ട്രാേളിംഗ്
നിരാേധനം
2970.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
വര്‍ഷം ട്രാേളിംഗ്
നിരാേധനം എന്നുമുതല്‍
ആരംഭിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്;
ഇതിനായി എന്തെല്ലാം
മുന്നാെരുക്കങ്ങള്
നടത്തി എന്ന്
വിശദീകരിക്കുമാേ ;
(ബി)
ട്രാേളിംഗ്
നിരാേധനകാലത്ത്
മത്സ്യത്താെഴിലാളികള്ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്കിവരുന്നതെന്ന്
വിശദീകരിക്കുമാേ;
(സി)
ട്രാേളിംഗ് നിരാേധന
സമയത്ത്
മത്സ്യബന്ധനത്തിന്
പാേകുന്ന പരമ്പരാഗത
മത്സ്യത്താെഴിലാളികളുടെ
സുരക്ഷിതത്വത്തിനുവേണ്ടി
എന്തെല്ലാം നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമാേ?
ഉള്‍നാടന്‍
മത്സ്യബന്ധനം
2971.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യബന്ധനം
വര്‍ദ്ധിപ്പിക്കുന്നതിന്
പൊതു
ശുദ്ധജലാശയങ്ങളില്‍
മീന്‍ കുഞ്ഞുങ്ങളെ
നിക്ഷേപിയ്ക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
ഉള്‍നാടന്‍
മത്സ്യതൊഴിലാളികളുടെ
ജീവനോപാധി
വര്‍ദ്ധിപ്പിയ്ക്കുന്നതിനും
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിയ്ക്കുന്നതിനും
കോവളം
നിയോജകമണ്ഡലത്തിലെ
വെളളയാണി കായലില്‍
മീന്‍ കുഞ്ഞുങ്ങളെ
നിക്ഷേപിയ്ക്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അത്
എപ്പോള്‍
നടപ്പിലാക്കാനാകും
എന്ന് വ്യക്തമാക്കാമോ?
ചെറുമീനുകളെ
അനിയന്ത്രിതമായ രീതിയില്‍
പിടിക്കുന്നത് മൂലമുണ്ടാകുന്ന
നഷ്ടം
2972.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുമീനുകളെ
അനിയന്ത്രിതമായ
രീതിയില്‍
പിടിക്കുന്നത്
കേരളത്തിന്റെ
മത്സ്യമേഖലയില്‍ കനത്ത
നഷ്ടമാണ്
ഉണ്ടാക്കുന്നതെന്ന
കേന്ദ്ര സമുദ്ര
മത്സ്യഗവേഷണ
സ്ഥാപനത്തിന്റെ പഠനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
ചെറുമീനുകളെ
പിടിക്കുന്നത്
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്താെക്കയാണ്; അത്
ശക്തമായ നിലയില്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമാേ?
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
മത്സ്യസമ്പത്തിന്
ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍
2973.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരക്കടലില്‍
ഒഴുകിയെത്തുന്ന
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
മത്സ്യസമ്പത്തിന്
ഉണ്ടാക്കുന്ന
നാശനഷ്ടങ്ങളെക്കുറിച്ച്
സര്‍ക്കാര്‍ തലത്തില്‍
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്ലാസ്റ്റിക്
വിഷം മത്സ്യങ്ങളിലൂടെ
മനുഷ്യരില്‍ കടന്നുകൂടി
മാരക
രോഗങ്ങള്ക്കിടയാക്കുന്നുണ്ടെന്ന
കൊച്ചിന്
യൂണിവേഴ്സിറ്റി സ്കൂള്‍
ഓഫ് മറൈന്‍ സയന്‍സ്
നടത്തിയ പഠനങ്ങളിലെ
കണ്ടെത്തല്‍
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
എങ്കില്‍
തീരക്കടലിലെ
പ്ലാസ്റ്റിക് നിക്ഷേപം
കുറയ്ക്കുന്നതിനും,
നീക്കം ചെയ്യുന്നതിനും
ഫിഷറീസ് വകുപ്പ്
ഏതെങ്കിലും പദ്ധതി
ആവിഷ്കരിച്ച്
നടപ്പാക്കുമോ;വിശദമാക്കുമോ?
സംയോജിത
മത്സ്യബന്ധന വികസന പദ്ധതി
2974.
ശ്രീ.കെ.
ആന്‍സലന്‍
,,
എ. എന്‍. ഷംസീര്‍
,,
എം. നൗഷാദ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
അവരെ കടബാദ്ധ്യതയില്‍
നിന്നും
രക്ഷിക്കുന്നതിനുമായി
കേന്ദ്രാവിഷ്കൃത
പദ്ധതിയായ സംയോജിത
മത്സ്യബന്ധന വികസന
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്ക്
അവരുടെ മത്സ്യവിപണന
സൗകര്യങ്ങള്‍
വിപുലമാക്കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്നറിയിക്കാമോ;
(സി)
മത്സ്യത്തൊഴിലാളി
മേഖലയിലെ വനിതകള്‍ക്ക്
തൊഴില്‍
ലഭ്യമാക്കുന്നതിനുള്ള
എന്തെല്ലാം
കാര്യങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതിക്കായുള്ള
സംസ്ഥാന വിഹിതമായി
നടപ്പു സാമ്പത്തിക
വര്‍ഷം എത്ര തുക
ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്താെഴിലാളി
മേഖലയിലെ സമഗ്രവികസനം
2975.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്താെഴിലാളി
മേഖലയിലെ
സമഗ്രവികസനത്തിന്
ഫിഷറീസ് വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്താെക്കെയാണ്;
(ബി)
ഭവനരഹിത,
ഭൂരഹിത
മത്സ്യത്താെഴിലാളികള്ക്ക്
വീട് നിര്‍മ്മിച്ച്
കാെടുക്കുന്നതിനും ഭൂമി
അനുവദിക്കുന്നതിനും
ആവിഷ്കരിച്ച പദ്ധതികള്‍
വിജയപ്രദമാണാേ;
(സി)
കഴിഞ്ഞ
രണ്ട് വർഷത്തിനുള്ളിൽ
എത്രപേര്‍ക്ക് വീട്
വച്ച് നല്‍കുന്നതിനും
ഭൂമി
അനുവദിക്കുന്നതിനും
കഴിഞ്ഞുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ നിന്നും
മത്സ്യത്താെഴിലാളികളുടെ
മക്കളുടെ
കാെഴിഞ്ഞുപാേക്ക്
കൂടുതലാണെന്ന്
കണ്ടെത്തിയിട്ടുണ്ടാേ;
എങ്കില്‍ അത്
തടയുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(ഇ)
മത്സ്യത്താെഴിലാളികളുടെ
കുട്ടികള്‍ക്ക് കരിയര്‍
ഗെെഡന്‍സ്
നടപ്പിലാക്കിയിട്ടുണ്ടാേ;
മത്സരപ്പരീക്ഷകളില്‍ ഇൗ
വിഭാഗത്തില്‍ നിന്നുള്ള
കുട്ടികളുടെ പ്രകടനം
വിലയിരുത്തുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ;
(എഫ്)
സമൂഹത്തിലെ
ഉന്നത ശ്രേണിയിലേക്ക്
ഇൗ വിഭാഗത്തിലുള്ള
കുട്ടികളെ
ഉയർത്തിക്കൊണ്ടുവരുന്നതിന്
പദ്ധതി
ആവിഷ്ക്കരിക്കുമാേ?
മത്സ്യത്തൊഴിലാളി
ഇന്‍ഷ്വറന്‍സ് പദ്ധതി
2976.
ശ്രീ.കെ.
ദാസന്
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികളുടെ
സാമൂഹ്യ സുരക്ഷ
ഉറപ്പാക്കുന്നതിനായി
മത്സ്യത്തൊഴിലാളി
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍ പ്രസ്തുത
പദ്ധതിയുടെ
ഇന്‍ഷ്വറന്‍സ് തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
മത്സ്യത്തൊഴിലാളികളുടെ
സമ്പാദ്യശീലം
വര്‍ദ്ധിപ്പിക്കുന്നതിനും
പഞ്ഞമാസക്കാലങ്ങളില്
അവര്‍ക്ക് സാമ്പത്തിക
സഹായം നല്‍കുന്നതിനും
സമ്പാദ്യ സമാശ്വാസ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോഃ
വിശദമാക്കുമോ;
(ഡി)
ഇൗ
പദ്ധതി പ്രകാരം
മത്സ്യത്തൊഴിലാളികള്‍ക്ക്
പഞ്ഞമാസങ്ങളില്‍
അനുവദിക്കുന്ന ധനസഹായം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഇ)
മത്സ്യമേഖലയിലുള്ള
അനുബന്ധ
മത്സ്യത്തൊഴിലാളികള്‍ക്കായി
ഏര്‍പ്പെടുത്തിയിരിക്കുന്ന
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
2977.
ശ്രീ.ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസനത്തില്‍
മത്സ്യമേഖലയുടെ പങ്ക്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സ്വന്തമായി
വീടില്ലാത്തവരില്‍
അധികവും
മത്സ്യത്തൊഴിലാളികളാണെന്നത്
കണക്കിലെടുത്ത് ആയത്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
തീരദേശത്ത്
താമസിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷക്ക്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ഫിഷറീസ്
വകുപ്പ് നടപ്പാക്കുന്ന
മത്സ്യത്തൊഴിലാളികള്‍ക്കായുളള
ക്ഷേമ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വെളിപ്പെടുത്താമോ?
കടല്‍സുരക്ഷ
പാക്കേജ്
2978.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മത്സ്യത്താെഴിലാളികളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിലേക്കായി
സമഗ്രമായ കടല്‍സുരക്ഷ
പാക്കേജിന് രൂപം
നല്‍കിയിട്ടുണ്ടാേ;
വിശദമാക്കാമാേ ;
(ബി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ട്;
(സി)
ഇതിനുവേണ്ടി
നാവിക് എന്ന ഉപകരണം
വാങ്ങി
നല്‍കിയിട്ടുണ്ടാേ;ഉണ്ടെങ്കില്‍
അതിനായി എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;വിശദമാക്കാമാേ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സുരക്ഷയും മുന്നറിയിപ്പും
നല്‍കുന്നതിനുളള സംവിധാനം
2979.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
സുരക്ഷയും
മുന്നറിയിപ്പും
നല്‍കുന്നതിനുളള
സംവിധാനം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഐ.എസ്.ആര്.ഒ.
നിർമ്മിച്ചുനല്‍കുമെന്ന്
അറിയിച്ച നാവിക് എന്ന
ഉപകരണം
മത്സ്യത്തൊഴിലാളികള്‍ക്ക്
വിതരണം ചെയ്തിട്ടുണ്ടോ;
ഇത്
വ്യാവസായികാടിസ്ഥാനത്തില്‍
നിർമ്മിച്ചുനല്കുന്നതിന്
കെല്‍ട്രോണിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(സി)
മത്സ്യത്തൊഴിലാളികള്‍
കടലില്‍ പോകുമ്പോള്‍
യാനങ്ങളുടെയും
തൊഴിലാളികളുടെയും
വിശദാംശം
രേഖപ്പെടുത്തുന്നതിനുള്ള
മൊബൈല്‍ ആപ്ലിക്കേഷന്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
മത്സ്യത്തൊഴിലാളികള്‍ക്കായുളള
മറൈന്‍ ആംബുലന്‍സ്
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഏത് ഏജന്‍സിയെയാണ്
അതിന്റെ നിര്‍മ്മാണം
ഏല്പിച്ചിട്ടുളളത്;
എത്ര മറൈന്‍
ആംബുലന്‍സുകളാണ്
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ചിട്ടുളളത്;
വിശദമാക്കുമോ?
കടലോര
നിവാസികള്‍ക്ക് പ്രത്യേക ഭവന
പദ്ധതി
2980.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടലോര നിവാസികള്‍ക്ക്
പ്രത്യേക ഭവന പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കാസര്‍കോഡ്
ജില്ലയില്‍
എവിടെയൊക്കെ വീട്
നിര്‍മ്മിച്ച്
നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
കാരോട്
പഞ്ചായത്തിൽ
മത്സ്യത്തൊഴിലാളികൾക്കുള്ള
ഫ്ലാറ്റുകള്‍
2981.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കാരോട് പഞ്ചായത്തിന്റെ
പ്രദേശത്ത് നിര്‍മ്മാണ
പ്രവര്‍ത്തനം ആരംഭിച്ച
ഫ്ലാറ്റില്‍ എത്ര
കുടുംബങ്ങള്‍ക്ക്
താമസസൗകര്യം ഉണ്ടാകും
എന്ന്
വ്യക്തമാക്കാമോ;എത്ര
സ്ക്വയര്‍ ഫീറ്റ് ആണ്
ഓരോ കുടുംബത്തിനും
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഫ്ലാറ്റ്
നിര്‍മ്മാണത്തിന്
സര്‍ക്കാര്‍ എത്ര കോടി
രൂപയാണ് അനുവദിച്ചത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഫ്ലാറ്റ്
നിര്‍മ്മാണത്തിന് ഏതു
വര്‍ഷത്തില്‍ ആണ്
ഭരണാനുമതി ലഭിച്ചത്
എന്ന്
വ്യക്തമാക്കാമോ;എപ്പോള്‍
ഇതിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കും
എന്ന് വിശദമാക്കാമോ?
കടല്‍ക്ഷോഭത്തിന്
ഇരയാകുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ശാശ്വത സുരക്ഷ
2982.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍ക്ഷോഭത്തിന്
ഇരയാകുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ശാശ്വത സുരക്ഷ
ഉറപ്പുവരുത്തുന്നതിനായി
മത്സ്യത്തൊഴിലാളികളെ
മാറ്റി
പാര്‍പ്പിക്കുന്നതിനുള്ള
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
തീരദേശപരിപാലന
നിയമത്തിന്റെ
പരിധിയില്‍ വരുന്ന
ഇപ്രകാരമുള്ള എത്ര
കുടുംബങ്ങള്‍
ഉണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
ഇവര്‍ക്കായുള്ള
ഭവനനിര്‍മ്മാണം ലൈഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണോ
നടപ്പിലാക്കുന്നത്;
(ഡി)
ഭൂരഹിതരായ
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
ഭൂമിയും വീടും
വാങ്ങുന്ന പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എത്ര പേര്‍ക്ക് ഇതുവരെ
ആനുകൂല്യം അനുവദിച്ചു;
(ഇ)
മത്സ്യത്തൊഴിലാളികള്‍ക്കായി
ഫ്ലാറ്റ് സമുച്ചയ
നിര്‍മ്മാണത്തിനുള്ള
പദ്ധതികള്‍
നടപ്പിലാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(എഫ്)
മുട്ടത്തറയില്‍
എത്ര വീടുകളാണ്
ഇപ്രകാരം
പൂര്‍ത്തിയായിട്ടുള്ളത്;
മുട്ടത്തറയിലെ
പദ്ധതിയുടെ നിര്‍മ്മാണ
ഉദ്ഘാടനം എന്നാണ്
നടത്തിയത്
എന്നറിയിക്കാമോ?
ഓഖി
സഹായധനം
2983.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഓഖി
ദുരന്തവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളതെന്നും
ഇതിനായി എന്തു തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
കോവളം
മണ്ഡലത്തിലെ
മത്സ്യത്തൊഴിലാളികൾക്ക്
ഉണ്ടായ നഷ്ടം
2984.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍ കോവളം
മണ്ഡലത്തിലെ എത്ര
പേര്‍ക്കാണ് വള്ളവും
വലയും
നഷ്ടപ്പെട്ടിട്ടുള്ളത്;
(ബി)
വിഴിഞ്ഞത്ത്
കഴിഞ്ഞ രണ്ട്
വര്‍ഷങ്ങള്‍ക്കിടെ
കടല്‍ക്ഷോഭത്തില്‍
തകര്‍ന്ന
ബോട്ടുകളുടെയും
ചെറുവള്ളങ്ങളുടെയും
കണക്ക് ഫിഷറീസ്
വകുപ്പില്‍ ലഭ്യമാണോ;
എങ്കില്‍
എത്രയാണ്എന്നറിയിക്കാമോ;
(സി)
ഇവരില്‍
എത്ര പേര്‍ക്കാണ്
നഷ്ടത്തിന്
ആനുപാതികമായി
നഷ്ടപരിഹാരം
നല്‍കിയിട്ടുളളത്; ഇനി
എത്ര പേര്‍ക്കാണ്
നഷ്ടപരിഹാരം
നല്‍കാനുള്ളത്;
(ഡി)
ബോട്ടും
വള്ളവും തകര്‍ന്നാല്‍
എത്ര രൂപയാണ് പരമാവധി
നഷ്ടപരിഹാരമായി
നല്‍കുന്നത്; പ്രസ്തുത
തുക തകര്‍ന്ന ബോട്ടും
വള്ളവും
പുനര്നിര്മ്മിയ്ക്കുന്നതിനോ
പുതിയത് വാങ്ങുന്നതിനോ
പര്യാപ്തമാകുമോയെന്ന്
അറിയിക്കുമോ ;
അല്ലാത്തപക്ഷം
നഷ്ടപരിഹാര തുക
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികളെ
കൗണ്‍സിലിംഗിലൂടെ ജോലിക്ക്
പ്രാപ്തരാക്കുന്ന നടപടി
2985.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന് ശേഷം
മനശാസ്ത്രപരമായ
കാരണത്താല്‍ തൊഴിലിന്
പോകുവാന്‍ സാധിക്കാതെ
വന്ന
മത്സ്യത്തൊഴിലാളികളെ
കൗണ്‍സിലിംഗിലൂടെ
ജോലിക്ക്
പ്രാപ്തരാക്കുന്ന നടപടി
എത്രമാത്രം
വിജയിച്ചു;വിശദമാക്കാമോ;
(ബി)
ഗുരുതരമായി
പരിക്കേറ്റ്
മത്സ്യബന്ധനത്തില്‍
ഏര്‍പ്പെടുവാന്‍
കഴിയാത്ത
മത്സ്യത്തൊഴിലാളികള്‍ക്ക്
ബദല്‍ ജീവനോപാധി
ഒരുക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
തരത്തിലുള്ള
സഹായങ്ങളാണ്
സര്‍ക്കാര്‍ നല്‍കിയത്
എന്നറിയിക്കാമോ?
മത്സ്യബന്ധനത്തിന്
പോകുന്ന തൊഴിലാളികളുടെ
രജിസ്ട്രേഷൻ
2986.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലിൽ
മത്സ്യബന്ധനത്തിന്
പോകുന്ന തൊഴിലാളികളുടെ
രജിസ്ട്രേഷൻ നടപടികള്‍
പൂര്‍ത്തിയാക്കിയോ;എങ്കിൽ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ
സംസ്ഥാനത്തെ
മത്സ്യബന്ധന
തൊഴിലാളികള്‍ക്ക് ഈ
മൺസൂൺ കാലത്ത്
എന്തൊക്കെ സുരക്ഷാ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ?
മത്സ്യമാര്‍ക്കറ്റുകള്‍
നവീകരിക്കുന്ന
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
2987.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
മത്സ്യമാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിനായി
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും ആയതിന്റെ
നിലവിലെ സ്ഥിതിയും
വിശദമാക്കുമോ;
(ബി)
കൊട്ടാരക്കര,
പുത്തൂര്‍ എന്നീ
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിനുളള
എസ്റ്റിമേറ്റ് തയ്യാര്‍
ചെയ്യുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
മായം ചേര്‍ക്കാത്ത
മത്സ്യങ്ങളുടെ ലഭ്യത
2988.
ശ്രീ.ബി.സത്യന്
,,
കെ.സുരേഷ് കുറുപ്പ്
,,
ഒ. ആര്. കേളു
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മായം ചേര്‍ക്കാത്ത
മത്സ്യങ്ങളുടെ ലഭ്യത
ഉറപ്പാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദാംശം
നല്‍കുമോ;
(ബി)
മാലിന്യവും
രാസപദാര്‍ത്ഥങ്ങളും
ചേര്‍ക്കാത്ത
ഗുണനിലവാരമുള്ള മത്സ്യം
ലഭ്യമാക്കുന്നതിന്
അന്തിപ്പച്ച എന്ന
പേരില്‍ മൊബൈല്‍
മത്സ്യവില്പന യൂണിറ്റ്
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഹാനികരമായ
പദാര്‍ത്ഥങ്ങള്‍
മത്സ്യത്തില്‍
ചേര്‍ത്ത്
വില്‍ക്കുന്നത്
തടയുന്നതിനാവശ്യമായ
പ്രത്യേക
നിയമനിര്‍മ്മാണം
നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഉള്‍നാടന്‍
ജലാശയങ്ങളിലെ മത്സ്യങ്ങളുടെ
വംശനാശം
2989.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
ജലാശയങ്ങളിലെ നാടന്‍
മത്സ്യങ്ങളുടെ വംശനാശം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
2990.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. അബ്ദുറഹിമാന്
,,
വി. ജോയി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി
കെ.എം.എഫ്.ആര്.(കേരള
മറൈന്‍ ഫിഷിംഗ്
റെഗുലേഷന് )ആക്ടില്‍
എന്തെല്ലാം ഭേദഗതികളാണ്
വരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഫാമുകളുടെയും
നഴ്സറികളുടെയും
ഹാച്ചറികളുടെയും
ഉല്പാദന ക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
മത്സ്യത്തിന്
ന്യായവില ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മണത്തല
സര്‍ക്കാര്‍ എെസ് പ്ലാന്റ്
2991.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാവക്കാട്
മണത്തല ബീച്ചില്‍
ഫിഷറീസ്
ഡിപ്പാര്‍ട്ട്മെന്റിന്
കീഴിലുളള പ്രവര്‍ത്തനം
നിലച്ച സര്‍ക്കാര്‍
എെസ് പ്ലാന്റ്
മത്സ്യത്താെഴിലാളി
പുനരധിവാസ കേന്ദ്രമായി
ഉപയാേഗിക്കാന്‍ കഴിയും
വിധത്തില്‍ തീരദേശ
വികസന കാേര്‍പ്പറേഷന്‍
പാേലുള്ള ഏജന്‍സികളുടെ
ഫണ്ട് ഉപയാേഗിച്ച് ഒരു
കമ്മ്യൂണിറ്റി ഹാള്‍
നിര്‍മ്മിക്കുന്നതിന്റെ
സാദ്ധ്യത
പരിശോധിക്കുമോ;എങ്കില്‍
വിശദാംശം അറിയിക്കുമോ?
കവ്വായി
ഗവണ്മെന്റ്
യു.പി.സ്കൂളിന്റെ നവീകരണം
2992.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ
കവ്വായി ഗവണ്മെന്റ്
യു.പി.സ്കൂളിന്റെ
നവീകരണത്തിനായി തീരദേശ
വികസന കോര്പ്പറേഷന്
മുഖേന തയ്യാറാക്കി
സമര്‍പ്പിച്ച
പദ്ധതിയ്ക്ക് ഭരണാനുമതി
നല്കുന്ന നടപടികളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
2016-17സാമ്പത്തിക
വര്‍ഷത്തില്‍
സമര്‍പ്പിച്ച പ്രസ്തുത
പദ്ധതിയ്ക് ഭരണാനുമതി
നല്കാന് വൈകുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
ഇരവിപുരം
നിയോജകമണ്ഡലത്തിലെ തീരദേശ
വികസന പ്രവര്‍ത്തനങ്ങള്‍
2993.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരവിപുരം
നിയോജകമണ്ഡലത്തിൽ
2016-17, 2017-18,
2018-19 സാമ്പത്തിക
വര്‍ഷങ്ങളിൽ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്,
കോസ്റ്റൽ ഏരിയ
ഡെവലപ്പ്മെന്റ്
കോര്പ്പറേഷൻ, ഫിഷറീസ്
വകുപ്പ് എന്നീ
വകുപ്പുകള്‍
ഏറ്റെടുത്തിട്ടുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തികളിൽ
ഭരണാനുമതി
ലഭിക്കാനുള്ളത്,
ഭരണാനുമതി ലഭിച്ചത്,
നിര്‍മ്മാണത്തിലുള്ളത്,
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയത്
എന്നിവ പട്ടിക തിരിച്ച്
ലഭ്യമാക്കാമോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം
പ്രസ്തുത
വകുപ്പുകള്‍/ഏജൻസികള്‍
ഇരവിപുരം
നിയോജകമണ്ഡലത്തിൽ
ഏറ്റെടുക്കുവാൻ
ഉദ്ദേശിക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയെന്ന്
വിശദീകരിക്കാമോ?
താനൂരിലെ
മല്‍സ്യത്തൊഴിലാളി
കുടുംബങ്ങളെ
മാറ്റിപാര്‍പ്പിക്കുന്നതിന്
നടപടി
2994.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
തീരദേശമേഖലയിലെ 50
മീറ്റര്‍
പരിധിക്കുളളില്‍
ഉള്‍പ്പെട്ട എത്ര
മല്‍സ്യത്തൊഴിലാളി
കുടുംബങ്ങളെയാണ്
മാറ്റിപ്പാര്‍പ്പിക്കാന്‍
തീരുമാനിച്ചിട്ടുളളത്;ഇതിനായി
എത്ര അപേക്ഷകള്‍
ലഭിച്ചു;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവിടെയുളള
മല്‍സ്യത്തൊഴിലാളി
കുടുംബങ്ങളെ
മാറ്റിപാര്‍പ്പിക്കുന്നതിനായി
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദവിവരം നല്‍കാമോ;
(സി)
മേല്‍
സൂചിപ്പിച്ച പദ്ധതി
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
ഇത്
വേഗത്തില്‍
നടപ്പിലാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
രാമന്തളി-പാണ്ഡ്യാലക്കടവ്
പാലം
2995.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ തീരദേശ
ദ്വീപ് പഞ്ചായത്തായ
വലിയ പറമ്പിലെ തെക്കെ
അറ്റമായ
പാണ്ഡ്യാലക്കടവിനെ
കണ്ണൂര്‍ ജില്ലയിലെ
രാമന്തളിയുമായി
ബന്ധിപ്പിച്ച്
നിര്‍മ്മിക്കാന്‍
നബാര്‍ഡ് സഹായത്തോടെ
ഭരണാനുമതി ലഭിച്ച
രാമന്തളി-പാണ്ഡ്യാലക്കടവ്
പാലത്തിന് റിവൈസ്ഡ്
ഭരണാനുമതി ലഭിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
കടത്ത്
വളളത്തെ ആശ്രയിക്കുന്ന
ഇവിടത്തെ ജനങ്ങളുടെ
യാത്രാമാര്‍ഗമായി ഈ
പാലം
യാഥാര്‍ത്ഥ്യമാക്കാന്‍
എപ്പോള്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
കല്ലാനോട്
ഫിഷ് ഹാച്ചറിയുടെ രണ്ടാം ഘട്ട
വികസനം
2996.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ലാനോട്
ഫിഷ് ഹാച്ചറിയുടെ
രണ്ടാംഘട്ട വികസനവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(ബി)
ഈ
പദ്ധതി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
വേഗത്തിലാക്കാമോ;
(സി)
മാസ്റ്റര്‍
പ്ലാന്‍
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
ചാവക്കാട്
കടപ്പുറം മുനക്കകടവ് ഫിഷ്
ലാന്റിംഗ് സെന്ററില്‍
ലേലഹാള്‍
2997.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാവക്കാട്
കടപ്പുറം മുനക്കകടവ്
ഫിഷ് ലാന്റിംഗ്
സെന്ററില്‍ പുതിയ
ലേലഹാള്‍
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നായരമ്പലം
ഗ്രാമപഞ്ചായത്തില്‍ ഒരു മീന്‍
ഒരു നെല്ല് പദ്ധതി
2998.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നായരമ്പലം
ഗ്രാമപഞ്ചായത്തില്‍
കൃഷിയിടങ്ങള്‍ തരിശു
കിടക്കുന്നത്
സംബന്ധിച്ച് ഫിഷറീസ്
വകുപ്പിന് പരാതി
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഒരു
മീന്‍ ഒരു നെല്ല് എന്ന
പദ്ധതി പ്രസ്തുത
പ്രദേശത്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്നും
പ്രസ്തുത പദ്ധതി
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും
വ്യക്തമാക്കാമോ?
മാനാശ്ശേരി
മത്സ്യഗ്രാമം
2999.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തിലെ
മാനാശ്ശേരിയില്‍
സംയോജിത മത്സ്യഗ്രാമ
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എന്തെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു;
(ബി)
മാനാശ്ശേരി
മത്സ്യഗ്രാമത്തില്‍
വൈദ്യുതീകരണം
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
വൈദ്യുതീകരണത്തിന്റെ
ഭാഗമായി തൂണുകള്‍,
ലൈനുകള്‍ എന്നിവ
മാറ്റുന്നതിനും റോഡ്
ക്ലിയര്‍
ചെയ്യുന്നതിനുമായി
സമര്‍പ്പിച്ച
9,95,465/- രൂപയുടെ
എസ്റ്റിമേറ്റ്
അംഗീകരിച്ച് പ്രവൃത്തി
ചെയ്യുന്നതിനുളള അനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകും;ജോലികള്‍
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ഇടക്കൊച്ചി
ഫിഷ് ഫാമില്‍ പുതിയ
പദ്ധതികള്‍
3000.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇടക്കൊച്ചി ഫിഷ്
ഫാമില്‍ എന്തെങ്കിലും
പുതിയ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
എങ്കില്‍
അവയുടെ വിശദാംശം
വ്യക്തമാക്കുമോ?
കണ്ടല്ലൂര്‍
പഞ്ചായത്തിലെ കുടിവെളള വിതരണം
3001.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്റഗ്രേറ്റഡ്
കോസ്റ്റല്‍ ഏരിയ
ഡവലപ്പ്മെന്റ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കായംകുളം കണ്ടല്ലൂര്‍
ഗ്രാമപഞ്ചായത്തില്‍
കുടിവെളള വിതരണത്തിനായി
തുക അനുവദിച്ചിട്ടും
പദ്ധതിപ്രവര്‍ത്തനങ്ങള്‍
നടക്കാതെ പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
രൂക്ഷമായ കുടിവെളള
പ്രതിസന്ധി നേരിടുന്ന
പ്രസ്തുത പ്രദേശത്ത്
എത്രയും പെട്ടെന്ന്
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ആശ്യമായ നടപടി
സ്വീകരിക്കുമോ?
കരിപ്പുഴയില്‍
ആധുനിക സൗകര്യങ്ങളോടുകൂടിയ
ഫിഷ് മാര്‍ക്കറ്റ്
3002.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തിലെ
ചെട്ടികുളങ്ങര
ഗ്രാമപഞ്ചായത്തില്‍
കരിപ്പുഴയില്‍ ആധുനിക
സൗകര്യങ്ങളോടുകൂടിയ
ഫിഷ് മാര്‍ക്കറ്റ്
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
ഇടക്കാെച്ചിയിലെ
ഫിഷ് ഫാം
3003.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടക്കാെച്ചിയിലെ
ഫിഷ് ഫാമില്‍ എത്ര
ഏക്കര്‍
സ്ഥലമാണുള്ളതെന്നും
ഇതിൽ എത്ര സ്ഥലത്ത്
നിലവില്‍ മത്സ്യകൃഷി
നടത്തുന്നുവെന്നും
അറിയിക്കുമാേ ;
(ബി)
എന്ത്
കാെണ്ടാണ് ഇൗ ഫാമിന്റെ
ശേഷി പൂര്‍ണ്ണമായി
ഉപയാേഗപ്പെടുത്താത്തതെന്ന്
അറിയിക്കുമാേ ;
(സി)
നിലവില്‍
ഇൗ ഫാം ലാഭത്തിലാണാേ
പ്രവര്‍ത്തിക്കുന്നത് ;
(ഡി)
ഇല്ലെങ്കിൽ
ഫാമിന്റെ ശേഷി
പൂര്‍ണ്ണമായി
പ്രയാേജനപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമാേ;വിശദമാക്കാമോ?
മാവേലിക്കരയില്‍
ഫിഷറീസ് വകുപ്പില്‍ നിന്നും
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
3004.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മാവേലിക്കര
നിയമസഭാമണ്ഡലത്തില്‍
ഫിഷറീസ് വകുപ്പില്‍
നിന്നും ഭരണാനുമതി
ലഭിച്ച പ്രവൃത്തികളുടെ
ഭരണാനുമതി ലഭിച്ച
തീയതി, സാങ്കേതികാനുമതി
ലഭിച്ച തീയതി, ടെണ്ടര്‍
ചെയ്ത തീയതി എന്നിവ
ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരം
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതിനുള്ള കാരണം
എന്താണെന്നും പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വിശദമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ റോഡുകളുടെ
നിര്‍മ്മാണം
3005.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ എളവളളി,
മുല്ലശ്ശേരി, മണലൂര്‍,
വെങ്കിടങ്ങ് എന്നീ
പഞ്ചായത്തുകളിലെ തീരദേശ
റോഡുകളുടെ
പുനരുദ്ധാരണത്തിന്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം റോഡുകളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനുളള
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ തീരദേശ റോഡുകള്‍
3006.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ തീരദേശ
റോഡുകളുടെ നിലവാരം
ഉയര്‍ത്തുന്നതിനായി
ഭരണാനുമതി
നല്‍കിയിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
നല്‍കിയിട്ടുള്ള എത്ര
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
നല്കുവാനുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
എത്ര
പ്രവൃത്തികളുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഈ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിന്
സമയപരിധി
നിശ്ചയിക്കാമോയെന്ന്
വ്യക്തമാക്കാമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ റോഡുകള്‍ക്ക്
ഭരണാനുമതി
3007.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ച രാമന്തളി
പഞ്ചായത്തിലെ ഏ.കെ.ജി.
നഗര്‍-പൊതുശ്മശാനം
റോഡ്, പയ്യന്നൂര്‍
മുന്‍സിപ്പാലിറ്റിയിലെ
പുഞ്ചക്കാട് തീരദേശ
റോഡ്, കാറമേല്‍ കോളനി
റോഡ് എന്നിവയ്ക്ക്
ഭരണാനുമതി നല്കുന്ന
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ;
തലശ്ശേരിയിലെ
തീരദേശ റോഡുകള്‍
3008.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിന്
ശേഷം തലശ്ശേരി നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
തീരദേശ റോഡുകള്‍ക്ക്
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
റോഡിന്റെ പേരും തുകയും
സഹിതം വ്യക്തമാക്കാമോ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
പ്രവര്‍ത്തനങ്ങള്‍
3009.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
നേമം
മണ്ഡലത്തിലെ പുലിമുട്ട്
നിർമാണം
3010.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
മണ്ഡലത്തിലെ വെള്ളാർ
വാർഡിൽ ഉൾപ്പെടുന്ന
പനത്തുറ സി.പി 5923
മുതൽ 5940 വരെ
എട്ട്പുലിമുട്ടുകൾ
നിർമ്മിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കിൽ
എപ്പോൾ പണി
പൂർത്തിയാക്കി പ്രസ്തുത
പ്രദേശത്തെ ജനങ്ങളെ കടൽ
ക്ഷോഭത്തിൽ നിന്നും
രക്ഷിക്കാൻ
സാധിക്കുമെന്ന്
വിശദമാക്കാമോ?
കൊല്ലം
മണ്ഡലത്തിലെ ഹാര്‍ബര്‍
എൻജിനീയറിംഗ് പ്രവൃത്തികള്‍
3011.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിനു
ശേഷം കൊല്ലം
നിയോജകമണ്ഡലപരിധിയിൽ
ഹാര്‍ബര്‍ എൻജിനീയറിംഗ്
വകുപ്പിന് കീഴിൽ
പദ്ധതി-പദ്ധതിയേതര
വിഭാഗങ്ങളിലായി
ഭരണാനുമതി ലഭിച്ചതും
നടപ്പിലാക്കി
വരുന്നതുമായ
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ?
ചെല്ലാനം
ഫിഷിംഗ് ഹാര്‍ബര്‍
3012.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തിലെ
ചെല്ലാനം ഫിഷിംഗ്
ഹാര്‍ബര്‍
നിര്‍മ്മാണത്തിന്
അധികമായി തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
ചെല്ലാനം
ഫിഷിംഗ് ഹാര്‍ബറിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ പുരോഗതി
വിശദമാക്കുമോ;
(സി)
ഹാര്‍ബറിന്റെ
പണി എന്നത്തേക്ക്
വീണ്ടും
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
ചെല്ലാനം
മത്സ്യബന്ധന തുറമുഖം
3013.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡ്
ധനസഹായ പദ്ധതിയില്‍
03.01.2018 ല്‍ 10.37
കോടി രൂപയ്ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുളള ചെല്ലാനം
മത്സ്യബന്ധന
തുറമുഖത്തിന്റെ
അനുബന്ധഘടകങ്ങളുടെ
നിര്‍മ്മാണപ്രവൃത്തികളുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ; ഈ
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
നിര്‍ദ്ദിഷ്ട
ഹാര്‍ബറിന്റെ
സ്ഥലമെടുപ്പ്
നടപടികളുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(സി)
എന്തെല്ലാം
നടപടികളാണ്
പൂര്ത്തീകരിക്കേണ്ടതായിട്ടുളളതെന്ന്
വിശദമാക്കാമോ?
വൈപ്പിനിലെ
കാളമുക്ക് ഫിഷിംഗ് ഹാര്‍ബര്‍
3014.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിനിലെ
കാളമുക്ക് ഫിഷിംഗ്
ഹാര്‍ബറിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഹാര്‍ബറിലേക്ക്
കടന്നുവരുന്നതിനുള്ള
ഗതാഗതസംവിധാനം
ഉറപ്പാക്കാന്‍ ഭൂമി
ഏറ്റെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഹാര്‍ബറിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
കുളത്തൂര്‍,കാരോട്
പഞ്ചായത്തുകളിലെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
3015.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
കുളത്തൂര്‍,കാരോട്
എന്നീ പഞ്ചായത്തുകളില്‍
2018-19 വര്‍ഷത്തില്‍
തീരദേശമേഖലയില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വിഭാഗം
എത്ര കോടി രൂപയുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ്
പ്രൊപ്പോസല്‍
നല്‍കിയത്; അവ
ഏതൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
കുളത്തൂര്‍-കാരോട്
തീരദേശമേഖലയില്‍
2016-17, 2017-18 എന്നീ
വര്‍ഷങ്ങളില്‍ ടെണ്ടര്‍
നടപടി പൂര്‍ത്തീകരിച്ച
വര്‍ക്കുകള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ;
അതില്‍ എത്ര
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദീകരിക്കാമോ?
കശുവണ്ടി
മേഖലയിലെ സ്ഥാപനങ്ങള്‍
3016.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
മേഖലയിലെ വികസനവുമായി
ബന്ധപ്പെട്ട് സിയാല്‍
മാതൃകയില്‍ ഏതെങ്കിലും
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(ബി)
കശുവണ്ടി
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഉയരം
കുറഞ്ഞ കശുമാവുകള്‍
കൂടുതല്‍ കശുവണ്ടി
ഉല്‍പ്പാദിപ്പിക്കുമെന്ന്
പഠനങ്ങളില്‍
തെളിഞ്ഞിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അവ
പ്രോത്സാഹിപ്പിക്കുമോ;
ഇതിന് വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാം
എന്നറിയിക്കാമോ;
(ഡി)
ഇപ്പോള്‍
ഈ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
എത്ര സ്ഥാപനങ്ങള്‍
ഉണ്ട്; ഇതില്‍ സഹകരണ
മേഖലയില്‍ നിന്നുള്ളവ
എത്രയെണ്ണം;
വ്യക്തമാക്കുമോ?
തോട്ടണ്ടി
ഇറക്കുമതി ചുങ്കം
3017.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
തോട്ടണ്ടിയുടെ
ഇറക്കുമതി ചുങ്കം 5
ശതമാനത്തില്‍ നിന്നും
2.5 ശതമാനമായി കുറച്ചത്
ഇറക്കുമതിയെ ആശ്രയിച്ച്
നടത്തുന്ന കശുവണ്ടി
വ്യവസായത്തിന്
ഗുണകരമായിട്ടുണ്ടോ;ചുങ്കം
പൂര്‍ണ്ണമായി
ഒഴിവാക്കുന്നതിന്
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
നടത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
തോട്ടണ്ടിയുടെ
ലഭ്യതക്കുറവ് പ്രസ്തുത
വ്യവസായത്തെ ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
(സി)
കൃഷി
വകുപ്പിന്റെയും പട്ടിക
ജാതി പട്ടിക വര്‍ഗ്ഗ
വികസന വകുപ്പിന്റെയും
ഫാമില്‍ നിന്ന്
തോട്ടണ്ടി
സംഭരിക്കുന്നതിന് ഇൗ
സീണസില്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ എത്ര മെട്രിക്
ടണ്‍ സംഭരിക്കുവാന്‍
കഴിഞ്ഞു;
(ഡി)
പ്ലാന്റേഷന്
കോര്പ്പറേഷന് അവരുടെ
തോട്ടങ്ങളിലെ
തോട്ടണ്ടി ലേലം
ചെയ്തത് സംഭരണത്തെ
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ ടെണ്ടര്‍
വ്യവസ്ഥയില്‍ മാറ്റം
വരുത്തണമെന്ന ആവശ്യം
അംഗീകരിച്ചിട്ടുണ്ടോ;
(ഇ)
കശുവണ്ടി
ആഫ്രിക്കന്‍
രാജ്യങ്ങളില്‍ നിന്ന്
നേരിട്ട്
സംഭരിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
പ്രായോഗിക
ബുദ്ധിമുട്ട് കാഷ്യു
ബോര്‍ഡ്
അഭിമുഖീകരിക്കുന്നുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ?
കശുവണ്ടി
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
3018.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കശുവണ്ടി തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
രണ്ട് വര്‍ഷ കാലയളവിൽ
കശുവണ്ടി വ്യവസായ
മേഖലയ്ക്ക് കേന്ദ്ര
സര്‍ക്കാരിൽ നിന്നും
എത്ര തുക ധനസഹായം
ലഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കശുവണ്ടി വ്യവസായ
മേഖലയില്‍ എന്തൊക്കെ
പുതിയ പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ; പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
തോട്ടണ്ടിക്ഷാമം പരിഹരിക്കാൻ
നടപടി
3019.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സജി
ചെറിയാന്
,,
ആര്. രാജേഷ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായത്തിനാവശ്യമായ
തോട്ടണ്ടിയുടെ ക്ഷാമം
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
തോട്ടണ്ടിയുടെ
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
കശുമാവ് കൃഷി
വ്യാപിപ്പിക്കുന്നതിന്
വിവിധ വകുപ്പുകളുമായി
ചേര്‍ന്ന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
കശുവണ്ടി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
പൊതുമേഖലയിലും
സ്വകാര്യമേഖലയിലുമുള്ള
തരിശുഭൂമികള്‍
കണ്ടെത്തി കശുമാവ് കൃഷി
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
(ഡി)
കേരള
സംസ്ഥാന കശുമാവ്
കൃഷിവികസന ഏജൻസി
ഇതിനായി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഇ)
കേരളത്തിൽ
ഉല്പാദിപ്പിക്കുന്ന
കശുവണ്ടി സംഭരിച്ച്
കാപ്പക്സിനും കാഷ്യൂ
കോര്‍പ്പറേഷനും
ലഭ്യമാക്കുന്നതിനുള്ള
നടപടി
ആരംഭിച്ചിട്ടുണ്ടോ;
(എഫ്)
തോട്ടണ്ടി
ക്ഷാമം
പരിഹരിക്കുന്നതിനായി
സംസ്ഥാനത്തിന് പുറത്ത്
കശുമാവ് കൃഷി
ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നൽകുമോ?