ഏറനാട്
മണ്ഡലത്തിലെ സ്കൂളുകളുടെ
നവീകരണം
3170.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി എം.എല്‍.എ
ആസ്തി വികസന
ഫണ്ട്,തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഫണ്ട്,
ജനകീയ കൂട്ടായ്മ,
സ്പോണ്‍സര്‍മാര്‍, ഇവ
ചേര്‍ത്ത് ഏറനാട്
മണ്ഡലത്തിലെ
സര്‍ക്കാര്‍ എയ്ഡഡ്
സ്കൂളുകളില്‍ ഒന്നു
മുതല്‍ ഏഴുവരെയുടെള്ള
എല്ലാ ക്ലാസ് മുറികളും
വരാന്തയും ടൈല്‍
വിരിച്ച്
മനോഹരമാക്കുന്നതിന്
പ്രത്യേക പദ്ധതിയായി
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിനായി
ഏറനാട് മണ്ഡലത്തിലെ
സര്‍ക്കാര്‍ എയിഡഡ്
സ്കൂളുകളിലെ സ്പെഷ്യല്‍
ഫീസ് മേല്‍
പ്രവൃത്തിക്കായി
ഉപയോഗിക്കുന്നതിനായി
ഇതിനായി പ്രത്യേകം
രൂപീകരിച്ച ടി.എസ്.ബി
അക്കൗണ്ടിലേക്ക്
മാറ്റുന്നതിനായി
അനുമതിക്കായി അപേക്ഷ
ലഭിച്ചിരുന്നോ;എങ്കില്‍
ഇക്കാര്യത്തില്‍ അനുമതി
നല്‍കിയോ;
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
പൊതുവിദ്യാഭ്യാസംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
ചെയ്യുന്ന പ്രസ്തുത
പ്രവൃത്തിയുടെ
പ്രാധാന്യം പരിഗണിച്ച്
ഏറനാട് മണ്ഡലത്തിലെ
സര്‍ക്കാര്‍ എയ്ഡഡ്
സ്കൂളുകളിലെ സ്പെഷ്യല്‍
ഫീസ് മേല്‍
പ്രവൃത്തിക്കായി
ഉപയോഗിക്കുന്നതിനായി
ഇതിനായി പ്രത്യേകം
റ്റി.എസ്.ബി. അക്കൗണ്ട്
രൂപീകരിച്ച് തുക
ടി.എസ്.ബി.
അക്കൗണ്ടിലേക്ക്
മാറ്റുന്നതിന്
അടിയന്തരമായി അനുമതി
നല്‍കാമോ?
വടവുകോട്
എല്‍.പി.സ്കൂള്‍
3171.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി എൽ.പി /യു.പി
സ്കൂള്‍
വിഭാഗങ്ങള്‍ക്കായി
അനുവദിച്ച ഒരു കോടി
രൂപയുടെ ഫണ്ട് അടിസ്ഥാന
സൗകര്യ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
വടവുകോട് എല്‍.പി.
സ്കൂളിന്
അനുവദിച്ചെങ്കിലും
നാളിതുവരെയായി യാതൊരു
പ്രവൃത്തിയും
തുടങ്ങാത്തതിനും
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
കാലതാമസം നേരിട്ടതിനും
മതിയായ കാരണമുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
കാലതാമസത്തിന്
കാരണക്കാരായ
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ഇംഗ്ലീഷ്
അദ്ധ്യാപക തസ്തിക
3172.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഞ്ചു ഡിവിഷനില്‍
താഴെയുളള സ്കൂളുകളില്‍
എച്ച്. എസ്. എ ഇംഗ്ലീഷ്
അധ്യാപക തസ്തിക വേണ്ട
എന്ന നയം തുടരുന്നത്
അത്തരം സ്കൂളുകളിലെ
കുട്ടികളുടെ ഇംഗ്ലീഷ്
ഭാഷാ പരിജ്ഞാനത്തെ
സാരമായി ബാധിക്കില്ലേ
എന്ന് വ്യക്തമാക്കുമോ ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി വിദ്യാലയങ്ങള്‍
അന്താരാഷ്ട്ര
വിലവാരത്തിലേക്ക്
ഉയര്‍ത്തപ്പെടുന്ന ഈ
അവസരത്തില്‍ ഒരു
ഇംഗ്ലീഷ് അധ്യാപകന്
പോലുമില്ലാത്ത 350-ഓളം
സ്കൂളുകളിൽ ഒരു
ഇംഗ്ലീഷ് അദ്ധ്യാപക
തസ്തികയെങ്കിലും
അനുവദിക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(സി)
ഇംഗ്ലീഷ്
മീഡിയം ഡിവിഷനുകളുള
സര്‍ക്കാര്‍
ഹൈസ്കൂളുകളില്‍ പോലും
ഇംഗ്ലീഷ് അദ്ധ്യാപക
തസ്തിക ഇല്ലാത്ത അവസ്ഥ
നിലനില്ക്കുന്നു
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
കൂടുതല്‍
കുട്ടികള്‍ പഠിക്കുന്ന
സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ
3173.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയിലെ സ്കൂളുകളില്‍
കുട്ടികളുടെ എണ്ണം
വര്‍ദ്ധിക്കുന്നുണ്ടോയെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;വര്‍ദ്ധിച്ച
സ്കൂളുകളുടെ വിവരം
ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയില്‍ കുട്ടികള്‍
വര്‍ദ്ധിക്കുന്ന
സകൂളുകളിലെ അധ്യായനം
മറ്റ് ഭൗതിക
സാഹചര്യങ്ങള്‍ എന്നിവ
സംബന്ധിച്ച് അതാത്
ഡി.ഇ.ഒ./എ.ഇ.ഒ മാരുടെ
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കുട്ടികള്‍
വര്‍ദ്ധിക്കുന്ന
സ്കൂളുകളിലെ
സൗകര്യങ്ങള്‍
വർധിപ്പിക്കുവാൻ
വകുപ്പ് സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കുട്ടികളുടെ
എണ്ണം വര്‍ദ്ധിക്കുന്ന
സ്കൂളുകള്‍ക്കെതിരെ
അനാവശ്യമായ പരാതികളുടെ
വെളിച്ചത്തില്‍
ഡെപ്യൂട്ടി
ഡയറക്ടര്‍മാര്‍
നടപടികള്‍
എടുക്കുന്നതായ പരാതി
പൊതുവിദ്യാഭ്യാസ
വകുപ്പ് സെക്രട്ടറി
തലത്തില്‍
പരിശോധിക്കുമോ;
(ഇ)
ട്രാഫിക്
പ്രശ്നം ഉണ്ടാക്കുമെന്ന
കാര്യം പരിഗണിച്ച്
അധ്യായന സമയവും
അധ്യായനവും
നഷ്ടപ്പെടാതെ
സ്കൂളുകളില്‍ ക്ലാസ്സ്
തുടങ്ങുന്ന സമയവും
അവസാനിക്കുന്ന സമയവും
ക്രമീകരിക്കുവാന്‍
അതാത് സ്കൂളുകളെ
അധികാരപ്പെടുത്തുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
(എഫ്)
സ്കൂളിന്റെ
സൗകര്യാര്‍ത്ഥം
അധ്യായനം നഷ്ടമാകാതെ
ക്ലാസുകളുടെ സമയം
ക്രമീകരിക്കുവാന്‍
സ്കൂള്‍ അധികൃതര്‍ക്ക്
അധികാരം നല്കി ഉത്തരവ്
പുറപ്പെടുവിക്കാന്‍
നടപടി സ്വീകരിക്കുമോ;
കുട്ടികളുടെ എണ്ണം
വര്‍ദ്ധിപ്പിച്ച
സ്കൂളുകളുടെ എണ്ണം
ജില്ലതിരിച്ച്
ലഭ്യമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ പൊതു
വിദ്യാഭ്യാസ സംരക്ഷണയജ്ഞം
മുഖേനയുള്ള പ്രവൃത്തികള്‍
3174.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
വിദ്യാലയങ്ങളില്‍
നടത്താനുദ്ദേശിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന് ഫണ്ട്
3175.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
പൊതുവിദ്യാഭ്യാസ
വകുപ്പ് വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്
ഫണ്ടുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതു
വിദ്യാഭ്യാസ വകുപ്പ്
പൊതു വിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന് കിഫ്ബി
മുഖാന്തിരം ഫണ്ടുകള്‍
അനുവദിക്കുന്നതിന്
ഏതൊക്കെ മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
എന്നത് വിശദമാക്കാമോ?
സര്‍ക്കാര്‍
ഹൈസ്കൂളുകളില്‍ ഇംഗ്ലീഷ്
അദ്ധ്യാപക തസ്തിക
3176.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഞ്ചു്
ഡിവിഷനുകളില്‍
താഴെയുള്ള സ്കൂളുകളില്‍
ഇംഗ്ലീഷ് അദ്ധ്യാപക
തസ്തിക വേണ്ടെന്ന നയം
കുട്ടികളുടെ ഇംഗ്ലീഷ്
ഭാഷ പരിജ്ഞാനത്തെ
സാരമായി
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി വിദ്യാലയങ്ങള്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തപ്പെടുന്ന ഈ
അവസരത്തില്‍ ഒരു
ഇംഗ്ലീഷ് അധ്യാപകന്
പോലുമില്ലാത്ത 350-ഓളം
സര്‍ക്കാര്‍
ഹൈസ്കൂളുകളില്‍ ഒരു
ഇംഗ്ലീഷ് അധ്യാപക
തസ്തികയെങ്കിലും
അനുവദിക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(സി)
ഇംഗ്ലീഷ്
മീഡിയം ഡിവിഷനുകളുള്ള
സര്‍ക്കാര്‍
ഹൈസ്കൂളുകളില്‍
ഇംഗ്ലീഷ് അധ്യാപക
തസ്തിക ഇല്ലാത്ത അവസ്ഥ
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇംഗ്ലീഷ്
അധ്യാപക തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം പദ്ധതി
3177.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലാണ്
നവീകരണ/നിര്‍മ്മാണ
പ്രവർത്തനങ്ങൾ
നടത്തുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഓരോ
സ്കൂളിനും
അനുവദിക്കപ്പെട്ട തുക
എത്രയാണെന്നും പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
3178.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
ആരംഭിച്ചതിനുശേഷം പൊതു
വിദ്യാലയങ്ങളില്‍
ചേരുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
വര്‍ദ്ധനവാണ്
രേഖപ്പെടുത്തിയിട്ടുള്ളത്;
2017-18, 2018-19 എന്നീ
അധ്യയന വര്‍ഷങ്ങളില്‍
പൊതുവിദ്യാലയങ്ങളില്‍
ചേരുന്ന കുട്ടികളുടെ
എണ്ണത്തിലുണ്ടായ
വര്‍ദ്ധനവ് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി
ആരംഭിച്ചതിനുശേഷം
പ്രസ്തുത അധ്യയന
വര്‍ഷങ്ങളില്‍
പൊതുവിദ്യാലയങ്ങളില്‍
നിന്നുള്ള
കൊഴിഞ്ഞുപോക്ക്
നിരക്കിലുണ്ടായ
വ്യത്യാസം
എപ്രകാരമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
കൊഴിഞ്ഞുപോകുന്ന
വിദ്യാര്‍ത്ഥികളെ പൊതു
വിദ്യാലയങ്ങളിലേയ്ക്ക്
തിരികെ
എത്തിക്കുന്നതിന്
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദമാക്കുമോ;
(ഡി)
ഈ
യജ്ഞത്തിന്റെ ഭാഗമായി
അക്കാദമിക് രംഗത്ത്
നടപ്പിലാക്കിയ
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
അദ്ധ്യാപകര്‍ക്ക്
ഏതൊക്കെ തരത്തിലുള്ള
പരിശീലനമാണ് ഇതിന്റെ
ഭാഗമായി നല്‍കിയത്;
വിശദാംശം
വ്യക്തമാക്കുമോ;
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
3179.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍ ഒന്നാം
ക്ലാസിലേക്കുള്ള
പ്രവേശനം നേടുന്ന
കുട്ടികളുടെ
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ
; 2017, 2018 അദ്ധ്യയന
വര്‍ഷങ്ങളിലെ
കണക്കുകള്‍
വ്യക്തമാക്കാമോ ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
3180.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പ്
നടപ്പിലാക്കുന്ന
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞ
പദ്ധതിയുടെ ഭാഗമായുള്ള
സ്കൂളുകളിലെ നിലവിലുള്ള
കെട്ടിടങ്ങള്‍
പൊളിച്ചു മാറ്റുവാന്‍
സര്‍ക്കാര്‍ നല്കിയ
ഉത്തരവില്‍ ഒരു കോടി
രൂപയുടെ പദ്ധതി
നടപ്പിലാക്കുന്ന
സ്കൂളുകളെ കൂടി
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ ;
(ബി)
മലപ്പുറം
ജില്ലയില്‍ എത്ര
സ്കൂളുകളിലെ നിലവിലുള്ള
കെട്ടിടം
പൊളിച്ചുമാറ്റുവാന്‍
ഡി.ഡി.ഇ മലപ്പുറം
അനുവാദം
നല്‍കിയിട്ടുണ്ട്;എത്ര
അപേക്ഷകള്‍ ഡി.ഡി.ഇ
മലപ്പുറം ഡി.പി.എെ.
യ്ക്ക്
നല്‍കിയിട്ടുണ്ട്;ഏതെല്ലാം
അപേക്ഷകള്‍ എന്നും ഇൗ
വിഷയത്തില്‍ ഡി.പി.എെ.
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ;
(സി)
എം.എല്‍.എ
/എം.പി ഫണ്ട്
ഉപയോഗിച്ച്
ഇത്തരത്തില്‍ പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുവാന്‍
ഡി.ഡി.ഇ. മലപ്പുറത്തിന്
നല്കിയ അപേക്ഷകളില്‍
നാളിതുവരെയായി നടപടി
സ്വീകരിച്ചിട്ടില്ലെന്ന
കാര്യം
പരിശോധിക്കുമോ;
(ഡി)
അഞ്ച്
കോടി രൂപ മൂന്ന് കോടി
രൂപ പദ്ധതിയില്‍ ഒരു
കോടി രൂപയുടെ
പദ്ധതികളില്‍
ഉള്‍പ്പെട്ട സ്കൂളുകളെ
കൂടി
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
പൊതുവിദ്യാലയങ്ങള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനുള്ള
നടപടികള്‍
3181.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ഐ.ബി. സതീഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലങ്ങളെ
മികവിന്‍െറ
കേന്ദ്രങ്ങളായി
മാറ്റുന്നതിനും അവയെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുവിദ്യാലയങ്ങളിലെ
കുട്ടികളുടെ അക്കാദമിക്
മികവ് ലക്ഷ്യമാക്കി
ജനകീയ പങ്കാളിത്തത്തോടെ
അക്കാദമിക് മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
പുതുതായി
സര്‍വ്വീസില്‍
പ്രവേശിക്കുന്ന എല്ലാ
അദ്ധ്യാപകര്‍ക്കും
രണ്ടാഴ്ചത്തെ പരിശീലനം
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ആധുനിക
വിവരസാങ്കേതിക
വിദ്യയുടെ ഫലപ്രദമായ
ഉപയോഗം വിദ്യാഭ്യാസ
മേഖലയിലും
പ്രാവര്‍ത്തികമാക്കുന്നതിന്
അദ്ധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
പ്രത്യേക പരിശീലനം
നല്കാന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
അടിസ്ഥാന
സൗകര്യ വികസനം
ഒരുക്കുന്നതിനായി 3 കോടി രൂപ
വീതം അനുവദിച്ച സ്കൂളുകള്‍
3182.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-2018
സാമ്പത്തിക വര്‍ഷത്തെ
ബജറ്റിന്റെ ഭാഗമായി
അടിസ്ഥാന സൗകര്യ വികസനം
ഒരുക്കുന്നതിനായി
മൂന്ന് കോടി വീതം
അനുവദിച്ച സ്കൂളുകളിലെ
പട്ടികയില്‍ നിലവില്‍
എത്ര സ്കൂളുകള്‍ക്ക്
തുക അനുവദിച്ചു;
വിശദാംശങ്ങള്‍
മണ്ഡലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ട മങ്കട
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട കടുങ്ങപുരം
സര്‍ക്കാര്‍ ഹൈസ്കൂളിന്
ഫണ്ട് അനുവദിച്ച്
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
കടുങ്ങപുരം
സര്‍ക്കാര്‍ ഹൈസ്കൂളിന്
ഫണ്ട്
അനുവദിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ചലഞ്ച് ഫണ്ട്
3183.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യവികസനത്തിനായി
അനുവദിക്കുന്ന ചലഞ്ച്
ഫണ്ട്
ലഭ്യമാക്കുന്നതിന്
എന്തൊക്കെ
നടപടിക്രമങ്ങള്‍ ആണ്
സ്വീകരിക്കേണ്ടത് എന്ന്
വ്യക്തമാക്കാമോ
;ആയതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്ത്
ഇതുവരെ ചലഞ്ച് ഫണ്ട്
അനുവദിച്ച സ്കൂളുകള്‍
ഏതെല്ലാമാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
കുട്ടികള്‍ക്ക് വിദ്യാഭ്യാസം
നല്കാന് പദ്ധതി
3184.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും
കുടുംബത്തോടൊപ്പം വന്ന്
കേരളത്തില്‍
താമസിക്കുന്ന
തൊഴിലാളികളുടെ
കുട്ടികള്‍ക്ക്
വിദ്യാഭ്യാസം
നല്‍കുന്നതിന് പ്രത്യേക
പദ്ധതികള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
ആവിഷ്ക്കരിക്കുമോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
നേമം
നിയോജക മണ്ഡലത്തിലെ
വിദ്യാഭ്യാസ സംരക്ഷണത്തിനായി
നടക്കുന്ന പ്രവൃത്തികള്‍
3185.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നേമം
നിയോജക മണ്ഡലത്തിലെ
വിദ്യാഭ്യാസ
സംരക്ഷണത്തിനായി
നടക്കുന്ന
പ്രവൃത്തികളില്‍ മൂന്ന്
കോടിയുടെയും ഒരു
കോടിയുടെയും
പ്രവൃത്തികളുടെ
ഇപ്പോഴത്തെ സ്ഥിതി
എന്താണ്;ഇത് എപ്പോള്‍
നടപ്പാക്കാന്‍
സാധിയ്ക്കും;
വെെകുന്നതിനുളള കാരണം
വ്യക്തമാക്കാമോ?
പൊതു
വിദ്യാഭ്യസ മേഖലക്ക്
അനുവദിച്ച തുക
3186.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സർക്കാർ
പൊതുവിദ്യാഭ്യാസ
മേഖലയുടെ
ഉന്നമനത്തിനായി എത്ര
കോടി രൂപ
വിനിയോഗിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;ഓരോ
വര്‍ഷവും എത്ര തുക
വീതമാണ്
വിനിയോഗിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സർക്കാർ അധികാരത്തിൽ
വന്നശേഷം കഴിഞ്ഞ 3
വര്‍ഷത്തിനിടയില്‍
പൊതുവിദ്യാഭ്യാസ
മേഖലയുടെ
ഉന്നമനത്തിനായി എത്ര
കോടി രൂപ
വിനിയോഗിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;ഓരോ
വര്‍ഷത്തെയും കണക്ക്
പ്രത്യേകം
വ്യക്തമാക്കുമോ?
പ്രീ-സ്കൂള്‍
മേഖലയിലെ പ്രശ്നങ്ങള്‍
3187.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഒ. ആര്. കേളു
,,
പുരുഷന് കടലുണ്ടി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീ-സ്കൂള്‍
മേഖലയിലെ പ്രശ്നങ്ങള്‍
കണ്ടെത്തി
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുന്നതിന്
എസ്.സി.ഇ.ആര്.ടി.യെ
ചുമതലപ്പെടുത്തിയിരുന്നോ
; റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(ബി)
പ്രീ
-സ്കൂള്‍ സംവിധാനത്തെ
ശിശു സംരക്ഷണ
കേന്ദ്രങ്ങളുമായി
ഏകോപിപ്പിച്ചു് എല്ലാ
കുട്ടികള്‍ക്കും
ശാസ്തീയമായ പ്രീ
സ്കൂള്‍ സേവനം
ഉറപ്പാക്കാന്‍
പദ്ധതിയുണ്ടോ ;
(സി)
പ്രീ.കെ.ജി.,
എല്‍.കെ.ജി., യു.
കെ.ജി. തുടങ്ങി
സ്വകാര്യമേഖല
വാണിജ്യതാല്പര്യത്തോടെ
കൈയടക്കിയിരിക്കുന്ന
രംഗം ശാസ്ത്രീയമായി
നവീകരിച്ച്
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ?
സമഗ്ര
പഠന സഹായ പദ്ധതി
3188.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
സി. കെ. ശശീന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
സ്കൂളുകളുടെ ഭൗതിക
പരിസരം നവീകരിച്ച്
ഗുണമേന്മയുള്ള സൗജന്യ
വിദ്യാഭ്യാസം
സാര്‍വത്രികമാക്കുന്നതിനു
വേണ്ട അടിസ്ഥാനം
സൃഷ്ടിച്ചു
കഴിഞ്ഞതിന്റെ
തുടര്‍ച്ചയായി ഓരോ
കുട്ടിയുടെയും
വ്യത്യസ്ത കഴിവുകള്‍
പരിപോഷിപ്പിക്കുന്നതിന്
വേണ്ട പഠനപ്രവര്‍ത്തനം
ഒരുക്കാന്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
തദനുസൃതമായ മാറ്റം
മൂല്യനിര്‍ണയ
സമ്പ്രദായത്തില്‍
വരുത്താന്‍
സാധ്യമായിട്ടുണ്ടോ;
(ബി)
ഓരോ
വിദ്യാര്‍ത്ഥിയുടെയും
സവിശേഷ കഴിവുകളും
സര്‍ഗ്ഗാത്മകതയും
പരിപോഷിപ്പിക്കുന്നതിന്
സാങ്കേതിക
വിദ്യാധിഷ്ഠിതമായ സമഗ്ര
പഠന സഹായ
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(സി)
വൈജ്ഞാനിക
മികവ്
നേടുന്നതിനോടൊപ്പം
തന്നെ സാമൂഹ്യ പുരോഗതി
കൂടി സാധ്യമാക്കുന്ന
തരത്തില്‍ ഭരണഘടന
മൂല്യങ്ങള്‍, പരിസ്ഥിതി
സംരക്ഷണാവബോധം,
നവോത്ഥാന മൂല്യങ്ങള്‍
എന്നിവ
വിദ്യാര്‍ത്ഥികളില്‍
സൃഷ്ടിക്കാന്‍
പരിപാടിയുണ്ടോ;
വിശദീകരിക്കുമോ?
എല്ലാ
സ്കൂളുകളിലും മലയാള ഭാഷാ പഠനം
3189.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലയാള ഭാഷാ പഠന ചട്ടം
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എല്ലാ
സ്കൂളുകളിലും മലയാള
ഭാഷാ പഠനം പത്താംതരം
വരെ പഠിപ്പിക്കണമെന്ന
നിര്‍ദ്ദേശം
നടപ്പിലാക്കാത്തതിന്റെ
പേരില്‍ ഏതെങ്കിലും
സ്കൂള്‍
അധികൃതര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
എച്ച്.എസ്.എസ്.ടി.
ഇംഗ്ലീഷ് ജൂനിയര്‍ തസ്തിക
3190.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
വിഭാഗത്തില്‍
എച്ച്.എസ്.എസ്.ടി.
ഇംഗ്ലീഷ് ജൂനിയര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
എച്ച്.എസ്.എസ്.ടി.
ഇംഗ്ലീഷ് ജൂനിയര്‍
തസ്തികയില്‍
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളില്‍ എത്ര
ഒഴിവുകള്‍ നേരിട്ടുളള
നിയമനത്തിനായി മാറ്റി
വച്ചിട്ടുണ്ട്;
(സി)
എച്ച്.എസ്.എസ്.ടി.
ഇംഗ്ലീഷ് ജൂനിയര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഇതിനോടകം
പി.എസ്.സി. യില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്?
വൈക്കം
നിയോജക മണ്ഡലത്തിലെ
സ്കൂളുകള്‍ക്ക് ബസ്
3191.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
നിയോജക മണ്ഡലത്തിലെ
പത്ത് സ്കൂളുകള്‍ക്ക്
ബസ് വാങ്ങി
നല്കുന്നതിനുവേണ്ടി
മുന്‍ എം.എല്‍.എ.യുടെ
ആസ്തി വികസന ഫണ്ടില്‍
നിന്നും അനുവദിച്ച ഒരു
കോടി രൂപ
ഉപയോഗിക്കപ്പെടാതെപോയ
സംഭവത്തിലെ
ഉത്തരവാദിയായ
ഉദ്യോഗസ്ഥനെതിരേ
അന്വേഷണമോ അച്ചടക്ക
നടപടിയോ നിലവിലുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
സ്കൂള്‍
ബസ് വാങ്ങിനല്‍കുന്ന
കാര്യത്തില്‍ കോട്ടയം
ഡി.ഡി.ഓഫീസിലുണ്ടായ
അലംഭാവത്തെകുറിച്ച്
അന്വേഷണം ആവശ്യപ്പെട്ട്
എം.എല്‍.എ.നല്കിയ
കത്തില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ
അമിതഭാരം
3192.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
ബാഗിന്റെ അമിതഭാരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ആയതു
ലഘൂകരിയ്ക്കുന്നതിന്
200 പേജ് നോട്ട്
പുസ്തകത്തിനു പകരം 100
പേജ് നോട്ട് പുസ്തകം
നിര്‍ദ്ദേശിക്കുന്നതില്‍
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങളുണ്ടോ;
അപ്രകാരം 100 പേജിന്റെ
നോട്ടുപുസ്തകം
കുട്ടികള്‍ ഉപയോഗിച്ചാൽ
അവരുടെ ബാഗിന്റെ ഭാരം
നല്ല രീതിയില്‍
കുറയുമെന്നതിനാൽ
അത്തരത്തിലുള്ള
നിര്‍ദ്ദേശങ്ങള്‍
നൽകുമോ; വിശദമാക്കുമോ?
ആറന്മുള
നിയോജകമണ്ഡലത്തില്‍ മികവിന്റെ
കേന്ദ്രമാക്കുന്ന സ്കൂളുകള്‍
3193.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
നിയോജകമണ്ഡലത്തില്‍
മികവിന്റെ
കേന്ദ്രമാക്കാന്‍
തിരഞ്ഞെടുത്തിരിക്കുന്ന
സ്കൂളുകള്‍
ഏതെല്ലാമാണ്;
(ബി)
ഇപ്രകാരം
തിരഞ്ഞെടുക്കപ്പെട്ട
സ്കൂളുകളിലെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്താണെന്നു
വ്യക്തമാക്കാമോ?
സ്കൂള്‍
പാചകത്തൊഴിലാളികള്‍
നേരിടുന്ന ബുദ്ധിമുട്ടുകള്‍
3194.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
പാചകത്തൊഴിലാളികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
പരമാവധി എത്ര
തൊഴിലാളികളെയാണ് ഒരു
സ്കൂളില്‍
നിയമിച്ചിട്ടുളളത്;
(സി)
കുട്ടികളുടെ
എണ്ണത്തിന്റെ
അടിസ്ഥാനത്തില്‍
കൂടുതല്‍പേരെ
നിയമിക്കുന്നതിന്
അനുമതി നല്‍കുമോ;
(ഡി)
പാചകത്തൊഴിലാളികള്‍ക്ക്
നിലവില്‍ നല്കുന്ന
വേതനം വളരെ
കുറവാണെന്നത്
വസ്തുതയാണോ; എങ്കില്‍
പ്രതിമാസം 11000
രൂപയെങ്കിലും വേതനമായി
നല്കുന്ന കാര്യം
പരിഗണിക്കുമോ?
വെള്ളിനേഴി
സര്‍ക്കാര്‍ ഹൈസ്കൂളില്‍
കഥകളി പഠനത്തിനുള്ള അനുമതി
3195.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലുള്‍പ്പെടുന്ന
വെള്ളിനേഴി സര്‍ക്കാര്‍
ഹൈസ്കൂളില്‍ കേരള
കലാമണ്ഡലത്തിന്റെ
സഹകരണത്തോടെ കഥകളി
പഠനത്തിനുള്ള അനുമതി
നല്‍കുന്നതിന്
വിദ്യാഭ്യാസ വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനകം
അനുമതി
നല്കിയിട്ടില്ലെങ്കില്
വെള്ളിനേഴിയുടെ
കലാപാരമ്പര്യം കൂടി
കണക്കിലെടുത്ത്
ഉടന്‍തന്നെ അനുമതി
നല്കുവാനും, കഥകളി
പഠനം ഉടന്‍
ആരംഭിക്കുവാനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സ്കൂളുകളുടെ
ലയനം
3196.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്കന്ററി,
ഹയര്‍ സെക്കണ്ടറി
വിഭാഗങ്ങള്‍ ഒരു
ഡയറക്ടറേറ്റിന്
കീഴിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിനായി
നാളിതുവരെയായി ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
ഏതെങ്കിലും
പഠനത്തിന്റെയോ,റിപ്പോര്‍ട്ടിന്റെയോ
അടിസ്ഥാനത്തിലാണോ ഇൗ
രീതി കൊണ്ടു
വരുന്നതെന്ന്
വ്യക്തമാക്കാമോ, പഠന
റിപ്പോര്‍ട്ടിലെ
പ്രധാന ശിപാര്‍ശകള്‍
എന്തെല്ലാമാണ്;എങ്കില്‍
പ്രസ്തുത പഠന
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇൗ
സംവിധാനം നിലവില്‍
വന്നാല്‍ സെക്കന്ററി,
ഹയര്‍ സെക്കണ്ടറി
മേഖലയില്‍ ജോലി ചെയ്ത്
വരുന്ന അദ്ധ്യാപകരുടെ
ജോലി ഘടനയില്‍
ഉണ്ടാകാന്‍ പോകുന്ന
മാറ്റങ്ങള്‍
വിശദമാക്കാമോ;
(ഡി)
ലയനം
എപ്പോള്‍ ഏത്
രീതിയില്‍
നടപ്പിലാക്കാനാണ്
.ഉദ്ദേശിക്കുന്നത്;തന്മൂലം
ഹെെസ്കൂള്, ഹയര്‍
സെക്കണ്ടറി അധ്യാപക
തസ്തികകള്‍
നഷ്ടപ്പെടുന്നതിനോ
കാലക്രമേണ കുറവ്
വരുന്നതിനോ
സാധ്യതയുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഇ)
ലയനം
നടപ്പിലാക്കുമ്പോള്‍
ഹെെസ്കൂള്, ഹയര്‍
സെക്കണ്ടറി സീനിയര്‍
ജൂനിയര്‍ അധ്യാപക
തസ്തികകള്‍,
പൊതുവിദ്യാഭ്യാസ-ഹയര്‍
സെക്കണ്ടറി
വകുപ്പുകളിലെ
സ്റ്റാഫുകളുടെ
സീനിയോറിറ്റി,
പുനര്‍വിന്യാസം ഇവ
എങ്ങനെയാണ്
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുളളത്
വ്യക്തമാക്കുമോ?
സ്കൂളുകളിലെ
പാചക തൊഴിലാളികള്‍
അനുഭവിക്കുന്ന പ്രശ്നങ്ങള്‍
3197.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളിലെ
പാചക തൊഴിലാളികള്‍
അനുഭവിക്കുന്ന ജോലി
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല്
സ്വീകരിക്കുന്ന
നടപടികള്‍ ഏതെല്ലാം;
(ബി)
എത്ര
കുട്ടികള്‍ക്ക് ഒരു
പാചക തൊഴിലാളി എന്ന
കണക്ക് ഈ മേഖലയില്‍
മാനദണ്ഡമാക്കിയിട്ടുണ്ടോ;
(സി)
ഇത്തരം
തൊഴിലാളികള്‍ക്ക്
പെന്ഷന് പോലുള്ള
സാമൂഹ്യ സുരക്ഷ
സംവിധാനമോ ക്ഷേമ നിധിയോ
മറ്റുമോ
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച
എന്തെങ്കിലും
നിര്‍ദ്ദേശവും
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
യൂണിഫോമിന്റെ
വില
3198.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂളുകളിലെ
കുട്ടികള്‍ക്ക് വിതരണം
ചെയ്ത യൂണിഫോമിന്റെ
വിലയുടെ 70% മാത്രമേ
നല്കിയിട്ടുള്ളൂയെന്ന
കാര്യം
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
(ബി)
ബാക്കി
30% തുക സ്കൂള്‍
അധികാരികള്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ ;
വ്യക്തമാക്കുമോ ?
സ്കൂളുകളില്‍
നീന്തല്‍ പഠനം
3199.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ നീന്തല്‍
പഠനം നിര്‍ബന്ധമാക്കി
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
വര്‍ദ്ധിച്ചുവരുന്ന
മുങ്ങിമരണങ്ങളുടെ എണ്ണം
കണക്കിലെടുത്തും
പഠനത്തോടൊപ്പം
കായികക്ഷമത
ഉറപ്പുവരുത്തുന്നതിനുമായി
ഇത്തരം പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
വിദ്യാര്‍ത്ഥികളില്‍
നീന്തല്‍
പരിശീലനത്തിന്റെ
ആവശ്യകത സംബന്ധിച്ചും
കായികക്ഷമത
ഉറപ്പുവരുത്തുന്നതിനും
ആവശ്യമായ
ബോധവത്ക്കരണവും,
കൂടുതല്‍
വിദ്യാര്‍ത്ഥികളെ
സ്കൂളുകളില്‍ നേരിട്ടോ
അല്ലാതെയോ പരിശീലനം
നല്കുന്ന തരത്തിലുള്ള
പദ്ധതികളും
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ?
വിദ്യാലയങ്ങളില്‍
ജൈവ വൈവിധ്യ ഉദ്യാനം
3200.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
നിയോജക മണ്ഡലത്തില്‍
ജൈവ വൈവിധ്യ ഉദ്യാനം
നിര്‍മ്മിക്കുന്നതിന്
വേണ്ടി അനുമതി നല്കിയ
വിദ്യാലയങ്ങള്‍
ഏതൊക്കെയാണെന്നും
പ്രസ്തുത സ്കൂളുകളില്‍
എല്ലാം ഉദ്യാനങ്ങൾ
നിര്‍മ്മിച്ചിട്ടുണ്ടോ
എന്നും വിശദമാക്കാമോ?
ഗവണ്മെന്റ്സ്കൂള്
ബസ്സുകളുടെ ഇന്ധനച്ചെലവ്
3201.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ഫണ്ട് ഉപയോഗിച്ച്
സംസ്ഥാനത്തെ
ഗവണ്മെന്റ്
സ്കൂളുകള്‍ക്ക്
അനുവദിച്ച സ്കൂള്‍
ബസ്സുകളുടെ
ഇന്ധനച്ചെലവ്
തദ്ദേശസ്വയംഭരണവകുപ്പ്
മുന്‍വര്‍ഷങ്ങളില്‍
അനുവദിച്ചിരുന്നത്
ഇപ്പോള്‍
അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബസ്സുകള്‍
തുടര്‍ന്നും
ഓടിക്കുന്നതിന് പി.ടി.എ
കള്‍ക്ക് മാത്രം
കഴിയാത്ത
സാഹചര്യത്തില്‍
ഇന്ധനച്ചെലവ്
അടക്കമുള്ള ചെലവുകള്‍
അനുവദിച്ച്
നല്‍കുന്നതിന്
വിദ്യാഭ്യാസവകുപ്പ്
നടപടി സ്വീകരിക്കുമോ?
വിദ്യാലയങ്ങളിലേക്ക്
വിതരണം ചെയ്യുന്ന സ്റ്റേഷനറി
സാധനങ്ങള്‍
3202.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേഷനറി
വകുപ്പില്‍ നിന്നും
ലഭിക്കുന്ന സ്റ്റേഷനറി
സാധനങ്ങള്‍
വിദ്യാഭ്യാസവകുപ്പ്
വിദ്യാലയങ്ങളിലേക്ക്
വിതരണം ചെയ്യാറുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
വിദ്യാലയങ്ങളിലാണ്
വിതരണം ചെയ്തതെന്ന്
വിദ്യാലയങ്ങളുടെ
പേരുസഹിതം ജില്ല
അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(സി)
വിദ്യാലയങ്ങളിലേക്ക്
ആവശ്യമായ സ്റ്റേഷനറി
സാധനങ്ങള്‍ വിദ്യാഭ്യാസ
വകുപ്പിലെ ഒാഫീസുകളില്‍
നിന്നും വിതരണം
ചെയ്യുന്നില്ലെങ്കില്‍
എന്തുകാരണത്താലാണ്
വിതരണം ചെയ്യാത്തതെന്ന്
വിശദമാക്കുമോ?
പൊതുവിദ്യാലയങ്ങളിലെ
ഇംഗ്ലീഷ് ഭാഷാ നിലവാരം
3203.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളിലെ
ഇംഗ്ലീഷ് ഭാഷാ നിലവാരം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവില്‍ ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുവിദ്യാലയങ്ങളില്‍
ഒന്നു മുതല്‍ ഏഴുവരെ
ക്ലാസുകളിലുള്ള
വിദ്യാര്‍ത്ഥികളെ
ഇംഗ്ലീഷ് ഭാഷാ
പഠിപ്പിക്കാന്‍
സോഫ്റ്റ്വെയര്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
സോഫ്റ്റ്വെയറിന്റെ
ഉള്ളടക്കം സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
ഇംഗ്ലീഷ്
വാക്കുകളുടെ ഉച്ചാരണം
പഠിപ്പിക്കുന്നതിന്
പ്രസ്തുത
സോഫ്റ്റ്വെയറില്
സംവിധാനമുണ്ടോ ?
സ്കൂള്‍ വാഹനങ്ങളില്‍
ജി.പി.എസ് സംവിധാനം
3204.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
നവംബര്‍ ഒന്നുമുതല്‍
ജി.പി.എസ് സംവിധാനം
ഇല്ലാത്ത സ്കൂള്‍
വാഹനങ്ങള്‍ ഓടാന്‍
അനുവദിക്കില്ലെന്ന
ഉത്തരവ് മോട്ടോര്‍
വാഹന വകുപ്പ്
ഇറക്കിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂള്‍
ബസുകള്‍ വഴിയില്‍
പ്രവര്‍ത്തനരഹിതമായി
കിടന്നാലും
അപകടത്തില്‍പ്പെട്ടാലും
അതുപോലെ ബസ്സുകളുടെ
വേഗത,വാഹനത്തിനകത്ത്
നടക്കുന്ന കാര്യങ്ങള്‍
എന്നിവയൊക്കെ
ജി.പി.എസ്
ഘടിപ്പിക്കുന്നതോടെ
യഥാസമയം കണ്‍ട്രാേള്‍
റൂമുകളില്‍
അറിയാനാകുമോ എന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ മുഴുവന്‍
സ്കൂള്‍ ബസ്സുകളിലും
ജി.പി.എസ്
ഘടിപ്പിച്ചിട്ടുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിനുവേണ്ടി
വിദ്യാഭ്യാസ വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
ഹൈടെക്
ലാബുകളുടെ സ്ഥാപനം
3205.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസം
പൂര്‍ണ്ണമായും
ഡിജിറ്റാലാകുന്ന ആദ്യ
സംസ്ഥാനമായി കേരളം
മാറുന്നതിന്റെ ഭാഗമായി
ഏതൊക്കെ
ക്ലാസ്സുകളിലാണ് ഹൈടെക്
ലാബുകള്‍
സ്ഥാപിക്കുന്നത്; ആയത്
ഏത് ഏജന്‍സി വഴിയാണ്;
ഇവ എത്ര മാസത്തിനകം
പൂര്‍ത്തിയാകും;വിവരിക്കുമോ;
(ബി)
ഈ
പദ്ധതിക്കുവേണ്ടി
കമ്പ്യൂട്ടറുകള്‍
പര്‍ച്ചേസ് ചെയ്യുന്നത്
ഏത് ഏജന്‍സി വഴിയാണ്;
ഇവ ഓപ്പണ്‍ ടെണ്ടര്‍
വഴിയാണോ വാങ്ങുന്നത്;
പര്‍ച്ചേസില്‍ ജെം
നിബന്ധന
പാലിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതിക്ക്
കമ്പ്യൂട്ടറുകളുടെ
ഇന്സ്റ്റലേഷന് ചുമതല
അതത് കമ്പനികള്‍
തന്നെയാണോ
നടപ്പാക്കുന്നത്;
ഇവയുടെ ഗുണനിലവാരം
പരിശോധിക്കാന്‍
അവസരമുണ്ടോ;
കമ്പ്യൂട്ടറുകളുടെ
ഓപ്പറേഷന്
മെയിന്റനന്‍സ്
ആര്‍ക്കാണ്; പ്രസ്തുത
സാധനങ്ങള്‍ക്ക്
ഗ്യാരന്റിയും
വാറന്റിയും
നിലവിലുണ്ടോ;
ആയതിനുവേണ്ടി ആരെയാണ്
സമീപിക്കേണ്ടത്; എത്ര
വര്‍ഷത്തേക്കാണ്
മെയിന്റനന്‍സ് ചുമതല
നല്‍കിയിരിക്കുന്നത്?
ഹെെടെക്
ക്ലാസ്മുറികള്
3206.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ആറന്മുള
നിയോജക മണ്ഡലത്തിലെ
എത്ര ക്ലാസ് മുറികള്‍
സ്മാര്‍ട്ട് ക്ലാസ്
റൂമുകള്‍ ആയി
ഉയര്‍ത്തിയിട്ടുണ്ട്;
(ബി)
പ്രസ്തുത
സ്കൂളില്‍ വിദ്യാഭ്യാസ
വകുപ്പ് നേരിട്ട് എത്ര
ക്ലാസ് മുറികള്‍
ഹെെടെക് ആക്കി
മാറ്റിയിട്ടുണ്ട്;
ക്ലാസ് മുറികള്‍ ഹൈടക്
ആക്കിമാറ്റുന്ന പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ?
സ്വകാര്യ
സ്കൂൾ അദ്ധ്യാപകരുടെ വേതനം
3207.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ സ്കൂളുകളിലെ
വിദ്യാര്‍ത്ഥികളില്‍
നിന്നും അമിത ഫീസ്
ഇടാക്കുന്നത്
നിയന്ത്രിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കിൽ
ആയതിന്റെ പകര്‍പ്പ്
നല്‍കാമോ;
(ബി)
സ്വകാര്യ
സ്കൂളിലെ
അദ്ധ്യാപകര്‍ക്ക്
നല്‍കേണ്ട വേതനം
എത്രയാണെന്ന്
സര്‍ക്കാര്‍
ഉത്തരവുകള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ഹൈ-ടെക്
ക്ലാസ് മുറികള്‍
3208.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
ഏതെല്ലാം
ഹൈസ്ക്കൂള്/ഹയര്‍
സെക്കണ്ടറി
സ്കൂളുകളെയാണ് ഹൈ-ടെക്
ക്ലാസ് മുറികള്‍
സ്ഥാപിക്കുന്നതിനായി
പരിഗണിച്ചിരുന്നത്;
(ബി)
ഏതെല്ലാം
സ്കൂളുകളില്‍ ഇത്
സ്ഥാപിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
ഇനി
സ്ഥാപിക്കാനുള്ള
സ്കൂളുകളില്‍ അവ
എന്നത്തേക്ക്
സ്ഥാപിക്കും എന്നു
വെളിപ്പെടുത്തുമോ?
മങ്കട
നിയോജക മണ്ഡലത്തിലെ
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ
ഭാഗമായുള്ള പ്രവൃത്തികള്‍
3209.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി
മങ്കട നിയോജക
മണ്ഡലത്തിലെ പാങ്ങ്
ഗവണ്മെന്റ് ജി.യു.പി.
ക്ക് അനുവദിച്ച ഒരു
കോടി രൂപയുടെ
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി
മങ്കട
നിയോജകമണ്ഡലത്തിലെ
മറ്റ് സര്‍ക്കാര്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
നടക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റാന്നി
നിയോജകമണ്ഡലത്തിലെ നാല്
സര്‍ക്കാര്‍ സ്കൂളുകൾ
3210.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തിലെ
നാല് സര്‍ക്കാര്‍
സ്കൂളുകളുടെ പഴയ
കെട്ടിടങ്ങള്‍ക്ക് പകരം
പുതിയവ
നിര്‍മ്മിക്കുന്നതിന്
പ്ലാന്‍ ഫണ്ട്
ലഭ്യമാക്കുന്നതിനായി
നല്കിയ
പ്രൊപ്പാേസലിന്
സര്‍ക്കാര്‍ അംഗീകാരം
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ; ഇൗ
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണുള്ളത് എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഭരണാനുമതി
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
വെെക്കം
ഗവ. യു.പി. സ്കൂള്‍ കെട്ടിട
നിര്‍മ്മാണം
3211.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
വെെക്കം ഗവ. യു.പി.
സ്കൂള്‍ കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
പ്ലാന്‍ ഫണ്ട്
ലഭ്യമാക്കുന്നതിനായി
നല്കിയ
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണുള്ളത്;
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
പ്രവൃത്തിക്ക്
എന്നത്തേയ്ക്ക് തുക
അനുവദിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കൊല്ലം
ജില്ലയിലെ ഹെറിട്ടേജ്
സ്ക്കൂളുകള്‍
3212.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നൂറ്റിഅമ്പതു
വര്‍ഷത്തിലധികം
പഴക്കമുള്ള എത്ര
ഹെറിട്ടേജ്
സ്ക്കൂളുകളാണ് കൊല്ലം
ജില്ലയിലുള്ളത്; അവ
ഏതെല്ലാമാണ്;
ഹെറിട്ടേജ്
സ്ക്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
പ്രത്യേകം പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
മാതമംഗലം
ഗവ. എല്‍.പി. സ്കൂള്‍ നവീകരണം
3213.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ മാതമംഗലം
ഗവ. എല്‍.പി. സ്കൂള്‍
നവീകരണ പ്രവൃത്തി
തുടങ്ങാന്‍ കാലതാമസം
നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
കോതമംഗലം
മണ്ഡലത്തില്‍ പൊതു
വിദ്യാഭ്യാസ വകുപ്പിന്റെ
പദ്ധതികള്‍
3214.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതു വിദ്യാഭ്യാസ
വകുപ്പ് മുഖേന കോതമംഗലം
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(സി)
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
കലഞ്ഞൂര്‍
ജി.എച്ച്.എസ്.എസ്.ന്റെ
കെട്ടിട നിര്‍മ്മാണം
3215.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജക മണ്ഡലത്തിലുള്ള
കലഞ്ഞൂര്‍
ജി.എച്ച്.എസ്.എസ്.ന്റെ
കെട്ടിട നിര്‍മ്മാണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കിഫ്ബി
വഴി അനുവദിച്ച
തുകയുപയോഗിച്ചുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചുവോ;
ഇല്ലെങ്കില്‍
എന്തുകാെണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്കൂളില്‍ നിലവില്‍
നടക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണ്; കിഫ്ബി
വഴി ഏതെല്ലാം
പ്രവൃത്തികളാണ്
ചെയ്യുന്നതെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
സ്കൂളുകള്‍
അന്തര്‍ദേശീയ
നിലവാരത്തിലേക്കുയര്‍ത്താന്‍
നടപടി
3216.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി,
കണ്ടശ്ശാംകടവ് ഹയര്‍
സെക്കണ്ടറി സ്കൂളുകള്‍
അന്തര്‍ദേശീയ
നിലവാരത്തിലേക്കുയര്‍ത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സ്കൂളുകളിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കെട്ടിടനിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കര
എയ്ഡഡ് സ്കൂളുകള്‍ക്കുള്ള
ചലഞ്ച് ഫണ്ട്
3217.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
നിന്നും എത്ര എയ്ഡഡ്
സ്കൂളുകള്‍ ചലഞ്ച്
ഫണ്ട് ലഭിക്കുന്നതിനായി
മാസ്റ്റര്‍ പ്ലാന്‍
സമര്‍പ്പിച്ചിരുന്നു
എന്നും അവ ഏതെല്ലാം
സ്കൂളുകള്‍ ആണെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളുകള്‍ക്ക് ചലഞ്ച്
ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ; ഓരോ
സ്കൂളിലും
അനുവദിക്കുന്ന തുകയുടെ
വിവരങ്ങള്‍ ലഭ്യമാണോ;
എങ്കില്‍ ആയത്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്കൂളുകളില്‍
ഏതെങ്കിലും സ്കൂളുകള്‍
സര്‍ക്കാര്‍
വിഹിതത്തിന് തുല്യമായ
തുക ട്രഷറിയില്‍
നിക്ഷേപിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ചലഞ്ച് ഫണ്ട്
3218.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയിഡഡ്
വിദ്യാലയങ്ങളെ
സഹായിക്കുന്നതിന്
വേണ്ടി സര്‍ക്കാര്‍
പ്രഖ്യാപിച്ച ചലഞ്ച്
ഫണ്ട് വഴി എത്ര
വിദ്യാലയങ്ങള്‍ക്കാണ്
തുക
അനുവദിച്ചിട്ടുള്ളതെന്നും
ഏതെല്ലാം സ്കൂളുകളെയാണ്
ഇതിനായി
തെരഞ്ഞെടുത്തതെന്നും
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയിലെ ഏതെല്ലാം
വിദ്യാലയങ്ങള്‍ക്കാണ്
പ്രസ്തുത ഫണ്ട്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ സ്കൂളുകള്‍ക്ക്
അനുവദിച്ചിട്ടുള്ള തുക
3219.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ടിട്ടുള്ള
സര്‍ക്കാര്‍
ഹൈസ്ക്കൂള്-ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ 2017-18,
2018-19 നാളിതുവരെയുള്ള
അദ്ധ്യയന വര്‍ഷം
സര്‍ക്കാരിന്റെ വിവിധ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും പദ്ധതികള്‍
ഏതൊക്കെയെന്നും
അനുവദിച്ചിട്ടുള്ള
തുകയില്‍ എത്രമാത്രം
വിനിയോഗിച്ചിട്ടുണ്ട്
എന്നുള്ളതിന്റെ
വിശദാംശങ്ങള്‍
സ്കൂളുകള്‍ തിരിച്ച്
ലഭ്യമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ സ്കൂളുകളിലെ
അടിസ്ഥാന സൗകര്യ വികസനം
3220.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യ വികസനത്തിനായി
കിഫ്ബിയില്‍ നിന്നും 3
കോടി രൂപ അനുവദിച്ച
മാനന്തവാടി മണ്ഡലത്തിലെ
സ്കൂളുകള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
സ്കൂളുകളില്‍ ഇതുമായി
ബന്ധപ്പെട്ട പ്രവൃത്തി
ഏത് ഘട്ടത്തിലാണ് ;
(സി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനായി
എത്ര വര്‍ഷം വേണമെന്ന്
വ്യക്തമാക്കുമോ?
മലയിന്‍കീഴ്
ഹൈസ്കൂളില്‍ കലാ-കായിക
സാംസ്കാരിക പാര്‍ക്ക്
3221.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
കാട്ടാക്കട മണ്ഡലത്തിലെ
മലയിന്‍കീഴില്‍
ഹൈസ്കൂളുകള്‍
കേന്ദ്രീകരിച്ച്
കലാ-കായിക സാംസ്കാരിക
പാര്‍ക്ക്
സ്ഥാപിക്കുമെന്ന ബഹു.
മുഖ്യമന്ത്രിയുടെ
പ്രഖ്യാപനം സംബന്ധിച്ച
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിദ്യാലയങ്ങളെ
മാലിന്യ
മുക്തമാക്കുന്നതിനുള്ള പദ്ധതി
3222.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളെ
മാലിന്യ
മുക്തമാക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പൊതു
വിദ്യാഭ്യാസ രംഗത്ത്
ഏറെ ദൂരം മുന്നോട്ടു
പോയ ഈ സർക്കാരിന്
അടുത്ത ഘട്ടത്തില്‍
സ്കൂളുകള്‍ പൂര്‍ണമായും
മാലിന്യ
വിമുക്തമാക്കുന്നതിനുള്ള
പദ്ധതികള്‍
നടപ്പിലാക്കുവാൻ
സാധിക്കുമോയെന്നു്
വ്യക്തമാക്കാമോ?
പറങ്കിമൂച്ചിക്കല്‍,
കരേക്കാട്,ചുനൂര്‍(പൊന്മള
)എന്നീ ഗവഃ എല്‍.പി.
സ്കൂളുകളുടെ അപേക്ഷ
3223.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകള്‍ക്കായുളള
അടിസ്ഥാന സൗകര്യ വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കെട്ടിടം
നിര്‍മ്മിക്കണമെന്ന
അപേക്ഷയുമായി
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
പറങ്കിമൂച്ചിക്കല്‍,
കരേക്കാട്,ചുനൂര്‍(പൊന്മള
)എന്നീ ഗവഃ എല്‍.പി.
സ്കൂളുകളുടെ അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;പ്രസ്തുത
വിഷയത്തില്‍ ഡി.പി.ഐ
സ്വീകരിച്ച നടപടികള്‍
എന്തെന്ന്അറിയിക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷകളിന്മേല്
പൊതുവിദ്യാഭ്യാസ
വകുപ്പ് സ്വീകരിച്ച
നടപടികളുടെ വിശദമായ
വിവരം
ലഭ്യമാക്കുമോ;ഇതുമായി
ബന്ധപ്പെട്ട ഫയലിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഈ
വര്‍ഷത്തെ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത കെട്ടിടം
നിര്‍മ്മിക്കുവാനുളള
അനുമതി ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ദുരന്ത
നിവാരണം, ട്രാഫിക്
നിയമങ്ങള്‍, പ്രഥമ ശുശ്രൂഷ
എന്നിവ പാഠ്യപദ്ധതിയില്‍
3224.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിരത്തുകളില്‍
ഉണ്ടാകുന്ന
അപകടങ്ങളില്‍
ഭൂരിഭാഗവും ട്രാഫിക്
നിയമങ്ങള്‍
പാലിക്കാത്തത്
കൊണ്ടുള്ളതാണെന്നതിനാല്
പ്ലസ് ടു തലം വരെയുള്ള
വിദ്യാര്‍ത്ഥികളുടെ
പാഠ്യപദ്ധതിയില്‍
ദുരന്ത നിവാരണം,
ട്രാഫിക് നിയമങ്ങള്‍,
പ്രഥമ ശുശ്രൂഷ എന്നിവ
സംബന്ധിച്ച
പാഠഭാഗങ്ങള്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ദുരന്തനിവാരണത്തെക്കുറിച്ചും
ട്രാഫിക് നിയമങ്ങള്‍
പാലിക്കുന്നതിനെക്കുറിച്ചും
പ്രഥമശുശ്രൂഷ
നല്‍കുന്നതിനെക്കുറിച്ചും
വിദ്യാര്‍ത്ഥികളില്‍
അവബോധം
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പ്രീ
സ്കൂള്‍ വിദ്യാഭ്യാസം ഒരു
കുടക്കീഴില്
3225.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീ
സ്കൂള്‍ വിദ്യാഭ്യാസം
ഇനി ഒരു കുടക്കീഴില്
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
അംഗന്‍വാടികളെ
പ്രീ സ്കൂളുമായി
ബന്ധിപ്പിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ആയതിനുവേണ്ടി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ സഹായം
ഉറപ്പിക്കാന്‍ നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ;വ്യക്തമാക്കാമോ
(സി)
ഭൗതിക
സാഹചര്യങ്ങളുള്ള എത്ര
സ്കൂളുകളെയാണ് ആദ്യ
ഘട്ടത്തില്‍
പദ്ധതിക്കായി
തിരഞ്ഞെടുക്കുക എന്ന്
വ്യക്തമാക്കാമോ;ഈ
പദ്ധതിയുടെ നടത്തിപ്പ്
ചുമതല ആര്‍ക്കാണെന്ന്
അറിയിക്കാമോ?
പ്രീ
സ്കൂള്‍ അധ്യാപകര്‍ക്കു
പരിശീലനം
3226.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീ
സ്കൂള്‍ അധ്യാപകരായി
വിവിധ വിദ്യാലയങ്ങളില്‍
നിയമിതരായ
അധ്യാപകര്‍ക്ക്
പരിശീലനം നല്കാന്
പൊതുവിദ്യാഭ്യാസവകുപ്പ്
ആലോചിച്ചിട്ടുണ്ടോ;എങ്കില്‍
സ്കൂള്‍ പി.ടി.എ കള്‍
നടത്തുന്നതും
സര്‍ക്കാര്‍
അംഗീകാരമില്ലാത്തതുമായ
പ്രീ സ്കൂള്‍
ടീച്ചര്‍മാരെ
പരിശീലനത്തിന്
പരിഗണിക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ മാനവ
വിഭവശേഷി
മന്ത്രാലയത്തിന്റെ
അംഗീകാരത്തോടെ
പ്രവര്‍ത്തിക്കുന്ന
ജനശിക്ഷന്‍ സംസ്ഥാനില്‍
നിന്നും പ്രീ പ്രൈമറി
ആന്റ് ഏര്‍ളി ചൈല്‍ഡ്
ഹുഡ് എഡ്യുക്കേഷന്‍
സര്‍ട്ടിഫിക്കറ്റ്
കോഴ്സ് പാസായവരെ
ഔദ്യോഗിക പരിശീലന
പരിപാടികളില്‍ നിന്നും
മാറ്റിനിര്‍ത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇവരെയും
പരിശീലനപരിപാടികളില്‍
പങ്കെടുപ്പിക്കുന്നതിനും
അംഗീകാരം
നല്‍കുന്നതിനും നടപടി
കൈക്കൊളളുമോ?
ഹയര്‍സെക്കണ്ടറിയായി
ഉയര്‍ത്തിയ ഹൈസ്കൂളുകള്‍
3227.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-2017
അദ്ധ്യയന വര്‍ഷത്തില്‍
എത്ര ഹൈസ്കൂളുകള്‍
ഹയര്‍ സെക്കണ്ടറിയായി
ഉയര്‍ത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ 31.07.2014
ലെ 143/2014 നമ്പര്‍
സര്‍ക്കാര്‍ ഉത്തരവില്‍
നിഷ്കര്‍ഷിച്ചിരിക്കുന്ന
വ്യവസ്ഥകള്‍ പ്രകാരമാണോ
2016-2017 ആദ്ധ്യയന
വര്‍ഷം മലപ്പുറം
ജില്ലയിലെ വളാഞ്ചേരി
ഗേള്‍സ് ഹൈസ്കൂളിന്
ഹയര്‍ സെക്കണ്ടറി
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
എച്ച്.എസ്.എ
ഫിസിക്കല്‍ സയന്‍സ്
പരീക്ഷയുടെ യോഗ്യത
3228.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
നടത്തിയ എച്ച്.എസ്.എ
ഫിസിക്കല്‍
സയന്‍സ്-2018
പരീക്ഷയുടെ യോഗ്യത
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഫിസിക്സില്‍
ബിരുദം നേടിയവര്‍ക്ക് ഈ
തസ്തികയ്ക്ക്
കെമിസ്ട്രി ഉപവിഷയം
ആയി
പഠിച്ചിരിക്കണമെന്ന്
വിജ്ഞാപനത്തില്‍
വ്യക്തമാക്കിയിരുന്നോ;
(സി)
പ്രസ്തുത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പ്രധാന
അദ്ധ്യാപകരായി ഉദ്യോഗക്കയറ്റം
3229.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ ഏത്
കാലയളവില്‍
എച്ച്.എസ്സ്.എ. യായി
ജോലിയില്‍ പ്രവേശിച്ച
അദ്ധ്യാപകരെയാണ് പ്രധാന
അദ്ധ്യാപകരായി
ഉദ്യോഗക്കയറ്റം നല്കി
നിയമിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അവസാനമായി
ഉദ്യോഗക്കയറ്റം നല്കി
പ്രധാന അദ്ധ്യാപകരായി
നിയമിച്ചിട്ടുള്ളവര്‍
എച്ച്.എസ്.എ. മുന്‍ഗണന
ലിസ്റ്റിലെ
എത്രാമതുള്ളയാളാണ്
എന്ന് വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഹൈസ്കൂള്‍
ഹെഡ്മാസ്റ്റര്
തസ്തികയില്‍ എത്ര ഒഴിവ്
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ?
എച്ച്.എസ്.എസ്.ടി കോമേഴ്സ്
(ജൂനിയര്‍)തസ്തിക
3230.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
-ല്‍ അധിക ബാച്ച്
അനുവദിച്ചതും മതിയായ
വിദ്യാര്‍ത്ഥികള്‍
ഉള്ളതുമായ ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ 259
എച്ച്.എസ്.എസ്.ടി
തസ്തികകള്‍
സൃഷ്ടിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഓരോ
വിഷയത്തിനും എത്ര
തസ്തിക വീതമാണ്
സൃഷ്ടിച്ചിരിക്കുന്നത്;
വിശദമാക്കുമോ;
(സി)
എച്ച്.എസ്.എസ്.ടി
കോമേഴ്സ് (ജൂനിയര്‍)
വിഷയത്തിന് തസ്തിക
അനുവദിച്ചിട്ടുണ്ടോ; ഈ
തസ്തികയിലേക്ക്
538/2014 SSVII എന്ന
റാങ്ക് ലിസ്റ്റില്‍
നിന്നും
ഉദ്യോഗാര്‍ത്ഥികളെ
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
എച്ച്.എസ്.എസ്.ടി
കോമേഴ്സ് (ജൂനിയര്‍)
അദ്ധ്യാപകരുടെ ഒഴിവുകള്‍
3231.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
30.6.2017
ല്‍ നിലവിലുണ്ടായിരുന്ന
എച്ച്.എസ്.എസ്.ടി
കോമേഴ്സ് (ജൂനിയര്‍)
അദ്ധ്യാപകരുടെ
ഒഴിവുകള്‍ പി.എസ്.സി.
ക്ക്റിപ്പോര്ട്ട്
ചെയ്യണമെന്നും ഈ
പ്രക്രിയകള്‍ രണ്ട്
മാസത്തിനുളളില്‍
പൂര്‍ത്തീയാക്കണമെന്നും
എറണാകുളം ട്രിബ്യൂണല്‍
കോടതി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇതിന്മേല് എന്ത്
നടപടി സ്വീകരിച്ചു
ഏന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
കാറ്റഗറി നമ്പര്‍
459/2010 റാങ്ക്
ലിസ്റ്റിലുളളവരെ
ഹിയറിംഗിന്
വിളിച്ചിരുന്നുവോ;
ഹിയറിംഗ്
നടത്തിയതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു;
ഇതിന്മേല്
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
എച്ച്.എസ്.എസ്.ടി.
ഇംഗ്ലീഷ് ജൂനിയര്‍ തസ്തിക
3232.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
വിഭാഗത്തില്‍
എച്ച്.എസ്.എസ്.ടി.
ഇംഗ്ലീഷ് ജൂനിയര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഇതിനോടകം
പി.എസ്.സി. യില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
എച്ച്.എസ്.എസ്.ടി.
ഇംഗ്ലീഷ് ജൂനിയര്‍
തസ്തികയില്‍
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളില്‍ എത്ര
ഒഴിവുകള്‍ നേരിട്ടുള്ള
നിയമത്തിനായി മാറ്റി
വച്ചിട്ടുണ്ട്;
(സി)
മറ്റ്
നിയമനങ്ങള്‍ക്കായി
മാറ്റി വച്ച ഒഴിവുകള്‍
എത്രയാണ്; വിശദാംശം
ലഭ്യമാക്കുമോ?
സര്‍വീസ്
ബുക്ക് വെരിഫിക്കേഷന്
3233.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ശ്രീനാരായണ ഹയര്‍
സെക്കണ്ടറി സ്കൂളിലെ
ഇംഗ്ലീഷ് അദ്ധ്യാപികയായ
ശ്രീമതി.മഞ്ചു.എം.മദനന്റെ
സര്‍വീസ് ബുക്ക്
വെരിഫിക്കേഷനായി
തിരുവനന്തപുരം
റീജിയണല്‍
ഹയര്‍സെക്കണ്ടറി
ഡയറക്ടറേറ്റില്‍ എന്ന്
ലഭിച്ചുവെന്നും
വെരിഫിക്കേഷന് കഴിഞ്ഞ്
ആയത് എന്ന് മടക്കി
നല്കി എന്നും
വ്യക്തമാക്കുമോ;
(ബി)
വെരിഫിക്കേഷന്
കാലതാമസം
നേരിട്ടിരുന്നോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
ഇതിന്മേല് സ്വീകരിച്ച
ദൈനംദിന നടപടിക്രമം
(കോഴ്സ് ഓഫ് ആക്ഷന്‍)
സംബന്ധിച്ച രേഖകള്‍
ലഭ്യമാക്കുമോ;
(സി)
സര്‍വ്വീസ്
ബുക്കിലെ എന്‍ട്രികളുടെ
കൃത്യത
ഉറപ്പുവരുത്താതെയാണ്
റീജിയണല്‍ ഡെപ്യൂട്ടി
ഡയറക്ടര്‍ ഒപ്പ്
രേഖപ്പെടുത്തി
മടക്കിയതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മേല്വിഷയവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
തിരുവനന്തപുരം
റീജിയണല്‍ ഹയര്‍
സെക്കണ്ടറി
ഡയറക്ടറേറ്റില്‍
ഫയലുകള്‍,
അദ്ധ്യാപകരുടെ
സര്‍വ്വീസ് ബുക്ക്,
ലീവ് അപേക്ഷകള്‍ എന്നിവ
കൈകാര്യം
ചെയ്യുന്നതില്‍
അനാവശ്യമായ കാലതാമസം
നേരിടുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
തിരുവനന്തപുരം
റീജിയണല്‍ ഹയര്‍
സെക്കണ്ടറി
ഡയറക്ടറേറ്റിലെ നിലവിലെ
സ്റ്റാഫ് പാറ്റേണ്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ;
ഇക്കാര്യത്തില്‍
അപര്യാപ്തത
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോന്നി
മാങ്കോട് എച്ച്.എസ്.എസ്.
കെട്ടിട നിര്‍മ്മാണം
3234.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തിലുള്ള
മാങ്കോട്
എച്ച്.എസ്.എസ്.കെട്ടിട
നിര്‍മ്മാണത്തിന്
അഞ്ച്കോടി രൂപ
അനുവദിക്കുന്നതിലേയ്ക്കായി
എം.എല്‍.എ. ബഹു.
മന്ത്രീക്ക് നല്കിയ
കത്തു പ്രകാരം
പൊതുമരാമത്ത് വകുപ്പ്
365 ലക്ഷം രൂപയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുകയും, ആയതു
ഡി.പി.എെ -ലും
തുടര്‍ന്ന് ഹയര്‍
സെക്കന്ററി
ഡയറക്ടര്‍ക്കും
നല്‍കിയിരുന്നു.ആയതിന്മേല്
എന്തെങ്കിലും തുടര്‍
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ എന്തല്ലാമാണ്;
ഇല്ലെങ്കില്‍ എന്തു
കൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ബജറ്റ് വിഹിതം
പരിമിതമായതു കൊണ്ട്
ഉള്‍പ്പെടുത്താതിരുന്ന
പ്രസ്തുത പ്രവൃത്തി ഈ
വര്‍ഷം
ഉള്‍പ്പെടുത്തുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കാമോ?
വേങ്ങര
വലിയോറ സര്‍ക്കാര്‍ യു. പി.
സ്കൂളില്‍ ഓട്ടിസം സെന്റര്‍
3235.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
സാമ്പത്തിക സഹായത്താല്‍
വേങ്ങര വലിയോറ
സര്‍ക്കാര്‍
യു.പി.സ്കൂളില്‍
ഓട്ടിസം സെന്ററിനായി
പുതിയ ഒരു കെട്ടിടം
പണികഴിപ്പിച്ചിട്ടുണ്ടോ;ആയത്
എന്ന് മുതല്‍
പ്രവര്‍ത്തനമാരംഭിച്ചുവെന്നും
ആയതിലേക്ക് ആവശ്യമായ
ജീവനക്കാരുടെ നിയമനം
പൂര്‍ത്തിയായിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഓട്ടിസം സെന്ററിന്
ആവശ്യമായ
ഫര്‍ണ്ണീച്ചറുകളും
മറ്റു ഉപകരണങ്ങളും
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഇത്
എന്നത്തേക്ക്
ലഭ്യമാകുമെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ഓട്ടിസം സെന്റര്‍
അടിയന്തരമായി
പ്രവര്‍ത്തനമാരംഭിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
സ്കൂള്‍
കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
3236.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയശേഷം
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
എല്ലാ സ്ക്കൂള്
കെട്ടിടങ്ങളുടെയും
സുരക്ഷ സമഗ്രമായി
അവലോകനം ചെയ്യുന്നതിനും
സുരക്ഷ ഉറപ്പ്
വരുത്തുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
താമരശ്ശേരി
പരപ്പന്‍ പൊയിലില്‍
രാരോത്ത് സര്‍ക്കാര്‍
ഹയര്‍ സെക്കന്ററി
സ്കൂള്‍കെട്ടിടം
മഴയില്‍ തകര്‍ന്നത്
സംബന്ധിച്ച് അന്വേഷണം
നടത്തിയോ;
(സി)
ഈ
സ്കൂള്‍ കെട്ടിടത്തിന്
ഫിറ്റനസ്
സര്‍ട്ടിഫിക്കറ്റ്
ഉണ്ടായിരുന്നോ;
ഇല്ലെങ്കില്‍ ഫിറ്റനസ്
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാത്ത
കെട്ടിടത്തില്‍
ക്ലാസ്സുകള്‍
നടത്തുന്നതിനുള്ള
തീരുമാനം എപ്രകാരമാണ്
കൈകൊണ്ടത് എന്ന്
അറിയിക്കുമോ;
മൊറയൂര്‍
അരിമ്പ്ര ജി.എം.യു.പി.സ്കൂള്‍
3237.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ മൊറയൂര്‍
അരിമ്പ്ര
ജി.എം.യു.പി.സ്കൂള്‍
കളിസ്ഥലത്തിനുവേണ്ടി
സ്ഥലം അക്വയര്‍
ചെയ്യുന്ന നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കാമോ;
(ബി)
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ ഓഫീസിലെ
W1-41844/2018,
സര്‍ക്കാരിലുള്ള
M1-198/18 എന്നീ
നമ്പര്‍ ഫയലുകളില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
മൊറയൂര്‍
അരിമ്പ്ര
ജി.എം.യു.പി.സ്കൂള്‍
കളിസ്ഥലത്തിനായി ഭൂമി
ഏറ്റെടുക്കുന്നതിനുളള
സത്വര നടപടികള്‍
സ്വീകരിക്കുമോ?
തടഞ്ഞുവെച്ച
ശമ്പളം നൽകുവാൻ നടപടി
3238.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006
മുതല്‍ യഥാക്രമം
ലിറ്റില്‍ ഫ്ളവര്‍
എല്‍.പി.എസ്.
അയ്യമ്പാറ, സെന്റ്
തോമസ് എല്‍.പി.എസ്
മംഗളഗിരി
എന്നിവിടങ്ങളില്‍
എല്‍.പി.എസ്.എ ആയി
നിയമനം ലഭിച്ച് ശമ്പളം
വാങ്ങി വന്നവരുമായ
ലിന്റാ തോമസ്, ലിനീറ്റാ
തോമസ് എന്നിവരുടെ
ശമ്പളം തടഞ്ഞുകൊണ്ടുള്ള
ഉത്തരവിനെതിരെ
സമര്‍പ്പിച്ച
പരാതിയില്‍ ഡി.പി.ഐ.
ഹീയറിംഗ് നടത്തി
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡി.പി.ഐ
ഓഫീസിലെ നമ്പര്‍
17392/എഫ്5/2015
ഫയലില്‍ ഉത്തരവ്
പുറപ്പെടുവിക്കാനുണ്ടാകുന്ന
കാരണം വ്യക്തമാക്കാമോ;
ഇത് സംബന്ധിച്ച്
ഉത്തരവ്
പുറപ്പെടുവിച്ചതിന്റെ
കോപ്പി ലഭ്യമാക്കാമോ;
(സി)
ഇവർക്ക്
2011 ഓഗസ്റ്റ് മുതല്‍
2015 ജനുവരി വരെയുള്ള
പൂര്‍ണ്ണ ശമ്പളം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; 2006
മുതലുള്ള
ഇന്‍ക്രിമെന്റും
ഗ്രേഡും പേ-റിവിഷനും
പൂര്‍ണ്ണമായി
ലഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
യു.പി.
സ്കൂള്‍ അദ്ധ്യാപക നിയമനം
3239.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
14 ജില്ലകളിലും യു.പി.
സ്കൂള്‍ അദ്ധ്യാപകരെ
നിയമിക്കുന്നതിനുവേണ്ടി
ഷോര്‍ട്ട് ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ഉദ്യോഗത്തിന് നിയമനം
ലഭിക്കുന്നതിനുള്ള
അടിസ്ഥാനയോഗ്യത
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
വിഞ്ജാപനത്തില്‍
കെ.ടെറ്റ് യോഗ്യതയായി
പ്രഖ്യാപിച്ചിരുന്നുവോ;
വിശദീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
കോടതിയില്‍ വ്യവഹാരം
നിലനില്‍ക്കുന്നുണ്ടോ;എങ്കില്‍
കേസിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വിശദീകരിക്കുമോ;
(ഡി)
എത്രയുംവേഗം
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ച്
നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
വി.എച്ച്.എസ്.ഇ.
യില്‍ ലാബ് അസിസ്റ്റന്റ്
നിയമനം
T 3240.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 147/2014
പ്രകാരം പി.എസ്.സി.
2017 ജൂണില്‍
പ്രസിദ്ധപ്പെടുത്തിയ
വി.എച്ച്.എസ്.ഇ. ലാബ്
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ
ഒരാള്‍ക്കുപോലും നിയമനം
നടത്തിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടണ്ടോ;
(ബി)
സര്‍ക്കാര്‍
ആരംഭിക്കാന്‍ പോകുന്ന
പുതിയ നൈപുണ്യ വികസന
കോഴ്സുകളില്‍ ആവശ്യമായ
ലാബ് അസിസ്റ്റന്റുമാരെ
ഈ റാങ്ക് ലിസ്റ്റില്‍
നിന്നും നിയമിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ?
ഹയര്‍
സെക്കന്ററി അദ്ധ്യാപകരുടെ
സ്ഥലം മാറ്റം
3241.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
അദ്ധ്യാപകരുടെ നിയമനം
സ്റ്റേറ്റ്
അടിസ്ഥാനത്തിലും സ്ഥലം
മാറ്റത്തിനുളള
മാനദണ്ഡത്തില്‍
പ്രയോറിറ്റി,
കംപാഷണേറ്റ് എന്നീ
വിഭാഗത്തില്‍
ജില്ലാതലത്തില്‍
നിശ്ചിത
ശതമാനത്തിലാക്കിയ
തെറ്റായ ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് തിരുത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ന്യൂനത
പരിഹരിക്കുന്നതിനായി
സുപ്രീം കോടതിയില്‍
ഏതെങ്കിലും കേസ്
നിലവില്‍
നല്‍കിയിട്ടുണ്ടോ;
(സി)
മലബാര്‍
മേഖലകളില്‍ മതിയായ
സര്‍വീസ് ചെയ്തിട്ടുള്ള
തെക്കന്‍ ജില്ലകളിലെ
അദ്ധ്യാപകരെ മലബാര്‍
മേഖലകളില്‍ തന്നെ
തിരികെ
നിയമിച്ചിട്ടുണ്ടോ;
(ഡി)
പ്രയോറിറ്റി,
കംപാഷണേറ്റ് എന്നീ
വിഭാഗങ്ങളില്‍പ്പെട്ട
അദ്ധ്യാപകര്‍ക്ക്
ജില്ലാടിസ്ഥാനത്തില്‍
തീരുമാനിക്കുന്നതിന്
പകരം സംസ്ഥാന
അടിസ്ഥാനത്തില്‍ ഒഴിവ്
കണക്കാക്കുമോ;
(ഇ)
അദ്ധ്യാപകരുടെ
സ്ഥലം മാറ്റം നിശ്ചിത
സമയത്തിന് നടത്തുമെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത് മാസം
നടത്തുമെന്ന്
വ്യക്തമാക്കാമോ?
എയ്ഡഡ്
സ്കൂളിലെ ടീച്ചര്‍മാരുടെ
എണ്ണം
3242.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
എയ്ഡഡ് വിദ്യാഭ്യാസ
രംഗത്ത് എത്ര
ടീച്ചര്മാര്
ജോലിനോക്കി
വരുന്നുണ്ട്; ഇതില്‍
എല്‍. പി., യു. പി.,
ഹൈസ്കൂള്‍, ഹയര്‍
സെക്കണ്ടറി എന്നീ
സ്കൂളുകളിലെ
ടീച്ചര്‍മാരുടെ എണ്ണം
പ്രത്യേകം
വ്യക്തമാക്കുമോ ?
കിടങ്ങയം
എ.എം.എല്‍.പി സ്കൂളിലെ
റിട്ടയര്‍മെന്റ് വേക്കന്‍സി
3243.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മഞ്ചേരി
ഉപജില്ല
പരിധിയില്‍പെട്ട
കിടങ്ങയം എ.എം.എല്‍.പി
സ്കൂളില്‍
റിട്ടയര്‍മെന്റ്
വേക്കന്‍സിയില്‍ 2016
ജൂണ്‍ 1 മുതല്‍
നിയമിക്കപ്പെട്ട
മുഅ്മിന.സി.എച്ച്. എന്ന
സഹാധ്യാപികയുടെ
നിയമനാംഗീകാരവുമായി
ബന്ധപ്പെട്ട് B1/227/17
നമ്പര്‍ ഫയലില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ ;
(ബി)
ഹൈക്കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
അധ്യാപികയുടെ അപ്പീല്‍
ഹര്‍ജിയില്‍
തീര്പ്പുകല്പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
അധ്യാപികക്ക്
നിയമനാംഗീകാരം
നല്കുന്നതില്
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
മുഅ്മിനയുടെ നിയമനം
അംഗീകരിക്കുവാന്‍
ബന്ധപ്പെട്ട
ഓഫീസര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
റിസോഴ്സ്
ടീച്ചര്‍മാരുടെ നിയമന രീതി
3244.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സ്കൂളുകളില്‍
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനപരിശീലനങ്ങള്‍
നല്‍കുന്നതിനായി
നിയോഗിച്ചിരിക്കുന്ന
റിസോഴ്സ്
ടീച്ചര്‍മാരുടെ നിയമന
രീതിയും മാനദണ്ഡങ്ങളും
വിശദമാക്കാമോ;
(ബി)
ടി
അദ്ധ്യാപകര്‍ക്ക്
ഡ്യൂട്ടി
വിന്യസിക്കുന്നത് ഏതു
മാനദണ്ഡം
പ്രകാരമാണെന്ന്
വിശദമാക്കാമോ;
(സി)
ടി
അദ്ധ്യാപകരുടെ പരിശീലനം
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
തുടർച്ചയായി ലഭിക്കാത്ത
രീതിയിലാണ് ഡ്യൂട്ടി
വിന്യസിച്ചിരിക്കുന്നതെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അതു പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അണ്‍എക്കണോമിക്
എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക
നിയമനം
3245.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയ്ഡഡ് സ്കൂളുകളില്‍
ഏത് തീയതിക്ക് മുമ്പ്
നിയമനം നേടിയ
അദ്ധ്യാപകര്‍ക്കാണ്
അദ്ധ്യാപക പാക്കേജ്
പ്രകാരം സംരക്ഷണം
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(ബി)
അദ്ധ്യാപക
പാക്കേജ് നിലവില്‍
വന്നതിനുശേഷം
തസ്തികയില്ലാതെ പുറത്തു
പോയവര്‍ക്ക് പുനര്‍
നിയമനം
നല്കുന്നതെങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(സി)
100
വര്‍ഷത്തിലേറെ
പഴക്കമുള്ളതും 3
കിലോമീറ്റര്‍
ചുറ്റളവില്‍ വേറെ
പ്രെെമറി, ഹെെസ്കൂള്
ഇല്ലാതത്തുമായ
പ്രദേശത്ത്
പ്രവര്‍ത്തിക്കുന്നതും
പിന്നാക്ക
വിഭാഗങ്ങളില്‍
ഉള്‍പ്പെടുന്ന
നിര്‍ദ്ധന കുട്ടികള്‍
പഠനം നടത്തുന്നതുമായ
എയ്ഡഡ് സ്കൂളുകളില്‍
ഒന്നില്‍ കൂടുതല്‍
അധ്യാപക തസ്തികകളില്‍
റിട്ടയര്‍മെന്റ്
ഒഴിവുണ്ടായിട്ടും
സ്കൂള്‍ അണ്എക്ണോമിക്
ആണെന്ന കാരണത്താല്‍ ഒരു
തസ്തികയ്ക്ക് പോലും
അംഗീകാരം നല്‍കാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്തരത്തിലുള്ള എത്ര
സ്കൂളുകളുടെ
അംഗീകാരത്തിനുള്ള
അപേക്ഷ
നിരസിച്ചിട്ടുണ്ട്;
പ്രസ്തുത സ്കൂളുകളില്‍
ഒന്നില്‍ കൂടുതല്‍
അധ്യാപക തസ്തികകള്‍
ഒഴിവ് വരുമ്പോള്‍
കുട്ടികളുടെ എണ്ണത്തിന്
ആനുപാതികമായി
തസ്തികയ്ക്ക് അംഗീകാരം
നല്‍കുന്നതിന് ആവശ്യമായ
ഉത്തരവുകള്‍
നല്‍കുന്നകാര്യം
പരിഗണിക്കുമോ;
(ഡി)
കേന്ദ്ര-വിദ്യാഭ്യാസ
അവകാശ നിയമപ്രകാരം
കുട്ടികള്‍ക്ക്
പഠനത്തിനായി എന്തെല്ലാം
സൗകര്യങ്ങളാണ്
ചെയ്തുകൊടുക്കേണ്ടത്;
പ്രസ്തുത നിയമപ്രകാരം
ഏറ്റവും കുറഞ്ഞത് എത്ര
വിദ്യാര്‍ത്ഥികള്‍ ഉള്ള
സ്കൂളുകള്‍ക്കാണു
അധ്യാപക തസ്തികയ്ക്ക്
അംഗീകാരം നല്‍കേണ്ടത്
വ്യക്തമാക്കുമോ;
(ഇ)
65
ഓളം കുട്ടികള്‍
പഠിക്കുന്ന അണ്
എകണോമിക് സ്കൂളില്‍
എത്ര അദ്ധ്യാപക
തസ്തികകളാണ് പരമാവധി
അനുവദിക്കാവുന്നത്;
എയ്ഡഡ് സ്കൂളുകളില്‍
അദ്ധ്യാപക നിയമനം
നല്‍കുന്നതിനായി
2015-ല്‍
നിശ്ചയിച്ചിരുന്ന
അദ്ധ്യാപക
വിദ്യാര്‍ത്ഥി അനുപാതം
എത്രയാണെന്നറിയിക്കാമോ
?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
3246.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതു
വിദ്യാഭ്യാസത്തിന്റെ
പുരോഗതിക്കായുളള
മിഷന് മോഡ്
പ്രോജക്ട് ആയ
'പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം'
പദ്ധതിയുടെ ഭാഗമായി
നാളിതുവരെ
ആവിഷ്ക്കരിച്ചു
നടപ്പിലാക്കിയ
പ്രവൃത്തികൾ
സംബന്ധിച്ച്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്നവരുടെയും ,
താത്ക്കാലികാടിസ്ഥാനത്തിൽ
ജോലി
ചെയ്യുന്നവരുടെയും
എണ്ണം വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ എത്ര പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
എല്‍.പി.,
യു.പി.സ്കൂള്‍ അസിസ്റ്റന്റ്
തസ്തികയിൽ ഒഴിവുകൾ
3247.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.പി.,
യു.പി.സ്കൂള്‍
അസിസ്റ്റന്റ്
പരീക്ഷകളുടെ
നോട്ടിഫിക്കേഷൻ സമയത്ത്
രണ്ട് തസ്തികകളിലും
എത്ര വേക്കന്‍സികള്‍
വീതമാണ്
കോഴിക്കോട്,മലപ്പുറം,പത്തനംതിട്ട
ജില്ലകളില്‍
റിപ്പോര്‍ട്ട്
ചെയ്തിരുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത ജില്ലകളില്‍
നിലവിലുള്ള
മേല്‍പ്പറഞ്ഞ
തസ്തികകളിലെ ഒഴിവുകൾ
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള സത്വര
നടപടികൾ സ്വീകരിക്കുമോ?
പ്രിന്‍സിപ്പല്‍
നിയമനത്തിന്റെ മാനദണ്ഡങ്ങള്‍
3248.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൈനോരിറ്റി സ്റ്റാറ്റസ്
ഇല്ലാത്ത എയ്ഡഡ് ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍
പ്രിന്‍സിപ്പല്‍
നിയമനത്തിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍
പ്രിന്‍സിപ്പല്‍
നിയമനത്തിനായി അധ്യാപക
നിയമന തീയതിയും
അദ്ധ്യാപക പരിചയ
കാലാവധിയും
സീനിയോരിറ്റിയ്ക്ക്
തുല്യ കാലയളവായി
പരിഗണിക്കുമോ; എങ്കില്‍
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വിശദീകരിക്കുമോ?
ഹയര്‍
സെക്കന്ററി അദ്ധ്യാപക തസ്തിക
3249.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂന്ന്
വ്രഷം മുമ്പ്
സര്‍ക്കാര്‍ അനുവദിച്ച
ഹയര്‍ സെക്കന്ററി
ബാച്ചുകളിലെ അദ്ധ്യാപക
തസ്തിക
സൃഷ്ടക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്;
(ബി)
സര്‍ക്കാര്‍/എയ്ഡഡ്
സ്ക്കൂളുകളില്‍ എത്ര
വീതം തസ്തിക
സൃഷ്ടക്കുന്നതിനുള്ള
നിര്‍ദ്ദേശമാണ്
പരിഗണനയിലുള്ളത്;
വ്യക്തമാക്കാമോ?
യു.പി.
സ്കൂള്‍ അസിസ്റ്റന്റ്
/എല്‍.പി. സ്കൂള്‍
അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്
3250.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.പി. സ്കൂള്‍
അസിസ്റ്റന്റ് (കാറ്റഗറി
നം .386/14), എല്‍.പി.
സ്കൂള്‍ അസിസ്റ്റന്റ്
(കാറ്റഗറി നം.387/14)
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിലെ
സാങ്കേതിക തടസ്സങ്ങള്‍
നീക്കാന്‍ വിദ്യാഭ്യാസ
വകുപ്പ് അടിയന്തിരമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ ?
അദ്ധ്യാപക
തസ്തികയിലെ ഒഴിവുകള്‍
നികത്താന്‍ നടപടി
3251.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
പൊതുവിദ്യാലയങ്ങളില്‍
അദ്ധ്യാപക തസ്തികയില്‍
എത്ര
ഒഴിവുകളുണ്ടെന്നുള്ള
വിവരം സ്കൂള്തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
സി.ബി.എസ്.ഇ.
സ്കൂളുകള്‍ക്ക് സംസ്ഥാന
സര്‍ക്കാരിന്റെ എന്‍.ഒ.സി.
3252.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അംഗീകാരം ലഭിക്കാത്ത
സി.ബി.എസ്.ഇ.
സ്കൂളുകള്‍ക്കും
പുതുതായി പ്രവർത്തനം
ആരംഭിച്ച സ്കൂളുകൾക്കും
സി.ബി.എസ്.ഇ. അംഗീകാരം
ലഭിക്കുന്നതിന് സംസ്ഥാന
സര്‍ക്കാരിന്റെ
എന്‍.ഒ.സി.
നിര്‍ബന്ധമുണ്ടോ;
(ബി)
ഇപ്രകാരം
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ക്ക് ഇനി
മുതല്‍ എന്‍.ഒ.സി.
ആവശ്യമില്ല എന്ന
ഉത്തരവ് കേന്ദ്ര
മാനവശേഷി വികസന
വകുപ്പില്‍ നിന്നോ
സി.ബി.എസ്.ഇ.
അധികൃതരില്‍ നിന്നോ
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ?
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റ്
3253.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഴയ
സ്കീം പ്രകാരം 2005
മാര്‍ച്ചില്‍
ഇരിങ്ങല്ലൂര്‍
ഗവണ്മെന്റ്
ഹൈസ്കൂളില്‍ നിന്നും
പ്രൈവറ്റായി 781224
രജിസ്റ്റര്‍ നമ്പർ -
ല്‍ പരീക്ഷ എഴുതിയ
റഷീദ് എം. സി.
എന്നയാള്‍ക്ക്
ഇതുവരെയും
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റ്
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ടിയാന്റെ
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിന്
കാലതാമസം വരാന്‍
കാരണമെന്താണെന്ന്
വിശദമാക്കാമോ ;
(സി)
പ്രസ്തുത
സര്‍ട്ടിഫിക്കറ്റ്
എപ്പോള്‍
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ ?
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റിലെ
വിവരങ്ങള്‍
മാഞ്ഞുപോകുന്നുവെന്ന പരാതി
3254.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവാരമില്ലാത്ത
അച്ചടി കാരണം 2018-ലെ
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റിലെ
വിവരങ്ങള്‍
മാഞ്ഞുപോകുന്നുവെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രിന്റ്
തെളിയാത്തതോ ഒപ്പോ സീലോ
ഇല്ലാത്തതോ ആയ
സര്‍ട്ടിഫിക്കറ്റുകള്‍
വിദ്യാഭ്യാസ വകുപ്പ്
ശേഖരിച്ച് അപാകതകള്‍
പരിഹരിക്കുവാന്‍
പ്രത്യേക സര്‍ക്കുലര്‍
ഇറക്കിയിരുന്നോ;
ഭൂരിഭാഗം
വിദ്യാലയങ്ങളിലും
ഇത്തരം ഒരു
സര്‍ക്കുലര്‍
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍ട്ടിഫിക്കറ്റ്
അച്ചടിച്ച കമ്പനിയെ
കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്തുവാനും
വിവരങ്ങള്‍ മാഞ്ഞുപോയ
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
പകരം പുതിയത്
നല്കുവാനും സത്വര
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
എല്ലാ
വിഷയങ്ങളിലും എ പ്ലസ്
3255.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകളിലായി പത്താം
ക്ലാസ്സ്, പന്ത്രണ്ടാം
ക്ലാസ്സ് പരീക്ഷയില്‍
എത്ര കുട്ടികള്‍ക്ക്
കഴിഞ്ഞ വര്‍ഷം എല്ലാ
വിഷയങ്ങളിലും എ പ്ലസ്
ലഭ്യമായിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
എല്ലാ
വിഷയങ്ങളിലും എ പ്ലസ്
ലഭിച്ചവരില്‍ എത്ര
ആണ്‍കുട്ടികളും എത്ര
പെണ്‍കുട്ടികളും
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
2017-ലെ
കണക്ക്
അനുസരിച്ച്എത്രയധികം
കുട്ടികള്‍ക്ക് 2018
ല്‍ എ പ്ലസ്സ്
ലഭ്യമായിട്ടുണ്ട്
എന്നറിയിക്കുമോ?
വെളിമണ്ണ
ഗവണ്മെന്റ് സ്കൂള്‍
അപ്ഗ്രേഡേഷന്
3256.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊടുവള്ളി
എ.ഇ.ഒ യുടെ കീഴില്‍
പ്രവര്‍ത്തിച്ചു വരുന്ന
വെളിമണ്ണ ഗവണ്മെന്റ്
എല്‍.പി. സ്കൂള്‍ യു.പി
സ്കൂളായി അപ്ഗ്രേഡ്
ചെയ്തത് ഏതെല്ലാം
വ്യവസ്ഥകളുടെ
അടിസ്ഥാനത്തിലാണ്;
(ബി)
ഈ
വിദ്യാലയം ഹൈസ്കൂള്‍
ആക്കണമെന്ന് ഹൈക്കോടതി
വിധിയുണ്ടോ;എങ്കില്‍
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സ്കൂളിന് ഉള്ള
സ്ഥലത്തിന് ആകെ എത്ര
വിസ്തൃതിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സ്കൂളില്‍ പഠിച്ചിരുന്ന
മുഹമ്മദ് ആസിം എന്ന
കുട്ടിക്ക് തുടര്‍
പഠനത്തിന് പ്രത്യേക
അദ്ധ്യാപകനെ നിയമിച്ച്
പഠനം തുടരാന്‍
എസ്.എസ്.എ മുഖേന പദ്ധതി
തയ്യാറാക്കാന്‍
സാധിക്കുമോ;
വ്യക്തമാക്കാമോ?
ചേര്‍പ്പ്
സി.എന്‍.എല്‍. ഹൈസ്കൂളിലെ
ഗുരുവന്ദന പരിപാടി
3257.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ചേര്‍പ്പ്
സി.എന്‍.എല്‍.
ഹൈസ്കൂളിലെ ഗുരുവന്ദന
പരിപാടിയുടെ ഭാഗമായി
വിദ്യാര്‍ത്ഥികളെ
കൊണ്ട് അദ്ധ്യാപകരുടെ
പാദപൂജ ചെയ്യിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗുരുവന്ദനം
സംബന്ധിച്ച്
26-6-2018ല്‍ പൊതു
വിദ്യാഭ്യാസ വകുപ്പ്
ഡയറക്ടര്‍ സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
പ്രസ്തുത സര്‍ക്കുലറിലെ
നിര്ദ്ദേശമെന്തായിരുന്നു;
(സി)
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
സ്ക്കൂളുകളില്‍
മതചടങ്ങുകള്‍ പാടില്ല
എന്ന നിര്‍ദ്ദേശം
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി ചടങ്ങ്
സംഘടിപ്പിച്ച സ്കൂള്‍
അധികൃതര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
ആറ്റിങ്ങല്‍
ഗവ.ടൗണ്‍ യു.പി.എസ്
3258.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
200
വര്‍ഷത്തോളം പഴക്കമുള്ള
ആറ്റിങ്ങല്‍ ഗവ.ടൗണ്‍
യു.പി.എസ്
വിദ്യാലയത്തിനെ
ഹെറിറ്റേജ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കാന്‍ വകുപ്പ്
തലത്തില്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
3259.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകലിലാണ്
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പദ്ധതി
കൂടുതല്‍
സ്കൂളുകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
പദ്ധതിയില്‍
സ്കൂളുകളെ
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളുടെ ഭൂമി
3260.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളുടെ ഭൂമി
സ്വകാര്യ വ്യക്തികള്‍
കൈയ്യേറുന്നത്
സംബന്ധിച്ച് പരാതികള്‍
നിലവിലുണ്ടോ; ഇതില്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാഭ്യാസ
വകുപ്പും റവന്യു
വകുപ്പും ഭൂമി
സംരക്ഷിക്കുന്നതില്‍
വീഴ്ചവരുത്തുന്ന കാര്യം
പരിശോധിക്കുമോ;
(സി)
ലക്ഷകണക്കിന്
വിലയുളള ഭൂമി
സംരക്ഷിക്കുന്നതില്‍
സ്കൂള്‍ അധികാരികളും
വിദ്യാഭ്യാസ വകുപ്പ്
ഓഫീസര്‍മാരും വേണ്ട
ജാഗ്രത
കാണിക്കുന്നില്ലെന്ന
കാര്യം പരിശോധിച്ച്
വേണ്ട നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുമോ;
(ഡി)
ഓരോ
ജില്ലയിലെയും
കയ്യേറ്റങ്ങള്‍
സംബന്ധിച്ച വ്യക്തമായ
വിവരം ശേഖരിച്ച്
ലഭ്യമാക്കുമോ;
(ഇ)
സ്കൂളുകളുടെ
കൈവശഭൂമിയുടെ
ആധാരങ്ങള്‍
സൂക്ഷിക്കുന്നത് ആരാണ്;
ആധാരങ്ങള്‍ ഉള്ളതും
ഇല്ലാത്തതുമായ എത്ര
സ്കൂളുകൾ വീതം
ഉണ്ടെന്നറിയിക്കാമോ;
(എഫ്)
സര്‍ക്കാര്‍
സ്കൂളുകളുടെ
കെട്ടിടങ്ങളും ഭൂമിയും
മറ്റ് വകുപ്പുകള്‍ക്ക്
നല്കുമ്പോള്
മന്ത്രിസഭ തീരുമാനം
എടുക്കാറുണ്ടോ;
(ജി)
സന്നദ്ധസംഘടനകള്‍,
നോണ്‍ ഗവണ്മെന്റല്
ഓര്‍ഗനൈസേഷനുകള്‍
എന്നിവക്കു സര്‍ക്കാര്‍
സ്കൂള്‍ ഭൂമിയും
കെട്ടിടങ്ങളും
നല്‍കാറുണ്ടോ എന്നും
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കും
മറ്റു സര്‍ക്കാര്‍
ഏജന്‍സികള്‍ക്കും
സർക്കാർ സ്കൂൾ ഭൂമി
നല്‍കാറുണ്ടോ എന്നും
വ്യക്തമാക്കുമോ?
മലയാളത്തിളക്കം
പദ്ധതി
3261.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷരം
അറിഞ്ഞുകൂടാത്ത
കുട്ടികളെ
പഠിപ്പിക്കുന്ന
മലയാളത്തിളക്കം പദ്ധതി
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(ബി)
ഈ
പദ്ധതിക്കായി അധിക സമയം
കണ്ടെത്തണമെന്ന്
നിര്‍ദ്ദേശമെങ്കിലും
ഫലത്തില്‍ സാധാരണ പഠന
സമയത്താണ് പദ്ധതി
നടക്കുന്നതെന്നും
തന്മൂലം മറ്റ്
കുട്ടികളുടെ അദ്ധ്യയന
മണിക്കൂറുകള്‍
നഷ്ടപ്പെടുന്ന സ്ഥിതി
വിശേഷം ഉണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഒരു
സബ് ജില്ലയിലെ അക്ഷരം
അറിയാത്ത കുട്ടികളെ
ഒരുമിച്ചാക്കി
ബി.ആര്.സി.കളില്‍
നിന്നുള്ള അധ്യാപകരെ
വച്ച് പഠിപ്പിക്കുന്നത്
പരിഗണിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
മലയാളത്തിളക്കം
പോലെ ഇംഗ്ലീഷ് വായന /
എഴുത്ത് എന്നിവ
പരിപോഷിക്കുന്നതിനായി
ചെറിയ വാക്കുകളില്‍
തുടങ്ങി
ആവര്‍ത്തിച്ചുറപ്പിച്ച്
സ്പെല്ലിംഗ്, റീഡിംഗ്
എന്നിവ
മെച്ചപ്പെടുത്തുന്നതിന്
വീഡിയോ മൊഡ്യൂളുകള്‍
ഉള്‍പ്പെടുത്തി ഒരു
പദ്ധതി
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?