ക്ലാസ്സ്
മുറികള്‍ സ്മാര്‍ട്ടാക്കാന്‍
സഹായം
1295.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി മലപ്പുറം
ജില്ലയിലെ എത്ര എയ്ഡഡ്
സ്കൂള്‍ ക്ലാസ്സ്
മുറികള്‍ക്ക്
സ്മാര്‍ട്ടാക്കാന്‍
സഹായം അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇനി
മലപ്പുറം ജില്ലയില്‍
എയ്ഡഡിലും സര്‍ക്കാര്‍
മേഖലയിലും എത്ര
ക്ലാസ്സ് മുറികളാണ്
സ്മാര്‍ട്ടാക്കാന്‍
ബാക്കിയുള്ളത്
എന്നറിയിക്കുമോ?
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍
1296.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ. ബാബു
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തികമായി
നിലനില്പുള്ളവയല്ലാതിരുന്ന
( അണ് ഇക്കണോമിക്)
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളെ മറ്റു
സംസ്ഥാനങ്ങള്‍ക്ക്
മാതൃകയാകുംവിധം
മികവുറ്റതാക്കാന്‍ ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
മത
നിരപേക്ഷ
ജനാധിപത്യമൂല്യം
ഉയര്‍ത്തിപ്പിടിക്കുന്നതില്‍
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കുള്ള
പങ്ക്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ പ്രവര്‍ത്തനം
ഫലപ്രദമാക്കാന്‍
പാഠ്യപദ്ധതിയില്‍
കാലാനുസൃതമായ മാറ്റം
വരുത്തുന്നതിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ?
കെ.ഇ
.ആര് പരിഷ്കരണം
1297.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവസാനമായി
കെ.ഇ.ആര് സമഗ്ര ഭേദഗതി
വരുത്തിയത് എപ്പോഴാണ്;
(ബി)
കെ.ഇ.ആര്
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത
പരിഷ്കരണത്തിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
പ്രീ
സ്കൂളുകളുടെ പ്രവര്‍ത്തനം
1298.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സംസ്ഥാനത്തെ
പ്രീ സ്കൂളുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
അതിനായുള്ള
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
പദ്ധതികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
നിലവിലുള്ള
പ്രീ സ്കൂള്‍
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
പഠിക്കുന്നതിനും അതത്
സ്ക്കൂളുകളുടെ
സാഹചര്യത്തെ
അടിസ്ഥാനമാക്കി വികസന
പദ്ധതികള്‍
തയ്യാറാക്കുന്നതിനും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി ഈ വര്‍ഷം എത്ര
സ്കൂളുകളില്‍
പ്രാവര്‍ത്തികമാക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മികവിന്റെ
കേന്ദ്രമായി ഉയര്‍ത്തുന്ന
രണ്ടാംഘട്ട സ്കൂളുകള്‍
1299.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മികവിന്റെ
കേന്ദ്രമായി
ഉയര്‍ത്തുന്നതിന്
രണ്ടാംഘട്ട സ്കൂളുകളെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
(ബി)
മങ്കട
നിയോജക മണ്ഡലത്തിലെ
കുറുവയിലെ പാണ്ട്
ജി.എച്ച്.എസ്.എസ്.,മങ്കട
ജി.എച്ച്.എസ്.എസ് എന്നീ
സ്കൂളുകളെ മികവിന്റെ
കേന്ദ്രമായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച് നല്കിയ
ശിപാര്‍ശ കത്തിന്മേല്
(113/mankada/18)
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍
ജെെവ വെെവിദ്ധ്യ പാര്‍ക്ക്
1300.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി വിദ്യാഭ്യാസ
വകുപ്പ് ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
വിദ്യാലയങ്ങളില്‍ ജെെവ
വെെവിദ്ധ്യ പാര്‍ക്ക്
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
വിദ്യാലയങ്ങളിലാണെന്ന്
വിശദീകരിക്കാമോ;
(സി)
അതിനായി
ചെലവഴിക്കുന്ന തുക
എത്രയെന്ന്
വിശദമാക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ
സംരക്ഷണ പദ്ധതികള്‍
1301.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി നിലമ്പൂര്‍
മണ്ഡലത്തില്‍ നിലവില്‍
നടപ്പിലാക്കിയതും
നടപ്പിലാക്കാന്‍
പോകുന്നതുമായ
പദ്ധതികളും വകയിരുത്തിയ
തുകയും തരംതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച സ്ക്കൂള്
കെട്ടിട നവീകരണ
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ;
(സി)
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
സ്ക്കൂള് കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഏതൊക്കെ
വിദ്യാലയങ്ങളുടെ
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്; ഇത്
സംബന്ധിച്ച് എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
75
വര്‍ഷം പിന്നിട്ട
സ്ക്കൂളുകളുടെ ഭൗതിക
സൗകര്യ വികസനത്തിന്
പ്രത്യേക പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയില്‍ ജോലി ചെയ്യുന്ന
അധ്യാപക-അനധ്യാപകര്‍
1302.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയില്‍ എത്ര
അധ്യാപക-അനധ്യാപകര്‍
ഉണ്ട്; തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവരില്‍
എത്ര പേരുടെ മക്കള്‍
പൊതുവിദ്യാലയങ്ങളില്‍
പഠിക്കുന്നു; എത്ര
പേരുടെ മക്കള്‍ അണ്
എയ്ഡഡ് മേഖലയില്‍
പഠിക്കുന്നു; വിശദാംശം
വ്യക്തമാക്കുമോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി അധ്യാപകരുടെ
മക്കളെ പൊതു
വിദ്യാലയങ്ങളില്‍
ചേര്‍ക്കുന്നതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
ആയതിന്റെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പൊതു
വിദ്യാഭ്യാസം
സംരക്ഷിക്കുവാന്‍
ബാധ്യതയുള്ള
സര്‍ക്കാര്‍ വകുപ്പിനു
കീഴിലുള്ള
ഉദ്യോഗസ്ഥരുടെ മക്കള്‍
സര്‍ക്കാര്‍ സ്കൂളില്‍
തന്നെ വിദ്യാഭ്യാസം
നടത്തുന്നതിനായി
ബോധവത്കരണം ഉള്‍പ്പെടെ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
എയ്ഡഡ്
സ്കൂളുകളില്‍ ജോലി
ചെയ്യുന്ന എത്ര ശതമാനം
അധ്യാപരും-അനധ്യാപകരുമാണ്
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിന്
കേരളത്തെ സഹായിക്കാന്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ സാലറി
ചലഞ്ചില്‍ സമ്മതപത്രം
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
1303.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
പദ്ധതിയുടെ ഭാഗമായി
എത്ര സ്കൂളുകളുടെ
പ്രവൃത്തി
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്; വിശദ
വിവരം നല്‍കുമോ;
(ബി)
എത്ര
കോടി രൂപയുടെ
അനുമതിയാണ് കിഫ്ബി വഴി
ഇതിനായി
അനുവദിച്ചിട്ടുള്ളത്;
വിശദ വിവരം നല്‍കുമോ;
(സി)
എത്ര
സ്കൂളുകളുടെ പ്രവൃത്തി
ഇതിനോടകം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
1304.
ശ്രീ.ജെയിംസ്
മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി നടപ്പിലാക്കി
വരുന്ന നൂതന പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി പൊതു
വിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്ക് ഇതിനകം
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
പൊതുവിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിനായി പൊതുജന
പങ്കാളിത്തത്തോടെ
തയ്യാറാക്കി വരുന്ന
മാസ്റ്റര്‍പ്ലാനുകളുടെ
നടത്തിപ്പ്
എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ?
പ്രീ
സ്കൂള്‍ പഠനം ശാസ്ത്രീയമായി
പരിഷ്ക്കരിക്കാന്‍ നടപടി
1305.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രീ സ്കൂളുകളെ
അംഗന്‍വാടികളുമായി
ബന്ധിപ്പിക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രീ
സ്കൂള്‍ പഠനം
ശാസ്ത്രീയമായി
പരിഷ്ക്കരിക്കുന്നതിനും
സ്വകാര്യ ഏജന്‍സികള്‍
തയ്യാറാക്കുന്ന
അശാസ്ത്രീയ പഠന
സാമഗ്രികള്‍
ഒഴിവാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പൊതു
വിദ്യാലയങ്ങളിലെ അധ്യാപകരുടെ
ഒഴിവുകൾ
1306.
ശ്രീ,,
സി.കെ.നാണു.
,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാലയങ്ങളിലെ
അധ്യാപകരുടെ ഒഴിവുകളുടെ
എണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ എത്ര എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകൾ നികത്താൻ
നടപടികൾ സ്വീകരിക്കുമോ?
മലയാള
ഭാഷാപഠനം സ്കൂളുകളില്‍
നിര്‍ബന്ധമാക്കുന്നതിന് നടപടി
1307.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാള
ഭാഷാപഠനം സംസ്ഥാനത്തെ
സ്കൂളുകളില്‍
നിര്‍ബന്ധമാക്കിയ നിയമം
നടപ്പിലാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ആയത്
പരിശോധിക്കുന്നതിനായി
ജില്ലകളില്‍ സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
ഒാരോ ജില്ലയിലും
ഏതെല്ലാം സ്കൂളുകളിലാണ്
പരിശോധന
നടത്തിയിട്ടുള്ളത് ;
പ്രസ്തുത സ്കൂളുകളില്‍
കണ്ടെത്തിയ ന്യൂനതകള്‍
എന്തെല്ലാം; പ്രസ്തുത
ന്യൂനതകള്‍ക്ക്
നിയമത്തില്‍
പറഞ്ഞിരിക്കുന്ന പിഴ
പ്രസ്തുത
സ്കൂളുകള്‍ക്ക്
ഈടാക്കിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
എത്ര സ്കൂളുകള്‍ക്ക്
ഇത്തരത്തില്‍ പിഴ
ചുമത്തിയിട്ടുണ്ട്;
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ഇ)
ഇപ്രകാരം
മൂന്നു തവണ പിഴ അടച്ച
സ്കൂളുകള്‍ ഏതെല്ലാം;
വ്യക്തമാക്കുമോ;
(എഫ്)
മലയാളത്തിന്
കൂടുതല്‍ മാര്‍ക്ക്
വാങ്ങിയ കുട്ടികള്‍ക്ക്
സ്കോളര്‍ഷിപ്പ്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സ്കൂൾ
കുട്ടികളുടെ എണ്ണത്തില്‍
കൃത്രിമത്വം
1308.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ അദ്ധ്യാപക തസ്തിക
സൃഷിടിക്കുന്നതിനായി
കുട്ടികളുടെ
എണ്ണത്തില്‍
കൃത്രിമത്വം
കാണിച്ചതായി സൂപ്പര്‍
ചെക്ക് സ്ക്വാഡിന്റെ ഈ
അദ്ധ്യായന വര്‍ഷത്തെ
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കൃത്രിമത്വം
കാണിച്ച സ്കൂളിന്റെ
പ്രഥമാധ്യാപകര്‍,
മാനേജ്മെന്റ്
എന്നിവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
(സി)
കുട്ടികളുടെ
എണ്ണത്തില്‍
കൃത്രിമത്വം
കാട്ടുന്നത്
തടയുന്നതിനായി ആധാര്‍
അധിഷ്ഠിത എൻറോൾമെൻറ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കൈത്തറി
യൂണിഫോം തുണി വിതരണം
1309.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
അദ്ധ്യയന വര്‍ഷത്തിലും
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നേരിട്ട് കൈത്തറി
യൂണിഫോം തുണി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
ഓരോ
സ്കൂളിനും, മുന്‍
വര്‍ഷത്തില്‍ വിതരണം
ചെയ്ത അതേ യൂണിഫോം
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
ഇതിനായി
പ്രാരംഭ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദീകരിക്കുമോ?
മാതൃഭാഷ
പഠിക്കാനുള്ള അവകാശം
1310.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
അതിര്‍ത്തി
താലൂക്കുകളില്‍ മലയാളി
കുട്ടികള്‍ക്ക് മാതൃഭാഷ
പഠിക്കാനുള്ള അവകാശം
നിഷേധിക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ദ്വിഭാഷ
സ്കൂളുകള്‍
എത്രയുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സ്കൂളുകളില്‍
കന്നഡയോടൊപ്പം
മലയാളവും
പഠിപ്പിക്കാന്‍
സംവിധാനമില്ലാത്ത എത്ര
സ്കൂളുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
ജില്ലയില്‍ ഒന്നാം
ക്ലാസ്സില്‍ മലയാളം
പഠിപ്പിക്കുന്നതിന്
വിദ്യാഭ്യാസ വകുപ്പ്
തയ്യാറാക്കിയ
പുസ്തകങ്ങള്‍
എടുക്കാന്‍ തയ്യാറാകാതെ
നിഷേധനിലപാടുകള്‍
ഏതെങ്കിലും സ്കൂള്‍
അധികൃതരുടെ ഭാഗത്ത്
നിന്നും
ഉണ്ടായിട്ടുണ്ടോ;
(ഇ)
എങ്കില്‍
അത്തരത്തിലുള്ള
സ്കൂളുകള്‍ ഏതാണെന്നും
നിഷേധനിലപാടിനെതിരെ
സ്വീകരിച്ച നടപടികള്‍
എന്താണെന്നും
വ്യക്തമാക്കാമോ?
മലപ്പുറം
വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ്
സിവില്‍ സ്റ്റേഷനിലേക്ക്
മാറ്റുവാൻ നടപടി
1311.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശോചനീയാവസ്ഥയിലുള്ള
മലപ്പുറം വിദ്യാഭ്യാസ
ഉപഡയറക്ടര്‍ ഓഫീസ്
സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റുന്നത് സംബന്ധിച്ച
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
കാലവര്‍ഷക്കെടുതിയില്‍
നാശനഷ്ടം സംഭവിച്ച
പ്രസ്തുത ഓഫീസിന്റെ
സുഗമമായ
പ്രവര്‍ത്തനത്തിനായി
സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്ക്കൂള്
കുട്ടികള്‍ വീട്ടുവളപ്പില്‍
വൃക്ഷത്തൈ നടാന്‍ പദ്ധതി
1312.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ക്കൂള്
കുട്ടികള്‍
വീട്ടുവളപ്പില്‍
വൃക്ഷത്തൈ നടുന്നതിന് 6
മാസം കൂടുമ്പോള്‍ 50
രൂപയുടെ സമ്മാനം
നല്കുന്ന പദ്ധതി
ഹരിയാന സര്‍ക്കാര്‍
നടപ്പിലാക്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമാനപദ്ധതി
ഇവിടെയും
ആവിഷ്ക്കരിച്ച്
സംസ്ഥാനം
ഹരിതാഭമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
എല്ലാ സി.ബി.എസ്.സി.,കെ.വി.
സ്കൂളുകളിലും മലയാളഭാഷ പഠനം
1313.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സി.ബി.എസ്.സി.,കെ.വി.
സ്കൂളുകളുള്‍പ്പെടെയുള്ള
എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും മലയാളം
നിര്‍ബന്ധമായും
പഠിപ്പിക്കണമെന്ന
സര്‍ക്കാര്‍
നിര്‍ദ്ദേശം
നടപ്പിലാക്കുന്നുണ്ടോ
എന്ന് പരിശോധിക്കാന്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ;
(ബി)
സ്വകാര്യ
സ്കൂളുകളുടെ
സമ്മര്‍ദ്ദത്തിന്
വഴങ്ങാതെ പ്രഖ്യാപനം
യാഥാര്‍ത്ഥ്യമാക്കാന്‍
സഹായകരമായ നടപടികള്‍
സ്വീകരിക്കുമോ ;
(സി)
അയല്‍
സംസ്ഥാനങ്ങളില്‍ കെ.വി.
സ്കൂളുകളിലുള്‍പ്പെടെ
മാതൃഭാഷ നിര്‍ബന്ധമായും
പഠിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
മലയാളഭാഷ പഠനം ഇത്തരം
സ്കൂളുകളില്‍ മാത്രം
യാത്ഥാര്ത്ഥ്യമാകാതെ
പോകുന്നതിന്റെ കാരണം
അന്വേഷിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അന്വേഷിക്കാന്‍
തയ്യാറാകുമോ ;
(ഇ)
ഈ
അധ്യയന വര്‍ഷം തന്നെ
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
എല്ലാ സ്കൂളുകളിലും
മലയാളം മറ്റ്
ഭാഷകളോടൊപ്പം
പഠിപ്പിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താൻ
ക്രയാത്മകമായ നടപടി
സ്വീകരിക്കുമോ;
(എഫ്)
ഇക്കാര്യത്തില്‍
ഏതെങ്കിലും
സ്കൂളുകള്‍ക്ക് ഇളവ്
നല്‍കുന്നതിന്
ആലോചനയുണ്ടോ;എങ്കില്‍
അത് സംബന്ധിച്ച
വിശദവിവരം നല്‍കുമോ?
സ്കൂളുകളിലെ
ഓട്ടിസം പാര്‍ക്ക്
1314.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം സ്കൂളുകളിലാണ്
ഓട്ടിസം പാര്‍ക്ക്
സ്ഥാപിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
സ്കൂളുകളിലാണ് ഓട്ടിസം
പാര്‍ക്ക്
സ്ഥാപിക്കുന്നതെന്നും
അവയുടെ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ;വിശദാംശം
നല്‍കുമോ;
(സി)
ഓട്ടിസം
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് ഇറക്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
പ്രളയത്തില്‍
തകർന്ന സ്കൂള്‍ കെട്ടിടങ്ങളുടെ
പുനർനിർമ്മാണം
1315.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍
പൂര്‍ണ്ണമായും തകർന്ന
സ്കൂള്‍ കെട്ടിടങ്ങളുടെ
എണ്ണം വ്യക്തമാക്കുമോ ;
അവയുടെ
പുനർനിർമ്മാണത്തിനായി
പ്രത്യേകം പാക്കേജ്
നടപ്പിലാക്കുമോ;
വിശദമാക്കുമോ;
(ബി)
പ്രളയത്തില്‍
നശിച്ച സ്കൂള്‍തല
രേഖകള്‍ , അഡ്മിഷന്
രജിസ്റ്റര്‍ തുടങ്ങിയവ
പുനര്‍നിര്‍മ്മിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
; അതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വിശദമാക്കുമോ ;
(സി)
പ്രളയത്തില്‍
പൂര്‍ണ്ണമായും തകർന്ന
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികളുടെ
തുടര്‍പഠനത്തിന്
താല്‍ക്കാലിക
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പ്രളയത്തില്‍
പൊതു വിദ്യാലയങ്ങള്ക്ക്ഉണ്ടായ
നഷ്ടം
1316.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
-ല്‍ സംസ്ഥാനത്തുണ്ടായ
പ്രളയം വിദ്യാഭ്യാസ
മേഖലയെ എത്തരത്തില്‍
ബാധിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
പൊതു
വിദ്യാലയങ്ങള്‍ക്ക്
ഉണ്ടായ നഷ്ടത്തിന്റെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സ്കൂള്‍
കെട്ടിടങ്ങള്‍,
ലാബുകള്‍, ലൈബ്രറി,
ചുറ്റുമതില്‍
ശൗചാലയങ്ങള്‍,
ഉദ്യാനങ്ങള്‍, കിണര്‍,
പമ്പ്സെറ്റ് എന്നിവക്ക്
സംബന്ധിച്ച
നാശനഷ്ടങ്ങള്‍
സമഗ്രമായി
വിലയിരുത്തിയിട്ടണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഹൈടെക്
പദ്ധതിയില്‍പ്പെടുത്തി
നല്കിയ ഡെസ്ക്ടോപ്പ്,
ലാപ്ടോപ്പ്,
പ്രൊജക്ടര്‍ എന്നിവയുടെ
നാശനഷ്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
ഇവ തകരാറ് മാറ്റി
ഉപയോഗപ്രദമാക്കുന്നതിന്
സാധിക്കുമോ?
പൊതുവിദ്യാലയങ്ങളില്‍
ഹരിത ചട്ടം
1317.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളില്‍
ഹരിത ചട്ടം
നടപ്പാക്കുന്നതിന്
പുറപ്പെടുവിച്ചിട്ടുള്ള
നിര്‍ദ്ദേശങ്ങളും ഇവ
കര്‍ശനമായി
പാലിക്കുന്നുണ്ട് എന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
തുടര്‍ നടപടികളും
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
വിശിഷ്യാ
ഹൈസ്കൂള്‍,ഹയര്‍
സെക്കന്ററി തലത്തില്‍
ആവശ്യമായ ശുചിമുറികള്‍
സ്ഥാപിക്കുന്ന
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;ഇതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
കുട്ടികള്‍ക്കെതിരായ
ലൈംഗിക അതിക്രമം തടയുന്നതിന്
പരിശീലനം
1318.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്കെതിരായ
ലൈംഗിക അതിക്രമം
തടയുന്നതിന്
സ്കൂളുകളില്‍ വ്യക്തി
സുരക്ഷ പരിശീലനത്തിന്
ക്ലാസ് പീരിയഡുകള്‍
സജ്ജമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇത്തരം
പരിശീലന സംവിധാനം
മാതാപിതാക്കള്‍,
അധ്യാപകര്‍,
അനധ്യാപകര്‍
എന്നിവര്‍ക്കു കൂടി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ ?
കൈറ്റ്
ഓഡിറ്റ്
1319.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈടെക്
സ്ക്കൂള് പദ്ധതി
പ്രകാരം ലഭ്യമാക്കിയ
കമ്പ്യൂട്ടറുകളുടെയും
മറ്റ് ഉപകരണങ്ങളുടെയും
ഉപയോഗം
പരിശോധിക്കുവാന്‍
കൈറ്റ് ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
(ബി)
എത്ര
സ്ക്കൂളുകളിലാണ്
പ്രസ്തുത ആഡിറ്റിംഗ്
നടത്തിയത്; ഓഡിറ്റില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
ഗുണപരമായ പരിശോധന
നടത്തുവാന്‍
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഹൈടെക്
ക്ലാസ്സ്മുറികള്‍
1320.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ ഏതെല്ലാം
ഹൈസ്കൂള്‍, ഹയര്‍
സെക്കന്ററി സ്കൂളുകളാണ്
ഹൈടെക് ക്ലാസ്റൂമുകള്‍
നിര്‍മ്മിക്കുന്നതിനായി
പരിഗണിയ്ക്കപ്പെട്ടിട്ടുള്ളത്;
ഏതെല്ലാം സ്കൂളുകളില്‍
ഇത് സ്ഥാപിക്കാന്‍
കഴിഞ്ഞിട്ടുണ്ട് എന്ന്
അറിയിക്കുമോ;
(ബി)
ഇനി
ഏതെല്ലാം സ്കൂളുകളാണ്
പൂര്ത്തീകരിക്കാനായിട്ടുള്ളത്;
അവ എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകും;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന സ്കൂളുകള്‍
1321.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
5
കോടി രൂപ ചെലവിൽ
സംസ്ഥാനത്തെ സ്കൂളുകളെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനായി
എത്ര സ്കൂളുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
ഇതില്‍
എത്ര സ്കൂളുകളുടെ
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ട്.
അവയുടെ പേരുവിവരം
വ്യക്തമാക്കാമോ;
(സി)
ഇൗ
സ്കൂളുകളുടെ പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും എന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കാമോ?
നെന്മാറ
നിയോജക മണ്ഡലത്തില്‍ ഹെെടെക്
ക്ലാസ്സ് മുറികള്‍
1322.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
ഹെെടെക് ക്ലാസ്സ്
മുറികള്‍
അനുവദിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ;
(ബി)
ഒാരോ
സ്കൂളിലും എത്ര
ക്ലാസ്സ് മുറികളാണ്
ഹെെടെക് ആയി
ഉയര്‍ത്തിയിട്ടുളളത്
എന്നും വിശദമാക്കുമോ?
നെന്മാറ
നിയോജക മണ്ഡലത്തില്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തേണ്ട സ്കൂളുകള്‍
1323.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തേണ്ട
സ്കൂളുകളുടെ പ്രവൃത്തി
സംബന്ധിച്ച പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
ഏതെല്ലാം സ്കൂളുകളുടെ
പ്രവൃത്തിയാണ് നിലവില്‍
നടക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
എല്ലാ
സ്കൂളുകളിലെയും
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ; ഇതു
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
കീഴൂര്‍
ഗവണ്മെന്റ് യു.പി. സ്കൂള്‍
അപ്ഗ്രഡേഷൻ
1324.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിൽ
ഉൾപ്പെട്ട കീഴൂര്‍
ഗവണ്മെന്റ് യു.പി.
സ്കൂളിനെ ഹൈസ്കൂളായി
ഉയര്‍ത്തുന്നത്
സംബന്ധിച്ച്
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
326/സി2/2017/പൊ.വി.വ.
നമ്പർ കത്ത് മുഖേന
പൊതുവിദ്യാഭ്യാസ (സി)
വകുപ്പ് ആവശ്യപ്പെട്ട
റിപ്പോര്‍ട്ടുകള്‍
ലഭ്യമായിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ ;
(സി)
ഒരു
യു.പി. സ്കൂള്‍
ഹൈസ്കൂളായി അപ്ഗ്രേഡ്
ചെയ്ത്കൊണ്ട്
ഉത്തരവാകുന്നതിന്
മുന്നോടിയായി വിവിധ
തലങ്ങളില്‍
നടക്കേണ്ടുന്ന നടപടി
ക്രമങ്ങള്‍
വിശദമാക്കാമോ?
സ്കൂളുകള്‍
മികവിന്റെ കേന്ദ്രമാക്കല്‍
പദ്ധതി
1325.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
ബജറ്റില്‍ പ്രഖ്യാപിച്ച
സ്കൂളുകള്‍ മികവിന്റെ
കേന്ദ്രമാക്കല്‍
പദ്ധതിയില്‍ വൈപിന്‍
മണ്ഡലത്തില്‍
ഉള്‍പ്പെടുത്തിയ
സ്കൂളുകളില്‍ ഇതുമായി
ബന്ധപ്പെട്ട് നടന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദവിവരം
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ സമഗ്ര
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
1326.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഒറ്റപ്പാലം
മണ്ഡലത്തില്‍ സമഗ്ര
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
സ്കൂളുകളെ
ഹൈടെക് ആക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഒറ്റപ്പാലം മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളിലാണ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നത്;
ഓരോന്നിന്റെയും
വിശദാംശം നല്‍കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
1327.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഏതൊക്കെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കാണ് തുക
അനുവദിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതില്‍
ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
കിഫ്ബി
സാമ്പത്തികാനുമതി
നല്കി ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇനി
എത്ര സ്കൂളുകളുടെ
പ്രോജക്ടിന് കിഫ്ബി
സാമ്പത്തികാനുമതി
നല്‍കാനുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മലയാളം പളളിക്കൂടം
1328.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൊഫ.
വി. മധുസൂദനന് നായര്‍
അദ്ധ്യക്ഷനായ മലയാളം
പളളിക്കൂടത്തില്‍
ഏതൊക്കെ ക്ലാസ്സുകളാണ്
ആരംഭിച്ചിട്ടുളളത്;
(ബി)
നിലവില്‍
ഓരോ ക്ലാസ്സിലും എത്ര
വിദ്യാര്‍ത്ഥികളെ
പഠിപ്പിക്കുന്നുണ്ട്;
(സി)
മലയാള
ഭാഷയോട് താല്പര്യം
ജനിപ്പിക്കുന്നതിന്
ആരംഭിച്ച പ്രസ്തുത
ക്ലാസ്സുകളോടുളള
ജനങ്ങളുടെ പ്രതികരണം
എന്താണെന്ന്
വ്യക്തമാക്കുമോ?
ദേവികുളം മണ്ഡലത്തില്‍
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
സ്കൂളുകള്‍
1329.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
ഏതൊക്കെ സ്കൂളുകളെയാണ്
മികവിന്റെ കേന്ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുതത
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
സ്കൂളുകളില്‍
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
എന്തൊക്കെയാണ്; ഓരോ
സ്കൂളിലെയും
പ്രവൃത്തികള്‍ നിലവില്‍
ഏത് ഘട്ടത്തിലാണ്;
വിശദമാക്കാമോ?
ടാലന്റ്
ലാബ് പദ്ധതി
1330.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൈമറി
സ്കൂളുകളില്‍
നടപ്പിലാക്കുന്ന
ടാലന്റ് ലാബ്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ; പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എത്ര
സ്കൂളുകളില്‍
നടപ്പിലാക്കിയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
സ്കൂളുകളിലാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചാലഞ്ച്
ഫണ്ട് സ്കീം
1331.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ചാലഞ്ച്
ഫണ്ട് സ്കീമില്‍ അപേക്ഷ
നല്കി
തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏതുവരെ
ആയെന്ന് വിശദമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്റൂം
നിര്‍മ്മാണം
1332.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ ഏതെല്ലാം
ഹൈസ്കൂളുകളിലും ഹയര്‍
സെക്കണ്ടറി
സ്കൂളുകളിലുമാണ്
സ്മാര്‍ട്ട് ക്ലാസ്റൂം
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലാണ്
സ്മാര്‍ട്ട് ക്ലാസ്റൂം
നിര്‍മ്മാണം
പൂര്ത്തിയാക്കുവാനുള്ളതെന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ സ്കൂളുകളുടെ
നിര്‍മ്മാണ പ്രവൃത്തികള്‍
1333.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലത്തൂര്‍
മണ്ഡലത്തിലെ
തെരഞ്ഞെടുക്കപ്പെട്ട
സ്കൂളുകളെ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനു
വേണ്ടിയുള്ള നിര്‍മ്മാണ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
T 1334.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി ഏതൊക്കെ
വിദ്യാലയങ്ങളിലാണ്
വ്യാപിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ?
സ്ക്കൂളുകളെ
മികവിന്റെ കേന്ദ്രമാക്കാന്‍
നടപടി
1335.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയിരം
കുട്ടികളില്‍ കൂടുതല്‍
പഠിക്കുന്ന ഗവണ്മെന്റ്
ഹൈസ്കൂളുകള്‍ മികവിന്റെ
കേന്ദ്രമാക്കുന്ന
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)
ബാലുശ്ശേരി
മണ്ഡലത്തിലെ
അവിടനല്ലൂര്‍
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളിന്
1000 കുട്ടികള്‍
ഉണ്ടായിട്ടും 3 കോടി
രൂപ
അനുവദിച്ചുകൊണ്ടുള്ള
ബജറ്റ് പ്രസംഗത്തില്‍
ടി സ്ക്കൂള്
ഉള്‍പ്പെടാതെ പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഏങ്കില്‍
പ്രസ്തുത സ്കൂളിനെ
മികവിന്റെ
കേന്ദ്രമാക്കാനുള്ള 3
കോടി രൂപ
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ?
ശാസ്ത്രീയവും
ആധുനികവുമായ പ്രീസ്ക്കൂള്‍
വിദ്യാഭ്യാസം
1336.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂന്ന്
മുതല്‍ അഞ്ച് വയസ്സ്
വരെ പ്രായമുളള
കുട്ടികള്‍ക്ക്
ശാസ്ത്രീയവും
ആധുനികവുമായ
പ്രീ-സ്ക്കൂള്
വിദ്യാഭ്യാസം ഉറപ്പ്
വരുത്തുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ആദ്യഘട്ടത്തില്‍
എത്ര സ്ക്കൂളുകളിലാണ് ഈ
പദ്ധതി
നടപ്പിലാക്കുന്നതെന്നും
ഇതിനായി കേന്ദ്രസഹായം
ലഭ്യമാണോയെന്നും
അറിയിക്കുമോ?
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍ എയ്ഡഡ്
സ്കൂളുകള്‍ക്കുളള ചലഞ്ച്
ഫണ്ട്
1337.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
നിന്നും എത്ര എയ്ഡഡ്
സ്കൂളുകള്‍ ചലഞ്ച്
ഫണ്ട് ലഭിക്കുന്നതിനായി
മാസ്റ്റര്‍ പ്ലാന്‍
സമര്‍പ്പിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാം
സ്കൂളുകളെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളുകള്‍ക്ക് ചലഞ്ച്
ഫണ്ട്
അനുവദിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ; ഓരോ
സ്ക്കൂളിലും
അനുവദിക്കുന്ന തുകയുടെ
വിവരങ്ങള്‍ ലഭ്യമാണോ;
എങ്കില്‍ ആയത്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
എയ്ഡഡ് സ്ക്കൂളുകളില്‍,
ഏതെല്ലാം സ്കൂളുകള്‍
ഇതിനകം സര്‍ക്കാര്‍
വിഹിതത്തിന് തുല്യമായ
തുക ട്രഷറിയില്‍
നിക്ഷേപിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
സ്ക്കൂളുകളില്‍
ഹൈടെക് ലാബ്
സ്ഥാപിക്കുന്നതിനുളള നടപടി
1338.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒന്ന് മുതല്‍ ഏഴ് വരെ
ക്ലാസ്സുകളുളള മുഴുവന്‍
സ്ക്കൂളുകളിലും ഹൈടെക്
ലാബ്
സ്ഥാപിക്കുന്നതിനുളള
നടപടി ഏത്
ഘട്ടത്തിലാണ്;
(ബി)
കൈറ്റ്
ഇതിനായി പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
എത്ര
കോടി രൂപയാണ് ഈ
പദ്ധതിയ്ക്ക് ആവശ്യമായി
വരുന്നത്; ഇതിനായി
കിഫ്ബിയില്‍ നിന്നും
എന്ത് സാമ്പത്തികസഹായം
ലഭ്യമായിട്ടുണ്ട്?
വിദ്യാലയങ്ങളുടെ
നിര്‍മ്മാണ പ്രവര്‍ത്തന
പുരോഗതി
1339.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മികവിന്റെ
കേന്ദ്രങ്ങളായി
തെരഞ്ഞെടുത്ത
വിദ്യാലയങ്ങളുടെ
നിര്‍മ്മാണ പ്രവര്‍ത്തന
പുരോഗതി അറിയിക്കാമോ;
(ബി)
പ്രസ്തുത
വിദ്യാലയങ്ങളുടെ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തിയാകുമെന്ന്
അറിയിക്കാമോ?
പാഠപുസ്തകങ്ങളില്‍
വരുത്തുന്ന മാറ്റം
1340.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.വി.വിജയദാസ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയന വര്‍ഷം മുതല്‍
സംസ്ഥാനത്തെ
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളില്‍
നിലവിലുള്ള
പാഠപുസ്തകങ്ങളില്‍
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
പാഠപുസ്തകങ്ങളില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്തുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇതു
സംബന്ധിച്ച ഉന്നതതല
സമിതിയുടെ ശിപാര്‍ശ
സ്കൂള്‍ കരിക്കുലം
കമ്മിറ്റി
അംഗീകരിച്ചിട്ടുണ്ടോ;
(ഡി)
സ്കൂളുകളിലെ
അദ്ധ്യയന നിലവാരം
മെച്ചപ്പെടുത്തുന്നതിനും
സമഗ്രവും
ശാസ്ത്രീയവുമാക്കുന്നതിനും
ഇത് എപ്രകാരമെല്ലാം
സഹായകരമാകുമെന്ന്
വ്യക്തമാക്കാമോ?
എല്‍. പി സ്കൂളുകളിലെ
അടിസ്ഥാനസൗകര്യ വികസനം
1341.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
പലകപ്പറമ്പ്,
പൂഴിക്കുന്ന് ,
പുത്തനങ്ങാടി
എന്നിവിടങ്ങളിലെ
ഗവണ്മെന്റ് എല്‍. പി
സ്കൂളുകളിൽ പൊതു
വിദ്യാഭ്യാസയജ്ഞത്തിന്റെ
ഭാഗമായി ആവശ്യമായ
അടിസ്ഥാനസൗകര്യം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
ഫയല്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത വിഷയം
സംബന്ധിച്ച് നല്കിയ
കത്തില്‍
(114/മങ്കട/18)
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ?
പാറശ്ശാല
മണ്ഡലത്തിലെ സ്കൂളുകള്‍
1342.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തില്‍
സര്‍ക്കാര്‍, എയ്ഡഡ്
മേഖലയിലായി ആകെ എത്ര
സ്കൂളുകള്‍ ഉണ്ട്;
പഞ്ചായത്ത് തിരിച്ചുള്ള
വിവരങ്ങള്‍ സ്കൂളുകളുടെ
പേര് സഹിതം
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്ര സ്കൂളുകളില്‍
ഹൈടെക്ക് ക്ലാസ്
മുറികള്‍
ലഭ്യമാക്കിയിട്ടുണ്ടെന്നുള്ള
വിവരം
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(സി)
ഹൈടെക്ക്
ക്ലാസ് മുറികള്‍
ലഭ്യമല്ലാത്ത എല്‍.പി.
,യു.പി. സ്കൂളുകളുടെ
വിവരങ്ങള്‍
ലഭ്യമാക്കാമോ?
മണാശ്ശേരി
യു. പി. സ്കൂളിന് കെട്ടിട
നിര്‍മ്മാണം
1343.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങള്‍ക്ക്
ഭൗതിക സൗകര്യങ്ങള്‍
ഒരുക്കുന്നതിന്റെ
ഭാഗമായി താഴെപ്പറയുന്ന
വ്യത്യസ്ത
മാനദണ്ഡങ്ങളില്പെട്ട
സ്കൂളുകളുടെ പട്ടിക
വിശദമാക്കുമോ; 1. ഹരിത
വിദ്യാലയം റിയാലിറ്റി
ഷോ ഫൈനല്‍ റൗണ്ടില്‍
മത്സരിച്ച സ്കൂളുകള്‍;
2. 500 നും 1000നും
ഇടയില്‍ കുട്ടികള്‍
പഠിക്കുന്ന സ്കൂളുകള്‍;
3. 100 വര്‍ഷമോ അതില്‍
കൂടുതലോ പഴക്കമുള്ള
സ്കൂളുകള്‍;
(ബി)
മൂന്നു
വിഭാഗങ്ങളിലും
ഉള്‍പ്പെട്ട മണാശ്ശേരി
സര്‍ക്കാര്‍ യു. പി.
സ്കൂളിന് മതിയായ
കെട്ടിട സൗകര്യം
ഇല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സ്കൂളിന് കെട്ടിട
നിര്‍മ്മാണത്തിന്
ഭരണാനുമതി
ലഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ഹൈസ്ക്കൂള്,
ഹയര്‍ സെക്കന്ററി സ്കൂളുകളില്‍
ലോക്കല്‍ മാനേജര്‍
1344.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഹൈസ്ക്കൂള്, ഹയര്‍
സെക്കന്‍ണ്ടറി
സ്കൂളുകളില്‍ ലോക്കല്‍
മാനേജര്‍മാരെ
നിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരെയാണ്
ആയതിനായി
നിശ്ചയിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(ബി)
ജില്ലാ
പഞ്ചായത്ത്
മെമ്പര്‍മാരെ അവരുടെ
ഡിവിഷനുകളില്‍ ഉള്ള
സര്‍ക്കാര്‍
സ്കൂളുകളില്‍ ലോക്കല്‍
മാനേജര്‍മാരായി
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ലാബ്
അസിസ്റ്റന്റുമാർക്ക് അധ്യാപക
തസ്തികയിലേക്കുള്ള
സ്ഥാനക്കയറ്റം
1345.
ശ്രീസി.കെ.നാണു.
,
,, കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹയർ
സെക്കണ്ടറി ലാബ്
അസിസ്റ്റന്റുമാർക്ക്
അധ്യാപക തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
നൽകുന്നത് സംബന്ധിച്ച
തീരുമാനം നടപ്പിൽ
വരുത്തുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
ഹയര്‍
സെക്കന്ററി അധ്യാപകരുടെ സ്ഥലം
മാറ്റം
1346.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി അധ്യാപകരുടെ
സ്ഥലം മാറ്റം
നടത്തിയപ്പോള്‍ മൂന്ന്
വര്‍ഷം സര്‍വ്വീസ്
തികയാത്തതിനാല്‍ അപേക്ഷ
സമര്‍പ്പിക്കാന്‍ അവസരം
നഷ്ടപ്പെട്ട എത്ര
ജീവനക്കാരുണ്ടെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ
പേര്,വിഷയം, നിലവില്‍
ജോലി ചെയ്യുന്ന
സ്കൂള്‍, സര്‍വ്വീസില്‍
പ്രവേശിച്ച തിയതി,
ഹോംസ്റ്റേഷന്‍ തുടങ്ങിയ
വിവരങ്ങള്‍ നല്‍കുമോ;
(സി)
മേല്‍
സൂചിപ്പിച്ച
അധ്യാപകരുടെ
താല്‍പ്പര്യം
പരിഗണിക്കാതെ
അവരെക്കാള്‍ ജൂനിയറായി
കണ്ടീഷണല്‍
പോസ്റ്റിംഗിലുണ്ടായിരുന്നവരെ
ഹോംസ്റ്റേഷനിലേക്ക്
സ്ഥലം മാറ്റിയതിലൂടെ
ഉണ്ടായ സ്വാഭാവിക
നീതിയുടെ ലംഘനം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
എച്ച്.എസ്.എസ്.ടി.
സീനിയര്‍ വിഭാഗത്തില്‍
ഓരോ വിഷയത്തിലും എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഈ ഒഴിവുകള്‍ ഏതുതരം
നിയമന രീതിയിലൂടെയാണ്
നികത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
എയ്ഡഡ്
ഹയര്‍ സെക്കണ്ടറി സ്കൂളിലെ
പുതിയ തസ്തികകള്‍
1347.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍-എയ്ഡഡ്
ഹയര്‍ സെക്കണ്ടറി
വിദ്യാഭ്യാസ മേഖലയില്‍
2014-15, 2015-16
അക്കാദമിക
വര്‍ഷങ്ങളില്‍
പുതിയതായി സ്കൂളുകളും
ബാച്ചുകളും അനുവദിച്ച
ഇടങ്ങളില്‍ 2015-16
വര്‍ഷത്തെ ബാച്ചുകളില്‍
സര്‍ക്കാര്‍ മേഖലയില്‍
മാത്രമായി അദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എത്ര തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളത്;
എങ്കില്‍ പ്രസ്തുത
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളില്‍ അദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍
അതേ സമയത്ത് അനുവദിച്ച
എയ്ഡഡ് ഹയര്‍
സെക്കണ്ടറി വിദ്യാഭ്യാസ
മേഖലയില്‍ തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
എന്താണ് തടസ്സമെന്നും,
ഇല്ലെങ്കില്‍
വേഗത്തില്‍ അദ്ധ്യാപക
തസ്തിക സൃഷ്ടിച്ച്
അദ്ധ്യാപക നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ;
(സി)
2015-16
അക്കാദമിക വര്‍ഷത്തില്‍
അനുവദിക്കപ്പെട്ട എത്ര
എയ്ഡഡ് സ്കൂളുകള്‍
ഉണ്ട്; ഇവയില്‍ എത്ര
സ്കൂളുകളില്‍ എത്ര
തസ്തികകള്‍
സൃഷ്ടിക്കുന്നതിനാണ്
പ്രൊപ്പോസല്‍
തയ്യാറായിട്ടുള്ളത്;
(ഡി)
ചെങ്ങന്നൂര്‍
ആര്.ഡി.ഡി ക്കു
കീഴില്‍ ഏതെല്ലാം
എയ്ഡഡ് സ്കൂളുകളുടെ
പ്രൊപ്പോസല്‍ ആണ്
ലഭിച്ചിട്ടുള്ളത്;ഓരോ
തസ്തികയുടെ എണ്ണം
ഉള്‍പ്പെടെ
വെളിപ്പെടുത്തുമോ;
(ഇ)
എയ്ഡഡ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളിലെ തസ്തിക
അപ്ഗ്രേഡേഷനുമായി
ബന്ധപ്പെട്ടു ഏതെല്ലാം
സ്കൂളുകളില്‍ നിന്നും
അപേക്ഷ
ലഭിച്ചിട്ടുണ്ട്; അവയെ
തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
ഫയലില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;ഇവര്‍ക്ക്
അപ്ഗ്രേഡേഷന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
നാഷണല്‍
സ്കില്‍ ക്വാളിഫിക്കേഷന്‍
ഫ്രെയിം വര്‍ക്ക്
1348.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.എച്ച്.എസ്.സി.ക്ക്
പകരമായി പുതിയ
കേന്ദ്രാവിഷ്കൃത
തൊഴില്‍ പഠന പദ്ധതിയായ
നാഷണല്‍ സ്കില്‍
ക്വാളിഫിക്കേഷന്‍
ഫ്രെയിം വര്‍ക്ക്
കേരളത്തില്‍
നടപ്പിലാക്കിയിട്ടുണ്ടോ;എങ്കിൽ
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പഠന പദ്ധതി
നടപ്പിലാക്കുമ്പോള്‍
നിലവില്‍
വി.എച്ച്.എസ്.സി.യില്‍
ജോലി ചെയ്യുന്ന എല്ലാ
ജീവനക്കാരുടെയും ജോലി
സംരക്ഷിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ചിറക്കര
വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി സ്കൂളിന്റെ
നവീകരണം
1349.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
1350.
ഒഴിവാക്കിയിരിക്കുന്നു.
ഹയര്‍സെക്കന്ററി
പരീക്ഷാ നടത്തിപ്പും
മൂല്യനിര്‍ണ്ണയവും
1351.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍സെക്കന്ററി
പരീക്ഷാ നടത്തിപ്പും
മൂല്യനിര്‍ണ്ണയവും
പരിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പരീക്ഷാ
മാനദണ്ഡങ്ങള്‍ ഭേദഗതി
ചെയ്യുന്നതിന്
കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ കമ്മിറ്റിയിലെ
അംഗങ്ങള്‍ ആരൊക്കെയാണ്
എന്ന് അറിയികുകുമോ ;
(സി)
കുട്ടികളെ
പഠനത്തില്‍
സഹായിക്കുന്നതിനും
നീറ്റ് പരീക്ഷ
മലയാളത്തില്‍
എഴുതുന്നതിനുമായി ഹയര്‍
സെക്കന്ററി കോര്‍ വിഷയ
പാഠപുസ്തകങ്ങള്‍
മലയാളത്തിലേക്ക്
പരിഭാഷപ്പെടുത്തിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
ഹയര്‍സെക്കന്ററി
പ്രന്‍സിപ്പല്‍
പ്രമോഷനിലുണ്ടായിരിക്കുന്ന
അവ്യക്തത
1352.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എക്കണോമിക്സ്
പോലുള്ള ചില
വിഷയങ്ങളില്‍ എച്ച്.
എസ്സ്.എസ്സ്.ടി.
ജൂനിയര്‍ രണ്ടോ
മൂന്നോ വര്‍ഷംകൊണ്ട്
സീനിയറായി
പ്രൊമോഷനാകുമ്പോള്
ബോട്ടണി, സുവോളജി
തുടങ്ങിയ
വിഷയങ്ങള്‍ക്ക്
പഠിപ്പിക്കുന്നവര്‍ക്ക്
പ്രൊമോഷന്
ലഭിക്കുന്നതിന് 10 ഉം
12 ഉം വര്‍ഷം
എടുക്കുന്നതുമൂലം
പ്രിന്‍സിപ്പല്‍
പ്രമോഷന് ലഭിക്കാതെ
വരുന്ന സ്ഥിതി വിശേഷം
ഗൗരവമായി
പരിശോധിക്കുമോ;
(ബി)
2016
ലെ ശമ്പള
പരിഷ്കരണത്തില്‍ 5
വര്‍ഷം
പൂര്‍ത്തിയാകുന്ന എച്ച്
എസ്സ്.എസ്സ്.ടി .
ജൂനിയര്‍ അധ്യാപകരെ
സീനിയര്‍ ആക്കി
പ്രെമോഷന് നല്‍കണമെന്ന
ശിപാര്‍ശ പ്രകാരം എത്ര
പേര്‍ക്ക് പ്രെമോഷന്
നല്കി എന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
എച്ച്
.എസ്സ് .എ. യില്‍
നിന്നും എച്ച്.
എസ്സ്.എസ്സ്.ടി .
യിലേക്ക് ബൈ
ട്രാന്‍സഫര്‍
പ്രൊമോഷന്
നല്‍കുന്നവര്‍ക്ക്
സാലറി ഫിക്സേഷന്
നടത്തുവാന്‍
ആലോചിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എച്ച്.എസ്.എ. മാര്‍ക്ക്
ഗ്രേഡ്
നല്കുുന്നകാര്യം
പരിഗണിക്കുമോ; ഇതു
സംബന്ധിച്ചുള്ള നയം
വ്യക്തമാക്കാമോ;
(ഡി)
പൊതു
സ്ഥലമാറ്റ ഉത്തരവ്
ഇറങ്ങിയിട്ടും
പലസ്കൂളുകളിലും
ഒഴിവുകള്‍
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഹയര്‍സെക്കന്‍ഡറി
സ്കൂളുകളുടെ ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുന്ന നടപടി
1353.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18-ലെ
ബഡ്ജറ്റില്‍ ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളുടെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിനായി
3 കോടി രൂപ അനുവദിച്ച
എല്ലാ സ്കൂളുകള്‍ക്കും
പ്രസ്തുത
പ്രവൃത്തിക്കുളള
ഭരണാനുമതി നല്‍കിയോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇനിയും ഭരണാനുമതി
നല്‍കാനുളള സ്കൂളുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
ഭരണാനുമതി
നല്‍കുന്നതിന് കാലതാമസം
ഉണ്ടാകാനുളള കാരണം
വ്യക്തമാക്കുമോ?
സ്ക്കൂള്
കലോത്സവ മാനുവല്‍ പരിഷ്കരണം
1354.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സ്ക്കൂള് കലോത്സവ
മാനുവല്‍ വീണ്ടും
പരിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എന്തൊക്കെ മാറ്റങ്ങളാണ്
മാനുവലില്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
ആലപ്പുഴയില്‍
സംഘടിപ്പിക്കുന്ന സംസ്ഥാന
സ്ക്കൂള് കലോത്സവം
1355.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വർഷത്തെ സംസ്ഥാന
സ്ക്കൂള് കലോത്സവം
ചെലവ് വെട്ടിച്ചുരുക്കി
ആഡംബരരഹിതമായി
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷം എത്ര
ദിവസങ്ങളിലായിട്ടാണ്
കലോത്സവം നടത്തുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
ചെലവ്
ചുരുക്കി മേള
നടത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ഡി)
'പ്രളയാനന്തരം
ആലപ്പുഴയെ
വീണ്ടെടുക്കാം 'എന്ന
ആശയം കൂടി ആലപ്പുഴയില്‍
സ്ക്കൂള് കലോത്സവം
സംഘടിപ്പിക്കുന്നതിലൂടെ
ലക്ഷ്യമിടുന്നുണ്ടോ ?
കലോത്സവങ്ങള്‍ക്കും
കായിക മേളകൾക്കുമുളള മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
1356.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയാനന്തര
സാഹചര്യത്തില്‍
സംഘടിപ്പിക്കുന്ന
കലോത്സവങ്ങള്‍ക്കും
കായിക മേളകൾക്കും
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറത്തിറക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
സമഗ്ര
ശിക്ഷാ അഭിയാന്
1357.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
ശിക്ഷാ അഭിയാന്
നടപ്പിലാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ഇനി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുള്ളതെന്നും
, പദ്ധതി എപ്പോള്‍
നടപ്പിലാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
അങ്കണവാടികളെ
പ്രീ-സ്കൂളുകളുമായി
ബന്ധിപ്പിക്കാന്‍ നടപടി
1358.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കണവാടികളെ
സ്കൂളുകളില്‍
പ്രവര്‍ത്തിക്കുന്ന
പ്രീ-സ്കൂളുകളുമായി
ബന്ധിപ്പിക്കാന്‍
കേന്ദ്ര സര്‍ക്കാര്‍
നിര്‍ദ്ദേശം
പുറപ്പെടുവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമഗ്ര
ശിക്ഷാ കേരളം പ്രീ
സ്കൂള്‍ മുതല്‍ ഹയര്‍
സെക്കന്‍ഡറി വരെയുള്ള
പ്രവര്‍ത്തനങ്ങള്‍
വിഭാവം ചെയ്യുമ്പോള്‍
അങ്കണവാടികളുടെ
ശാക്തീകരണത്തിന്
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രീ
- സ്കൂള്‍ വിദ്യാഭ്യാസം
സംബന്ധിച്ച് സമഗ്രമായ
നയം രൂപീകരിക്കാന്‍
ആലോചിച്ചിട്ടുണ്ടോ;
വിശദവിവരങ്ങളും അനുബന്ധ
രേഖകളും ലഭ്യമാക്കാമോ?
നെല്ലിക്കുഴി
സര്‍ക്കാര്‍ സ്കൂളിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനം
1359.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്.എം.എസ്.എ.
ഫണ്ടില്‍ നിന്നും രണ്ട്
കോടി രൂപ അനുവദിച്ച്
ജില്ല പഞ്ചായത്ത് വഴി
തെരഞ്ഞെടുത്ത കോതമംഗലം
മണ്ഡലത്തിലെ
നെല്ലിക്കുഴി
സര്‍ക്കാര്‍ സ്കൂളില്‍
നാളിതുവരെ യാതൊരു
നിര്‍മ്മാണ
പ്രവര്‍ത്തനവും
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ജില്ലാ
പഞ്ചായത്ത് നിശ്ചയിച്ച
ഏജന്‍സിയായ
ഹാബിറ്റാറ്റ് വിശദമായ
ഡി.പി.ആര്.
തയ്യാറാക്കുകയും ജില്ലാ
പഞ്ചായത്തുമായി
എഗ്രിമെന്റ്
വച്ചിട്ടുള്ളതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഹാബിറ്റാറ്റുമായി
എഗ്രിമെന്റ് വച്ചിട്ടും
നിര്‍മ്മാണ പ്രവര്‍ത്തി
ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തി
ഹാബിറ്റാറ്റിനെ തന്നെ
ഏല്പിക്കണം എന്ന്
ആവശ്യപ്പെട്ട് ജില്ലാ
പഞ്ചായത്ത് നല്കിയ
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ
വകുപ്പിലെ D2/167/18
എന്ന ഫയലിന്റെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ഇ)
പ്രസ്തുത
സ്കൂളിന്റെ
നിര്‍മ്മാണത്തിനു
വേണ്ടി
ഡി.പി.ആര്.സമര്‍പ്പിച്ച്
എഗ്രിമെന്റും വച്ച
സാഹചര്യത്തില്‍
നിര്‍മ്മാണ ചുമതല
ഹാബിറ്റാറ്റിനെ
ഏല്പിച്ച് വേഗത്തില്‍
നിര്‍മ്മാണം
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
പുതുതായി
എല്‍.പി.സ്കൂളുകള്‍
1360.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത്
പുതുതായി
എല്‍.പി.സ്കൂളുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പുതുതായി
എല്‍.പി. സ്കൂളുകള്‍
ആരംഭിക്കുന്ന
കാര്യത്തിലുള്ള നിലപാട്
വിശദമാക്കാമോ;
(സി)
പുതുതായി
സ്കൂളുകള്‍
ആരംഭിക്കുന്നതിനു
വേണ്ടി സ്കൂള്‍
മാപ്പിംഗ്
തയ്യാറാക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഡി)
മഞ്ചേരി
മണ്ഡലത്തില്‍ എലമ്പ്ര
എന്ന പ്രദേശത്ത്
എല്‍.പി. സ്കൂള്‍
സ്ഥാപിക്കുന്നതിന് ഈ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
പ്രസ്തുത
വിഷയത്തില്‍
സര്ക്കാര്നയമോ
സ്കൂള്‍ മാപ്പിംഗ്
പൂര്‍ത്തിയാകാത്ത
സാഹചര്യമോ അല്ലാതെ
മറേറതെങ്കിലും
സാങ്കേതിക തടസ്സമുണ്ടോ;
വിശദമാക്കാമോ;
(എഫ്)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
എലമ്പ്ര സ്കൂള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്നറിയിക്കാമോ?
പിലീക്കോട്
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി
സ്കൂള്‍ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുവാന്‍ നടപടി
1361.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ പിലീക്കോട്
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂള്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ
ഭാഗമായുള്ള നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ക്കൂള് കെട്ടിട
നിര്‍മ്മാണം
എന്നാരംഭിക്കാന്‍
കഴിയുമെന്നും ഇതിനായി
എത്ര കോടി രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കി
നല്‍കിയതെന്നും
വ്യക്തമാക്കാമോ?
സ്റ്റുഡന്റസ്
പോലീസ് കേഡറ്റ്
1362.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
ഗവണ്മെന്റ് രാജാസ്
ഹയര്‍ സെക്കണ്ടറി,
മാറാക്കര എയ്ഡഡ് ഹയര്‍
സെക്കണ്ടറി എന്നീ
സ്കൂളുകളില്‍
സ്റ്റുഡന്റസ് പോലീസ്
കേഡറ്റ്(എസ് .പി .സി )
ആരംഭിക്കണമെന്ന നിവേദനം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പ്
നല്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത സ്കൂളുകളിൽ
സ്റ്റുഡന്റസ് പോലീസ്
കേഡറ്റ്
അനുവദിക്കുവാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
1363.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-2018
ബഡ്ജറ്റ് പ്രസംഗത്തില്‍
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി അഞ്ച് കോടി രൂപ
അനുവദിക്കുന്ന
ഒന്നാമത്തെ സ്കീമില്‍
ഉള്‍പ്പെടുത്തിയ
എറണാകുളം ജില്ലയിലെ
ചെല്ലാനം പുത്തന്‍തോട്
ഗവ. എച്ച്.എസ്.എസ്.,
മൂന്ന് കോടി രൂപയുടെ
രണ്ടാമത്തെ സ്കീമിലും
ഉള്‍പ്പെട്ടതിനാല്‍
പ്രസ്തുത സ്കൂളിന്
പകരമായി ചൊവ്വര
ജി.എച്ച്.എസിന്റെ പേര്
ഉള്‍പ്പെടുത്തുന്നത്
സംബന്ധിച്ചുള്ള
പൊതുവിദ്യാഭ്യാസ
വകുപ്പിലെയും (
412/m2/2017) ധനകാര്യ
വകുപ്പിലെയും (FIN-EDN
A3/125/2017/Fin)
ഫയലുകളില്‍ നാളിതുവരെ
നടപടി
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ;
(ബി)
ഈ
ഫയലുകളില്‍
എന്നത്തേക്ക് തീരുമാനം
എടുക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
1, 2 ക്ലാസ്സുകള്‍
അനുവദിയ്ക്കുന്നതിന് നടപടി
1364.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ നീണ്ടകരയിൽ
പ്രവര്‍ത്തിയ്ക്കുന്ന
പരിമണം ഗവണ്മെന്റ്
എൽ.പി.എസ് സ്കൂളിന്
നിലവിൽ പ്രീ പ്രൈമറിയും
3, 4 എന്നീ
ക്ലാസ്സുകളും മാത്രമാണ്
അനുവദിച്ചിട്ടുള്ളത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളിൽ 1, 2
ക്ലാസ്സുകള്‍
അനുവദിയ്ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ
വേതനം
1365.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എ.യുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരുടെ വേതനം
കേന്ദ്ര സര്‍ക്കാര്‍
ഗണ്യമായി
വെട്ടിക്കുറച്ചിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷം വേതനം എത്ര
രൂപയായിട്ടാണ്
നിജപ്പെടുത്തിയിട്ടുള്ളത്;
അതില്‍ കേന്ദ്ര,
സംസ്ഥാന വിഹിതങ്ങള്‍
എത്രവീതമാണ്;
(സി)
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകര്‍ക്ക്
വേതനത്തില്‍ കുറവ് വന്ന
തുക സംസ്ഥാന വിഹിതമായി
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഡി.പി.എെ.
ഓഫീസിലെ ഫയൽ നടപടികള്‍
1366.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.പി.എെ.
ഓഫീസില്‍ ജി2/94316/18
നമ്പര്‍ ഫയലില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
വകുപ്പ്
മന്ത്രിയുടെ
നിര്‍ദ്ദേശത്തോടെ
നടപടി സ്വീകരിക്കാനായി
ഡി.പി.എെ. യിലേക്ക്
അയച്ച പ്രസ്തുത
അപേക്ഷയില്‍ നടപടി
സ്വീകരിക്കുവാന്‍
അനാവശ്യമായ കാലതാമസം
ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമായി പരിശോധിച്ച്
വിവരങ്ങള്‍ നല്‍കാമോ;
(സി)
ഫയലുകള്‍
മനഃപൂര്‍വ്വം വെച്ചു
താമസിപ്പിക്കുന്ന
ജീവനക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
എല്‍.പി,
യു.പി. സ്കൂള്‍ അദ്ധ്യാപകരുടെ
ഒഴിവുകള്‍
1367.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്‍.പി, യു.പി.
സ്കൂള്‍ അദ്ധ്യാപകരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; ഓരോ
ജില്ലയിലും ഉള്ള
ഒഴിവുകള്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകളിലേക്കുള്ള
പി.എസ്.സി.റാങ്ക്
ലിസ്റ്റ് ഏതൊക്കെ
ജില്ലകളില്‍
പ്രസിദ്ധീകരിച്ചതായാണ്
ശ്രദ്ധയില്പ്പെട്ടിട്ടുളളത്;
(സി)
റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ച
ജില്ലകളില്‍ ഒഴിവുള്ള
തസ്തികകള്‍
അടിയന്തിരമായി
പി.എസ്.സിക്ക്
റിപ്പോര്‍ട്ട് ചെയ്ത്
നിയമനം
ത്വരിതപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
എല്‍.പി.എസ്.എ.
തസ്തിക
1368.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രാഥമിക
വിദ്യാലയങ്ങളിലേയ്ക്കുള്ള
എല്‍.പി.എസ്.എ.
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
എല്‍.പി.എസ്.എ.
തസ്തികയില്‍ നിയമനം
നടത്തുന്നതിന് ഉള്ള
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(സി)
എല്‍.പി.എസ്.എ.
നിയമനവുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ നിലവില്‍
ഉണ്ട്; പ്രസ്തുത
കേസുകളുടെ നിജസ്ഥിതി
വെളിപ്പെടുത്തുമോ?
ഹയര്‍
സെക്കണ്ടറി വകുപ്പിലെ
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം
1369.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി വകുപ്പിലെ
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ
പൊതുസ്ഥലംമാറ്റം
(General transfer)
അവസാനമായി നടത്തിയത്
എന്നാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇനി
അടുത്ത പൊതുസ്ഥലംമാറ്റ
ഉത്തരവ് എപ്പോള്‍
പുറപ്പെടുവിക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
മറ്റ്
വകുപ്പുകളില്‍
ഉള്ളതുപോലെ എല്ലാ
വര്‍ഷവും ഹയര്‍
സെക്കണ്ടറി വകുപ്പിലെ
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ
പൊതുസ്ഥലംമാറ്റം
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ പ്രൈമറി അധ്യാപക
ഒഴിവുകള്‍
1370.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
എല്‍.പി.എസ്.റ്റി
/യു.പി.എസ്.റ്റി
അധ്യാപകരുടെ എത്ര
ഒഴിവുകള്‍
ഉണ്ട്;ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഒഴിവുകളിലേക്ക്
എപ്പോള്‍ നിയമനം
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വകുപ്പുകളുടെ ഏകോപനം
1371.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസം,
ഹയര്‍ സെക്കന്ററി
വിദ്യാഭ്യാസം,
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി
വിദ്യാഭ്യാസം എന്നീ
വകുപ്പുകള്‍
ഏകോപിപ്പിക്കാന്‍
ആലോചനയുണ്ടോ; ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഏകോപനത്തിന്റെ
ഭാഗമായി
അധ്യാപകര്‍ക്കും,
ജീവനക്കാര്‍ക്കും ഉളള
ആശങ്കകള്‍ സംബന്ധിച്ച
പഠനം
നടത്തിയിട്ടുണ്ടോ;
പരിഹാര മാര്‍ഗ്ഗങ്ങള്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സര്‍ക്കാര്‍/എയ്ഡഡ്
വിദ്യാലയങ്ങളിലെ മലയാള
അദ്ധ്യാപക നിയമനം
1372.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
തലം വരെ മലയാളം
പ്രത്യേക വിഷയമായി
പഠിക്കാത്തവരെ
സര്‍ക്കാര്‍/എയ്ഡഡ്
വിദ്യാലയങ്ങളില്‍
അദ്ധ്യാപകരായി
നിയമിക്കുവാന്‍
കഴിയില്ലെന്ന 2002-ലെ
ഉത്തരവ് ഭേദഗതി
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിനുള്ള
സാഹചര്യമെന്തായിരുന്നു;
(സി)
നിയമസഭ
പാസ്സാക്കിയ 2017-ലെ
മലയാള ഭാഷ പഠന
നിയമത്തിന് വിരുദ്ധമാണ്
പ്രസ്തുത ഭേദഗതിയെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യം
പുനപരിശോധിക്കുമോ?
തീരുമാനമാകാതെ
കിടക്കുന്ന ഫയലുകള്‍
തീര്‍പ്പാക്കാന്‍ നടപടി
1373.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.പി.ഐ.
ഓഫീസില്‍
അധ്യാപകരുടെയും
ജീവനക്കാരുടെയും വിവിധ
ആവശ്യങ്ങള്‍ സംബന്ധിച്ച
ഫയലുകള്‍ തീരുമാനമാകാതെ
മാസങ്ങളോളം
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഓഫീസ്
കമ്പ്യൂട്ടര്വല്ക്കരിച്ചിട്ടുണ്ടെങ്കിലും
ഫയല്‍ നീക്കം കൃത്യമായി
നടക്കുന്നില്ല എന്ന
കുറവ് പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
(സി)
ദീര്‍ഘകാലമായി
തീരുമാനമാകാതെ
കിടക്കുന്ന ഫയലുകള്‍
തീര്‍പ്പാക്കുന്നതിന്
ഫയല്‍ അദാലത്ത്
സംഘടിപ്പിച്ച് നടപടി
സ്വീകരിക്കുമോ?
സംരക്ഷിതാദ്ധ്യാപകരുടെ
പുനര്‍വിന്യാസം
1374.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്ക്കൂളുകളില്‍
നിന്നും
സംരക്ഷിതാദ്ധ്യാപകരായി
ഈ വര്‍ഷം എത്ര
പേരുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒന്‍പത്,
പത്ത് എന്നീ
ക്ലാസ്സുകളിലെ
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതത്തില്‍ കഴിഞ്ഞ
വര്‍ഷത്തെ അപേക്ഷിച്ച്
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ അതുമൂലം എത്ര
അദ്ധ്യാപകരെ
സംരക്ഷിക്കുവാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
(സി)
എയ്ഡഡ്
സ്ക്കൂളില്‍ അദ്ധ്യാപക
ബാങ്കില്‍ നിന്നും
സംരക്ഷിതാദ്ധ്യാപകരെ
പുനര്‍വിന്യസിക്കുന്നതിന്
ഹൈക്കോടതിയുടെ വിലക്ക്
നിലവിലുണ്ടോ ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത വിലക്ക്
നീക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പി.എസ്.സി.
റാങ്ക് പട്ടിക ഇല്ലാത്ത
വിഷയങ്ങളിലെ
ഒഴിവുകളിലേക്ക്
സംരക്ഷിതാദ്ധ്യാപകരെ
പുനര്‍വിന്യസിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പി.എസ്.സി.
റാങ്ക് പട്ടിക നിലവില്‍
വരുമ്പോള്‍ ഇത്തരം
അദ്ധ്യാപകരെ
പിന്‍വലിച്ച്
പി.എസ്.സി. റാങ്ക്
ലിസ്റ്റിലുള്ളവര്‍ക്ക്
നിയമനം നല്‍കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
സമാശ്വാസ
തൊഴില്‍ ദാന പദ്ധതി
1375.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജി
ഒ.(എം എസ്)
നം.164/2016/G.Edn.
തീയതി 30/09/16 പ്രകാരം
ശ്രീമതി വി.ആര്.
വിനോദിനിക്ക് സമാശ്വാസ
തൊഴില്‍ ദാന പദ്ധതി
പ്രകാരം ജോലി നല്കാന്
ഉള്ള ഉത്തരവ്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
ആയതിനുള്ള കാരണം
വ്യക്തമാക്കുമോ; ടി
ഉത്തരവ് എന്നത്തേയ്ക്ക്
നടപ്പിലാക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
കായംകുളം
ബോയ്സ് ഹയര്‍ സെക്കന്ററി
സ്കൂള്‍
1376.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
ബോയ്സ് ഹയര്‍
സെക്കന്ററി സ്കൂളില്‍
ക്ലാര്‍ക്ക്, ഓഫീസ്
അസിസ്റ്റന്റ്, മീനിയല്‍
എന്നിവരുടെ തസ്തികകള്‍
ഇല്ല എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവിടെ മതിയായ
തസ്തികകള്‍ സൃഷ്ടിച്ച്
വിദ്യാലയത്തിന്റെ
സുഗമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
വിദ്യാലയത്തില്‍ ലാബ്
അസിസ്റ്റന്റിന്റെ
നിലവിലുള്ള ഒഴിവ്
നികത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
അദ്ധ്യാപകര്‍ക്കുള്ള
പരിശീലനം
1377.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയതായി
സര്‍വ്വീസില്‍ കയറുന്ന
എല്ലാ
അദ്ധ്യാപകര്‍ക്കും
പരിശീലനം
നിര്‍ബന്ധമാക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ശാസ്ത്രത്തിന്റെയും
വിവര സാങ്കേതിക
വിദ്യയുടെയും
വളര്‍ച്ചയ്ക്ക്
അനുസരിച്ച് അധ്യാപകരെ
കൂടുതല്‍
പ്രാപ്തരാക്കുന്നതിന് ഈ
പരിശീലനം
ലക്ഷ്യമിടുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പരിശീലന
പരിപാടിയുടെ ഷെഡ്യൂള്‍
തയ്യാറാക്കുന്നതും അത്
നടപ്പിലാക്കുന്നതും ഏത്
ഏജന്‍സിയാണെന്ന്
അറിയിക്കാമോ?
സ്വകാര്യ
സ്കൂളുകളിലെ അമിത ഫീസ്
1378.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
സ്കൂളുകള്‍ അമിത ഫീസ്
ഈടാക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
സ്വകാര്യ
സ്കൂളുകള്‍ അമിത ഫീസ്
ഈടാക്കുന്നത്
നിയന്ത്രിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
ജി.എച്ച്.എസ്
മരുതയുടെ ഭൗതിക സൗകര്യ വികസനം
1379.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയിരത്തിലധികം
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന സ്കൂളിന്
മൂന്ന് കോടി രൂപ ഭൗതിക
സൗകര്യ വികസനത്തിനായി
അനുവദിച്ചപ്പോള്‍
നിലമ്പൂര്‍ മണ്ഡലത്തിലെ
വഴിക്കടവ് പഞ്ചായത്തിലെ
ജി.എച്ച്.എസ് മരുതയെ
ലിസ്റ്റില്‍ നിന്നും
വിട്ട് പോയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
സൂചിപ്പിച്ച്
18/04/2018 ന് എം .എൽ
.എ നല്കിയ നിവേദനം
പരിഗണിക്കുമോ;വിശദമാക്കാമോ?
കലാ-കായിക
സാംസ്കാരിക പാര്‍ക്ക്
1380.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലെയും
സ്കൂളുകളില്‍ കലാ-കായിക
സാംസ്കകാരിക
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കൊല്ലം
ജില്ലയിലെ ഏതെല്ലാം
സ്കൂളുകളിലാണ് പദ്ധതി
നടപ്പിലാക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
എസ്.എസ്.എല്‍.സി.
ബുക്കിലെ തിരുത്തലുകള്‍
1381.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.
ബുക്കിലെ
തിരുത്തലുകള്‍ക്കായി
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍, തിരുത്തി
ലഭിക്കുന്നതിന്
നേരിടുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലതാമസം
ഒഴിവാക്കുന്നതിനും
നടപടികള്‍
ലഘൂകരിക്കുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
എസ്.എസ്.എല്‍.സി.ബുക്കിലെ
പേരുമാറ്റം
1382.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മതം
മാറ്റമോ
മറ്റുകാരണങ്ങളാലോ നിയമ
പ്രകാരമുള്ള നടപടികള്‍
പൂര്‍ത്തീകരിച്ച്
പേരില്‍ മാറ്റം
വരുത്തിയവര്‍ക്ക് പഴയ
പേരില്‍ ലഭിച്ചിട്ടുള്ള
എസ്.എസ്.എല്‍.സി
ബുക്കിലെ പേര് മാറ്റി
പുതിയ പേരില്‍
എസ്.എസ്.എല്‍.സി.ബുക്ക്
ലഭിക്കുന്നതിന്
സാദ്ധ്യമാണോ;
(ബി)
ഇല്ലെങ്കില്‍
മറ്റു രേഖകളില്‍ എല്ലാം
തന്നെ മാറ്റം വരുത്തിയ
പേരുകള്‍ ആണെന്നിരിക്കെ
എസ്.എസ്.എല്‍.സി.
ബുക്കില്‍ മാത്രം പഴയ
പേരായതിന്റെ
ബുദ്ധിമുട്ട്
പരിഗണിച്ച് പേര് മാറ്റി
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
വര്‍ക്കല
ഗവ: മോഡല്‍ ഹെെസ്കൂളിൽ
എസ്.പി.സി.
T 1383.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വര്‍ക്കല
നിയോജകമണ്ഡലത്തിലെ
വര്‍ക്കല ഗവ: മോഡല്‍
ഹെെസ്കൂളില്
എസ്.പി.സി.
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്,മലപ്പുറം
ജില്ലകളില്‍ വിതരണം ചെയ്ത
എസ്.എസ്.എല്‍.സി
സര്‍ട്ടിഫിക്കറ്റുകളിലെ
അപാകതകള്‍
1384.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മലപ്പുറം ജില്ലകളില്‍ ഈ
വര്‍ഷം വിതരണം ചെയ്ത
എസ്.എസ്.എല്‍.സി
സര്‍ട്ടിഫിക്കറ്റുകളിലെ
അക്ഷരങ്ങളും, ഫോട്ടോയും
മാസങ്ങള്‍ക്കുളളില്‍
മാഞ്ഞ്
സര്‍ട്ടിഫിക്കറ്റുകള്‍
ഉപയോഗശൂന്യമായി എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
എത്ര പരാതികള്‍ ഇതിനകം
ലഭിച്ചു; വിവരം
ലഭ്യമാക്കാമോ;
(ബി)
ഏത്
സ്ഥാപനമാണ് പ്രസ്തുത
എസ്.എസ്.എല്‍.സി
ബുക്കുകള്‍ അച്ചടിച്ച്
നല്‍കിയത്; അക്ഷരങ്ങള്‍
മാഞ്ഞ്
പോകുന്നതിനുണ്ടായ കാരണം
എന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിനെതിരെ എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
ഭാവിയില്‍ ഇത്തരം
കാര്യങ്ങള്‍
സംഭവിക്കുവാതിരിക്കുവാന്
എന്ത് നടപടിയാണ്
കൈക്കൊളളുവാന്‍
ഉദ്ദേശിക്കുന്നത്;വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഉപയോഗ
ശൂന്യമായ
സര്‍ട്ടിഫിക്കറ്റുകള്‍
സമയബന്ധിതമായി
വിദ്യാത്ഥികള്‍ക്ക്
മാറ്റി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ സ്റ്റുഡന്‍സ്
പോലീസ് കേഡറ്റ് പദ്ധതി
T 1385.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്‍സ്
പോലീസ് കേഡറ്റ് പദ്ധതി
കൂടുതല്‍
സ്കൂളുകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
ഇതുവരെയായി
ഉള്‍പ്പെടുത്തിയ
സ്കൂളുകള്‍
ഏതൊക്കെയാണ്; വിശദാംശം
നല്‍കുമോ?
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍ ഹെെടെക്
ക്ലാസ് മുറികള്‍
1386.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
ഹെെടെക് ക്ലാസ്
മുറികള്‍ പൂര്‍ണ്ണമായും
പൂര്‍ത്തീകരിച്ച 8ാം
തരം മുതല്‍ 12-ാം തരം
വരെയുള്ള
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകള്‍ ഏതെല്ലാം
ആണ്, സ്കൂളുകളുടെ
പേരുവിവരവും ഓരോ
സ്തൂളിലും എത്ര ക്ലാസ്
റൂമുകള്‍ ആണ് ഹെെടെക്
ആക്കിയത് എന്നും
വ്യകതമാക്കാമോ;
(ബി)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളിലെ ഹെെടെക്
ക്ലാസ് മുറികളില്‍
സ്ഥാപിച്ച
കമ്പ്യൂട്ടര്‍,
പ്രൊജക്ടര്‍ മറ്റ്
അനുബന്ധ
സാധനസാമഗ്രികള്‍
എന്നിവയ്ക്ക് ഓരോ
സ്കൂളിലും ചെലവായ തുക
പ്രത്യേകമായി
വ്യക്തമാക്കാന്‍
കഴിയുമോ;
(സി)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
ഹെെടെക് ക്ലാസ്
റൂമുകള്‍
പൂര്‍ത്തീകരിക്കേണ്ട
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളുടെ
പേരുവിവരവും
പൂര്‍ത്തീകരിക്കേണ്ട
ക്ലാസ് റൂമുകളുടെയും
വിവരങ്ങള്‍
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസത്തിന്
ഒറ്റവകുപ്പ്
1387.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹയര്‍
സെക്കണ്ടറി, വൊക്കേഷന്‍
ഹയര്‍ സെക്കണ്ടറി,
പൊതുവിദ്യാഭ്യാസം
എന്നിവ സംയോജിപ്പിച്ച്
ഒറ്റവകുപ്പ്
ആക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സാക്ഷരതാമിഷന്‍
1388.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം പദ്ധതികള്‍
സാക്ഷരതാമിഷന്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കി;
വിശദമാക്കുമോ;
(ബി)
സാക്ഷരതാമിഷനില്‍
എത്ര ഗവണ്മെന്റ്
ജീവനക്കാര്‍
ഡെപ്യൂട്ടേഷനില്‍
വന്നിട്ടുണ്ട്; തസ്തിക
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സാക്ഷരതാമിഷനില്‍ എത്ര
താത്ക്കാലിക
ജീവനക്കാര്‍ ഉണ്ട്;
പ്രസ്തുത ജീവനക്കാരുടെ
നിയമനം ഏത് രീതിയില്‍
ആണ് നടത്തിയതെന്ന്
വിശദമാക്കുമോ?
സാക്ഷരതാ
മിഷന് ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
1389.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ സാക്ഷരത
നടപ്പിലാക്കണമെന്ന
ലക്ഷ്യത്തോടെ സംസ്ഥാന
സാക്ഷരതാ മിഷന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
നടത്തിയ എഴുത്ത്
പരീക്ഷയില്‍ എത്ര പേര്
വിജയിച്ചു;
അറിയിക്കുമോ;
(സി)
യുനെസ്കോ
മാനദണ്ഡം അനുസരിച്ച്
കേരളം സമ്പൂര്‍ണ്ണ
സാക്ഷരത കൈവരിച്ച
സംസ്ഥാനമാണോ ;
(ഡി)
ഇല്ലെങ്കില്‍
നിരക്ഷരരായ ആളുകള്‍
മുഴുവന്‍
സാക്ഷരരാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആദിവാസികള്‍ക്കിടയില്‍
സാക്ഷരതാമിഷന്റെ
പ്രവര്‍ത്തനങ്ങള്‍
1390.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആദിവാസി
കോളനികളില്‍
അക്ഷരവിപ്ലവം
നടത്തുന്നതിന് ആദിവാസി
വിഭാഗത്തില്‍പ്പെട്ട
അദ്ധ്യാപകരെ
നിയോഗിച്ചുള്ള സാക്ഷരതാ
മിഷന്റെ പദ്ധതി അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായി
എത്ര ആദിവാസി
അദ്ധ്യാപകരെയാണ്
നിയോഗിച്ചിട്ടുള്ളത്;
(സി)
സാക്ഷരതാമിഷന്റെ
കീഴില്‍
ആദിവാസികള്‍ക്കിടയില്‍
നടത്തുന്ന മറ്റ്
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ് എന്ന്
അറിയിക്കുമോ?