സഹകരണ
കോണ്‍ഗ്രസ്സിലെ ചര്‍ച്ചകള്‍
*301.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എട്ടാമത്
സഹകരണ കോണ്‍ഗ്രസ്സിലെ
ചര്‍ച്ചകള്‍
സംസ്ഥാനത്ത് സഹകരണ നയം
രൂപീകരിക്കുന്നതിന്
ഏതെല്ലാം തരത്തില്‍
സഹായകരമായി എന്ന്
വിശദമാക്കാമോ;
(ബി)
കാര്‍ഷിക
മേഖലയുടെ പുരോഗതി
ലക്ഷ്യമാക്കി
കാര്‍ഷികാനുബന്ധ വായ്പ
ഉള്‍പ്പെടെയുള്ള
വായ്പകളുടെ പങ്ക്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വിശദമാക്കാമോ;
(സി)
ഭിന്നലിംഗ
വിഭാഗത്തിന് പ്രത്യേക
പരിഗണന നല്കി സഹകരണ
പ്രസ്ഥാനം ആരംഭിക്കുക
എന്ന വിഷയത്തില്‍
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
സി.ആന്റ്.എ.ജി.
റിപ്പോര്‍ട്ടിലെ പരാമര്‍ശം
*302.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
നെ അപേക്ഷിച്ച് 2016-17
ല്‍ സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മോശപ്പെട്ടു എന്ന
സി.ആന്റ്.എ.ജി.
റിപ്പോര്‍ട്ടിലെ അതീവ
ഗൗരവമുളള കണ്ടെത്തല്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍
സുപ്രധാനമായ സാമ്പത്തിക
പരിമാത്രകളായ ധനകമ്മി,
റവന്യൂ കമ്മി, മൊത്തം
കടം എന്നിവ
അനിയന്ത്രിതമായി
ഉയര്‍ന്നു എന്നത്
വസ്തുതയാണോ; എങ്കില്‍
ഇത് ധനകാര്യവകുപ്പിന്റെ
വീഴ്ചയായി
കണക്കാക്കാമോ;
(സി)
മിതകാല
സാമ്പത്തിക പദ്ധതിയിലെ
ലക്ഷ്യങ്ങള്‍
കെെവരിക്കുന്നതിന്
സര്‍ക്കാര്‍
പരാജയപ്പെട്ടുവെന്ന
സി.ആന്റ്.എ.ജി.
റിപ്പോര്‍ട്ടിലെ
പരാമര്‍ശം സര്‍ക്കാരിന്
തിരിച്ചടിയാണെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതിയുടെ ഫണ്ടുകള്‍
*303.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
മാര്‍ച്ചില്‍ അവസാനിച്ച
സാമ്പത്തിക വര്‍ഷത്തെ
കേരളത്തിന്റെ
ധനസ്ഥിതിയെപ്പറ്റി സി.
ആന്റ് എ.ജി കേരള
നല്കിയ റിപ്പോര്‍ട്ട്
അനുസരിച്ച്
കേന്ദ്രാവിഷ്കൃത
ഫണ്ട്, മറ്റ് വിവിധ
ഗ്രാന്റുകള്‍,വായ്പകള്‍
എന്നിവ ചെലവ്
ചെയ്യുന്നതില്‍ ഏറ്റവും
കുറവ് വരുത്തിയ
വകുപ്പുകള്‍ ഏതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
കേന്ദ്രാവിഷ്കൃത
പദ്ധതിയുടെ ഫണ്ടുകള്‍
ചെലവ് ചെയ്യുന്നതിലാണ്
കുറവുണ്ടായിട്ടുള്ളത്;
ഇതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
ഫണ്ടുകള്‍
ചെലവാക്കുന്നതിൽ വീഴ്ച
വരുത്തിയ വകുപ്പുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
എന്തൊക്കെ നടപടികൾ
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
സാമ്പത്തിക
പ്രതിസന്ധി മറികടക്കുന്നതിന്
നടത്തിയ ഇടപെടലുകള്‍
*304.
ശ്രീ.വി.
അബ്ദുറഹിമാന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നുണ്ടാകുന്ന
അലംഭാവം കൊണ്ട്
ജി.എസ്.ടി നടപ്പിലാക്കി
ഒരു വര്‍ഷം ആയിട്ടും
ഫലപ്രദമായി
പ്രാവര്‍ത്തികമാകാത്തതിനാല്‍
സംസ്ഥാനത്തുണ്ടാകുന്ന
സാമ്പത്തിക പ്രതിസന്ധി,
സാമ്പത്തിക
മുരടിപ്പിനിടയാക്കാതിരിക്കാനായി
ചെയ്തിട്ടുളള
കാര്യങ്ങള്‍
എന്തെല്ലാമാണ്; ഇതര
നികുതികളും നികുതിയേതര
വരുമാനവും
വര്‍ദ്ധിപ്പിക്കാനുളള
സാധ്യതയെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
പ്രതിസന്ധിക്കിടയിലും
പദ്ധതിചെലവ് സര്‍വകാല
റെക്കോര്ഡിലെത്തിക്കുന്നതിന്
നടത്തിയ സമര്‍ത്ഥമായ
ഇടപെടലുകള്‍
എന്തെല്ലാമായിരുന്നു;
പദ്ധതികള്‍ക്ക്
അനുവദിക്കുന്ന
പണത്തിന്റെ
വിനിയോഗത്തിലുളള
കാര്യക്ഷമതയും അതുവഴി
കെെവരിക്കുന്ന
നേട്ടങ്ങളും
വിലയിരുത്തുന്ന
ഒൗട്ട്കം ബേസ്ഡ്
ബജറ്റിംഗ്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇൗ
വര്‍ഷത്തെ വാര്‍ഷിക
പദ്ധതി ആസൂത്രണം
ചെയ്യുന്നതിലും
പ്രാവര്‍ത്തികമാക്കുന്നതിലും
കാര്യക്ഷമത
ഉറപ്പാക്കാന്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായങ്ങള്‍ക്ക്
പ്രോത്സാഹനം
*305.
ശ്രീ.എം.
സ്വരാജ്
,,
രാജു എബ്രഹാം
,,
ജോര്‍ജ് എം. തോമസ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ചെറുകിട സംരംഭകര്‍
നേരിടുന്ന
മുഖ്യപ്രശ്നങ്ങളിലൊന്നായ
സ്ഥല ദൗര്‍ലഭ്യം
പരിഹരിക്കുന്നതിനായി
5000 ഏക്കര്‍ ഭൂമി
ഏറ്റെടുത്ത്
വികസിപ്പിക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
സൂക്ഷ്മ-ചെറുകിട-ഇടത്തരം
വ്യവസായങ്ങള്‍ക്ക് നൂതന
സാങ്കേതിക വിദ്യകള്‍
പരിചയപ്പെടുത്തുന്നതിനും
ഉല്പാദനക്ഷമത
വര്‍ദ്ധനവിലൂടെ
അതിജീവനം
സാധ്യമാക്കുന്നതിനും
നല്കി വരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
ഇന്‍ഡസ്ട്രി-യൂണിവേഴ്സിറ്റി
പാക്കേജ് പദ്ധതി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇത്തരം
സംരംഭങ്ങളുടെ
ഉല്പന്നങ്ങളുടെ വാണിജ്യ
സാധ്യതകള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
വ്യവസായ വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്?
കെ.എസ്.ഐ.ഡി.സി.വഴി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
*306.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ജെയിംസ് മാത്യു
,,
പി. ഉണ്ണി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഐ.ഡി.
സി വഴി നടപ്പിലാക്കി
വരുന്ന വ്യവസായ
പ്രോത്സാഹന
പദ്ധതികളില്‍
പ്രധാനപ്പെട്ടവ
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
വ്യവസായ
മേഖലകളില്‍
ചെറുകിട-ഇടത്തരം
വ്യവസായങ്ങളുടെ
ക്ലസ്റ്ററുകള്‍
സ്ഥാപിക്കാനുളള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
പദ്ധതികൊണ്ട്
ലക്ഷ്യമാക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(സി)
ചെറുകിട
വ്യവസായങ്ങള്‍ക്ക് സഹായ
പലിശക്ക് വായ്പ
അനുവദിക്കുകയെന്ന
ഉദ്ദേശ്യത്തോടെ
കെ.എഫ്.സി. യുടെ
വായ്പരീതി
അഴിച്ചുപണിയാന്‍ വേണ്ട
നിര്‍ദ്ദേശങ്ങള്‍
ഉണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
കെ.എസ്.ഐ.ഡി.സി.
ചേര്‍ത്തലയില്‍
സ്ഥാപിക്കാനുദ്ദേശിക്കുന്ന
ഭക്ഷ്യ സമുദ്രോല്പന്ന
സംസ്ക്കരണത്തിനായുളള
മെഗാഫുഡ് പാര്‍ക്കിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
സഹകരണ
സംഘങ്ങളുടെ പ്രവര്‍ത്തനം
വിപുലീകരിയ്ക്കാന്‍ നടപടി
*307.
ശ്രീ.ആര്.
രാജേഷ്
,,
കെ.ഡി. പ്രസേനന്‍
,,
കെ.കുഞ്ഞിരാമന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖല
ബാങ്കുകള്‍ സാമൂഹ്യ
ഉത്തരവാദത്തില്‍
നിന്നും പിന്മാറുന്ന
സാഹചര്യത്തില്‍ ബ്ലേഡ്
പലിശക്കാരും സ്വകാര്യ
മൈക്രോ ഫിനാന്‍സ്
കമ്പനികളും
സാധാരണക്കാരെ ചൂഷണം
ചെയ്യുന്നത്
അവസാനിപ്പിക്കാന്‍
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
വിപുലീകരിച്ച്
ശാക്തീകരിയ്ക്കാന്‍
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കേരളത്തിലെ
സഹകരണ ബാങ്കിംഗ്
രംഗത്തിന്റെ
നവീകരണത്തിനായി നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
പൊതുവിപണിയില്‍
വിലക്കയറ്റം
പിടിച്ചുനിര്‍ത്തുക
എന്ന സാമൂഹ്യ
പ്രതിബദ്ധത
നിറവേറ്റാന്‍ സഹകരണ
പ്രസ്ഥാനം നടത്തി
വരുന്ന ഇടപെടലുകള്‍
വിശദമാക്കുമോ;
(ഡി)
കണ്‍സ്യൂമര്‍ഫെഡില്‍
നിലനിന്നിരുന്ന അഴിമതി
അവസാനിപ്പിച്ച്
ജനോപകാരപ്രദമാക്കി
മാറ്റിത്തീര്‍ക്കാന്‍ ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ഇ)
നിലവില്‍
പൊതുവിപണിയിലെ
വിലക്കയറ്റം
പിടിച്ചുനിര്‍ത്തുന്നതില്‍
കണ്‍സ്യൂമര്‍ഫെഡ്
കൈവരിച്ചിട്ടുളള
നേട്ടങ്ങള്‍
അറിയിക്കാമോ?
റവന്യു
വരുമാന വളര്‍ച്ചാനിരക്ക്
കുറഞ്ഞതായ സി.ആന്റ് എ.ജി
റിപ്പോര്‍ട്ട്
*308.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സി.
ആന്റ് എ.ജി
റിപ്പോര്‍ട്ട് പ്രകാരം
സംസ്ഥാന റവന്യു
വരുമാനത്തിന്റെ
വളര്‍ച്ചാനിരക്ക്
കുറഞ്ഞിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
റവന്യു
വരുമാനത്തിന്റെ
വളര്‍ച്ചാ നിരക്ക്
കുറയുവാനുണ്ടായ
സാഹചര്യമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
നികുതി
വരുമാനം കുറയുന്നത്
പരിശോധിക്കാന്‍ സി.
ആന്റ് എ.ജി
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നിലപാട്
എന്താണെന്ന്
അറിയിക്കുമോ?
സാമ്പത്തിക
പ്രതിസന്ധി
*309.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന രൂക്ഷമായ
സാമ്പത്തിക പ്രതിസന്ധി
എപ്രകാരം നേരിടുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(ബി)
സാമ്പത്തിക
പ്രതിസന്ധി മൂലം വികസന
പ്രവര്‍ത്തനങ്ങള്‍
സ്തംഭിക്കുവാന്‍
ഇടയായിട്ടുണ്ടോ;
(സി)
ത്രിതല
പഞ്ചായത്തുകളുടെ പദ്ധതി
ചെലവ് സര്‍ക്കാര്‍
നിശ്ചയിച്ച പ്രകാരം
2017-18 അവസാനത്തില്‍
എത്ര ശതമാനം
പൂര്‍ത്തിയാക്കേണ്ടതായിരുന്നു;
എത്ര ശതമാനമാണ്
പൂര്‍ത്തിയാക്കിയതെന്ന്
വ്യക്തമാക്കുമോ?
അതിസൂക്ഷ്മ
വ്യവസായങ്ങളെ
പ്രാേത്സാഹിപ്പിക്കാന്‍ നടപടി
*310.
ശ്രീ.ആന്റണി
ജോണ്‍
,,
കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂപ്രകൃതിയുടെ
സവിശേഷതയും ഉയര്‍ന്ന
ജനസാന്ദ്രത മൂലമുള്ള
ഭൂമിയുടെ ലഭ്യതക്കുറവും
കണക്കിലെടുത്ത്,
അനുയോജ്യമായതും
കൂടുതല്‍ തൊഴില്‍ശക്തി
ആഗിരണം ചെയ്യാനുള്ള
പ്രാപ്തിയും
സ്ത്രീകള്‍ക്ക്
വിപുലമായ തോതില്‍
അവസരങ്ങള്‍
തുറന്നിടുന്നതുമായ
അതിസൂക്ഷ്മ
വ്യവസായങ്ങളെ
പ്രാേത്സാഹിപ്പിക്കാന്‍
പ്രത്യേക പരിഗണന
നല്‍കുമോ;
(ബി)
ഇത്തരം
സംരംഭങ്ങളുടെ
വ്യാപനത്തിനായി
കാര്‍ഷികാധിഷ്ഠിത
വ്യവസായങ്ങളുടെ സാധ്യത
പ്രചരിപ്പിക്കാനായി
പദ്ധതിയുണ്ടോ;
ഉല്പന്നങ്ങളുടെ
വിപണനത്തിനായി
കേന്ദ്രീകൃത സംവിധാനം
ഒരുക്കാന്‍ സാധിക്കുമോ;
(സി)
ഗ്രാമ
സമ്പദ് വ്യവസ്ഥയുടെ
വളര്‍ച്ചയ്ക്ക് ആക്കം
കൂട്ടുന്ന സൂക്ഷ്മ
സംരംഭങ്ങള്‍ക്ക് സംരംഭക
സഹായം നല്‍കാനും
യന്ത്രോപകരണങ്ങള്‍
പരിചയപ്പെടുത്താനും
മിതമായ പലിശക്ക് മൂലധനം
ലഭ്യമാക്കാനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
സംസ്ഥാനത്തിന്റെ
കടബാധ്യത
*311.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
വായ്പയെടുക്കുന്നതിന്റെ
68% നിലവിലുള്ള കടം
തിരിച്ചടയ്ക്കാന്‍
ഉപയാേഗിക്കുന്നുവെന്ന
സ്ഥിതി വിശേഷം
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമാേ;
(ബി)
സംസ്ഥാനത്തിന്റെ
കടവും ആഭ്യന്തര
ഉല്പാദനവും തമ്മിലുള്ള
അനുപാതം ആരാേഗ്യകരമായ
ഒന്നാണാേ;
വിശദമാക്കുമാേ;
(സി)
വര്‍ദ്ധിച്ചു
വരുന്ന കടബാധ്യത
നേരിടുന്നതിന് ഏതാെക്കെ
തരത്തില്‍ അധിക വിഭവ
സമാഹരണം
നടത്തുന്നതിനാണ്
ലക്ഷ്യമിടുന്നതെന്ന്
അറിയിക്കുമാേ;
(ഡി)
പാെതുകടം
സാമ്പത്തിക സ്ഥിതിയെ
ബാധിക്കാത്ത തരത്തില്‍
എപ്രകാരം മുന്നാേട്ട്
പാേകുമെന്ന്
വ്യക്തമാക്കുമാേ?
സാമ്പത്തിക
പ്രതിസന്ധി ഒഴിവാക്കാനുള്ള
നടപടികള്‍
*312.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ഇ.പി.ജയരാജന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പദ്ധതി ചെലവിലും
പദ്ധതിയേതര ചെലവിലും
ഇരുപത് ശതമാനത്തിലധികം
വര്‍ദ്ധനവുണ്ടായിരിക്കുന്ന
സാഹചര്യത്തില്‍ പ്രധാന
നികുതി സ്രാേതസ്സായ
ജി.എസ്.ടി. പ്രതീക്ഷിത
താേതില്‍ വളരാത്തത്
റവന്യൂ വിടവിലുള്ള
അന്തരം
വര്‍ദ്ധിപ്പിക്കുന്നതിനാല്‍
വികസന
ക്ഷേമപ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിക്കാനിടയുണ്ടാേ;
നികുതി ചാേര്‍ച്ച
ഒഴിവാക്കാനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
നികുതി
വര്‍ദ്ധനവില്‍
മാന്ദ്യതയുള്ള
സാഹചര്യത്തില്‍,
കടമെടുപ്പ് പരിധിയും
റവന്യൂകമ്മിയും
കുറയ്ക്കണമെന്ന കേന്ദ്ര
നിര്‍ദ്ദേശം
ധനപ്രതിസന്ധിക്ക്
വഴിവെക്കാതിരിക്കാന്‍
എന്ത്
മാര്ഗ്ഗമാണുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ ഘടനാപരമായ
മാറ്റങ്ങള്‍ സംസ്ഥാന
സമ്പദ് വ്യവസ്ഥയില്‍
സൃഷ്ടിക്കുന്ന
പ്രത്യാഘാതം
വിശദമാക്കാമാേ?
നികുതി
വരുമാനത്തിലെ കുറവ്
*313.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്തുണ്ടായിരുന്നതിനേക്കാള്‍
സംസ്ഥാനത്തിന്റെ തനതു
നികുതി വരുമാനത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
നികുതി
വരുമാനത്തിലെ കുറവ്
സംസ്ഥാനത്തിന്റെ
ദൈനംദിന
പ്രവര്‍ത്തനങ്ങളെയും
വികസന പദ്ധതികളേയും
ബാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സി.
ആന്റ് എ.ജി.
റിപ്പോര്‍ട്ടില്‍
ചൂണ്ടിക്കാട്ടിയിട്ടുള്ള
പ്രതിസന്ധി
മറികടക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ഉൗര്‍ജ്ജ
കേരള മിഷന്റെ ലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
*314.
ശ്രീ.ഐ.ബി.
സതീഷ്
,,
എസ്.രാജേന്ദ്രന്
,,
മുരളി പെരുനെല്ലി
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സർക്കാരിന്റെ കാലത്തെ
വൈദ്യുതി വകുപ്പിന്റെ
പ്രവർത്തനങ്ങളിൽ നിന്ന്
വിഭിന്നമായി എല്ലാ
വീട്ടിലും
തടസ്സമില്ലാതെ
വെെദ്യുതി നല്‍കുകയെന്ന
നേട്ടം കെെവരിക്കാന്‍
വെെദ്യുതി വകുപ്പിനെ
പ്രാപ്തമാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഗുണനിലവാരമുളള
വെെദ്യുതി
എല്ലായ്പ്പോഴും എന്ന
ലക്ഷ്യം നിറവേറ്റാനായി
രൂപീകരിക്കുന്ന
ഉൗര്‍ജ്ജ കേരള മിഷന്റെ
ലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
വിശദമാക്കാമോ;
(സി)
ഉൗര്ജ്ജനഷ്ടം
കുറയ്ക്കുകയെന്ന
ലക്ഷ്യം മുന്‍നിര്‍ത്തി
കേന്ദ്ര സഹായത്തോടെ
നടപ്പാക്കി വരുന്ന
പുന:സംഘടിത ഉൗര്‍ജ്ജിത
ഉൗര്‍ജ്ജ വികസന
പരിഷ്കരണ പദ്ധതി
(R-APDRP)യുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
നിശ്ചല
നിക്ഷേപങ്ങള്‍
മൂലധനമാക്കിമാറ്റുന്നതിന്
പ്രവാസി ചിട്ടി
*315.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ബി.സത്യന്
,,
എന്‍. വിജയന് പിള്ള
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിശ്ചല
നിക്ഷേപങ്ങള്‍
കേരളത്തിന്റെ വികസന
സ്വപ്നങ്ങള്‍
സാക്ഷാത്കരിക്കാനായുളള
മൂലധനമാക്കിമാറ്റുന്നതിന്
ലക്ഷ്യമിടുന്ന പ്രവാസി
ചിട്ടിയുടെ
പ്രത്യേകതകള്‍
അറിയിക്കാമോ;
(ബി)
ഓണ്‍ലെെനായി
നടത്താനുദ്ദേശിക്കുന്ന
ചിട്ടിയുടെ
വിശ്വാസ്യതയും
സുതാര്യതയും
ഉറപ്പുവരുത്താന്‍
ഏര്‍പ്പെടുത്തിയിട്ടുളള
ക്രമീകരണങ്ങള്‍
അറിയിക്കാമോ; ചിട്ടി
ആകര്‍ഷകമാക്കാന്‍
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്കാന്
ഉദ്ദേശിക്കുന്നത്;
(സി)
ചിട്ടിപ്പണം
ഏത് മാര്‍ഗ്ഗത്തിലാണ്
വികസന നിക്ഷേപമാക്കി
മാറ്റുന്നതെന്നും
കുറിയില്‍
ചേരുന്നവര്‍ക്ക്
ആവശ്യാനുസരണം പണം
തിരികെ ലഭിക്കുന്നതിന്
പ്രയാസമുണ്ടാകാതിരിക്കാന്‍
ഉറപ്പുവരുത്തിയിട്ടുളള
ക്രമീകരണവും
വിശദമാക്കാമോ;
(ഡി)
ഇതിന്റെ
ഭാഗമായി കെ.എസ്.എഫ്.ഇ
യെ ശാക്തീകരിക്കാന്‍
ഉളള പദ്ധതിയുടെ
വിശദാംശം നല്‍കുമോ?
നിര്‍മ്മാണ
സാമഗ്രികളുടെ ദൗര്‍ലഭ്യം
*316.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
സാമഗ്രികളുടെ
ദൗര്‍ലഭ്യം
മൂലമുണ്ടായിട്ടുളള
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
അയല്‍
സംസ്ഥാനങ്ങളില്‍ നിന്ന്
മണല്‍ ഇറക്കുമതി
ചെയ്യുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
പുതിയ
മണല്‍ നയം
കാെണ്ടുവരുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
സിമന്റ്,കമ്പി,പെയിന്റ്
തുടങ്ങിയവയുടെ വില
കമ്പനികള്‍
ഏകപക്ഷീയമായി
ഉയര്‍ത്തുന്നതിനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
സംസ്ഥാന സര്‍ക്കാരിന്
സാധിക്കുമോ; എങ്കില്‍
ഇതിനായി സ്വീകരിക്കുന്ന
നടപടികള്‍
എന്താെക്കെയാണ്
എന്നറിയിക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സഹകരണ സംഘങ്ങള്‍
*317.
ശ്രീ.കെ.വി.വിജയദാസ്
,,
ഒ. ആര്. കേളു
,,
മുരളി പെരുനെല്ലി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സഹകരണ സംഘങ്ങളുടെ
പുനരുജ്ജീവനത്തിലൂടെ ഈ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വരുമാനവും
ഉപജീവനമാര്‍ഗ്ഗവും
പ്രദാനം ചെയ്യാനുതകുന്ന
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(ബി)
ഇതിനായുളള
പുതിയ പദ്ധതികള്‍ക്കായി
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സഹകരണ സംഘങ്ങള്‍ക്ക്
ഓഹരി മൂലധനസഹായം
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വിവിധ
പരിശീലന
പരിപാടികള്‍,ശില്‍പ്പശാലകള്‍
തുടങ്ങിയവ
സംഘടിപ്പിക്കുന്നതിനായി
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സഹകരണ സംഘങ്ങള്‍ക്ക്
എന്തെല്ലാം
ധനസഹായങ്ങളാണ് നല്കി
വരുന്നത്;
(ഡി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പ്രസ്തുത സഹകരണ
സംഘങ്ങള്‍ക്ക് പുതിയ
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
കൂടുതല്‍ ധനസഹായം
അനുവദിക്കാന്‍
സാധിക്കുമോ എന്ന്
പരിശോധിക്കുമോ?
സൂക്ഷ്മ,
ചെറുകിട, ഇടത്തരം വ്യവസായ
മേഖലയുടെ വികസനം
*318.
ശ്രീ.എല്‍ദോ
എബ്രഹാം
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ മേഖലയില്‍
നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിനും
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
വ്യാവസായിക വളര്‍ച്ച
കൈവരിക്കുന്നതിനും
നടത്തുന്ന ശ്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
സൂക്ഷ്മ,
ചെറുകിട, ഇടത്തരം
വ്യവസായ മേഖലകളിലെ
അടിസ്ഥാന
സൗകര്യവികസനത്തിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
സൂക്ഷ്മ
,ചെറുകിട
യൂണിറ്റുകള്‍ക്ക്
സംരംഭക സഹായ പദ്ധതി
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ഡി)
എം.എസ്.എം.ഇ.
മേഖലയില്‍ 'പുതിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
സ്റ്റാര്‍ട്ടപ്പ്
സബ്സിഡി 'എന്ന പദ്ധതി
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കരകൗശല
മേഖലയുടെ വികസനം
*319.
ശ്രീ.എം.
മുകേഷ്
,,
കെ. ദാസന്
,,
കെ.ജെ. മാക്സി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരവിരുത്
മാത്രം കെെമുതലാക്കി
നിര്‍മ്മിക്കുന്ന
കരകൗശല ഉല്പന്നങ്ങളുടെ
മേല്‍ ജി.എസ്.ടി.
ഏര്‍പ്പെടുത്തിയത് ഇൗ
മേഖലയെ കൂടുതല്‍
പ്രതിസന്ധിയിലാക്കിയത്
പരിഗണിച്ച് പ്രത്യേക
സഹായം നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
കരകൗശല
വികസന കോര്പ്പറേഷന്
ഇൗ മേഖലയില്‍ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
ഉല്പന്നങ്ങളുടെ
വിപണനത്തിനും ന്യായ വില
ഉറപ്പാക്കുന്നതിനും
നല്കി വരുന്ന സഹായം
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
കരകൗശല
ഉല്പന്നങ്ങള്ക്ക്
അന്താരാഷ്ട്ര തലത്തില്‍
വിപണി
കണ്ടെത്തുന്നതിനും
തദ്ദേശീയ
മാര്‍ക്കറ്റില്‍
ഉല്പന്നങ്ങള്
വിറ്റഴിക്കുന്നതിനും
മലബാര്‍ ക്രാഫ്റ്റ്സ്
മേള എത്രമാത്രം
പ്രയോജനപ്രദമായെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
രാജ്യത്തിന്റെ വിവിധ
ഭാഗങ്ങളില്‍ ഇത്തരം
മേളകള്‍
സംഘടിപ്പിക്കാന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കാമോ?
നിര്‍മ്മാണ
സാമഗ്രികളുടെ ഇറക്കുമതി
*320.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
സി.മമ്മൂട്ടി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
മേഖലയ്ക്ക് ആവശ്യമായ
മണല്‍, മെറ്റല്‍ എന്നീ
സാമഗ്രികളുടെ അഭാവം
പരിഹരിക്കുന്നതിനായി ഇവ
ഇറക്കുമതി ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇപ്രകാരം
ഇറക്കുമതി ചെയ്ത
നിര്‍മ്മാണ സാമഗ്രികള്‍
ഏത് ഏജന്‍സി വഴിയാണ്
വിതരണം ചെയ്യുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
നികുതി
വരുമാനത്തിലുളള ഇടിവ്
*321.
ശ്രീ.റോജി
എം. ജോണ്‍
,,
അടൂര്‍ പ്രകാശ്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ നികുതി
വരുമാനത്തിലുളള
വളര്‍ച്ച 2017-18-ല്‍
പ്രതീക്ഷിച്ച
ഇരുപത്തഞ്ച്
ശതമാനത്തില്‍ നിന്നും
പത്ത് ശതമാനമായി
കുത്തനെ കുറഞ്ഞ
സാഹചര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
വ്യാപാരികള്‍ക്ക്
ജി.എസ്.ടി. റിട്ടേണ്‍
ഫയല്‍ ചെയ്യുന്നതിന്
അനുവദിച്ചിരുന്ന
സമയപരിധി അവസാനിച്ചോ;
എങ്കില്‍ അതിനനുസൃതമായി
നികുതി പിരിവില്‍
വര്‍ദ്ധന
രേഖപ്പെടുത്തുന്നുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജി.എസ്.ഡി.പി.യുടെ
വളര്‍ച്ചാ നിരക്ക്
2014-15 ലെ 13.11
ശതമാനത്തില്‍ നിന്നും
2016-17 ല്‍ 11.37
ശതമാനമായി കുറഞ്ഞത്
ജനങ്ങളുടെ ജീവിത
നിലവാരത്തില്‍
ഉണ്ടായിട്ടുളള
ഇടിവിനെയാണ്
സൂചിപ്പിക്കുന്നതെന്ന
ആക്ഷേപത്തിന്റെ
നിജസ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്തിന്റെ
റവന്യൂ വരുമാന
വളര്‍ച്ചാനിരക്ക്
2015-16-നെ അപേക്ഷിച്ച്
2016-17 ല്‍
എത്രയായിരുന്നു;
വളര്‍ച്ചാ നിരക്ക്
കുത്തനെ കുറഞ്ഞത്
സംസ്ഥാനത്തിന്റെ
വികസനത്തെ എപ്രകാരമാണ്
ബാധിച്ചതെന്ന്
വ്യക്തമാക്കുമോ?
റവന്യൂ
വരവിന്റെ വളര്‍ച്ച നിരക്ക്
*322.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17ലെ
സംസ്ഥാനത്തെ റവന്യൂ
വരവിന്റെ
വളര്‍ച്ചനിരക്ക് കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനുള്ളില്‍
ഏറ്റവും കുറഞ്ഞതാണെന്ന
സി ആന്റ് എ.ജി.
റിപ്പാേര്ട്ടിലെ
പരാമര്‍ശം സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടാേ;
(ബി)
സി
ആന്റ് എ.ജി.
റിപ്പാേര്ട്ടിലെ
പ്രസ്തുത കണ്ടെത്തല്‍
സംസ്ഥാന സര്‍ക്കാരിന്റെ
വീഴ്ചയെ
സൂചിപ്പിക്കുന്നതായി
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍ ഏതൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
റവന്യൂ
വരവിന്റെ
മുഖ്യസ്രാേതസായ
തനതുനികുതി
ക്രമാതീതമായി കുറഞ്ഞത്
സംസ്ഥാനസര്‍ക്കാരിന്റെ
വീഴ്ചയാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍
വിശദീകരിയ്ക്കുമോ?
മെെനിംഗ്
നയം
*323.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെെനിംഗ്,
ക്വാറിയിംഗ് എന്നീ
മേഖലകളുടെ
നിയന്ത്രണത്തിനായി
സംസ്ഥാനത്തിന് ഒരു
മെെനിംഗ് നയം
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അത്
തയ്യാറാക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രകൃതിയിലുള്ള
ഭൗതിക വസ്തുക്കളായ
മിനറലുകളും പാറകളും
സംബന്ധിച്ച
സംസ്ഥാനത്തിന്റെ
സാധ്യതകള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പരിസ്ഥിതിക്ക്
വലിയതോതിലുള്ള
കോട്ടമുണ്ടാക്കുന്ന ഖനന
പ്രവര്‍ത്തനങ്ങളെ
നിയന്ത്രിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
പ്രവര്‍ത്തിക്കുന്ന
ഖനികളില്‍ നിന്നും
ക്വാറികളില്‍ നിന്നും
കുഴിച്ചെടുക്കുന്ന
വസ്തുക്കളുടെ അളവ്
സംബന്ധിച്ച
എസ്റ്റിമേറ്റ്
എങ്ങനെയാണ്
കണക്കാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഈ
മേഖലയില്‍ നിന്ന്
സംസ്ഥാനത്തിന്
ലഭിക്കുന്ന വരുമാനം
കുറവാണെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വരുമാനം/റോയല്‍റ്റി
നഷ്ടം നികത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
കയര്‍
വ്യവസായ മേഖലയിലെ
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
*324.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ബി.സത്യന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ വ്യവസായ
മേഖലയ്ക്കായുളള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
എതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കയര്‍
വ്യവസായത്തിന്റെ
സുസ്ഥിരമായ വികസനം
ലക്ഷ്യമാക്കി
നടപ്പാക്കി വരുന്ന
കയര്‍ വികാസ് യോജനയുടെ
വിശദാംശം നല്‍കുമോ;
(സി)
ഈ
മേഖലയില്‍
ഗ്രാമപ്രദേശങ്ങളിലെ
വനിതകള്‍ക്ക്
സ്വയംതൊഴില്‍
സംരംഭങ്ങള്‍ പ്രദാനം
ചെയ്യുക എന്ന
ഉദ്ദേശ്യത്തോടെ മഹിള
കയര്‍ യോജന
നടപ്പാക്കിയിട്ടുണ്ടോ;
(ഡി)
ഈ
പദ്ധതി പ്രകാരം ചകിരി
ഉല്പാദന മേഖലയിലും
മറ്റ് അനുബന്ധ
മേഖലകളിലും എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നത്;
(ഇ)
കയര്‍
വ്യവസായ പുനരുദ്ധാരണം,
നവീകരണം, നൂതന
സാങ്കേതിക വിദ്യ വികസനം
എന്നിവയ്ക്കായി
നടപ്പാക്കിയിട്ടുളള
കയര്‍ ഉദ്യമി യോജനയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
അഡ്വഞ്ചര്‍
ടൂറിസം പ്രോത്സാഹനം
*325.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ആന്റണി ജോണ്‍
,,
എ.എം. ആരിഫ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാഹസിക വിനോദ
സഞ്ചാരത്തിന്റെ അനന്ത
സാധ്യതകള്‍
ഉപയോഗപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അഡ്വഞ്ചര്‍
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനായി
കേരള അഡ്വഞ്ചര്‍ ടൂറിസം
പ്രൊമോഷന് സൊസൈറ്റി
രൂപീകരിച്ചിട്ടുണ്ടോ;
(സി)
കേരളത്തിന്റെ
ഭൂപ്രകൃതി പരമാവധി
പ്രയോജനപ്പെടുത്തി
സാഹസിക വിനോദ സഞ്ചാര
മേഖല
വികസിപ്പിക്കുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത സൊസൈറ്റി
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
പതിനഞ്ചാം
ധനകാര്യ കമ്മീഷന്റെ
നിര്‍ദ്ദേശങ്ങള്‍
*326.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
വായ്പയും ശമ്പളവും
നല്‍കുക വഴി ഉണ്ടാകുന്ന
റവന്യു കമ്മി ചുരുക്കി
കൊണ്ടുവരാന്‍ പതിനഞ്ചാം
ധനകാര്യ കമ്മീഷന്
പ്രത്യേക
നിര്‍ദ്ദേശങ്ങള്‍
മുന്നോട്ട്
വെച്ചിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കാമോ;
(ബി)
കേന്ദ്രം
സംസ്ഥാനങ്ങള്‍ക്ക്
നല്കുന്ന ധനവിഹിതം
വര്‍ദ്ധിപ്പിക്കുവാന്‍
പ്രത്യേകമായി
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ധനകാര്യ കമ്മീഷന്
അനുകൂല നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഖര
മാലിന്യത്തില്‍ നിന്നുള്ള
വെെദ്യുതി ഉത്പാദനം
*327.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിസിറ്റി
ബോര്‍ഡ് വ്യവസായ
വകുപ്പുമായി യോജിച്ച്
ഖരമാലിന്യത്തില്‍
നിന്നും വെെദ്യുതി
ഉണ്ടാക്കാനുള്ള പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിനാവശ്യമായ
സ്ഥലങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എവിടെയെല്ലാം;
(സി)
ഇൗ
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ?
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന് സഹകരണ
കണ്‍സോര്‍ഷ്യം
*328.
ശ്രീ.കാരാട്ട്
റസാഖ്
,,
ജെയിംസ് മാത്യു
,,
പി.വി. അന്‍വര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിപണിയില്‍ വിലക്കയറ്റം
പിടിച്ചുനിര്‍ത്തുന്നതിന്
കണ്‍സ്യൂമര്‍ ഫെഡിന്റെ
നേതൃത്വത്തില്‍
പ്രാഥമിക സഹകരണ
സംഘങ്ങളെ കൂടി
ഉള്‍പ്പെടുത്തി
കണ്‍സോര്‍ഷ്യം
രൂപീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഉത്സവകാലങ്ങളിലെ
വിലക്കയറ്റത്തില്‍
നിന്നും ആശ്വാസമേകാനായി
സഹകരണ വകുപ്പ് നടത്തി
വരുന്ന ഓണച്ചന്തകളും
ക്രിസ്തുമസ് പുതുവത്സര
ചന്തകളും കൂടുതല്‍
വിപുലീകരിക്കാന്‍ നടപടി
സ്വികരിക്കുമോ?
ദീന്
ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി
യോജന
*329.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.കെ.
ശശി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജമേഖലയില്‍
ദീന് ദയാല്‍ ഉപാധ്യായ
ഗ്രാമ ജ്യോതി യോജന എന്ന
കേന്ദ്രാവിഷ്കൃത പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഗ്രാമീണ
മേഖലയിലെ ഭവനങ്ങളില്‍
വൈദ്യുതി
എത്തിക്കുന്നതിനും
വിതരണ സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ഈ
പദ്ധതി പ്രകാരം
ദാരിദ്ര്യരേഖയ്ക്ക്
താഴെയുള്ളവര്‍ക്ക്
സൗജന്യമായി വൈദ്യുതി
നല്‍കുന്നതിനുള്ള
വ്യവസ്ഥയുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കായി
നടപ്പുസാമ്പത്തിക
വര്‍ഷം എത്ര തുക
കേന്ദ്രവിഹിതമായി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഖാദി
മേഖലയുടെ പുനരുദ്ധാരണ
പദ്ധതികള്‍
*330.
ശ്രീ.പി.
ഉണ്ണി
,,
ജോര്‍ജ് എം. തോമസ്
,,
സി.കെ. ഹരീന്ദ്രന്‍
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖാദി മേഖലയുടെ
പുനരുദ്ധാരണത്തിനായി
ആവിഷ്ക്കരിച്ചിട്ടുളള
നൂതന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി പുതിയ ഖാദി
ഉല്പാദന കേന്ദ്രങ്ങള്‍
എവിടെയെല്ലാമാണ്
ആരംഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
രംഗത്ത് കേരള ഖാദി
ഗ്രാമ വ്യവസായ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്താെക്കെയാണ്;
(ഡി)
ഖാദി
ഉല്പന്നങ്ങളുടെ വിപണനം
മെച്ചപ്പെടുത്തുന്നതിനും
ഖാദി തൊഴിലാളികളുടെ
ഉന്നമനത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?