വൈദ്യുതി
കണക്ഷന് ലഭിക്കുന്നതിനുള്ള
ചട്ടങ്ങള്‍
678.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹിക
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിനുള്ള
ചട്ടങ്ങള്‍
വിശദമാക്കാമോ;
(ബി)
വിവിധ
കാരണങ്ങളാല്‍ വീട്ട്
നമ്പര്‍ ലഭിക്കാത്തതും
എന്നാല്‍
ആള്താമസമുളളതുമായ
വീടുകള്‍ക്ക് വൈദ്യുതി
കണക്ഷന് നല്‍കുന്നതിന്
തടസ്സങ്ങള്‍ ഉണ്ടോ;
(സി)
വീട്
നിര്‍മ്മിക്കാന്‍
കഴിയാത്ത, താല്‍ക്കാലിക
ഷെഡ്ഡില്‍
താമസിക്കുന്നവര്‍ക്ക്
വൈദ്യുതി നല്കാന്
തടസ്സങ്ങള്‍ ഉണ്ടോ;
(ഡി)
ഇത്തരം
താമസക്കാര്‍ക്ക്
വൈദ്യുതി ലഭിക്കാന്‍
നിലവിലുള്ള പദ്ധതികള്‍
വിശദമാക്കാമോ ?
പുതുതായി
ഉത്പാദിപ്പിച്ച വൈദ്യുതി
യൂണിറ്റ്
679.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സര്‍ക്കാര്‍, സ്വകാര്യ
വൈദ്യുത പദ്ധതികളിലായി
എത്ര യൂണീറ്റ് വൈദ്യുതി
പുതുതായി
ഉത്പാദിപ്പിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വേനല്‍ക്കാലത്ത്
പവര്‍ക്കട്ട് ഒഴിവാക്കാന്‍
സ്വീകരിച്ച നടപടികള്‍
680.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജലസംഭരണികളില്‍
ജല ലഭ്യതക്കുറവ്,
വൈദ്യുതി ഉപയോഗത്തിലെ
വര്‍ദ്ധനവ് എന്നീ
പ്രതികൂല സാഹചര്യങ്ങള്‍
ഉണ്ടായിട്ടും 2018-ലെ
വേനല്‍ക്കാലത്ത്
പവര്‍ക്കട്ടും
ലോഡ്ഷെഡിങ്ങും ഇല്ലാതെ
സുഗമമായി വൈദ്യുതി
ലഭ്യമാക്കുന്നതിന്
കെ.എസ്.ഇ.ബി.യും
വൈദ്യുതി വകുപ്പും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി മേഖല നേരിടുന്ന
പ്രതിസന്ധികളെപ്പറ്റി പഠനം
681.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
വൈദ്യുത മിച്ച
സംസ്ഥാനമാക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കേരളത്തിലെ
വൈദ്യുതി മേഖല
നേരിടുന്ന
പ്രതിസന്ധികളും
വെല്ലുവിളികളും
എന്തെല്ലാമാണെന്ന് പഠനം
നടത്തിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ;
(സി)
വൈദ്യുതി
വകുപ്പില്‍ ജനങ്ങളുടെ
സൗകര്യത്തിനായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ഡി)
ഓഫീസുകള്‍
ആധുനികവത്ക്കരിക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.
ഇ. ബി. ഉല്പാദിപ്പിച്ച
വൈദ്യുതിയുടെ അളവ്
682.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-2018
വര്‍ഷം കെ.എസ്. ഇ. ബി.
ഉല്പാദിപ്പിച്ച
വൈദ്യുതിയുടെ അളവ് എത്ര
;വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
2017-2018
വര്‍ഷം പുറമേ നിന്നും
എത്ര അളവ് വൈദ്യുതി
വാങ്ങി എന്നും അതിനായി
എത്ര രൂപ ചെലവായി
എന്നും വിശദമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ എവിടെ
നിന്നെല്ലാമാണ്
വൈദ്യുതി
വാങ്ങിയിട്ടുള്ളത്;
വിശദവിവരങ്ങള്‍
നല്‍കാമോ?
കെ.എസ്.ഇ.ബി.യുടെ
കടബാദ്ധ്യത
683.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ഇ.ബി.യുടെ
കടബാദ്ധ്യത എത്രകോടി
രൂപയാണ്;
(ബി)
കടബാദ്ധ്യത
കുറച്ചുകൊണ്ടുവരുന്നതിന്
കെ.എസ്.ഇ.ബി.
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
കേബിള്‍
നെറ്റ് വര്‍ക്കുകളില്‍ നിന്ന്
കെ.എസ്.ഇ.ബി.യ്ക്ക്
കിട്ടാനുള്ള തുക
684.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി.യുടെ
വൈദ്യുത പോസ്റ്റുകള്‍
കേബിള്‍ ടി.വി.
ട്രാന്‍സ്മിഷനായി
ഉപയോഗിക്കുന്ന സ്വകാര്യ
കേബിള്‍ നെറ്റ്
വര്‍ക്കുകളില്‍ നിന്ന്
കെ.എസ്ഇ.ബി. ഏതെല്ലാം
കാര്യങ്ങള്‍ക്ക് എത്ര
വീതം ചാര്‍ജ്ജുകള്‍
ഈടാക്കി
വരുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
തലസ്ഥാന
നഗരിയിലെ ചില സ്വകാര്യ
കേബിള്‍ കമ്പനികള്‍
ഇലക്ട്രിക്ക്
പോസ്റ്റുകള്‍ ധാരാളമായി
ഉപയോഗിക്കുന്നുണ്ടെങ്കിലും
അതിനാനുപാതികമായ തുക
കെ.എസ്.ഇ.ബി.യ്ക്ക്
അടയ്ക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പ്രതിവര്‍ഷം
കെ.എസ്.ഇ.ബി. യ്ക്ക്
കിട്ടേണ്ട
വരുമാനത്തില്‍ എന്ത്
കുറവാണ്
ഉണ്ടാക്കുന്നതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
പ്രവർത്തിക്കുന്നു
എന്ന് പറയപ്പെടുന്ന
ഡിവൈന്‍ കേബിള്‍ നെറ്റ്
വര്‍ക്ക് കഴിഞ്ഞ 2
വര്‍ഷം വൈദ്യുത
പോസ്റ്റ് ഉപയോഗവുമായി
ബന്ധപ്പെട്ട്എത്ര
തുക,ഏതെല്ലാം ഇനത്തില്‍
കെ.എസ്ഇ.ബി.യ്ക്ക്
അടച്ചിട്ടുണ്ടെന്നും
ആയത് വിവിധ
സൗകര്യങ്ങളുപയോഗിക്കുന്നതിന്
പ്രസ്തുത കമ്പനിയില്‍
നിന്ന് ലഭിക്കേണ്ട തുക
ആകുന്നുണ്ടോയെന്നും
ഇല്ലെങ്കില്‍
ഇത്തരത്തില്‍ വരുമാന
ചോര്‍ച്ച ഉണ്ടാകുന്നത്
കണ്ടെത്തി പ്രസ്തുത
നഷ്ടം ഒഴിവാക്കുന്നതിന്
നടപടി സ്വീകരിക്കാൻ
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കാമോ?
കായംകുളം
താപനിലയത്തിൽ നിന്നുള്ള
വെെദ്യുതി
685.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
താപനിലയത്തിന്റെ
നടത്തിപ്പിന് സംസ്ഥാന
സര്‍ക്കാര്‍
എന്‍.ടി.പി.സി.യ്ക്ക്
നല്‍കേണ്ട ഫിക്സഡ്
കോസ്റ്റ് പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;എങ്കില്‍
എത്ര കോടി രൂപയാണ്
പുതുക്കിയ ഫിക്സഡ്
കോസ്റ്റ്
എന്നറിയിക്കാമോ;
(ബി)
2017ല്‍
ഇൗയിനത്തില്‍ വെെദ്യുതി
ബോര്‍ഡ്
എന്‍.ടി.പി.സി.യ്ക്ക്
എത്ര തുക നല്കി;
(സി)
പ്രസ്തുത
താപനിലയത്തില്‍ നിന്നും
2017ല്‍ വെെദ്യുതി
ബോര്‍ഡ് എത്ര മെഗാ
വാട്ട് വെെദ്യുതി
വാങ്ങി; യൂണിറ്റിന്
എത്ര രൂപ നിരക്കിലാണ്
വെെദ്യുതി വാങ്ങിയത്;
(ഡി)
കായംകുളം
താപനിലയത്തില്‍
സൗരോര്‍ജ്ജ വെെദ്യുതി
ഉല്പാദിപ്പിക്കുന്നതിനുളള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഇ)
സൗരോര്‍ജ്ജ
വെെദ്യുതി
വാങ്ങുന്നതിന്
എന്‍.ടി.പി.സി. യുമായി
കെ.എസ്.ഇ.ബി. ധാരണയില്‍
എത്തിയിട്ടുണ്ടോ;വിശദാംശങ്ങള്‍
നല്‍കുമോ?
വെെദ്യുതി
ബോര്‍ഡ് ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
686.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണമേന്മയുളള
വെെദ്യുതി
ലഭ്യമാക്കുന്നതിന്
വെെദ്യുതി ബോര്‍ഡ്
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ദീനദയാല്‍
ഉപാധ്യായ ഗ്രാമ ജ്യോതി
യോജനയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്നുള്ള
വിശദാംശം
നല്‍കുമോ;ഇതിനായി
എന്ത് തുകയാണ്
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ചിട്ടുളളത്; ഇൗ
പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
നഗരപ്രദേശങ്ങളില്‍
ഗുണമേന്മയുളള വെെദ്യുതി
ലഭ്യമാക്കുന്നതിന്
എന്ത് പദ്ധതിയാണ്
ആവിഷ്കരിച്ചിട്ടുളളത്;ഇൗ
പദ്ധതിയുടെ കീഴില്‍
എന്തൊക്കെ
കാര്യങ്ങളാണ്
നടപ്പിലാക്കുന്നതെന്നും
ഇതിനായി എത്ര തുകയാണ്
അനുവദിച്ചിട്ടുളളതെന്നും
വ്യക്തമാക്കുമോ?
സ്മാര്‍ട്ട്
മീറ്ററുകള്‍
687.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ ഖാദര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കളുടെ
വൈദ്യുതി ഉപഭോഗം
അളക്കുന്നതിനായി
സ്മാര്‍ട്ട്
മീറ്ററുകള്‍
സ്ഥാപിക്കാന്‍
വൈദ്യുതിബോര്‍ഡ്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സ്മാര്‍ട്ട്
മീറ്ററുകള്‍
ഘടിപ്പിക്കുന്നതിനായി
ഏതെല്ലാം കമ്പനികളെയാണ്
തെരഞ്ഞെടുത്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
മീറ്ററുകള്‍
സ്ഥാപിക്കുന്നതിലൂടെ
വൈദ്യുതി
ബോര്‍ഡിനുണ്ടാകുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്നു
വിശദീകരിക്കുമോ?
സംസ്ഥാനത്തിന്
ആവശ്യമുള്ള വൈദ്യുതി
688.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ആവശ്യമുള്ള
വൈദ്യുതിയുടെ 18 ശതമാനം
മാത്രമാണ്
ഉല്പാദിപ്പിക്കുന്നത്
എന്ന സാഹചര്യത്തില്‍
വൈദ്യുതി
എവിടെനിന്നുമാണ്
ബോര്‍ഡ്
വാങ്ങുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സ്രക്കാരിന്റെ കാലത്ത്
വൈദ്യതി വാങ്ങുന്നതിന്
ഏര്‍പ്പെട്ട ദീര്‍ഘകാല
കരാര്‍ വൈദ്യുതി കമ്മി
പരിഹരിക്കുന്നതിന്
എത്രമാത്രം സഹായകമായി
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
വര്‍ഷം പുറത്ത്
നിന്നുള്ള വൈദ്യുതിയുടെ
ലഭ്യതയില്‍
കുറവുണ്ടായിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കുറവ് നികത്തുന്നതിന്
കായംകുളം താപ വൈദ്യുതി
നിലയത്തില്‍ നിന്നും
വൈദ്യുതി
വാങ്ങിയിരുന്നോ;
എങ്കില്‍ അതിന്റെ
വിശദാംശവും വിലയും
വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ഇ.ബി.യുടെ
അധീനതയില്‍ നിര്‍മ്മാണം
നടന്നുവരുന്ന ജലവൈദ്യുത
പദ്ധതികളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
എനര്‍ജി
മാനേജ്മെന്റ്
സെന്ററിന്റെ
അധീനതയിലുള്ള ജലവൈദ്യുത
പദ്ധതികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എത്ര മെഗാവാട്ട്
വൈദ്യതിയാണ് പ്രസ്തുത
പദ്ധതികളില്‍ നിന്നും
ലഭിക്കുന്നത്?
വൈദ്യുതി വിതരണ മേഖലയിലെ
തടസ്സങ്ങള്‍ പരിഹരിക്കാന്‍
പദ്ധതി
689.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരുപതിനായിരത്തില്‍
കൂടുതല്‍
ഉപഭോക്താക്കള്‍ ഉളള
വൈദ്യുതി സെക്ഷനുകള്‍
വിഭജിച്ച് പുതിയ
സെക്ഷന്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുണ്ടോയെന്നു
വ്യക്തമാക്കാമോ ;
(ബി)
വൈദ്യുതി വിതരണ
മേഖലയില്‍ അടിക്കടി
ഉണ്ടാകുന്ന തടസ്സങ്ങള്‍
പരിഹരിക്കാന്‍ ആവശ്യമായ
പദ്ധതികള്‍
ആവിഷ്കരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കമ്മ്യൂണിറ്റി ഇറിഗേഷന്‍
പദ്ധതി
690.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാമപഞ്ചായത്തിലെ
പട്ടേരിക്കുന്ന്
കമ്മ്യൂണിറ്റി
ഇറിഗേഷന്‍ പദ്ധതിയുടെ
വൈദ്യുതി കണക്ഷന്
പുന;സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇക്കാര്യത്തിൽ
യോഗം വിളിച്ചുകൂട്ടി
നടപടി
സ്വീകരിക്കുന്നതിന്
ജില്ലാ കലക്ടര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;വിശദാംശം
വെളിപ്പെടുത്താമോ ?
ഉദയ്
പദ്ധതി
691.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബിയില്‍
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ഉദയ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അത്
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഉദയ്
പദ്ധതിയുടെ വിശദ
വിവരങ്ങള്‍
ലഭ്യമാക്കുമോ?
അക്ഷയ
ഊര്ജ്ജസേവനകേന്ദ്രങ്ങള്
692.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജകമണ്ഡലങ്ങള്‍
തോറും അക്ഷയ
ഊര്ജ്ജസേവന
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
തീരുമാനിച്ചതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അക്ഷയ
ഊര്ജ്ജസേവനകേന്ദ്രങ്ങള്
നിശ്ചയിക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചോ;
കൊല്ലം ജില്ലയില്‍
നിശ്ചയിക്കപ്പെട്ട സേവന
കേന്ദ്രങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ഹൈഡല്‍
ടൂറിസം
693.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൈഡല്‍ ടൂറിസം
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇടുക്കി
ആര്‍ച്ച് ഡാം
കേന്ദ്രമാക്കി ടൂറിസം
ഹബ്ബ്
രൂപപ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇടുക്കി
അണക്കെട്ട്
കേന്ദ്രീകരിച്ച്
അമ്യൂസ്മെന്റ്
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന്
നീക്കമുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇടുക്കിയില്‍
ടൂലിപ് ഉദ്യാനം
സ്ഥാപിക്കുന്നതിന്
നീക്കമുണ്ടോ;വിശദമാക്കാമോ?
ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
694.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
ചെറുകിട ജലവൈദ്യുത
പദ്ധതികള്‍ ആരംഭിച്ചു;
ഇവയുടെ
നിര്‍മ്മാണപ്രവര്‍ത്തനം
ഏതു ഘട്ടത്തിലാണ്;
(ബി)
ഇതുവരെ
എത്ര പദ്ധതികള്‍
പൂര്‍ത്തീകരിച്ചുവെന്നും
ഇതില്‍ നിന്നും എത്ര
യൂണിറ്റ് വൈദ്യുതി
ഉല്‍പ്പാദിപ്പിച്ചിട്ടുണ്ടെന്നും
അതില്‍ നിന്നും
കെ.എസ്.ഇ.ബി.യ്ക്ക്
ലഭിച്ച വരുമാനം
എത്രയെന്നും
വ്യക്തമാക്കാമോ?
ചെറുകിട
ജലവൈദ്യുതപദ്ധതികളെ
പുനരുജ്ജീവിപ്പിക്കുന്നതിന്
നടപടി
695.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണം
മുടങ്ങിക്കിടക്കുന്ന
അന്‍പതോളം ചെറുകിട
ജലവൈദ്യുതപദ്ധതികളെ
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികളെ
പുനരുജ്ജീവിപ്പിക്കുന്നതിലൂടെ
അഞ്ഞൂറ് മെഗാവാട്ടോളം
വൈദ്യുതി അധികമായി
ഉല്പാദിപ്പിക്കുവാന്
കഴിയുമെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ കിഫ്ബി
മുഖേന നടപ്പിലാക്കാന്‍
മുന്‍കൈയ്യെടുക്കുമോ
എന്നറിയിക്കാമോ?
പാറശ്ശാല
മണ്ഡലത്തിലെ വൈദ്യുതി
പദ്ധതികള്‍
696.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പാറശ്ശാല
നിയോജക മണ്ഡലത്തില്‍
അനുവദിച്ചിട്ടുളള
വൈദ്യുതിയുമായി
ബന്ധപ്പെട്ട പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പാറശ്ശാല
മണ്ഡലത്തില്‍ പുതുതായി
ഏതെല്ലാം പദ്ധതികളാണ്
പരിഗണനയിലുളളതെന്ന്
അറിയിക്കാമോ?
സ്വകാര്യ
മേഖലയില്‍ ചെറുകിട വെെദ്യുത
പദ്ധതികള്‍ ആരംഭിക്കുന്നതിന്
അനുമതി
697.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പുതുതായി
സ്വകാര്യ മേഖലയില്‍
ചെറുകിട വെെദ്യുത
പദ്ധതികള്‍
ആരംഭിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടാേ;
എങ്കില്‍ വിശദാംശം
നല്കുമാേ ;
(ബി)
തൃശൂര്‍
കാേര്‍പ്പറേഷന്‍ ചെറുകിട
വെെദ്യുത പദ്ധതി
ആവിഷ്ക്കരിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടാേ;
(സി)
സ്വകാര്യ
വെെദ്യുത ഉല്പാദകരില്
നിന്ന് വാങ്ങുന്ന
വെെദ്യുതിക്ക്
കെ.എസ്.ഇ.ബി.ഏകീകൃത
വിലയാണാേ നല്‍കുന്നത്;
അല്ലെങ്കില്‍ ഇതിന്റെ
വില നല്‍കുന്നത് കേരള
സ്റ്റേറ്റ് വെെദ്യുത
റെഗുലേറ്ററി കമ്മീഷന്
നിശ്ചയിക്കുന്ന
നിരക്കിലാണാേ;
വ്യക്തമാക്കുമോ ;
(ഡി)
നിലവില്‍
സ്വകാര്യ ചെറുകിട
ഉല്പാദകരില് നിന്നും
കെ.എസ്.ഇ.ബി വിലയ്ക്ക്
വാങ്ങുന്ന
വെെദ്യുതിക്ക് നല്കുന്ന
വില എത്രയെന്ന്
വ്യക്തമാക്കുമാേ ?
വെെദ്യുതി
രംഗത്തെ പരിഷ്കാരങ്ങള്‍
698.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഡി.കെ. മുരളി
,,
യു. ആര്. പ്രദീപ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
വെെദ്യുതീകരണം
നടപ്പിലാക്കിയപ്പാേള്
എത്ര പുതിയ വെെദ്യുതി
കണക്ഷനുകളാണ്
നല്‍കേണ്ടിവന്നതെന്ന
കണക്ക് ലഭ്യമാണോ ;
(ബി)
ഇപ്രകാരം
വെെദ്യുതിയുടെ ഉപഭാേഗം
വര്‍ദ്ധിച്ചപ്പോഴും
കടുത്ത വരള്‍ച്ചയെ
നേരിട്ടപ്പാേഴും ലാേഡ്
ഷെഡിംഗും പവര്‍കട്ടും
ഏര്‍പ്പെടുത്താതെ
വെെദ്യുതി നല്കുവാന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമാേ ;
(സി)
ഗുണമേന്മയുള്ള
വെെദ്യുതിയുടെ നിരന്തര
ലഭ്യത
ഉറപ്പാക്കുന്നതിന്
പുറമേ വെെദ്യുതി വിതരണ
നഷ്ടം ഗണ്യമായി
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ ?
ജലവൈദ്യുത
പദ്ധതികള്‍
699.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നദികളില്‍ ലഭ്യമായതില്‍
എത്ര ടി.എം.സി. ജലം
ഇപ്പോള്‍ ജലവൈദ്യുത
പദ്ധതികള്‍ക്കായി
ഉപയോഗിക്കുന്നുണ്ട്;
(ബി)
പാഴായിപ്പോകുന്ന
ജലം ഉപയോഗിച്ച്
കേരളത്തില്‍ മൊത്തം
എത്ര പുതിയ ജലവൈദ്യുത
പദ്ധതികള്‍ക്കുള്ള
സാധ്യതകള്‍ വൈദ്യുതി
വകുപ്പ്
കണ്ടെത്തിയിട്ടുണ്ട്;
ഇതില്‍ എത്രയെണ്ണത്തിന്
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ട്;
എത്ര പദ്ധതികള്‍
കേന്ദ്ര
പാരിസ്ഥിതികാനുമതി
ലഭ്യമാക്കാന്‍
സമര്‍പ്പിച്ചിട്ടുണ്ട്;
(സി)
കാശ്മീര്‍
പോലെയുള്ള
ഉത്തരേന്ത്യന്‍
സംസ്ഥാനങ്ങളില്‍
വന്‍കിട ജലവൈദ്യുത
പദ്ധതികള്‍ക്ക് കേന്ദ്ര
സര്‍ക്കാര്‍
പാരിസ്ഥിതിക അനുമതി
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍,
നിലവില്‍ അനുമതി
നിഷേധിക്കപ്പെട്ട
പദ്ധതികള്‍
പുന:സമര്‍പ്പണത്തിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ജലവൈദ്യുത
പദ്ധതികള്‍ സംബന്ധിച്ച്
നിലപാട്
വ്യക്തമാക്കാമോ?
ഭൂഗര്‍ഭ
കേബിളുകളും ഏരിയല്‍ ബഞ്ച്ഡ്
കേബിളുകളും
700.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭ കേബിളുകളും
ഏരിയല്‍ ബഞ്ച്ഡ്
കേബിളുകളും
സ്ഥാപിക്കുവാന്‍
കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍ നിന്നും
സഹായം
ലഭ്യമായിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ ആയത്
ഏതെല്ലാം പദ്ധതികളില്‍
നിന്നും എത്ര കോടി രൂപ
വീതമാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളനുസരിച്ച്
ഇതുവരെ എത്ര
കിലോമീറ്റര്‍ ഭൂഗര്‍ഭ
കേബിളുകളും ഏരിയല്‍
ബഞ്ച്ഡ് കേബിളുകളും
സ്ഥാപിച്ചിട്ടുണ്ടെന്നുള്ള
വിശദവിവരം
ലഭ്യമാക്കാമോ?
വൈദ്യുതി
വിതരണ രംഗത്തെ നേട്ടങ്ങള്‍
701.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
കെ.കുഞ്ഞിരാമന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉല്പാദനക്കുറവിനും
ഉപഭോഗ വര്‍ദ്ധനവിനും
ഇടയാക്കിയ രൂക്ഷമായ
വരള്‍ച്ചയിലും കഴിഞ്ഞ
രണ്ടു വര്‍ഷം
ലോഡ്ഷെഡിംഗോ പവര്‍കട്ടോ
ഇല്ലാതെ വൈദ്യുതി
വിതരണം സാധ്യമാക്കി
പ്രശംസനീയ നേട്ടം
കൈവരിക്കാന്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസരണ
വിതരണ മേഖലകളില്‍
ഉണ്ടാകുന്ന നഷ്ടം
കുറയ്ക്കാനായി
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണ്;
(സി)
വൈദ്യുതി
വിതരണ രംഗം
ആധുനികവല്ക്കരിക്കാന്
തയ്യാറാക്കിയിട്ടുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കുമോ?
വൈദ്യുതി
ഉത്പാദനവും ഉപഭോഗവും
702.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വൈദ്യുതി ഉത്പാദനം
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലാക്കിയതോടെ
വൈദ്യുതി ഉപഭോഗത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഉപഭോഗത്തിലെ
വര്‍ദ്ധനവ് മൂലം അധിക
വൈദ്യുതി
ഉത്പാദിപ്പിക്കേണ്ടതോ
അന്യ സംസ്ഥാനങ്ങളില്‍
നിന്ന് വാങ്ങേണ്ടതോ ആയ
അവസ്ഥ ഉണ്ടായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
വിശദാംശം നല്‍കുമോ?
വെെദ്യുതി
വിതരണത്തിന് സ്വീകരിച്ച
നടപടികള്‍
703.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കാരാട്ട് റസാഖ്
,,
എസ്.രാജേന്ദ്രന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
ആദ്യത്തെ സമ്പൂര്‍ണ്ണ
വെെദ്യുതീകൃത
സംസ്ഥാനമെന്ന നിലയില്‍
ഉപഭോക്താക്കള്‍ക്കെല്ലാം
ഗുണനിലവാരമുളള
വെെദ്യുതി
തടസ്സരഹിതമായി
ലഭ്യമാക്കാനായി
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
വെെദ്യുതി
കണക്ഷനുളള
നടപടിക്രമങ്ങള്‍
ലഘൂകരിച്ചുകൊണ്ടും
കാലതാമസവും കണക്ഷന്
ലഭിക്കാനുളള ചെലവും
കുറച്ചുകൊണ്ടും
സമ്പൂര്‍ണ്ണ
അര്‍ത്ഥത്തില്‍
എല്ലാവര്ക്കും
വെെദ്യുതി
ലഭ്യമാക്കാന്‍ നടത്തിയ
പരിഷ്കാരങ്ങള്‍
എന്തെല്ലാമാണ് ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
വൈദ്യുതോല്പാദനത്തില്
കേവലം 35
മെഗാവാട്ടിന്റെ മാത്രം
വര്‍ദ്ധനവുണ്ടാക്കുകയും
എല്‍.ഡി.എഫ്.
സര്‍ക്കാര്‍ തുടങ്ങി
വച്ച പളളിവാസല്‍
എക്സ്റ്റന്‍ഷന്‍
ഉള്‍പ്പെടെയുളള
പദ്ധതികള്‍ മുടങ്ങുകയും
ചെയ്തതില്‍ നിന്ന്
വിഭിന്നമായി, പണി
പൂര്‍ത്തിയാകാത്ത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
അറിയിക്കാമോ?
ജലവെെദ്യുത
പദ്ധതികളില്‍ നിന്നുള്ള
ഉല്പാദന വര്‍ദ്ധനവ്
704.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നല്ല
വേനല്‍ മഴ ലഭിച്ചത്
സംസ്ഥാനത്തെ വെെദ്യുതി
പ്രതിസന്ധി
ഒഴിവാക്കുന്നതിന്
സഹായകമായതായി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വെെദ്യുതി
ബാേര്‍ഡിന്റെ വിവിധ
ഡാമുകളില്‍ നിലവില്‍
എത്ര ദിവസത്തെ
വെെദ്യുതി
ഉല്പാദനത്തിനുള്ള
ജലമാണ്
അവശേഷിക്കുന്നത്;
കഴിഞ്ഞ വര്‍ഷത്തെ
അപേക്ഷിച്ച് എത്രമാത്രം
വ്യത്യാസം
ഉണ്ടായിട്ടുണ്ട്;
(സി)
കേന്ദ്ര
വിഹിതമായി
സംസ്ഥാനത്തിന് എന്ത്
വെെദ്യുതിയാണ്
ലഭിക്കുന്നത്; ഇത്
കൃത്യമായും
ലഭിക്കുന്നുണ്ടാേ ;
(ഡി)
നിലവിലെ
ജലവെെദ്യുത
പദ്ധതികളില്‍ നിന്നുള്ള
ദിവസ ഉല്പാദനം എത്ര
യൂണിറ്റാണ്; വിലകുറഞ്ഞ
ജലവെെദ്യുതിയുടെ
ഉല്പാദനം കൂട്ടുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ;
(ഇ)
വില
കുറഞ്ഞ ജലവെെദ്യുതിയുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നത്
ബാേര്‍ഡിന്റെ
സാമ്പത്തിക നില
മെച്ചപ്പെടുത്തുന്നതിന്
സഹായകമാണാേ; എങ്കില്‍
ഈയിനത്തില്‍
ബോര്ഡിനുണ്ടാകാവുന്ന
സാമ്പത്തികനേട്ടം
വിശദമാക്കാമോ?
വൈദ്യുതിയുടെ
പ്രസരണ നഷ്ടം
കുറയ്ക്കുന്നതിനുള്ള
നടപടികള്‍
705.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിയുടെ
പ്രസരണ നഷ്ടം
കുറയ്ക്കുന്നതിന്
സംസ്ഥാന വൈദ്യുതി
ബോര്‍ഡ്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇതുവഴി
പ്രസരണ നഷ്ടം
കുറഞ്ഞിട്ടുണ്ടോ എന്ന്
പഠനം നടത്തിയിട്ടുണ്ടോ;
(സി)
പ്രസരണ
നഷ്ടം
കുറഞ്ഞിട്ടുണ്ടെങ്കില്‍
അതുവഴി
കെ.എസ്.ഇ.ബി.യ്ക്ക്
ഉണ്ടായിട്ടുള്ള ലാഭം
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കുന്ദമംഗലം
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ
വെെദ്യുതീകരണ പദ്ധതി
706.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
നിയോജക മണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വെെദ്യുതീകരണ
പദ്ധതിക്ക്
എം.എല്‍.എ.യുടെ
നിയോജകമണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
നിന്നും എത്ര തുകയാണ്
അനുവദിച്ചിരുന്നതെന്നും
ഇതില്‍ എത്ര തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
ഇൗ
ഇനത്തില്‍ ബാക്കി വന്ന
തുക ഉപയോഗപ്പെടുത്തി
മണ്ഡലത്തില്‍ സുഗമമായ
വെെദ്യുതി
ലഭ്യമാക്കുന്നതിന്
ഇലക്ട്രിസിറ്റി
ബോര്‍ഡ് തയ്യാറാക്കിയ
പദ്ധതി സർക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് അനുമതി
നല്കാന് നടപടി
സ്വീകരിക്കുമോ?
മാനന്തവാടി
നിയോജകമണ്ഡലത്തില്‍ വൈദ്യുതി
കണക്ഷന് ലഭിക്കാനുള്ള
വീടുകള്‍
707.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
നിയോജകമണ്ഡലത്തില്‍
ഏതെങ്കിലും വീടുകളില്‍
ഇനിയും വൈദ്യുതി
കണക്ഷന്
ലഭിക്കാനുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൈദ്യുതി
കണക്ഷന് ലഭിക്കാനുള്ള
വീടുകളുണ്ടെങ്കില്‍
എന്ത് കാരണത്താലാണ്
അവിടെ വൈദ്യുതി
എത്തിക്കാന്‍
സാധിക്കാത്തതെന്നും
വൈദ്യുതി
എത്തിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്നും
വിശദമാക്കാമോ;
(സി)
മാനന്തവാടി
നിയോജകമണ്ഡലത്തില്‍
വൈദ്യുതി കണക്ഷന്
ലഭിക്കാനുള്ള വീടുകള്‍
എത്രയെന്ന് പഞ്ചായത്ത്
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ?
വൈദ്യുതി
ഉപഭോഗം
708.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വേനല്‍ക്കാലത്ത്
സംസ്ഥാനത്ത്
വൈദ്യുതിയുടെ ആകെ
ഉപഭോഗം
എത്രയായിരുന്നുവെന്നും
ഇതേ കാലയളവില്‍ വിവിധ
മാര്‍ഗ്ഗങ്ങളിലൂടെ
നടത്തിയ
വൈദ്യുതോത്പാദനം
എത്രയായിരുന്നുവെന്നും
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതോത്പാദനം
കുറഞ്ഞ കാലയളവില്‍
പവര്‍കട്ട്
ഒഴിവാക്കാന്‍ കഴിഞ്ഞത്
എങ്ങനെയെന്നും ഇതിനായി
എവിടെ നിന്നൊക്കെയാണ്
അധികമായി വൈദ്യുതി
ലഭിച്ചതെന്നും
യൂണിറ്റിന് എത്ര രൂപ
നിരക്കിലാണ് വൈദ്യുതി
ലഭിച്ചതെന്നും
വ്യക്തമാക്കാമോ?
വെെദ്യുതി
ചാര്‍ജ്ജ് കുടിശ്ശിക
ഒഴിവാക്കുന്നതിന് നടപടി
709.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പള്ളി
ഗ്രാമ പഞ്ചായത്തിലെ
ജലനിധിക്കു കീഴിലുള്ള
ചിക്ലായി, നര്‍മ്മദ
കുടിവെള്ള പദ്ധതികളില്‍
വെെദ്യുതി ചാര്‍ജ്ജ്
കുടിശ്ശിക
ഒഴിവാക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷകളില്‍
സര്‍ക്കാര്‍ അനുകൂല
നടപടി സ്വീകരിക്കുമോ;
(ബി)
നിലവില്‍
കൃത്യമായി വെെദ്യുതി
ചാര്‍ജ്ജ് അടച്ചു
വരുന്ന പ്രസ്തുത
കുടിവെള്ള പദ്ധതികളില്‍
മുന്‍കാലത്തെ ചാര്‍ജ്ജ്
കുടിശ്ശികയായിരിക്കുന്നത്
അടയ്ക്കുന്നതിന്
സാധിക്കാത്ത
സാഹചര്യത്തില്‍ പട്ടിക
ജാതി, പട്ടിക വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
പാവപ്പെട്ട
ജനവിഭാഗങ്ങള്‍
പ്രധാനമായും
ആശ്രയിക്കുന്ന ഇൗ
കുടിവെള്ള പദ്ധതികള്‍
തുടര്‍ന്നു കൊണ്ടു
പോകുന്നതിന് സഹായകരമായ
നിലപാട് വെെദ്യുതി
വകുപ്പ്
സ്വീകരിക്കുമോ?
വൈദ്യുതനയം
710.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതനയം
പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ സൗരോര്‍ജ്ജ
പദ്ധതികളില്‍ നിന്നും
എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
ഉത്പാദിപ്പിക്കാന്‍
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പാരമ്പര്യേതര
സ്രോതസ്സുകളില്‍
നിന്നും വൈദ്യുതി
ഉത്പാദനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
സൗരോര്‍ജ്ജ
ഉൽപാദനം
711.
ശ്രീ.എം.
സ്വരാജ്
,,
സി.കെ. ഹരീന്ദ്രന്‍
,,
പുരുഷന് കടലുണ്ടി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രണ്ടു
വര്‍ഷത്തിനുളളില്‍ 1000
മെഗാവാട്ട് സൗരോര്‍ജ്ജം
ഉല്പാദിപ്പിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
ആവിഷ്കരിച്ചിട്ടുളള
പദ്ധതി വിശദമാക്കാമോ;
(ബി)
സൗരോര്ജ്ജോല്പാദനത്തിന്
സ്വകാര്യ
വ്യക്തികള്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
നല്കി വരുന്നുണ്ട്;
(സി)
ശൃംഖലാബന്ധിതമല്ലാത്ത
സൗരോര്ജ്ജോല്പാദനം
ബാറ്ററി ഏറെക്കാലം
നില്ക്കാത്തതുകൊണ്ടും
ഉയര്‍ന്ന ചെലവ് കൊണ്ടും
വിജയകരമല്ലാത്തതിനാല്‍
ഇതിനായി ഉദ്ദേശിക്കുന്ന
പരിഹാരം എന്താണെന്ന്
അറിയിക്കാമോ;
(ഡി)
സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
എന്‍.ടി.പി.സി.യുമായുണ്ടാക്കിയ
ധാരണാപത്രത്തിലെ
വ്യവസ്ഥകള്‍
അറിയിക്കാമോ?
സൗരോര്‍ജ്ജ
വെെദ്യുതി
712.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗരോര്‍ജ്ജ വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
വെെദ്യുതി ബോര്‍ഡ്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം
നല്‍കാമോ;
(ബി)
റിവേഴ്സ്
ബില്ലിലൂടെ സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
സൗരോര്‍ജ്ജ വെെദ്യുതി
വാങ്ങുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
എന്‍.ടി.പി.സി.യില്‍
നിന്നും സൗരോര്‍ജ്ജ
വെെദ്യുതി
വാങ്ങുന്നതിനുള്ള
ഉടമ്പടി
ഒപ്പുവച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
മെഗാവാട്ട്
വെെദ്യുതിയാണ് ഇപ്രകാരം
വാങ്ങുന്നത്എന്നറിയിക്കാമോ
;
(സി)
സംസ്ഥാനത്ത്
സോളാര്‍ വെെദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
അനര്‍ട്ട്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളില്‍ വേണ്ടത്ര
പുരോഗതി
കെെവരിക്കാത്തത്
എന്തുകൊണ്ടാണ്;
ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങള്‍(കേരളം
ഒഴികെ) ഇക്കാര്യത്തില്‍
ബഹുദൂരം മുന്നിലാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സംസ്ഥാനത്തെ
മുന്‍പന്തിയില്‍
എത്തിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ സോളാര്‍ വൈദ്യുത
നിലയങ്ങള്‍
713.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ സോളാര്‍
വൈദ്യുത നിലയങ്ങളില്‍
നിന്നും നിലവില്‍ എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെയുളള
സോളാര്‍ നിലയങ്ങളുടെ
ഉടമസ്ഥാവകാശം
സര്‍ക്കാരില്‍
നിക്ഷിപ്തമാണോ;
(സി)
ഈ
സോളാര്‍ നിലയങ്ങള്‍
സ്ഥാപിക്കാന്‍ എത്ര
കോടി രൂപ ചിലവു
വന്നിട്ടുണ്ടെന്ന്
അറിയിക്കാമോ?
സൗരോര്‍ജ്ജ
വെെദ്യുതി നിലയങ്ങള്‍
714.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി സൗരോര്‍ജ്ജ
വെെദ്യുതി നിലയങ്ങള്‍
സ്ഥാപിക്കുന്നതിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
(ബി)
സൗരോര്‍ജ്ജ
വെെദ്യുതി
ഉത്പാദനത്തിനായി
ഏതൊക്കെ രീതിയിലുള്ള
സാമ്പത്തിക സഹായമാണ്
സര്‍ക്കാര്‍ നല്കി
വരുന്നത്;
(സി)
ഉൗര്‍ജ്ജ
മിത്ര കേന്ദ്രങ്ങള്‍
വഴി ഇതിനു വേണ്ട
സാങ്കേതിക സഹായം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
അനെര്‍ട്ടിന്റെ
ശാക്തീകരണം
715.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെര്‍ട്ടിന്റെ
ശാക്തീകരണത്തിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
നോണ്‍-കണ്വെന്ഷണല്
എനര്‍ജി കൂടുതലായി
ഉല്പാദിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
അനെര്‍ട്ട്
മുഖേന എന്തെല്ലാം
സബ്സിഡികളാണ്
നല്‍കിവരുന്നത്;
വ്യക്തമാക്കാമോ?
വൈദ്യുതി
മോഷണം
716.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മോഷണം തടയുന്നതിന്
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
2016-17,
2017-18 വര്‍ഷങ്ങളില്‍
വൈദ്യുതി മോഷണത്തിന്
എത്ര പേര്‍ക്കെതിരെ
നടപടി എടുത്തു എന്ന്
വ്യക്തമാക്കാമോ; ഈ
ഇനത്തില്‍ എത്ര രൂപ പിഴ
ഈടാക്കി എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
ലൈനില്‍നിന്നും ഷോക്കേറ്റ്
മരണം
717.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇലക്ട്രിക്
ലൈനില്‍നിന്നും
ഷോക്കേറ്റ്
മരണപ്പെട്ടതുമായി
ബന്ധപ്പെട്ട് എത്ര
പേരുടെ കുടുംബത്തിന്
ആശ്വാസ ധനസഹായം
കെ.എസ്.ഇ.ബി.
നല്കിട്ടുണ്ട്;
(ബി)
നിലവില്‍
എത്ര അപേക്ഷ ഇതുമായി
ബന്ധപ്പെട്ട്
തീര്പ്പുകല്പിക്കാനുണ്ട്;
ഇത് തീര്‍പ്പു
കല്പിക്കുന്നതിന്
ഊര്‍ജ്ജിത നടപടി
സ്വീകരിക്കുമോ;
(സി)
ഇലക്ട്രിക്
ലൈനില്‍നിന്നും
ഷോക്കേറ്റ്
മരണപ്പെട്ടാല്‍
നല്കുന്ന ധനസഹായം
എത്രയാണ്;
(ഡി)
ഇലക്ട്രിക്
ലൈനില്‍നിന്ന്
ഷോക്കേറ്റുള്ള മരണം
ഉണ്ടാകാതിരിക്കുന്നതിന്
കെ.എസ്.ഇ.ബി.
സ്വീകരിച്ചുവരുന്ന
മുന്‍കരുതലുകള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
അപകടകരമാംവിധം
സ്ഥാപിച്ചിട്ടുള്ള സ്റ്റേ
കമ്പി മാറ്റി
സ്ഥാപിക്കുന്നതിന് നടപടി
718.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
വട്ടപ്പാറ
ഇലക്ട്രിക്കല്‍ സബ്
സ്റ്റേഷന്റെ പരിധിയില്‍
വരുന്ന ഉപഭോക്താവ്
ചിന്നമ്മ തോമസ്
(കണ്‍സ്യൂമര്‍ നമ്പര്‍
1146785007749) ന്റെ
ഭവനത്തിലേക്കുള്ള
ഏകവഴിയായ ഫൂട്ട്
സ്റ്റെപ്പിനു കുറുകെ
സ്ഥാപിച്ചിട്ടുള്ള
സ്റ്റേ കമ്പി അപകട
സാധ്യതയുള്ളതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്റ്റെപ്പിനു കുറുകെ
സ്ഥാപിച്ചിട്ടുള്ള
സ്റ്റേ കമ്പിയില്‍
കുട്ടികള്‍
പിടിച്ചുകയറുന്നതും
ഇറങ്ങുന്നതും
കണക്കിലെടുത്ത്, അപകട
സാധ്യത പരമാവധി
കുറയ്ക്കുന്ന
വിധത്തില്‍ സ്റ്റേ
കമ്പി മാറ്റി
സ്ഥാപിക്കുന്നതിന്,
മഴക്കാലം
ആരംഭിക്കുന്നതിന്
മുന്‍പായി അടിയന്തിര
നിര്‍ദ്ദേശം നല്‍കുമോ?
കെ.എസ്.ഇ
ബി ചങ്ങനാശ്ശേരി ഡിവിഷണല്‍
ഓഫീസിന് കെട്ടിടം
719.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോള്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സംസ്ഥാന വൈദ്യുതി
ബോര്‍ഡിന്റെ
ചങ്ങനാശ്ശേരി ഡിവിഷണല്‍
ഓഫീസിനു വേണ്ടി
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പുതിയ
വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍
720.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയ വൈദ്യുതി
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
കൊല്ലം
ജില്ലയില്‍
കുഴിമതിക്കാട്
ആസ്ഥാനമാക്കി പുതിയ
വൈദ്യുതി സെക്ഷന്‍
ആരംഭിക്കുന്നതിന്
ഉചിതമാർഗേനയുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
അതിന്മേൽ
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
ലക്കിടി
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
721.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തിലെ
ലക്കിടിയില്‍
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിന്
എന്നാണ് ഉത്തരവ്
നല്‍കിയതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസ് തുറന്നു
പ്രവര്‍ത്തിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ആണ് സ്വീകരിച്ചത് എന്ന്
വിശദീകരിക്കാമോ;
(സി)
സെക്ഷന്‍
ഓഫീസ് പ്രവര്‍ത്തനം
എന്ന് ആരംഭിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
നെന്മാറ
നിയോജക മണ്ഡലത്തില്‍
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
722.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം
പഞ്ചായത്തുകളിലാണ്
കെ.എസ്.ഇ.ബി - ക്ക്
നിലവില്‍ സെക്ഷന്‍
ഓഫീസുകള്‍
ഇല്ലാത്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതുതായി
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിക്കുന്നതിനുളള
നടപടി ക്രമങ്ങള്‍
എന്താണെന്ന്
വിശദമാക്കുമോ;
(സി)
നിലവില്‍
സെക്ഷന്‍ ഓഫീസ്
ഇല്ലാത്ത
പഞ്ചായത്തുകളില്‍
സെക്ഷന്‍ ഓഫീസ്
തുടങ്ങുന്നതിനുളള
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആലംകോട്
കേന്ദ്രമാക്കി പുതിയ
കെ.എസ്.ഇ.ബി. സെക്ഷന്‍
723.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങല്‍
നഗരസഭയിലെ ആലംകോട്
കേന്ദ്രമാക്കി
വെെദ്യുതി വകുപ്പിന്റെ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കണമെന്ന നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കായംകുളം
ഇലക്ട്രിക്കല്‍ സബ്ഡിവിഷന്
പുതിയ കെട്ടിട സമുച്ചയം
724.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
ഇലക്ട്രിക്കല്‍
സബ്ഡിവിഷന് പുതിയ
കെട്ടിട സമുച്ചയം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
നിലവിലെ പുരോഗതി
വിശദമാക്കാമോ?
വിളയൂരില്‍
കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ്
725.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ വിളയൂരില്‍
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടികളുടെ ഇപ്പോഴത്തെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി
സെക്ഷന്‍ ഓഫീസില്‍
നിന്ന്
പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്ന സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
മുണ്ടക്കുളം
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
726.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
മുണ്ടക്കുളത്ത്
പുതുതായി അനുവദിച്ച
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് ഇതുവരെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
സാധിക്കാത്തത്
സർക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കെട്ടിട
സൗകര്യം ലഭ്യമായിട്ടും
പ്രവര്‍ത്തനം തുടങ്ങാതെ
നീട്ടിക്കൊണ്ടുപോകുന്നത്
മൂലം പ്രദേശത്തെ
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയിലുണ്ടോ;
(സി)
പ്രസ്തുത
ഓഫീസ് പ്രവര്‍ത്തനം
തുടങ്ങാന്‍
സാധിക്കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
ഇൗ
കാരണങ്ങള്‍ പരിഹരിച്ച്
എന്ന് ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുവാൻ
കഴിയുമെന്ന്
വെളിപ്പെടുത്തുമോ ?
വെളുത്തമണല്‍
സബ് എഞ്ചിനീയര്‍ ഓഫീസ്
727.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
നോര്‍ത്ത്
ഇലക്ട്രിക്കല്‍
സെക്ഷന്റെ കീഴില്‍
പ്രവര്‍ത്തിച്ചിരുന്ന
വെളുത്തമണല്‍ സബ്
എഞ്ചിനീയര്‍ ഓഫീസ്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
നിലവില്‍ ഏതെല്ലാം
വിഭാഗത്തിലുളള
ഉദ്യോഗസ്ഥരാണ് ഇവിടെ
ജോലി ചെയ്യുന്നതെന്നും
ഇൗ ഓഫീസ് വഴി
എന്തെല്ലാം സേവനങ്ങള്‍
ജനങ്ങള്‍ക്ക്
ലഭിക്കുന്നുവെന്നും
വിശദമാക്കുമോ;
(ബി)
17000
ഉപഭോക്താക്കളുളള ഇൗ
പ്രദേശം ഉള്‍പ്പെടുത്തി
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
അടിവാരത്ത്
സബ് സ്റ്റേഷന്
728.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തടസ്സമില്ലാതെ
വൈദ്യുതി
ലഭിക്കുന്നതിനും
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനും
തിരുവമ്പാടി മണ്ഡലത്തിൽ
അടിവാരത്ത് 110 കെ. വി.
സബ് സ്റ്റേഷന്
സ്ഥാപിക്കണമെന്ന ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കുമോ ;
(സി)
ഈ പദ്ധതി എന്ന്
ആരംഭിക്കുവാൻ
കഴിയുമെന്ന്
വ്യക്തമാക്കുമോ?
വെെദ്യുതി ലെെന്‍ 110 കെ .വി
ആക്കി മാറ്റുന്ന പ്രവൃത്തി
729.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം-നിലമ്പൂര്‍
വെെദ്യുതി ലെെന്‍ 110
കെ .വി . ആക്കി
മാറ്റുന്ന
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
നിലമ്പൂര്‍
സബ് സ്റ്റേഷന്റെ
നിലവിലുള്ള ശേഷി 110 കെ
.വി. ആക്കി
വര്‍ദ്ധിപ്പിക്കുന്ന
നടപടിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
മേല്‍
പ്രവൃത്തികള്‍
എന്നത്തേക്ക്
തീർക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ചെറായി
110 കെ. വി. സബ് സ്റ്റേഷന്
730.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറായി
110 കെ. വി. സബ്
സ്റ്റേഷന് നിര്‍മ്മാണ
പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
കമ്മീഷന്
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ?
തൊഴുക്കല്‍
110 കെ.വി. സബ്സ്റ്റേഷന്റെ
നിര്‍മ്മാണം
731.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
തൊഴുക്കല്‍ 110 കെ.വി.
സബ്സ്റ്റേഷന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ
സ്ഥിതിയെന്താണെന്ന്
വിശദീകരിക്കാമോ;
(ബി)
110
കെ.വി ആയി ഉയര്‍ത്തുന്ന
തൊഴുക്കല്‍
സബ്സ്റ്റേഷന്
പരിധിയില്‍ ഉള്ള
ടവറുകളില്‍ ലൈന്‍
മാറ്റി സ്ഥാപിക്കുന്ന
പണികള്‍ എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സബ്സ്റ്റേഷന്റെ
പ്രവര്‍ത്തനം
പൂര്‍ണ്ണതോതില്‍
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിക്കായി
കെ.എസ്.ഇ.ബി.എത്രകോടി
രൂപ
ചെലവാക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
ബോര്‍ഡിലെ അധിക ജീവനക്കാര്‍
732.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റഗുലേറ്ററി
കമ്മീഷന്
അനുവദിച്ചതിനേക്കാള്‍
പതിനായിരത്തിലധികം
ജീവനക്കാര്‍ ഇപ്പോള്‍
വെെദ്യുതി ബോര്‍ഡില്‍
ജോലി
ചെയ്യുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
അധിക
ജീവനക്കാരെ മാറ്റി
നിയമിക്കണമെന്ന്
റഗുലേറ്ററി കമ്മീഷന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് ഒൗദ്യോഗിക
പഠന
റിപ്പോര്ട്ടുകളേതെങ്കിലും
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
ബോര്‍ഡ് ഇതിനോടകം
കെെക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
അധിക
ജീവനക്കാരുടെ പുനര്‍
വിന്യാസം എന്നത്തേക്ക്
നടപ്പാക്കാനാകും എന്ന്
വ്യക്തമാക്കുമോ?
ഇടമലയാര്‍
ഹെെഡല്‍ ടൂറിസം പദ്ധതി
733.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ഹെെഡല്‍ ടൂറിസം
പദ്ധതിയുടെ അംഗീകാരം
സംബന്ധിച്ച് നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
രണ്ടാം വാര്‍ഷിക
പദ്ധതിയോടനുബന്ധിച്ച്
സംസ്ഥാനത്ത് ഇടുക്കി
ഉള്‍പ്പെടെയുള്ള
പത്തോളം പ്രൊജക്ട്
മേഖലയില്‍ ഹെെഡല്‍
ടൂറിസം പദ്ധതി
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ളതിന്റെ
ഭാഗമായി ഇടമലയാര്‍
ഹെെഡല്‍ ടൂറിസം
പദ്ധതിയും
പ്രാവർത്തികമാക്കുമോ;
(സി)
ഇടമലയാര്‍
,ഭൂതത്താന്‍കെട്ട്
മേഖലയില്‍ നൂറു
കണക്കിന്
ടൂറിസ്റ്റുകള്‍
പ്രതിദിനം
സന്ദര്‍ശിക്കുന്നതിനാല്‍
ഇവര്‍ക്ക് ഇടമലയാര്‍
പ്രൊജക്ട് മേഖലയില്‍
പ്രവേശിക്കുന്നതിന്
നിലവിലുള്ള നിയന്ത്രണം
ഒഴിവാക്കുമോ
എന്നറിയിക്കാമോ?
വൈദ്യുതി
തടസ്സം സത്വരമായി
പരിഹരിക്കുന്നതിന് സംവിധാനം
734.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഭിക്കുന്ന ശക്തമായ
വേനല്‍ മഴമൂലം
വ്യാപകമായി വൈദ്യുതി
തടസ്സം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വൈദ്യുതി
തടസ്സം സത്വരമായി
പരിഹരിക്കുന്നതിന്
എന്ത് സംവിധാനമാണ്
ബോര്‍ഡ്
ഒരുക്കിയിട്ടുള്ളതെന്നു
വ്യക്തമാക്കാമോ ;
(സി)
മഴക്കാലത്തിന്
മുന്നോടിയായി ലൈനില്‍
അറ്റകുറ്റപ്പണി
പൂര്‍ത്തിയാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇതിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
പ്രത്യേക സംവിധാനം
എന്താണെന്ന്
വ്യക്തമാക്കുമോ ?
മലപ്പുറം
മണ്ഡലത്തിലെ വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ് പദ്ധതി
735.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍
നടപ്പാക്കി വരുന്ന
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പദ്ധതികളുടെ
പുരോഗതികള്‍
വിശദീകരിക്കാമോ;
(ബി)
ലെെന്‍
കണ്‍വേര്‍ഷന്‍, പുതിയ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കല്‍
എന്നിവയുടെ ഭാഗമായി
വിവിധ സെക്ഷനുകളില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(സി)
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുമോ;വിശദാംശം
വെളിപ്പെടുത്തുമോ ?
ആലത്തൂര്‍
മണ്ഡലത്തില്ഗാര്ഹിക
വെെദ്യുതി കണക്ഷന്
736.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
വെെദ്യുതിയില്ലാത്ത
വീടുകള്‍ ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗാര്‍ഹിക
വെെദ്യുതി കണക്ഷന്
ലഭിക്കുന്നതിനായി
ആലത്തൂര്‍ മണ്ഡലത്തില്‍
നിന്നും ഏതെങ്കിലും
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വെെദ്യുതി
കണക്ഷന്
നല്‍കുന്നതിനുളള
തടസ്സമെന്താണെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ രൂക്ഷമായ
വോള്‍ട്ടേജ് ക്ഷാമം
737.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍ പിലീക്കോട്
സെക്ഷനിലും കയ്യൂര്‍,
നല്ലോംപുഴ
സെക്ഷനുകളിലുംപെടുന്ന
ഗ്രാമങ്ങളില്‍
അനുഭവപ്പെടുന്ന
രൂക്ഷമായ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കോഴിക്കോട്
മണ്ഡലത്തിലെ വൈദ്യുത
പദ്ധതികള്‍
738.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തില്‍
വൈദ്യുതി വകുപ്പ്
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
ഓരോ
പദ്ധതികളുടെയും നിലവിലെ
അവസ്ഥയും അനുവദിച്ച
തുകയും വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ പുതുതായി
സ്ഥാപിച്ച
ട്രാന്‍സ്ഫോര്‍മറുകള്‍
739.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍കോട് ജില്ലയില്‍
പുതിയതായി എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
സെക്ഷന്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പുതിയതായി
അനുവദിച്ചതും എന്നാല്‍
സ്ഥാപിച്ചിട്ടില്ലാത്തതോ
സ്ഥാപിച്ചിട്ടും
ചാര്‍ജ്ജ് ചെയ്യാത്തതോ
ആയ
ട്രാന്‍സ്ഫോര്‍മറുകളുടെ
എണ്ണം സെക്ഷന്‍
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
അനുവദിച്ചിട്ടും
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാന്‍
കഴിയാത്തത്
സാമഗ്രികളുടെ
ലഭ്യതക്കുറവ്
മൂലമാണോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രൊപ്പോസലുകള്‍
ലഭിച്ചതിന്റെ
അടിസ്ഥാനത്തില്‍
പുതിയതായി എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
അനുവദിക്കാനുണ്ടെന്ന്
സെക്ഷന്‍ തിരിച്ച്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ വെെദ്യുതി
വിതരണത്തിലുണ്ടായ തടസ്സം
740.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ 2017 ജനുവരി
മുതല്‍ 2018 മേയ് 15
വരെ എത്ര തവണ വെെദ്യുതി
വിതരണം
നിലച്ചിട്ടുണ്ടെന്നും,
തടസ്സം ഓരോ തവണയും
എത്ര സമയം
നീണ്ടുനിന്നുവെന്നും
സെക്ഷന്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വെെദ്യുതി
തടസ്സത്തിനുളള കാരണം
ചൂണ്ടിക്കാട്ടുന്ന
ഇന്സ്പെക്ഷന്
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
അപാകത
പരിഹരിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?