വനം
- വന്യജീവി സംരക്ഷണ
മേഖലയ്ക്കായുള്ള കേന്ദ്ര
വിഹിതം
*211.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം-വന്യജീവി
സംരക്ഷണ മേഖലയ്ക്കായി
അനുവദിച്ചിട്ടുള്ളതും
ലഭ്യമാകുന്നതുമായ
കേന്ദ്ര വിഹിതത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കേന്ദ്രവിഹിതം
യഥാസമയം
ലഭ്യമാകുന്നുണ്ടോ
എന്നറിയിക്കുമോ;
(സി)
കേന്ദ്രവിഹിതം
കിട്ടാന്‍ വൈകുന്നത്
മൂലം താല്കാലിക
ജീവനക്കാരുടെ ശമ്പളവും
പദ്ധതി
പ്രവര്‍ത്തനങ്ങളും
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അത് പരിഹരിക്കുന്നതിന്
കേന്ദ്രസര്‍ക്കാരില്‍
ആവശ്യമായ ഇടപെടല്‍
നടത്തുമോ;
വ്യക്തമാക്കുമോ?
മിനിമം
വേതനം
*212.
ശ്രീ.എസ്.ശർമ്മ
,,
സി.കെ. ഹരീന്ദ്രന്‍
,,
സി.കൃഷ്ണന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിനിമം
വേതന നിയമത്തിന്റെ
പട്ടികയില്‍പ്പെടുന്ന
അഞ്ചുവര്‍ഷം
പൂര്‍ത്തിയായ
മേഖലകളിലെല്ലാം ഈ
സര്‍ക്കാര്‍ കാലയളവില്‍
മിനിമം വേതനം പുതുക്കി
നിശ്ചയിച്ചു കഴിഞ്ഞോ;
ഇതോടൊപ്പം സ്വകാര്യ
മേഖലയിലെ
നഴ്സുമാര്‍ക്കുള്‍പ്പെടെ
നിശ്ചിത മിനിമം വേതനം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടി അറിയിക്കാമോ;
(ബി)
അഞ്ചുവര്‍ഷത്തിലൊരിക്കല്‍
പുതുക്കേണ്ട മിനിമം
വേതനം
പുതുക്കുന്നതിലുണ്ടാകുന്ന
കാലതാമസം
ഒഴിവാക്കുന്നതിനും
സമ്പദ് വ്യവസ്ഥയില്‍
ഉണ്ടാകുന്ന
മാറ്റങ്ങള്‍ക്കനുസൃതമായി
വേതന ഘടനയില്‍
ആവശ്യാധിഷ്ഠിത
വാര്‍ഷിക വര്‍ദ്ധനവ്
ഉറപ്പാക്കാനും
സാധ്യമാകുമോ;
(സി)
പെന്‍ഷനും
ഇതര ആനുകൂല്യങ്ങളും
നല്കി തൊഴിലാളികളുടെ
സാമൂഹ്യ സുരക്ഷയും
വാര്‍ദ്ധക്യകാല
പരിരക്ഷണവും
ഉറപ്പുവരുത്താന്‍
വേണ്ടി
സ്ഥാപിച്ചിട്ടുള്ള
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
ലക്ഷ്യമിടുന്ന
പുനഃസംഘടനയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
വിവിധ
അസംഘടിത - പരമ്പരാഗത
മേഖലകളില്‍ നിന്ന്
വിരമിച്ച
തൊഴിലാളികള്‍ക്കുള്ള
പെന്ഷന്
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
ജല
അതോറിറ്റിയുടെ വിതരണ
ശൃംഖലകള്‍ കൈമാറുന്ന നടപടി
*213.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എ. എന്‍. ഷംസീര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയുടെ വിതരണ
ശൃംഖലകള്‍ ജലനിധിയുടെ
മാനേജിംഗ് ഏജന്‍സിയായ
കേരള റൂറല്‍ വാട്ടര്‍
സപ്ലൈ ആന്റ്
സാനിറ്റേഷന്‍
ഏജന്‍സിക്ക് കൈമാറ്റം
ചെയ്യാറുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
വിതരണ
ശൃംഖലകള്‍ കൈമാറുന്നത്
മൂലം ഉപഭോക്താക്കള്‍
കുടിവെള്ളത്തിന് അധിക
ചാര്‍ജ്ജ് നല്‍കേണ്ടി
വരുന്നത്
കണക്കിലെടുത്ത് ഇവ ജല
അതോറിറ്റിയില്‍ തന്നെ
നിലനിര്‍ത്താന്‍
തയ്യാറാകുമോ;
(സി)
കേരള
ജല അതോറിറ്റി
കിലോലിറ്ററിന് 6 രൂപാ
നിരക്കില്‍ ജലനിധിക്ക്
നല്കുന്ന
കുടിവെള്ളത്തിന് ജലനിധി
ഗുണഭോക്താക്കള്‍
നല്കേണ്ടിവരുന്ന
ചാര്‍ജ്ജ് എത്രയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
കെ.ആര്.ഡബ്ല്യു.എസ്.എ.
വഴി നടത്തുന്ന
സാനിറ്റേഷന്‍
പദ്ധതികള്‍
ഏതെല്ലാമാണ്; അതിനായി
പ്രതിവര്‍ഷം
ചെലവഴിക്കുന്ന
തുകയെത്രയെന്ന്
അറിയിക്കാമോ?
വേമ്പനാട്
കായലിന്റെ പുനരുദ്ധാരണം
*214.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേമ്പനാട്
കായലിന്റെ
പുനരുദ്ധാരണത്തിനായി
എന്തെങ്കിലും പദ്ധതി
കേന്ദ്രസര്‍ക്കാരിന്
സമ്രപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കുമോ;
(ബി)
കുട്ടനാട്
പാക്കേജ്
പൂര്‍ത്തീകരിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
മുല്ലപ്പെരിയാറില്‍
പുതിയ ഡാം
പണിയുന്നതിനായി ജലവിഭവ
വകുപ്പ് എന്തെല്ലാം
പഠനങ്ങള്‍ നടത്തുകയും
തീരുമാനങ്ങള്‍
കൈക്കൊളളുകയും
ചെയ്തുവെന്ന്
വിശദമാക്കാമോ?
ഡാം
മാനേജുമെന്റു്
*215.
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
സാഹചര്യങ്ങള്‍
വിലയിരുത്തി അതില്‍
നിന്ന് ലഭിച്ച
പാഠങ്ങള്‍ ഉള്‍ക്കൊണ്ട്
ബൃഹത്തായ ഒരു ഫ്ലഡ്
മിറ്റിഗേഷന്‍ പ്ലാന്‍
തയ്യാറാക്കി
നടപ്പാക്കുന്നതിന്
ജലവിഭവ വകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചുതുടങ്ങിയോ;
വിശദമാക്കുമോ;
(ബി)
വിദേശരാജ്യങ്ങളില്‍
പാലിക്കപ്പെടും പോലെ
ഡാം മാനേജുമെന്റും
ഷട്ടര്‍ ഓപ്പറേഷന്
മാനേജുമെന്റും
വ്യക്തമായ ഒരു
മാനദണ്ഡത്തില്‍
അധിഷ്ഠിതമാക്കി
ഡാമുകളുടെ ജലനിരപ്പ്
നിരന്തര നിരീക്ഷണത്തിന്
വിധേയമാക്കുകയും അവ
തുറന്നുവിടുന്നതിന്
മുന്‍പ് വ്യക്തമായ
അറിയിപ്പുകള്
നല്‍കുകയും
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വൃക്ഷങ്ങളുടെ
സംരക്ഷണം
*216.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
പാരിസ്ഥിതിക അവബോധം
ഉണ്ടാക്കുന്നതിനായി വനം
വകുപ്പ് നടപ്പാക്കുന്ന
പരിപാടികളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
സ്വകാര്യ
ഭൂമിയില്‍
വൃക്ഷത്തൈകള്‍
വച്ചുപിടിപ്പിക്കുന്നവര്‍ക്ക്
ധനസഹായം നല്കുന്ന
പദ്ധതിയിൽ
ഫലവൃക്ഷങ്ങള്‍ക്ക്
പ്രാധാന്യം
നല്‍കിയിട്ടുണ്ടോ;
(സി)
പൊതുനിരത്തുകളിലും
സര്‍ക്കാര്‍ വക
സ്ഥലങ്ങളിലും
നില്ക്കുന്ന
അപകടാവസ്ഥയിലുളള
വൃക്ഷങ്ങള്‍
മുറിക്കുന്നതിന്
വനംവകുപ്പിന്റെ അനുമതി
ആവശ്യമുണ്ടോ; ആയതിന്റെ
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
കഴക്കൂട്ടം-തിരുവനന്തപുരം
നാഷണല്‍ ഹൈവേ
വികസനത്തിനായി മരങ്ങള്‍
മുറിച്ചുനീക്കിയതിനെത്തുടര്‍ന്ന്
പകരം വനവല്‍ക്കരണത്തിന്
വനം വകുപ്പ് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ?
ജലസംഭരണ
പദ്ധതികള്‍
*217.
ശ്രീ.എന്‍.
വിജയന് പിള്ള
,,
രാജു എബ്രഹാം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനത്തിന്റെ
ഫലമായി
വര്‍ഷകാലത്തുണ്ടാകുന്ന
കനത്ത മഴ മാറി
ഏറെക്കഴിയുന്നതിന്
മുന്‍പേ തന്നെ
കുടിവെള്ളക്ഷാമം
ഉണ്ടാകുന്ന സ്ഥിതി
പരിഹരിക്കാനായി
ആവിഷ്ക്കരിച്ചിട്ടുള്ള
ജലമാനേജ്മെന്റ്
പദ്ധതികള്‍
അറിയിക്കാമോ;
(ബി)
മഴക്കുഴി
നിര്‍മ്മാണം,കിണര്‍ റീ
ചാര്‍ജ്ജിംഗ്,മഴവെള്ള
കൊയ്ത്ത് തുടങ്ങിയ
പദ്ധതികള്‍
വ്യാപകമാക്കാനും
കാര്യക്ഷമമായി
നടപ്പാക്കാനും
പദ്ധതിയുണ്ടോ;
(സി)
പുഴയുടെ
ഒഴുക്ക്
നിലനിര്‍ത്തിക്കൊണ്ട്
തന്നെ ജലം സംഭരിക്കുന്ന
ഗോവന്‍ മോഡല്‍
ഭണ്ഡാരകളും തടയണകളും
നിര്‍മ്മിച്ച്
ഉപരിതലത്തിലും
ഭൂഗര്‍ഭത്തിലും
ജലസംഭരണം
സാധ്യമാക്കുന്ന പദ്ധതി
കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
(ഡി)
തോടുകളും
കുളങ്ങളും
ഉള്‍പ്പെടെയുള്ള
ജലസ്രോതസ്സുകള്‍
മാലിന്യ
മുക്തമാക്കുന്നതിനും
നവീകരിച്ച്
ജലസംഭരണികളാക്കി
മാറ്റാനുമുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
പട്ടികഗോത്രവര്ഗ്ഗത്തില്പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
പദ്ധതികള്‍
*218.
ശ്രീ.ആന്റണി
ജോണ്‍
,,
സി.കൃഷ്ണന്
,,
പി.വി. അന്‍വര്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബോധനരീതിയിലെ
പോരായ്മയും സാംസ്കാരിക
അകല്‍ച്ചയും കാരണം
പട്ടികഗോത്രവര്ഗത്തില്പ്പെട്ട
കുട്ടികള്‍ പഠനത്തില്‍
പിന്നാക്കം പോവുകയും
തല്‍ഫലമായി പഠനം
വിജയകരമായി
പൂര്‍ത്തിയാക്കാനാകാതെ
ഇടയ്ക്ക് വച്ചു
നിര്‍ത്തിപ്പോകുന്ന
അവസ്ഥ പരിഹരിക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
സാമൂഹ്യ പഠനമുറി
പദ്ധതിയുടെ പുരോഗതി
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
വയനാട്
ജില്ലയിലെ പ്രാഥമിക
വിദ്യാലയങ്ങളില്‍
നടപ്പാക്കിയിട്ടുള്ള
മെന്റര്‍ ടീച്ചര്‍
പദ്ധതി അപ്പര്‍
പ്രൈമറി, ഹൈസ്കൂള്‍
തലങ്ങളിലേക്ക് കൂടി
വ്യാപിപ്പിച്ച് എല്ലാ
ജില്ലകളിലും
നടപ്പാക്കുമോ;
(സി)
പോലീസിലും
എക്സൈസിലും വനം
വകുപ്പിലും പട്ടിക
ഗോത്രവര്ഗ്ഗത്തില്പ്പെട്ടവരെ
പ്രത്യേകമായി നിയമിച്ച
മാതൃകയില്‍ പട്ടികഗോത്ര
മേഖലയിലെ
സ്കൂളുകളിലെങ്കിലും ഈ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
അധ്യാപകരായി പ്രത്യേക
നിയമനം നല്കാന്
വകുപ്പ്
മുന്‍കയ്യെടുത്ത് നടപടി
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇറച്ചിക്കോഴികളുടെ
ഉല്പാദനം
*219.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.ഉബൈദുള്ള
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കുന്ന പാല്,
ഇറച്ചി എന്നിവയുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
മൃഗസംരക്ഷണ, ക്ഷീരവികസന
വകുപ്പുകൾ സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഇറച്ചിക്കോഴികളുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ?
കിണര്‍
റീചാര്‍ജിംഗ്
*220.
ശ്രീ.സി.മമ്മൂട്ടി
,,
എം.ഉമ്മര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനായി
കിണറുകള്‍ റീചാര്‍ജ്
ചെയ്യുന്ന നടപടി ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി സംബന്ധിച്ച്
പൊതുജനത്തിന് വേണ്ടത്ര
അവബോധമില്ലെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
കിണര്‍ റീചാര്‍ജിംഗ്
സാര്‍വ്വത്രികമായി
നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി മലപ്പുറം
ജില്ലയില്‍
നടപ്പുസാമ്പത്തിക
വര്‍ഷം എത്ര തുകയാണ്
നീക്കി വച്ചിട്ടുള്ളത്;
അതില്‍ എത്ര രൂപ
ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
പട്ടികഗോത്രവര്ഗ്ഗക്കാര്ക്ക്
ഭൂമി
*221.
ശ്രീ.കാരാട്ട്
റസാഖ്
,,
കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്രവര്‍ഗ്ഗ
പുനരധിവാസവും വികസനവും
മിഷന്
(ടി.ആര്.ഡി.എം.) ഭൂമി
വാങ്ങി അര്‍ഹരായ
പട്ടികഗോത്രവര്‍ഗ്ഗ
ഗുണഭോക്താക്കള്‍ക്ക്
വിതരണം ചെയ്യുന്ന
പദ്ധതി പ്രകാരം ലാന്‍ഡ്
ബാങ്ക്
രൂപീകരിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
വനാവകാശ
നിയമപ്രകാരം
പട്ടികഗോത്രവര്ഗ്ഗക്കാര്ക്ക്
ഭൂമി ലഭ്യമാക്കുന്നതിന്
മുന്‍ എല്‍.ഡി.എഫ്
സര്‍ക്കാരും
തുടര്‍ന്നുവന്ന
യു.ഡി.എഫ് സര്‍ക്കാരും
ഇപ്പോഴത്തെ സര്‍ക്കാരും
ചെയ്ത കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ
സമഗ്ര വികസനത്തിനായി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
ഗോത്രരശ്മി പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ?
ടോഡി
ബോര്‍ഡ്
*222.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടോഡി ബോര്‍ഡ്
രൂപവല്‍ക്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ടോഡി ബോര്‍ഡിന്റെ
പ്രധാന ചുമതലകള്‍
അറിയിക്കാമോ;
(സി)
നിര്‍ദ്ദിഷ്ട
ബോര്‍ഡിന്റെ ഘടന
എപ്രകാരമായിരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമി
*223.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ജെയിംസ് മാത്യു
,,
പി. ഉണ്ണി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമി വിലയ്ക്ക് വാങ്ങി
സൗജന്യമായി
നല്‍കുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഇൗ
വിഭാഗത്തില്‍പ്പെട്ട
എത്രപേര്‍ക്ക് ഭൂമി
അനുവദിച്ച് നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി ഭൂമി
വിലയ്ക്ക് നല്കാന്
തയ്യാറായ ഭൂവുടമകളെ
കണ്ടെത്താനും ഇവരില്‍
നിന്ന് ഭൂമി വിലയ്ക്ക്
വാങ്ങി ലാന്‍ഡ് ബാങ്ക്
രൂപീകരിക്കാനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഭൂരഹിതരായ
ആദിവാസി
കുടുംബങ്ങള്‍ക്ക് ഭൂമി
നല്കാന് മുന്‍
സര്‍ക്കാര്‍ ആരംഭിച്ച
'ആശിക്കും ഭൂമി
ആദിവാസിക്ക്' എന്ന
പദ്ധതിയെക്കുറിച്ച്
ക്രമക്കേടും
ആക്ഷേപങ്ങളും
ഉയര്‍ന്നിരുന്ന
സാഹചര്യത്തില്‍ യാതൊരു
പരാതിയ്ക്കും ഇട
നല്‍കാതെ പ്രസ്തുത
പദ്ധതി പ്രകാരം
താമസയോഗ്യവും
കൃഷിയോഗ്യവുമായ ഭൂമി
കണ്ടെത്തി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനം
*224.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
സി. ദിവാകരന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പല
ജില്ലകളിലെയും ഭൂരിഭാഗം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ഹോസ്റ്റലുകളുടെയും
വാട്ടര്‍ടാങ്ക്, ബാത്ത്
റൂം എന്നിവ
വൃത്തിഹീനമായ
അന്തരീക്ഷത്തിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തുടനീളമുള്ള
പട്ടികജാതി/പട്ടികവര്‍ഗ്ഗ
ഹോസ്റ്റലുകളില്‍
സ്റ്റോക്ക്
രജിസ്റ്റര്‍, വിതരണ
രജിസ്റ്റര്‍, ക്യാഷ്
ബുക്ക് മുതലായ രേഖകള്‍
കൃത്യമായി
പരിപാലിക്കാത്തത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രതിമാസം നല്കുന്ന
പോക്കറ്റ് മണി
വെട്ടിപ്പ് നടത്തുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാണെന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
കാവുകളുടെ
സംരക്ഷണം
*225.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാവുകളുടെ
സംരക്ഷണത്തിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലേക്ക്
കാവുകള്‍
തെരഞ്ഞെടുക്കുന്ന രീതി,
മാനദണ്ഡം എന്നിവ
വ്യക്തമാക്കാമോ?
കുടിവെള്ള
സ്രോതസ്സുകള്‍
മാലിന്യവിമുക്തമാക്കാന്‍
നടപടി
*226.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തെത്തുടര്‍ന്ന്
മലിനമായ കുടിവെള്ള
സ്രോതസ്സുകള്‍
മാലിന്യവിമുക്തമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വ്യക്തമാക്കുമോ;
(ബി)
പ്രളയത്തെത്തുടര്‍ന്ന്
തടസ്സപ്പെട്ട കുടിവെള്ള
വിതരണം പൂര്‍ണ്ണമായി
പുന:സ്ഥാപിക്കാന്‍
സാധിച്ചുവോ;
വ്യക്തമാക്കുമോ;
(സി)
കുടിവെളള
ഭൗര്‍ലഭ്യം ഏറ്റവും
കൂടുതല്‍ നേരിടുന്ന
കുട്ടനാട് മേഖലയിലെ
കുടിവെളള പ്രശ്നത്തിന്
എപ്രകാരം പരിഹാരം
കാണുന്നതിനാണ്
ഉദ്ദേശിക്കുന്നത്;വിശദാംശങ്ങല്‍
നല്‍കുമോ?
പീടികകളിലെയും
വാണിജ്യ സ്ഥാപനങ്ങളിലെയും
തൊഴിലാളികള്‍
*227.
ശ്രീ.എം.
നൗഷാദ്
,,
റ്റി.വി.രാജേഷ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീടികകളിലും
വാണിജ്യ സ്ഥാപനങ്ങളിലും
തൊഴിലെടുക്കുന്നവര്‍ക്ക്
വിരളമായി മാത്രമേ
സ്ഥാപനങ്ങള്‍ അവശ്യം
വേണ്ട സൗകര്യങ്ങളും
വിശ്രമ സൗകര്യവും
ഒരുക്കുന്നുള്ളൂ എന്ന
പ്രശ്നം പരിഹരിക്കാനായി
നടത്തിവരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
ഇത്തരം
സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ ഏറെയും
ദിവസവേതനാടിസ്ഥാനത്തില്‍
ജോലി ചെയ്യാന്‍
നിര്ബന്ധിതരാണെന്നതിനാല്
മിനിമം വേതനം
ഉള്‍പ്പെടെ ഒരു
നിയമത്തിന്റെയും
പരിരക്ഷ അവര്‍ക്ക്
ലഭിക്കുന്നില്ലെന്ന
പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തൊഴിലാളികള്‍ക്ക്
ഇടവേളകളില്‍
ഇരിക്കാനുള്ള അവകാശം
നിയമപരമാക്കിത്തീര്ത്ത
മാതൃകാപരമായ നിയമം
പ്രാവര്‍ത്തികമാകുന്നുവെന്ന്
ഉറപ്പ് വരുത്താന്‍
വേണ്ട പരിശോധനകള്‍
ഉണ്ടാകുമോ;
(ഡി)
തൊഴിലിടങ്ങളില്‍
ലിംഗസമത്വം ഉറപ്പു
വരുത്തുന്നതിനും
സ്ത്രീകള്‍ക്ക്
അന്തസ്സോടെ ജോലി
ചെയ്യാനുള്ള സാഹചര്യം
സൃഷ്ടിക്കന്നതിനും
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ദേശീയ
ഗ്രാമീണ കുടിവെള്ള പദ്ധതി
*228.
ശ്രീ.വി.
ജോയി
,,
പി.ടി.എ. റഹീം
,,
കെ.കുഞ്ഞിരാമന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ കുടിവെള്ള
പദ്ധതിക്കുണ്ടായിരുന്ന
കേന്ദ്ര സര്‍ക്കാര്‍
വിഹിതം
വെട്ടിക്കുറച്ചത്,
ഗ്രാമപ്രദേശങ്ങളില്‍
കുടിവെള്ള ലഭ്യത
ഉറപ്പാക്കാനുള്ള ജല
അതോറിറ്റിയുടെ
പ്രവര്‍ത്തനം
മന്ദീഭവിപ്പിക്കാതിരിക്കാനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
അറിയിക്കാമോ;
(ബി)
പുതിയ
പദ്ധതികള്‍ക്കും
നിലവിലുള്ളവയുടെ
പുനരുദ്ധാരണത്തിനുമായുള്ള
പ്രധാന കിഫ്ബി
പദ്ധതികള്‍
ഏതെല്ലാമാണ്;
(സി)
2018
ഡിസംബറില്‍
പൂര്‍ത്തിയാകേണ്ട
ജലനിധി
രണ്ടാംഘട്ടത്തിന്റെ
നിലവിലെ പുരോഗതി
അറിയിക്കാമോ; ജലനിധി
ഒന്നാംഘട്ടത്തിലെ
പദ്ധതികളില്‍
മൂന്നിലൊന്നിലധികം
പ്രവര്‍ത്തനരഹിതമായത്
പുനരുജ്ജീവിപ്പിക്കാനായി
പദ്ധതിയുണ്ടോ;
(ഡി)
ജൈക്ക
സഹായത്തോടെയുള്ള
കുടിവെള്ള പദ്ധതികള്‍
പൂര്‍ണ്ണമായും
പ്രാവര്‍ത്തികമായിട്ടുണ്ടോ;
തലസ്ഥാന നഗരത്തിലെ
കുടിവെള്ള വിതരണം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കാമോ?
കുട്ടനാട്
പാക്കേജ്
*229.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.ആര്.
രാജേഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിക്കടി
പ്രളയം നേരിടുന്ന
കുട്ടനാട്ടില്‍ ഈ
വര്‍ഷം രണ്ടു തവണ
ഉണ്ടായ അതിരൂക്ഷമായ
വെള്ളപ്പൊക്ക
കെടുതിയുടെ
പശ്ചാത്തലത്തില്‍
പ്രശ്ന പരിഹാരത്തിന്
അടിയന്തരമായി കുട്ടനാട്
പാക്കേജ്
പൂര്‍ത്തിയാക്കാന്‍
വേണ്ട ഇടപെടല്‍
നടത്തുമോ; പാക്കേജ്
പ്രകാരമുള്ള
പ്രവൃത്തികളുടെ
ലക്ഷ്യവും നിലവിലെ
സ്ഥിതിയും
വിശദമാക്കുമോ;
(ബി)
തോട്ടപ്പള്ളി
സ്പില്‍വേയുടെ
കാര്യശേഷി
വര്‍ദ്ധിപ്പിച്ച് അധിക
ജലം ഒഴുക്കി പ്രളയം
ഒഴിവാക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
പ്രളയത്തോടൊപ്പം
തന്നെ രൂക്ഷമായ
കുടിവെള്ള ക്ഷാമവും
നേരിടുന്ന
കുട്ടനാട്ടിലെ
കുടിവെള്ള പ്രശ്നം
പരിഹരിക്കാനായി പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
കുടിവെള്ളത്തിന്റെ ഗുണനിലവാരം
*230.
ശ്രീ.എന്‍.
ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടിവെള്ള
സ്രോതസ്സുകള്‍ പലതും
മലിനമാക്കപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
കുടിവെള്ളം പരിശോധിച്ച്
ഗുണനിലവാരം
ഉറപ്പാക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഈ
പ്രവര്‍ത്തനം സംസ്ഥാനം
മുഴുവന്‍
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വനത്താല്‍
ചുറ്റപ്പെട്ട പ്രദേശത്ത്
താമസിക്കുന്നവരുടെ പുനരധിവാസം
*231.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്താല്‍
ചുറ്റപ്പെട്ട
പ്രദേശത്ത്
ഒറ്റപ്പെട്ട്
താമസിക്കുന്നവരെ
വനത്തിന് പുറത്തേക്ക്
മാറ്റിത്താമസിപ്പിക്കാന്‍
വനം വകുപ്പിന്
പദ്ധതിയുണ്ടോ;
(ബി)
അത്തരത്തില്‍
വനം, റവന്യൂ, കൃഷി,
പൊതുമരാമത്ത് എന്നീ
വകുപ്പ് ഉദ്യോഗസ്ഥര്‍
സന്ദര്‍ശിച്ച്
റിപ്പോര്‍ട്ട്
നല്‍കിയശേഷവും
പുനരധിവാസം
നടത്താതിരിക്കുന്ന
വിഷയം നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
പുനരധിവാസം
നടത്തുന്നതിനുള്ള
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
കേന്ദ്ര
ജല കമ്മീഷന്
റിപ്പോര്‍ട്ടിലെ പരാമര്‍ശം
*232.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളിലെ
പ്രവര്‍ത്തനത്തിനായി
റൂള്‍ കേര്വുകള്
പുനര്‍നിര്‍ണ്ണയിക്കണം
എന്ന കേന്ദ്ര ജല
കമ്മീഷന്
റിപ്പോര്‍ട്ടിലെ
പരാമര്‍ശം ഗൗരവത്തോടെ
കാണുന്നുണ്ടോ;
(ബി)
പ്രളയത്തില്‍
നിന്നും പാഠം
ഉള്‍ക്കൊണ്ടുകൊണ്ട്
ജലവിഭവ വകുപ്പിന്റെ
ഡാമുകളുടെ
പ്രവര്‍ത്തനങ്ങളിലും
റൂള്‍ കേര്വുകളിലും
എന്തൊക്കെ മാറ്റം
കൊണ്ടുവരാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
മഴയുടെ
തോതിലുണ്ടാകുന്ന
മാറ്റങ്ങള്‍, കാലാവസ്ഥ
വ്യതിയാനം,
എക്കല്‍മണ്ണ് നിക്ഷേപം
എന്നിവ മൂലം സംഭരണ
ശേഷിയിലുണ്ടാകുന്ന
കുറവ് കണക്കിലെടുത്ത്
ജലവിഭവ വകുപ്പിന്റെ
ഡാമുകളുടെ
പ്രവര്‍ത്തനങ്ങളില്‍
മാറ്റം വരുത്തുവാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
ഡാമുകള്ക്കുളള
എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍
*233.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ ഡാമുകള്‍ക്കും
നാഷണല്‍ കമ്മിറ്റി ഓണ്‍
ഡാം സേഫ്റ്റി
(എന്‍.സി.ഡി.എസ്.)
നിഷ്കര്‍ഷിക്കുന്ന
എമര്‍ജന്‍സി ആക്ഷന്‍
പ്ലാന്‍ (ഇ.എ.പി.)
ഉണ്ടാക്കിയിട്ടുണ്ടോ;
(ബി)
എന്‍.സി.ഡി.എസ്-
2016 ല്‍ പുറത്തിറക്കിയ
ഇ.എ.പി. മാനദണ്ഡങ്ങള്‍
കേരളത്തിലെ
ഡാമുകള്‍ക്ക്
ഉണ്ടാക്കാതിരിക്കാനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
2017
സി.എ.ജി.
റിപ്പോര്‍ട്ടില്‍
ഡാമുകള്‍ക്ക് ഇ.എ.പി.
ഉണ്ടാക്കാത്തതിനെ
വിമര്‍ശിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സി.എ.ജി.
റിപ്പോര്‍ട്ടിലെ
പ്രസ്തുത
പരാമര്‍ശങ്ങള്‍
സര്‍ക്കാര്‍
അവഗണിക്കാനുണ്ടായ
സാഹചര്യം
വെളിപ്പെടുത്തുമോ?
പട്ടികജാതി
ക്ഷേമ വകുപ്പിന് കീഴിലുള്ള
ഐ.ടി.ഐ.കളുടെ നിലവാരം
*234.
ശ്രീ.മുരളി
പെരുനെല്ലി
,,
എസ്.രാജേന്ദ്രന്
,,
ബി.സത്യന്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
ക്ഷേമ വകുപ്പിന്
കീഴിലുള്ള ഐ.ടി.ഐ.കളുടെ
നിലവാരം ഉയര്‍ത്താനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഐ.ടി.ഐ.കളില്‍ നിന്ന്
പരിശീലനം
പൂര്‍ത്തിയാക്കുന്നവര്‍ക്ക്
തൊഴില്‍
ലഭ്യമാക്കുന്നതിന്
നടത്തുന്ന ഇടപെടലുകള്‍
വിശദമാക്കാമോ;
(സി)
പട്ടികജാതിയില്‍പ്പെട്ടവര്‍ക്കായി
നടത്തി വരുന്ന
നൈപുണ്യ,തൊഴില്‍ ദായക
പരിശീലന പരിപാടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ഡി)
വിദേശത്ത്
തൊഴില്‍ നേടുന്നതിന്
സാമ്പത്തിക സഹായം
നല്കി വരുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ?
പട്ടികജാതി
വിഭാഗത്തിലുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനമുറി
*235.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി
വിഭാഗത്തിലുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനമുറി
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
നാളിതുവരെ
എത്ര പഠന മുറികള്‍
നിര്‍മ്മിച്ച്
നല്കാന്
കഴിഞ്ഞിട്ടുണ്ട്;
(സി)
അഞ്ചുവര്‍ഷം
കൊണ്ട് പതിനായിരം പഠന
മുറികള്‍ എന്ന
പ്രഖ്യാപിത ലക്ഷ്യം
പൂര്‍ത്തീകരിക്കാന്‍
കഴിയുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
നദികളുടെ
പുനരുദ്ധാരണം
*236.
ശ്രീ.അനൂപ്
ജേക്കബ്
,,
കെ.മുരളീധരന്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളുടെ
പുനരുദ്ധാരണത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളത്;
(ബി)
നദികളുടെ
പുനരുദ്ധാരണത്തിനായി
നയം നിലവിലുണ്ടോ;
ഇല്ലെങ്കില്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നദികളെ
മലിനമാക്കുന്ന
പ്രവൃത്തികളും അനധികൃത
മണല്‍ കടത്തും തടയാന്‍
നിലവിലുള്ള നിയമങ്ങള്‍
പര്യാപ്തമാണോ;
അല്ലെങ്കില്‍ പുതിയ
നിയമനിര്‍മ്മാണം
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ജനപങ്കാളിത്തത്തോടെ
വനസംരക്ഷണം
*237.
ശ്രീ.ജെയിംസ്
മാത്യു
,,
ജോര്‍ജ് എം. തോമസ്
,,
എം. സ്വരാജ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനപങ്കാളിത്തത്തോടെ
വനസംരക്ഷണം
സാധ്യമാക്കുന്നതിനും
കണ്ടല്‍ക്കാടുകളുടെ
സംരക്ഷണത്തിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
വനാതിര്‍ത്തിയോട്
ചേര്‍ന്ന
പ്രദേശങ്ങളില്‍ സ്ഥലം
കൈമാറ്റത്തിനും
കൃഷിയിറക്കുന്നതിനും
തടസ്സങ്ങള്‍
നേരിടുന്നത്
ഒഴിവാക്കാനും വനം
സംരക്ഷിക്കുന്നതിനുമായി
സര്‍വ്വേ നടത്തി
അതിര്‍ത്തി തിരിച്ച്
ജണ്ട സ്ഥാപിക്കുന്ന
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
വന്യമൃഗങ്ങള്‍
നാട്ടിലിറങ്ങുന്നത്
ഒഴിവാക്കാനായി
വനത്തിനുള്ളിലെ
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനും
വനത്തിനുള്ളില്‍
മൃഗങ്ങളുടെ തീറ്റ ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിനും
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
വന്യമൃഗങ്ങള്‍
ജനവാസ മേഖലകളില്‍
ഇറങ്ങുന്നത് തടയാന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
ജനജാഗ്രത സമിതികളുടെ
പ്രവര്‍ത്തനം
അറിയിക്കാമോ?
ബ്യൂറോ
ഓഫ് ഇന്ത്യന്‍
സ്റ്റാന്‍ഡേര്‍ഡ്സ് പ്രകാരം
ജല സംഭരണികളുടെ പ്രവര്‍ത്തനം
*238.
ശ്രീ.എം.
വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബ്യൂറോ
ഓഫ് ഇന്ത്യന്‍
സ്റ്റാന്‍ഡേര്‍ഡ്സ്
പ്രകാരം സംസ്ഥാനത്തെ ജല
സംഭരണികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
മാനദണ്ഡങ്ങള്‍ പ്രകാരം
ഡാമുകളിലെ വെള്ളം
സുരക്ഷിതമായ അളവില്‍
മാത്രമേ തുറന്നുവിടാന്‍
പാടുള്ളു എന്ന നിബന്ധന
2018 ജൂലൈ, ഓഗസ്റ്റ്
മാസങ്ങളില്‍
സംസ്ഥാനത്തെ ഡാമുകളുടെ
പ്രവര്‍ത്തനങ്ങളില്‍
പാലിക്കപ്പെട്ടിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(സി)
ഓരോ
ഡാമിനും ബി.ഐ.എസ്.
അനുശാസിക്കുന്ന സേഫ്
ഡൗണ്‍സ്ട്രീം
കപ്പാസിറ്റി
നിര്‍ണയിക്കപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
റാംസര്‍
തടാകങ്ങളുടെ പുനരുദ്ധാരണം
*239.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റാംസര്‍ തടാകങ്ങളുടെ
പുനരുദ്ധാരണത്തിനായി
ഇന്റഗ്രേറ്റഡ്
മാനേജ്മെന്റ് ആക്ഷന്‍
പ്ലാന്‍ തയ്യാറാക്കി
കേന്ദ്രഗവണ്മെന്റിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ശിപാര്ശയിന്മേല്
കേന്ദ്രസര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
തടാകങ്ങളുടെ
സംരക്ഷണത്തിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍, വിവിധ
വകുപ്പുകള്‍,
തദ്ദേശീയര്‍ എന്നിവരുടെ
പിന്തുണ ഉറപ്പാക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും ഉപയോഗം
*240.
ശ്രീ.കെ.
ആന്‍സലന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
ഇടയില്‍
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ഉപയോഗം പൂര്‍ണ്ണമായി
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മദ്യ-മയക്കുമരുന്ന്
മാഫിയ പുതുതലമുറയെ
ലക്ഷ്യം വയ്ക്കുന്ന
സാഹചര്യത്തില്‍
വിദ്യാലയ പരിസരങ്ങളില്‍
പുകയില ഉല്പന്നങ്ങളുടെ
വില്പന പൂര്‍ണമായി
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
മദ്യത്തിന്റെയും
ലഹരി
പദാര്‍ത്ഥങ്ങളുടെയും
ദൂഷ്യവശങ്ങളെക്കുറിച്ച്
വിദ്യാര്‍ത്ഥികളെയും
യുവജനങ്ങളെയും
ബോധവത്ക്കരിക്കുന്നതിനായി
വിമുക്തി മിഷന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ഇതിന്റെ
ഭാഗമായി
വിദ്യാലയങ്ങളില്‍
രൂപീകരിച്ചിട്ടുള്ള
ലഹരി വിരുദ്ധ
ക്ലബ്ബുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ?