സ്വകാര്യ
ആരോഗ്യ സ്ഥാപനങ്ങളെ
നിയന്ത്രിക്കാൻ നിയമം
*271.
ശ്രീ.കെ.
ദാസന്
,,
സി.കൃഷ്ണന്
,,
യു. ആര്. പ്രദീപ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
സേവനത്തെ വ്യവസായമാക്കി
മാറ്റിയ സ്വകാര്യ
ആരോഗ്യ സ്ഥാപനങ്ങളെ
നിയന്ത്രിക്കാനായി
സര്‍ക്കാര്‍ കൊണ്ടുവന്ന
നിയമം
പ്രാബല്യത്തിലാക്കാനായി
ചട്ടം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ആശുപത്രികള്‍
നല്‍കേണ്ട സേവനത്തിന്
നിലവാരവും അതിനായി
ഈടാക്കാവുന്ന തുകയും
നിശ്ചയിക്കുന്നതിന്
നടപടി
ആരംഭിച്ചിട്ടുണ്ടോ;
(സി)
ചികിത്സാനിരക്ക്
നിശ്ചയിക്കുന്നതുകൊണ്ടുള്ള
ലാഭക്കുറവ് നികത്താനായി
ചികിത്സ
തേടിയെത്തുന്നവരെ
അനാവശ്യ
ടെസ്റ്റുകള്‍ക്കു
വിധേയരാക്കുകയും
ആവശ്യമില്ലാത്ത
മരുന്നുകള്‍ നല്‍കുകയും
ചെയ്ത്
ലാഭമുണ്ടാക്കാനുള്ള
സാധ്യത ഒഴിവാക്കാനായി
ത്രിതലങ്ങളിലുമുള്ള
സര്‍ക്കാര്‍
ആശുപത്രികളെ നവീകരിച്ച്
ഉന്നതനിലവാരത്തിലുള്ള
സേവനം നല്കാന്
പ്രാപ്തമാക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
ക്യാൻസർ
രോഗം നേരിടുന്നതിനും
നിയന്ത്രിക്കുന്നതിനും നടപടി
*272.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്തനാർബുദ രോഗം
തുടക്കത്തിൽത്തന്നെ
കണ്ടെത്തുന്നതിനും
നിയന്ത്രിക്കുന്നതിനും
കൂടുതൽ പര്യാപ്തമാകുന്ന
വിധത്തിൽ കേരളത്തിലെ
എല്ലാ താലൂക്ക്
ആശുപത്രികളും
കേന്ദ്രീകരിച്ച്
മാമ്മോഗ്രാം,അൾട്രാ
സൗണ്ട് സ്കാനിംഗ്
സൗകര്യങ്ങൾ ഉള്ള മൊബൈൽ
യൂണിറ്റുകൾ സ്ഥാപിക്കാൻ
നടപടി സ്വീകരിക്കുമോ;
ഇക്കാര്യത്തിൽ
സർക്കാരിന്റെ
പരിഗണനയിലുള്ള നടപടികൾ
വിശദീകരിക്കാമോ;
(ബി)
ക്യാൻസർ
ബാധിതരെ
സഹായിക്കുന്നതിനും
രോഗപ്രതിരോധ
ബോധവൽക്കരണത്തിനും
സന്നദ്ധസേവനം
നടത്തുന്ന, രജിസ്റ്റർ
ചെയ്തിട്ടുള്ള സന്നദ്ധ
സംഘടനകള്‍ക്ക് സേവന
മികവിന്റെ
അടിസ്ഥാനത്തിൽ അർഹമായ
സഹായങ്ങൾ നൽകുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യ
വിദ്യാഭ്യാസ വകുപ്പ്
*273.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
എ. എന്‍. ഷംസീര്‍
,,
ആര്. രാജേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആരോഗ്യ
വിദ്യാഭ്യാസ വകുപ്പ്
നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ; മുന്‍
സര്‍ക്കാര്‍ ആവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കാതെ ജില്ല/ജനറല്‍
ആശുപത്രികളെ പേരുമാറ്റി
മെഡിക്കല്‍ കോളേജ്
ആക്കിയവയില്
വിദ്യാര്‍ത്ഥി
പ്രവേശനത്തിന്
മെഡിക്കല്‍ കൗണ്‍സില്‍
അനുമതി
നിഷേധിക്കാനിടയാക്കിയ
സ്ഥിതി പരിഹരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ബി)
മെഡിക്കല്‍
കോളേജുകളില്‍ സൂപ്പര്‍
സ്പെഷ്യാലിറ്റി കേഡര്‍
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
വയനാട്
മെഡിക്കല്‍ കോളേജിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ; സമഗ്ര
വികസനത്തിനായുള്ള
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കി
അതിന്റെയടിസ്ഥാനത്തില്‍
പ്രവൃത്തി ആരംഭിക്കാന്‍
സാധിച്ചിട്ടുണ്ടോ;
(ഡി)
വടക്കേ
മലബാറിലെ രോഗികളുടെ
ആശ്രയമായ പരിയാരം സഹകരണ
മെഡിക്കല്‍ കോളേജിനെ
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്റെ
വിശദാംശം അറിയിക്കാമോ;
സ്ഥാപന
ശാക്തീകരണത്തിനുള്ള
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സ്ത്രീകളുടെയും
കുട്ടികളുടെയും
സംരക്ഷണത്തിനായുള്ള
പദ്ധതികള്‍
*274.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.കുഞ്ഞിരാമന്
,,
വി. അബ്ദുറഹിമാന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെയും
കുട്ടികളുടെയും
സംരക്ഷണത്തിനും
ക്ഷേമത്തിനും അവരുടെ
കഴിവുകള്‍
വികസിപ്പിക്കുന്നതിനുമായി
ഇൗ സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്; ആധുനിക
വ്യവസായ മേഖലയില്‍
സ്ത്രീകളുടെ
പങ്കാളിത്തം
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
സ്ത്രീകളുടെ
സംരംഭകത്വ ശേഷി
വികസിപ്പിക്കുന്നതിനും
നെെപുണ്യ വികസനത്തിനും
തൊഴില്‍
പരിശീലനത്തിനും
എന്തെല്ലാം
പദ്ധതികളാണുളളതെന്ന്
അറിയിക്കാമോ;
(സി)
കുട്ടികളെ
സംരക്ഷിക്കാനായുളള
ഭദ്രം പദ്ധതിയുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
അനാഥരോ
ദരിദ്രരോ ആയ കുട്ടികളെ
പാര്‍പ്പിക്കുന്ന
അനാഥാലയങ്ങളുടെ
പ്രവര്‍ത്തനം കര്‍ശന
നിരീക്ഷണത്തിന്
വിധേയമാക്കാറുണ്ടോ?
ഭക്ഷ്യസുരക്ഷാ
വകുപ്പ് പരിശോധന
കര്‍ശനമാക്കാന്‍ നടപടി
*275.
ശ്രീ.ജെയിംസ്
മാത്യു
,,
പുരുഷന് കടലുണ്ടി
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റസ്റ്റോറന്റുകള്‍,
ബേക്കറികള്‍,
തട്ടുകടകള്‍ ഉള്‍പ്പെടെ
പാകം ചെയ്ത ഭക്ഷണം
വില്‍ക്കുന്ന കടകള്‍
വേണ്ടത്ര ശുചിത്വം
പുലര്‍ത്തുന്നവയാണെന്ന്
ഉറപ്പു വരുത്താന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
അറിയിക്കാമോ;
(ബി)
ഇവയില്‍
വലിയാെരു പങ്ക്
സ്ഥാപനങ്ങളിലും
രുചിവര്‍ദ്ധക
രാസവസ്തുക്കള്‍
ചേര്‍ത്ത ആഹാരമാണ്
വില്ക്കുന്നതെന്ന
കാര്യം പരിഗണിച്ച്
ഭക്ഷ്യസുരക്ഷാ വകുപ്പ്
പരിശോധന
കര്‍ശനമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിപണിയില്‍
ലഭിക്കുന്ന
പച്ചക്കറികള്‍,
പഴങ്ങള്‍, മത്സ്യം
തുടങ്ങിയവ
രാസവസ്തുക്കള്‍
ചേര്ത്തവയല്ലെന്ന്
ഉറപ്പു വരുത്താന്‍
വ്യാപകമായ പരിശോധന
നടത്തുമോ;
പരിശോധനയ്ക്കുളള
സജ്ജീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
മെട്രോ
ഉള്‍പ്പെട്ട പൊതു ഗതാഗത
സംവിധാനം
*276.
ശ്രീ.എം.
സ്വരാജ്
,,
കെ.ജെ. മാക്സി
,,
എ. പ്രദീപ്കുമാര്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളത്തെയും
പരിസര പ്രദേശങ്ങളിലെയും
ഗതാഗത കുരുക്ക്
ഒഴിവാക്കുന്നതിനും
യാത്രാക്ലേശം
പരിഹരിക്കുന്നതിനും
ആവിഷ്ക്കരിച്ച കൊച്ചി
മെട്രോ, വാട്ടര്‍
മെട്രോ, ബസ്
സര്‍വ്വീസ് എന്നിവ
സംയോജിപ്പിച്ചു
കൊണ്ടുള്ള പൊതു ഗതാഗത
സംവിധാനത്തിന്റെ
നിലവിലെ പുരോഗതി
അറിയിക്കാമോ;
(ബി)
കൊച്ചി
മെട്രോ നിര്‍മ്മാണം
തൃപൂണിത്തുറ വരെ
നീട്ടുന്നതിനായുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ
പുതുക്കിയ മെട്രോ നയം
കൊച്ചി മെട്രോയുടെയും
സംയോജിത പൊതു ഗതാഗത
സംവിധാനത്തിന്റെയും
നിര്‍വ്വഹണത്തില്‍
കാലതാമസം
സൃഷ്ടിക്കാനിടയുണ്ടോ;
(ഡി)
തിരുവനന്തപുരം,
കോഴിക്കോട് ലെെറ്റ്
മെട്രോകള്‍ക്ക്
കേന്ദ്ര സര്‍ക്കാരിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ?
മരുന്നുകളുടെ
ദുരുപയോഗം
*277.
ശ്രീ.പി.
ഉണ്ണി
,,
ജോര്‍ജ് എം. തോമസ്
,,
എ.എം. ആരിഫ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡ്രഗ്സ്
കണ്ട്രോള്
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ
എന്നറിയിക്കുമോ;
(ബി)
മരുന്നുകളുടെ
നിര്‍മ്മാണം, വിതരണം,
വില തുടങ്ങിയവ
സംബന്ധിച്ച പരിശോധന
നടത്തുന്നതിനും നിയമം
ലംഘിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുന്നതിനും
വകുപ്പിലെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തെ
ശക്തിപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നാര്‍ക്കോട്ടിക്
മരുന്നുകളുടെ ദുരുപയോഗം
കണ്ടെത്തുന്നതിനും
തടയുന്നതിനുമായി
എക്സെെസ് വകുപ്പുമായി
ചേര്‍ന്ന് സംയുക്ത
പരിശോധന നടത്താറുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഡ്രഗ്സ്
ആന്റ് കോസ്മെറ്റിക്സ്
ആക്ടിലെ നിയമങ്ങള്‍
ലംഘിച്ചുകൊണ്ട്
നടത്തുന്ന സൗന്ദര്യ
വര്‍ദ്ധക വസ്തുക്കളുടെ
വില്പന തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ക്രെെം
ബ്രാഞ്ചിന്റെ പ്രവര്‍ത്തനം
*278.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രെെം
ബ്രാഞ്ചില്‍
വര്‍ഷങ്ങള്‍ പഴക്കമുള്ള
കേസ്സുകള്‍
കെട്ടിക്കിടക്കുന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ക്രെെം
ബ്രാഞ്ചിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(സി)
ക്രെെം
ബ്രാഞ്ചിന്റെ
നേതൃത്വത്തില്‍
വികേന്ദ്രീകരണ അന്വേഷണ
സംവിധാനം
ഏര്‍പ്പെടുത്തുമോ;
പ്രധാന പട്ടണങ്ങളില്‍
സ്പെഷ്യല്‍ വിംഗ്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഇ-പോസ്
മെഷീൻ വഴി റേഷന്‍ വിതരണം
*279.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കട വഴി വില്‍ക്കുന്ന
എല്ലാ റേഷന്‍
സാധനങ്ങളും ഇ- പോസ്
മെഷീന് വഴി
നല്‍കണമെന്ന
നിബന്ധനയുണ്ടോ;
(ബി)
പല
വിധ കാരണങ്ങളാല്‍
മെഷീന്
ഉപയോഗിക്കുവാന്‍
കഴിയാത്ത
സാഹചര്യത്തില്‍
മെഷീനില്‍
രേഖപ്പെടുത്താതെ റേഷന്‍
വിതരണം നടത്തുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
റേഷന്‍ ഇപ്രകാരം
നല്കുവാന്
അനുമതിയുണ്ട്;
(സി)
ഇൗ
ആനുകൂല്യത്തിന്റെ
മറവില്‍ റേഷന്‍
സാധനങ്ങള്‍ പഴയതു പോലെ
കരിഞ്ചന്തയില്‍
വില്‍ക്കുന്നുവെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം
അന്വേഷിച്ചിട്ടുണ്ടോ;
എങ്കില്‍ അതില്‍
വെളിവായ കാര്യങ്ങള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
ഇലക്ട്രോണിക്
ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ
ഹബ്ബ്
*280.
ശ്രീ.എം.
മുകേഷ്
,,
എസ്.ശർമ്മ
,,
ബി.സത്യന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരവിനിമയ
സാങ്കേതികവിദ്യാ
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കാനും
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കേരളത്തെ
ഇലക്ട്രോണിക് ഹാര്‍ഡ്
വെയര്‍ നിര്‍മ്മാണ
ഹബ്ബാക്കി മാറ്റുകയെന്ന
ലക്ഷ്യത്തോടെ
ഇലക്ട്രോണിക്സ് ഹാര്‍ഡ്
വെയര്‍ കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത കമ്പനിയുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
ഐ.ഐ.ഐ.ടി.എം-കേരളയെ
ഡിജിറ്റല്‍
യൂണിവേഴ്സിറ്റിയായി
വികസിപ്പിച്ച് ഉന്നത
ഗവേഷണ സ്ഥാപനമാക്കി
മാറ്റുവാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
ഭക്ഷ്യകമ്മീഷന്
*281.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രതാ
നിയമത്തില്‍
ഭക്ഷ്യകമ്മീഷന്
രൂപീകരിക്കുന്നതിനെക്കുറിച്ച്
പറയുന്നുണ്ടാേ;
വ്യക്തമാക്കാമാേ ;
(ബി)
പ്രസ്തുത
ഭക്ഷ്യകമ്മീഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)
സംസ്ഥാനത്ത്
ഭക്ഷ്യകമ്മീഷന്
രൂപീകരിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമാേ ;
(ഡി)
ഭക്ഷ്യകമ്മീഷന്
രൂപീകരിച്ചിട്ടില്ലെങ്കില്‍
ആയതിനുള്ള കാലതാമസം
എന്തുകാെണ്ടാണെന്ന്
വിശദമാക്കുമാേ ;
(ഇ)
ഭക്ഷ്യകമ്മീഷന്
രൂപീകരിക്കുന്നതു വരെ
ഒരു സ്റ്റാറ്റ്യൂട്ടറി
കമ്മീഷന് ആ ചുമതലകള്‍
നിര്‍വഹിക്കാന്‍
സാധിക്കുമാേ;
വ്യക്തമാക്കുമാേ ?
നെല്ല്
സംഭരണ പദ്ധതി
*282.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പുസീസണിലെ
നെല്ല് സംഭരണത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംഭരിച്ച
നെല്ല് സംസ്ക്കരിച്ച്
അരിയാക്കി
പൊതുവിതരണശൃംഖലയില്‍
വിതരണം ചെയ്യുന്നതിന്
മുന്നോടിയായി ഗുണനിലവാര
പരിശോധന നടത്താറുണ്ടോ;
വ്യക്തമാക്കുമോ;
(സി)
നെല്ല്
സംഭരണ പദ്ധതിയുടെ
കൈകാര്യചെലവ് കേന്ദ്ര
സര്‍ക്കാര്‍
നല്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്തിന്
പുറത്ത് നിന്ന് നെല്ല്
കൊണ്ട് വന്ന് സംഭരണ
പ്രക്രിയയില്‍
ഉള്‍പ്പെടുത്തുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
സംഭരിച്ച
നെല്ല് അരിയാക്കി
മാറ്റുന്നതില്‍
സ്വകാര്യമില്ലുകള്‍,
സഹകരണ-പൊതുമേഖല
സ്ഥാപനങ്ങളുടെ
മില്ലുകള്‍ എന്നിവയുടെ
പങ്കാളിത്തം
വിശദമാക്കുമോ?
ആശുപത്രികളുടെ
സേവന നിലവാര നിര്‍ണ്ണയ
സംവിധാനം
*283.
ശ്രീ.കാരാട്ട്
റസാഖ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതാെക്കെ
ആശുപത്രികള്‍ക്കാണ്
കേന്ദ്ര സര്‍ക്കാരിന്റെ
നാഷണല്‍ ക്വാളിറ്റി
അക്രഡിറ്റേഷന്
പുരസ്കാരം ലഭിച്ചതെന്ന്
അറിയിക്കാമാേ ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളുടെ സേവന
നിലവാര
നിര്‍ണ്ണയത്തിനായുള്ള
കേരള അക്രഡിറ്റേഷന്
സ്റ്റാന്‍ഡേര്‍ഡ്സ്
ഫാേര്‍ ഹാേസ്പിറ്റല്സ്
(കാഷ് ) എത്ര
ആശുപത്രികള്‍ക്ക്
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമാേ; സ്വകാര്യ
ആശുപത്രികളുടെ നിലവാര
നിര്‍ണ്ണയത്തിനായി
എന്ത്
സംവിധാനമാണുള്ളതെന്ന്
അറിയിക്കാമാേ;
(സി)
സര്‍ക്കാര്‍
ആശുപത്രികളില്‍
ആവശ്യത്തിന്
മെഡിക്കല്‍, പാരാ
മെഡിക്കല്‍ ജീവനക്കാര്‍
ഉണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
സാധ്യമായിട്ടുണ്ടാേ;
സര്‍ക്കാര്‍
ആശുപത്രികളിലെ തിരക്ക്
പരിഗണിച്ച് കൂടുതല്‍
ഡാേക്ടര്മാരെയും മറ്റ്
സഹായ ജീവനക്കാരെയും
നിയമിക്കുന്ന കാര്യം
പരിഗണിക്കുമാേ;
(ഡി)
ആവശ്യമായ
മെഡിക്കല്‍
ഉപകരണങ്ങളുടെ ലഭ്യതയും
അവയുടെ ശരിയായ
വിനിയാേഗവും പരിപാലനവും
ഉറപ്പു
വരുത്തുന്നതിനുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
രോഗപ്രതിരോധ
നടപടികള്‍
*284.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാക്സിനേഷനും
ആധുനിക
വെെദ്യശാസ്ത്രത്തിനുമെതിരെ
സംഘടിതമായ എതിര്‍പ്പ്
സംസ്ഥാനത്ത് ചില
കോണുകളില്‍ നിന്നും
ഉയരുന്നത് ഗൗരവമായി
പരിശോധിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്ത്
ഇതുവരെ കാണാത്ത നിപ,
കരിമ്പനി തുടങ്ങിയ
രോഗങ്ങള്‍
കണ്ടുതുടങ്ങിയ
സാഹചര്യത്തില്‍
രോഗപ്രതിരോധത്തിന്
കൂടുതല്‍ ഇടപെടല്‍
നടത്തുന്നതിനും ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിനും
ശക്തമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
സ്ക്കൂളുകളില്‍
കുട്ടികളെ
ചേര്‍ക്കുന്നതിന്
വാക്സിനേഷന്
നിര്‍ബന്ധമാക്കുന്നതിനുളള
തീരുമാനം
എടുത്തിരുന്നോ;
എങ്കില്‍ അത്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ?
കാഴ്ചപരിമിതര്‍ക്കായി
നടപ്പിലാക്കുന്ന പദ്ധതികള്‍
*285.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഴ്ച
പരിമിതിയുളളവര്‍ക്ക്
വേണ്ടി സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
കാഴ്ചപരിമിതിയുളളവര്ക്ക്
വേണ്ടി നടപ്പിലാക്കിയ
പ്രത്യേക പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
കാഴ്ചപരിമിതിയുളളവര്ക്ക്
വേണ്ടി
കേന്ദ്രസര്‍ക്കാരിന്റെ
എന്തെങ്കിലും പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
റേഷന്‍
കടകളുടെ നവീകരണം
*286.
ശ്രീ.ബി.സത്യന്
,,
എ. പ്രദീപ്കുമാര്‍
,,
സി. കെ. ശശീന്ദ്രന്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളുടെ നവീകരണത്തിനും
വൈവിധ്യവല്‍ക്കരണത്തിനുമായി
സ്വീകരിച്ചിട്ടുളള
പുതിയ പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
റേഷന്‍
കടകള്‍ വഴി
മുടങ്ങിക്കിടന്നിരുന്ന
ആട്ട വിതരണം
പുന:സ്ഥാപിച്ചിട്ടുണ്ടോ;
(സി)
ആട്ടയ്ക്ക്
പുറമേ മറ്റേതെല്ലാം
ഇനങ്ങള്‍ കൂടി റേഷന്‍
കടകളില്‍ക്കൂടി വിതരണം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
റേഷന്‍
കടകള്‍ വഴി ബാങ്കിംഗ്
സേവനങ്ങള്‍
ലഭ്യമാക്കുന്നതിനുളള
നടപടികള്‍
പരിഗണനയിലുണ്ടോ;
(ഇ)
പൊതുവിതരണമേഖലയ്ക്കാവശ്യമായ
ഇന്റര്‍മീഡിയറി
ഗോഡൗണുകള്‍
റവന്യൂവകുപ്പിന്റെ
സഹായത്തോടെ
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വയോമിത്രം
പദ്ധതി
*287.
ശ്രീ.കെ.കുഞ്ഞിരാമന്
,,
വി. കെ. സി. മമ്മത് കോയ
,,
സജി ചെറിയാന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അറുപത്തിയഞ്ച് വയസ്സിന്
മുകളില്‍
പ്രായമുളളവര്‍ക്കായി
നടപ്പാക്കി വരുന്ന
വയോമിത്രം പദ്ധതിയില്‍
എന്തെല്ലാം സേവനങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രസ്തുത പദ്ധതി
കൂടുതല്‍
പ്രദേശങ്ങളിലേയ്ക്ക്
വ്യാപിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വൃദ്ധജനങ്ങളുടെ
സാമൂഹികവും
സാമ്പത്തികവും
ആരോഗ്യപരവുമായ സുരക്ഷ
മികച്ച രീതിയില്‍
നടപ്പിലാക്കിയതിന്
സംസ്ഥാനത്തിന് ദേശീയ
പുരസ്കാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആയുര്‍വേദ
ഒൗഷധ നിര്‍മ്മാണത്തിലെ
പ്രതിസന്ധി
*288.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി. വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയുര്‍വേദ
ഒൗഷധ നിര്‍മ്മാണത്തിലെ
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മരുന്ന്
നിര്‍മ്മാണത്തിനുള്ള
ലെെസന്‍സ്
പുതുക്കുന്നതിനും പുതിയ
ലെെസന്‍സ്
നല്‍കുന്നതിനും
എന്തെല്ലാം
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ആയുര്‍വേദ
മരുന്നുകളുടെ
ഗുണനിലവാരം ഉറപ്പു
വരുത്തുന്നതിനു്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അഗ്നിശമനസേനയുടെ
ആധുനികവത്ക്കരണത്തിന് നടപടി
*289.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നിശമനസേനയില്‍
ആധുനികവത്ക്കരണത്തിന്റെ
കുറവ് മൂലമുണ്ടാകുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അഗ്നിശമനസേനയുടെ
നവീകരണത്തിനും
ആധുനികവല്‍ക്കരണത്തിനും
വേണ്ടി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
കോഴിക്കോട്,
തിരുവനന്തപുരം ലൈറ്റ് മെട്രോ
പദ്ധതികളുടെ പുരോഗതി
T *290.
ശ്രീ.പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്,
തിരുവനന്തപുരം ലൈറ്റ്
മെട്രോ പദ്ധതികളുടെ
ഇതുവരെയുള്ള പുരോഗതി
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന് പ്രസ്തുത
പദ്ധതികളുടെ
ഡി.പി.ആര്.
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
ഈ പദ്ധതികള്‍ക്ക്
അനുകൂല നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
സംസ്ഥാന സര്‍ക്കാര്‍ ഈ
പദ്ധതി
ഉപേക്ഷിച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(ഡി)
ലൈറ്റ്
മെട്രോ പദ്ധതിയുടെ
ഭാഗമായുള്ള സ്ഥലങ്ങളിലെ
മേല്‍പ്പാലങ്ങളുടെ
പണിയുമായി ബന്ധപ്പെട്ട്
ഇതുവരെയുള്ള
സ്ഥലമെടുപ്പും
പുരോഗതിയും
വ്യക്തമാക്കാമോ?
ഹാഷ്
ഫ്യൂച്ചര്‍ ഗ്ലോബല്‍ എെ.ടി.
ഉച്ചകോടി
*291.
ശ്രീ.രാജു
എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റാര്‍ട്ടപ്പ്
മിഷന് വിജ്ഞാനാധിഷ്ഠിത
സ്റ്റാര്‍ട്ടപ്പ്
സംരംഭങ്ങള്‍
തുടങ്ങുന്നതിന് നല്കി
വരുന്ന സഹായങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഡിജിറ്റല്‍
രംഗത്തെ നിക്ഷേപം
സാധ്യമാക്കുന്നതിനും
പുതിയ സംരംഭകരെയും
പ്രതിഭകളെയും
പ്രോത്സാഹിപ്പിക്കുന്നതിനും
കൊച്ചിയില്‍ നടന്ന
ഹാഷ് ഫ്യൂച്ചര്‍
ഗ്ലോബല്‍ എെ.ടി.
ഉച്ചകോടി എത്രമാത്രം
ഫലപ്രദമായെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിവരാധിഷ്ഠിത
സാങ്കേതികവിദ്യകളുടെ
വ്യാപനത്തിന് നൂതന
സാങ്കേതികവിദ്യകളുടെ
സെന്റര്‍ ഓഫ്
എക്സലന്‍സ് ആയി വിഭാവനം
ചെയ്യുന്ന നാേളജ്
സിറ്റി പദ്ധതിയുടെ
വിശദാംശം അറിയിക്കാമോ?
സെെബര്‍
സുരക്ഷയ്ക്കായി സ്വീകരിച്ച
നടപടികള്‍
*292.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.ഡി. പ്രസേനന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സെെബര്‍
കുറ്റകൃത്യങ്ങള്‍
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ബ്ലൂ
വെയ്ല് ഗെയിമിന്റെ
പശ്ചാത്തലത്തില്‍
സെെബര്‍ സുരക്ഷയ്ക്കായി
പോലീസ് വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്; പ്രസ്തുത
നടപടികള്‍ക്ക് കേന്ദ്ര
ആഭ്യന്തര വകുപ്പിന്റെ
പ്രശംസ
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സെെബര്‍
ലോകത്തെ ചതിക്കുഴികളെ
സംബന്ധിച്ചും
ഇന്റര്‍നെറ്റ്,
ഇ-മെയില്‍ തുടങ്ങിയവ
സുരക്ഷിതമായി
ഉപയോഗിക്കുന്നത്
സംബന്ധിച്ചും
പൊതുജനങ്ങള്‍ക്ക്
ബോധവല്‍ക്കരണം
നല്കാന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
സെെബര്‍
സുരക്ഷക്കായി
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളും
ഏജന്‍സികളും
പാലിക്കേണ്ട
സെക്യൂരിറ്റി
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
നടപടിക്രമങ്ങളും
കൃത്യമായി
പാലിക്കുന്നതിനുളള
എെ.എസ്.ഒ. അംഗീകാരം
സെെബര്‍ ഡോമിന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജയിലുകള്‍
നവീകരിക്കുന്നതിനുളള
നടപടികള്‍
*293.
ശ്രീ.സി.കൃഷ്ണന്
,,
ഡി.കെ. മുരളി
,,
എം. രാജഗോപാലന്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജയിലുകള്‍
നവീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
വിവിധ ജയിലുകളില്‍
തടവുകാര്‍
ഉത്പാദിപ്പിക്കുന്ന
ജൈവപച്ചക്കറികള്‍
പൊതുജനങ്ങള്‍ക്ക്
ന്യായവിലയില്‍
ലഭ്യമാക്കുന്നതിന്
ജയിലുകളോടനുബന്ധിച്ച്
വിപണന കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
തടവുകാര്‍ക്ക്
ശിക്ഷാ കാലയളവിന് ശേഷം
പരാശ്രയമില്ലാതെ
ജീവിക്കുന്നതിന്
സഹായകരമാകുന്ന
വിധത്തില്‍ വിവിധ
തൊഴില്‍ പരിശീലന
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
നിരക്ഷരരായ
തടവുകാരെ
സാക്ഷരരാക്കുന്നതിനായി
ജയില്‍ ജ്യോതി സാക്ഷരതാ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സിവില്‍
സപ്ലെെസ് വകുപ്പിന്റെ
കാര്യക്ഷമമായ പ്രവര്‍ത്തനം
*294.
ശ്രീ.എ.എം.
ആരിഫ്
,,
എസ്.ശർമ്മ
,,
മുരളി പെരുനെല്ലി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിശപ്പ്
രഹിതമാക്കുന്നതിന്
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമാേ;
(ബി)
പാെതുവിതരണ
സംവിധാനത്തിലെ മാെത്ത
വിതരണത്തിന്റെ ചുമതല
സിവില്‍ സപ്ലെെസ്
വകുപ്പ് ഏറ്റെടുത്ത്
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
ആവശ്യത്തിന് ജീവനക്കാരെ
നിയമിച്ചിട്ടുണ്ടാേ;
(സി)
പട്ടികഗാേത്ര
വര്‍ഗ്ഗക്കാര്‍ക്ക്
റേഷന്‍
വീടുകളിലെത്തിച്ച്
നല്കാന് ആവിഷ്കരിച്ച
പദ്ധതി
പ്രാവര്ത്തികമായിട്ടുണ്ടാേ;
(ഡി)
റേഷന്‍
വിതരണ സംവിധാനം
നവീകരിച്ചതിന്റെ
കാര്യക്ഷമത അവലാേകനം
ചെയ്തിരുന്നാേ; ഇ-പാേസ്
മെഷീന്
സ്ഥാപിച്ചതിനുശേഷവും
തട്ടിപ്പ് നടക്കുന്നതായ
വാര്‍ത്തയുടെ നിജസ്ഥിതി
പരിശാേധിച്ചിരുന്നാേ;
(ഇ)
മാവേലി
സ്റ്റാേറുകളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ
എന്ന് വ്യക്തമാക്കുമോ?
പോലീസിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാനുള്ള
നടപടികള്‍
*295.
ശ്രീ.ഇ.പി.ജയരാജന്
,,
ജോര്‍ജ് എം. തോമസ്
,,
ഐ.ബി. സതീഷ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രമസമാധാനപാലനവും
കുറ്റാന്വേഷണവും
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
എസ്.എച്ച്.ഒ.മാരായി
ഇന്‍സ്പെക്ടര്‍മാരെ
നിയമിക്കുന്നത് എല്ലാ
സ്റ്റേഷനുകളിലും
പ്രാവര്‍ത്തികമാക്കാന്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(ബി)
പോലീസ്
പ്രവര്‍ത്തനത്തിന്റെ
കാര്യക്ഷമതയും വേഗതയും
വര്‍ദ്ധിപ്പിക്കാനായി
ഗുരുതര
കുറ്റകൃത്യങ്ങളുടെ
അന്വേഷണചുമതല ഡി.വൈ.
എസ്.പി.മാര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഓണ്‍ലൈനായി
പരാതികള്‍ രജിസ്റ്റര്‍
ചെയ്യുന്നതിനും
പരാതിക്കാരന് അതിന്റെ
സ്ഥിതി
അറിയുന്നതിനുമുള്ള
സംവിധാനം
ഏര്‍പ്പെടുത്തുന്ന
പദ്ധതിയും പോലീസ്
സ്റ്റേഷനുകളില്‍ ക്യാമറ
സ്ഥാപിക്കുന്ന
നടപടികളും
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
ദുരന്ത
സമയങ്ങളില്‍ ചടുലമായി
ഇടപെടുന്നതിന് പ്രത്യേക
സേനയെ രൂപീകരിക്കാനുള്ള
നടപടി
പൂര്ത്തിയായോയെന്ന്
വെളിപ്പെടുത്തുമോ?
ഭക്ഷ്യഗവേഷണ
വികസന കൗണ്‍സില്‍
*296.
ശ്രീ.മുരളി
പെരുനെല്ലി
,,
റ്റി.വി.രാജേഷ്
,,
സി. കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തനത് ഭക്ഷ്യ ഇനങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനും
അവയുടെ ഗുണനിലവാരം
ഉറപ്പാക്കുന്നതിനുമായി
രൂപീകരിച്ചിട്ടുളള
ഭക്ഷ്യഗവേഷണ വികസന
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഭക്ഷ്യ
സംസ്കരണ-മൂല്യവര്‍ദ്ധിത
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
കൗണ്‍സില്‍
ഏര്‍പ്പെടുത്തിയിട്ടുളളത്;
(സി)
പ്രസ്തുത
കൗണ്‍സിലിന്റെ സേവനം
വിപുലീകരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളത്;
(ഡി)
കൗണ്‍സിലിന്റെ
നേതൃത്വത്തില്‍
സംഘടിപ്പിച്ചു വരുന്ന
ഭക്ഷ്യസുരക്ഷാ പരിശീലന
പരിപാടിയുടെ വിശദാംശം
നല്‍കുമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ്മെന്റ് ഇന്‍
ഗവണ്മെന്റ്
*297.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
,,
സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ്മെന്റ് ഇന്‍
ഗവണ്മെന്റില്
ഏതെല്ലാം വിഭാഗം
സര്‍ക്കാര്‍
ജീവനക്കാര്‍ക്കാണ്
പരിശീലനം
നല്‍കിവരുന്നത്;
(ബി)
സര്‍ക്കാര്‍
സര്‍വ്വീസിലെ എല്ലാ
വിഭാഗം
ജീവനക്കാര്‍ക്കും
പടിപടിയായി പരിശീലനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇൗ
സ്ഥാപനത്തെ മികവിന്റെ
കേന്ദ്രമാക്കണമെന്ന
ഭരണപരിഷ്ക്കാര
കമ്മീഷന്റെ ശിപാര്‍ശ
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
ക്രിമിനല്‍
കേസ്സുകളില്‍ പ്രതികളായ
പോലീസുകാര്‍
*298.
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രിമിനല്‍
കേസ്സുകളില്‍ പ്രതികളായ
പോലീസുകാരുടെ വിവരം
ശേഖരിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
പോലീസുകാര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഗുരുതരമായ
കുറ്റകൃത്യങ്ങളില്‍
പ്രതികളായ പോലീസുകാരെ
സര്‍വ്വീസില്‍ നിന്നും
പിരിച്ചുവിടുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
ഭക്ഷ്യ
സുരക്ഷ പരിശോധന കാര്യക്ഷമമായി
നടത്തുന്നതിന് നടപടി
*299.
ശ്രീ.സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഴുവന്‍
ഫുഡ് ബിസിനസ്
ഓപ്പറേറ്റര്‍മാര്‍ക്കും
2006 ലെ ഭക്ഷ്യസുരക്ഷ
ഗുണനിലവാര നിയമത്തില്‍
അനുശാസിക്കുന്ന
ലൈസന്‍സോ രജിസ്ട്രേഷനോ
നിര്‍ബന്ധമുണ്ടോ;
രജിസ്ട്രേഷന്
എടുക്കാതെ
പ്രവര്‍ത്തിക്കുന്നവരെ
കണ്ടെത്താന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പരിശോധനകള്‍
കാര്യക്ഷമമായി
നടത്തുന്നതിന്
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ;
വാഹനങ്ങള്‍,
ഉദ്യോഗസ്ഥര്‍
എന്നിവയുടെ കുറവ് തടസം
സൃഷ്ടിക്കുന്നുണ്ടോ
;വ്യക്തമാക്കാമോ;
(സി)
ഭക്ഷ്യ
സുരക്ഷ വകുപ്പില്‍
നിന്ന് സര്‍ക്കാരിന്
ഏതെങ്കിലും തരത്തില്‍
വരുമാനം
ലഭിക്കുന്നുണ്ടോ;
വകുപ്പ്
ആരംഭിച്ചതുമുതല്‍
ഇതുവരെ ലഭിച്ച വരുമാനം
വിശകലനം ചെയ്തിട്ടുണ്ടോ
; എങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ;
(ഡി)
ജീവനക്കാരുടെ
കുറവുമൂലം വരുമാനം
നഷ്ടപ്പെടുന്നത്
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;
ആവശ്യമായ ജീവനക്കാരെ
എല്ലാ ജില്ലകളിലും
നിയമിക്കുവാൻ നടപടി
സ്വീകരിക്കുമോ?
കണ്ണൂര്‍
അന്താരാഷ്ട്ര വിമാനത്താവള
നിര്‍മ്മാണം
*300.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇനി എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
പൂര്ത്തീകരിക്കുവാനുളളത്;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത
വിമാനത്താവളത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തിയാക്കിയത്;
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
എത്ര ശതമാനം പ്രസ്തുത
കാലയളവില്‍
പൂര്‍ത്തിയാക്കി
എന്നറിയിക്കാമോ?