വിവിധ
തൊഴില്‍ മേഖലകളില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികൾ
4215.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിന്നല്‍
പണിമുടക്ക്
നിരുത്സാഹപ്പെടുത്താന്‍
സര്‍ക്കാര്‍ നിയമം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
വിശദാംശം നല്‍കാമോ;
(ബി)
അണ്
എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
അധ്യാപക-അനധ്യാപക
ജീവനക്കാര്‍ക്കായി
സേവന-വേതന ക്രമീകരണ
നിയമം കൊണ്ടുവരുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
തോട്ടം
മേഖലയില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പുനരുദ്ധാരണ
പാക്കേജിന്റെ വിശദാംശം
നല്‍കാമോ?
നോക്കു
കൂലി നിരോധനം
4216.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലനിന്നിരുന്ന നോക്കു
കൂലി സമ്പ്രദായം
പൂര്‍ണ്ണമായും
നിരോധിച്ചിട്ടുണ്ടെങ്കില്‍
എന്നുമുതലാണ്
നോക്കുകൂലി നിരോധിച്ചു
കൊണ്ട്
ഉത്തരവായിട്ടുള്ളത്;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
നോക്കുകൂലി
നിരോധനം നിലവില്‍
വന്നതിനു ശേഷം
നോക്കുകൂലി ചോദിക്കുകയോ
വാങ്ങുകയോ ചെയ്തതിന്റെ
പേരില്‍ പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
എവിടെയാണെന്നും,
ഏതെല്ലാം ട്രേഡ്
യൂണിയനുകളാണ്
നോക്കുകൂലി
ആവശ്യപ്പെട്ടതെന്നും
അവര്‍ക്കെതിരെ എന്ത്
നിയമനടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
തൊഴില്‍
രഹിതവേതനം
4217.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ രഹിതവേതനം
ഇപ്പോള്‍
എത്രപേര്‍ക്കാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനുവേണ്ടി
പ്രതിവര്‍ഷം എത്രതുക
ചെലവഴിക്കുന്നുണ്ടെന്ന
കണക്ക്
വെളിപ്പെടുത്താമോ;
(സി)
ഗുണഭോക്താക്കളില്‍
യുവാക്കളുടേയും
യുവതികളുടേയും
നിലവിലുള്ള കണക്ക്
വേര്‍തിരിച്ച്
ലഭ്യമാക്കാമോ?
നോക്കുകൂലി
നിരോധനം
4218.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെയ്
ഒന്നിന് നോക്കുകൂലി
നിരോധനം
ഏര്‍പ്പെടുത്തിയതിനു
ശേഷം നാളിതുവരെ ഇതുമായി
ബന്ധപ്പെട്ട് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഈ
പരാതികളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
നോക്കുകൂലി
പരാതികള്‍ രജിസ്റ്റര്‍
ചെയ്യാന്‍ ഒരു ടോള്‍
ഫ്രീ നമ്പര്‍
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോ?
നോക്കുകൂലി
നിരോധനം
4219.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നോക്കുകൂലി നിരോധനം
പൂര്‍ണ്ണതോതില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;പ്രസ്തുത
നിരോധനം
കൊണ്ടുവരുവാനുണ്ടായ
സാഹചര്യമെന്താണ്;
(ബി)
സംസ്ഥാനം
വ്യവസായ
സൗഹൃദമാക്കുന്നതിന്
നോക്കുകൂലി സമ്പ്രദായം
തടസ്സമാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
നോക്ക്കൂലി
നിരോധനം നിലവില്‍ വന്ന
ശേഷം ടിപ്പറില്‍
നിന്നുളള ചരക്കിറക്കം
ഏത് നിയമത്തിന്റെ
പരിധിയിലാണ്
വരുന്നതെന്ന
തര്‍ക്കത്തില്‍
കുടുങ്ങി
പലയിടത്തും,തൊഴിലാളികള്‍
നോക്കുകൂലി
ആവശ്യപ്പെടുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ടിപ്പറില്‍
കൊണ്ടുവന്ന സിമന്റ്
ബ്ലോക്കുകള്‍
ഇറക്കുന്നത്
സംബന്ധിച്ച്
സി.എെ.ടി.യു. തര്‍ക്കം
ഉന്നയിച്ചതിനെ
തുടര്‍ന്ന് ഒലവക്കോട്
നഗരസഭയുടെ കംഫര്‍ട്ട്
സ്റ്റേഷന് നിര്‍മ്മാണം
നിലച്ചുവെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
കഴക്കൂട്ടത്തും,പത്തനംതിട്ടയിലും
നോക്കുകൂലി
നിരോധിച്ചശേഷം
തൊഴിലാളികള്‍ അത്
ആവശ്യപ്പെട്ടതായ
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
നോക്ക്കൂലി
നിരോധനനിയമം ശക്തമായി
നടപ്പിലാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
ബാലവേലയുമായി
ബന്ധപ്പെട്ട കേസ്സുകള്‍
4220.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാലവേലയുമായി
ബന്ധപ്പെട്ട
കേസ്സുകളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിക്കുന്നത്
സര്‍ക്കാര്‍ തലത്തില്‍
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
1986
ലെ ബാലവേല (നിരോധനവും
നിയന്ത്രണവും ) നിയമം
നടപ്പില്‍
വരുത്തിയിട്ടും ബാലവേല
പൂര്‍ണ്ണമായും
സംസ്ഥാനത്ത്
നിര്‍ത്തലാക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(സി)
ബാലവേല
പൂര്‍ണ്ണമായും
നിരോധിക്കുന്നതിനായി
ജില്ലാതല ടാസ്ക്
ഫോഴ്സിന്റെയും
ചെെല്‍ഡ് ലേബര്‍
റിഹാബിലിറ്റേഷന്‍
കമ്മിറ്റിയുടെയും
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കാമോ?
താെഴില്മേഖലയിലെ
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
4221.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താെഴില്‍,
താെഴില്‍ പരിശീലനം,
നെെപുണ്യ വികസനം എന്നീ
മേഖലകളിലെ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി
കഴിഞ്ഞ മൂന്ന് വര്‍ഷം
ലഭിച്ച കേന്ദ്ര-സംസ്ഥാന
വിഹിതത്തെക്കുറിച്ചുള്ള
വിവരങ്ങള്‍
വാര്‍ഷികാടിസ്ഥാനത്തില്‍
പദ്ധതി തിരിച്ച്
നല്‍കാമോ;
(ബി)
ഓരാേ
പദ്ധതിയ്ക്കും എത്ര ഗഡു
വീതം ലഭിച്ചിട്ടുണ്ട്;
പദ്ധതികള്‍ക്കായി ഓരാേ
വര്‍ഷവും എത്ര തുക വീതം
ചെലവഴിച്ചിട്ടുണ്ടെന്നറിയിക്കുമോ?
ആവാസ്
പദ്ധതി
4222.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
ചികിത്സാ സഹായം
ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള
ആവാസ് പദ്ധതിയിൽ 2018
ഏപ്രിൽ 30 വരെ എത്ര
ഇതരസംസ്ഥാന
തൊഴിലാളികള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇപ്രകാരം
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
തൊഴിലാളികളുടെ എണ്ണം
അവരുടെ സംസ്ഥാനം
തിരിച്ച് ലഭ്യമാക്കുമോ;
(സി)
ഈ
പദ്ധതി അനുസരിച്ച്
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന ചികിത്സാ
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കെെവല്യ
പദ്ധതി
4223.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെെവല്യ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
2017-18
ല്‍ പ്രസ്തുത പദ്ധതി
പ്രകാരം എത്ര
അംഗപരിമിതര്‍ക്ക്
മത്സരപരീക്ഷകളില്‍
പങ്കെടുക്കുന്നതിന്
പരിശീലനം നല്‍കിയെന്നും
അതില്‍ എത്രപേര്‍
മത്സരപരീക്ഷകളില്‍
വിജയിച്ചുവെന്നും
വെളിപ്പെടുത്തുമോ?
കരിയര്‍
ഡെവലപ്പ്മെന്റ് സെന്റര്‍
4224.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാരിതര
സ്ഥാപനങ്ങളിലെ തൊഴില്‍
മേഖലയില്‍ എന്തെല്ലാം
പുതിയ പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയത്;
വിശദമാക്കാമോ;
(ബി)
നാഷണല്‍
എംപ്ലോയ്മെന്റ്
സര്‍വ്വീസ് വകുപ്പ്
മുഖേന, കരിയര്‍
ഡെവലപ്പ്മെന്റ്
സെന്റര്‍ എന്ന നൂതന
പദ്ധതിയിലൂടെ
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാന്‍ സാധിച്ചു
എന്നറിയ്ക്കാമോ;
(സി)
ഇത്തരം
സെന്ററുകള്‍ സംസ്ഥാന
വ്യാപകമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
രാഷ്ട്രീയ
സ്വാസ്ഥ്യ ബീമ യോജന
4225.
ശ്രീ.സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
,,
മുരളി പെരുനെല്ലി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അസംഘടിത മേഖലയില്‍ ജോലി
ചെയ്യുന്ന
തൊഴിലാളികളുടെയും
അവരുടെ
കുടുംബാംഗങ്ങളുടെയും
ആരോഗ്യ സംരക്ഷണത്തിനായി
രാഷ്ട്രീയ സ്വാസ്ഥ്യ
ബീമ യോജന
(ആര്.എസ്.ബി.വൈ) എന്ന
പേരില്‍
കേന്ദ്രാവിഷ്കൃത പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായുള്ള
പ്രീമിയത്തിന്റെ
വിഹിതത്തിനും ഭരണ
ചെലവുകള്‍ക്കുമായി
സംസ്ഥാന സര്‍ക്കാര്‍
എത്ര ശതമാനം തുകയാണ്
വഹിക്കുന്നതെന്നും
കേന്ദ്ര സര്‍ക്കാര്‍
വിഹിതം എത്ര
ശതമാനമാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായുള്ള
നിര്‍ദ്ദേശങ്ങളില്‍
കേന്ദ്ര സര്‍ക്കാര്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
(ഡി)
ഏത്
ഏജന്‍സിയാണ് ഈ പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
ചില
സ്വകാര്യ ആശുപത്രികള്‍
ഈ പദ്ധതിയില്‍ നിന്നും
പിന്മാറിയിട്ടുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത് പരിഹരിക്കുമോ;
(എഫ്)
കൂടുതല്‍
ആശുപത്രികളെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തൊഴിലാളി
ക്ഷേമനിധികള്‍
4226.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍ വകുപ്പ്
സംസ്ഥാനത്ത്
നടപ്പിലാക്കിയ വിവിധ
തൊഴിലാളി
ക്ഷേമനിധികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ക്ഷേമനിധി
ബോര്‍ഡുകളിലെ
അംഗങ്ങള്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്ന് ഓരോ
ക്ഷേമനിധി ബോര്‍ഡ്
തിരിച്ച്
ലഭ്യമാക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാരുടെ
ശമ്പളം
T 4227.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ആശുപത്രികളിലെ
നഴ്സുമാരുടെ പുതുക്കിയ
ശമ്പള നിരക്ക്
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഏതെങ്കിലും
സ്വകാര്യാശുപത്രികള്‍
പ്രസ്തുത പരിഷ്ക്കരണം
നടപ്പാക്കുന്നതില്‍
വിമുഖത
കാണിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സ്വകാര്യാശുപത്രികളുടെ
വിശദവിവരങ്ങള്‍
നല്‍കാമോ?
ഇ.എസ്.ഐ.
ഡിസ്പെന്‍സറി
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
4228.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
അനുവദിച്ച ഇ.എസ്.ഐ.
ഡിസ്പെന്‍സറികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഇ.എസ്.ഐ.
ഡിസ്പെന്‍സറി
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(സി)
വെഞ്ഞാറമ്മൂട്
കേന്ദ്രമാക്കി
ആരംഭിക്കുമെന്നറിയിച്ചിരുന്ന
ഇ.എസ്.ഐ.
ഡിസ്പെന്‍സറിയുടെ
നിലവിലെ സ്ഥിതി
എന്താണ്;വിശദമാക്കാമോ?
തോട്ടം
തൊഴിലാളികള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
4229.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തോട്ടം തൊഴിലാളികളുടെ
കൂലിയും
മറ്റാനുകൂല്യങ്ങളും
പരിഷ്കരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി അറിയിക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ നയങ്ങള്‍
കൊണ്ട് തോട്ടം മേഖല
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കാനായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
ജസ്റ്റിസ് കൃഷ്ണന്
നായര്‍ കമ്മീഷന്
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
പരിശോധിച്ചിരുന്നോ;
(സി)
ഭവനരഹിതരായ
തോട്ടം
തൊഴിലാളികള്‍ക്ക് വീട്
നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
അടഞ്ഞുകിടക്കുന്ന
തോട്ടങ്ങള്‍ തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിന്
സര്‍ക്കാര്‍
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
തോട്ടം
മേഖലയിലെ പ്രതിസന്ധിക്ക്
പരിഹാരം
4230.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൂലിയെച്ചൊല്ലിയുളള
തര്‍ക്കം നിമിത്തം
സംസ്ഥാനത്തെ തോട്ടം
മേഖല
പ്രതിസന്ധിയിലായിരിക്കുന്ന
ഗുരുതരമായ
സ്ഥിതിവിശേഷത്തിന്
പരിഹാരം കാണുന്നതിന്
എന്ത് നടപടി
കൈക്കൊണ്ടു എന്ന്
വ്യക്തമാക്കാമോ;
(ബി)
തോട്ടം
തൊഴിലാളികള്‍ക്ക്
സര്‍ക്കാര്‍ തലത്തില്‍
ഒരു സഹായവും
ലഭിക്കുന്നില്ല എന്നത്
പരിഹരിയ്ക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
തൊഴിലാളികള്‍ക്ക്
മിനിമം കൂലി
ലഭ്യമാക്കുമോ; ഈ
രംഗത്ത് ചര്‍ച്ചകള്‍
നടക്കുന്നുണ്ടോ;
ആയതിന്റെ പുരോഗതി
വ്യക്തമാക്കാമോ;
(ഡി)
ഉല്പാദനച്ചെലവും
വിലയിടിവും തോട്ടങ്ങളെ
പ്രതിസന്ധിയിലാക്കിയിരിക്കുന്നതിന്
എന്ത് പരിഹാര
നിര്‍ദ്ദേശമാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
സമാന്തര
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
ജീവനക്കാ൪ക്കുളള
ക്ഷേമപദ്ധതികള്‍
4231.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സമാന്തര വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
ജീവനക്കാ൪ക്കായി
എന്തെല്ലാം
ക്ഷേമപദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
ക്ഷേമനിധി
അനുവദിച്ചിട്ടുണ്ടോ
എന്നും ചികിത്സാസഹായം
ലഭിക്കുന്നതിന് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ ;
(സി)
പാരലല്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ തൊഴില്‍
മേഖലയായി രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദീകരിക്കുമോ?
പീരുമേട്
നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുളള ഇ.എസ്.എെ.
ആശുപത്രികള്‍
4232.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുളള
ഇ.എസ്.എെ. ആശുപത്രികള്‍
ആരംഭിക്കുന്നതിലേക്ക്
വകുപ്പ് കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
കാലത്തിനുളളില്‍ ഈ
ആശുപത്രികള്‍
പ്രവര്‍ത്തന
സജ്ജമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ജസ്റ്റിസ്
കൃഷ്ണന് നായര്‍ കമ്മീഷന്
റിപ്പോര്‍ട്ട്
4233.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ
പ്രശ്നങ്ങളെപറ്റി
പഠിച്ച ജസ്റ്റിസ്
കൃഷ്ണന് നായര്‍
കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നത്
സംബന്ധിച്ച് എന്തൊക്കെ
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍ ഇനി
എന്തെങ്കിലും
കാര്യങ്ങള്‍ പുതിയതായി
ചേര്‍ക്കുവാനോ
കുറയ്ക്കുവാനോ
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
തോട്ടം
മേഖലയിലെ നിലവിലെ
പ്രശ്നങ്ങള്‍ ചര്‍ച്ച
ചെയ്ത് പരിഹാരം
കാണുവാന്‍
രാഷ്ട്രീയപാര്‍ട്ടികളുടെ
സര്‍വ്വകക്ഷിയോഗം
വിളിയ്ക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
തൊഴില്‍മേഖലയില്‍
പണിയെടുക്കുന്ന അസംഘടിതരായ
ഇതര സംസ്ഥാന തൊഴിലാളികള്‍
4234.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍മേഖലയില്‍
പണിയെടുക്കുന്ന
അസംഘടിതരായ ഇതരസംസ്ഥാന
തൊഴിലാളികളുടെ എണ്ണത്തെ
സംബന്ധിച്ച്
എന്തെങ്കിലും കണക്ക്
സര്‍ക്കാരിന്റെ
പക്കലുണ്ടോ;ഉണ്ടെങ്കില്‍
വെളിപ്പെടുത്തുമോ;
(ബി)
ഇവര്‍ക്ക്
നിര്‍ബന്ധമായും
രജിസ്ട്രേഷന്
ഏര്‍പ്പെടുത്തുന്നതിന്
ആരോഗ്യവകുപ്പുമായും
തദ്ദേശസ്വയംഭരണ
വകുപ്പുമായും സഹകരിച്ച്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
ഇതര
സംസ്ഥാന തൊഴിലാളികള്‍
4235.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജോലി ചെയ്തുവരുന്ന ഇതര
സംസ്ഥാന തൊഴിലാളികള്‍
താമസിക്കുന്ന പല
ക്യാമ്പുകളുടേയും
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാരണത്താൽ
നിരവധി
പകര്‍ച്ചവ്യാധികളും
മറ്റ് രോഗങ്ങളും
ഉണ്ടാകുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
ക്യാമ്പുകളില്‍
ക്രമമായി പരിസര
ശുചിത്വവുമായി
ബന്ധപ്പെട്ട പരിശോധന
നടത്തുന്നതിന് തൊഴില്‍
വകുപ്പ് നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
ഇതര
സംസ്ഥാന താെഴിലാളികള്‍ക്ക്
ആരാേഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി
4236.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇതര സംസ്ഥാന
താെഴിലാളികള്‍ക്ക്
ആരാേഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടാേ;
എങ്കില്‍ പദ്ധതി
ഇപ്പാേള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമാേ ;
(ബി)
പദ്ധതി
നടത്തിപ്പിനുള്ള തുക
എങ്ങനെയാണ്
സമാഹരിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാനതൊഴിലാളികളുടെ
ക്ഷേമപദ്ധതികള്‍
4237.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനതൊഴിലാളികളുടെ
ക്ഷേമത്തിനായി
നടപ്പിലാക്കി വരുന്ന
പദ്ധതികളില്‍ എത്ര
പേര്
അംഗങ്ങളായിട്ടുണ്ട്
എന്ന്
അറിയിക്കുമോ;ഇതില്‍
അംഗമല്ലാത്ത എത്ര ഇതര
സംസ്ഥാന തൊഴിലാളികള്‍
ഉണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇവരെക്കൂടി
ഈ ക്ഷേമപദ്ധതികളില്‍
അംഗമാക്കുന്നതിന് നടപടി
സ്വീകരിച്ചുവരുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
ഇതര
സംസ്ഥാനത്തൊഴിലാളികള്ക്കിടയിലെ
മയക്കുമരുന്ന് ഉപയോഗം
4238.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതര
സംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍
മയക്കുമരുന്നിന്റെയും
ലഹരിയുടെയും ഉപയോഗം
ഉള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതര
സംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍
മയക്കുമരുന്നിന്റെയും
ലഹരിയുടെയും ഉപയോഗം
ഇല്ലാതാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(സി)
ഇവരില്‍
ക്രിമിനല്‍
സ്വഭാവമുള്ളവരെ
തിരിച്ചറിയുന്നതിനും
ഒഴിവാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
നിലവില്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ഡി)
ഇതിലേക്കായി
കൂടുതല്‍ നടപടികള്‍
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദാംശം അറിയിക്കുമോ?
ആവാസ്
ഇന്‍ഷ്വറന്‍സ് പദ്ധതി
4239.
ശ്രീ.അടൂര്‍
പ്രകാശ്
,,
അന്‍വര്‍ സാദത്ത്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അതിഥി
തൊഴിലാളികള്‍ക്കായി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച ആവാസ്
ഇന്‍ഷ്വറന്‍സ് പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഈ
പദ്ധതിക്കായി ആരംഭിച്ച
രജിസ്ട്രേഷനില്‍ അതിഥി
തൊഴിലാളികള്‍
താല്പര്യം
കാണിക്കുന്നില്ലായെന്ന
റിപ്പോര്‍ട്ടുകള്‍
വസ്തുതാപരമാണോ;
(സി)
ഇൗ
പദ്ധതി പ്രകാരമുളള
ഇന്‍ഷ്വറന്‍സ് കമ്പനിയെ
തെരഞ്ഞെടുക്കുന്നതിനായുളള
ടെന്‍ഡര്‍ നടപടികള്‍
ചിയാക്
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇൗ
പദ്ധതിയുമായി
ബന്ധപ്പെട്ട്
ആരംഭിക്കുവാന്‍
തീരുമാനിച്ച
ഫെസിലിറ്റേഷന്‍
സെന്ററുകള്‍ ഇതിനകം
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെയെല്ലാം;
(ഇ)
കേന്ദ്ര-സംസ്ഥാന
നിയമങ്ങളുടെ
ചട്ടക്കൂടിനെ
അടിസ്ഥാനമാക്കി അതിഥി
താെഴിലാളികള്‍ക്കായി
ഒരു സമഗ്ര നിയമം
കൊണ്ടുവരുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ട്?
കേരളത്തില്‍
വച്ച് മരിയ്ക്കുന്ന
ഇതരസംസ്ഥാന തൊഴിലാളികള്‍
4240.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വച്ച് മരിയ്ക്കുന്ന
ഇതരസംസ്ഥാനത്തൊഴിലാളികളുടെ
മൃതദേഹങ്ങള്‍ അവരുടെ
സ്വദേശങ്ങളില്‍
എത്തിക്കുന്നതിന്
സാമ്പത്തിക സഹായം
നല്‍കിവരുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
ഇതിനുള്ള പദ്ധതി
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
തൊഴില്‍
സുരക്ഷ പദ്ധതികൾ
4241.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹിക
സുരക്ഷ പദ്ധതികളുടെയും
തൊഴില്‍ സുരക്ഷ
പദ്ധതികളുടെയും
ആനുകൂല്യങ്ങള്‍
വെട്ടിക്കുറക്കാനുള്ള
കേന്ദ്ര സര്‍ക്കാര്‍
നീക്കം
വിലയിരുത്തിയിട്ടുണ്ടോ;ഇതിന്മേലുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
പ്രതികരണം
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ നടപടി
മൂലം ഇ.എസ്.എെ.
ആനുകൂല്യങ്ങളില്‍
എന്തൊക്കെ തരത്തിലുള്ള
വെട്ടിക്കുറക്കല്‍
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം
ഇ.എസ്.എെ.പദ്ധതി
വിപുലീകരിക്കുന്നതിനും
ജനസൗഹൃദമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഇൗ
സര്‍ക്കാര്‍ പുതുതായി
ഇ.എസ്.എെ.
ഡിസ്പെന്‍സറികള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ഇ.എസ്.എെ.
ഡിസ്പെന്‍സറികളില്‍
നിന്നും വിദഗ്ദ്ധ
ചികിത്സക്ക് ഇ.എസ്.എെ.
ആശുപത്രികളില്‍
എത്തുന്ന
ഗുണഭോക്താക്കള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകളും
അസൗകര്യങ്ങളും
കുറയ്ക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(എഫ്)
ഇ.എസ്.എെ.
ആശുപത്രികളില്‍
ക്യാന്‍സര്‍
കണ്ടെത്തുന്നതിനും
ചികിത്സിക്കുന്നതിനുമുള്ള
സംവിധാനങ്ങള്‍
ശാക്തീകരിക്കുവാന്‍
നടപടി സ്വീകരിയ്ക്കുമോ?
ഇ.എസ്.ഐ.
ആശുപത്രികളില്‍ ക്യാന്‍സര്‍
ചികിത്സാ സൗകര്യങ്ങള്‍
4242.
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ഇ.എസ്.ഐ.
ആശുപത്രികളില്‍
ക്യാന്‍സര്‍ നിര്‍ണ്ണയ,
ചികിത്സാ സൗകര്യങ്ങള്‍
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇ.എസ്.ഐ.
ആശുപത്രികളില്‍ ഇത്തരം
സേവനങ്ങള്‍
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഇ.എസ്.എെ.
ആശുപത്രികളില്‍ ജൈവ
പച്ചക്കറികൃഷി
4243.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ഇ.എസ്.എെ.
ആശുപത്രികളിലും ജൈവ
പച്ചക്കറികൃഷി
ആരംഭിക്കാൻ
ഉദ്ദേശിച്ചിട്ടുണ്ടോ;ഈ
പദ്ധതി കൊണ്ട് ലക്ഷ്യം
വെക്കുന്നത്
എന്താണെന്നറിയിക്കാമോ;
(ബി)
പുതുതായി
എത്ര ഇ.എസ്.എെ.
ഡിസ്പെൻസറികളാണ്
സംസ്ഥാന സര്‍ക്കാര്‍
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി)
ബാലുശ്ശേരി
മണ്ഡലത്തിൽ അനുവദിച്ച
ഇ.എസ്.എെ. ഡിസ്പെൻസറി
എപ്പോള്‍ ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കുമോ?
ഇ.എസ്.എെ.
ഡിസ്പെന്‍സറികള്‍
4244.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ വകുപ്പ്
പുതിയതായി എത്ര
ഇ.എസ്.എെ.
ഡിസ്പെന്‍സറികള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഡിസ്പെന്‍സറികള്‍
എവിടെയെല്ലാമാണ്
തുടങ്ങാനുദ്ദേശിക്കുന്നതെന്ന
വിവരം ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
ഒളരിക്കര
ഇ.എസ്.എെ ആശുപത്രിയില്‍
സൂപ്പര്‍ സ്പെഷ്യാലിറ്റി
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി
4245.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇ.എസ്.എെ.
ആശുപത്രികളിലെ അടിസ്ഥാന
സൗകര്യ വികസനത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
തൃശ്ശുര്‍
ജില്ലയിലെ ഒളരിക്കര
ഇ.എസ്.എെ ആശുപത്രിയില്‍
സൂപ്പര്‍
സ്പെഷ്യാലിറ്റി
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
എഴുകോണില്‍
ഇ. എസ്. എെ. ആശുപത്രി
4246.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
എഴുകോണില്‍
നിര്‍ത്തലാക്കിയ
ഇ.എസ്.എെ. ആശുപത്രി
പുനരാരംഭിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കേരളത്തില്‍
ഏതെല്ലാം സ്ഥലങ്ങളിലാണ്
ഇ.എസ്.എെ.
ഡിസ്പെന്‍സറികള്‍
അനുവദിക്കപ്പെട്ടിട്ടും
ആരംഭിക്കാതെ
കിടക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഡിസ്പെന്‍സറികള്‍
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
മിനിമം
വേതനം
4247.
ശ്രീ.അടൂര്‍
പ്രകാശ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയിലെ
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
ലഭിക്കാന്‍ ഈ
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഏതൊക്കെ മേഖലകളിലാണ്
മിനിമം വേതനം
നിശ്ചയിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
പുതുതായി
ഏതെല്ലാം മേഖലകളില്‍
മിനിമം വേതനം
നിശ്ചയിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
തോട്ടം
തൊഴിലാളികളുടെ ശമ്പളം
4248.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികളുടെ ശമ്പളം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ശമ്പളം
വര്‍ദ്ധിപ്പിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
നൈപുണ്യം നേടുന്നവര്‍ക്ക്
വിദേശരാജ്യങ്ങളില്‍ തൊഴില്‍
4249.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നൈപുണ്യം
നേടുന്നവര്‍ക്ക്
വിദേശരാജ്യങ്ങളില്‍
തൊഴില്‍
കണ്ടെത്തുന്നതിന്
നിലവിലുളള സര്‍ക്കാര്‍
സംവിധാനങ്ങള്‍
എന്തെന്നും
ആയതിലേയ്ക്കായി ഇനി
ഏ൪പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍,
സര്‍ക്കാര്‍-നിയന്ത്രിത
സ്ഥാപനങ്ങളില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
നടക്കേണ്ട നിയമനങ്ങള്‍
യഥാസമയം
നടത്തപ്പെടുന്നുവെന്ന്
ഉറപ്പുവരുത്താന്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ആയതിലേയ്ക്കായി
നിയമനിര്‍മ്മാണം
നടത്താന്‍ സര്‍ക്കാര്‍
തയ്യാറാകുമോ എന്ന്
അറിയിക്കുമോ?
ഇന്‍ഡസ്ട്രിയല്‍
ട്രൈബ്യൂണലില്‍ പ്രിസൈഡിംഗ്
ഓഫീസര്‍ തസ്തിക
4250.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ ഏതെല്ലാം
ജില്ലകളില്‍
ഇന്‍ഡസ്ട്രിയല്‍
ട്രൈബ്യൂണല്‍
പ്രിസൈഡിംഗ് ഓഫീസര്‍
തസ്തിക നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പുതുതായി
ഏതെങ്കിലും ജില്ലകളില്‍
ഈ തസ്തിക
സൃഷ്ടിക്കുന്നത്
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
അത് ഏതെല്ലാം
ജില്ലകളിലാണെന്ന്
വ്യക്തമാക്കാമോ?
പൂട്ടിക്കിടക്കുന്ന
തേയില തോട്ടങ്ങളിലെ
തൊഴിലാളികളുടെ
ഗ്രാറ്റുവിറ്റി
4251.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജക മണ്ഡലത്തിലെ
പൂട്ടിക്കിടക്കുന്ന
തേയില തോട്ടങ്ങളിലെ
തൊഴിലാളികള്‍ക്ക്
ഗ്രാറ്റുവിറ്റി
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
എത്ര
തൊഴിലാളികളുടെ
ഗ്രാറ്റുവിറ്റി
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കിളിമാനൂര്‍
ആസ്ഥാനമാക്കി ലേബര്‍ ഓഫീസ്
4252.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തിലെ
കിളിമാനൂര്‍
ആസ്ഥാനമാക്കി ലേബര്‍
ഓഫീസ് ആരംഭിക്കണമെന്ന്
വകുപ്പ് തലത്തില്‍
തീരുമാനം
കെെക്കൊണ്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ആറ്റിങ്ങല്‍
ലേബര്‍ ഓഫീസിലെ ജോലി
ഭാരം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതുമൂലം
പ്രദേശത്തെ
തൊഴിലാളികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
നിര്‍ദ്ദിഷ്ട
കണ്‍സ്ട്രക്ഷന്‍
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍
4253.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
നിര്‍ദ്ദിഷ്ട
കണ്‍സ്ട്രക്ഷന്‍
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനായി
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജൂമെന്റ് ഇന്‍
കേരള ഡയറക്ടര്‍
ഡോ.കെ.എസ്.ചന്ദ്രശേഖരന്
സമര്‍പ്പിച്ച കരട്
പ്രോജക്ട്
നിര്‍മ്മാണത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
അംഗീകരിച്ചിട്ടുണ്ടോ
എന്നും ആയത് സംബന്ധിച്ച
തുടര്‍
നടപടികളെന്തെന്നും
വിശദമാക്കാമോ;
(ബി)
കൺസ്ട്രക്ഷൻ
അക്കാദമിയുടെ ഭൂമിയിൽ
നിന്നും സ്പിന്നിംഗ്
മില്ലിന്
ആവശ്യമായിട്ടുള്ള 6.48
ആര് സ്ഥലം
വിട്ടുനല്‍കി പകരം 6.48
ആര് സ്ഥലം സ്പിന്നിംഗ്
മില്ലില്‍ നിന്നും
കൈപ്പറ്റുന്നതിനുള്ള
മുന്‍തീരുമാനവും
ബോര്‍ഡിന്റെ സ്ഥലത്തിന്
മതില് കെട്ടുന്നത്
സംബന്ധിച്ചുള്ള
മുന്‍തീരുമാനവും
നടപ്പിലാക്കുന്നത്
സംബന്ധിച്ച പുരോഗതി
വ്യക്തമാക്കാമോ?
കേരള
അക്കാദമി ഫോര്‍ സ്കില്‍സ്
എക്സലന്‍സ്
4254.
ശ്രീ.എം.
സ്വരാജ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ബാബു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാങ്കേതികശാസ്ത്ര
മേഖലയിലെ
മാറ്റങ്ങള്‍ക്കനുസൃതമായി
വ്യവസായ പരിശീലന രംഗം
അഴിച്ച് പണിയാനായി
ഐ.ടി.ഐ. കളെ
അന്താരാഷ്ട്ര
നിലവാരത്തിലാക്കുന്നതിനും
പുതിയവ തുടങ്ങുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ആഗോളവല്‍കൃത
തൊഴില്‍ കമ്പോളത്തില്‍
സാങ്കേതികവിദ്യയുടെ
വളര്‍ച്ചയ്ക്കനുസരിച്ച്
തൊഴില്‍ നൈപുണ്യം
ആര്‍ജ്ജിക്കുന്നതിന്
അവസരമൊരുക്കുന്ന കേരള
അക്കാദമി ഫോര്‍
സ്കില്‍സ് എക്സലന്‍സ്
(കേയ്സ്) നൈപുണ്യ വികസന
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
പരിശീലനം
നല്‍കുന്നത് കൂടാതെ
തൊഴില്‍ സാധ്യതകള്‍
പരമാവധി
പ്രയോജനപ്പെടുത്തുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുളള
സൗകര്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
താെഴില്‍
പരിശീലന കേന്ദ്രങ്ങള്‍
4255.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരാേ
ഗ്രാമ പഞ്ചായത്തിലും
താെഴില്രഹിതരുടെ
അഭിരുചിക്ക് അനുസരിച്ച്
താെഴില്‍ പരിശീലന
കേന്ദ്രം സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമാേ ;
(ബി)
കാേഴിക്കാേട്
ജില്ലയില്‍
ഇത്തരത്തിലുള്ള
താെഴില്‍ പരിശീലന
കേന്ദ്രം
പ്രവര്ത്തിക്കുന്നുണ്ടാേ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമാേ ?
ഐ.ടി.ഐ
കളുടെ നിലവാരം
4256.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം ഐ.ടി.ഐ കളാണ്
ലോകനിലവാരത്തിലേക്ക്
ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
മരടില്‍
പ്രവര്‍ത്തിക്കുന്ന
ഐ.ടി.ഐ യുടെ
ശോചനീയാവസ്ഥ
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഐ.ടി.ഐ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശ രാജ്യങ്ങളില്‍
ഉന്നതപരിശീലനം
4257.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ഐ.ടി.ഐ കള്‍
ഉണ്ടെന്ന് നിയോജകമണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ഐ.ടി.ഐയിലും ഉള്ള
കോഴ്സുകള്‍
ഏതെല്ലാമാണെന്നും
വിദ്യാര്‍ത്ഥികളുടെ
എണ്ണം എത്രയാണെന്നും
വ്യക്തമാക്കാമോ?
(സി)
ഐ.ടി.ഐ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശ രാജ്യങ്ങളില്‍
ഉന്നതപരിശീലനം
നല്കാന്
സംവിധാനങ്ങളുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
ഇതിനു വേണ്ടി എന്ത്
നടപടികളാണ്
സ്വീകരിക്കുക എന്ന്
വ്യക്തമാക്കാമോ?
മാടായി
എെ.ടി.എെ.യില്‍ പുതിയ
കാേഴ്സുകള്‍
4258.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ മാടായി
എെ.ടി.എെ.യില്‍ പുതിയ
കാേഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമാേ ;
പുതുതായി ഏതാെക്കെ
കാേഴ്സുകള്‍
തുടങ്ങുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
കോങ്ങാട്
നിയോജകമണ്ഡലത്തില്‍ ഐ.ടി.ഐ
4259.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
പുതിയതായി ഐ.ടി.ഐകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വിശദവിവരം
നൽകുമോ;
(ബി)
ഐ.ടി.ഐ-കളെ
കാലോചിതമായി
പരിഷ്കരിച്ച് ആധുനിക
രീതിയിലുള്ള കോഴ്സുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നൽകുമോ;
(സി)
കോങ്ങാട്
നിയോജകമണ്ഡലത്തിൽ ഒരു
ഐ.ടി.ഐ
ആരംഭിക്കുന്നതിന്
നൽകിയിട്ടുള്ള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
വിശദവിവരം നൽകുമോ?
ചാലക്കുടി
ഗവണ്മെന്റ് എെ. ടി. എെ.
4260.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ഗവ. ഐ.ടി.ഐ. യെ
അന്താരാഷ്ട്ര
നിലവാരമുള്ളതാക്കി
മാറ്റുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നടപടിയുടെ ഭാഗമായി
എന്തെല്ലാം
സൗകര്യങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മലയിന്‍കീഴ്
ഗവണ്മെന്റ് ഐ.ടി.ഐ
4261.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലയിന്‍കീഴ്
ഗവണ്മെന്റ് ഐ.ടി.ഐ
യില്‍ പുതിയ ട്രേഡുകള്‍
ആരംഭിക്കുന്നതിനുളള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം ട്രേഡുകള്‍ ഈ
വര്‍ഷം
ആരംഭിയ്ക്കാനാകുമെന്ന്
വിശദമാക്കുമോ?
കേരളത്തില്‍
രജിസ്റ്റര്‍ ചെയ്ത തൊഴില്‍
രഹിതരുടെ എണ്ണം
4262.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
രജിസ്റ്റര്‍ ചെയ്ത
തൊഴില്‍ രഹിതരുടെ
എണ്ണം കൃത്യമായി
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളിലാണ്
എംപ്ലാേയബിലിറ്റി
കേന്ദ്രങ്ങള്‍
ഉളളത്;പ്രസ്തുത
കേന്ദ്രങ്ങളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കേന്ദ്രങ്ങള്‍
സംസ്ഥാനത്തെ മുഴുവന്‍
ജില്ലകളിലേക്കും
വ്യാപിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വര്‍ക്കലയിൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
4263.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്ക്
കേന്ദ്രികരിച്ച്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയതിലേക്കുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
തൊഴില്‍
4264.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തൃശൂര്‍
ജില്ലയില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
എത്ര പേര്‍ക്ക് തൊഴില്‍
നല്കാനായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്ക് സ്ഥിരം
നിയമനം നല്കാന്
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്കളില്‍ പേര്
രജിസ്റ്റര്‍ ചെയ്ത തൊഴില്‍
രഹിതര്‍
4265.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്കളില്‍ പേര്
രജിസ്റ്റര്‍ ചെയ്ത
തൊഴില്‍രഹിതരുടെ
എണ്ണമെത്ര;
(ബി)
മുന്‍വര്‍ഷത്തേതുമായി
താരതമ്യം ചെയ്യുമ്പോള്‍
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;ഉണ്ടെങ്കില്‍
വര്ദ്ധനവെത്ര;
(സി)
കഴിഞ്ഞ
വര്‍ഷം എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
നടത്തിയ നിയമനങ്ങളെത്ര?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍ ചെയ്തിട്ടുള്ള
തൊഴില്‍രഹിതര്‍
4266.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വിവിധ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
തൊഴില്‍രഹിതരുടെ എണ്ണം
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
മലപ്പുറം ജില്ലയില്‍
എത്ര നിയമനങ്ങള്‍
ഏതെല്ലാം
തസ്തികകളിലേക്ക്
നടത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)
പി.എസ്.സി.
റാങ്ക് ലിസ്റ്റുകള്‍
നിലവിലില്ലാത്ത
തസ്തികകളിലേക്ക്
താത്കാലികമായി
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
നിന്നും നിയമനം
നടത്തുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍ ചെയ്തവരുടെ
എണ്ണം
4267.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
എത്രപേര്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; വിവിധ
കാറ്റഗറികള്‍
ഉള്‍പ്പെടെ വിശദവിവരം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രൊഫഷണല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
ഉള്‍പ്പെടെയുള്ള
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
നിന്നായി എത്ര
പേര്‍ക്ക് തൊഴില്‍
നല്കുവാന്
കഴിഞ്ഞിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
താെഴിലിനായി
കാത്തിരിക്കുന്നവര്‍
4268.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍ ചെയ്ത്
താെഴിലിനായി
കാത്തിരിക്കുന്നവരുടെ
എണ്ണം എത്രയെന്ന്
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കാമാേ ;
(ബി)
ഏതു
വര്‍ഷം വരെ രജിസ്റ്റര്‍
ചെയ്തിട്ടുള്ളവരെ
ജാേലിക്കു വേണ്ടി
പരിഗണിച്ചിട്ടുണ്ടെന്ന്
അറിയിക്കാമാേ ?
ഭിന്നശേഷിയുള്ളവര്‍ക്ക്
എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ച് മുഖേന താെഴില്‍
4269.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
ഭിന്നശേഷിയുള്ളവര്‍ക്ക്
താെഴില്‍
നല്‍കുന്നതിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്നതിന്റെ വിശദാംശം
ലഭ്യമാക്കുമാേ ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഭിന്നശേഷിയുള്ള
എത്രപേര്‍ക്ക് താെഴില്‍
നല്കുകയുണ്ടായി;
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമാേ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
നടപ്പാക്കുന്ന
സ്വയംതൊഴില്‍ പദ്ധതികള്‍
4270.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. അബ്ദുറഹിമാന്
,,
വി. ജോയി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
നടപ്പാക്കുന്ന
സ്വയംതൊഴില്‍
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുളള
ഭിന്നശേഷിക്കാര്‍ക്കായുളള
സമഗ്ര തൊഴില്‍
പുനരധിവാസ പദ്ധതിയായ
'കൈവല്യ'യുടെ
വിശദവിരങ്ങള്‍
നല്‍കാമോ;
(സി)
വനിതകള്‍ക്കായി
നടപ്പാക്കുന്ന
'ശരണ്യ'സ്വയം തൊഴില്‍
പദ്ധതിയില്‍ ഏതെല്ലാം
വിഭാഗത്തിലുളള
വനിതകളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശം നല്‍കുമോ;
ലഹരിക്കെതിരായ
ബോധവത്ക്കരണം
4271.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിക്കെതിരായ
ബോധവത്ക്കരണത്തില്‍
കേരളത്തിലെ
ലെെബ്രറികളെയും
സാംസ്കാരിക സംഘടനകളെയും
മറ്റിതര സന്നദ്ധ
സംഘടനകളെയും കൂടി
പങ്കാളികളാക്കുന്നതിനെക്കുറിച്ച്ആലോചിച്ചിട്ടുണ്ടോ;
നിലവില്‍ ഇവയുടെ
പങ്കാളിത്തമുണ്ടോ;
(ബി)
കുടുംബശ്രീ
പ്രവര്‍ത്തകരെയും മേല്‍
സൂചിപ്പിച്ച സന്നദ്ധ
സംഘടനകളെയും
കൂട്ടിയോജിപ്പിച്ചുളള
ബൃഹത്തായ പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ലഹരി
മാഫിയയെ തടയുന്നതിന്
സോഷ്യല്‍ മീഡിയ
ഉള്‍പ്പെടെയുളള
അത്യാധുനിക
സംവിധാനങ്ങളെല്ലാം
ഫലപ്രദമായി
ഉപയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
ലഹരി
ഉപയോഗത്തിലെ വർദ്ധന
4272.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ മദ്യനയം
മദ്യലഭ്യത
കൂട്ടുന്നതിനും
മദ്യവര്‍ജ്ജനം എന്ന
പ്രഖ്യാപിത
ലക്ഷ്യത്തില്‍ നിന്നും
അകന്ന് പോകുന്നതിനും
ഇടയാക്കിയെന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
മയക്കുമരുന്നുകളുടെയും
കഞ്ചാവ്
ഉള്‍പ്പെടെയുള്ള
നിയമവിരുദ്ധ
പദാര്‍ത്ഥങ്ങളുടെയും
ഉപയോഗം അപകടകരമായ
വിധത്തില്‍
വര്‍ദ്ധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
പുതിയ മദ്യനയത്തിന്റെ
അടിസ്ഥാനത്തില്‍
മദ്യലഭ്യത
വര്‍ദ്ധിച്ചിട്ടും
ഇപ്രകാരമുള്ള
മയക്കുമരുന്നിന്റെ
വ്യാപനവും ഉപഭോഗവും
വര്‍ദ്ധിച്ചത്
എന്തുകൊണ്ടാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
മദ്യവര്‍ജ്ജനത്തിന്
ഉൗന്നല്‍ നല്‍കിയും
മയക്കുമരുന്നുകളുടെ
ഉപയോഗം പൂര്‍ണ്ണമായും
ഇല്ലാതാക്കുന്നതിനും
ലക്ഷ്യമിട്ട് രൂപം
നല്കിയ വിമുക്തി
പദ്ധതി
പരാജയപ്പെടുവാനുള്ള
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
യുവജനങ്ങളുടെയും
വിദ്യാര്‍ത്ഥികളുടെയും
ഇടയില്‍ ലഹരി ഉപയോഗം
വര്‍ദ്ധിച്ചതായും
സ്ക്കൂള്‍ക്കുട്ടികള്‍
പോലും ഡീ-അഡിക്ഷന്
സെന്ററുകളില്‍ ചികിത്സ
തേടുന്നു എന്നുമുള്ള
വാര്‍ത്തകള്‍ ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
(ഇ)
വിമുക്തി
പദ്ധതിക്കായി അനുവദിച്ച
ഫണ്ട് ഫലപ്രദമായി
ഉപയോഗിക്കുവാന്‍
സാധിക്കുന്നുണ്ടോ;
2017-18-ല്‍ അനുവദിച്ച
തുകയെത്രയെന്നും അതില്‍
എന്തു തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(എഫ്)
എക്സെെസ്
വകുപ്പിന്റെ കീഴില്‍
ദേശീയനിലവാരമുള്ള
ആധുനിക സൗകര്യങ്ങളോടു
കൂടിയ ഡീ-അഡിക്ഷന്
സെന്റര്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മദ്യ
ബോട്ടിലുകളില്‍
ഹോളോഗ്രാം
4273.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്പ്പറേഷന് മദ്യ
വില്പനയ്ക്ക്
ഉപയോഗിക്കുന്ന
ബോട്ടിലുകളില്‍
പതിക്കുന്ന ഹോളോഗ്രാം
നിലവില്‍ നിര്‍മ്മിച്ച്
നല്‍കുന്നത് ഏത്
സ്ഥാപനമാണ്;
(ബി)
എത്ര
സുരക്ഷാ മാനദണ്ഡങ്ങള്‍
ഉള്‍പ്പെടുത്തിയാണ്
പ്രസ്തുത ഹോളോഗ്രാം
നിര്‍മ്മിക്കുന്നത്;
(സി)
പ്രസ്തുത
ഹോളോഗ്രാം 15 സുരക്ഷാ
സങ്കേതങ്ങള്‍
ഉപയോഗിച്ച്
പരിഷ്ക്കരിക്കാമെന്ന
സി-ഡിറ്റിന്റെ ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഹോളോഗ്രാം
നിര്‍മ്മാണം
സംസ്ഥാനത്തിന്
പുറത്തുളള ഏതെങ്കിലും
സ്വകാര്യ കമ്പനിയെ
ഏല്‍പ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
കമ്പനിയെന്ന്
വ്യക്തമാക്കുമോ;
(ഇ)
സി-ഡിറ്റിനെ
ഒഴിവാക്കി സ്വകാര്യ
കമ്പനിക്ക് നല്‍കുന്നത്
എന്തുകൊണ്ടാണ്;
പ്രസ്തുത നീക്കം
ഉപേക്ഷിക്കുമോ എന്ന്
വ്യക്തമാക്കാമോ?
വിദേശ
നിര്‍മ്മിത വിദേശമദ്യം
വില്പന
4274.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബവ്കോ
ഔട്ട് ലെറ്റ് വഴി വിദേശ
നിര്‍മ്മിത വിദേശമദ്യം
വില്പന നടത്തുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി നടത്തിയ
ഇ-ടെന്‍ഡറില്‍ എത്ര
കമ്പനികള്‍
പങ്കെടുത്തു; വിശദാംശം
നല്‍കാമോ;
(സി)
ഏതൊക്കെ
കമ്പനികള്‍ക്കാണ് വിദേശ
നിര്‍മ്മിത
വിദേശമദ്യവും വൈനും
വിതരണം
ചെയ്യുന്നതിനുള്ള
അനുമതി നല്‍കിയത് എന്ന്
വ്യക്തമാക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ എല്‍.ഡി.
ക്ലാര്‍ക്ക് ഒഴിവുകള്‍
4275.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനില്‍
നിലവില്‍ എത്ര എല്‍.ഡി.
ക്ലര്‍ക്കുമാരുടെ
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍ ഇതിനകം
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
താല്‍ക്കാലിക
ജീവനക്കാരായി എത്ര
പേര് എല്‍.ഡി.
ക്ലാര്‍ക്ക്
തസ്തികയില്‍ ജോലി
ചെയ്തുവരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
എല്‍.ഡി.
ക്ലാര്‍ക്ക്
തസ്തികയില്‍
താല്‍ക്കാലിക
ജിവനക്കാരായി
നിയമിച്ചിട്ടുളള
എത്രപേരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്
എന്ന് അറിയിക്കുമോ;
ബിവറേജ്സ്
കോര്പ്പറേഷന്
4276.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ബിവറേജ്സ്
കോര്‍പ്പറേഷനില്‍ ഔട്ട്
ലെറ്റില്‍ ഉള്‍പ്പെടെ
എത്ര എല്‍.ഡി.
ക്ലാര്‍ക്കുമാര്‍
ഡപ്യൂട്ടേഷന്
വ്യവസ്ഥയിലും
ദിവസവേതനാടിസ്ഥാനത്തിലും
ജോലി ചെയ്യുന്നുണ്ട്;
വ്യക്തമാക്കുമോ?
മദ്യ
വില്പനയില് നിന്നുള്ള
വരുമാനം
4277.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പൂട്ടിയ എത്ര ബാറുകള്‍
ഈ സര്‍ക്കാര്‍
വന്നതിനുശേഷം തുറന്നു
എന്ന് വ്യക്തമാക്കുമോ; മദ്യ
വില്പനയില്
നിന്നുള്ള വരുമാനം
(ബി)
2014,2015,2016,2017
വര്‍ഷങ്ങളില്‍ മദ്യ
വില്പനയില് നിന്നും
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ച വരുമാനം
എത്രയാണെന്ന്
വിശദമാക്കാമോ?
മുട്ടത്തറ
ബിവറേജസ് ഔട്ട് ലെറ്റ്
അടച്ചുപൂട്ടണമെന്ന നിവേദനം
4278.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുട്ടത്തറ-പരുത്തിക്കുഴിയില്‍
ആരംഭിച്ച ബിവറേജസ്
ഔട്ട് ലെറ്റ്
അടച്ചുപൂട്ടണമെന്ന
മദ്യവിരുദ്ധ
ജനകീയസമിതിയുടെ നിവേദനം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ബിവറേജസ്
ഔട്ട് ലെറ്റ്
നിര്‍ത്തലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഹോട്ടലുകളുടെ
ബാര്‍ ലൈസന്‍സ്
4279.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഹോട്ടലുകളുടെ ബാര്‍
ലൈസന്‍സുകള്‍
റദ്ദാക്കിയെന്നും
എത്രയെണ്ണം പുതുതായി
അനുവദിച്ചുവെന്നും
അറിയിക്കുമോ; ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്‍െറ
കാലത്ത് ബാറുകൾ
അടച്ചുപൂട്ടിയവയിൽ എത്ര
ഹോട്ടലുകളുടെ ബാർ
ലൈസന്‍സ്
പുന:സ്ഥാപിച്ചു നല്കി
; അവ വീണ്ടും
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
മദ്യത്തിന്മേലുള്ള
സെസ്
4280.
ശ്രീ.വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പൂട്ടിപ്പാേയ ബാറുകളിലെ
ജീവനക്കാരെ
പുനരധിവസിപ്പിക്കുന്നതിനായി
ബിവറേജസ്
കാേര്‍പ്പറേഷന്‍ വില്പന
നടത്തുന്ന
മദ്യത്തിന്മേല് അഞ്ച്
ശതമാനം സെസ്
ഏര്പ്പെടുത്തിയിരുന്നാേ;
(ബി)
അതിലൂടെ
ഇതിനകം എത്ര കാേടി രൂപ
ലഭിച്ചുവെന്നും അതില്‍
എത്ര തുക ഇതുവരെ
പുനരധിവാസത്തിനായി
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമാേ;
(സി)
ശേഷിക്കുന്ന
തുക എപ്രകാരം
വിനിയാേഗിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
തുക വകമാറ്റി
ചെലവഴിയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
(ഡി)
മദ്യത്തിന്മേല്
ഏര്‍പ്പെടുത്തിയ സെസ്
വേണ്ടെന്ന്
വച്ചിട്ടുണ്ടാേ;
എങ്കില്‍ അത്
വേണ്ടെന്ന്
വയ്ക്കാനുണ്ടായ
സാഹചര്യമെന്താണ് എന്ന്
അറിയിക്കുമോ?
ലഹരി
വ്യാപാര നിയന്ത്രണം
4281.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അനുദിനം
വളര്‍ന്ന്
കൊണ്ടിരിക്കുന്ന ലഹരി
വ്യാപാരം
നിയന്ത്രിക്കുന്നതിന്
സര്‍ക്കാരിന്
സാധിക്കാതെ വരുന്നത്
എന്തു കൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2018
ഏപ്രില്‍ മാസത്തില്‍
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
വളപ്പില്‍ വച്ച്
കെെമാറാനായി കൊണ്ടു
വന്ന 130 കിലോ കഞ്ചാവ്
പിടികൂടിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഒട്ടുമിക്ക നഗരങ്ങളിലും
കഞ്ചാവ്
ഉള്‍പ്പെടെയുള്ള ലഹരി
വസ്തുക്കളുടെ
വില്പനയും ഉപയോഗവും
നിയന്ത്രിക്കുവാന്‍
കഴിയാത്ത വിധത്തില്‍
വര്‍ദ്ധിച്ച്
കൊണ്ടിരിക്കുന്ന
സാഹചര്യം ഗൗരവമായി
എടുത്തിട്ടുണ്ടോ;
(ഡി)
ലഹരി
വിമുക്ത
കേന്ദ്രങ്ങളില്‍
ചികിത്സക്ക്
പ്രവേശിപ്പിക്കപ്പെടുന്നവരില്‍
സ്കൂള്‍ കുട്ടികള്‍
വരെയുണ്ടെന്നുള്ള
വെളിപ്പെടുത്തല്‍
ആശങ്കാജനകമാകയാല് ലഹരി
വ്യാപാരികളുടെ
കേന്ദ്രങ്ങള്‍ സദാ
നിരീക്ഷിക്കുന്നതിനും
ഇവരെ നിയമത്തിന്
മുന്നില്‍ കൊണ്ട്
വരുന്നതിനും നടപടി
സ്വീകരിക്കുമോ?
ലഹരി
മരുന്നുകളുടെ വില്പന
4282.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലഹരി
മരുന്നുകളുടെ
വില്പനയുമായി
ബന്ധപ്പെട്ടുകാെണ്ട്
2016, 2017, 2018 എന്നീ
വര്‍ഷങ്ങളിലായി എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ; ഓരോ
വര്‍ഷത്തേയും
കണക്കുകള്‍ പ്രത്യേകം
ലഭ്യമാക്കാമോ?
ലഹരി
വസ്തുക്കളുടെ വ്യാപനവും
കള്ളക്കടത്തും
4283.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ലഹരി
വസ്തുക്കളുടെ വ്യാപനവും
കള്ളക്കടത്തും
തടയുവാനായി എക്സെെസ്
വകുപ്പും മറ്റ്
ഇതരവകുപ്പുകളുമായി
ചേര്‍ന്ന് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമാേ ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
2016-17,2017-18
വര്‍ഷങ്ങളില്‍ എക്സെെസ്
വകുപ്പും മറ്റ് ഇതര
വകുപ്പുകളും
എടുത്തിട്ടുള്ള
കേസ്സുകള്‍ എത്ര; എത്ര
പേരെ അറസ്റ്റ് ചെയ്തു;
എന്തെല്ലാം ലഹരി
വസ്തുക്കളാണ്
പിടിച്ചെടുത്തിട്ടുള്ളത്;
വ്യക്തമാക്കാമാേ ;
(സി)
പ്രസ്തുത
കാലയളവില്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ട
കേസ്സുകളില്‍ എത്ര
കേസ്സുകളിലായി എത്ര
പ്രതികളെ
പിടികൂടാനുണ്ട്;
വിശദാംശം ലഭ്യമാക്കുമാേ
?
ലഹരി
പദാര്‍ത്ഥങ്ങളുടെ വില്പന
4284.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്ന ശേഷം
വിദ്യാലയങ്ങളുടെ സമീപം
ലഹരി പദാര്‍ത്ഥങ്ങള്‍
വില്പന നടത്തുന്നതുമായി
ബന്ധപ്പെട്ട്
കാസര്‍ഗോഡ് ജില്ലയില്‍
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും,
എത്ര പേര്‍ക്കെതിരെ
കേസ്സെടുത്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
അതിര്‍ത്തി
സംസ്ഥാനമായ
കര്‍ണ്ണാടകയില്‍
നിന്നും വ്യാപകമായി
ലഹരി പദാര്‍ത്ഥങ്ങള്‍
വാങ്ങി കാസര്‍ഗോഡ്
ജില്ലയില്‍ വില്പന
നടത്തുന്നവര്‍ക്കെതിരെയുള്ള
കേസ്സുകള്‍
ശക്തമാക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?
കോറ്റ്പ
കേസുകള്‍
4285.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോറ്റ്പ കേസുകള്‍
വര്‍ദ്ധിച്ചുവരുന്നത്
തടയാന്‍ എന്തൊക്കെ
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
ലഹരിയുടെയും
മയക്കുമരുന്നിന്റെയും
വ്യാപനം തടയാന്‍
സ്കൂള്‍ തലത്തില്‍
സ്വീകരിച്ച നടപടികളെ
കുറിച്ച് വിശദാംശം
ലഭ്യമാക്കുമോ?
വിദ്യാലയങ്ങളുടെ
പരിസരത്തെ ലഹരി വിപണനവുമായി
ബന്ധപ്പെട്ട കേസുകൾ
4286.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വിദ്യാലയങ്ങളുടെ
പരിസരങ്ങളിലെ ലഹരി
വസ്തുക്കളുടെ
വിപണനവുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
കഞ്ചാവുകേസ്സുകള്
4287.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഞ്ചാവു
കെെവശം വച്ചതും, വില്പന
നടത്തിയതും,
കടത്തിക്കൊണ്ടുവന്നതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമാേ ;
2016, 2017, 2018 എന്നീ
വര്‍ഷങ്ങളിലെ
കണക്കുകള്‍ പ്രത്യേകം
ലഭ്യമാക്കാമാേ ?
കിളിമാനൂര്‍
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്
നിര്‍മ്മാണം
4288.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തിലെ
കിളിമാനൂരില്‍ എക്സൈസ്
സര്‍ക്കിള്‍ ഓഫീസ്
മന്ദിരത്തിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പഴയകുന്നുമ്മേൽ
ഗ്രാമപ്പഞ്ചായത്ത്
ഇതിനായി സൗജന്യമായി
ലഭ്യമാക്കിയ സ്ഥലം
ഉപയോഗപ്പെടുത്തുന്നതിന്
വകുപ്പുതലത്തിൽ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ചങ്ങനാശ്ശേരി
എക്സൈസ് ഓഫീസുകള്‍ക്ക്
പുതിയ കെട്ടിടം
4289.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
എക്സൈസ് ഓഫീസുകള്‍ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ കെട്ടിടത്തിന്റെ
എസ്റ്റിമേറ്റ് തുക എത്ര
ആണ്;
(സി)
ഇതിന്റെ
നിര്‍മ്മാണ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ലഹരിക്കെതിരായ
പ്രവര്‍ത്തനങ്ങള്‍
4290.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരിക്കെതിരെ ശക്തമായ
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍ എക്സൈസ്
വകുപ്പ് എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ജനകീയ പങ്കാളിത്തം
എങ്ങനെ
പ്രയോജനപ്പെടുത്താനാണുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ലഹരി
മാഫിയയെക്കുറിച്ച്
വകുപ്പിനെ അറിയിക്കാന്‍
എന്തെല്ലാം ആധുനിക
സാങ്കേതിക വിദ്യകളാണ്
ഇപ്പോള്‍
ലഭ്യമാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വനിത
എക്സൈസ് ഗാര്‍ഡ് നിയമനം
4291.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ വനിത എക്സൈസ്
ഗാര്‍ഡ് പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെയായി
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ആദിവാസി
വിഭാഗങ്ങളില്‍ നിന്നും
എക്സൈസ് വകുപ്പിലേക്ക്
സ്പെഷല്‍ റിക്രൂട്ട്മെന്റ്
4292.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനാതിര്‍ത്തികളിലും,
ഉള്‍വനങ്ങളിലും
താമസിക്കുന്ന ആദിവാസി
വിഭാഗങ്ങളില്‍ നിന്നും
എക്സൈസ് വകുപ്പിലേക്ക്
സ്പെഷല്‍
റിക്രൂട്ട്മെന്റ്
നടത്തുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ആദിവാസി
വിഭാഗങ്ങളില്‍
നിന്നുള്ള സ്പെഷല്‍
റിക്രൂട്ട്മെന്റിനായുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്നും
ആയതിന്റെ തല്‍സ്ഥിതി
എന്തെന്നും
അറിയിക്കാമോ;
(സി)
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍,
കാളികാവ് എന്നീ
ബ്ലോക്കുകളില്‍ നിന്നും
ആദിവാസി വിഭാഗങ്ങളില്‍
നിന്നുള്ള സ്പെഷല്‍
റിക്രൂട്ട്മെന്റിനായി
എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്നും
അപേക്ഷകരില്‍ എത്ര
പേര് വനിതകളാണെന്നും
വ്യക്തമാക്കാമോ?
ചാരായനിരോധനത്തെ
തുടര്‍ന്ന് തൊഴില്‍
രഹിതരായവര്‍
4293.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1996-ല്‍
ചാരായനിരോധനം
നടപ്പിലാക്കി
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോ;
(ബി)
ഇതേ
തുടര്‍ന്ന് തൊഴില്‍
രഹിതരായവര്‍ക്ക് പകരം
തൊഴില്‍ നല്‍കുന്നതിന്
തീരുമാനമെടുത്തിരുന്നോ;
(സി)
ഇപ്രകാരം
തൊഴില്‍ നഷ്ടമാകുകയും
1996 ഏപ്രിലില്‍
മരണമടയുകയും ചെയ്ത
തൊഴിലാളികളുടെ
ആശ്രിതര്‍ക്ക് തൊഴില്‍
നല്‍കുന്നതിന്
തീരുമാനിച്ചിരുന്നോ;
(ഡി)
2018
ഫെബ്രുവരിയില്‍ ഇത്
സംബന്ധിച്ച്
MP(C)1110/2018
നമ്പരായി ഹൈക്കോടതി
വിധി
പ്രസ്താവിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ വിധി
പ്രകാരം വകുപ്പില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(ഇ)
വിധിയുടെ
അടിസ്ഥാനത്തിൽ, 1996
ഏപ്രിലില്‍ മരണമടഞ്ഞ
ഷാപ്പ് തൊഴിലാളിയായ
പള്ളിക്കുനി, ഒളവിലം
(പോസ്റ്റ്) കച്ചേരി
പറമ്പത്ത് വീട്ടില്‍
K.P.ഗോവിന്ദന്റെ മകന്
വിനിലേഷിന് തൊഴില്‍
നല്കുവാന് ന ആദിവാസി
വിഭാഗങ്ങളില്‍
നിന്നും എക്സൈസ്
വകുപ്പിലേക്ക്
സ്പെഷല്‍
റിക്രൂട്ട്മെന്റ് ടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?