എക്സൈസ്
എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ
ആധുനീകരിക്കാന്‍ നടപടി
*61.
ശ്രീ.വി.
അബ്ദുറഹിമാന്
,,
റ്റി.വി.രാജേഷ്
,,
എം. നൗഷാദ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
ജനതാല്പര്യബാഹ്യമായ
കാരണങ്ങളാല്‍ മദ്യലഭ്യത
കുറച്ചതിന്റെ ഫലമായി
വ്യാപിച്ച
മയക്കുമരുന്നുപയോഗം
ഇല്ലാതാക്കാനായി
സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
മയക്കുമരുന്നു
കടത്തിന്
അന്താരാഷ്ട്രബന്ധം
ഉണ്ടെന്ന്
വെളിപ്പെട്ടതിനാല്‍
മയക്കുമരുന്നുകടത്ത്
തടയുന്നതിനും ലഹരി
മാഫിയയുടെ
വേരറുക്കുന്നതിനും
എക്സൈസ്
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തെ
ശാക്തീകരിക്കാനും
ആധുനീകരിക്കാനും
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
മറ്റ്
രാജ്യങ്ങളില്‍ നിന്നും
സംസ്ഥാനങ്ങളില്‍
നിന്നുമുളള
മയക്കുമരുന്ന് കടത്ത്,
സ്രോതസ്സില്‍
വച്ചുതന്നെ തടയാന്‍
കേന്ദ്ര
ഏജന്‍സികളുടെയും ഇതര
സംസ്ഥാന
എന്‍ഫോഴ്സ്മെന്റ്
സംവിധാനത്തിന്റെയും
സഹായത്തോടെ ഏകീകരിച്ച
പ്രവര്‍ത്തനം
സാധ്യമാകുന്നുണ്ടോയെന്നറിക്കുമോ?
മദ്യത്തിന്റെ
ലഭ്യതയും ഉപയോഗവും
കുറയ്ക്കാന്‍ നടപടി
*62.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യത്തിന്റെ ലഭ്യതയും
ഉപയോഗവും പടിപടിയായി
കുറയ്ക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഡിസ്റ്റിലറികളും
ബ്രൂവറികളും
അനുവദിക്കുന്നതില്‍
എന്തെങ്കിലും
നിയന്ത്രണം
നിലവിലുണ്ടോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയ ഡിസ്റ്റിലറികളും
ബ്രൂവറികളും
തുടങ്ങുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പാലുൽപാദനത്തില്
സ്വയം പര്യാപ്തത
*63.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഡി.കെ. മുരളി
,,
ജോര്‍ജ് എം. തോമസ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുൽപാദനത്തില്
സ്വയം പര്യാപ്തത
നേടുകയെന്ന
ലക്ഷ്യത്തോടെ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ
ഫലമായി കൈവരിക്കാനായ
നേട്ടം വിശദമാക്കാമോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും മായം
കലര്‍ന്നതും ഗുണനിലവാരം
കുറഞ്ഞതുമായ പാല്
സംസ്ഥാനത്തേക്ക്
നിയന്ത്രണമില്ലാതെ
കൊണ്ടുവരുന്നത്, മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് അധിക
ചെലവില്‍
ക്ഷീരോല്പാദനം
നടത്തുന്ന കര്‍ഷകരെ
പ്രതികൂലമായി
ബാധിക്കാതിരിക്കാനായി
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ക്ഷീര
കര്‍ഷകരെ പ്രസ്തുത
രംഗത്ത് നിന്ന്
പിന്നോട്ടടിപ്പിക്കുന്ന
തരത്തില്‍ മില്‍മ ചില
കാലങ്ങളില്‍ പാല്
സംഭരണത്തിന്
ഏര്‍പ്പെടുത്തുന്ന
നിയന്ത്രണങ്ങള്‍
ഇല്ലാതാക്കുന്നതിനും
ന്യായവിലയ്ക്ക്
കാലിത്തീറ്റ
ലഭ്യമാക്കുന്നതിനും
തീറ്റപ്പുല്‍ കൃഷി
വ്യാപിപ്പിക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കള്ളുചെത്ത്
വ്യവസായം നേരിടുന്ന
പ്രതിസന്ധി
*64.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രതിസന്ധി
നേരിടുന്ന കള്ളുചെത്ത്
വ്യവസായത്തെ
പുനസംഘടിപ്പിക്കുന്നതിനും
വൈവിധ്യവല്‍ക്കരിക്കുന്നതിനും
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
മദ്യനയത്തിന്റെ
ഭാഗമായി സംസ്ഥാനത്ത്
ബാറുകളുടെ ദൂരപരിധി
കുറച്ചപ്പോള്‍
കള്ളുഷാപ്പുകളുടെ
ദൂരപരിധി
കുറച്ചിരുന്നോ;
വ്യക്തമാക്കുമോ;
(സി)
കള്ളുഷാപ്പുകളെ
ദൂരപരിധിയില്‍ നിന്ന്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ടൂറിസവുമായി
ബന്ധപ്പെടുത്തി വികസന
സാധ്യത ഏറെയുള്ള
കള്ളുചെത്ത്
വ്യവസായത്തിന്റെ
അടിസ്ഥാന വികസനത്തിനും
കള്ളുഷാപ്പുകളുടെ
നിര്‍മ്മാണം, കള്ളില്‍
നിന്നുള്ള
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങളുടെ
നിര്‍മ്മാണം
എന്നിവയ്ക്കും കൂടുതല്‍
മുതല്‍മുടക്ക്
നടത്തുമോ;
വ്യക്തമാക്കുമോ?
ശുദ്ധമായ
കുടിവെള്ളം
ലഭ്യമാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
*65.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എ. എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനങ്ങളുടെ
അവകാശമെന്ന നിലയില്‍
ശുദ്ധമായ കുടിവെള്ളം
എല്ലാവര്ക്കും
ലഭ്യമാക്കാന്‍ ജല
അതോറിറ്റി നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ആയതിനായി
കിഫ്ബി വഴി
നടത്തിവരുന്ന പ്രധാന
പദ്ധതികള്‍
ഏതെല്ലാമാണ്;വ്യക്തമാക്കുമോ;
(സി)
ഇതുവരെ
എത്ര ശതമാനം വീടുകളില്‍
പൈപ്പ് വഴി കുടിവെള്ളം
എത്തിക്കാന്‍
സാധ്യമായെന്നതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാണോ;
(ഡി)
എ.ഡി.ബി.
വായ്പ ഉപയോഗിച്ച്
കുടിവെള്ള പദ്ധതികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്ന്
അറിയിക്കാമോ;
(ഇ)
ഇതിന്റെ
ഭാഗമായി ജാലകം എന്ന
ഏജന്‍സിക്ക് ജല
അതോറിറ്റി ഓഫീസുകളില്‍
നിന്ന് വിവരശേഖരണത്തിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ജീവനക്കാരുടെ
എതിര്‍പ്പ്
ഉയര്‍ന്നിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ?
തൊഴിലാളി
സൗഹൃദ അന്തരീക്ഷം
സൃഷ്ടിക്കുന്നതിനുള്ള
നടപടികള്‍
*66.
ശ്രീ.കെ.
ദാസന്
,,
പി.കെ. ശശി
,,
മുരളി പെരുനെല്ലി
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
ഉദാരവല്‍ക്കരണ നയം
തീവ്രമാക്കുന്നതിന്റെ
പരിണിത ഫലമായി
തൊഴിലാളികളുടെ
അവകാശങ്ങളും
ആനുകൂല്യങ്ങളും നിയമ
നിര്‍മ്മാണത്തിലൂടെ
ഇല്ലാതാക്കി
അരക്ഷിതാവസ്ഥ
സൃഷ്ടിക്കുന്ന
സാഹചര്യത്തില്‍,
സംസ്ഥാനത്ത് നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം
തൊഴിലാളി സൗഹൃദ
അന്തരീക്ഷം
സൃഷ്ടിക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
തൊഴില്‍
പ്രശ്നങ്ങള്‍ രമ്യമായി
പരിഹരിക്കുന്നതിന്
വ്യവസായ ബന്ധ സമിതികളെ
ശാക്തീകരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
ചെയ്യാത്ത
ജോലിക്ക് കൂലി
വാങ്ങിക്കുന്ന
ദുഷ്പ്രവണത
അവസാനിപ്പിക്കുമ്പോള്‍
തന്നെ കൂട്ടായ
വിലപേശല്‍
ശക്തിപ്പെടുത്തി
തൊഴിലാളികളുടെ
താല്പര്യം
സംരക്ഷിക്കുന്നതിന്
നടത്തുന്ന ഇടപെടലുകള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(ഡി)
വ്യവസായ
വാണിജ്യ
സ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തുന്നതിന്റെ
ലക്ഷ്യവും പ്രവര്‍ത്തന
പുരോഗതിയും
അറിയിക്കുമോ?
മദ്യനിര്‍മ്മാണ
യൂണിറ്റുകള്‍ക്ക് അനുമതി
*67.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തിന്റെ
ലഭ്യത കുറഞ്ഞതുകൊണ്ട്
മാത്രം ഉപഭോഗം
കുറയുകയില്ലയെന്നും
മറിച്ച് ആവശ്യകത
ഇല്ലാതാക്കുന്നതിലൂടെ
മാത്രമേ ഉപഭോഗം
കുറയുകയുള്ളുവെന്നും
മദ്യനയത്തില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ഈ
നയത്തിന് വിരുദ്ധമായി
സംസ്ഥാനത്തെ
ബ്രൂവറികള്‍ക്കും
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്,
ബോട്ടിലിംഗ്
യൂണിറ്റുകള്‍ക്കും
അനുമതി നല്കുവാന്
ഉണ്ടായ അടിയന്തര
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
2018-ല്‍
ബ്രൂവറികളും
കോമ്പൗണ്ടിംഗ്,
ബ്ലന്റിംഗ്,
ബോട്ടിലിംഗ്
യൂണിറ്റുകളും അനുവദിച്ച
കമ്പനികള്‍ക്ക് ഏത്
മാനദണ്ഡമനുസരിച്ചാണ്
അനുമതി നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവിലുള്ള
ഏതെങ്കിലും
മദ്യനിര്‍മ്മാണ
കമ്പനിയുടെ ഉല്പാദന
ശേഷി വര്‍ദ്ധിപ്പിച്ച്
നല്കുവാന് തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
കമ്പനികള്‍ക്ക് എന്നും
ഉല്പാദനശേഷിയില്
വരുത്തിയ വര്‍ദ്ധനവ്
എത്രയെന്നും
വ്യക്തമാക്കുമോ?
ജല
അതോറിറ്റിയുടെ സാമ്പത്തിക
ശാക്തീകരണം
*68.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ആന്റണി ജോണ്‍
,,
വി. കെ. സി. മമ്മത് കോയ
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
ബുദ്ധിമുട്ടുകള്‍
നേരിടുന്ന ജല
അതോറിറ്റിക്ക് പ്രളയം
സൃഷ്ടിച്ച നാശനഷ്ടം
എത്രയെന്ന്
കണക്കാക്കിയിരുന്നോ;
വിശദാംശം നല്‍കുമോ;
ജലവിതരണം
പുന:സ്ഥാപിക്കാനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഗുണനിലവാരമുള്ള
കുടിവെള്ളം സംസ്ഥാനത്തെ
എല്ലാ
ഭവനങ്ങളിലുമെത്തിക്കുകയെന്ന
ലക്ഷ്യത്തിനായി ജല
അതോറിറ്റിയെ
സാമ്പത്തികമായി
ശാക്തീകരിക്കാന്‍
കൈക്കൊണ്ടുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ജല
അതോറിറ്റി
ശുദ്ധീകരിച്ച് വിതരണം
ചെയ്യുന്ന
വെള്ളത്തിന്റെ
പകുതിയോളം
പാഴാകുന്നുവെന്നും
അതുവഴി 700
കോടിയില്‍പരം രൂപ
പ്രതിവര്‍ഷം
നഷ്ടമുണ്ടാകുന്നുവെന്നുമുള്ള
ആക്ഷേപത്തിന്റെ
നിജസ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ഡി)
പ്രസ്തുത
പ്രശ്ന പരിഹാരത്തിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
ജലസേചന
പദ്ധതികളുടെ അവലോകനം
*69.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
വന്‍കിട, ഇടത്തരം
ജലസേചന പദ്ധതികള്‍
അവലോകനം ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി പ്രത്യേക
സമിതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
സമിതി ഇതിനകം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
സമിതിയുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
എന്നത്തേക്ക്
സമര്‍പ്പിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്ന് അറിയിക്കാമോ?
തോട്ടം
മേഖലയിലെ പ്രതിസന്ധി
*70.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എസ്.രാജേന്ദ്രന്
,,
കാരാട്ട് റസാഖ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നവലിബറല്‍
നയങ്ങളുടെ ഫലമായി
പ്രതിസന്ധി നേരിടുന്ന
തോട്ടം മേഖലയില്‍
തൊഴിലാളികളുടെ
താല്പര്യം പരിഗണിച്ച്
പ്രശ്നങ്ങള്‍
പരിഹരിക്കാനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ; വേതനം
കാലോചിതമായി
പുതുക്കാന്‍ വേണ്ട
നടപടി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
അത്യാവശ്യ
സൗകര്യങ്ങളെങ്കിലുമുള്ള
വീടുകളുടെ അഭാവമാണ്
കൂലിക്കുറവിനോടൊപ്പം
തോട്ടം തൊഴിലാളികള്‍
നേരിടുന്ന പ്രധാന
പ്രശ്നം എന്നതിനാല്‍
ആയത് പരിഹരിക്കാനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
പ്രവര്‍ത്തനം
നിലച്ച തോട്ടങ്ങളിലെ
തൊഴിലാളികള്‍ നേരിടുന്ന
ദുരിതത്തിന് അറുതി
വരുത്താനായി നടത്തുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ?
ക്ഷീരോല്പാദനമേഖലയിലെ
പദ്ധതികൾ
*71.
ശ്രീ.കെ.വി.വിജയദാസ്
,,
കെ.കുഞ്ഞിരാമന്
,,
ജെയിംസ് മാത്യു
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
മേഖലയില്‍ പ്രളയം
സൃഷ്ടിച്ച നഷ്ടം
എത്രയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ക്ഷീരോല്പാദനം മുഖ്യ
തൊഴിലായി
സ്വീകരിച്ചുവരുന്നവരുടെ
നഷ്ടം നികത്താന്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ;
(ബി)
മികച്ച
പാലുല്പാദനത്തിനുള്ള
ദേശീയ പുരസ്കാരം ലഭിച്ച
സംസ്ഥാനത്ത് ആ നേട്ടം
നിലനിര്‍ത്താനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
ഗുണ
നിലവാരം
ഉറപ്പാക്കികൊണ്ട്
കാര്യക്ഷമതയോടെ പാല്
സംഭരണം നടത്തുന്നതിന്
ക്ഷീര സഹകരണ സംഘങ്ങളെ
പ്രാപ്തരാക്കുന്നതിന്
നല്‍കിവരുന്ന സഹായം
എന്തെല്ലാമാണ്;
(ഡി)
ക്ഷീര
കര്‍ഷകര്‍ക്കായി
ആവിഷ്കരിച്ചിട്ടുള്ള
ക്ഷേമ പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
അംബേദ്കര്‍
ഗ്രാമ വികസന പരിപാടി
*72.
ശ്രീ.സി.കൃഷ്ണന്
,,
ആര്. രാജേഷ്
,,
പി. ഉണ്ണി
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണഘടനാപരമായി
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
ക്ഷേമത്തിനായി
ജനസംഖ്യാനുപാതികമായി
ചെലവഴിക്കേണ്ട വിഹിതം
എത്രയെന്നും ഇതിനായി
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകള്‍
വകയിരുത്തിയിരിക്കുന്ന
വിഹിതം എത്രയെന്നും
താരതമ്യം ചെയ്ത്
അറിയിക്കാമോ;
(ബി)
റ്റി.എസ്.പി.,
എസ്.സി.പി.
ഘടകപദ്ധതികള്‍ കേന്ദ്ര
സര്‍ക്കാർ
തുടരുന്നുണ്ടോ;
(സി)
സംസ്ഥാനത്ത്
പട്ടികജാതിക്കാര്‍
തിങ്ങിപ്പാര്‍ക്കുന്ന
പ്രദേശങ്ങളുടെ
വികസനത്തിനായി
ആവിഷ്കരിച്ച അംബേദ്കര്‍
ഗ്രാമ വികസന
പരിപാടിയുടെ പുരോഗതി
അറിയിക്കാമോ;
(ഡി)
പാര്ശ്വവല്കൃതരായ
പട്ടിക ഗോത്ര
വര്‍ഗ്ഗക്കാരെ
സമൂഹത്തിന്റെ പൊതു
ധാരയിലെത്തിക്കാന്‍
കൃത്യമായ വരുമാനം
ഉറപ്പുവരുത്തുന്നതിനായി
ഓരോ കുടുംബത്തിലും
ഒരാള്‍ക്കെങ്കിലും ജോലി
ലഭ്യമാക്കുക എന്ന
ലക്ഷ്യത്തോടെ പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
സാധ്യമാകുമോ എന്ന്
പരിശോധിക്കുമോ?
ലഹരി
ഉപയോഗം നിയന്ത്രിക്കുന്നതിന്
നടപടി
*73.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
,,
മഞ്ഞളാംകുഴി അലി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഞ്ചാവ്,
ഹാഷിഷ് ഓയില്‍ തുടങ്ങിയ
ലഹരി പദാര്‍ത്ഥങ്ങളുടെ
കള്ളക്കടത്തും
വില്പനയും
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ജി.എസ്.ടി.
നിലവില്‍ വന്ന ശേഷം
ചെക്ക് പോസ്റ്റുകളില്‍
പരിശോധന നടക്കാത്തതാണ്
ഇത്തരം
പദാര്‍ത്ഥങ്ങളുടെ
കള്ളക്കടത്ത്
വര്‍ദ്ധിച്ചുവരാന്‍
കാരണം എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
വിവിധ
സോഷ്യല്‍ മീഡിയകള്‍
വഴി ലഹരി
പദാര്‍ത്ഥങ്ങള്‍
വില്പന നടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ;
(ഡി)
ലഹരി
പദാര്‍ത്ഥങ്ങളുടെ
ഉപയോഗം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതിക്കാരുടെ
ക്ഷേമം ഉറപ്പാക്കാന്‍ നടപടി
*74.
ശ്രീ.രാജു
എബ്രഹാം
,,
ബി.സത്യന്
,,
പി.വി. അന്‍വര്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാരുടെ
സാമൂഹ്യ-സാമ്പത്തിക
ക്ഷേമത്തിനായി
ഭവനരഹിതരും
ഭൂരഹിതരുമായവര്‍ക്ക്
ഭൂമിയും വീടും
നല്‍കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
ഇതിനായി
വകയിരുത്തിയിരിക്കുന്ന
തുക എത്രയാണ്;
(ബി)
പട്ടികജാതിക്കാര്‍ക്ക്
വരുമാനദായകമായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
നല്കി വരുന്ന
സാമ്പത്തിക-സാങ്കേതിക
പിന്തുണ എന്തെല്ലാമാണ്;
(സി)
വിവിധ
തൊഴില്‍ മേഖലകളില്‍
പരിശീലനം നല്കി
തൊഴില്‍
നേടിയെടുക്കാന്‍
പ്രാപ്തരാക്കുന്നതിനും
സ്വയം തൊഴില്‍
ആരംഭിക്കുന്നതിനും
സഹായം നല്കുന്ന
പദ്ധതികളുടെ വിശദാംശം
അറിയിക്കാമോ?
പട്ടികവിഭാഗ
ഹോസ്റ്റലുകളിലെ
ക്രമക്കേടുകള്‍
*75.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവിഭാഗ
ഹോസ്റ്റലുകളില്‍
വ്യാപക ക്രമക്കേടുകള്‍
നടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
ക്രമക്കേടുകള്‍
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം
നടത്തിയിട്ടുള്ളതായി
അറിയുമോ;
(സി)
ഉണ്ടെങ്കിൽ
പ്രസ്തുത അന്വേഷണത്തിലെ
കണ്ടെത്തലുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഹോസ്റ്റലുകളുടെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ?
തൊഴിലിടങ്ങളില്‍
സ്ത്രീ സുരക്ഷ
ഉറപ്പുവരുത്താന്‍ നടപടി
*76.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലിടങ്ങളില്‍
സ്ത്രീ സുരക്ഷ
ഉറപ്പുവരുത്തണമെന്ന
സുപ്രീംകോടതി ഉത്തരവ്
പ്രകാരമുള്ള നിയമം
കര്‍ശനമായി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
തൊഴില്‍
മേഖലയില്‍ അഞ്ചില്‍
കൂടുതല്‍ സ്ത്രീകള്‍
ജോലിചെയ്യുന്ന
സ്ഥാപനത്തില്‍ ആഭ്യന്തര
സമിതികള്‍
രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(സി)
അസംഘടിത
തൊഴില്‍ മേഖലയില്‍ ഈ
നിര്‍ദ്ദേശം
ബാധകമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
സ്ത്രീ
തൊഴിലാളികള്‍ക്ക്
മാനസിക പിന്തുണ, സ്വയം
പ്രതിരോധ പരിശീലനം,
ബോധവത്ക്കരണം എന്നിവ
നല്‍കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
ജലവിതരണം
പുന:സ്ഥാപിക്കാന്‍ നടപടി
*77.
ശ്രീ.കെ.
ആന്‍സലന്‍
,,
എം. മുകേഷ്
,,
എം. സ്വരാജ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയ ദുരന്തത്തിന്റെ
ഫലമായി വാട്ടര്‍
അതോറിറ്റിക്ക് എത്ര
കോടി രൂപയുടെ
നഷ്ടമുണ്ടായിട്ടുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
ഏതെല്ലാം
ജലവിതരണ പദ്ധതികളാണ്
പ്രളയംമൂലം
പ്രവര്‍ത്തനരഹിതമായത്;
(സി)
പൈപ്പ്
ലൈനുകള്‍
പൊട്ടിപ്പോകുകയും
താഴ്ന്ന് പോകുകയും
തെന്നിമാറുകയും
ചെയ്തതുകൊണ്ടുണ്ടായ
പ്രശ്നങ്ങള്‍
അടിയന്തരമായി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
(ഡി)
പ്രളയത്തെത്തുടര്‍ന്ന്
ചെളിയില്‍ താഴ്ന്ന്
പ്രവര്‍ത്തനരഹിതമായ
പമ്പുകളും പമ്പ്
ഹൗസുകളും
അറ്റകുറ്റപ്പണി നടത്തി
ജലവിതരണം
പുന:സ്ഥാപിക്കാന്‍
എന്തെല്ലാം സത്വര
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
മദ്യവില്‍പ്പന
പ്രോത്സാഹിപ്പിക്കുന്ന
ഫേസ്ബുക്ക്
കൂട്ടായ്മക്കെതിരെ നടപടി
*78.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്ലാസിലെ
നുരയും പ്ലേറ്റിലെ
കറിയും എന്ന
ഫേസ്ബുക്ക്
കൂട്ടായ്മയിലൂടെ
മദ്യവില്‍പ്പന
പ്രോത്സാഹിപ്പിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മദ്യവില്‍പ്പന
പ്രോത്സാഹിപ്പിക്കുന്നതിനായി
കുട്ടികളെ ദുരുപയോഗം
ചെയ്യുന്ന ഈ
ഫേസ്ബുക്ക്
കൂട്ടായ്മക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
ഫേസ്ബുക്ക്
കൂട്ടായ്മയ്ക്ക്
നേതൃത്വം നല്‍കുന്നവരെ
കണ്ടെത്തിയിട്ടുണ്ടോ;
ഇവര്‍ക്കെതിരെ
സ്വീകരിച്ച നിയമ
നടപടികള്‍
വെളിപ്പെടുത്തുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ
സാമൂഹ്യ പിന്നോക്കാവസ്ഥ
പരിഹരിക്കാന്‍ പദ്ധതികള്‍
*79.
ശ്രീ.എസ്.ശർമ്മ
,,
ഒ. ആര്. കേളു
,,
പി.ടി.എ. റഹീം
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ
സാമൂഹ്യ പിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിനും
വിദ്യാഭ്യാസരംഗത്ത്
മുന്നേറ്റമുണ്ടാക്കുന്നതിനുമായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ താമസ സൗകര്യം
കൂടി ഏര്‍പ്പെടുത്തുന്ന
മോഡല്‍ റസിഡന്‍ഷ്യല്‍
കോളേജുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
അമ്പതിനായിരം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
യുവാക്കള്‍ക്ക് തൊഴില്‍
നല്കാന് ലക്ഷ്യമിട്ട്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ഇത്തരത്തില്‍പ്പെട്ട
യുവാക്കള്‍ക്ക്
വിദേശത്ത് തൊഴില്‍
നേടുന്നതിനായി
നല്‍കിവരുന്ന സഹായം
എന്തൊക്കെയെന്ന്
അറിയിക്കുമോ?
പട്ടയ
ഭൂമിയിലെ മരങ്ങള്‍
മുറിക്കാന്‍ പാടില്ലെന്ന
വ്യവസ്ഥ
*80.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
സി. ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും റവന്യൂ
ഭൂമിയില്‍ പട്ടയം
നല്കുമ്പോള്
പട്ടികയില്‍
ഉള്‍പ്പെടുത്തിയ
മരങ്ങള്‍ മുറിക്കാന്‍
പാടില്ലെന്ന വ്യവസ്ഥ
വയ്ക്കാറുണ്ടോ;
(ബി)
അത്തരത്തില്‍
പട്ടികയില്‍
ഉള്‍പ്പെടുത്തിയ
മരങ്ങള്‍ ഒഴികെ
പിന്നീട് നടുന്നതോ
കിളിര്ത്തുവരുന്നതോ
ആയ മരങ്ങള്‍
മുറിക്കുന്നതിന്
തടസ്സമുണ്ടോ;
(സി)
ഇക്കാര്യത്തില്‍
നിലനില്‍ക്കുന്ന
അവ്യക്തത നീക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നദികളില്‍
അടിഞ്ഞുകൂടിയ മണ്ണും
മാലിന്യങ്ങളും
*81.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
കാരണം മണ്ണും
മാലിന്യങ്ങളും
അടിഞ്ഞുകൂടി സ്വാഭാവിക
ഒഴുക്ക് തടസ്സപ്പെട്ട
നദികളില്‍ നിന്നും ഇവ
നീക്കം ചെയ്ക്
സ്വാഭാവിക ഒഴുക്ക്
പുനഃസ്ഥാപിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
ഇങ്ങനെ
അടിഞ്ഞുകൂടിയ മണല്‍
ശേഖരിച്ച്
ആവശ്യക്കാര്‍ക്ക്
വിതരണം ചെയ്യുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
തോട്ടം
മേഖലയിലെ പ്രതിസന്ധികള്‍
*82.
ശ്രീ.ഡി.കെ.
മുരളി
,,
എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ
പ്രതിസന്ധികള്‍
നേരിടുന്നതിനായി
പുനരുദ്ധാരണ പാക്കേജ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
തോട്ടം
തൊഴിലാളികളുടെ
ക്ഷേമത്തിനും
സംരക്ഷണത്തിനുമായി
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവര്‍ത്തനം
നിലച്ച തോട്ടങ്ങളിലെ
താെഴിലാളികളെ
സഹായിക്കുന്നതിനായി
പ്ലാന്റേഷന് റിലീഫ്
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും
നിലവില്‍ ഏതെല്ലാം
ജില്ലകളിലാണ് ഇവ
രൂപീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഡി)
തോട്ടം
മേഖലയിലെ
പ്രതിസന്ധികളെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
റിട്ട. ജസ്റ്റിസ് എന്‍.
കൃഷ്ണന് നായര്‍
കമ്മീഷന്റെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമായിരുന്നു;
ഇവ നടപ്പിലാക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
സമര്‍പ്പിക്കാന്‍ ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായുള്ള സമിതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
സ്ത്രീ
തൊഴിലാളികളുടെ അവകാശസംരക്ഷണം
*83.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലിടങ്ങളില്‍
ലിംഗസമത്വം
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
സ്ത്രീ
തൊഴിലാളികളുടെ
അന്തസ്സും
സുരക്ഷിതത്വവും
ഉറപ്പുവരുത്തി,
ജോലിക്കിടയില്‍
ഇരിക്കാന്‍ അവകാശം
നല്കുന്ന നിയമഭേദഗതി
നിലവില്‍
വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
രാത്രികാലങ്ങളില്‍
ജോലി ചെയ്യേണ്ടിവരുന്ന
സ്ത്രീകളുടെ സുരക്ഷക്ക്
എന്താെക്കെ നടപടികളാണ്
ഉറപ്പ്
വരുത്തിയിട്ടുള്ളതെന്നറിയിക്കുമോ;
(ഡി)
തൊഴിലാളികളുടെ
ഇത്തരത്തിലുള്ള അവകാശം
സംരക്ഷിക്കാത്ത
തൊഴിലുടമകള്‍ക്കെതിരെ
ശിക്ഷാനടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
*84.
ശ്രീ.കെ.
ബാബു
,,
സി.കൃഷ്ണന്
,,
ഒ. ആര്. കേളു
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഇവര്‍ക്ക് നല്‍കിവരുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇവരുടെ
വിദ്യാഭ്യാസ
ഉന്നമനത്തിനായി
നടപ്പിലാക്കിയ സാമൂഹ്യ
പഠനമുറി പദ്ധതി
കൂടുതല്‍
പ്രദേശങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
താമസ സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
പുതിയ പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വനഭൂമിയുടെ
പാട്ടവാടക
*85.
ശ്രീമതി
സി.കെ. ആശ
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമി
പാട്ടത്തിന്
നല്‍കിയിട്ടുള്ള
സര്‍ക്കാര്‍ /സ്വകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
വ്യക്തികളില്‍ നിന്നും
പാട്ടവാടക ഈടാക്കുന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പാട്ടവാടക
വര്‍ദ്ധിപ്പിക്കുന്നതിനായി
നിയമസഭാ കമ്മിറ്റി
ശിപാര്‍ശ നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പാട്ടവാടക
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇക്കാര്യത്തില്‍
എന്തെല്ലാം തടസ്സങ്ങള്‍
ആണ് ഉള്ളതെന്ന്
വ്യക്തമാക്കുമോ?
ഡാമുകളുടെ
സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
*86.
ശ്രീ.പി.കെ.
ശശി
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍ ചെളിയും
മണലും അടിഞ്ഞ്
സംഭരണശേഷി ക്രമാതീതമായി
കുറഞ്ഞ ജലവിഭവ
വകുപ്പിന്റെ ഡാമുകള്‍
ഏതൊക്കെയാണ്;
(ബി)
പ്രസ്തുത
ഡാമുകളുടെ സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ജലവിഭവവകുപ്പിന്റെ
ഡാമുകളില്‍ നിന്ന്
മണല്‍ ഖനനം
നടത്തുന്നതിനുള്ള
അനുമതി നല്കാന്
ഉന്നതാധികാര സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഡാമുകളില്‍
നിന്നും മണ്ണും മണലും
നീക്കം
ചെയ്യുന്നതിനുള്ള
കരാര്‍ എപ്രകാരം
നല്‍കാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(ഇ)
അണക്കെട്ടുകള്‍ക്ക്
മതിയായ ആഴം
ഇല്ലാത്തതിനാല്‍
മഴക്കാലത്ത് അധികമായി
ഒഴുകിയെത്തുന്ന വെള്ളം
തുറന്ന് വിടുന്ന
സാഹചര്യം ഒഴിവാക്കാന്‍
ഇവയുടെ സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പ്രവൃത്തികള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
അട്ടപ്പാടി
സംയോജിത ട്രൈബല്‍ വികസന ഫണ്ട്
*87.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
സംയോജിത ട്രൈബല്‍ വികസന
ഫണ്ട് സമയബന്ധിതമായി
ചെലവഴിക്കുന്നില്ല എന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതി
തുക ചട്ടവിരുദ്ധമായി
സേവിംഗ്സ് ബാങ്ക്
അക്കൗണ്ടില്‍
നിക്ഷേപിച്ചിട്ടുണ്ടോ;
(സി)
അട്ടപ്പാടി
സംയോജിത ട്രൈബല്‍ വികസന
ഫണ്ട്
ചെലവഴിക്കുന്നതില്‍
ഗുരുതരമായ വീഴ്ച
സംഭവിച്ചതായി വകുപ്പു
തല ഓഡിറ്റില്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
എറണാകുളം
കിന്‍ഫ്രാ പാര്‍ക്കില്‍
ബ്രൂവറി
*88.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1967-ലെ
ബ്രൂവറി റൂള്‍സ്
പ്രകാരം ബ്രൂവറിക്കുള്ള
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട
രേഖകള്‍ എന്തൊക്കെയാണ്;
(ബി)
പവർ
ഇൻഫ്രാടെക് പ്രൈവറ്റ്
ലിമിറ്റഡ് എന്ന
സ്ഥാപനത്തിന് എറണാകുളം
കിന്‍ഫ്രാ പാര്‍ക്കില്‍
ബ്രൂവറി
സ്ഥാപിക്കുന്നതിന്
അനുമതി നല്കി
ഉത്തരവുണ്ടായിട്ടുണ്ടോ;
(സി)
കിന്‍ഫ്രാ
പാര്‍ക്കില്‍ എത്ര
ഏക്കര്‍ സ്ഥലമാണ്
പ്രസ്തുത സ്ഥാപനത്തിന്
ഈ ആവശ്യത്തിലേക്കായി
അനുവദിച്ചതെന്നും ആരാണ്
പ്രസ്തുത അനുമതി
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(ഡി)
ബ്രൂവറിക്കുള്ള
അപേക്ഷയോടൊപ്പം
കിന്‍ഫ്രാ പാര്‍ക്കില്‍
പ്രസ്തുത കമ്പനിക്ക്
സ്ഥലം അനുവദിച്ചതിന്റെ
രേഖകള്‍
സമര്‍പ്പിച്ചിരുന്നോ;
വിശദാംശം നല്‍കുമോ;
(ഇ)
ഇല്ലെങ്കില്‍
പ്രസ്തുത അപേക്ഷയില്‍
തീരുമാനം എടുത്തത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
എക്സൈസ്
എന്‍ഫോഴ്സ്മെന്റ്
ശക്തിപ്പെടുത്തുന്നതിന് നടപടി
*89.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.കുഞ്ഞിരാമന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാജമദ്യം,
ലഹരിവസ്തുക്കള്‍
എന്നിവയുടെ ഉപയോഗം
കര്‍ശനമായി തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിന്റെ
ഭാഗമായി എക്സൈസ്
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
ശക്തിപ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിദ്യാലയങ്ങളുടെ
പരിസരങ്ങളില്‍ ലഹരി
വസ്തുക്കള്‍
വില്‍ക്കുന്നത് തടയാന്‍
നടത്തി വരുന്ന
പരിശോധനകള്‍
വ്യക്തമാക്കുമോ;
(ഡി)
വിമുക്തി
മിഷന്റെ നേതൃത്വത്തില്‍
ലഹരിക്കെതിരെ നടത്തുന്ന
ബോധവത്കരണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കന്നുകാലി
ഇന്‍ഷുറന്‍സ് പദ്ധതി
*90.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പ്
നടപ്പിലാക്കുന്ന
കന്നുകാലി ഇന്‍ഷുറന്‍സ്
പദ്ധതിയുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കന്നുകാലികള്‍
മരണപ്പെടുന്നത് മൂലം
ക്ഷീര കര്‍ഷകര്‍ക്ക്
ഉണ്ടാകുന്ന നഷ്ടങ്ങള്‍
പരിഹരിക്കാന്‍
കര്‍ഷകര്‍ക്ക് കൂടി
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കുന്ന വിധത്തില്‍
സമഗ്ര കന്നുകാലി
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇന്‍ഷുറന്‍സ്
പരിരക്ഷയില്ലാത്ത
കന്നുകാലികള്‍
മരണപ്പെട്ടാല്‍
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
ലഭിക്കുമോയെന്ന്
വ്യക്തമാക്കുമോ?