കാരുണ്യ
ബെനവലന്റ് സ്കീമിന്റെ
പ്രവര്‍ത്തനം
*31.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാരുണ്യ ബെനവലന്റ്
സ്കീമിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ചികിത്സ
ലഭിച്ചവരുടെ
എണ്ണത്തില്‍
മുന്‍കാലങ്ങളെ
അപേക്ഷിച്ച് വര്‍ദ്ധനവ്
വന്നിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
നിലവില്‍
കാരുണ്യ ബെനവലന്റ്
സ്കീം പ്രകാരം
അനുവദിക്കുന്ന പരമാവധി
തുകയില്‍ വര്‍ദ്ധനവ്
വരുത്താന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
അനാവശ്യ
ചെലവുകളുടെ നിയന്ത്രണം
*32.
ശ്രീ.മഞ്ഞളാംകുഴി
അലി
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരന്തത്തെ തുടര്‍ന്ന്
സംസ്ഥാനത്തിന്റെ
പുന:സൃഷ്ടിക്ക്
ശ്രമിക്കുന്ന
അവസരത്തില്‍ അനാവശ്യ
ചെലവ്
നിയന്ത്രിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം മേഖലകളിലെ
ചെലവുകളാണ്
നിയന്ത്രിക്കുവാന്‍
തീരുമാനിച്ചത് എന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
കമ്മീഷനുകളും
ബോര്‍ഡുകളും
കോര്‍പ്പറേഷനുകളും
സംയോജിപ്പിക്കുകയോ
ആവശ്യമില്ലാത്തവ
ഒഴിവാക്കുകയോ
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ശബരിമല
യുവതീ പ്രവേശനം
T *33.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതീ പ്രവേശനം
സംബന്ധിച്ച
സുപ്രീംകോടതി വിധിയുടെ
പ്രസക്തഭാഗങ്ങള്‍
അറിയിക്കുമോ;
(ബി)
ശബരിമല
അയ്യപ്പനുമായി
ബന്ധപ്പെട്ട
ഐതിഹ്യങ്ങള്‍,
ആചാരാനുഷ്ഠാനങ്ങള്‍,
വിശ്വാസങ്ങള്‍ തുടങ്ങിയ
വസ്തുതകള്‍
സുപ്രീംകോടതി വിശദമായി
പരിശോധിച്ചതായി
അറിവുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(സി)
കേരള
ഹിന്ദു പൊതു ആരാധനാ
പ്രവേശന നിയമത്തിലെ ഏത്
വകുപ്പാണ് സുപ്രീംകോടതി
റദ്ദുചെയ്തതെന്ന്
വിശദമാക്കുമോ;
(ഡി)
ശബരിമല
കേസില്‍ കേരളത്തില്‍
നിന്ന് ആരൊക്കെയാണ്
കക്ഷി
ചേര്‍ന്നിരുന്നതെന്ന്
വ്യക്തമാക്കുമോ?
നിര്‍ദ്ദിഷ്ട
കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി
*34.
ശ്രീ.ആന്റണി
ജോണ്‍
,,
സി.കൃഷ്ണന്
,,
മുരളി പെരുനെല്ലി
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
കേന്ദ്ര വൈദ്യുതി നിയമ
ഭേദഗതി വൈദ്യുതി
മേഖലയുടെ സമ്പൂര്‍ണ്ണ
സ്വകാര്യവല്‍ക്കരണത്തിനും
വൈദ്യുതിയെ
ഉൗഹക്കച്ചവടത്തിനുള്ള
ഉപാധിയാക്കാനുള്ള
വ്യവസ്ഥകള്‍
ഉള്‍ക്കൊള്ളുന്നതും
ദീര്‍ഘകാലാടിസ്ഥാനത്തില്‍
ഉപഭോക്താക്കളുടെ
താല്പര്യം
ഹനിക്കുന്നതുമാണെന്ന
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍
ബില്ലിലെ വ്യവസ്ഥകള്‍
പരിശോധിച്ചിരുന്നോ;
മുഖ്യ ഭേദഗതി
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
നിര്‍ദ്ദിഷ്ട
ഭേദഗതികള്‍ നിയമമായാല്‍
സംസ്ഥാനത്തെ വൈദ്യുതി
ഉല്പാദന-വിതരണത്തെയും
കെ.എസ്.ഇ.ബി.എല്‍.നെയും
എങ്ങനെ ബാധിക്കുമെന്ന്
പഠനവിധേയമാക്കിയിട്ടുണ്ടോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ
അധികാരങ്ങള്‍ ഏതാണ്ട്
പൂര്‍ണ്ണമായും
ഇല്ലാതാക്കാനിടയുള്ളതും
വൈദ്യുതിക്ക്
വന്നിരക്കുവര്ദ്ധനവിന്
ഇടയാക്കുന്നതുമായ
ഭേദഗതികളെക്കുറിച്ചുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായം കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സംസ്ഥാനത്തെ
വൈദ്യുതി ഉല്പാദന-വിതരണ
രംഗം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
നിക്ഷേപ
സൗഹൃദ സംസ്ഥാനം
*35.
ശ്രീ.കെ.ജെ.
മാക്സി
,,
റ്റി.വി.രാജേഷ്
,,
വി. അബ്ദുറഹിമാന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
നിക്ഷേപ സൗഹൃദ
സംസ്ഥാനമാക്കിത്തീര്‍ക്കുന്നതിന്
ഈ സര്‍ക്കാര്‍ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഉപഭോക്തൃ
സംസ്ഥാനമെന്ന നിലയില്‍
നിന്ന് ഉല്പാദക
സംസ്ഥാനമാക്കി കേരളത്തെ
മാറ്റാനായി വ്യവസായ
വികസനത്തിന്
അനിവാര്യമായ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
വാണിജ്യ സൗഹൃദ സാഹചര്യം
സൃഷ്ടിക്കുന്നതിനും
എന്തെല്ലാം
പദ്ധതികളാണുള്ളത്;
(സി)
വ്യവസായ
വളര്‍ച്ച
ത്വരിതപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
പ്രഖ്യാപിച്ച
കൊച്ചി-ബംഗളുരു വ്യവസായ
ഇടനാഴിയുടെ വിശദാംശവും
പദ്ധതിയുടെ നിലവിലെ
സ്ഥിതിയും അറിയിക്കാമോ;
(ഡി)
നിയമം
പാലിച്ചുകൊണ്ട്
വ്യവസായം
തുടങ്ങുന്നതിന്
വേണ്ടിവരുന്ന കാലതാമസം
കുറയ്ക്കുന്നതിനായി
നടത്തിയ ഇടപെടല്‍
കാര്യക്ഷമമാണോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ശബരിമല
തീര്‍ഥാടകര്‍ക്കുളള
സൗകര്യങ്ങള്‍
*36.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡലകാലവുമായി
ബന്ധപ്പെട്ട്
അയ്യപ്പഭക്തര്‍ക്ക്
എരുമേലി, നിലയ്ക്കല്‍,
പമ്പ, സന്നിധാനം എന്നീ
സ്ഥലങ്ങളില്‍ എന്തൊക്കെ
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
പ്രളയം
മൂലം തകര്‍ന്ന
പമ്പാതീരവും
പരിസരപ്രദേശവും മാലിന്യ
വിമുക്തമാക്കുന്നതിനും
ശൗചാലയങ്ങള്‍
നിര്‍മ്മിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ;
(സി)
2018
ഒക്ടോബര്‍ മാസം നട
തുറന്നപ്പോള്‍ പ്രസ്തുത
സ്ഥലങ്ങളിലെ
പൈപ്പുകളിലും
ടോയ്ലറ്റുകളിലും
വെള്ളം ഇല്ലാതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവിടെ വെള്ളം
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(ഡി)
മണ്ഡലകാലത്ത്
ശബരിമല നട
തുറന്നപ്പോള്‍
പമ്പയിലും
സന്നിധാനത്തുമുളള
ശൗചാലയങ്ങളില്‍ വെള്ളം
ഇല്ലാതിരുന്നതും
ശൗചാലയങ്ങള്‍
തുറന്നിടാതെ
വൃത്തിഹീനമായ
സാഹചര്യങ്ങള്‍ ഉണ്ടായി
എന്നതും
വാര്‍ത്താമാധ്യമങ്ങള്‍
റിപ്പോര്‍ട്ട് ചെയ്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും വിദേശ
രാജ്യങ്ങളില്‍
നിന്നുമെത്തിയ
അയ്യപ്പഭക്തര്ക്കു്
ശബരിമല സന്നിധാനത്ത്
ഗസ്റ്റ്ഹൗസില്‍ റൂം
അനുവദിക്കാത്തത്
എന്തുകൊണ്ടാണ്;
ആയതുമൂലം ദേവസ്വം
ബോര്‍ഡിന് എത്രമാത്രം
സാമ്പത്തിക നഷ്ടം
ഉണ്ടായിട്ടുണ്ട് എന്ന്
വിശദമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
*37.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള ബാങ്ക് രൂപീകരണം
സംബന്ധിച്ച
നടപടിക്രമങ്ങള്‍
ഏതുഘട്ടം വരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ബാങ്കിന് റിസര്‍വ്വ്
ബാങ്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട്
റിസര്‍വ്വ് ബാങ്ക്
നിര്‍ദ്ദേശിച്ചിട്ടുള്ള
നിബന്ധനകള്‍
പാലിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നിര്‍മ്മാണ
അസംസ്കൃതവസ്തുക്കളുടെ
വിലക്കയറ്റം
*38.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസംസ്കൃതവസ്തുക്കളുടെ
വിലക്കയറ്റവും
ലഭ്യതക്കുറവും കാരണം
സംസ്ഥാനത്തെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
ഉണ്ടായിട്ടുള്ള മന്ദഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശമാക്കുമോ;
(ബി)
കരിങ്കല്ലിനും
മെറ്റലിനും
ഉണ്ടായിട്ടുള്ള
വിലക്കയറ്റം
തടയുന്നതിന് സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഡാമുകളില്‍
അടിഞ്ഞുകൂടിയിട്ടുള്ള
മണല്‍ നീക്കം ചെയ്ത്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
പാറയുടെ
ക്ഷാമം
പരിഹരിക്കുന്നതിന് പാറ
വിദേശ രാജ്യങ്ങളില്‍
നിന്ന് ഇറക്കുമതി
ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സബ്
ട്രഷറികളിലെ തട്ടിപ്പ്
*39.
ശ്രീ.ടി.
വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍
ജീവനക്കാരുടെ
സഹായത്തോടെ
തട്ടിപ്പുകള്‍
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മലപ്പുറം
ജില്ലയിലെ ചങ്ങരംകുളം,
പൊന്നാനി എന്നീ സബ്
ട്രഷറികളില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
അടച്ച തുക ഏതെങ്കിലും
വ്യക്തിയുടെ
അക്കൗണ്ടിലേക്ക്
മാറ്റിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സ്ഥിര
നിക്ഷേപ
സര്‍ട്ടിഫിക്കറ്റുകള്‍
ദുരുപയോഗം ചെയ്തതായി
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
തട്ടിപ്പു
നടത്തുകയും അതിനു
കൂട്ടു നില്‍ക്കുകയും
ചെയ്തവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
വകുപ്പ്
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ശബരിമലയില്‍
നടത്തിയ സമരം സംബന്ധിച്ച
അന്വേഷണം
*40.
ശ്രീ.കെ.
ബാബു
,,
എ. പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
യുവതീപ്രവേശവുമായി
ബന്ധപ്പെട്ടുള്ള
ഭരണഘടനാബെഞ്ചിന്റെ
വിധി, സംസ്ഥാനത്ത്
വര്‍ഗ്ഗീയ
ചേരിതിരിവിനുള്ള
സുവര്‍ണ്ണാവസരമായി
പ്രഖ്യാപിച്ച രാഷ്ട്രീയ
പാര്‍ട്ടിയുടെ നേതാവ്
ശബരിമല ക്ഷേത്രം
അടച്ചിടാന്‍
തന്ത്രിയോട്
ആവശ്യപ്പെട്ടെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇക്കാര്യത്തില്‍ ശബരിമല
തന്ത്രി നല്കിയ
വിശദീകരണം അറിയിക്കാമോ;
(ബി)
പരികര്‍മ്മികളില്‍
ചിലര്‍ ശബരിമല
സന്നിധാനത്ത് ധര്‍ണ്ണ
നടത്തിയത് സംബന്ധിച്ചും
തീവ്രവർഗീയവാദ
സംഘത്തില്‍പ്പെട്ടവര്‍
പതിനെട്ടാം പടിയില്‍
ആചാരലംഘനം നടത്തി
കുത്തിയിരിപ്പു സമരം
നടത്തിയതു്
സംബന്ധിച്ചും അന്വേഷണം
നടത്തിയിരുന്നോ;
(സി)
ശബരിമലയിലെ
ആചാരാനുഷ്ഠാനങ്ങളില്‍
ഇതിനുമുന്‍പ് കാലികമായ
മാറ്റം
ഉണ്ടായിട്ടുണ്ടോ; ഗൂഢ
താല്പര്യത്തോടെ
വിശ്വാസികളെ
തെറ്റിദ്ധരിപ്പിക്കുന്നവരെ
തുറന്നുകാട്ടാന്‍ വേണ്ട
ഇടപെടല്‍
നടത്തുമോയെന്ന്
വ്യക്തമാക്കുമോ?
വിനോദസഞ്ചാര
മേഖലയിൽ ഉണർവുണ്ടാക്കാൻ നടപടി
*41.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരളത്തില്‍
വിനോദസഞ്ചാര മേഖലയില്‍
ഉണര്‍വുണ്ടാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വിനോദസഞ്ചാര
മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
ഹോട്ടലുകളടക്കമുള്ള
സ്ഥാപനങ്ങള്‍ക്ക്
പ്രളയം മൂലം
ഉണ്ടായിട്ടുള്ള നഷ്ടം
നികത്തുന്നതിന് ഉതകുന്ന
തരത്തില്‍ സഹായം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വിനോദസഞ്ചാര
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
പര്യാപ്തമായ വിധത്തില്‍
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണ വ്യവസ്ഥകള്‍
*42.
ശ്രീ.കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കുന്നതിന്റെ
ഭാഗമായി സംസ്ഥാന സഹകരണ
ബാങ്കും ജില്ലാസഹകരണ
ബാങ്കുകളും
ലയിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്നത്തേക്ക് ലയന
നടപടികള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
കേരള
ബാങ്ക്
രൂപീകരിക്കുന്നതിന്
എന്തെല്ലാം വ്യവസ്ഥകള്‍
പാലിക്കണമെന്നാണ്
ആര്.ബി.ഐ.
നിര്‍ദ്ദേശിച്ചതെന്ന്
വിശദമാക്കുമോ;
(ഡി)
കേരള
ബാങ്ക് എന്നത്തേക്ക്
നിലവില്‍ വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്ന് അറിയിക്കാമോ?
ശബരിമല
യുവതീപ്രവേശം സംബന്ധിച്ച
സുപ്രീം കോടതി വിധി
*43.
ശ്രീ.കെ.
ആന്‍സലന്‍
,,
എം. സ്വരാജ്
,,
പി. ഉണ്ണി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതീപ്രവേശ
വിഷയത്തില്‍ കേരള
ഹൈക്കോടതിയുടെ 1991-ലെ
വിധി പ്രകാരം
നിയമപ്രാബല്യം നേടിയ
ആചാരം സുപ്രീം കോടതി
വിധിയോടെ തിരുത്തേണ്ടി
വരുന്നത്
മതവിശ്വാസത്തിലുള്ള
കടന്നുകയറ്റമായി
തെറ്റിദ്ധരിപ്പിച്ച്
വര്‍ഗീയ ലഹളയ്ക്ക്
ശ്രമിക്കുന്നവരെയും
സാമൂഹ്യനീതി
അട്ടിമറിക്കാന്‍
പരിശ്രമിക്കുന്നവരെയും
തുറന്നുകാട്ടുന്നതിനും
അത്തരക്കാര്‍ക്കെതിരെ
ജാഗ്രത
പുലര്‍ത്തുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണഘടന
നല്കുന്ന
മതസ്വാതന്ത്ര്യം
സ്ത്രീപുരുഷന്മാര്ക്ക്
ഒരുപോലെ
ബാധകമാണെന്നിരിക്കെ
സുപ്രീം കോടതി
വിധിക്കെതിരെ കലാപം
സംഘടിപ്പിക്കുകയും
വിശ്വാസികളുടെ വീട്
തകര്‍ക്കുകയും
ചെയ്യുന്നവരുടെ ഇത്തരം
രാജ്യദ്രോഹ നടപടികൾ
തുറന്നു കാട്ടാൻ നടപടി
സ്വീകരിക്കുമോ;
(സി)
സുപ്രീം
കോടതി വിധി
നടപ്പാക്കുന്ന
കാര്യത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ സ്വീകരിച്ച
നിലപാട് വിശദമാക്കാമോ?
കാലാവസ്ഥ
മുന്നറിയിപ്പിന്റെ
അടിസ്ഥാനത്തില്‍ ജലസംഭരണികൾ
തുറന്നുവിട്ട നടപടി
*44.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അറബിക്കടലില്‍
രൂപം കൊണ്ട
ന്യൂനമര്‍ദ്ദം രണ്ട്
ദിവസം സംസ്ഥാനത്ത്
ശക്തമായ മഴയ്ക്കുള്ള
സാഹചര്യം ഒരുക്കുമെന്ന
കാലാവസ്ഥ
മുന്നറിയിപ്പിന്റെ
അടിസ്ഥാനത്തില്‍ 2018
ഒക്ടോബര്‍ ആദ്യവാരം
നടത്തിയ
മുന്നൊരുക്കങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മുന്നറിയിപ്പിന്റെ
അടിസ്ഥാനത്തില്‍
ഒക്ടോബര്‍ 5-ാം തീയതി
കക്കി, ആനത്തോട്
സംഭരണികള്‍
തുറന്നുവിട്ടിരുന്നോ;
പ്രസ്തുത
അണക്കെട്ടുകള്‍
തുറക്കുന്ന വേളയില്‍
അവയില്‍ ഓരോന്നിലും
ഉണ്ടായിരുന്ന
ജലത്തിന്‍െറ ശതമാനം
വ്യക്തമാക്കുമോ;
(സി)
അണക്കെട്ട്
തുറന്നതുമൂലം ഒരു
സെക്കന്റില്‍ എത്ര
ഘനയടി ജലം വീതമാണ്
പ്രസ്തുത ഡാമുകളില്‍
നിന്നും ഒക്ടോബറില്‍
ഒഴുക്കിക്കളഞ്ഞതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ആഗസ്റ്റ്
മാസത്തില്‍ മേല്പറഞ്ഞ
അണക്കെട്ടുകള്‍
നിറഞ്ഞതിനുശേഷം
പൊടുന്നനെ തുറന്ന്
വിട്ട് റാന്നിയിലും
ആറന്മുളയിലും
ചെങ്ങന്നൂരിലും മഹാ
പ്രളയമുണ്ടാക്കിയെന്ന
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തിലാണോ
ഡാമുകളില്‍
പൂര്ണ്ണശേഷിക്കും താഴെ
ജലനിരപ്പ്
ഉണ്ടായിരുന്നപ്പോള്‍
ഒക്ടോബര്‍ മാസത്തില്‍
ഡാം തുറക്കുന്നതിന്
തീരുമാനം എടുത്തത്;
(ഇ)
ആഗസ്റ്റില്‍
പ്രസ്തുത ഡാമുകള്‍
തുറക്കുന്നതിന് മുമ്പ്
ദുരന്തനിവാരണ
അതോറിറ്റിയുമായി
ചര്‍ച്ച നടത്തിയിരുന്നോ
എന്ന് അറിയിക്കാമോ?
പ്രളയത്തില്‍
വൈദ്യുത നിലയങ്ങള്‍ക്കുണ്ടായ
നഷ്ടം
*45.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
സംസ്ഥാനത്തെ വൈദ്യുത
നിലയങ്ങള്‍ക്കുണ്ടായ
നഷ്ടം എത്രയാണെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
വൈദ്യുതപദ്ധതികളാണ്
പ്രവര്‍ത്തനരഹിതമായത്;
(സി)
ഇവ
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
എന്തു തുക വേണ്ടി
വരുമെന്നാണ്
കണക്കാക്കുന്നതെന്ന്
അറിയിക്കുമോ?
പ്രളയംമൂലം
ഊര്‍ജ്ജ മേഖലയിലുണ്ടായിട്ടുളള
പ്രതിസന്ധി
*46.
ശ്രീ.എം.
സ്വരാജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
ജോയി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ദുരന്തത്തിന്റെ ഫലമായി
സംസ്ഥാനത്തെ ഊര്‍ജ്ജ
മേഖലയിലുണ്ടായിട്ടുളള
പ്രതിസന്ധികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
വെെദ്യുതോല്പാദന
രംഗത്തും വിതരണ
രംഗത്തും പ്രളയം
മൂലമുണ്ടായ
നാശനഷ്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടാേ;
(സി)
പ്രളയ
പ്രതിസന്ധി
മറികടക്കാന്‍
യുദ്ധകാലാടിസ്ഥാനത്തില്‍
എന്തെല്ലാം പദ്ധതികളാണ്
വകുപ്പ്
നടപ്പിലാക്കിയത്;
(ഡി)
വെെദ്യുതി
മേഖലയിലെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കാനും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാനും
പ്രത്യേക ടാസ്ക്
ഫോഴ്സുകള്‍
രൂപീകരിച്ചിരുന്നോ;
വിശദാംശം നല്‍കുമോ?
ശബരിമലയില്‍
വനഭൂമിയുടെ ലഭ്യത
*47.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
യുവതീപ്രവേശനത്തിന്
ഉണ്ടായിരുന്ന
നിയന്ത്രണം
സുപ്രീംകോടതി
എടുത്തുകളഞ്ഞ
സാഹചര്യത്തില്‍
കൂടുതല്‍ വനഭൂമി വിട്ട്
നല്‍കണമെന്ന് വനം
വകുപ്പിനോട് ദേവസ്വം
ബോര്‍ഡ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വനം വകുപ്പിന്റെ
ഇതുസംബന്ധിച്ചുള്ള
പ്രതികരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പെരിയാര്‍
കടുവ സങ്കേതത്തിന്റെ
ഭാഗമായ ശബരിമലയില്‍
നിന്ന് വനഭുമി വിട്ട്
നല്‍കുന്നതിന് ദേശീയ
വന്യജീവി സംരക്ഷണ
ബോര്‍ഡ്, കേന്ദ്ര വനം
പരിസ്ഥിതി മന്ത്രലയം,
ദേശീയ കടുവാ സംരക്ഷണ
അതോറിറ്റി എന്നിവയുടെ
അനുമതി ആവശ്യമാണോ;
(ഡി)
സംരക്ഷിത
വനമേഖലയായിട്ടുള്ള
ശബരിമലയിലെ ജൈവ
സമ്പത്തിന്റെ
ആരോഗ്യപരമായ
നിലനില്പിന്
തീര്‍ത്ഥാടക നിയന്ത്രണം
ആവശ്യമാണെന്ന് വനം
വകുപ്പ്
അറിയിച്ചിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണം
കൊണ്ടുവരുവാന്‍
സര്‍ക്കാരോ ദേവസ്വം
ബോര്‍ഡോ
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കിഫ്ബിയുടെ
ധനസമാഹരണം
*48.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റിന്
പുറമെനിന്ന് വിവിധ
മാര്‍ഗ്ഗങ്ങളിലൂടെ
ധനസമാഹരണം നടത്തി,
സംസ്ഥാനത്തിന്റെ
അടിസ്ഥാന സൗകര്യ
മേഖലയില്‍ അഞ്ച് വര്‍ഷം
കൊണ്ട് 50000 കോടി
രൂപയുടെ വികസനം
ലക്ഷ്യമാക്കിയുള്ള
പദ്ധതി സര്‍ക്കാര്‍
തലത്തില്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇതിനകം
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
കിഫ്ബി അംഗീകാരം
നല്‍കിയിട്ടുള്ളത്;
(സി)
കിഫ്ബി
ധനസമാഹരണത്തിനായി
ജനറല്‍ ഒബ്ലിഗേഷന്‍
ബോണ്ട്, ലാന്റ് ബോണ്ട്,
മസാല ബോണ്ട് എന്നിവ
പുറപ്പെടുവിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്; അതിന്
റിസര്‍വ് ബാങ്കിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോ;
(ഡി)
കിഫ്ബിക്ക്
ദീര്‍ഘകാല വായ്പ
ലഭ്യമാക്കുന്നതിന്
ഏതൊക്കെ ബാങ്കുകളാണ്
മുന്നോട്ട്
വന്നിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ഇ)
നബാര്‍ഡില്‍
നിന്നും കിഫ്ബിക്ക്
ഇതിനകം എന്ത് തുകയാണ്
അനുവദിച്ചത്; പ്രസ്തുത
തുക ഏതൊക്കെ
പദ്ധതികളിലാണ്
വിനിയോഗിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
നികുതി
വരുമാനത്തില്‍ ജി.എസ്.ടി.യുടെ
പ്രതിഫലനം
*49.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ ജി.എസ്.ടി
നടപ്പിലാക്കിയതിലെ
അനവധാനതയും
അശാസ്ത്രീയതയും
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍
ഉണ്ടാക്കിയിട്ടുള്ള
പ്രത്യാഘാതം
വിശദമാക്കാമോ;
(ബി)
അഞ്ചുവര്‍ഷത്തേയ്ക്ക്
മാത്രം ബാധകമായ
കോമ്പന്‍സേഷന്‍
ഒഴിവാക്കിയാല്‍
ജി.എസ്.ടി.യുടെ
വളര്‍ച്ച എത്ര
ശതമാനമാണ്;
(സി)
ആഡംബര
ഉപഭോക്തൃ ചരക്കുകളുടെ
നികുതി പത്ത് ശതമാനം
കുറവ് ചെയ്തത് സംസ്ഥാന
വരുമാനത്തെ സാരമായി
ബാധിക്കുമെന്നതിനാല്‍
പ്രസ്തുത നടപടി
പുന:പരിശോധിക്കാന്‍
ആവശ്യപ്പെടുമോ;
(ഡി)
നികുതി
നിരക്കിലുണ്ടായ
കുറവിന്റെ പ്രയോജനം
ഉപഭോക്താക്കളിലേയ്ക്ക്
എത്തിക്കാന്‍ കേന്ദ്ര
സര്‍ക്കാര്‍ ഫലപ്രദമായ
നടപടി
സ്വീകരിച്ചിട്ടുള്ളതായി
വിലയിരുത്തുന്നുണ്ടോ;
(ഇ)
ആന്റി
പ്രാെഫിറ്റിയറിംഗ്
അതോറിറ്റിയുടെ
പ്രവര്‍ത്തനം
അവസാനിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമായി
ചൂണ്ടിക്കാണിച്ചിട്ടുളളതെന്താണ്;
(എഫ്)
വന്‍കിട
വ്യവസായികളും
വ്യാപാരികളും
ഉപഭോക്താക്കളെ ചൂഷണം
ചെയ്യുന്നത്
പരോക്ഷമായി
അനുവദിക്കുന്ന
നിലപാടില്‍ നിന്ന്
പിന്മാറാന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോയെന്ന്
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
*50.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എന്‍. ഷംസുദ്ദീന്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
നടപ്പാക്കുന്നത്
പുന:പരിശോധിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
സമിതിയുടെ
റിപ്പോര്‍ട്ട്
എന്നത്തേക്ക്
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
വിനോദസഞ്ചാര
മേഖലയിലെ പ്രളയാനന്തര
സാഹചര്യം
*51.
ശ്രീ.എം.
നൗഷാദ്
,,
ബി.ഡി. ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന സേവനാധിഷ്ഠിത
വ്യവസായമായ വിനോദസഞ്ചാര
മേഖലക്ക്
പ്രളയക്കെടുതിയില്‍
ഉണ്ടായ നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വ്യവസായത്തിന്റെ
പുനരുജ്ജീവനത്തിനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
റോഡുകള്‍
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
പൂര്‍ണ്ണമായും
പുനഃസ്ഥാപിക്കുന്നതിന്
സാധ്യമായിട്ടുണ്ടോ;
ഇതിനായി ചെയ്ത
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
പ്രളയ
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
വിനോദസഞ്ചാര വികസനം
പരിസ്ഥിതി
സൗഹാര്‍ദ്ദപരമാക്കി
മാറ്റുന്നതിനുളള പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ
മാലിന്യപ്രശ്നം
പരിഹരിക്കുന്നതിനും
അവയെ സുരക്ഷിത
മേഖലകളാക്കി
മാറ്റുന്നതിനും ഉള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
സഹകരണ
ബാങ്കുകളിലെ വായ്പ കുടിശ്ശിക
*52.
ശ്രീ.സി.കൃഷ്ണന്
,,
ജോര്‍ജ് എം. തോമസ്
,,
സി.കെ. ഹരീന്ദ്രന്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ ബാങ്കുകളില്‍
നിന്ന് വായ്പയെടുത്ത്
കുടിശ്ശിക
വരുത്തിയവര്‍ക്ക്
ഒറ്റത്തവണ
തീര്‍പ്പാക്കലിലൂടെ
വായ്പ
തിരിച്ചടയ്ക്കുന്നതിന്
'സാന്ത്വനം 2018 'എന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
തരത്തിലുള്ള
വായ്പകളെയാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
പ്രത്യേക അദാലത്തുകള്‍
എവിടെയെല്ലാമാണ്
സംഘടിപ്പിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
ഇൗ
പദ്ധതിയ്ക്കായി എത്ര
രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കായിക
മേഖലയിലെ അടിസ്ഥാന സൗകര്യ
വികസനം
*53.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ആര്. രാജേഷ്
,,
കാരാട്ട് റസാഖ്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികവിനോദ
രംഗത്ത്
സംസ്ഥാനത്തിന്റെ പെരുമ
ഉയര്‍ത്തുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കായിക
രംഗത്ത് അടിസ്ഥാന
സൗകര്യ വികസനത്തിനായി
കിഫ്ബി സഹായത്തോടെ
എഴുന്നൂറ് കോടി രൂപ
ചെലവില്‍ നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
വിവിധോദ്ദേശ്യ
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
(സി)
കായികതാരങ്ങളുടെ
ജീവിതസുരക്ഷ ഉറപ്പാക്കി
കഴിവുള്ളവരെ ഈ
രംഗത്തേക്ക്
ആകര്‍ഷിക്കുന്നതിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; മികവു
തെളിയിക്കുന്ന
കായികതാരങ്ങള്‍ക്ക്
അന്തര്‍ദേശീയ
നിലവാരത്തിലുള്ള
പരിശീലനം ലഭ്യമാക്കാന്‍
പരിപാടിയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ശബരിമലയില്‍
യുവതീ പ്രവേശവുമായി
ബന്ധപ്പെട്ട പ്രത്യേക
സാഹചര്യം
*54.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
യുവതീ പ്രവേശനത്തിന്
ഏര്‍പ്പെടുത്തിയിരുന്ന
നിയന്ത്രണം സുപ്രീം
കോടതി വിധിയിലൂടെ
എടുത്തുകളഞ്ഞ നടപടി
മൂലം ഉളവായിട്ടുള്ള
പ്രത്യേക സാഹചര്യം
സര്‍ക്കാരും ദേവസ്വം
ബോര്‍ഡും
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച
സുപ്രീംകോടതിയിലെ
കേസില്‍ ദേവസ്വം
ബോര്‍ഡ് എന്ത്
നിലപാടായിരുന്നു
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
നേരത്തെയുള്ള
കോടതി വിധികള്‍
നടപ്പിലാക്കുന്ന
കാര്യത്തില്‍
കാണിക്കാത്ത
താല്പര്യമാണ് ശബരിമല
കോടതി വിധി
നടപ്പിലാക്കുന്ന
കാര്യത്തില്‍
സര്‍ക്കാരും ബോര്‍ഡും
കാണിച്ചതെന്നും
ഇതുസംബന്ധിച്ച്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് പ്രസിഡണ്ടും
മന്ത്രിമാരും നടത്തിയ
പ്രസ്താവനകളാണ് പ്രശ്നം
കൂടുതല്‍
സങ്കീര്‍ണ്ണമാക്കിയതെന്നുമുള്ള
ആക്ഷേപങ്ങളുടെ
നിജസ്ഥിതി
വ്യക്തമാക്കുമോ;
(ഡി)
ചര്‍ച്ചകളിലൂടെ
പ്രസ്തുത വിഷയം
രമ്യമായി
പരിഹരിക്കുന്നതിനും
ശബരിമലയില്‍
നിലനില്‍ക്കുന്ന
സംഘര്‍ഷാവസ്ഥ
ലഘൂകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വൈദ്യുതി
മേഖല കാര്യക്ഷമമാക്കാനുളള
പ്രവര്‍ത്തനങ്ങള്‍
*55.
ശ്രീ.ഒ.
ആര്. കേളു
,,
ബി.സത്യന്
,,
പുരുഷന് കടലുണ്ടി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രളയക്കെടുതി വൈദ്യുതി
ബോര്‍ഡിനുണ്ടാക്കിയ
നഷ്ടം എത്രയെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വൈദ്യുതി വിതരണം
പുന:സ്ഥാപിക്കാന്‍
നടത്തിയ
തീവ്രശ്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
വൈദ്യുതി
ഉല്പാദന-പ്രസരണ-വിതരണ
മേഖലകള്‍
കാര്യക്ഷമമാക്കാന്‍
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
അത്യന്തം
പ്രതികൂല
സാഹചര്യമായിരുന്നിട്ടുപോലും
മുന്‍കാലങ്ങളില്‍
നിന്നും വ്യത്യസ്തമായി
പവര്‍കട്ട്, ലോഡ്
ഷെഡിംഗ് എന്നിവ
ഒഴിവാക്കാനും
തടസ്സരഹിതമായി വൈദ്യുതി
ലഭ്യമാക്കാനും നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ഡാമുകളുടെ
ബ്രേക്ക് അനാലിസിസ് പഠനം
*56.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍,
ഷോളയാര്‍,
പെരിങ്ങല്‍ക്കുത്ത്
അണക്കെട്ടുകളുടെ
ബ്രേക്ക് അനാലിസിസ്
പഠനം നടത്തുവാന്‍
വെെദ്യുതി ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് ഏജന്‍സിയെയാണ്
പ്രസ്തുത പഠനം
നടത്തുവാന്‍
ഏല്‍പ്പിച്ചിട്ടുളളത്;
കരാര്‍ തുക എത്ര കോടി
രൂപയാണ്;
(സി)
ഇടുക്കി
ഡാം അടക്കം മറ്റ്
പ്രധാന 13
അണക്കെട്ടുകള്‍
തുറക്കേണ്ടി
വരുമ്പോള്‍
സ്വീകരിക്കേണ്ട
മുന്‍കരുതലുകളും ഡാം
പൊട്ടുന്ന സാഹചര്യം
ഉണ്ടായാല്‍
നേരിടുന്നതിനെ
സംബന്ധിച്ചും പഠിച്ച്
രൂപരേഖ ഉണ്ടാക്കുവാന്‍
ഡ്രിപ്പിന്റെ (ഡാം
റീഹാബിലിറ്റേഷൻ ആൻഡ്
ഇംപ്രൂവ്മെന്റ്
പ്രൊജക്റ്റ് )ഭാഗമായി
പഠനം നടത്തുന്നുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത പഠനം
ബോര്‍ഡിന്റെ
ആഭിമുഖ്യത്തില്‍
നടത്തുന്ന
സാഹചര്യത്തില്‍
ഇടമലയാര്‍
ഉള്‍പ്പെടെയുളള മൂന്ന്
ഡാമുകളുടെ ബ്രേക്ക്
അനാലിസിസ് പഠനം
മറ്റൊരു ഏജന്‍സിയെ
ഏല്പിക്കാനുളള
സാഹചര്യമെന്താണ് എന്ന്
വ്യക്തമാക്കുമോ?
പ്രളയം
വ്യവസായ മേഖലയ്ക്ക് ഏല്പിച്ച
പ്രഹരം
*57.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ്
മാസത്തിലുണ്ടായ
മഹാപ്രളയം സംസ്ഥാനത്തെ
വ്യവസായ മേഖലയ്ക്ക്
ഏല്പിച്ച പ്രഹരം
സംബന്ധിച്ച്
വിശദമാക്കുമോ;
(ബി)
വന്‍കിട-ചെറുകിട
വ്യവസായ
യൂണിറ്റുകള്‍ക്ക്
ഏതൊക്കെ തരത്തിലുള്ള
നഷ്ടം ഉണ്ടായെന്ന്
വ്യക്തമാക്കുമോ;
(സി)
വ്യവസായ
മേഖലയില്‍ ഉണ്ടായ
തൊഴില്‍ നഷ്ടത്തിന്റെ
വ്യാപ്തി
വ്യക്തമാക്കുമോ;
(ഡി)
പ്രളയക്കെടുതിയില്‍
നിന്ന് സംസ്ഥാനത്തെ
വ്യവസായ മേഖലയെ
കെെപിടിച്ചുയര്ത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
സമ്പദ്ഘടന
നേരിടുന്ന പ്രതിസന്ധി തരണം
ചെയ്യാന്‍ മൂലധന നിക്ഷേപം
*58
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. കെ. സി. മമ്മത് കോയ
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
*59
ചോദ്യം
ഒഴിവാക്കിയിരിക്കുന്നു.
സംസ്ഥാനത്തിന്റെ
കടമെടുപ്പ് പരിധി
വര്‍ദ്ധിപ്പിക്കല്‍
*60.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തിന്റെ
കടമെടുപ്പ് പരിധി
വര്‍ദ്ധിപ്പിക്കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര ശതമാനം
വര്‍ദ്ധനവാണ്
ആവശ്യപ്പെട്ടിട്ടുള്ളത്;
ഇതിലൂടെ എത്ര കോടി രൂപ
അധികമായി വായ്പ
എടുക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(സി)
പ്രളയം
സംബന്ധിച്ച ലോകബാങ്ക്
പഠനസംഘത്തിന്റെ
പ്രാഥമിക
വിലയിരുത്തലിന് മുമ്പ്
തന്നെ ലോകബാങ്ക് വായ്പ
സന്നദ്ധത
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി രൂപ
വായ്പയായി അനുവദിക്കാം
എന്നാണ് ലോകബാങ്ക്
അറിയിച്ചിട്ടുള്ളത്;
എത്ര ശതമാനമാണ് പലിശ
നിരക്ക്;
(ഡി)
കടമെടുപ്പ്
പരിധി
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യത്തിനോടുള്ള
കേന്ദ്ര പ്രതികരണം
വ്യക്തമാക്കുമോ?