ബി.പി.എല്‍.
നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍
3656.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ-ന്യൂനപക്ഷ
ഹോസ്റ്റലുകള്‍,
അനാഥാലയങ്ങള്‍,
പുനരധിവാസ
കേന്ദ്രങ്ങള്‍
എന്നിവയിലെ
താമസക്കാർക്ക്
ബി.പി.എല്‍. നിരക്കില്‍
ഭക്ഷ്യധാന്യങ്ങള്‍
നല്കുവാന്
കേന്ദ്രസര്‍ക്കാര്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച ശിപാര്‍ശ
സംസ്ഥാനം
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാനത്ത്
എത്ര പേര് ഈ
പദ്ധതിയുടെ
ഗുണഭോക്താക്കളാകുമെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
സാധനങ്ങള്‍
സംഭരിക്കുന്നതിനുള്ള
സംവിധാനങ്ങള്‍
3657.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങള്‍
സംഭരിക്കുന്നതിനും
വിതരണം
നടത്തുന്നതിനുമായി ഓരോ
താലൂക്ക് സപ്ലെെ
ആഫീസുകളോടും ചേര്‍ന്ന്
എന്തൊക്കെ
സംവിധാനങ്ങളാണ് ഉളളത്;
(ബി)
ഇൗ
റേഷന്‍ സാധനങ്ങളും
മറ്റ് അവശ്യവസ്തുക്കളും
സൂക്ഷിക്കുന്ന
ഗാേഡൗണുകള് പലതും
മതിയായ വൃത്തിയില്‍
സൂക്ഷിക്കാത്തതാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
മതിയായ
ശുചിത്വം പാലിക്കാത്ത
ഗോഡൗണുകള്‍
അടച്ചുപൂട്ടാന്‍
എന്താെക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഓരോ
താലൂക്ക് സപ്ലെെ
ആഫീസുകളോടും ചേര്‍ന്ന്
സ്വന്തമായി ഗോഡൗണ്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതി
എത്ര സ്ഥലങ്ങളില്‍
നടപ്പാക്കിയിട്ടുണ്ട് ;
വ്യക്തമാക്കുമോ?
മാവേലി
സ്റ്റോറുകളില്ഗുണനിലവാരമുള്ള
ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍
വില്പന നടത്തുവാൻ നടപടി
3658.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
വസ്തുക്കളിലെ മായം
ചേര്‍ക്കല്‍
പരിശോധിച്ച് നടപടി
സ്വീകരിക്കാനും മാവേലി
സ്റ്റോറുകളില്‍
ഉള്‍പ്പെടെ
ഗുണനിലവാരമുള്ള ഭക്ഷ്യ
പദാര്‍ത്ഥങ്ങള്‍ വില്പന
നടത്തുവാനും വേണ്ട
നടപടികള്‍
സ്വീകരിക്കുമോ ;
(ബി)
റേഷന്‍
ഗോതമ്പുകളില്‍
ഉള്‍പ്പെടെ വ്യാപകമായ
തോതില്‍ മണലും ചെളിയും
കലര്‍ത്തി
ലഭ്യമാക്കുന്നത്
തടയാനും ഇവയുടെ
നിലവാരമുയര്‍ത്തുവാനും
നടപടി സ്വീകരിക്കുമോ?
ഹാേട്ടല്‍
ഭക്ഷണത്തിന് അമിതവില
ഇൗടാക്കുന്നതിനെതിരെ നടപടി
3659.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹാേട്ടലുകളില്
ഭക്ഷണത്തിന് അമിതവില
ഇൗടാക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമാേ ;
(ബി)
സംസ്ഥാനത്തെ
ഭക്ഷണശാലകള്‍ക്ക്
നിലവാരം അനുസരിച്ച് തരം
തിരിച്ച് ഗ്രേഡിംങ്ങ്
നല്‍കുന്നതിനും അത്
പ്രകാരം ഭക്ഷണത്തിന്
വില
നിശ്ചയിക്കുന്നതിനും
സര്‍ക്കാര്‍ തലത്തില്‍
നടപടി സ്വീകരിക്കുമാേ ;
വിശദാംശങ്ങള്‍
അറിയിക്കുമാേ ;
(സി)
ഇക്കാര്യത്തില്‍
കഴിഞ്ഞ സര്‍ക്കാര്‍
നിയമനിര്‍മ്മാണവുമായി
മുന്നാേട്ട്
പാേയിരുന്നുവോ ;
എങ്കില്‍
ഇക്കാര്യത്തില്‍ ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമാേ ?
ഓണ്‍ലെെന്‍
വിപണന സംവിധാനം
3660.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടേയും,
സര്‍ക്കാര്‍
സംരംഭങ്ങളുടേയും
ഉല്‍പ്പന്നങ്ങള്‍ക്കും,കാര്‍ഷിക
വിളകള്‍ക്കും വിപണി
കണ്ടെത്തുന്നതിനായി
സിവില്‍ സപ്ളൈസ്
വകുപ്പ് മുഖാന്തിരം
ഓണ്‍ലെെന്‍ വിപണന
സംവിധാനം
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇൗ
സംവിധാനം
നടപ്പിലാക്കാന്‍ ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;വിശദാംശം
ലഭ്യമാക്കുമോ?
കുപ്പിവെള്ള
വിപണിയിലെ കൊള്ളലാഭം
തടയുന്നതിനുള്ള നടപടി
3661.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുപ്പിവെള്ള
വിപണിയിലെ കൊള്ളലാഭം
തടയുന്നതിന് ഈ
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
3662.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-18
കാലഘട്ടത്തില്‍
പൊതുവിതരണ
സമ്പ്രദായത്തില്‍ വന്ന
കാതലായ മാറ്റങ്ങള്‍
വിശദമാക്കുമോ;
(ബി)
ജി.എസ്.ടി.
നടപ്പാക്കിയതിനെ
തുടര്‍ന്ന് സംസ്ഥാനത്ത്
പൊതുവിപണിയില്‍ ഉണ്ടായ
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
പൊതുവിതരണ വകുപ്പും
ലീഗല്‍ മെട്രോളജി
വകുപ്പും സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
അവശ്യസാധനങ്ങളുടെ
വില
നിയന്ത്രിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഡി)
പൊതുവിപണിയില്‍
സാധനങ്ങളുടെ വില
നിയന്ത്രിക്കുന്നതിനും
കാര്യമായ ഇടപെടലുകള്‍
നടത്തുന്നതിനും
സര്‍ക്കാരിന്റെ
പരിമിതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം
3663.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനുളളില്‍
പ്രതിവര്‍ഷം
കേന്ദ്രത്തില്‍ നിന്ന്
ലഭിച്ച
ഭക്ഷ്യധാന്യങ്ങളുടെ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിനും
മായം ചേര്‍ക്കല്‍
തടയുന്നതിനും വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പട്ട് എത്ര
കേസുകള്‍
രജിസ്റ്റര്‍ചെയ്തിട്ടുണ്ട്;
ജില്ല തിരിച്ചുളള
വിവരങ്ങള്‍ നല്‍കുമോ?
അന്നപൂര്‍ണ്ണ
പദ്ധതി
3664.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്നപൂര്‍ണ്ണ
പദ്ധതി പ്രകാരം എത്ര
പേര്‍ക്ക് സൗജന്യ
നിരക്കില്‍ റേഷന്‍
ധാന്യങ്ങള്‍
നല്‍കുന്നുണ്ട് ;
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
അന്നപൂര്‍ണ്ണ
പദ്ധതിക്കായി 2017-18
വര്‍ഷത്തില്‍ എത്ര തുക
അനുവദിച്ചിരുന്നു;
ചെലവഴിച്ചതെത്ര;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
അനുവദിക്കപ്പെട്ട
മുഴുവന്‍ തുകയും
ചെലവഴിച്ച്
അര്‍ഹതപ്പെട്ട
എല്ലാവര്ക്കും സൗജന്യ
റേഷന്‍ നല്‍കുന്നതിനായി
മാനദണ്ഡങ്ങളില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തുന്നതിനാണ്
ലക്ഷ്യമിടുന്നത്;
വിശദാംശം
ലഭ്യമാക്കാമോ?
കൊയിലാണ്ടി മണ്ഡലത്തില്‍
പുതിയ റേഷന്‍ കാര്‍ഡ്
3665.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിനായുള്ള
എത്ര അപേക്ഷകള്‍
കൊയിലാണ്ടി
മണ്ഡലത്തില്‍ നിന്നും
ലഭിച്ചിട്ടുണ്ട്;
ആയതില്‍
എത്രയെണ്ണത്തിന്
പുതുതായി കാര്‍ഡ്
അനുവദിച്ചിട്ടുണ്ട്;
ബാക്കി എത്രയെണ്ണം
ഉണ്ട്; വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാര്‍ഡിലെ തെറ്റു
തിരുത്തലും
കൂട്ടിച്ചേര്‍ക്കലുകളും
നടത്തുന്നതിന്
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ടില്ലാത്ത
വിധം ക്രമീകരണം
ഒരുക്കുന്നതിന്
ശ്രദ്ധിക്കുമോ;
വിശദമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ് ലഭിക്കാന്‍
കാലതാമസം
3666.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവനപദ്ധതിയില്‍
ഉള്‍പ്പെട്ട് ആനുകൂല്യം
ലഭിക്കുന്നതിന് റേഷന്‍
കാര്‍ഡ്
നിര്‍ബന്ധമാണെന്നിരിക്കെ
പുതിയ റേഷന്‍ കാര്‍ഡ്
ലഭിക്കാന്‍ ഇനിയും
കാലതാമസം ഉണ്ടാവാന്‍
സാദ്ധ്യതയുള്ള
സാഹചര്യത്തില്‍ ലൈഫ്
പദ്ധതിയില്‍
അപേക്ഷിക്കാന്‍
ആഗ്രഹിക്കുന്നവര്‍ക്ക്
എത്രയും വേഗം റേഷന്‍
കാര്‍ഡ് വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിന് അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
അവസാന തീയതി എന്ന്
വരെയാണെന്ന്
വ്യക്തമാക്കാമോ?
എല്ലാ
റേഷന്‍ കാര്‍ഡുകൾക്കും ഒരേ
നിറം
3667.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
എല്ലാ റേഷന്‍
കാര്‍ഡുകളും ഒരേ
നിറത്തിലാക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
റേഷന്‍
കാര്‍ഡ് വിഭജിച്ച്
നല്‍കുന്നതിന് നടപടി
3668.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് വിഭജിച്ച്
പുതിയ റേഷന്‍ കാര്‍ഡ്
നല്‍കുന്നത് എന്നു
മുതലാണ് നിര്‍ത്തി
വച്ചത്;വിശദമാക്കുമോ;
(ബി)
നിലവിലുള്ള
റേഷന്‍ കാര്‍ഡില്‍
നിന്നും പേരു വെട്ടി
മാറ്റി പുതിയ റേഷന്‍
കാര്‍ഡ് എടുക്കുന്നതിന്
നിരവധി അപേക്ഷകര്‍
ഉണ്ടെന്നുള്ളത്
കണക്കിലെടുത്ത്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
താല്‍ക്കാലിക
റേഷന്‍കാര്‍ഡ് ഉടമകള്‍
3669.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
താല്‍ക്കാലിക
റേഷന്‍ കാര്‍ഡ്
ഉടമകള്‍ക്ക് 2018 ജൂണ്‍
കഴിഞ്ഞ് കേന്ദ്ര വിഹിത
ആനുകൂല്യം
ലഭിക്കുന്നതിനു വേണ്ടി
വകുപ്പ്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
പുതിയ റേഷന്‍ കാര്‍ഡ് വിതരണം
3670.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍ കാര്‍ഡ്
വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
നിലവിലെ
റേഷന്‍ കാര്‍ഡിലെ
വിലാസത്തില്‍നിന്നും
താമസം മാറിയതിനെ
തുടര്‍ന്ന് റേഷന്‍
കാര്‍ഡ് പുതിയ
സ്ഥലത്തേക്ക്
മാറ്റുന്നതിന് നിലവില്‍
അനുവദിക്കാത്തത്
ഒട്ടേറെയാളുകള്‍ക്ക്
പ്രയാസം ഉണ്ടാക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതുകാരണം
റേഷന്‍ വാങ്ങുവാന്‍
വേണ്ടി മുമ്പ്
താമസിച്ചിരുന്ന
ദൂരസ്ഥലങ്ങളിലേക്ക്
പോകേണ്ട അവസ്ഥ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പുതിയ
മേല്‍വിലാസത്തിലേക്ക്
റേഷന്‍ കാര്‍ഡുകള്‍
മാറ്റുന്നതിന് അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
മാനുവല്‍
ആയി റേഷന്‍ വിതരണം
നടത്തുന്നത്
അവസാനിപ്പിക്കാന്‍ നടപടി
3671.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇനി എവിടെയെല്ലാം
ഇ-പോസ് സംവിധാനം
നടപ്പിലാക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ-പോസ്
മെഷീന് സ്ഥാപിച്ചതിന്
ശേഷവും പല കാരണങ്ങള്‍
പറഞ്ഞ് റേഷന്‍ വിതരണം
മാനുവല്‍ ആയി
നടത്തുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഈ പ്രവണത
അവസാനിപ്പിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പൊതുവിതരണ
സമ്പ്രദായം
ശക്തിപ്പെടുത്തുന്നതിന് നടപടി
3672.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പൊതുവിതരണ സമ്പ്രദായം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി കൂടുതല്‍
ഭക്ഷ്യ വസ്തുക്കള്‍
റേഷന്‍ ഷോപ്പുകള്‍ വഴി
വിതരണം ചെയ്യുന്നതിന്റെ
സാദ്ധ്യത
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
അരി കൂടാതെ ഏതൊക്കെ
ഭക്ഷ്യ വസ്തുക്കളാണ്
റേഷന്‍ ഷോപ്പുകള്‍ വഴി
വിതരണം ചെയ്യുന്നത്;
(സി)
റേഷന്‍
ഷോപ്പുകള്‍ വഴി
കൂടുതല്‍ ഭക്ഷ്യ
ധാന്യങ്ങളും ഭക്ഷ്യ
വസ്തുക്കളും വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ഇടപ്പള്ളി
മാര്‍ക്കറ്റിനുള്ളില്‍
പ്രവര്‍ത്തിക്കുന്ന റേഷന്‍ കട
3673.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടപ്പള്ളി
മാര്‍ക്കറ്റിനുള്ളില്‍
എ.ആര്.ഡി 89-ാംനമ്പര്‍
റേഷന്‍ കട
പ്രവര്‍ത്തിക്കുന്നത്
വളരെ വൃത്തിഹീനമായ
ചുറ്റുപാടിലാണ് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനങ്ങള്‍ക്ക്
ഈ റേഷന്‍ കടയിലേക്ക്
പോകുന്നതിനും
സാധനങ്ങള്‍
വാങ്ങുന്നതിനും
വളരെയധികം
ബുദ്ധിമുട്ടനുഭവിക്കുന്ന
സാഹചര്യത്തില്‍ ഈ
റേഷന്‍കട മറ്റൊരു
സ്ഥലത്തേയ്ക്ക്
മാറ്റുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കാമോ?
ഇ-പോസ്
മെഷീന്
3674.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കടകളില്‍ ഇ-പോസ്
മെഷീന് സ്ഥാപിക്കുന്ന
പ്രവൃത്തികളുടെ പുരോഗതി
ജില്ല തിരിച്ചു
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
പരീക്ഷണാര്‍ത്ഥം ഇ-പോസ്
മെഷീനുകള്‍
സ്ഥാപിച്ചത്;
സ്ഥാപിക്കപ്പെട്ട
മെഷീനുകള്‍ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഇ-പോസ്
മെഷീനുകള്‍ റേഷന്‍
വിതരണം
സുതാര്യമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഇ-പോസ്
മെഷീനില്‍ വിരലടയാളം
പതിക്കാതെയുള്ള റേഷന്‍ വിതരണം
3675.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പോസ്
മെഷീനില്‍ വിരലടയാളം
പതിക്കാതെ റേഷന്‍
വിതരണം നടത്തുവാന്‍
കഴിയുമോ; ആയത്
എങ്ങനെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇ-പോസ്
മെഷീനില്‍ വിരലടയാളം
പതിക്കാതെ സംസ്ഥാനത്ത്
ഇതുവരെ എത്ര പേര്‍ക്ക്
റേഷന്‍ വിതരണം
നടത്തിയിട്ടുണ്ട്;എത്ര
ക്വിന്റല്‍
ഭക്ഷ്യധാന്യമാണ്
ഇപ്രകാരം വിതരണം
ചെയ്തിട്ടുള്ളത്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
ഇ-പോസ്
സംവിധാനത്തിൽ റേഷന്‍ വിതരണം
തടസ്സപ്പെടൽ
3676.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇ
- പോസ് സംവിധാനത്തിൽ
തടസ്സങ്ങള്‍ ഉണ്ടായതു
കാരണം റേഷന്‍
ലഭിക്കാത്തവര്‍ക്ക് അത്
നല്‍കുന്നതിന് കൂടുതല്‍
സമയം അനുവദിക്കുമോ?
റേഷന്‍
കടകള്‍ വഴി ബാങ്കിംഗ്
സേവനങ്ങള്‍
3677.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍ വഴി ബാങ്കിംഗ്
സേവനങ്ങള്‍
നല്‍കുന്നതിന്
എന്തെങ്കിലും
നീക്കമുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ-പോസ്
മെഷീനുകള്‍ വഴി
എ.ടി.എം.സേവനം
നല്‍കുന്നത് സാധ്യമാണോ;
എങ്കിൽ ആയതിന്റെ
സാങ്കേതികത്വവും
പ്രായോഗീകതയും
വിശദമാക്കുമോ;
(സി)
ഇത്
മൂലം റേഷന്‍
കടയുടമകള്‍ക്ക്
ലഭ്യമാകുന്ന
നേട്ടങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ബാങ്കുകള്‍ക്ക്
എ.ടി.എം.സ്ഥാപിക്കുന്നതിനുള്ള
ചെലവ് കുറയുമെന്ന
കാരണത്താല്‍ ഇ-പോസ്
മെഷീന് മുഖേന പണം
പിന്‍വലിയ്ക്കാനുള്ള
സേവനങ്ങള്‍ക്ക്
ബാങ്കുകളുടെ അനുമതി
ലഭ്യമാകുമോ;
ഇക്കാര്യത്തില്‍ ബാങ്ക്
പ്രതിനിധികളുമായി
നടത്തിയ ചര്‍ച്ചയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പൊതുവിതരണ
സംവിധാനം
3678.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പൊതുവിതരണ സംവിധാനം
ശക്തിപ്പെടുത്തി
വിലക്കയറ്റം
തടയുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
കാര്യക്ഷമമായി
ഇ-പോസ് സംവിധാനം
നടപ്പാക്കുന്നതിന് നടപടി
3679.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണത്തിന് ഇ-പോസ്
സംവിധാനം
ഏര്പ്പെടുത്തിയിരിക്കുന്നയിടങ്ങളില്
വെെദ്യുതി തകരാറും
ഇന്റര്‍നെറ്റ് സൗകര്യം
ലഭ്യമല്ലാത്തതിനാലും
ഗുണഭോക്താകള്‍ക്ക്
സാധനങ്ങള്‍
ലഭ്യമാക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം പ്രശ്നങ്ങള്‍
ഒഴിവാക്കി,
കാര്യക്ഷമമായി ഇ-പോസ്
സംവിധാനം
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഏതെങ്കിലും
സാഹചര്യത്തില്‍
പ്രസ്തുത സംവിധാനം
പ്രവര്‍ത്തിക്കാതെ
വന്നാല്‍
ഗുണഭോക്താക്കള്‍ക്ക്
ബുദ്ധിമുട്ടില്ലാത്തതരത്തില്
സാധനങ്ങള്‍ വിതരണം
ചെയ്യുന്നതിന്
നടപടികളും സംവിധാനവും
ഒരുക്കുമോ?
മുന്ഗണനേതരവിഭാഗത്തിനുളള
അരിയുടെ അളവ്
3680.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്ഗണനേതരവിഭാഗത്തിന്
(നോണ്‍ സബ്സിഡി) ഓരോ
കാര്‍ഡിനും പ്രതിമാസം
എത്ര കിലോ അരിയാണ്
നല്‍കിവരുന്നത് ;
ഇപ്പോള്‍ നല്‍കിവരുന്ന
അരിയുടെ അളവ്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
എത്ര
രൂപയ്ക്കാണ് ഇപ്പോള്‍
ഇവര്‍ക്ക് അരി
നല്‍കുന്നത് ;
വിശദമാക്കാമോ?
ജയ
അരിയുടെ പോഷകമൂല്യം
സംബന്ധിച്ച് പഠനം
3681.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
എത്തിയശേഷം സപ്ലൈകോയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ജയ
അരി എന്ന പേരില്‍
സപ്ലൈകോ വിതരണം
ചെയ്യുന്ന ആന്ധ്ര
അരിയുടെ യഥാര്‍ത്ഥ പേര്
അറിയിക്കുമോ;
(സി)
ജയ
അരിയുടെ പോഷകമൂല്യം
സംബന്ധിച്ച്
എന്തെങ്കിലും പഠനം
ഭക്ഷ്യവകുപ്പ്
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടത്തുമോ;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ജനങ്ങള്‍ ജയ അരി
കൂടുതലായി
ഉപയോഗിക്കുന്നതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ?
സപ്ലൈകോ
പുതിയ ലാഭം മാര്‍ക്കറ്റുകൾ
ആരംഭിക്കാന്‍ നടപടി
3682.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം വില
വര്‍ദ്ധനവില്ലാതെ
ഏതെല്ലാം
ഉല്‍പ്പന്നങ്ങളാണ്
സപ്ലൈകോ മാര്‍ക്കറ്റു
വഴിയും മാവേലി
സ്റ്റോറുകള്‍ വഴിയും
വിതരണം ചെയ്യുന്നതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പുതിയ മാവേലി
സ്റ്റോറുകളും സപ്ലൈകോ
ലാഭം മാര്‍ക്കറ്റുകളും
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സപ്ലൈകോയിലെ
വിപണന കണക്ക്
3683.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയില്‍
2016-17 വർഷത്തെ മൊത്തം
വിറ്റുവരവ് എത്രയാണ് ;
മാവേലി ,നോണ്‍ മാവേലി
ഇനങ്ങളുടെ
വില്‍പ്പനയുടെ കണക്ക്
വിശദമാക്കാമോ;
(ബി)
നെല്ല് സംഭരണം, ആട്ട
സബ്സിഡി വില്‍പ്പന,
ഉച്ചക്കഞ്ഞി അരിവിതരണം
തുടങ്ങി എന്തെല്ലാം
സര്‍ക്കാര്‍
പദ്ധതികളാണ് സപ്ലൈകോ
വഴി നടപ്പാക്കുന്നത് ;
(സി)
ഇതിന് സര്‍ക്കാരിന്
എത്ര രൂപ ചെലവ്
വരുന്നുണ്ട്;ഇതില്‍
ലാഭകരമായതും
നഷ്ടമുള്ളതും
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
സപ്പ്ലൈകോയ്ക്ക്
2016-17 വര്‍ഷം എത്ര
കോടി രൂപയുടെ
ലാഭം/നഷ്ടം
ഉണ്ടായിട്ടുണ്ട്;
ലാഭമുണ്ടായ മേഖലകൾ
ഏതെല്ലാമെന്നും
നഷ്ടമുണ്ടായ മേഖലകൾ
ഏതെല്ലാമെന്നും ,അത്
എത്ര കോടിയെന്നും
വിശദമാക്കാമോ ?
സപ്ലൈകോയ്ക്ക്
കുറഞ്ഞ വിലയ്ക്ക്
ഉത്പന്നങ്ങള്‍
ലഭ്യമാകുന്നതിന് നടപടി
3684.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഏറ്റവും വലിയ വിപണന
ശൃംഖലയായ സപ്ലൈകോ
നഷ്ടത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
എങ്കില്‍ കഴിഞ്ഞ
വര്‍ഷത്തെ നഷ്ടം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
മറ്റ്
വിപണന ശൃഖലകള്‍ക്ക്
ലഭിക്കുന്നതിനേക്കാള്‍
കൂടിയ വിലയ്ക്കാണ് ഓരോ
ഉത്പന്നവും സപ്ലൈകോ
വാങ്ങുന്നതെന്ന് ഭക്ഷ്യ
വകുപ്പ്
കണ്ടെത്തുകയുണ്ടായോ;
(സി)
കേരളത്തില്‍
ഏറ്റവും കൂടുതല്‍ വിപണന
ശൃഖലയുള്ള
സപ്ലൈകോയ്ക്ക് മറ്റ്
വിപണന ശൃഖലകള്‍ക്ക്
നല്കുന്നതിനേക്കാള്
കുറഞ്ഞ വിലയ്ക്ക്
ഉത്പന്നങ്ങള്‍
ലഭ്യമാകുന്നതിന് നടപടി
സ്വീകരിക്കുമോ ?
സപ്ലൈക്കോയിലെ
താല്‍ക്കാലിക ജീവനക്കാർ
3685.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈക്കോയില്‍
സര്‍വ്വീസ് റൂള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കോമണ്‍
സര്‍വ്വീസ് റൂളും
പ്രൊഡക്റ്റിവിറ്റി
റിപ്പോര്‍ട്ടും
സപ്ലൈക്കോയില്‍ എന്ന്
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
സപ്ലൈക്കോയിലെ
താല്‍ക്കാലിക
ജീവനക്കാരെ
മാനദണ്ഡങ്ങള്‍ പാലിച്ച്
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ഡെപ്യൂട്ടേഷന്
അപേക്ഷ നല്‍കിയവരുടെ
പേരുവിവരം
3686.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സിവില്‍
സപ്ലൈസ് വകുപ്പില്‍
നിന്നും
സപ്ലൈകോയിലേക്ക്
ഡെപ്യൂട്ടേഷന് അപേക്ഷ
നല്‍കിയവരുടെ പേര്,
തസ്തിക തുടങ്ങിയ
വിവരങ്ങള്‍ ജില്ല
തിരിച്ച് ലഭ്യമാക്കാമോ?
സിവില്‍
സപ്ലൈസ് വകുപ്പിലെ ലൈറ്റ്
ഡ്യൂട്ടി വെഹിക്കിള്‍
ഡ്രൈവര്‍ തസ്തിക
3687.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പിന്
സ്വന്തമായി എത്ര ലൈറ്റ്
ഡ്യൂട്ടി വെഹിക്കിള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പില്‍ എത്ര ലൈറ്റ്
ഡ്യൂട്ടി വെഹിക്കിള്‍
ഡ്രൈവര്‍ തസ്തിക
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വകുപ്പില്‍ എത്ര സ്ഥിരം
ലൈറ്റ് ഡ്യൂട്ടി
വെഹിക്കിള്‍ ഡ്രൈവര്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വകുപ്പില്‍ എത്ര
താല്കാലിക ലൈറ്റ്
ഡ്യൂട്ടി വെഹിക്കിള്‍
ഡ്രൈവര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഒരു
വാഹനം
അനുവദിക്കുമ്പോള്‍ ഒരു
ഡ്രൈവര്‍ തസ്തിക
അനുവദിക്കണമെന്ന്
ഉത്തരവ്
നിലവിലുള്ളപ്പോള്‍
ദിവസവേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നവരെ ഒഴിവാക്കി
പി.എസ്.സി ലിസ്റ്റില്‍
ഉള്ളവര്‍ക്ക് നിയമനം
നൽകാൻ നടപടി
സ്വീകരിക്കുമോ?
സപ്ലൈകോയിലെ
ജീവനക്കാർ
3688.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയിൽ
സിവില്‍ സപ്ലൈസ്
ഡിപ്പാര്‍ട്ട്മെന്റില്‍
നിന്നുള്ള
ഡെപ്യൂട്ടേഷന്
അവസാനിപ്പിക്കുവാന്‍
സിവില്‍ സപ്ലൈസ്
ഡയറക്ടര്‍ ഏതെങ്കിലും
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
സപ്ലൈകോയിലെ
താല്കാലിക
ജീവനക്കാര്‍ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ള
മിനിമം വേതനം
എത്രയാണ്;ഇപ്പോള്‍
നല്കുന്ന തുക
എത്രയാണ്;
(സി)
സപ്ലൈകോയിലെ
പാക്കിംഗ്
ജീവനക്കാര്‍ക്കും
ഡിസ്പ്ലേ
ജീവനക്കാര്‍ക്കും
സര്‍ക്കാര്‍ നിശ്ചയിച്ച
മിനിമം വേതനം
നല്കുവാന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഉപഭോക്തൃ
തര്‍ക്ക പരിഹാര ഫോറങ്ങളിലെ
പ്രസിഡന്റുമാര്‍
3689.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃ
തര്‍ക്ക പരിഹാര
ഫോറങ്ങളിലെ
പ്രസിഡന്റുമാര്‍
വിരമിക്കുമ്പോള്‍
ആക്ട് പ്രകാരം
പ്രസിഡന്റിന്റെ ചുമതല
ആര്‍ക്കാണ്
നല്‍കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആക്ടിന് വിരുദ്ധമായി,
ഏതെങ്കിലും ഫോറങ്ങളിലെ
പ്രസിഡന്റുമാര്‍
വിരമിച്ചപ്പോള്‍
തൊട്ടടുത്ത ജില്ലയിലെ
പ്രസിഡന്റിന് ചുമതല
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ജില്ലകളിലെന്ന്
വ്യക്തമാക്കുമോ;
(സി)
ആക്ടിന്
വിരുദ്ധമായി
പ്രസിഡന്റിന്റെ ചുമതല
നല്‍കിയത് റദ്ദാക്കി
ആക്ടില്‍
പരാമര്‍ശിക്കുന്ന
പ്രകാരം ചുമതല
നല്കുവാനുളള നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പില്‍ ലൈറ്റ്
ഡ്യൂട്ടി വെഹിക്കിള്‍
ഡ്രൈവര്‍ നിയമനം
3690.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിന്
സ്വന്തമായി എത്ര ലൈറ്റ്
ഡ്യൂട്ടി വെഹിക്കിള്‍
ഉണ്ടെന്നും ഇതിനായി
എത്ര ഡ്രൈവര്‍ തസ്തിക
ഉണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
വകുപ്പില്‍
സ്ഥിരവും
താല്കാലികവുമായ എത്ര
ലൈറ്റ് ഡ്യൂട്ടി
വെഹിക്കിള്‍ ഡ്രൈവര്‍
ജോലി
ചെയ്യുന്നുണ്ടെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഒരു
വാഹനം
അനുവദിക്കുമ്പോള്‍ ഒരു
ഡ്രൈവര്‍ തസ്തിക
അനുവദിക്കണമെന്ന്
ഉത്തരവ്
നിലവിലുള്ളപ്പോള്‍
ദിവസവേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നവരെ ഒഴിവാക്കി
പി.എസ്.സി ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
നിയമനം നൽകാൻ നടപടി
സ്വീകരിക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
വാഹനങ്ങളില്‍ ജി.പി.എസ്.
3691.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
വാഹനങ്ങളില്‍
ജി.പി.എസ്.സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
ജി.പി.എസ്.സംവിധാനം
ഏര്പ്പെടുത്തുവാനുണ്ടായ
കാരണം എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
വകുപ്പില്‍
ഉപയോഗിക്കുന്ന എത്ര
വാഹനങ്ങളില്‍
ജി.പി.എസ്.സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
ഇനി എത്ര വാഹനങ്ങളില്‍
ഏർപ്പെടുത്താനുണ്ട്
എന്നതിന്റെ വ്യക്തമായ
വിവരം നല്‍കുമോ;
(സി)
ജി.പി.എസ്.സംവിധാനം
ഏര്‍പ്പെടുത്തിയ ശേഷം ഈ
സംവിധാനം
ഉപയോഗപ്പെടുത്തി എത്ര
കേസ്സുകള്‍
എടുത്തിട്ടുണ്ട്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ലീഗല്‍
മെട്രോളജി കണ്ട്രോളര്
ഓഫീസിലെ ഇന്റേണല്‍
ഓഡിറ്റ് വിംഗിന്റെ
വാഹനത്തില്‍
ജി.പി.എസ്.സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്
ഏര്പ്പെടുത്തുവാനുണ്ടായ
കാരണം എന്തെന്ന്
വിശദമാക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിലെ
ഇന്‍സ്പെക്ടര്‍ തസ്തിക
3692.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പില്‍
ത്രിവല്‍സര ഡിപ്ലോമ
യോഗ്യതയുളളതും
പ്രൊഫഷണല്‍
എക്സ്പീരിയന്‍സ്
ഇല്ലാത്തവരുമായ എത്ര
ജീവനക്കാരെ
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക്
പ്രൊമോഷന് നല്കി
നിയമിച്ചിട്ടുണ്ട്;
അവര്‍
ആരെല്ലാമാണെന്നുളള
വിശദവിവരം നല്‍കുമോ;
(ബി)
ത്രിവല്‍സര
ഡിപ്ലോമ യോഗ്യതയുളള
ജീവനക്കാരെ
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക്
പ്രൊമോഷന് നല്കി
നിയമിച്ചശേഷം
റാഞ്ചിയില്‍ ബേസിക്
ട്രെയിനിംഗ്
നല്കുവാന് വേണ്ടി
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദമായ കണക്ക്
ലഭ്യമാക്കുമോ?
ലീഗല്‍മെട്രോളജി
വകുപ്പ് നടത്തിയ പരിശോധനകൾ
3693.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലീഗല്‍മെട്രോളജി
വകുപ്പില്‍ സ്പെഷ്യല്‍
റൂള്‍സ്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ലീഗല്‍മെട്രോളജി
വകുപ്പിന്റെ കീഴില്‍
കഴിഞ്ഞ 2 വര്‍ഷം
നടത്തിയ പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
കഴിഞ്ഞ 2 വര്‍ഷം
ലീഗല്‍മെട്രോളജി
വകുപ്പ് നടത്തിയ
പരിശോധനകളില്‍ എത്ര
പേര്
സര്‍ക്കാരിലേയ്ക്ക്
ഫെെന്‍ അടച്ചു;
കേസുകളുടെ വിവരം ജില്ല
തിരിച്ച്
വ്യക്തമാക്കുമോ?
കോന്നി
ലീഗല്‍ മെട്രോളജി ടാങ്കര്‍
ലോറി കാലിബ്രേഷന്‍ യൂണിറ്റ്
3694.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
ലീഗൽ മെട്രോളജി
ടാങ്കര്‍ ലോറി
കാലിബ്രേഷന്‍
യൂണിറ്റിന്റെ ബേ
നിര്‍മ്മാണം, അപ്രോച്ചു
റോഡ് നിര്‍മ്മാണം
എന്നിവ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
എന്തെങ്കിലും
തടസ്സം നിലവിലുണ്ടോ;
എങ്കില്‍ എന്താണെന്നു
അറിയിക്കാമോ ;
(ഡി)
ആയതു
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?