റേഷന്‍
കാർഡ് ഉടമകൾ വാങ്ങാതെ വന്ന
ഭക്ഷ്യധാന്യങ്ങളുടെ കണക്ക്
2238.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പോസ്
മെഷീന് വഴിയുള്ള
റേഷന്‍ വിതരണം
ആരംഭിച്ചതിന് ശേഷം
റേഷന്‍ കാർഡ് ഉടമകൾ
വാങ്ങാതെ വന്ന
ഭക്ഷ്യധാന്യങ്ങളുടെ
കണക്കില്‍ വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ടണ്‍;
(ബി)
ഉണ്ടെങ്കില്‍
എ.എ.വൈ,
മുന്‍ഗണനാവിഭാഗം,
സബ്സിഡി വിഭാഗം,
മുന്‍ഗണനേതരവിഭാഗം
എന്നീ വിഭാഗങ്ങള്‍
റേഷന്‍ വാങ്ങാതെ മിച്ചം
വന്ന ഇതേ വരെയുള്ള
ഭക്ഷ്യധാന്യങ്ങളുടെ
അളവ് പ്രത്യേകം
വ്യക്തമാക്കുമോ;
(സി)
ഇത്രയും
ഭക്ഷ്യധാന്യങ്ങള്‍
മുന്‍ഗണനേതര
വിഭാഗത്തിന്
നല്കികൊണ്ടിരിക്കുന്ന
അളവിൽക്കൂടി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
തടയുവാന്‍ നടപടി
2239.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലക്കയറ്റം
തടയുവാന്‍ സര്‍ക്കാര്‍
നടത്തുന്ന ഇടപെടല്‍
ഫലപ്രദമാകാത്തത് മൂലം
നിത്യോപയോഗ സാധനങ്ങളുടെ
വില ക്രമാതീതമായി
ഉയര്‍ന്ന് ജനജീവിതം
ദുസ്സഹമായത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ വില
ദിനംപ്രതി കുത്തനെ
കൂട്ടുന്ന കേന്ദ്രനയവും
അതുവഴി സംസ്ഥാനത്തിന്
ലഭിക്കുന്ന അധികവില്പന
നികുതി സംസ്ഥാന
സര്‍ക്കാര്‍
ഉപേക്ഷിക്കാത്തതും
വിലവര്‍ദ്ധനയ്ക്ക്
കാരണമായതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
തെറ്റായ നയം മൂലമുള്ള
രൂക്ഷമായ
വിലക്കയറ്റത്താല്‍
കഷ്ടത അനുഭവിക്കുന്ന
സാധാരണക്കാര്ക്ക്ആശ്വാസം
നല്‍കുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനും
അത് കുറ്റമറ്റ
രീതിയില്‍
നടപ്പിലാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ
വിലനിയന്ത്രണത്തിനായി
സ്വീകരിച്ച നടപടികള്‍
2240.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ വില
കുതിച്ചു കയറുന്ന
സാഹചര്യത്തില്‍
വിലനിയന്ത്രണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
സപ്ലൈകോ,
ലാഭം മാര്‍ക്കറ്റ്
എന്നിവ വഴി എന്തൊക്കെ
ഭക്ഷ്യോത്പന്നങ്ങളാണ്
സബ്സിഡി നിരക്കില്‍
വിതരണം ചെയ്യുന്നത്;
ഓരോന്നും പൊതു
വിപണിയേക്കാള്‍ എത്ര
രൂപ വിലകുറച്ചാണ്
വില്‍പ്പന
നടത്തുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സബ്സിഡി
ഉല്‍പ്പന്നങ്ങള്‍
എന്തൊക്കെ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
വില്‍പ്പന
നടത്തുന്നതെന്ന്
വെളിപ്പെടുത്തുമോ?
സമ്പൂര്‍ണ്ണ
ഇ-റേഷന്‍ സംവിധാനത്തിലേക്ക്
മാറിയ സംസ്ഥാനം
2241.
ശ്രീ.ഇ.പി.ജയരാജന്
,,
പി.വി. അന്‍വര്‍
,,
ആന്റണി ജോണ്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
സമ്പൂര്‍ണ്ണ ഇ-റേഷന്‍
സംവിധാനത്തിലേക്ക്
മാറിയ സംസ്ഥാനമായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇതുവഴി ഉണ്ടാകുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ചിലയിടങ്ങളിലെങ്കിലും
സാങ്കേതിക കാരണങ്ങളാല്‍
ഇ-പോസ് യന്ത്രങ്ങള്‍
പ്രവര്‍ത്തിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍ മതിയായ
അളവില്‍ റേഷന്‍ വിഹിതം
അനുവദിക്കാതെ
പൊതുവിതരണ ശൃംഖലയെ
ദുര്ബലപ്പെടുത്തിയതുകൊണ്ടും
ഇന്ധന വില നിയന്ത്രണം
നീക്കി എണ്ണ
കമ്പനികള്‍ക്ക് ഇഷ്ടം
പോലെ വില
വര്‍ദ്ധിപ്പിക്കാന്‍
കേന്ദ്രം അനുമതി
നല്കിയതുകൊണ്ടും
ഉണ്ടായ വില വര്‍ദ്ധന
നേരിടുവാന്‍ ഏതു
വിധത്തില്‍ ഇടപെടാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(ഡി)
പ്രെെസ്
മോണിറ്ററിംഗ്
സെല്ലിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വിശപ്പ്
രഹിത പദ്ധതി
2242.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പോസ്
മെഷീൻ നടപ്പിലാക്കിയത്
മൂലം സംസ്ഥാനത്തെ
റേഷന്‍ കടകളില്‍ മിച്ചം
വരുന്ന അരി വിശപ്പ്
രഹിത പദ്ധതിയ്ക്ക്
നല്‍കുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിനായി
ഏതെങ്കിലും
സര്‍ക്കാരിതര സംഘടനകളെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
2018-19
ലെ ബജറ്റില്‍ വിശപ്പ്
രഹിത പദ്ധതിയ്ക്ക്
എന്ത് തുകയാണ് നീക്കി
വച്ചിട്ടുള്ളത്;
സര്‍ക്കാരിതര
സംഘടനകള്‍ക്ക് ഈ പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്ത് തുകയാണ്
അനുവദിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
റേഷൻ കാർഡിലെ
കൂട്ടിച്ചേർക്കലും
ഒഴിവാക്കലും
2243.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷൻ കാര്‍ഡ് ,
നിലവിലുള്ള കാര്‍ഡിൽ
കൂട്ടിചേര്‍ക്കൽ,
ഒഴിവാക്കൽ എന്നിവ
സാധ്യമാകാത്തതിനാൽ
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ജനങ്ങള്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെങ്കിലും തുടര്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ബി.
പി. എൽ. ലിസ്റ്റിലേക്ക്
മാറ്റുന്നതിനുള്ള അപേക്ഷ
2244.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.
സി. /എസ്. ടി.
വിഭാഗത്തില്‍പ്പെട്ട
നിര്‍ധനരെ എ.പി .എൽ.
ലിസ്റ്റില്‍ നിന്നും
ബി. പി. എൽ.
ലിസ്റ്റിലേക്ക്
മാറ്റുന്നതിന് അപേക്ഷ
നല്‍കിയിട്ടും ബി. പി
.എൽ .-ലേക്ക് മാറ്റി
നൽകാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കിടപ്പു
രോഗികളെയും കാന്‍സര്‍
രോഗികളെയും ബി. പി. എൽ.
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടോ;എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
2245.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇതിന്‍പ്രകാരം എത്ര
കാര്‍ഡുകളാണ് വിതരണം
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡ് ഇല്ലാത്ത
കുടുംബങ്ങള്‍ക്ക് റേഷന്‍
കാര്‍ഡ്
2246.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് ഇല്ലാത്ത
കുടുംബങ്ങള്‍ക്ക്
റേഷന്‍ കാര്‍ഡ്
അനുവദിക്കുന്നതിനുള്ള
തീരുമാനം സര്‍ക്കാര്‍
എടുത്തിട്ടുണ്ടോ;
(ബി)
റേഷന്‍
കാര്‍ഡ്
ലഭിക്കാത്തതിനാല്‍ പല
സര്‍ക്കാര്‍
ആനുകൂല്യങ്ങളും
ആളുകള്‍ക്ക് ലഭിക്കാതെ
പോകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പുതിയ
റേഷന്‍ കാര്‍ഡ്
എപ്പോള്‍ കൊടുക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
കോതമംഗലം
താലൂക്കിലെ
ബി.പി.എല്‍.കാര്‍ഡുകള്‍
2247.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.പി.എല്‍
വിഭാഗത്തില്‍
അര്‍ഹതയുളളവരെ
ഒഴിവാക്കിയതിനെതിരെ
സ്വീകരിച്ച
അപേക്ഷകളിന്മേലുളള
നടപടികള്‍
പൂര്‍ത്തിയാക്കി പുതിയ
ബി.പി.എല്‍ കാര്‍ഡുകള്‍
അനുവദിക്കുന്ന കാര്യം
സജീവ പരിഗണനയിലാണോ;
(ബി)
ആക്ഷേപങ്ങള്‍
പരിശോധിച്ച് അപാകതകള്‍
പരിഹരിച്ച്
അര്‍ഹതയുളളവര്‍ക്ക്
എന്നുമുതൽ പുതിയ
കാര്‍ഡുകള്‍ നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
കോതമംഗലം
താലൂക്കില്‍ നിന്നും
ഇത്തരം അപാകതകള്‍
പരിഹരിക്കുന്നത്
സംബന്ധിച്ച എത്ര
അപേക്ഷകളാണ് ലഭിച്ചത്;
അപേക്ഷകളില്‍
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വിശദമാക്കാമോ?
മാവേലിക്കര
താലൂക്ക് സപ്ലൈ ഓഫിസിലെ പുതിയ
റേഷൻ കാര്‍ഡുകള്‍
2248.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്ക് സപ്ലൈ
ഓഫിസിൽനിന്നും എത്ര
പുതിയ റേഷൻ
കാര്‍ഡുകള്‍ വിതരണം
ചെയ്തിട്ടുണ്ട്;
പഞ്ചായത്തുകള്‍
തിരിച്ചുളള വിവരം
ലഭ്യമാക്കുമോ;
(ബി)
പുതിയ
റേഷൻ കാര്‍ഡുകളിലെ
ബി.പി.എൽ/എ.പി.എൽ
സംബന്ധിച്ച അപാകതകള്‍
പരിഹരിക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും ഈ
അപേക്ഷകളിൽ സ്വീകരിച്ച
നടപടികളും
വിശദമാക്കുമോ;
(സി)
പുതിയ
റേഷൻ
കാര്‍ഡുകള്‍ക്കുള്ള
അപേക്ഷകളും മേൽവിലാസം
തിരുത്തുന്നതിനുള്ള
അപേക്ഷകളും
സ്വീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കാട്ടാക്കട
മണ്ഡലത്തിലെ റേഷന്‍ കാർഡുകൾ
2249.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ 6
പഞ്ചായത്തുകളിലായി ആകെ
റേഷന്‍ കാര്‍ഡിന്റെ
എണ്ണം എത്രയാണെന്നും
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
മഞ്ഞ,
പിങ്ക്, നീല, വെള്ള
എന്നീ നിറത്തിലുള്ള
കാര്‍ഡുകളുടെ
നിലവിലുള്ള എണ്ണം
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ?
ഇ-പോസ്
മെഷീൻ വഴിയുള്ള റേഷൻ വിതരണം
കുറ്റമറ്റതാക്കാൻ നടപടി
2250.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര റേഷൻ കടകളിൽ ഇ-
പോസ് മെഷീൻ ലഭ്യമാക്കി
അരിവിതരണം
നടത്തുന്നുണ്ട്;
(ബി)
മതിയായ
തോതിൽ ഇന്റര്‍നെറ്റ്
സൗകര്യം
ലഭ്യമല്ലാത്തതുകൊണ്ട്
അപൂര്‍വ്വം ചില
ഇടങ്ങളിൽ റേഷൻ വിതരണം
ചില ദിവസങ്ങളിൽ
തടസ്സപ്പെടുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
കൃത്രിമത്വവും
കള്ളത്തരവും പരമാവധി
ഇല്ലായ്മ ചെയ്യാൻ
കഴിയുന്ന ഈ- പോസ് മെഷീൻ
വഴിയുള്ള റേഷൻ വിതരണം
കുറവുകള്‍ പരിഹരിച്ച്
സുഗമമായി നടത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ഇ-പോസ്
സംവിധാനം
2251.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇ-പോസ്
മെഷീന് വഴിയുള്ള
റേഷന്‍ വിതരണ
സംവിധാനത്തിലൂടെ
ഗുണഭോക്താക്കള്‍ക്ക്
ലഭിക്കുന്ന ഗുണഫലങ്ങള്‍
വിശദമാക്കുമോ?
ആദിവാസി
ഊരുകളിൽ സഞ്ചരിക്കുന്ന
റേഷന്‍കട
T 2252.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ഊരുകളിലേക്ക്
സഞ്ചരിക്കുന്ന റേഷന്‍കട
എന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ സേവനം
ലഭ്യമാകുന്നുണ്ടോ
എന്നും മാസത്തില്‍
രണ്ട് തവണ ആദിവാസി
ഊരുകളില്‍ പോയി
ഭക്ഷ്യധാന്യം വിതരണം
ചെയ്യണം എന്നുള്ള
നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ
; ഇല്ലെങ്കില്‍
ഇവര്‍ക്കെതിരെ
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
സഞ്ചരിക്കുന്ന
റേഷന്‍ കട എന്ന ആശയം
പരാജയപ്പെടുത്തുന്നതിന്
റേഷന്‍ കടക്കാരുടെ
ശ്രമം നടക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പരിഹരിക്കുമോ ?
ആദിവാസി
ഉൗരുകളില്‍ സഞ്ചരിക്കുന്ന
റേഷന്‍കട
2253.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ഉൗരുകളില്‍
സഞ്ചരിക്കുന്ന റേഷന്‍കട
വഴി ഭക്ഷ്യധാന്യം
എത്തിക്കുമെന്ന്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
ഉൗരുകളില്‍ ഇൗ പദ്ധതി
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കാമോ;
(സി)
ശേഷിക്കുന്ന
ഉൗരുകളില്‍ പദ്ധതി
നടപ്പിലാക്കുവാന്‍
സാധിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇക്കാര്യത്തിലുണ്ടായ
വീഴ്ച അന്വേഷിച്ച്
റിപ്പോര്‍ട്ട്
നല്‍കുന്നതിന് കേരള
സ്റ്റേറ്റ് ലീഗല്‍
സര്‍വ്വീസസ് അതോറിറ്റി
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മുന്‍ഗണനാ
റേഷന്‍ കാർഡ്
2254.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണനാ
റേഷന്‍ കാര്‍ഡില്‍
ഉള്‍പ്പെട്ട എത്ര
അനര്‍ഹരെ പട്ടികയില്‍
നിന്ന് നാളിതുവരെയായി
ഒഴിവാക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍ഗണനാ
റേഷന്‍ കാര്‍ഡില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
പയ്യന്നൂര്‍
മണ്ഡലത്തില്‍ പുതിയ റേഷന്‍
കടകള്‍
2255.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കടകള്‍
അനുവദിക്കണ്ട എന്ന്
സർക്കാർ തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
പയ്യന്നൂര്‍
മണ്ഡലത്തില്‍ നിന്ന്
പുതിയ റേഷന്‍കടകള്‍
ആരംഭിക്കുന്നതിന്
അപേക്ഷകള്‍
കിട്ടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
അപേക്ഷകള്‍ കിട്ടി;
(സി)
പുതിയ
അപേക്ഷകള്‍
പരിശോധിച്ച് പുതിയ
കടകള്‍ അനുവദിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ഇ
-പാേസ് മെഷീനിലെ ഒ.റ്റി.പി
ഉപയാേഗിച്ചുള്ള റേഷന്‍
തിരിമറി
2256.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-
പാേസ് മെഷീനിലെ
ഒ.റ്റി.പി
ഉപയാേഗിച്ചുള്ള റേഷന്‍
തിരിമറി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(ബി)
ഇപ്രകാരമുള്ള
തിരിമറി കണ്ടെത്തുവാന്‍
താലൂക്ക് തലത്തില്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടാേ; എങ്കില്‍
ഒ.റ്റി.പിയിലൂടെ അധിക
റേഷന്‍ നല്കിയ റേഷന്‍
കടക്കാരുടെ താലൂക്ക്
തലത്തിലുള്ള വിശദവിവരം
നല്കുമാേ;
(സി)
റേഷന്‍
വിതരണം പഞ്ചായത്ത്
തലത്തില്‍ സാേഷ്യല്‍
ഓഡിറ്റിംഗിന്
വിധേയമാക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടാേ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്കുമാേ;
(ഡി)
ഒ.റ്റി.പി
ഉപയാേഗിച്ചുള്ള തിരിമറി
അവസാനിപ്പിക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമാേ?
ഇ-പോസ്
സംവിധാനം
2257.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷൻ
കടകളിൽ ഈപോസ് സംവിധാനം
നടപ്പിലാകുമ്പോള്‍,
കിടപ്പ് രോഗികളായവരും
പ്രായാധിക്യം കാരണം
കടകളിൽ പോകാൻ
കഴിയാത്തവരും മാത്രം
ഉള്‍പ്പെട്ട റേഷൻ
കാര്‍ഡ് ഉടമകള്‍ക്ക്
സാധനങ്ങള്‍ ലഭിക്കാൻ
ആവശ്യമായ ബദൽ സംവിധാനം
നടപ്പിലാക്കാൻ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഏത്
രീതിയിലാണ് ബദൽ
സംവിധാനം നടപ്പിലാക്കാൻ
തീരുമാനിച്ചിട്ടുള്ളത്;
(സി)
ഇത്
വേഗത്തിൽ
പൂർത്തിയാക്കുവാൻ
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കേന്ദ്ര
സര്‍ക്കാര്‍ വെട്ടിക്കുറച്ച
റേഷന്‍ വിഹിതം
2258.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഗതിമന്ദിരങ്ങള്‍ക്കും
അനാഥാലയങ്ങള്‍ക്കും
കാലങ്ങളായി
ലഭിച്ചിരുന്ന റേഷന്‍
വിഹിതം കേന്ദ്ര
സര്‍ക്കാര്‍
വെട്ടിക്കുറച്ചിരിക്കുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിൽ
കേന്ദ്ര സര്‍ക്കാര്‍
വെട്ടിക്കുറച്ച റേഷന്‍
വിഹിതം
പുനസ്ഥാപിക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
അഗതി മന്ദിരങ്ങള്‍ക്കും
മറ്റ്
അനാഥാലയങ്ങള്‍ക്കും
ലഭിക്കേണ്ട
അര്‍ഹതപ്പെട്ട
റേഷന്‍വിഹിതം
പുനസ്ഥാപിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഇഷ്ടമുള്ള
റേഷന്‍കടയില്‍ നിന്നും
സാധനങ്ങള്‍ വാങ്ങുന്നതിന്
സൗകര്യം
2259.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡ്
ഉടമകള്‍ക്ക് ഇഷ്ടമുള്ള
റേഷന്‍കടയില്‍ നിന്നും
സാധനങ്ങള്‍
വാങ്ങുന്നതിനുള്ള
സൗകര്യം ഇ-പോസ് മെഷീന്
സ്ഥാപിച്ചതിലൂടെ
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ ഇതിനകം എത്ര
പേരാണ് ഈ
സംവിധാനത്തിലൂടെ
റേഷന്കടമാറിയത്;
(ബി)
കാര്‍ഡുടമകള്‍ക്കുള്ള
ഈ സൗകര്യത്തെ കുറിച്ച്
ഭക്ഷ്യവകുപ്പ്
പൊതുജനങ്ങള്‍ക്ക്
അറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണമെന്താണ്;
അറിയിക്കുമോ;
(സി)
റേഷന്‍
വ്യാപാരികളുടെ ഭാഗത്ത്
നിന്നും കടമാറ്റം
സംബന്ധിച്ച്
എന്തെങ്കിലും
എതിര്‍പ്പ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അവരുടെ ആശങ്ക
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യഭദ്രതാ
നിയമം
2260.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഭക്ഷ്യഭദ്രതാ നിയമം
നടപ്പില്‍ വന്നത് എന്നു
മുതലാണെന്ന്
അറിയിക്കുമോ; 2013-ല്‍
നടപ്പാക്കേണ്ട ഈ നിയമം
കേരളത്തില്‍
നടപ്പാക്കാന്‍
വൈകിയതിനുള്ള കാരണം
വിശദീകരിക്കുമോ;
(ബി)
ഭക്ഷ്യഭദ്രതാ
നിയമം നടപ്പില്‍
വരുത്തിയതിന്റെ
ഭാഗമായി, നേരത്തെ ബി
.പി .എൽ . പട്ടികയില്‍
ഉള്‍പ്പെടുകയും
നിലവില്‍ റേഷന്‍
ആനുകൂല്യത്തില്‍
നിന്നും
പുറത്താക്കുകയും
ചെയ്തവര്‍ക്ക്, റേഷന്‍
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നു
അറിയിക്കുമോ ;
(സി)
റേഷന്‍
കടകളിലെത്തി
ഭക്ഷ്യധാന്യം
കൈപ്പറ്റാത്ത നിരവധി
കുടുംബങ്ങള്ഉള്ള
പട്ടിക വര്‍ഗ്ഗ
മേഖലയില്‍ റേഷന്‍
സാധനങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നു
അറിയിക്കുമോ?
റേഷന്‍കടകളിലൂടെ
വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ ഗുണ
നിലവാരം
2261.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
റേഷന്‍കടകളിലൂടെ വിതരണം
ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ ഗുണ
നിലവാരം
പരിശോധിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഗുണമേന്മയില്ലാത്ത
ഭക്ഷ്യധാന്യങ്ങള്‍
വിതരണം
ചെയ്യുന്നതിനെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്നറിയിക്കാമോ;
(ബി)
എ.
പി. എല്‍., ബി. പി.
എല്‍ ഭേദമെന്യേ എല്ലാ
റേഷന്‍
കാര്‍ഡുടമകള്‍ക്കും
ന്യായമായ വിലയ്ക്ക്
മാസത്തില്‍ കുറഞ്ഞത് 10
കിലോ അരിയെങ്കിലും
വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
അരിവില
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികള്‍
2262.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അരിവില
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇടനിലക്കാരെ
ഒഴിവാക്കി അരി നേരിട്ട്
സംഭരിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
റേഷന്‍ കടകളില്‍
വരുത്തിയ
പരിഷ്കാരങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ; ഇനിയും
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുളള
കാര്യങ്ങള്‍
വ്യക്തമാക്കുമോ?
കുപ്പിവെളള
വിപണനം
T 2263.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുപ്പിവെളളം (ഒരു
ലിറ്റര്‍ തുടങ്ങി മറ്റു
ജാറുകള്‍ ഉള്‍പ്പെടെ)
വിപണനം നടത്തുന്നത്
എത്ര രൂപ
നിരക്കിലാണ്;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കുപ്പി
വെളളത്തിന്
ആശ്രയിക്കുന്ന
ജലസ്രോതസ്സുകള്‍
ഏതെല്ലാമെന്നും ഒരു
ലിറ്റര്‍ കുപ്പിവെളളം
ശേഖരിക്കുന്നതിനും
കുപ്പികളിലാക്കുന്നതിനുമുളള
ചെലവ് എത്രയെന്നും ഇതിൽ
കമ്പനികൾക്ക്
ലഭിക്കുന്ന ലാഭം
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്താകെ
കുപ്പിവെള്ളം വിപണനം
നടത്തുന്ന കമ്പനികള്‍
എത്രയെന്നും ഇവയിൽ
ഗുണനിലവാര
സര്‍ട്ടിഫിക്കറ്റ്
ഉള്ളവ എത്രയെന്നും
ഗുണനിലവാര
സര്‍ട്ടിഫിക്കറ്റ്
ഇല്ലാത്ത എത്ര
കമ്പനികള്‍
കുപ്പിവെള്ളം വിപണനം
നടത്തി ലാഭം
കൊയ്യുന്നു എന്നും
വ്യക്തമാക്കുമോ;
(ഡി)
കുപ്പിവെളള
കമ്പനികളെ
നിയന്ത്രിക്കാനും
കുറഞ്ഞ നിരക്കില്‍
കുടിവെളളം
ലഭ്യമാക്കാനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഉത്തരവുകളുടെ
പകര്‍പ്പുകള്‍ സഹിതം
വിശദാംശം
ലഭ്യമാക്കാമോ;
(ഇ)
സര്‍ക്കാര്‍
ഉത്തരവ്
പാലിക്കാതെ,അമിത വില
ഇൗടാക്കി കുപ്പിവെള്ളം
വിപണനം നടത്തുന്നത്
തടയുവാനായി നാളിതുവരെ
എന്തെല്ലാം നടപടി
സ്വീകരിച്ചു എന്നും
എത്രപേരെ കുറ്റക്കാരായി
കണ്ടെത്തി എന്നും
വ്യക്തമാക്കാമോ?
മാവേലി സ്റ്റോറുകളില്‍
ഇ-പോസ് സംവിധാനം
2264.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റേഷന്‍
കടകളില്‍
നടപ്പിലാക്കിയത് പോലെ
സിവില്‍ സപ്ലെെസ്
വകുപ്പിന് കീഴില്‍
വരുന്ന സപ്ലെെകോ,
മാവേലി സ്റ്റോറുകള്‍
എന്നിവിടങ്ങളില്‍
ഭക്ഷ്യ സാധനങ്ങളുടെ
വിതരണം
കുറ്റമറ്റതാക്കാന്‍
ഇ-പോസ് സംവിധാനം
നടപ്പിലാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
മാവേലി
സ്റ്റോറുകളിൽ ഇ-പോസ് മെഷീൻ
സ്ഥാപിക്കാൻ നടപടി
2265.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പോസ്
മെഷ്യൻവഴി റേഷൻ
കടകളിലൂടെ സുതാര്യമായും
അഴിമതി രഹിതമായും
ഭക്ഷ്യധാന്യവിതരണം
നടത്താൻ കഴിയുന്നതു
കണക്കിലെടുത്ത് മാവേലി
സ്റ്റോറുകളിലും ഇപോസ്
മെഷ്യൻസ്ഥാപിച്ച്
ധാന്യങ്ങളും
പലവ്യഞ്ജനങ്ങളും വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
ഇതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
നിയന്ത്രിക്കുന്നതിന് നടപടി
2266.
ശ്രീ.എസ്.ശർമ്മ
,,
സി. കെ. ശശീന്ദ്രന്
,,
റ്റി.വി.രാജേഷ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിത്യോപയോഗ
സാധനങ്ങളുടെ
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ;
(ബി)
സുതാര്യവും
അഴിമതിരഹിതവും
കാര്യക്ഷമവുമായ
പൊതുവിതരണ സംവിധാനം
ഉറപ്പാക്കുന്നതിനായി
സിവില്‍ സപ്ലെെസ്
വകുപ്പിനെ
ആധുനികവത്ക്കരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
അതിന്റെ
ഭാഗമായി പൊതുവിതരണ
സമ്പ്രദായത്തില്‍
ഇടനിലക്കാരായി
പ്രവര്‍ത്തിച്ച
മൊത്തവിതരണക്കാരെ
മാറ്റി സിവില്‍
സപ്ലെെസ്
കോര്‍പ്പറേഷനെ ചുമതല
ഏല്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സമാഗതമാകുന്ന
ഓണക്കാലത്ത് വില
വര്‍ദ്ധനവ്
തടയുന്നതിനായി
സപ്ലെെകോ എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സപ്ലെെകാേയുടെ
പ്രവര്‍ത്തനമികവും
സംവിധാനങ്ങളും
2267.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പിലാക്കുന്നതിനുള്ള
അംഗീകൃത ഏജന്‍സിയായ
സപ്ലെെകാേയുടെ
പ്രവര്‍ത്തനമികവും
സംവിധാനങ്ങളും
വിലയിരുത്തിയിട്ടുണ്ടാേ;
വ്യക്തമാക്കുമാേ ;
(ബി)
സപ്ലെെകാേ
വഴി വിതരണം ചെയ്തിരുന്ന
സബ്സിഡി സാധനങ്ങള്‍ക്ക്
വില
വര്ദ്ധിപ്പിക്കില്ലായെന്ന
വാഗ്ദാനം സര്‍ക്കാര്‍
പാലിച്ചിട്ടുണ്ടാേ ;
വ്യക്തമാക്കുമാേ ;
(സി)
റംസാന്
ആഘാേഷത്തോടനുബന്ധിച്ച്
എല്ലാ വര്‍ഷവും
നടത്തുന്ന ചന്തകള്‍ ഇൗ
വര്‍ഷം
സംഘടിപ്പിക്കുന്നുണ്ടാേ;
(ഡി)
സപ്ലെെകാേയ്ക്ക്
വിപണിയില്‍ ശരിയായ
ഇടപെടലിന് ആവശ്യമായ
സഹായം
ലഭ്യമാകുന്നുണ്ടാേ;
വ്യക്തമാക്കുമാേ ;
(ഇ)
ഇൗ
സര്‍ക്കാര്‍ വന്നതിനു
ശേഷം പുതുതായി മാവേലി
സ്റ്റാേറുകള്‍
ആരംഭിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമാേ ?
റേഷന്‍കടകളില്‍
വഴി വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ കണക്ക്
2268.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍കടകളില്‍ നിന്നും
നിലവില്‍ വിവിധ
നിറത്തിലുള്ള
കാര്‍ഡുടമകള്‍ക്ക്
വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ
കണക്കുകള്‍
എപ്രകാരമാണെന്ന്
വിശദമാക്കുമോ;
(ബി)
റേഷന്‍
കടകള്‍
നടത്തുന്നവര്‍ക്ക്
നല്കുന്ന പ്രതിഫല തുക
നിശ്ചയിക്കുന്നത്
എപ്രകാരമാണ് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മാമലക്കണ്ടം പ്രദേശത്ത്
മൊബൈല്‍ മാവേലി സ്റ്റോര്‍
2269.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കിലെ മാമലക്കണ്ടം
പ്രദേശത്ത് റോഡ് വാഹന
ഗതാഗത യോഗ്യമല്ല എന്ന
കാരണത്താല്‍ മൊബൈല്‍
മാവേലി സ്റ്റോര്‍
സൗകര്യം
ലഭ്യമായിരുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
മാമലക്കണ്ടത്തേക്കുള്ള
രണ്ട് റോഡുകളും
(നേര്യമംഗലം
-മാമലക്കണ്ടം റോഡ്,
കുട്ടമ്പുഴ
-മാമലക്കണ്ടം റോഡ് )
സഞ്ചാര യോഗ്യമാക്കുകയും
കെ എസ് ആർ ടി സി അടക്കം
നിരവധി ബസ്സുകള്‍
സ്രവ്വീസ് നടത്തുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
പ്രദേശത്തിന്റെ
പിന്നോക്കാവസ്ഥ
പരിഗണിച്ച് ഒരു മൊബൈല്‍
മാവേലിസ്റ്റോര്‍
തുടങ്ങുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പൂവത്തൂരിലെ
സപ്ലൈകോ മാവേലിസ്റ്റോര്‍
2270.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ എളവള്ളി
പഞ്ചായത്തിലെ
പൂവത്തൂരിലെ സപ്ലൈകോ
മാവേലിസ്റ്റോര്‍ പുതിയ
കെട്ടിടത്തിലേയ്ക്ക്
മാറ്റുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
മാവേലിസ്റ്റോറിനായി
പുതിയ കെട്ടിടം
നിര്‍മ്മിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
മാവേലിസ്റ്റോര്‍
പുതിയ
കെട്ടിടത്തിലേയ്ക്ക്
എന്നത്തേയ്ക്ക് മാറ്റി
സ്ഥാപിക്കാനാവുമെന്ന്
അറിയിക്കാമോ?
സപ്ലെെകോയുടെ നെല്ല് സംഭരണം
2271.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സീസണില്‍ കര്‍ഷകരില്‍
നിന്നും സപ്ലെെകോ എത്ര
മെട്രിക് ടണ്‍ നെല്ല്
സംഭരിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നെല്ല് സംഭരിച്ച
വകയില്‍ കര്‍ഷകര്‍ക്ക്
എന്ത് തുക
നല്കുവാനുണ്ട്;
പ്രസ്തുത കുടിശ്ശിക
അടിയന്തരമായി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
പാം
ഓയില്‍ ഇറക്കുമതി നിരോധനം
2272.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പാം ഓയില്‍ ഇറക്കുമതി
ചെയ്യുന്നതിന്
നിരോധനമോ
നിയന്ത്രണമോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
പാം ഓയിലിന്റെ
വില്പനയും ഉപയോഗവും
നിരോധിക്കുകയോ
നിയന്ത്രിക്കുകയോ
ചെയ്തിട്ടില്ലാത്ത
സാഹചര്യത്തില്‍
തുറമുഖങ്ങൾ വഴി ഇവ
ഇറക്കുമതി ചെയുവാൻ
അനുമതി നല്കുന്ന
കാര്യം പരിഗണനയിലുണ്ടോ?
മായം
ചേർത്ത വെളിച്ചെണ്ണ
ബ്രാന്‍ഡുകൾ
2273.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വിവിധ ബ്രാന്‍ഡുകളില്‍
ലഭ്യമാകുന്ന
വെളിച്ചെണ്ണയില്‍
വ്യാപകമായി മായം
ചേര്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
വെളിച്ചെണ്ണകളുടെ
ഏതെങ്കിലും
ബ്രാന്‍ഡുകള്‍
കേരളത്തില്‍
നിരോധിച്ചിട്ടുണ്ടോ;
(സി)
മായം
ചേര്‍ത്ത വെളിച്ചെണ്ണ
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
ഇത്തരം
കേസുകളുമായി
ബന്ധപ്പെട്ട്
ആര്‍ക്കെങ്കിലും എതിരെ
കേസ് എടുത്തിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ?
ചാലക്കുടിയില്‍
ഹൈപ്പര്‍മാർക്കറ്റ്
ആരംഭിക്കാൻ നടപടി
2274.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
സിവില്‍ സപ്ലൈസ്
വകുപ്പിനുകീഴില്‍
ഹൈപ്പര്‍മാര്‍ക്കറ്റും,
പെട്രോള്‍-ഗ്യാസ്
ഔട്ലെറ്റും
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനായി
സർക്കാർ അടിയന്തര നടപടി
സ്വീകരിക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
2275.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പില്‍
നിന്നും ലഭ്യമാക്കുന്ന
സേവനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പരാതികള്‍
അറിയിക്കുന്നതിനായി
പൊതുജനങ്ങള്‍ക്ക്
ലീഗല്‍ മെട്രോളജി
വകുപ്പിനെ
ബന്ധപ്പെടുന്നതിനുള്ള
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(സി)
ലീഗല്‍
മെട്രോളജി വകുപ്പിനെ
ജനങ്ങളിലേക്ക് കൂടുതല്‍
എത്തിക്കുന്നതിനും
ജനസൗഹാര്ദ്ദമാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ലീഗല്‍
മെട്രോളജിയിലെ സ്ഥലം മാറ്റം
2276.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
,കോഴിക്കോട് ,വയനാട്,
കണ്ണൂര്‍,കാസര്‍ഗോഡ്
ജില്ലകളില്‍ ലീഗല്‍
മെട്രോളജി വിഭാഗത്തില്‍
മൂന്ന് വര്‍ഷത്തില്‍
കൂടുതല്‍ ഒരേ
സ്ഥാപനത്തില്‍ തന്നെ
ജോലി ചെയ്തു വരുന്ന
ജീവനക്കാരുടെ പേര്
വിവരങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
ഇവര്‍
എത്ര കാലമായി ഈ
സ്ഥാപനങ്ങളില്‍
സ്ഥിരമായി ജോലി
ചെയ്തുവരുന്നു എന്ന്
വിശദമാക്കാമോ ;
(സി)
മൂന്ന്
വര്‍ഷത്തില്‍ കൂടുതല്‍
ജോലി ചെയ്തു വരുന്ന
ജീവനക്കാരെ സ്ഥലം
മാറ്റാന്‍ നടപടി
സ്വീകരിക്കുമോ?