വനം
വകുപ്പ് നടപ്പാക്കുന്ന
ഇക്കോടൂറിസം പദ്ധതികള്‍
4068.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
വനം വകുപ്പ്
നടപ്പാക്കുന്ന
ഇക്കോടൂറിസം പദ്ധതികള്‍
സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഇക്കോടൂറിസം പദ്ധതി
പ്രദേശങ്ങള്‍
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം
വ്യക്തമാക്കുമോ;
(സി)
ഇക്കോടൂറിസം
കേന്ദ്രങ്ങളുടെ
ഭരണപരമായ നടത്തിപ്പിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
വനമേഖല
കേന്ദ്രീകരിച്ച്
ഇക്കോടൂറിസം
സര്‍ക്യൂട്ട്
ആവിഷ്ക്കരിക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
ഇക്കോടൂറിസം
കേന്ദ്രങ്ങളില്‍
സന്ദര്‍ശക സുരക്ഷ, താമസ
സൗകര്യം എന്നിവ
സംബന്ധിച്ച
ക്രമീകരണങ്ങള്‍
വിശദമാക്കുമോ?
തടിയിതര
വനവിഭവങ്ങളുടെ വിപണനം
4069.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തടിയിതര
വനവിഭവങ്ങളുടെ വിപണനം
ലക്ഷ്യമാക്കി സംസ്ഥാന
വനം വകുപ്പിന്റെ
കീഴില്‍ സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2016-17,
2017-18 ബജറ്റിൽ വനം വകുപ്പ്
വിഹിതം
4070.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 എന്നീ
വര്‍ഷങ്ങളിലെ
ബജറ്റുകളില്‍ വനം
വകുപ്പിനായി
വകയിരുത്തിയിരുന്നതില്‍
എത്ര തുക ചെലവഴിച്ചു;
എത്ര തുക
ചെലവഴിക്കാനുണ്ട്;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍ അഡീഷണല്‍
ഓതറെെസേഷന്‍ വഴി എത്ര
തുക
ആവശ്യപ്പെട്ടിട്ടുണ്ട്;
എത്ര തുക ലഭിച്ചു; എത്ര
തുക ചെലവഴിച്ചു;
(സി)
പ്രസ്തുത
വര്‍ഷങ്ങളില്‍
സപ്ലിമെന്ററി
ഗ്രാന്റിനുള്ള എത്ര
രൂപയുടെ പ്രൊപ്പോസല്‍
നല്കി; എത്ര തുക
ലഭിച്ചു; എത്ര തുക
ചെലവാക്കി;
വ്യക്തമാക്കുമോ?
കൊച്ചി-ധനുഷ്കോടി
ദേശീയപാത നിര്‍മ്മാണം
സംബന്ധിച്ച വനം വകുപ്പ്
നിലപാട്
4071.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി-ധനുഷ്കോടി
ദേശീയപാത 49
കടന്നുപോകുന്നത്
വനഭൂമിയിലൂടെയല്ല
എന്നുള്ള നിലപാട്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
സര്‍ക്കാര്‍ സുപ്രീം
കോടതിയില്‍
സത്യവാങ്മൂലം
കൊടുത്തിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
വനംവകുപ്പിന്റെ
എതിര്‍പ്പ് കാരണം
പ്രസ്തുത റോഡുപണി
നിലച്ചിരിയ്ക്കുന്ന
സാഹചര്യത്തില്‍
കാര്‍ഡമം ഹില്‍
റിസര്‍വ് ഭൂമി
വനഭൂമിയല്ല എന്ന
സര്‍ക്കാര്‍ നിലപാട്
സംബന്ധിച്ച് വ്യക്തത
വരുത്തുമോ;
(സി)
ഈ
ഭൂമി വനഭൂമിയാണെന്ന്
ചൂണ്ടിക്കാണിച്ച് റോഡ്
പണി തടസ്സപ്പെടുത്തുന്ന
വകുപ്പിന്റെ നിലപാട്
തിരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
നാട്ടുകാരുടെയും
സഞ്ചാരികളുടെയും
താത്പര്യം പരിഗണിച്ച്,
ഈ റോഡ് കടന്നുപോകുന്ന
കാര്‍ഡമം ഹില്‍
റിസര്‍വ് ഭൂമിയിലെ മരം
വെട്ടിമാറ്റി റോഡ്പണി
തടസ്സം കൂടാതെ
നടത്തുന്നതിന്
തടസ്സവാദങ്ങള്‍
ഒഴിവാക്കുവാന്‍ വനം
വകുപ്പ്പ്രത്യേക
ശ്രദ്ധചെലുത്തുമോ?
വനങ്ങളിലെ
ജലലഭ്യത
4072.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
ജലലഭ്യതയ്ക്ക് വേണ്ടി
വനത്തിനുള്ളില്‍
താല്കാലിക കുളങ്ങള്‍
നിര്‍മ്മിച്ച്
വനേതരപ്രദേശങ്ങളില്‍
നിന്നും പ്രസ്തുത
കുളങ്ങളിലേക്ക് ജലം
എത്തിക്കേണ്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
വനത്തിനുള്ളില്‍
നിര്‍ജ്ജലീകരണം
സംഭവിക്കുന്നതിന്റെ
കാരണങ്ങള്‍
ശാസ്ത്രീയമായി
പഠിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
വനത്തിനുള്ളിലെ
നിര്‍ജ്ജലീകരണം
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
ഉണ്ടാക്കുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
കേരളത്തിലെ
വനങ്ങളുടെ ജലസംഭരണശേഷി
ശാസ്ത്രീയമായി പഠിച്ച്
ആവശ്യമായ
തുടര്‍നടപടികള്‍
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
വനംവകുപ്പ്
പിടിച്ചെടുത്ത ഭൂമി തിരികെ
നൽകാന് നടപടി
T 4073.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006
ഒക്ടോബര്‍ 11-ാം
തീയതിയിലെ മന്ത്രിസഭാ
തീരുമാനപ്രകാരം വയനാട്
ജില്ലയിലെ തൊണ്ടര്‍നാട്
പഞ്ചായത്തിലെ
കാഞ്ഞിരത്തിനാൽ
ജോര്‍ജ്ജിന്റെ
കുടുംബത്തിന്റെ,
വനംവകുപ്പ്
പിടിച്ചെടുത്ത ഭൂമി
തിരികെ നൽകാനുള്ള നടപടി
പൂര്‍ത്തിയാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
മന്ത്രിസഭാ
തീരുമാനം നടപ്പിലാക്കാൻ
സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; തുടര്‍ന്ന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം;
അറിയിക്കുമോ;
(സി)
ജോര്‍ജ്ജ്
നിയമാനുസൃതം വാങ്ങിയ
ഭൂമി ടിയാന്
ലഭിക്കാതിരിക്കാൻ
കേന്ദ്രസര്‍ക്കാരിന്റെ
കൈവശമുള്ള ഭൂമിയുടെ
സര്‍വ്വേ നമ്പര്‍
മന്ത്രിസഭാ
പരിഗണനയ്ക്ക് നൽകി,
തെറ്റായ തീരുമാനം
എടുപ്പിക്കാൻ ശ്രമിച്ച
ഉദ്യോഗസ്ഥരുടെ
നടപടിയ്ക്കെതിരെ
സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ച
ശിക്ഷാനടപടികള്‍
എന്തെല്ലാം; ഈ കേസിന്റെ
ഇപ്പോഴത്തെ സ്ഥിതി
വ്യക്തമാക്കാമോ;
(ഡി)
വനം
വകുപ്പ് പിടിച്ചെടുത്ത
12 ഏക്കര്‍ ഭൂമി തിരികെ
നൽകാനുള്ള മന്ത്രിസഭാ
തീരുമാനം എന്നത്തേക്ക്
നടപ്പിലാക്കാൻ
കഴിയുമെന്ന്
അറിയിക്കുമോ?
വനം
വെച്ചുപിടിപ്പിയ്ക്കല്
പദ്ധതി
4074.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നശിച്ചു
പോയ വനത്തിന് പകരം വനം
വെച്ചുപിടിപ്പിക്കാന്‍
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ?
കാവുകളുടെ
സംരക്ഷണം
4075.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര കാവുകള്‍
ഉണ്ടെന്നും അവ
സംരക്ഷിക്കുന്നതിന് വനം
വകുപ്പ്
നടപ്പിലാക്കിയിട്ടുളള
പദ്ധതികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(ബി)
വര്‍ക്കല
നിയോജക മണ്ഡലത്തില്‍
എത്ര കാവുകള്‍
സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആയതിനുളള നടപടി
സ്വീകരിക്കുമോ?
സ്വകാര്യകമ്പനികള്‍ക്ക്
നൽകിയ വനഭൂമി
4076.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോറസ്റ്റ്(കണ്‍സര്‍വേഷന്‍)ആക്ട്,
1980-ന്റെ പരിധിയില്‍
വരുന്ന ഏതെങ്കിലും
സ്ഥലം വെെദ്യുതി
പദ്ധതികള്‍ക്കോ
മറ്റാവശ്യങ്ങള്‍ക്കോ
വേണ്ടി
സ്വകാര്യകമ്പനികള്‍ക്ക്
ഇൗ സര്‍ക്കാര്‍
ഇനംമാറ്റി നല്കി
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആകെ എത്ര
ഹെക്ടര്‍ സ്ഥലം
അനുവദിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഏത്
സാഹചര്യത്തിലാണ്
ഇത്തരത്തില്‍ അനുമതി
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കണ്ടല്‍ക്കാടുകളുടെ
സംരക്ഷണം
4077.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
ക്ലാപ്പന ,ആലപ്പാട്
പഞ്ചായത്തുകളിലെ
കണ്ടല്‍ കാടുകള്‍
സംരക്ഷിക്കുന്നതിന്
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദീകരിക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ഇൗ
പ്രദേശങ്ങളിലെ ചതുപ്പ്
നിലങ്ങൾ മണ്ണിട്ടു
നികത്തുന്നത് തടയുവാൻ
നടപടി സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള കണ്ടല്‍
കാടുകള്‍ അളന്ന്
അതിര്‍ത്തി കല്ലുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇൗ
പ്രദേശത്തെ കണ്ടലുകൾ
സംരക്ഷിക്കുന്നതിന്
സർക്കാർ 2016 ഏപ്രില്‍
1 നു ശേഷം ചെലവഴിച്ച
തുക എത്രയെന്ന്
വ്യക്തമാക്കുമോ?
അശാസ്ത്രീയമായ
സാമൂഹിക വനവല്‍ക്കരണം
4078.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അശാസ്ത്രീയമായ
സാമൂഹിക വനവല്‍ക്കരണം
പരിസ്ഥിതിക്ക്
ആഘാതമുണ്ടാക്കിയതായി
പരിസ്ഥിതി
ധവളപത്രത്തില്‍
ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;
(ബി)
പരിസ്ഥിതിക്ക്
ദോഷം വരുത്തുന്ന
അക്കേഷ്യ, മാഞ്ചിയം,
ഗ്രാന്റിസ് തുടങ്ങിയ
വൃക്ഷങ്ങള്‍ സാമൂഹ്യ
വനവല്ക്കരണത്തിന്റെ
ഭാഗമായി
വച്ചുപിടിപ്പിക്കാതെ
നമ്മുടെ നാട്ടിന്
അനുയോജ്യമായ
ഫലവൃക്ഷങ്ങള്‍
വച്ച്പിടിപ്പിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
ശബരി
കുപ്പിവെള്ള പദ്ധതി
4079.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരി
കുപ്പിവെള്ള
പദ്ധതിയ്ക്ക് വേണ്ടി
വനം വകുപ്പിന്റെ എത്ര
സെന്റ് സ്ഥലമാണ്
വിട്ടുനല്‍കിയതെന്നും
കെട്ടിടം
നിര്‍മ്മിക്കുവാനും
പ്ലാന്റ്
സ്ഥാപിക്കുവാനും വേണ്ടി
എത്ര തുക നാളിതുവരെ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
നിലവില്‍
ഉൽപ്പാദിപ്പിച്ച
കുപ്പിവെള്ളം
സംബന്ധിച്ച വിശദമായ
വിവരം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി ആരംഭിച്ചപ്പോള്‍
തെക്കന്‍ ജില്ലകളില്‍
10 രൂപയ്ക്ക്
കുപ്പിവെള്ളം
നൽകുമെന്ന്
പ്രഖ്യാപിച്ചശേഷം
പ്ലാന്റ് പ്രഖ്യാപനം
അനിശ്ചിതത്വത്തിലാക്കിയതും
നിര്‍മ്മാണം
ആരംഭിക്കാത്തതും
വന്‍കിട കുപ്പിവെള്ള
കമ്പനികളെ
സഹായിക്കാനാണെന്ന
ആക്ഷേപം പരിശോധിക്കുമോ;
(ഡി)
എങ്കിൽ
ഇക്കാര്യത്തിൽ നടപടി
സ്വീകരിക്കുമോ
;വ്യക്തമാക്കുമോ ?
ബോട്ടിംഗ്
നടത്തുന്നതിന് വനം വകുപ്പ്
അനുമതി
4080.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈഡല്‍
ടൂറിസത്തിന്റെ ഭാഗമായി
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പെരിങ്ങല്‍ക്കുത്ത്
ഡാമിനോട് ചേര്‍ന്നുള്ള
ജലാശയത്തില്‍ കാല്
കൊണ്ടുതുഴയുന്ന
ബോട്ടിംഗ്
നടത്തുന്നതിനായി അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
നിര്‍ത്തിവച്ച
ബോട്ടിംഗ്
പുനരാരംഭിക്കുന്നതിന്
അടിയന്തര അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍ ഇക്കോ
ടൂറിസം പദ്ധതി
4081.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ വുഡ്
ഇന്‍ഡസ്ട്രീസ്
പ്രവര്‍ത്തിച്ചിരുന്ന
സ്ഥലത്ത് ഇക്കോ ടൂറിസം
പദ്ധതിക്കായി എം.എല്‍.എ
യും ഡി.എഫ്.ഒ
നോര്‍ത്തും
സമര്‍പ്പിച്ച
പ്രൊപ്പോസലിന്റെ
നിലവിലെ അവസ്ഥ
അറിയിക്കാമോ;
വിശദമാക്കാമോ;
(ബി)
മേല്‍
സൂചിപ്പിച്ച സ്ഥലത്തെ
കെട്ടിടങ്ങള്‍
നവീകരിച്ച് വനം
വകുപ്പിന് വരുമാനം
ലഭിക്കത്തക്ക
രൂപത്തില്‍ എക്കോടൂറിസം
പദ്ധതി സ്ഥാപിക്കുന്നത്
പരിഗണിക്കുമോ;
വിശദമാക്കുമോ?
മലയാറ്റൂര്‍
ഫോറസ്റ്റ് ഡിവിഷനിലെ ഇക്കോ
ടൂറിസം സാധ്യതകൾ
4082.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാറ്റൂര്‍
ഫോറസ്റ്റ് ഡിവിഷനിലെ
ഇടമലയാര്‍, കുട്ടമ്പുഴ
തുണ്ടം
റെയിഞ്ചുകളിലെയും
മൂന്നാര്‍ ഡിവിഷനിലെ
നേര്യമംഗലം
റെയിഞ്ചിലെയും
പ്രദേശങ്ങള്‍ ഇക്കോ
ടൂറിസം മേഖലയായി
പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്
കൊണ്ടുള്ള നിവേദനം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇൗ കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
വിദേശി
- സ്വദേശി
ടൂറിസ്റ്റുകള്‍ക്ക് ഏറെ
ആകര്‍ഷകമായ പ്രകൃതി
സൗന്ദര്യം
ആസ്വദിക്കുവാന്‍
കഴിയുന്ന പ്രസ്തുത
പ്രദേശങ്ങളില്‍
പ്രവേശിക്കുന്നതിന്
നിലവിലുള്ള
നിയന്ത്രണങ്ങള്‍
ഒഴിവാക്കുമോ;
(ഡി)
പ്രസ്തുത
പ്രദേശങ്ങളില്‍ ഇക്കോ
ടൂറിസം പദ്ധതിയുടെ
സാധ്യത പരിശോധിച്ച്
നടപടി സ്വീകരിക്കുമോ?
വന
സംരക്ഷണ വിഭാഗം ജീവനക്കാരുടെ
ജോലിഭാരം ലഘൂകരിക്കാന്‍ നടപടി
4083.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന
സംരക്ഷണ വിഭാഗം
ജീവനക്കാരുടെ ജോലിഭാരം
ലഘൂകരിച്ച് എട്ട്
മണിക്കൂര്‍ ഡ്യൂട്ടി
സമ്പ്രദായം
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
(ബി)
വനം
വന്യജീവി വകുപ്പില്‍ 24
മണിക്കൂര്‍
തുടര്‍ച്ചയായി ജോലി
ചെയ്യുന്ന വന സംരക്ഷണ
വിഭാഗം ജീവനക്കാര്‍ക്ക്
ഇതര യൂണിഫോം വിഭാഗം
ജീവനക്കാര്‍ക്ക്
നല്‍കുന്നത് പോലെ
ഡ്യൂട്ടി ഓഫ്
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
വനം,
മൃഗസംരക്ഷണം, മൃഗശാല
വകുപ്പുകളിലെ പി. എസ്.സി
നിയമനം
4084.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വനം, മൃഗസംരക്ഷണം,
മൃഗശാല എന്നീ
വകുപ്പുകളില്‍ പി. എസ്.
സി. മുഖേന നടത്തിയ
നിയമനങ്ങളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവിൽ മേല്പറഞ്ഞ
വകുപ്പുകളില്‍
സൃഷ്ടിച്ച തസ്തികകളുടെ
വിശദവിവരം
ലഭ്യമാക്കാമോ?
വനപാലകരുടെ
ജോലി സമയം കുറയ്ക്കുന്നതിന്
നടപടി
4085.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനപാലകരുടെ
ജോലി സമയം
കുറയ്ക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
(ബി)
വനാന്തരങ്ങളിലെ
കഠിനമായ ജോലി
നിര്‍വ്വഹിക്കുവാന്‍
സുരക്ഷാ സംവിധാനങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തസ്തികമാറ്റം
വഴി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍
നിയമനം
4086.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍
തസ്തികമാറ്റം വഴി
റേഞ്ച് ഫോറസ്റ്റ്
ഓഫീസര്‍ തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
ലഭിക്കുന്നതിനുള്ള
പി.എസ്.സി. പരീക്ഷയുടെ
ഒന്നാം ഘട്ടത്തിന്റെ
ഫലം 2.11.2017ല്‍
പ്രസിദ്ധീകരിച്ചിട്ടും
ഇതിന്റെ രണ്ടും മൂന്നും
ഘട്ട പരീക്ഷാ നടപടികള്‍
ഇതുവരെയും
ആരംഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
രണ്ടും മൂന്നും ഘട്ട
പരീക്ഷാ നടപടികള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കി
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
നടപടി സ്വീകരിക്കുവാന്‍
പി.എസ്.സി.യോട്
ആവശ്യപ്പെടുമോ?
വയനാട്
വന്യജീവി സങ്കേതത്തിലെ സ്വയം
സന്നദ്ധ പുനരധിവാസ പദ്ധതി
4087.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
വന്യജീവി സങ്കേതത്തിലെ
സ്വയം സന്നദ്ധ
പുനരധിവാസ പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇൗ
പദ്ധതിയുടെ
നടത്തിപ്പിനായി കേന്ദ്ര
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഇൗ
ഫണ്ടുപയോഗിച്ച്
നടപ്പിലാക്കിയ പ്രധാന
പുനരധിവാസ
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ?
ശീതകാല
പച്ചക്കറി കൃഷി തൊഴിലാളികളെ
ഒഴിവാക്കാന്‍ വനം വകുപ്പ്
ശ്രമം
4088.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
ദേവികുളം താലൂക്ക്
സര്‍വ്വേ നം. 28/01-ല്‍
കഴിഞ്ഞ 25 വര്‍ഷകാലമായി
ശീതകാല പച്ചക്കറി
കൃഷികള്‍ ചെയ്തു
ജീവിച്ചുവരുന്ന തോട്ടം
തൊഴിലാളികളെ പ്രസ്തുത
ഭൂമിയില്‍ നിന്നും
ഒഴിവാക്കാന്‍ വനം
വകുപ്പ് ശ്രമം
നടത്തിവരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
സംബന്ധിച്ച് സ൪ക്കാ൪
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍ തോട്ടം
തൊഴിലാളികളെ
സഹായിക്കുന്നത്തിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നെയ്യാര്‍
വൈല്‍ഡ് ലൈഫ് പാര്‍ക്ക്
4089.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പിന്
കീഴിലുളള നെയ്യാര്‍
വൈല്‍ഡ് ലൈഫ്
പാര്‍ക്കില്‍ കഴിഞ്ഞ 2
വര്‍ഷത്തിനുളളില്‍
എന്തൊക്കെ പുതിയ
പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
വിശദമാക്കാമോ;
(ബി)
നെയ്യാര്‍
സഫാരി പാര്‍ക്ക്
തുടങ്ങിയ കാലത്ത് എത്ര
സിംഹങ്ങള്‍
ഉണ്ടായിരുന്നു;ഇപ്പോള്‍
എത്ര സിംഹങ്ങള്‍
ഉണ്ട്;പുതിയതായി
സിംഹങ്ങളെ പാര്‍ക്കില്‍
കൊണ്ടു വരുന്നതിന്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;എങ്കില്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പാര്‍ക്കില്‍ ടൂറിസം
വകുപ്പുമായി ചേര്‍ന്ന്
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
നെയ്യാര്‍
വന്യജീവി സങ്കേതത്തിലെ
ഔഷധത്തോട്ടം
4090.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാര്‍
വന്യജീവി
സങ്കേതത്തില്‍പ്പെടുന്ന
കാപ്പുകാട്ടില്‍
1996ല്‍ ആരംഭിച്ച
ഔഷധത്തോട്ടം പദ്ധതി
നാശോന്മുഖമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപൂര്‍വ്വവും
വംശനാശം നേരിടുന്നതുമായ
സസ്യങ്ങള്‍
സംരക്ഷിക്കുന്നതിനും
നട്ടുവളര്‍ത്തുന്നതിനും
പഠനഗവേഷണങ്ങള്ക്കുമായി
ആരംഭിച്ച പദ്ധതി, ഫണ്ട്
അനുവദിക്കാത്തത്
മൂലമാണ് പരാജയമായത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഔഷധത്തോട്ടത്തിന്റെ
വിസ്തൃതി എത്രയാണെന്നും
ആരുടെ സംരക്ഷണയിലാണ്
പ്രസ്തുത സ്ഥലമെന്നും
വെളിപ്പെടുത്തുമോ;
(ഡി)
ഔഷധച്ചെടികള്‍
വെച്ച്പിടിപ്പിച്ച്
സ്ഥിരമായി ഈ തോട്ടത്തെ
സംരക്ഷിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
നിലമ്പൂര്‍
സൗത്ത് ഡിവിഷനില്‍ ഏറ്റെടുത്ത
ഭൂമി
4091.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
സൗത്ത് ഡിവിഷനില്‍
കാളികാവ് റേഞ്ചില്‍
കരുവാരക്കുണ്ട് കളളല്
മുക്കുത്തി ഭാഗത്തുളള
തൊമ്മച്ചന്
കൊക്കപ്പുഴ (ജോസഫ്
തോമസ്)യുടെയും
ബന്ധുക്കളുടെയും
പേരിലുളള 20 ഏക്കര്‍
ഭൂമി
ഏറ്റെടുത്തതിനെതിരെയുളള
മഞ്ചേരി ഫോറസ്റ്റ്
ട്രെെബ്യൂണലിന്റെ (OA
47, OA 48) നമ്പര്‍
കേസില്‍ തൊമ്മച്ചന്
അനുകൂലമായ
വിധിയിന്മേല്
സര്‍ക്കാര്‍
ബഹു:ഹെെക്കോടതിയിലും
(എം.എഫ്.എ 665/2003)
ബഹു:സുപ്രീം
കോടതിയിലും (CA 10028
of 2010) സമര്‍പ്പിച്ച
അപ്പീല്‍ പ്രസ്തുത
കോടതികള്‍
തളളിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത 20 ഏക്കര്‍
സ്ഥലം തൊമ്മച്ചനും
ബന്ധുക്കള്‍ക്കും
എന്‍.ഒ.സി. അടക്കമുള്ള
സകല രേഖകളും ഉള്‍പ്പെടെ
വിട്ടു നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച് വനം
വകുപ്പില്‍ നിലവിലുളള
ഇ3/2/2018 നമ്പര്‍
ഫയലിന്മേല്
കെെക്കൊണ്ട തീരുമാനം
അറിയിക്കുമോ?
മുത്തപ്പന്
പുഴയിലെ വനം വകുപ്പ്
നടപടികള്‍
4092.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
ആനക്കാംപൊയില്‍ -
മുത്തപ്പന്‍പുഴ
മേഖലയില്‍
കര്‍ഷകരുടെയും
കൈവശക്കാരുടെയും
ഭൂമിയില്‍ വനം വകുപ്പ്
ജണ്ട കെട്ടുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംയുക്ത
പരിശോധനയ്ക്കുശേഷമേ
സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുകയുള്ളൂ
എന്നതില്‍ നിന്നും വനം
വകുപ്പ് പിന്മാറാന്
ഇടയായ സാഹചര്യം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തിന്‍െറ
ശാശ്വതപരിഹാരത്തിനായി
സംയുക്ത പരിശോധന
നടത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
ആന
വളര്‍ത്തല്‍ കേന്ദ്രങ്ങള്‍
4093.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ആന വളര്‍ത്തല്‍
കേന്ദ്രങ്ങള്‍ ഉണ്ട്;
പ്രസ്തുത
കേന്ദ്രങ്ങളില്‍ എത്ര
ആനകള്‍ വീതം ഉണ്ട്;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര കുങ്കി
ആനകള്‍
ഉണ്ട്;ഇല്ലെങ്കില്‍
കുങ്കി ആനയ്ക്കാവശ്യമായ
പരിശീലനം മറ്റ്
ആനകള്‍ക്ക് നല്കുവാന്
വനം വകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ,
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
എറണാകുളം
ജില്ലയിലെ കോടനാട് ആന
വളര്‍ത്തല്‍
കേന്ദ്രത്തില്‍ നിന്ന്
നീലകണ്ഠന് എന്ന ആനയെ
എന്ത്
ആവശ്യത്തിനായിട്ടാണ്
അന്യ സംസ്ഥാനത്തേയ്ക്ക്
അയക്കുന്നത്; ഇതിന്
മുമ്പ് എത്ര ആനകളെ
ഇവിടെ നിന്ന്
അന്യസംസ്ഥാനത്തേയ്ക്ക്
അയച്ചിട്ടുണ്ട്,
പ്രസ്തുത ആനകള്‍
സംസ്ഥാനത്ത് തിരിച്ച്
എത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
വന്യമൃഗ
ആക്രമണം
4094.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനാതിര്‍ത്തി
പങ്കിടുന്ന ജനവാസ
കേന്ദ്രങ്ങളില്‍
വന്യമൃഗങ്ങള്‍
ഇറങ്ങിയത് മൂലം കഴിഞ്ഞ
2 വര്‍ഷങ്ങളിലായി എത്ര
തുകയുടെ
കൃഷിനാശമുണ്ടായിയെന്നും
എത്ര പേര്‍ക്ക്
പരിക്കുകള്‍
പറ്റിയെന്നും,എത്ര
പേര്‍ക്ക് ജീവഹാനി
സംഭവിച്ചുവെന്നും,എത്ര
വീടുകള്‍
ആക്രമിച്ചുവെന്നും,എത്ര
വളര്‍ത്തുമൃഗങ്ങളെ
കൊന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഇക്കാലയളവില്‍
വന്യമൃഗ ആക്രമണത്തിന്
വിധേയരായവര്‍/മരണപ്പെട്ടവര്‍
എന്നുള്ളവര്‍ക്ക്
എന്തെല്ലാം സഹായം
നല്‍കിയെന്നും എത്ര
പേര്‍ക്ക്
നല്‍കിയെന്നും ആയതിന്
ചെലവഴിച്ച തുക
എത്രയെന്നും ഇനിയും തുക
ലഭ്യമാക്കാത്തവര്‍
എത്രയെന്നും വിശദാംശം
നല്‍കുമോ;
(സി)
ഇക്കാലയളവില്‍
പ്രസ്തുത ആക്രമണത്തില്‍
വീട് നശിച്ചതും
കൃഷിനാശം
സംഭവിച്ചതുമായി എത്ര
പേരുടെ പരാതി
ലഭിച്ചു;ആയത് പ്രകാരം
എത്ര പേര്‍ക്ക് സഹായം
നല്കി;പരാതി
ലഭ്യമായതില്‍ ഇനി എത്ര
പേര്‍ക്ക് സഹായം
നല്‍കാനുണ്ട്;വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇക്കാലയളവില്‍
വളര്‍ത്തുമൃഗങ്ങളെ
കൊന്നതുമായി
ബന്ധപ്പെട്ട് എത്ര
പരാതികള്‍ ലഭിച്ചു;എത്ര
പരാതിയിന്മേല് നടപടി
സ്വീകരിച്ചു;ആയതിന്
ചെലവഴിച്ച തുക
എത്ര;അവശേഷിക്കുന്ന
പരാതികളിന്മേല്
എപ്പോള്‍ നടപടി
സ്വീകരിക്കും;വിശദാംശം
വ്യക്തമാക്കുമോ?
വന്യജീവി
ആക്രമണത്തില്‍ ജീവഹാനി
സംഭവിച്ചവര്‍
4095.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
വന്യജീവികള്‍
കുടിവെള്ളവും ഭക്ഷണവും
തേടി നാട്ടില്‍
എത്താതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
കഴിഞ്ഞ രണ്ട്
വര്‍ഷത്തിനുള്ളില്‍
എത്ര പേര്‍ക്ക്
വന്യജീവി ആക്രമണത്തില്‍
ജീവഹാനി സംഭവിച്ചു
എന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ ?
വന്യജീവി
ആക്രമണത്തിനുള്ള നഷ്ടപരിഹാരം
4096.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികളുടെ
ആക്രമണം മൂലം ജീവഹാനി
സംഭവിച്ച വ്യക്തികളുടെ
അവകാശികള്‍ക്കും
പരിക്കേറ്റവര്‍ക്കും
കൃഷിനാശം
സംഭവിച്ചവര്‍ക്കുമുള്ള
ധനസഹായം
വര്‍ദ്ധിപ്പിച്ച്
ഉത്തരവായതിന്
പ്രകാരമുള്ള തുക ഏത്
തീയതി മുതലാണ് വിതരണം
ചെയ്യാന്‍ കഴിയുന്നത്;
(ബി)
വന്യമൃഗങ്ങള്‍
മൂലം വീടുകള്‍ക്കും
കുടിലുകള്ക്കുമുള്ള
നാശനഷ്ടങ്ങള്‍ക്ക്
പരമാവധി എത്ര തുക
വരെയാണ്
നഷ്ടപരിഹാരമനുവദിക്കുന്നത്;
(സി)
നാശനഷ്ടത്തിന്റെ
യഥാര്‍ത്ഥ തോത്
തിട്ടപ്പെടുത്തി തുക
അനുവദിക്കാത്തത് മൂലം
പൊതുജനങ്ങള്‍ക്ക്
ഉണ്ടായിട്ടുള്ള
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വീടുകള്‍ക്കും
കുടിലുകള്ക്കുമുണ്ടാകുന്ന
യഥാര്‍ത്ഥ നഷ്ടം
തിട്ടപ്പെടുത്തി
നഷ്ടപരിഹാരം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വട്ടച്ചിറ-മരുതിലാവ്
വെെദ്യുത വേലി നിര്‍മ്മാണം
4097.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെയും
കാട്ടാനകളുടെയും
ശല്യത്തില്‍ നിന്ന്
ജീവനും കാര്‍ഷിക
വിളകളും
സംരക്ഷിക്കുന്നതിന്
മരുതിലാവ് മുതല്‍
വട്ടച്ചിറ വരെ വെെദ്യുത
വേലി
നിര്‍മ്മിക്കണമെന്ന
വനസംരക്ഷണ സമിതിയുടെ
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ആവശ്യം പരിഗണിച്ച്
വെെദ്യുതവേലി
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാട്ടുമൃഗങ്ങളുടെ
ആക്രമണം
4098.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാട്ടുമൃഗങ്ങളുടെ
ആക്രമണത്തില്‍ ആളുകള്‍
മരിക്കുന്നതായ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
മുത്തങ്ങക്ക്
സമീപം പാെന്കുഴി
കാട്ടുനായ്ക്ക
കാേളനിയില് മഹേഷ് എന്ന
കുട്ടി കാട്ടാനയുടെ
ആക്രമണത്തില്‍ മരണമടഞ്ഞ
സംഭവത്തില്‍
കുടുംബത്തിന്
നഷ്ടപരിഹാരം
അനുവദിക്കുമാേ?
ആനകളുടെ
പരിശീലനത്തിനുളള നടപടി
4099.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോടനാട്,
കോന്നി എന്നീ
ആനക്കൂടുകളിലെ
നീലകണ്ഠന്,
സുരേന്ദ്രന് എന്നീ
കുട്ടിയാനകളെ താപ്പാന
പരിശീലനത്തിനായി
തമിഴ്നാട് മുതുമല ആന
ക്യാമ്പിലേക്ക്
കൊണ്ടുപോകുന്നതിന്
വേണ്ടിയുള്ള പേപ്പര്‍
ജോലികള്‍
നടക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
കാട്ടാനകളെ ഓടിക്കുന്ന
താപ്പാന പരിശീലനത്തിന്
തൊഴില്‍ അറിയാവുന്ന
പാപ്പാന്മാരും
കാട്ടാനകളെ തുരത്തേണ്ട
സാഹചര്യമുള്ള
കോട്ടപ്പാറ, പ്ലാമുടി,
കുട്ടമ്പുഴ, വടാട്ടുപാറ
അടക്കമുള്ള നിരവധി
പ്രദേശങ്ങളും
ഇവിടെയുള്ളപ്പോള്‍
ഇവിടെയുള്ള ആനകളെ
ഇവിടെത്തന്നെ
പരിശീലിപ്പിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
കന്നുകാലി
പ്രജനന പ്രവര്‍ത്തനങ്ങള്‍
4100.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനിക്കുന്ന മുഴുവന്‍
കന്നുകുട്ടികളുടേയും
ശാസ്ത്രീയ
പരിചരണത്തിനും
പരിപാലനത്തിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കന്നുകാലി
പ്രജനനമേഖല
ശക്തിപ്പെടുത്തുന്നതിനും
മെച്ചപ്പെട്ടയിനം
പശുക്കളെ സംസ്ഥാനത്ത്
കൂടുതലായി
ഉല്പാദിപ്പിക്കുന്നതിനും
നടപ്പാക്കുന്ന
പദ്ധതികള്‍
വ്യക്തമാക്കുമോ;
(സി)
വിദേശത്ത്
നിന്ന് ഉയര്‍ന്ന ജനിതക
മൂല്യമുളള
വിത്തുകാളകള്‍,
ഗാഢശീതികരിച്ച ബീജം,
ഭ്രൂണം, ലിംഗനിര്‍ണ്ണയം
നടത്തിയ ബീജ
തന്മാത്രകള് എന്നിവ
ഇറക്കുമതി
ചെയ്യുന്നുണ്ടോ;
(ഡി)
സംസ്ഥാനത്തെ
പ്രധാന ക്ഷീരോല്പാദക
മേഖലകളില്‍ ലിംഗ
നിര്‍ണ്ണയം നടത്തിയ ബീജ
തന്മാത്രകള് വിതരണം
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
കന്നുകാലി
പ്രജനനപ്രവര്ത്തനങ്ങള്
ശക്തിപ്പെടുത്തി
പാലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
കേന്ദ്ര സഹായം
ലഭ്യമാകുന്നുണ്ടോ;
വ്യക്തമാക്കുമോ?
വളര്‍ത്തു
മൃഗങ്ങള്‍ മുഖേന അണുബാധകള്‍
പടരുന്നതായുള്ള പ്രചരണം
4101.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിപ
വൈറസ് പോലുള്ള
അണുബാധകള്‍ വളര്‍ത്തു
മൃഗങ്ങള്‍ മുഖേന
പടരുന്നതായി
പ്രചരിപ്പിക്കപ്പെടുന്ന
റിപ്പോര്‍ട്ടുകളുടെ
നിജസ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വളര്‍ത്തു
മൃഗങ്ങള്‍ മുഖേന
മനുഷ്യരിലേക്ക് പകരുന്ന
അണുബാധകള്‍ സംബന്ധിച്ച്
ശാസ്ത്രീയ
പഠനങ്ങളെന്തെങ്കിലും
മൃഗസംരക്ഷണ വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നടത്തുകയുണ്ടായോ;
(സി)
എങ്കില്‍
ഏതെല്ലാം രോഗങ്ങള്‍
ഏതൊക്കെ
വളര്‍ത്തുമൃഗങ്ങള്‍
മുഖേന പകരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഉപജീവനത്തിനായും
അല്ലാതെയും
വളര്‍ത്തുമൃഗങ്ങളെ
പരിപാലിക്കുന്നവര്ക്കിടയിലുണ്ടായിരിക്കുന്ന
ആശങ്കകള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
മൃഗങ്ങളിലെ
വൈറസ് രോഗ ബാധ
4102.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗങ്ങളിലെ
വൈറസ് രോഗ ബാധ
കേരളത്തിന്റെ മൃഗ
സമ്പത്തിന്റെ
വളര്‍ച്ചയെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേരളത്തില്എന്തൊക്കെ
തരം വൈറല്‍ രോഗങ്ങളാണ്
പൊതുവെ മൃഗങ്ങളിൽ
കണ്ടുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
മൃഗങ്ങളിലുള്ള
വൈറല്‍ രോഗബാധകളെ
പ്രതിരോധിക്കുന്നതിന്
നിലവില്‍
സംവിധാനങ്ങളുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
മൃഗങ്ങള്‍ക്കുണ്ടാകുന്ന
വൈറല്‍ രോഗങ്ങള്‍
മനുഷ്യരിലേക്ക്
പടരാതിരിക്കുന്നതിനായി
മൃഗസംരക്ഷണ വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
മൃഗസംരക്ഷണ
മേഖലയിലെ പദ്ധതികൾ
4103.
ശ്രീ.ജെയിംസ്
മാത്യു
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പുതുതായി
ആവിഷ്കരിച്ചിട്ടുള്ള
ആനിമല്‍ റിസോഴ്സ്
ഡെവലപ്മെന്റ്
(എ.ആര്.ഡി) പദ്ധതിയുടെ
ലക്ഷ്യവും വിശദാംശവും
നല്‍കാമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ
കന്നുകാലികള്‍ക്കും
ഇന്‍ഷുറന്‍സ് പരിരക്ഷ
ഉറപ്പാക്കുന്ന സമഗ്ര
പദ്ധതിയായ
ഗോസമൃദ്ധിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
മൃഗസംരക്ഷണ മേഖലയിലും
ക്ഷീര വികസന മേഖലയിലും
നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ ;
(ഡി)
അയല്‍
സംസ്ഥാനത്തെ
ഇടനിലക്കാരുടെ പൂര്‍ണ്ണ
നിയന്ത്രണത്തിലുള്ള
ഇറച്ചി കോഴി വിപണി
ഇപ്പോള്‍ അന്താരാഷ്ട്ര
തലത്തില്‍ നിന്ന് കൂടി
ഭീഷണി നേരിടുന്ന
സാഹചര്യത്തില്‍ ബദല്‍
സംവിധാനം
ഏര്‍പ്പെടുത്തി ഈ
രംഗത്തെ കര്‍ഷകര്‍ക്ക്
സംരക്ഷണം നല്കാന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കുമോ?
മൃഗങ്ങളിലൂടെ
നിപാ വൈറസ് ബാധ
4104.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിപാ
വൈറസുകള്‍ ഏതെല്ലാം
മൃഗങ്ങളിലൂടെ
പടര്‍ന്നുപിടിക്കുന്നതായാണ്
മൃഗസംരക്ഷണ വകുപ്പ്
വിലയിരുത്തിയിട്ടുള്ളത്;
വിശദവിവരം നൽകുമോ;
(ബി)
ഏതെല്ലാം
മാര്‍ഗ്ഗങ്ങളാണ് ഇതിനെ
പ്രതിരോധിയ്ക്കുവാൻ
വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നൽകുമോ;
(സി)
ഏതെല്ലാം
സാഹചര്യങ്ങളിലാണ്
വവ്വാലുകള്‍, പന്നികള്‍
തുടങ്ങിയവ ഈ വൈറസിന്റെ
വാഹകരായി മാറുന്നത്
എന്ന് വ്യക്തമാക്കാമോ?
മൃഗ
സംരക്ഷണ വകുപ്പിനും ക്ഷീര
വികസന വകുപ്പിനും ലഭിച്ച
കേന്ദ്ര-സംസ്ഥാന വിഹിതം
4105.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാവിഷ്ക്രത
പദ്ധതികള്‍ക്കായി മൃഗ
സംരക്ഷണ വകുപ്പിനും
ക്ഷീര വികസന വകുപ്പിനും
കഴിഞ്ഞ മൂന്ന് വര്‍ഷം
ലഭിച്ച കേന്ദ്ര-സംസ്ഥാന
വിഹിതം സംബന്ധിച്ച
വിവരങ്ങള്‍ പദ്ധതിയും
വര്‍ഷവും തിരിച്ച്
നല്‍കാമോ;
(ബി)
ഓരോ
പദ്ധതിയ്ക്കും എത്ര ഗഡു
വീതം
ലഭിച്ചിട്ടുണ്ടെന്നും
ഓരോ വര്‍ഷവും എത്ര തുക
വീതം
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
ക്ഷീര
മേഖലയിലെ പ്രവർത്തനങ്ങൾ
4106.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിടാരി
പാര്‍ക്ക് പദ്ധതിയിലൂടെ
ഹെെബ്രിഡ്
ഇനത്തില്‍പ്പെട്ട എത്ര
പശുക്കുട്ടികളെ
കര്‍ഷകര്‍ക്ക്
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷീര
കര്‍ഷകര്‍ക്കും
കറവമാടുകള്‍ക്കും
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
ഒരു ദിവസം എത്ര
മെട്രിക്ക് ടണ്‍ പാല്
സംഭരിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഡയറി
സോണ്‍ ,ക്ഷീരഗ്രാമ
പദ്ധതികള്‍
നടപ്പിലാക്കിയതിലുടെ
ഒരു ദിവസം അധികമായി
എത്ര മെട്രിക്ക് ടണ്‍
പാല് ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഗുണന്മേമയുള്ള
കാലിത്തീറ്റയുടെ ലഭ്യത
വര്‍ദ്ധിപ്പിക്കാന്‍ ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
മൃഗങ്ങളെ
വളര്‍ത്തി ഉപജീവനം നടത്തുന്ന
കര്‍ഷകര്‍
4107.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൃഗങ്ങളെ വളര്‍ത്തി
ഉപജീവനം നടത്തുന്ന
കര്‍ഷകര്‍ക്ക്
എന്തൊക്കെ
ധനസഹായപദ്ധതികളാണ്
നിലവിലുളളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അപകടങ്ങളില്‍പ്പെട്ടും
അല്ലാതെയും കാലികള്‍
മരണമടഞ്ഞ് നഷ്ടം
നേരിടുന്ന
കര്‍ഷകര്‍ക്ക്
സര്‍ക്കാരില്‍ നിന്നും
ലഭ്യമാകുന്ന സഹായങ്ങൾ
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(സി)
മൃഗസംരക്ഷണമേഖല
പരമാവധി
പ്രയോജനപ്പെടുത്തി
ദാരിദ്യനിര്‍മ്മാര്‍ജ്ജനവും
സ്വയം തൊഴിലും
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ?
വളര്‍ത്തുമൃഗ
സമ്പത്തിന്റെ വിവരശേഖരണം
4108.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വളര്‍ത്തുമൃഗ
സമ്പത്തിന്റെ
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
(ബി)
വളര്‍ത്തുമൃഗങ്ങള്‍ക്ക്
ജിയോ ടാഗിംഗ് നടത്തുന്ന
പദ്ധതിയുടെ
പുരോഗതിയെന്തെന്ന്
വെളിപ്പെടുത്തുമോ?
നാടന്‍
കോഴിമുട്ടകളുടെ സംഭരണം
4109.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കപ്പെടുന്ന
നാടന്‍ കോഴിമുട്ടകളുടെ
സംഭരണത്തിനും
വിതരണത്തിനുമായി
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
കാട
കൃഷി
പ്രോത്സാഹനത്തിനും കാട
കര്‍ഷകരെ
സഹായിക്കുന്നതിനുമായി
ഏതെങ്കിലും പദ്ധതികള്‍
വകുപ്പ് തലത്തില്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കുമോ?
പൗള്‍ട്രി
വികസന കോര്പ്പറേഷന്
ഇന്റര്‍വ്യൂ
4110.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന പൗള്‍ട്രി
വികസന കോര്‍പ്പറേഷനില്‍
വിവിധ തസ്തികകളിലേക്ക്
മേയ് മാസം ഇന്റര്‍വ്യൂ
നടത്തുവാന്‍
തീരുമാനിച്ചിരുന്നോ;
(ബി)
ഏതൊക്കെ
തസ്തികകളുടെ
ഇന്റര്‍വ്യു ആണ്
നടത്തുവാന്‍
നിശ്ചയിച്ചിരുന്നത്;
(സി)
ഏതെങ്കിലും
യുവജന സംഘടന
ഇന്റര്‍വ്യു
അലങ്കോലപ്പെടുത്തിയതിനെ
തുടര്‍ന്ന് ആയത്
മാറ്റിവയ്ക്കേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോ;വിശദമാക്കാമോ;
(ഡി)
പ്രസ്തുത
യുവജന സംഘടന എന്ത്
കാരണത്താലാണ് മാനേജിംഗ്
ഡയറക്ടര്‍
ഉള്‍പ്പെടെയുള്ളവരെ
തടഞ്ഞുവച്ചത്; ഇത്
സംബന്ധിച്ച് പരാതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
ഇറച്ചിക്കോഴി
ഉത്പാദനം
4111.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തികവര്‍ഷം കേരള
പൗള്‍ട്രി
ഡവലപ്പ്മെന്റ്
കോര്പ്പറേഷന്,
കുടുംബശ്രീ, മൃഗസംരക്ഷണ
വകുപ്പ് എന്നിവയുടെ
സംയുക്താഭിമുഖ്യത്തില്‍
ഇറച്ചിക്കോഴി ഉത്പാദനം
സ്വയംപര്യാപ്തമാക്കുന്നതിന്
വേണ്ടി ലക്ഷ്യമിട്ട
1000 യൂണിറ്റുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഓരോ ജില്ലയിലും
ആരംഭിച്ചിട്ടുളള
യൂണിറ്റുകളുടെ എണ്ണം
എത്രയാണെന്നതിന്റെ
വിശദാംശം നല്‍കുമോ?
മീറ്റ്
പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ
പുതിയ പ്ലാന്റ്
4112.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ മീറ്റ്
പ്രോഡക്ട്സ് ഓഫ് ഇന്ത്യ
മൂല്യവര്‍ദ്ധിത മാംസ
ഉല്പാദനത്തിനായി പുതിയ
പ്ലാന്റ്
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എത്ര
കോടി രൂപയാണ് പ്രസ്തുത
പ്ലാന്റ്
നിര്‍മ്മാണത്തിന്
നീക്കി
വച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
കെപ്കോ
ഔട്ട് ലെറ്റുകള്‍ക്ക് അനുമതി
നല്കല്
4113.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെപ്കോ ഔട്ട്
ലെറ്റുകള്‍
സ്ഥാപിക്കുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ;
(ബി)
2018-2019
സാമ്പത്തിക
വര്‍ഷത്തില്‍
എവിടെയൊക്കെയാണ് ഔട്ട്
ലെറ്റുകള്‍ക്ക് അനുമതി
നല്‍കിയിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍
എവിടെയൊക്കെയാണ്
ഫ്രാഞ്ചൈസികള്‍
ആരംഭിക്കുന്നത്;
ആര്‍ക്കൊക്കെയാണ്
അനുവദിച്ചത്;
വ്യക്തമാക്കുമോ;
(ഡി)
മറ്റ്
ജില്ലകളില്എവിടെയൊക്കെയാണ്
ഫ്രാഞ്ചൈസികള്‍
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കുമോ;
(ഇ)
സംസ്ഥാനത്ത്
കോഴിയുടെ വില
കുറയുന്നതിന്
അനുസരിച്ച് കെപ്കോ
ചിക്കന്‍ വില
കുറയ്ക്കുന്ന കാര്യം
പരിഗണിക്കുമോ?
ഇടുക്കി
നിയോജകമണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പ്
നടപ്പാക്കിയ പദ്ധതികള്‍
4114.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിന്റെ ചുമതലയില്‍
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ ഇടുക്കി
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ വിവിധ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഇടുക്കി
നിയോജകമണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പ്
നടപ്പാക്കിയ വിവിധ
പദ്ധതികളുടെ ഗുണഭോക്തൃ
ലിസ്റ്റ് ലഭ്യമാക്കുമോ;
(സി)
ഇടുക്കി
ബ്ലോക്ക് പരിധിയില്‍
തീറ്റപ്പുല്‍ കൃഷിക്ക്
സബ്സിഡി ലഭിച്ച
ഗുണഭോക്താക്കളുടെ
പട്ടിക ലഭ്യമാക്കുമോ?
ക്ഷീരകര്‍ഷകരുടെ
ക്ഷേമത്തിനായി നടപ്പാക്കി
വരുന്ന പദ്ധതികള്‍
4115.
ശ്രീ.ഡി.കെ.
മുരളി
,,
ജെയിംസ് മാത്യു
,,
സി. കെ. ശശീന്ദ്രന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകരുടെ
ക്ഷേമത്തിനായി
നടപ്പാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വായ്പാ
കുടിശിക വരുത്തിയതിന്റെ
ഭാഗമായി ജപ്തി
നടപടികള്‍ നേരിടുന്ന
ക്ഷീരകര്‍ഷകരെ
സഹായിക്കുന്നതിനായി
നടപ്പാക്കിയ പുതിയ
പദ്ധതി പ്രകാരം എത്ര
കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
ചര്‍ച്ചചെയ്യുന്നതിനും
അവയ്ക്ക് പരിഹാരം
കാണുന്നതിനും
ക്ഷീരകര്‍ഷക സംഗമങ്ങള്‍
സംഘടിപ്പിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ക്ഷീര
വികസന പദ്ധതികള്‍
4116.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇപ്പോഴത്തെ പ്രതിദിന
ക്ഷീരോത്പാദനം
എത്രയാണ്; ജില്ല
തിരിച്ച് വിശദാംശം
നല്‍കുമോ;
(ബി)
പാല്
ഉത്പാദനത്തില്‍ സ്വയം
പര്യാപ്തത
കെെവരിക്കുന്നതിനും,
ക്ഷീര കര്‍ഷകരുടെ
ക്ഷേമത്തിനുമായി ഇൗ
സര്‍ക്കാര്‍ പുതുതായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
ക്ഷീര
വിപണന സംഘങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ?
ക്ഷീര
മേഖലയിലെ പദ്ധതികൾ
4117.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പശുക്കളുടെ
ഉല്പാദന ക്ഷമത
നിലനിര്‍ത്തുന്നതിനും
അവയുടെ ആരോഗ്യ
സംരക്ഷണത്തിനുമായി
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പാലിന്റെ
ഉല്പാദനത്തില്
സ്വയംപര്യാപ്തത
ലക്ഷ്യമാക്കി അനിമൽ
റിസോഴ്സ് ഡവലപ്മെന്റ്
എന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
അതിന്റെ വിശദാംശം
നൽകുമോ;
(സി)
ക്ഷീരസംഘങ്ങളുടെ
ആധുനീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
ക്ഷീരസംഘങ്ങളുടെ
പ്രവര്‍ത്തനം
സുതാര്യമാക്കുന്നതിന്
പ്രാഥമിക
ക്ഷീരസഹകരണസംഘങ്ങള്‍ക്ക്
ഏകീകൃത സോഫ്റ്റ് വെയര്‍
നടപ്പിലാക്കുന്നതിന്
പദ്ധതിയുണ്ടോ;
(ഇ)
പരിചയ
സമ്പന്നരായ കറവക്കാരുടെ
ദൗര്‍ലഭ്യം ഈ മേഖല
നേരിടുന്ന പ്രധാന
പ്രശ്നമായതിനാൽ ചെലവ്
കുറഞ്ഞതും
പ്രവര്‍ത്തിപ്പിക്കുവാൻ
എളുപ്പമുള്ളതുമായ കറവ
യന്ത്രങ്ങള്‍
നിര്‍മ്മിച്ച് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ഗുണനിലവാരമുള്ള
പാല് ലഭ്യത
ഉറപ്പാക്കുന്നതിന് നടപടി
4118.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണനിലവാരമില്ലാത്തതും
അപകടകരമായ
രാസവസ്തുക്കള്‍
ചേര്‍ത്തതുമായ പാല്
സംസ്ഥാനത്ത് വിപണനം
ചെയ്യപ്പെടുന്നതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
സംസ്ഥാനത്ത്
ഗുണനിലവാരമുള്ള പാല്
ലഭ്യത
ഉറപ്പാക്കുന്നതിനായി
അതിര്‍ത്തി
ചെക്ക്പോസ്റ്റുകളില്‍
പരിശോധന
ഉള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കുമോ?
(സി)
ആഭ്യന്തര
പാലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ക്ഷീരകര്‍ഷകര്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങളെയും
സേവനങ്ങളെയും
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ?
പാലിന്റെ
ഗുണമേന്മ പരിശോധിക്കുവാനുള്ള
സംവിധാനം
4119.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പാലിന്റെ ഗുണമേന്മ
പരിശോധിക്കുവാന്‍
മതിയായ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എല്ലാ
ചെക്പോസ്റ്റുകളിലും
പരിശോധനക്കാവശ്യമായ
സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(സി)
പാലുല്പാദനത്തില്
സ്വയംപര്യാപ്തത
നേടുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;വിശദാംശം
നല്‍കുമോ?
പാലിന്റെ
ഗുണനിലവാരം
4120.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളിൽ
നിന്ന് കൊണ്ടുവരുന്ന
പാലിന്റെ ഗുണനിലവാരം
സംബന്ധിച്ച് വ്യാപകമായ
പരാതികള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
അതിര്‍ത്തി
പ്രദേശങ്ങളിൽ പാൽ
പരിശോധന ലാബുകള്‍
സ്ഥാപിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
പ്രസ്തുത ലാബുകളിലെ
പരിശോധനയിൽ
ഇതരസംസ്ഥാനത്ത് നിന്നും
വരുന്ന പാലിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
പാലിന്റെ ഗുണനിലവാരം
എപ്രകാരമാണ്
പരിശോധിക്കുന്നത്;
സഞ്ചരിക്കുന്ന
ലബോറട്ടറി
ഇക്കാര്യത്തിനായി
നടപ്പിലാക്കുമോ;
(ഡി)
മിൽമയെ
കൂടാതെ മാതൃകാ ക്ഷീര
സഹകരണ സംഘങ്ങളുടെ
നേതൃത്വത്തിൽ
പ്രൊഡ്യൂസര്‍
കമ്പനികള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
അതിര്‍ത്തിയില്‍
പാല് പരിശോധനാ
ലബോറട്ടറികളുടെ കുറവ്
4121.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
അതിര്‍ത്തിയില്‍
ക്ഷീരവികസനവകുപ്പിന്
പാല് പരിശോധനാ
ലബോറട്ടറികളുടെ കുറവ്
സൃഷ്ടിക്കുന്ന
പ്രതിസന്ധി സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ മീനാക്ഷിപുരം
ചെക്ക്പോസ്റ്റിന്റെ
മാതൃകയില്‍
അതിര്‍ത്തിയില്‍
കൂടുതല്‍ ലാബുകള്‍
സജ്ജമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കാമോ;
(സി)
അന്യസംസ്ഥാനത്ത്
നിന്നുളള പാലിന്റെ
ഇറക്കുമതി
കുറയ്ക്കുന്നതിന്
ഉതകുന്ന എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മില്‍മ
പാല് പായ്ക്കിംഗിന്
പ്ലാസ്റ്റിക് കവര്‍
ഒഴിവാക്കാൻ നടപടി
4122.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മ
നിലവില്‍ പ്രതിദിനം
എത്ര ലിറ്റര്‍ പാല്
ആണ്
വിറ്റഴിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര ലിറ്റര്‍ പാല്
ആണ് അയല്‍
സംസ്ഥാനങ്ങളില്‍ നിന്ന്
വാങ്ങി വിതരണം
ചെയ്യുന്നതെന്ന്
വിശദമാക്കാമോ;
(സി)
നിലവില്‍
ഉപയോഗിച്ചുവരുന്ന
പ്ലാസ്റ്റിക് കവര്‍
പായ്ക്കിംഗ് ഒഴിവാക്കി
പരിസ്ഥിതി സൗഹൃദ
പായ്ക്കിംഗിലേക്ക്
മാറുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മില്‍മയുടെ
പുനസംഘടന സംബന്ധിച്ച
റിപ്പോര്‍ട്ട്
4123.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മയുടെ
പുനസംഘടന സംബന്ധിച്ച്
ലിഡാ ജേക്കബ്
ചെയര്‍മാനായ
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
അറിയിക്കുമോ;
(ബി)
മേഖലാ
യൂണിയനുകളുടെ എണ്ണം
മൂന്നില്‍ നിന്നും
രണ്ടാക്കുന്നതിനുള്ള
ആലോചനയുണ്ടോ; എങ്കില്‍
അതിനാധാരമായ വസ്തുതകള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
മേഖലാ
യൂണിയനുകളിലെയും
ഫെഡറേഷനിലെയും നിയമനം
പി.എസ്.സി.ക്ക്
വിടുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
ക്ഷീരകര്‍ഷക
പെന്ഷന്
4124.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
തുകയാണ് ക്ഷീരകര്‍ഷക
പെന്‍ഷനായി ഇപ്പോള്‍
നല്‍കുന്നത്; മറ്റ്
ക്ഷേമപെന്‍ഷനുകളുടെ
തുകയോടൊപ്പം
ക്ഷീരകര്‍ഷക പെന്ഷന്
തുക
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
ക്ഷീരകര്ഷകന്
ഒരു ലിറ്റര്‍ പാലിന്
എത്ര രൂപയാണ് സബ്സിഡി
നല്‍കുന്നത്; സബ്സിഡി
ലഭിയ്ക്കുവാന്‍
വരുമാനപരിധി ഉണ്ടോ;
വരുമാനപരിധി
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ക്ഷീര
വികസന പദ്ധതികള്‍
4125.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിത്തീറ്റയുടെ
മിക്ക അസംസ്കൃത
വസ്തുക്കളും
കേരളത്തില്‍
ലഭ്യമാകാത്ത സ്ഥിതിക്ക്
പരമ്പരാഗത കാര്‍ഷിക
ഉല്പന്നങ്ങളില് നിന്ന്
കാലിത്തീറ്റക്ക്
സമാനമായ
ഭക്ഷ്യവസ്തുക്കള്‍
ഉല്പാദിപ്പിക്കുന്നതിന്
ക്ഷീര വികസന വകുപ്പും
ക്ഷീര സഹകരണ
പ്രസ്ഥാനങ്ങളും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ക്ഷീര
വികസന വകുപ്പ് ജൈവ വള
ഉല്പാദനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ക്ഷീര
വികസന വകുപ്പ്
മുഖാന്തിരം
കന്നുകാലികളുടെ
ആരോഗ്യസംരക്ഷണത്തിനായി
ധാതു ലവണ മിശ്രിതം
നല്‍കുന്നതിനുള്ള
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ക്ഷീരോല്പാദന
സാധ്യതയുള്ള
പ്രദേശങ്ങളിലെ
ഗ്രാമപഞ്ചായത്തുകളില്‍
സംയോജിത ക്ഷീര വികസന
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കന്നുകാലി
സംരക്ഷണം
4126.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലി
സംരക്ഷണവും അവയുടെ
വര്‍ദ്ധനവും
ലക്ഷ്യമാക്കി കിടാരി
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
പശുക്കളെയും,കര്‍ഷകരെയും
ചേര്‍ത്തുള്ള
ഇന്‍ഷ്വറന്‍സ്
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
മൃഗശാലകള്‍
ആധുനികവത്കരിക്കുന്നതിന്
പദ്ധതികള്‍
4127.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗശാലകള്‍
ആധുനികവത്കരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഏതാെക്കെ
മൃഗശാലകളിലാണ് നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടന്നുകൊണ്ടിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
മൃഗശാലകളുടെ
നവീകരണത്തിനായി എത്ര
തുക ചെലവഴിച്ചു എന്ന്
വെളിപ്പെടുത്തുമോ?
തിരുവനന്തപുരം
മൃഗശാലയിലെ പ്രവേശന ഫീസ്
4128.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മൃഗശാലയിലെ പ്രവേശന
ഫീസ്
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഫീസ്
വര്‍ദ്ധനവിലൂടെ
ലഭിക്കുന്ന വരുമാനം
മൃഗശാലയുടെ
നവീകരണത്തിനായി
ഉപയോഗപ്പെടുത്താറുണ്ടോ;
എങ്കില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
എന്ത് തുക
ഇക്കാര്യത്തിനായി
വിനിയോഗിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
മൃഗശാലയിലെ
മാനുകളുടെ
വംശവര്‍ദ്ധനവ് മൂലം
കൂടുകളില്‍
ഉള്‍ക്കൊള്ളാനാവാത്ത
സ്ഥിതിയില്‍ അവയ്ക്ക്
പകര്‍ച്ചവ്യാധി ഭീഷണി
നേരിടുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?