മോട്ടോര്‍ വെഹിക്കിള്‍
ഡ്രൈവര്‍ ഗ്രേഡ്-I
3604.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ തദ്ദേശസ്വയം
ഭരണ സ്ഥാപനങ്ങളില്‍
ലൈറ്റ് മോട്ടോര്‍
വെഹിക്കിള്‍ ഡ്രൈവര്‍
ഗ്രേഡ്-II തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്; ഈ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത നിയമനം
ത്വരിതപ്പെടുത്തുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഇടക്കൊച്ചി
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസിന് സ്ഥലം അനുവദിക്കൽ
3605.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മുന്‍സിപ്പല്‍
കോര്പ്പറേഷന്
പരിധിയില്‍പ്പെടുന്നതും
സ്ഥലവിസ്തൃതി
കുറഞ്ഞതുമായ ഇടക്കൊച്ചി
പ്രദേശത്ത് അനുവദിച്ച
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് ആരംഭിക്കുവാൻ
പള്ളുരുത്തി മേഖല 16-ാം
ഡിവിഷനില്‍
കോര്പ്പറേഷന് വക 3
ഏക്കറോളം വരുന്ന സ്ഥലം
ഉണ്ടായിട്ടും
പ്രദേശവാസികളുടെ
അടിയന്തര ആവശ്യമായ
പ്രസ്തുത ഓഫീസ്
ആരംഭിക്കുവാന്‍
ആവശ്യമായ സ്ഥലം
അനുവദിക്കാതെ
പ്രദേശവാസികള്‍ക്ക്
ആവശ്യമില്ലാത്ത മറ്റ്
പദ്ധതികള്‍ക്കായി
പ്രസ്തുത സ്ഥലം
അനുവദിക്കാനുണ്ടായ
കാരണം വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് എം.എൽ.എ.
10.04.2018-ല്‍
സമര്‍പ്പിച്ച
നിവേദനത്തില്‍ നഗരകാര്യ
ഡയറക്ടര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇടക്കൊച്ചി
പ്രദേശത്തെ ജനങ്ങള്‍
നേരിടുന്ന വൈദ്യുത
പ്രശ്നത്തിന് പരിഹാരം
കാണുന്നതിനായി
അനുവദിച്ച സെക്ഷന്‍
ഓഫീസിനായി പ്രസ്തുത
സ്ഥലത്ത് നിന്ന് 10
സെന്റ്
അനുവദിക്കുന്നതിന്
പ്രഥമ പരിഗണന
നല്‍കുന്നതിനും
ബാക്കിയുള്ള സ്ഥലത്ത്
കോര്‍പ്പറേഷന്റെ
പദ്ധതികള്‍
ആരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പള്ളിക്കലാറിലേക്ക്
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നത് തടയുവാന്‍
നടപടി
3606.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നഗരത്തിന് സമീപത്തു
കൂടി ഒഴുകുന്ന
പള്ളിക്കലാറിലേക്ക്
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നതും ജല
മലിനീകരണവും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
പള്ളിക്കലാറ്റിലേക്ക്
തുറക്കുന്ന ഒാടകളും
തോടുകളും
മാലിന്യമുക്തമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ചാലക്കുടി
ബ്ലോക്ക് പഞ്ചായത്തിലെ
ആദിവാസി സ്ത്രീകളുടെ ഉന്നമനം
3607.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
ബ്ലോക്ക് പഞ്ചായത്തിലെ
ആദിവാസി മേഖലയിലെ
സ്ത്രീകളുടെ
ഉന്നമനത്തിനായി
ആവിഷ്ക്കരിച്ച ഷീ ടോയ്
ലറ്റ്,അമ്മവീട്
പദ്ധതികള്‍
നടപ്പാക്കേണ്ടത് വന
മേഖലയിലായതിനാല്‍ മറ്റ്
നിര്‍മ്മാണ
ഏജന്‍സികള്‍ക്ക്
നിര്‍മ്മാണത്തിന്
അനുമതി ലഭിക്കാത്ത
സാഹചര്യത്തില്‍,വനം
വകുപ്പ് മുഖേന
ഡെപ്പോസിറ്റ് വര്‍ക്ക്
ആയി പദ്ധതി
നടപ്പാക്കുന്നതിനായി
പ്രത്യേക അനുമതി
നല്‍കുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ഗ്രാമപഞ്ചായത്തുകളുടെ
വിഭജനം/രൂപീകരണം
3608.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളുടെ
വിഭജനം/രൂപീകരണം
എന്നിവയ്ക്ക് വേണ്ടി
രൂപീകരിച്ച കമ്മീഷന്
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
റിപ്പോര്‍ട്ട്പ്രകാരം
മലപ്പുറം ജില്ലയില്‍
വിഭജിക്കപ്പെടുന്ന
ഗ്രാമപഞ്ചായത്തുകളും,
പുതിയതായി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്ന
പഞ്ചായത്തുകളും
ഏതെല്ലമാണെന്ന്
വിശദമാക്കാമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ വാര്‍ഡ്
വിഭജനം പരിഗണനയില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
പിറവം
മണ്ഡലത്തില്‍
പ്രളയത്തില്‍പ്പെട്ട വീടുകള്‍
3609.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ്
മാസത്തിലുണ്ടായ
പ്രളയത്തില്‍പ്പെട്ട്
കേടുപാടുകള്‍ സംഭവിച്ച
എത്ര വീടുകളുടെ
അസസ്സ്മെന്റ് പിറവം
മണ്ഡലത്തില്‍
നടത്തിയിട്ടുണ്ട്;
വിവരം പഞ്ചായത്ത്,
മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
നല്‍കുമോ;
(ബി)
ഇനി
എത്ര വീടുകളുടെ
അസസ്സ്മെന്റ്
നടത്താനുണ്ടെന്ന വിവരം
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
അറിയിക്കുമോ?
ജനറല്‍
ആശുപത്രിയിലെ പാര്‍ക്കിംഗ്
3610.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജനറല്‍
ആശുപത്രിക്കുള്ളിലേയ്ക്ക്
പ്രവേശിക്കുന്ന
വാഹനങ്ങളെ രണ്ടാം
ഗേറ്റിന് മുന്നില്‍
തടഞ്ഞുനിര്‍ത്തി
പാര്‍ക്കിംഗ് ഫീസ്
പിരിക്കുന്നതുമൂലം
ഗതാഗത
തടസ്സമുണ്ടാകുന്നതും
രോഗികള്‍ക്കും
കൂട്ടിരിപ്പുകാര്‍ക്കും
മറ്റും ഉണ്ടാകുന്ന
അസൗകര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
പാര്‍ക്കിംഗ് ഫീസ്
ശേഖരിക്കുന്നതിന്
നല്കിയ കരാറിന്റെ
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ആര്‍ക്കാണ്
കരാര്‍
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേനയുള്ള
വികസന പ്രവര്‍ത്തനങ്ങള്‍
3611.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേന
നടപ്പില്‍ വരുത്തുന്ന
വികസന
പ്രവര്‍ത്തനങ്ങള്‍
സ്തംഭനാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദൂരസ്ഥലത്ത്
നിന്നും മെറ്റീരിയല്‍സ്
കൊണ്ടു വരുമ്പോൾ
കണ്‍വയന്‍സ് അലവന്‍സ്
ലഭിക്കാത്തതുകൊണ്ട്
കരാറുകാര്‍ ടെണ്ടര്‍
പ്രവൃത്തികളില്‍
പങ്കാളികളാകാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട
പ്രവൃത്തികള്‍
3612.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
പ്രകൃതിക്ഷോഭവുമായി
ബന്ധപ്പെട്ട എത്ര
പ്രവൃത്തികള്‍ക്കാണ്
2016-17, 2017-18 എന്നീ
വർഷങ്ങളിൽ പാറശ്ശാല
ബി.ഡി.ഒ,
നെയ്യാറ്റിന്‍കര നഗരസഭ
സെക്രട്ടറി
എന്നിവര്‍ക്ക് റവന്യൂ
വകുപ്പിൽ നിന്നും
ഭരണാനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ ;
അപ്രകാരം അനുമതി ലഭിച്ച
പ്രവൃത്തികൾക്ക്
ടെന്‍ഡര്‍ നടപടികൾ
സ്വീകരിച്ചോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പാറശ്ശാല
ബി.ഡി.ഒ. യ്ക്ക്
നല്കിയ പ്രവൃത്തികളിൽ
എത്ര എണ്ണം
പൂര്‍ത്തീകരിച്ചുവെന്നും
ഇനി
പൂര്‍ത്തീകരിക്കുവാനുള്ളത്
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
നെയ്യാറ്റിന്‍കര
നഗരസഭ സെക്രട്ടറിയ്ക്ക്
നല്കിയ പ്രവൃത്തികളിൽ
എത്രയെണ്ണത്തിന്
ടെന്‍ഡര്‍ നടപടികൾ
സ്വീകരിച്ചുവെന്നും
എത്രയെണ്ണം
പൂര്‍ത്തീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
ഭവനനിര്‍മ്മാണത്തിലെ
ക്രമക്കേടുകള്‍
3613.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നഗരസഭയിലെ
ഭവനനിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് അടുത്ത
കാലത്ത് എന്തെങ്കിലും
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതില്‍
എന്തെങ്കിലും
ക്രമക്കേടുകൾ
കണ്ടെത്തിയതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
എം.എല്‍.എ.
പ്രത്യേക വികസന നിധി
3614.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
സ്കൂളുകളിലെ
കുട്ടികള്‍ക്ക്
യാത്രസൗകര്യത്തിനായി
എം.എല്‍.എ. എസ്.ഡി.എഫ്
ല്‍ നിന്നും നല്കിയ
സ്കൂള്‍ ബസ്സിന്റെ
ഇന്ധനച്ചെലവ്
മുന്‍വര്‍ഷങ്ങളില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
നല്കിയിരുന്നതുപോലെ
തുടര്‍ന്നും
നല്‍കുന്നതിനുളള അനുമതി
ലഭിയ്ക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂള്‍
കുട്ടികള്‍ക്ക് യാത്രാ
സൗകര്യം ഒരുക്കി
എം.എല്‍.എ ഫണ്ടില്‍
നിന്നും അനുവദിച്ച
സ്കൂള്‍ വാഹനങ്ങളുടെ
ഇന്ധനച്ചെലവടക്കമുള്ളവ
ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പുതിയ
നഗരസഭകള്‍ക്കുള്ള സഹായ
പദ്ധതികള്‍
3615.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
രൂപീകൃതമായ
നഗരസഭകള്‍ക്കായി
പ്രത്യേക സഹായ
പദ്ധതികള്‍
ആവിഷ്ക്കരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
നഗരസഭകളില്‍
നഗരസഭയ്ക്ക് ആവശ്യമായ
സ്റ്റാഫ് പാറ്റേണ്‍
പ്രകാരമുള്ള ജീവനക്കാരെ
നിയമിക്കുവാൻ നടപടി
സ്വീകരിക്കുമോ?
തദ്ദേശ
സ്വയംഭരണ വകുപ്പില്‍ കോമണ്‍
സര്‍വ്വീസ്
3616.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തദ്ദേശ
സ്വയംഭരണ വകുപ്പിന്റെ
കീഴിലെ വിവിധ
വകുപ്പുകളെ
യോജിപ്പിച്ച് കോമണ്‍
സര്‍വ്വീസ്
രൂപീകരിക്കുന്ന
നടപടിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്
വിഭാഗം
3617.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയം ഭരണ വകുപ്പില്‍
ഇലക്ട്രിക്കല്‍
എഞ്ചിനീയറിംഗ് വിഭാഗം
ഡിവിഷന്
അടിസ്ഥാനത്തില്‍
മാത്രമായതിനാല്‍ ഗ്രാമ-
ബ്ലോക്ക് -ജില്ലാ
പഞ്ചായത്തുകളിലെ
മുഴുവന്‍
പ്രവൃത്തികളുടേയും
എസ്റ്റിമേറ്റ്
സമയബന്ധിതമായി
തയ്യാറാക്കുന്നതിനും
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിനും
കഴിയാത്ത സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സിവില്‍
വര്‍ക്കുകള്‍
പൂര്‍ത്തിയായിക്കഴിഞ്ഞ
ശേഷമായിരിക്കും
പലപ്പോഴും
ഇലക്ട്രിക്കല്‍
വര്‍ക്കിന്റെ
എസ്റ്റിമേറ്റ് പോലും
തയ്യാറാക്കുന്നതെന്നതാണ്
പ്രവൃത്തികള്‍ യഥാസമയം
പൂര്‍ത്തീകരിക്കുന്നതിന്
തടസ്സമാകുന്നതെന്നത്
ഗൗരവമായി കാണുന്നുണ്ടോ;
(സി)
എങ്കില്‍
സിവില്‍ വര്‍ക്കിന്റെ
എസ്റ്റിമേറ്റിനോടൊപ്പം
തന്നെ ഇലക്ട്രിക്കല്‍
വര്‍ക്കിന്റെയും
എസ്റ്റിമേറ്റ് യഥാസമയം
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇലക്ട്രിക്കല്‍
വര്‍ക്കുകള്‍
പൂര്‍ത്തീകരിക്കാത്തതുകൊണ്ട്
മാത്രം പ്രവൃത്തി
പൂര്‍ത്തികരിക്കാനാകാത്ത
എത്ര കെട്ടിടങ്ങള്‍
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങള്‍ക്ക്
കീഴിലുണ്ടെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ഇലക്ട്രിക്കല്‍
എഞ്ചിനീയറിംഗ് വിഭാഗം
കാര്യക്ഷമമാക്കുന്നതിന്
ബ്ലോക്ക്
അടിസ്ഥാനത്തില്‍ ഒരു
ഇലക്ട്രിക്കല്‍
എഞ്ചിനീയറെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍
അംഗങ്ങള്‍ക്ക് പെന്ഷന്
3618.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
മുന്‍ അംഗങ്ങള്‍ക്ക്
പെന്ഷന് പദ്ധതി
നടപ്പാക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ബി)
പദ്ധതി
സംബന്ധിച്ച
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
ഒരു കമ്മിഷനെ
നിയമിക്കുവാന്‍
സംസ്ഥാനതല കോ-ഓർഡിനേഷൻ
കമ്മിറ്റി
തീരുമാനിച്ചിട്ടുണ്ടോ;
കമ്മീഷന്റെ
കണ്ടത്തെലുകള്‍
എന്തെല്ലാം ;
വിശദമാക്കാമോ;
(സി)
പദ്ധതി
നടത്തിപ്പുമൂലം
സര്‍ക്കാരിനുണ്ടാകുന്ന
ബാധ്യതകള്‍
കണക്കാക്കിയിട്ടുണ്ടോ ;
പഞ്ചായത്തിന്റെ തനത്
ഫണ്ടില്‍ നിന്നും തുക
നീക്കി വെച്ച്
പെന്ഷന് നല്കാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ ?
രോഗികൾക്കുള്ള
ധനസഹായത്തെക്കുറിച്ച്
ബോധവല്‍ക്കരണം
3619.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ, സാമൂഹ്യനീതി
എന്നീ വകുപ്പുകള്‍
മുഖേന ക്യാന്‍സര്‍,
കിഡ്നി രോഗികള്‍ക്ക്
നല്കി വരുന്ന പ്രതിമാസ
ധനസഹായങ്ങളെക്കുറിച്ച്
രോഗികളെയും
ആശ്രിതരെയും കൂടുതല്‍
ബോധവല്‍ക്കരിക്കാന്‍
പഞ്ചായത്ത് തലത്തില്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സാമൂഹ്യപെന്ഷനുകളെ
പോലെ പ്രതിമാസ
ധനസഹായത്തിനുള്ള
അപേക്ഷയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
സ്വീകരിക്കുകയും വിതരണം
നടത്തുകയും
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ
തൊഴിൽ പരിശീലന കേന്ദ്രങ്ങള്‍
3620.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ജനുവരി 12,13
തീയതികളില്‍
ഹൈദരാബാദിലെ
എൻ.ഐ.ആർ.ഡി.പി.ആർ. ൽ
നടന്ന സംസ്ഥാന
ഗ്രാമവികസന വകുപ്പ്
സെക്രട്ടറിമാരുടെ
യോഗത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
നേതൃത്വത്തിൽ തൊഴിൽ
പരിശീലന കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
നിര്‍ദ്ദേശമുണ്ടായിരുന്നോ;
(ബി)
സംസ്ഥാനത്ത്
തൊഴിൽ പരിശീലന
കേന്ദ്രങ്ങൾ
ആരംഭിക്കുന്നത്തിനുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സ്വയംതൊഴില്‍
ആരംഭിക്കുന്നതിനും
നൈപുണ്യ വികസനത്തിനും
പ്രോത്സാഹനം നല്കുന്ന
തൊഴിൽ പരിശീലന
കേന്ദ്രങ്ങള്‍
പ്രാദേശികാടിസ്ഥാനത്തില്‍
ആരംഭിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ഗ്രാമീണ
റോഡുകളുടെ നവീകരണം
3621.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയത്തെ
തുടര്‍ന്ന് തകര്‍ന്ന
ഗ്രാമീണ റോഡുകളുടെ
നവീകരണത്തിന് ആവശ്യമായ
ഫണ്ട് എപ്രകാരം
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗ്രാമവികസന
വകുപ്പിലെ ബ്ലോക്ക് പഞ്ചായത്ത്
സെക്രട്ടറി തസ്തികകള്‍
3622.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പില്‍ ബ്ലോക്ക്
പഞ്ചായത്ത് സെക്രട്ടറി
തസ്തികയില്‍ അന്യത്ര
സേവനത്തില്‍ ഉള്‍പ്പെടെ
എത്ര തസ്തികകള്‍ ഉണ്ട്;
(ബി)
പ്രസ്തുത
തസ്തികയില്‍ പി. എസ്.
സി. മുഖേന നേരിട്ട്
നിയമനം നടത്തുന്ന
തസ്തികകള്‍ എത്ര; പി.
എസ്. സി. മുഖേന
തസ്തികമാറ്റം വഴി
നിയമനം നടത്തുന്ന
തസ്തികകള്‍ എത്ര;
സ്ഥാനക്കയറ്റം വഴി
നിയമനം നടത്തുന്ന
തസ്തികകള്‍ എത്ര;
(സി)
നിലവില്‍
തസ്തികമാറ്റം വഴി
ബ്ലോക്ക് പഞ്ചായത്ത്
സെക്രട്ടറി തസ്തികയില്‍
ജോലി ചെയ്യുന്നവര്‍
എത്ര; തസ്തികമാറ്റം
മുഖേന നികത്താനുള്ള
ഒഴിവുകള്‍ എത്ര; എന്നു
വരെയുള്ള ഒഴിവുകളാണ് ഈ
തസ്തികയില്‍ പി.
എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;ഇതിനുശേഷം
ഈ കാറ്റഗറിയില്‍
റിപ്പോര്‍ട്ട്
ചെയ്യാനുള്ള ഒഴിവുകള്‍
എത്ര; വിശദാംശങ്ങള്‍
നല്‍കുമോ?
കണ്ടലഴക് പദ്ധതി
3623.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരള
മിഷന്റെ ഭാഗമായി
അഷ്ടമുടിക്കായലിന്റെ
സംരക്ഷണത്തിനായി 20000
കണ്ടൽ ചെടികൾ വെച്ച്
പിടിപ്പിക്കുന്നതിന്
കൊല്ലം
ജില്ലാപഞ്ചായത്തും
കൊല്ലം കോർപറേഷനും
അഷ്ടമുടിക്കായൽ
തീരത്തോടടുത്ത് സ്ഥിതി
ചെയ്യുന്ന വിവിധ
പഞ്ചായത്തുകളും ഒരു
സംയുക്ത നൂതന
പ്രൊജക്റ്റായ കണ്ടലഴക്
പദ്ധതിയുടെ
എസ്റ്റിമേറ്റ്
സാങ്കേതിക അനുമതിക്കായി
എന്നാണ് മണ്ണ് പര്യവേഷണ
മണ്ണ് സംരക്ഷണ വകുപ്പ്
ഡയറക്ടർക്ക് നൽകിയത്;
(ബി)
പ്രസ്തുത
പ്രോജെക്ടിന്
എന്തുകൊണ്ടാണ്
സാങ്കേതികാനുമതി
ലഭിക്കാത്തത്;
(സി)
കണ്ടൽ
തൈകൾ സമയബന്ധിതമായി
തയ്യാറാക്കുന്നതിന് ഏത്
ഏജൻസിയെ ആണ്
ഏല്പിച്ചിട്ടുള്ളത്;
(ഡി)
കൊല്ലം
ജില്ലാ പഞ്ചായത്തിൽ
നിന്നും എത്ര തുക
പ്രസ്തുത പദ്ധതിയ്ക്ക്
മുൻകൂറായി ഏജൻസിക്ക്
നൽകിയിട്ടുണ്ട്;
വെളിപ്പെടുത്തുമോ ?
ആര്.ഐ.ഡി.എഫ്
പദ്ധതി
3624.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
നിയന്ത്രണത്തിനും
ഡ്രയിനേജ്
മെച്ചപ്പെടുത്തുന്നതിനുമായി
ആര്.ഐ.ഡി.എഫ്. പദ്ധതി
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ കേന്ദ്ര
സംസ്ഥാന വിഹിതം
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ ഭാഗമായി
നാളിതുവരെ എത്ര രൂപ
ചെലവാക്കിയെന്നും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ?
ഗ്രാമവികസന
വകുപ്പിലെ വി.ഇ.ഒ ഗ്രേഡ് -I,
ഗ്രേഡ് II തസ്തികള്‍
3625.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പില്‍ വി.ഇ.ഒ
ഗ്രേഡ് -I, ഗ്രേഡ് II
തസ്തികകളില്‍ അനുപാതം
നിശ്ചയിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ഇൗ അനുപാതം
നിലനിര്‍ത്താന്‍
സാധിക്കാത്തത് മൂലം
വി.ഇ.ഒ ഗ്രേഡ് II
തസ്തികയില്‍ റാങ്ക്
ലിസ്റ്റില്‍ നിന്നുള്ള
നിയമനം കുറഞ്ഞത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ ;
(സി)
വി.ഇ.ഒ
ഗ്രേഡ് -I, ഗ്രേഡ് II
തസ്തികകളുടെ അനുപാതം
നിലനിര്‍ത്താന്‍
സാധിക്കാത്ത തരത്തില്‍
ഏതെങ്കിലും കേസ്
നിലവിലുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
നിലവിലെ സ്ഥിതി
വെളിപ്പെടുത്തുമോ ;
(ഡി)
വി.ഇ.ഒ
ഗ്രേഡ് II തസ്തികയില്‍
ഏതൊക്കെ തരത്തിലാണ്
നിലവില്‍ ഒഴിവുകള്‍
ഉണ്ടാകുന്നത്;
(ഇ)
ഇത്തരത്തില്‍
2019 ജൂണ്‍ 30 വരെ
കണ്ണൂര്‍ ജില്ലയില്‍
വി.ഇ.ഒ ഗ്രേഡ് II
തസ്തികയില്‍
പ്രതീക്ഷിക്കുന്ന
ഒഴിവുകള്‍ എത്രയാണ് ?
വിജിലന്‍സ് സി.ടി.പി.യുടെ
പരിശോധന
3626.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018 ജനുവരി മുതല്‍
വിജിലന്‍സ് സി.റ്റി.പി
(ചീഫ് ടൗണ്‍
പ്ളാനര്‍)പരിശോധന
നടത്തി കണ്ടെത്തിയ
കേസുകള്‍ ഏതെല്ലാം;
വ്യക്തമാക്കുമോ;
(ബി)
വിജിലന്‍സ്
സി.ടി.പി. കണ്ടെത്തിയ
കേസുകള്‍ തദ്ദേശ
സ്വയംഭരണ വകുപ്പ്
സെക്രട്ടറിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
നിയമലംഘനം
റിപ്പോര്‍ട്ട് ചെയ്ത
എത്ര കേസുകളില്‍ തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
2018
ല്‍ ഏതെല്ലാം തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
വിജിലന്‍സ്
സി.ടി.പി.പരിശോധന
നടത്തിയിട്ടുണ്ട്;
കണ്ടെത്തലുകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഇ)
ഏതെല്ലാം
ജില്ലാ ടൗണ്‍ പ്ലാനിംഗ്
ഓഫീസുകളില്‍ പരിശോധന
നടത്തിയിട്ടുണ്ട്;
കണ്ടെത്തലുകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ഓട്ടോ/ടാക്സി
സ്റ്റാന്റുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
T 3627.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓട്ടോ/ടാക്സി
സ്റ്റാന്റുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കുമോ;
ഇതിലേക്ക് നിലവിലുള്ള
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
നിശ്ചിത
മാനദണ്ഡം പാലിക്കാതെ
ഡ്രെെവര്‍മാര്‍ക്ക്
സ്വന്തമായി
സ്റ്റാന്റുകള്‍
നിര്‍മ്മിക്കാന്‍
അനുവാദം
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍
അനധികൃതമായുള്ള
സ്റ്റാന്റുകള്‍
മാറ്റുന്നതിന്
ആര്‍ക്കാണ് പരാതി
നല്‍കേണ്ടത് എന്ന്
വ്യക്തമാക്കുമോ ;
(സി)
തിരുവനന്തപുരം
ആരോഗ്യ വകുപ്പ്
ഡയറക്ടറുടെ ഓഫീസിനും
ജനറല്‍ ആശുപത്രിയുടെയും
മുന്നില്‍
തമ്പുരാന്‍മുക്ക്
ഭാഗത്തേക്ക് പോകുന്ന
ഫ്രീ ലെഫ്റ്റ്
തടസ്സപ്പെടുത്തികാെണ്ട്ഓട്ടോസ്റ്റാന്റ്
നിര്‍മ്മിക്കാന്‍
അനുമതി
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ജനറല്‍
ആശുപത്രിയില്‍ നിന്നും
പുറത്തേയ്ക്ക് വരുന്ന
വാഹനങ്ങള്‍ ഉള്‍പ്പെടെ
തടസ്സം വരുന്ന
വിധത്തിലുള്ള അനധികൃത
ഓട്ടോസ്റ്റാന്റ് മാറ്റി
സ്ഥാപിക്കാത്തത്
എന്തുകൊണ്ട്;
വ്യക്തമാക്കുമോ ;
(ഡി)
ഗതാഗത
തടസ്സം വരുന്ന പ്രസ്തുത
ഓട്ടോസ്റ്റാന്റ്
മാറ്റുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ
?
വികസന
അതോറിറ്റികളിലെ ജീവനക്കാരുടെ
നിയമനങ്ങള്‍
T 3628.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴിലെ
ട്രിഡ, ജി.സി.ഡി.എ.
എന്നീ വികസന
അതോറിറ്റികളിലെ
ജീവനക്കാരുടെ നിയമനം
പി.എസ്.സി.
മുഖാന്തരമാണോയെന്ന്
വ്യക്തമാക്കുമോ;
(ബി)
തദ്ദേശസ്വയംഭരണം,
നഗരകാര്യം, ഗ്രാമവികസനം
എന്നീ വകുപ്പുകളെ
സംയോജിപ്പിച്ച്
രൂപീകരിക്കുന്ന പുതിയ
വകുപ്പിന്റെ ഭാഗമായി
വികസന അതോറിറ്റി
ജീവനക്കാരെ
ഉള്‍പ്പെടുത്തുമോ ;
(സി)
വികസന
അതോറിറ്റികൾ
നിലനിര്‍ത്തികൊണ്ട്
അവയിലെ ജീവനക്കാരെ
സംയോജിത വകുപ്പില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ?