നാളികേരത്തിന്റെ
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി
*241.
ശ്രീ.വി.
അബ്ദുറഹിമാന്
,,
ജെയിംസ് മാത്യു
,,
ബി.സത്യന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേരത്തിന്റെ
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതികളുണ്ടോ; കേര
വര്‍ഷാചരണത്തിന്റെ
ഭാഗമായി നടപ്പാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണ്; അവയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നടീല്‍
വസ്തുക്കള്‍ മുതല്‍
മൂല്യ വര്‍ദ്ധിത
ഉത്പന്നങ്ങളുടെ വിപണനം
വരെയുള്ള
പ്രവര്‍ത്തനങ്ങളില്‍
നാളികേര മിഷന്റെ
ഇടപെടലുകള്‍
അറിയിക്കാമോ; നാളികേര
പാര്‍ക്കുകള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
അവയുടെ ലക്ഷ്യം
വിശദമാക്കാമോ;
(സി)
വെളിച്ചെണ്ണയുടെ
വിപണനത്തില്‍
ഉത്പാദകരെയും
ഉപഭോക്താക്കളെയും
വഞ്ചിച്ചുകൊണ്ട്
വ്യാപകമായി മായം
കലര്‍ത്തി വില്‍ക്കുന്ന
സ്ഥിതി
അവസാനിപ്പിക്കാനായി
കേരഫെഡിന്റെ
പ്രവര്‍ത്തനം
ശാക്തീകരിക്കാന്‍
നടപടിയെടുക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളില്‍
ആധുനിക പൊതുശ്മശാനം
*242.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളിലും
മലിനീകരണതോത് കുറഞ്ഞതരം
ആധുനിക പൊതുശ്മശാനം
പ്രവര്‍ത്തിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരം പൊതുശ്മശാനം
എല്ലാ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലും
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നശേഷം
ഈയിനത്തില്‍ സാമ്പത്തിക
സഹായത്തിനായി തുക
വകയിരുത്തിയിട്ടുണ്ടോ;എങ്കിൽ
തുക
ചെലവഴിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി,
കോര്പ്പറേഷന്
എന്നിവയ്ക്ക് ആധുനിക
ശ്മശാനം
സ്ഥാപിക്കുവാന്‍ സഹായം
ലഭിക്കുന്നതിന്
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
നിലവിലുള്ളത്; ഇതിന്
ആവശ്യമായ സ്ഥലം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ജെന്‍ഡര്‍
സ്കൂള്‍ ഫോര്‍ ലോക്കല്‍
ഗവേണന്‍സ്
*243.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
എസ്.രാജേന്ദ്രന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനകീയാസൂത്രണത്തിന്റെ
വിജയത്തിന് അനിവാര്യ
ഘടകങ്ങളായ
ആസൂത്രണത്തിലും
കര്‍മ്മശേഷി
വികസനത്തിലും കിലയുടെ
ഇടപെടല്‍ എത്രമാത്രം
പ്രയോജനപ്രദമാകുന്നുണ്ടെന്ന്
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
നയരൂപീകരണത്തിലും
പദ്ധതി നിര്‍വഹണത്തിലും
ലിംഗ നീതി
ഉറപ്പാക്കുന്നതിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണ്;
ജെന്‍ഡര്‍ സ്കൂള്‍
ഫോര്‍ ലോക്കല്‍
ഗവേണന്‍സ്
രൂപീകൃതമായിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
ഇന്നവേഷന്‍
ആന്റ് ഇന്‍കുബേഷന്‍ ഹബ്
ഫോര്‍ ലോക്കല്‍
ഗവണ്മെന്റ്സ്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
ദേശീയ,അന്തര്‍
ദേശീയ സ്ഥാപനങ്ങളുമായി
സഹകരിച്ചുകൊണ്ട് നോളജ്
ഹബ്ബുകള്‍ തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ഇ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
നല്കുന്ന സേവനങ്ങളുടെ
ഗുണമേന്മ
വര്‍ദ്ധിപ്പിക്കാന്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ;
വിശദമാക്കുമോ?
പ്രത്യേക
കാര്‍ഷിക മേഖലകള്‍
*244.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേക കാര്‍ഷിക
മേഖലകള്‍ നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രത്യേക
കാര്‍ഷിക മേഖലകള്‍
എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നതെന്തെന്ന്
വിശദമാക്കുമോ;
(സി)
നെല്ലിന്റെ
പ്രത്യേക കാര്‍ഷിക
മേഖലകളായി ഏതൊക്കെ
മേഖലകളെയാണ്
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ചെറുധാന്യങ്ങള്‍ക്കുള്ള
പ്രത്യേക കാര്‍ഷിക
മേഖലയായി അട്ടപ്പാടിയെ
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
ശീതകാല
പച്ചക്കറികള്‍ക്കുള്ള
പ്രത്യേക കാര്‍ഷിക
മേഖലയായി
കാന്തല്ലൂര്‍,വട്ടവട
മേഖലകളെ
പ്രഖ്യാപിച്ചിട്ടുണ്ടോ;
അവിടെ നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
വര്‍ക്ക്ഷോപ്പുകളില്‍ ബസ്
ബോഡി നിര്‍മ്മാണം
*245.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
വര്‍ക്ക്ഷോപ്പുകളില്‍
ബസ് ബോഡി
നിര്‍മ്മാണത്തിന്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
അനുമതി
ലഭിക്കുന്ന പക്ഷം
കോര്‍പ്പറേഷന്റെ
ബസുകള്‍ക്ക് പുറമെ
സ്വകാര്യ ബസുകളുടെ ബോഡി
നിര്‍മ്മിക്കുന്നതിനും
ഉദ്ദേശ്യമുണ്ടോ;
(സി)
ഇതിലൂടെ
പ്രതീക്ഷിക്കുന്ന
വരുമാനം എത്രയാണെന്ന്
വെളിപ്പെടുത്തുമോ?
കുടുംബശ്രീ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
*246.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.വി.
അന്‍വര്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
ഇരുപതാം
വാര്‍ഷികത്തോടനുബന്ധിച്ച്
200 കോടി രൂപ
വകയിരുത്തിയ ഇരുപത് ഇന
പരിപാടിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(ബി)
കാര്‍ഷിക,മൃഗസംരക്ഷണ
മേഖലകളിൽ കുടുംബശ്രീ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
പി.എം.എ.വൈ
പദ്ധതി പ്രകാരമുള്ള ഭവന
നിര്‍മ്മാണത്തിൽ
കുടുംബശ്രീയുടെ
പങ്കാളിത്തം
എത്രയുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
അയൽക്കൂട്ട
വാരാചരണത്തിന്റെ
ഭാഗമായി പ്രസ്ഥാനത്തെ
ശാക്തീകരിക്കാൻ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
നഗരസഭകള്‍ക്ക്
പരസ്യനികുതി
പിരിക്കുന്നതിനുള്ള അവകാശം
*247.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരസഭകളുടെ
പ്രധാന വരുമാന
മാര്‍ഗ്ഗങ്ങള്‍
ഏതാെക്കെയാണെന്ന്
വിശദമാക്കാമാേ ;
(ബി)
നഗരസഭകളില്‍
അനുമതിയില്ലാതെയും
പരസ്യനികുതി
അടയ്ക്കാതെയും
പരസ്യബാേര്ഡുകള്
വയ്ക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(സി)
നഗരസഭകള്‍
മുമ്പ് ഇൗടാക്കിയിരുന്ന
പരസ്യ നികുതി ഇപ്പാേള്‍
ഇൗടാക്കുന്നുണ്ടാേ;
വ്യക്തമാക്കുമാേ;
(ഡി)
മുൻപ്
നഗരസഭകള്‍ പരസ്യനികുതി
ഈടാക്കിയിരുന്ന വ്യവസ്ഥ
കേരള ജി.എസ്.ടി. ആക്ട്
2017 പ്രകാരം
ഒഴിവാക്കിയിട്ടുണ്ടോ;
അറിയിക്കുമാേ ;
(ഇ)
ഭൂരിഭാഗം
നഗരസഭകളുടെയും
സാമ്പത്തിക പരാധീനതകള്‍
കണക്കിലെടുത്ത്
പരസ്യനികുതി
പിരിക്കുന്നതിനുള്ള
അവകാശം നഗരസഭകള്‍ക്ക്
തിരികെ ലഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമാേ?
പഞ്ചായത്തുകളുടെ
അന്യാധീനപ്പെട്ട ഭൂമി
*248.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളുടെ
കീഴില്‍ കൈമാറ്റം വഴിയോ
അല്ലാതെയോ
അന്യാധീനപ്പെട്ടുകിടക്കുന്ന
പുറമ്പോക്ക് ഭൂമി
തിരിച്ച് പിടിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
പഞ്ചായത്തിന്
കീഴിലുള്ള ആസ്തികള്‍
സംരക്ഷിക്കാത്ത
ഗ്രാമപഞ്ചായത്ത്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പഞ്ചായത്തിന്റെ
നിയന്ത്രണത്തിലുള്ള
ഏതെങ്കിലും ഭൂമി
പഞ്ചായത്തിന്റെ
മുന്‍കൂട്ടിയുള്ള
അനുമതി കൂടാതെ
ആരെങ്കിലും കൈവശം
വയ്ക്കുന്നത്
കയ്യേറ്റമായി
കണക്കാക്കി പിഴ
ഈടാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
വകുപ്പിന്
കീഴിലുള്ള വസ്തു, ആസ്തി
ഇവ സംബന്ധിച്ച
രജിസ്റ്ററുകള്‍
പൂര്‍ണ്ണമായും
കാലികമായും
സൂക്ഷിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; ഇതാരുടെ
ഉത്തരവാദിത്തമാണ്;
ഇതില്‍ വീഴ്ച
വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
പച്ചക്കറി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
*249.
ശ്രീ.പി.
ഉണ്ണി
,,
എ.എം. ആരിഫ്
,,
ഒ. ആര്. കേളു
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
ഉല്പാദനത്തില്
സ്വയംപര്യാപ്തത എന്ന
ലക്ഷ്യത്തോടെ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
ഈ
മേഖലയില്‍
സൃഷ്ടിക്കാന്‍ കഴിഞ്ഞ
പുരോഗതി
സുസ്ഥിരമാക്കുന്നതിനായി
കര്‍ഷകര്‍ക്ക് ന്യായവില
ലഭ്യമാക്കാന്‍ ശീതീകരണ
സൗകര്യമുള്ള സംഭരണ
കേന്ദ്രങ്ങളും വിപുലമായ
വിപണന സൗകര്യങ്ങളും
ഏര്‍പ്പെടുത്താന്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
കൃഷിക്കുള്ള
ചെലവ് കണക്കിലെടുത്ത്
പച്ചക്കറികള്‍ക്ക്
താങ്ങുവില
നിശ്ചയിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ഡി)
കര്‍ഷകര്‍ക്ക്
സാങ്കേതിക പിന്തുണ
നല്‍കുന്നതിനും
ഗുണനിലവാരമുള്ള തൈകളും
വിത്തുകളും വളവും
ലഭ്യമാക്കുക, കീട
നിയന്ത്രണം,
ചെറുയന്ത്രങ്ങളുടെ
വ്യാപനം തുടങ്ങിയ
പ്രവര്‍ത്തനങ്ങള്‍ക്കുമായി
കൃഷി വകുപ്പ്
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
കേരള
മാരിടെെം ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
*250.
ശ്രീ.കെ.ജെ.
മാക്സി
,,
എ. എന്‍. ഷംസീര്‍
,,
എ. പ്രദീപ്കുമാര്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
മാരിടെെം ബോര്‍ഡ്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ; തുറമുഖ
വികസനത്തിനും ചരക്കു
കപ്പലുകളെ
ആകര്‍ഷിക്കാനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
റോഡില്‍
ചരക്കു വാഹനങ്ങളുടെ
ആധിക്യത്തിന്റെ
ഫലമായുണ്ടാകുന്ന
അപകടങ്ങള്‍
കുറയ്ക്കുന്നതിനും
അപായകരമായ ചരക്കുകള്‍
സുരക്ഷിതമായി
കടത്തുന്നതിനും കപ്പല്‍
ഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
കേരളത്തിലെ
തുറമുഖങ്ങളെ തമ്മില്‍
ബന്ധിപ്പിച്ചുകൊണ്ട്
യാത്രാകപ്പലുകളും
അതിവേഗ
യാത്രാബോട്ടുകളും
സര്‍വ്വീസ്
ആരംഭിക്കാനുളള പദ്ധതി
പ്രാവര്‍ത്തികമാക്കാനായി
കെെക്കൊണ്ട നടപടികള്‍
അറിയിക്കാമോ?
ജൈവ
കാര്‍ഷിക നയം
*251.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
സ്വരാജ്
,,
കാരാട്ട് റസാഖ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷി
പ്രോത്സാഹനത്തിനായി
പ്രഖ്യാപിച്ചിട്ടുള്ള
ജൈവകാര്‍ഷിക നയത്തിന്റെ
അടിസ്ഥാനത്തില്‍
ഉല്പാദന മേഖലയിലും
വിപണനമേഖലയിലും നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വെജിറ്റബിള്‍ ആന്റ്
ഫ്രൂട്ട് പ്രൊമോഷന്
കൗണ്‍സില്‍ കേരള
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ജൈവ
കാര്‍ഷികോത്പന്നങ്ങളുടെ
വിപണനത്തിനായി ഇക്കോ
ഷോപ്പുകള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇവയുടെ പ്രവര്‍ത്തന
രീതി അറിയിക്കാമോ; ഇവ
കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ചെറുകിട
കര്‍ഷകരുടെ
ഉല്പന്നങ്ങള്
ന്യായവിലയ്ക്ക്
വില്‍ക്കുന്നതിനും
ഉപഭോക്താക്കള്‍ക്ക്
പുതുമയുള്ള
ഉല്പന്നങ്ങള്
വിശ്വസിച്ചു വാങ്ങാനും
കഴിയുന്ന തരത്തില്‍
ഗ്രാമചന്തകള്
ആരംഭിക്കാനുള്ള പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(ഡി)
വിപണിയിലെ
മാറ്റങ്ങള്‍ കര്‍ഷകരെ
അറിയിച്ച് ഉചിതമായ
വിപണന തന്ത്രങ്ങള്‍
സ്വീകരിക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
ഇ-വിപണി
ആരംഭിച്ചിട്ടുണ്ടോ?
പുനരാവിഷ്കൃത
ജനകീയാസൂത്രണം
*252.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ഇ.പി.ജയരാജന്
,,
എം. നൗഷാദ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താഴെത്തട്ടിലുള്ള
വികസനപ്രക്രിയയെ
കാര്യക്ഷമമാക്കാന്‍
പുനരാവിഷ്കൃത
ജനകീയാസൂത്രണം
എത്രമാത്രം
ഫലപ്രദമായിട്ടുണ്ട്;പദ്ധതി
നിര്‍വ്വഹണത്തിന് ഒരു
വര്‍ഷം ലഭിക്കത്തക്ക
വിധം ആസൂത്രണ പ്രക്രിയ
കാര്യക്ഷമമാക്കാന്‍
സാധ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എല്ലാവര്ക്കും
വീടും ശുദ്ധമായ
കുടിവെള്ളവും
ശുചിത്വമുള്ള നാടും
ആരോഗ്യവും
വിദ്യാഭ്യാസവുമുള്ള
ജനതയും എന്ന
ലക്ഷ്യപ്രാപ്തിക്കായി
പ്രാദേശിക
സര്‍ക്കാരുകള്‍
നടത്തിവരുന്ന
ഇടപെടലുകള്‍
വിശദമാക്കാമോ;
(സി)
പച്ചക്കറി,
പാല് എന്നിവയുടെ
ഉല്പാദനത്തില്
സ്വയംപര്യാപ്തത
നേടുന്നതിനും തരിശുഭൂമി
കൃഷിയോഗ്യമാക്കി
ഭക്ഷ്യവിളകളില്‍ ഇതര
സംസ്ഥാനങ്ങളുടെ മേലുള്ള
ആശ്രിതത്വം
കുറയ്ക്കുകയെന്ന
ലക്ഷ്യത്തോടെ
തദ്ദേശസ്വയംഭരണ
സ്ഥാനങ്ങള്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ
ഫലപ്രാപ്തി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപന
ശാക്തീകരണത്തിനായുള്ള
ഏകീകൃത വകുപ്പ് എന്ന
ലക്ഷ്യത്തോടെ നടത്തുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
ബസ് ടിക്കറ്റിലെ പെന്ഷന്
സെസ്സ്
*253.
ശ്രീ.സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ് ടിക്കറ്റില്‍
ഏര്‍പ്പെടുത്തിയ
പെന്ഷന് സെസ്സ്
ഒഴിവാക്കണമെന്ന
നിര്‍ദ്ദേശം
മാനേജ്മെന്റ്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഇൗ
നിര്ദ്ദേശത്തിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
യാത്രാ
നിരക്ക് കുറയുന്നതിലൂടെ
കൂടുതല്‍ യാത്രക്കാരെ
ആകര്‍ഷിച്ച് വരുമാന
വര്‍ദ്ധനവ്
ഉണ്ടാക്കുവാൻ
സാധിക്കുമെന്നതിനാൽ
ഇക്കാര്യത്തില്‍
അടിയന്തരമായ നടപടി
സ്വീകരിക്കുമോ?
കാര്‍ഷിക
ഇനങ്ങള്‍ക്ക് ഭൗമ സൂചികാ പദവി
നേടിയെടുക്കുന്നതിന് നടപടി
*254.
ശ്രീ.കാരാട്ട്
റസാഖ്
,,
ബി.ഡി. ദേവസ്സി
,,
വി. അബ്ദുറഹിമാന്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൂടുതല്‍ തനത് കാര്‍ഷിക
ഇനങ്ങള്‍ക്ക് ഭൗമ
സൂചികാ പദവി
നേടിയെടുക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഏതെല്ലാം ഇനങ്ങളെയാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
സംസ്ഥാനത്തെ ഏതെല്ലാം
കാര്‍ഷിക
ഇനങ്ങള്‍ക്കാണ് ഭൗമ
സൂചികാ പദവി
ലഭിച്ചിട്ടുള്ളത്;
(ഡി)
കാര്‍ഷിക
ഇനങ്ങള്‍ക്ക് ഭൗമ
സൂചികാ പദവി
ലഭിക്കുന്നത് മൂലമുള്ള
പ്രയോജനങ്ങള്‍
എന്തൊക്കെയാണെന്നും
ഇവയ്ക്ക് അന്താരാഷ്ട്ര
വിപണിയില്‍ വില്‍പ്പന
സാദ്ധ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
ഇത് എപ്രകാരം
സഹായകരമാകുമെന്നും
വ്യക്തമാക്കാമോ?
കൃഷി
വകുപ്പിനെ
കര്ഷകമിത്രമാക്കാന് നടപടി
*255.
ശ്രീ.ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് അഴിമതിരഹിതവും
സുതാര്യവുമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കൃഷി
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ജനങ്ങളിലേക്കെത്തിക്കുന്നതിനും
ജനസൗഹൃദമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
കൃഷിയുടെ
വിവിധ ഘട്ടങ്ങളില്‍
കര്ഷകന് വേണ്ട
സാങ്കേതികവും മറ്റുമായ
സഹായങ്ങള്‍ നല്‍കുകയും
പ്രകൃതി
ക്ഷോഭമുണ്ടാകുമ്പോള്‍
സത്വരമായ വിലയിരുത്തല്‍
നടത്തുകയും ചെയ്യുന്ന
ഒരു കര്‍ഷക മിത്രമായി
കൃഷി വകുപ്പിനെ
പരിവര്‍ത്തനം
ചെയ്യുന്നതിന്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കൃഷിയെ
സാമ്പത്തിക ലാഭം
ഉറപ്പുള്ളതും സ്ഥിരതയും
അന്തസ്സും
അഭിമാനവുമുള്ള ഒരു
ഉപജീവനമാര്‍ഗ്ഗമാക്കി
മാറ്റുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
കുടുംബശ്രീ
മൈക്രോ യൂണിറ്റുകള്‍
*256.
ശ്രീ.കെ.മുരളീധരന്
,,
അനൂപ് ജേക്കബ്
,,
കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
മൈക്രോ യൂണിറ്റുകള്‍
വിപുലീകരിക്കുവാന്‍
സര്‍ക്കാര്‍ നല്കുന്ന
സഹായങ്ങള്‍
എന്തൊക്കെയാണ്; ഈ
സാമ്പത്തിക വര്‍ഷം
ഇതിനായി എന്ത് തുകയാണ്
വകയിരുത്തിയിട്ടുളളത് ;
(ബി)
സമാന
സ്വഭാവമുളള മൈക്രോ
യൂണിറ്റ് സംരംഭങ്ങളെ
ക്ലസ്റ്റര്‍
സംവിധാനത്തിലേക്ക്
കൊണ്ടുവരുന്നതിനും
ഉല്പാദക കമ്പനികള്‍
ആരംഭിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ജീവനം
എന്ന പേരിലുളള
ക്യാമ്പയിന്
വിജയപ്രദമാണോ;
(ഡി)
വരുമാനദായകങ്ങളായ
പുതിയ
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കുന്നതിന്
കുടുംബശ്രീ
യൂണിറ്റുകള്‍ക്ക്
എത്രമാത്രം
സാധിച്ചുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
സംരംഭങ്ങള്‍
സ്ഥിരമായി
സന്ദര്‍ശിച്ച്
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കുന്നതിനും
നിലവിലുളള
സംവിധാനമെന്താണ്;
പ്രസ്തുത സംവിധാനം
കൂടുതല്‍
മെച്ചപ്പെടുത്തി
കുടുംബശ്രീ മൈക്രോ
യൂണിറ്റുകളെ
വിപുലീകരിക്കുന്നതിന്
തുടര്‍നടപടി
സ്വീകരിക്കുമോ?
തെരുവോരക്കച്ചവടക്കാരെ
പുനരധിവസിപ്പിക്കാൻ പദ്ധതി
*257.
ശ്രീ.പി.കെ.
ശശി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
സി.കൃഷ്ണന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ വഴിയോര
കച്ചവട(ഉപജീവന)സംരക്ഷണ
നിയന്ത്രണ നിയമം
സംസ്ഥാനത്ത്
തെരുവോരക്കച്ചവടത്തില്
ഏര്‍പ്പെട്ടിരിക്കുന്ന
കാല് ലക്ഷത്തോളം
ആളുകളുടെ
ഉപജീവനോപാധിക്ക്
ഭീഷണിയാകാനിടയുണ്ടെന്ന
ആശങ്ക ദൂരീകരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഈ
നിയമത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് ചട്ടം
തയ്യാറായിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
പ്രസ്തുത
കച്ചവടക്കാരെ
പുനരധിവസിപ്പിക്കാനും
പുനര്‍വിന്യസിപ്പിക്കാനും
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
തെരുവോരകച്ചവടക്കാര്‍ക്ക്
നൈപുണ്യ വികസനത്തിനും
ബ്രാന്‍ഡിംഗിനും
കുടുംബശ്രീ വഴി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
അയ്യങ്കാളി
നഗര തൊഴിലുറപ്പ് പദ്ധതി
*258.
ശ്രീ.ബി.സത്യന്
,,
കെ.ജെ. മാക്സി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗരപ്രദേശങ്ങളിലെ
ജനങ്ങളുടെ
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിനായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
അയ്യങ്കാളി നഗര
തൊഴിലുറപ്പ്
പദ്ധതിയിൻകീഴിൽ
ഏതെല്ലാം
പ്രവൃത്തികളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
പ്രസ്തുത പദ്ധതിയിലെ
തൊഴിലാളികള്‍ക്കുള്ള
വേതനം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(സി)
കൂടുതൽ
പ്രവൃത്തികള്‍ ഈ
പദ്ധതിയിൽ
ഉള്‍പ്പെടുത്താൻ
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍ പ്രസ്തുത
പദ്ധതി മുഖേന കൂടുതൽ
തൊഴിൽ ദിനങ്ങള്‍
സൃഷ്ടിച്ചിട്ടുണ്ടോ
എന്നും
നടപ്പുസാമ്പത്തിക
വര്‍ഷം ഇതിനായി എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
കാര്‍ഷിക
മേഖലയിലെ പദ്ധതികളുടെ
നടത്തിപ്പ്
*259.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷമുള്ള ബജറ്റുകളില്‍
കാര്‍ഷിക മേഖലയുമായി
ബന്ധപ്പെട്ട്
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളുടെ നടത്തിപ്പ്
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍
നടപ്പിലാക്കുവാന്‍
സാധിക്കാത്തവ
ഏതെല്ലാമാണെന്നും
നടപ്പിലാക്കുവാന്‍
സാധിക്കാത്തതിന്റെ
കാരണം എന്താണെന്നും
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മാലിന്യ
സംസ്കരണത്തിന് ഹരിത
കര്‍മ്മസേന
*260.
ശ്രീ.വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുമ്പൊരിക്കലും കാണാത്ത
വിധത്തില്‍ പുതിയ
രോഗങ്ങള്‍
പ്രത്യക്ഷപ്പെടുന്നതിനും
വ്യാപിക്കുന്നതിനും
കാരണം മാലിന്യ
സംസ്കരണത്തില്‍
നമുക്കുണ്ടായ വീഴ്ചയും
അശ്രദ്ധയുമാണെന്നത്
പരിഗണിച്ച് അതിന് ഒരു
ശാശ്വതപരിഹാരം
കണ്ടെത്തുന്നതിനുള്ള
ശ്രമങ്ങള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഉറവിട
മാലിന്യ സംസ്കരണ പദ്ധതി
വിജയപ്രദമാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
തദ്ദേശതലത്തില്‍
ഹരിത കര്‍മ്മസേന
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;എങ്കിൽ
അവര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ഡി)
നിലവില്‍
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ പ്ലാന്‍
ഫണ്ടില്‍ എത്ര ശതമാനം
തുക മാലിന്യ സംസ്കരണ
പ്രോജക്ടുകള്‍ക്കായി
വകയിരുത്തിയിട്ടുണ്ട്;
ആയത്
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ഇൗടാക്കുന്ന
വിനാേദ നികുതി
*261.
ശ്രീ.എല്‍ദോ
എബ്രഹാം
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ഇൗടാക്കിയിരുന്ന വിനാേദ
നികുതി ജി. എസ്. ടി.
നിലവില്‍ വന്നതിന് ശേഷം
ഇൗടാക്കുന്നുണ്ടാേ;
വ്യക്തമാക്കുമാേ;
(ബി)
ജി.
എസ്. ടി. നിയമത്തില്‍
വിനാേദ നികുതി
ഇൗടാക്കുന്നത്
സംബന്ധിച്ച വ്യവസ്ഥകള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കുമാേ ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സാമ്പത്തിക പരാധീനതകള്‍
കണക്കിലെടുത്ത് വിനാേദ
നികുതി
പിരിക്കുന്നതിനുള്ള
അവകാശം തിരികെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമാേ ?
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ അഴിമതിരഹിതവും
ജനസൗഹൃദവുമാക്കാൻ നടപടി
*262.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമപ്പഞ്ചായത്ത്
ഓഫീസുകളും നഗരകാര്യ
ഓഫീസുകളും
അഴിമതിരഹിതവും
ജനസൗഹൃദവുമാക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി നല്കുന്നതില്
അനാവശ്യമായ കാലതാമസം
വരുത്തി ജനങ്ങളെ
ബുദ്ധിമുട്ടിക്കുന്നുവെന്ന
പരാതി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
തദ്ദേശഭരണ
സ്ഥാപന ഓഫീസുകളില്‍
സേവനാവകാശ നിയമം,
പൗരാവകാശങ്ങള്‍,
വിവരാവകാശ നിയമം എന്നിവ
ഫലപ്രദമായും
കാര്യക്ഷമമായും
നടപ്പാക്കുന്നു
എന്നുറപ്പുവരുത്താന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഉദ്യോഗസ്ഥരുടെ
പെരുമാറ്റം സഭ്യവും
മാന്യവും ആണോയെന്ന്
പരിശോധിക്കുന്നതിന്
സംവിധാനമുണ്ടോ;
(ഇ)
പൊതുജനങ്ങള്‍ക്ക്
ആവശ്യമായ വിവരങ്ങളും
സഹായങ്ങളും ജീവനക്കാര്‍
യഥാസമയം
നല്‍കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പ് മുഖേന നടപ്പാക്കി
വരുന്ന ജലസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
*263.
ശ്രീ.ഡി.കെ.
മുരളി
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ വകുപ്പ്
മുഖേന നടപ്പാക്കി
വരുന്ന ജലസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ജലസംരക്ഷണത്തിനായി
താെഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയും
കുടുംബശ്രീ മുഖേനയും
നടത്തി വരുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
വലിയ
കെട്ടിടങ്ങളും
ഫ്ലാറ്റുകളും
നിര്‍മ്മിക്കുമ്പോള്‍
അതോടൊപ്പം മഴവെളള
സംഭരണികളും
നിര്‍ബന്ധമായി
നിര്‍മ്മിക്കണമെന്ന
വ്യവസ്ഥ നിലവിലുണ്ടോ;
(ഡി)
എങ്കില്‍
സംസ്ഥാനത്ത്
തുടര്‍ച്ചയായി
വേനല്‍ക്കാലങ്ങളില്‍
ഉണ്ടാകുന്ന ജലക്ഷാമം
പരിഗണിച്ച് പ്രസ്തുത
നിയമം കൃത്യമായി
പാലിക്കപ്പെടുന്നുണ്ട്
എന്ന് ഉറപ്പുവരുത്താന്‍
നിര്‍ദ്ദേശം നല്‍കുമോ?
കാര്‍ഷിക
രംഗത്തെ പ്രവര്‍ത്തനങ്ങള്‍
*264.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
,,
പുരുഷന് കടലുണ്ടി
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
വ്യാപനത്തിലൂടെ
മാന്യമായ വരുമാനം
ഉറപ്പാക്കി പുതുതലമുറയെ
കാര്‍ഷിക
വൃത്തിയിലേക്ക്
ആകര്‍ഷിക്കാനായി വിവിധ
വിളകളെ അടിസ്ഥാനമാക്കി
അഗ്രോപാര്‍ക്കുകള്‍
രൂപീകരിക്കാനുളള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
കൃഷി
സംബന്ധമായ നൂതന
ആശയങ്ങളും സാങ്കേതിക
വിദ്യകളും ചെലവു കുറഞ്ഞ
കൃഷിരീതികളും
കര്ഷകരിലെത്തിക്കാനായി
വിജ്ഞാന വ്യാപന പരിപാടി
ഉണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
കാര്‍ഷിക
ഉന്നതിക്കായുളള ഗവേഷണ
രംഗത്ത് കേരള കാര്‍ഷിക
സര്‍വ്വകലാശാലയും
അതിന്റെയടിസ്ഥാനത്തിലുളള
കൃഷി വിജ്ഞാനം
ജനങ്ങളിലെത്തിക്കുന്നതിന്
കൃഷി ഭവനുകളും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ; കൃഷി
ഭവനുകളുടെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
സോഷ്യല്‍ ഒാഡിറ്റ്
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പ്ലാസ്റ്റിക്
നിരോധനം
*265.
ശ്രീ.അനില്‍
അക്കര
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്
നിരോധിക്കുന്നതിനെക്കുറിച്ച്
കേരള ഹൈക്കോടതി സംസ്ഥാന
സര്‍ക്കാരില്‍ നിന്നും
അഭിപ്രായം
ആരാഞ്ഞിരുന്നോ;
(ബി)
കേരളത്തില്‍
പ്ലാസ്റ്റിക്
പൂര്‍ണ്ണമായും
നിരോധിക്കാന്‍
സാധിക്കില്ല എന്ന
നിലപാടാണോ സര്‍ക്കാര്‍
ഹൈക്കോടതിയില്‍
സ്വീകരിച്ചിരുന്നത്;
എങ്കില്‍ ഇതിനുള്ള
കാരണം വിശദീകരിക്കാമോ;
ഈ വിഷയത്തിലുള്ള
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ അഭിപ്രായം
വിശദമാക്കാമോ;
(സി)
ഇന്ത്യയില്‍
പതിനെട്ടോളം
സംസ്ഥാനങ്ങള്‍
പ്ലാസ്റ്റിക്
നിരോധിച്ചിട്ടും
രാജ്യത്ത് വിദ്യാഭ്യാസ
നിലവാരത്തില്‍
ഒന്നാമതായ കേരളം
എന്തുകൊണ്ടാണ്
പ്ലാസ്റ്റിക്
നിരോധിക്കാന്‍
തയ്യാറാകാത്തതെന്ന്
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
ഷെഡ്യൂളുകളുടെ ശാസ്ത്രീയമായ
പരിഷ്ക്കരണം
*266.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
മുഴുവന്‍
ഷെഡ്യൂളുകളുടെയും
ഡ്യൂട്ടി പാറ്റേണ്‍
ഏകീകരിക്കുന്നതിനും
ഷെഡ്യൂളുകള്‍
ശാസ്ത്രീയമായി
പരിഷ്ക്കരിച്ച്
ജീവനക്കാരുടെ വിഭവശേഷി
പൂര്‍ണ്ണമായും
ഉപയോഗപ്പെടുത്തുന്നതിനും
ആവിഷ്കരിച്ച പദ്ധതി
വിജയപ്രദമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പതിനായിരം
രൂപയില്‍ താഴെ
വരുമാനമുളള
സര്‍വ്വീസുകള്‍
പുനക്രമീകരിക്കുന്ന
പദ്ധതി പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടോ;
അതിലൂടെ
കെ.എസ്.ആര്.ടി.സിയുടെ
വരുമാനത്തില്‍ ഉണ്ടായ
വര്‍ദ്ധനവ് എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സിയുടെ
ഫ്ളീറ്റ്
യൂട്ടിലൈസേഷന്‍
നിലവിലെത്രയാണ്; അത്
ദേശീയ ശരാശരിയിലേക്ക്
വര്‍ദ്ധിപ്പിക്കുന്നതിന്
കെ.എസ്.ആര്.ടി.സി.നടപ്പിലാക്കിയ
പരിഷ്ക്കരണം മൂലം
സാധിച്ചിട്ടുണ്ടോ;
(ഡി)
പഴക്കം
ചെന്ന സൂപ്പര്‍
ക്ലാസ്സ് ബസ്സുകള്‍
മാറ്റുന്നതിനും പുതിയ
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനുമായി
900 ബസ്സുകള്‍
വാങ്ങുന്നതിന്
പദ്ധതിയുണ്ടോ; ഇതിന്
കിഫ്ബിയില്‍ നിന്നും
എന്തെങ്കിലും ധനസഹായം
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
പ്രത്യേക
കാര്‍ഷികമേഖലകള്‍
*267.
ശ്രീ.എ.എം.
ആരിഫ്
,,
ഒ. ആര്. കേളു
,,
കെ. ആന്‍സലന്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ കാര്‍ഷിക
ഇനത്തിനും ഏറ്റവും
അനുയോജ്യമായ
പ്രദേശങ്ങള്‍
തെരഞ്ഞെടുത്ത്
അപ്രകാരമുളള വിളകളുടെ
ഉല്പാദനം ഏറ്റവും
ഫലപ്രദമായി
നടത്തുന്നതിന് പ്രത്യേക
കാര്‍ഷികമേഖല
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഇപ്രകാരമുളള പ്രത്യേക
കാര്‍ഷികമേഖല
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
നിശ്ചയിക്കുന്നത്
എങ്ങനെയെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഏതെല്ലാം
പ്രദേശങ്ങളെയാണ്
പ്രത്യേക
കാര്‍ഷികമേഖലയായി
പ്രഖ്യാപിച്ചിട്ടുളളത്;
(ഡി)
ഓരോ
മേഖലയിലും ഉല്പാദനം,
വിപണനം, സംസ്കരണം,
മൂല്യവര്‍ദ്ധനവ്,
സംഭരണം, ജലസേചനം
എന്നിവയ്ക്കായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷികോത്പന്നങ്ങളുടെ
ഗുണനിലവാരം
*268.
ശ്രീ.സജി
ചെറിയാന്
,,
കെ.കുഞ്ഞിരാമന്
,,
കെ. ബാബു
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികോത്പന്നങ്ങളുടെ
ഗുണനിലവാരത്തിന്റെ
വിശ്വാസ്യതയ്ക്കും
അതുവഴി ന്യായവില
ലഭ്യമാക്കുന്നതിനുമായി
ഉത്പന്നങ്ങള്‍ക്ക്
ബ്രാന്‍ഡിംഗ് നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(ബി)
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
ജൈവേതര കൃഷിയിലൂടെ
ഉത്പാദിപ്പിച്ചു
വില്‍ക്കുന്ന
ഉത്പന്നങ്ങളില്‍
ആരോഗ്യത്തിന്
ഹാനികരമായ
രാസവസ്തുക്കളുടെ
അംശമില്ലാത്തവയാണെന്ന്
ഉറപ്പുവരുത്തുന്നതിനും
കൈക്കൊണ്ടിട്ടുളള
നടപടികള്‍
അറിയിക്കാമോ;
(സി)
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങളുടെ
നിര്‍മ്മാണം
പ്രോത്സാഹിപ്പിക്കാനുളള
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ഡി)
ഭക്ഷ്യസംസ്കരണത്തിന്
കൃഷിവകുപ്പിന് കീഴില്‍
സ്ഥാപനങ്ങള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
നഗരങ്ങളുടെ
സമഗ്ര വികസനത്തിനായുള്ള
പദ്ധതികൾ
*269.
ശ്രീ.എസ്.ശർമ്മ
,,
സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരങ്ങളുടെ
സമഗ്ര വികസനത്തിനായുള്ള
അമൃത് പദ്ധതിയുടെ
സംസ്ഥാനത്തെ പുരാേഗതി
അറിയിക്കാമാേ;
(ബി)
കാെച്ചി
സ്മാര്‍ട്ട്സിറ്റി
പദ്ധതിക്ക് എത്ര
കേന്ദ്ര സഹായം ലഭിച്ചു;
പദ്ധതിയുടെ പുരാേഗതി
അറിയിക്കാമാേ;
(സി)
തലസ്ഥാനം
വികസിത നഗരമാക്കാന്‍
ആസൂത്രണം ചെയ്തിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;പദ്ധതി
രണ്ട്
വര്‍ഷത്തിനുള്ളില്‍
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
ഇതിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണ്;പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
കേന്ദ്ര സര്‍ക്കാരില്‍
നിന്നുള്ള
വിഹിതമെത്രയാണ്;ഇത്
ലഭിച്ചിട്ടുണ്ടാേ?
ന്യൂനപക്ഷ
മന്ത്രാലയത്തിന്റെ മള്‍ട്ടി
സെക്ടറല്‍ ഡെവലപ്മെന്റ്
പ്രോഗ്രാം
*270.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
മഞ്ഞളാംകുഴി അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രന്യൂനപക്ഷ
മന്ത്രാലയത്തിന്റെ
മള്‍ട്ടി സെക്ടറല്‍
ഡെവലപ്മെന്റ്
പ്രോഗ്രാമില്‍
കേരളത്തില്‍ നിന്ന്
തെരഞ്ഞെടുക്കപ്പെട്ട
പ്രദേശങ്ങള്‍
ഏതെല്ലാമാണ്;
(ബി)
എന്തെല്ലാം
വികസന പദ്ധതികളാണ്
ഇതിലൂടെ
നടപ്പിലാക്കുന്നതെന്ന്
വിശദീകരിക്കുമോ?