പഴം
പച്ചക്കറി കര്‍ഷകര്‍ക്കുള്ള
സഹായ പദ്ധതി
3433.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.കെ.ബഷീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
നാശനഷ്ടങ്ങള്‍
സംഭവിച്ചിട്ടുള്ള പഴം
പച്ചക്കറി കര്‍ഷകരെ
സഹായിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കര്‍ഷകര്‍ക്കാവശ്യമായ
നടീല്‍ വസ്തുക്കളും
വളങ്ങളും സൗജന്യമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇത്തരം
കര്‍ഷകരുടെ എല്ലാ
കടങ്ങളും എഴുതി
തള്ളുന്നതിന് നടപടി
എടുക്കുമോ?
ചക്ക
ഒൗദ്യോഗിക ഫലമാക്കിയതില്
പ്ലാവ് കര്‍ഷകര്‍ക്കുളള
ആനുകൂല്യം
3434.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചക്ക
സംസ്ഥാനത്തിന്റെ
ഒൗദ്യോഗിക ഫലമായി
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
തുടര്‍നടപടികളാണ്
സര്‍ക്കാര്‍
എടുത്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി പ്ലാവ്
കര്‍ഷകര്‍ക്ക്
എന്തെങ്കിലും ആനുകൂല്യം
നല്‍കുന്നതിന്
നടപടികള്‍ എടുക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കൃഷി
സ്ഥലങ്ങളുടെ കേടുപാടുകള്‍
3435.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
സ്ഥലങ്ങള്‍ക്ക്
കാലവര്‍ഷക്കെടുതിയിലും
പ്രളയത്തിന്റെ ഫലമായും
സംഭവിച്ചിട്ടുള്ള
കേടുപാടുകള്‍
തീര്‍ക്കുന്നതിന്
സംസ്ഥാന കൃഷി വകുപ്പ്
സ്വീകരിച്ചിട്ടുള്ളതും
സ്വീകരിച്ചു
വരുന്നതുമായ നടപടികള്‍
വിശദീകരിക്കുമോ;
(ബി)
ഇടിഞ്ഞു
പോയ വയലോരങ്ങളും
തകര്‍ന്ന തോടിന്റെ
കരകളും മണ്ണ് വീണ്
നിറഞ്ഞ പാടശേഖരങ്ങളും
നഷ്ടമായ ജലസേചന
സൗകര്യങ്ങളും
പുനഃസ്ഥാപിക്കുവാന്‍
ആവശ്യമായ നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് കൃഷി
വകുപ്പ് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ;
(സി)
ഈ
പ്രവൃത്തികള്‍ക്കാവശ്യമായ
ഫണ്ട് കണ്ടെത്തുന്നത്
ഏതു ശീര്‍ഷകത്തില്‍
നിന്നാണെന്നും ഇതിനായി
വകയിരുത്തിയ
തുകയെത്രയാണെന്നും
അറിയിക്കുമോ ?
മണ്ണ്
പരിശോധന
3436.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിന്
ശേഷം വിവിധ ജില്ലകളിലെ
കൃഷിയിടങ്ങളില്‍ മണ്ണ്
പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
ഇതില്‍
ഓരോ ജില്ലയിലെ മണ്ണിനും
എന്തൊക്കെ മാറ്റമാണ്
സംഭവിച്ചത് എന്ന്
വിശദമാക്കാമോ?
ഹൈടെക്
കൂണ് കൃഷി യൂണിറ്റുകള്‍
3437.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൈടെക് കൂണ് കൃഷി
യൂണിറ്റുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണ്
യൂണിറ്റുകള്‍
ആരംഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
യൂണിറ്റുകള്‍ക്ക്
ആരുടെയൊക്കെ സാങ്കേതിക
സഹായമാണ്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിത്ത്
വിതരണം
3438.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയ്ക്കായിട്ടുള്ള
നല്ലയിനം വിത്തുകള്‍
വിതരണം ചെയ്യുന്നതിന്
കൃഷി വകുപ്പിന്
കഴിയുന്നുണ്ടോ;
(ബി)
ഏതെല്ലാം
തരത്തിലുള്ളതും
ഇനത്തിലുള്ളതുമായ
വിത്തുകളാണ് നിലവില്‍
വിതരണം ചെയ്തുവരുന്നത്;
(സി)
ഈ
സര്‍ക്കാര്‍ വിത്ത്
ഉല്പാദനം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഇപ്രകാരം
ഉല്പാദിപ്പിക്കുന്ന
വിത്തുകള്‍
സൗജന്യമായിട്ടാണോ
ജനങ്ങള്‍ക്ക്
നല്‍കിവരുന്നത്;ഏതെല്ലാം
കേന്ദ്രങ്ങളില്‍
കൂടിയാണ് ഇവ വിതരണം
ചെയ്തുവരുന്നത് എന്ന്
അറിയിക്കുമോ?
കാര്‍ഷിക
മേഖല
3439.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയുടെ
അഭിവൃദ്ധിക്കായി ഈ
വര്‍ഷം നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;ഇൗ
പദ്ധതികള്‍
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവ
കൃത്യമായി
നടപ്പിലാക്കുന്നുണ്ട്
എന്ന് ഉറപ്പ്
വരുത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
കാര്‍ഷിക
മേഖലയുടെ പുന:സൃഷ്ടി
3440.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തര
കേരളത്തിലെ കാര്‍ഷിക
മേഖലയുടെ പുന:സൃഷ്ടിയെ
സംബന്ധിച്ചുള്ള
കാഴ്ചപ്പാട്
വിശദമാക്കാമോ;
(ബി)
പ്രളയാനന്തരം
മണ്ണിലും
കാലാവസ്ഥയിലുമുണ്ടായ
മാറ്റങ്ങള്‍ പുതിയ
കൃഷിരീതികള്‍
അവലംബിക്കുന്നതിനുള്ള
സാധ്യതയായി കാണാനാകുമോ;
വ്യക്തമാക്കുമോ;
(സി)
പ്രളയജലം
ഒഴുകിയിറങ്ങിയ
കൃഷിസ്ഥലങ്ങളില്‍
മണ്ണിന്റെ സ്വഭാവവും
ഘടനയും മാറിയതിനാല്‍
ജൈവകൃഷിക്ക്
അനുയോജ്യമായ അന്തരീക്ഷം
ഉരുത്തിരിഞ്ഞിട്ടുള്ളതായി
എന്തെങ്കിലും വിവരം
ലഭ്യമായിട്ടുണ്ടോ?
പാലക്കാട്
ജില്ലയില്‍ കെ.എല്‍.യു
ലഭിക്കുന്നതിനുള്ള കാലതാമസം
3441.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
രണ്ടു വര്‍ഷത്തിനകം
പാലക്കാട് ജില്ലയില്‍
കെ.എല്‍.യു വിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും,
ഇതില്‍ എത്ര
അപേക്ഷകളില്‍ തീരുമാനം
എടുത്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
അപേക്ഷകളില്‍
തീരുമാനം
എടുക്കുന്നതിനു
കാലതാമസം ഉണ്ടെങ്കില്‍
അതിനുള്ള കാരണങ്ങള്‍
വ്യക്തമാക്കാമോ?
പ്രളയത്തെ
തുടര്‍ന്ന് തോട്ടം മേഖല
നേരിടുന്ന പ്രശ്നങ്ങള്‍
3442.
ശ്രീ.എം.
വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തെ
തുടര്‍ന്ന് തോട്ടം മേഖല
നേരിടുന്ന പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രളയം
സൃഷ്ടിച്ച
പ്രതിസന്ധിയില്‍
നിന്നും കരകയറാന്‍
ഭൂമിയുടെ ഘടനയില്‍
മാറ്റം വരുത്താതെ മറ്റു
വിളകളും കൃഷി ചെയ്യാന്‍
അനുമതി നല്‍കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
പശ്ചിമഘട്ട കൃഷി
പരിസ്ഥിതി
സൗഹൃദമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
അനൗദ്യോഗിക
മെമ്പര്‍മാര്‍ക്ക്
നല്‍കിവരുന്ന സിറ്റിംഗ് ഫീസ്
3443.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭവന്
സമിതികള്‍, ജില്ലാ
കര്‍ഷകവികസന പദ്ധതികള്‍
എന്നിവയില്‍
പങ്കെടുക്കുന്ന
അനൗദ്യോഗിക
മെമ്പര്‍മാര്‍ക്ക്
നല്‍കിവരുന്ന സിറ്റിംഗ്
ഫീസ് എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അവസാനമായി
ഈ തുക പുതുക്കി
നിശ്ചയിച്ചത് എന്നാണ്;
(സി)
കാലാനുസൃതമായി
പ്രസ്തുത സിറ്റിംഗ്
ഫീസില്‍ വര്‍ദ്ധനവ്
നടത്താന്‍ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ?
ആലത്തൂര്‍ എരിമയൂര്‍
കേരഗ്രാമം പദ്ധതി
3444.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
ആലത്തൂര്‍, എരിമയൂര്‍
പഞ്ചായത്തുകളെ തമ്മില്‍
സംയോജിപ്പിച്ച്
നടത്തുന്ന കേരഗ്രാമം
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതിയെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനത്തിനായി
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;ഏതെല്ലാം
തരത്തിലുള്ള ഫണ്ടാണ്
കേരഗ്രാമത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെലവഴിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
(സി)
കേരഗ്രാമം
പദ്ധതിപ്രകാരം
എന്തെല്ലാം
ആനുകൂല്യങ്ങള്‍
കര്‍ഷകര്‍ക്ക്
ലഭിക്കുമെന്ന്
വിശദീകരിക്കാമോ?
സഹസ്ര
സരോവരം പദ്ധതി
3445.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സഹസ്ര
സരോവരം
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ; പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നാളിതുവരെ
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സഹസ്ര
സരോവരം പദ്ധതി
3446.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സഹസ്ര
സരോവരം പദ്ധതി പ്രകാരം
ഏതെല്ലാം
ക്ഷേത്രങ്ങളുടെ കുളം
നവീകരിക്കുന്നതിന്
ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
തിരുവമ്പാടി
നിയോജകമണ്ഡലത്തിലെ
മുത്താലം ശ്രീ ദുര്‍ഗാ
ഭഗവതി ക്ഷേത്രത്തിലെ
കുളം നവീകരിക്കുന്നതിന്
ധനസഹായം
ആവശ്യപ്പെട്ടുകൊണ്ടുള്ള
അപേക്ഷ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
അപേക്ഷയുടെ നിലവിലെ
അവസ്ഥ വിശദമാക്കുമോ;
(ഡി)
ധനസഹായം
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പ്ലാന്റ്
ഹെല്‍ത്ത് ക്ലിനിക്കുകള്‍
3447.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭവനുകള്‍ക്ക്
കീഴില്‍ പ്ലാന്റ്
ഹെല്‍ത്ത്
ക്ലിനിക്കുകള്‍
നിലവിലുണ്ടോ;എങ്കില്‍
സംസ്ഥാനത്ത് എത്ര
പ്ലാന്റ് ഹെല്‍ത്ത്
ക്ലിനിക്കുകള്‍
ഉണ്ടെന്നതിന്റെ കണക്ക്
ജില്ല തിരിച്ച്
വിശദമാക്കുമോ;
(ബി)
പ്ലാന്റ്
ഹെല്‍ത്ത്
ക്ലിനിക്കുകള്‍
സ്ഥാപിക്കുക വഴി
കാര്‍ഷിക മേഖലയില്‍
ഉണ്ടായിട്ടുളള നേട്ടം
എന്താണ് എന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
കൂടുതല്‍ പ്ലാന്റ്
ഹെല്‍ത്ത്
ക്ലിനിക്കുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ?
കേരഗ്രാമം
3448.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളെയാണ്
കേരഗ്രാമം പദ്ധതിയില്‍
ഉള്പ്പെടുത്തിയ്യുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിലൂടെ
കര്‍ഷകര്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
ഹരിതകേരളം
പദ്ധതി
3449.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ?
ചെരിവുകള്‍
സുസ്ഥിരപ്പെടുത്തുന്ന പദ്ധതി
3450.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിന്റെ
ആഭിമുഖ്യത്തില്‍
മണ്ണിടിച്ചിലുള്ള
സ്ഥലങ്ങളിലെ ചെരിവുകള്‍
സുസ്ഥിരപെടുത്തുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര കോടി
രൂപയാണ് 2018-19
ബഡ്ജറ്റില്‍
വകയിരുത്തിയിരിക്കുന്നത്;
ഇതില്‍ എത്രകോടി
രൂപയാണ് നാളിതുവരെ
ചെലവഴിച്ചിരിക്കുന്നത്;
(സി)
സംസ്ഥാനത്തെ
ഏതൊക്കെ ജില്ലകളിലാണ്
പ്രസ്തുത പ്രവര്‍ത്തനം
നടപ്പാക്കിയിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ?
ജലാശയങ്ങള്‍
പുനരുജീവിപ്പിക്കുന്നതിനായി
പദ്ധതി
3451.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലാശയങ്ങള്‍
പുനരുജീവിപ്പിക്കുന്നതിനായി
കൃഷി വകുപ്പിന്റെ
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര
കോടി രൂപയാണ് 2018-19
ബഡ്ജറ്റില്‍
വകയിരുത്തിയിരിക്കുന്നത്;
(സി)
ഇതില്‍
എത്ര ശതമാനമാണ്
ചെലവഴിച്ചത്;
(ഡി)
ഏതെല്ലാം ജില്ലകളിലാണ്
കൃഷി വകുപ്പ് പ്രസ്തുത
പ്രവര്‍ത്തനം
നടപ്പിലാക്കിയത്; ജില്ല
തിരിച്ച് കണക്കുകള്‍
ലഭ്യമാക്കാമോ?
വെജിറ്റബിള്‍
ആന്റ് ഫ്രൂട്ട് പ്രൊമോഷന്
കൗണ്‍സിലിന് പ്രത്യേക
പാക്കേജ്
3452.
ശ്രീ.കെ.വി.വിജയദാസ്
,,
മുരളി പെരുനെല്ലി
,,
സജി ചെറിയാന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയംമൂലം
തകര്‍ന്ന കാര്‍ഷിക
മേഖലയുടെ
പുനരുജ്ജീവനത്തിനായി
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്ന
നൂതന പദ്ധതികളില്‍
വെജിറ്റബിള്‍ ആന്റ്
ഫ്രൂട്ട് പ്രൊമോഷന്
കൗണ്‍സിലിന് പ്രത്യേക
പാക്കേജ്
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വി.എഫ്.പി.സി.കെ.യുടെ
നേതൃത്വത്തില്‍
സംസ്ഥാനത്ത് മാതൃകാ
പഴത്തോട്ടം
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കൃഷി
വകുപ്പും
വി.എഫ്.പി.സി.കെ.യും
ചേര്‍ന്ന് നടപ്പാക്കി
വരുന്ന ജൈവവൈവിധ്യ
സംരക്ഷണ പദ്ധതി പ്രകാരം
ഏതെല്ലാം പരമ്പരാഗത
ഇനങ്ങളുടെ സംരക്ഷണവും
വംശവര്ദ്ധനയുമാണ്
ലക്ഷ്യമിടുന്നതെന്ന്
വി.എഫ്.പി.സി.കെ.വ്യക്തമാക്കാമോ?
കാര്‍ഷികമേഖലയുടെ
അഭിവൃദ്ധി
3453.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പു സാമ്പത്തിക
വര്‍ഷം കാര്‍ഷിക
മേഖലയുടെ
അഭിവൃദ്ധിക്കായി കൃഷി
വകുപ്പ് നടപ്പിലാക്കി
വരുന്ന പുതിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(ബി)
ഹൈടെക്
അഗ്രികള്‍ച്ചര്‍, ജൈവ
കൃഷി പ്രോല്‍സാഹനം,
സുജലം, സുഫലം
പദ്ധതികള്‍ ഇവയിലൂടെ
ഉദ്ദേശിച്ച പുരോഗതി
കൈവരിക്കാന്‍
സാധിച്ചിട്ടുണ്ടോ;
എങ്കില്‍
ഓരോന്നിലൂടെയും
കൈവരിച്ച നേട്ടങ്ങള്‍
എന്തെല്ലാമാണ്
വിശദമാക്കുമോ;
(സി)
നെല്‍കൃഷിയുടെ
വ്യാപനത്തിനും
പ്രോല്‍സാഹനത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചു
നടപ്പിലാക്കി വരുന്നത്;
ആയതിന്റെ
അടിസ്ഥാനത്തില്‍
നെല്ലുല്പാദനത്തില്
കൈവരിച്ച നേട്ടം
വിശദമാക്കാമോ;
(ഡി)
കാര്‍ഷിക
ഉല്പന്നങ്ങളുടെ
മൂല്യവര്‍ദ്ധനവിനും,
അവയില്‍ നിന്നും
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിനും
കര്‍ഷകരുടെ
ഉല്‍പ്പന്നങ്ങള്‍ക്ക്
ന്യായമായ വില
ലഭ്യമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
3454.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
കാര്‍ഷിക കടാശ്വാസ
കമ്മീഷന്
സിറ്റിംഗിലൂടെ എത്ര തുക
അവാര്‍ഡായി
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഫലമായി എത്ര
കര്‍ഷകര്‍ക്കു ഗുണം
ലഭ്യമായിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ?
ആലത്തൂരില്‍
ഉരുൾപൊട്ടൽ മൂലം ഭൂമി
നഷ്ടപ്പെട്ടവര്ക്ക്എസ്.ഡി.ആര്.എഫില്‍
നിന്നുള്ള സഹായം
3455.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉരുള്‍പൊട്ടല്‍
മൂലം ഭൂമിയും മറ്റും
നഷ്ടപ്പെട്ടവര്‍ക്ക്
നല്കുന്ന
എസ്.ഡി.ആര്.എഫില്‍
നിന്നുള്ള സഹായം ഒരു
ഹെക്ടറിന് എത്ര രൂപ
വീതമാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആലത്തൂര്‍
കൃഷി അസിസ്റ്റന്റ്
ഡയറക്ടര്‍ ഓഫീസിന്റെ
പരിധിയില്‍ ഉള്‍പ്പെട്ട
കിഴക്കഞ്ചേരി,
ആലത്തൂര്‍
പഞ്ചായത്തുകള്‍ക്ക്
പ്രസ്തുത ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഗുണഭോക്താക്കള്‍ക്ക്
അത് എപ്പോള്‍
ലഭ്യമാകുമെന്ന്
അറിയിക്കാമോ;
(ഡി)
എത്ര
രൂപയുടെ നാശനഷ്ടമാണ്
കണക്കാക്കിയിട്ടുളളതെന്നും
വ്യക്തമാക്കാമോ?
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
പദ്ധതികൾ
3456.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
കൃഷി വകുപ്പ്
മുഖാന്തിരം
നടത്തിവരുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
ജൈവകൃഷിയുമായി
ബന്ധപ്പെട്ട എന്തെല്ലാം
പദ്ധതികളാണ് പുതിയതായി
ആവിഷ്ക്കരിച്ചിട്ടുള്ളത്
എന്നും എന്തെല്ലാം
പദ്ധതികളാണ് ഇപ്പോള്‍
നടപ്പിലാക്കിയിട്ടുള്ളത്
എന്നും വിശദമാക്കാമോ?
പച്ചക്കറി
ഉത്പാദനം
3457.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനു
വേണ്ടി കൃഷി വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;
ഉത്പന്നങ്ങളുടെ വിപണനം
നടത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇടവിള
കൃഷിക്കായി എന്തെല്ലാം
സഹായങ്ങളാണ്
കര്‍ഷകര്‍ക്കായി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
പൂര്‍ണ്ണമായും
ജൈവകൃഷി
നടപ്പിലാക്കുന്നതിന്
കൃഷിവകുപ്പിന്
പദ്ധതിയുണ്ടോ; പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ലഭിക്കുകയെന്ന്
വിശദീകരിക്കുമോ?
ഹോര്‍ട്ടികോര്‍പ്പ് വഴിയുള്ള
പച്ചക്കറിവിതരണം
3458.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹോര്‍ട്ടികോര്‍പ്പ്
വിതരണം ചെയ്യുന്ന
പച്ചക്കറികളുടെ
സംഭരണരീതി എപ്രകാരമാണ്
;
(ബി)
വിഷരഹിതമായ
പച്ചക്കറികള്‍ എന്ന
വ്യജേന
ഹോര്‍ട്ടികോര്‍പ്പ്
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
സ്ഥാപനങ്ങളും, സ്വകാര്യ
സ്ഥാപനങ്ങളും അന്യ
സംസ്ഥാനങ്ങളില്‍
നിന്നും പച്ചക്കറികള്‍
സംഭരിച്ചു വിപണനം
ചെയ്യുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇപ്രകാരമുള്ള
ചൂഷണം തടയുന്നതിനായി
പച്ചക്കറികളിലെ വിഷാംശ
പരിശോധന
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
ഇതിനകം
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ഡി)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പഴം, പച്ചക്കറികളുടെ
പരിശോധനയ്ക്ക്
എന്തെല്ലാം മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാര്‍
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
പഴം
പച്ചക്കറി എന്നിവകളില്‍
കീടനാശിനി ഉപയോഗം
3459.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്ന് വരുന്ന
പച്ചക്കറി, പഴങ്ങള്‍
എന്നിവയില്‍ കൂടിയ
തോതില്‍ കീടനാശിനികള്‍
ഉപയോഗിക്കുന്നത്
കണക്കിലെടുത്ത് ഇവ
പരിശോധിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇവ
പരിശോധിക്കുന്നതിന്
സംസ്ഥാനത്ത് ലാബുകള്‍
നിലവിലുണ്ടോ;പുതിയതായി
ലാബുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
വിഷരഹിത
പച്ചക്കറി ഉറപ്പാക്കൽ
3460.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഷരഹിത പച്ചക്കറി
ഉറപ്പാക്കാന്‍ കൃഷി
വകുപ്പ് എന്തെല്ലാം
സംവിധാനങ്ങള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
ആഭ്യന്തര
പച്ചക്കറിയിലും
അന്യസംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
പച്ചക്കറിയിലുമുള്ള
രാസവസ്തുക്കള്‍
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ട്;
(സി)
പച്ചക്കറി
പരിശോധനയ്ക്കായി കൃഷി
വകുപ്പില്‍ മൊബൈല്‍
ലബോറട്ടറി
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
പരിശോധനയിലെ
കണ്ടെത്തലുകള്‍
വ്യക്തമാക്കുമോ?
പഴം,
പച്ചക്കറി ഉല്പാദന സംസ്കരണ
വിപണന യൂണിറ്റുകള്‍
3461.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തില്‍
കൃഷി വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
പ്രവര്‍ത്തിക്കുന്ന
പഴം, പച്ചക്കറി
ഉല്പാദന, സംസ്കരണ,
വിപണന യൂണിറ്റുകളുടെ
വിവരങ്ങള്‍ ഇനം
തിരിച്ച് പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍
പ്രവര്‍ത്തന
അനുമതിക്കായി
അപേക്ഷിച്ചിട്ടുള്ളതും
ഇതുവരെ അനുമതി
ലഭിക്കാത്തതുമായ
യൂണിറ്റുകളുടെ
വിവരങ്ങള്‍ ഇനം
തിരിച്ച് പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(സി)
ഇലഞ്ഞിയിലെ
പഴം, പച്ചക്കറി സംസ്കരണ
യൂണിറ്റിന്റെ നിലവിലെ
സ്ഥിതി സംബന്ധിച്ച
വിവരം ലഭ്യമാക്കുമോ?
ഒരു
നെല്ലും ഒരു മീനും കൃഷി
3462.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു നെല്ലും ഒരു മീനും
കൃഷി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
കൃഷി നിലങ്ങളിലാണ് ഇത്
നടപ്പാക്കുന്നത്;
(സി)
എത്ര
ഹെക്ടറിലാണ്
കൃഷിചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പ്രസ്തുത
കൃഷി നടപ്പാക്കാന്‍
വകയിരുത്തിയ തുക
വ്യക്തമാക്കുമോ?
അരി
ഉല്പാദനത്തിലെ വർധന
3463.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അരി ഉല്പാദനം
കുറഞ്ഞുവരുന്ന
പ്രവണതയില്‍നിന്ന്
വ്യത്യസ്തമായി, ഈ വർഷം
അരി ഉല്പാദനം
കൂടിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
അരി
ഉല്പാദനം
വര്‍ദ്ധിച്ചതിന്
സഹായകരമായ മാറ്റങ്ങളും
പ്രവര്‍ത്തനങ്ങളും
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം നെല്‍കൃഷി
വ്യാപിപ്പിച്ചതിന്റെ
ഫലങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
അരി
ഉല്പാദനത്തില് സ്വയം
പര്യാപ്തത
കൈവരിക്കുകയെന്ന
ലക്ഷ്യംവച്ച്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
തരിശ്
നിലങ്ങള്‍ കൃഷി
യോഗ്യമാക്കുന്നതിനുളള
നടപടികള്‍
3464.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ഡിവിഷനിലെ തരിശ്
നിലങ്ങള്‍ കൃഷി
യോഗ്യമാക്കുന്നതിനുളള
നടപടികള്‍
വകുപ്പുതലത്തിൽ
സ്വീകരിക്കുന്നതിന്
2018-19 ബഡ്ജറ്റ്
വിഭാവന ചെയ്തിരുന്നോ;
(ബി)
വകുപ്പ്
തലത്തില്‍ തരിശ്
നിലങ്ങള്‍
ഉപയോദപ്രദമാക്കാവുന്നവയുടെ
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
കൃഷിവകുപ്പും
എഞ്ചിനീയറിംഗ് വിഭാഗവും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
പദ്ധതികള്‍
ആരംഭിക്കുന്നതിനുളള
സമയം
നിശ്ചയിച്ചിട്ടുണ്ടോ?
തരിശിട്ട
നെല്പാടങ്ങളില് നെല്‍കൃഷി
3465.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശിട്ട
നെല്പാടങ്ങളില്
നെല്‍കൃഷി
പുനരാരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
;ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
എത്ര
ഏക്കര്‍ സ്ഥലത്താണ്
നെല്‍കൃഷി
പുനരാരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
കൃഷിക്ക്
അനുയോജ്യമായ
നെല്പാടങ്ങള്
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
നെല്‍കൃഷി
വര്‍ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
3466.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര ഹെക്ടര്‍
സ്ഥലത്താണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ നെല്‍കൃഷി
ഉണ്ടായിരുന്നത്;
നെല്‍കൃഷി
വര്‍ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നെല്‍കൃഷി
ഇപ്പോള്‍ എത്ര
ഹെക്ടറായി
വര്‍ദ്ധിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
കേരളത്തിലുണ്ടായ
പ്രളയത്തില്‍
നെല്‍കര്‍ഷകര്‍ക്ക്
എന്തൊക്കെ
നാശനഷ്ടങ്ങളാണ്
ഉണ്ടായിരിക്കുന്നത്;
എത്ര രൂപയുടെ
നഷ്ടമുണ്ടായി;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രളയക്കെടുതിയില്‍
നെല്‍കൃഷിക്കുണ്ടായ
നാശനഷ്ടം പരിഹരിക്കാന്‍
കൃഷി വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
വായ്പയെടുത്ത്
നെല്‍കൃഷി നടത്തി
പ്രളയത്തില്‍ അകപ്പെട്ട
കര്‍ഷകര്‍ക്ക്
പുതിയതായി കൃഷി
ചെയ്യാന്‍ വിത്ത്, വളം
തുടങ്ങിയവ സൗജന്യമായി
അനുവദിച്ചിട്ടുണ്ടോ;
(ഡി)
ഇവരുടെ
വായ്പാ തിരിച്ചടവിന്
എന്തെങ്കിലും പദ്ധതി
സര്‍ക്കാര്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
3467.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര ഹെക്ടറില്‍ അധികം
നെല്‍കൃഷി
വ്യാപിപ്പിച്ചിട്ടുണ്ട്;
(സി)
നെല്‍കൃഷിക്ക്
നാശമുണ്ടായാല്‍
നഷ്ടപരിഹാരം
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നെല്‍കൃഷിക്കു
നല്കുന്ന സബ്സിഡി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടോ?
നെല്‍കൃഷി
പ്രോത്സാഹനം
3468.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
(ബി)
ഇതിന്റെ ഫലമായി
നെല്ലുല്പാദനം
വര്‍ദ്ധിച്ചിട്ടുണ്ടോ?
(സി)
നെല്ലിന്
ഇപ്പോള്‍ നലകി വരുന്ന
സംഭരണ വില എത്രയാണ്;ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
കൃഷി വകുപ്പില്‍
നിന്നും നടപടി
സ്വീകരിക്കുമോ?
ട്രാക്ടര്‍
ലഭ്യതക്കുറവ്
3469.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ട്രാക്ടര്‍
ലഭ്യതക്കുറവ് കാരണം
നിരവധി
നെല്‍ക്കര്‍ഷകര്‍ കൃഷി
ഉപേക്ഷിക്കേണ്ട
സാഹചര്യമുണ്ടോ;
(ബി)
പ്രസ്തുത
കാരണത്താല്‍
ചെല്ലഞ്ചിപ്പാടം
തരിശിട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
നെല്‍കൃഷിയുടെ
വിസ്തീര്‍ണ്ണം
3470.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷിയുടെ
വിസ്തീര്‍ണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതനുസരിച്ച്
നെല്‍കൃഷിയുടെ
വിസ്തീര്‍ണ്ണം എത്ര
ലക്ഷം ഹെക്ടറായി
വര്‍ദ്ധിപ്പിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
കൃഷിക്ക്
അനുയോജ്യമായതും
തരിശിട്ടിരിക്കുന്നതുമായ
നെല്‍പ്പാടങ്ങള്‍
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശമുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ ?
തരിശുനിലങ്ങളിലെ
നെല്‍കൃഷി
3471.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശുനിലങ്ങളില്‍
നെല്‍കൃഷി
ചെയ്യുന്നതിനായി
കൂടുതല്‍ സഹായം കൃഷി
വകുപ്പ് മുഖേന
നല്‍കുന്നതിനായി
ആലോചിച്ചുവരുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പാടശേഖര
സംഘങ്ങളുടെ
നേതൃത്വത്തില്‍
നെല്കൃഷിയിറക്കിയതിന്
ശേഷം കാലാവസ്ഥ
വ്യതിയാനം
മൂലമുണ്ടാകുന്ന നഷ്ടം
വിള ഇന്‍ഷുറന്‍സ് സ്കീം
പോലുള്ള പദ്ധതികളില്‍
കൂടി തിരികെ
ലഭിക്കുന്നതിന്
തടസ്സമായി നില്ക്കുന്ന
മാനദണ്ഡങ്ങള്‍
പരിശോധിച്ച് മാറ്റം
വരുത്തുവാന്‍
തയ്യാറായിട്ടുണ്ടോ;
(സി)
ഇത്തരം
പ്രശ്നങ്ങള്‍ ഭാവിയില്‍
ഉയര്‍ന്ന്
വരാതിരിക്കാനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
വര്‍ഷം
നെല്‍കൃഷിയിറക്കിയ
തരിശുനിലങ്ങളില്‍
കുറെകൂടി വിപുലമായ
രീതിയിലും മറ്റ്
തരിശുനിലങ്ങളിലേക്കും
കൃഷി വ്യാപിപ്പിക്കാന്‍
ഉതകുന്ന രീതിയില്‍
എന്തെല്ലാം പദ്ധതികളാണ്
തയ്യാറാക്കി വരുന്നത്
എന്ന് വിശദമാക്കാമോ?
കുട്ടനാട്ടില്‍
നെല്‍കൃഷി
3472.
ശ്രീ.കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
അടൂര്‍ പ്രകാശ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
നെല്‍കൃഷി
അവസാനിപ്പിക്കാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
വന്‍
നഷ്ടത്തിലായ
നെല്‍കൃഷി
അവസാനിപ്പിച്ചുകൊണ്ട്
കുടിവെള്ള പ്ലാന്റ്
നിര്‍മ്മിക്കണമെന്ന
അഡീഷണല്‍ ചീഫ്
സെക്രട്ടറിയുടെ
അഭിപ്രായത്തോട് വകുപ്പ്
യോജിക്കുന്നുണ്ടോ;
(സി)
കുട്ടനാട്ടിലെ
നെല്‍കൃഷി
പ്രകൃതിക്ക്
അനുയോജ്യമല്ലാത്തതാണെന്ന്
സര്‍ക്കാര്‍
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
അഡീഷണല്‍
ചീഫ് സെക്രട്ടറിയുടെ
പ്രസ്തുത പരാമര്‍ശം
ഏതെങ്കിലും പഠനത്തിന്റെ
അടിസ്ഥാനത്തിലാണോ എന്ന്
വ്യക്തമാക്കാമോ?
കോള്‍നിലങ്ങളില്‍
ഇരുപ്പുകൃഷി
3473.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോള്‍നിലങ്ങളില്‍
ഇരുപ്പുകൃഷി
നടത്തുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഏതെല്ലാം
പാടശേഖരങ്ങളിലാണ്
ഇരുപ്പുകൃഷി
നടപ്പിലാക്കാന്‍
നിശ്ചയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
പ്രസ്തുത പദ്ധതി
പ്രകാരം കര്‍ഷകര്‍ക്ക്
ലഭിക്കുന്നത് എന്ന്
വിശദീകരിക്കുമോ;
(ഡി)
പമ്പിംഗ്
സബ്സിഡിയില്‍
എന്തെങ്കിലും
വര്‍ദ്ധനവ് ഇതിന്റെ
ഭാഗമായി
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
വിശദീകരിക്കുമോ?
മാമം
നാളികേര കോംപ്ലക്സ്
3474.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാമം
നാളികേര കോംപ്ലക്സ്
പ്രവര്‍ത്തനരഹിതമായത്
കാരണം അവിടത്തെ
കോടികള്‍ വിലയുളള
ഉപകരണങ്ങള്‍
നശിച്ചിപോയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലം ബസ് സ്റ്റാന്‍ഡ്
നിര്‍മ്മാണത്തിനായി
വിട്ടു നല്‍കണമെന്ന്
ആറ്റിങ്ങല്‍ നഗരസഭ
അപേക്ഷിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കേരകൃഷി
3475.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
ഹെക്ടര്‍ സ്ഥലത്താണ്
ഇപ്പോള്‍ തെങ്ങ്
കൃഷിയുളളതെന്ന ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(ബി)
കേരകര്‍ഷകര്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കിവരുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രതിസന്ധി
നേരിടുന്ന കേരവ്യവസായം
സംരക്ഷിക്കുന്നതിനായി
കേരകൃഷി
വ്യാപിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നാളികേര
കൃഷിയുടെ വ്യാപനം
3476.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
കാലത്ത് ഏറെ കീര്‍ത്തി
കേട്ടിരുന്ന കേരളത്തിലെ
നാളികേര കൃഷിയുടെ
പാരമ്പര്യം
തിരിച്ചുപിടിക്കുന്നതിനും
നാളികേര കൃഷി
വ്യാപിപ്പിക്കുന്നതിനുമായി
ഏതെങ്കിലും പുതിയ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കേരളത്തിലെ
നാളികേര കര്‍ഷകരെ
സഹായിക്കുന്നതിനായി
നാളികേരത്തിന്റെ
താങ്ങുവില
വര്‍ദ്ധിപ്പിക്കുന്നതിനും
നാശനഷ്ടങ്ങള്‍ക്കുള്ള
നഷ്ടപരിഹാരത്തുക
വര്‍ദ്ധിപ്പിച്ച്
സമയബന്ധിതമായി
നല്കുന്നതിനുമുള്ള
നടപടികൾ
സ്വീകരിക്കുമോ;
(സി)
നാളികേര
ഉല്പന്നങ്ങളുടെ
വെെവിധ്യത്തിനായി
പദ്ധതി
ആവിഷ്കരിക്കുമോ?
നാളികേര
വികസന കൗണ്‍സില്‍
3477.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
വികസന കൗണ്‍സില്‍
പദ്ധതിക്കായി
വകയിരുത്തിയിരിക്കുന്ന
തുകയും അതില്‍ കേന്ദ്ര
സംസ്ഥാന വിഹിതവും
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഏതൊക്കെ സമിതികളാണ്
ഇതിന്റെ ഭാഗമായി
രൂപീകരിച്ചിരിക്കുന്നത്
; വിശദമാക്കാമോ ?
നാളികേര
സംഭരണം
3478.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
സംഭരണത്തിനായി 2018
വര്‍ഷം എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
എത്ര
മെട്രിക് ടണ്‍
നാളികേരമാണ്
സംഭരിച്ചത്;
(സി)
ആര്
വഴിയാണ്
സംഭരിക്കുന്നത്;
(ഡി)
ഏത്
മാസം വരെയുള്ള
സംഭരണത്തിനാണ്
കൃഷിക്കാര്‍ക്ക് തുക
നല്‍കിയത്?
എഞ്ചിന്
ഓയില്‍ ആയി വെളിച്ചെണ്ണ
3479.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശാസ്ത്രീയമായ
പഠനം നടത്തി
വെളിച്ചെണ്ണ എഞ്ചിന്
ഓയില്‍ ആയി ഉപയോഗിക്കണം
എന്ന് ആവശ്യപ്പെട്ട്
രാജീവന്.ജി. നല്കിയ
നിവേദനത്തിന്റെ
തുടര്‍നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പഠനങ്ങള്‍
നടന്നിട്ടുണ്ടോ?
കേരഗ്രാമം
പദ്ധതി
3480.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരകൃഷിയുടെ
വികസനത്തിന്
നടപ്പിലാക്കി വരുന്ന
കേരഗ്രാമം പദ്ധതിയില്‍
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളെ
തിരഞ്ഞെടുത്തിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി ഈ
പഞ്ചായത്തുകള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നത് എന്ന്
വിശദമാക്കാമോ;
(സി)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ കൂടുതല്‍
പഞ്ചായത്തുകളെ
കേരഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കേരഗ്രാമം
പദ്ധതി
3481.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഗ്രാമം
പദ്ധതിയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ പ്രസ്തുത
പദ്ധതിക്കായി
തെരഞ്ഞെടുത്ത
പ്രദേശങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
റബ്ബര്‍
വില സ്ഥിരത ഫണ്ട് സംവിധാനം
3482.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റബ്ബര്‍ വില സ്ഥിരത
ഫണ്ട് സംവിധാനം
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത പദ്ധതി
പ്രകാരം നാളിതുവരെയായി
എത്ര തുകയാണ്
അനുവദിച്ചത്; ആയതില്‍
എത്ര തുക കര്‍ഷകര്‍ക്ക്
നല്‍കിയിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
നടപ്പുവര്‍ഷം
നാളിതുവരെയായി
കര്‍ഷകര്‍ക്ക് റബ്ബര്‍
വില സ്ഥിരത ഫണ്ട്
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത പ്രശ്നം
അടിയന്തരമായി
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
റബ്ബറിന്
കേന്ദ്രസര്‍ക്കാര്‍
നല്‍കുമെന്ന് പറഞ്ഞിരുന്ന
പാക്കേജ്
3483.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബറിന്
കേന്ദ്രസര്‍ക്കാര്‍
നല്‍കുമെന്ന്
പറഞ്ഞിരുന്ന പാക്കേജ്
അനുദിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ബി)
റബ്ബര്‍
വിലയിടിവിന്
പ്രധാനപ്പെട്ട
കാരണങ്ങള്‍
എന്തൊക്കെയാണ്;ഇത്
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ;
(സി)
കേരളത്തിന്
ഈ പ്രതിസന്ധി
മറികടക്കുന്നതിന്
എന്തെങ്കിലും
പ്രത്യേകമായി
ചെയ്യുവാന്‍ കഴിയുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)
കേരളത്തിലെ
റബ്ബര്‍ കര്‍ഷകരെ
സഹായിക്കുന്നതിന്
നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടികളുടെ വിശദവിവരം
നല്‍കുമോ?
റബ്ബറിന്റെ
വിലയിടിവു്
3484.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബറിന്റെ
വിലയിടിയുന്നതു മൂലം
സംസ്ഥാനത്തെ റബ്ബര്‍
കര്‍ഷകര്‍ നേരിടുന്ന
പ്രതിസന്ധി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വില
തകര്‍ച്ച നേരിടുന്ന ഈ
ഘട്ടത്തില്‍
കമ്പോളത്തില്‍
ഇടപെടുന്നതിന് റബ്ബര്‍
ബോര്‍ഡ് വിമുഖത
പ്രകടിപ്പിക്കുന്നുണ്ടോ;
ആയതിന്റെ കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
സ്വാഭാവിക
റബ്ബറിന്റെ
അനിയന്ത്രിതമായ
ഇറക്കുമതി
നിയന്ത്രിക്കുന്നതിന്
സേഫ് ഗാര്‍ഡ് ഡ്യൂട്ടി
ഏര്‍പ്പെടുത്തണമെന്ന
കര്‍ഷകരുടെ ആവശ്യം
കേന്ദ്ര സര്‍ക്കാരിനു
മുന്നില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിലുള്ള
പ്രതികരണം അറിയിക്കുമോ;
(ഡി)
റബ്ബറിനെ
കാര്‍ഷിക വിളയായി
പരിഗണിക്കണമെന്ന
നിര്ദ്ദേശത്തിന്മേലുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
പ്രതികരണം
വ്യക്തമാക്കുമോ?
കര്‍ഷക
ആത്മഹത്യ
3485.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
വര്‍ഷത്തില്‍ നാളിതുവരെ
എത്ര കര്‍ഷകരാണ്
സംസ്ഥാനത്ത് ആത്മഹത്യ
ചെയ്തിട്ടുള്ളത് ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഓരോ വര്‍ഷത്തിലും
എത്ര കര്‍ഷകരാണ്
ആത്മഹത്യ
ചെയ്തിട്ടുള്ളത്;വിശദമാക്കാമോ?
കാര്‍ഷിക
ആവശ്യങ്ങള്‍ക്ക് സൗജന്യമായി
വെെദ്യുതി
3486.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
കാര്‍ഷിക
ആവശ്യങ്ങള്‍ക്കായി
വെെദ്യുതി കണക്ഷന്
സൗജന്യമായി
നല്‍കിയിരുന്നത് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നിര്‍ത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കര്‍ഷകര്‍ക്ക്
കാര്‍ഷിക
ആവശ്യങ്ങള്‍ക്കായി
വെെദ്യുതി കണക്ഷന്
സൗജന്യമായി
നല്‍കുന്നതിന്
വെെദ്യുതി വകുപ്പുമായി
ചേര്‍ന്ന് നടപടി
സ്വീകരിക്കുമോ ?
കര്‍ഷകര്‍ക്ക്
ഉണ്ടായ നാശനഷ്ടങ്ങള്‍
3487.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയക്കെടുതി
മൂലം നാശനഷ്ടം സംഭവിച്ച
എത്ര കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിക്കഴിഞ്ഞു ; ഇനി
എത്ര പേര്‍ക്ക്
നല്കുവാനുണ്ട് ;
വിശദമാക്കുമോ ;
(ബി)
പ്രളയക്കെടുതി
മൂലം വരുമാനം കുറഞ്ഞ
കര്‍ഷകരുടെ വായ്പകള്‍
എഴുതി തള്ളുവാന്‍
ആവശ്യമായ എന്തെങ്കിലും
തീരുമാനം
എടുത്തിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ?
കര്‍ഷക
പെന്ഷന്
3488.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന ഒന്‍പത്
ഗ്രാമപഞ്ചായത്തുകളുടെ
പരിധിക്കുള്ളില്‍
കര്‍ഷക പെന്ഷന്
വാങ്ങുന്നവരുടെ എണ്ണം
എത്രയെന്ന് പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പെന്ഷന്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്നും
അപേക്ഷ
സമര്‍പ്പിക്കേണ്ടതിന്റെ
വിശദാംശങ്ങളും
നല്‍കാമോ;
(സി)
ഏതുമാസം
വരെയുള്ള പെന്ഷന്
തുകയാണ് വിതരണം
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കാമോ?
കര്‍ഷകര്‍ക്ക്
പെന്ഷന് വര്‍ദ്ധന
3489.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
പെന്ഷന് വര്‍ദ്ധന
വരുത്തിയതിലൂടെ എത്ര
തുകയുടെ അധിക ബാദ്ധ്യത
വകുപ്പിനുണ്ടായിട്ടുണ്ട്
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
എത്ര
കര്‍ഷകര്‍ക്ക് ഇതിന്റെ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ?
ചെങ്ങന്നൂരില്‍ കാര്‍ഷിക
എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ
സേവനങ്ങള്‍
3490.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ദുരന്തത്തില്‍
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ കൃഷി
നശിച്ചവരുടെ വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ
;നഷ്ടപരിഹാരം
നല്കുന്നതില്
സ്വീകരിച്ച നടപടികള്‍
വിവരിക്കുമോ ;
(ബി)
കര്‍ഷകര്‍ക്കുണ്ടായ
നഷ്ടങ്ങളുടെ കണക്കുകള്‍
കൃഷിഭവന്
അടിസ്ഥാനത്തില്‍
നല്‍കാമോ;
(സി)
കാര്‍ഷിക
എന്‍ജിനീയറിംഗ്
വിഭാഗത്തിന്റെ
സേവനങ്ങള്‍ പ്രളയത്തിനു
ശേഷം ചെങ്ങന്നൂരില്‍
എത്രമാത്രം
കാര്യക്ഷമമായിരുന്നെന്ന്
വിവരിക്കാമോ;
(ഡി)
പാടശേഖരങ്ങളുടെ
പുറം ബണ്ട്
ബലപ്പെടുത്തല്‍, പമ്പ്
ഹൗസ് നിര്‍മ്മാണം,
പെട്ടിപറ സ്ഥാപിക്കല്‍
,കേടായ മോട്ടോര്‍
മാറ്റി സ്ഥാപിക്കല്‍
തുടങ്ങിയ
പ്രവര്‍ത്തനങ്ങള്‍ കൃഷി
എന്‍ജിനീയറിംഗ് വിഭാഗം
എത്ര പാടശേഖരങ്ങളില്‍
നടപ്പാക്കിയിട്ടുണ്ട്;
വിവരിക്കാമോ?
പ്രളയം
മൂലം കാര്‍ഷിക മേഖലയിലുണ്ടായ
നഷ്ടം
3491.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
കാര്‍ഷിക മേഖലയിലെ
നഷ്ടങ്ങളെ കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ; ഏത്
ഏജന്‍സിയെയാണ് ഇൗ പഠനം
നടത്തുവാന്‍
നിയോഗിച്ചിരിക്കുന്നത്;
(ബി)
പ്രസ്തുത
ഏജന്‍സി പഠന
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ലഭ്യമാക്കാമോ;
(സി)
പ്രളയം
നടന്നു നൂറുദിവസം
പിന്നിടുമ്പോള്‍
കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
സാധിച്ചിട്ടുള്ളതായി
വിലയിരുത്തുന്നുണ്ടോ;
ഇതിനുളള എന്തൊക്കെ
നടപടികളാണ് നാളിതുവരെ
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ?
കോതമംഗലം
മണ്ഡലത്തിൽ കൃഷിനാശം
സംഭവിച്ചവർക്കുള്ള
നഷ്ടപരിഹാരം
3492.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിന്റെ
ഭാഗമായി കോതമംഗലം
മണ്ഡലത്തില്‍ ഉണ്ടായ
കൃഷിനാശം
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലുണ്ടായ
കൃഷിനാശം വില്ലേജ്
തിരിച്ച്
വ്യക്തമാക്കാമോ; ഓരോ
വില്ലേജിലും എത്ര
തുകയുടെ നാശനഷ്ടങ്ങള്‍
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ കൃഷിനാശം
സംഭവിച്ച മുഴുവന്‍
പേർക്കും നഷ്ടപരിഹാര
തുക വിതരണം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
അതിൽ വിള ഇന്‍ഷുറന്‍സ്
പദ്ധതിയിൽ
അംഗങ്ങളായിട്ടുള്ള
കര്‍ഷകര്‍ക്ക്
ഇന്‍ഷുറന്‍സ് തുക
വിതരണം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
മണ്ഡലത്തിലെ നഷ്ടപരിഹാര
തുകയുടെ വിതരണം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
പ്രളയത്തെ
തുടര്‍ന്ന്
കര്‍ഷകര്‍ക്കുണ്ടായ
നാശനഷ്ടങ്ങള്‍
3493.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍
പെരിന്തല്‍മണ്ണ
മണ്ഡലത്തിലുണ്ടായ
കൃഷിനാശം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര
കര്‍ഷകര്‍ക്ക്
എന്തെല്ലാം തരത്തിലുള്ള
കാര്‍ഷിക നാശനഷ്ടങ്ങള്‍
ഉണ്ടായിട്ടുണ്ട്;
നാശനഷ്ടങ്ങളുടെ
അടിസ്ഥാനത്തില്‍ ഓരോ
കാര്‍ഷിക വിളയ്ക്കും
ഉണ്ടായിട്ടുള്ള
ഉല്പാദനക്കുറവ്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തിലുണ്ടായ
നാശനഷ്ടങ്ങളെ
തുടര്‍ന്ന് ഈ
കര്‍ഷകര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്കാന്
തീരുമാനിച്ചിട്ടുള്ളത്;
എത്രപേര്‍ക്ക്, എത്ര
തുക വീതം, ആകെ എത്ര
രൂപയുടെ ധനസഹായം വിതരണം
ചെയ്തിട്ടുണ്ട്; ഇനി
എത്ര കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായം
നല്കാന്
അവശേഷിക്കുന്നുണ്ടെന്നത്
വിശദമാക്കുമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ കാര്‍ഷിക
വിളകള്‍ക്ക്
നാശനഷ്ടമുണ്ടായ എല്ലാ
കര്‍ഷകര്‍ക്കും
അര്‍ഹതപ്പെട്ട എല്ലാ
സഹായവും നല്‍കുന്നതിനും
വീണ്ടും
കൃഷിയിറക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നാശനഷ്ടമുണ്ടായ
കാര്‍ഷിക വിളയുടെ കണക്ക്
3494.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍
നാശനഷ്ടമുണ്ടായ
കാര്‍ഷിക വിളയുടെ
കണക്കെടുത്തിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
വിളനാശം
സംഭവിച്ച്
കടക്കെണിയിലായ
കര്‍ഷകര്‍ക്ക് വീണ്ടും
കൃഷിയിറക്കുന്നതിനാവശ്യമായ
വിത്തും മറ്റ്
കാര്‍ഷികോപാധികളും
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വിശദീകരിക്കുമോ;
(സി)
പ്രളയത്തില്‍
നാശനഷ്ടം സംഭവിച്ച
കാര്‍ഷിക യന്ത്രങ്ങള്‍,
പമ്പ് സെറ്റുകള്‍
തുടങ്ങിയവയുടെ
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനും
പാടശേഖരങ്ങളിലേക്കുള്ള
വൈദ്യുതി ലൈനുകളും
ട്രാന്‍സ്ഫോര്‍മറുകളും
പുനഃസ്ഥാപിക്കുന്നതിനുമുള്ള
പദ്ധതി
കൃഷിവകുപ്പിനുണ്ടോ ;
വിശദീകരിക്കുമോ;
(ഡി)
പ്രളയാനന്തരം
കൃഷിയിടങ്ങളിലെ
മണ്ണിനുണ്ടായിട്ടുള്ള
മാറ്റം പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
പ്രളയക്കെടുതിയില്‍
നെല്കൃഷിമേഖലയ്ക്കുണ്ടായ
നാശനഷ്ടം
3495.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ആഗസ്റ്റ്
മാസത്തിലുണ്ടായ
പ്രളയക്കെടുതിയില്‍
തൃശൂര്‍ ജില്ലയിലെ
നെല്‍കൃഷിമേഖലയില്‍
വെള്ളം പമ്പ് ചെയ്യുന്ന
മോട്ടോറുകള്‍,
പെട്ടിപറകള്‍,
മോട്ടാേര്തറകള്,
ഷെഡ്ഡുകള്‍
എന്നിവയ്ക്ക് സംഭവിച്ച
നാശനഷ്ടത്തെ
സംബന്ധിച്ച്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവ
പുനഃസ്ഥാപിക്കുന്നതിനായി
എടുത്ത നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
നാശത്തിന്
മതിയായ നഷ്ടപരിഹാരം
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഫാം
ടൂറിസം പദ്ധതി
3496.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറെ
ടൂറിസ്റ്റുകള്‍
സന്ദര്‍ശനം നടത്തുന്ന
മൂന്നാറിന്റെ കവാടമായ
നേര്യമംഗലത്ത്
പെരിയാറിന്റെ തീരത്ത്
ഏക്കറോളം വ്യാപിച്ച്
കിടക്കുന്ന ജില്ലാ
കൃഷിതോട്ടത്തില്‍ ഫാം
ടൂറിസം പദ്ധതി
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ ;
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
കൃഷിതോട്ടത്തില്‍ ഫാം
ടൂറിസം
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
ഫാം
ടൂറിസത്തിന്റെ ഭാഗമായി
എന്തെല്ലാം പദ്ധതികളാണ്
ഇവിടെ നടപ്പിലാക്കാന്‍
കഴിയുന്നത് എന്ന്
പരിശോധിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
വിശദമാക്കാമോ ;
(ഡി)
ടൂറിസ്റ്റുകള്‍
ധാരാളമെത്തുന്ന ടി
സ്ഥലത്ത് ഫാം ടൂറിസം
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ ;
വിശദമാക്കാമോ ?
തരിശ്
ഭൂമിയിലെ കൃഷി
3497.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
നെയ്യാറ്റിന്‍കര
നഗരസഭ,അതിയന്നൂര്‍,
തിരുപുറം, ചെങ്കല്‍,
കാരോട്, കുളത്തൂര്‍
എന്നീ
ഗ്രാമപഞ്ചായത്തുകളിലായി
എത്ര ഏക്കര്‍ തരിശ്
ഭൂമി നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ ;
തരിശ് ഭൂമി നിലവിലുള്ള
സ്ഥലങ്ങളുടെ പേര് വിവരം
വ്യക്തമാക്കുമോ ;
(ബി)
തരിശ്
ഭൂമിയില്‍ ഏതൊക്കെ
തരത്തിലുള്ള കൃഷികള്‍
ചെയ്യാന്‍ സാധിക്കും
എന്ന് വ്യക്തമാക്കുമോ
;
(സി)
തരിശ്
ഭൂമിയില്‍ കൃഷി
ചെയ്യുന്നതിന്
ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
ഏതെങ്കിലും പ്രോജക്ട്
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ
?
തരിശുനില
കൃഷി
3498.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശുനില
കൃഷി
വ്യാപിപ്പിക്കുന്നതിന്
പ്രത്യേക ഫണ്ടുകള്‍
കൃഷി വകുപ്പ്
അനുവദിച്ചിട്ടുണ്ടോ;
(ബി)
ആലത്തൂര്‍
മണ്ഡലത്തില്‍ 'നിറ'
എന്ന സമഗ്ര കാര്‍ഷിക
വികസന പദ്ധതി പ്രകാരം
10 ഹെക്ടര്‍ സ്ഥലത്ത്
തരിശ് നില കൃഷി
നടത്തിയതിന്റെ ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
തരിശു
നില കൃഷി പ്രൊജക്ടിന്
പ്രത്യേകമായി
അനുവദിക്കുന്ന 5 ലക്ഷം
രൂപ
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എപ്പോള്‍
അനുവദിക്കുമെന്ന്
വ്യക്തമാക്കാമോ?
തരിശുപാട
കൃഷി
3499.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജക മണ്ഡലത്തില്‍
എത്രത്തോളം
തരിശുപാടങ്ങളില്‍ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ നെല്‍കൃഷി
ഇറക്കിയിട്ടുണ്ട്;
(ബി)
തരിശുപാട
കൃഷിയ്ക്ക് നിലവില്‍
നല്കുന്ന
ആനുകൂല്യങ്ങളും
പ്രോത്സാഹനങ്ങളും
എന്താണ്;
(സി)
2016
ആഗസ്റ്റിനു ശേഷം
സംഭരിച്ച നെല്ലിന്റെ
അളവ് വ്യക്തമാക്കാമോ;
ഏതെല്ലാം ഏജന്‍സി
വഴിയാണ് നെല്ല്
സംഭരിച്ചത്;
(ഡി)
2016-17-ലും
2017-18-ലും
നെല്‍കൃഷിയ്ക്കായി
ആറന്മുള മണ്ഡലത്തില്‍
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്?
പാടങ്ങളില്‍
കൃഷിയിറക്കുന്നവര്‍ക്ക്
നല്കുന്ന സഹായങ്ങള്‍
3500.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര ഹെക്ടര്‍
സ്ഥലത്ത് കൃഷി
ചെയ്യുന്നുണ്ട്;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര ഹെക്ടര്‍ സ്ഥലത്ത്
കൃഷിചെയ്തിരുന്നു;
(സി)
പുതുതായി
എത്ര ഹെക്ടര്‍ സ്ഥലത്ത്
കൃഷി ചെയ്യുവാന്‍
കഴിഞ്ഞിട്ടുണ്ട്;
(ഡി)
തരിശു
നെല്‍പ്പാടങ്ങളില്‍
കൃഷിയിറക്കുന്നവര്‍ക്ക്
എന്തൊക്കെ സഹായങ്ങള്‍
ലഭ്യമാക്കുന്നതിനാണ്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
രാസവള
വിഹിതം
3501.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഒ. ആര്. കേളു
,,
കെ.കുഞ്ഞിരാമന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാസവളങ്ങളുടെ
കേന്ദ്ര വിഹിതം
വെട്ടിക്കുറച്ചതിനാല്‍
സംസ്ഥാനത്ത് യൂറിയ,
പൊട്ടാഷ് തുടങ്ങിയവയുടെ
ക്ഷാമം
രൂക്ഷമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
കേരളത്തിനുള്ള രാസവള
വിഹിതം
വെട്ടിക്കുറയ്ക്കാനുണ്ടായ
സാഹചര്യം എന്താണെന്ന്
അറിയിക്കാമോ;
(സി)
പ്രളയത്തിന്
ശേഷം കാര്‍ഷിക മേഖലയുടെ
പുനരുജ്ജീവന
പ്രവര്‍ത്തനങ്ങള്‍
സജീവമാകുന്ന ഈ
സമയത്തുണ്ടായ രൂക്ഷമായ
വളം ക്ഷാമം ഏതെല്ലാം
വിളകളെയാണ്
പ്രതികൂലമായി
ബാധിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വളത്തിന്റെ
ക്ഷാമത്തോടൊപ്പം
വിലയിലുണ്ടായിട്ടുള്ള
വര്‍ദ്ധനവ്
ഉല്പാദനക്ഷമതയെ സാരമായി
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
രാസവളങ്ങളുടെ
ലഭ്യതക്കുറവ്
3502.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
രാസവളങ്ങളുടെ
ലഭ്യതക്കുറവ്
ഉണ്ടായിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദമാക്കാമോ?
കാര്‍ഷിക
വായ്പകള്‍ക്ക് പ്രഖ്യാപിച്ച
മൊറട്ടോറിയം
3503.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വായ്പകള്‍ക്ക്
പ്രഖ്യാപിച്ച
മൊറട്ടോറിയത്തിനു ഏത്
തീയതി വരെയാണ്
പ്രാബല്യം;ഏത്
തരത്തിലുള്ള വായ്പകളാണ്
മൊറട്ടോറിയത്തിന്റെ
പരിധിയില്‍
ഉള്‍പ്പെടുന്നത്;
വിശദമാക്കാമോ;
(ബി)
മൊറട്ടോറിയം
നിലനില്‍ക്കെ വായ്പ
തിരിച്ചടവ്
മുടങ്ങിയാല്‍ അനന്തര
നടപടിയുമായി ബാങ്ക്
അധികൃതര്‍ മുന്നോട്ട്
പോവുകയാണെങ്കില്‍
വായ്പയെടുത്ത കര്ഷകന്
മൊറട്ടോറിയത്തിന്റെ
ആനുകൂല്യം ലഭിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്യേണ്ടത്;അറിയിക്കാമോ;
(സി)
ഇത്തരത്തില്‍
സര്‍ക്കാര്‍ ഉത്തരവ്
നിലനില്‍ക്കെ അതിനെതിരെ
പ്രവര്‍ത്തിക്കുന്ന
ധനകാര്യ
സ്ഥാപനങ്ങള്‍ക്കെതിരെ
സ്വീകരിക്കാവുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
കര്‍ഷകരുടെ
കടങ്ങള്‍ക്ക് മൊറൊട്ടോറിയം
3504.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
സര്‍വ്വതും നഷ്ടപ്പെട്ട
കര്‍ഷകരുടെ
കടങ്ങള്‍ക്ക്
മൊറൊട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
വിവിധ
സഹകരണ ബാങ്കുകളില്‍
നിന്നും വായ്പ എടുത്ത
കര്‍ഷകരുടെ വായ്പയുടെ
പലിശ മൊറട്ടോറിയം
കാലാവധി കഴിഞ്ഞതിനുശേഷം
ഈടാക്കാനുള്ള സഹകരണ
ബാങ്കിന്റെ തീരുമാനം
കൃഷിവകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വ്യവസ്ഥകള്‍ക്ക് മാറ്റം
വരുത്തി മോറട്ടോറിയം
കാലാവധിയില്‍ പലിശ
പൂര്‍ണ്ണമായും ഇളവ്
ചെയ്യാന്‍ കൃഷി വകുപ്പ്
സഹകരണ ബാങ്കുകളില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ?
നീര
പാനീയങ്ങള്‍ ഏകീകൃത
ബ്രാന്‍ഡാക്കാനുള്ള പദ്ധതി
3505.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീരയുടെ
ഉല്പാദനം കുറയാനുണ്ടായ
സാഹചര്യമെന്തെന്നും
ഉല്പാദനക്കുറവ്
കയറ്റുമതിയെ എപ്രകാരം
ബാധിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
നീര
പാനീയങ്ങള്‍ ഏകീകൃത
ബ്രാന്‍ഡാക്കാനുള്ള
പദ്ധതി നിലവിലുണ്ടോ;
എങ്കില്‍ ഇതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൃഷി ഓഫീസര്‍ തസ്തികയിലെ
ഒഴിവുകള്‍
3506.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പില്‍
കൃഷി ഓഫീസര്‍മാരുടെ ആകെ
എത്ര തസ്തികകള്‍
ഉണ്ടെന്നും ഇതില്‍
എത്രയെണ്ണം
ഒഴിഞ്ഞുകിടക്കുകയാണെന്നും
എത്ര ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്ട്ട്ചെയ്തിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
കൃഷി
ഓഫീസര്‍മാരുടെ ഒഴിവുള്ള
കൃഷിഭവനുകളുടെ എണ്ണവും
പേരും വ്യക്തമാക്കാമോ;
(സി)
കാര്‍ഷിക-കാര്‍ഷികാനുബന്ധ
പദ്ധതികള്‍ ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
കൃഷി ഓഫീസര്‍മാരുടെ
ഒഴിവുകള്‍ നികത്താത്തത്
തടസമാകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
കൃഷി
വകുപ്പിലെ ഉദ്യോഗസ്ഥ
ഒഴിവുകള്‍
3507.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍, ജില്ലാ
കൃഷി ഓഫീസര്‍ അടക്കം
എത്ര
ഉദ്യോഗസ്ഥന്മാരുടെ
ഒഴിവുകള്‍ നിലവില്‍
ഉണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
ഒഴിവുകള്‍
എത്രയും പെട്ടന്ന്
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കൃഷി
വകുപ്പില്‍ കാസര്‍ഗോഡ്
ജില്ലയിലുളള തസ്തികകള്‍
3508.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കൃഷിവകുപ്പില്‍ എത്ര
തസ്തികകളാണുള്ളതെന്ന്
ഉദ്യോഗപ്പേര് സഹിതം
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഇപ്പോള്‍ ഏതെല്ലാം
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുവെന്നും
എത്രകാലമായിട്ടാണ് ഈ
ഒഴിവ് തുടരുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സ്രക്കാര്‍ കാസര്‍ഗോഡ്
ജില്ലയില്‍നിന്ന്
കൃഷിവകുപ്പിലെ എത്ര
ഉദ്യോഗസ്ഥന്മാരെയും
ജീവനക്കാരെയും സ്ഥലം
മാറ്റിയിട്ടുണ്ടെന്നും
പകരം ആളെ നിയമിച്ചതിന്
ശേഷമാണോ സ്ഥലംമാറ്റം
നല്‍കിയതെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം ജില്ലയില്‍ ഒരേ
തസ്തികയില്‍ എത്ര
പ്രാവശ്യം സ്ഥലംമാറ്റം
നടന്നുവെന്നും ഏതെല്ലാം
തസ്തികകളായിരുന്നു
അവയെന്നും
വ്യക്തമാക്കാമോ;
(ഇ)
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍ എപ്പോള്‍
നികത്തുമെന്ന്
വ്യക്തമാക്കാമോ?
കൃഷി
വകുപ്പില്‍ സ്പെഷ്യല്‍
റൂള്‍സ്
3509.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൃഷി
വകുപ്പില്‍ സ്പെഷ്യല്‍
റൂള്‍സ്
നടപ്പിലാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വാഴ
കര്‍ഷകര്‍
3510.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ വാഴ
കര്‍ഷകര്‍ക്ക് അവര്‍
ഉത്പാദിപ്പിക്കുന്ന
മുഴുവന്‍ കുലകളും
വില്ക്കാന് പറ്റാത്ത
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പല
കര്‍ഷക സംഘങ്ങളും ഈ
വര്‍ഷം കുലകള്‍
വാങ്ങുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
കര്‍ഷകര്‍
ഉത്പാദിപ്പിക്കുന്ന
മുഴുവന്‍ ഉത്പന്നങ്ങളും
വാങ്ങുന്നതിന്
കാട്ടാക്കട താലൂക്കില്‍
എന്തെല്ലാം സംവിധാനം
ആണ് ചെയ്തിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
3511.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി,
പേരാമ്പ്ര വെളിയന്നൂര്‍
ചല്ലിയില്‍
കൃഷിയിറക്കിയ കര്‍ഷക
ഗ്രൂപ്പുകള്‍ക്ക് മഴ
കാരണം നെല്‍കൃഷി
നശിച്ചതിനാല്‍ ഭീമമായ
നഷ്ടം സംഭവിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വിള
ഇന്‍ഷുറന്‍സ് പദ്ധതി
പ്രകാരം കര്‍ഷകര്‍ക്ക്
ലഭിക്കേണ്ട നഷ്ടപരിഹാരം
നല്കാന്
കഴിയാത്തതിനുള്ള കാരണം
പരിശോധിച്ച് പരിഹാര
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ;
(സി)
വെളിയന്നൂര്‍
ചല്ലിയില്‍
നെല്‍കൃഷിക്കായി
നിലമൊരുക്കലിന്റെ
ഭാഗമായി തോട്
വെട്ടിയതിന്
കര്‍ഷകര്‍ക്ക് ചെലവായ
തുക ഏതെങ്കിലും
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തിരികെ
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ടി പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ?
ചെങ്കല്‍
പഞ്ചായത്തിലെ കൃഷിനാശം
3512.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാര്‍
ഡാം
മുന്നറിയിപ്പില്ലാതെ
തുറന്നത് കാരണം
ചെങ്കല്‍ പഞ്ചായത്തിലെ
ഏക്കര്‍ കണക്കിന് കൃഷി
നശിക്കാന്‍
ഇടയായിട്ടുണ്ടോ;
(ബി)
ഡാമുകള്‍
തുറന്നു വിടുന്നതിനു
മുന്‍പ് കര്‍ഷകരെ
അറിയിക്കാന്‍ കൃഷി
വകുപ്പ് ജലവിഭവ
വകുപ്പുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ ഹരിതകേരളം
പദ്ധതി
3513.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കിയിട്ടുള്ള
വിവിധ പദ്ധതികളുടെ
കൃഷിഭവന് തിരിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എത്ര സ്ഥലം
തരിശുവിമുക്തമാക്കി
കൃഷി ചെയ്യുവാനായെന്നത്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
നടത്താനിരിക്കുന്ന
തുടര്‍
പ്രവര്‍ത്തനങ്ങളുടെ
വിവരണം നല്‍കാമോ?
ജൈവ
വൈപ്പിന്‍ പദ്ധതി
3514.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പിന്റെ
അനുവാദം കിട്ടിയ ജൈവ
വൈപ്പിന്‍ പദ്ധതി
നടപ്പില്‍
വരുത്തുന്നതിന്
നിലവില്‍ തടസ്സങ്ങള്‍
ഉണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
കാര്‍ഷിക
ഉത്പാദനത്തിനും
മല്‍സ്യ
ഉല്‍പ്പാദനത്തിനും
ഇരട്ട പ്രാധാന്യവും
കാർഷിക മേഖലയ്ക്ക് ജൈവ
സവിശേഷതയും
ഉറപ്പുവരുത്തുന്ന
പ്രസ്തുത പദ്ധതിയുടെ
തുടര്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
ചാത്തന്‍ചാല്‍
കാര്‍ഷിക വികസന പദ്ധതി
3515.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടി - കാടുകുറ്റി
ഗ്രാമപഞ്ചായത്തുകളിലായി
ഉള്‍പ്പെട്ടുകിടക്കുന്ന
ചാത്തന്‍ചാല്‍ കാര്‍ഷിക
വികസന പദ്ധതിയ്ക്കായി
കെ.എല്‍.ഡി.സി. മുഖേന
സമര്‍പ്പിച്ച പ്രോജക്ട്
ആര്.ഐ.ഡി.എഫ്. 24 ല്‍
ഉള്‍പ്പെടുത്തി
നബാര്‍ഡ് സഹായത്തോടെ
നടപ്പാക്കുന്നതിനായി
നടപടി
സ്വീകരിച്ചുവെങ്കിലും
ധനകാര്യവകുപ്പിന്റെ
അനുമതി ലഭിയ്ക്കാതെ
വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചാത്തന്‍ചാല്‍
കാര്‍ഷിക വികസന പദ്ധതി
നടപ്പാക്കുന്നതിന്
അനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വി.എഫ്.പി.സി.കെ.
യിലെ ജീവനക്കാരുടെ പെൻഷൻ
പദ്ധതി
3516.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
വി.എഫ്.പി.സി.കെ. എന്ന
സ്ഥാപനത്തിന് സ്പെഷ്യൽ
റൂൾസ്
ബാധകമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിലെ
ജീവനക്കാർക്ക് ഏത് തരം
പെന്ഷന് പദ്ധതിയാണ്
നടപ്പിലാക്കിയിരിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
ഈ
സ്ഥാപനത്തിലെ
ജീവനക്കാരെ കൃഷിവകുപ്പോ
ധനകാര്യവകുപ്പോ
നിര്‍ദ്ദേശം നല്‍കാതെ
ദേശീയ പെന്ഷന്
പദ്ധതിയില്‍
ചേര്‍ത്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
പ്ലാന്റേഷന്
കോര്പ്പറേഷന്
എസ്റ്റേറ്റുകളിലെ
തൊഴിലാളികള്‍
3517.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ എത്ര
എസ്റ്റേറ്റുകളാണ്
ഉള്ളത്;ഇതില്‍ എത്ര
ഹെക്ടര്‍
സ്ഥലമുണ്ട്;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
എസ്റ്റേറ്റുകളില്‍ ജോലി
ചെയ്യുന്നതിന് എത്ര
തൊഴിലാളികളാണ്
വേണ്ടത്;നിലവില്‍ എത്ര
തൊഴിലാളികള്‍ ജോലി
ചെയ്യുന്നുണ്ട്;വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
തൊഴിലാളികളുടെ
എണ്ണക്കുറവ് ജില്ലയിലെ
പ്ലാന്റേഷന്റെ
പ്രവര്‍ത്തനത്തെ
ബാധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
കൂടുതല്‍ തൊഴിലാളികളെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
ഗുണനിലവാരമുള്ള
നടീല്‍ വസ്തുക്കള്‍
3518.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണനിലവാരമുള്ള നടീല്‍
വസ്തുക്കള്‍
ആവശ്യാനുസരണം
പൂര്‍ണ്ണമായും
ഉല്പാദിപ്പിക്കാന്
നടപടി സ്വീകരിക്കുമോ;
(ബി)
ആയതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കര്‍ഷകര്‍ക്കായി
പഠനക്ലാസ്സുകള്‍
3519.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
കൃഷി സംബന്ധമായ
കാര്യങ്ങളില്‍ കൃത്യത
വരുത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
പഠന ക്ലാസ്സുകള്‍ കൃഷി
വകുപ്പ് നടത്തി
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
കര്‍ഷകര്‍ക്കായി
മുഖാമുഖമുള്ള
പഠനക്ലാസ്സുകള്‍
സംഘടിപ്പിക്കുന്നതിന്
കൃഷി വകുപ്പ്
പദ്ധതികള്‍
തയ്യാറാക്കുമോ
എന്നറിയിക്കാമോ?
സോയില്‍
സര്‍വ്വേ ആന്റ് സോയില്‍
കണ്‍സര്‍വേഷന്‍ പദ്ധതിയില്‍
ഉള്‍പ്പെട്ട പ്രവൃത്തികള്‍
3520.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോയില്‍
സര്‍വ്വേ ആന്റ്
സോയില്‍
കണ്‍സര്‍വേഷന്‍
വകുപ്പിന്റെ -
നബാര്‍ഡ്-അര്.ഐ.ഡി.എഫ്.-XXIV
(24) (2018-19)
പദ്ധതിയില്‍
ഉള്‍പ്പെട്ട
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
(ബി)
പ്രസ്തുത
പദ്ധതിയില്‍ നിലമ്പൂര്‍
മണ്ഡലത്തിലെ പാതാര്‍
വാട്ടര്‍ ഷെഡ്
ഉള്‍പ്പെട്ടിട്ടുണ്ടോ
(ഫയല്‍
IFA2/104/2018/Agri);ഉണ്ടെങ്കില്‍
എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;വിശദമാക്കാമോ?
മണ്ണ് സംരക്ഷണ പദ്ധതികള്‍
3521.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തില്‍
മണ്ണ് സംരക്ഷണ
പദ്ധതികള്‍ക്കായുള്ള
എത്ര നിര്‍ദ്ദേശങ്ങള്‍
സോയില്‍ സര്‍വ്വേ
വകുപ്പില്‍
നിലവിലുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നിര്‍ദ്ദേശങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ?
പ്രളയബാധിത
പ്രദേശങ്ങളിലെ മണ്ണ്
3522.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
ഉള്‍പ്പെടെ ഉള്ള
പ്രളയബാധിത
പ്രദേശങ്ങളിലെ മണ്ണ്
പഠനവിധേയമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പഠനം
നടത്താന്‍
ചുമതലപ്പെടുത്തിയത്
ആരെയാണ്;
(ബി)
പ്രളയശേഷം
അടിഞ്ഞുകൂടിയ മണ്ണിന്
എന്തെങ്കിലും സവിശേഷ
ഗുണങ്ങള്‍ ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കോതമംഗലം മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
പ്രവൃത്തികള്‍
3523.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൃഷിയും സോയില്‍
കണ്‍സര്‍വേഷന്‍
വകുപ്പും വഴി കോതമംഗലം
മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ഓരോ
പ്രവൃത്തിയുടെയും
ചെലവും വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(സി)
പുതുതായി
എന്തെങ്കിലും
പദ്ധതികള്‍
കൃഷിവകുപ്പിന്റെ
പരിഗണനയില്‍ ഉണ്ടോ;
വിശദമാക്കുമോ?
ഡാറ്റാ
ബാങ്ക് പ്രസിദ്ധീകരണം
3524.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
കടയ്ക്കാവൂര്‍
വില്ലേജിലെ ഡേറ്റാ
ബാങ്ക്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വില്ലേജിലെ ഡേറ്റാ
ബാങ്ക് എന്ന്
പ്രസിദ്ധീകരിക്കും;
വ്യക്തമാക്കാമോ?
സോയില്‍
സര്‍വ്വേ ആന്‍ഡ്
കണ്‍സേര്‍വേഷന്‍
ഡിപ്പാര്‍ട്ട്മെന്റ്
3525.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോയില്‍
സര്‍വ്വേ ആന്‍ഡ്
കണ്‍സര്‍വേഷന്‍
വകുപ്പിന്റെ
പ്രവര്‍ത്തനം
വിലയിരുത്താമോ;
(ബി)
പ്രളയത്തിന്
ശേഷം മണ്ണിന്റെ പോഷക
മൂലകങ്ങളില്‍
എന്തെങ്കിലും
മാറ്റങ്ങള്‍
സംഭവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രളയത്തിന്
ശേഷം മണ്ണിന്റെ പോഷക
മൂലകങ്ങളിലുണ്ടായ
മാറ്റം സംബന്ധിച്ച
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ശാസ്താംകോട്ട
ഹരിതതീരം പ്രൊജക്റ്റ്
3526.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ല
പഞ്ചായത്ത്,കൊല്ലം
കോർപ്പറേഷൻ,
ശാസ്താംകോട്ട ബ്ലോക്ക്
പഞ്ചായത്ത്,
ശാസ്താംകോട്ട, വെസ്റ്റ്
കല്ലട ഗ്രാമ
പഞ്ചായത്തുകൾ എന്നീ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ സംയുക്ത
നൂതന പ്രൊജക്ടായ
ശാസ്താംകോട്ട ഹരിതതീരം
പദ്ധതിക്ക്
സാങ്കേതികാനുമതി
നൽകുന്നതിന് പദ്ധതിയുടെ
എസ്റ്റിമേറ്റ് എന്നാണ്
മണ്ണ് പര്യവേക്ഷണ മണ്ണ്
സംരക്ഷണ വകുപ്പ്
ഡയറക്ടർക്ക് ലഭിച്ചത്ച
(ബി)
പ്രസ്തുത
പദ്ധതിക്ക് എന്നാണ്
സാങ്കേതികാനുമതി
നൽകിയത്;
(സി)
നടീൽ
കാലഘട്ടം കഴിഞ്ഞിട്ടും
സാങ്കേതികാനുമതി
ലഭിക്കാത്തതിനാൽ നടാതെ
സൂക്ഷിച്ചിട്ടുള്ള
തൈകളിൽ എത്ര എണ്ണം
നശിച്ച് പോയിട്ടുണ്ട്;
(ഡി)
പ്ലാന്റേഷൻ
ടെറസിന്റെ ചരിഞ്ഞ
വശത്ത് മണ്ണൊലിപ്പ്
തടയുന്നതിനായി കയർ
ഭൂവസ്ത്രം വിരിച്ച്
പുല്ല് വെച്ച്
പിടിപ്പിക്കുന്നതിന്
സാങ്കേതികാനുമതി
നൽകാത്തത്
എന്തുകൊണ്ടാണ്;
(ഇ)
ശാസ്താംകോട്ട
തടാകത്തിന്റെ
തീരത്തോടടുത്ത്
അടിഞ്ഞുകൂടിയിരിക്കുന്ന
ചെളി
പരീക്ഷണാടിസ്ഥാനത്തിൽ
നീക്കം ചെയ്ത്
തടാകത്തിന് സമാന്തരമായി
മണ്ണൊലിപ്പ്
തടയുന്നതിനായി മൺബണ്ട്
നിർമ്മിക്കുന്നതിന്
സാങ്കേതികാനുമതി
നൽകാത്തത്
എന്തുകൊണ്ടാണ് എന്ന്
വിശദമാക്കാമോ?
മീനംപള്ളിതോട്
വാട്ടര്‍ഷെഡ് പദ്ധതി
3527.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ മണ്ണ്
പര്യവേഷണ വകുപ്പിന്
കീഴില്‍ ഭരണാനുമതി
ലഭ്യമായ മീനംപള്ളിതോട്
വാട്ടര്‍ഷെഡ്
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനുണ്ടാകുന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ; ആയത്
എന്ന് ആരംഭിച്ച്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കേരള
അഗ്രികള്‍ച്ചര്‍
യൂണിവേഴ്സിറ്റിയുടെ
പ്രവര്‍ത്തനം
3528.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
അഗ്രികള്‍ച്ചര്‍
യൂണിവേഴ്സിറ്റിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എത്ര കോടി രൂപയാണ്
പ്ലാന്‍ ഫണ്ടില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
പ്രസ്തുത
തുകയുടെ 25 ശതമാനം
പോലും ചെലവഴിക്കാന്‍
സാധിക്കാത്തത്
എന്തുകൊണ്ടാണ്;
(സി)
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
പ്രസ്തുത
യൂണിവേഴ്സിറ്റി
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;വിശദവിവരങ്ങള്‍
നല്‍കാമോ?
ഇന്ത്യന്‍
കൗണ്‍സില്‍ ഓഫ്
അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്
അനുവദിച്ചിരുന്ന ഫണ്ട്
3529.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.സി.എ.ആര്.
കേരള കാര്‍ഷിക
സര്‍വകലാശാലയ്ക്ക്
അനുവദിച്ചിരുന്ന
ഫണ്ടില്‍ കുറവ് വന്നു
എന്ന കാരണത്താല്‍
സര്‍വകലാശാലയിലെ
ഏതെങ്കിലും തസ്തികയില്‍
ജീവനക്കാരുടെ
നിലവിലുള്ള എണ്ണത്തില്‍
കുറവുകള്‍
വരുത്തിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
കുറവുകള്‍ വരുത്തിയ
തസ്തികകള്‍ക്ക്
അനുസൃതമായി കേഡര്‍
സ്ട്രെങ്ങ്ത്
തീരുമാനിച്ച്
ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
തസ്തികകള്‍
നഷ്ടപ്പെടുന്നത്
സര്‍വകലാശാലയുടെ
സുഗമമായ
പ്രവർത്തനങ്ങൾക്ക്
വിഘാതമുണ്ടാക്കുമെന്നതിനാൽ
പ്രസ്തുത ഉത്തരവുകള്‍
പുന:പരിശോധിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കേരള
സ്റ്റേറ്റ് വെയര്‍ ഹൗസിങ്
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം
3530.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് വെയര്‍
ഹൗസിങ് കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
2018-19
ബഡ്ജറ്റില്‍ പ്രസ്തുത
കോര്‍പ്പറേഷനായി
വകയിരുത്തിയ പ്ലാന്‍
ഫണ്ട് തുക ചെലവാക്കാന്‍
സാധിക്കാത്തതു
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?