തീരദേശ
വികസന കാേര്പ്പറേഷന്റെ
പദ്ധതികള്‍
1555.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കാെല്ലം
നിയാേജകമണ്ഡലത്തിന്റെ
പരിധിയില്‍, കേരള
സംസ്ഥാന തീരദേശവികസന
കാേര്‍പ്പറേഷന്‍ മുഖേന
നടപ്പിലാക്കിയിട്ടുള്ളതും
പുതിയതായി ഭരണാനുമതി
ലഭിച്ചതുമായ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമാേ ?
കേന്ദ്ര
സര്‍ക്കാരിന്റെ ബ്ലൂ
റവല്യൂഷന് പദ്ധതിയും ഓഖി
ദുരിതാശ്വാസത്തിനായുള്ള
അര്‍ഹതപ്പെട്ട കേന്ദ്ര സഹായം
നേടിയെടുക്കലും
1556.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഴക്കടല്‍
മത്സ്യബന്ധനത്തിനായി
കേന്ദ്രം ആരംഭിച്ച
'ബ്ലൂ റവല്യൂഷന്'
പദ്ധതി പ്രകാരം
സംസ്ഥാനത്തിന് എത്ര
ബോട്ടുകളുടെ
നിര്‍മ്മാണത്തിന്
സബ്സിഡി
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;പദ്ധതി
പ്രകാരം സബ്സിഡി ഒന്നും
അനുവദിച്ചിട്ടില്ലെങ്കില്‍
എന്തു കൊണ്ടാണ് ഇൗ
സഹായം നേടിയെടുക്കാന്‍
കഴിയാത്തതെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
പദ്ധതി പ്രകാരം സംസ്ഥാന
ഗവണ്മെന്റ് എത്ര
രൂപയുടെ പദ്ധതി
നിര്‍ദ്ദേശമാണ്
സമര്‍പ്പിച്ചിട്ടുള്ളത്;ഇതില്‍
എത്ര രൂപയുടെ സഹായം
നേടിയെടുക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
(സി)
ഓഖി
ദുരിതാശ്വാസ
സഹായത്തില്‍ ഉള്‍പ്പെടെ
അര്‍ഹതപ്പെട്ട കേന്ദ്ര
സഹായം
നേടിയെടുക്കുന്നതില്‍
സംസ്ഥാനത്തിന് കഴിയാത്ത
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
ഇത്തരം വീഴ്ചകള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകള്‍
വകുപ്പ്
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
മണ്ഡലത്തിലെ മത്സ്യബന്ധന
മേഖലയുടെ പുരോഗതി
1557.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തലശ്ശേരി നിയോജക
മണ്ഡലത്തില്‍
മത്സ്യബന്ധന മേഖലയുടെ
പുരോഗതി ലക്ഷ്യമാക്കി
എന്തൊക്കെ കാര്യങ്ങള്‍
ആണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍
മത്സ്യബന്ധനവകുപ്പിന്റെ
പ്രവൃത്തികള്‍
1558.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
മത്സ്യബന്ധനം,
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് എന്നീ
വകുപ്പുകള്‍
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിര്‍മ്മാണ
പൂര്‍ത്തീകരണത്തിന്
സ്വീകരിച്ച നടപടികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
മത്സ്യത്തൊഴിലാളി
മേഖലയുടെ സമഗ്ര വികസനം
1559.
ശ്രീ.എ.എം.
ആരിഫ്
,,
സി.കൃഷ്ണന്
,,
വി. അബ്ദുറഹിമാന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളി
മേഖലയുടെ സമഗ്ര
വികസനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
ഈ
മേഖലയുടെ വികസനത്തിനായി
പ്രഖ്യാപിച്ച രണ്ടായിരം
കോടി രൂപയുടെ പാക്കേജ്
നടപ്പാക്കുന്നതിനുള്ള
പ്രവര്‍ത്തന രേഖ
തയ്യാറാക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
കാലാവസ്ഥാ
മുന്നറിയിപ്പ് യഥാസമയം
മത്സ്യത്തൊഴിലാളികള്‍ക്ക്
മൊബൈല്‍ ആപ്ലിക്കേഷന്‍
വഴി
ലഭ്യമാക്കുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ഡി)
പ്രകൃതി
ക്ഷോഭങ്ങളില്‍
അകപ്പെടുന്ന
മത്സ്യത്തൊഴിലാളികളെ
സഹായിക്കുന്നതിനായി
അവര്‍ക്ക് ലൈഫ്
ജാക്കറ്റ്
ലഭ്യമാക്കുന്നതിനും
മറൈന്‍ ആംബുലന്‍സുകള്‍
അനുവദിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ് പദ്ധതികള്‍
1560.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
മത്സ്യത്തൊഴിലാളി
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ട്;
വിശദമാക്കുമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്ക്
ബോര്‍ഡ് മുഖാന്തിരം
ഗ്രൂപ്പ് ഇൻഷ്വറൻസ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കിൽ
എന്തെല്ലാം
ധനസഹായങ്ങളാണ് ഈ
പദ്ധതിവഴി
നൽകുന്നതെന്നു
വിശദീകരിക്കുമോ?
മത്സ്യതാെഴിലാളികളുടെ
ജീവിത നിലവാരം
ഉയര്‍ത്തുന്നതിന് നടപടി
1561.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികസിത
രാജ്യങ്ങളില്‍
അനുവർത്തിച്ചുവരുന്ന
ശാസ്ത്ര സാങ്കേതിക
വിദ്യകള്‍
ഉപയോഗിച്ചുളള
മത്സ്യബന്ധന രീതിയും
സംഭരണ-സംസ്കരണ-വിതരണ
രീതികളും
ഉപയോഗിക്കുന്നതിന്
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്ക്
പരിശീലനവും മറ്റ്
അടിസ്ഥാന സൗകര്യങ്ങളും
നല്കി അവരുടെ ജീവിത
നിലവാരം
ഉയര്‍ത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദാംശം സഹിതം
വ്യക്തമാക്കുമോ;
(ബി)
നവീന
ശാസ്ത്രസാങ്കേതിക
സംവിധാനങ്ങള്‍
ഉപയോഗിച്ചുളള
മത്സ്യബന്ധനരീതി
പരിശീലിപ്പിക്കുന്നതിന്
നിലവില്‍
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
ഉണ്ടോ; വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കടല്‍
കവര്‍ന്ന ഭൂമി സംബന്ധിച്ച പഠന
റിപ്പോര്‍ട്ട്
1562.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഒന്നര പതിറ്റാണ്ടില്‍
നാനൂറ്റി അമ്പതു
ചതുരശ്ര കിലോമീറ്റര്‍
ഭൂമി കടല്‍ കവര്‍ന്നു
എന്ന പഠന റിപ്പോര്‍ട്ട്
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ഏതൊക്കെ ജില്ലകളിലെ
ഭൂമിയാണ് കൂടുതല്‍
നഷ്ടമായിട്ടുള്ളത്; ഇതു
മൂലം സര്‍ക്കാരിനും
വ്യക്തികള്‍ക്കും
എത്രത്തോളം സാമ്പത്തിക
നഷ്ടം
സംഭവിച്ചിട്ടുണ്ടെന്നാണ്
കരുതുന്നത്; ഇതു
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാരോ ഫിഷറീസ്
ആന്‍ഡ് ഓഷ്യനോഗ്രാഫി
സര്‍വകലാശാലയോ
എന്തെങ്കിലും
തുടര്‍പഠനങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തിലുള്ള
കടലെടുപ്പിന്
കാരണങ്ങള്‍
എന്തൊക്കെയാണെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
ഇതിന് പരിഹാരം കാണാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസം
1563.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻസര്‍ക്കാരിന്റെ
കാലത്ത്
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസത്തിനായി
ഏറ്റെടുത്ത സ്ഥലത്ത്
ഫ്ലാറ്റുകള്‍
നിര്‍മ്മിച്ചുനല്‍കുന്നത്
സംബന്ധിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഫ്ലാറ്റുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
അര്‍ഹരായവര്‍ക്ക്
എപ്പോഴത്തേക്ക് വിതരണം
ചെയ്യാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
ഓഖി
ദുരന്തം
1564.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍
തിരുവനന്തപുരം
ജില്ലയില്‍ എത്രപേര്‍
മരണപ്പെട്ടിട്ടുണ്ട്;
ഇനിയും എത്രപേരെയാണ്
കണ്ടെത്താനുളളത് എന്ന്
അറിയിക്കുമോ ;
(ബി)
മരണപ്പെട്ട
എത്രപേരുടെ
ആശ്രിതര്‍ക്കാണ്
ധനസഹായം നല്‍കാനുളളത്;
(സി)
കാണാതായ
എത്രപേരുടെ
ആശ്രിതര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ട്;
ഇനിയും എത്രപേര്‍ക്ക്
തുക നല്‍കാനുണ്ട് എന്ന്
വിശദമാക്കുമോ;
ഓഖി
ദുരന്തം
1565.
ശ്രീ.കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തെത്തുടര്‍ന്ന്
ആകെ
തിരിച്ചുവരാനുള്ളവര്
എത്രയാണെന്നും ഇവരില്‍
മരണപ്പെട്ടവര്‍
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഓഖി
ദുരന്ത ബാധിതര്‍ക്ക്
ഇതിനോടകം ഗവണ്മെന്റ്
നല്കിയ സഹായം
സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കാണാതായവരുടെയും
മരണമടഞ്ഞവരുടെയും
മക്കള്‍ക്ക്
വിദ്യാഭ്യാസ ചെലവിനു
വേണ്ടി എന്തെല്ലാം
സഹായം നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
മരണമടഞ്ഞവരുടെ
ബന്ധുക്കള്‍ക്ക്
നല്കിയ സാമ്പത്തിക
സഹായത്തിന്റെ ഒരു ചെറിയ
പങ്ക് എങ്കിലും ദൈനംദിന
ചെലവുകള്‍ക്ക്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ഓഖി
ദുരന്തബാധിതര്‍ക്കായി
കേന്ദ്ര ഗവണ്മെന്റ്
നല്കിയ സഹായത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ഓഖി
ദുരിതത്തില്‍പ്പെട്ട
മത്സ്യത്താെഴിലാളികള്ക്ക്
നഷ്ടപരിഹാരം
1566.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരിതത്തില്‍പ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം
നല്കുന്നതിനോടൊപ്പം
പരമ്പരാഗത
മത്സ്യത്താെഴിലാളി
വിഭാഗത്തില്‍തന്നെയുള്ള
കമ്പവല ഉപയാേഗിച്ച്
മത്സ്യബന്ധനം
നടത്തുന്നവരില്‍
വള്ളവും വലയും
നഷ്ടപ്പെട്ടവര്‍ക്കുകൂടി
സഹായം നല്കാന് നടപടി
സ്വീകരിക്കുമാേ;
(ബി)
സാങ്കേതികമായി
മത്സ്യത്താെഴിലാളി
രജിസ്ട്രേഷൻ
ഉള്‍പ്പെടെയുള്ള
നടപടികള്‍
മുടങ്ങിക്കിടക്കുന്ന
ധാരാളം
മത്സ്യത്തൊഴിലാളികള്‍ക്കും
നഷ്ടം
സംഭവിച്ചിട്ടുള്ളതിനാല്‍
അവര്‍ക്കുകൂടി
സഹായമെത്തിക്കാന്‍
നടപടി സ്വീകരിക്കുമാേ;
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
1567.
ശ്രീ.കെ.
ആന്‍സലന്‍
,,
വി. ജോയി
,,
കെ.ജെ. മാക്സി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ കടലിൽ
പോകുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ജീവൻ രക്ഷാ ഉപകരണങ്ങള്‍
നൽകുന്നതിനും ഓരോ
ദിവസവും കടലിൽ
പോകുന്നവരുടെ വിവരം
ശേഖരിക്കുന്നതിനും
ആപൽഘട്ടത്തിൽ അപായ സൂചന
നൽകുന്നതിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
വള്ളവും
വലയും
നഷ്ടപ്പെട്ടവര്‍ക്ക്
നൽകിയ സഹായം
എന്തെല്ലാമാണ്; ബദൽ
ജീവനോപാധിക്ക്
പദ്ധതിയുണ്ടോ;
(സി)
അടിയന്തര
ഘട്ടത്തിൽ രക്ഷാ
പ്രവര്‍ത്തനത്തിനായി
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;വിശദമാക്കുമോ
;
(ഡി)
കടലാക്രമണ
ഭീഷണിയുള്ള സ്ഥലങ്ങളിൽ
വസിക്കുന്നവരെ
പുനരധിവസിപ്പിക്കുന്നതിനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
തീരദേശ
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്
സ്ഥിരം സംവിധാനം
1568.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്‍സൂണ്‍
കാലം കണക്കിലെടുത്ത്
തീരദേശത്ത്
ഉണ്ടായേക്കാവുന്ന
അപകടങ്ങളെ
പ്രതിരോധിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മലബാര്‍
മേഖലയില്‍ തീരദേശ
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി
സ്ഥിരം സംവിധാനം
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;
(സി)
ഓഖി
പോലുള്ള ദുരന്തങ്ങള്‍
ഉണ്ടായാല്‍
കാര്യക്ഷമമായി
രക്ഷാപ്രവര്‍ത്തനം
നടത്തുന്നതിനും
മുന്‍കൂട്ടി അറിഞ്ഞ്
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ചമ്പക്കര
മാര്‍ക്കറ്റിന്റെ
പുനരുദ്ധാരണം
1569.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
നിയോജക
മണ്ഡലത്തില്‍പ്പെട്ട
ചമ്പക്കര മാര്‍ക്കറ്റ്
ആധുനിക രീതിയില്‍
പുനരുദ്ധരിക്കുന്നതിനുള്ള
നടപടികള്‍
എന്തെല്ലാമെന്നും
ഇതുവരെ നടന്ന
പ്രവൃത്തികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(ബി)
ചമ്പക്കര
മാർക്കറ്റിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ ഫിഷ്
മാര്‍ക്കറ്റുകള്‍
1570.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ ആധുനിക
സൗകര്യങ്ങളോടുകൂടിയ
ഫിഷ് മാര്‍ക്കറ്റുകള്‍
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ആദിക്കാട്ടുകുളങ്ങര
ഫിഷ് മാര്‍ക്കറ്റ്
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
പൂര്‍ത്തീകരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഗുണനിലവാരമുളള
മത്സ്യം ലഭ്യമാക്കുന്നതിന്
നടപടി
1571.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണനിലവാരമുളള മത്സ്യം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
നിലവില്‍ ഏതെല്ലാം
പദ്ധതികളാണുളളതെന്ന്
വെളിപ്പെടുത്തുമോ ;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളാണ് ഇൗ
പദ്ധതിയുടെ കീഴില്‍
പ്രവര്‍ത്തിച്ച്
വരുന്നതെന്ന്
വിശദമാക്കുമോ?
മത്സ്യബന്ധന
വകുപ്പ് വയനാട് ജില്ലയില്‍
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
1572.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
വകുപ്പ് വയനാട്
ജില്ലയില്‍
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മത്സ്യബന്ധന
വകുപ്പ് വയനാട്
ജില്ലയില്‍ തുടങ്ങിയ
പദ്ധതികള്‍
ഏതെല്ലാമാണ്;
(സി)
മത്സ്യ
കൃഷി വ്യാപിപ്പിച്ച്
വയനാടിന്റെ കാര്‍ഷിക
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍
പദ്ധതിയുണ്ടോ
;വ്യക്തമാക്കാമോ?
മത്സ്യ
ഉല്പാദനം
1573.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.ജെ. മാക്സി
,,
എം. നൗഷാദ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഭ്യന്തര മത്സ്യ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
കൂട്ടുകൃഷി
വ്യാപകമാക്കുന്നതിനും
പദ്ധതി ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
മത്സ്യക്കുഞ്ഞുങ്ങളുടെ
ഉല്പാദനം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;വെളിപ്പെടുത്തുമോ
;
(സി)
സംസ്ഥാനത്തെ
ജലസമൃദ്ധമായ പാറമടകള്‍,
റിസര്‍വോയറുകള്‍
തുടങ്ങിയവയിലെ
മത്സ്യകൃഷിയുടെ
സാധ്യതകള്‍
പ്രയോജനപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നു;വ്യക്തമാക്കാമോ;
(ഡി)
ഉള്‍നാടന്‍
മത്സ്യകൃഷി
ഉൗര്‍ജ്ജിതമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
കവ്വായി
കായലിലെ കല്ലുമ്മകായ കൃഷി
1574.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കല്ലുമ്മകായ
കൃഷിചെയ്യുന്ന
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കവ്വായി
കായലിലും
പരിസരപ്രദേശങ്ങളിലുമുള്ള
കൃഷിക്കാര്‍ക്ക് ഇവയുടെ
വിത്തും അനുബന്ധ
സാമഗ്രികളും
ഇടത്തട്ടുകാരുടെ
ചൂഷണമില്ലാതെ
ലഭ്യമാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ;
വ്യക്തമാക്കുമോ?
മത്സ്യഫെഡിനു
കീഴിലെ പ്രാഥമിക സംഘങ്ങള്‍
1575.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍
മത്സ്യഫെഡിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന
പ്രാഥമിക സംഘങ്ങള്‍
ഉണ്ടോ; വിശദാംശം
അറിയിക്കാമോ;
(ബി)
പ്രാഥമിക
സംഘങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങളെന്തൊക്കെയാണ്;
ഉള്‍നാടന്‍ മത്സ്യ
കര്‍ഷകരെയും പ്രസ്തുത
സംഘത്തില്‍
ഉള്‍പ്പെടുത്താനാകുമോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
വിഴിഞ്ഞം
കരമടി തൊഴിലാളികള്‍ക്ക്
ഉണ്ടായ നഷ്ടം
1576.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
നോര്‍ത്ത് പ്രദേശത്തെ
കരമടി തൊഴിലാളികള്‍ക്ക്
തുറമുഖ പദ്ധതി
ആഘാതത്താല്‍ ഉണ്ടായ
നഷ്ടം
വിലയിരുത്തുന്നതിനായി
ജില്ലാ കളക്ടര്‍
ചെയര്‍മാനായി
സര്‍ക്കാര്‍ രൂപീകരിച്ച
എല്‍.ഐ.എ.സി.നടത്തിയ
പഠനം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
എങ്കില്‍
സമിതി അതിന്റെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
കോസ്റ്റല്‍
ഏരിയ ഡെവലപ്മെന്റ്
അതോറിറ്റിയുടെ പ്രവൃത്തികള്‍
1577.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോസ്റ്റല്‍
ഏരിയ ഡെവലപ്മെന്റ്
അതോറിറ്റി
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
നെയ്യാറ്റിന്‍കര ഠൗണ്‍
മാര്‍ക്കറ്റ്,
പൊഴിയൂര്‍ പ്രാഥമിക
ആരോഗ്യ കേന്ദ്രം
എന്നിവിടങ്ങളില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്റെ
എസ്റ്റിമേറ്റ് തുക
കിഫ്ബിയുടെ
അംഗീകാരത്തിനു
നല്‍കിയിട്ടുണ്ടോ;
എത്രയാണ് അടങ്കല്‍ തുക
എന്ന് അറിയിക്കാമോ ;
(ബി)
മേല്‍പ്പറഞ്ഞ
മാര്‍ക്കറ്റ് ,
ആശുപത്രി
എന്നിവിടങ്ങളില്‍ പുതിയ
നിര്‍മ്മാണ
പ്രവര്‍ത്തനം
നടത്തുന്നതിന് എത്ര
കോടി രൂപയാണ് ഓരോ
സ്ഥലത്തിനും
സര്‍ക്കാര്‍
അനുവദിക്കാന്‍
പോകുന്നത് എന്ന്
വ്യക്തമാക്കാമോ?
തലശ്ശേരിയിലെ
തീരദേശ റോഡുകള്‍ക്കുള്ള
ഫണ്ട്
1578.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18-ല്‍
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം തീരദേശ
റോഡുകള്‍ക്കാണ്
ഫണ്ടുകള്‍
അനുവദിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഓരോ റോഡും ഏതാണെന്നും
ആയതിന് എത്ര തുക വീതം
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ചെല്ലാനം
ഫിഷിംഗ് ഹാര്‍ബര്‍ വികസനം
T 1579.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെല്ലാനം
ഫിഷിംഗ് ഹാര്‍ബറിന്റെ
വികസനത്തിന് നബാര്‍ഡ്
മുഖേന തുക അനുവദിച്ച്
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
തുക
അനുവദിച്ച്
നല്കിയിട്ടുണ്ടെങ്കില്
ഫിഷിംഗ് ഹാര്‍ബറിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ?
ഹാര്‍ബറുകളുടെ
പുനരുദ്ധാരണം
1580.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ നല്ല
രീതിയില്‍
പ്രവര്‍ത്തിക്കുന്ന
എത്ര ഹാര്‍ബറുകള്‍
ഉണ്ട്; അവ
ഏതെല്ലാമെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തനരഹിതമായ
എത്ര ഹാര്‍ബറുകള്‍
ഉണ്ട്; ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഹാര്‍ബറുകളുടെ
പുനരുദ്ധാരണത്തിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഹാര്‍ബറുകളുടെ
പുനരുദ്ധാരണത്തിന്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും കഴിഞ്ഞ രണ്ട്
വര്‍ഷത്തിനുള്ളില്‍
എത്ര തുക ധനസഹായം
ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ് മുഖേന
നിര്‍മ്മാണം
1581.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
അസംബ്ല്ലി മണ്ഡലത്തില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന നിര്‍മ്മാണം
നടത്തേണ്ട പല
പ്രവൃത്തികളും
ഭരണാനുമതി ലഭിച്ച്
മാസങ്ങള്‍ കഴിഞ്ഞിട്ടും
ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഓരോ
പ്രവൃത്തിയും
ആരംഭിക്കാന്‍
കഴിയാത്തതിന്റെ
കാരണമെന്തെന്നും
എന്നത്തേയ്ക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്നും
വിശദമാക്കുമോ ?
പുതിയങ്ങാടിയില്‍
പുതിയ എെസ് പ്ലാന്റ്
1582.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
പുതിയങ്ങാടിയില്‍ 25
ടണ്‍ ശേഷിയുള്ള
പുതിയാെരു എെസ്
പ്ലാന്റ്
നിര്‍മ്മിക്കുന്നതിനുള്ള
എസ്റ്റിമേറ്റ്,
ഹാര്‍ബര്‍
എഞ്ചിനിയറിംഗ് വകുപ്പ്
തയ്യാറാക്കി
ഭരണാനുമതിക്ക്
സമര്പ്പിച്ചിട്ടുണ്ടാേയെന്ന്
വിശദമാക്കാമോ ?
കായംകുളം
ഫിഷിംഗ് ഹാര്‍ബര്‍
1583.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
ഫിഷിംഗ് ഹാര്‍ബറിലെ
തകര്‍ന്ന പുലിമുട്ടും
സിഗ്നല്‍ ലൈറ്റുകളുടെ
അഭാവവും അപകടങ്ങള്‍
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തകര്‍ന്ന
പുലിമുട്ട്
പുനര്‍നിര്‍മ്മിക്കുന്നതിന്
പദ്ധതി
നിലവിലുണ്ടോയെന്ന്
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
ഹാര്‍ബറില്‍ നിന്നും
മത്സ്യബന്ധനത്തിന്
പോകുന്ന ബോട്ടുകളുടെ
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനുവേണ്ടി
ഇവിടെ പുലിമുട്ട്
പുന:സ്ഥാപിച്ച്
സിഗ്നല്‍ ലൈറ്റ്
വയ്ക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
കശുവണ്ടി
വ്യവസായം
1584.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായ മേഖല ഇപ്പോള്‍
നേരിട്ടുകൊണ്ടിരിക്കുന്ന
പ്രതിസന്ധികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഇവ
പരിഹരിക്കുന്നതിനായി
സ്വീകരിച്ച
നടപടികളെന്തെല്ലാം
എന്ന്
വെളിപ്പെടുത്താമോ;
(സി)
ആഫ്രിക്കന്‍
രാജ്യങ്ങളില്‍ നിന്നും
ടെണ്ടറില്ലാതെ
തോട്ടണ്ടി
വാങ്ങുന്നതിനുള്ള
തീരുമാനം അഴിമതിക്കും
കശുവണ്ടി മേഖലയിലെ
പ്രതിസന്ധിക്ക് ആക്കം
കൂട്ടുന്നതിനും
കാരണമാകുമോ ;
(ഡി)
ഇത്
സുതാര്യമായും അഴിമതി
രഹിതമായും
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കശുവണ്ടി
മേഖലയിലെ പ്രതിസന്ധി
1585.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കശുവണ്ടിയുടെ
ലഭ്യതക്കുറവ്
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ഇടനിലക്കാര്‍
വന്‍തോതില്‍ തോട്ടണ്ടി
സംഭരിച്ച്
മറിച്ചുവില്‍ക്കുന്നത്
തടയാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
കശുവണ്ടി
മേഖലയുടെ വികസനം
1586.
ശ്രീ.രാജു
എബ്രഹാം
,,
എം. മുകേഷ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടഞ്ഞുകിടന്ന പൊതുമേഖലാ
കശുവണ്ടി ഫാക്ടറികള്‍
പൂര്‍ണ്ണമായി തുറന്നു
പ്രവര്‍ത്തിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുമേഖലയില്‍
ഉത്പാദിപ്പിക്കുന്ന
കശുവണ്ടി
സംഭരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതിനായി
വനം,കൃഷി,പട്ടികജാതി -
പട്ടികവര്‍ഗ്ഗ
വകുപ്പുകളുടെ
സഹകരണത്തോടെയുള്ള
പദ്ധതികള്‍
ആവിഷ്ക്കിരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കശുവണ്ടി
ഫാക്ടറികളുടെ
പ്രവര്‍ത്തനം
ഊര്‍ജ്ജിതമാക്കുന്നതിനും
കൂടുതല്‍ തൊഴില്‍
ദിനങ്ങള്‍
സൃഷ്ടിക്കുന്നതിനും
കശുവണ്ടി തൊഴിലാളികളുടെ
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കശുവണ്ടി വ്യവസായം
1587.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കശുവണ്ടി
വ്യവസായത്തിന്റെ
വളര്‍ച്ചയ്ക്കും ഈ
മേഖലയില്‍ തൊഴില്‍
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാനത്തിന്
ആവശ്യമുള്ള തോട്ടണ്ടി
എങ്ങനെ കണ്ടെത്തുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?