സഹകരണ
മേഖലയിലൂടെ സര്‍ക്കാര്‍
സേവനങ്ങള്‍
2581.
ശ്രീ.ജെയിംസ്
മാത്യു
,,
പി.കെ. ശശി
,,
വി. ജോയി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജനകീയ
സ്ഥാപനങ്ങളായ സഹകരണ
പ്രസ്ഥാനത്തെ
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പാക്കുന്ന വിവിധ
പദ്ധതികളുടെ
നടത്തിപ്പിനായുള്ള
ഏജന്സികളാക്കിത്തീര്ക്കുന്നതിന്
പരിപാടിയുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ക്ഷേമ
പെന്‍ഷനുകള്‍ വിതരണം
ചെയ്യുന്നതിനും
കെ.എസ്.ആര്.ടി.സി.
പെന്ഷന് സ്വന്തം
ഫണ്ട് ഉപയോഗിച്ച്
വായ്പയായി
നല്‍കുന്നതിനും നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
ബ്ലേഡ്
പലിശ സംവിധാനം ഉന്മൂലനം
ചെയ്യുന്നതിനും
മൈക്രോഫിനാന്‍സ്
രംഗത്ത് നിലവിലുള്ള
ദുഷ്പ്രവണതകള്‍
അവസാനിപ്പിക്കാനും
ഉദ്ദേശിച്ചുള്ള
മുറ്റത്തെ മുല്ല
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(ഡി)
പ്രവാസി
പുനരധിവാസത്തോടൊപ്പം
നാടിന്റെ വികസനവും
സാധ്യമാക്കുന്നതിന്
രൂപീകരിക്കുന്ന പ്രവാസി
ക്ഷേമ സഹകരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച്
അറിയിക്കാമോ?
നോട്ട്
നിരോധനം മൂലം സഹകരണ
മേഖലയിലുണ്ടായ പ്രശ്നങ്ങള്‍
2582.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം മൂലം സഹകരണ
മേഖലയിലുണ്ടായിരുന്ന
പ്രശ്നങ്ങള്‍
പൂര്‍ണ്ണമായും
അതിജീവിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
മുന്‍
വര്‍ഷങ്ങളുമായി
താരതമ്യം ചെയ്യുമ്പോള്‍
നിക്ഷേപ സമാഹരണത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;വ്യക്തമാക്കാമോ?
പ്രളയം
മൂലം സഹകരണ
ബാങ്കുകള്‍ക്കുണ്ടായ നാശനഷ്ടം
2583.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
മൂലം സംസ്ഥാനത്തെ സഹകരണ
ബാങ്കുകള്‍ക്ക്
എന്തൊക്കെ
നാശനഷ്ടങ്ങളാണ്
ഉണ്ടായിട്ടുള്ളത്; എത്ര
കോടി രൂപയാണ് ഇതുവഴി
നഷ്ടമായത്;
(ബി)
സഹകരണ
ബാങ്കില്‍ നിന്നും
വായ്പ എടുത്ത്
പ്രളയത്താല്‍
ദുരിതമനുഭവിക്കുന്നവര്‍ക്ക്
തിരിച്ചടവിന് സാവകാശം
നല്കാന് എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ബാങ്കുകള്‍ക്ക്
വെള്ളപ്പൊക്കം മൂലം
ഉണ്ടായ
നാശനഷ്ടങ്ങള്‍ക്ക്
നഷ്ടപരിഹാരം ലഭിക്കാന്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ജില്ലാ
സഹകരണ ബാങ്കുകളുടെ ലയനം
2584.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തെ ജില്ലാ
സഹകരണ ബാങ്കുകള്‍
ഉള്‍പ്പെടെയുളളവ കേരള
ബാങ്കില്‍
ലയിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
ഇതേവരെ
സ്വീകരിച്ചിട്ടുളളത്?
കാര്‍ഷിക
വായ്പകള്‍ക്ക് മൊറട്ടോറിയം
2585.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ്
സഹകരണ ബാങ്കുകളില്‍
നിന്നും ഹ്രസ്വകാല
കാര്‍ഷിക
വായ്പയെടുത്തശേഷം
കൃത്യമായി
തിരിച്ചടയ്ക്കുന്ന
കര്‍ഷകര്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ നല്കുന്ന
പലിശയിളവ് എത്രയാണെന്ന്
വ്യക്തമാക്കാമോ;
കേന്ദ്രസര്‍ക്കാര്‍
നല്കുന്ന പലിശയിളവ്
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത്
വര്‍ഷം മുതലാണ്
പലിശയിളവ് നല്കി
തുടങ്ങിയതെന്ന്
വ്യക്തമാക്കാമോ;
(സി)
വായ്പ
തിരിച്ചടയ്ക്കുന്ന
കര്‍ഷകരില്‍ നിന്നും
പലിശയിളവ് കഴിഞ്ഞുള്ള
തുകയാണോ
ഈടാക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
കര്‍ഷകരില്‍
നിന്നും 7% പലിശ
ഈടാക്കുന്ന ഏതെങ്കിലും
സഹകരണ ബാങ്കുകള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
അവയുടെ പേര്
വ്യക്തമാക്കാമോ;
(ഇ)
കേരളത്തില്‍
2018-ല്‍ ഉണ്ടായ
മഹാപ്രളയയവുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച
മൊറട്ടോറിയം 2019
മാര്‍ച്ച് 31 വരെ
തിരിച്ചടവുള്ള കാര്‍ഷിക
വായ്പകള്‍ക്ക്
ബാധകമാണോ;
ബാധകമല്ലെങ്കില്‍ ഈ
മൊറട്ടോറിയം
ലഭിക്കുന്നതിന്
പ്രത്യേക മാനദണ്ഡം
ഉണ്ടോ;വിശദമാക്കുമോ?
കേരള
ബാങ്ക് രൂപീകരണ ഉത്തരവുകള്‍
2586.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
തുടങ്ങുന്നതിനായി
കേന്ദ്രസര്‍ക്കാരിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ
കേന്ദ്രസര്‍ക്കാരിന്റെയും
ആര്.ബി.ഐ.യുടെയും
അനുമതി ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
കേരള
ബാങ്ക് തുടങ്ങുമ്പോള്‍
സഹകരണമേഖലയിലെ മറ്റ്
ബാങ്കുകള്‍ക്ക്
ഉണ്ടാകുന്ന
പ്രശ്നങ്ങളെപ്പറ്റി
ഏതെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പഠന
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
കേരള
ബാങ്ക് വ്യവസ്ഥകള്‍
2587.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ സഹകരണ ബാങ്കുകളെ
സംസ്ഥാന സഹകരണ
ബാങ്കില്‍
ലയിപ്പിക്കാനുള്ള
സര്‍ക്കാര്‍
തീരുമാനത്തിന് കര്‍ശന
വ്യവസ്ഥകള്‍ക്ക്
വിധേയമായാണോ ആര്.ബി.ഐ.
അംഗീകാരം
നല്‍കിയിരിക്കുന്നത്;
(ബി)
ആര്.ബി.ഐ.
വ്യവസ്ഥ ചെയ്ത
സമയപരിധിക്കുള്ളില്‍
പ്രസ്തുത
വ്യവസ്ഥകളെല്ലാം
പാലിക്കുവാന്‍
സര്‍ക്കാരിന്
സാധിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ആര്.ബി.ഐ
വ്യവസ്ഥകള്‍
പാലിക്കുവാനായി
സര്‍ക്കാര്‍
ഓര്‍ഡിനന്‍സ്
പുറപ്പെടുവിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കേരള
ബാങ്കിന്റെ രൂപീകരണ നടപടികള്‍
2588.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള ബാങ്കിന്റെ
രൂപീകരണ നടപടിയില്‍
എല്ലാ ജില്ലാ സഹകരണ
ബാങ്കുകളുടെയും അനുകൂല
തീരുമാനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എല്ലാ
ജില്ലാ സഹകരണ
ബാങ്കുകളുടെയും അനുകൂല
തീരുമാനം
ലഭിച്ചിട്ടില്ലെങ്കില്‍
കേരള ബാങ്ക്
രൂപീകരിക്കുന്നതിന്
മറ്റെന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
കേരള
ബാങ്ക്പ്രവര്ത്തനം
2589.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
റിസര്‍വ്
ബാങ്കിന്റെ അനുമതി
കിട്ടിയതിനാല്‍ കേരള
ബാങ്ക്
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനം ഈ വര്‍ഷം
തന്നെ ആരംഭിക്കാന്‍
കഴിയുമോ;വ്യക്തമാക്കാമോ?
കേരളാ
ബാങ്ക് രൂപികരണവുമായി
ബന്ധപ്പെട്ട ലയന വ്യവസ്ഥകള്‍
2590.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കുും ജില്ലാ
സഹകരണ ബാങ്കുകളും
ലയിച്ചുണ്ടാകാന്
പോകുന്ന കേരളാ ബാങ്ക്
എന്ന സ്ഥാപനം
സംബന്ധിച്ച റിസര്‍വ്
ബാങ്കിന്റെയും
നബാര്‍ഡിന്റെയും
നിലപാടുകള്‍
വിശദമാക്കുമോ;
(ബി)
ഇപ്രകാരം
സഹകരണ ബാങ്കുകളുടെ
ലയനത്തിനായി നബാര്‍ഡ്
മുന്നോട്ട് വച്ച
ഉപാധികള്‍
വിശദമാക്കുമോ;
(സി)
സംസ്ഥാന
സഹകരണ ബാങ്കിന്റെയും
ജില്ലാ സഹകരണ
ബാങ്കുകളുടെയും
നിഷ്ക്രിയ ആസ്തികളുടെ
തോത് വ്യക്തമാക്കുമോ;
ഉയര്‍ന്ന നിഷ്ക്രിയ
ആസ്തിയുടെയും
കിട്ടാക്കടത്തിന്റെയും
തോത് റിസര്‍വ്
ബാങ്കിന്റെ അനുമതി
ലഭ്യമാക്കുന്നതില്‍
തടസ്സമാകുന്നുണ്ടോ ;
(ഡി)
ലയനശേഷം
കേരളാ ബാങ്കിന്റെ
മൂലധനപര്യാപ്തത,നെറ്റ്
വര്‍ക്ക് എന്നിവ
റിസര്‍വ് ബാങ്ക്
ആവശ്യപ്പെടുന്ന
മാനദണ്ഡങ്ങളില്‍ നിന്ന്
കുറവാണെങ്കില്‍
പ്രസ്തുത കുറവ്
നികത്തുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ;
വ്യക്തമാക്കുമോ?
ടാസ്ക്
ഫോഴ്സിന്റെ പ്രവര്‍ത്തനം
2591.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരണത്തോടനുബന്ധിച്ച്
നിയോഗിച്ച ടാസ്ക്
ഫോഴ്സിന്റെ
പ്രവര്‍ത്തനം
അവസാനിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
അവസാനിപ്പിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ടാസ്ക് ഫോഴ്സില്‍
കരാര്‍ അടിസ്ഥാനത്തിലും
ദിവസ
വേതനാടിസ്ഥാനത്തിലും
നിയമിച്ചിരുന്ന
ജീവനക്കാരുടെ എണ്ണം,
അവരുടെ വിശദാംശം തസ്തിക
സഹിതം നല്‍കുമോ;
(സി)
കേരള
ബാങ്കുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ക്കായി
ടാസ്ക് ഫോഴ്സിന് പകരം
സംസ്ഥാന സഹകരണ
ബാങ്കില്‍ പ്രത്യേക
സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സെല്ലിലേക്ക് ടാസ്ക്
ഫോഴ്സില്‍
നിയമിച്ചിരുന്ന ദിവസ
വേതനക്കാരെയും, കരാര്‍
ജീവനക്കാരെയും വീണ്ടും
നിയമിച്ച്
ഉത്തരവായിട്ടുണ്ടോ?
ബാങ്കുകളുടെ
ചൂഷണങ്ങളില്‍ നിന്നുള്ള
മോചനത്തിനായി കേരള ബാങ്ക്
രൂപീകരണം
2592.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എ.ടി.എം.
ട്രാന്‍സാക്ഷനു വരെ
ചാര്‍ജ് ഈടാക്കുന്നത്
പോലുള്ള എസ്.ബി.ഐ
ഉള്‍പ്പെടെയുളള
ബാങ്കുകളുടെ
ചൂഷണങ്ങളില്‍ നിന്നും
മുക്തി നേടാന്‍ കേരള
ബാങ്കിന്റെ
രൂപീകരണത്തോടെ
സാധ്യമാകുമോ എന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് നിലവില്‍
റിസര്‍വ് ബാങ്കിന്റെ
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ?
സഹകരണ
ബാങ്കുകളില്‍ നിന്നും
പട്ടികജാതി വിഭാഗങ്ങളുടെ
ലോണ്‍ കുടിശ്ശിക
2593.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പ എടുത്ത
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
നല്കുന്ന ആനുകൂല്യം
പട്ടികജാതി
വിഭാഗങ്ങള്‍ക്ക്
നല്‍കുന്നില്ലെന്ന
പരാതി പരിശോധിക്കുമോ
;
(ബി)
സ്വന്തമായുള്ള
ഭൂമി പണയപ്പെടുത്തി
സഹകരണ ബാങ്കില്‍
നിന്നും ലോണ്‍
എടുത്തിട്ടുള്ള
പാവപ്പെട്ട പട്ടികജാതി
വിഭാഗങ്ങളുടെ ലോണ്‍
കുടിശ്ശിക എഴുതി
തള്ളുന്ന കാര്യം
പരിശോധിക്കുമോ ;
നടപടി സ്വീകരിക്കുമോ ?
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന സഹകരണ
സ്ഥാപനങ്ങള്‍
2594.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ വകുപ്പിന്റെ
സ്ഥാപനങ്ങള്‍ സംസ്ഥാന
സഹകരണ ഭവനില്‍
പ്രവര്‍ത്തിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങള്‍ക്കായി
നിര്‍മ്മിച്ച കെട്ടിടം
ഒഴിഞ്ഞുകിടക്കുമ്പോഴും
പല ഓഫീസുകളും വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്നത്
കാരണം വാടകയിനത്തില്‍
എത്ര രൂപയാണ് ഒരു
വര്‍ഷം ചെലവ് വരുന്നത്
എന്ന് വ്യക്തമാക്കാമോ?
സംസ്ഥാന
കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ
ഓഡിറ്റ് പരിശോധന
2595.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
കാര്‍ഷിക ഗ്രാമവികസന
ബാങ്കില്‍ സഹകരണ
വകുപ്പ് നടത്തിയ
ഓഡിറ്റ് പരിശോധനയില്‍
അനുമതിയില്ലാതെ തുക
ചെലവഴിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
കാര്‍ഷിക വായ്പയ്ക്ക്
13% വരെ പലിശ
ഈടാക്കുകയും അതേ സമയം
ജീവനക്കാര്‍ക്ക് ഭീമമായ
തുക ശമ്പളവും മറ്റ്
അധിക ആനുകൂല്യങ്ങളുമായി
നല്‍കുകയും ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; കര്‍ഷകര്‍ക്ക് കുറഞ്ഞ
നിരക്കില്‍ വായ്പ
നല്കാന്
നടപടിയുണ്ടാകുമോ;
(സി)
പ്രസ്തുത
ബാങ്കിലെ നിയമനങ്ങള്‍
പി.എസ്.സി ക്ക്
വിട്ടിട്ടുണ്ടോ ;
ഇല്ലെങ്കില്‍
കാരണമറിയിക്കാമോ?
സഹകരണ
സ്ഥാപനങ്ങളുടെ ആഡിറ്റ്
കുടിശ്ശികയ്ക്ക് റവന്യു
റിക്കവറി
2596.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സൊസൈറ്റികള്‍ ആഡിറ്റ്
ചെയ്യുന്നതിന് ഇവരില്‍
നിന്നും തുക ഈടാക്കി
വരുന്നുണ്ടോ; എങ്കില്‍
കണക്കുകള്‍
ആഡിറ്റ്ചെയ്യുന്നതിന്
പ്രതി വര്‍ഷം എത്ര
തുകയാണ്
നിശ്ചയിച്ചിട്ടുള്ളത്;
(ബി)
സാമ്പത്തിക
പ്രതിസന്ധി മൂലം
പ്രവര്‍ത്തനം തന്നെ
ബുദ്ധിമുട്ടിലായ പല
സൊസൈറ്റികള്‍ക്കും
ഇത്തരം ഓഡിറ്റ് തുക
ഒടുക്കാന്‍ കഴിയാത്ത
സ്ഥിതി വിശേഷമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ തുക
ഒടുക്കാന്‍ കഴിയാത്ത
സാഹചര്യത്തില്‍ റവന്യു
റിക്കവറി വഴി തുക
ഈടാക്കുന്നതിന് നടപടി
സ്വീകരിക്കാറുണ്ടോ;
എങ്കില്‍ ഈ നടപടി
ഇത്തരം സ്ഥാപനങ്ങളെ
കൂടുതല്‍
പ്രതിസന്ധിയിലാക്കുകയാണ്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സഹകരണ സ്ഥാപനങ്ങളുടെ
കുടിശ്ശിക റവന്യു
റിക്കവറി വഴി
ഈടാക്കുന്ന നടപടികള്‍
ഓരോ സ്ഥാപനത്തിന്റെയും
സാമ്പത്തിക സ്ഥിതി
പരിശോധിച്ച്
പുനഃപരിശോധിക്കുന്ന
കാര്യം പരിഗണിക്കുമോ?
കൈത്തറി
സഹകരണ മേഖലയില്‍ പണിശാല
നവീകരണ പദ്ധതി
2597.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൈത്തറി
സഹകരണ മേഖലയില്‍ പണി
ശാല നവീകരണ പദ്ധതിയില്‍
ഫണ്ടിന് വേണ്ടി
കോഴിക്കോട് ജില്ലയില്‍
നിന്നും എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
കോഴിക്കോട്
ജില്ലയിലെ ഏതൊക്കെ
സഹകരണ സ്ഥാപനങ്ങള്‍ ആണ്
പണിശാല നവീകരണ
പദ്ധതിക്ക് അപേക്ഷ
തന്നിട്ടുള്ളത്;
(സി)
കൈത്തറി
സഹകരണ മേഖലയില്‍ പണിശാല
നവീകരണ പദ്ധതി ഫണ്ട്
അനുവദിക്കാന്‍ കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക് ഫണ്ട്
അനുവദിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
നിലവാരം
ഇല്ലാത്ത സഹകരണ സംഘങ്ങള്‍
2598.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
താലൂക്കില്‍ നിലവാരം
ഇല്ലാത്ത സഹകരണ
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടി
താലൂക്കില്‍ നിലവില്‍
പ്രവര്‍ത്തിക്കാത്ത
എത്ര സഹകരണ സംഘങ്ങള്‍
ഉണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
ടി
താലൂക്കില്‍ നിലവാരം
പുലര്‍ത്താത്ത എത്ര
സഹകരണ സംഘങ്ങള്‍ ആണ്
പ്രവര്‍ത്തിക്കുന്നത്;അത്തരം
സംഘങ്ങളുടെ പേരില്‍
നിയമ നടപടി
എടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
ക്രിമിനല്‍
കേസ് നിലവില്‍ ഉള്ള
എത്ര സംഘങ്ങള്‍
നിലവില്‍ ഉണ്ട്;അത്തരം
സംഘങ്ങളുടെ പേരും
സ്ഥലവും
വ്യക്തമാക്കാമോ;
(ഇ)
പ്രസിഡന്റും
സെക്രട്ടറിയും
പ്രതിസ്ഥാനത്തുള്ള
സംഘങ്ങള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ സഹകരണ
സംഘങ്ങള്‍
2599.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
സഹകരണസംഘങ്ങളുടെ വിവിധ
പദ്ധതികള്‍ക്കായി
2017-2018 സാമ്പത്തിക
വര്‍ഷം അനുവദിച്ച തുക
ലഭിക്കാത്തതു കൊണ്ടു
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പ്രളയാനന്തര
നവകേരള നിര്‍മ്മിതിക്കായി
സഹകരണ വകുപ്പിന്‍െ സംഭാവന
2600.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരം
നവകേരള
നിര്‍മ്മിതിക്കായി
സഹകരണ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രാഥമിക
സഹകരണ സംഘങ്ങള്‍,
ജില്ലാ സഹകരണ
ബാങ്കുകള്‍, സംസ്ഥാന
സഹകരണ ബാങ്ക് എന്നിവ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് നവകേരള
നിര്‍മ്മാണത്തിനായി
എത്ര തുക സംഭാവന ചെയ്തു
എന്ന് വിശദമാക്കാമോ?
ചവറയിലെ സ്മാര്‍ട്ട് ക്ലാസ്
റൂം പ്രവര്‍ത്തനങ്ങള്‍
2601.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്
സഹായകരമായി എല്‍.പി,
യു.പി സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ് റൂം
ആരംഭിക്കുന്നതിലേക്കായി
സ്കൂളുകളെ
തെരഞ്ഞെടുത്തിരുന്നതിന്റെ
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായി എന്ന്
അറിയിക്കുമോ;
(ബി)
ചവറ
നിയോജക മണ്ഡലത്തില്‍
ഇത്തരത്തില്‍ സഹകരണ
വകുപ്പ് എത്ര
സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ് റൂം
നിര്‍മ്മിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ?
സഹകരണസ്ഥാപനങ്ങളുടെ
സഹായത്തോടെ സ്മാര്‍ട്ട്
ക്ലാസ് റൂമുകള്‍
2602.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണസ്ഥാപനങ്ങളുടെ
സഹായത്തോടെ പൊതു
വിദ്യാലയങ്ങളില്‍
സ്മാര്‍ട്ട് ക്ലാസ്
റൂമുകള്‍
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പദ്ധതി
എന്ന്
പൂര്‍ത്തിയാക്കാനാവുമെന്ന്
വ്യക്തമാക്കുമോ?
സഹകരണ ക്ഷേമ ബോര്‍ഡില്‍
നിന്നും റിസ്ക് ഫണ്ട്
2603.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പ
എടുത്തിട്ടുള്ളതും
റിസ്ക് ഫണ്ടിന്
അര്ഹരായവരുമായവര്ക്ക്
റിസ്ക് ഫണ്ട്
അനുവദിക്കുന്നതിന്
സഹകരണ ക്ഷേമ ബോര്‍ഡില്‍
നിന്നും കാലതാമസം
വരുന്നു എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോതമംഗലം
മണ്ഡലത്തിലെ ഏതെല്ലാം
സഹകരണ ബാങ്കുകളില്‍
നിന്നും എത്ര
അപേക്ഷകള്‍ റിസ്ക്
ഫണ്ട് ആനുകൂല്യത്തിനായി
സഹകരണ ക്ഷേമ ബോര്‍ഡില്‍
ലഭിച്ചിട്ടുണ്ടെന്നും
ഇതില്‍ എത്ര
അപേക്ഷയില്‍
തീരുമാനമെടുത്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
കാലതാമസം
ഒഴിവാക്കി റിസ്ക്
ഫണ്ടിനായുള്ള
അപേക്ഷകളില്‍
വേഗത്തില്‍
തീരുമാനമെടുക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
സഹകരണ
ബാങ്കുകളില്‍ നിന്നുള്ള
കാര്‍ഷിക വായ്പകള്‍
2604.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്നുള്ള
കാര്‍ഷിക വായ്പകള്‍
എഴുതിത്തള്ളുന്നതിനുള്ള
കടാശ്വാസ പദ്ധതികള്‍
ഏതെങ്കിലും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പയെടുത്ത്
കുടിശ്ശികയായ
പാവപ്പെട്ട ജനങ്ങളെ
സഹായിക്കാന്‍ ഏതൊക്കെ
പദ്ധതികളാണ് സഹകരണ
വകുപ്പ് നടപ്പിലാക്കി
വരുന്നത് വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഗ്രാമീണ
മേഖലയില്‍ സഹകരണ
പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന
പങ്ക്
2605.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമീണ മേഖലകളിലെ
സാധാരണക്കാരുടെ
സാമ്പത്തിക വികസനത്തിന്
സഹകരണ പ്രസ്ഥാനങ്ങള്‍
വഹിക്കുന്ന പങ്ക്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സഹകരണ
സംഘങ്ങള്‍ നടത്തുന്ന
പ്രതിമാസ നിക്ഷേപ
പദ്ധതികളുടേയും
(എം.ഡി.എസ്) ,
വായ്പയുടെയും
ജാമ്യവ്യവസ്ഥകള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
അന്പതിനായിരത്തിന്
മുകളില്‍ വരുന്ന
വായ്പകള്‍ക്കും
അന്പതിനായിരത്തിന്
താഴെ വരുന്ന
വായ്പകള്‍ക്കും
പ്രത്യേക
ജാമ്യവ്യവസ്ഥകള്‍
നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
അന്പതിനായിരത്തിന്
മുകളില്‍ വരുന്ന
തുകയ്ക്ക് സര്‍ക്കാര്‍,
അര്‍ദ്ധ സര്‍ക്കാര്‍
ജീവനക്കാരുടെ സാലറി
സര്‍ട്ടിഫിക്കറ്റോ
വസ്തു ജാമ്യമോ
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഈ നിബന്ധന
സാധാരണക്കാര്‍ക്ക്
ഇടപാട് നടത്തുന്നതിന്
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ജാമ്യവ്യവസ്ഥകള്‍
രൂപയുടെ
മൂല്യശോഷണത്തിന്റെ
അടിസ്ഥാനത്തിലും
സ്വകാര്യ ധനകാര്യ
സ്ഥാപനങ്ങളോട്
കിടപിടിക്കാന്‍
കഴിയുന്ന തരത്തിലും
കൂടുതല്‍ സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
റിസ്ക്
ഫണ്ട് അനുവദിക്കുന്നതിനായി
സജിത കെ.ടി. നല്കിയ പരാതി
2606.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ നടപ്പാക്കിയ
റിസ്ക് ഫണ്ട്
യഥാസമയത്തും കുറ്റമറ്റ
രീതിയിലും
അനുവദിക്കുന്നതിലെ
അപാകത സംബന്ധിച്ച്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
റിസ്ക്
ഫണ്ട്
അനുവദിക്കുന്നതിനായി
സജിത കെ.ടി. നല്കിയ
695/2017
mini.co-operative (
KDC MOKERI LOAN NO:
100456051320024)
നല്കിയ പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍
ഇവര്‍ക്ക് റിസ്ക്
ഫണ്ട് നല്കുവാനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
സഹകരണസംഘം
ജീവനക്കാര്‍ക്ക്
ഗ്രാറ്റ്യുവിറ്റി
2607.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
സഹകരണസംഘം
ജീവനക്കാര്‍ക്ക്
ബാധകമായ
ഗ്രാറ്റ്യുവിറ്റി സ്കീം
വ്യക്തമാക്കാമോ;
(ബി)
എല്ലാ
സഹകരണ സംഘം
ജീവനക്കാരെയും
എല്‍.എെ.സി.
ഗ്രാറ്റ്യുവിറ്റി
സ്കീമിന്റെ പരിധിയില്‍
കൊണ്ടുവരുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
എല്‍.എെ.സി.
ലിങ്ക്ഡ്
ഗ്രാറ്റ്യുവിറ്റി
സ്കീമിന്റെ പരിധിയില്‍
വരുന്ന സഹകരണ സംഘങ്ങള്‍
ഓരോ വര്‍ഷവും
അടയ്ക്കുന്ന പ്രീമിയം
തുക സംബന്ധിച്ച് സഹകരണ
വകുപ്പ് എന്തെങ്കിലും
വ്യക്തമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച് എല്ലാ
ജില്ലകളിലും ഏകീകൃത
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ എന്നും
ഇല്ലെങ്കില്‍
എല്‍.എെ.സി. പ്രീമിയം
അടയ്ക്കുന്നത്
ഏകീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ?
കേരള
സംസ്ഥാന സഹകരണ പരീക്ഷാ
ബോര്‍ഡ്
2608.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന സഹകരണ പരീക്ഷാ
ബോര്‍ഡ് മുഖാന്തരം
നിയമനം നടത്തുന്ന
തസ്തികകള്‍
ഏതെല്ലാം;വിശദീകരിക്കാമോ;
(ബി)
ഓരോ
തസ്തികയിലും നിലവിലുളള
ഒഴിവുകളും അവയില്‍
നിയമനത്തിനായി
സ്വീകരിച്ച നടപടികളും
വിശദീകരിക്കാമോ;
(സി)
സഹകരണ
പരീക്ഷാ ബോര്‍ഡിലേക്ക്
റിപ്പോര്‍ട്ട് ചെയ്യാതെ
ഒരു വര്‍ഷത്തിലധികമായി
ഒഴിഞ്ഞു കിടക്കുന്ന
തസ്തികകളുടെ അംഗീകാരം
റദ്ദാക്കുമോ;
(ഡി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതുമായി
ബന്ധപ്പെട്ട് സഹകരണ
രജിസ്ട്രാര്‍ 2018 ല്‍
ഇറക്കിയ
സര്ക്കുലറിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
സഹകരണ
വകുപ്പിലെ ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍ തസ്തിക
2609.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിലെ ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക്
പി.എസ്.സി റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(ബി)
പ്രസ്തുത
തസ്തികയിലെ
നിയമനത്തിനായി ആഗസ്റ്റ്
16-ന് വിജ്ഞാപനം
പുറപ്പെടുവിക്കുവാന്‍
പി.എസ്.സി തീരുമാനം
എടുത്തിരുന്നതായി
അറിയാമോ ;
(സി)
പ്രസ്തുത
വിജ്ഞാപനം
മരവിപ്പിച്ചത് ഏത്
സാഹചര്യത്തിലാണ്;
ഇതിനായി സഹകരണ വകുപ്പ്
പി.എസ്.സി യോട്
ആവശ്യപ്പെട്ടിരുന്നോ ;
വിശദാംശം നല്‍കുമോ?
ടാസ്ക്
ഫോഴ്സ്
2610.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണത്തെ
കുറിച്ച് പഠിക്കാനായി
നിയോഗിച്ച ടാസ്ക്
ഫോഴ്സ് പ്രസ്തുത ബാങ്ക്
നിലവില്‍ വരുമ്പോള്‍
ഓരോ ജില്ലയിലുമുള്ള 10
മുതല്‍ 20 വരെ ജില്ലാ
ബാങ്കുകളുടെ ശാഖകള്‍
പൂട്ടുന്നതിനായി
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ ;
(ബി)
ജില്ലാ
സഹകരണ ബാങ്കുകളില്‍
ക്ലര്‍ക്ക് കം കാഷ്യര്‍
തസ്തികയിലെ
നിയമനത്തിനായി
പി.എസ്.സി തയ്യാറാക്കിയ
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ
എത്രപേര്‍ക്ക് നിയമനം
നല്കി; ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(സി)
2010-ല്‍
നിലവില്‍ വന്ന റാങ്ക്
ലിസ്റ്റില്‍ നിന്നും
ഓരോ ജില്ലയിലും
പ്രസ്തുത
തസ്തികയിലേക്ക്
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലാസഹകരണ ബാങ്ക്
2611.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലാസഹകരണ ബാങ്കിന്
എത്ര ശാഖകള്‍
ഉണ്ടെന്നറിയിക്കാമോ;
(ബി)
കൊല്ലം
ജില്ലാ സഹകരണ
ബാങ്കിന്റെ ഹെഡ്
ഓഫീസിലും ശാഖകളിലും
ഉള്ള ഡാറ്റ എന്‍ട്രി
ഓപ്പറേറ്റര്‍
തസ്തികയില്‍ ഉള്ള
സ്ഥിരം ഒഴിവുകളുടെ
എണ്ണം പ്രത്യേകമായി
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടികള്‍
സ്വീകരിക്കുമോ?
കാര്‍ഷിക
ഗ്രാമവികസന ബാങ്കിന്റെ
പ്രവര്‍ത്തനം
2612.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
ഗ്രാമവികസന ബാങ്കില്‍
നിന്നും നല്കുന്ന
വായ്പകളുടെ പലിശ
നിരക്ക് എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കാര്‍ഷിക
ഗ്രാമവികസന ബാങ്കിലെ
നിയമനങ്ങള്‍ പി.എസ്.സി
ക്ക് വിട്ടത് എന്നാണ്;
(സി)
പി.എസ്.സി മുഖേന
കാര്‍ഷിക ഗ്രാമവികസന
ബാങ്കില്‍ എത്രപേരെ
നിയമിച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
ബാങ്കിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച് പരിശോധനയും
തുടര്‍നടപടിയും
വേണമെന്ന് ഓഡിറ്റര്‍
സഹകരണ വകുപ്പിനെ
അറിയിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
നല്‍കുമോ?
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന് നടപടി
2613.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങള്‍ രജിസ്ട്രേഷന്
വേണ്ടി
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കുന്ന ബെെലോ
സഹകരണ നിയമ പ്രകാരം
പരിശോധിച്ചതിന്
ശേഷമാണോ ബന്ധപ്പെട്ട
രജിസ്ട്രാര്‍
രജിസ്ട്രേഷന്
നടപടികള്‍
പൂര്‍ത്തിയാക്കുന്നത്;
(ബി)
അതത്
രജിസ്ട്രാര്‍
അംഗീകരിച്ച് നല്കിയ
ബെെലോയില്‍
ഉള്‍പ്പെട്ടിട്ടുള്ള
പദ്ധതികള്‍ ഏറ്റെടുത്ത്
നടത്തുന്നതിന്
സംഘങ്ങള്‍ക്ക്
അവകാശമുണ്ടായിരിക്കുന്നതാണോ
;വെളിപ്പെടുത്തുമോ ;
(സി)
അംഗീകൃത
ബെെലോയില്‍
പറഞ്ഞിട്ടുള്ളതും സഹകരണ
നിയമപ്രകാരം
നിലനില്ക്കുന്നതുമായ
പദ്ധതികള്‍ ഏറ്റെടുത്ത്
പ്രവര്‍ത്തിക്കുന്നതിന്
ബന്ധപ്പെട്ട
രജിസ്ട്രാര്‍ അനുമതി
നല്കാതിരിക്കുന്നതായ
പരാതി
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഇത്തരത്തില്‍
ഏതെങ്കിലും
രജിസ്ട്രാര്‍
പ്രവര്‍ത്തിക്കുന്നതായി
ബോധ്യപ്പെട്ടാല്‍
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
താഴ്ന്ന
ക്ലാസിഫിക്കേഷനുള്ളതും
പുതുതായി
പ്രവര്ത്തനമാരംഭിച്ചിട്ടുള്ളതുമായ
സംഘങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
പ്രോത്സാഹനജനകവും
സഹായകരവുമായ നടപടികള്‍
ബന്ധപ്പെട്ട
രജിസ്ട്രാര്‍
ഓഫീസുകളില്‍ നിന്നും
ഉണ്ടാകുന്നതിനാവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ?
കൊല്ലം ജില്ലയിലെ
പ്രളയത്തില്‍ തകര്‍ന്ന
വീടുകളുടെ പുനര്‍നിര്‍മ്മാണം
2614.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കൊല്ലം ജില്ലയില്‍
പ്രളയത്തില്‍ തകര്‍ന്ന
എത്ര വീടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനാണ്
സഹകരണ വകുപ്പ്
നിശ്ചയിച്ചിട്ടുള്ളത്;
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
സഹകരണ
സംഘങ്ങള്‍ മുഖേന നല്കിയ
ക്ഷേമപെന്‍ഷനുകള്‍
2615.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സഹകരണ
വകുപ്പിനു കീഴിലുള്ള
സഹകരണ സംഘങ്ങള്‍ മുഖേന
വിവിധ ക്ഷേമ
പെന്‍ഷനുകളിലായി എത്ര
കോടി രൂപ വിതരണം
ചെയ്തിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കാര്‍ഷിക
വായ്പകള്‍ക്ക് മൊറട്ടോറിയം
2616.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളെയും സഹകരണ
ബാങ്കുകളെയും
ശക്തിപ്പെടുത്തുന്നതിനും
കുടിശ്ശിക
കുറയ്ക്കുന്നതിനും
വായ്പ തിരിച്ചടവ്
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സഹകരണ വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
ഇതു സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
പ്രളയത്തിന്റെ
ഭാഗമായി കര്‍ഷകര്‍ക്ക്
ഉണ്ടായ സാമ്പത്തിക
ബുദ്ധിമുട്ടും
നാശനഷ്ടങ്ങളും
കണക്കിലെടുത്ത്
കാര്‍ഷിക
വായ്പകള്‍ക്ക്
മൊറട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
അഖിലേന്ത്യാ
സഹകരണ വാരാഘോഷചെലവ്
2617.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അറുപത്തഞ്ചാമത്
അഖിലേന്ത്യാ സഹകരണ
വാരാഘോഷത്തിന്റെ
സംസ്ഥാന തല
ഉദ്ഘാടനത്തിനും
സമാപനത്തിനുമായി എത്ര
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
ചെലവഴിച്ചതെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
സമാഹരിച്ച തുക
എത്രയാണെന്നും ഏതെല്ലാം
മാര്‍ഗ്ഗങ്ങളിലൂടെയാണ്
സമാഹരണം നടന്നതെന്നും
വ്യക്തമാക്കുമോ?
കേരള
ടൂറിസം റഗുലേറ്ററി അതോറിറ്റി
രൂപീകരണം
2618.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരള
ടൂറിസം റഗുലേറ്ററി
അതോറിറ്റിയുടെ
രൂപീകരണത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
മെഡിക്കല്‍
ടൂറിസം പ്രചരണത്തിനായി
അന്തര്‍ദേശീയ എക്സിബിഷന്
2619.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2012
മുതല്‍ 2017 വരെ
ഓരോവര്‍ഷവും മെഡിക്കല്‍
ടൂറിസ്റ്റ് ആയി എത്ര
പേര് വിദേശ
രാജ്യങ്ങളില്‍ നിന്നും
കേരളം
സന്ദര്‍ശിച്ചു;വിശദമാക്കുമോ;
(ബി)
മെഡിക്കല്‍
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നു;വിവരിക്കുമോ;
(സി)
മെഡിക്കല്‍
ടൂറിസത്തിന്റെ
പ്രചാരണത്തിനായി ഒരു
അന്തര്‍ദേശീയ
എക്സിബിഷന്
സംഘടിപ്പിക്കുന്നതിന്
തയ്യാറാകുമോ;വ്യക്തമാക്കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ വികസനം
2620.
ശ്രീ.റ്റി.വി.രാജേഷ്
,,
ഒ. ആര്. കേളു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
മെച്ചപ്പെട്ട അടിസ്ഥാന
സൗകര്യങ്ങളും
ശുചിത്വവും
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെത്തുന്ന
വിനോദസഞ്ചാരികളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിനും
ടൂറിസം മേഖലയില്‍
ഉണ്ടാകുന്ന
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതിന്റെ
ഭാഗമായി ടൂറിസം
പോലീസിനെ
ശാക്തീകരിക്കുന്നതിനും
അംഗീകൃത ടൂറിസ്റ്റ്
ഗൈഡുകള്‍ക്ക് ശാസ്ത്രീയ
പരിശീലനം
നല്‍കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
(ഡി)
ടൂറിസം
മേഖലയുടെ സമഗ്ര
വികസനത്തിനായി ടൂറിസം
അതോറിറ്റി
രൂപീകരിക്കാന്‍
പദ്ധതിയുണ്ടോ
എന്നറിയിക്കാമോ;
പ്രളയത്തില്‍
തകര്‍ന്ന ടൂറിസം മേഖലയ്ക്ക്
ആക്ഷന്‍ പ്ലാന്‍
2621.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതിയെ
തുടര്‍ന്ന് തകര്‍ന്ന
ടൂറിസം മേഖലയെ പഴയ
രീതിയില്‍
കൊണ്ടുവരുന്നതിന്
എന്തെങ്കിലും ആക്ഷന്‍
പ്ലാന്‍ തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം നല്‍കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ സമഗ്ര വികസനം
2622.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017
ജനുവരി 1 മുതല്‍ 2017
ഡിസംബര്‍ 31 വരെ
സംസ്ഥാനത്ത് എത്ര
വിനോദസഞ്ചാരികള്‍
സന്ദര്‍ശനം നടത്തി;
ഇതില്‍ ആഭ്യന്തര
ടൂറിസ്റ്റുകള്‍ എത്ര;
വിദേശ ടൂറിസ്റ്റുകള്‍
എത്ര;
(ബി)
കഴിഞ്ഞ
വര്‍ഷം ഇവരുടെ
സന്ദര്‍ശനത്തിലൂടെ എത്ര
കോടി രൂപയുടെ വരുമാനം
സംസ്ഥാനത്തിന് നേടാന്‍
സാധിച്ചു;
(സി)
2018
ജനുവരി 1 മുതല്‍ 2018
ഒക്ടോബര്‍ 31 വരെ
സംസ്ഥാനത്ത് സന്ദര്‍ശനം
നടത്തിയ ടൂറിസ്റ്റുകള്‍
എത്ര; ആഭ്യന്തരം/വിദേശം
എന്നിങ്ങനെ തരംതിരിച്ച്
വ്യക്തമാക്കുമോ; ആയതു
വഴി എത്ര കോടി രൂപയുടെ
വരുമാനം സംസ്ഥാനത്തിന്
ലഭിച്ചു;
വ്യക്തമാക്കുമോ;
(ഡി)
ഹര്‍ത്താലുകള്‍
ടൂറിസം മേഖലയെ
ബാധിച്ചുവോ എന്നു
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
സംസ്ഥാനത്ത് നിലവില്‍
ഏറ്റവും കൂടുതല്‍
വിനോദസഞ്ചാരികള്‍
എത്തുന്ന വിനോദസഞ്ചാര
കേന്ദ്രം ഏതാണ്;
ഏറ്റവും കൂടുതല്‍ വിദേശ
ടൂറിസ്റ്റുകള്‍/ആഭ്യന്തര
ടൂറിസ്റ്റുകള്‍
എത്തുന്നത് എവിടെ
നിന്നുമാണ്;
(ഇ)
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനായി
അന്താരാഷ്ട്ര പ്രചരണ
പരിപാടി
സംഘടിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
രാജ്യങ്ങളില്‍ പ്രചരണം
നടത്തുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
സംസ്ഥാനത്ത്
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍ മതിയായ
സുരക്ഷാ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുവാനും
പ്രസ്തുത കേന്ദ്രങ്ങള്‍
വൃത്തിയായി
പരിപാലിക്കുന്നതിനും,
റോഡ് ,താമസ സൗകര്യം
മുതലായ പശ്ചാത്തല
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും,
വിവിധ കേന്ദ്രങ്ങള്‍
തമ്മിലുള്ള
കണക്ടിവിറ്റി
വര്‍ദ്ധിപ്പിക്കുന്നതിനും
വേണ്ടി ടൂറിസം വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
പ്രളയക്കെടുതി
2623.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയക്കെടുതിക്ക് ശേഷം
ടൂറിസം മേഖലയില്‍
എന്തെല്ലാം
തിരിച്ചടികള്‍
ഉണ്ടായിട്ടുണ്ട് എന്ന്
അറിയിക്കുമോ;ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
(ബി)
ഇവയില്‍
നിന്നും അതിജീവിച്ച്
ടൂറിസം മേഖലയില്‍
കൂടുതല്‍
ഉണര്‍വ്വുണ്ടാക്കുന്നതിന്
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
ലീഗ്
വിഭാഗത്തില്‍
ഉള്‍പ്പെടുത്തുന്ന
ജലോത്സവങ്ങള്‍
2624.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം ജലോത്സവങ്ങളെ
ലീഗ് വിഭാഗത്തില്‍
ഉള്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കാമോ ;
(ബി)
ലീഗ്
വിഭാഗത്തില്‍
ഉള്‍പ്പെടുത്തുന്ന
ജലോത്സവങ്ങള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭിക്കുക എന്ന്
വിശദീകരിക്കാമോ ;
(സി)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ കന്നേറ്റി
കായലില്‍ 78 വര്‍ഷമായി
നടത്തിവരുന്ന
ശ്രീനാരായണ ട്രോഫി
ജലോത്സവം ലീഗ്
വിഭാഗത്തില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ ?
ടേക്ക്
എ ബ്രേക്ക് പദ്ധതി
2625.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര വകുപ്പിന്റെ
നേതൃത്വത്തില്‍
ആരംഭിച്ച ടേക്ക് എ
ബ്രേക്ക് പദ്ധതി
നിലവിലുണ്ടോ ;
ഉണ്ടെങ്കില്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാമാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മലയോര
ടൂറിസം
2626.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
മലയോര
ടൂറിസം കൂടുതലും
വനമേഖലയോട്
ചേര്‍ന്നായതിനാല്‍ വനം
വകുപ്പിന്റെ ഭാഗത്ത്
നിന്നുമുണ്ടാകുന്ന
തടസ്സം വികസന
പ്രവർത്തനങ്ങൾക്ക്
ഭംഗം വരുത്തുന്നു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം നല്‍കുമോ;
(സി)
മലയോര
ടൂറിസത്തിന്റെ
വളര്‍ച്ചക്ക് വനം
വകുപ്പുമായി ചേര്‍ന്ന്
കൂടുതല്‍ പദ്ധതികള്‍
നടപ്പിലാക്കവാന്
ടൂറിസം വകുപ്പ് നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ടൂറിസം
വകുപ്പ് സ്ഥാപനങ്ങളിലെ
ജീവനക്കാര്‍
2627.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ടൂറിസം വകുപ്പിന്റെ
കീഴില്‍ നിലവില്‍ എത്ര
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവ ഏതെല്ലാം;
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഓരോ സ്ഥാപനത്തിലെയും
ആകെ ജീവനക്കാരുടെയും
സ്ഥിരം ജീവനക്കാരുടെയും
എണ്ണം
വെളിപ്പെടുത്തുമോ;
(സി)
ഈ
സ്ഥാപനങ്ങളിലെ സ്ഥിരം
ജീവനക്കാരുടെ പെന്ഷന്
പ്രായം എത്രയാണെന്ന്
അറിയിക്കുമോ;
(ഡി)
ഈ
സ്ഥാപനങ്ങളിലെ സ്ഥിരം
ജീവനക്കാരുടെ പെന്ഷന്
ആനുകൂല്യങ്ങള്‍
വിശദമാക്കുമോ;
(ഇ)
ഈ
സ്ഥാപനങ്ങളിലെ സ്ഥിരം
ജീവനക്കാരുടെ പെന്ഷന്
പ്രായം
ഏകീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മംഗലം ഡാമില്‍ വിനോദ സഞ്ചാര
വകുപ്പ് നടത്തുന്ന നവീകരണ
പ്രവര്‍ത്തനം
2628.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ മംഗലം
ഡാമില്‍ വിനോദ സഞ്ചാര
വകുപ്പ് നടത്തുന്ന
നവീകരണ പ്രവൃത്തികളുടെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കുമോ;
(ബി)
നവീകരണ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
വിശദമാക്കുമോ?
പൈതൃക
ഗ്രാമ പദ്ധതി
2629.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പൈതൃക
ഗ്രാമ പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എവിടെ വരെയായി എന്ന്
വിശദീകരിക്കുമോ;
(ബി)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
മാന്നാര്‍ പൈതൃക ഗ്രാമ
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്തായി എന്ന്
വ്യക്തമാക്കുമോ;
മാന്നാര്‍ പൈതൃക ഗ്രാമ
പദ്ധതി എന്ന്
തുടങ്ങുവാന്‍
കഴിയുമെന്ന്
വിശദീകരിക്കുമോ?
കനോലി
കനാലിന്റെ രണ്ടാം ഘട്ട വികസന
പ്രവര്‍ത്തനങ്ങള്‍
2630.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍ കണ്ടശ്ശാം
കടവ് ജലോല്ത്സവം
നടക്കുന്ന കനോലി
കനാലിന്റെ രണ്ടാം ഘട്ട
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ടൂറിസം വകുപ്പ്
എന്തെങ്കിലും പുതിയ
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഭാഗമായി ഈ സ്ഥലത്ത്
ഇറിഗേഷന്‍ വകുപ്പിന്റെ
അധീനതയിലുള്ള ഭൂമി
ഏറ്റെടുക്കാന്‍ ടൂറിസം
വകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍
അറിയിക്കാമോ?
പന്മന
വട്ടക്കായല്‍ ടൂറിസം പദ്ധതി
2631.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചവറ
മണ്ഡലത്തിലെ പന്മന
വട്ടക്കായല്‍ ടൂറിസം
പദ്ധതി
വികസിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
പന്മന
വട്ടക്കായലില്‍
ടൂറിസവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
പിറവം
മണ്ഡലത്തില്‍ ഉത്തരവാദിത്ത
ടൂറിസം പദ്ധതി
2632.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടൂറിസം
പദ്ധതിയില്‍പ്പെടുത്തി
പിറവം നിയോജക
മണ്ഡലത്തില്‍ ടൂറിസം
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ പദ്ധതികള്‍
ആണെന്നും അവയുടെ
നിലവിലെ സ്ഥിതിയും
അറിയിക്കുമോ?
വയനാട്
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ
2633.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാരവുമായി
ബന്ധപ്പെട്ട് വയനാട്
ജില്ലയിലെ ടൂറിസം
കേന്ദ്രങ്ങളില്‍
അടിസ്ഥാനസൗകര്യങ്ങള്‍
ഒരുക്കുന്നതിനായി
2017-18 , 2018-19
വർഷങ്ങളിൽ അനുവദിച്ച
തുക എത്ര വീതമാണ്;
(ബി)
2017-18,
2018-19 വര്‍ഷത്തില്‍
വയനാട് ജില്ലയിലെ
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ ശരാശരി
വരുമാനം എത്രയാണ്;
ഇവിടെ സന്ദര്‍ശിക്കുന്ന
സഞ്ചാരികളുടെ ശരാശരി
എണ്ണം എത്രയാണ്;
(സി)
തദ്ദേശീയരായ
ആളുകള്‍ക്ക് തൊഴില്‍
ലഭ്യത ഉറപ്പാക്കാന്‍
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
സാധിക്കുന്നുണ്ടോ;പരിസ്ഥിതി
സൗഹാര്‍ദ്ദ വികസന
പദ്ധതികളാണോ ടൂറിസം
വകുപ്പ് ഏറ്റെടുത്ത്
നടപ്പാക്കുന്നത്;വിശദമാക്കുമോ?
വയനാട്
ജില്ലയില്‍ ടുറിസം വകുപ്പിന്
കീഴില്‍ ഉള്ള വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
2634.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ഏതെല്ലാം
വിനോദസഞ്ചാര
കേന്ദ്രങ്ങളാണ് ടുറിസം
വകുപ്പിന് കീഴില്‍
ഉള്ളത്; വിശദമാക്കാമോ;
(ബി)
പുതിയ
ഏതെങ്കിലും വിനോദ
സഞ്ചാര കേന്ദ്രങ്ങള്‍
കെ.ടി.ഡി.സി.ഏറ്റെടുക്കുന്നതിനുള്ള
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
പ്രസ്തുത അപേക്ഷയില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍ ഉത്തരവാദിത്ത
ടൂറിസം പദ്ധതി
2635.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടുറിസം പദ്ധതി വയനാട്
ജില്ലയില്‍
വ്യാപിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉത്തരവാദിത്ത
ടൂറിസം പദ്ധതിയില്‍
ഇപ്പോള്‍
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കാമോ?
പുള്ള്-
മനക്കൊടി ടൂറിസം പദ്ധതി
2636.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍,
നാട്ടിക മണ്ഡലങ്ങളുമായി
ബന്ധപ്പെട്ട്
കിടക്കുന്ന കോള്‍ മേഖല
കേന്ദ്രീകരിച്ച് വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനായി
നടപ്പാക്കുന്ന പുള്ള്-
മനക്കൊടി ടൂറിസം
പദ്ധതിയുടെ പുരോഗതി
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഈ
പദ്ധതിയുടെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മലനാട്-മലബാര്‍
ക്രൂയിസ് ടൂറിസം പദ്ധതി
2637.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലനാട്-മലബാര്‍
ക്രൂയിസ് ടൂറിസം
പദ്ധതിയെ കേന്ദ്ര
സര്‍ക്കാര്‍ സ്വദേശി
ദര്ശന് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയതായി
അറിച്ചിട്ടുണ്ടോ;
(ബി)
എന്തു
തുകയാണ് ഇതിനായി
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
എന്തെല്ലാം
പദ്ധതികള്‍ക്ക്
വേണ്ടിയാണ് തുക
അനുവദിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ?
ആക്കുളം
ടൂറിസ്റ്റ് വില്ലേജിന്റെ
രണ്ടാം ഘട്ട വികസന
പ്രവര്‍ത്തനങ്ങള്‍
2638.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആക്കുളം
ടൂറിസ്റ്റ്
വില്ലേജിന്റെ രണ്ടാം
ഘട്ട വികസന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങളാണ്
ഇതിനകം നടത്തിയത്;
ഇതിനായി എന്ത് തുക
ഇതിനകം
ചെലവഴിച്ചിട്ടുണ്ട്;
(സി)
ആക്കുളം
കായല്‍ പായല്‍
മൂടികിടക്കുന്നതിനാല്‍
അത് നീക്കം
ചെയ്യുന്നതിനും
കായലിന്റെ ആഴം
കൂട്ടുന്നതിനും നടപടി
സ്വീകരിക്കുമോ;
(ഡി)
ആക്കുളം
നവീകരണത്തിനായി കഴിഞ്ഞ
10 വര്‍ഷം എത്ര കോടി
രൂപയാണ് മുടക്കിയത്
എന്നറിയിക്കാമോ;
(ഇ)
നവീകരണം
പൂര്‍ത്തിയാക്കിയ ശേഷം
തുടര്‍ പരിപാലനം
നടത്തുന്നതിന് ആവശ്യമായ
ഫണ്ട് ജില്ലാ ടൂറിസം
പ്രൊമോഷന്
കൗണ്‍സിലിന് നല്കി
ആക്കുളം ടൂറിസ്റ്റ്
വില്ലേജിനെ
സംരക്ഷിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മുസിരിസ്
- കൊച്ചി ബിനാലെക്ക് സ്ഥിരം
വേദി
2639.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുസിരിസ്-
കൊച്ചി ബിനാലെയുടെ
സ്ഥിരം വേദിക്കായി
2017-2018 ബജറ്റില്‍ 2
കോടി അനുവദിച്ചിട്ടുള്ള
ഫോര്‍ട്ട് കൊച്ചിയിലെ
ആസ്പിന്‍വാള്‍
സമുച്ചയവും
കബോല്യാര്ഡും
ഉള്‍പ്പെടെ ഏതാണ്ട് 5
ഏക്കര്‍ സ്ഥലത്തിന്റെ
അടിസ്ഥാന വില
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
നടപടികളാണ് ഇനി
പൂര്ത്തികരിക്കേണ്ടതായിട്ടുള്ളത്;
വിശദമാക്കാമോ?
ആറന്മുള
വളളം കളി
2640.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018
വര്‍ഷത്തെ ആറന്മുള
വളളം കളിക്കായി
കേന്ദ്രസര്‍ക്കാര്‍ തുക
അനുവദിച്ചിരുന്നോ;
(ബി)
അനുവദിച്ചെങ്കില്‍
എത്ര തുകയാണ്
അനുവദിച്ചത്;
(സി)
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടിയാണ് പ്രസ്തുത
തുക അനുവദിച്ചത്
എന്നറിയിക്കാമോ?
ബേക്കല്‍
റിസോര്‍ട്ട് ഡെവലപ്മെന്റ്
കോര്പ്പറേഷന്
2641.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017
നവംബര്‍ മാസത്തില്‍
ടൂറിസം സെക്രട്ടറിയുടെ
സാന്നിധ്യത്തില്‍ ജില്ല
കലക്ടറുടെ ചേമ്പറില്‍
ബി.ആര്.ഡി.സി.യുടെ
(ബേക്കല്‍ റിസോര്‍ട്ട്
ഡെവലപ്മെന്റ്
കോര്പ്പറേഷന്)
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് ചേര്‍ന്ന
യോഗത്തില്‍ എടുത്ത
തീരുമാനങ്ങള്‍
നടപ്പിലാക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
സാധിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ബി.ആര്.ഡി.സി.
യുടെ ഓഫീസ് വാടക
കെട്ടിടത്തില്‍ നിന്ന്
പൂട്ടിക്കിടക്കുന്ന
തണല്‍
വിശ്രമകേന്ദ്രത്തിലേക്ക്
മാറ്റണമെന്ന തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
കെട്ടിടത്തിന് നമ്പര്‍
ലഭിക്കുന്നതിനായി
പള്ളിക്കര
പഞ്ചായത്തില്‍ നല്കിയ
അപേക്ഷ
പരിഗണിച്ചിട്ടുണ്ടോ;ഒരു
വര്‍ഷമായിട്ട് നമ്പര്‍
ലഭിക്കുന്നതിനായി
ബി.ആര്.ഡി.സി.എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദാംശങ്ങള്‍
അറിയിക്കാമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ ഹെക്സാ
പാര്‍ക്ക്
2642.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന ഹെക്സാ
പാര്‍ക്കിന്റെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ; ഈ
പ്രവൃത്തി
പൂര്‍ത്തീകരണത്തിന് ഇനി
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
ഉള്ളതെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയിലെ വിനോദസഞ്ചാര വികസനം
2643.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ വിനോദസഞ്ചാര
കേന്ദ്രങ്ങളായ മലമ്പുഴ
ഡാം, നെല്ലിയാമ്പതി
എന്നീ
പ്രദേശങ്ങളിലേക്ക്
കൂടുതല്‍
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനായി ഈ
സര്‍ക്കാരിന്റെ കാലത്ത്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ടൂറിസം
വകുപ്പിന്റെ അധീനതയിലും
പാലക്കാട് ജില്ലാ
ടൂറിസം പ്രമോഷന്
കൗണ്‍സിലിന്റെ
നിയന്ത്രണത്തിലുമുള്ള
ശ്രീകൃഷ്ണപുരം ബാപ്പൂജി
ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ
നവീകരണത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
അതിനായി എന്ത് തുക
അനുവദിച്ചു; വിശദാംശം
നല്‍കുമോ?
കൃഷ്ണപുരം
സാംസ്കാരിക വിനോദ കേന്ദ്രം
T 2644.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
കൃഷ്ണപുരത്ത്
കാര്‍ട്ടൂണിസ്റ്റ്
ശങ്കര്‍ സ്മാരക ദേശീയ
കാര്‍ട്ടൂണ്‍
മ്യൂസിയത്തിനു സമീപമായി
ആര്‍ട്ടിഫിഷ്യല്‍
ലേക്ക്, പെഡല്‍
ബോട്ടുകള്‍, കായംകുളം
രാജാവിന്റെ പടയാളിയുടെ
പ്രതിമ, പൂന്തോട്ടം,
അലങ്കാര
ദീപങ്ങള്‍,ഓപ്പണ്‍
എയര്‍ ആഡിറ്റോറിയം,
കഫേറ്റേരിയ, എെസ്ക്രീം
പാര്‍ലര്‍ അടക്കം
ഉള്‍പ്പെടുത്തി
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന
വഴിയോര വിശ്രമ
കേന്ദ്രമായ കൃഷ്ണപുരം
സാംസ്കാരിക വിനോദ
കേന്ദ്രം ടൂറിസം
വകുപ്പ് ഏറ്റെടുത്ത്
പ്രവര്‍ത്തനം
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ചാലക്കുടി-ആനമല
റോഡിന്റെ നവീകരണത്തിനായി
ടൂറിസം വകുപ്പ് സ്വീകരിച്ച
നടപടികള്‍
2645.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന ടൂറിസം
പാതകളിലൊന്നായ
ചാലക്കുടി-ആനമല
റോഡിന്റെ
നവീകരണത്തിനായി ടൂറിസം
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നിലമ്പൂര്‍
ടൂറിസം മാസ്റ്റര്‍ പ്ലാന്‍
2646.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
കേന്ദ്രീകരിച്ച്
ഏതൊക്കെ ടൂറിസം
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
ടൂറിസം
വികസനം/പ്രമോഷനുവേണ്ടി
ഏതെങ്കിലും ഏജന്‍സികള്‍
നിലമ്പൂര്‍ ടൂറിസം
മാസ്റ്റര്‍
പ്ലാന്‍(കരട്)
സമര്‍പ്പിച്ചിട്ടുണ്ടോ;
ആയത്
അംഗീകരിച്ചിട്ടുണ്ടോ;
ആയത്
തയ്യാറാക്കുന്നതിന്
എത്ര രൂപയാണ്
സര്‍ക്കാര്‍
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ ടൂറിസം
പ്രോജക്ടുകള്‍
2647.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
സര്‍ക്കാരിന്റെ
അംഗീകാരം ലഭിച്ച ടൂറിസം
പ്രോജക്ടുകളുടെ പേരും
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി)
ഇവയില്‍
ഏതെങ്കിലും
പ്രൊജക്ടുകള്‍ക്ക്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;ഉണ്ടെങ്കില്‍
അവ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
ടൂറിസം
വകുപ്പ് മുഖേന കഴിഞ്ഞ 3
വര്‍ഷത്തിനിടയ്ക്ക്
കോഴിക്കോട് ജില്ലയില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെയും,
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികളുടെയും
ഭരണാനുമതി ലഭ്യമായ
പ്രവൃത്തികളുടെയും
വിശദാംശം ലഭ്യമാക്കാമോ?
പോത്തുണ്ടി
ടൂറിസം പദ്ധതി
2648.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
പോത്തുണ്ടി ടൂറിസം
പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ടെണ്ടര്‍
നടപടി എന്നാണ്
പൂര്‍ത്തീകരിച്ചതെന്നും
നിലവില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഇൗ
പദ്ധതിയുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
വളന്തക്കാട്
ദ്വീപ് കേന്ദ്രമാക്കി ടൂറിസം
പദ്ധതി
2649.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ മരട്
നഗരസഭയിലെ വളന്തക്കാട്
ദ്വീപ് കേന്ദ്രമാക്കി
ഒരു പരിസ്ഥിതി
സൗഹാര്‍ദ്ദ ടൂറിസം
പദ്ധതി
തയ്യാറാക്കുന്നതിന്
നടപടി
സ്വീകരിച്ചുവരുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
നിലവിലെ പുരോഗതി
അറിയിക്കുമോ;
(ബി)
എന്നത്തേക്ക്
ഈ പദ്ധതിയുടെ വിശദമായ
റിപ്പോര്‍ട്ട്
തയ്യാറാകുമെന്ന്
അറിയിക്കുമോ;
(സി)
സമയബന്ധിതമായി
ഈ പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തിരുവമ്പാടി
അരിപ്പാറ വിനോദ സഞ്ചാര
കേന്ദ്രം
2650.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ടൂറിസം വകുപ്പ്
കെ.ഇ.എല്‍. മുഖേന
തിരുവമ്പാടി അരിപ്പാറ
വിനോദ സഞ്ചാര
കേന്ദ്രത്തില്‍
നടപ്പിലാക്കി വരുന്ന
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്
കരാര്‍ പ്രകാരം
നിശ്ചയിച്ച കാലയളവ്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
കേന്ദ്രത്തിലെ
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കടലുകാണിപ്പാറ
ടൂറിസം വികസന പദ്ധതി
2651.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തിലെ
കടലുകാണിപ്പാറ ടൂറിസം
വികസന പദ്ധതിയുടെ
നിലവിലെ അവസ്ഥ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വകുപ്പു തലത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടൂറിസം ആന്റ് ട്രാവല്‍
സ്റ്റഡീസ്
2652.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടൂറിസം ആന്റ്
ട്രാവല്‍ സ്റ്റഡീസ്
(KITTS) വഴി ഈ വര്‍ഷം
നടപ്പിലാക്കിയ
കോഴ്സുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
കിറ്റ്സിന്റെ
കോഴ്സുകളുടെ
ദെെര്‍ഘ്യം, ഘടന, ഓരോ
കോഴ്സിലേക്കും
അപേക്ഷിച്ചവരുടെ എണ്ണം
എന്നിവ അറിയിക്കാമോ;
(സി)
കിറ്റ്സ്
അദ്ധ്യാപകര്‍/ട്രെയിനര്‍മാര്‍
എന്നിവരുടെ നിമയനരീതി
വിശദമാക്കാമോ;
(ഡി)
കിറ്റ്സില്‍
അന്യത്ര സേവന
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവരുടെ പേര്,
ഉദ്യോഗപ്പേര് എന്നിവ
അറിയിക്കാമോ?
വിദേശ
ടൂറിസ്റ്റുകളുടെ വരവ്
2653.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
വിദേശ ടൂറിസ്റ്റുകളുടെ
വരവ്
മുന്‍വര്‍ഷത്തേക്കാള്‍
വര്‍ദ്ധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇതുമൂലം
സാമ്പത്തിക മേഖലയിലും
തൊഴില്‍ മേഖലയിലും
വന്നു ചേര്‍ന്നിട്ടുള്ള
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
(സി)
ആയത്
പരിഹരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
കുളനാട്
ചിറ നവീകരണം
2654.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ കുളനാട് ചിറ
നവീകരണത്തിന് ടൂറിസം
വകുപ്പ് ഇതിനോടകം എത്ര
തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
തുക
അനുവദിച്ചത്
എന്നെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിലെ
കാലതാമസങ്ങള്‍
എന്തെല്ലാമാണ്; ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വിശദമാക്കുമോ?
വിനോദസഞ്ചാരമേഖലയെ
പുനരുജ്ജീവിപ്പിക്കാനുളള
ശ്രമങ്ങള്‍
2655.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.കെ.
ശശി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരിതത്തിനിടയിലും
വിനോദസഞ്ചാരമേഖലയെ
പുനരുജ്ജീവിപ്പിക്കാനുള്ള
ശ്രമങ്ങള്‍ക്കുള്ള
അംഗീകാരമായി സംസ്ഥാനം
നേടിയെടുത്ത ദേശീയ
ടൂറിസം പുരസ്കാരങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ടൂറിസം വികസന
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനായി
മന്ത്രിതല സമിതി
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം
നേട്ടങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ദേവസ്വം
ബോര്‍ഡുകളുടെ വരുമാനം
2656.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തിലെ വിവിധ
ദേവസ്വം ബോര്‍ഡുകളുടെ
വരുമാനത്തില്‍ എത്ര
കോടി രൂപയുടെ
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധ
ദേവസ്വം
ബോര്‍ഡുകള്‍ക്കായി
സര്‍ക്കാര്‍ ഈ
കാലയളവില്‍ എത്ര കോടി
രൂപയുടെ സഹായം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
ദേവസ്വം
ബോര്‍ഡുകളുടെ വരുമാനം
2657.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകളുടെ വരുമാനം
സര്‍ക്കാര്‍ മറ്റ്
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്നു എന്ന
തരത്തിലുള്ള വ്യാജ
പ്രചരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യാഥാര്‍ത്ഥ്യം
പൊതുജനങ്ങളെയും
വിശ്വാസികളെയും
ബോധ്യപ്പെടുത്തുന്നതിനായി
ദേവസ്വം വകുപ്പ്
എന്തെങ്കിലും പരിശ്രമം
നടത്തിയിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(സി)
ദേവസ്വം
വരുമാനവും വിനിയോഗവും
സംബന്ധിച്ച്
പൊതുജനങ്ങളുടെ
അറിവിലേക്കായി കൂടുതല്‍
ബോധവല്‍ക്കരണമോ പരസ്യമോ
നല്‍കുന്നത്
പരിഗണിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ദേവസ്വങ്ങളും
ക്ഷേത്രങ്ങളുമായി
ബന്ധപ്പെട്ട വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ഖജനാവില്‍ നിന്നും എത്ര
തുകയാണ്
വിനിയോഗിച്ചിട്ടുള്ളത്;വിശദാംശം
ലഭ്യമാക്കുമോ?
ദേവസ്വം
ബോര്‍ഡുകളിലെ
അബ്രാഹ്മണശാന്തിക്കാര്‍
2658.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അബ്രാഹ്മണരെ
ശാന്തിക്കാരായി
നിയമിക്കാന്‍
തീരുമാനിച്ചതുപ്രകാരം
തിരുവിതാംകൂര്‍ ,
കൊച്ചിന് എന്നീ
ദേവസ്വം
ബോര്‍ഡുകള്‍ക്കു
കീഴിലുള്ള
ക്ഷേത്രങ്ങളില്‍ എത്ര
അബ്രാഹ്മണ
ശാന്തിക്കാരെയാണ് ഓരോ
ദേവസ്വം ബോര്‍ഡുകളിലും
ഇതുവരെ
നിയമിച്ചിട്ടുള്ളത് ;
(ബി)
ഇതില്‍
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍
എത്ര ; ഓരോരുത്തരുടെയും
പേരുവിവരം പ്രത്യേകം
വ്യക്തമാക്കാമോ?
ദേവസ്വം
ബോര്ഡുകള്ക്ക്അനുവദിച്ച തുക
2659.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ദേവസ്വം
ബോര്‍ഡുകള്‍ക്ക് എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
ഓരോ
വര്‍ഷവും അനുവദിച്ച തുക
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
കേരളത്തിലെ
ക്ഷേത്രങ്ങളുടെ വരുമാനം
2660.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്രങ്ങളുടെ
വരുമാനം സര്‍ക്കാര്‍
ചെലവുകള്‍ക്ക്
വിനിയോഗിക്കുന്നു എന്ന
പ്രചരണം നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്ഷേത്രങ്ങളുടെ
വരുമാനം വിവിധ ദേവസ്വം
ബോര്‍ഡുകള്‍ ഏത്
തരത്തില്‍
വിനിയോഗിക്കുന്നു
എന്നത് സംബന്ധിച്ച്
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തുക വിവിധ ദേവസ്വം
ബോര്‍ഡുകള്‍ക്ക്
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണം
2661.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകളുടെ
അധീനതയിലുളള
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണത്തിനായി
എത്ര കോടി രൂപ ഈ
സര്‍ക്കാരിന്റെ കാലത്ത്
ചെലവു
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
ക്ഷേത്രങ്ങള്‍ക്കായി
ഇതേ ഫണ്ടില്‍ നിന്നും
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്നുളള
വിവരം ലഭ്യമാക്കാമോ?
ക്ഷേത്രവികസനത്തിന്
കേന്ദ്രസര്‍ക്കാര്‍ സഹായം
2662.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
ക്ഷേത്രം,
പത്മനാഭസ്വാമി
ക്ഷേത്രം, ശബരിമല
ക്ഷേത്രം
എന്നിവിടങ്ങളിലെ
വികസനത്തിന്
കേന്ദ്രസര്‍ക്കാര്‍
നൂറുകോടി രൂപ
അനുവദിച്ചിരുന്നോ;
(ബി)
ഇതില്‍
എത്രകോടി രൂപ
സംസ്ഥാനത്തിന്
കെെമാറിയിട്ടുണ്ട്;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ; നിര്‍മ്മാണ
ചുമതല ആര്‍ക്കാണെന്ന്
വ്യക്തമാക്കുമോ?
ശബരിമല
വരുമാനത്തില്‍ കുറവ്
2663.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡലകാലത്തെ ആദ്യ ആറ്
ദിവസത്തെ വരുമാനത്തില്‍
കഴിഞ്ഞ വര്‍ഷത്തെ
അപേക്ഷിച്ച് എത്ര
കുറവുണ്ടായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ദിവസങ്ങളില്‍ അഭിഷേകം,
അപ്പം, അരവണ,
ശര്‍ക്കരപ്പായസം,
പഞ്ചാമൃതം, കാണിക്ക,
സംഭാവന, അന്നദാന സംഭാവന
എന്നീ ഇനങ്ങളില്‍
കഴിഞ്ഞ വര്‍ഷത്തെ
അപേക്ഷിച്ച് ഉണ്ടായ
കുറവ് ഇനം തിരിച്ച്
വ്യക്തമാക്കുമോ?
ശബരിമല
യുവതി പ്രവേശനത്തിലെ ദേവസ്വം
ബോര്‍ഡ് നിലപാട്
2664.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
യുവതികള്‍ക്ക്
പ്രവേശിക്കാനായി രണ്ടു
ദിവസം മാറ്റി വയ്ക്കണം
എന്ന സര്‍ക്കാരിന്റെ
നിലപാടിനോട് ദേവസ്വം
ബോര്‍ഡ്
യോജിക്കുന്നുണ്ടോ;
(ബി)
ശബരിമല
ക്ഷേത്രത്തില്‍
കാലാകാലങ്ങളായി, 10
മുതല്‍ 50 വരെ
പ്രായമുളള യുവതികളെ
ആചാരങ്ങളുടെ ഭാഗമായി
പ്രവേശിപ്പിക്കാന്‍
പാടില്ല എന്ന മുന്‍
നിലപാടില്‍ ദേവസ്വം
ബോര്‍ഡ് ഉറച്ചു
നില്ക്കുന്നുണ്ടോ;
(സി)
ശബരിമലയില്‍
വിശ്വാസികളല്ലാത്ത
യുവതികളെ
പ്രവേശിപ്പിക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ചതായി
ആക്ഷേപമുളള നടപടിയോട്
ദേവസ്വം ബോര്‍ഡ്
യോജിക്കുന്നുണ്ടോ;
(ഡി)
സുപ്രീം
കോടതി വിധി
നടപ്പിലാക്കാന്‍
സര്‍ക്കാര്‍ കാണിച്ച
വ്യഗ്രത ശബരിമല
കലാപഭൂമിയാക്കാന്‍
കാരണമായി എന്ന്
ബോര്‍ഡിന്
അഭിപ്രായമുണ്ടോ;
വിശദമാക്കുമോ?
ശബരിമല
വരുമാനം
2665.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തുലാമാസ
പൂജകള്‍ക്കായി ശബരിമല
നട തുറന്നപ്പോള്‍
കാണിക്ക വരുമാനത്തില്‍
മുന്‍ വര്‍ഷത്തെ
അപേക്ഷിച്ച് വന്‍തുക
കുറവുണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
കണക്കുകള്‍ സഹിതം
വിശദമാക്കുമോ;
(ബി)
ഈ
മണ്ഡല തീര്‍ത്ഥാടന
കാലത്ത് ദേവസ്വം
ബോര്‍ഡിന്റെ വരുമാനം
മുന്‍വര്‍ഷത്തെക്കാള്‍
എങ്ങനെ
വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന്
2018 നവംബര്‍ 25
വരെയുള്ള പ്രതിദിന
കണക്കുകള്‍ പ്രകാരം
അറിയിക്കുമോ;
(സി)
ഇപ്രകാരം
ദേവസ്വം ബോര്‍ഡിന്റെ
വരുമാനത്തില്‍ കുറവ്
സംഭവിച്ചിട്ടുണ്ടെങ്കില്‍
ബോര്‍ഡിന്റെ
പ്രവര്‍ത്തനം കടുത്ത
സാമ്പത്തിക
പ്രതിസന്ധിയിലാകുമെന്നതിനാല്‍
ഇത് മറികടക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍ വിഭാവനം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ശബരിമല
സംബന്ധിച്ച മനുഷ്യാവകാശ
കമ്മീഷന് നിര്‍ദ്ദേശം
2666.
ശ്രീ.കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
വ്യാപകമായ മനുഷ്യാവകാശ
ലംഘനങ്ങള്‍
നടക്കുന്നുവെന്നും ഇത്
പരിഹരിക്കാന്‍ ദേവസ്വം
ബോര്‍ഡ് ഇടപെടണമെന്നും
മനുഷ്യാവകാശ കമ്മീഷന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
(ബി)
ശബരിമലയിലെ
മനുഷ്യാവകാശ
ലംഘനങ്ങള്ക്കുനേരേ
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ്
കണ്ണടയ്ക്കുകയാണ് എന്ന
കമ്മീഷന്റെ പരാമര്‍ശം
ഗൗരവമായി
കാണുന്നുണ്ടോ;
(സി)
ശബരിമലയില്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതില്‍
സര്‍ക്കാരും ബോര്‍ഡും
പൂര്‍ണ്ണമായി
പരാജയപ്പെട്ടുവെന്ന
കമ്മീഷന് പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പോരായ്മ
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാരും ബോര്‍ഡും
അടിയന്തരമായി
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ശബരിമല
തീര്‍ത്ഥാടകര്‍ക്ക് സുഗമമായി
മലകയറുന്നതിനുളള സൗകര്യങ്ങള്‍
2667.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
വികസനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
സർക്കാർ
നടത്തിയിട്ടുളളത്എന്ന്
വിശദമാക്കുമോ;
(ബി)
ശബരിമല
ദര്‍ശനത്തിനെത്തുന്ന
തീര്‍ത്ഥാടകര്‍ക്ക്
സുഗമമായി മലകയറുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ്
സര്‍ക്കാര്‍
ഒരുക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
പമ്പയിലെ
അടിസ്ഥാന സൗകര്യങ്ങള്‍
പുന:സ്ഥാപിക്കാന്‍ നടപടി
2668.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
മുകേഷ്
,,
ആര്. രാജേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
മൂലം തകര്‍ന്ന
പമ്പയില്‍ അടിസ്ഥാന
സൗകര്യങ്ങള്‍
പുന:സ്ഥാപിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ശബരിമലയുടെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ച തുക
എത്രയാണെന്നും പ്രസ്തുത
പദ്ധതി പ്രകാരം
പമ്പയില്‍ ആരംഭിച്ച
എന്തെല്ലാം നിര്‍മ്മാണ
പുനരുദ്ധാരണ
പ്രവൃത്തികളാണ്
പ്രളയത്തില്‍ നശിച്ചു
പോയതെന്നും
വ്യക്തമാക്കാമോ;
(സി)
വെളളപ്പൊക്കത്തില്‍
ഇടിഞ്ഞുപോയ
പമ്പാതീരത്തെ
കെട്ടിടങ്ങള്‍ പുതുക്കി
പണിയുകയോ
അറ്റകുറ്റപ്പണി
നടത്തുകയോ
ചെയ്യരുതെന്ന് സുപ്രീം
കോടതി നിയോഗിച്ച
എംപവേര്‍ഡ് കമ്മിറ്റി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;പമ്പയിലെ
പുനരുദ്ധാരണ
പ്രവൃത്തികളെ ഇത്
എപ്രകാരം
ബാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
വകുപ്പുകളുടെ
ഏകോപനത്തോടെയാണ്
പമ്പയില്‍ നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ശബരിമലയിലെ
നടവരവ്
2669.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
ഉണ്ടായിട്ടുള്ള വിവാദം
ക്ഷേത്രത്തിന്‍െറ
നടവരവിനെ
ബാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
നിറപുത്തരി
മുതല്‍ തുലാമാസ പൂജ
കഴിഞ്ഞ് നട
അടക്കുന്നതുവരെ 2017
ലും 2018 ലും പ്രസ്തുത
ക്ഷേത്രത്തില്‍ നിന്നും
ലഭിച്ച വരുമാനം
എത്രയാണെന്ന്
വെളിപ്പെടുത്തുമോ?
ശബരിമലയിലെ
തുലാമാസ നടവരവ്
2670.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018
ലെ തുലാമാസ പൂജയ്ക്ക്
ശബരിമലയില്‍ ലഭിച്ച
കാണിക്ക വരുമാനം 2017
ലെ തുലാം മാസ പൂജ
കാലയളവില്‍ ലഭിച്ച
വരുമാനത്തെക്കാള്‍
വര്‍ദ്ധിച്ചിട്ടുണ്ടോ;
(ബി)
നടവരവില്‍
കുറവുണ്ടായിട്ടുണ്ടെങ്കില്‍
അതിനുള്ള കാരണങ്ങള്‍
ദേവസ്വം ബോര്‍ഡ്
വിലയിരുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ശബരിമലയിലെ
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത
2671.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
സന്നിധാനത്തും
പമ്പയിലും അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതു പരിഹരിയ്ക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്നറിയിക്കാമോ;
(ബി)
കേരള
ഹൈക്കോടതിയുടെ പോലും
രൂക്ഷ വിമര്‍ശനത്തിനു
വിധേയമായ വീഴ്ചകളും
അസാധാരണ
നിയന്ത്രണങ്ങളും മൂലം
ഭക്തരുടെ എണ്ണത്തില്‍
ഉണ്ടായ ഗണ്യമായ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇത്
പരിഹരിയ്ക്കുവാന്‍
അടിയന്തരനടപടികള്‍
സ്വീകരിയ്ക്കുമോ എന്ന്
വ്യക്തമാക്കാമോ?
ശബരിമലയിലെ
കടമുറികളില്‍ നിന്നുള്ള
വരുമാനം
2672.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ശബരിമലയില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ എത്ര
കടമുറികളാണ് ഉള്ളത്;
കടമുറികളുടെ ലേലത്തില്‍
നിന്നും ബോര്‍ഡിന്
കഴിഞ്ഞ വര്‍ഷം എത്ര രൂപ
ലഭ്യമായി എന്ന്
വ്യക്തമാക്കാമോ?
ശബരിമലയുടെ
വികസനത്തിനായി ചെലവഴിച്ച തുക
2673.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017-18,2018-19
സാമ്പത്തിക
വര്‍ഷങ്ങളില്‍
ശബരിമലയുടെ
വികസനത്തിനായി എത്ര
തുകയാണ് വകയിരുത്തിയത്;
വിശദമാക്കാമോ;
(ബി)
2017-18
ല്‍ അനുവദിച്ച തുകയില്‍
എത്ര തുക ഇതിനകം
ചെലവഴിച്ചിട്ടുണ്ട്;ഈ
തുക ഉപയോഗിച്ച്
ശബരിമലയുടെ
വികസനത്തിനായി
പൂര്‍ത്തീകരിച്ച
പദ്ധതികള്‍, ആരംഭിച്ച
പദ്ധതികള്‍, ഇനി
ആരംഭിക്കാനുള്ള
പദ്ധതികള്‍ എന്നിവ
തരംതിരിച്ച്
വ്യക്തമാക്കുമോ;
(സി)
2018-19
ല്‍ വകയിരുത്തിയ
തുകയില്‍ എത്ര തുക
ഇതിനകം
ചെലവഴിച്ചിട്ടുണ്ട്; ഈ
തുക ഉപയോഗിച്ച്
ശബരിമലയുടെ
വികസനത്തിനായി
പൂര്‍ത്തീകരിച്ച
പദ്ധതികള്‍, ആരംഭിച്ച
പദ്ധതികള്‍, ഇനി
ആരംഭിക്കാനുള്ള
പദ്ധതികള്‍ എന്നിവ
തരംതിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
2011-16
കാലയളവില്‍ ശബരിമലയുടെ
വികസനത്തിനായി എത്ര
തുകയാണ് സംസ്ഥാന
സര്‍ക്കാര്‍
അനുവദിച്ചതെന്ന്
വിശദമാക്കുമോ?
ശബരിമലയില്‍
ദിവസ വേതനാടിസ്ഥാനത്തില്‍
നിയമനം ലഭിച്ചവര്‍
2674.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ മണ്ഡല
മകരവിളക്ക് കാലത്തേക്ക്
ശബരിമലയിലും പമ്പയിലും
ദിവസ
വേതനാടിസ്ഥാനത്തില്‍
എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
(ബി)
എപ്രകാരമായിരുന്നു
അവരുടെ നിയമനം എന്നും
ഇപ്രകാരം
നിയമിക്കുന്നവര്‍ക്ക്
പോലീസ് ക്ലീയറന്‍സ്
ആവശ്യമുണ്ടോ എന്നും
വ്യക്തമാക്കാമോ?
ശബരിമലയില്‍
നടത്തിയ മുന്നൊരുക്ക
പ്രവൃത്തികള്‍
2675.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡല-മകര വിളക്ക്
ഉത്സവവുമായി
ബന്ധപ്പെട്ട് ടാറ്റാ
കണ്സള്ട്ടസി നടത്തിയ
പ്രവൃത്തികളുടെ
വിവരങ്ങള്‍
വിശദമാക്കാമോ; അവരുമായി
സര്‍ക്കാര്‍
ഏര്‍പ്പെട്ട കരാറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ശബരിമലയുമായി
ബന്ധപ്പെട്ടുള്ള
സുരക്ഷാ
ക്രമീകരണങ്ങളുടെ
ഭാഗമായി സംസ്ഥാന
ദുരന്തനിവാരണ
വകുപ്പുമായി
എന്തെങ്കിലും ചര്‍ച്ച
നടത്തിയിരുന്നോ;
എങ്കില്‍ പ്രസ്തുത
മീറ്റിംഗിന്റെ
മിനിറ്റ്സ്
ലഭ്യമാക്കുമോ;
(സി)
ശബരിമല
ഉത്സവുമായി
ബന്ധപ്പെട്ട്
അയ്യപ്പഭക്തര്‍ക്ക്
ഒരുക്കിയിട്ടുള്ള
സൗകര്യങ്ങള്‍
എന്തൊക്കെയാണ്
വിശദമാക്കമാക്കാമോ ;
(ഡി)
എരുമേലി
ശാസ്താക്ഷേത്രത്തിലും
വാവരുപള്ളിയിലും
ദര്‍ശനത്തിന് എത്തുന്ന
അയ്യപ്പഭക്തര്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ശബരിമലയില്‍
തീർത്ഥാടകരുടെ കുറവ്
2676.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അമിതമായ
പോലീസ് വിന്യാസവും
നിരോധനാജ്ഞയും കാരണം
ശബരിമലയില്‍
തീർത്ഥാടകരുടെ
എണ്ണത്തില്‍ കുറവു്
സംഭവിച്ചിട്ടുണ്ടോ;
(ബി)
ശബരിമലയിലെ
ആദ്യ ആറ് ദിവസങ്ങളിലെ
വരുമാനത്തില്‍ കഴിഞ്ഞ
വര്‍ഷത്തെ അപേക്ഷിച്ച്
അറുപതു ശതമാനത്തോളം
ഇടിവുണ്ടായിട്ടുണ്ടോ;
(സി)
അമിതമായ
പോലീസ് വിന്യാസവും
സംഘര്‍ഷാവസ്ഥയും കാരണം
നിരവധി അന്യ സംസ്ഥാന
ഭക്തന്മാര് ദര്‍ശനം
നടത്താതെ തിരിച്ചു പോയ
സംഭവം ബോര്‍ഡിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഹെെക്കോടതിയുടെ
പരാമര്‍ശത്തെ
തുടര്‍ന്ന് ശബരിമലയിലെ
കര്‍ശന
നിരോധനങ്ങള്‍ക്ക് അയവു
വരുത്തിയത്
സന്ദര്‍ശകരുടെ
എണ്ണത്തില്‍ വര്‍ദ്ധന
ഉണ്ടാകാന്‍
കാരണമായിട്ടുണ്ടോയെന്നറിയിക്കാമോ?
പ്രളയാനന്തരം
പമ്പയിലെയും നിലക്കലിലെയും
അടിസ്ഥാന സൗകര്യ വികസനം
T 2677.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന പമ്പയിലെയും
നിലക്കലിലെയും അടിസ്ഥാന
സൗകര്യങ്ങള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
ചെലവഴിച്ച
തുകയെത്രയെന്നും
ഇതിനായി
നീക്കിവച്ചിട്ടുള്ള
തുകയെന്തെന്നും
അറിയിക്കുമോ;
(ബി)
മണ്ഡല-മകരവിളക്ക്
തീര്‍ത്ഥാടനം
തുടങ്ങുന്നതിന്
മുമ്പായി ഏതെങ്കിലും
കമ്പനികള്‍ സൗജന്യമായി
ജോലികള്‍ തീര്‍ത്ത്
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയതിന്റെ
ചെലവുള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഇപ്രകാരം
സൗജന്യമായി പണി
പൂര്‍ത്തിയാക്കി
നല്കിയിട്ടുണ്ടെങ്കില്
ആയതിനായി നീക്കിവച്ച
ഫണ്ട് എപ്രകാരം
ഉപയോഗിച്ചു
എന്നറിയിക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോർഡിന് മേൽ സർക്കാർ
സമ്മർദ്ദം
2678.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.സി.ജോസഫ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
സാഹചര്യമെന്താണ്;
(ബി)
ശബരിമലയിലെ
യുവതി പ്രവേശന കേസില്‍
10 മുതല്‍ 50 വരെ
പ്രായമുള്ള യുവതികളുടെ
പ്രവേശനത്തെ
സുപ്രീംകോടതിയില്‍
എതിര്‍ത്ത
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ്
പിന്നീടെന്തുകൊണ്ടാണ്
അതിനെതിരെ റിവ്യൂ
ഹര്‍ജി
നല്‍കാതിരുന്നത്;
(സി)
യുവതി
പ്രവേശനത്തിന്
അനുകൂലമായി
നിലപാടെടുത്ത
സര്‍ക്കാരിന്റെ
സമ്മര്‍ദ്ദത്തിന്
വഴങ്ങിയാണോ
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് മുന്‍
നിലപാടില്‍ മാറ്റം
വരുത്തിയത് എന്ന്
വ്യക്തമാക്കാമോ;
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റ
ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍
2679.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഹെെക്കോടതിയുടെ
അനുമതിയില്ലാതെ
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് സര്‍ക്കാരിന്
പണം നല്‍കരുത് എന്ന
നിര്‍ദ്ദേശം വരാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
(ബി)
ശബരിമലയിലെ
പോലീസിന്റെ ഭക്ഷണ,
താമസ സൗകര്യ ചെലവ്
ദേവസ്വം ബോര്‍ഡ്
സര്‍ക്കാരിന്
നല്‍കിയിരുന്നോ;
(സി)
ദേവസ്വം
ബോര്‍ഡ്
ആവശ്യപ്പെട്ടിട്ടാണോ
ശബരിമലയില്‍ പോലീസിനെ
വിന്യസിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
തീര്‍ത്ഥാടകരുടെ
പരാതികള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
ബോര്‍ഡ്
സ്വീകരിച്ചിരിക്കുന്നത്;
തീര്‍ത്ഥാടനം തുടങ്ങിയ
ശേഷം ദേവസ്വം
കമ്മീഷണര്‍ അടക്കമുളള
ബോര്‍ഡിന്റെ
ഉത്തരവാദപ്പെട്ടവർ
ശബരിമലയില്‍ സന്ദര്‍ശനം
നടത്താത്തതിന്റെ കാരണം
വിശദമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
സ്വയംഭരണാവകാശം
2680.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിയമം
വഴി സ്ഥാപിതമായ ദേവസ്വം
ബോര്‍ഡുകള്‍ക്ക്
സ്വയംഭരണാവകാശം
കല്പിച്ചു
നല്‍കിയിട്ടുണ്ടോ;
(ബി)
ഭക്തന്മാരുടെ
ആവശ്യങ്ങള്‍ പരിഗണിച്ച്
അവര്‍ക്ക് സൗകര്യങ്ങള്‍
ഒരുക്കികൊടുക്കേണ്ട
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിനെ
നോക്കുകുത്തിയാക്കികൊണ്ട്
ശബരിമല ക്ഷേത്രത്തിന്റെ
പൂര്‍ണ്ണ നിയന്ത്രണം
സര്‍ക്കാരും പോലീസും
ഏറ്റെടുത്തതായ ആക്ഷേപം
ഉണ്ടായത് ഏത്
സാഹചര്യത്തിലാണ്;
(സി)
ഭക്തരുടെ
ആവശ്യങ്ങള്‍ മനസിലാക്കി
പ്രവര്‍ത്തിക്കേണ്ട
ബോര്‍ഡ് സര്‍ക്കാരിന്റെ
നിലപാടുകളുടെ
അടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കാനുണ്ടായ
സാഹചര്യം വിശദമാക്കാമോ?
ചെങ്ങന്നൂരില്‍
അയ്യപ്പ
ഭക്തമാര്ക്കായിട്ടുള്ള
വിശ്രമകേന്ദ്രം
2681.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
ഇടത്താവളമായ
ചെങ്ങന്നൂരില്‍ അയ്യപ്പ
ഭക്തന്മാര്ക്കായിട്ടുള്ള
വിശ്രമ കേന്ദ്രത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
വിശ്രമകേന്ദ്രം എന്ന്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ലേലം നടന്ന കടമുറികള്‍
2682.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2018
നവംബര്‍ ഇരുപത്തി രണ്ടു
വരെ ശബരിമലയില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ ലേലം നടന്ന
കടമുറികളുടെ എണ്ണം
വ്യക്തമാക്കുമോ?
അസിസ്റ്റന്റ്
എഞ്ചിനീയര്‍ നിയമനം
2683.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് നിലവില്‍
വന്നശേഷം
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡില്‍
ആരെയെങ്കിലും
അസിസ്റ്റന്റ്
എഞ്ചിനീയറായി
പ്രൊമോഷന് നല്കി
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരെയൊക്കെയാണ്;
(ബി)
ഇത്തരം
നിയമനങ്ങള്‍ റാങ്ക്
ലിസ്റ്റിലുളള
ഉദ്യോഗാര്‍ത്ഥികളുടെ
അവസരം നഷ്ടപ്പെടുവാന്‍
ഇടയാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
നിയമനത്തിന് ലോ
ഓഫീസറുടെയോ ലോക്കല്‍
ഫണ്ട് ആഡിറ്റിന്റെയോ
അഭിപ്രായം
ആരായേണ്ടതുണ്ടോ;
എങ്കില്‍
ആരാഞ്ഞിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
അനധികൃതമായി
നിയമനം
നടത്തിയിട്ടുണ്ടെങ്കില്‍
ആയത്
പുന:പരിശോധിക്കുമോ
എന്ന് വ്യക്തമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് സുപ്രീം
കോടതിയില്‍ സമര്‍പ്പിച്ച
സാവകാശ ഹ്രജി
2684.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
സുപ്രീം കോടതിയില്‍
സാവകാശ ഹ്രജി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
കോടതി
വിധി
നടപ്പിലാക്കുന്നതില്‍
സാവകാശം
അഭ്യര്‍ത്ഥിച്ചുകൊണ്ട്
എന്തൊക്കെ കാരണങ്ങളാണ്
ബോര്‍ഡ് പ്രസ്തുത
ഹര്‍ജിയില്‍
ചൂണ്ടിക്കാണിച്ചിരിക്കുന്നത്;
വ്യക്തമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍
2685.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിനു
കീഴില്‍ എത്ര
ജീവനക്കാര്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ; ഇതില്‍
ശാന്തിക്കാരുടേയും ഇതര
ജീവനക്കാരുടേയും
കണക്കുകള്‍ പ്രത്യേകം
നല്‍കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍ അധിക
തസ്തികകള്‍
2686.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍ ഇനി
അധിക തസ്തികകള്‍
പാടില്ലായെന്നും
നിലവിലുള്ള ഉദ്യോഗസ്ഥരെ
പുനര്‍വിന്യസിച്ചാല്‍
മതിയെന്നും കേരള
ഹൈക്കോടതി നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശത്തിന്
അനുസൃതമായി ദേവസ്വം
ബോര്‍ഡ് കൈക്കൊണ്ട
നടപടി എന്തൊക്കെയാണ്;
(സി)
ദേവസ്വം
ബോര്‍ഡില്‍ സബ്
ഗ്രൂപ്പ്
ഓഫീസര്‍മാരെയും
ക്ലറിക്കല്‍
ഉദ്യോഗസ്ഥരെയും
നിയമിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ശബരിമല
ഉള്‍പ്പെടെയുള്ള
ക്ഷേത്രങ്ങളില്‍
നിന്നുള്ള വരുമാനം
പ്രളയവും മറ്റ്
സാഹചര്യങ്ങളും മൂലം
കുറഞ്ഞിട്ടുണ്ടോ;
എങ്കില്‍ ഈ
സാഹചര്യത്തില്‍ പുതിയ
തസ്തികകളിലേക്കുള്ള
നിയമനം
നിര്‍ത്തിവയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
അസിസ്റ്റന്റ് എഞ്ചിനീയര്‍
2687.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
എത്ര അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയുണ്ട്;
(ബി)
പ്രസ്തുത
തസ്തികയിലേക്ക് ഏത്
റേഷ്യോയിലാണ്
പ്രൊമോഷന്
നടത്തുന്നത്;
ഡിപ്പാര്‍ട്ട്മെന്റ്,
ഡിഗ്രി ക്വാട്ട എത്ര
ശതമാനമാണ്;
ആരെയൊക്കയാണ് ഡിഗ്രി
ക്വാട്ട വഴി
അസിസ്റ്റന്റ്
എഞ്ചിനീയർമാരായി
നിയമിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ കീഴിലെ
ക്ഷേത്രങ്ങൾ
2688.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴില്‍
സംരക്ഷിക്കപ്പെടുന്ന
ക്ഷേത്രങ്ങളുടെ പട്ടിക
ലഭ്യമാക്കുമോ;
(ബി)
ഭരണപരമായ
സൗകര്യത്തിനായി
പ്രസ്തുത ക്ഷേത്രങ്ങളെ
എത്ര വിഭാഗങ്ങളായാണ്
തരംതിരിച്ചിരിക്കുന്നത്;
ഓരോ വിഭാഗത്തിലും എത്ര
ക്ഷേത്രങ്ങള്‍
വീതമുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ക്ഷേത്രങ്ങളെ
തരംതിരിച്ചിരിക്കുന്നത്
വരുമാനത്തിന്റെ
അടിസ്ഥാനത്തിലാണോ;
(ഡി)
എങ്കില്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള
ക്ഷേത്രങ്ങളുടെ കഴിഞ്ഞ
അഞ്ചുവര്‍ഷത്തെ നടവരവ്
ക്ഷേത്രം തിരിച്ച്
ലഭ്യമാണോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഇ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴില്‍
സംരക്ഷിക്കപ്പെടുന്ന
ക്ഷേത്രങ്ങളില്‍
നിത്യനിദാന ചെലവുകള്‍
നിറവേറ്റാന്‍ വേണ്ട
നടവരവില്ലാത്ത
ക്ഷേത്രങ്ങളുടെ പട്ടിക
ലഭ്യമാണോ; എങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
അമ്പലങ്ങളില്‍ നിന്നുള്ള വരവ്
2689.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിൽ വരുന്ന
അമ്പലങ്ങളില്‍ നിന്നും
2017 ജനുവരി 1 മുതല്‍
2017 ഡിസംബര്‍ 31 വരെ
ആകെ എത്ര വരവ് ഉണ്ടായി
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ജീവനക്കാരുടെ ശമ്പളം,
പെന്ഷന്, മറ്റു
ചെലവുകള്‍
എന്നിവയ്ക്കായി എത്ര
തുക ചെലവുണ്ടായി എന്ന്
കണക്കാക്കാമോ;
(സി)
ഇതേ
കാലയളവിൽ ശബരിമല
ക്ഷേത്രത്തിലെ വരവും
ചെലവും പ്രത്യേകം
വെളിപ്പെടുത്താമോ?
തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡിന്റെ കീഴിലെ
ക്ഷേത്രങ്ങള്‍
2690.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴില്‍ എത്ര
ക്ഷേത്രങ്ങളാണുള്ളത്എന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
വെളിപ്പെടുത്താമോ?
2017-18
- ല്‍ തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന് ലഭിച്ച വരുമാനം
2691.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017-18
- ല്‍ തിരുവിതാംകൂറിലെ
ക്ഷേത്രങ്ങളില്‍
നിന്നും ദേവസ്വം
ബോര്‍ഡിന് ലഭിച്ച
വരുമാനം എത്രയാണ്;
(ബി)
ഇതില്‍
ശബരിമല ക്ഷേത്രത്തില്‍
നിന്നും ലഭിച്ച വരുമാനം
എത്രയായിരുന്നു;
(സി)
2017-18
കാലയളവില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് അംഗങ്ങളുടെ
ശമ്പളം, അലവന്‍സ്,
യാത്രാചെലവ് എന്നീ
ഇനങ്ങളില്‍ എന്ത് തുക
ബോര്‍ഡിന്
ചെലവായി;വ്യക്തമാക്കാമോ?
ദേവസ്വം
നിയമനങ്ങളില്‍ സംവരണം
T 2692.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
നിയമനങ്ങളില്‍
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
മുന്നോക്കവിഭാഗത്തില്പ്പെട്ടവര്ക്ക്
സംവരണം നല്‍കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇത്
സംബന്ധിച്ച ചട്ടങ്ങള്‍
സബ്ജക്ട്
കമ്മിറ്റിയില്‍
സമര്‍പ്പിച്ച് അംഗീകാരം
വാങ്ങിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
പിന്നോക്ക
വിഭാഗത്തില്‍പെട്ടവര്‍ക്ക്
ദേവസ്വം നിയമനങ്ങളില്‍
നിലവിലുളള സംവരണത്തില്‍
എന്തൊക്കെ മാറ്റങ്ങളാണ്
വരുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
ആസ്ഥാനമാക്കി താന്ത്രിക
വിദ്യാലയം
2693.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്ര
പൂജാവിധികള്‍
പഠിപ്പിക്കുന്ന
താന്ത്രിക വിദ്യാലയം,
കോതമംഗലം ആസ്ഥാനമാക്കി
സ്ഥാപിക്കണമെന്നുള്ള
ശ്രീരാമ വിലാസം ചവളാര്
സൊസൈറ്റി നല്കിയ
നിവേദനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഒരു സ്ഥാപനം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ചവളാര് സൊസൈറ്റിയുടെ
ആസ്ഥാനവും, നിരവധി
പിന്നോക്ക വിഭാഗക്കാര്‍
താമസിക്കുന്ന
പ്രദേശവുമായ കോതമംഗലം
കേന്ദ്രീകരിച്ച്
ഇത്തരമൊരു പാഠശാല
തുടങ്ങുന്ന കാര്യം
പരിശോധിക്കുമോ;
വിശദമാക്കാമോ?
ക്ഷേത്രാചാര
സ്ഥാനീകര്‍, കോലധാരികള്‍
എന്നിവര്‍ക്കുളള ധനസഹായം
2694.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ സാമൂഹിക
പെന്‍ഷനുകള്‍
വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം
ഉത്തര മലബാറിലെ
ക്ഷേത്രാചാര
സ്ഥാനീകര്‍,
കോലധാരികള്‍
എന്നിവര്‍ക്കുളള
ധനസഹായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതിന്റെ
ഗുണം എത്ര പേര്‍ക്ക്
ലഭ്യമാകും എന്ന്
അറിയിക്കാമോ;
(സി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കൂടുതല്‍ പേര്‍ക്ക്
ധനസഹായം നല്കുന്ന
വിഷയം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
തീര്‍ത്ഥാടന
കേന്ദ്രങ്ങള്‍ക്കുള്ള കേന്ദ്ര
പദ്ധതി പ്രകാരം ലഭിച്ച തുക
2695.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേന്ദ്ര
സര്‍ക്കാര്‍
നടപ്പാക്കുന്ന
തീര്‍ത്ഥാടന
കേന്ദ്രങ്ങള്‍ക്കുള്ള
പ്രസാദ്, സ്വദേശി
ദര്ശന് തുടങ്ങിയ
പദ്ധതികള്‍ പ്രകാരം
തിരുവനന്തപുരം
ജില്ലയില്‍ ലഭിച്ച തുക
എത്ര; അതിന്റെ വിനിയോഗം
എപ്രകാരമാണ്;വ്യക്തമാക്കുമോ?