മഴവെള്ള
സംഭരണം
4129.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴക്കാലത്ത്
വിവിധ തോടുകള്‍,
നദികള്‍, ചാലുകള്‍,
കായലുകള്‍ തുടങ്ങിയവ
വഴി കടലിലേയ്ക്ക് ഒഴുകി
നഷ്ടപ്പെടുന്ന മഴവെള്ളം
സംഭരിച്ച് മണ്ണില്‍
തന്നെ നിലനിര്‍ത്തി
ഭൂമിയ്ക്കും,
പ്രത്യേകിച്ച്
ജീവജാലങ്ങള്‍ക്കും
വരള്‍ച്ചാ
കാലാവസ്ഥയില്‍
പ്രയോജനപ്പെടുത്തുന്നതിന്
യാതൊരുവിധ നടപടിയും
കൈക്കൊള്ളുന്നില്ലെന്ന
റിപ്പോര്‍ട്ട് ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
അല്ലെങ്കില്‍
എന്തെങ്കിലും ഫലപ്രദമായ
നടപടികള്‍
കൈക്കൊള്ളാത്തതു കൊണ്ട്
ഉണ്ടാകുന്ന വിപത്ത്
മനസ്സിലാക്കുന്നുണ്ടോ;
(സി)
അമൂല്യമായ
ജലം കടലിലേക്ക് ഒഴുകി
ചെന്നെത്തി
നഷ്ടപ്പെടാതെ അതിന്
മുമ്പ് സംഭരിച്ച്
ഉപയുക്തമാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കേരള
ജല അതോറിറ്റി നേരിടുന്ന
പ്രശ്നങ്ങള്‍
4130.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റി
നേരിടുന്ന പ്രധാന
പ്രശ്നങ്ങള്‍
എന്തെല്ലാമെന്നും അവ
പരിഹരിച്ച് ജല
അതോറിറ്റിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
ഗ്രാമീണ കുടിവെളള
പദ്ധതി നടത്തിപ്പിനായി
ലഭ്യമാകുന്ന
കേന്ദ്രവിഹിതത്തില്‍
എത്ര കുറവുണ്ടായി
എന്നും പദ്ധതി
നിര്‍മ്മാണത്തിനുളള
ഭൂമി നിശ്ചിത സമയത്ത്
ലഭിക്കാതെ
മുടങ്ങിക്കിടക്കുന്ന
പ്രശ്നങ്ങള്‍,
പി.ഡബ്ലിയു.ഡി./ദേശീയപാത/റെയില്‍വേ
തുടങ്ങിയ വകുപ്പുകളില്‍
നിന്നും
കട്ടിംഗ്/ക്രോസിംഗ്
അനുമതികള്‍ക്ക് വരുന്ന
കാലതാമസം എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇത്തരം
പ്രശ്നങ്ങളാല്‍
മുടങ്ങിക്കിടക്കുന്ന
പ്രവൃത്തികളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പ്രശ്നങ്ങള്‍
പരിഹരിച്ച്
മുടങ്ങിക്കിടക്കുന്ന
കുടിവെളള പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാനായി
ഇൗ സര്‍ക്കാര്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും
വ്യക്തമാക്കുമോ;
(ഇ)
മുൻ
സര്‍ക്കാര്‍ അധികാരം
ഒഴിയുമ്പോള്‍
വെെദ്യുതി
ബോര്‍ഡ്/കരാറുകാര്‍
ഉള്‍പ്പെടെ
വിവിധയിനങ്ങളിലായി കേരള
വാട്ടര്‍ അതോറിറ്റി
നല്കുവാനുളള കുടിശ്ശിക
തുക
എത്രയായിരുന്നുവെന്നും
ആയത് നിലവില്‍
എത്രയെന്നും
വ്യക്തമാക്കുമോ?
കിഫ്ബി
വഴി അംഗീകാരം നല്‍കിയിട്ടുള്ള
പദ്ധതി
4131.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന് കീഴിൽ കിഫ്ബി
വഴി അംഗീകാരം
നല്‍കിയിട്ടുള്ള എല്ലാ
പദ്ധതികളുടെയും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഈ
വര്‍ഷം തന്നെ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇക്കാര്യത്തില്‍
പാലക്കാട്
ജില്ലയിലുള്‍പ്പെടെ
ഡി.പി.ആര്
തയ്യാറാക്കുന്നതിനും
മറ്റും ആവശ്യമുള്ള
ജീവനക്കാര്‍
ഇല്ലെന്നുള്ള കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കടലാക്രമണ
ഫലമായി ഉണ്ടായ നാശനഷ്ടങ്ങള്‍
4132.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തീരപ്രദേശങ്ങളില്‍
ഉണ്ടാകുന്ന രൂക്ഷമായ
കടലാക്രമണത്തില്‍
തീരദേശവാസികള്‍
ആശങ്കയിലാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടുത്തകാലത്തുണ്ടായ
കടലാക്രമണത്തിന്റെ
നാശനഷ്ടങ്ങള്‍
കണക്കാക്കിയിട്ടുണ്ടോ;
(സി)
തീരദേശ
സംരക്ഷണത്തിനായി
പ്രത്യേക പാക്കേജ്
പ്രഖ്യാപിക്കണമെന്ന
ആവശ്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു;
വിശദീകരിക്കുമോ;
(ഡി)
കാലവര്‍ഷത്തിനു
മുമ്പായി എന്തെല്ലാം
തീരദേശസംരക്ഷണ
നടപടികള്‍
പൂര്‍ത്തീകരിച്ചുവെന്നു
വ്യക്തമാക്കുമോ?
കുട്ടനാട്
പാക്കേജ്
4133.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജ്
വിലയിരുത്തിയിട്ടുണ്ടോ;
പാക്കേജിന്റെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാക്കേജിലെ വിവിധ
സ്കീമുകള്‍ സംബന്ധിച്ച
വിവരങ്ങളും ഓരോ
സ്കീമിന്റെയും നിലവിലെ
അവസ്ഥയും
ലഭ്യമാക്കുമോ;
(സി)
കുട്ടനാട്
താലൂക്കിലെ
പാടശേഖരങ്ങളില്‍
നടക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങളും
പുരോഗതിയും
ലഭ്യമാക്കുമോ;
(ഡി)
തോട്ടപ്പളളി
സ്പില്‍വേയില്‍
നടക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ഇ)
ഓണാട്ടുകരയില്പ്പെട്ട
നീര്‍ത്തടങ്ങളിലെ
വെളളപ്പൊക്ക
നിവാരണത്തിന്
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ?
ചങ്ങനാശ്ശേരി
പെരുമ്പുഴകടവ് പാലം
4134.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിലെ
പെരുമ്പുഴകടവ് പാലം
തകര്‍ന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പാലം
പരിശോധിക്കാനായി
ഏതൊക്കെ വകുപ്പുകളുടെ
പ്രതിനിധികള്‍ സ്ഥലം
സന്ദര്‍ശിക്കുകയുണ്ടായി;
(സി)
ഡിപ്പാര്‍ട്ട്മെന്റ്/ഏജന്‍സികള്‍
പാലത്തിന്റെ ഡിസൈന്‍
സംബന്ധിച്ച് നല്കുന്ന
പ്രധാന ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
(ഡി)
ഈ
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
നിര്‍മ്മാണം വേഗത്തില്‍
ആരംഭിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
പാലത്തിന്റെ
പുനര്‍നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
ഏകദേശമായി
കണക്കാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ?;
ജലനിധി
പദ്ധതി
4135.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ കണിയാമ്പറ്റ
ഗ്രാമപഞ്ചായത്തിൽ
ജലനിധി പദ്ധതിയുടെ സഹായ
സംഘടനയായി
പ്രവര്‍ത്തിക്കുന്ന
കോഴിക്കോട് രൂപതയുടെ
കീഴിലുള്ള സോഷ്യൽ
സര്‍വ്വീസ് സൊസൈറ്റിയായ
'ജീവന'യ്ക്ക് പദ്ധതി
പൂര്‍ത്തീകരണത്തിൽ അധിക
തുക ബാധ്യത വന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എന്ത്
തുകയാണ് അധിക
ബാധ്യതയായി പ്രസ്തുത
സൊസൈറ്റിക്ക്
ഉണ്ടായിട്ടുള്ളത്; ഈ
തുക നൽകണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
പ്രസ്തുത സൊസൈറ്റി
കത്ത് നൽകിയിട്ടുണ്ടോ;
(സി)
എങ്കിൽ
അതിന്മേൽ അടിയന്തര
നടപടി സ്വീകരിക്കുമോ?
കേരളത്തിലെ
ജലസേചന പദ്ധതികള്‍
4136.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ജലസേചന പദ്ധതികള്‍ക്ക്
പി. എം. കെ. എസ് പദ്ധതി
പ്രകാരം
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ചു വന്നിരുന്ന
ഫണ്ട്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍ക്ക്
പുറമേ
നബാര്‍ഡ്,സി.ഡബ്ല്യൂ
.സി.എ , എന്‍. ഡബ്ല്യൂ.
സി. എ എന്നിവയെ
ഉള്‍പ്പെടുത്തിയിട്ടുള്ള
പഞ്ചകക്ഷി കരാറില്‍
ഒപ്പുവെയ്ക്കാന്‍
നിര്‍ദ്ദേശം ലഭിച്ചുവോ;
ഇതിലെടുത്ത തീരുമാനം
അറിയിക്കുമോ;
(സി)
കേന്ദ്രഫണ്ട്
മുടങ്ങുന്നതു മൂലം
സംസ്ഥാനത്ത്
മുടങ്ങിക്കിടക്കുന്ന
ജലസേചന പദ്ധതികളുടെ
പൂര്‍ത്തീകരണത്തിന്
എന്ത് വഴിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
മണ്ഡലത്തിലെ ശുദ്ധജല പദ്ധതി
4137.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തില്‍
ആവിഷ്കരിച്ച
പുളിമാത്ത്, നഗരൂര്‍,
കരവാരം ശുദ്ധജല
പദ്ധതിയുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
പാറയില്‍ വി.സി.ബി- യുടെ
നിര്‍മ്മാണം
4138.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
പാറയില്‍ വി.സി.ബി-
യുടെ നിര്‍മ്മാണ നടപടി
ഏതുവരെയായി;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി നാളിതുവരെ
ആരംഭിക്കാതെ നീണ്ടു
പോകുന്നത് എന്തെങ്കിലും
നടപടി ക്രമങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുള്ളതു കൊണ്ടാണോ
എന്ന് വ്യക്തമാക്കുമോ?
നദീജല
സംരക്ഷണത്തിനായി വിവരശേഖരണം
4139.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലാശയങ്ങള്‍
മാലിന്യ നിക്ഷേപത്താല്‍
അന്യാധീനപ്പെട്ടുപോകുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ജലാശയങ്ങളെ
സംബന്ധിച്ച വിവരശേഖരണം
1974-നു ശേഷം
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ജലാശയങ്ങളെ
സംബന്ധിച്ച സമഗ്രമായ
വിവരശേഖരണത്തിന് വിവിധ
വകുപ്പുകളുമായി
ചേര്‍ന്ന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
നദീജല സംരക്ഷണം ഏത്
രീതിയില്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
തോടുകളുടെയും
പുഴകളുടെയും തീരം കെട്ടി
സംരക്ഷിക്കണമെന്ന ആവശ്യം
4140.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
കുട്ടമ്പുഴ
പഞ്ചായത്തിലെ
കുട്ടമ്പുഴ,
പൂയംകുട്ടി,
മാമലക്കണ്ടം എന്നീ
പ്രദേശങ്ങളിലൂടെ
ഒഴുകുന്ന തോടുകളുടെയും
പുഴകളുടെയും തീരം
കെട്ടി
സംരക്ഷിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കാര്യത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
നദീതീര
സംരക്ഷണത്തിനായി
കോതമംഗലം നിയോജക
മണ്ഡലത്തില്‍ 2016-17,
2017-18, 2018-19 എന്നീ
വര്‍ഷങ്ങളില്‍
ഏറ്റെടുത്തിട്ടുള്ള
പ്രവൃത്തികളുടെ വിവരം
എസ്റ്റിമേറ്റ് തുക
ഉള്‍പ്പെടെ
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
ജോലികള്‍
ഏറ്റെടുക്കുന്നതിന്റെ
മുന്‍ഗണനാ മാനദണ്ഡം
വ്യക്തമാക്കാമോ ?
മലയം
ചൂഴാറ്റുകോട്ട തോട്
4141.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
വിളവൂര്‍ക്കല്‍
പഞ്ചായത്തില്‍ മലയം
ചൂഴാറ്റുകോട്ട
തോടിന്റെ ഭരണാനുമതി
(ജി.ഒ(ആര്.ടി)
നം.156/2016/ഡബ്ല്യൂ.ആര്.ഡി
തീയതി 18.2.16) ലഭ്യമായ
പ്രവൃത്തിയുടെ
തുടര്‍നടപടികള്‍
എന്തായെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോള്‍
നിലങ്ങളിലുള്ള കനാലുകളിലെ
ചണ്ടിയും കുളവാഴയും നീക്കം
ചെയ്യുന്നതിനുള്ള നടപടി
4142.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ കോള്‍
നിലങ്ങളിലെ കനാലുകളില്‍
നീരൊഴുക്ക്
തടസ്സപ്പെടുത്തും
വിധത്തില്‍ ചണ്ടിയും
കുളവാഴയും
അടിഞ്ഞുകൂടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കനാലുകളിലെ
ചണ്ടിയും കുളവാഴയും
നീക്കം ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
2016-17
-ല്‍ ചണ്ടിയും
കുളവാഴയും നീക്കം
ചെയ്യുന്ന
പ്രവൃത്തിക്ക്
തൃശ്ശൂര്‍ ജില്ലയില്‍
ആകെ എത്ര രൂപ
ചെലവഴിച്ചു;
(ഡി)
2018-19-ലെ
ബഡ്ജറ്റില്‍
ഇതിലേയ്ക്കായി എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
വലിയതോട്
നവീകരണ നടപടികള്‍
4143.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
നഗരസഭയിലെ വലിയതോട്
നവീകരണ നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ; ഇതിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇൗ
വര്‍ഷത്തെ ബഡ്ജറ്റില്‍
ഇതിനായി എന്തു തുക
നീക്കി വെച്ചിട്ടുണ്ട്
;
(സി)
നഗരസഭയിലെ
പ്രധാന ജലസ്രോതസ്സായ
വലിയ തോടിന്റെ
നവീകരണത്തിനായി ഫണ്ട്
അനുവദിക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
തൃശ്ശൂര്‍
ജില്ലയിൽ അനധികൃതമായി
നിര്‍മ്മിച്ചിട്ടുള്ള
പത്തായങ്ങള്‍
4144.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിൽ ഇറിഗേഷൻ
വകുപ്പിന്റെ കനാലുകളിൽ
മീൻ പിടുത്തത്തിനായി
അനധികൃതമായി
നിര്‍മ്മിച്ചിട്ടുള്ള
പത്തായങ്ങള്‍ സുഗമമായ
ജലമൊഴുക്കിന് തടസ്സം
ഉണ്ടാക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
അനധികൃതമായി
നിര്‍മ്മിച്ചിട്ടുള്ള
പത്തായങ്ങള്‍ നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ?
മാവേലിക്കര
നഗരസഭയിലെ കോട്ടത്തോടിന്റെ
സംരക്ഷണം
4145.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നഗരസഭയിലെ
കോട്ടത്തോടിന്റെ
സംരക്ഷണത്തിനായി ഈ
സര്‍ക്കാര്‍ അനുവദിച്ച
വിവിധ ഫണ്ടുകളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഫണ്ടുകള്‍ വിനിയോഗിച്ച്
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കാമോ?
തൃക്കാക്കര
മണ്ഡലത്തിലെ ഇടപ്പളളി കനാല്‍
4146.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
മണ്ഡലത്തില്‍
പെരിയാര്‍വാലി
കനാലിന്റെ ഭാഗമായ
ഇടപ്പളളി കനാല്‍ എത്ര
കിലോമീറ്റര്‍
നീളത്തില്‍ ഉണ്ടെന്നും
ഉപകനാലുകള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
ഇൗ
കനാലിന്റെ
നിര്‍മ്മാണത്തിനായി
സ്ഥലം ഏറ്റെടുത്തത്
എന്നാണെന്നും ഇതിന്റെ
പണി
പൂര്ത്തിയാക്കിയതെന്നാണെന്നും
വ്യക്തമാക്കാമോ;
(സി)
ഇപ്പോള്‍
കനാലില്‍ എവിടെവരെയാണ്
ജലം
ലഭ്യമാക്കുന്നതെന്നും
മുഴുവന്‍ കനാല്‍
മേഖലയിലും വെളളം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നും
വ്യക്തമാക്കാമോ;
(ഡി)
ഇൗ
ഭാഗത്ത് കനാലുകളുടെ
അറ്റകുറ്റപ്പണികള്‍
നടത്താനുളളത്
എവിടെയെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഇ)
കനാലിന്റെ
ഇൗ ഭാഗങ്ങളില്‍
എവിടെയെങ്കിലും
കയ്യേറ്റം
നടന്നിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്നും
ആരെല്ലാമാണ്
കയ്യേറിയിട്ടുളളതെന്നും
വ്യക്തമാക്കാമോ?
തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ കുളങ്ങളും
തോടുകളും
4147.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തിരൂരങ്ങാടി
നിയോജക മണ്ഡലത്തില്‍
ഏതൊക്കെ കുളങ്ങളെയും
തോടുകളെയുമാണ്
നവീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നത്;
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
സംബന്ധിച്ച വിശദവിവരം
അറിയിക്കുമോ?
ജലമലിനീകരണം
തടയാന്‍ ബോധവല്‍ക്കരണം
4148.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നാട്ടിന്‍പുറങ്ങളിലെ
തോടുകളും
നീര്‍ച്ചാലുകളും
മാലിന്യം നിറഞ്ഞ് ഉപയോഗ
ശൂന്യമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജലമലിനീകരണവുമായി
ബന്ധപ്പെട്ട നിയമ
പ്രകാരമുള്ള
നിയന്ത്രണങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ഇതിനെതിരായ
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
വകുപ്പ് ഏറ്റെടുക്കുമോ?
ജലസംഭരണികളിലെ
ചെളിയും, എക്കലും, മണലും
മാറ്റുന്നതിന് നടപടി
4149.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ജലസംഭരണികളിൽ
അടിഞ്ഞുകിടക്കുന്ന
ചെളിയും, എക്കലും,
മണലും കാരണം ജല സംഭരണ
ശേഷി പൂര്‍ണ്ണമായി
ഉപയോഗിക്കാൻ
കഴിയുന്നില്ല എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിശദാംശം
അറിയിക്കുമോ ?
ചെമ്പ്രംതോട്
മാലിന്യം
4150.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ ഗുരുവായൂര്‍
മുനിസിപ്പാലിറ്റി XI-ാം
വാര്‍ഡിലെ
ചെമ്പ്രംതോട് മാലിന്യം
നിറഞ്ഞ് നീരൊഴുക്ക്
തടസ്സപ്പെട്ട്
ഉപയോഗശൂന്യമായി
മാറിയിട്ടുളള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ തോടിനെ
മാലിന്യമുക്തമാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
നല്‍കാമോ?
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തിലെ കുളങ്ങളുടെ
പുനരുദ്ധാരണം
4151.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
ല്‍ പ്രഖ്യാപിച്ച
കുളങ്ങളുടെ പുനരുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തില്‍
എത്ര കുളങ്ങള്‍
നവീകരിക്കുവാന്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
ജലസേചന
സൗകര്യം ഏര്‍പ്പെടുത്താന്‍
നടപടി
4152.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ വിവിധ
ക്രോസ് ബാറുകളുടെ
ആയകെട്ട് പരിധി
എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
ആയകെട്ട്
പരിധി കുറവായതിനാല്‍
ക്രോസ് ബാറുകള്‍
നിർമ്മിക്കാത്തതിനാലും
നിലവിലുളളത്
അറ്റകുറ്റപണികള്‍
നടത്താത്തത് മൂലവും
പയ്യന്നൂര്‍
മണ്ഡലത്തില്‍ എത്ര
ഹെക്ടര്‍ കൃഷിഭൂമി
തരിശായി
കിടക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ആയകെട്ട്
പരിധി കുറച്ച്
അത്യാവശ്യമായി വേണ്ട
സ്ഥലങ്ങളില്‍ പുതിയ
ക്രോസ് ബാറുകള്‍
നിര്‍മ്മിച്ച് ജലസേചന
സൗകര്യം
ഏര്‍പ്പെടുത്താനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കല്ലടയിലെ
ഒരു സ്ഥിരം തടയണ നിര്‍മ്മാണം
4153.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
മേലാറ്റൂര്‍
ഗ്രാമപഞ്ചായത്തില്‍
മണിയാണിരിക്കടവ്
പാലത്തിന് താഴെ
കല്ലടയില്‍ ഒരു സ്ഥിരം
തടയണ
നിര്‍മ്മിയ്ക്കുന്നതിനുളള
പദ്ധതിയുടെ നിലവിലത്തെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ ;
(ബി)
ഇൗ
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ
പദ്ധതിയ്ക്കായി
ചെലവാകുമെന്നാണ്
പ്രതീക്ഷിയ്ക്കുന്നതെന്ന്
അറിയിക്കുമോ ;
(സി)
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടില്ലെങ്കില്‍
എന്തുകൊണ്ടാണ്
നാളിതുവരെ ഇതിനായി
നടപടി
സ്വീകരിയ്ക്കാത്തതെന്ന്
അറിയിക്കുമോ ;
(ഡി)
പദ്ധതിയുടെ
പുരോഗതി
വിലയിരുത്തുന്നതിന്
സര്‍ക്കാരും ചീഫ്
എഞ്ചിനീയറും (ജലസേചനവും
ഭരണവും) എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ട് ;
വിശദാംശം
ലഭ്യമാക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ മെെനര്‍
ഇറിഗേഷന്‍ പ്രവൃത്തികള്‍
4154.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ ഏതെല്ലാം
പുഴകളില്‍/തോടുകളില്‍
ആണ് മെെനര്‍ ഇറിഗേഷന്‍
വകുപ്പ് മുഖേന സ്ഥിരം
തടയണകള്‍
നിര്‍മ്മിക്കുന്നതിന്
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുളളത് എന്ന്
വിശദീകരിക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടേയും
തല്‍സ്ഥിതി
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
തടയണകള്‍
നിര്‍മ്മിക്കുന്നതിനാണ്
ഭരണാനുമതി
നല്‍കിയിട്ടുളളത്;
വിശദാംശം
ലഭ്യമാക്കാമോ?
കടലുണ്ടിപ്പുഴയിലെ
നമ്രാണി ചെക്ക് ഡാം
4155.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
നഗരസഭാ പരിധിയിലെ
കടലുണ്ടിപ്പുഴയിലെ
നമ്രാണി ചെക്ക് ഡാം
പുതുക്കിപ്പണിയുന്നതിന്
സര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ചോര്‍ച്ച
പരിഹരിക്കുന്നതിന് 160
ലക്ഷം രൂപയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയതില്‍
എന്തെങ്കിലും തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മലപ്പുറം
നഗരസഭയിലേയും പരിസര
പ്രദേശങ്ങളിലേയും
പ്രധാന കുടിവെള്ള
സ്രോതസ്സായ
നമ്രാണിയില് പുതിയ
ചെക്ക് ഡാം
നിര്‍മ്മിക്കാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
താനൂര്‍
ഒട്ടുംപുറം പുഴയോരത്തെ
കോളനി
4156.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
ഒട്ടുംപുറം പുഴയോരത്തെ
കോളനി നിവാസികളുടെ
വീടുകളുടെ
സംരക്ഷണപ്രവർത്തനവുമായി
ബന്ധപ്പെട്ട്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
പ്രസ്തുത
പ്രശ്നപരിഹാരത്തിനായി
നിലവില്‍ എന്തെങ്കിലും
പദ്ധതി
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
അടിയന്തരമായി പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ?
ശംഖുമുഖം
ബീച്ച്
4157.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ പ്രധാന വിനോദ
സഞ്ചാര കേന്ദ്രമായ
ശംഖുമുഖം ബീച്ച്
ശക്തമായ
കടലാക്രമണത്തില്‍
തകര്‍ന്നടിയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശംഖുമുഖത്തെ
ശക്തമായ തിരമാലകള്‍
ചെറുക്കുന്നതിനും
ബീച്ച്
സംരക്ഷിക്കുന്നതിനും
എന്ത് സംവിധാനം
ഏര്‍പ്പെടുത്തുവാനാണ്
ജലവിഭവ വകുപ്പ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇതിന്
എത്ര കോടി രൂപ
ചെലവാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ; ബീച്ച്
സംരക്ഷണത്തിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
എറണാകുളം
ജില്ലയിലെ ചെല്ലാനം
പഞ്ചായത്തില്‍ തകര്‍ന്ന
കടല്‍ഭിത്തിയുടെ പുനരുദ്ധാരണം
4158.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ചെല്ലാനം
പഞ്ചായത്തില്‍ ഒാഖി
ദുരന്തത്തിനിരയായി
തകര്‍ന്ന കടല്‍ഭിത്തി
പുനരുദ്ധരിക്കുന്നതിനായി
അഞ്ച് പ്രവൃത്തികൾക്ക്
16/01/2018 ലെ
സര്‍ക്കാര്‍ ഉത്തരവ്
നമ്പര്‍
29/2018/ജ.വി.വ.
പ്രകാരം 8 കോടി
രൂപയ്ക്ക് ഭരണാനുമതി
നല്‍കിയിട്ടും പ്രസ്തുത
പ്രവൃത്തി കാലവര്‍ഷം
തുടങ്ങുന്നതിന് മുന്‍പ്
ആരംഭിക്കാന്‍
സാധിക്കാഞ്ഞതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ടെണ്ടര്‍ നടപടികള്‍
പൂര്ത്തീകരിച്ചിട്ടിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
എങ്കില്‍
പ്രവൃത്തികൾ
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കടലാക്രമണം
4159.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിനുശേഷം
ഭാവിയില്‍ കടലാക്രമണം
തടയുന്നതിന് താനൂര്‍
തീരപ്രദേശവുമായി
ബന്ധപ്പെട്ട്
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
സമര്‍പ്പിക്കപ്പെട്ടിട്ടുളളത്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മേജര്‍
ഇറിഗേഷന്‍ മുഖേന
താനൂര്‍ തീരദേശത്തെ
കടലാക്രമണം
തടയുന്നതുമായി
ബന്ധപ്പെട്ട്
സമര്‍പ്പിച്ചിട്ടുളള
നിര്‍ദ്ദേശങ്ങള്‍
പ്രായോഗികമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇപ്രകാരം
ലഭിച്ച
നിര്‍ദ്ദേശങ്ങള്‍
പഠനവിധേയമാക്കി
അടിയന്തരമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എസ്റ്റിമേറ്റ് ആവശ്യപ്പെട്ട
പ്രവൃത്തികള്‍
4160.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തില്‍
നിന്നും എസ്റ്റിമേറ്റ്
ആവശ്യപ്പെട്ട
പ്രവൃത്തികളെക്കുറിച്ച്
വിശദമായ വിവരം
ലഭ്യമാക്കുമോ;ഇതില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഡി.പി.ആര്
നല്‍കിയിട്ടുണ്ട് ;
വ്യക്തമാക്കുമോ;
(ബി)
2017-2018
സാമ്പത്തിക വര്‍ഷം
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ഏതെല്ലാം;
എസ്റ്റിമേറ്റ്
ലഭിക്കാത്ത
പ്രവൃത്തികളുടെ
ഡി.പി.ആര് തയ്യാറാക്കി
ഭരണാനുമതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച് ഇറിഗേഷന്‍
ചീഫ് എഞ്ചിനീയര്‍
ഓഫീസിലും
സെക്രട്ടേറിയറ്റിലും
നിലവിലുള്ള ഫയലുകളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
വ്യക്തമാക്കുമോ?
മേജര്‍
ഇറിഗേഷന്‍ വകുപ്പിന് കീഴിലെ
പ്രവൃത്തികള്‍
4161.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് മേജര്‍
ഇറിഗേഷന്‍ വകുപ്പിന്
കീഴില്‍ എന്തെല്ലാം
പ്രവൃത്തികളാണ്
ചെയ്തിട്ടുള്ളത്;
(ബി)
ഓരോന്നിനും
അനുവദിച്ച തുക
എത്രയാണ്; ജില്ല
തിരിച്ച് വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അവയുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
പുതുതായി
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
വരാപ്പുഴ
കടമക്കുടി റോഡിലെ സ്ലൂയിസ് കം
ബ്രിഡ്ജ്
4162.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
ബജറ്റ് വാല്യം രണ്ടില്‍
ഉള്‍പ്പെട്ടിരുന്ന
പ്രവൃത്തികളായ വരാപ്പുഴ
കടമക്കുടി റോഡിലെ
സ്ലൂയിസ് കം
ബ്രിഡ്ജ്,എളങ്കുന്നപ്പുഴ
ആര്.എം.പി
കനാല്‍,വേലന്‍ തോട്
എന്നിവയിലെ എക്കല്‍
നീക്കം
ചെയ്യല്‍,സംരക്ഷണ
ഭിത്തി കെട്ടല്‍
തുടങ്ങിയ
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കണമെന്ന്
ആവശ്യപ്പെട്ട്
06.02.18ന് എറണാകുളം
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ക്ക്
ഇ-മെയിലായി നല്കിയ
കത്തിന്മേല്
സ്വീകരിച്ച തുടര്‍
നടപടി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;എങ്കില്‍
സ്വീകരിച്ച തുടര്‍
നടപടി വിശദമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ നട്ടിക്കടവില്‍
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
4163.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
നട്ടിക്കടവില്‍ പെരുമ്പ
പുഴയ്ക്ക് കുറുകെ
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
ഡിസൈനും എസ്റ്റിമേറ്റും
തയ്യാറാക്കുന്നതിനു്
ജലസേചന വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
ചാലിയാര്‍
പുഴയില്‍
റഗുലേറ്ററുകളും/തടയണകളും/
റഗുലേറ്റര്‍ കം ബ്രിഡ്ജുകളും
4164.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
കളത്തിന് കടവില്‍
ചാലിയാര്‍ പുഴയില്‍
റഗുലേറ്റര്‍
സ്ഥാപിക്കുന്ന
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്; ഈ
പദ്ധതി എന്ന്
തുടങ്ങാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ജലവിഭവ
വകുപ്പ് നിലവില്‍
ചാലിയാര്‍ പുഴയില്‍
എത്ര തടയണകളും
റഗുലേറ്ററുകളും
നിര്‍മ്മിച്ചിട്ടുണ്ട്;
ഏതൊക്കെ സ്ഥലങ്ങളിലാണ്
നിര്‍മ്മിച്ചത്;
(സി)
ചാലിയാര്‍
പുഴയില്‍ ഏതെല്ലാം
കുടിവെള്ള പദ്ധതികളുടെ
സ്രോതസ്സുകളില്‍
തടയണയും റഗുലേറ്ററുകളും
സ്ഥാപിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
പുതുതായി
എവിടെയൊക്കെയാണ്
റഗുലേറ്ററുകളും/തടയണകളും/
റഗുലേറ്റര്‍ കം
ബ്രിഡ്ജുകളും
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
എസ്.എല്‍.ആര്.
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍
4165.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറിഗേഷന്‍
വകുപ്പില്‍
16.01.2013-ലെ GO
(MS)06/2013/WRD
ഉത്തരവ് പ്രകാരം
എസ്.എല്‍.ആര്.തസ്തികയില്‍
എത്ര ജീവനക്കാരെയാണ്
നിയമിച്ചത്;നിലവില്‍
ഇവര്‍ക്ക് നല്‍കിവരുന്ന
ശമ്പളവും
ആനുകൂല്യങ്ങളും
എന്താെക്കെയാണ്;കെ.എസ്.ആര്.-ന്റെ
പരിധിയില്‍ വരുന്ന
ജീവനക്കാരുടേതിന്
തുല്യമായ സേവന വേതന
വ്യവസ്ഥകള്‍ ഇവര്‍ക്ക്
നല്‍കാത്തത് എന്ത്
കാെണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
എസ്.എല്‍.ആര്.തസ്തികയില്‍
നിയമനം ലഭിച്ചവര്‍ക്ക്
വര്‍ക്കര്‍ ഗ്രേഡ് -II
ആയി പ്രൊമാേഷന്
നല്കാന്
കഴിയുകയില്ലേ;
ഇല്ലെങ്കില്‍
എന്തുകാെണ്ട് എന്ന്
വിശദമാക്കാമാേ;
(സി)
എസ്.എല്‍.ആര്.
ജീവനക്കാരുടെ പെന്ഷന്
പ്രായം ഇപ്പാേള്‍
എത്രയാണ്;പാര്‍ട്ട്ടെെം
സ്വീപ്പര്‍ തസ്തികയുടെ
പെന്ഷന് പ്രായം ഈ
സര്‍ക്കാര്‍
ഉയര്ത്തിയതുപാേലെ
എസ്.എല്‍.ആര്.ജീവനക്കാരുടെ
പെന്ഷന് പ്രായവും
ഉയര്‍ത്താന്‍
സാധിക്കുകയില്ലേ;
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമാേ;
(ഡി)
ജലസേചന
വകുപ്പില്‍ 30-35
വര്‍ഷമെങ്കിലും ,ആദ്യം
താല്‍ക്കാലികമായും
പിന്നീട് സ്ഥിരമായും
ജാേലി ചെയ്ത് മറ്റ്
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ലഭിക്കുന്ന യാതാെരു
ആനുകൂല്യങ്ങളും
ലഭിക്കാതെ
സര്‍വ്വീസില്‍ നിന്നും
പിരിയേണ്ടിവരുന്ന
എസ്.എല്‍.ആര്.
ജീവനക്കാര്‍ക്ക്
അര്‍ഹമായ പരിഗണന
നല്കാന് എന്താെക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
ജലവിഭവ
വകുപ്പിലെ മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ പ്രൊമോഷന്
4166.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിലെ
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ
പ്രൊമോഷന്
ആനുപാതികമായി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ
പ്രൊമോഷന് അപാകത
പരിഹരിക്കുന്നതിന്
വകുപ്പിൽ അനോമലി സെല്‍
രൂപീകരിച്ചിട്ടുണ്ടോ ;
പ്രസ്തുത അനോമലി സെല്‍
ഏതെങ്കിലും തരത്തിലുളള
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ട് എന്ന്
ലഭ്യമാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
റിപ്പോര്ട്ടിന്മേല്
നടപടി സ്വീകരിച്ച്
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ
പ്രൊമോഷന് നടപ്പില്‍
വരുത്താന്‍ വേണ്ട
നടപടികള്‍ വകുപ്പ്
കെെക്കൊളളുമോ;
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റിയിലെ പെന്ഷന്
പരിഷ്കരണ കുടിശ്ശിക
4167.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
01.07.2014 മുതലുള്ള
പെന്ഷന് പരിഷ്കരണ
കുടിശ്ശിക വിതരണം
ചെയ്തിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് എത്രയും വേഗം
വിതരണം ചെയ്യുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
വാട്ടര്‍
അതോറിറ്റിയില്‍
പെന്ഷന്
കമ്മ്യൂട്ടേഷന്‍
ഇനത്തില്‍ കുടിശ്ശിക
നല്‍കാനുണ്ടോയെന്നും
ഉണ്ടെങ്കില്‍ ഇത്
എന്നത്തേക്ക് വിതരണം
ചെയ്യുമെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിലെ
പെന്‍ഷന്‍കാരുടെ
എന്തെല്ലാം
ആനുകൂല്യങ്ങളാണ് വിതരണം
ചെയ്യാന്‍
കുടിശ്ശികയായുള്ളതെന്ന്
തുകയടക്കം ഇനം തിരിച്ച്
വ്യക്തമാക്കാമോ?
എറണാകുളം
ജില്ലയിലെ പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
4168.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17,
2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ എറണാകുളം
ജില്ലയിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയതെന്നും,
പ്രസ്തുത
പ്രവൃത്തികള്‍ക്ക് എത്ര
കോടി രൂപ വീതം
അനുവദിച്ചുവെന്നും
മണ്ഡലം തിരിച്ചുള്ള
വിശദാംശം നല്‍കുമോ?
തൃക്കാക്കര
മുനിസിപൽ അതിർത്തിയിൽ
ജലസ്രോതസുകളിലെ കയ്യേറ്റം
4169.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
മുനിസിപ്പാലിറ്റി
അതിര്‍ത്തിക്കുള്ളില്‍
എത്ര തോടുകളും
കായലുകളും ഉണ്ടെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
ജലസ്രോതസുകളില്‍
എവിടെയെങ്കിലും
കയ്യേറ്റം
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമാണെന്നും
ആരെല്ലാമാണ്
കയ്യേറിയതെന്നും
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
തുമ്പൂര്‍മുഴി
ടൂറിസ്റ്റ് കേന്ദ്രത്തിന്റെ
സൗന്ദര്യവല്‍ക്കരണം
4170.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറിഗേഷന്‍
വകുപ്പിന്റെ
ചുമതലയിലുള്ളതും ടൂറിസം
ഡെസ്റ്റിനേഷന്‍
കമ്മിറ്റിക്കു കീഴില്‍
വര്‍ഷങ്ങളായി
പ്രവര്‍ത്തിച്ചു
വരുന്നതുമായ
തുമ്പൂര്‍മുഴി
ടൂറിസ്റ്റ്
കേന്ദ്രത്തിന്റെ
സൗന്ദര്യവല്‍ക്കരണത്തിനും
അടിസ്ഥാന സൗകര്യ
വികസനത്തിനുമായി ടൂറിസം
വകുപ്പ് അനുവദിച്ച
പദ്ധതി
നടപ്പാക്കുന്നതിന് ജല
വിഭവവകുപ്പ് അനുമതി
നല്‍കിയോ;ഇല്ലെങ്കില്‍
അനുമതി നല്കാന്
അടിയന്തരനടപടി
സ്വീകരിക്കുമോ;
(ബി)
തുമ്പൂര്‍മുഴിയിലെ
ഇറിഗേഷന്‍ വകുപ്പിന്
കീഴിലുള്ള ഐ.ബി.യും
മറ്റു കെട്ടിടങ്ങളും
നവീകരിച്ച്
ടൂറിസ്റ്റുകള്‍ക്ക്
താമസ
സൗകര്യമൊരുക്കുന്നതിന്
ജലവിഭവ വകുപ്പ് നടപടി
സ്വീകരിക്കുമോ?
ഓഖി
മൂലമുള്ള നാശനഷ്ടങ്ങള്‍
4171.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തെത്തുടര്‍ന്ന്
വെെപ്പിന്‍ നിയോജക
മണ്ഡലത്തില്‍
എന്തൊക്കെ
നാശനഷ്ടങ്ങള്‍
ഉണ്ടായതായാണ് ജലവിഭവ
വകുപ്പ്
കണക്കാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓഖി
ദുരന്തത്തെത്തുടര്‍ന്ന്
ഏതെല്ലാം പ്രവൃത്തികള്‍
നടപ്പാക്കുന്നതിനാണ്
വകുപ്പ് രൂപരേഖ
തയ്യാറാക്കിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
ഗ്രേസി
പോളിന്റെ അപേക്ഷയില്‍
സ്വീകരിച്ച നടപടി
4172.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
6.08.2007-ലെ
കോടതി വിധിപ്രകാരം
കോടതിയില്‍ കെട്ടിവെച്ച
9750 /-രൂപ റഗുലര്‍
ബില്ലില്‍ നിന്നും
ഒഴിവാക്കി
കിട്ടുന്നതിനായി
എറണാകുളം ജില്ലയിലെ
കൊച്ചി, കരുവേലിപ്പടി,
CC 16/537A യില്‍
താമസിക്കുന്ന ഗ്രേസി
പോളിന്റെ അപേക്ഷയില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
കോവളം
നിയോജകമണ്ഡലത്തിലെ
പെെപ്പുകളുടെ പണികള്‍
4173.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ടു
വര്‍ഷക്കാലയളവില്‍
കോവളം
നിയോജകമണ്ഡലത്തില്‍
കാലപ്പഴക്കം ചെന്ന
പെെപ്പുകള്‍ പൊട്ടി
ജലം പാഴാകുന്നതും
റോഡുകള്‍
നശിയ്ക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഴക്കം
ചെന്ന പെെപ്പുകള്‍
മാറ്റുന്നതിന് കഴിഞ്ഞ
രണ്ടു
വര്‍ഷക്കാലയളവില്‍
കോവളം
നിയോജകമണ്ഡലത്തിന്
വേണ്ടി എത്ര രൂപ
മാറ്റിവെച്ചു എന്നും
ഏതൊക്കെ
പണികള്‍ക്കാണെന്നും
വ്യക്തമാക്കാമോ?
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ കടലാക്രമണ
പ്രതിരോധ പദ്ധതികള്‍
4174.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്
ഗ്രാമപഞ്ചായത്തില്‍
ജലവിഭവ വകുപ്പിന്റെ
ചുമതലയില്‍ നടക്കുന്ന
കടലാക്രമണ പ്രതിരോധ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ഓഖി
ദുരന്തത്തില്‍
കടല്‍ഭിത്തി തകര്‍ന്ന
ഏതെല്ലാം
പ്രദേശങ്ങളില്‍
കരസംരക്ഷണത്തിനുള്ള
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
ഭാഗത്ത് പുലിമുട്ട്
നിര്‍മ്മിക്കുന്നതിനുവേണ്ടി
ഏതെല്ലാം പദ്ധതികളുടെ
പഠനം
പൂര്‍ത്തീകരിച്ചുവെന്നും
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
ജലസ്രോതസ്സുകളിലെ
ബാക്ടീരിയകളുടെയും
രാസവസ്തുക്കളുടെയും അളവ്
4175.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുദ്ധജല ലഭ്യത
ക്രമാതീതമായി
കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇന്ത്യയിലെ
മറ്റ് സംസ്ഥാനങ്ങളെ
അപേക്ഷിച്ച് കേരളത്തിലെ
ജലസ്രോതസ്സുകളില്‍
ബാക്ടീരിയകളുടെയും
രാസവസ്തുക്കളുടെയും
അളവ് കൂടുതലാണ് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭൂഗര്‍ഭ
ജലത്തിന്റെ അളവ്
കുറയുന്നതിന്റെ കാരണങ്ങള്‍
4176.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമാന്യം
നല്ല മഴ ലഭിച്ചിട്ടും
കേരളത്തില്‍ ഭൂഗര്‍ഭ
ജലത്തിന്റെ അളവ്
ക്രമാതീതമായി
കുറയുന്നതിന്റെ
കാരണങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം വ്യാപകമായി
മഴക്കുഴികള്‍
സ്ഥാപിച്ചിട്ടും
ഭൂഗര്‍ഭ ജലത്തിന്റെ
അളവ് കുറയുന്നതിന്
കാരണം
അന്വേഷിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഭൂഗര്‍ഭ
ജലത്തിന്റെ അമിതമായ ഉപയോഗം
4177.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ.ഡി. പ്രസേനന്‍
,,
കാരാട്ട് റസാഖ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജല വിതാനം
ഗണ്യമായി കുറഞ്ഞു
കൊണ്ടിരിക്കുന്നതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ശരാശരി
മഴ ലഭിക്കുന്ന
വര്‍ഷങ്ങളില്‍ പോലും
വേനല്‍ക്കാലത്ത്
ജലക്ഷാമം രൂക്ഷമാകുന്ന
സാഹചര്യത്തില്‍
പരമ്പരാഗത ജല
സ്രോതസ്സുകള്‍,
നീര്‍ച്ചാലുകള്‍,
അരുവികള്‍ തുടങ്ങിയവ
സംരക്ഷിച്ച് ഭൂഗര്‍ഭ ജല
വിതാനം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂഗര്‍ഭ
ജലത്തിന്റെ അമിതമായ
ഉപയോഗം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
ജലത്തിന്റെ
ഉപഭോഗം
നിയന്ത്രിക്കേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
എന്തെല്ലാം
ബോധവത്ക്കരണ
പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഭൂഗര്‍ഭജലനിരപ്പ്
കുറയുവാനുള്ള കാരണം
4178.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ടല്‍ക്കാടുകള്‍
അടക്കം കേരളത്തിലെ
കാടുകളും മരങ്ങളും
വ്യാപകമായി
നശിപ്പിക്കുന്നത്
സംസ്ഥാനത്തെ ഭൂഗര്‍ഭ
ജലനിരപ്പ് കുറയുവാനുള്ള
കാരണമായോ എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ആണെങ്കില്‍
വികസനത്തിന്റെ പേരില്‍
സംസ്ഥാനത്തെ
കണ്ടല്‍ക്കാടുകള്‍
വ്യാപകമായി
നശിപ്പിക്കുന്നതിനെതിരെ
ജലവിഭവ വകുപ്പ്
നിലപാടെടുക്കുമോ?
ജലസംരക്ഷണത്തിനായി
കരുതല്‍ നടപടികള്‍
4179.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കാലവര്‍ഷം ആരംഭിച്ച
സാഹചര്യത്തില്‍
ജലസംരക്ഷണത്തിനായി
എന്തെല്ലാം കരുതല്‍
നടപടികളാണ് വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഡാമുകളുടെ
സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കനാലുകളുടെ
നവീകരണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഭൂഗര്‍ഭ
ജലം മലിനമാകുന്നത് തടയാന്‍
നടപടികള്‍
4180.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളെ
അപേക്ഷിച്ചു ഏറ്റവും
കൂടുതല്‍ ഭൂഗര്‍ഭ ജലം
മലിനമാകുന്നത്
കേരളത്തിലാണെന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓടകളില്‍
നിന്നുമുള്ള മലിനജലമാണ്
ഭൂഗര്‍ഭ ജലം
മലിനമാകുന്നതിനുള്ള
പ്രധാനമായ കാരണം എന്നത്
വസ്തുതയയാണോ;
(സി)
ഇത്
തടയാന്‍ എന്തൊക്കെ
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ?
പെറ്റ്കോക്ക്
പ്ലാന്റ്
4181.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിന്
റിഫൈനറിയുടെ
പെറ്റ്കോക്ക്
പ്ലാന്റിന് വേണ്ടി
സ്ഥലം നികത്തിയപ്പോള്‍
ചിത്രപ്പുഴ കൂടി
നികത്തപ്പെട്ടതിന്റെ
ഫലമായി ഇരുമ്പനം,
ചിത്രപ്പുഴ
പ്രദേശങ്ങളിലെ
കിണറുകളിലെ നീരുറവ
വറ്റിയതായും കിണറുകളിലെ
കുടിവെളളം
മലിനപ്പെട്ടതായുമുളള
പ്രദേശവാസികളുടെ വ്യാപക
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ വിഷയം സംബന്ധിച്ച്
വകുപ്പ് സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ;
ഇല്ലെങ്കില്‍ ഈ വിഷയം
സംബന്ധിച്ച് നടപടി
സ്വീകരിയ്ക്കുമോ;
(സി)
മേല്‍
സൂചിപ്പിച്ച
പ്രദേശങ്ങളില്‍
അനുഭവപ്പെടുന്ന
രൂക്ഷമായ കുടിവെളള
ക്ഷാമം
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ജല
ഉപയോഗം ക്രമീകരിക്കുന്നതിന്
ബോധവത്കരണ പരിപാടികള്‍
4182.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുദ്ധജല
ലഭ്യത ക്രമാതീതമായി
കുറഞ്ഞുവരുന്ന
സാഹചര്യത്തില്‍ ജല
ഉപയോഗം
ക്രമീകരിക്കുന്നതിനായി
ജനങ്ങള്‍ക്ക്
ബോധവത്കരണം
നല്‍കുന്നതിന്
പരിപാടികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
ശുദ്ധമായ
കുടിവെള്ളം ലഭ്യമാക്കുന്നതിന്
ജലവിഭവ വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
4183.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലത്തിന്റെ
ശരിയായ വിനിയോഗവും
ആസൂത്രണവും അഭംഗുരമായ
സംരക്ഷണവും ജലനയത്തില്‍
വിഭാവനം
ചെയ്യുന്നുണ്ടോ;
(ബി)
എങ്കില്‍
തദനുസൃതമായി ജലലഭ്യത
ഉറപ്പ് വരുത്തുവാന്‍
ജലവിഭവ വകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്തെ
കിണറുകളില്‍ 80
ശതമാനവും മലിനമാണെന്ന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
ശുദ്ധമായ കുടിവെള്ളം
ജനങ്ങള്‍ക്ക്
ലഭ്യമാക്കുവാന്‍
വകുപ്പ്
കെെക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്?
അശാസ്ത്രീയമായ
ശുചിത്വശീലങ്ങളും മാലിന്യ
നിര്‍മ്മാര്‍ജ്ജനവും മൂലം
കുടിവെളള സ്രോതസ്സുകളുടെ
മലിനത
4184.
ശ്രീ.രാജു
എബ്രഹാം
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അശാസ്ത്രീയമായ
ശുചിത്വശീലങ്ങളും
മാലിന്യ
നിര്‍മാര്‍ജ്ജനവും മൂലം
കുടിവെളള
സ്രോതസ്സുകള്‍
മലിനമാക്കപ്പെടുന്ന
സാഹചര്യത്തില്‍
ജലത്തിന്റെ ഗുണമേന്മ
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ ;
(ബി)
കുടിവെളളത്തിന്റെ
ഗുണമേന്മ
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളതെന്ന്
അറിയിക്കുമോ ;
(സി)
ജല
മലിനീകരണം
ജലജന്യരോഗങ്ങള്‍ക്ക്
കാരണമാകുന്ന
സാഹചര്യത്തില്‍ മലിനജല
നിയന്ത്രണത്തിനായി
എന്തെല്ലാം കര്‍ശന
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
മലിനജല
നിവാരണത്തിനായി
പ്രകൃതിയ്ക്ക്
അനുയോജ്യമായ രീതികള്‍
അവലംബിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കുപ്പിവെളളത്തിന്റെ
വില
4185.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു ലിറ്റര്‍ കുടിവെളളം
2018 ഏപ്രില്‍ 1 മുതല്‍
12 രൂപയ്ക്ക്
വില്‍ക്കുന്നതിന്
കുടിവെളള നിര്‍മ്മാണ
കമ്പനികളുടെ
അസോസിയേഷന് തീരുമാനം
എടുത്തിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത തീരുമാനം
നടപ്പില്‍
വരുത്താതിരുന്നതിനുളള
സാഹചര്യം
എന്തായിരുന്നു;
(സി)
കുപ്പിവെളളത്തിന്റെ
വില നിയമം മൂലം
നിയന്ത്രിക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എത്ര രൂപയായി
നിജപ്പെടുത്തുവാനാണ്
തീരുമാനം
എടുത്തിട്ടുളളത്;
അതിനായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്?
സമഗ്ര
കുടിവെളള വിതരണ പദ്ധതി
4186.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരുവിക്കര
നിയോജകമണ്ഡലത്തില്‍
സമഗ്ര കുടിവെളള വിതരണ
പദ്ധതിയിലെ ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;
വിശദാംശം നല്‍കാമോ;
(ബി)
ഇവയില്‍
ഓരോ പദ്ധതിയുടെയും
നിര്‍മ്മാണ പുരോഗതി
എന്തായി;ഇൗ പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനായി
അനുവദിച്ച തുകയില്‍
കേന്ദ്രസര്‍ക്കാറിന്റെ
ഫണ്ട് ലഭിക്കാത്ത
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;ഉണ്ടെങ്കില്‍
നിര്‍മ്മാണം നിലവില്‍
നടക്കുന്ന പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനായി
സ്റ്റേറ്റ് പ്ലാനില്‍
നിന്നും മതിയായ തുക
അനുവദിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
വിതുര
-തൊളിക്കോട് സമഗ്ര
കുടിവെളള വിതരണ
പദ്ധതിയുടെ കമ്മിഷനിംഗ്
ഉടന്‍ നടത്താന്‍
സാധിക്കുമോ;
(ഡി)
ഇൗ
പദ്ധതിയില്‍
ഉള്‍പ്പെട്ട
തൊളിക്കോട്
പഞ്ചായത്തിലെ
നിര്‍മ്മാണങ്ങള്‍
എന്തായി;ഇതിന്റെ
പൂര്‍ത്തീകരണം
എന്നത്തേക്ക്
സാധിക്കും;വിശദാംശം
വ്യക്തമാക്കാമോ;
(ഇ)
കിളളിയാര്‍
ഒരുമ നീര്‍ത്തട
പദ്ധതിയുടെ ഭാഗമായി
കിളളിയാറിന്റെ വൃഷ്ടി
പ്രദേശങ്ങളില്‍
തുടങ്ങാന്‍
തയ്യാറാക്കിയിട്ടുളള
സമഗ്ര കുടിവെളള
പദ്ധതികള്‍ക്ക്
സര്‍ക്കാര്‍
പ്രഖ്യാപിച്ച
മുന്‍ഗണനയുടെ
അടിസ്ഥാനത്തില്‍
അരുവിക്കര
നിയോജകമണ്ഡലത്തിലെ
പഞ്ചായത്തുകള്‍ കൂടി
ഉള്‍പ്പെട്ടുവരുന്ന
വെളളനാട് പഞ്ചായത്ത് -
നെടുമങ്ങാട്
മുന്‍സിപ്പാലിറ്റി
പദ്ധതിയും അരുവിക്കര
പഞ്ചായത്ത് - കരകുളം
പഞ്ചായത്തിലെ പദ്ധതിയും
ഉടന്‍ തുടങ്ങുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
കുന്നുമ്മല്‍
കുടിവെള്ള പദ്ധതി
4187.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ 32 കോടി രൂപ
മുടക്കി പണി
പൂര്‍ത്തിയാക്കിയ
കുന്നുമ്മല്‍ കുടിവെള്ള
പദ്ധതി കമ്മീഷന്
ചെയ്യുന്നതിന്
തടസ്സങ്ങളെന്തെങ്കിലും
നിലവിലുണ്ടോ;
(ബി)
പദ്ധതി
പൂര്‍ത്തിയാക്കുന്നതിനും
ഇപ്പോഴുള്ള തകരാറുകള്‍
പരിഹരിക്കുന്നതിനും
പണമില്ലാത്ത സാഹചര്യം
നിലവിലുണ്ടോ;
(സി)
എങ്കില്‍
അടിയന്തരമായി തുക
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
ഈ
പദ്ധതി കമ്മീഷന്
ചെയ്യാത്തതുമൂലം
കുറ്റ്യാടി
പഞ്ചായത്തിലെ
കൊച്ചാമ്പാറ പദ്ധതി
ഉള്‍പ്പെടെയുള്ളവ
അനിശ്ചിതമായി നീളുന്ന
സാഹചര്യം
പരിശോധിക്കുമോ;
(ഇ)
കുന്നുമ്മല്‍
കുടിവെള്ള പദ്ധതി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാകുമെന്ന്
വ്യക്തമാക്കുമോ?
പഴയ
പെെപ്പുകള്‍ മാറ്റുന്നതിനുള്ള
നടപടി
4188.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നഗരസഭയിലെ വിവിധ
വാര്‍ഡുകളില്‍ ശുദ്ധജല
വിതരണത്തിനായി
സ്ഥാപിച്ച
പെെപ്പുകള്ക്ക്
എത്രകാലത്തെ
പഴക്കമുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നഗരത്തിന്റെ
ഹൃദയഭാഗങ്ങളിലും വിവിധ
വാര്‍ഡ് പ്രദേശങ്ങളിലും
വെളളം
ഒലിച്ചുപോകുന്നത്
നിത്യകാഴ്ചയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പഴകി
ജീര്‍ണ്ണിച്ച
പെെപ്പുകളിലൂടെ
കുടിവെളളം
പാഴായിപോയിട്ടും
എന്തുകൊണ്ടാണ്
പെെപ്പുകള്‍ മാറ്റാന്‍
നടപടി
സ്വീകരിക്കാത്തതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
നഗരത്തിലെ മുഴുവന്‍
പെെപ്പുകളും മാറ്റി
പുതിയവ സ്ഥാപിക്കാന്‍
എത്ര രൂപ ചെലവ്
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ചെറുകിട
കുടിവെളള പദ്ധതി
4189.
ശ്രീ.എസ്.ശർമ്മ
,,
കെ. ദാസന്
,,
എ. എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ചെറുകിട കുടിവെളള
പദ്ധതികളുടെ
നവീകരണത്തിനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
ഇക്കാലയളവില്‍
പുതിയ ഗാര്‍ഹിക
കണക്ഷനുകള്‍
നല്കിയതുമൂലം
അവയിലേയ്ക്കു കൂടി
വെളളമെത്തിക്കുന്നതിനായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഉപയോഗ
ശൂന്യമായി കിടന്ന
കുഴല്‍ കിണറുകള്‍
നവീകരിക്കല്‍,
നീര്‍ച്ചാലുകളുടെ
പുന:രുദ്ധാരണം,
തടയണകളുടെ നിര്‍മ്മാണം
തുടങ്ങിയവയ്ക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
പെെപ്പ്
പൊട്ടുന്നത് അടിയന്തിരമായി
പരിഹരിക്കാന്‍ നടപടി
4190.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
ജലവിതരണം
നടത്തുമ്പോള്‍ പെെപ്പ്
പൊട്ടുന്നത്
അടിയന്തിരമായി
പരിഹരിക്കാത്തത്
മൂലമുളള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇൗ പ്രശ്നം
പരിഹരിക്കാനുളള
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കായംകുളം
മണ്ഡലത്തിലെ ഗാര്‍ഹിക
കണക്ഷനുകള്‍
4191.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ കേരള
വാട്ടര്‍
അതാേറിറ്റിയുടെ കീഴില്‍
എത്ര ഗാര്‍ഹിക
കണക്ഷനുകള്‍ ഉണ്ടെന്നും
2011 മുതല്‍ 2018 വരെ
വെള്ളക്കരം ഇനത്തില്‍
എത്ര രൂപ വാട്ടര്‍
അതാേറിറ്റിയ്ക്ക്
ലഭിച്ചിട്ടുണ്ട് എന്നും
കുടിശിക ഇനത്തില്‍ എത്ര
രൂപ ഇനിയും
ലഭിക്കാനുണ്ട് എന്നും
വിശദമാക്കാമാേ;
(ബി)
2011
മുതല്‍ 2018 വരെ
മണ്ഡലത്തില്‍
ഗാര്ഹികാവശ്യത്തിനായും,
വ്യാവസായിക
ആവശ്യത്തിനായും പൊതു
ടാപ്പുകൾ സ്ഥാപിച്ച്
നല്‍കിയിട്ടുള്ള
കണക്ഷനുകളുടെ എണ്ണം
പഞ്ചായത്ത്/നഗരസഭ
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമാേ?
സ്മാര്‍ട്ട്
മീറ്റര്‍ സംവിധാനം
4192.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളക്കരം
പിരിക്കുന്നതിന്
സ്മാര്‍ട്ട് മീറ്റര്‍
സംവിധാനം
നടപ്പാക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
ജല അതോറിറ്റി
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച്
എന്തെങ്കിലും സാധ്യതാ
പഠനം നടത്തുകയുണ്ടായോ;
പ്രസ്തുത സംവിധാനം
നടപ്പാക്കുന്നതിന്
സാധ്യതാ പഠനം
നടത്തുന്നതിനുള്ള
എന്തെങ്കിലും
റിപ്പോര്‍ട്ടുകള്‍ ജല
അതോറിറ്റിയുടെ
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനം
നടപ്പാക്കുന്നതിന് ആകെ
എത്ര രൂപയുടെ ചെലവ്
വരുമെന്നാണ്
കണക്കാക്കുന്നത്; ഓരോ
മീറ്ററിനും എത്ര
രൂപയാണ് ചെലവ്
പ്രതീക്ഷിക്കുന്നത്;
ഇതില്‍ എത്ര രൂപയാണ് ജല
അതോറിറ്റി
മുടക്കുന്നത്; എത്ര
രൂപയാണ് ഓരോ
ഉപഭോക്താവും
അടക്കേണ്ടതായി
വരുന്നത്; ഇതിനുള്ള ജല
അതോറിറ്റി വിഹിതം
എങ്ങനെ കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
അരുവിക്കരയിലെ
കുടിവെള്ളത്തിന്റെ ഗുണനിലവാരം
4193.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയുടെ
അരുവിക്കര പ്ലാന്റിൽ
ആവശ്യത്തിന്
രാസവസ്തുക്കളില്ലാത്തതിനാൽ
തിരുവനന്തപുരം
നഗരത്തിലേക്കുള്ള
കുടിവെള്ളം
ശുദ്ധീകരിക്കാതെയാണ്
വിതരണം ചെയ്യുന്നതെന്ന
വാര്‍ത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
നിലവിൽ
പ്ലാന്റിലെ
കുടിവെള്ളത്തിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിനുള്ള
സംവിധാനമെന്താണ്;
(സി)
തിരുവനന്തപുരം
നഗരത്തിൽ വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
മണിമലക്കുന്ന്,
കുറ്റത്താനി ജലവിതരണ
പദ്ധതികള്‍
4194.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തിലെ
തിരുമാറാടി
പഞ്ചായത്തില്‍
മണിമലക്കുന്ന്,
കുറ്റത്താനി ജലവിതരണ
പദ്ധതികളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പദ്ധതികള്‍
എന്നത്തേയ്ക്ക്
കമ്മീഷന് ചെയ്യാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ?
കാക്കത്തുരുത്ത്
മേഖലയില്‍ കുടിവെളളക്ഷാമം
പരിഹരിക്കുന്നതിന് നടപടി
4195.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
വാട്ടര്‍
അതോറിറ്റിയുടെ
ചുമതലയില്‍ ജലവിതരണം
നടത്തുന്ന ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
കാക്കത്തുരുത്ത്
മേഖലയില്‍ ജലവിതരണം
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദീകരിക്കുമോ;
(ബി)
ഈ
ഭാഗത്തെ പൈപ്പ്
ലൈനുകള്‍ മാറ്റി
കൂടുതല്‍ ശേഷിയുളള
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഈ
ഭാഗത്തെ കുടിവെളളക്ഷാമം
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കുപ്പിവെളളപ്ലാന്റ്
4196.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
കെ.എന്‍.എ ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
നേതൃത്വത്തിലുളള
കുപ്പിവെളള
പ്ലാന്റിന്റെ പണി
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
കുപ്പിവെളള
വിതരണം എന്ന് മുതല്‍
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത്;
അറിയിക്കുമോ;
(സി)
കുപ്പിവെളള
വിതരണം ആരെ
ഏല്‍പ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
ജലവിഭവ
വകുപ്പ് കിഫ്ബിയിലൂടെ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
4197.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പ് കിഫ്ബിയിലൂടെ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഇതുവരെ
ഭരണാനുമതി ലഭിച്ചവ
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
കിഫ്ബിയിലൂടെ
നടപ്പിലാക്കുന്ന
പ്രോജക്ടുകള്‍ക്ക്
നോഡല്‍ ഏജന്‍സികളായി
ജലവിഭവ വകുപ്പ്
തെരഞ്ഞെടുത്തിരിക്കുന്നത്
ഏതൊക്കെ
ഏജന്സികളെയാണെന്ന്
വിശദമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെട്ട ജലവിതരണ
പദ്ധതികള്‍
4198.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം
നടത്തുന്നതിന്
നിശ്ചയിച്ച ജല വിതരണ
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതികളില്‍ കിഫ്ബി
അനുമതി നല്‍കുകയും
പ്രവര്‍ത്തനം
ആരംഭിച്ചതുമായ
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(സി)
ശേഷിക്കുന്ന
പ്രവൃത്തികളില്‍
ഏതെല്ലാം
പ്രവൃത്തികളുടെ വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ഇടക്കൊച്ചി
കുടിവെള്ള പദ്ധതി
4199.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടക്കൊച്ചി
കുടിവെള്ള പദ്ധതിയുടെ
15 ലക്ഷം ലിറ്റര്‍
ശേഷിയുള്ള ഭൂതല
ജലസംഭരണിയുടെയും
അനുബന്ധ ഘടകങ്ങളുടെയും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്റെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതി
പൂര്‍ത്തീകരിക്കാനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
നന്നമ്പ്ര കുടിവെള്ള പദ്ധതി
4200.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
നന്നമ്പ്ര കുടിവെള്ള
പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
(ബി)
ഇതിന്റെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കുമോ?
കോവളം
നിയോജക മണ്ഡലത്തിലെ കുമിളി
കുടിവെള്ള പദ്ധതി
4201.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോവളം
നിയോജക മണ്ഡലത്തിലെ
കാഞ്ഞിരംകുളം,
കരുങ്കുളം, പൂവ്വാര്‍
പഞ്ചായത്തുകള്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കുന്ന കുമിളി
കുടിവെള്ള പദ്ധതി എന്ന്
കമ്മീഷന് ചെയ്യാനാകും;
ഇനി എന്തൊക്കെ
നടപടികള്‍
പൂര്‍ത്തിയാക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
മീനാട്
കുടിവെള്ള പദ്ധതി
4202.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാട്
കുടിവെള്ള പദ്ധതിയുടെ
നിലവിലെ സ്ഥിതി
വെളിപ്പെടുത്താമാേ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായുള്ള
ഉമ്മന്നൂര്‍, വെളിയം
പഞ്ചായത്തുകളില്‍
ജലവിതരണ പെെപ്പുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
പൂര്ത്തീകരിക്കുമാേയെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
പൂര്‍ണ്ണമായും
പ്രവര്‍ത്തനക്ഷമമാക്കി
ജലവിതരണം
സാധ്യമാക്കുന്ന
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമാേ?
അങ്കമാലി
കുടിവെളള പദ്ധതി
4203.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബജറ്റില്‍
പ്രഖ്യാപിച്ച അങ്കമാലി
നിയോജക മണ്ഡലത്തിലെ
അങ്കമാലി കുടിവെളള
പദ്ധതിയ്ക്ക് എന്നാണ്
ഭരണാനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
സാങ്കേതികാനുമതി
എന്നാണ് നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പ്രവൃത്തി
തുടങ്ങുന്നതിനുള്ള
കാലതാമസത്തിന് കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പ്രവൃത്തി കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയാണോ
നിര്‍വ്വഹിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ പ്രവൃത്തി
എന്നാണ്
ആരംഭിക്കുന്നതെന്ന്
അറിയിക്കാമോ;
പദ്ധതിയുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പ്രവൃത്തി ടെന്‍ഡര്‍
ചെയ്യുന്നതിന് ഇനി എത്ര
നാള് വേണ്ടി
വരുമെന്നുളള വിവരം
ലഭ്യമാക്കാമോ?
നാദാപുരം
മണ്ഡലത്തിലെ കുടിവെളള പദ്ധതി
4204.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ
കുന്നുമ്മല്‍ അനുബന്ധ
കുടിവെളള പദ്ധതിയുടെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രവൃത്തി
എന്ന് ആരംഭിച്ചതാണെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
പൂര്‍ണ്ണ തോതില്‍ എന്ന്
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
കോലുമാട്
ജലസേചനപദ്ധതി
4205.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
നിയോജക മണ്ഡലത്തില്‍
വെങ്കിടങ്ങ്
പഞ്ചായത്തിലെ കോലുമാട്
ജലസേചനപദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനായി
ഇതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
ചെറുതാഴം-കുഞ്ഞിമംഗലം
കുടിവെളള പദ്ധതി
4206.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ 45 കോടി
രൂപയുടെ
ചെറുതാഴം-കുഞ്ഞിമംഗലം
കുടിവെളള പദ്ധതി
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ?
കടമക്കുടി
ജലവിതരണ പദ്ധതി
4207.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
കടമക്കുടി ജലവിതരണ
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
തഴക്കര താനിക്കുന്ന്
കുടിവെള്ള പദ്ധതി
4208.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തിലെ
തഴക്കര താനിക്കുന്ന്
കുടിവെള്ള പദ്ധതി
ആരംഭിക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന്
ജലവിഭവ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി അടിയന്തരമായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കോട്ടാങ്ങല്‍,
ആനിക്കാട്, എഴുമറ്റൂര്‍
ശുദ്ധജല വിതരണ പദ്ധതികള്‍
4209.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബജറ്റില്‍
തുക
വകയിരുത്തിയിട്ടുള്ള
കോട്ടാങ്ങല്‍,
ആനിക്കാട്, എഴുമറ്റൂര്‍
ശുദ്ധജല വിതരണ
പദ്ധതികളുടെ
നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കാനാകും;
വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
എസ്റ്റിമേറ്റുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഓരോ പദ്ധതിയ്ക്കും
എത്ര രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളത്;
നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;വ്യക്തമാക്കാമോ?
ചൂഴാറ്റുകോട്ട
കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്
4210.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
ചൂഴാറ്റുകോട്ട
കുടിവെള്ള ശുദ്ധീകരണ
പ്ലാന്റില്‍ നിന്നുള്ള
ജലവിതരണം നിരന്തരം
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതിന്റെ
കാരണം സംബന്ധിച്ച്
വകുപ്പുതല അന്വേഷണം
നടത്തിയിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പ്രശ്നത്തിന് ശാശ്വത
പരിഹാരം കാണുന്നതിന്
നടപടി സ്വീകരിക്കുമോ?
ദേവികുളം
മണ്ഡലത്തിലെ ജലവിഭവ വകുപ്പ്
പദ്ധതികള്‍
4211.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ദേവികുളം
നിയോജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക് ആകെ
ചെലവായ തുക എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ സംബന്ധിച്ച്
പഞ്ചായത്ത് തിരിച്ചുളള
വിവരങ്ങള്‍ നല്‍കുമോ;
വെള്ളായണി
ശുദ്ധജല തടാകം
4212.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളായണി
ശുദ്ധജല
തടാകത്തിനുളളില്
കിടക്കുന്ന സ്വകാര്യ
വ്യക്തികളുടെ 256
ഏക്കര്‍ പട്ടയ ഭൂമി
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട
വിഷയത്തില്‍ ജലവിഭവ
വകുപ്പ് ഭരണാനുമതി
നല്‍കുന്നതിന് കാലതാമസം
വരുത്തുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ?
(ബി)
ഭരണാനുമതി
എന്നത്തേയ്ക്ക്
നല്‍കാനാകുമെന്ന്
വ്യക്തമാക്കാമോ?
ഭൂജല
ചൂഷണം
4213.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂജല ഉപഭോഗത്തിന്
നിയന്ത്രണമേ൪പ്പെടുത്തിയിട്ടുളള
2002-ലെ ആക്ട്
നിലനില്‍ക്കേ നിലവിലുളള
കടുത്ത വേനല്‍
മുതലാക്കി ജലമാഫിയ
സംഘങ്ങളുടെ ജലമൂറ്റലും
കച്ചവടവും സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(ബി)
പ്രസ്തുത
ജലമൂറ്റല്‍/കച്ചവട
മാഫിയ നടത്തുന്ന
ജലചൂഷണം തടയുവാനും
അമിതവില ഈടാക്കി
കച്ചവടം നടത്തി ജനങ്ങളെ
ചൂഷണം ചെയ്യുന്നതിന്
കര്‍ശന നിയന്ത്രണം
കൊണ്ടുവരുന്നതിനുമായി
ജലവകുപ്പ് മറ്റു
വകുപ്പുകളുടെ
സഹകരണത്തോടു കൂടി
സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
നടപ്പുവര്‍ഷം
ഇത്തരം മാഫിയ
പ്രവര്‍ത്തനവും
കച്ചവടവും നടത്തിയതായി
കണ്ടെത്തിയ വാഹനങ്ങള്‍,
പിടികൂടപ്പെട്ടവര്‍,
ഇവരുടെ പേരില്‍
സ്വീകരിച്ച നടപടികള്‍,
ഈടാക്കിയ ഫൈനുകള്‍
ഉള്‍പ്പെടെ വിശദാംശം
ലഭ്യമാക്കുമോ?
അരുവിക്കര
പഞ്ചായത്തില്‍ ആരംഭിച്ച
കുപ്പിവെള്ള സംസ്കരണ പ്ലാന്റ്
4214.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരുവിക്കര
കുപ്പിവെള്ള സംസ്ക്കരണ
പ്ലാന്റ്
തുടങ്ങുന്നതിന്എന്തെങ്കിലും
തടസ്സമുണ്ടോ;
(ബി)
അരുവിക്കര
കുപ്പിവെള്ള സംസ്ക്കരണ
പ്ലാന്റിന്റെ
നിര്‍മ്മാണത്തിനായി
എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളത്;2016-ന്
ശേഷം പ്ലാന്റിന്റെ
പൂര്‍ത്തീകരണത്തിനായി
എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
(സി)
കുപ്പിവെള്ള
പ്ലാന്റിന്റെ
പ്രവര്‍ത്തനം
എങ്ങനെയാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ?