ആധാര്‍
കാര്‍ഡ് ഇല്ലാത്തവർക്ക് റേഷൻ
വിതരണം
394.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധാര്‍
കാര്‍ഡ്
ഇല്ലാത്തവര്‍ക്കും
ആധാര്‍
കാര്ഡിനെതിരെയുളള
സുപ്രീം കോടതി വിധി
കാത്ത് ഇത്
എടുക്കാതിരിക്കുന്നവര്ക്കും
റേഷന്‍കടകളില്‍ ഇ-പോസ്
മെഷീന്
ഏര്‍പ്പെടുത്തിയതു
മുതല്‍ കേന്ദ്ര
ഗവണ്മെന്റിന്റെ ചുവട്
പിടിച്ച് റേഷന്‍
നിഷേധിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ആധാര്‍
കാര്‍ഡ് ഇല്ലാത്തതിന്റെ
പേരില്‍ റേഷന്‍
ഭക്ഷ്യവിതരണം
തടസ്സപ്പെടുത്തുന്നതിന്
സർക്കാർ
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത വ്യവസ്ഥ ഉടന്‍
മാറ്റി റേഷൻ ആവശ്യമുള്ള
കാര്‍ഡ് ഉടമകള്‍ക്ക്
ആധാർ
കാർഡില്ലാത്തതിന്റെ
പേരില്‍ റേഷന്‍
ധാന്യങ്ങള്‍
നല്‍കാതിരിക്കുന്ന
സമീപനം മാറ്റുമോ എന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ എ പി എല്‍/ബി പി
എല്‍ വിഭാഗങ്ങളിലായി ലഭിച്ച
പരാതികള്‍
395.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എ പി
എല്‍/ബി പി എല്‍
വിഭാഗങ്ങളിലായി ലഭിച്ച
പരാതികളില്‍ എത്ര
പരാതികള്‍
പരിഹരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ബി
പി എല്‍
വിഭാഗത്തില്പ്പെടേണ്ട
നിരവധി പേര് എ പി എല്‍
ലും തീര്‍ത്തും
അര്‍ഹതയില്ലാത്തവര്‍ ബി
പി എല്‍ ലും കടന്നു
കൂടിയ നടപടി കുറ്റമറ്റ
രീതിയില്‍
പരിഹരിക്കാന്‍ എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കാമോ?
റേഷൻ
സാധനങ്ങളിൽ തൂക്കക്കുറവ്
ഉണ്ടാകുന്നതായി പരാതി
396.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രതാ
നിയമപ്രകാരം റേഷന്‍
കടകളിലെത്തുന്ന
സാധനങ്ങളില്‍ ഓരാേ
ചാക്കിലും രണ്ട് മുതല്‍
നാല് കിലാേഗ്രാം വരെ
തൂക്കക്കുറവ്
ഉണ്ടാകുന്നതായി
വ്യാപാരികള്‍
പരാതിപ്പെട്ടിട്ടുണ്ടാേ;
(ബി)
റേഷന്‍
വ്യാപാരികളുടെ
മുമ്പില്‍ ചാക്കുകളുടെ
തൂക്കം ഉറപ്പാക്കണമെന്ന
നിബന്ധന
പാലിക്കാതിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(സി)
റേഷന്‍
സാധനങ്ങളുടെ
തൂക്കത്തിലുണ്ടാകുന്ന
തട്ടിപ്പ്
തടയുന്നതിനായി അരിയും
ഗാേതമ്പും
പാക്കറ്റുകളിലാക്കി
ഉപഭാേക്താക്കള്‍ക്ക്
ലഭ്യമാക്കുന്ന പദ്ധതി
ആവിഷ്ക്കരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടാേ;
ഇക്കാര്യം
പരിശോധിക്കുവാന്‍
ഏതെങ്കിലും വിദഗ്ദ്ധ
സമിതിയെ
നിയാേഗിച്ചിട്ടുണ്ടാേ;
(ഡി)
ചാക്കുകളില്‍
റേഷനരി
കടകളിലെത്തിക്കുന്നതിനെക്കാള്
കുറഞ്ഞ ചെലവില്‍ അത്
പാക്കറ്റുകളിലാക്കി
ലഭ്യമാക്കുവാന്‍
കഴിയുമെന്ന്
കണ്ടെത്തിയിട്ടുണ്ടാേ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
397.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
സംസ്ഥാനത്ത്
നടപ്പാക്കുന്നതിന് ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമാേ ;
(ബി)
എല്ലാ
റേഷന്‍കടകളിലും ഇ-പാേസ്
മെഷീനുകള്‍
സ്ഥാപിക്കുന്നതിന്
നിലവില്‍
സാധിച്ചിട്ടുണ്ടാേ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
റേഷന്‍
കടകളുടെ നവീകരണത്തിനും
വെെവിധ്യവത്ക്കരണത്തിനുമായി
സർക്കാർ
നടപ്പിലാക്കുന്ന പുതിയ
പദ്ധതികൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമാേ?
ഭക്ഷ്യഭദ്രത
നിയമം
398.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രത നിയമം
നടപ്പിലാക്കിയശേഷം
ലഭിച്ചുകൊണ്ടിരിക്കുന്ന
അരിവിഹിതം നിശ്ചിത
അളവില്‍ റേഷന്‍
നല്‍കുന്നതിന്
പര്യാപ്തമാണോ;
(ബി)
ഇ-പോസ്
മെഷീന് സ്ഥാപിച്ച്
റേഷന്‍ വിതരണം
നടത്തിയതോടെ പ്രതിമാസം
അനുവദിക്കുന്ന
ഭക്ഷ്യധാന്യങ്ങളില്‍
എന്തെങ്കിലും കുറവ്
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
അന്ത്യോദയ,
അന്നയോജന ഒഴികെയുള്ള
എല്ലാവിഭാഗങ്ങള്‍ക്കും
ചുരുങ്ങിയത് അഞ്ച് കിലോ
അരി നല്‍കുന്നതിനായി
കൂടുതല്‍ വിഹിതം
അനുവദിക്കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച്
സര്‍വ്വകക്ഷി നിവേദക
സംഘം പ്രധാനമന്ത്രിയെ
കാണുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പുതിയ റേഷന്‍ കാര്‍ഡുകള്‍
399.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍ അനുവദിച്ച
അവസാന തീയതി എന്നാണ്;
(ബി)
പുതിയ
റേഷന്‍കാര്‍ഡുകള്‍
ലഭ്യമല്ലാത്തത്
നിമിത്തം ആനുകൂല്യം
നഷ്ടമായ ഭവന
രഹിതരുടേയും,
ഭൂരഹിതരുടേയും
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പരാതി പരിഹാരത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
റേഷൻ
കാർഡിലെ മുന്‍ഗണനാവിഭാഗത്തിലെ
അനർഹർ
400.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
മുന്‍ഗണനാവിഭാഗം റേഷന്‍
കാര്‍ഡുകള്‍ എത്ര
എണ്ണമുണ്ടെന്നു
വ്യക്തമാക്കാമോ ;
(ബി)
സബ്സിഡി
വിഭാഗം എത്ര
എണ്ണമുണ്ടെന്നും അവയിൽ
ഉൾപ്പെടുന്ന എത്ര
കാർഡുകളുണ്ടെന്നും
വ്യക്തമാക്കാമോ ;
(സി)
മുന്‍ഗണനവിഭാഗത്തില്‍
നിന്നും അനര്‍ഹരാണെന്ന്
കണ്ടെത്തി എത്ര പേരെ
മുന്ഗണനേതരവിഭാഗത്തിലേയ്ക്ക്
മാറ്റിയിട്ടുണ്ട്;
ഇതിന്റെ ജില്ല
തിരിച്ചുളള കണക്കുകള്‍
വ്യക്തമാക്കുമോ;
(ഡി)
1000
സ്ക്വയര്‍
ഫീറ്റിലധികമുളള വീട് ,
നാലു ചക്രവാഹനം,
ഒരേക്കറിലധികം ഭൂമി,
വിദേശത്ത് ഉയര്‍ന്ന
ശമ്പളമുളള ജോലി,
ഇവയുള്ളവരുടെ
റേഷന്‍കാര്‍ഡുകള്‍
ഇനിയും
മുന്‍ഗണനാവിഭാഗത്തില്‍
ഉണ്ട് എന്നത്
കണക്കിലെടുത്ത്
കൂടുതല്‍
കര്‍ശനപരിശോധനകള്‍
നടത്തി അനര്‍ഹരെ
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വ്യക്തമാക്കുമോ?
റേഷൻ
കാര്‍ഡുകളുടെ അച്ചടിയും
വിതരണവും
401.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.വി.വിജയദാസ്
,,
എ. എന്‍. ഷംസീര്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്തിമ റേഷൻ പട്ടിക
പ്രസിദ്ധീകരിച്ചതിന്
ശേഷം അനര്‍ഹരെന്ന്
കണ്ടെത്തിയവരെ
ഒഴിവാക്കിയതിൻ പ്രകാരം
ഒഴിവുള്ള മുൻഗണനാ
പട്ടികയിൽ
ഉള്‍പ്പെടുത്തുന്നതിന്
പുതുതായി ലഭിച്ച
അപേക്ഷകള്‍
തീര്‍പ്പാക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വളരെക്കാലമായി
മുടങ്ങിക്കിടന്നിരുന്ന
റേഷൻ കാര്‍ഡുകളുടെ
അച്ചടിയും വിതരണവും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(സി)
നിലവിൽ
റേഷൻ കാര്‍ഡുകള്‍
ഇല്ലാത്തവര്‍ക്ക്
കാര്‍ഡുകള്‍
അനുവദിക്കുന്നതിനുള്ള
അപേക്ഷകള്‍ സ്വീകരിച്ചു
തുടങ്ങിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
ആദിവാസി ഊരുകളിൽ റേഷൻ
സാധനങ്ങള്‍ നേരിട്ട്
എത്തിക്കുന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നൽകാമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
നല്‍കുന്നതിനുള്ള നടപടികള്‍
402.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍
നല്‍കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നും പുതിയ
റേഷന്‍ കാര്‍ഡുകള്‍
എന്ന് വിതരണം ചെയ്യാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡുകളില്‍ നിന്ന്
പേരുകള്‍ കുറവ് ചെയ്ത്
പുതിയ റേഷന്‍
കാര്ഡുകളെടുക്കുന്നതിനുള്ള
അപേക്ഷകള്‍ എന്ന്
മുതല്‍
സ്വീകരിക്കുമെന്നും
അത്തരത്തിലുള്ള
അപേക്ഷകര്‍ക്ക് റേഷന്‍
കാര്‍ഡ് എന്ന്
ലഭ്യമാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(സി)
റേഷന്‍
കാര്‍ഡുടമകള്‍ക്ക്,
അവര്‍ നേരത്തെ
താമസിച്ചിരുന്ന
താലൂക്കില്‍ നിന്നും
ഇപ്പോള്‍ താമസിക്കുന്ന
താലൂക്കിലേക്ക് റേഷന്‍
കാര്‍ഡ് മാറ്റുന്നതിനും
റേഷന്‍ കടകള്‍
മാറുന്നതിനും നിലവില്‍
സൗകര്യം ലഭ്യമാണോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ലഭ്യമല്ലെങ്കില്‍
ഈ സൗകര്യങ്ങള്‍ എന്ന്
മുതല്‍ ലഭ്യമാകും എന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കാര്‍ഡ് മുന്‍ഗണനാ പട്ടിക
403.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് മുന്‍ഗണനാ
പട്ടികയില്‍ നിന്ന്
അനര്‍ഹരാണെന്ന്
കണ്ടെത്തി
ഒഴിവാക്കപ്പെട്ടവർക്ക്
പകരമായി അര്‍ഹരാണെന്ന്
കണ്ടെത്തിയവരെ
ഉള്‍പ്പെടുത്തുന്ന
നടപടികള്‍ ഏത് ഘട്ടം
വരെ ആയെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
ഇപ്രകാരം ആരെയെങ്കിലും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ജില്ലതിരിച്ച് കണക്ക്
വ്യക്തമാക്കാമോ?
റേഷന്‍
കാര്‍ഡില്‍ പേര്
ഉള്‍പ്പെടുത്തുന്നതിന് നടപടി
404.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴയ
റേഷന്‍ കാര്‍ഡില്‍
പേരില്ലാത്തതും
എന്നാല്‍ പുതിയ റേഷന്‍
കാര്‍ഡിനുള്ള അപേക്ഷ
സ്വീകരിച്ച സമയത്ത്
ഉള്‍പ്പെടുത്താന്‍ പേര്
നല്കിയതുമായ പലരേയും
പുതിയ റേഷന്‍
കാര്‍ഡില്‍
ഉള്‍പ്പെടുത്താതിരുന്നതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
ഇതുകാരണം
ചില ആളുകള്‍ രണ്ടു
റേഷന്‍ കാര്‍ഡിലും
ഉള്‍പ്പെടാതെ പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിവാഹശേഷമോ
മറ്റോ പഴയകാര്ഡില്
പേര് ഉള്‍പ്പെടുത്താതെ
പോയ ആളുകള്‍ക്ക്
ഭര്‍തൃഗൃഹത്തിലെ റേഷന്‍
കാര്‍ഡില്‍
ഉള്‍പ്പെടുത്തുന്നതിന്
ഹാജരാക്കേണ്ട രേഖകള്‍
എന്തൊക്കെയാണ്;
(ഡി)
ഒരേ
സപ്ലൈ ഓഫീസിനു
കീഴിലുള്ളവരെയാണ്
പുതുതായി കാര്‍ഡില്‍
ഉള്‍പ്പെടുത്തുന്നതെങ്കില്‍
നടപടി ക്രമങ്ങള്‍
ലഘൂകരിക്കുമോ;
വിശദമാക്കാമോ;
(ഇ)
നിലവില്‍
ലഭിച്ച റേഷന്‍
കാര്‍ഡില്‍
ഇത്തരത്തില്‍ പുതുതായി
പേര് ഉള്‍പ്പെടുത്തുന്ന
നടപടി എന്നാണ്
ആരംഭിക്കുക;
വിശദമാക്കാമോ?
റേഷന്‍
കാര്‍ഡുകള്‍
405.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര റേഷന്‍കാര്‍ഡുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാര്‍ഡുകളില്‍
ഉള്‍പ്പെട്ട മുഴുവന്‍
ആളുകളുടെയും
സമ്പൂര്‍ണ്ണ
വ്യക്തിവിവരം
സൂക്ഷിക്കുന്ന സംവിധാനം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സംവിധാനത്തിന് തകരാര്‍
സംഭവിച്ചതു കാരണം
മുഴുവന്‍ ആളുകളുടെയും
സമ്പൂര്‍ണ്ണ
വ്യക്തിവിവരം
പരസ്യമായിട്ടുണ്ടെന്ന
വാര്‍ത്ത ശരിയാണോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
എന്ത് നടപടികളാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കാര്‍ഡുകളിലെ
കൂടിച്ചേര്‍ക്കലുകള്‍
406.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
2 വര്‍ഷമായി റേഷന്‍
കാര്‍ഡുകളില്‍
കൂടിച്ചേര്ക്കലുകളോ
കുറയ്ക്കലോ
നടക്കാതിരിക്കുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എന്തുകൊണ്ടാണ് ഇവ
നടക്കാതെ പോയത് എന്ന്
വിശദമാക്കാമോ;
(ബി)
ഇതുമൂലം
ലൈഫ് മിഷന്
പദ്ധതിയില്‍ വീടിനായി
അപേക്ഷിച്ചിട്ടുള്ള
പലര്‍ക്കും വീട്
ലഭിക്കാതെ പോയത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
ഇങ്ങനെ
വീട് ലഭിക്കാതെ പോയ
ലൈഫ് മിഷന്
ഗുണഭോക്താക്കളെ വീണ്ടും
ഇതില്‍ ഉള്‍പ്പെടുത്തി
വീട് ലഭിക്കുന്നതിനായി
അവരുടെ നിലവിലുള്ള
റേഷന്‍കാര്‍ഡുകളില്‍
മാറ്റം വരുത്തന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
ആദിവാസി
പിന്നോക്ക വിഭാഗങ്ങള്‍ക്ക്
റേഷന്‍ കാര്‍ഡ്
407.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ്
ലഭിച്ചിട്ടില്ലാത്ത
ആദിവാസി പിന്നോക്ക
വിഭാഗങ്ങള്‍ക്ക് റേഷന്‍
കാര്‍ഡ് ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
വയനാട്
ജില്ലയില്‍ റേഷന്‍
കാര്‍ഡ്
ലഭിച്ചിട്ടില്ലാത്ത
എത്ര ആദിവാസി
കുടുംബങ്ങള്‍ ഉണ്ട്;
(സി)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റേഷന്‍കാര്‍ഡില്‍
പേര് ഉള്‍പ്പെടുത്താനുള്ള
മാനദണ്ഡങ്ങള്‍
408.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
ഒരു റേഷന്കാര്ഡിലും
പേരില്ലാത്തവര്‍ക്ക്
കുടുംബറേഷന്കാര്ഡില്
പേര് ഉള്‍പ്പെടുത്തി
നല്‍കുന്നതിനായി
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
പുതുതായി പേര്
ഉള്‍പ്പെടുത്തി
നല്‍കുന്നതിന്
ഓണ്‍ലൈനായി അപേക്ഷ
സ്വീകരിക്കുന്നതിന്
സംവിധാനമുണ്ടോ; അപേക്ഷ
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
ഭക്ഷ്യ
സുരക്ഷ നിയമം
409.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി റേഷന്‍കാര്‍ഡ്
മുന്‍ഗണനാ ലിസ്റ്റിലെ
അപാകതകള്‍
പരിഹരിക്കുന്നതിന്
കോഴിക്കോട്, താമരശ്ശേരി
താലൂക്കുകളില്‍ എത്ര
അപേക്ഷകള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
അപേക്ഷകള്‍
പരിശോധിച്ചത് പ്രകാരം
മുന്‍ഗണനാ ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയവരുടെ
വിവരം പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(സി)
അന്തിമ
ലിസ്റ്റ് എന്നത്തേക്ക്
പ്രസിദ്ധീകരിക്കാനാവുമെന്ന്
വ്യക്തമാക്കാമോ?
റേഷന്‍ വ്യാപാരികള്‍ക്ക്
വേതനം
410.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
നിയമം
നടപ്പിലാക്കിയതിന്റെ
ഭാഗമായി റേഷന്‍
വ്യാപാരികള്‍ക്ക്
അനുവദിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
വേതനത്തിന്റെ
കാര്യത്തില്‍ തീരുമാനം
എടുത്തിട്ടുണ്ടോ ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
റേഷന്‍
വ്യാപാരികളുടെ
വേതനകാര്യത്തില്‍
ശിപാര്‍ശ നല്കുവാനായി
നിയോഗിച്ച
കമ്മിറ്റിയുടെ
ശുപാര്‍ശകള്‍
എന്തൊക്കെയാണ് ;
പ്രസ്തുത ശിപാര്‍ശകള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
റേഷന്‍
വ്യാപാരികള്‍ക്ക് വേതനം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി റേഷനരിക്ക് വില
കൂട്ടിയിട്ടുണ്ടോ ;
എങ്കില്‍ എത്ര തുകയുടെ
വര്‍ദ്ധനവാണ്
വരുത്തിയതെന്നു
അറിയിക്കാമോ ?
ഇ-പോസ്
മെഷീനുകള്‍
411.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകളില്‍
പുതുതായി
സ്ഥാപിച്ചിട്ടുള്ള
ഇ-പോസ്
മെഷീനുകള്‍,കുറ്റമറ്റ
രീതിയില്‍ റേഷന്‍
വിതരണം നടത്തുന്നതിന്
എത്രത്തോളം
പ്രയോജനപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇ-പോസ്
മെഷീനുകളില്‍
ഉപഭോക്താക്കളുടെ
വിരലടയാളം പതിയാത്ത
സാഹചര്യങ്ങളില്‍
വിരലടയാളം
പതിക്കാതെതന്നെ
അര്‍ഹരായ
ഉപഭോക്താക്കള്‍ക്ക്
റേഷന്‍ സാധനങ്ങള്‍
ലഭിക്കുവാനും ഇ-പോസ്
മെഷീന്റെ മറ്റ്
സാങ്കേതിക ന്യൂനതകള്‍
കാരണം ഉപഭോക്താവിന്
റേഷന്‍ സാധനങ്ങള്‍
ലഭിക്കാതെ വരുന്ന
സാഹചര്യം ഒഴിവാക്കാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഇ-പാേസ്
മെഷീന് സ്ഥാപിക്കല്‍
412.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ റേഷന്‍ കടകളിലും
ഇ-പാേസ് മെഷീന്
സ്ഥാപിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
ഇല്ലെങ്കില്‍
എന്നത്തേക്ക് നടപടി
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമാേ;
(ബി)
ഇ-പാേസ്
മെഷീനിലൂടെ എ.റ്റി.എം
മുഖാന്തരം ലഭ്യമാകുന്ന
സേവനങ്ങള്‍
ലഭ്യമാക്കുന്ന കാര്യം
പരിഗണനയിലുണ്ടാേ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമാേ;
(സി)
ഇ-പാേസ്
മെഷീന് തകരാറിലായാല്‍
റേഷന്‍ വിതരണത്തിന്
എന്തെല്ലാം ബദല്‍
മാര്‍ഗ്ഗങ്ങളാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമാേ?
എ.പി.എല്‍.
വിഭാഗക്കാര്‍ക്ക്
ഭക്ഷ്യധാന്യങ്ങള്‍
ലഭിക്കുന്നതിനുണ്ടാകുന്ന
കാലതാമസം
413.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-പോസ് മെഷീന്
ഏര്‍പ്പെടുത്തിയ ശേഷം
എ.പി.എല്‍.
വിഭാഗക്കാര്‍ക്ക്
ഭക്ഷ്യധാന്യങ്ങള്‍
ലഭിക്കുന്നതിന്
കാലതാമസമുണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
വിവിധ
മുന്‍ഗണനാ
വിഭാഗങ്ങള്‍ക്കുള്ള
വിതരണ അനുമതി ലഭിച്ച്
ദിവസങ്ങള്‍
കഴിയുമ്പോഴാണ് പല
ജില്ലകളിലും എ.പി.എല്‍.
വിഭാഗക്കാര്‍ക്ക്
റേഷന്‍ വിഹിതം
ലഭിക്കുന്നത്
എന്നതിനാല്‍
ഇതൊഴിവാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
റേഷന്‍
വിഹിതത്തിനു പുറമേ
കാര്‍ഡുടമകള്‍ക്ക്
കൂടുതല്‍ ഭക്ഷ്യ
ധാന്യങ്ങള്‍ റേഷന്‍ കട
വഴി ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
റേഷൻ
കടകളിൽ ഇ-പോസ് സംവിധാനം
414.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ റേഷന്‍ കടകളിലും
ഇ-പോസ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ചില
റേഷന്‍ കടകളില്‍
സിഗ്നല്‍ ലഭിക്കാത്തത്
മൂലം ഭക്ഷ്യധാന്യങ്ങള്‍
വിതരണം ചെയ്യാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ ?
റേഷന്‍
വിതരണം
415.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ വിതരണം
പൂര്‍ണ്ണമായും ഇ-പോസ്
മെഷീന് വഴി
ആക്കിയതോടെ റേഷന്‍
കടകള്‍ വഴി നടന്നിരുന്ന
തട്ടിപ്പിന് അറുതി
വരുത്തുവാന്‍
കഴിഞ്ഞതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇൗ
സംവിധാനം
ഏര്‍പ്പെടുത്തുക വഴി
കരിഞ്ചന്തയിലേക്ക്
മാറ്റിക്കൊണ്ടിരുന്ന
റേഷനരിയുടെ എത്ര ശതമാനം
ലാഭിക്കുവാന്‍
കഴിഞ്ഞുവെന്ന്
വിശദമാക്കുമോ;
(സി)
ഇപ്രകാരം
അധികമായി ലഭിക്കുന്ന
അരി മുന്‍ഗണനേതര
വിഭാഗങ്ങള്‍ക്ക്
അധികമായി
ലഭ്യമാക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കടകളില്‍ ഇ-പോസ് മെഷീന്
416.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകളില്‍ ഇ-പോസ്
മെഷീന് സ്ഥാപിക്കല്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇ-പോസ്
മെഷീന് സ്ഥാപിച്ച
റേഷന്‍ കടകളില്‍
പ്രായോഗികമായി
എന്തെങ്കിലും
ബുദ്ധിമുട്ടുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
രോഗികള്‍,
അവശതയനുഭവിക്കുന്നവര്‍
തുടങ്ങി റേഷന്‍
കടകളില്‍ നേരിട്ട്
പോകുവാന്‍
സാധിക്കാത്തവര്‍ക്ക്
റേഷന്‍ സാധനങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും
സംവിധാനങ്ങള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
താല്കാലിക
ലൈസന്‍സില്‍
പ്രവര്‍ത്തിക്കുന്ന റേഷന്‍
കടകള്‍
417.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
താല്‍ക്കാലിക
ലൈസന്‍സില്‍
പ്രവര്‍ത്തിക്കുന്ന
റേഷന്‍ കടകളുടെ
വിവരങ്ങള്‍ ലഭ്യമാണോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
റേഷന്‍കടകള്‍ക്ക്
താല്കാലിക ലൈസന്‍സ്
നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
താല്‍ക്കാലിക ലൈസന്‍സ്
ലഭിച്ചിട്ടുള്ള
ലൈസന്‍സികളെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
സ്മാര്‍ട്ട്
റേഷൻ കടകള്‍
418.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓരോ നിയോജകമണ്ഡലത്തിലും
ഓരോ സ്മാര്‍ട്ട് റേഷൻ
കട ആരംഭിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ ഭാഗമായി
എന്തൊക്കെ കാര്യങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇരുപത്
ബാങ്കിംഗ് സേവനങ്ങള്‍
റേഷൻ കടകള്‍ വഴി
നൽകുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കിൽ ഇതുസംബന്ധിച്ച
വിശദാംശം നൽകുമോ;
(സി)
പൊതുവിതരണ
സമ്പ്രദായം കൂടുതൽ
ശക്തിപ്പെടുത്തുന്നതിനും
അവശ്യസാധനങ്ങളുടെ
കുതിച്ചുയരുന്ന വില
നിന്ത്രിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഇ-പോസ്
മെഷീന്
419.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
ഇ-പോസ് മെഷീന്
സ്ഥാപിച്ചതിനെത്തുടർന്ന്
ഗുണഭോക്താക്കള്‍ക്ക്
റേഷന്‍ സാധനങ്ങള്‍
വാങ്ങാന്‍ കഴിയാത്ത
സാഹചര്യം ഉണ്ടാകുന്നത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
കിടപ്പിലായതും
രോഗിയായവരുമായ
ഗുണഭോക്താക്കള്‍ക്ക്
റേഷന്‍ വാങ്ങുന്നതിന്
എന്തുതരം ക്രമീകരണമാണ്
സര്‍ക്കാര്‍
നടപ്പിലാക്കിയിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
അതത്
മാസം റേഷന്‍
വാങ്ങുവാന്‍ കഴിയാത്ത
ആളുകളുടെ റേഷന്‍ വിഹിതം
നഷ്ടപ്പെടുവാന്‍
സാധ്യതയുണ്ടോ; ഈ വിഹിതം
അടുത്ത മാസം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇ-പോസ്
മെഷീന് സ്ഥാപിച്ചത്
വഴി റേഷന്‍ കട ഉടമകളുടെ
വരുമാനം ഏത് രീതിയില്‍
ലഭ്യമാക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
എ.
പി. എല്‍. വിഭാഗത്തിന്
ഇന്ന്
ലഭ്യമായിരിക്കുന്ന
റേഷന്‍ വിഹിതത്തിന്റെ
അളവ്
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഇ-പോസ്
മെഷീന്
420.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളില്‍ ഇ-പോസ്
മെഷീന് സ്ഥാപിക്കുന്ന
പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇ-പോസ്
മെഷീന് സമ്പ്രദായം
അട്ടിമറിക്കുന്നതിനുളള
ശ്രമങ്ങള്‍ നടന്നു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ ഇത്
പ്രതിരോധിക്കാന്‍
ഏര്‍പ്പെടുത്തിയ
നടപടികള്‍
വിശദമാക്കാമോ?
ഇ-പോസ്
മെഷീന് വഴിയുള്ള റേഷന്‍
വിതരണം
421.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ വിതരണം
കുറ്റമറ്റതും
കാര്യക്ഷമവുമാക്കി
മാറ്റുന്നതിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഇ-പോസ്
മെഷീന് വഴിയുള്ള
റേഷന്‍ വിതരണം എല്ലാ
ജില്ലകളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ഇ-പോസ്
മെഷീന് ദുരുപയോഗം
422.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണത്തിന് പുതുതായി
ലഭ്യമാക്കിയ ഇ-പോസ്
മെഷീന് ദുരുപയോഗം
ചെയ്ത് റേഷന്‍
സാധനങ്ങള്‍
തട്ടിയെടുക്കുന്നതായ
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
റേഷൻ
വിതരണം
423.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
റേഷന്‍
കടകളില്‍നിന്നും മാവേലി
സ്റ്റോറുകളില്‍
നിന്നും വിറ്റഴിക്കുന്ന
ഭക്ഷ്യവസ്തുക്കളും
മറ്റും
അര്‍ഹതപ്പെട്ടവരുടെ
കെെകളില്‍ തന്നെയാണോ
എത്തുന്നതെന്ന് ഉറപ്പു
വരുത്തുവാൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
റേഷൻ
സാധനങ്ങളുടെ കരിഞ്ചന്ത
424.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷൻ
സാധനങ്ങളുടെ കരിഞ്ചന്ത
തടയുന്നതിന്
എഫ്.സി.എെയിൽ നിന്നും
ഭക്ഷ്യ സാധനങ്ങളെടുത്ത്
റേഷൻ കടകളിൽ
എത്തിക്കുന്നത്
നിരീക്ഷിക്കുന്നതിനായി
വെഹിക്കിള്‍
ട്രാക്കിംഗ് സിസ്റ്റം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്തുകൊണ്ട്
എന്നറിയിക്കാമോ;
(ബി)
വാതിൽപ്പടി
വിതരണം നടപ്പിലാക്കിയത്
മൂലം റേഷൻ വിതരണത്തിൽ
കൈവന്നിട്ടുള്ള
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(സി)
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ച്
നൽകിയിട്ടുള്ള മുഴുവൻ
റേഷൻ സാധനങ്ങളും
എഫ്.സി.എെയിൽ നിന്നും
ലഭ്യമാക്കുവാൻ ഈ
സര്‍ക്കാരിന്
കഴിയുന്നുണ്ടോ; 2018
ജനുവരി മുതൽ
സംസ്ഥാനത്തിന്
അനുവദിച്ചതും,
ലഭ്യമായതുമായ
ഭക്ഷ്യധാന്യങ്ങളുടെ
വിശദാംശം നൽകുമോ?
പൊതു
വിതരണ സംവിധാനം
കാര്യക്ഷമമാക്കാന്‍ നടപടി
425.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതു വിതരണ സംവിധാനം
കാര്യക്ഷമമാക്കുന്നതിന്
ഇൗ സര്‍ക്കാര്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
വിലക്കയറ്റം
പിടിച്ചു
നിര്‍ത്തുന്നതിന്
ഏതൊക്കെ സര്‍ക്കാര്‍
ഏജന്‍സികള്‍ക്കാണ്
ചുമതല നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
സര്‍ക്കാര്‍
നല്കിയിട്ടുളള
സാമ്പത്തിക സഹായം
സംബന്ധിച്ചുളള വിവരം
വിശദമാക്കുമോ?
റേഷന്‍
വിതരണം ഡിജിറ്റലെെസ്
ചെയ്തതിന്റെ നേട്ടങ്ങള്‍
426.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണം പൂർണമായും
ഡിജിറ്റലെെസ്
ചെയ്യുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
റേഷന്‍
കട
നടത്തിപ്പുകാര്ക്കുളള
ഹോണറേറിയം സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
കെെക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഡിജിറ്റലെെസ്
ചെയ്തതിന്റെ
നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ?
റേഷന്‍
കടകളിലെ ഇ-പോസ് മെഷീന്
427.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകളില്‍
സ്ഥാപിച്ച ഇ-പോസ്
മെഷീന്റെ പ്രവര്‍ത്തനം
സംബന്ധിച്ച് ഉയര്‍ന്നു
വന്നിട്ടുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍, ഇ-പോസ്
മെഷീനുകളുടെ
ഗുണനിലവാരമില്ലായ്മയാണോ
ആക്ഷേപങ്ങള്‍ക്ക് കാരണം
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് സ്ഥാപിച്ച
ഇ-പോസ് മെഷീനുകളില്‍
എത്ര ശതമാനമാണ് ശരിയായി
പ്രവര്‍ത്തിക്കാത്തത്
എന്ന് വ്യക്തമാക്കാമോ;
(സി)
ശരിയായി
പ്രവര്‍ത്തിക്കാത്ത
ഇ-പോസ് മെഷീനുകള്‍
റേഷന്‍ വിതരണത്തെ
ദോഷകരമായി
ബാധിക്കുന്നത് തടയാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
റേഷന്‍
വിതരണത്തിന് നൂതന പദ്ധതികൾ
428.
ശ്രീ.പി.കെ.
ശശി
,,
എ.എം. ആരിഫ്
,,
മുരളി പെരുനെല്ലി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ സാധനങ്ങളുടെ
വിതരണം അഴിമതിരഹിതവും
കാര്യക്ഷമവുമാക്കുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
റേഷന്‍
കടകളില്‍ ഇ-പോസ്
മെഷീനുകള്‍
സ്ഥാപിക്കുന്ന പദ്ധതി
നിലവില്‍ ഏതെല്ലാം
ജില്ലകളിലാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(സി)
ഒരു
റേഷന്‍ കടയുടെ കീഴില്‍
കാര്‍ഡുള്ളയാള്‍ക്ക്
മറ്റൊരു റേഷന്‍ വിതരണ
കേന്ദ്രത്തില്‍ നിന്ന്
സാധനങ്ങള്‍
ലഭ്യമാക്കുന്നതിനായി
വിഭാവനം ചെയ്ത
പോര്‍ട്ടബിലിറ്റി
സംവിധാനം കൂടുതല്‍
ഉപഭോക്താക്കളിലേയ്ക്ക്
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
റേഷന്‍
കടകളിലേയ്ക്ക്
സാധനങ്ങള്‍
കൊണ്ടുപോകുന്ന
വാഹനങ്ങളില്‍
ജി.പി.എസ്.
ഘടിപ്പിക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
സിവില്‍
സപ്ലെെസ് കോര്പ്പറേഷന്
വിതരണം ചെയ്യുന്ന
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരം
429.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസ്
കോര്പ്പറേഷന് വഴി
വിതരണം ചെയ്യപ്പെടുന്ന
ഭക്ഷ്യ വസ്തുക്കളുടെ
ഗുണനിലവാര പരിശോധനകള്‍
നടത്തുന്നതിനായി
നിലവില്‍ സ്വീകരിച്ച്
വരുന്ന സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
കോര്പ്പറേഷന് വിതരണം
നടത്തിയ ഭക്ഷ്യ
വസ്തുക്കളുടെ ഗുണനിലവാര
പരിശോധനകളില്‍
ഗുണനിലവാരമില്ലെന്ന്
കണ്ടെത്തിയ
ഭക്ഷ്യവസ്തുക്കളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഗുണനിലവാരമില്ലാത്ത
ഭക്ഷ്യ വസ്തുക്കള്‍
വാങ്ങിയത് ഏത്
സ്ഥാപനങ്ങളില്‍
നിന്നാണെന്നും എത്ര
അളവ് വാങ്ങിയെന്നും
ആയതില്‍ വിപണനം
നടത്തിയത് എത്ര
അളവെന്നും
ശേഷിച്ചവയില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
മണ്ണെണ്ണ
വിഹിതം
430.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ലഭിച്ചുകൊണ്ടിരുന്ന
മണ്ണെണ്ണ വിഹിതം
കേന്ദ്രം
വെട്ടിക്കുറച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനം
100 ശതമാനം
വൈദ്യുതീകരിച്ചുവെന്ന
പ്രഖ്യാപനം മണ്ണെണ്ണ
വിഹിതത്തില്‍ കുറവ്
വരുത്തുവാന്‍
കാരണമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്കുളള
മണ്ണെണ്ണ വിഹിതത്തില്‍
കുറവ് വരുത്തിയത്
പുനഃസ്ഥാപിക്കണമെന്ന
ആവശ്യത്തിന്മേലുളള
കേന്ദ്രപ്രതികരണമെന്താണെന്ന്
വെളിപ്പെടുത്തുമോ ?
കൊരട്ടി
ആശുപത്രിയിലെ
അന്തേവാസികള്‍ക്ക് ബി.പി.എല്‍
റേഷന്‍വിഹിതം
431.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടി ഗാന്ധിഗ്രാം
ത്വക്ക്
രോഗാശുപത്രിയിലെ
അന്തേവാസികള്‍ക്ക്
ബി.പി.എല്‍.വിഭാഗങ്ങള്‍ക്കുളള
റേഷന്‍വിഹിതം ഇപ്പോള്‍
ലഭിയ്ക്കാത്തത്
സർക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ബി.പി.എല്‍.വിഭാഗത്തില്‍
ഉള്‍പ്പെടുത്തി നേരത്തെ
ലഭിച്ചിരുന്ന റേഷന്‍
വിഹിതം ഇവിടുത്തെ
അഗതികളായ
അന്തേവാസികള്‍ക്ക്
തുടര്‍ന്നും
ലഭിയ്ക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സർക്കാർ
സ്വീകരിക്കുമോ?
മാനന്തവാടി
മണ്ഡലത്തിലെ റേഷന്‍ കടകളില്‍
ഇ-പോസ് മെഷീന്
432.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ മുഴുവന്‍
റേഷന്‍ കടകളിലും
ഇ-പോസ് മെഷീന്
സ്ഥാപിച്ച്
കഴിഞ്ഞിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
നെറ്റ്
വര്‍ക്ക്
തടസപ്പെടുന്നത് മൂലം
വയനാട് ജില്ലയില്‍
ചിലയിടങ്ങളില്‍ റേഷന്‍
വിതരണം മുടങ്ങുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വയനാട്
പോലുളള വനമേഖലകള്‍
ഉള്‍ക്കൊളളുന്ന
പ്രദേശത്ത് ഇ-പോസ്
മെഷീന്റെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കേരളത്തിന്
അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം
433.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്
അര്‍ഹതപ്പെട്ട റേഷന്‍
വിഹിതം വെട്ടിക്കുറച്ച
കേന്ദ്ര നടപടി
പുന:പരിശോധിപ്പിക്കുന്നതിനും
അര്‍ഹതപ്പെട്ട
റേഷന്‍വിഹിതം
ലഭ്യമാക്കുന്നതിനുമായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് അറിയിക്കുമോ;
(ബി)
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട റേഷന്‍
വിഹിതത്തിന്റെ കണക്ക്
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റേഷന്‍ വിതരണം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
താല്കാലിക
കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍
വിഹിതം
434.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകളില്‍
ഇ-പോസ് ബില്ലിംഗ്
സംവിധാനം നിലവില്‍
വന്നപ്പോള്‍
താല്‍ക്കാലിക
റേഷന്‍കാര്‍ഡ്
ഉടമകള്‍ക്ക് റേഷന്‍
വിഹിതം വാങ്ങാന്‍
കഴിയാതെ വരുന്ന
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
താല്കാലിക
കാര്‍ഡുടമകള്‍ക്കും
റേഷന്‍ വിഹിതം
ലഭിക്കുന്നതിനായി
സർക്കാർ നടപടികള്‍
സ്വീകരിക്കുമോ?
ശാരീരികാവശതകള്‍
ഉള്ളവരുടെ റേഷൻ
435.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍ കടകളില്‍ ഇ-പോസ്
സംവിധാനം
നടപ്പിലാക്കിക്കഴിഞ്ഞതിനുശേഷം
അസുഖങ്ങളാലും വിവിധ
ശാരീരികാവശതകള്‍
കാരണവും റേഷന്‍കടകളില്‍
നേരിട്ട് ഹാജരാകാന്‍
കഴിയാത്തവര്‍ക്ക്
റേഷന്‍
നഷ്ടപ്പെടാതിരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇപ്രകാരമുള്ള
റേഷന്‍കാര്‍ഡ്
ഉടമകള്‍ക്ക് പകരമായി
റേഷന്‍ കെെപ്പറ്റാന്‍
ചുമതലപ്പെടുത്താവുന്ന
വ്യക്തികളെ
തെരഞ്ഞെടുക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ?
ഭക്ഷ്യസുരക്ഷാ
നിയമം നടപ്പാക്കിയതിനെ
തുടര്‍ന്നുള്ള റേഷന്‍ വിതരണം
436.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍. ഷംസുദ്ദീന്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷ
നിയമം നടപ്പാക്കിയതോടെ
റേഷന്‍ വിതരണം
ഫലപ്രദമല്ല എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മുന്‍പ്
നിലനിന്നിരുന്നതു പോലെ
ആളോഹരി ഭക്ഷ്യധാന്യം
നിലനിര്‍ത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍
വിതരണം ചെയ്യുന്ന
റേഷന്‍ സാധനങ്ങളുടെ വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ഡി)
അഞ്ചു
വര്‍ഷത്തേക്ക് വില
വര്‍ദ്ധിപ്പിക്കില്ല
എന്ന നയത്തിനു
വിരുദ്ധമായി വരുത്തിയ ഈ
വര്‍ദ്ധനവ്
പിന്‍വലിക്കാന്‍ നടപടി
സ്വീകരിക്കുമോ?
വിലവര്‍ദ്ധനവ്
പരിഗണിച്ച് കമ്പോള ഇടപെടല്‍
437.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിത്യോപയോഗ സാധനങ്ങളുടെ
വിലയിലുണ്ടായിട്ടുള്ള
അഭൂതപൂര്‍വ്വമായ
വിലവര്‍ദ്ധനവ്
പരിഗണിച്ച് കമ്പോള
ഇടപെടലിന്
സപ്ലൈകോയ്ക്കും,
കണ്‍സ്യൂമര്‍ ഫെഡിനും
2016-17, 2017-18,
2018-19 എന്നീ
വര്‍ഷങ്ങളില്‍
ബഡ്ജറ്റില്‍ അനുവദിച്ച
തുക എത്രയാണെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
തുക 2016-17ലും,
2017-18 ലും
പൂര്‍ണ്ണമായും
വിനിയോഗിച്ചിട്ടുണ്ടോ?
ഹോട്ടലുകളില്‍
അമിതവില
438.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളില്‍
ഭക്ഷണസാധനങ്ങള്‍ക്ക്
അമിത വില
ഇൗടാക്കുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അരിക്കും
പലവ്യഞ്ജനത്തിനും
പൊതുകമ്പോളത്തിലുണ്ടായിട്ടുളള
വില വര്‍ദ്ധനവ്
ഹോട്ടല്‍
ഭക്ഷണസാധനങ്ങള്‍ക്ക്
അമിത വില
ഇൗടാക്കുന്നതിന്
കാരണമായിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
ഭക്ഷ്യവില
നിയന്ത്രണസെല്
രൂപീകരിക്കുന്ന
കാര്യത്തില്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
ഇക്കാര്യത്തില്‍
തീരുമാനം എടുക്കുമോ?
ഭക്ഷ്യധാന്യങ്ങളുടെ
വിലക്കയറ്റം
439.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരിക്കും
പലവ്യഞ്ജനത്തിനും
ഉണ്ടായ അമിതമായ
വിലവര്‍ദ്ധനവ്
സാധാരണക്കാരുടെ ജീവിതം
ബുദ്ധിമുട്ടിലാക്കിയെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഭക്ഷ്യധാന്യങ്ങളുടെ
വിലക്കയറ്റം
നിയന്ത്രിച്ച്
ജനങ്ങള്‍ക്ക് ആശ്വാസം
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
അരിവില
വര്‍ദ്ധനവ് തടയുന്നതിന്
വിവിധ ജില്ലകളില്‍
ആരംഭിച്ച അരിക്കടകള്‍
വിജയപ്രദമായിരുന്നോ ;
അതിന്റെ പ്രവര്‍ത്തനം
മൂലം അരിയുടെ
പൊതുകമ്പോളത്തിലെ വില
പിടിച്ചുനിര്‍ത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
സിവില്‍
സപ്ലൈസ് സ്റ്റോറുകള്‍
വഴി വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങള്‍
ഗുണനിലവാരം
കുറഞ്ഞതാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഗുണനിലവാരം
ഉറപ്പ് വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
സപ്ലെെകോ വാങ്ങുന്ന ഗ്ലാക്സോ
കമ്പനി ഉല്പന്നങ്ങള്
440.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്ലാക്സോ
കമ്പനി ഉല്പന്നങ്ങള്
കൂടിയ വിലയ്ക്ക്
വാങ്ങുന്നതിനാല്‍
സപ്ലെെകോയ്ക്ക്
നഷ്ടമുണ്ടാകുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യം
ഭക്ഷ്യവകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഗ്ലാക്സോ
കമ്പനിയില്‍ നിന്നും
എന്തെല്ലാം
ഉല്പന്നങ്ങളാണ്
സപ്ലെെകോ വാങ്ങുന്നത്;
(ഡി)
കമ്പനിയും
സപ്ലെെകോയിലെ
പര്‍ച്ചേസ് വിഭാഗവും
രഹസ്യധാരണയോടെ
പ്രവര്‍ത്തിക്കുന്നതായ
പരാതി
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ?
പാവറട്ടി
സപ്ലൈകോ സൂപ്പര്‍
മാര്‍ക്കറ്റ്
441.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി
സപ്ലൈകോ സൂപ്പര്‍
മാര്‍ക്കറ്റിലെ
തുരുമ്പെടുത്ത റാക്കുകൾ
മാറ്റി പുതിയത്
സ്ഥാപിക്കുന്നതിനായി
സപ്ലൈകോ ചെയര്മാന്
ആന്റ് മാനേജിംഗ്
ഡയറക്ടര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ:
(ബി)
സാധനങ്ങള്‍
റാക്കുകളില്‍
സൂക്ഷിക്കാനാവാതെ
തറയില്‍
കൂട്ടിയിട്ടിരിക്കുന്നതു
മൂലം,പൊതുജനങ്ങള്‍
അവര്‍ക്കാവശ്യമായ സാധനം
തെരഞ്ഞെടുക്കാന്‍
ബുദ്ധിമുട്ടുന്നതിനാല്‍
അടിയന്തരമായി
റാക്കുകള്‍
മാറ്റിസ്ഥാപിക്കാന്‍
നടപടി എടുക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
ലീഗല്‍
മെട്രാേളജി വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
442.
ശ്രീ.റ്റി.വി.രാജേഷ്
,,
എസ്.രാജേന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ലീഗല്‍ മെട്രാേളജി
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
വകുപ്പിൽ നിന്നും
ലെെസന്‍സ്, പായ്ക്കര്‍
രജിസ്ട്രേഷന് തുടങ്ങിയ
സേവനങ്ങള്‍
പാെതുജനങ്ങള്‍ക്ക്
ഓണ്‍ലെെനിലൂടെ
ലഭ്യമാക്കുന്നതിന്
ലീഗല്‍ മെട്രാേളജി
ഓപ്പറേഷന്
മാനേജ്മെന്റ് സിസ്റ്റം
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ;
വിശദമാക്കുമാേ;
(സി)
പ്രസ്തുത
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച്
പാെതുജനങ്ങള്ക്കുണ്ടാകുന്ന
പരാതികള്‍ യഥാസമയം
പരിഹരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ?
പെട്രോൾ
പമ്പുകളിലെ കൃത്രിമം
443.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പെട്രോൾ പമ്പുകളിലെ
അളവുകളിലെ കൃത്രിമവും
പെട്രോളിലെ മായവും
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളതെന്ന്
അറിയിക്കുമോ ;
(ബി)
കഴിഞ്ഞ
വർഷം ഇതുമായി
ബന്ധപ്പെട്ട് എത്ര
കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
വിവരങ്ങൾ നല്‍കാമോ ?
പെട്രോളിന്
പകരം പച്ചവെളളം നല്കിയ സംഭവം
444.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍
സെക്രട്ടേറിയറ്റിന്
സമീപം M/s ദീദി
ഫ്യൂവല്‍സ് എന്ന
പെട്രോളിയം ഒൗട്ട്
ലെറ്റില്‍ നിന്നും
15/10/2017-ല്‍
പെട്രോള്‍
നിറയ്ക്കാന്‍ വന്ന
ഉപഭോക്താവിന്
പെട്രോളിന് പകരം
പച്ചവെളളം നല്കിയ
സംഭവത്തില്‍ പമ്പിന്റെ
ഡിസ്പെന്‍സിംഗ്
ഉപകരണത്തിന് ഉണ്ടായ
പാകപ്പിഴ എന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
പാകപ്പിഴ
മറ്റേതെങ്കിലും
പമ്പുകളില്‍
നാളിതുവരെയായി
സംഭവിച്ചിട്ടുണ്ടെങ്കില്‍
എവിടെയൊക്കെയാണ്
സംഭവിച്ചിട്ടുളളത്;
(സി)
കേരളത്തിലെ
പെട്രോള്‍ പമ്പുകളില്‍
മാത്രമുണ്ടാകുന്ന
പ്രതിഭാസമായി ഇതിനെ
വിലയിരുത്തിയിട്ടുണ്ടോ?