വൈറോളജി
ലാബുകള്‍ സ്ഥാപിക്കുന്നതിന്
നടപടി
242.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്,
മലപ്പുറം ജില്ലകളില്‍
നിപ വൈറസ് മൂലം മരണം
സ്ഥിരീകരിച്ച
സാഹചര്യത്തില്‍
കൂടുതല്‍ മേഖലയിലേക്ക്
വ്യാപിക്കുന്നത്
തടയാന്‍ എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
രോഗം മൂലം എത്രമരണമാണ്
ഇതുവരെ റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്;
(സി)
രോഗ
നിര്‍ണ്ണയം
നടത്തുന്നതിനും ലാബ്
പരിശോധനകള്‍
നടത്തുന്നതിനും
മെഡിക്കല്‍ കോളേജുകള്‍
ഉള്‍പ്പടെയുള്ള
സര്‍ക്കാര്‍
സംവിധാനങ്ങള്‍
പര്യാപ്തമാണോ;
അല്ലെങ്കില്‍ പകരം
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
ഓരോ
വര്‍ഷവും പുതിയ
രോഗങ്ങള്‍
കണ്ടെത്തുന്നതിന്റെ
സാഹചര്യങ്ങള്‍
മനസ്സിലാക്കുവാനും
പരിശോധനകള്‍
നടത്തുവാനും
പര്യാപ്തമായ വൈറോളജി
ലാബുകള്‍
സംസ്ഥാനത്തില്ലെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്തരം
ലാബുകള്‍
സ്ഥാപിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
സൂപ്പര്‍ സ്പെഷ്യാലിറ്റി
കേഡര്‍
243.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിലെ
ഉന്നതയോഗ്യത നേടിയ
ഡോക്ടര്‍മാര്‍ക്കായി
സൂപ്പര്‍
സ്പെഷ്യാലിറ്റി കേഡര്‍
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനാവശ്യമായ
ചട്ടം
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ട്രോമാകെയര്‍
സംവിധാനം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി
ന്യൂറോസര്‍ജറി,
പ്ലാസ്റ്റിക് സര്‍ജറി
വിഭാഗങ്ങളിലും സൂപ്പര്‍
സ്പെഷ്യാലിറ്റി കേഡര്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
നിപ
വൈറസ് ബാധ തടയാന്‍
സ്വീകരിച്ച നടപടികള്‍
244.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപ
വൈറസ് കാരണമുള്ള
പകര്‍ച്ച വ്യാധികള്‍
തടയാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട് സമൂഹ
മാധ്യമങ്ങളില്‍
അശാസ്ത്രീയ
വാര്‍ത്തകള്‍
നല്‍കിയവര്‍ക്കെതിരെ
നിയമ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ?
നിപ
വൈറസ് -നടപടി
സ്വീകരിയ്ക്കാന്‍
കാലതാമസമുണ്ടായതിന്റെ കാരണം
245.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപ
വൈറസ് ബാധമൂലം ഈ വര്‍ഷം
എത്ര പേര്
മരണപ്പെട്ടു; എത്ര
പേര്
ഗുരുതരാവസ്ഥയിലാണ്
എന്നറിയിക്കുമോ;
(ബി)
നിരവധിയാളുകള്‍
മരണപ്പെട്ടിട്ടും വൈറസ്
ബാധ തടയുന്നതിന് നടപടി
സ്വീകരിയ്ക്കാന്‍ വൈകി
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടി
സ്വീകരിയ്ക്കാന്‍
കാലതാമസമുണ്ടായതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഈ
വൈറസ് ബാധ തടയുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
നിപ
വൈറസ് ബാധ
246.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപ
വൈറസ് ബാധ മൂലമുളള
ആരോഗ്യ പ്രശ്നങ്ങൾ
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദീകരിക്കുമോ;
(ബി)
വൈറസ്
ബാധ സംബന്ധിച്ച
ബോധവത്കരണ
ശ്രമങ്ങളുടെയും
മുൻകരുതലുകളുടെയും
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇത്തരം
വൈറസുകൾ സംസ്ഥാനത്ത്
പ്രകടമാകാനുള്ള
കാരണത്തെക്കുറിച്ച്
പഠനം നടത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ആരോഗ്യ
ജാഗ്രത പദ്ധതിയുടെ
പ്രവർത്തന പുരോഗതി
വിശദീകരിക്കുമോ?
നിപ
വൈറസ് രോഗം
247.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിപ വൈറസ് രോഗം
സ്ഥിരീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ജില്ലകളിലാണ് ഇത്
സ്ഥിരീകരിച്ചിട്ടുള്ളതെന്ന്
പറയാമോ; ഈ രോഗം ബാധിച്ച
രോഗികളുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്ത് നിപ വൈറസ്
രോഗം ബാധിച്ചുള്ള മരണം
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്രപേര്‍
മരിച്ചിട്ടുണ്ട്;
(സി)
സംസ്ഥാനത്ത്ഈ രോഗം
ഉണ്ടാകാനുള്ള കാരണം
വ്യക്തമാക്കാമോ;
ഏതൊക്കെ
മാര്‍ഗ്ഗങ്ങളിലൂടെയാണ്
രോഗം പടരുന്നത്;
എന്തൊക്കെയാണ്
രോഗലക്ഷണങ്ങള്‍;
(ഡി)
രോഗബാധ
തടയാന്‍ എന്തൊക്കെ
പ്രതിരോധ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
രോഗം
ബാധിച്ചവരെ
ശുശ്രൂഷിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
നിപ
വെെറസ് മൂലമുണ്ടാകുന്ന പനി
248.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപ
വെെറസ് മൂലം ഉണ്ടാകുന്ന
പനി തടയാന്‍ സംസ്ഥാന
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത്;
വ്യക്തമാക്കുമോ;
(ബി)
നിപ
വെെറസ് മൂലമുണ്ടാകുന്ന
മരണങ്ങളുടെ എണ്ണം
അനിയന്ത്രിതമായി
പെരുകുന്നത് തടയാന്‍
ജനങ്ങള്‍ക്ക് ജാഗ്രതാ
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
നിപ
വെെറസ് ബാധസംബന്ധിച്ച്
ജനങ്ങളുടെ ആശങ്ക
അകറ്റുന്നതിന് നടപടി
249.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ചങ്ങരോത്ത്
പഞ്ചായത്തില്‍ നിപ
വെെറസ് ബാധമൂലം മൂന്ന്
പേര് മരണമടഞ്ഞത്
മൂലമുണ്ടായ
സ്ഥിതിവിശേഷം
ആരോഗ്യവകുപ്പ്
ഗൗരവമായി
എടുത്തിട്ടുണ്ടോ;
(ബി)
സമൂഹ
മാധ്യമങ്ങള്‍ വഴി
പ്രചരിക്കുന്ന
വാര്‍ത്തകള്‍ക്ക്
പിന്നാലെ ജനങ്ങള്‍
പോകുന്നത് കൂടുതല്‍
ഭീതി ജനകമായ അന്തരീക്ഷം
സൃഷ്ടിക്കുമെന്നതിനാല്‍
ജനങ്ങളുടെ ആശങ്ക
അകറ്റുന്നതിന് ആരോഗ്യ
വകുപ്പ് ഇതിനകം
എന്തൊക്കെ നടപടികളാണ്
കെെക്കൊണ്ടിട്ടുളളത് ;
(സി)
നിപ
വൈറസുമായി ബന്ധപ്പെട്ട്
കേരളത്തിലെ ആദ്യ മരണം
ഉണ്ടായത് എന്നാണ്;
പ്രസ്തുത മരണകാരണം
കണ്ടെത്തുന്നതില്‍
ആരോഗ്യവകുപ്പിന്റെ
ഭാഗത്ത് നിന്നുണ്ടായ
വീഴ്ചയാണ് സ്ഥിതിവിശേഷം
ഗുരുതരമാക്കിയതെന്നത്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
രോഗിയെ
പരിചരിച്ച നഴ്സ് പോലും
പ്രസ്തുത രോഗം കാരണം
മരണപ്പെട്ടത് നമ്മുടെ
ആരോഗ്യസംവിധാനത്തിലുളള
സൂക്ഷ്മതക്കുറവ്
മൂലമാണെന്ന്
കരുതുന്നുണ്ടോ;
(ഇ)
ആരോഗ്യ
സൂചികയില്‍ ഇന്ത്യയിലെ
മറ്റ്
സംസ്ഥാനങ്ങളെക്കാള്‍
മുന്‍പന്തിയിലാണ് കേരളം
എന്നിരിക്കെ നാളിതുവരെ
കേട്ടിട്ടില്ലാത്ത
വെെറസ് രോഗങ്ങള്‍
സംസ്ഥാനത്തെ ആരോഗ്യ
മേഖലയിലുണ്ടാക്കുന്ന
പ്രശ്നങ്ങള്‍
എന്തുകൊണ്ടാണെന്നത്
സംബന്ധിച്ച്
പരിശോധിക്കുന്നതിനും
അതിന് അനുസൃതമായ
നടപടികള്‍ അടിയന്തരമായി
കെെക്കൊളളുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
നിപ
പകര്‍ച്ചവ്യാധി
250.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേകിച്ച്
കോഴിക്കോട് ജില്ലയിലെ
മലയോര മേഖലകളില്‍
പടര്‍ന്നു
പിടിച്ചിരിക്കുന്ന നിപ
പകര്‍ച്ചവ്യാധി
സംബന്ധിച്ച് ഒൗദ്യോഗിക
പഠനങ്ങളെന്തെങ്കിലും
നടത്തുകയുണ്ടായോ;
(ബി)
സംസ്ഥാനത്ത്
നാളിതുവരെ നിപ വെെറസ്
ബാധമൂലം
മരണപ്പെട്ടവരുടെ
എണ്ണമെത്ര;
(സി)
ഇൗ
രോഗബാധ
അനിയന്ത്രിതമായി
പടരുന്ന സാഹചര്യം
നിലവിലുണ്ടോ;
(ഡി)
എങ്കില്‍
ആയത് നിയന്ത്രണ
വിധേയമാക്കുന്നതിനു
സ്വീകരിച്ച
മാര്‍ഗങ്ങള്‍
വിശദമാക്കുമോ;
(ഇ)
രോഗബാധ
കണ്ടെത്തുന്നതിലും
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുന്നതിലും
ബോധവല്‍ക്കരണം
നടത്തുന്നതിലും
സര്‍ക്കാര്‍
സംവിധാനങ്ങള്‍ക്ക്
വീഴ്ച്ച സംഭവിച്ചതായി
കരുതുന്നുണ്ടോ;
(എഫ്)
എങ്കില്‍
അവ പരിഹരിക്കുന്നതിനായി
സത്വര നടപടികള്‍
സ്വീകരിക്കുമോ?
നിപാ
വൈറസ് പനി
251.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപാ
വൈറസ് പനി ബാധിച്ച്
സംസ്ഥാനത്ത് ഇതേവരെ
എത്ര പേര്
മരണപ്പെട്ടിട്ടുണ്ട്
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;പ്രസ്തുത
പനി ബാധിച്ച് എത്ര
പേര്
ചികിത്സയിലുണ്ടെന്ന്
അറിയിക്കുമോ ;
(ബി)
ഇതിനു
മുന്‍പ് എപ്പോഴാണ് നിപാ
വൈറസ് പനി സംസ്ഥാനത്ത്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത് ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
നിപാ
വൈറസ് പനി കൂടുതല്‍
പേരിലേക്ക്
പകരാതിരിക്കുന്നതിനായി
യുദ്ധകാലാടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ഡി)
മറ്റ്
ഏതെങ്കിലും തരത്തിലുള്ള
പകര്‍ച്ച പനി
സംസ്ഥാനത്ത്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഇ)
മറ്റു
പകര്‍ച്ചപനികള്‍
പടര്‍ന്നു
പിടിക്കാതിരിക്കാനുള്ള
കാരണം
ആരോഗ്യവകുപ്പിന്റെ
മുന്‍കൂട്ടിയുള്ള
പ്രതിരോധ പ്രവര്‍ത്തനം
കൊണ്ടാണെന്ന്
വിലയിരുത്തലുകൾ
നടത്തിയിട്ടുണ്ടോ;വിശദമാക്കാമോ
?
നിപാ
വൈറസ് രോഗബാധ
252.
ശ്രീ.പി.ടി.എ.
റഹീം
,,
ജെയിംസ് മാത്യു
,,
കെ.സുരേഷ് കുറുപ്പ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിപാ വൈറസ് രോഗ ബാധ
സ്ഥിരീകരിച്ചതിനുശേഷം
രോഗപ്രതിരോധത്തിനും
രോഗവ്യാപനം
കാര്യക്ഷമമായി
തടയുന്നതിനും
എന്തെല്ലാം സത്വര
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ആശങ്കകള്‍
ദുരീകരിക്കുന്നതിനും
മുന്‍കരുതലുകളും
ബോധവല്‍ക്കരണവും
നടത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
രോഗ ചികിത്സയില്‍
സ്വീകരിക്കേണ്ട
കൂടുതല്‍ ഫലപ്രദമായ
മാര്‍ഗ്ഗങ്ങള്‍
സംബന്ധിച്ച്
എയിംസ്-ന്റെ സഹകരണം
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
നിപാ
വെെറസ് - അലോപ്പതി
വെെദ്യശാഖക്കെതിരെ
കുപ്രചരണങ്ങള്‍
253.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിപാ
വെെറസ് ഭീതി
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍
അലോപ്പതി
വെെദ്യശാഖക്കെതിരെയും
ആരോഗ്യ
വകുപ്പിനെതിരെയും
കുപ്രചരണങ്ങള്‍ നടത്തി
വരുന്ന വ്യാജ
വെെദ്യന്മാര്ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ബി)
ജനങ്ങള്‍ക്കിടയില്‍
ആശയക്കുഴപ്പം
സൃഷ്ടിച്ച് മുതലെടുപ്പ്
നടത്തുന്ന വ്യാജ
ചികിത്സകരെ
നിയന്ത്രിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
വാഹന
അപകടങ്ങളിൽ പരിക്ക്
പറ്റുന്നവരുടെ ചികിത്സാ
ചെലവ്
254.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനാപകടങ്ങളില്‍
ഗുരുതര പരിക്ക്
പറ്റുന്നവ൪ക്ക്
സമീപത്തെ സ്വകാര്യ
ആശുപത്രിയില്‍ ചികിത്സ
തേടിയാല്‍ ചെലവ്
സര്‍ക്കാര്‍
വഹിക്കുന്നതിന്
തീരുമാനമായിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഇതു
സംബന്ധിച്ച്
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകളുടെയും
സര്‍ക്കാര്‍
തീരുമാനങ്ങളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ ;
(സി)
ഏതൊക്കെ
സ്വകാര്യ ആശുപത്രികളിലെ
ചികിത്സയ്ക്കാണ് സഹായം
നല്‍കുന്നതെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ വിവരം
ലഭ്യമാക്കാമോ ?
ആര്.സി.സി.
255.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന ക്യാന്‍സര്‍
ചികിത്സാ കേന്ദ്രമായ
ആര്.സി.സി യില്‍ നടന്ന
വിവാദ
സംഭവങ്ങളെക്കുറിച്ച്
വിശദമായ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത സംഭവങ്ങള്‍
അന്വേഷിച്ച് നിജസ്ഥിതി
പുറത്തു കൊണ്ടുവരുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വൈറസ്
രോഗങ്ങള്‍ കണ്ടെത്തുവാനുളള
സംവിധാനം
256.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈറസ്
രോഗങ്ങളുടെ
ചികിത്സയില്‍
പാലിക്കേണ്ട അടിസ്ഥാന
മാനദണ്ഡ പ്രകാരമുളള
സൗകര്യങ്ങള്‍
സംസ്ഥാനത്തെ മെഡിക്കല്‍
കോളേജുകള്‍
ഉള്‍പ്പെടെയുളള
ആശുപത്രികളില്‍
ലഭ്യമാണോ;
(ബി)
ചികിത്സ
പ്രോട്ടാക്കോള്‍
സംബന്ധിച്ചും
ചികിത്സകളുടെ സുരക്ഷ
സംബന്ധിച്ചുമുളള
കാഴ്ചപ്പാടുകളില്‍
ആരോഗ്യവകുപ്പ്
എത്രമാത്രം
മുന്നേറിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
പേരാമ്പ്ര
താലൂക്ക് ആശുപത്രിയിലെ
താല്‍ക്കാലിക നഴ്സ്
ആയിരുന്ന ലിനിയുടെ മരണം
ചികിത്സകരുടെ സുരക്ഷ
സംബന്ധിച്ചുളള
കാഴ്ചപ്പാടിലുണ്ടായ
പരാജയമാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
നാളിതുവരെ
സംസ്ഥാനം
കേട്ടിട്ടില്ലാത്ത നിപ
പോലുളള വൈറസ്
രോഗങ്ങള്‍ സംസ്ഥാനത്തെ
കീഴ്പെടുത്തുമ്പോള്‍
അവയെ കണ്ടെത്തുവാനുളള
സംവിധാനം നമ്മുടെ
ആശുപത്രികളില്‍
നിലവിലുണ്ടോ;
(ഇ)
മികച്ച
സൗകര്യമുളള വൈറോളജി
ലാബുകള്‍ സര്‍ക്കാരിന്
കീഴില്‍ സംസ്ഥാനത്ത്
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നുണ്ട്;
അവിടെ നിപ വൈറസ്
പോലുളള രോഗാണുക്കളെ
കണ്ടെത്തുന്നതിനുളള
സംവിധാനമുണ്ടോ;
(എഫ്)
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
വൈറോളജി ലാബ്
സ്ഥാപിക്കുന്നതിന്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് അനുമതി
നല്‍കിയിട്ടുണ്ടോ;
അതിനായി എന്ത് തുക
അനുവദിച്ചു; പ്രസ്തുത
ലാബിന്റെ പ്രവര്‍ത്തനം
ഇതിനകം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി അത്
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മഴജന്യ
രോഗങ്ങള്‍
257.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത് മഴജന്യ
രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനു
സ്വീകരിച്ച
മുന്‍കരുതലുകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
മഴക്കാല
പൂര്‍വ്വ ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
258.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനം
ഉള്‍പ്പെടെയുള്ള ചില
ജില്ലകളില്‍
മഴക്കാലത്ത്
പടര്‍ന്നുപിടിക്കുന്ന
പകര്‍ച്ച വ്യാധികളുടെ
യഥാര്‍ത്ഥ ഉറവിടം
കണ്ടെത്തിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
നഗരസഭകളും
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളും
മഴക്കാലത്തിന് മുന്‍പ്
പൂര്‍ത്തിയാക്കേണ്ട
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കിയതായി
ആരോഗ്യ വകുപ്പ്
സ്ഥിരീകരിച്ചിട്ടുണ്ടോ;
(സി)
ബന്ധപ്പെട്ട
വകുപ്പുകളുമായി
ചേര്‍ന്ന്
പൂര്‍ത്തിയാക്കേണ്ട
ശുചീകരണ-ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കും
വേണ്ടത്ര
മുന്‍കരുതലുകള്‍ക്കുമായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മഴക്കാല
രോഗങ്ങള്‍
259.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാലത്തുണ്ടാകുന്ന
രോഗങ്ങള്‍
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
രോഗം
പടര്‍ത്തുന്ന
കൊതുകുകളേയും മറ്റും
നശിപ്പിക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഗ്രാമപഞ്ചായത്തുകള്‍
തോറും ആരോഗ്യ
വകുപ്പിന്റെയും മറ്റ്
വോളണ്ടിയര്‍മാരുടെയും
സന്നദ്ധപ്രവര്‍ത്തകരുടെയും
നേതൃത്വത്തില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കുന്നത്;
ഇതിനായി എത്ര തുക
വീതമാണ് ഓരോ വാര്‍ഡിലും
ആരോഗ്യവകുപ്പ്
ചെലവഴിച്ചിരിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന് നടപടി
260.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പനി വ്യാപകമായി പടരുന്ന
സാഹചര്യത്തില്‍ ഒരു
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
2015-ല്‍ ധനസഹായം
അനുവദിച്ചിരുന്നോ;എങ്കില്‍
എത്ര തുകയാണ്
അനുവദിച്ചതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ധനസഹായം ഏത് രീതിയിലാണ്
വിനിയോഗിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
തുക നാളിതുവരെയായിട്ടും
വിനിയോഗിക്കാൻ
സാധിച്ചിട്ടില്ലെങ്കിൽ
അതിന്റെ കാരണം
വ്യക്തമാക്കുമോ?
ആര്‍ദ്രം
പദ്ധതി
261.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
ചാലക്കുടി
താലൂക്ക് ആശുപത്രിയില്‍
ട്രോമകെയര്‍ കെട്ടിടവും
സര്‍ജിക്കല്‍ വാര്‍ഡും
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ച പുതുക്കിയ
ഡി. പി. ആര്.
സഹിതമുള്ള അപേക്ഷയില്‍
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(സി)
പ്രസ്തുത
അപേക്ഷ പരിഗണിച്ച്
അനുമതി
ലഭ്യമാക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
സുരക്ഷിത
രക്തദാനം
262.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീജിയണല്‍
ക്യാന്‍സര്‍ സെന്ററില്‍
നിന്നും രക്തം
സ്വീകരിച്ചവര്‍ക്ക്
എച്ച്.ഐ.വി.
ബാധയുണ്ടായതായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
രക്തദാനം
സുരക്ഷിതമാക്കുവാന്‍
ന്യൂക്ലിക് ആസിഡ്
ടെസ്റ്റ്
നിര്‍ബന്ധമാക്കണമെന്ന
നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കുമോ;
(സി)
ക്യാന്‍സര്‍
ചികിത്സാ രംഗത്തെ
അഭിമാന സ്ഥാപനമായ ആര്.
സി.സി.യുടെ വിശ്വാസ്യത
നിലനിര്‍ത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മെഡിക്കല്‍
മാലിന്യങ്ങള്‍
263.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
മാലിന്യങ്ങള്‍ ശരിയായ
രീതിയില്‍
സംസ്കരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍ ഉറപ്പു
വരുത്തണമെന്നാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളത്
; വ്യക്തമാക്കുമോ ;
(ബി)
മെഡിക്കല്‍
മാലിന്യങ്ങള്‍
സംസ്കരിക്കുന്നതിന്
ഏതെങ്കിലും സര്‍ക്കാര്‍
സംവിധാനങ്ങള്‍
നിലവിലുണ്ടാേ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമാേ;
(സി)
മെഡിക്കല്‍
മാലിന്യങ്ങള്‍ ശരിയായ
രീതിയില്‍
സംസ്കരിക്കാത്തതുമൂലമുള്ള
ആരാേഗ്യ പ്രശ്നങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
തടയുന്നതിന് ആവശ്യമായ
നിരീക്ഷണ സംവിധാനങ്ങള്‍
ശക്തിപ്പെടുത്തുമാേ ?
മെഡിക്കല്‍
കോളേജുകളില്‍ സര്‍ജിക്കല്‍
ഓങ്കോളജി വിഭാഗം
264.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
അര്‍ബുദ ചികിത്സയുടെ
ഭാഗമായി
തിരുവനന്തപുരം,ആലപ്പുഴ,
കോട്ടയം, തൃശ്ശൂര്‍,
കോഴിക്കോട്
മെഡിക്കല്‍
കോളേജുകളില്‍
സര്‍ജിക്കല്‍ ഓങ്കോളജി
വിഭാഗം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി എത്ര പുതിയ
തസ്തികകള്‍ അനുവദിച്ചു;
(സി)
സര്‍ജിക്കല്‍
ഓങ്കോളജി വിഭാഗം
പ്രത്യേകമായി
മെഡിക്കല്‍
കോളേജുകളില്‍
ആരംഭിക്കുന്നത്
ക്യാന്‍സര്‍
ചികിത്സയ്ക്ക് എപ്രകാരം
സഹായകമാകുമെന്ന്
വിശദമാക്കുമോ;
(ഡി)
മെഡിക്കല്‍
കോളേജുകളില്‍ ഇതിനായി
പുതിയ ഉപകരണങ്ങള്‍
വാങ്ങുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
കോടിരൂപയാണ്
ഇതിനുവേണ്ടി
അനുവദിച്ചത് ?
ഡെങ്കിപ്പനി
265.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
2017-18 കാലയളവില്‍
എത്ര പേര്‍ക്ക്
ഡെങ്കിപ്പനി
ബാധിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമാേ ;
(ബി)
ഡെങ്കിപ്പനി
ബാധിച്ചവര്‍ക്ക്
നല്കിയ
ചികിത്സകളുടെയും രാേഗം
പടര്‍ന്നുപിടിക്കാതിരിക്കാന്‍
സ്വീകരിച്ച പ്രതിരാേധ
നടപടികളുടെയും
ഡെങ്കിപ്പനി മൂലം
എത്രപേര്‍
മരിച്ചിട്ടുണ്ട്
എന്നതിന്റെയും വിവരം
ജില്ല തിരിച്ച്
വ്യക്തമാക്കാമാേ ;
(സി)
ഡെങ്കിപ്പനി
സ്ഥിരീകരിക്കാനുള്ള
ലാബ് പരിശാേധന സംവിധാനം
എല്ലാ ജില്ലകളിലും
ഉണ്ടാേ എന്ന്
വ്യക്തമാക്കാമാേ ;
(ഡി)
രക്തത്തിന്റെ
ഘടകങ്ങള്‍
വേര്‍തിരിക്കുന്ന
(ബ്ലഡ്
സെപ്പറേഷന്‍)യൂണിറ്റ്
എല്ലാ ജില്ലകളിലും
പ്രവര്ത്തിക്കുന്നുണ്ടാേ
എന്ന് വ്യക്തമാക്കാമാേ
?
മഴക്കാലത്തെ
പകര്‍ച്ചവ്യാധി നിയന്ത്രണം
266.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
ജില്ലയില്‍,വരുന്ന
മഴക്കാലത്ത് പകര്‍ച്ച
വ്യാധികള്‍ നിയന്ത്രണ
വിധേയമാക്കുന്നതിന്
ആരോഗ്യ വകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ ?
ട്രോമാകെയര്‍
നയം
267.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ട്രോമാകെയര്‍ നയം
വിശദമാക്കുമോ ;
(ബി)
സംസ്ഥാനത്ത്
എവിടെ അപകടമുണ്ടായാലും
ഒറ്റ മൊബെെല്‍
നമ്പരില്‍
ബന്ധപ്പെട്ടാല്‍
ആംബുലന്‍സ് സഹായം
ലഭ്യമാകുന്ന തരത്തില്‍
സംവിധാനം
നിലവിലുണ്ടോ;വ്യക്തമാക്കുമോ;
(സി)
ട്രോമാകെയര്‍
ശൃംഖലയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ശൃംഖലയിലെ
ആംബുലന്‍സുകളുടെ
നിരക്കുകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ?
പ്ലാസ്റ്റിക്
വിമുക്ത/മാലിന്യവിമുക്ത
ക്യാമ്പസ്സുകള്‍
268.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
വിമുക്ത/മാലിന്യവിമുക്ത
ക്യാമ്പസ്സുകള്‍
സൃഷ്ടിക്കുന്നതിന്
വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ
വകുപ്പുകളുമായി
ചേര്‍ന്ന് ആരോഗ്യ
വകുപ്പ് എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വിദ്യാലയങ്ങള്‍
ആരോഗ്യ സൗഹൃദമാക്കാന്‍
മികച്ച പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മികച്ച
ആരോഗ്യ പരിപാലനം
നടത്തുന്ന
വിദ്യാലയങ്ങള്‍ക്ക്
ആരോഗ്യവകുപ്പ്
പുരസ്കാരം നല്കി
ആദരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
വിദ്യാലയങ്ങളില്‍
ആരോഗ്യ ബോധവത്ക്കരണം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പകര്‍ച്ചപ്പനി
വ്യാപനം തടയുന്നതിന്
ആരോഗ്യജാഗ്രത പരിപാടി
269.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം പകര്‍ച്ചപ്പനി
മൂലം ആയിരത്തോളം
ആളുകള്‍ മരിച്ച
സാഹചര്യത്തില്‍
പകര്‍ച്ചപ്പനി വ്യാപനം
തടയുന്നതിന്
ആരോഗ്യവകുപ്പിന്റെ
നേതൃത്വത്തില്‍
ആരോഗ്യജാഗ്രത പരിപാടി ഈ
വര്‍ഷം ആദ്യം മുതല്‍
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
(ബി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയായിരുന്നു;
(സി)
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ
സഹകരണത്തോടെ മാലിന്യ
നിര്‍മ്മാര്‍ജ്ജനമുള്‍പ്പെടെയുള്ള
കര്‍മ്മപരിപാടികള്‍
ആവിഷ്ക്കരിച്ചിരുന്നുവെങ്കിലും
ഫലപ്രദമായി
ഇക്കാര്യത്തില്‍
ഇടപെടുന്നതിന് ഇതേവരെ
സാധിക്കാതിരുന്നത്
എന്തുകൊണ്ടാണ്;
(ഡി)
സംസ്ഥാനത്ത്
നിന്ന്
നിര്‍മ്മാര്‍ജ്ജനം
ചെയ്ത രോഗങ്ങളുടെ
തിരിച്ച് വരവും നിപ്പ
വൈറസ് പോലുള്ള പുത്തന്‍
രോഗങ്ങളുടെ
ആവിര്‍ഭാവവും നാടിന്റെ
ആരോഗ്യത്തിന് ഗുരുതരമായ
ഭീഷണി ഉയര്‍ത്തുന്ന
സാഹചര്യത്തില്‍
സ്ഥായിയായ എന്ത്
നടപടിയാണ്
ആരോഗ്യവകുപ്പ്
കൈകൊള്ളുവാന്‍
ആലോചിക്കുന്നത് ?
ആന്റിബയാേട്ടിക്
നയം
270.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഗവണ്മെന്റിന്റെ
ആന്റിബയാേട്ടിക് നയം
പ്രഖ്യാപിച്ചിട്ടുണ്ടാേ
;
(ബി)
സ്വകാര്യ
ആശുപത്രികള്‍
ചെറുരാേഗങ്ങള്ക്കുപാേലും
വ്യാപകമായി
ആന്റിബയാേട്ടിക്
മരുന്നുകൾ കുറിച്ച്
കാെടുക്കുന്നത്
അവര്‍ക്ക് രാേഗത്തിന്
ശാന്തി
ഉണ്ടാക്കുമെങ്കിലും
മറ്റ് രാേഗങ്ങള്ക്ക്
തുടക്കം കുറിക്കുമെന്ന
വസ്തുത
ശ്രദ്ധിച്ചിട്ടുണ്ടാേ ;
(സി)
ഇതിന്റെ
അമിത ഉപയാേഗം പുതിയ
അജ്ഞാത രാേഗങ്ങള്ക്ക്
കാരണമാകുന്നത് ഗൗരവമായി
കണക്കിലെടുത്ത്
ലാഭേച്ഛയാേടെ ഉള്ള
സ്വകാര്യ ചികിത്സാ
രീതിയ്ക്ക്
നിയന്ത്രണമേര്പ്പടുത്തുമാേ
എന്ന് അറിയിക്കാമോ?
മഴക്കാലപൂര്‍വ്വ
ശുചീകരണം
271.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഴക്കാലപൂര്‍വ്വ
ശുചീകരണം നടത്തിയത്
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അതിനായി
എത്ര രൂപയാണ്
വിനിയോഗിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
മഴക്കാലപൂര്‍വ്വ
ശുചീകരണം
272.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാലപൂര്‍വ്വ
ശുചീകരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പകര്‍ച്ചവ്യാധികള്‍,
പ്രത്യേകിച്ച് പനി
തടയുന്നതിന് സ്വീകരിച്ച
മുന്‍കരുതലുകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
പകര്‍ച്ചപ്പനികളെ
പ്രതിരോധിക്കാന്‍ നടപടി
273.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
പേരാമ്പ്രയില്‍ പനി
പടര്‍ന്ന് എത്രപേര്‍
മരണപ്പെട്ടു എന്ന്
വെളിപ്പെടുത്തുമോ;
(ബി)
എന്ത്
തരം പനിയാണ് പ്രസ്തുത
മരണങ്ങള്‍ക്ക്
കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പനിമൂലമുള്ള
പ്രസ്തുത മരണങ്ങള്‍ക്ക്
കാരണം നിപ വെെറസാണെന്ന്
സ്ഥിരീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പകര്‍ച്ചപ്പനികളെ
പ്രതിരോധിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
പകര്‍ച്ചവ്യാധികള്‍
തടയാന്‍ നടപടി
274.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധികള്‍
പടര്ന്നുപിടിക്കുന്നതായുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
വേള്‍ഡ് ഹെല്‍ത്ത്
ഓര്ഗനെെസേഷന്റെയും
കേന്ദ്ര ആരോഗ്യ
മന്ത്രാലയത്തിന്റെയും
റിപ്പോര്‍ട്ടുകള്‍
ലഭ്യമായിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കാലവര്‍ഷ
സമയത്ത്
പകര്‍ച്ചവ്യാധികള്‍
പടര്‍ന്നുപിടിക്കുന്നത്
തടയുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ?
പകര്‍ച്ചവ്യാധികള്‍
വ്യാപകമാകുന്ന സാഹചര്യം
275.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എലിപ്പനിയും
ഡെങ്കിപ്പനിയും
ചിക്കന്‍പോക്സും
മഞ്ഞപ്പിത്തവും
വ്യാപകമായി പടരുന്ന
സാഹചര്യം ഗൗരവമായി
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
വര്‍ഷം ഇതുവരെ എത്രപേരെ
മേല്‍പ്പറഞ്ഞ രോഗങ്ങള്‍
ബാധിച്ചുവെന്നും
സര്‍ക്കാര്‍
ആശുപത്രികളിലും
സ്വകാര്യ
ആശുപത്രികളിലും
എത്രപേര്‍
മരണമടഞ്ഞുവെന്നും
വ്യക്തമാക്കുമോ?
108
ആംബുലന്‍സുകളുടെ ജില്ല
തിരിച്ചുള്ള കണക്ക്
276.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ സേവനം
നടത്തുന്ന 108
ആംബുലന്‍സുകളുടെ എണ്ണം
സംബന്ധിച്ച് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
108
ആംബുലന്‍സുകളുടെ സേവനം
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
ആരോഗ്യ മേഖലയിൽ
നടപ്പിലാക്കിയ
സംസ്ഥാന-കേന്ദ്രാവിഷ്ക്രത
പദ്ധതികള്‍
277.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയിൽ കഴിഞ്ഞ വർഷം
എന്തെല്ലാം സംസ്ഥാന -
കേന്ദ്രാവിഷ്കൃത
പദ്ധതികളാണ്
നടപ്പിലാക്കിയതെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികൾക്കായി
ചെലവഴിച്ച തുക
ഉൾപ്പടെയുളള വിവരങ്ങൾ
ജില്ല തിരിച്ചു
ലഭ്യമാക്കാമോ;
(സി)
ഈ സാമ്പത്തിക വർഷം
കേന്ദ്രത്തിൽ നിന്ന്
പ്രതീക്ഷിക്കുന്ന
പദ്ധതികൾ
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ ?
ഇ-ഹെല്‍ത്ത്
പദ്ധതി
278.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ-ഹെല്‍ത്ത്
പദ്ധതിയെക്കുറിച്ചുള്ള
വിശദാംശങ്ങൾ നൽകാമോ;
പ്രസ്തുത പദ്ധതിയുടെ
പുരാേഗതി
വിലയിരുത്തിയിട്ടുണ്ടാേയെന്ന്
വ്യക്തമാക്കുമാേ ;
(ബി)
ഇ-ഹെല്‍ത്ത്
പദ്ധതിയുടെ
ആരാേഗ്യസംബന്ധമായ വിവര
ശേഖരണം
പൂര്‍ത്തിയായിട്ടുണ്ടാേ;എങ്കില്‍
ഇത് സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കുമാേ ;
(സി)
ഇ-ഹെല്‍ത്ത്
പദ്ധതിക്കായി
ശേഖരിക്കുന്ന
വിവരങ്ങളുടെ സുരക്ഷ
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
സമഗ്ര
മാനസികാരോഗ്യ പദ്ധതി
279.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ബി.സത്യന്
,,
പി. ഉണ്ണി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര മാനസികാരോഗ്യ
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എല്ലാ ജില്ലകളിലും
പകല്‍വീട്
പുനരധിവാസകേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(സി)
മാനസികാരോഗ്യ
ചികിത്സ പ്രാഥമിക
തലത്തില്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി നടപ്പു
സാമ്പത്തിക വർഷം എത്ര
തുക ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സുകൃതം
പദ്ധതി
280.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
18
വയസ്സിന് മുകളിലുള്ള
കാന്‍സര്‍ രോഗികള്‍ക്ക്
ചികിത്സാസഹായ
പദ്ധതികള്‍
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
'സുകൃതം'
പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോ;ഈ
പദ്ധതിക്ക് വേണ്ടി
നടപ്പു വര്‍ഷം തുക
നീക്കിവെച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
'സുകൃതം'
പദ്ധതി ഇപ്പോള്‍
നിലവിലില്ലെങ്കില്‍ അത്
നിര്‍ത്തിവെക്കാനിടയായ
കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
'സുകൃതം'
പദ്ധതിയില്‍ 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ആകെ എത്ര
പേര്‍ക്ക് എത്ര തുക
സഹായധനമായി
അനുവദിച്ചെന്ന്
വ്യക്തമാക്കാമോ?
നികുഷ്ഠ
പദ്ധതി
281.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇപ്പോഴുള്ള കുഷ്ഠ
രോഗികളുടെ എണ്ണം
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
2017-18
കാലഘട്ടത്തില്‍
പുതിയതായി എത്ര രോഗികളെ
കണ്ടെത്തി എന്ന്
വ്യക്തമാക്കുമോ;
(സി)
കേരളത്തില്‍
"നികുഷ്ഠ
പദ്ധതി"നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
ഈ
മേഖലയില്‍ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നു എന്ന്
വ്യക്തമാക്കുമോ;
(ഇ)
കോട്ടയം
ജില്ലയില്‍
2015,2016,2017,2018
എന്നീ വര്‍ഷങ്ങളില്‍
എത്ര പുതിയ കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
താലൂക്ക്
ആശുപത്രികളിലെ സേവനം
മെച്ചപ്പെടുത്തുന്നതിന് നടപടി
282.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം താലൂക്ക്
ആശുപത്രികളിലെ ഭൗതിക
സാഹചര്യവും സേവനവും
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ ;
(ബി)
എല്ലാ
താലൂക്കാശുപത്രികളിലും
ഡയാലിസിസ് യൂണിറ്റുകളും
കാത്ത് ലാബുകളും
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടാേ;
എങ്കില്‍ ആയത് ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമാേ;
(സി)
നിലവില്‍
ഇൗ സൗകര്യങ്ങള്‍
സംസ്ഥാനത്തെ ഏതെല്ലാം
ആശുപത്രികളില്‍ ഉണ്ട്;
വിശദാംശം ലഭ്യമാക്കുമാേ
;
(ഡി)
സംസ്ഥാനത്ത്
വൃക്കരാേഗികളുടെയും
ഹൃദ്രാേഗികളുടെയും
എണ്ണം വര്‍ദ്ധിച്ചു
വരുന്ന സാഹചര്യത്തില്‍
കൂടുതല്‍ താലൂക്ക്
ആശുപത്രികളില്‍
ഡയാലിസിസ് യൂണിറ്റുകളും
കാത്ത് ലാബുകളും
സമയബന്ധിതമായി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമാേ ?
ഡയാലിസിസ്
ചെയ്യുന്ന രോഗികള്‍ക്കുളള
ധനസഹായം
283.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
പുതുതായി എത്ര
ഡയാലിസിസ് സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ട്;
(ബി)
ഇവിടങ്ങളിൽ
നിന്നും ഡയാലിസിസ്
ചെയ്യുന്ന
രോഗികള്‍ക്ക് കാരുണ്യ
ബെനവലന്റ് സ്കീമില്‍
ഉള്‍പ്പെടുത്തി സഹായം
ലഭ്യമാക്കാന്‍ ലോട്ടറി
വകുപ്പുമായി സഹകരിച്ച്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഡയാലിസിസ്
യൂണിറ്റുകള്‍
284.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തൃക്കരിപ്പൂര്‍,
നീലേശ്വരം താലൂക്ക്
ആശുപത്രികളിലും ജില്ലാ
ആശുപത്രിയിലും
അനുവദിക്കപ്പെട്ട
ഡയാലിസിസ് യൂണിറ്റുകള്‍
എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മെഡിക്കല്‍
ടൂറിസം സമിതി
285.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
ടൂറിസം രംഗത്ത് സംസ്ഥാന
സര്‍ക്കാര്‍ എന്തെല്ലാം
പുതിയ പദ്ധതികളാണ്
ആരംഭിച്ചിരിക്കുന്നത്;
(ബി)
ടൂറിസം
വകുപ്പുമായി ചേര്‍ന്ന്
മെഡിക്ക്ല ടൂറിസം
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നതിനും
വിലയിരുത്തുന്നതിനും
നിലവില്‍
സംവിധാനമുണ്ടോ;
(സി)
ഇല്ലെങ്കില്‍
അത്തരം ഒരു സമിതി
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മൃതസഞ്ജീവനി
പദ്ധതി
286.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവയവങ്ങള്‍
മാറ്റിവെയ്ക്കപ്പെടേണ്ട
രോഗികള്‍ക്ക് യഥാസമയം
അവയവങ്ങള്‍ ദാനമായി
ലഭിക്കാത്തതു മൂലം
നിരവധിപേര്‍
മരണപ്പെടുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മൃതസഞ്ജീവനി
പദ്ധതി പ്രകാരം
രജിസ്റ്റര്‍ ചെയ്ത
രോഗികളില്‍ കഴിഞ്ഞ
വര്‍ഷം ഇത്തരത്തില്‍
എത്ര രോഗികള്‍
മരണപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
സംസ്ഥാനത്ത്
അവയവദാനം
കുറഞ്ഞുവരുന്ന പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
എന്തെല്ലാമാണ് ഈ
പ്രവണതയ്ക്ക്
കാരണമെന്ന്
വിശദമാക്കാമോ ;
(ഡി)
അവയവദാനത്തിലെ
നടപടി ക്രമങ്ങളിലെ
സങ്കീര്‍ണ്ണത അവയവദാനം
കുറയ്ക്കുന്നതിന്
ഇടയാക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ; എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചങ്ങനാശ്ശേരി
ജനറല്‍ ആശൂപത്രിലെ
ക്യാന്‍സര്‍ ഡിറ്റക്ഷന്‍
പദ്ധതി
287.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
ക്യാന്‍സര്‍
ഡിറ്റക്ഷന്‍ പദ്ധതി
നേരത്തെ തന്നെ
നടപ്പിലാക്കിയിരിന്നോ;
(ബി)
ഇപ്പോള്‍
ഈ പദ്ധതിയില്‍
എന്തൊക്കെ
പ്രവര്‍ത്തികളാണ്
നടക്കുന്നത് ;വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഈ
പദ്ധതി വിപുലീകരിച്ച്
സാധാരണക്കാര്‍ക്ക്
ആശ്വാസം നല്കുവാന്
നടപടി സ്വീകരിക്കുമോ?
റാേഡപകടങ്ങളില്പെട്ടവര്ക്ക്
ചികില്‍സയ്ക്കുള്ള ട്രാേമാ
കെയര്‍ പദ്ധതി
288.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാേഡപകടങ്ങള്
ഉണ്ടായാല്‍ അടിയന്തര
ചികിത്സ
ലഭിക്കുന്നതിനുള്ള
ആധുനിക ട്രാേമാ കെയര്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടാേ;വിശദാംശം
നല്കുമാേ ;
(ബി)
പ്രസ്തുത പദ്ധതി
ആരുടെയൊക്കെ
സഹകരണത്തോടെയാണ്
നടപ്പിലാക്കുന്നത് ;
(സി)
പ്രസ്തുത
പദ്ധതിക്കായി എല്ലാ
ആശുപത്രികളിലും നാേഡല്‍
ഓഫീസർമാരെ
നിയാേഗിച്ചിട്ടുണ്ടാേ ;
(ഡി)
റാേഡപകടങ്ങളില്
പരിക്ക്
പറ്റുന്നവര്‍ക്ക്
സ്വകാര്യ
ആശുപത്രികളില്‍
ഉള്‍പ്പെടെ 48
മണിക്കൂര്‍ സൗജന്യ
ചികിത്സ നല്‍കുമെന്ന
പ്രഖ്യാപനം
പ്രാവര്ത്തികമാക്കിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ?
ആർദ്രം
പദ്ധതി
289.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആർദ്രം
പദ്ധതിയുടെ ഭാഗമായി
എത്ര പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റിയിട്ടുണ്ട്;
ഇതിലേക്കായി എത്ര
തസ്തികകൾ
സൃഷ്ടിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുളള
വിവരങ്ങൾ നല്‍കാമോ; ഓരോ
കുടുംബാരോഗ്യ
കേന്ദ്രത്തിനും
ചെലവാക്കിയ തുകയുടെ
വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(ബി)
ഒഴലപ്പതി
കുടുംബാരോഗ്യ
കേന്ദ്രത്തില്‍ ഇതുവരെ
നടപ്പിലാക്കിയതും ഇനി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
വികസന പരിപാടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആര്‍ദ്രം
പദ്ധതിയുടെ പുരോഗതി
290.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ഡി.കെ. മുരളി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
തലങ്ങളിലുള്ള
സര്‍ക്കാര്‍
ആശുപത്രികളെ
ശാക്തീകരിച്ചുകൊണ്ടുള്ള
ആർദ്രം പദ്ധതിയുടെ
നിലവിലെ പുരോഗതി
അറിയിക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തുന്ന
പ്രവര്‍ത്തനത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(സി)
വിവിധ
തലങ്ങളിലുള്ള
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം
അവയെ രോഗീ
സൗഹൃദമാക്കിത്തീര്ക്കുന്നതിനും
ആവശ്യത്തിന്
മെഡിക്കല്‍,പാരാമെഡിക്കല്‍
ജീവനക്കാരെ
നിയമിക്കുന്നതിനും
അവരില്‍ നിന്ന് ഉചിതമായ
സേവനം രോഗികള്‍ക്ക്
ലഭിക്കുന്നുവെന്ന്
ഉറപ്പു വരുത്തുന്നതിനും
വേണ്ടി നടത്തുന്ന
ഇടപെടലുകള്‍
വിശദമാക്കാമോ?
ആര്‍ദ്രം
പദ്ധതി നടത്തിപ്പിനായി
ചെലവഴിച്ച തുക
291.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി നടത്തിപ്പിനായി
നാളിതുവരെ ഈ
സര്‍ക്കാര്‍ എത്ര തുക
ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിയ്ക്കായി എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
ഈ
പദ്ധതിയുടെ കീഴില്‍
എത്ര പുതിയ ഡയാലിസിസ്
യൂണിറ്റുകള്‍
ആരംഭിച്ചുവെന്ന്
വിശദമാക്കാമോ?
ആര്‍ദ്രം
പദ്ധതിയുടെ രണ്ടാം ഘട്ടം
292.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ രണ്ടാം
ഘട്ടത്തില്‍
പ്രാഥമികാരാേഗ്യ
കേന്ദ്രങ്ങളെ
കുടുംബാരാേഗ്യ
കേന്ദ്രങ്ങളായി
ഉയര്ത്തുന്നുണ്ടാേ ;
(ബി)
എങ്കില്‍
കാേഴിക്കാേട്
ജില്ലയില്‍
കുടുംബാരാേഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്താന്‍
ഉദ്ദേശിക്കുന്ന
പി.എച്ച്.സി.കള്‍
ഏതാെക്കെയെന്നു
വ്യക്തമാക്കുമാേ ;
(സി)
അവ
തെരഞ്ഞെടുക്കുന്നതിനിടയാക്കിയ
മാനദണ്ഡം
വ്യക്തമാക്കുമാേ ?
ആര്‍ദ്രം
പദ്ധതി
293.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
കൊല്ലങ്കോട്
പി.എച്ച്.സി.യില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
ഈ
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
ആര്‍ദ്രം
പദ്ധതിയിലൂടെ ജില്ല
/താലൂക്ക്തല ആശുപത്രികളുടെ
വിപുലീകരണം
294.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യത്യസ്ത
മാനദണ്ഡങ്ങളോടെ
പ്രവര്‍ത്തിക്കുന്ന
സംസ്ഥാനത്തെ ജില്ല
/താലൂക്ക്തല
ആശുപത്രികളെ നിശ്ചിത
മാനദണ്ഡത്തില്‍
ഏകീകരിക്കുന്നതിനും
അതിന്റെ
അടിസ്ഥാനത്തില്‍
ചികിത്സാ സൗകര്യങ്ങള്‍
പുന:ക്രമീകരിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
ഇന്ത്യന്‍ ഹെല്‍ത്ത്
സ്റ്റാന്‍ഡേര്‍ഡിന്
അനുസൃതമായി സംസ്ഥാനത്തെ
താലൂക്ക്/ ജില്ല
ആശുപത്രികളില്‍
ലഭ്യമാക്കേണ്ട
ഉപകരണങ്ങളും ഭൗതിക
സൗകര്യങ്ങളും
മരുന്നുകളും
ലഭ്യമാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ആര്‍ദ്രം
പദ്ധതിയിലൂടെ
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച പ്രകാരം
രോഗീസൗഹൃദ
ആശുപത്രികളായി പ്രസ്തുത
ആശുപത്രികളെ
മാറ്റിയെടുക്കുന്നതില്‍
എത്രമാത്രം
വിജിയിച്ചുവെന്ന്
വിശദമാക്കുമോ;
(ഡി)
ആര്‍ദ്രം
പദ്ധതി ആവിഷ്ക്കരിച്ച
ശേഷം ഇത്തരം
ആശുപത്രികളില്‍
എത്തുന്ന രോഗികളുടെ
എണ്ണത്തിലും
കിടത്തിച്ചികിത്സ
തേടുന്നവരുടെ
എണ്ണത്തിലും
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ
?
ആര്‍ദ്രം
പദ്ധതിയിലൂടെ ആരോഗ്യ
മേഖലയില്‍ സമഗ്ര പരിഷ്കരണം
295.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തില്‍
കോഴിക്കോട് ജില്ലയില്‍
പുതുതായി ഏതൊക്കെ
പി.എച്ച്.സി. കളാണ്
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്നത്
എന്നറിയിക്കാമോ;
(ബി)
ആര്‍ദ്രം
പദ്ധതിയിലൂടെ ആരോഗ്യ
മേഖലയില്‍ സമഗ്ര
പരിഷ്കരണം കൊണ്ടു
വരുമ്പോള്‍ കമ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിന്
വേണ്ടത്ര പരിഗണന
ലഭിക്കാതെ പോയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2017-18
വര്‍ഷത്തില്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
പ്രഖ്യാപിച്ച എത്ര
പി.എച്ച്.സി.കള്‍
ഇപ്പോള്‍ ആര്‍ദ്രം
മിഷന് നിഷ്കര്‍ഷിച്ച
രീതിയില്‍
പ്രവര്‍ത്തിക്കുന്നു
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
ഇവിടെ വൈകുന്നേരം 6 മണി
വരെ ചികിത്സ
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
കാേതമംഗലം
മണ്ഡലത്തിലെ ആര്‍ദ്രം
പദ്ധതിയിലുള്‍പ്പെട്ട
ആശുപത്രികള്‍
296.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കാേതമംഗലം മണ്ഡലത്തില്‍
നിന്ന് ഏതെല്ലാം
ആശുപത്രികളെയാണ്
തിരഞ്ഞെടുത്തിട്ടുള്ളത്
എന്ന് വ്യക്തമാക്കാമാേ
;
(ബി)
പ്രസ്തുത
ആശുപത്രികളില്‍
ആര്‍ദ്രം പദ്ധതിയുടെ
ഭാഗമായി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
(സി)
പ്രസ്തുത
ആശുപത്രികളില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമാേ?
നിലമ്പൂര്‍
മണ്ഡലത്തിലെ ആര്‍ദ്രം
പദ്ധതി
297.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ രണ്ടാം
ഘട്ടത്തില്‍
ഉള്‍പ്പെടുത്തി
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തുന്ന
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
ഉയര്‍ത്തുന്ന ഏതെല്ലാം
കുടുംബാരോഗ്യകേന്ദ്രങ്ങളിലാണ്
വൈകുന്നേരംവരെ ഒ.പി
പ്രവര്‍ത്തിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;
(സി)
ഈ
കുടുംബാരോഗ്യ
കേന്ദ്രങ്ങളില്‍ മൂന്ന്
ഡോക്ടര്‍മാരുടേയും
ആവശ്യമായ
ജീവനക്കാരുടേയും സേവനം
ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
ഇതിനായി പുതിയ
തസ്തികകള്‍
സൃഷ്ടിക്കേണ്ടതുണ്ടോ;
വിശദമാക്കാമോ?
മാനന്തവാടി
മണ്ഡലത്തിലെ ആര്‍ദ്രം
പദ്ധതി
298.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി കൂടുതല്‍ ആരോഗ്യ
കേന്ദ്രങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
മാനന്തവാടി മണ്ഡലത്തിലെ
ഏതെല്ലാം ആരോഗ്യ
കേന്ദ്രങ്ങളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ചാത്തന്നൂര്‍
മണ്ഡലത്തില്‍ ആര്‍ദ്രം
പദ്ധതി
299.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൂടുതല്‍
ആരോഗ്യകേന്ദ്രങ്ങളെ
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ വിശദാംശം
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
സർക്കാരാശുപത്രികളെയാണ്
പ്രസ്തുത പദ്ധതിയിൽ
ഉൾപ്പെടുത്തുന്നതിനായി
തിരഞ്ഞെടുത്തിട്ടുള്ളത്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
നെടുങ്ങോലം ഗവ: രാമറാവു
മെമ്മോറിയല്‍ താലൂക്ക്
ആശുപത്രിയില്‍ ആര്‍ദ്രം
പദ്ധതി
നടപ്പിലാക്കേണ്ടതിന്റെ
ആവശ്യകത ചൂണ്ടിക്കാട്ടി
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ആര്.സി.സി.
യിലെ പ്രശ്നങ്ങൾ
300.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ആര്.സി.സി.യിലെ ഉന്നത
ഉദ്യോഗസ്ഥര്‍ക്കിടയില്‍
നടക്കുന്ന രൂക്ഷമായ
ഭിന്നതയില്‍
സര്‍ക്കാര്‍
ഇടപെടാത്തത് പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനങ്ങളെ
ബാധിച്ചിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിലെ
ഡയറക്ടര്‍, അക്കാഡമിക്
വിഭാഗം അഡീഷണല്‍
ഡയറക്ടര്‍, മെഡിക്കല്‍
സൂപ്രണ്ട് എന്നിവര്‍
സ്ഥാനമൊഴിയുവാന്‍
താല്പര്യം
പ്രകടിപ്പിച്ചിട്ടുണ്ടോ;
(സി)
ബ്ലഡ്
ട്രാന്സ്ഫ്യൂഷന്
വിഭാഗത്തിലെ
ഡോക്ടര്‍മാരുടെ
തമ്മിലടി പ്രസ്തുത
വിഭാഗത്തിലെ
പ്രവര്‍ത്തനത്തെ താളം
തെറ്റിക്കുകയും ആലപ്പുഴ
സ്വദേശിയായ പെണ്‍കുട്ടി
എച്ച്.ഐ.വി. ബാധിതയായി
മരണപ്പെടുവാനും ഇടയായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
പെണ്‍കുട്ടിക്ക്
എച്ച്.ഐ.വി.
ബാധയുണ്ടായത്
ആര്.സി.സി.യിലെ
ചികിത്സയില്‍
നിന്നല്ലായെന്ന
ആരോഗ്യമന്ത്രിയുടെ
മുന്‍നിലപാട് മാറ്റേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ഇ)
ഇപ്രകാരമുള്ള
തര്‍ക്കങ്ങളില്‍
സമയത്ത് ഇടപെട്ട്
ആയിരക്കണക്കിന്
സാധാരണക്കാരായ
രോഗികളുടെ ആശ്രയമായ
ആര്.സി.സി.യെ
രക്ഷിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഇടുക്കി
മെഡിക്കല്‍ കോളേജ്
301.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച ഇടുക്കി
മെഡിക്കല്‍ കോളേജില്‍
2019-20 അദ്ധ്യയന
വര്‍ഷം എം.ബി.ബി.എസിന്
പ്രവേശനം
അനുവദിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇക്കാര്യത്തിനായി
മെഡിക്കല്‍ കൗണ്‍സില്‍
ഓഫ് ഇന്ത്യയെ
സമീപിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
മെഡിക്കല്‍ കോളേജിന്
ആവശ്യമായ അദ്ധ്യാപക
-അനദ്ധ്യാപക തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
മെഡിക്കല്‍
കോളേജിനോടനുബന്ധിച്ചുള്ള
ആശുപത്രിയുടെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
ജില്ലാ
പഞ്ചായത്തിന്റെ
അധീനതയിലുള്ള 40
ഏക്കര്‍ സ്ഥലം
മെഡിക്കല്‍ കോളേജിന്
കൈമാറുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജ്
302.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജിന്റെ
കൈവശത്തിലിരിക്കുന്നതും
സൗജന്യമായി
വിട്ടുകിട്ടിയതുമായ
മാവൂര്‍
തെങ്ങിലക്കടവിലെ
സ്ഥലവും കെട്ടിടവും
സര്‍ക്കാരിന്
കൈമാറിയിട്ട് എത്ര
വര്‍ഷമായെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഒരു നടപടിയും
സ്വീകരിക്കാത്ത
സാഹചര്യത്തില്‍ സ്ഥലം
തിരിച്ചുന്ലകണമെന്ന്
നേരത്തേയുള്ള ഉടമകള്‍
ലോകായുക്തയില്‍ ആവശ്യം
ഉന്നയിച്ചിട്ടുണ്ടോ;
(സി)
ഈ
സ്ഥലം തിരിച്ചു
നല്‍കുന്നതിന്
സമ്മതമാണെന്ന്
സര്‍ക്കാര്‍
ലോകായുക്തയെ
അറിയിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഈ അഭിപ്രായം
പ്രകടിപ്പിക്കാനുണ്ടായ
സാഹചര്യം എന്താണെന്ന്
വിശദമാക്കാമോ?
കോഴിക്കോട്
മെഡിക്കല്കോളേജ്ആശുപത്രിയിലെ
വികസന പ്രവര്‍ത്തനങ്ങള്‍
303.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കോഴിക്കോട് മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്നും, എത്ര
തുകയാണ് ഓരോ
പദ്ധതിക്കും
ചെലവഴിച്ചതെന്നും
വിശദമാക്കുമോ?
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജ്
അശുപത്രികളിലെ സ്കാനിംഗ്
മെഷീനുകള്‍
304.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ വിവിധ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജ് അശുപത്രികളില്‍
സി.ടി. സ്കാന്‍,
എം.ആര്.ഐ സ്കാന്‍
മെഷീനുകള്‍ എത്ര വീതം
ഉണ്ടായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍ ഈ മെഷീനുകള്‍
എത്ര വീതം ഉണ്ടെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജിന്റെ
സമഗ്രവികസന പദ്ധതി
305.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
മെഡിക്കല്‍ കോളേജിന്റെ
സമഗ്രമായ വികസനത്തിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
തിരുവനന്തപുരം
മെഡിക്ക്ല കോളേജ്
306.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്ക്ല കോളേജ്
ആശുപത്രിയില്‍ രോഗിയെ
എലി കടിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്- കാത്ത്
ലാബ് മെഷീന്
307.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
കെ.എച്ച്.ആര്.ഡബ്ലു.എസിന്റെ
കാത്ത് ലാബ് മെഷീന്
തകരാറിലായത് കാരണം
അടച്ചുപൂട്ടേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ബി)
കാത്ത്
ലാബിന്റെ ഇ.റ്റി.ഒ
മെഷീന് സര്‍വ്വീസ്
ചെയ്യാതെ കേടായത്
പ്രസ്തുത മെഷീന്
സര്‍വ്വീസ് ചെയ്യുന്ന
കമ്പനിക്ക് തുക
നല്‍കാതിരുന്നത്
കൊണ്ടാണെന്നത്
വസ്തുതയാണോ;
(സി)
ആര്‍ദ്രം
പദ്ധതിയുടെ കീഴില്‍
സര്‍ക്കാര്‍
ആശുപത്രികള്‍
രോഗീസൗഹൃദമാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
ഭാഗമായി , പാവപ്പെട്ട
രോഗികള്‍ക്ക് ആശ്വാസമായ
മെഡിക്കല്‍ കോളേജിലെ
കാത്ത് ലാബ് മെഷീന്റെ
തകരാര്‍
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആശുപത്രി
വികസനം
308.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
കേരളത്തിലെ
ആരോഗ്യമേഖലയില്‍
എന്തൊക്കെ
മുന്നൊരുക്കങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍,
തീരദേശമേഖലയില്‍
സ്ഥിതിചെയ്യുന്ന
പാറശ്ശാല ഗവ.താലൂക്ക്
ഹെഡ് ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലെ
അടിസ്ഥാനസൗകര്യങ്ങള്‍
വികസിപ്പിച്ച് മള്‍ട്ടി
സ്പെഷ്യാലിറ്റി
ആശുപത്രിയായി
ഉയര്‍ത്തുന്നതിനായി
സമര്‍പ്പിച്ച
പ്രൊപ്പോസല്‍
അംഗീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അടൂര്‍
ജനറലാശുപത്രിയുടെ
വിപുലീകരണം
309.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂര്‍
ജനറലാശുപത്രിയുടെ
വിപുലീകരണത്തിന്
ജലവിഭവവകുപ്പിന്റെ
സ്ഥലം
ക്രമീകരിക്കുന്നതിന്
വേണ്ടി
അനുബന്ധവകുപ്പുകളുടെ
സംയുക്ത യോഗം
വിളിച്ചുചേര്‍ക്കുന്നതിന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(ബി)
എങ്കില്‍
ബന്ധപ്പെട്ട യോഗം
വിളിച്ചുചേര്‍ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
അടൂര്‍
ജനറലാശുപത്രിയുടെ
വികസനത്തിനായി
സമയബന്ധിതമായി ഭൂമി
കൈമാറ്റ ക്രമീകരണം
സാധ്യമാക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ?
ദിനംപ്രതി
എത്തുന്ന രോഗികളും
ഡോക്ടര്‍മാരുടെ എണ്ണവും
310.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ പ്രധാന
ആശുപത്രികള്‍ ആയ
പാറശ്ശാല,
ചിറയിന്‍കീഴ്,
നെടുമങ്ങാട്,
പേരൂര്‍ക്കട, ജനറല്‍
ആശുപത്രി
തിരുവനന്തപുരം,
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രി എന്നീ ഓരോ
ആശുപത്രിയിലും
ദിനംപ്രതി ശരാശരി എത്ര
രോഗികള്‍ എത്തുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
മേല്‍പ്പറഞ്ഞ
ഓരോ ആശുപത്രികളിലും
ജനറല്‍ മെഡിസിന്
വിഭാഗത്തില്‍ എത്ര
ഡോക്ടര്‍മാരുടെ
സേവനമാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
രോഗികളുടെ
എണ്ണത്തിനനുസരിച്ച്
ജനറല്‍ മെഡിസിന്
വിഭാഗത്തില്‍
ഡോക്ടര്‍മാരെ അധികമായി
നിയമിക്കാൻ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഇരിക്കൂര്‍
സി.എച്ച് സി.
311.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിക്കൂര്‍
സി.എച്ച്.സി.യെ
താലൂക്ക്
ആശുപത്രിയാക്കി
ഉയര്‍ത്തിക്കൊണ്ടുള്ള
മന്ത്രിസഭാ തീരുമാനം
അനുസരിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
കാരണം എന്താണെന്നു
വെളിപ്പെടുത്തുമോ ;
(ബി)
ഇരിക്കൂര്‍
സി.എച്ച്.സി.യില്‍
ആവശ്യമായ തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മലയിന്‍കീഴ്
താലൂക്ക് ആശുപത്രിയുടെ
വികസനം
312.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയിന്‍കീഴ്
സി.എച്ച്.സി. താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തിയ
സാഹചര്യത്തില്‍
ഇവിടുത്തെ ഭൗതിക
സംവിധാനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
വിശദാംശങ്ങളും തുടര്‍
നടപടികളും
വെളിപ്പെടുത്തുമോ ?
ഹോസ്പിറ്റല്‍
മാനേജ് മെന്റ് കമ്മിറ്റി
313.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
ഹോസ്പിറ്റല്‍ മാനേജ്
മെന്റ് കമ്മിറ്റിയുടെ
ഘടന വ്യക്തമാക്കാമോ?
(ബി)
മുനിസിപ്പാലിറ്റിയുടെയും
പഞ്ചായത്തിന്റെയും
പ്രദേശത്തുള്ള
ഹോസ്പിറ്റലുകളുടെ
എച്ച്. എം. സി ഘടനയില്‍
എന്തെങ്കിലും
വ്യത്യാസമുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയുടെ
അടിസ്ഥാന സൗകര്യ വികസനം
314.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
റൂറല്‍ ഹെല്‍ത്ത്
മിഷന് ഫണ്ട്
ഉപയോഗിച്ച്
കൊട്ടാരക്കര താലൂക്ക്
ആശുപത്രിയുടെ അടിസ്ഥാന
സൗകര്യ വികസനങ്ങള്‍ക്ക്
2017-18 വര്‍ഷത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ആശുപത്രി
വികസനത്തിന് പ്രസ്തുത
ഫണ്ടില്‍പ്പെടുത്തി
അനുമതി ലഭിച്ചതും
നിര്‍മ്മാണം
ആരംഭിക്കാത്തതുമായ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
സാമൂഹികാരോഗ്യ
കേന്ദ്രങ്ങളില്‍ ഡെന്റല്‍
സര്ജന്
315.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താലൂക്ക്,
ജില്ലാ
ആശുപത്രികളുടേതിന്
സമാനമായി എല്ലാ
സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും
ഡെന്റല്‍
സര്ജന്മാരുടെ തസ്തിക
നിലവിലില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തി എല്ലാ
സാമൂഹികാരോഗ്യ
കേന്ദ്രങ്ങളിലും
ഡെന്റല്‍
സര്ജന്മാരുടെ തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സി.എച്ച്.സി.കളുടെ
അപ്ഗ്രഡേഷന്
316.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സി.എച്ച്.സി.കളുടെ
അപ്ഗ്രഡേഷന്
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
ചുനക്കര,
കുറത്തികാട്
സി.എച്ച്.സി.കളെ
അപ്ഗ്രേഡ്
ചെയ്യുന്നതിനും 24
മണിക്കൂര്‍ ചികിത്സ
ലഭ്യമാക്കുന്ന
തരത്തില്‍
പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
ഇതിന്മേല്
നടപ്പിലാക്കിയ
കാര്യങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൂടൽ
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
317.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തിലെ
കൂടലില്‍
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയുടെ
കെട്ടിടനിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടില്ലായെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)
ഡി.എം.ഒ.
യുടെ പരിശോധന കഴിഞ്ഞ്
ആശുപത്രിയുടെ
നിര്‍മ്മാണം
നടത്താനുദ്ദേശിക്കുന്ന
സ്ഥലമേതെന്ന്
തീര്‍പ്പാക്കിയോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ആശുപത്രിയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നാളിതുവരെ
എന്തെല്ലാം നടപടികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
മങ്കട
സി.എച്ച്.സി കെട്ടിട
നിര്‍മ്മാണം
318.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
സി.എച്ച്.സി കെട്ടിട
നിര്‍മ്മാണത്തിനായി
എം.എല്‍.എ.യുടെ LAC-ADS
പദ്ധതിയിലൂടെ നല്കിയ
ഒരു കോടി രൂപയുടെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
തുക
അനുവദിച്ച് കാലങ്ങള്‍
ഏറെയായിട്ടും കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തിയാകാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
2018-19
സാമ്പത്തിക വര്‍ഷം
കുടുംബാരോഗ്യ
കേന്ദ്രങ്ങളുടെ കരട്
പട്ടികയില്‍ മങ്കട
സി.എച്ച്.സി യെ
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
മങ്കട
ഗ്രാമപഞ്ചായത്തില്‍
പുതുതായി ഹോമിയോ
ആശുപത്രി
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
എളവളളി
പ്രാഥമികാരോഗ്യ
കേന്ദ്രത്തിന് ചുറ്റുമതില്‍
നിര്‍മ്മാണം
319.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ എളവളളി
പ്രാഥമികാരോഗ്യ
കേന്ദ്രത്തിന്
ചുറ്റുമതില്‍
നിര്‍മ്മിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
കാേന്നി
താലൂക്ക് ആശുപത്രി
320.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാേന്നി
താലൂക്ക് ആശുപത്രി
കെട്ടിട നിര്‍മ്മാണം
നിലവില്‍ ഏത്
അവസ്ഥയിലാണെന്ന്
വ്യക്തമാക്കുമാേ ;
(ബി)
ഡി.എച്ച്.എസ്സില്‍
നിന്നും തിരുത്തല്‍
വരുത്തുന്നതിനായി
ഡി.എം.ഒ.യിലേക്കു
നല്കിയ പ്രപ്പാേസല്
ന്യൂനത പരിഹരിച്ച്
തിരികെ
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതിന്മേല് നാളിതുവരെ
എന്തെല്ലാം തുടര്‍
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമാേ ;
(ഡി)
അടിയന്തരമായി
കെട്ടിട നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം നല്കുമാേ?
ഇടുക്കി
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
321.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കട്ടപ്പന
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
സ്ഥാപിക്കുന്നതിന് ആകെ
എത്ര തുകയാണ്
നീക്കിവച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സെന്റര്‍
പ്രവര്‍ത്തിക്കുന്നതിനുള്ള
കെട്ടിടത്തിന്റെ
നിര്‍മ്മാണത്തിന് എത്ര
തുകയാണ്
നീക്കിവച്ചിട്ടുള്ളത്;
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതുഘട്ടംവരെയായി എന്ന്
വ്യക്തമാക്കാമോ?
കൊച്ചി
മഹാരാജാസ് താലൂക്ക്
ആശുപത്രി
322.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-2018
ബജറ്റിലും
2018-2019-ലും
പ്രഖ്യാപിച്ചിട്ടുളളതും
പശ്ചിമ കൊച്ചിയിലെ
കച്ചേരിപ്പടിയില്‍
പ്രവര്‍ത്തിക്കുന്നതുമായ
മഹാരാജാസ് താലൂക്ക്
ആശുപത്രിയുടെ
സമഗ്രവികസനത്തിനായുളള
പ്രൊപ്പോസല്‍
തയ്യാറാക്കുന്ന
നടപടികളുടെ നിജസ്ഥിതി
വിശദമാക്കാമോ;
(ബി)
ആരെയാണ്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിനുളള
നിര്‍വാഹക ഏജന്‍സിയായി
നിയമിച്ചിട്ടുളളത് ;
(സി)
മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കി
എന്നത്തേക്ക് ഭരണാനുമതി
ലഭ്യമാക്കാന്‍
സാധിക്കുമെന്നും
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
(ഡി)
പശ്ചിമകൊച്ചിയിലെ
തീരദേശ ആശുപത്രിയായ ഇൗ
താലൂക്കാശുപത്രിയുടെ
സമഗ്രവികസനത്തിന്
മുന്‍ഗണന നല്‍കുമെന്ന
ബജറ്റ് പ്രഖ്യാപനം
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
കായംകുളം
താലൂക്ക് ആശുപത്രിയിലേക്ക്
സ്കാനിംഗ് മെഷീന്
323.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
താലൂക്ക്
ആശുപത്രിയിലേക്ക്
സ്കാനിംഗ് മെഷീന്
അനുവദിച്ചിട്ടും
നാളിതുവരെ ഇത്
സ്ഥാപിക്കുവാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ കാരണം
എന്തെന്നും
എന്നത്തേക്ക്പ്രസ്തുത
മെഷീന് താലൂക്ക്
ആശുപത്രിയില്‍
സ്ഥാപിക്കാന്‍ കഴിയും
എന്നും വ്യക്തമാക്കാമോ?
ബേഡഡുക്ക
സി.എച്ച്.സി.
324.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബേഡഡുക്ക
സി.എച്ച്.സി. യില്‍
സി.എച്ച്.സി.
പാറ്റേണിലുള്ള
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
മേല്‍
ആശുപത്രിയില്‍ സ്റ്റാഫ്
പാറ്റേണ്‍
ഉയര്‍ത്തുന്നതിന്
ജില്ലാ മെഡിക്കല്‍
ഓഫീസര്‍ നല്കിയ
പ്രൊപ്പോസലില്‍
(1-14101/2017/Dated
23/3/18) എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കാസര്‍ഗോഡ്
താലൂക്ക് ആശുപത്രി
ജനറല്‍ ആശുപത്രിയായി
ഉയര്‍ത്തിയ
സാഹചര്യത്തില്‍
ബേഡഡുക്ക സി.എച്ച്.സി.
യെ താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള
നടപടി സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ഡി)
എങ്കില്‍
ഇതുസംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
തലശ്ശേരി
ജനറല്‍ ആശുപത്രീയ്ക്ക്
തിയ്യേറ്റര്‍ കോംപ്ലക്സ്
325.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി നിയോജക
മണ്ഡലത്തിലെ
എം.എല്‍.എ.യുടെ 2016-17
വര്‍ഷത്തെ ആസ്തി വികസന
ഫണ്ടില്‍ നിന്നും 150
ലക്ഷം രൂപ ഉപയോഗിച്ച്
തലശ്ശേരി ജനറല്‍
ആശുപത്രീയ്ക്ക്
തിയ്യേറ്റര്‍
കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
14/12/2017-ന്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടെങ്കിലും
ഇതുവരെയും ആയതിന്റെ
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കാന്‍
സാധിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തി
എന്നാരംഭിക്കാനാകും
എന്ന് വ്യക്തമാക്കാമോ?
അപ്പപ്പാറ
പി.എച്ച്.സി.
326.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി
നടപ്പാക്കിയതിലൂടെ
മാനന്തവാടി മണ്ഡലത്തിലെ
അപ്പപ്പാറ
പി.എച്ച്.സി.യിൽ
പുതുതായി അനുവദിച്ച
തസ്തികകള്‍
ഏതെല്ലാമാണ്;
(ബി)
അപ്പപ്പാറ
പി.എച്ച്.സി.യിൽ
ആര്‍ദ്രം പദ്ധതി
നടപ്പാക്കിയതിലൂടെ
മാനന്തവാടി ജില്ല
ആശുപത്രിയിലേക്ക്
രോഗികളെ
റഫര്‍ചെയ്യുന്നത്
കുറയ്ക്കാൻ
സാധിച്ചിട്ടുണ്ടോ;
(സി)
അപ്പപ്പാറ
പി.എച്ച്.സി.യിൽ എത്ര
രോഗികളെ കിടത്തി
ചികിത്സിക്കുന്നതിനുള്ള
സംവിധാനമാണ്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ ?
വൈപ്പിന്‍
ബ്ലോക്ക് പഞ്ചായത്തിന്റെ
കീഴില്‍ കമ്യുണിറ്റി
ഹെല്‍ത്ത് സെന്റര്‍
327.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏഷ്യയിലെ
ഏറ്റവും
ജനസാന്ദ്രതയേറിയ
പ്രദേശമായ വൈപ്പിന്‍
ബ്ലോക്ക്
പഞ്ചായത്തിന്റെ കീഴില്‍
ഒരു കമ്യുണിറ്റി
ഹെല്‍ത്ത് സെന്റര്‍
ഇല്ലായെന്ന വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യം
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മാലിപ്പുറം
സി.എച്ച്.സി
328.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിപ്പുറം
സി.എച്ച്.സിയില്‍
നിലവില്‍ എത്ര
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഹൗസ്
സര്ജന്മാരുടെ സേവനം
ഇൗ ആശുപത്രിയില്‍
ലഭിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ എത്ര
പേരുടെയെന്നും
രാത്രികാല
സേവനമുണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി)
കിടത്തിച്ചികിത്സ
സംവിധാനമുളള മാലിപ്പുറം
സി.എച്ച്.സിയില്‍ ഹൗസ്
സര്ജന്മാരുടെ സേവനം
കൂടി
പ്രയോജനപ്പെടുത്തി
രാത്രികാലങ്ങളിലും
ഡോക്ടര്‍മാരുടെ സേവനം
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
മാവേലിക്കര
ജില്ലാ ആശുപത്രി
329.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയെ
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തികൊണ്ട്
ജില്ലാ ആശുപത്രിയുടെ
നിലവാരത്തിനനുസൃതമായ
തസ്തികകള്‍ സൃഷ്ടിച്ച്
നിയമനം നടത്തുന്നതിനും
മെച്ചപ്പെട്ട
സൗകര്യങ്ങള്‍
അനുവദിച്ച് നിലവാരം
ഉയര്‍ത്തുന്നതിനും
ആരോഗ്യവകുപ്പ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഡോക്ടര്‍മാരെ
നിയമിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
കോടഞ്ചേരി
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററില്‍ കിടത്തി ചികിത്സ
330.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററായി
ഉയര്‍ത്തപ്പെട്ട
കോടഞ്ചേരി, ചെറുവാടി
എന്നിവിടങ്ങളിലെ
ആശുപത്രികളില്‍ കിടത്തി
ചികിത്സ ആരംഭിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തുകൊണ്ടാണ്
കിടത്തിചികിത്സ
ആരംഭിക്കാത്തതെന്ന്
വ്യക്തമാക്കുമോ;
(സി)
കിടത്തിചികിത്സ
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പയ്യന്നൂര്‍
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
331.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
താലൂക്ക് ആശുപത്രിയില്‍
അനുവദിച്ച ഡയാലിസിസ്
സെന്റര്‍ എന്ന്
പ്രവര്‍ത്തനം
തുടങ്ങാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡയാലിസിസ്
സെന്റര്‍
തുടങ്ങുന്നതിനുള്ള
നടപടികള്‍ ഏതുവരെ
ആയെന്ന് വിശദമാക്കാമോ?
ഇരിമ്പിളിയം
ആയൂര്‍വേദ ആശുപത്രി
332.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാേട്ടക്കല്
നിയാേജകമണ്ഡലത്തിലെ
ഇരിമ്പിളിയം ആയൂര്‍വേദ
ആശുപത്രിയുടെ
പ്രവര്‍ത്തനം
താല്‍ക്കാലികമായി
മറ്റാെരു
കെട്ടിടത്തിലേക്ക്
മാറ്റണമെന്ന പഞ്ചായത്ത്
ഭരണസമിതിയുടെ
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ ഭാരതീയ
ചികിത്സാ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമാേ ;
(ബി)
ഇരിമ്പിളിയം
ആയൂര്‍വേദ ഡിസ്പെന്‍സറി
കെട്ടിടത്തിന് പുതിയ
ബ്ലാേക്ക്
നിര്‍മ്മാണത്തിനുള്ള
പ്രൊപ്പാേസൽ
സര്ക്കാരിലേയ്ക്കാേ
ആയൂര്‍വേദ
ഡയറക്ടര്ക്കാേ
സമര്‍പ്പിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍
പ്രൊപ്പാേസല്
സമര്‍പ്പിക്കുവാന്‍
നടപടി സ്വീകരിക്കുമാേ;
(സി)
ഇത്
സംബന്ധിച്ച്
സര്‍ക്കാരിലുള്ള
ഫയലിന്റെ വിവരങ്ങള്‍
വ്യക്തമാക്കുമാേ ?
തിരുവങ്ങൂര്‍
സി.എച്ച്.സി
333.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ
തിരുവങ്ങൂര്‍
സി.എച്ച്.സി.യെ
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ആര്‍ദ്രം
പദ്ധതിയില്‍
സി.എച്ച്.സി കളെ
ഉള്‍പ്പെടുത്തുമ്പോള്‍
എത്ര തസ്തികകളാണ് ഒരു
സി.എച്ച്.സി.യില്‍
സൃഷ്ടിക്കപ്പെടുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
മറ്റ്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ആര്‍ദ്രം പദ്ധതിയുടെ
ഭാഗമായി ആശുപത്രിയില്‍
ലഭ്യമാവുന്നതെന്ന്
വ്യക്തമാക്കാമോ?
കരുനാഗപ്പളളി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
334.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ രണ്ടും
മൂന്നും നിലകളുടെ
പൂര്‍ത്തീകരണത്തിന് തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇതിന്റെ
പൂര്‍ത്തീകരണത്തിനുളള
പദ്ധതി കിഫ്ബിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ;
(സി)
ഇവിടെ
ഇപ്പോൾ
ഏര്‍പ്പെടുത്തിയിട്ടുളള
കൂടുതല്‍ സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
ശ്രീകണ്ഠപുരം
കുട്ടുമുഖം
സി.എച്ച്.സി.യില്‍ ആവശ്യമായ
തസ്തികകള്‍
335.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീകണ്ഠപുരം
കുട്ടുമുഖം
സി.എച്ച്.സി.യില്‍
ആവശ്യമായ തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആവശ്യമായ തസ്തികകള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
അനുവദിച്ച
തസ്തികകളില്‍ ഏതെല്ലാം
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
നെല്ലിക്കുഴി
ഗ്രാമപഞ്ചായത്തില്‍ ഫാമിലി
വെല്‍ഫയര്‍ സബ് സെന്റര്‍
336.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
അന്‍പതിനായിരത്തിലധികം
ജനസംഖ്യയുള്ള
നെല്ലിക്കുഴി
ഗ്രാമപഞ്ചായത്തില്‍
ഫാമിലി വെല്‍ഫയര്‍ സബ്
സെന്റര്‍
തുടങ്ങുന്നതിനായി
സര്‍ക്കാരില്‍
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
നെല്ലിക്കുഴി
പഞ്ചായത്ത്
കേന്ദ്രീകരിച്ച് ഒരു
ഫാമിലി വെല്‍ഫയര്‍
സെന്റര്‍ തുടങ്ങുവാന്‍
നടപടി സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ട്രോമാകെയര്‍ യൂണിറ്റ്
337.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
ട്രോമാകെയര്‍ യൂണിറ്റ്
സ്ഥാപിക്കുന്നതിന്
ആരോഗ്യ വകുപ്പ്
സ്വീകരിച്ച നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
യൂണിറ്റിന് എത്രലക്ഷം
രൂപയുടെ ഉപകരണങ്ങള്‍
വാങ്ങാനാണ്
എസ്റ്റിമേറ്റ്
തയ്യാറാക്കിയതെന്നും
പ്രസ്തുത തുകയ്ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്നും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
യൂണിറ്റിന്റെ
പ്രവര്‍ത്തനം 2018
സെപ്റ്റംബര്‍
മാസത്തില്‍
ആരംഭിക്കാന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
യൂണിറ്റ്
ആരംഭിക്കുന്നതിന്
ആശുപത്രി അധികൃതര്‍
ഏതെങ്കിലും തരത്തിലുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കാനുണ്ടോ;
വ്യക്തമാക്കാമോ ?
കരുവേലിപ്പടിയില്‍
പ്രവര്‍ത്തിക്കുന്ന ടി. ബി.
ആശുപത്രി
338.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശ്ചിമ
കൊച്ചിയിലെ
കരുവേലിപ്പടിയില്‍
പ്രവര്‍ത്തിക്കുന്ന ടി.
ബി. ആശുപത്രിയും
പരിസരവും കാടുപിടിച്ച്
ജീര്ണ്ണാവസ്ഥയിലായതും
പാമ്പുശല്യം മൂലം
പൊതുജനങ്ങളുടെ ജീവന്
ഭീഷണി നേരിടുന്നതും
കണക്കിലെടുത്ത് ഇതിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ജീവിത
ശെെലീരോഗങ്ങള്
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ജീര്‍ണ്ണാവസ്ഥയിലായ
കെട്ടിടങ്ങള്‍ പൊളിച്ചു
കളഞ്ഞ് പരിസരം
വൃത്തിയാക്കി ജനങ്ങളുടെ
ആരോഗ്യസുരക്ഷക്കായി
എന്‍ സി ഡി പാര്‍ക്ക്
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
വലിയകുന്ന്
താലൂക്ക് ആശുപത്രിയിലെ
ഗെെനക്കോളജിസ്റ്റ്
തസ്തികകള്‍
339.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
വലിയകുന്ന് താലൂക്ക്
ആശുപത്രിയില്‍
ഗെെനക്കോളജിസ്റ്റിന്റെ
എത്ര തസ്തികകളാണുള്ളത്;
(ബി)
നിലവില്‍
എത്ര ഒഴിവുകളുണ്ട്;
പ്രസ്തുത ഒഴിവുകൾ
നികത്താന്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ;
(സി)
ഗെെനക്കോളജിസ്റ്റിന്റെ
സേവനം ലഭ്യമല്ലാത്തത്
നിമിത്തം
ആശുപത്രിയിലെത്തിയിരുന്ന
രോഗികള്‍ക്കുണ്ടായ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഗെെനക്കോളജി
വിഭാഗം
പ്രവര്‍ത്തിക്കുന്നതിനുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ആശുപത്രിയിലുണ്ടോ;
വിശദമാക്കുമ്മോ?
ദേശീയ
അയോഡിന്‍ അപര്യാപ്തത
നിയന്ത്രണ പദ്ധതി
340.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
അയോഡിന്‍ അപര്യാപ്തത
നിയന്ത്രണ പദ്ധതി
(എന്‍.ഐ.ഡി.ഡി.സി.പി.)
ഓഫീസിന്റെ മേലധികാരി
ടെക്നിക്കല്‍ ഓഫീസര്‍
(ഗോയിറ്റര്‍) എന്ന
തസ്തികയ്ക്ക് ആവശ്യമായ
അടിസ്ഥാന യോഗ്യത
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;പ്രസ്തുത
തസ്തികയ്ക്ക് യോഗ്യത
നിശ്ചയിച്ചിരിക്കുന്ന
സര്‍ക്കാര്‍ ഉത്തരവ്
ഏതാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
എന്‍.ഐ.ഡി.ഡി.സി.പി.
ടെക്നിക്കല്‍ ഓഫീസര്‍
(ഗോയിറ്റര്‍)
തസ്തികയില്‍
ആരെയെങ്കിലും
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓഫീസറുടെ
പേര്, വിദ്യാഭ്യാസ
യോഗ്യത എന്നിവ
വ്യക്തമാക്കാമോ;
പ്രസ്തുത തസ്തികയില്‍
ആരെയും
നിയമിച്ചിട്ടില്ലായെങ്കില്
ചാര്‍ജ്ജ്
ആര്‍ക്കെങ്കിലും
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കേരള
സര്‍ക്കാര്‍ കത്ത് No.
28699/112/2006/H&FWD,
dtd 28/11/2006 പ്രകാരം
സീനിയര്‍ ഗ്രേഡ്
ഡയറ്റീഷ്യനെ
എന്‍.ഐ.ഡി,ഡി.സി.പി.ടെക്നിക്കല്‍
ഓഫീസര്‍ (ഗോയിറ്റര്‍)
തസ്തികയില്‍
നിയമിക്കുന്നത്
തടഞ്ഞിരുന്നതിനാല്‍
പ്രസ്തുത കത്തിന്റെ
തീയതിയ്ക്കു ശേഷം
സീനിയര്‍ ഗ്രേഡ്
ഡയറ്റീഷ്യനെ ഈ
തസ്തികയില്‍
നിയമിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ അത് ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
സാമൂഹ്യ
ആരോഗ്യ കേന്ദ്രത്തിലെ
ഒഴിവുകള്‍
341.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍പ്പെട്ട
കുറിച്ചി പഞ്ചായത്തിലെ
സാമൂഹ്യ ആരോഗ്യ
കേന്ദ്രത്തില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഒഴിവുകള്‍ എത്രയും വേഗം
നികത്തുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വര്‍ക്കല
താലൂക്ക് ആശുപത്രിയിലെ
ഒഴിവുകള്‍
342.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്ക് ആശുപത്രിയില്‍
നിലവില്‍
അനുവദിച്ചിട്ടുളള
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മെഡിക്കല്‍
ഓഫീസര്‍ തസ്തികയില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
ഒഴിവുകള്‍
നിലവിലുണ്ടെങ്കില്‍ അത്
എന്നുമുതല്‍ എന്ന്
വ്യക്തമാക്കാമോ ;
(ഡി)
നിലവിലുളള
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ തസ്തികയിൽ
കൊല്ലം ജില്ലയിലെ ഒഴിവുകൾ
343.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
-I, ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ എന്നീ
തസ്തികകളില്‍ കൊല്ലം
ജില്ലയില്‍ നിലവിലുളള
ഒഴിവുകളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-II തസ്തികയില്‍
കൊല്ലം ജില്ലയില്‍
നിലവിലുളള ഒഴിവുകളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയിലെ
ഒഴിവുകള്‍
344.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയില്‍
സൂപ്രണ്ട് ഉള്‍പ്പെടെ
ഡോക്ടര്‍മാര്‍,
പാരാമെഡിക്കല്‍,
ക്ലറിക്കല്‍,
മറ്റനുബന്ധ ജീവനക്കാര്‍
എന്നിവരുടെ എത്ര
തസ്തികകളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
തസ്തികയിലും എത്ര പേര്
വീതം ജോലി
ചെയ്യുന്നുണ്ടെന്നുള്ളത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(സി)
ജീവനക്കാരുടെ
ഒഴിവുകള്‍
നിലവിലുണ്ടെങ്കില്‍
എന്ന് മുതലാണ് ഒഴിവ്
വന്നിട്ടുള്ളതെന്നത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ജീവനക്കാരുടെ
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുവാനാണ്ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയിലെ ഒഴിവുകൾ
345.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
ഏതൊക്കെ തസ്തികകളാണ്
ഒഴിഞ്ഞുകിടക്കുന്നത്;വ്യക്തമാക്കുമോ
;
(ബി)
ഈ
ഒഴിവുകള്‍ എത്രകാലമായി
നിലനില്ക്കുന്നു എന്ന്
അറിയിക്കുമോ;
(സി)
ഈ
ഒഴിവുകളിലേക്ക് നിയമനം
നടത്താന്‍ അടിയന്തര
നടപടി
സ്വീകരിക്കുമോ;വിശദാംശം
വെളിപ്പെടുത്തുമോ?
വൈറോളജി
ലാബ്/ഇന്‍സ്റ്റിറ്റ്യൂട്ട്
346.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വൈറോളജി
ലാബ്/ഇന്‍സ്റ്റിറ്റ്യൂട്ട്
നിലവിലുണ്ടോ; എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ഇല്ലായെങ്കില്‍
അവ ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
നിപ
വെെറസ് പരിശാേധന സംവിധാനം
347.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതിനുമുന്‍പ് നിപ
വെെറസിന്റെ
സാന്നിദ്ധ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;എങ്കില്‍
വിശദവിവരം നല്കുമാേ;
(ബി)
സംസ്ഥാനത്ത്
ഇത്തരം വെെറസുകളുടെ
പരിശാേധന
നടത്തുന്നതിനുള്ള
സംവിധാനങ്ങള്‍
നിലവിലുണ്ടാേ;
ഇല്ലെങ്കില്‍
ഇതിലേയ്ക്കായി
അത്യന്താധുനിക
സജ്ജീകരണങ്ങളാേടെ ഒരു
ലാബ് സജ്ജമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമാേ?
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
ആരംഭിക്കുവാൻ നടപടി
348.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീപ
വൈറസ് പോലുള്ള
രോഗാണുക്കള്‍
സംബന്ധിച്ച പരിശോധന
നടത്തുന്നതിന്
സംസ്ഥാനത്ത് നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പൂനെ
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
മാതൃകയില്‍ കേരളത്തിലും
ആധുനിക സൗകര്യങ്ങളുള്ള
ഒരു വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
നല്‍കുമോ?
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
349.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
ഉണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍ സ്ഥാപിച്ച
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
ആവശ്യത്തിന് ജീവനക്കാരോ
മറ്റ് അടിസ്ഥാന
സൗകര്യങ്ങളോ ഇല്ലെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ടിനെ
ലോക നിലവാരത്തിലേക്ക്
ഉയര്‍ത്തി കൊണ്ടു
വരുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
മലബാര്‍
മേഖലയില്‍ വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്വകാര്യ
ലാബുകള്‍
350.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലേയും
സ്വകാര്യ നഴ്സിംഗ്
ഹാേമുകള്
ഉള്‍പ്പെടെയുള്ള
സ്ഥാപനങ്ങളിലെയും
ലാബുകളിലെ
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കാനും
പരിശാേധനകളില്
ഗുണനിലവാരം
ഉറപ്പുവരുത്താനും അമിത
ഫീസ് ഇൗടാക്കുന്നത്
തടയുവാനുമായി വകുപ്പ്
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമാേ;
(ബി)
സേഫ്
കേരള പദ്ധതി വഴിയുള്ള
സംസ്ഥാനത്തെ
ലാബാേറട്ടറി
പരിശാേധനകളില് കഴിഞ്ഞ
രണ്ടുവര്‍ഷമായി
കണ്ടെത്തിയ
ക്രമക്കേടുകള്‍
എന്തെല്ലാമെന്നും എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചുവെന്നും
എത്ര തുക ഫെെന്‍
ഇൗടാക്കിയെന്നും എത്ര
എണ്ണം
പൂട്ടുകയുണ്ടായിയെന്നും
വര്‍ഷം തിരിച്ച്
വിശദാംശം
ലഭ്യമാക്കുമാേ;
(സി)
ഇവയുടെ
പ്രവര്‍ത്തനം
കുറ്റമറ്റതാക്കാനായി
ഇവരുടെ രജിസ്ട്രേഷന്,
നിയന്ത്രണം, ഫീസ്
ഏകീകരണം എന്നിവയ്ക്ക്
കര്‍ശന നിയന്ത്രണവും
സമയബന്ധിതമായ
പരിശാേധനകളും അതുവഴി
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
ഉറപ്പുവരുത്താനുമായി
എന്ത് നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമാേ?
വെെറോളജി
ലാബ്
351.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
തരം വെെറസ് രോഗങ്ങള്‍
പടര്‍ന്നു
പിടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
വെെറസ്
കാരണം ഉണ്ടാവുന്ന
രോഗങ്ങള്‍
പരിശോധിച്ചറിയുന്നതിന്
നിലവില്‍ കേരളത്തില്‍
ഒരു വെെറോളജി ലാബ്
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നില്ല
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആ കുറവ്
പരിഹരിക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദ്യേശിക്കുന്ന
നടപടികള്‍
വീശദീകരിക്കാമോ?
മെഡിക്കല്‍
കോളേജുകളില്‍ വെെറോളജി
ലാബുകള്‍
352.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളോട്
അനുബന്ധമായോ
അല്ലാതെയോ വെെറോളജി
ലാബുകള്‍ നിലവിലുണ്ടോ;
(ബി)
നിപാ വെെറസ് ബാധ
പോലെയുള്ള
സാഹചര്യങ്ങള്‍
ഫലപ്രദമായി
നേരിടുന്നതിന്,വെെറോളജി
ലാബുകള്‍
സജ്ജീകരിക്കുന്നത്
ഉൾപ്പെടെയുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
വെെറോളജി ലാബുകള്‍
353.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പലതരം
പകര്‍ച്ചപ്പനികളും
വെെറസ് രോഗങ്ങളും
വ്യാപകമായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തിലും
സംസ്ഥാനത്ത് ആവശ്യമായ
വെെറോളജി ലാബുകള്‍
ഇല്ലെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ആലപ്പുഴയില്‍
നിലവിലുളള വെെറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
മാരകമായ പല വെെറസ്
രോഗങ്ങളും
നിര്‍ണ്ണയിക്കുന്നതിന്
ആവശ്യമായ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താത്തതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
മാരകമായ
വെെറസ് രോഗബാധ
നിര്‍ണ്ണയത്തിന്
ഇപ്പോള്‍ സംസ്ഥാനം
സ്വീകരിച്ചുവരുന്ന രീതി
എന്തെന്നും ഇതിനു
വരുന്ന ചെലവ്
എത്രയെന്നും
അറിയിക്കുമോ;
(ഡി)
വര്‍ദ്ധിച്ചുവരുന്ന
വെെറസ് രോഗങ്ങള്‍
കാലതാമസം കൂടാതെ
നിര്‍ണ്ണയിച്ച് വേണ്ട
ചികിത്സകള്‍
നല്കുന്നതിലേക്കായി
സംസ്ഥാനത്ത് കൂടുതല്‍
വെെറോളജി ലാബുകള്‍
തുടങ്ങുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
ഇതിനായി സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
രക്തപരിശോധന
354.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
എ.സി.ആര്. ലാബില്‍
നടത്തിയ
രക്തപരിശോധനയില്‍ വീഴ്ച
സംഭവിച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗുണനിലവാരമുള്ള
പരിശോധനാ ഫലങ്ങള്‍
ഉറപ്പു വരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വാസ
സ്ഥലങ്ങളില്‍
തയ്യാറാക്കുന്ന
ഭക്ഷ്യോല്‍പ്പന്നങ്ങള്‍
355.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനത്തൊഴിലാളികളുടെ
താമസസ്ഥലങ്ങളില്‍
തയ്യാറാക്കുന്ന
ഭക്ഷ്യോല്‍പ്പന്നങ്ങള്‍
ഗ്രാമപ്രദേശങ്ങളിലെ
തട്ടുകടകളിലും
ചായക്കടകളിലും
ദിനംപ്രതി വിതരണം
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ
ഗുണനിലവാരം, പാചകം
ചെയ്യുന്നയിടങ്ങളിലെ
ശുചിത്വം, പാചകക്കാരുടെ
ആരോഗ്യനിലവാരം എന്നീ
കാര്യങ്ങള്‍
പരിശോധിക്കുന്നതിനും
സ്ഥിരമായി മോണിറ്റര്‍
ചെയ്യുന്നതിനും
ഏര്‍പ്പെടുത്തിയിരിക്കുന്ന
സംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
മായം
കലര്‍ത്തിയ സ്ഥാപനങ്ങളുടെ
വിവരം
356.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിത്യോപയോഗ
ഭക്ഷ്യവസ്തുക്കളില്‍,
നോണ്‍ പെര്‍മിറ്റഡ്
ഫ്ളേവേഴ്സ്, മായം
എന്നിവ കലര്‍ത്തുന്ന
സ്ഥാപനങ്ങള്‍ക്കെതിരെയുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ജില്ലയിലും
ഇത്തരത്തില്‍
നടപടിയ്ക്ക് വിധേയമായ
സ്ഥാപനങ്ങള്‍ ഇപ്പോഴും
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
കാര്യം പരിശോധിക്കാമോ;
(സി)
നടപടികള്‍ക്ക്
വിധേയമായ
സ്ഥാപനങ്ങളില്‍
തുടര്‍നടപടി/തുടര്‍പരിശോധന
ഇവ സംബന്ധിച്ച രേഖകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
മായം
കലര്‍ത്തിയ
സ്ഥാപനങ്ങളുടെ വിവരം
ദ്യശ്യമാദ്ധ്യമങ്ങളില്
പ്രസിദ്ധീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കാലാവധി
കഴിഞ്ഞ പാക്ക് ചെയ്ത
ഭക്ഷണസാധനങ്ങള്‍
357.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലാവധി കഴിഞ്ഞ പാക്ക്
ചെയ്ത ഭക്ഷണസാധനങ്ങള്‍
ലേബല്‍ മാറ്റി
വില്‍ക്കുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച് ഈ വർഷം
എത്ര കേസ്സുകള്‍
രജിസ്റ്റർ
ചെയ്തിട്ടുണ്ട്എന്ന്
അറിയിക്കാമോ;
(സി)
ഇത്തരം
കേസ്സുകളില്‍
കുറ്റക്കാര്‍ക്കെതിരെ
ക്രിമിനല്‍ നടപടികള്‍
സ്വീകരിക്കാറുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
പ്രവൃത്തികൾ
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
വ്യാജവെളിച്ചെണ്ണ
വ്യാപകമാകുന്നതായ പരാതി
358.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാജവെളിച്ചെണ്ണ
വിപണിയില്‍
വ്യാപകമാകുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരയുടെ
ട്രേഡ് മാര്‍ക്കില്‍
ചെറിയ വ്യത്യാസം
വരുത്തി സമാനമായ
പേരുകളില്‍ വിപണികളില്‍
വെളിച്ചെണ്ണ വില്പന
നടത്തുന്നത് തടയാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടുകളെ
ആശ്രയിക്കുന്ന സാഹചര്യം
359.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ച വ്യാധികളും
മാരകരോഗങ്ങളും
ബാധിക്കുമ്പോള്‍ അന്യ
സംസ്ഥാനങ്ങളിലെ വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടുകളെ
ആശ്രയിക്കുന്നതായ
സാഹചര്യം
ഒഴിവാക്കുന്നതിനായി
സംസ്ഥാനത്തും
ഇത്തരത്തിലുള്ള സൗകര്യം
ഒരുക്കുന്നതിലുളള
തടസ്സം എന്താണെന്ന്
വിശദമാക്കുമോ ;
(ബി)
സൗകര്യങ്ങളുടെ
അഭാവം മാരക രോഗങ്ങളെ
ചെറുക്കുന്ന
പ്രവർത്തനങ്ങളെ
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ?
തീര്‍പ്പാക്കാത്ത
മെഡിക്കല്‍
റീഇമ്പേഴ്സ്മെന്റ് ഫയലുകൾ
360.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പു
ഡയറക്ടറുടെ ഓഫീസില്‍
എത്ര മെഡിക്കല്‍
റീഇമ്പേഴ്സ്മെന്റ്
ഫയലുകള്‍ ഇനിയും
തീര്‍പ്പാക്കാനുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇതില്‍
ഒരു വര്‍ഷത്തിലേറെയായി
തീര്‍പ്പാക്കാത്ത
ഫയലുകളുടെ എണ്ണം
അറിയിക്കുമോ;
(സി)
ഇത്തരത്തില്‍
തീര്‍പ്പാക്കാത്ത
ഫയലുകളില്‍ ജോലിയില്‍
നിന്ന് വിരമിച്ചിട്ടു
വര്ഷങ്ങളായവരുടെ
ഫയലുകള്‍ ഉണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
ഫയലുകള്‍ അടിയന്തിരമായി
തീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കിൽ വിശദാംശം
അറിയിക്കുമോ ?
അവയവദാനം
361.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവയവദാനവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് ഓണ്‍ലൈന്‍
രജിസ്ട്രി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഈ
രജിസ്ട്രിയില്‍ പേരു
ചേര്‍ക്കാന്‍ എന്തൊക്കെ
നിബന്ധനകളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
രക്തബന്ധമില്ലാത്തവര്‍ക്കും
അവയവം നല്കാന്
വ്യവസ്ഥയുണ്ടോ;
എങ്കില്‍ ഇതിന്റെ
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
സ്റ്റേറ്റ്
ന്യൂട്രീഷന്‍ ബ്യൂറോ മേധാവി
നിയമനം
362.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
ന്യൂട്രീഷന്‍
ബ്യൂറോ(എസ്.എന്‍.ബി.)യുടെ
ഓഫീസ് മേധാവിയായ ചീഫ്
സയന്റിഫിക്
ഓഫീസറുടെ(ന്യൂട്രീഷന്‍)
തസ്തികയില്‍ ഇപ്പോള്‍
ആരെയാണ്
നിയമിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ ആരെയും
നിയമിച്ചിട്ടില്ലെങ്കില്‍
സ്റ്റേറ്റ്
ന്യൂട്രീഷന്‍
ബ്യൂറോയുടെ ചാര്‍ജ് ഏത്
ഓഫീസര്‍ക്കാണ്
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ചീഫ്
സയന്റിഫിക് ഓഫീസറുടെ
(സി.എസ്.ഒ) ചാര്‍ജ്
പ്രസ്തുത ഓഫീസില്‍
തന്നെയുള്ള ജൂനിയര്‍
സയന്റിഫിക് ഓഫീസര്‍ക്ക്
(ജെ.എസ്.ഒ) നല്‍കാതെ
പ്രസ്തുത ഓഫീസിന്റെ
പരിധിയില്‍ വരാത്ത
ഓഫീസര്‍ക്ക്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ?
പകര്‍ച്ചപ്പനി
363.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം സംസ്ഥാനത്ത്
എലിപ്പനി, ഡെങ്കി,
ചിക്കന്‍പോക്സ്,
മഞ്ഞപ്പിത്തം, നിപാപനി
എന്നിവ എത്രപേര്‍ക്കു
ബാധിച്ചുവെന്നും ഈ
രോഗങ്ങള്‍കാരണം
മരണപ്പെട്ടവര്‍
എത്രയാണെന്നും
ജില്ലതിരിച്ചു
വ്യക്തമാക്കാമോ;
(ബി)
നാളിതുവരെ
കേട്ടിട്ടില്ലാത്ത
വൈറല്‍ രോഗങ്ങള്‍
കേരളത്തിലേക്കെത്തുമ്പോള്‍
അവയെ കണ്ടെത്താനും
നേരിടാനും ഒരുക്കിയ
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
മികച്ച
സൗകര്യങ്ങളുള്ള എത്ര
വൈറോളജി ലാബുകൾ
കേരളത്തില്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകള്‍ക്കായി
ഇന്ത്യന്‍ കൗണ്‍സില്‍
ഫോര്‍ മെഡിക്കല്‍
റിസര്‍ച്ച് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
എത്ര ഫണ്ടാണ്
അനുവദിച്ചതെന്നും,ഏതാവശ്യത്തിനാണു
ഫണ്ടെന്നും , ഈ ഫണ്ട്
വേണ്ടവിധം
പ്രയോജനപ്പെടുത്താന്‍
കഴിഞ്ഞിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ?
തേര്‍ത്തല്ലി,
ഉദയഗിരി
കുടുംബക്ഷേമകേന്ദ്രങ്ങള്‍
364.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
തേര്‍ത്തല്ലി, ഉദയഗിരി
കുടുംബക്ഷേമ
കേന്ദ്രങ്ങളില്‍
ആവശ്യമായ തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
തസ്തികകള്‍
അനുവദിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
അനുവദിച്ച
തസ്തികകളില്‍
ഏതിലെല്ലാം ഒഴിവുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ?
എം.ബി.ബി.എസ്.
പ്രവേശനം
365.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍,
കരുണ മെഡിക്കല്‍
കോളേജുകളില്‍
2016-17ല്‍
ക്രമവിരുദ്ധമായി
എം.ബി.ബി.എസിന്
പ്രവേശനം ലഭിച്ച 180
വിദ്യാര്‍ത്ഥികളെ
സംരക്ഷിക്കുന്നതിന്
പുറപ്പെടുവിച്ച
ഓര്‍ഡിനന്‍സ് കോടതി
അലക്ഷ്യമാണെന്ന്
സുപ്രീംകോടതി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഈ
ഓര്‍ഡിനന്‍സിന്
നിയമപ്രാബല്യം
നല്‍കുന്നതിന് നിയമസഭ
പാസ്സാക്കിയ ബില്ലിന്
ഗവര്‍ണര്‍ അനുമതി
നിഷേധിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
എന്തെങ്കിലും
മേല്‍നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
പരിയാരം
ഗവൺമെന്റ് ആയുര്‍വേദ കോളേജ്
366.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
രജതജൂബിലി
ആഘോഷിക്കുന്ന കണ്ണൂര്‍
ജില്ലയിലെ പരിയാരം
ഗവൺമെന്റ് ആയുര്‍വേദ
കോളേജില്‍ പുതുതായി
ഏതൊക്കെ
പി.ജി.കോഴ്സുകള്‍ക്കാണ്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുള്ളത്;
പ്രസ്തുത കോഴ്സുകള്‍ ഈ
വര്‍ഷംതന്നെ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പരിയാരം
മെഡിക്കല്‍കോളേജ്
367.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിയാരം
മെഡിക്കല്‍കോളേജ്
സര്‍ക്കാര്‍
ഏറ്റെടുക്കുമെന്ന
പ്രഖ്യാപനം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
പരിയാരം
മെഡിക്കല്‍ കോളേജിന്
നിലവില്‍ എന്ത്
ബാധ്യതയാണ് ഉള്ളത്; അത്
പൂര്‍ണ്ണതോതില്‍
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടും
പ്രസ്തുത മെഡിക്കല്‍
കോളേജില്‍ രോഗികള്‍ക്ക്
സൗജന്യ ചികിത്സ
അനുവദിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കോളേജില്‍
എം.ബി.ബി.എസ്., പി.ജി.
കോഴ്സുകള്‍ക്ക്
വിദ്യാര്‍ത്ഥികളില്‍
നിന്നും ഈടാക്കുന്ന
ഫീസ് സര്‍ക്കാര്‍
മെഡിക്കല്‍ കോളേജിലെ
വിദ്യാര്‍ത്ഥികളില്‍
നിന്നും ഈടാക്കുന്നതിന്
തുല്യമാണോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്ത്;
(ഇ)
പരിയാരം
മെഡിക്കല്‍ കോളേജില്‍
പ്രവേശനം നേടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിലെ ഫീസ്
ഏര്‍പ്പെടുത്തുന്നതിനും
രോഗികള്‍ക്ക് സൗജന്യ
ചികിത്സ
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
സര്‍ക്കാര്‍ മെറിറ്റ്
സീറ്റുകള്‍
368.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയമെഡിക്കല്‍
കോളേജുകളില്‍
സര്‍ക്കാര്‍ മെറിറ്റ്
സീറ്റുകള്‍
എത്രയാണ്എന്നറിയിക്കാമോ
;
(ബി)
ഇൗ
മെറിറ്റ് സീറ്റുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളില്‍
നിന്ന് ഒരു
വര്‍ഷത്തേക്ക്
ഇൗടാക്കുന്ന ഫീസ്
എത്രയാണ്;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
സ്വാശ്രയ
മെഡിക്കല്‍
കോളേജുകളില്‍
മാനേജ്മെന്റ്
സീറ്റുകള്‍ എത്രയാണ്;
ഇതില്‍ ഇൗടാക്കുന്ന
ഫീസിന്റെ വിശദാംശങ്ങള്‍
നല്‍കാമോ?
പാലക്കാട്,
മഞ്ചേരി മെഡിക്കല്‍
കോളേജുകളിലെ എം.ബി.ബി.എസ്.
പ്രവേശനം
369.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്,
മഞ്ചേരി എന്നീ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍ 2018-19
വര്‍ഷത്തെ
എം.ബി.ബി.എസ്. പ്രവേശനം
മെഡിക്കല്‍ കൗണ്‍സില്‍
ഓഫ് ഇന്ത്യ
തടഞ്ഞിട്ടുണ്ടോ;
എങ്കില്‍ അതിനുളള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പാലക്കാട്
മെഡിക്കല്‍ കോളേജില്‍
കഴിഞ്ഞ വര്‍ഷത്തെ
എം.ബി.ബി.എസ്. പ്രവേശനം
മെഡിക്കല്‍ കൗണ്‍സില്‍
തടഞ്ഞതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കുറവുകള്‍
പരിഹരിക്കാമെന്ന
സർക്കാർ നല്കിയ
ഉറപ്പിന്റെ
അടിസ്ഥാനത്തില്‍
പിന്നീട് അനുമതി
ലഭിച്ചുവോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കുറവുകള്‍
പരിഹരിക്കുന്നതിലുണ്ടായ
വീഴ്ച, ഇൗ വര്‍ഷത്തെ
പ്രവേശനം തടയുവാന്‍
കാരണമായിട്ടുണ്ടോ;
(ഡി)
ഇന്ത്യന്‍
മെഡിക്കല്‍ കൗണ്‍സില്‍
ചൂണ്ടിക്കാണിച്ച
പോരായ്മകള്‍
പരിഹരിച്ച് പ്രസ്തുത
കോളേജുകളില്‍
എം.ബി.ബി.എസ്.
പ്രവേശനത്തിന് അനുമതി
തേടുന്നതിന് അടിയന്തര
നടപടി സ്വീകരിക്കാമോ?
കാരുണ്യ
മെഡിക്കല്‍ സ്റ്റോറുകളില്‍
നിന്നും മരുന്ന് കടത്ത്
370.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
മെഡിക്കല്‍
സ്റ്റോറുകളില്‍ നിന്നും
സ്വകാര്യ മെഡിക്കല്‍
സ്റ്റോറുകളിലേക്ക്
വന്‍തോതില്‍
മരുന്നുകള്‍
കടത്തുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമൂലം, നിര്‍ദ്ധനരായ
രോഗികള്‍ക്ക്
അവശ്യമരുന്നുകള്‍
ലഭിക്കാതെ വരുന്ന
സാഹചര്യം
പരിശോധിക്കുമോ;
(സി)
ഇത്തരം
മരുന്ന് കടത്ത്
തടയുന്നതിനായി അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
അലോപ്പതി
മരുന്നുകളും വാക്സിനുകളും
ഉല്പാദിപ്പിക്കുന്ന
സ്ഥാപനങ്ങള്‍
371.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനസര്‍ക്കാരിന്റെ
ഉടമസ്ഥതയില്‍ അലോപ്പതി
മരുന്നുകളും
വാക്സിനുകളും
ഉല്പാദിപ്പിക്കുന്ന
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കാമോ;
(ബി)
ഏതെല്ലാം
മരുന്നുകളും
വാക്സിനുകളുമാണ് ഇവിടെ
ഉല്പാദിപ്പിക്കുന്നതെന്ന്
വിശദമാക്കാമോ?
ക്യാന്‍സര്‍
രോഗികള്‍ക്കുളള മരുന്നുകള്‍
372.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്യാന്‍സര്‍
രോഗികള്‍ക്കുള്ള
മരുന്നിന്റെ ചെലവ്
ഗണ്യമായി
കുറയ്ക്കുന്നതിന്
കുറഞ്ഞ ചെലവില്‍
ആവശ്യമായ മരുന്ന്
ഉല്പ്പാദിപ്പിക്കുവാന്
കെ.എസ്.ഡി.പി.യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഏങ്കില്‍ ഏതൊക്കെ
മരുന്നുകളാണ്
ഉല്‍പ്പാദിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്; ഇവ
ഓരോന്നിനും നിലവിലുള്ള
മാര്‍ക്കറ്റ് വില
എത്രയാണ്;
(ബി)
പ്രസ്തുത
മരുന്നുകള്‍
കെ.എസ്.ഡി.പി. വഴി
ഉല്‍പ്പാദിപ്പിക്കുമ്പോള്‍
മാര്‍ക്കറ്റ്
വിലയെക്കാള്‍ എത്ര
ശതമാനം വരെ വിലകുറച്ച്
രോഗികള്‍ക്ക്
ലഭ്യമാക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ഡി.പി.
വഴി ഉല്‍പ്പാദനം
നടത്തുന്ന ഈ
മരുന്നുകള്‍
പൊതുവിപണിയില്‍
വില്ക്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇപ്രകാരം
ഉല്‍പ്പാദിപ്പിക്കുന്ന
മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പാക്കാന്‍
പ്രത്യേകം
ശ്രദ്ധചെലുത്തുമോ?
പുതിയ
ഹോമിയോ ഡിസ്പെന്‍സറികള്‍
373.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
/ എന്‍.എച്ച്.എം.
ഹോമിയോ
ഡിസ്പെന്‍സറികള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍, ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര പുതിയ
ഡിസ്പെന്‍സറികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പുതുതായി
അനുവദിച്ച
ഡിസ്പെന്‍സറികള്‍
ഏതെല്ലാമാണെന്നും
ഇതില്‍ ഏതെല്ലാം
ഡിസ്പെന്‍സറികളുടെ
പ്രവര്‍ത്തനമാണ്
ആരംഭിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ?
മങ്കട
ഗ്രാമപഞ്ചായത്തില്‍ ഹോമിയോ
ഡിസ്പെന്‍സറി
374.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18ലെ
വാര്‍ഷിക പദ്ധതി
പ്രകാരം ഹോമിയോ
ആശുപത്രികള്‍
ആരംഭിക്കുന്ന
പട്ടികയില്‍ നിന്നും
മങ്കട ഗ്രാമപഞ്ചായത്ത്
ഒഴിവായതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷം
മങ്കട
ഗ്രാമപഞ്ചായത്തില്‍
ഹോമിയോ ഡിസ്പെന്‍സറി
ആരംഭിക്കുന്നതിനുള്ള
അനുമതി
നല്‍കാമോ;വിശദമാക്കാമോ?
മാവേലിക്കര
ആയൂര്‍വേദാശുപത്രി
375.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ആയൂര്വേദാശുപത്രിയെ
താലൂക്ക്
ആയൂര്വേദാശുപത്രിയായി
ഉയര്‍ത്തുന്നതിനും
ആയൂര്‍വേദ
തെറാപ്പിസ്റ്റ് തസ്തിക
സൃഷ്ടിച്ച് നിയമനം
നടത്തുന്നതിനും
ചികിത്സാ നിലവാരം
ഉയര്‍ത്തുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ആയൂര്‍വേദ
ആശുപത്രിയുടെ
നവീകരണത്തിനായി
ഏതെങ്കിലും പദ്ധതികള്‍
നിലവിലുണ്ടോ;
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
വനിതാ
ശിശുവികസന വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
376.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.മുരളി
പെരുനെല്ലി
,,
എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച വനിതാ
ശിശുവികസന വകുപ്പ്
സ്ത്രീകളുടെയും
കുട്ടികളുടെയും
ക്ഷേമത്തിനും
വികസനത്തിനും
ശാക്തീകരണത്തിനുമായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ജോലി
സംബന്ധമായി നഗരങ്ങളില്‍
ഒറ്റക്ക് താമസിക്കുകയോ
യാത്രചെയ്യുകയോ
ചെയ്യേണ്ടി വരുന്ന
സ്ത്രീകള്‍ക്കായി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
സൗകര്യങ്ങള്‍
എന്തെല്ലാമാണ്;
കൈത്താങ്ങ്
കര്‍മസേനയുടെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വ്യക്തമാക്കാമോ;
(സി)
ട്രാന്‍സ്ജെന്‍ഡറുകളെ
സമൂഹത്തിന്റെ
മുഖ്യധാരയില്‍
എത്തിക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ് എന്ന്
വെളിപ്പെടുത്താമോ?
മുതിര്‍ന്ന
പൗരന്മാരുടെ ക്ഷേമവും
സംരക്ഷണവും
377.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുതിര്‍ന്ന
പൗരന്മാരുടെ ക്ഷേമവും
സംരക്ഷണവും സംബന്ധിച്ച
കേന്ദ്ര നിയമം
സംസ്ഥാനത്ത്
കാര്യക്ഷമമായി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
വൃദ്ധ മാതാപിതാക്കളെ
സംരക്ഷിക്കാതെ
ഉപേക്ഷിക്കുന്ന പ്രവണത
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
ഉപേക്ഷിക്കപ്പെടുന്നവര്‍
നല്കുന്ന പരാതികളില്‍
നടപടി
സ്വീകരിക്കുന്നതിലും,
കേസുകള്‍
തീര്‍പ്പാക്കുന്നതിലും
അസാധാരണമായ കാലതാമസം
ഉണ്ടാക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ പരാതികള്‍
അതിവേഗം പരിഗണിച്ച്
തീര്‍പ്പാക്കുന്നതിന്
ആര്.ഡി.ഒ മാര്‍ക്കും
ജില്ലാ
കളക്ടര്‍മാര്‍ക്കും
നിര്‍ദ്ദേശം നല്‍കുമോ?
പകല്‍
വീട് പദ്ധതി
378.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒറ്റപ്പെടല്‍
അനുഭവിക്കുന്ന
വൃദ്ധജനങ്ങളുടെ
മാനസികാരോഗ്യ
സംരക്ഷണത്തിനായി
ആരംഭിച്ച പകല്‍
വീടുകള്‍ ഇപ്പോഴും
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
പകല്‍ വീടുകള്‍
ആരംഭിക്കാന്‍
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പകല്‍
വീട് പദ്ധതിയുടെ
പുരോഗതി സംബന്ധിച്ച
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വയോജന
ക്ഷേമ പദ്ധതികള്‍
379.
ശ്രീ.പുരുഷന്
കടലുണ്ടി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയോജനങ്ങളുടെ
ക്ഷേമത്തിനും
സംരക്ഷണത്തിനുമായി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
വൃദ്ധജനങ്ങളുടെ
ആരോഗ്യ സംരക്ഷണം,
സുരക്ഷ
തുടങ്ങിവയ്ക്കായി
ആവിഷ്ക്കരിച്ച സായംപ്രഭ
പദ്ധതിക്ക് എത്ര കോടി
രൂപയുടെ ഭരണാനുമതിയാണ്
നിലവില്‍
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ഓഫീസുകള്‍, പൊതു
സ്ഥലങ്ങള്‍ മുതലായവ
വയോജന
സൗഹൃദമാക്കുന്നതിനും
എല്ലാ ജില്ലകളിലും
പാലിയേറ്റീവ് കെയര്‍
യൂണിറ്റുകള്‍, ഹെല്പ്
ലെെന്‍ എന്നിവ
സ്ഥാപിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പരിരക്ഷ
പദ്ധതി
380.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാരീരികവും
മാനസികവുമായി
വെല്ലുവിളി
നേരിടുന്നവര്‍ക്ക്
അടിയന്തര ഘട്ടത്തില്‍
സഹായമെത്തിക്കുവാന്‍
പരിരക്ഷ എന്ന പേരില്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
പദ്ധതിക്കായി
ജില്ലാ സാമൂഹ്യനീതി
ഓഫീസര്‍മാര്‍ക്ക് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
പരമാവധി എത്ര രൂപയുടെ
ധനസഹായമാണ് ഇൗ പദ്ധതി
പ്രകാരം
അനുവദിക്കുന്നത്;
(സി)
ഇൗ
പദ്ധതി എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
അനുയാത്ര
പദ്ധതി
381.
ശ്രീ.കെ.കുഞ്ഞിരാമന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗപരിമിതരുടെ
ക്ഷേമത്തിനും അവകാശ
സംരക്ഷണത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരളത്തെ
അംഗപരിമിത സൗഹൃദ
സംസ്ഥാനമാക്കി
മാറ്റാന്‍
ലക്ഷ്യമിടുന്ന
'അനുയാത്ര' പദ്ധതിയില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അംഗപരിമിതരുടെ
പുനരധിവാസത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
ആശ്വാസകിരണം
പദ്ധതി
382.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ് നടപ്പാക്കുന്ന
ആശ്വാസകിരണം
പദ്ധതിയില്‍ കാട്ടാക്കട
നിയോജകമണ്ഡലത്തില്‍
നിന്നും ലഭിച്ച
അപേക്ഷകളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ; എത്ര
പേര്‍ക്ക് ആനുകൂല്യം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ആശ്വാസകിരണം
പദ്ധതിയ്ക്കായി അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
അര്‍ബുദരോഗികള്‍ക്ക്
ലഭിക്കുന്ന പെന്ഷന്
383.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അര്‍ബുദരോഗികള്‍ക്ക്
ലഭിക്കുന്ന പെന്ഷന്
സംബന്ധിച്ച്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
നിലവില്‍
അര്ബുദരോഗികള്ക്ക്എത്ര
രൂപയാണ് പെന്ഷന്
നല്‍കുന്നത് എന്നും ഏത്
സര്‍ക്കാര്‍ ഓഫീസിനാണ്
ഇതിന്റെ ചുമതലയെന്നും
വിശദമാക്കുമോ;
(സി)
അര്‍ബുദരോഗികള്‍ക്ക്
നല്കുന്ന പെന്ഷന്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയായാണ്
വര്‍ദ്ധിപ്പിക്കുന്നത്
എന്ന് വിശദമാക്കുമോ?
നേമം
മണ്ഡലത്തിലെ അങ്കണവാടികള്‍
384.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തില്‍ ആകെ
എത്ര അങ്കണവാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി)
അവയില്‍
സ്വന്തമായി
കെട്ടിടമുള്ള
അങ്കണവാടികളുടെ എണ്ണം
എത്ര; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അംഗന്‍വാടികളെ
സര്‍ക്കാര്‍
സ്ക്കൂളുകളുമായി
ബന്ധിപ്പിക്കുന്ന പദ്ധതി
385.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗന്‍വാടികളെ
സര്‍ക്കാര്‍
സ്ക്കൂളുകളുമായി
ബന്ധിപ്പിക്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
പ്രീ സ്ക്കൂള്
വിദ്യാഭ്യാസം
പരിഷ്ക്കരിക്കുന്നതിന്റെ
ഭാഗമായി
നടപ്പിലാക്കുന്ന
പദ്ധതിക്ക് കേന്ദ്ര
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
അറിയിക്കുമോ;
(സി)
ഈ
പദ്ധതിക്ക് എന്ത് ചെലവ്
പ്രതീക്ഷിക്കുന്നു;
അതില്‍ കേന്ദ്ര
വിഹിതമായി എത്ര തുക
ലഭിക്കും എന്ന്
വ്യക്തമാക്കുമോ?
ചൂണ്ടല്‍
പഞ്ചായത്തില്‍ മാതൃകാ
അങ്കണവാടി
386.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മണലൂര്‍ മണ്ഡലത്തിലെ
ചൂണ്ടല്‍
ഗ്രാമപഞ്ചായത്തിലെ
ചൂണ്ടല്‍ 42-ാം നമ്പര്‍
അങ്കണവാടിയെ മാതൃകാ
അങ്കണവാടിയാക്കുന്നതിലേക്കായി
2.2.2018 ലെ
A1/41/29/2016-17
നമ്പരായി പൂജപ്പുര
സാമൂഹ്യക്ഷേമ ബോര്‍ഡ്
ഓഫീസിലേക്ക്
നല്കിയിട്ടുളള
ശിപാര്ശയിന്മേല്
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ മാതൃക
അങ്കണവാടികള്‍
387.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കണവാടികളെ
ആധുനീകരിക്കുന്നതിന്റെ
ഭാഗമായി മാതൃക
അങ്കണവാടിയായി
ഉയര്‍ത്തുന്നതിന്
ആലത്തൂര്‍ മണ്ഡലത്തില്‍
നിന്നും ഏതെങ്കിലും
അങ്കണവാടിയെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ ഏതെല്ലാമാണെന്ന്
അറിയിക്കാമോ?
ശിശു
പീഡനങ്ങള്‍
തടയുന്നതിലേക്കായി
പദ്ധതികള്‍
388.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ശിശു
പീഡനങ്ങള്‍
തടയുന്നതിലേക്കായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇത്തരത്തിലുളള
പീഡനങ്ങള്‍
അവസാനിപ്പിക്കുന്നതിനും
കുറ്റക്കാര്‍ക്കെതിരായി
ശരിയായ ശിക്ഷാ നടപടി
കൈക്കൊള്ളുന്നതിനും
സര്‍ക്കാര്‍ കര്‍ശന
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
ഭിന്നശേഷിക്കാര്‍ക്ക്
നല്കുന്ന ആനുകൂല്യങ്ങള്‍
389.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സെറിബ്രല്‍ പാള്‍സി,
ഓട്ടിസം, മാനസിക
വെല്ലുവിളി എന്നിവ
ബാധിച്ച
ഭിന്നശേഷിക്കാര്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഈ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി
പ്രത്യേക ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി
നിലവില്‍ എത്ര ബഡ്സ്
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം നല്‍കുമോ?
വനിത
പ്രൊട്ടക്ഷന്‍ ഓഫീസര്‍
നിയമനം
390.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
നീതി വകുപ്പില്‍ വനിത
പ്രൊട്ടക്ഷന്‍ ഓഫീസര്‍
നിയമനത്തിനുവേണ്ടി
റാങ്ക് ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
എത്ര പേരുണ്ടെന്നും
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്ന തീയതിയും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരേയും
ആര്‍ക്കും നിയമനം
നല്‍കിയിട്ടില്ലെന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എന്തുകൊണ്ടാണ് നിയമനം
വൈകുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിയമനവുമായി
ബന്ധപ്പെട്ട ഫയലിന്റെ
പുരോഗതി എന്തെന്ന്
വ്യക്തമാക്കാമോ;
(ഇ)
നിയമന
നടപടികള്‍
വേഗത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയില്‍ രജിസ്റ്റര്‍
ചെയ്ത അനാഥാലയങ്ങള്‍
391.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ രജിസ്റ്റര്‍
ചെയ്ത എത്ര
അനാഥാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കാമോ; അവയുടെ
പേര് വിവരങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
രജിസ്റ്റര്‍
ചെയ്യാത്ത ഏതെങ്കിലും
അനാഥാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവയ്ക്കെതിരെ
എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
സാമൂഹ്യനീതി
വകുപ്പില്‍ വിശേഷാല്‍ ചട്ടം
ഭേദഗതി
392.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
30/09/2015
ലെ സ.ഉ(എം.എസ്) നമ്പര്‍
65/15 പ്രകാരം
സാമൂഹ്യനീതി വകുപ്പില്‍
വിശേഷാല്‍ ചട്ടം ഭേദഗതി
ചെയ്ത് ക്ഷേമ സ്ഥാപന
സൂപ്രണ്ട് ഗ്രേഡ്2,
സൂപ്രണ്ട് ഗ്രേഡ് 3,
ചൈല്‍ഡ് വെല്‍ഫെയര്‍
ഇന്‍സ്പെക്ടര്‍
എന്നിവയിലേക്കുള്ള
ഉദ്യോഗക്കയറ്റത്തിന്റെ
ഫീഡര്‍ കാറ്റഗറിയില്‍
നിന്നും
മിനിസ്റ്റീരിയല്‍
വിഭാഗത്തെ ഒഴിവാക്കി
മാത്രമേ നിയമനം
നടത്താവൂ എന്ന
നിബന്ധനയ്ക്ക്
വിധേയമായി 73
ഐ.സി.ഡി.എസ്. പ്രോജക്ട്
മാനേജര്‍ തസ്തികകള്‍
പുനര്‍നാമകരണം ചെയ്ത്
ജുനിയര്‍ സൂപ്രണ്ട്
ആക്കി മാറ്റിയ ഈ
തസ്തികകളില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഉത്തരവ്
നമ്പരും തീയതിയും
വിശദാംശങ്ങളും
അറിയിക്കാമോ;
(ബി)
മേൽ
സൂചിപ്പിച്ച ഉത്തരവിൽ
പരാമർശിച്ചിട്ടുള്ള 73
ജൂനിയർ സൂപ്രണ്ട്
തസ്തികകളിൽ നിയമനം
നടന്നിട്ടുണ്ടെങ്കിൽ
അത് പ്രകാരം
മിനിസ്റ്റീരിയൽ
വിഭാഗത്തെ ഒഴിവാക്കിയ
തസ്തികകളിൽ മറ്റ്
അർഹതപ്പെട്ട
വിഭാഗങ്ങളിൽ നിന്നും
ഉദ്യോഗക്കയറ്റം
നൽകിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന്
ഇത്രയും
കാലതാമസമുണ്ടാകാനുള്ള
കാരണം എന്താണ്;
(സി)
വിശേഷാൽ
ചട്ടം ഭേദഗതി
ചെയ്യാത്തതുമൂലം ഓരോ
തസ്തികയിലും
ഉദ്യോഗക്കയറ്റം നൽകാതെ
ഉണ്ടായിരിക്കുന്ന
ഒഴിവുകൾ എത്ര;
(ഡി)
സ്പെഷ്യൽ
റൂൾ ഭേദഗതി ചെയ്യാനായി
15 /9/2017 ലെ
8694/A1/15/എസ്.ജെ.ഡി
ഫയലിൽ സ്വീകരിച്ച
നടപടികൾ എന്തൊക്കെയാണ്;
(ഇ)
20/07/2017
ലെ 244/A2/2017-
എസ്.ജെ.ഡി ഫയലിൽ എന്ത്
നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;സാമൂഹ്യനീതി
വകുപ്പ് ഐ.സി. പി. എസ്.
ലെ 14/06/2016ലെ
ഐ.സി.പി.എസ്.2 /
15214/2016 അനൗദ്യോഗിക
കുറിപ്പിൽ
സൂചിപ്പിച്ചിട്ടുള്ള
പ്രൊപ്പോസലിന്മേൽ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
കെയർടേക്കർമാരുടെ
അമിത ജോലിഭാരം
393.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിൽ നിന്നും വനിതാ
ശിശു വികസന
വകുപ്പിലേയ്ക്ക് മാറ്റം
ചെയ്യപ്പെട്ടതും
ഒബ്സർവേഷൻ ഹോമുകളിലും
ചിൽഡ്രൻസ് ഹോമുകളിലും
ജോലി ചെയ്യുന്നതുമായ
കെയർടേക്കർമാർ നിലവിൽ
പകൽ മുതല്‍ രാത്രി വരെ
തുടര്‍ച്ചയായി 16
മണിക്കൂര്‍ ജോലി
ചെയ്യുന്നത് നിലവിലെ
ലേബർ ആക്ടിന്
വിരുദ്ധമാണെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതിൻമേൽ
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?