വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
പ്രവര്‍ത്തനം
1828.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
ഇപ്പാേള്‍ നടക്കുന്ന
വേഗതയില്‍ പണി
തുടര്‍ന്നാല്‍
പ്രഖ്യാപിത ദിവസത്തിന്
മുമ്പ്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്ന്
കരുതുന്നുണ്ടാേ ;
(ബി)
പദ്ധതിയുടെ
പ്രവര്‍ത്തനം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്ത് നിര്‍ദ്ദേശമാണ്
നല്‍കിയിട്ടുള്ളത് ;
(സി)
പദ്ധതിയുമായി
ബന്ധപ്പെട്ട് ടൂറിസം
മേഖലയില്‍ താെഴില്‍
നഷ്ടപ്പെട്ടവരുടെ
പുനരധിവാസം
പൂര്‍ത്തിയായിട്ടുണ്ടാേ
;
(ഡി)
തിരുവനന്തപുരം
- നാഗര്കാേവില്
റെയില്‍പാതയെ
തുറമുഖവുമായി
ബന്ധിപ്പിക്കുന്ന
റെയില്‍വെ പാതയുടെ
നിര്‍മ്മാണത്തിന് ഏത്
ഏജന്‍സിയെയാണ്
നിയാേഗിച്ചിട്ടുള്ളത്;
പ്രസ്തുത പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടാേ ;
(ഇ)
ദേശീയ
പാത 66 നെയും,
തുറമുഖത്തേയും
ബന്ധിപ്പിക്കുന്ന നാല്
വരി പാതയുടെ
നിര്‍മ്മാണത്തിന്
ആവശ്യമായ ഭൂമി
പൂര്ണ്ണതാേതില്
ഏറ്റെടുത്ത്
നല്‍കിയിട്ടുണ്ടാേ
;എങ്കില്‍ പ്രസ്തുത
പാതയുടെ നിര്‍മ്മാണം
ഏത് ഘട്ടത്തിലാണ് ?
വിഴിഞ്ഞം
പദ്ധതി
1829.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിക്കായി എത്ര
ഏക്കര്‍ ഭൂമിയാണ് ഇനി
ഏറ്റെടുത്ത്
നല്‍കേണ്ടത്;
ഇതിനായുള്ള നടപടിക്രമം
ഏത് ഘട്ടത്തിലാണ്;
(ബി)
ഈ
പദ്ധതിക്കായി ഭൂമി
വിട്ടുനല്‍കുന്നവര്‍ക്ക്
നഷ്ടപരിഹാര പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
തുറമുഖ
നിര്‍മ്മാണം
തുടങ്ങുമ്പോള്‍ തന്നെ
സ്ഥലം പൂര്‍ണ്ണമായും
ഏറ്റെടുത്ത് തുറമുഖ
കമ്പനിക്ക് കൈമാറണമെന്ന
വ്യവസ്ഥ
പാലിച്ചിട്ടുണ്ടോ;
(ഡി)
ഏറ്റെടുക്കുവാന്‍
വൈകുന്ന ഓരോ ദിവസവും
ഏക്കറിന് എന്ത് തുകയാണ്
കരാര്‍ പ്രകാരം
സര്‍ക്കാര്‍ തുറമുഖ
കമ്പനിക്ക്
നഷ്ടപരിഹാരമായി
നല്‍കേണ്ടതെന്ന്
അറിയിക്കുമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
1830.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
കരാര്‍
പ്രകാരമുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായോ;
(സി)
ഇല്ലെങ്കില്‍
കരാര്‍ ലംഘനത്തിന് നിയമ
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അസംസ്കൃത വസ്തുക്കളുടെ
ലഭ്യതക്കുറവുണ്ടോ?
(ഇ)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ എന്ന്
വിശദീകരിക്കാമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണം
1831.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണം 2019
ഡിസംബര്‍ 19 ന്
പൂര്‍ത്തിയാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
ഇതിനകം
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
തുറമുഖത്തിനാവശ്യമായ
പാറ നഗരൂര്‍
പഞ്ചായത്തിലെ
ആയിരവില്ലി കുന്നില്‍
നിന്നും എടുക്കുന്നതിന്
എന്‍.ഒ.സി.
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത സ്ഥലത്ത്
നിന്നും
പാറപ്പൊട്ടിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
പ്രതിബന്ധം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പാറ
ലഭിക്കാത്തത് മൂലം
തുറമുഖ നിര്‍മ്മാണം
മന്ദഗതിയില്‍
ആയിട്ടുണ്ടോ; എങ്കില്‍
നിലവിലുളള പ്രതിസന്ധി
നീക്കി പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രവര്‍ത്തന
സജ്ജമായ തുറമുഖങ്ങള്‍
1832.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തന സജ്ജമായ
എത്ര തുറമുഖങ്ങള്‍
ഉണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
പ്രവര്‍ത്തന
രഹിതമായ എത്ര
തുറമുഖങ്ങള്‍ ഉണ്ട്;
ജില്ല തിരിച്ചുളള
കണക്കുകള്‍
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
കഴിഞ്ഞ 2 വര്‍ഷം
തുറമുഖങ്ങളുടെ
നവീകരണത്തിനായി എത്ര
തുക ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
നാേണ്‍
മേജര്‍ തുറമുഖങ്ങള്‍
വികസിപ്പിക്കുന്നതിനുള്ള
പദ്ധതി
1833.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ദാസന്
,,
എം. മുകേഷ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നാേണ്‍ മേജര്‍
തുറമുഖങ്ങള്‍
വികസിപ്പിക്കുന്നതിനുള്ള
പദ്ധതിയുടെ പുരാേഗതി
അറിയിക്കാമാേ ;
(ബി)
മലബാറിലെ
വാണിജ്യ വ്യവസായ
കുതിപ്പിനു
വഴിവെക്കുന്ന അഴീക്കല്‍
തുറമുഖവികസന പദ്ധതിയുടെ
വിശദാംശവും നിലവിലെ
പുരാേഗതിയും
അറിയിക്കാമാേ ;
(സി)
കാെല്ലം
പാസഞ്ചര്‍
ടെര്‍മിനലിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടാേ;അറിയിക്കാമാേ;
(ഡി)
പാെതു
സ്വകാര്യ
പങ്കാളിത്തത്തില്‍
വികസിപ്പിക്കുന്ന
പാെന്നാനി തുറമുഖ
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണ്
അറിയിക്കാമാേ?
കൊല്ലം
തുറുമുഖ വികസനം
1834.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊല്ലം തുറുമുഖത്ത്
ചരക്ക് ഗതാഗത
പ്രവര്‍ത്തനങ്ങള്‍
വിപുലപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കൊല്ലം
തുറുമുഖത്തെ തൊഴില്‍
പ്രശ്നങ്ങള്‍
തുറമുഖത്തിന്റെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
തുറുമുഖത്ത്
കൈകാര്യം ചെയ്യുന്ന
ചരക്കുകളുടെ അംഗീകൃത
കയറ്റിറക്ക്
നിരക്കുകള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
കൊല്ലം
തുറുമുഖത്തിലെ
പാസഞ്ചര്‍
ടെര്‍മിനലിന്റെ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(ഇ)
കൊല്ലം
തുറുമുഖത്തുനിന്ന്
യാത്രാ കപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിനായി
സ്വീകരിച്ചു വരുന്ന
മറ്റ് നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ?
കണ്ണൂര്‍
അഴീക്കല്‍ തുറമുഖ നിര്‍മ്മാണം
1835.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
അഴീക്കല്‍ തുറമുഖ
നിര്‍മ്മാണത്തിന്റെ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ ; അതിനായി
ടെക്നിക്കല്‍
കണ്‍സള്‍ട്ടന്‍സിയെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)
എപ്രകാരമാണ്
തുറമുഖ നിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ ; പൊതു
-സ്വകാര്യ
പങ്കാളിത്തത്തിലൂടെ
തുറമുഖ നിര്‍മ്മാണം
നടത്തുവാന്‍
ആലോചിക്കുന്നുണ്ടോ;
(സി)
ഇൗ
പദ്ധതിക്കായി
കിഫ്ബിയില്‍ നിന്നും
ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ഡി)
മലബാറിന്റെ
വികസനത്തിന്
മുതല്‍കൂട്ടാകുന്ന
അഴീക്കല്‍ തുറമുഖം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ ?
തലശ്ശേരി
തുറമുഖത്തിന്റെ സംരക്ഷണം
1836.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018
- 19
സാമ്പത്തികവര്‍ഷത്തെ
ബജറ്റില്‍ തലശ്ശേരി
തുറമുഖത്തിന്റെ
സംരക്ഷണത്തിനായി തുക
വകയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
തുക
വകയിരുത്തിയിട്ടുണ്ടെങ്കില്‍
ആയതിന്റെ ഭാഗമായി
എന്തെങ്കിലും
മെയിന്റനന്‍സ്
വര്‍ക്കുകള്‍
ആരംഭിച്ചിട്ടുണ്ടോ ;
എങ്കിൽ അത് എന്താണെന്ന്
വ്യക്തമാക്കാമോ?
വെളളയില്‍,
താനൂര്‍, അര്‍ത്തുങ്കല്‍,
മഞ്ചേശ്വരം മത്സ്യബന്ധന
തുറമുഖങ്ങളുടെ നിര്‍മ്മാണ
പ്രവർത്തനങ്ങൾ
1837.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസഹായത്തോടു
കൂടി നടപ്പിലാക്കാന്‍
നിശ്ചയിച്ചിരുന്ന
വെളളയില്‍, താനൂര്‍,
അര്‍ത്തുങ്കല്‍,
മഞ്ചേശ്വരം എന്നീ നാലു
മത്സ്യബന്ധന
തുറമുഖങ്ങളുടെ
നിര്‍മ്മാണ
പ്രവർത്തനങ്ങൾ
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
എത്ര ഫണ്ടാണ് കേന്ദ്രം
അനുവദിച്ചിട്ടുളളതെന്നും
അതിലെത്ര
ചെലവാക്കിയെന്നും
അറിയിക്കാമോ;
(സി)
ഫണ്ട്
ലഭ്യതയില്‍ കുറവു
വന്നിട്ടുണ്ടോ എന്ന്
അറിയിക്കാമോ ;
(ഡി)
ഇൗ
തുറമുഖങ്ങള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
തുറമുഖ
വകുപ്പിലെ സ്പെഷ്യല്‍
റൂള്‍സിന്റെ ഭേദഗതി
1838.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
3.5.2017ലെ
5161/D1/2013 തു.വ
കത്തിലെ
നിര്‍ദ്ദേശപ്രകാരം
വകുപ്പിലെ അംഗീകൃത
സര്‍വ്വീസ് സംഘടനകള്‍
ഭേദഗതികളൊന്നും
നിര്‍ദ്ദേശിച്ചിട്ടില്ലാത്ത
സാഹചര്യത്തില്‍
18.11.2016 ലെ
യോഗത്തില്‍
ഉദ്യോഗസ്ഥഭരണ പരിഷ്കാര
വകുപ്പിലെയും
നിയമവകുപ്പിലെയും
ഉദ്യോഗസ്ഥര്‍
അഭിപ്രായപ്പെട്ട
പ്രകാരം തുറമുഖ
വകുപ്പിലെ സ്പെഷ്യല്‍
റൂള്‍സിന്റെ ഭേദഗതി
കൃത്യമായ മാതൃകയില്‍
തയ്യാറാക്കി
സര്‍ക്കാരിന്
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഉടനെ ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
രജിസ്റ്ററിംഗ്
അതോറിറ്റി ശ്രീ.കെ.ആര്
വിനോദിന്റെ
പരാതിയനുസരിച്ച്
സ്പെഷ്യല്‍ റൂള്‍സിന്റെ
കരട് ഭേദഗതിയില്‍
മാറ്റം വരുത്തുന്നതിന്
സര്‍ക്കാരില്‍ നിന്നോ
തുറമുഖ ഡയറക്ടറില്‍
നിന്നോ മറ്റേതെങ്കിലും
ഔദ്യോഗികതലത്തില്‍
നിന്നോ എന്തെങ്കിലും
നിര്‍ദ്ദേശം
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
സ്പെഷ്യല്‍
റൂള്‍സ് പരിഷ്കരണം
സംബന്ധിച്ച തുറമുഖ
വകുപ്പിലെ ബന്ധപ്പെട്ട
ഫയല്‍ 23.1.2017 മുതല്‍
19.3.2017 വരെ ആരുടെ
കൈവശമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;എങ്കിൽ
ആ വ്യക്തി ഏത് ഉത്തരവ്
പ്രകാരമാണ് ഈ ഫയല്‍
കൈകാര്യം ചെയ്തതെന്ന്
വിശദമാക്കാമോ;
(ഇ)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
തലശ്ശേരി
കടല്‍പ്പാലം സംരക്ഷണം
1839.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
തലശ്ശേരി
നിയോജക മണ്ഡലത്തില്‍
സ്ഥിതി ചെയ്യുന്ന,
നൂറ്റാണ്ടുകള്‍
പഴക്കമുള്ളതും തുറമുഖ
വകുപ്പിനു
കീഴിലുള്ളതുമായ പഴകി
ദ്രവിച്ച തലശ്ശേരി
കടല്‍പ്പാലം
സംരക്ഷിക്കുന്ന
രീതിയിലുള്ള
എന്തെങ്കിലും നടപടികള്‍
തുറമുഖ വകുപ്പ്
സ്വീകരിച്ചു
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
എന്താണെന്ന്
വ്യക്തമാക്കാമോ?
മ്യൂസിയങ്ങള്‍
1840.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മ്യൂസിയങ്ങള്‍
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
മ്യൂസിയങ്ങള്‍
ഭിന്നശേഷി
സൗഹൃദമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
കോന്നിയില്‍
ജില്ലാപൈതൃക മ്യൂസിയം
1841.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നിയില്‍
ജില്ലാപൈതൃക മ്യൂസിയം
ആരംഭിക്കുന്നതിനുള്ള
തുടര്‍നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ജില്ലാപൈതൃക
മ്യൂസിയം
ആരംഭിക്കുന്നതിനുള്ള
സജ്ജീകരണ
പ്രവര്‍ത്തനങ്ങള്‍
അടിയന്തിരമായി
പൂര്‍ത്തീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കാമോ;
(സി)
2014-ല്‍
തുക അനുവദിച്ചിട്ടും
നാളിതുവരെയായി
എന്തുകൊണ്ടാണ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാത്തതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക്
ജനങ്ങള്‍ക്കായി
മ്യൂസിയം തുറന്നു
കൊടുക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ?
ചരിത്ര
പ്രാധാന്യമുള്ള
വ്യക്തികള്‍ക്ക് സ്മാരകങ്ങള്‍
1842.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചരിത്ര
പ്രാധാന്യമുള്ള ഏതൊക്കെ
വ്യക്തികള്‍ക്കാണ്
പുതുതായി സ്മാരകങ്ങള്‍
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പുതുതായി
ഏതെങ്കിലും സ്ഥലങ്ങളും
കെട്ടിടങ്ങളും
മ്യൂസിയമായി
സംരക്ഷിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
സ്വാതന്ത്ര്യ
സമരസേനാനികള്‍
ഉള്‍പ്പെടെയുള്ള
മണ്മറഞ്ഞ മഹദ്
വ്യക്തികള്‍ക്ക്
സ്മാരകം
നിര്‍മ്മിക്കുന്നതിനുള്ള
പൊതു മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
മേല്‍സൂചിപ്പിച്ച
പ്രകാരമുള്ള
വ്യക്തികളുടെ വീടും
സ്ഥലവും അവകാശികള്‍
സര്‍ക്കാരിന്
കൈമാറിയാല്‍
ഏറ്റെടുക്കാനും
സാംസ്കാരിക നിലയമായോ
സ്മാരകമായോ മറ്റ്
ഏതെങ്കിലും രീതിയിലോ
സംരക്ഷിക്കുന്നതിനും
എന്തെങ്കിലും
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ?
കുങ്കിച്ചിറയില്‍
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
1843.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ
കുങ്കിച്ചിറയില്‍
മ്യൂസിയം വകുപ്പ്
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍ ഏതെല്ലാമാണ്
;
(ബി)
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(സി)
കുങ്കിച്ചിറയിലെ
പദ്ധതികള്‍
പൂര്‍ത്തീകരിച്ച്
പൊതുജനങ്ങള്‍ക്കായി
എപ്പോള്‍ തുറന്നു
കൊടുക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(ഡി)
പദ്ധതി
വേഗത്തില്‍
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
നേമം
നിയോജകമണ്ഡലത്തിലെ പൈതൃക
സ്ഥലങ്ങള്‍
1844.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
സ്ഥലങ്ങളോ കെട്ടിടങ്ങളോ
പൈതൃക സ്ഥലങ്ങളും
സ്ഥാപനങ്ങളുമായി
പുരാവസ്തു വകുപ്പ്
ഏറ്റെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
ഏറ്റെടുത്തിട്ടുണ്ടെങ്കില്‍
അവ ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
ചടയമംഗലം
കാേട്ടുക്കല് ഗുഹാക്ഷേത്രം
1845.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ചടയമംഗലം
മണ്ഡലത്തിലെ
കാേട്ടുക്കല്
ഗുഹാക്ഷേത്ര സംരക്ഷണവും
വികസനവുമായി
ബന്ധപ്പെട്ട്
എന്തങ്കിലും പദ്ധതി
അനുവദിച്ചിട്ടുണ്ടാേ;
എങ്കിൽ പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
പുരാവസ്തു
വകുപ്പ് ഏറ്റെടുത്ത
സ്ഥലങ്ങളും സ്ഥാപനങ്ങളും
1846.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും സ്ഥലങ്ങളോ
കെട്ടിടങ്ങളോ പെെതൃക
സ്ഥലങ്ങളും
സ്ഥാപനങ്ങളുമായി
പുരാവസ്തു വകുപ്പ്
ഏറ്റെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ ഏതൊക്കെയെന്ന്
അറിയിക്കാമോ?
പുരാവസ്തു
സംരക്ഷണത്തിനായി പദ്ധതികള്‍
1847.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ഒ. ആര്. കേളു
,,
കെ. ആന്‍സലന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
സംരക്ഷണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
പുതുതലമുറയ്ക്ക്
കേരളത്തിന്റെ പൈതൃകവും
സംസ്കാരവും
അടുത്തറിയുന്നതിനായി
വിപുലമായ ചരിത്രപഠന
യാത്ര
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ജനങ്ങളില്‍
പൈതൃക അവബോധം
വളര്‍ത്തുന്നതിനായി
എന്തെല്ലാം അവബോധ
പരിപാടികളാണ് വകുപ്പ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പുരാവസ്തു
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ജനകീയമാക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കുട്ടിക്കാനത്തെ
അമ്മച്ചി കൊട്ടാരം
1848.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
രാജകുടുംബത്തിന്റെ
ഉടമസ്ഥതയിലുണ്ടായിരുന്ന
കുട്ടിക്കാനത്തെ
അമ്മച്ചി കൊട്ടാരവും
മറ്റു വസ്തുവകകളും
സംസ്ഥാന പുരാവസ്തു
വകുപ്പ്
ഏറ്റെടുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ചരിത്ര
സ്മാരകമായി
സംരക്ഷിക്കപ്പെടേണ്ട ഈ
കൊട്ടാരവും വസ്തുവകകളും
സ്വകാര്യ വ്യക്തിയുടെ
കയ്യില്‍ അകപ്പെട്ടത്
സംബന്ധിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
കൊട്ടാരം
സംരക്ഷിതസ്മാരകമായി
നിലനിര്‍ത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
പുരാരേഖ,പുരാവസ്തു
വകുപ്പുകളുടെ പ്രവര്‍ത്തനം
1849.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാരേഖ,
പുരാവസ്തു വകുപ്പുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
,
ശാക്തീകരിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സ്കൂള്‍
ഓഫ് എപ്പിഗ്രാഫിയെ ലിപി
പഠനത്തിനും
പരിശീലനത്തിനുമുള്ള
ദേശീയനിലവാരമുള്ള
കേന്ദ്രമാക്കി
മാറ്റുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ചരിത്രരേഖകളുടെയും,
ചരിത്രസ്മാരകങ്ങളുടെയും
സംരക്ഷണം സംബന്ധിച്ച
അവബോധം പകര്‍ന്നു
നല്‍കുന്നതിന് ഈ
വകുപ്പുകള്‍
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
മഹാന്മാരുടെ
കൈയ്യൊപ്പുകള്‍
സൂക്ഷിക്കുന്ന
കൈയ്യൊപ്പ്
രേഖാമ്യൂസിയം
സ്ഥാപിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?