ഈസ്
ഓഫ് ഡൂയിങ് ബിസിനസ്
2464.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസ്
ഓഫ് ഡൂയിങ്
ബിസിനസ്സിന്റെ ഭാഗമായി
ഏതൊക്കെ നിയമങ്ങളാണ്
നിലവില്‍ ഭേദഗതി
ചെയ്തിട്ടുള്ളത്;
(ബി)
ഏതൊക്കെ
നിയമങ്ങളാണ് ഇനിയും
ഭേദഗതി ചെയ്യുവാനോ
മാറ്റുവാനോ
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
സിമന്റ്
വില പിടിച്ചുനിര്‍ത്തുവാന്‍
നടപടി
2465.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിമന്റ് വില കുത്തനെ
കൂടുന്നകാര്യം
പരിശോധിക്കുമോ;
(ബി)
മറ്റു
സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
കേരളത്തില്‍ മാത്രം
സിമന്റ് വില
വര്‍ദ്ധിപ്പിക്കുന്നത്
എന്തുകൊണ്ടെന്ന്
പരിശോധിക്കുമോ;
(സി)
മലബാര്‍
സിമന്റ് പോലുള്ള
സര്‍ക്കാര്‍ പൊതുമേഖല
സ്ഥാപനങ്ങളില്‍ സിമന്റ്
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിച്ച്
പൊതുവിപണിയിലെ സിമന്റ്
വില
പിടിച്ചുനിര്‍ത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
സിമന്റ്
വില വര്‍ദ്ധിക്കുന്നത്
നിര്‍മ്മാണ മേഖലയെ
ബാധിക്കുന്നുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കൈത്തറി
മേഖലയിലെ പ്രതിസന്ധി
2466.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്കായുള്ള
യൂണിഫോം നെയ്ത്
നല്‍കിയതിന്റെ കൂലി
കുടിശ്ശിക നല്‍കാത്തത്
കൈത്തറി മേഖലയില്‍
കടുത്ത പ്രതിസന്ധി
സൃഷ്ടിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓണത്തിന്
മുമ്പ്
കൂലിയിനത്തിലുള്ള
കുടിശ്ശിക
നല്‍കുന്നതിനായി
കൈത്തറി ഡയറക്ടര്‍
എന്ത് തുക
അനുവദിക്കണമെന്നാണ്
ആവശ്യപ്പെട്ടത്;
സര്‍ക്കാര്‍ എത്ര
തുകയാണ് നല്‍കിയത്;
(സി)
കൈത്തറി
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിന്
അടിയന്തരമായി ഇടപെടുമോ
എന്ന് വ്യക്തമാക്കുമോ?
ലാഭത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
2467.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭത്തിലായെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയ പൊതുമേഖലാ
സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
നിര്‍മ്മാണ
സാമഗ്രികളുടെ വിലവര്‍ദ്ധന
2468.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയാനന്തരം
നിര്‍മ്മാണ
സാമഗ്രികളുടെ വില
കുതിച്ചുകയറുന്നതിനാൽ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പ്രതിസന്ധിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
;
(ബി)
സിമന്റ്,
കമ്പി, മെറ്റല്‍,
കരിങ്കല്ല്
തുടങ്ങിയവയുടെ വില
കുത്തനെ ഉയര്‍ന്നത്
നിയന്ത്രിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
;ഇല്ലെങ്കില്‍ ആയതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നിര്‍മ്മാണമേഖലയില്‍
അസംസ്കൃത വസ്തുക്കളുടെ ലഭ്യത
കുറവ്
2469.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണമേഖലയില്‍
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ അസംസ്കൃത
വസ്തുക്കള്‍ മതിയായ
തോതില്‍
ലഭ്യമല്ലായെന്നുള്ള
വിവരം സര്‍ക്കാരിന്റെ
സ്രദ്ധയില്പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
പ്രശ്നം പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരങ്ങള്‍
നല്‍കാമോ?
2018-ലെ
കേരള നിക്ഷേപം
പ്രോത്സാഹിപ്പിക്കലും
സുഗമമാക്കലും നിയമം
2470.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
കേരള നിക്ഷേപം
പ്രോത്സാഹിപ്പിക്കലും
സുഗമമാക്കലും നിയമം
പാസ്സാക്കിയതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് വ്യവസായ
വളര്‍ച്ചയ്ക്ക്
അനുകൂലമായ സാഹചര്യം
സംജാതമായിട്ടുണ്ടോ;
(ബി)
ഇൗ
സാഹചര്യം
പ്രയോജനപ്പെടുത്തി
വ്യവസായങ്ങള്‍
ആരംഭിക്കുവാന്‍
സംരംഭകര്‍ അപേക്ഷ
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
പ്രസ്തുത
നിയമത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത്
ഇന്‍വെസ്റ്റ്മെന്റ്
പ്രൊമോഷന്
ഫെസിലിറ്റേഷന്‍ സെല്‍
രൂപീകൃതമായിട്ടുണ്ടോ;
ഇതിലൂടെ എന്തൊക്കെ
സഹായങ്ങളാണ്
വ്യവസായികള്‍ക്ക്
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
യുവ
സംരംഭകര്‍ക്കുള്ള
പ്രത്യേക പദ്ധതികള്‍
എന്തൊക്കെയാണ്; ആയത്
പ്രയോജനപ്പെടുത്തുവാന്‍
യുവസംരംഭകര്‍
മുന്നാേട്ട് വരുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെൽട്രോൺ ജീവനക്കാരന്റെ
മെഡിക്കല്‍ ലീവ്
2471.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണില്‍
ജൂനിയര്‍ എഞ്ചിനീയറായി
സേവനം
അനുഷ്ഠിച്ചുവരുന്ന
ശ്രീ.സോമപ്പന്‍
എന്നയാളുടെ മെഡിക്കല്‍
ലീവ് ലോസ് ഓഫ് പേ
ആക്കിയത് ഒഴിവാക്കി
ഡ്യൂട്ടി ലീവ് ആയി
പരിഗണിക്കണമെന്ന്
ആവശ്യപ്പെട്ട് അപേക്ഷ
നല്‍കിയിരുന്നോ;
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
നാളിതുവരെയായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
കെല്‍ട്രോണ്‍ എം.ഡി.
യുമായി ഇതു സംബന്ധമായി
നടന്ന കത്തിടപാടുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
03-01-2017-ല്‍
നല്കിയ പ്രസ്തുത
അപേക്ഷയില്‍ രണ്ടു
വര്‍ഷമാകാറായിട്ടും
തീരുമാനമെടുക്കുന്നതിന്
തടസ്സമായിട്ടുള്ളതെന്താണ്;
ഇക്കാര്യത്തില്‍
കെല്‍ട്രോണ്‍
ലഭ്യമാക്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഫയലില്‍
നടപടി വേഗത്തിലാക്കി
തീര്‍പ്പാക്കുന്നതിന്
കാലതാമസം വരുത്തിയവരെ
കണ്ടെത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെ.എം.എം.എല്‍-ലെ
വികസന പ്രവൃത്തികള്‍
2472.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മിനറല്‍സ് ആന്റ്
മെറ്റല്‍സ്
ലിമിറ്റഡിന്റെ
വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
റിയാബ്
ചെയര്മാന് അധ്യക്ഷനായ
കമ്മിറ്റി സമര്‍പ്പിച്ച
റിപ്പോര്‍ട്ടിലെ
ശിപാര്‍ശപ്രകാരം
മിനറല്‍ കോംപ്ലക്സ്
സ്ഥാപിക്കുന്നതിനായി
ഡി.പി.ആര്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
തയ്യാറാക്കിയ
ഡി.പി.ആര്. ന്റെ
അടിസ്ഥാനത്തില്‍
കരിമണലില്‍ നിന്നും
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
ഉല്‍പ്പാദിപ്പിക്കുക
വഴി കൂടുതല്‍ തൊഴില്‍
അവസരങ്ങള്‍
സൃഷ്ടിക്കാമെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കാമോ?
പൊതു
മേഖല സ്ഥാപനങ്ങള്‍
2473.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കേരളത്തില്‍ എത്ര പൊതു
മേഖലാ സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇതില്‍
ലാഭത്തിലും നഷ്ടത്തിലും
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
(സി)
പൊതുമേഖലാസ്ഥാപനങ്ങള്‍
ലാഭത്തില്‍
ആക്കുന്നതിനായി എത്ര
കോടി രൂപയുടെ
പാക്കേജാണ് സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ളത്
എന്നറിയിക്കാമോ?
കേരള
ഓട്ടോ മൊബൈല്‍സിന്റെ പുതിയ
പ്രോജക്ടുകള്‍
2474.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഓട്ടോ മൊബൈൽസിൽ പുതിയ
യന്ത്രങ്ങള്‍
നിര്‍മ്മിക്കുന്ന
പ്രോജക്ടുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
തരത്തിലുള്ള
യന്ത്രങ്ങളാണ്
നിര്‍മ്മിക്കുന്നതിനും
വിപണനം നടത്തുന്നതിനും
പദ്ധതി തയ്യാര്‍
ചെയ്തിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
പുതിയതായി
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
ഇലക്ട്രിക് ഓട്ടോ
എപ്പോള്‍ വിപണിയില്‍
എത്തിക്കാന്‍ സാധിക്കും
എന്ന് വ്യക്തമാക്കാമോ?
കേരള
ഇലക്ട്രിക്കല്‍ ആന്റ് അലെെഡ്
എഞ്ചിനീയറിംഗ് കമ്പനിയുടെ
കാസര്‍ഗോഡ് യൂണിറ്റ്
2475.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഇലക്ട്രിക്കല്‍ ആന്റ്
അലെെഡ് എഞ്ചിനീയറിംഗ്
കമ്പനിയുടെ കാസര്‍ഗോഡ്
യൂണിറ്റും കേന്ദ്ര
പൊതുമേഖലാ സ്ഥാപനമായ
ഭെല്ലു (BHEL)മായുളള
സംയുക്ത സംരംഭം
അവസാനിപ്പിക്കുവാന്‍
സര്‍ക്കാര്‍ തലത്തില്‍
ധാരണയായിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കെല്ലിന്റെ
ഇതര യൂണിറ്റുകള്‍ക്ക്
സമാനമായ രീതിയില്‍
കാസര്‍ഗോഡ് യൂണിറ്റ്
നിലനിര്‍ത്തുന്നതിനാണോ
തീരുമാനിച്ചിട്ടുള്ളത്
; എങ്കില്‍ കെല്ലിന്റെ
ഇതര യൂണിറ്റുകളിലെ
ജീവനക്കാരുടേതിന്
സമാനമായ സേവന വേതന
വ്യവസ്ഥകള്‍ കാസര്‍ഗോഡ്
യൂണിറ്റിലും
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ബാംബൂ
കോര്പ്പറേഷന് പ്രവർത്തനം
2476.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ബാംബൂ
കോര്‍പ്പറേഷനില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
മാനന്തവാടിയില്‍
പ്രവര്‍ത്തിക്കുന്ന
ബാംബൂ കോര്‍പ്പറേഷന്റെ
സ്ഥാപനം
വൈവിധ്യവത്ക്കരിക്കുന്നതിനുള്ള
എന്തെങ്കിലും നടപടികള്‍
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ സ്പെഷ്യല്‍
റൂള്‍ നടപ്പാക്കുന്നതിലെ
കാലതാമസം
2477.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
സ്പെഷ്യല്‍ റൂള്‍
നടപ്പാക്കാനുള്ള
കാലതാമസത്തിന്റെ കാരണം
എന്താണെന്നും ഏതെല്ലാം
സ്ഥാപനങ്ങളാണ് ഇനി
സ്പെഷ്യല്‍ റൂള്‍
നടപ്പിലാക്കാനുള്ളതെന്നും
അറിയിക്കാമോ;
(ബി)
പൊതുമേഖലയിലുള്ള
സ്ഥാപനങ്ങളിലെ
തസ്തികകള്‍ പി.എസ്.സി
യെ മറികടന്ന് നിയമനം
നടത്തുന്ന രീതി
അവസാനിപ്പിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കെല്‍ട്രോണിലെ
നിയമനങ്ങള്‍
2478.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
കാലയളവില്‍
കെല്‍ട്രോണ്‍ വിജ്ഞാപനം
നടത്തുകയും
തുടര്‍ന്നുള്ള
കാലയളവില്‍
ഇന്റര്‍വ്യൂ
നടത്തുകയും ചെയ്ത്
2017-18 കാലയളവില്‍
കെല്‍ട്രോണ്‍
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റുകളുടെ
ഇപ്പോഴത്തെ സ്റ്റാറ്റസ്
ലഭ്യമാക്കാമോ;
(ബി)
കെ.എസ്.ഇ.ഡി.സി/14/ആര്/0017-കെ.എസ്.ഇ.ഡി.സി/14/R/98
എന്നീ
നോട്ടിഫിക്കേഷനില്‍
പരീക്ഷയും
ഇന്റര്‍വ്യൂവും നടത്തി
പ്രസിദ്ധീകരിച്ച ഫൈനല്‍
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി എത്രവര്‍ഷമാണ്;
(സി)
മേല്പറഞ്ഞ
വിജ്ഞാപനത്തിനനുസൃതമായി
പുറപ്പെടുവിച്ച റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
ഉദ്യോഗാര്‍ത്ഥികളെ
അപ്പോയിന്റ്
ചെയ്യുന്നതിന്
സര്‍ക്കാരിന്റെയോ
റിയാബിന്റെയോ
കെല്‍ട്രോണ്‍
ഡയറക്ടര്‍
ബോര്‍ഡിന്റെയോ പ്രത്യേക
അനുമതി ആവശ്യമുണ്ടോ;
(ഡി)
മേല്പറഞ്ഞ
വിജ്ഞാപനത്തില്‍
മിക്കവയിലും ഒറ്റ
വേക്കന്‍സി ആണ്
ഉണ്ടായിരുന്നത്
എന്നതിനാൽ
റിട്ടയര്‍മെന്റ്
വേക്കന്‍സി റാങ്ക്
ലിസ്ററില്നിന്നും
എടുക്കുന്നതിന് തടസ്സം
ഉണ്ടോ എന്നും അതിന്
സര്‍ക്കാരിന്റെ അനുമതി
ആവശ്യമുണ്ടോ എന്നും
വെളിപ്പെടുത്താമോ?
കേരള
സ്റ്റാര്‍ട്ട് അപ്പ് മിഷന്
2479.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റാര്‍ട്ട് അപ്പ്
മിഷനില്‍ 2018 ല്‍
ഇതുവരെ രജിസ്റ്റര്‍
ചെയ്ത സ്റ്റാര്‍ട്ട്
അപ്പ് കമ്പനികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
സ്റ്റാര്‍ട്ട് അപ്പ്
കമ്പനികളുടെ സേവനം
സര്‍ക്കാര്‍ മേഖലയില്‍
ഉപയോഗപ്പെടുത്തുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരം
സ്റ്റാര്‍ട്ട് അപ്പ്
കമ്പനികളെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
മേഖലയില്‍ പ്രതിവര്‍ഷം
എത്ര തൊഴിലവസരങ്ങല്‍
സൃഷ്ടിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
മേഖലയുടെ
വളര്‍ച്ചയ്ക്കായുള്ള
പദ്ധതികള്‍
2480.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
മേഖലയുടെ
വളര്‍ച്ചയ്ക്ക് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
പുതിയതായി വ്യവസായ
സ്ഥാപനങ്ങള്‍
ആരംഭിച്ചതെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ?
വാണിജ്യ
മിഷന് പദ്ധതി
2481.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ലെ വ്യവസായ വാണിജ്യ
നയത്തില്‍ വാണിജ്യ
മിഷന് പദ്ധതി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിലൂടെ
ലക്ഷ്യമിടുന്നത്
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കേരളത്തിലെ
ചെറുകിട വ്യാപാര മേഖലയെ
വളര്‍ത്തുന്നതിന്
ടൂറിസം വകുപ്പുമായി
ചേര്‍ന്ന് മേളകള്‍
സംഘടിപ്പിക്കുന്നുണ്ടോ;
ഇതിലൂടെ പ്രസ്തുത
മേഖലയ്ക്ക് ഉണര്‍വ്
നല്‍കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
സംരംഭകര്‍ക്ക്
അന്തര്‍ദേശീയ
വിപണികളെക്കുറിച്ച്
അവബോധം നല്‍കുന്നതിന്
എന്തൊക്കെ കാര്യങ്ങളാണ്
നടപ്പിലാക്കുന്നത്;വിശദാംശം
നല്‍കുമോ?
ചെറുകിട
വ്യവസായങ്ങള്‍
2482.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായങ്ങള്‍
ആരംഭിക്കാന്‍ എന്തൊക്കെ
പുതിയ പദ്ധതികള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
ആവിഷ്കരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൂട്ടിയ എത്ര
സ്ഥാപനങ്ങള്‍ ഈ
സര്‍ക്കാര്‍
പുനരാരംഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ചെറുകിട
വ്യവസായങ്ങള്‍
ആരംഭിക്കാന്‍
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
വെളിപ്പെടുത്താമോ?
പ്രളയത്തില്‍
തകര്‍ന്ന ചെറുകിട വ്യവസായ
മേഖല
2483.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
നാശോന്മുഖമായ ചെറുകിട
വ്യവസായ മേഖലയെ
പുനരധിവസിപ്പിക്കുന്നതിനും
ഇൗ മേഖലയിലെ പ്രശ്ന
പരിഹാരത്തിനുമായി
വ്യവസായവകുപ്പ്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രളയത്തില്‍
നിന്ന് കരകയറാന്‍
പാടുപെടുന്ന ചെറുകിട
വ്യവസായ മേഖലയെ
സഹായിക്കാന്‍
സംസ്ഥാനത്തിന്
ഇൗയിനത്തില്‍ കേന്ദ്ര
സഹായം
ലഭിച്ചിട്ടുണ്ടോ;
(സി)
കേന്ദ്ര
സഹായത്തിനായി
എന്തെങ്കിലും
റിപ്പോര്‍ട്ട് സംസ്ഥാന
വ്യവസായ വകുപ്പ്
കേന്ദ്രത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ചെറുകിടവ്യവസായ
മേഖലയ്ക്കായുള്ള പദ്ധതികള്‍
2484.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിടവ്യവസായ
മേഖലയ്ക്ക് സഹായകമായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
ഇക്കാലയളവില്‍
എത്ര ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍
സര്‍ക്കാരിന്റെ വ്യവസായ
പാര്‍ക്കുകളില്‍
പുതുതായി ആരംഭിച്ചു
എന്ന് അറിയിക്കുമോ?
വ്യവസായ
എസ്റ്റേറ്റുകളിലെ സ്ഥലങ്ങള്‍
ഉപയോഗപ്പെടുത്തുന്നതിന്
പദ്ധതി
2485.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ
എസ്റ്റേറ്റുകളില്‍
ഉപയോഗിക്കാതെ
കിടക്കുന്ന സ്ഥലങ്ങള്‍
ഉപയോഗപ്പെടുത്തുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
വ്യവസായ
എസ്റ്റേറ്റുകളില്‍ എത്ര
ചതുരശ്ര അടി സ്ഥലം
ഉപയോഗപ്രദമല്ലാതെ
കിടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ട്;
(സി)
വ്യവസായ
എസ്റ്റേറ്റുകളിലേക്ക്
അപേക്ഷകരെ
ആകര്‍ഷിക്കുന്നതിന്
വിഘാതമായി നില്ക്കുന്ന
ഘടകങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
സ്ഥലത്തിനായി
അപേക്ഷ നല്കിയാല് അത്
അനുവദിക്കുന്നതിന്
അനാവശ്യ കാലതാമസം
ഉണ്ടാക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഈ കാലതാമസം
ഒഴിവാക്കുന്നതിന് എന്ത്
നിര്‍ദ്ദേശമാണ്
നല്‍കിയിട്ടുള്ളത്
എന്നറിയിക്കാമോ?
കൊച്ചി-ബെംഗളൂരു
വ്യവസായ ഇടനാഴി
2486.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി-ബെംഗളൂരു
വ്യവസായ ഇടനാഴി
സ്ഥാപിക്കുന്നത്
സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
ഇടനാഴിയെ നിക്ഷേപ സൗഹൃദ
മേഖലയായി
വികസിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
ഇടനാഴിക്ക് കേന്ദ്ര
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
ഏതൊക്കെ
വ്യവസായങ്ങള്‍ക്കാണ്
പ്രസ്തുത ഇടനാഴിയില്‍
പ്രാമുഖ്യം
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്താമോ?
കിന്‍ഫ്ര
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
2487.
ശ്രീ.സി.കൃഷ്ണന്
,,
വി. അബ്ദുറഹിമാന്
,,
പി. ഉണ്ണി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വികസനത്തിനായി കിന്‍ഫ്ര
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കിന്‍ഫ്ര
പാലക്കാട്
സ്ഥാപിക്കുന്ന വ്യവസായ
പാര്‍ക്കിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
പ്രതിരോധമേഖയ്ക്കാവശ്യമായ
സാമഗ്രികള്‍
നിര്‍മ്മിക്കുന്നതിന്
കിന്‍ഫ്ര സ്ഥാപിക്കുന്ന
ഡിഫന്‍സ് പാര്‍ക്കിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ;
(ഡി)
സ്വകാര്യമേഖലയിലും
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെയും
വ്യവസായ പാര്‍ക്കുകള്‍
സ്ഥാപിക്കാന്‍
എന്തെല്ലാം സഹായങ്ങളാണ്
നല്കാന്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ഇ)
സ്വകാര്യ
വ്യവസായ പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ് വ്യവസായ
നയത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
നെടുങ്ങോലത്ത്
കിന്‍ഫ്രയ്ക്കായി
ഏറ്റെടുക്കുന്ന ഭൂമി
2488.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
നെടുങ്ങോലത്ത്
കിന്‍ഫ്രയ്ക്കായി
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്ന 95.47
ഏക്കര്‍ ഭൂമിയുടെ
ഏറ്റെടുക്കല്‍
നടപടിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഭൂമിയിലുള്ള 48.39
ഏക്കർ സ്ഥലം
കൃഷിയില്ലാത്ത നിലമായി
റവന്യൂ രേഖകളില്‍
രേഖപ്പെടുത്തിയിട്ടുള്ളത്
ഒഴിവാക്കി കിട്ടാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വെറ്റ് ലാന്റ്
ഒഴിവാക്കി മറ്റ് സ്ഥലം
പ്രയോജനപ്പെടുത്തി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ കിന്‍ഫ്ര
അനുമതി
ആവശ്യപ്പെട്ടിട്ടുണ്ടോ
എന്നും ആയതിന് അനുമതി
നല്‍കിയിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഭൂമി ഏറ്റെടുത്ത്
എത്രയും വേഗം പദ്ധതി
നടപ്പിലാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
ഒളവണ്ണ
സിഡ്കോ ടൂള്‍ റൂം കമ്പനി
2489.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഒളവണ്ണ
ഗ്രാമപഞ്ചായത്തിലെ
സിഡ്കോ ടൂള്‍ റൂം
കമ്പനിയില്‍
വിപുലീകരണവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
കമ്പനിയില്‍
നിലവില്‍ എത്ര
ജീവനക്കാരാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവരുടെ
സേവന വേതന വ്യവസ്ഥകള്‍
പരിഷ്ക്കരിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
കെ.പി.പി.
നമ്പ്യാര്‍ സ്മാരക മ്യൂസിയം
2490.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
വര്‍ഷത്തെ ബജറ്റില്‍
ഒരു കോടി രൂപ
വകയിരുത്തിയ
കെല്‍ട്രോണ്‍ സ്ഥാപക
ചെയര്‍മാനും മാനേജിംഗ്
ഡയറക്ടറുമായിരുന്ന
കെ.പി.പി. നമ്പ്യാർ
സ്മാരക മ്യൂസിയത്തിന്
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ?
കൊരട്ടി
വൈഗൈ ത്രഡ്സ് കമ്പനിയുടെ
പാട്ടഭൂമി
2491.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
വൈഗൈ ത്രഡ്സ്
കമ്പനിയ്ക്ക്
പാട്ടത്തിന് നല്കിയ
സ്ഥലം, കമ്പനി
പൂര്‍ണ്ണമായും
പ്രവര്‍ത്തനരഹിതമായ
സാഹചര്യത്തില്‍
തിരിച്ചു
പിടിയ്ക്കുന്നതിനും,
പുതിയ
വികസനാവശ്യങ്ങള്‍ക്കായി
ഉപയോഗപ്പെടുത്തുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(സി)
നടപടികള്‍
വേഗത്തിലാക്കുന്നതിനാവശ്യമായ
ഇടപെടലുകള്‍
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നുമുണ്ടാകുമോ
എന്ന് വ്യക്തമാക്കുമോ?
സ്വകാര്യ
ഡിസ്റ്റിലറികൾക്ക് വ്യവസായ
വകുപ്പിന്റെ ഭൂമി
2492.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ഡിസ്റ്റിലറികളും
ബ്രൂവറികളും
സ്ഥാപിക്കുവാനായി
വ്യവസായ വകുപ്പിന്
കീഴിലുള്ള ഏതെങ്കിലും
സ്ഥാപനങ്ങളുടെ ഭൂമി
വിട്ടുകൊടുക്കുകയോ
ദീര്‍ഘകാല പാട്ടത്തിന്
നല്‍കുകയോ
ചെയ്തിട്ടുണ്ടോ;
ഇതിന്റെ വിശദവിവരം
നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച് ദൃശ്യ,പത്ര
മാധ്യമങ്ങളില്‍ വന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്വകാര്യ
ഡിസ്റ്റിലറികളും
ബ്രൂവറികളും
സ്ഥാപിക്കുവാനായി ഭൂമി
വിട്ടുകൊടുക്കുവാന്‍
വ്യവസായ വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
കുന്നത്തറ
ടെക്സ്റ്റൈയില്‍സിന്റെ ഭൂമി
ഏറ്റെടുക്കുന്നതിനുളള നടപടി
2493.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായങ്ങള്‍
ആരംഭിക്കുവാനായി
അടിസ്ഥാന സൗകര്യങ്ങള്‍
ഉള്ള ഭൂമി ലഭിക്കാന്‍
പ്രയാസമുള്ളപ്പോള്‍
കുന്നത്തറ
ടെക്സ്റ്റൈയില്‍ ഭൂമി
സർക്കാർ
ഏറ്റെടുക്കുന്നതിനുളള
തടസ്സം
എന്തെന്നറിയിക്കാമോ;
(ബി)
സ്റ്റേറ്റ്
ഹൈവേയുടെ അടുത്തായി
എല്ലാ സൗകര്യങ്ങളുമുള്ള
പ്രസ്തുത ഭൂമിയും
അനുബന്ധ വസ്തുക്കളും
അന്യാധീനപ്പെട്ടു
പോകുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഭൂമി കോടതി
ലിക്വിഡേറ്റര്‍ വഴി
നാമമാത്രമായ വിലയ്ക്ക്
വിറ്റു പോവുന്നത്
തടയാനുളള നടപടി
സ്വീകരിക്കുമോ?
ഇലക്ട്രോണിക്
വ്യവസായ വികസനം
2494.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഇലക്ട്രോണിക്
വ്യവസായ വികസനത്തിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
ചവറ
കെ.എം.എം.എല്‍
2495.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ചവറ
കെ,എം.എം.എല്‍-ന്റെ
പരിസരപ്രദേശത്ത് 180
ഏക്കര്‍ ഭൂമി
ഏറ്റെടുക്കുന്ന
നടപടിയുടെ വിശദവിവരം
അറിയിക്കുമോ?
പ്രഭുറാം
മില്ലിന്റെ നവീകരണം
2496.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രഭുറാം
മില്ലിന്റെ നവീകരണം
പരിഗണയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മില്ലില്‍ നിന്നും 2014
മുതല്‍ വിരമിച്ച
തൊഴിലാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആനുകൂല്യങ്ങള്‍
എന്ന് വിതരണം
ചെയ്യുവാന്‍
കഴിയുമെന്ന്
വിശദീകരിക്കുമോ;
(ഡി)
ഉല്പാദനക്ഷമത
കൂടിയ പുതിയ
സ്പിന്നിംഗ് മെഷീനുകള്‍
പ്രഭുറാം മില്ലില്‍
സ്ഥാപിക്കുന്ന കാര്യം
ആലോചനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രഭുറാം
മില്ലിനു അനുബന്ധമായി
ഉള്ള 14 ഏക്കര്‍ സ്ഥലം
ഉപയോഗിച്ച് തൊഴില്‍
നൽകുന്ന പുതിയ സ്ഥാപനം
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മണിയാറില്‍
അനുവദിച്ച റബ്ബര്‍ പാര്‍ക്ക്
2497.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
റാന്നി
മണ്ഡലത്തിൽ മണിയാറില്‍
അനുവദിച്ച റബ്ബര്‍
പാര്‍ക്കിനായുള്ള
സ്ഥലമേറ്റെടുക്കല്‍
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
സ്ഥലമേറ്റെടുക്കല്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനും
റബ്ബര്‍ പാര്‍ക്ക്
ആരംഭിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ വ്യവസായ
പദ്ധതികള്‍
2498.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തില്‍ വ്യവസായ
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനായി
11/10/2016 തീയതിയില്‍
കമ്മിറ്റി
രൂപീകരിച്ചെങ്കിലും
പിന്നീട് മീറ്റിംഗ്
കൂടാതിരിക്കുവാനുള്ള
കാരണം വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
കേന്ദ്രീകരിച്ച് പദ്ധതി
ആവിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
തിരുവമ്പാടി
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
2499.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തില്‍
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ്
സ്ഥാപിക്കുന്നതിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കുമോ;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ് എപ്പോള്‍
ആരംഭിക്കാനാവുമെന്ന്
വ്യക്തമാക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വ്യവസായ
സ്ഥാപനങ്ങള്‍
2500.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
പൊതുമേഖലയിലും
സ്വകാര്യമേഖലയിലുമായി
എത്ര വ്യവസായ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതില്‍
സ്വകാര്യമേഖലയിലും
പൊതുമേഖലയിലും
പ്രവര്‍ത്തിക്കുന്ന
വ്യവസായ സ്ഥാപനങ്ങളുടെ
പേരുകള്‍ പ്രത്യേകം
പ്രത്യേകം
വ്യക്തമാക്കുമോ;
(സി)
പൊതുമേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
ഏതെല്ലാമാണെന്നും
നഷ്ടത്തിലുള്ളവ
ഏതെല്ലാമാണെന്നും
പേരുകള്‍ സഹിതം
വ്യക്തമാക്കാമോ?
ഒറ്റശേഖരമംഗലം
പനമ്പു നെയ്ത്ത്
കേന്ദ്രത്തിന്റെ നവീകരണം
2501.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ബാംബൂ
കോര്‍പ്പറേഷന്റെ
നിയന്ത്രണത്തില്‍
ഒറ്റശേഖരമംഗലം
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിച്ചുവരുന്ന
പനമ്പു നെയ്ത്ത്
കേന്ദ്രത്തിന്റെ
നവീകരണത്തിനായുളള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇവിടുത്തെ
പനമ്പു
നെയ്ത്തുകാര്‍ക്ക്
പനമ്പു നെയ്ത്തിനായി
ഇൗറ്റ വിതരണം
ചെയ്യുന്നത് സബ്സിഡി
നിരക്കിലാണോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇവിടെ
ജോലി ചെയ്യുന്ന
തൊഴിലാളികള്‍ക്ക്
സര്‍ക്കാര്‍ തലത്തില്‍
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കുന്നത്;
വിശദാംശങ്ങള്‍ നൽകാമോ?
കരുനാഗപ്പള്ളി
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
2502.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ എത്ര
സംരംഭകര്‍ സ്ഥാപനങ്ങള്‍
നടത്തുന്നുണ്ട് എന്ന്
വിശദീകരിക്കുമോ;
(ബി)
ഇവിടെ
2016 ജൂണ്‍
മാസത്തിനുശേഷം എത്ര
സ്ഥാപനങ്ങള്‍ അവയുടെ
സംരംഭങ്ങള്‍
അവസാനിപ്പിച്ചിട്ടുണ്ടെന്നും
അനുവദിക്കപ്പെട്ട സ്ഥലം
ഒഴിഞ്ഞുപോയിട്ടുണ്ടെന്നും
വിശദീകരിക്കുമോ;
(സി)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിന്റെ
വികസനത്തിനായി 2018-19
ലെ ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
അതിനായി പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
എം.എസ്.എം.ഇ
സെക്ടറിലെ സംരംഭകരുടെ
ഉല്പന്നങ്ങള്ക്ക് വിപണി
2503.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വാണിജ്യ വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
എം.എസ്.എം.ഇ (Micro,
Small & Medium
Entrerprises)
സെക്ടറില്‍
പ്രവര്‍ത്തിക്കുന്ന
സംരംഭകരുടെ
ഉല്പന്നങ്ങള്ക്ക്
വിപണി കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
വിദേശ
രാജ്യങ്ങളിലുള്‍പ്പെടെ
നടത്തപ്പെട്ട വ്യാപാര
വാണിജ്യ മേളകളില്‍
എം.എസ്.എം.ഇ സെക്ടറിലെ
എത്ര സംരംഭകരുടെ
പങ്കാളിത്തം
ഉണ്ടായിട്ടുണ്ടെന്നും
അവര്‍ക്ക് ലഭിച്ച
വ്യാപാര ഓര്‍ഡറുകള്‍
എത്രയെന്നും
വിശദമാക്കാമോ?
വ്യാപാരികളുടെ
ക്ഷേമത്തിനായി പദ്ധതികള്‍
2504.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ കാലത്ത്
വ്യാപാരികളുടെ
ക്ഷേമത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
വ്യാപാരികള്‍ക്കുള്ള
പുനരധിവാസ പദ്ധതി
ആവിഷ്ക്കരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
ഡാമിന്റെ
പരിസര പ്രദേശങ്ങളിലെ ഭൂകമ്പ
സാധ്യത
2505.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെങ്കിലും ഡാമിന്റെ
പരിസര പ്രദേശങ്ങളില്‍
ഭൂകമ്പമാപിനിയില്‍
റിക്ടര്‍ സ്കെയില്‍
5.1 രേഖപ്പെടുത്തിയ
ഭൂകമ്പം
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍
ഭൂകമ്പം, ഭൂമി
കുലുക്കം എന്നിവ
ഉണ്ടാകുവാന്‍ സാധ്യത
ഉണ്ടെന്ന കാര്യം
രേഖപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇവിടങ്ങളില്‍
നിര്‍മ്മാണത്തിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
ഡാമിന്റെ
വൃഷ്ടി
പ്രദേശങ്ങളില്‍
ഇത്തരത്തിലുള്ള പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ഡി)
ഡാമുകളുടെ
പരിസര പ്രദേശങ്ങളില്‍
നിര്‍മ്മാണത്തിന്
അനുമതി ആവശ്യപ്പെടുന്ന
ഫയലുകള്‍
പരിശോധിക്കുന്ന
സമിതികളില്‍ ജിയോളജി
വകുപ്പിന്റെ
പ്രതിനിധികള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
ഭൂകമ്പ
സാധ്യതകളെക്കുറിച്ച്
ഓരോ ജില്ലകളിലെയും
ജിയോളജി വകുപ്പ്
തയ്യാറാക്കിയ
റിപ്പോര്‍ട്ട്
സര്‍ക്കാര്‍ തലത്തില്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
ഒളിമ്പിക്സ്
മെഡലിനായി നടപ്പിലാക്കുന്ന
പദ്ധതികള്‍
2506.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളിമ്പിക്സ്
മെഡല്‍ ലക്ഷ്യമിട്ട്
എന്തൊക്കെ പുതിയ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിന്നുള്ള
ഏഷ്യന്‍ഗെയിംസ് മെഡല്‍
ജേതാക്കള്‍ക്ക്
എന്തൊക്കെ ധനസഹായമാണ്
ഇതിനകം അനുവദിച്ചത്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
അവര്‍ക്ക്
സര്‍ക്കാര്‍
സര്‍വീസില്‍ ജോലി
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
നീന്തല്‍താരം
സജന് പ്രകാശിന്റെ ശമ്പളം
സംബന്ധിച്ച് പരാതി
2507.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പില്‍
ജോലിചെയ്യുന്ന
കേരളത്തിന്റെ അഭിമാനമായ
നീന്തല്‍താരം
ശ്രീ.സജന് പ്രകാശിന്റെ
ശമ്പളം സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചതായി
അറിവുണ്ടോ;എങ്കിൽ
പ്രസ്തുത
പരാതിയിന്മേല് എന്ത്
നടപടി
സ്വീകരിച്ചു;വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
തന്നെ അഭിമാനങ്ങളായ
സ്പോര്‍ട്സ് താരങ്ങളെ
കേരളത്തില്‍
നിലനിര്‍ത്തുന്നതിന്
എന്ത് തീരുമാനമാണ്
എടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കായികതാരങ്ങള്‍ക്ക്
ക്ഷേമനിധി
2508.
ശ്രീ.എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികതാരങ്ങള്‍ക്ക്
ക്ഷേമനിധി
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;വിശദമാക്കാമോ;
(ബി)
കായിക
താരങ്ങളുടെ പ്രകടനം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;അറിയിക്കുമോ;
(സി)
ക്ഷേമനിധി
രൂപീകരിക്കാന്‍
കഴിയാത്ത
സാഹചര്യത്തില്‍ അവശരായ
കായിക താരങ്ങള്‍ക്ക്
എന്തെല്ലാം സാമ്പത്തിക
സഹായങ്ങളാണ് നല്കാന്
ഉദ്ദേശിക്കുന്നത്;വിശദമാക്കാമോ
?
ദേശീയ
കായിക മേളകളില്‍ മെഡല്‍
നേടുന്നവര്‍ക്ക് നല്കുന്ന
ആനുകൂല്യങ്ങള്‍
2509.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
കായിക മേളകളില്‍ മെഡല്‍
നേടുന്നവര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നത്; ഇത്തരം കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍ ജോലി
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
ദേശീയ
ബധിര കായിക മേളകളില്‍
മെഡല്‍
നേടുന്നവര്‍ക്കും
ഇത്തരത്തില്‍ ആനുകൂല്യം
നല്കുന്നുണ്ടോ;
എങ്കില്‍ അര്‍ഹരായ
എല്ലാ കായിക
താരങ്ങള്‍ക്കും ഈ
ആനുകൂല്യം
നല്‍കിയിട്ടുണ്ടോ;
(സി)
ജാര്‍ഖണ്ഡില്‍
വച്ച് നടന്ന ദേശീയ ബധിര
കായികമേളയില്‍
സംസ്ഥാനത്തെ
പ്രതിനിധീകരിച്ച്
മെഡല്‍ നേടിയ ജിതിന്
കൃഷ്ണ.കെ.പി. എന്ന
കായിക താരത്തിന്
സര്‍ക്കാര്‍ ജോലി
നല്‍കണമെന്ന അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ അപേക്ഷയില്‍
സ്വീകരിച്ച നടപടി
എന്തെന്ന്
വ്യക്തമാക്കാമോ;
സര്‍ക്കാര്‍ വാഗ്ദാനം
ചെയ്ത പ്രകാരമുള്ളതും
പദ്ധതി
പ്രകാരമുള്ളതുമായ
ആനുകൂല്യങ്ങള്‍
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഫുട്ബോള്‍
താരങ്ങളെ
വാര്‍ത്തെടുക്കുന്നതിന് നടപടി
2510.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തിനുവേണ്ടി
മികച്ച ഫുട്ബോള്‍
താരങ്ങളെ
വാര്‍ത്തെടുക്കണമെന്ന
ലക്ഷ്യം നേടുന്നതിനായി
കായിക വകുപ്പ് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി എത്ര
സ്ക്കൂളുകളിലാണ്
നടപ്പിലാക്കുന്നത്എന്നറിയിക്കാമോ;
(സി)
ഈ
പദ്ധതിയില്‍ കുട്ടികളെ
പരിശീലിപ്പിക്കുന്നതിന്
യോഗ്യതയുള്ള മികവുറ്റ
പരിശീലകരെ
നിയോഗിക്കുന്നതിന്
പ്രത്യേക പരിഗണന
നല്‍കുമോ എന്ന്
വെളിപ്പെടുത്താമോ?
കേരളത്തിന്റെ
ഫുട്ബോൾ രംഗത്തെ വികസനം
2511.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൻഡ്യന്‍
ഫുട്ബോളിന് യുവതാരങ്ങളെ
സംഭാവന
ചെയ്തുകൊണ്ടിരിക്കുന്ന
കേരളത്തിന്റെ ഈ രംഗത്തെ
നിലവിലെ സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
മികച്ച പരിശീലനവും
നിലവാരമുളള മൈതാനങ്ങളും
അതുവഴി മെച്ചപ്പെട്ട
മത്സര പരിചയവും
യുവതാരങ്ങള്‍ക്ക്
ലഭ്യമാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തൊക്കെ നടപടികള്‍
കൈക്കൊളളുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാരുടെ
കായിക മികവ്
പ്രോത്സാഹിപ്പിക്കാനായി
പദ്ധതി
2512.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്കുള്ള
ഒളിംപിക്സ് ഉള്‍പ്പെടെ
രാജ്യാന്തരമത്സരങ്ങളിലും
വിവിധ ദേശീയ
മത്സരങ്ങളിലും
കേരളത്തില്‍ നിന്നുള്ള
ഭിന്നശേഷിക്കാര്‍
മികച്ച പ്രകടനം
കാഴ്ചവെച്ച കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഭിന്നശേഷിക്കാരുടെ
കായിക മികവ്
പ്രോത്സാഹിപ്പിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഭിന്നശേഷിക്കാര്‍ക്കായി
പ്രത്യേക കായിക
വിദ്യാഭ്യാസ പരിപാടി
ആവിഷ്കരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സ്പോര്‍ട്സ് കൗണ്‍സില്‍
പ്രവർത്തനങ്ങൾ
2513.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോർട്സ്
കൗണ്‍സില്‍ മുഖാന്തിരം
അഫിലിയേറ്റ് ചെയ്ത്
പ്രവര്‍ത്തിക്കാവുന്ന
കായിക ഇനങ്ങള്‍
ഏതെല്ലാമാണ്;
(ബി)
സ്പോര്‍ട്സ്
കൗണ്‍സിലിന് ഗ്രാമ
തലത്തില്‍ നല്കാവുന്ന
സേവനങ്ങള്‍
എന്തെല്ലാമാണ്;
(സി)
അഖിലേന്ത്യതലത്തിലും
സംസ്ഥാന തലത്തിലും
ചാമ്പ്യന്മാരായ കായിക
താരങ്ങളുടെ നിയമനങ്ങള്‍
എത്ര ശതമാനം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;വിശദമാക്കാമോ?
സംസ്ഥാന
സ്പോര്‍ട്സ് കൗണ്‍സില്‍
ഹോസ്റ്റലുകള്‍
2514.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ കീഴില്‍
എത്ര സ്പോര്‍ട്സ്
ഹോസ്റ്റലുകള്‍
നിലവിലുണ്ട്;
(ബി)
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ ഏതൊക്കെ
ഹോസ്റ്റലുകളിലാണ്
നിലവില്‍ യോഗ്യതയുള്ള
കോച്ചുകളുടെ സേവനം
ലഭ്യമല്ലാത്തത്;
(സി)
സ്പോര്‍ട്സ്
കൗണ്‍സില്‍
ഹോസ്റ്റലുകളില്‍
നിലവിലുള്ള
കോച്ചുമാരുടെ ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
സ്കൂളിന്റെ കീഴില്‍
പദ്ധതികള്‍
2515.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപ്രദേശങ്ങളിലെയും
നഗരങ്ങളിലെയും
യുവാക്കളുടെ കായികപരമായ
കഴിവു വളര്‍ത്തുന്നതിന്
സ്പോര്‍ട്സ് സ്കൂളിന്റെ
കീഴില്‍ എന്തൊക്കെ
പദ്ധതികളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇത്തരം പദ്ധതികള്‍
നടപ്പാക്കാന്‍ നടത്തിയ
പ്രവര്‍ത്തനങ്ങളും
വകയിരുത്തിയ തുകയും
മണ്ഡലം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പഞ്ചായത്തുകളിലും
നഗരസഭകളിലും സ്റ്റേഡിയം
അനുവദിക്കാനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
ഇത്തരത്തില്‍ എത്ര
സ്റ്റേഡിയം
അനുവദിച്ചിട്ടുണ്ടെന്നും
മണ്ഡലം തിരിച്ച്
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയില്‍ മള്‍ട്ടി
പര്‍പ്പസ് ഇന്‍ഡോര്‍
സ്റ്റേഡിയം
2516.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
എല്ലാ
ജില്ലകളിലും
മള്‍ട്ടിപര്‍പ്പസ്
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിയുടെ കീഴില്‍,
കൊല്ലം ജില്ലയില്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
കോതമംഗലം
മണ്ഡലത്തില്‍
പുല്ല്ലാരിമംഗലത്ത്
സ്റ്റേഡിയം
2517.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മൈല്‍
പദ്ധതി പ്രകാരം
കോതമംഗലം മണ്ഡലത്തില്‍
പുല്ലാരിമംഗലത്ത് 1
കോടി രൂപയുടെ
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
വേണ്ടിയുള്ള
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
നിര്‍മ്മാണ
പ്രവൃത്തികളാണ്
പ്രസ്തുത സ്റ്റേഡിയം
നിര്‍മ്മാണത്തിന്റെ
ഭാഗമായി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനുവേണ്ടിയുള്ള
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ
;
(ഡി)
സ്റ്റേഡിയം
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കുമോ?
മലപ്പുറം
മൊയ്തീന്‍കുട്ടി സ്മാരക
ഇന്‍ഡോര്‍ സ്റ്റേഡിയം
2518.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഫണ്ടനുവദിച്ച മലപ്പുറം
മൊയ്തീന്‍കുട്ടി സ്മാരക
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മാണ നടപടികളുടെ
പുരോഗതികള്‍
വിശദീകരിക്കാമോ;
(ബി)
പദ്ധതിക്കുള്ള
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
എവിടെയാണ് സ്ഥലം
കണ്ടെത്തിയിട്ടുള്ളത്;
(സി)
അക്വിസിഷന്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സാങ്കേതിക
തടസ്സങ്ങള്‍ ഒഴിവാക്കി
നിര്‍മ്മാണ നടപടികള്‍
എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
ചാലക്കുടി
സേക്രട്ട് ഹാര്‍ട്ട്
കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതി
പ്രകാരം സ്റ്റേഡിയ ം
2519.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
സേക്രട്ട് ഹാര്‍ട്ട്
കോളേജില്‍ ഖേലോ ഇന്ത്യ
പദ്ധതി പ്രകാരം
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
കായിക വകുപ്പില്‍
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി ഖേലോ ഇന്ത്യ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നിര്‍ദ്ദേശിച്ചുകൊണ്ടുള്ള
മേല്‍ നടപടികള്‍
അടിയന്തരമായി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
2520.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും മികച്ച
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുമെന്ന
പ്രഖ്യാപനം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
കിഫ്ബിയില്‍
നിന്നും
ഇക്കാര്യത്തിനായി എന്ത്
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര കായിക
താരങ്ങള്‍ക്ക് ജോലി
നല്കി എന്ന്
വെളിപ്പെടുത്താമോ?
ആറ്റിങ്ങല്‍
ശ്രീപാദം സ്റ്റേഡിയത്തിന്റെ
നവീകരണ പ്രവൃത്തികള്‍
2521.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ശ്രീപാദം
സ്റ്റേഡിയത്തിന്റെ
നവീകരണ പ്രവൃത്തികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്
;ആയത് സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
കഴിയുമോയെന്ന്
വിശദമാക്കുമോ?
ബധിര
മൂക ഫുട്ബോള്‍ താരമായ
അന്‍വറിന് ജോലി
2522.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
15/12/2016
ലെ കേരള സ്റ്റേറ്റ്
സ്പോര്‍ട്സ് കൗണ്‍സില്‍
അഡ്മിനിസ്ട്രേറ്റീവ്
ബോര്‍ഡ് യോഗം ചര്‍ച്ച
ചെയ്യുകയും ബധിര മൂക
ഫുട്ബോള്‍ കായിക താരമായ
ശ്രീ അന്‍വറിന്റെ
വിദ്യാഭ്യാസ
യോഗ്യതയ്ക്ക് അനുസൃതമായ
തസ്തികകളില്‍ ഒഴിവ്
വരുന്ന മുറയ്ക്ക്
പരിഗണിക്കുവാന്‍
തീരുമാനിക്കുകയും, ആ
വിവരം അപേക്ഷകയായ
അന്‍വറിന്റെ ഭാര്യയായ
ശ്രീമതി ഷാഹിന T.
കുന്നത്ത് പറമ്പില്‍,
ചന്തക്കുന്ന്,
നിലമ്പൂര്‍, മലപ്പുറം
ജില്ല എന്നവരെ രേഖാമൂലം
അറിയിക്കുകയും ചെയ്ത
സാഹചര്യത്തില്‍ (കത്ത്
നമ്പര്‍
കെ.എസ്.എസ്.സി/ബി8/2046/16)
ജോലി നല്‍കുന്നതിനുള്ള
തുടര്‍നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കേരള
ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക്
ജോലി
2523.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സന്തോഷ്
ട്രോഫി ഫുട്ബോള്‍
മത്സരത്തില്‍ വിജയിച്ച
കേരള ടീം അംഗങ്ങള്‍ക്ക്
ജോലി നല്‍കുമെന്നുളള
പ്രഖ്യാപനത്തിന്മേലുളള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഏതെങ്കിലും
ജില്ലാഭരണകൂടം ഇതുമായി
ബന്ധപ്പെട്ട വിവരങ്ങള്‍
നല്‍കുന്നതിന് അനാവശ്യ
കാലതാമസം
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഏതൊക്കെ
കളിക്കാരാണ് ജോലിക്കായി
അപേക്ഷ
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
സ്പെഷ്യല്‍
ഒളിമ്പിക്സ് കായിക
താരങ്ങള്‍ക്ക് സര്‍ക്കാര്‍
സര്‍വീസില്‍ നിയമനം
2524.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ എത്ര കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍
വകുപ്പുകളില്‍ നിയമനം
നല്‍കിയിട്ടുണ്ട്
എന്നത് ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സ്പെഷ്യല്‍
ഒളിമ്പിക്സ്
(പാരാലിമ്പിക്സ്)
വിജയികളെ കായിക
താരങ്ങള്‍ക്കുളള
നിയമനത്തിന്
പരിഗണിക്കാറുണ്ടോ;
(സി)
ഇൗ
മാനദണ്ഡ പ്രകാരം
പുതുപ്പാടി സ്വദേശി
മുഹമ്മദ് സാലിഹിന്
നിയമനം നല്‍കണമെന്ന
ആവശ്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
നിയമനം ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയില്‍'ഒരു പഞ്ചായത്തില്‍
ഒരു കളി സ്ഥലം' പദ്ധതി
2525.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017-ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച 'ഒരു
പഞ്ചായത്തില്‍ ഒരു കളി
സ്ഥലം' പദ്ധതിയില്‍
പാലക്കാട് ജില്ലയില്‍
എവിടെയെല്ലാം കളി സ്ഥലം
വികസിപ്പിക്കുവാന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
ഏതെങ്കിലും കളി സ്ഥലം ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഉള്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കുളത്തൂര്‍
ഗവഃ ഹെെസ്കൂളില് ഫുട്ബോള്‍
പരിശീലനം
2526.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിൻകര
മണ്ഡലത്തിലെ കുളത്തൂര്‍
ഗവഃ ഹെെസ്കൂളില്
സ്പോര്‍ട്സ് വകുപ്പ്
ആരംഭിക്കുന്ന
ഫുട്ബോളിനായുള്ള കിക്
ഓഫ് എന്ന പദ്ധതിയില്‍
എത്ര കായിക
താരങ്ങള്‍ക്കാണ്
പരിശീലനം നല്‍കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫുട്ബോൾ പരിശീലനത്തിന്
കുട്ടികളെ സെലക്ട്
ചെയ്യുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
സെലക്ട് ചെയ്യുന്ന
കുട്ടികള്‍ക്ക്
നല്കുന്ന
പരിശീലനങ്ങള്‍
എന്തൊക്കെയാണ്;
പരിശീലനത്തിന് ആരെയാണ്
ചുമതലപ്പെടുത്തുന്നത്;
വിശദമാക്കാമോ;
(സി)
പരിശീലനത്തിന്
സ്കൂളില്‍ എന്തൊക്കെ
സജ്ജീകരണങ്ങള്‍ ആണ്
ഒരുക്കുന്നത് എന്ന്
വിശദീകരിക്കാമോ;
(ഡി)
പരിശീലനം
നടക്കുന്ന സ്കൂളില്‍
പി.ടി.എ. എന്തൊക്കെ
സജീകരണങ്ങള്‍ ആണ്
ഒരുക്കേണ്ടതു എന്ന്
വ്യക്തമാക്കാമോ?
യുവജനക്ഷേമവകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
2527.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
യുവജനക്ഷേമവകുപ്പ്
നടപ്പിലാക്കിയ
പ്രധാനപ്പെട്ട
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
ഈ
വര്‍ഷം തൈക്കാട്
ഗസ്റ്റ് ഹൗസില്‍ വെച്ച്
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ കൂടിയ
യോഗത്തില്‍ എടുത്ത
തീരുമാനങ്ങളില്‍
ഏതെല്ലാം പദ്ധതികള്‍
നടപ്പാക്കി തുടങ്ങി
എന്ന് വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
യുവജനക്ഷേമവകുപ്പ് എത്ര
വിഷയങ്ങളില്‍ ഇടപെട്ട്
കേസ് എടുത്തു; ആയതില്‍
എന്തൊക്കെ
തീരുമാനങ്ങള്‍ എടുത്തു;
വ്യക്തമാക്കുമോ?
യുവജനക്ഷേമ
ബോര്‍ഡ് മുഖാന്തിരം കൊല്ലം
ജില്ലയില്‍ നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
2528.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാറിന്റെ കാലത്ത്
യുവജനക്ഷേമ ബോര്‍ഡ്
മുഖേന കൊല്ലം
ജില്ലയില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; ഇതിനായി
എന്ത് തുകയാണ്
ചെലവഴിച്ചത്; വിശദാംശം
ലഭ്യമാക്കുമോ?
യുവാക്കളുടെ
സന്നദ്ധ സേവന സേന
2529.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്ത
സാഹചര്യങ്ങള്‍
ഉള്‍പ്പെടെയുളള
വിഷയങ്ങളില്‍
കാര്യക്ഷമമായി
ഇടപെടാന്‍ കഴിയുന്ന
വിധത്തില്‍
ചെറുപ്പക്കാരുടെ
സന്നദ്ധ സേവന സേനയ്ക്ക്
സംസ്ഥാന യുവജന
കമ്മീഷന് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രളയാനന്തര
നവ കേരള
നിര്‍മ്മിതിക്കായി
പ്രസ്തുത സന്നദ്ധ
സേനയുടെ സേവനം എപ്രകാരം
ഉപയോഗിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
സേനയില്‍
ചേരുന്നവര്‍ക്ക്
പ്രായപരിധി
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?